Category: Homepage Malayalam

സ്തനാര്‍ബുദത്തിനെതിരെ പോരാട്ടം; ഷാര്‍ജയുടെ പിങ്ക് കാരവന്‍ പര്യടനം തുടങ്ങി

സ്തനാര്‍ബുദത്തിനെതിരെ പോരാടാനും, അവബോധനം നല്‍കുവാനും ഷാര്‍ജയുടെ പിങ്ക് കാരവന്‍ പര്യടനം ആരംഭിച്ചു. അര്‍ബുദം നേരത്തെ അറിയുവാനും മാര്‍ഗങ്ങള്‍ കണ്ടെത്തുവീനുമുള്ള മാര്‍ഗങ്ങള്‍ വിശദീകരിച്ചും സൗജന്യമായും സ്‌ക്രീനിങ്ങും വൈദ്യപരിശോധകളും നല്‍കി ഏഴ് എമിറേറ്റുകളില്‍ പിങ്ക് കാരവന്‍ യാത്ര നടത്തും. ഷാര്‍ജ ഡെപ്യൂട്ടി ഭരണാധികാരി ശൈഖ് അബ്ദുള്ള ബിന്‍ സുല്‍ത്താന്‍ അല്‍ ഖാസിമി ഉദ്ഘാടനം ചെയ്ത പിങ്ക് കാരവനില്‍ 200 മെഡിക്കല്‍ വിദഗ്ദര്‍, 230 കുതിര സവാരിക്കാര്‍, 100 സന്നദ്ധസേവകര്‍ തുടങ്ങിയ വലിയൊരു നിരയാണ് സ്തനാര്‍ബുദത്തിനെതിരെ പ്രചരണവുമായി പര്യടനം നടത്തുന്നത്. ഫുജൈറയിലും, ദുബൈയിലും പര്യടനം നടത്തിയ പിങ്ക് കാരവന്‍ റാസല്‍ഖൈമ, ഉമല്‍ഖുവൈന്‍, അജ്മാന്‍ എന്നിവടങ്ങളില്‍ പര്യടനം നടത്തും. പര്യടനത്തിന്റെ അവസാനദിവസമായ മാര്‍ച്ച് ആറിന് അബുദാബിയില്‍ കാരവന്‍ എത്തും. വിവിധ എമിറേറ്റുക ളിലായി 30 ക്ലിനിക്കുകളാണ് പരിശോധനയ്ക്കായി തയ്യാറാക്കിയിരിക്കുന്നത്.

ആറ്റുകാല്‍ പൊങ്കാല; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ഭക്തജനം വ്രതംനോറ്റ് കാത്തിരുന്ന ആറ്റുകാല്‍ പൊങ്കാലയ്ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. നാളെ രാവിലെ 10.15നാണ് പൊങ്കാല തുടങ്ങുന്നത്. നഗരത്തിലെ തെരുവുകള്‍ പൊങ്കാലയെ വരവേല്‍ക്കാന്‍ സജ്ജമായി. ദൂര ദേശങ്ങളില്‍ നിന്നുള്ള ഭക്തര്‍ തിരുവന്തപുരത്ത് എത്തിത്തുടങ്ങി. പാണ്ഡ്യരാജാവിന്‍റെ വധം നടക്കുന്ന ഭാഗം തോറ്റംപാട്ടുകാര്‍ പാടിക്കഴിയുമ്പോഴാണ്‌ പൊങ്കാലയുടെ ചടങ്ങുകള്‍ തുടങ്ങുന്നത്. തുടര്‍ന്ന് തന്ത്രി തെക്കേടത്ത് കുഴിക്കാട്ട്‌ പരമേശ്വരന്‍ വാസുദേവന്‍ ഭട്ടത്തിരിപ്പാട് ശ്രീകോവിലില്‍ നിന്നു നല്‍കുന്ന ദീപത്തില്‍ നിന്ന് വാമനന്‍ നമ്പൂതിരി തിടപ്പള്ളിയിലെ പൊങ്കാലയടുപ്പില്‍ തീ കത്തിക്കും. വലിയ തിടപ്പള്ളിയിലും ക്ഷേത്രത്തിനു മുന്നിലെ പണ്ടാരയടുപ്പിലും തീ കത്തിക്കുന്നതോടെ പൊങ്കാലയ്ക്കുള്ള വിളംബരമായി. പിന്നീട് ക്ഷേത്രത്തിന് 10 കിലോമീറ്റര്‍ ചുറ്റളവിലെ പൊങ്കാല അടുപ്പുകള്‍ കത്തിക്കും. ഭക്ത മനസ്സിനൊപ്പം നഗരവും അഗ്നിയെ ഏറ്റുവാങ്ങും. പൊങ്കാലയിൽ സാധാരണയായി വെള്ള ചോറ്, വെള്ളപായസം, ശർക്കര പായസം, തെരളി (കുമ്പിളപ്പം), മണ്ടപ്പുട്ട് എന്നിവയാണ് നിവേദ്യമായി തയ്യാറാക്കുന്നത്. അതിനു ശേഷം ക്ഷേത്രത്തിൽ നിന്നും നിയോഗിക്കുന്ന പൂജാരികൾ തീർത്ഥം തളിക്കുന്നതോടെ പൊങ്കാല സമാപിക്കുന്നു. ഉച്ചയ്ക്ക് 2.30ന് പൊങ്കാല നിവേദ്യം ഭക്തര്‍ക്ക് ... Read more

ആ ചിത്രം മധുവിന്‍റെതല്ല, എന്റേത്: ഫൈസി

കടപ്പാട്: വാട്സ്ആപ് അട്ടപ്പാടിയില്‍ കൊലചെയ്യപ്പെട്ട മധു പഠിക്കുമ്പോള്‍ ടോപ്‌. മധു മാനസികരോഗിയാകാന്‍ കാരണം കാമുകി. സോഷ്യല്‍ മീഡിയയില്‍ ഈ കഥയും മധു കേക്ക് മുറിക്കുന്ന ചിത്രവും പ്രചരിക്കുകയാണ്. കഥ ആരുടെയോ ഭാവനയെങ്കിലും കഥക്കൊപ്പമുള്ള ചിത്രം മറ്റൊരു യുവാവിന്‍റെതായിരുന്നു. ചിത്രത്തിലെ യഥാര്‍ത്ഥ ആളിനെ  ടൂറിസം ന്യൂസ് ലൈവ് കണ്ടെത്തി. ദുബൈ മറീനയിലെ ഇറ്റാലിയന്‍ റസ്റ്റോറന്റ് മാനേജരായി പ്രവര്‍ത്തിക്കുന്ന  ഫൈസി ഡെയ്സണ്‍.  തിരുവനന്തപുരം പൂന്തുറ സ്വദേശിയായ  ഫൈസി തെറ്റിദ്ധാരണ പരത്തുന്ന  രീതിയില്‍ തന്‍റെ ചിത്രം പ്രചരിപ്പിക്കുന്നതിനെതിരെ സൈബര്‍ പൊലീസിനെ സമീപിക്കാനൊരുങ്ങുകയാണ്. ഫൈസി ഇപ്പോള്‍ നാട്ടിലുണ്ട്. ലീവിനു വന്നതാണ്. സാമൂഹ്യമാധ്യമങ്ങളില്‍ സജീവമല്ലാത്ത ഇദ്ദേഹം സുഹൃത്തുക്കള്‍ പറഞ്ഞാണ് കാര്യം അറിയുന്നത്. കൊച്ചിയില്‍ കുറ്റൂക്കാരന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ   പഠനകാലത്ത്‌ എടുത്ത ഫോട്ടോയാണ് മധുവിന്‍റെതെന്ന് പറഞ്ഞ് പ്രചരിക്കുന്നത്. ഫോട്ടോ ഫേസ്ബുക്കില്‍ പ്രചരിപ്പിച്ച ആളിന് ഫൈസി മെസേജ് അയച്ചെങ്കിലും ഇതുവരെ മറുപടി കിട്ടിയില്ല. ആ കഥ ഇങ്ങനെ  മധുവിന്‍റെ കഥ എന്ന് പറഞ്ഞു സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്  ഇങ്ങനെ: നമ്മുടെ മധു പഠിക്കുന്ന ... Read more

ആറ്റുകാല്‍ പൊങ്കാല അധിക ട്രെയിനുകള്‍ അനുവദിച്ചു

സത്രീകളുടെ ശബരിമലയായ ആറ്റുകാല്‍ ക്ഷേത്രത്തില്‍ പൊങ്കാലയ്ക്കായി എത്തുന്ന ഭക്തതര്‍ക്ക് യാത്രാ സൗകര്യാര്‍ത്ഥം ഇന്നും നാളെയും പ്രത്യേക തീവണ്ടികള്‍ സര്‍വീസ് നടത്തും.ഇന്ന് തിരുവന്തപുരത്തേക്കു വരുന്ന ഏഴ് തീവണ്ടികള്‍ക്ക്, നാളെ വരുന്ന 13 തീവണ്ടികള്‍ക്ക് അധിക സ്റ്റോപുകള്‍ അനുവദിച്ചതായി റെയില്‍വേ അറിയിച്ചു. കൊല്ലം, നാഗര്‍കോവില്‍ ഭാഗത്തേക്ക് പോകുന്ന 12 തീവണ്ടികള്‍ക്ക് മൂന്ന് അധിക ബോഗികള്‍ പൊങ്കാല നാളില്‍ ഘടിപ്പിക്കും. സുരക്ഷയ്ക്കായി എല്ലാ സ്റ്റേഷനുകളിലും പ്രത്യേക ആര്‍ പി എഫ് കാവല്‍ ഏര്‍പ്പെടുത്തി. ടിക്കറ്റ വിവരങ്ങള്‍ക്കായും അറിയിപ്പുകള്‍ക്കും വേണ്ടി തിരുവനന്തപുരം സ്റ്റേഷനില്‍ കൂടുതല്‍ കേന്ദ്രങ്ങള്‍ തുറന്നു. പ്രത്യേക തീവണ്ടികളും പുറപ്പെടുന്ന സമയവും കൊല്ലത്തു നിന്ന് തിരുവനന്തപുരത്തേക്ക് മാര്‍ച്ച് ഒന്നിന് ഉച്ചയ്ക്ക് 2.40-നും രണ്ടിന് പുലര്‍ച്ചയ്ക്ക് 4-നും പ്രത്യേക തീവണ്ടിപുറപ്പെടും. തിരുവനന്തപുരത്തു നിന്നു കൊല്ലത്തേക്ക് മാര്‍ച്ച് രണ്ടിന് ഉച്ചയ്ക്ക് 1.45-നും 3.45-നും 4.30-നും 4.55-നും പ്രത്യേക തീവണ്ടികള്‍ പുറപ്പെടും. ഈ തീവണ്ടികള്‍ക്ക് വഴിയില്‍ എല്ലാ സ്റ്റേഷനുകളിലും സ്റ്റോപ്പുണ്ടാകും. തിരുവനന്തപുരത്തു നിന്ന് നാഗര്‍കോവിലിലേക്ക് രണ്ടിന് വൈകുന്നേരം 3.30-ന് പ്രത്യേക ... Read more

റാസല്‍ഖൈമയില്‍ ട്രാഫിക്ക്പിഴയ്ക്ക് പകരം വീഡിയോ അയയ്ക്കാം

ചെറിയ ട്രാഫിക്ക് നിയമങ്ങള്‍ ലംഘിച്ചവര്‍ക്ക് റാസല്‍ഖൈമയില്‍ പിഴ ഒഴിവാക്കാന്‍ അവസരം. ട്രാഫിക്ക് പിഴ അടയ്ക്കാതെ പൊതുഗതാഗതത്തെക്കുറിച്ച് ചെറിയൊരു വീഡിയോ ചിത്രീകരിച്ച് വാട്‌സാപ്പ് വഴി ഷെയര്‍ ചെയ്താല്‍ മതി. റാസല്‍ഖൈമ പൊലീസിന്റേതാണ് ഈ നൂതന സംരംഭം. ട്രാഫിക്ക് നിയമങ്ങളെക്കുറിച്ച് ബോധവല്‍ക്കണം വര്‍ധിപ്പിക്കുകയും അതുവഴി നിയമലംഘനങ്ങള്‍ തയയുന്നതിനും ലക്ഷ്യമിട്ട പദ്ധതിക്ക് പുഞ്ചിരിക്കൂ, തീരുമാനിക്കൂ എന്നാണ് പേരിട്ടിരിക്കുന്നത്. ഗുരുതരമല്ലാത്ത ട്രാഫിക്ക് നിയമലംഘനങ്ങള്‍ക്ക് പിഴ ലഭിച്ചവര്‍ക്ക് 056524809 എന്ന വാട്‌സാപ്പ് നമ്പറിലേക്ക് ബോധവല്‍ക്കരണ വീഡിയോ അയയ്ക്കാം. റാക് പൊലീസ് മേധാവി മേജര്‍ ജനറല്‍ അലി അബ്ദുള്ള ബിന്‍ അല്‍വാന്‍ അല്‍ നുഅയ്മിയാണ് ഇക്കാര്യം അറിയിച്ചത്. ട്രാഫിക്ക് പിഴ ലഭിക്കാത്തവര്‍ക്കും വീഡിയോ അയയ്ക്കാം. ഒരു മിനിറ്റില്‍ കുറഞ്ഞ ദൈര്‍ഘ്യമുള്ള വീഡിയോ ആണ് അയയ്‌ക്കേണ്ടത്. തിരഞ്ഞെടുത്തവയ്ക്ക് സമ്മാനവും നല്‍കുന്നുണ്ട്. പിഴ ലഭിച്ചതിന് ശേഷം അയയ്ക്കുന്ന വീഡിയോ വിലയിരിത്തിയതിന് ശേഷമാണ് പിഴ ഒഴിവാക്കുന്നത്.

‘ഉഡാന്‍’ അടുത്ത ഘട്ടവും ചിറകു വിരിച്ചു: ആദ്യം പറന്നത് അലയന്‍സ് എയര്‍

മുംബൈ: സാധാരണക്കാരന് വിമാനയാത്ര സാധ്യമാക്കുന്ന ഉഡാന്‍ വിമാന സര്‍വീസ് അടുത്ത ഘട്ടം തുടങ്ങി. അലയന്‍സ് എയറിന്‍റെ ജമ്മു- ഭട്ടിന്‍ഡ സര്‍വീസാണ് രണ്ടാം ഘട്ടത്തിലെ  ആദ്യ ഉഡാന്‍.1230 രൂപയാണ് നിരക്ക്. കേരളത്തില്‍ നിന്നടക്കം ഉഡാന്‍ സര്‍വീസ് തുടങ്ങാന്‍ ഇന്‍ഡിഗോ,സ്പൈസ് വിമാനങ്ങള്‍ക്ക് അനുമതി ലഭിച്ചിട്ടുണ്ട്. ഇവ ജൂലൈ-ഓഗസ്റ്റ് മാസത്തോടെ തുടങ്ങും. ഇന്‍ഡിഗോക്കു കൂടുതല്‍ സര്‍വീസിന് അനുമതി ലഭിച്ചിട്ടുള്ളത് കണ്ണൂരില്‍ നിന്നുള്ളവയ്ക്കാണ്. വിമാനത്താവളം ഉദ്ഘാടനത്തെ ആശ്രയിച്ചിരിക്കും ഈ സര്‍വീസുകള്‍. ചെറു പട്ടണങ്ങളെ ബന്ധിപ്പിച്ചുള്ള ഉഡാന്‍ പദ്ധതി പ്രകാരം 325 റൂട്ടുകള്‍ക്കാണ് സര്‍ക്കാര്‍ അനുമതി നല്‍കിയത്. ആദ്യ ഘട്ടത്തില്‍ അനുമതി ലഭിച്ചവര്‍ മാര്‍ച്ച് 20നകം സര്‍വീസ് തുടങ്ങണം. വടക്ക്-കിഴക്കന്‍ സംസ്ഥാനങ്ങളെ ബന്ധിപ്പിച്ചുള്ള സൂം എയര്‍ മാര്‍ച്ച് 15നു തുടങ്ങും.

മുലയെന്ന് കേള്‍ക്കുമ്പോള്‍ ഇത്രയും ആശങ്കവേണോ? ഗൃഹലക്ഷ്മി കവര്‍ ഗേള്‍ ജിലു ജോസഫുമായി അഭിമുഖം

  എന്റെ ശരീരം എന്റെ അഭിമാനവും അവകാശവുമാണ് ഒരു ചിത്രം പകര്‍ത്തിയെന്നതിന്റെ പേരില്‍ എന്തേറ്റുവാങ്ങേണ്ടി വന്നാലും ഞാനത് അഭിമാനത്തോടെ ഏറ്റുവാങ്ങും… ഗൃഹലക്ഷ്മി വനിതാദിന സ്‌പെഷ്യല്‍ ലക്കം കവര്‍ഗേള്‍ ജിലു ജോസഫ് ടൂറിസം ന്യൂസ് ലൈവ്  പ്രതിനിധി നീരജ സദാനന്ദനോട് സംസാരിക്കുന്നു. കേരളത്തില്‍ ആദ്യമായിട്ടാണ് ഇങ്ങനെയൊരു കവര്‍ ചിത്രം. ഇതിലേക്ക് ജിലു എത്തിയത് എങ്ങനെയാണ്? ഒരു കുഞ്ഞിന്റെ മനസ്സില്‍ ആദ്യം പതിയുന്ന കാഴ്ച്ച അമ്മയുടെ മുഖമായിരിക്കും, മുലയൂട്ടല്‍ എന്ന ജൈവികപ്രക്രിയയിലൂടെ അവര്‍ തമ്മില്‍ പങ്ക് വെയ്ക്കുന്നത് നൂറായിരം കാര്യങ്ങളാണ്.ഇത്തരത്തില്‍ ഒരു ആശയുവുമായി ഗൃഹലക്ഷ്മി സമീപച്ചപ്പോള്‍ എനിക്ക് നോ എന്ന് പറയാന്‍ തോന്നിയില്ല.എന്തിനാണ് ഞാന്‍ പറ്റില്ല എന്ന് പറയുന്നത്. ലോകത്തില്‍ തന്നെ ഏറ്റവും മനോഹരമായ ബന്ധമല്ലേ അമ്മ- കുഞ്ഞ് ബന്ധം അങ്ങനെയൊരു ബന്ധത്തിനെ ഊട്ടി ഉറപ്പിക്കുന്ന പ്രക്രിയയാണ് മുലയൂട്ടല്‍. അതുകൊണ്ട് രണ്ടാമതൊന്ന് ആലോചിച്ചില്ല-ഞാന്‍ സമ്മതം മൂളി. ഈ കവര്‍ചിത്രത്തിനോട് കേരളം നെറ്റിചുളിക്കുകയാണല്ലോ? എനിക്കറിയില്ല എന്തിനാണ് ഈ കവര്‍ കാണുമ്പോള്‍ എല്ലാവരും ആശങ്കപ്പെടുന്നത് എന്ന്. കുഞ്ഞിനെ ... Read more

കണ്ണും പൂട്ടി മെസേജ് അയക്കല്ലേ: കണ്ണുംനട്ട് വാട്സ് ആപ്പുണ്ട്

ഫോണില്‍ കിട്ടുന്നതെന്തും കണ്ണും പൂട്ടി ഫോര്‍വേര്‍ഡ് ചെയ്യുന്നവര്‍ സൂക്ഷിക്കുക. ഇനി വാട്സ് ആപ്പിന്‍റെ കണ്ണ് ഇത്തരം ചറപറാ സന്ദേശങ്ങളിലുണ്ടാകും. മറ്റൊരിടത്ത് നിന്നോ അതേ ഗ്രൂപ്പില്‍ നിന്നോ സന്ദേശം ഫോര്‍വേര്‍ഡ് ചെയ്‌താല്‍ അതിനു മുകളില്‍ ഫോര്‍വേര്‍ഡ്‌ മെസ്സേജ് എന്ന് തെളിയും. വാട്സ് ആപ് നിരീക്ഷണ സൈറ്റായ വാബട്ടൈന്‍ഫോയിലാണ് പുതിയ സംവിധാനത്തെക്കുറിച്ച് വിവരമുള്ളത്. സന്ദേശങ്ങള്‍ ഫോര്‍വേര്‍ഡ് ചെയ്യുന്നതിനെ നിരുത്സാഹപ്പെടുത്തുകയല്ല: മറിച്ച് സ്പാം മെസ്സേജുകള്‍ വൈറല്‍ ആക്കുന്നത് തടയുകയാണ് ലക്ഷ്യമെന്നാണ് സൂചന. ചികിത്സാസഹായമായി ഈ സന്ദേശം ഫോര്‍വേര്‍ഡ് ചെയ്‌താല്‍ വാട്സ് ആപ്പില്‍ നിന്ന് പണം കിട്ടും എന്നതടക്കം നിരവധി സ്പാം മെസേജുകള്‍ പലര്‍ക്കും ധാരാളമായി വരാറുണ്ട്. ആന്‍ഡ്രോയ്ഡ 2.18.67 വേര്‍ഷനില്‍ പരീക്ഷണാടിസ്ഥാനത്തിലാണ് നിലവില്‍ ഈ സംവിധാനം. ഗ്രൂപ്പ് വിശദീകരണ സംവിധാനവും നിലവിലുണ്ട്. ഗ്രൂപ്പിലെ ആര്‍ക്കും ഇതിന്‍റെ ഉള്ളടക്കം മാറ്റാം.പരമാവധി 500 വാക്കുകള്‍ ഉള്‍പ്പെടുത്താം.

കുറുവയിലേക്ക് പോകുന്നവര്‍ ജാഗ്രതൈ: അപകടമുണ്ടായാല്‍ പെട്ടതു തന്നെ

കല്‍പ്പറ്റ: കുറുവ ദ്വീപ്‌ അടക്കം കല്‍പ്പറ്റ,മേപ്പാടി തുടങ്ങിയവക്ക് സമീപമുള്ള വനങ്ങളിലേക്ക് യാത്ര പോകുന്നവര്‍ ജാഗ്രതൈ. സൗത്ത് വയനാട് വനം ഡിവിഷന്‍റെ പരിധിയിൽ ഇക്കോ ടൂറിസം നടത്തുന്നതിന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്‍റെ അനുമതിയില്ല. ഇതോടെ ഇക്കോ ടൂറിസം കേന്ദ്രത്തിൽ എത്തുന്ന സഞ്ചാരികൾക്ക് അപകടം സംഭവിച്ചാൽ നഷ്ടപരിഹാരം ലഭിക്കാന്‍ സാധ്യതയില്ലാതായി. മുമ്പ് ഇക്കോ ടുറിസം കേന്ദ്രത്തിൽ അപകടത്തിൽ മരണമടഞ്ഞവരുടെ കുടുംബത്തിന് ഇനിയും നഷ്ടപരിഹാരം ലഭിച്ചിട്ടുമില്ല.. 2012 നവംബർ 13ന് വനം വന്യജീവി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിൽ നിന്നും ഇതു സംബന്ധിച്ച് കത്ത് നൽകിയിരുന്നു. സൗത്ത് വയനാട് വനം ഡിവിഷന്റെ 2012-2013 മുതൽ 2021-22 വരെയുള്ള വർക്കിങ്ങ് പ്ലാൻ കേന്ദ്ര വനം പരിസ്ഥിതി മന്ത്രലായം അംഗീകരിച്ചത് ഇക്കോ ടൂറിസം ഒഴിവാക്കിയാണ്.1980 ലെ വന സംരക്ഷണ നിയമ പ്രകാരമാണ് ഇക്കോ ടൂറിസത്തിന് നിയന്ത്രണമേർപ്പെടുത്തിയത്. വനം വകുപ്പിൽ നടപ്പിലാക്കുന്ന പദ്ധതികൾ വർക്കിങ്ങ് പ്ലാനിൽ ഉൾപ്പെടുത്തി മുൻകൂർ നൽകി കേന്ദ്ര വനം പരിസ്ഥിതി ... Read more

കരിയും കരിമരുന്നുമില്ല: ഉത്സവത്തിനു വസ്ത്രദാനവും അന്നദാനവും

ആലപ്പുഴ: ധാരാളിത്തം കൊണ്ട് പല ക്ഷേത്രോത്സവങ്ങളും ശ്രദ്ധേയമാകുമ്പോള്‍ ആലപ്പുഴയിലെ ഒരു ക്ഷേത്രോത്സവം വാര്‍ത്തയാകുന്നത് വ്യത്യസ്ഥത കൊണ്ടാണ്. വളവനാട് ലക്ഷ്മി നാരായണ ക്ഷേത്രത്തില്‍ ഉത്സവത്തിനു ആനയും വെടിക്കെട്ടും ഒഴിവാക്കി. മകം തൊഴല്‍ ദിനമായ വ്യാഴാഴ്ച നിര്‍ധനരായ അയ്യായിരം പേര്‍ക്ക് ക്ഷേത്ര കമ്മിറ്റി വസ്ത്രദാനം നടത്തും. ക്ഷേത്രത്തില്‍ എത്തുന്ന മുഴുവന്‍ പേര്‍ക്കും 24 മണിക്കൂര്‍ അന്നദാനവും ഉണ്ടാകും. മാരാരിക്കുളം,മണ്ണഞ്ചേരി,ആലപ്പുഴ,ആര്യാട്,കുറിച്ചി,കഞ്ഞിക്കുഴി,മുഹമ്മ, പള്ളിപ്പുറം,ചേര്‍ത്തല എന്നിവിടങ്ങളില്‍ ഉള്ളവര്‍ക്കാണ് വസ്ത്രദാനം. അര്‍ഹരെ തെരഞ്ഞെടുത്തത് മണ്ണഞ്ചേരി പഞ്ചായത്ത് അംഗങ്ങളാണ്.ഉത്സവദിവസം ആലപ്പുഴ ഗുരുമന്ദിരത്തിലും ആയിരം പേര്‍ക്ക് വസ്ത്രദാനമുണ്ട്. പുരുഷന്മാര്‍ക്ക് ഷര്‍ട്ടും മുണ്ടും സ്ത്രീകള്‍ക്ക് സാരിയും സെറ്റ് സാരിയുമാണ് നല്‍കുന്നത്. വരുമാനത്തിന്‍റെ മുക്കാല്‍ പങ്കും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കാണ് ക്ഷേത്രം വിനിയോഗിക്കുന്നത്. മായിത്തറയിലെ വൃദ്ധസദനത്തില്‍ എല്ലാ ഞായറാഴ്ചയും ക്ഷേത്രം വക അന്നദാനമുണ്ട്. ക്ഷേത്രത്തിന് സ്വന്തമായി ആംബുലന്‍സ് സര്‍വീസുമുണ്ട്. വിഷു മഹോത്സവം ഏപ്രില്‍ 8നു തുടങ്ങും.

ജോണി വാക്കറിന് കൂട്ടുകാരിയായി: സ്ത്രീകളെ ലക്ഷ്യമിട്ട് ജയിന്‍ വാക്കര്‍

ന്യൂയോര്‍ക്ക്: രണ്ടു നൂറ്റാണ്ട് വടിയൂന്നി ലഹരി നുകര്‍ന്ന ജോണി വാക്കറിനു കൂട്ടുകാരിയാകുന്നു. ജയിന്‍ വാക്കര്‍ സ്കോച്ച് വിസ്കിയുമായാണ് ജോണി വാക്കര്‍ ഉടമകളായ ഡിയാഗോയുടെ വരവ്. ജയിന്‍ വാക്കറിനെ കൊണ്ടുവരുന്നത് സ്ത്രീകളെ ആകര്‍ഷിക്കാനാണ് പുതിയ ബ്രാന്‍ഡ് വിപണിയില്‍ എത്തിക്കുന്നതെന്ന വിമര്‍ശനം ഉയര്‍ന്നു കഴിഞ്ഞു. സോഷ്യല്‍ മീഡിയയില്‍ ഇതേചൊല്ലി ചേരിതിരിഞ്ഞ് തര്‍ക്കമാണ്. ജോണി വാക്കര്‍ മുദ്ര വടിയൂന്നി നടക്കുന്ന പുരുഷനെങ്കില്‍ ജയിന്‍ വാക്കറിന്‍റെ മുദ്ര വടിയൂന്നിയ സ്ത്രീയാണ്. അമേരിക്കയില്‍ ആദ്യം 2,50,000 ജയിന്‍ വാക്കര്‍ കുപ്പികള്‍ ഇറക്കാനാണ് ഡിയാഗോയുടെ തീരുമാനം. നിലവിലെ ബ്ലാക്ക് ലേബലില്‍ ചില്ലറ മാറ്റം വരുത്തിയതാണ് ജെയിന്‍ വാക്കര്‍. 750മില്ലിയുടെ കുപ്പി 34 ഡോളറിനു (2215 രൂപ) അമേരിക്കയില്‍ കിട്ടും. പുരുഷന്മാരായ മദ്യപരെയാണ് ഇതുവരെ ഡിയാഗോ ലക്ഷ്യമിട്ടിരുന്നത്. പരസ്യവും അവരെ ലക്ഷ്യമിട്ടായിരുന്നു. എന്നാല്‍ മദ്യപിക്കുന്ന സ്ത്രീകളുടെ എണ്ണം കൂടുന്നത് കണ്ടാണ്‌ ജോണി വാക്കര്‍ നിര്‍മാതാക്കളുടെ ചുവടുമാറ്റം. സ്മിര്‍നോഫ് വോഡ്കയും ഡിയാഗോയുടെതാണ്. തെറ്റിധാരണയെന്നു ഡിയാഗോ സ്ത്രീകള്‍ക്ക് മാത്രമുള്ള വിസ്കി എന്ന നിലയിലുള്ള പ്രചാരണം ... Read more

യാത്രക്കാര്‍ക്ക് വഴിമധ്യേ ചികിത്സ തേടാന്‍ ‘വഴികാട്ടി’ എത്തുന്നു

സംസ്ഥാനത്ത് അടിയന്തര വൈദ്യസഹായം സൗജന്യമായി നല്‍കുന്ന വഴികാട്ടി പദ്ധതി ഇന്ന് ആരംഭിക്കും. വൈകുന്നേരം 6.30ന് തിരുവനന്തപുരം തമ്പാനൂര്‍ കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്‍ഡില്‍ ആരോഗ്യ മന്ത്രി കെ കെ ശൈലജ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കും. ആരോഗ്യ വകുപ്പ് ദേശീയ ആരോഗ്യ ദൗത്യത്തിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ദീര്‍ഘദൂര യാത്രക്കാര്‍ക്കും പ്രാദേശിക ജനങ്ങള്‍ക്കും അടിയന്തിര ഘട്ടങ്ങളില്‍ കേന്ദ്രം പ്രയോജനപ്പെടും. യാത്രക്കിടെ അപകടത്തില്‍പ്പെടുന്നവര്‍ക്കും മറ്റുദേഹാസ്വാസ്ഥ്യങ്ങള്‍ ഉണ്ടാകുന്നവര്‍ക്കും പ്രഥമശുശ്രൂഷ നല്‍കി ഉടനടി ആശുപത്രികളില്‍ എത്തിച്ച് ജീവന്‍ രക്ഷിക്കുക എന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ജീവിതശൈലി രോഗങ്ങളായ ബ്ലഡ്ഷുഗര്‍, ബ്ലഡ്പ്രഷര്‍ എന്നിവയുടെ തോത് അറിയുന്നതിനുള്ള സൗകര്യവും പൊതുജനങ്ങള്‍ക്ക് ഒരുക്കിയിട്ടുണ്ട്. അമ്മമാര്‍ക്ക് മുലയൂട്ടുന്നതിന് ആവശ്യമായ രീതിയില്‍ ശുചിത്വ പൂര്‍ണവും സ്വകാര്യതയുമുള്ള പ്രത്യേക മുറിയും സജ്ജീകരിച്ചിട്ടുണ്ട് കൂടാതെ സ്ഥിരമായ പ്രതിരോധ കുത്തിവയ്പ്, പള്‍സ് പോളിയോ പ്രോഗ്രാം തുടങ്ങി ആരോഗ്യ പരിപാടികളും ഈ സെന്ററിലൂടെ പ്രാവര്‍ത്തികമാക്കും. സംസ്ഥാനത്തെ പ്രമുഖ നഗരങ്ങളിലെ തിരക്കേറിയ ബസ് സ്റ്റാന്റ്, ബസ് ടെര്‍മിനല്‍, ... Read more

ബൈക്കിന്‍റെ ഷേപ്പ് മാറ്റിയാല്‍ വര്‍ക്ക് ഷോപ്പുകാരന്‍ അകത്താകും

മോട്ടോര്‍ വാഹനനിയമ വിരുദ്ധമായി ഇരുചക്രവാഹനങ്ങളില്‍ രൂപമാറ്റം വരുത്തിയാല്‍ ഇനി വര്‍ക്ക് ഷോപ് ഉടമകളും കുടുങ്ങും. ഇത്തരത്തില്‍ വാഹനങ്ങള്‍ അഴിച്ച്പണിയുന്ന വര്‍ക്ക്‌ഷോപ്പുകള്‍ നിരീക്ഷിക്കാനും അവ പൂട്ടിക്കാനും ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷന്‍ എ.ഡി.ജി.പി കെ. പത്മകുമാര്‍ ആര്‍.ടി.ഒ.മാര്‍ക്കും നിര്‍ദ്ദേശം നല്‍കി. സംസ്ഥാനവ്യാപകവുമായി അനധികൃത ബൈക്ക് റെയ്‌സിങ് മത്സരങ്ങള്‍ നടക്കുന്നതായി റിപ്പോര്‍ട്ട് കിട്ടി ഇതിനെല്ലാം തന്നെ രൂപമാറ്റം വരുത്തിയ ബൈക്കുകളാണ് ഉപയോഗിക്കുന്നത്.നഗരങ്ങളിലും ഗ്രാമപ്രദേങ്ങളില്‍ പോലും പൊലീസിന്റെ കണ്ണുവെട്ടിച്ച് ബൈക്ക് റൈസിങ്ങ് വ്യാപകമായി നടക്കുന്നുണ്ടെന്ന് ഗതാഗതവകുപ്പിന്റെ കണ്ടെത്തല്‍. അപകടങ്ങള്‍ ഉണ്ടാകുമ്പോള്‍ മത്സരങ്ങള്‍ തത്കാലം നിര്‍ത്തി വെയ്ക്കുന്നു. എന്നാല്‍ വീണ്ടും വൈകാതെ അവ തുടരും.ബൈക്ക് അഭ്യാസപ്രകടനങ്ങളിലൂടെ നിരവധി ആളുകള്‍ക്കാണ്  അപകടം ഉണ്ടാകുന്നത്. വഴിയാത്രക്കാരുടെ ജീവന് ഭീഷണി ഉയര്‍ത്തുന്ന ബൈക്ക് അഭ്യാസപ്രകടനങ്ങള്‍ കര്‍ശനമായി തടയുമെന്നാണ് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷന്‍ അറിയിച്ചിരിക്കുന്നത്. ബൈക്കുകളുടെ ടയര്‍, മഡ്ഗാര്‍ഡ്, ബാര്‍, സൈലന്‍സര്‍ എന്നിവയിലാണ് പ്രധാനമായും രൂപമാറ്റം വരുത്തുന്നത്.അപകടവുംഅശാസ്ത്രീയവുമായപരിഷ്‌ക്കാരങ്ങളുംനടത്തുന്നവര്‍ക്ക്‌ഷോപ്പുകളുടെ വിവരങ്ങള്‍ അടിയന്തരമായി ശേഖരിക്കണമെന്നു ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷന്‍ നിര്‍ദേശിച്ചു. കണ്ടെത്തിയ വര്‍ക്ക് ഷോപ്പുകള്‍ അടച്ചുപൂട്ടല്‍ പോലെയുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് അറിയിച്ചു. ... Read more

ഇക്കൊല്ലം ഇന്തോനേഷ്യന്‍ ലക്‌ഷ്യം 7ലക്ഷം ഇന്ത്യന്‍ സഞ്ചാരികള്‍

കൊല്‍ക്കത്ത: കൂടുതല്‍ ഇന്ത്യന്‍ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ ലക്ഷ്യമിട്ട് ഇന്തോനേഷ്യന്‍ ടൂറിസം. ഇക്കൊല്ലം ഏഴു ലക്ഷം ഇന്ത്യന്‍ സഞ്ചാരികളെ എത്തിക്കുകയാണ് ലക്ഷ്യമെന്ന് ഇന്തോനേഷ്യന്‍ ടൂറിസം വക്താവ് പാപ്പുംഗ് താരിഖ് ഫാധില്ല അറിയിച്ചു. 2017ല്‍ 4,85,314 സന്ദര്‍ശകരാണ്‌ ഇന്ത്യയില്‍ നിന്നും ഇന്തോനേഷ്യയില്‍ എത്തിയത്. തൊട്ടു മുന്‍ വര്‍ഷത്തേക്കാള്‍ 30ശതമാനം വര്‍ധന. വിമാനക്കമ്പനികള്‍ നിരക്ക് കുറച്ചതും സന്ദര്‍ശകരുടെ എണ്ണം കൂടാന്‍ ഇടയാക്കിയെന്നു ഇന്തോനേഷ്യന്‍ ടൂറിസം വക്താവ് പറഞ്ഞു. ഇന്ത്യക്കാര്‍ക്ക് പ്രിയം ബാലി ദ്വീപുകളാണ്.അമ്പത് ശതമാനം പേരും വിമാനമിറങ്ങുന്നത് ദെന്‍പാസര്‍ വിമാനത്താവളത്തിലുമെന്ന് ടൂറിസം വക്താവ് വ്യക്തമാക്കി.

ടൂറിസം വികസനത്തില്‍ മറ്റു സംസ്ഥാനങ്ങളെ കണ്ടുപഠിക്കൂ: ഝാര്‍ഖണ്ഡ് സര്‍ക്കാരിനോട് കോടതി

റാഞ്ചി: ടൂറിസം വികസനത്തില്‍ മറ്റു സംസ്ഥാനങ്ങളെ കണ്ട് പഠിക്കാന്‍ ഝാര്‍ഖണ്ഡ് സര്‍ക്കാരിനോട് റാഞ്ചി ഹൈക്കോടതി. സംസ്ഥാനത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ ദയനീയ സ്ഥിതിയെക്കുറിച്ചുള്ള പൊതുതാല്‍പ്പര്യ ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ പ്രതികരണം. ഝാര്‍ഖണ്ഡ് സംസ്ഥാനത്തെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ വികസിപ്പിക്കുമ്പോള്‍ പ്രാദേശിക ജനങ്ങളുടെ പങ്കാളിത്തം ഉറപ്പു വരുത്തണമെന്നും ജസ്റ്റിസുമാരായ അപരേഷ് കുമാര്‍ സിംഗ്,രത്നാകര്‍ ഭേംഗ്ര എന്നിവരടങ്ങിയ ബെഞ്ച്‌ നിര്‍ദ്ദേശിച്ചു. സംസ്ഥാനത്തെ ടൂറിസം വികസനത്തില്‍ തുറന്ന സമീപനമാണ് വേണ്ടതെന്ന് കോടതി പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്‍റെ സ്വദേശ് ദര്‍ശന്‍ പദ്ധതിയില്‍പ്പെടുത്തി സംസ്ഥാനത്ത് ഏറെ കാര്യങ്ങള്‍ ചെയ്തെന്ന് ഝാര്‍ഖണ്ഡ് ടൂറിസം സെക്രട്ടറി മനീഷ് രഞ്ജന്‍ കോടതിയെ അറിയിച്ചു. വികസിപ്പിക്കേണ്ട നിരവധി സ്ഥലങ്ങളുടെ പട്ടിക ടൂറിസം വകുപ്പ് തയ്യാറാക്കിയിട്ടുണ്ട്. ദേവ്ഘര്‍,ബസുകിനാഥ് തുടങ്ങി ബുദ്ധ,ജൈന കേന്ദ്രങ്ങള്‍ പട്ടികയിലുണ്ട്. കലാ-സാംസ്കാരിക വകുപ്പിനെ ടൂറിസം വകുപ്പുമായി സംയോജിപ്പിച്ചെന്നു ടൂറിസം സെക്രട്ടറി കോടതിയെ അറിയിച്ചു. ടൂറിസം വികസനത്തിന്‌ ഇതുവരെ സ്വീകരിച്ച നടപടികള്‍ സത്യവാംഗ്മൂലമായി നല്‍കാന്‍ കോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചു. കേസ് ആറാഴ്ചക്കു ശേഷം പരിഗണിക്കും.