Category: Homepage Malayalam

ഷാര്‍ജയിലേക്ക് പറക്കാം കുറഞ്ഞ ചെലവില്‍

ഷാര്‍ജയിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് ആകര്‍ഷകമായ ഓഫറുമായി ഷാര്‍ജ ആസ്ഥാനമായ എയര്‍ അറേബ്യ. ഷാര്‍ജയില്‍ നിന്ന് തിരുവനന്തപുരത്തേക്കു 274 ദിര്‍ഹ (4864 രൂപ)മാണ് വിമാന നിരക്ക്. ഷാര്‍ജയില്‍ നിന്ന് കൊച്ചിയിലേക്ക് 280 ദിര്‍ഹത്തിനും (4970 രൂപ) കോയമ്പത്തൂരിലേക്ക് 350 ദിര്‍ഹത്തിനും (6212 രൂപ) പറക്കാം. ബാംഗ്ലൂരിലേക്ക് 345 ദിര്‍ഹമാണ് (6124 രൂപ) നിരക്ക്. കൂടാതെ ബെയ്റൂട്ട്, അലക്സാഡ്രിയ, കൊയ്റോ എന്നിവിടങ്ങളിലേക്കും എയര്‍ അറേബ്യ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ദുബൈ ആസ്ഥാനമായ ഫ്ലൈ ദുബൈയിലും ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഒമാനിലേക്ക് ഇക്കോണമി ക്ലാസിന് 890 ദിര്‍ഹവും ബിസിനസ് ക്ലാസിന് 1420 ദിര്‍ഹവുമാണ് നിരക്ക്. സൗദിയിലേക്ക് ഇക്കോണമി ക്ലാസ്സില്‍ 813 ദിര്‍ഹവും ബിസിനസ് ക്ലാസില്‍ 1985 ദിര്‍ഹാവുമാണ് ടിക്കറ്റ് നിരക്ക്. കുവൈത്തിലേക്ക് ഇക്കോണമി ക്ലാസ്സില്‍ 750 ദിര്‍ഹവും ബിസിനസ് ക്ലാസില്‍ 2590 ദിര്‍ഹവുമാണ് ഫ്ലൈ ദുബൈ ഈടാക്കുന്നത്.

ഫേയ്‌സ് റെക്കഗ്നിഷന്‍ ടൂള്‍ ഫെയ്‌സ്ബുക്കിലെത്തി

ഉപഭോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കുന്നതിന്‍റെ ഭാഗമായി ഫേയ്‌സ് റെക്കഗ്നിഷന്‍ ടൂള്‍ ഫെയ്‌സ്ബുക്ക് അവതരിപ്പിച്ചു. നിങ്ങളുടെ ചിത്രം ഫെയ്‌സ്ബുക്കില്‍ മറ്റാരെങ്കിലും പോസ്റ്റ് ചെയ്താല്‍ അക്കാര്യം അറിയിക്കുന്ന സംവിധാനമാണിത്. കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് സ്വകാര്യതയ്ക്ക് വേണ്ടി ഫേഷ്യല്‍ റെക്കഗ്നിഷന്‍ സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള ഫീച്ചര്‍ അവതരിപ്പിക്കുമെന്ന് ഫെയ്സ്ബുക്ക്‌ പ്രഖ്യാപിച്ചത്. ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുമ്പോള്‍ അതിലെ സുഹൃത്തുക്കളുടെ മുഖം തിരിച്ചറിഞ്ഞ് അവര്‍ക്ക് ടാഗ് ചെയ്യാന്‍ നിര്‍ദേശിക്കുന്ന സംവിധാനം ഇപ്പോള്‍ ഫെയ്സ്ബോക്കില്‍ ലഭ്യമാണ്. ഇതേ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് നിങ്ങളറിയാതെ ആരെങ്കിലും നിങ്ങളുടെ ചിത്രം പോസ്റ്റ് ചെയ്താല്‍ ആക്കാര്യം അറിയിക്കുന്നത്. സെറ്റിങ്‌സില്‍ ഇതിനായി ഫേയ്‌സ് റെക്കഗ്നിഷന്‍ എന്ന പ്രത്യേക ഓപ്ഷന്‍ നല്‍കിയിട്ടുണ്ട്. ഫേയ്‌സ് റെക്കഗ്നിഷന്‍ ആക്റ്റിവേറ്റ് ചെയ്യണോ വേണ്ടയോ എന്ന് നിങ്ങള്‍ക്ക് തന്നെ തീരുമാനിക്കാം. ഈ ടൂള്‍ ആക്റ്റിവേറ്റ് ചെയ്താല്‍ നിങ്ങള്‍ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങളും നിങ്ങളെ ടാഗ് ചെയ്യുന്ന ചിത്രങ്ങളും ഫെയ്‌സ്ബുക്ക് പരിശോധിക്കും. ഇതിന്‍റെ അടിസ്ഥാനത്തിലാണ് നിങ്ങളുടെ മുഖം ഫെയ്‌സ്ബുക്ക് തിരിച്ചറിയുന്നതും മറ്റാരെങ്കിലും നിങ്ങളുടെ ചിത്രം പോസ്റ്റ് ചെയ്താല്‍ ... Read more

കീശ കാലിയാവാതെ മൂന്നാറിലേക്കും ചെന്നൈയിലേക്കും പോകാം

ചെന്നൈയില്‍ നിന്നു മൂന്നാറിലേക്കുള്ള യാത്രയ്ക്ക് ചെലവു കുറയും. തമിഴ്നാട് സര്‍ക്കാറിന്‍റെ സ്റ്റേറ്റ് എക്സ് പ്രസ് ട്രാന്‍സ്പോര്‍ട്ട്‌ കോര്‍പറേഷന്‍ (എസ്.ഇ.ടി.സി) ചെന്നൈ- മൂന്നാര്‍ സര്‍വീസ് ഉടന്‍ ആരംഭിക്കും. ഇതിനൊപ്പം തമിഴ്നാട്ടിലെ വെല്ലൂരിനെ തിരുവനന്തപുരവുമായി ബന്ധിപ്പിച്ച് എസ്.ഇ.ടി.സിയുടെ സര്‍വീസും ഉടന്‍ തുടങ്ങും. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നടന്ന തമിഴ്നാട്- കേരള ഗതാഗത മന്ത്രിമാരുടെ യോഗത്തിലാണ് തീരുമാനം. നിലവില്‍ ചെന്നൈയില്‍ നിന്നും മൂന്നാറിലേക്ക് സ്വകാര്യ ബസ്സുകള്‍ സര്‍വീസ് നടത്തുന്നുണ്ട്. തിരക്കില്ലാത്ത സമയങ്ങളില്‍ 900 രൂപ മുതല്‍ 1200 രൂപ വരെയാണ് നിരക്ക്. തിരക്കേറിയ സമയങ്ങളില്‍ ഇത് ഇരട്ടിയാകും. എസ്.ഇ.ടി.സി ബസ്സുകള്‍ വരുന്നതോടെ ഇതിന് ഒരു പരിധിവരെ കുറവുണ്ടാകുമെന്നാണ് പ്രതീക്ഷ. കരാര്‍ പ്രകാരം മൂന്നാര്‍-ചെന്നൈ, തിരുവനന്തപുരം-വെല്ലൂര്‍, കൊടൈക്കനാല്‍- തിരുവനന്തപുരം, അര്‍ത്തുങ്കല്‍-വേളാങ്കണ്ണി, തിരുവനന്തപുരം-ഊട്ടി, നിലമ്പൂര്‍-ഊട്ടി, കോട്ടയം-മധുര, തൃശൂര്‍-ഊട്ടി, കോട്ടയം-ഊട്ടി, എറണാകുളം-കമ്പം തുടങ്ങിയ പ്രധാന പാതകളിലാണ് പുതിയ സര്‍വീസുകള്‍ തുടങ്ങുന്നത്. നിലവില്‍ ഇരു സംസ്ഥാനങ്ങള്‍ക്കുമിടയില്‍ 33000 കിലോമീറ്റര്‍ ബസ്‌ സര്‍വീസുണ്ട്. പുതിയ കരാര്‍ പ്രകാരം ഇത് 8865 കിലോമീറ്റര്‍ കൂടിയായി ... Read more

സ്മാര്‍ട്ട് സുരക്ഷക്കായി 15 കേന്ദ്രങ്ങളില്‍ കൂടി സിഗ്നലുകള്‍

ആര്‍ ടി എ പരീക്ഷണാടിസ്ഥത്തില്‍ വഴിയാത്രക്കാര്‍ക്കാരുടെ സുരക്ഷയ്ക്കായി സ്മാര്‍ട്ട് സിഗ്നല്‍ സംവിധാനം 15 കേന്ദ്രങ്ങളിലേക്കു കൂടി വ്യാപിപ്പിച്ചു. അല്‍ സാദാ സ്ട്രീറ്റില്‍ തുടങ്ങിയ പുതിയ സംവിധാനം യാത്രക്കാര്‍ക്ക് ഏറെ സൗകര്യപ്രധമായതിനാല്‍ ഇതര മേഖലകളിലും സജ്ജമാക്കും. സമാര്‍ട്ട് സെന്‍സറുകള്‍ ഉള്ള നൂതന സംവിധാനമാണ് റോട്ടില്‍ ഒരുക്കിയിരിക്കുന്നത്. ഈ സംവിധാനം നിലവില്‍ വരുന്നതോടെ സീബ്രാ ക്രോസിങ്ങിനു മുന്‍പായി നടപാതയിലും ചുവപ്പ്, പച്ച സിഗ്നലുകള്‍ തെളിയും.ചുവപ്പാണോ പച്ചയാണോ എന്നറിയാന്‍ കാല്‍നടയാത്രക്കാര്‍ക്ക് സിഗ്നല്‍ നോക്കേണ്ട ആവശ്യമില്ല. അല്‍ മുറഖാബാദ്, റിഗ്ഗ, മന്‍ഖൂര്‍, ബനിയാസ്, സെക്കന്‍ഡ് ഡിസംബര്‍ സ്ട്രീറ്റ്, അല്‍ മക്തൂം,ഷെയ്ഖ് ഖലീഫ സ്ട്രീറ്റുകള്‍, അല്‍ ബര്‍ഷ, സിറ്റി വോക് ഡിസ്ട്രിക്ടുകള്‍ എന്നിവടങ്ങളിലാണ് സ്മാര്‍ട്ട് സിഗ്നലുകള്‍ സ്ഥാപിക്കുന്നത്. സുരക്ഷ കൂടുതല്‍ ഉറപ്പാക്കുമെന്നതാണ് സ്മാര്‍ട്ട് സിഗ്നലുകളുടെ ഏറ്റവും വലിയ പ്രത്യേകത. കാല്‍നടയാത്രക്കാര്‍ അലക്ഷ്യമായി റോഡ് കുറുകെ നടക്കുന്നത് തടയാന്‍ പുതിയ സിഗ്നല്‍ സംവിധാനം സഹായകമാകും. സ്മാര്‍ട്ട സിറ്റിയുടെ പദ്ധതികളുടെ ഭാഗമായിട്ടാണ് നൂതന സിഗ്നലുകള്‍ നടപ്പാക്കുന്നത്. റോഡ് മുറിച്ച് കടക്കാന്‍ ആളുകള്‍ ... Read more

ഖത്തര്‍ ഹലാല്‍ മേളക്ക് തുടക്കം

ഏഴാമത് ഹലാല്‍ മേളക്ക് കത്താറ കള്‍ച്ചറല്‍ വില്ലേജില്‍ തുടക്കമായി. വെള്ളിയാഴ്ച വൈകീട്ട് കത്താറ കള്‍ച്ചറല്‍ വില്ലേജ് ജനറല്‍ മാനേജര്‍ ഡോ.ഖാലിദ് ഇബ്രാഹിം അല്‍ സുലൈത്തി മേള ഉദ്ഘാടനം ചെയ്തു. ഗള്‍ഫ് മേഖലയിലെ ഏറ്റവും പ്രചാരമേറിയ മേളയിലൊന്നായ ഹലാല്‍ മേളയോടനുബന്ധിച്ച് വിവിധ മത്സരങ്ങള്‍, വിനോദ പരിപാടികള്‍, സ്റ്റേജ് ഷോകള്‍, ഹലാല്‍ ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശനം, വിദ്യാഭ്യാസ പരിപാടികള്‍ നടക്കും. ആടുകളുടേയും ചെമ്മരിയാടുകളുടേയും സൗന്ദര്യ മത്സരമായ അല്‍ മസെയ്നാണ് മേളയിലെ പ്രധാന ഇനം. കരകൌശല-കൈത്തറി ഉത്പന്ന പ്രദര്‍ശനം, പരമ്പരാഗത ഭക്ഷ്യമേള തുടങ്ങിയവയും മേളയുടെ ഭാഗമായുണ്ട്. വിദ്യാര്‍ഥികള്‍ക്കുള്ള കലാ ശില്‍പശാലകള്‍ക്ക് ഇന്ന് അരങ്ങുണരും. ഈ മാസം പത്തുവരെ നീളുന്ന മേളയില്‍ രാവിലെ എട്ടു മുതല്‍ പന്ത്രണ്ട് വരെയും വൈകീട്ട് മൂന്നു മുതല്‍ പത്ത് വരെയുമാണ് പ്രവേശനം.

ഈ വിജയം ആ ഓട്ടോയ്ക്ക്

ഉത്തരാഖണ്ഡ് ജുഡീഷ്യല്‍ സര്‍വീസ് പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കി ഓട്ടോറിക്ഷ ഡ്രൈവറുടെ മകള്‍ പൂനം തോടി. 2016ല്‍ നടന്ന പരീക്ഷയുടെ ഫലമാണ് പുറത്ത് വന്നത്. മകളുടെ വിജയത്തില്‍ അച്ഛന്‍ അശോക് കുമാര്‍ സന്തോഷവാനാണ്. മക്കളുടെ ഭാവിക്കായി എനിക്ക് നല്ല വിദ്യാഭ്യാസം മാത്രമേ നല്‍കാന്‍ സാധിക്കുകയുള്ളായിരുന്നു എന്നാല്‍ കഴിയുന്ന വിധം ഞാന്‍ അവരെ പഠിപ്പിച്ചു.പൂനം ഈ വിജയം കരസ്ഥമാക്കാന്‍ വളരെ കഷ്ടപ്പെട്ടു ഒടുവില്‍ അവള്‍ വിജയം നേടി.ഞങ്ങള്‍ക്ക് അഭിമാനാണ് അവള്‍ – അശോകിന്റെ വാക്കുകള്‍. എംകോം ബിരുദധാരിയാണ് പൂനം. ജഡ്ജിമാര്‍ക്ക് സമൂഹത്തില്‍ ലഭിക്കുന്ന ബഹുമാനമാണ് എന്നെ ഈ മേഖലയിലേക്ക് അടുപ്പിച്ചതെന്ന് പൂനം പറഞ്ഞു.

കേരളം വറചട്ടിയിലേക്കോ? പാലക്കാട്ട് താപനില 40 ഡിഗ്രി; മുന്നറിയിപ്പുമായി മുഖ്യമന്ത്രിയും

തിരുവനന്തപുരം: സംസ്ഥാനത്ത് ഈ വര്‍ഷം ചൂടിന് കാഠിന്യമേറും. കൊടും വേനല്‍ വരും മുന്‍പേ പാലക്കാട്ട് താപനില നാല്‍പ്പതു ഡിഗ്രി സെല്‍ഷ്യസ് എത്തി. കഴിഞ്ഞവര്‍ഷം വേനലിന്‍റെ ഉച്ചസ്ഥായിയില്‍ പാലക്കാട്ട് താപനില 41.3 ഡിഗ്രിയെത്തിയിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്ന് ആഗോള താപനില വര്‍ഷാവര്‍ഷം ഒരു ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാറുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്ര ചൂണ്ടിക്കാട്ടി. പോയവര്‍ഷം കേരളത്തില്‍ ഭേദപ്പെട്ട വേനല്‍ മഴ ലഭിച്ചത് സ്ഥിതി മെച്ചപ്പെടുത്തി. ഇക്കൊല്ലവും വേനല്‍ മഴ തുണച്ചേക്കും. രാജ്യത്തെ മറ്റിടങ്ങളിലെ താപനിലയുമായി തട്ടിച്ചു നോക്കിയാല്‍ തീര സംസ്ഥാനമായ കേരളത്തിലെ സ്ഥിതി മെച്ചമാണെന്നും കാലാവസ്ഥാ വിദഗ്ധര്‍ പറയുന്നു. അതിനിടെ ചൂടുകാലത്ത് പാലിക്കേണ്ട  നിര്‍ദേശങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തി. പൊതുജനങ്ങള്‍ രാവിലെ 11 മണി മുതല്‍ 3 മണി വരെ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു.. ഈ സമയത്ത് തുറസായ ഇടങ്ങളില്‍ തൊഴിലെടുക്കുന്നത് ഒഴിവാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഫേസ്ബുക്കിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം സംസ്ഥാനം ... Read more

ചരിത്രത്തിലേയ്ക്ക് ബൈക്കോടിച്ചു കയറ്റി ജീന

തൃശൂര്‍ ചാലക്കുടിക്കാരിയായ ജീന മരിയയ്ക്ക് ഒരു സ്വപ്നമുണ്ട്. ബൈക്കില്‍ ഈ ലോകം മുഴുവന്‍ കറങ്ങണം. ഇന്ത്യന്‍ എൻഡ്യൂറൻസ് റൈഡേഴ്സ് അസോസിയേഷൻ സംഘടിപ്പിച്ച ബാപുബാ (ബാംഗ്ലൂര്‍-പൂണെ-ബാംഗ്ലൂര്‍) ചലഞ്ചില്‍ ബൈക്കോടിച്ച് രണ്ടാമതായി മത്സരം പൂര്‍ത്തിയാക്കിയ ജീന ടൂറിസം ന്യൂസ്‌ ലൈവിനോട് സംസാരിക്കുന്നു. യാത്രയോടുള്ള ഇഷ്ടം ചെറുപ്പത്തിലേ കൂടെക്കൂടി. കൂട്ടിനു ബൈക്ക് ഉണ്ടെങ്കില്‍ യാത്രകള്‍ കൂടുതല്‍ മനോഹരമാക്കും. ആദ്യം സ്വന്തമാക്കിയ വണ്ടി വെസ്പ. ഇപ്പോള്‍ കൂട്ട് അവഞ്ചര്‍ ക്രൂസ് 220നോട്. കാക്കനാട് പ്രസ്‌ അക്കാദമിയില്‍ നിന്നും ജേര്‍ണലിസത്തില്‍ ഡിപ്ലോമ നേടിയ ജീന ആകാശവാണി കൊച്ചി നിലയത്തില്‍ ആര്‍.ജെയാണ്. അച്ഛന്‍ തോമസിനോടും അമ്മ ലൂസിയോടും ചെറിയ യാത്രയുണ്ടെന്നു പറഞ്ഞ് ബാംഗ്ലൂര്‍ക്ക് വണ്ടി കയറി. കാര്യം എന്താണെന്ന് ചേട്ടന്‍ ജിയോയോട് പറഞ്ഞു. 23ന് രാത്രി ബാംഗ്ലൂര്‍ എത്തി. റൈഡില്‍ പങ്കെടുക്കാന്‍ 50 ആളുകള്‍ എത്തിയിരുന്നു. മൂന്നു പേരടങ്ങുന്ന ബാച്ചായി പൂണെയിലേയ്ക്ക് യാത്ര തിരിച്ചു. വണ്ടിയില്‍ ഫുള്‍ ടാങ്ക് പെട്രോള്‍ അടിച്ചു. കയ്യില്‍ ഒആര്‍എസ് ലായനി കരുതി. ബാപുബാ റൈഡ് ... Read more

മൈസൂര്‍ ട്രാവല്‍ മാര്‍ട്ടിന് തുടക്കം

രാജ്യാന്തര തലത്തില്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതിനായി സംഘടിപ്പിച്ച മൈസൂരു ട്രാവല്‍ മാര്‍ട്ട് 2018 കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം ഉദ്ഘാടനം ചെയ്തു. പ്രാദേശിക ടൂറിസം ഉല്‍പന്നങ്ങളുടെ പ്രദര്‍ശനം ലക്ഷ്യം വെക്കുന്ന പരിപാടി മൈസൂര്‍ ടൂറിസം വകുപ്പും, മൈസൂര്‍ ട്രാവല്‍ അസോസിയേഷനും (എം ടി എ), മൈസൂര്‍ ഹോട്ടല്‍ അസോസിയേഷനും കൂടി ചേര്‍ന്നാണ് നടത്തുന്നത്. മുന്‍ മന്ത്രി എസ് എ രാംദാസ്, കര്‍ണാടക പ്രദേശ് ഹോട്ടല്‍ അസോസിയേഷന്‍ പ്രസിഡന്റ് രാജേന്ദ്രന്‍, മൈസൂരു ഹോട്ടല്‍ അസോസിയേഷന്‍ പ്രസിഡന്റ് നാരായണ ഗൗഡ, വ്യവസായി ജഗന്നാഥ ഷേണായി എന്നിവര്‍ പങ്കെടുത്ത ചടങ്ങിലായിരുന്നു അല്‍ഫോണ്‍സ് കണ്ണന്താനം സംസാരിച്ചത്. ഇന്ത്യയിലെ ടൂറിസം രംഗം ഇപ്പോള്‍ മികച്ച രീതിയിലാണ് മുന്നോട്ട് പോകുന്നത്, ഇനിയും മികച്ച രീതിയിലേക്ക് ഈ രംഗം മുന്നോട്ട് പോകണമെങ്കില്‍ ടൂറിസം രംഗത്തെ തല്‍പരകക്ഷികളായ സംസ്ഥാന ഗവണ്‍മെന്റും, കേന്ദ്ര ഗവണ്‍മെന്റും, മറ്റു അനുബദ്ധ ഹോട്ടല്‍, റിസോര്‍ട്ട് ഉടമകള്‍ എന്നിവര്‍ ഒന്നിച്ച് നില്‍ക്കണം. കഴിഞ്ഞ വര്‍ഷം 10 മില്യണ്‍ സന്ദര്‍ശകരാണ് ഇന്ത്യ ... Read more

സ്ത്രീകള്‍ ആദ്യം; അവരുടെ സീറ്റ് കൈമാറേണ്ട

ട്രെയിനുകളില്‍ വനിതകള്‍ക്കായി നീക്കി വച്ചിരിക്കുന്ന ക്വാട്ടയില്‍ ബുക്ക് ചെയ്യാതെ വരുന്ന ഒഴിവില്‍ വെയ്റ്റിംഗ് ലിസ്റ്റിലുള്ള വനിതാ യാത്രക്കാര്‍ക്ക് മുന്‍ഗണന നല്‍കണമെന്ന് റെയില്‍വേയുടെ നിര്‍ദ്ദേശം. വെയ്റ്റിംഗ് ലിസ്റ്റിലെ വനിതകളെ പരിഗണിച്ച് കഴിഞ്ഞാല്‍ അടുത്തതായി മുതിര്‍ന്ന പൗരന്‍മാര്‍ക്കാണ് അവസരം. പുതുക്കിയ വനിത ക്വാട്ടയിലേക്ക് നേരത്തെ ചാര്‍ട്ട തയ്യാറാക്കിയതിന് ശേഷം ബര്‍ത്തുകളിലേക്ക് വെയിറ്റിങ് ലിസ്റ്റിലുള്ളവരെയായിരുന്ന് പരിഗണിച്ചിരുന്നത്. Railways to offer unutilised berths in trains under ladies quota first to women passengers on waiting list & then to senior citizens. In case of a vacant berth, ticket checking staff can allot it to other lady passengers, making travel easier for women passengers. pic.twitter.com/0cYKhEt4iB — Piyush Goyal (@PiyushGoyal) March 2, 2018 ഇനി മുതല്‍ ഈ ക്വാട്ടയില്‍ ശേഷിക്കുന്ന സീറ്റുകളിലേക്ക് വെയിറ്റിങ് ലിസ്റ്റിലുള്ള വനിതാ യാത്രക്കാര്‍ക്കായിരിക്കും മുന്‍ഗണന ... Read more

സ്മാര്‍ട്ട് വിപ്ലവം; ആദ്യ റോബോട്ട് എന്‍ജിനീയറുമായി യു എ ഇ

  എന്‍ജിനീയറിംഗ് ഇന്റലിജന്‍സ് ‘സ്മാര്‍ട്ട് വിപ്ലവത്തിന്’ ദുബൈ ഒരുങ്ങി. ലോകത്ത് ആദ്യമായി വികസിപ്പിച്ചെടുത്ത് റോബോട്ട് എന്‍ജിനീയര്‍ ആണ് സ്മാര്‍ട്ട് മേളയിലെ താരം. സുപ്രധാനമായ ചുമതലകള്‍ അനായാസം നിര്‍വഹിക്കുന്ന സൂപ്പര്‍ സ്മാര്‍ട്ട് എന്‍ജിനീയറിന്റെ പേറ്റന്റ് ചുമതല ഉടന്‍ തന്നെ കരസ്ഥമാക്കാന്‍ സാധിക്കുമെന്നാണ് അധികൃതര്‍ അറിയിച്ചത്. സ്മാര്‍ട്ട് റോബോട്ടിന് കൃത്യസമയത്ത് പദ്ധതികള്‍ ആസൂത്രണം ചെയ്യാനും, പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാനും, എല്ലാ ജോലികളും ഏറ്റെടുക്കാനും കഴിയുമെന്ന് അടിസ്ഥാന സൗകര്യ വികസന മന്ത്രി ഡോ. അബ്ദുല്ല ബിന്‍ മുഹമ്മദ് ബെന്‍ഹൈഫ് അല്‍ നു ഐമി പറഞ്ഞു. നൂതന ആശയങ്ങളുടെ കൂടുതല്‍ പദ്ധതികള്‍ ആസൂത്രണം ചെയ്തു വികസന പ്രക്രിയയ്ക്ക് വേഗം കൂട്ടാന്‍ സാധിക്കുമെന്നും അദ്ദേഹം അറിയിച്ചു. യു എ ഇ ശതവത്സര പദ്ധതി മുന്‍ നിര്‍ത്തി അടിസ്ഥാന സൗകര്യ മേഖലയില്‍ ഒട്ടേറെ പദ്ധിതികള്‍ നടപ്പാക്കുകയാണ്. പുതിയൊരു ലോകത്തിനായി ജനങ്ങളെ സജ്ജരാക്കുകയാണ് അതു കൊണ്ട് തന്നെ ഇതില്‍ ഓരോ വ്യക്തിയും പങ്കുവഹിക്കുവാനാകും. സമയബന്ധിതമായി ഇതെല്ലാം പൂര്‍ത്തിയാക്കാന്‍ ബൗദ്ധികവും വൈജ്ഞാനികവുമായും മുന്നേറണമെന്ന് ... Read more

ആറാം വട്ടവും ആറ്റുകാലെത്തി ആറംഗ സംഘവുമായി

ഡാനിയേല (ന്യൂസ് 18, കൗമുദി ടിവി എന്നിവിടങ്ങളില്‍ ജേര്‍ണലിസ്റ്റ് ആയിരുന്ന ലക്ഷ്മി ഇന്ദിര കണ്ട പൊങ്കാലക്കാഴ്ച )   ബ്രസീല്‍ സ്വദേശി ഡാനിയേലക്ക് ആറ്റുകാല്‍ പൊങ്കാലയില്‍ ഇത് ആറാമൂഴമായിരുന്നു. അമ്പലത്തറ മില്‍മാ ജംഗ്ഷനിലായിരുന്നു ഡാനിയേല പൊങ്കാലയിട്ടത്. ഫെസ്ബുക്കിനു മുന്‍പ് ഓര്‍ക്കുട്ട് സോഷ്യല്‍ മീഡിയയില്‍ കൂടൊരുക്കിയ കാലത്താണ് ഡാനിയേല ദൈവത്തിന്‍റെ സ്വന്തം നാട്ടില്‍ നിന്ന് ജീവിത പങ്കാളിയെ കണ്ടെത്തിയത്. ഓര്‍ക്കുട്ടിലെ കൂട്ട് പേരൂര്‍ക്കടക്കാരന്‍ നാരായണനെ അങ്ങ് സാവോപോളോയിലെ ഡാനിയേലയുടെ ഹൃദയത്തിലേക്ക് അടുപ്പിച്ചു. കല്യാണം കഴിഞ്ഞ് പത്തു വര്‍ഷം മുന്‍പ് 2008ലാണ് ഡാനിയേല ആദ്യം പൊങ്കാലക്കെത്തിയത്. ഇടയ്ക്ക് നാലു വര്‍ഷം എത്തിച്ചേരാനായില്ല. അപ്പോള്‍ ബ്രസീലില്‍ വ്രത ശുദ്ധിയോടെ ഡാനിയേല പൊങ്കാലയിട്ടു. വെറുമൊരു കൌതുകമല്ല ഡാനിയേലക്ക് പൊങ്കാല. ആത്മസമര്‍പ്പണമെന്ന് ഈ അമൃതാനന്ദമയീ ഭക്തയുടെ മറുപടി. പ്രകൃതി ചികിത്സകയായ ഡാനിയേല ഇത്തവണ അവിടെ നിന്ന് ആറംഗ സംഘത്തെയും കൂട്ടിയാണ് ആറ്റുകാലില്‍ വന്നത്. സംഘത്തിലെ മറ്റുള്ളവര്‍ക്ക് പൊങ്കാല പുതുമയായിരുന്നു. അവരെ സഹായിക്കാന്‍ നാട്ടുകാരും കൂടി. അങ്ങനെ ബ്രസീല്‍ സംഘത്തിനു ... Read more

അബുദാബി ഫെസ്റ്റിവലില്‍ ഇന്ത്യ അതിഥി രാജ്യം

പതിനഞ്ചാമത് അബുദാബി ഫെസ്റ്റിവലില്‍ ഇന്ത്യ അതിഥി രാജ്യമാവും. ഈ മാസം എട്ടിന് തുടങ്ങി 30ന് അവസാനിക്കുന്ന സാംസ്‌കാരിക ആഘോഷ പരിപാടിയായ അബുദാബി ഫെസ്റ്റിവലില്‍ ഇന്ത്യയില്‍ നിന്നുള്ള കലാരൂപങ്ങള്‍ അവതരിപ്പിക്കും. 30 രാജ്യങ്ങളില്‍ നിന്നുള്ള അഞ്ഞൂറിലധികം കലാകാരന്മാരും 40 സംഗീതജ്ഞരും ഭാഗമാവുന്ന ഉത്സവമാണിത്. അബുദാബി ഫെസ്റ്റിവലില്‍ അതിഥി രാജ്യമായി ഇന്ത്യയെ തെരഞ്ഞെടുത്തത് അഭിമാനകരമാണെന്ന് ഇന്ത്യന്‍ സ്ഥാനപതി നവ്ദീപ് സിങ് സൂരി എംബസിയില്‍ നടന്ന ചടങ്ങില്‍ പറഞ്ഞു. അബുദാബിയിലെ കലാ സ്‌നേഹികള്‍ക്ക് ഇന്ത്യന്‍ സംസ്‌കാരത്തിന്‍റെ ഏറ്റവും മികച്ച അംശങ്ങള്‍ എത്തിച്ചുനല്‍കാന്‍ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. 800 ടിക്കറ്റ്‌സ് ഡോട്ട് കോമില്‍ ഐ.എന്‍.ഡി 50 എന്ന് രേഖപ്പടുത്തിയാല്‍ അബുദാബി ഫെസ്റ്റിലെ ഇന്ത്യന്‍ കലാരൂപങ്ങള്‍ക്കുള്ള പ്രവേശനടിക്കറ്റ് 50 ശതമാനം ഇളവിന് ലഭിക്കും. ഇന്ത്യന്‍ കലാരൂപങ്ങളുടെ പ്രധാന പരിപാടികള്‍ ഈ മാസം എട്ടിന് എമിറേറ്റ്‌സ് പാലസ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന മര്‍ച്ചന്‍റ്സ് ഓഫ് ബോളിവുഡ് പരിപാടിയില്‍ വിവിധ ഇന്ത്യന്‍ നൃത്തരൂപങ്ങള്‍ അവതരിപ്പിക്കും. ഇന്ത്യയില്‍ നിന്നുള്ള തനുശ്രീ ശങ്കര്‍ ഡാന്‍സ് അക്കാദമി ... Read more

കൂറ്റന്‍ അറേബ്യന്‍ ടെന്റിലിരുന്ന് കാണാം ലോകകപ്പ് സെമി

അല്‍ഖോറില്‍ നടക്കുന്ന ലോകകപ്പ് ഫുട്‌ബോളിനായി നിര്‍മ്മിക്കുന്ന അല്‍ ബാത്ത് സ്റ്റേഡിയത്തില്‍ അറേബ്യന്‍ ടെന്റ് പൂര്‍ത്തിയാവുന്നു. ഈ വര്‍ഷത്തോടെ നിര്‍മ്മാണം പൂര്‍ത്തിയാവുന്ന സ്റ്റേഡിയം രൂപകല്‍പന ചെയ്യുന്നത് പ്രശസ്തമായ അറേബ്യന്‍ ടെന്റിന്റെ മാതൃകയിലാണ്. അന്തിമ ഘട്ടത്തിലേക്ക് നിര്‍മാണം കടന്നതോടെ പുറം ഭാഗത്തെ അറേബ്യന്‍ ടെന്റുകളുട മാതൃകയിലുള്ള പാനലുകള്‍ സ്ഥാപിക്കുന്ന ജോലി ആരംഭിച്ചു. 4584 തൊഴിലാളികള്‍ ചേര്‍ന്നു നിര്‍മ്മിക്കുന്ന സ്റ്റേഡിയത്തിന്റെ നിര്‍മാണ പ്രവര്‍ത്തനത്തിന് ചുമതല ഗള്‍ഫാര്‍ അല്‍ മിസ്‌നാദ്, സാലിനി ഇംപ്രെജിലോ ഗ്രൂപ്, സിമോല എന്നിവര്‍ക്കാണ്. ലോക കപ്പിനായി നിര്‍മ്മിക്കുന്ന രണ്ടാമത്തെ വലിയ സ്റ്റേഡിയത്തിന് ഇതിനോടകം തന്നെ 1.6 കോടി മനുഷ്യ പ്രവര്‍ത്തി മണിക്കൂറുകള്‍ സ്റ്റേഡിയം നിര്‍മാണത്തിനായി ചെലവഴിച്ചു. ലോകകപ്പ് സെമി ഫൈനല്‍ നടക്കുവാനിരിക്കുന്ന സ്റ്റേഡിയത്തില്‍ 60,000 കാണികള്‍ക്ക് ഇരിക്കാനുള്ള സൗകര്യമുണ്ട്. ദോഹയില്‍ നിന്ന് 60 കിലോമീറ്റര്‍ വടക്കു മാറി സ്ഥിതി ചെയ്യുന്ന സ്റ്റേഡിയം പൂര്‍ത്തിയാവുന്നതോടെ നഗരത്തിന്റെ മുഖച്ഛായ തന്നെ മാറ്റുന്നതാവും. ഗള്‍ഫ് രാജ്യങ്ങളുടെ അടയാളമായ ടെന്റുകളുടെ മാതൃക സംസ്‌കാരത്തിന്റെ ഭാഗമാണ്. ദൂരെ നിന്ന് നോക്കിയാല്‍ ... Read more

ദുബൈയില്‍ സഞ്ചാരികള്‍ക്ക് ബ്ലോക് ചെയിന്‍ സംവിധാനം വരുന്നു

ദുബായിലെത്തുന്നവര്‍ക്ക് ഇനി സുഗമയാത്രയും സുരക്ഷിതത്വവും ഉറപ്പുവരുത്താന്‍ സഞ്ചാരികള്‍ക്ക് ബ്ലോക് ചെയിന്‍ സംവിധാനം ഏര്‍പ്പെടുത്തുന്നു. വിനോദ സഞ്ചാരികളെ ലക്ഷ്യമിട്ട് ദുബൈ ടൂറിസം വകുപ്പ് പുതിയ സംവിധാനത്തിനായുള്ള നടപടി തുടങ്ങി. ദുബായി സന്ദര്‍ശകരില്‍ ഒന്നാംസ്ഥാനം ഇന്ത്യക്കാര്‍ക്കാണ്. ഇന്ത്യയില്‍ നടക്കുന്ന ടൂറിസം മേളകളില്‍ ദുബായ് ടൂറിസം പ്രതിനിധികളുടെ പങ്കാളിത്തവും സജീവമാണ്. ബ്ലോക് ചെയിന്‍ സംവിധാനം വരുന്നതോടെ ഇടനിലക്കാരില്ലാതെ യാത്ര ചെയ്യാനും അനുയോജ്യമായ താമസ സൗകര്യം കണ്ടെത്താനും ഇതു സഹായിക്കും. ദുബൈയിലെത്തുന്ന സഞ്ചാരികളുടെ എണ്ണം വര്‍ധിക്കുന്നതിനാലാണ് പുതിയ സംവിധാനം. രാജ്യാന്തര സര്‍ക്കാര്‍ ഉച്ചകോടിയില്‍ ദുബൈ കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം തുടക്കമിട്ട 10 എക്‌സ് സംരംഭങ്ങളുടെ ഭാഗമായാണ് ഇതു നടപ്പാക്കുന്നത്. ഒരുവര്‍ഷത്തിനകം പദ്ധതി പൂര്‍ത്തിയാകും.