Category: Homepage Malayalam

കേരള ബജറ്റ്: ഒറ്റനോട്ടത്തില്‍

ധനമന്ത്രി തോമസ്‌ ഐസക് അവതരിപ്പിച്ച ബജറ്റിലെ സുപ്രധാന നിര്‍ദ്ദേശങ്ങള്‍: തീരദേശത്തിനായി 2000 കോടിയുടെ പാക്കേജ്. തീരദേശഗ്രാമങ്ങളില്‍ വൈഫൈ. കെഎസ്എഫ്ഇയുടെ കീഴില്‍ എന്‍ആര്‍ഐ ചിട്ടികള്‍ തുടങ്ങും. സപ്ലൈകോ നവീകരണത്തിന് എട്ടു കോടി. ആലപ്പുഴയിലെ വിശപ്പുരഹിത നഗരം പദ്ധതി സംസ്ഥാനത്തെങ്ങും വ്യാപിപ്പിക്കും. 20 കോടി നീക്കിവെച്ചു. കുടുംബശ്രീ വഴി കോഴിയിറച്ചി പദ്ധതി പ്രോത്സാഹിപ്പിക്കും. ലൈഫ് പാര്‍പ്പിട പദ്ധതിക്ക് 2500കോടി. മലബാര്‍ കാന്‍സര്‍ സെന്‍ററിനെ ആര്‍സിസി നിലവാരത്തിലേക്ക് ഉയര്‍ത്തും. കൊച്ചിയിലും ആര്‍സിസി മാതൃകാ ആശുപത്രി. സ്കൂളുകളുടെ ഡിജിറ്റലൈസേഷന്‍ ഉടന്‍ പൂര്‍ത്തീകരിക്കും. ബാംബൂ കോര്‍പ്പറേഷന് 10കോടി രൂപ. കൈത്തറി മേഖലക്ക് 150കോടി. കശുവണ്ടി മേഖലക്ക് 54.45കോടി.രാജ്യാന്തര കശുവണ്ടി ബ്രാന്‍ഡ് അവതരിപ്പിക്കും 2015ലെ ഭൂനികുതി പുനസ്ഥാപിക്കും. പ്രതീക്ഷിക്കുന്നത് 100കോടി അധിക വരുമാനം. കേരള സ്റ്റാര്‍ട്ട് അപ് മിഷന് 80കോടി. സ്വകാര്യ ആശുപത്രികളില്‍ അടിയന്തിര ചികിത്സ ഉറപ്പാക്കും. ടെക്നോപാര്‍ക്ക്-ടെക്നോ സിറ്റി പദ്ധതികള്‍ക്ക് 84കോടി രൂപ. കണ്ണൂര്‍ വിമാനത്താവളം,ഗയില്‍ വാതക പൈപ്പ് ലൈന്‍, ആലപ്പുഴ,കൊല്ലം ബൈപ്പാസ് പദ്ധതികള്‍ ഉദ്ഘാടനം ചെയ്യും. റോഡ്‌,പാലം ... Read more

ചുരം കയറാതെ വയനാട്ടിലെത്താന്‍ തുരങ്കം വരുന്നു

വയനാട്ടിലേക്ക് തുരങ്കപാത വരുന്നു. ആറര കിലോമീറ്റര്‍ മലതുരന്ന് കടന്നുപോവുന്ന തുരങ്കപാത ജില്ലയുടെ കിഴക്കന്‍ മലയോരത്താണ് വരുന്നത്. തിരുവമ്പാടി പഞ്ചായത്തിലെ ആനക്കാംപോയില്‍- കള്ളാടി- മേപ്പാടി റോഡിലാണ് തുരങ്കത്തിന് സാധ്യത. മുത്തപ്പന്‍പുഴയ്ക്കു സമീപം സ്വര്‍ഗംകുന്നില്‍ നിന്ന് ആരംഭിച്ച് മേപ്പാടിയിലെ കള്ളാടിയില്‍ ചെന്നുചേരുന്ന തുരങ്കപാതയാണ് ലക്ഷ്യമിടുന്നത്. തുരങ്കപാത കടന്നുപോകുന്ന സ്ഥലങ്ങളിലെ വനത്തിനോ വന്യജീവികള്‍ക്കോ പ്രയാസമുണ്ടാക്കാത്ത പദ്ധതി ആയതിനാല്‍ പാരിസ്ഥിതിക അനുമതി ലഭിക്കാന്‍ എളുപ്പമാണ്. സമുദ്രനിരപ്പില്‍ നിന്നും 950 മീറ്റര്‍ ഉയരമുള്ള പ്രദേശമാണ് സ്വര്‍ഗംകുന്ന്. ഇരുവഞ്ഞിപ്പുഴ കടന്ന് കുണ്ടന്‍തോട് വഴി ഒന്നരകിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഇവിടെയെത്താം. 2014ല്‍ തുരങ്കപാതയ്ക്കായി പൊതുമരാമത്ത് വകുപ്പ് സാധ്യതാപഠനം നടത്തിയിരുന്നു. പാത നിര്‍മിക്കാന്‍ അനുയോജ്യമാണെന്ന റിപ്പോര്‍ട്ടും അന്ന് നല്‍കിയിരുന്നു. റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ കൊങ്കണ്‍ റെയില്‍വേ തുരങ്കപാതയ്ക്ക് വേണ്ടി വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ കൊങ്കണ്‍ റെയില്‍വേ കോര്‍പ്പറേഷന്‍ ലിമിറ്റഡ് വയനാട് എത്തി. മെട്രോമാന്‍ ഇ. ശ്രീധരന്‍റെ ഇടപെടലിനെത്തുടര്‍ന്നാണ് കൊങ്കണ്‍ റെയില്‍വേ റിപ്പോര്‍ട്ട് നല്‍കാന്‍ സന്നദ്ധത അറിയിച്ചത്. 2016ല്‍ ജോര്‍ജ് എം തോമസ്‌ എം.എല്‍.എയുടെ നേതൃത്വത്തില്‍ തുരങ്കപാതയുടെ ... Read more

ഉലകം ചുറ്റും 12ഡി വാലിബന്‍

സ്വപ്‌നം കാണുന്നവന്റെ കലയാണ് സിനിമ. അങ്ങനെയൊരു സ്വപ്‌നവുമായി സജുമോന്‍ കേരളം മുഴുവന്‍ സഞ്ചരിക്കുകയാണ്. ആഢംബര മാളുകളില്‍ മാത്രം പ്രദര്‍ശിപ്പിക്കുന്ന 12 ഡി ചിത്രങ്ങള്‍ നാട്ടിന്‍പുറങ്ങളില്‍ പ്രദര്‍ശനം നടത്തുന്ന മൂവബിള്‍ തീയറ്ററുമായി. മാളുകളിലെ സജ്ജീകരണങ്ങളേക്കാളും ദൃശ്യ വിസ്മയം തീര്‍ക്കുകയാണ് അരൂര്‍ സ്വദേശികളായ സജുമോനും ഷീബയും തങ്ങളുടെ സഞ്ചരിക്കുന്ന 12 ഡി തിയേറ്റര്‍ കൊണ്ട്. ഇരുട്ട് മുറിയില്‍ തെളിയുന്ന വര്‍ണ്ണ ചിത്രങ്ങള്‍ ഇന്നും എല്ലാവര്‍ക്കും അതിശയമാണ്. എന്നാല്‍ ചലിക്കുന്ന ചിത്രങ്ങള്‍ക്ക് ഒപ്പം നമ്മളും കൂടി ചലിക്കുന്നു. കഥയിലെ കഥാപാത്രം അഗാധമായ കുഴിയില്‍ പതിക്കുമ്പോള്‍ നമ്മളും ഒപ്പം വീഴുന്നു.. തികച്ചും പുതിയ അനുഭവമാണ് 12 ഡി ചിത്രം നമുക്ക് സമ്മാനിക്കുന്നത്. സിനിമയിലെ രംഗങ്ങള്‍ക്കൊപ്പം എങ്ങനെ പ്രേക്ഷകരെകൂടി കൊണ്ടുപോവാം എന്ന ചിന്തയില്‍ നിന്നാണ് 12 ഡി തിയേറ്റര്‍ തുടങ്ങിയത്. അതിനായി കണ്ടെയ്നര്‍ ലോറി വാങ്ങി. അതില്‍ ചൈനയിലുള്ള സോഫ്റ്റ്‌വെയര്‍ ഡെവലപ്പേഴ്‌സിന്റെ സഹായത്തോടെ തിയേറ്റര്‍ നിര്‍മിച്ചു. എട്ടടിയുള്ള സ്ക്രീനാണ് സിനിമകാണാന്‍ സജ്ജീകരിച്ചിരിക്കുന്നത്. കസേരകള്‍ പ്രോജക്റ്ററുമായി ബന്ധിപ്പിച്ചു. ഇതുവഴി സിനിമയിലെ എല്ലാ ... Read more

മൊബൈല്‍ഫോണ്‍ ഹോള്‍ഡറുണ്ടേല്‍ ഒമാനില്‍ കാറിന്പിടിവീഴും

കാറുകളില്‍ ഡ്രൈവര്‍ക്ക് മുന്നിലായി മൊബൈല്‍ ഫോണ്‍ ഘടിപ്പിക്കാനുള്ള ഉപകരണം ഇവിടെ സാധാരണമാണ്.എന്നാല്‍ ഒമാനില്‍ ഇത്തരം കാറിന് പിടിവീഴും.15 ഒമാന്‍ റിയാലും ഒരു ബ്ലാക്ക് പോയിന്‍റുമാണ് ശിക്ഷ. മാര്‍ച്ച് 1നു പുതിയ ചട്ടം നിലവില്‍ വരുമെന്ന് ഒമാന്‍ പൊലീസ് അറിയിച്ചു. നാവിഗേഷനോ മെസ്സേജ് നോക്കാനോ ഫോണ്‍ വിളിക്കാനോ അടക്കം ഡ്രൈവിംഗി നിടെ എന്തിനുപയോഗിച്ചാലും അശ്രദ്ധക്ക്  ഇടയാക്കുന്നതാണെന്ന് ഒമാന്‍ പൊലീസ് വ്യക്തമാക്കി . സീറ്റ് ബെല്‍റ്റ്‌ ധരിക്കാത്തവര്‍,ഉച്ചത്തില്‍ പാട്ട് വെച്ച് കാറോടിക്കുന്നവര്‍,ആംബുലന്‍സിനെയോ സുരക്ഷാ വാഹനങ്ങളെയോ പിന്തുടരുന്നവര്‍, സ്റ്റിയറിംഗ് പിടിക്കാതെ ഓടിക്കുന്നവര്‍ എന്നിവര്‍ക്കും പിഴയുണ്ട്. റോഡില്‍ തടസങ്ങള്‍ സൃഷ്ടിക്കുന്നവര്‍,മറ്റു വാഹനങ്ങള്‍ക്ക് തടസം സൃഷ്ടിക്കുന്നവര്‍ എന്നിവര്‍ക്ക് ശിക്ഷ മൂന്നു വര്‍ഷം വരെ തടവാണ്. ആംബുലന്‍സിനോ സുരക്ഷാ വാഹനങ്ങള്‍ക്കോ ശല്യമുണ്ടാക്കിയാല്‍ ഏഴു വര്‍ഷത്തില്‍ കുറയാത്ത ശിക്ഷയാകും കാത്തിരിക്കുക.

സൈലന്‍റ് വാലിയില്‍ കാട്ടുതീ

വേനല്‍ കടുത്തതോടെ സൈലന്‍റ് വാലി ബഫര്‍സോണ്‍ മലനിരകളില്‍ കാട്ടുതീ പടര്‍ന്നു. കിലോമീറ്ററുകളോളം പടര്‍ന്നു പിടിച്ച കാട്ടുതീ വന്യജീവികള്‍ക്കും ജൈവ സമ്പത്തിനും നാശമുണ്ടാക്കി. മലമുകളിലെ ഏറ്റവും മുകളിലാണ് തീ പടര്‍ന്നത്. പാറക്കെട്ടുകളും പുല്ലും നിറഞ്ഞ പ്രദേശമാണിത്. കാട്ടുതീ കൂടുതല്‍ പടര്‍ന്നാല്‍ മണ്ണൊലിപ്പും മലയിടിച്ചും ഉണ്ടാകാന്‍ സാധ്യതയുണ്ട്. തീ നിയന്ത്രണവിധേയമാക്കാന്‍ വനം വകുപ്പ് ശ്രമിക്കുന്നുണ്ടെങ്കിലും നിലവിലെ സംവിധാനങ്ങള്‍ അപര്യാപ്തമാണ്. പത്തിലധികം ഹെക്ടര്‍ വനഭൂമി അഗ്നിക്കിരയായെന്ന് അധികൃതര്‍ അറിയിച്ചു. തീ നിയന്ത്രിക്കാന്‍ വനം വകുപ്പ് നടപടി ഊര്‍ജിതമാക്കുമെന്ന് ഡി.എഫ്.ഒ വി.പി. ജയപ്രകാശ് പറഞ്ഞു.

ഇവിടം സ്വര്‍ഗമാണ്:മികച്ച ശുദ്ധവായു കേരളത്തില്‍

രാജ്യത്തെ വായു ഗുണനിലവാരസൂചികയില്‍ വായുമലിനീകരണം ഏറ്റവും കുറഞ്ഞ ജില്ല പത്തനംതിട്ട 26ആണ്.ജില്ലയിലെ കണക്ക്. ഗുണനിലവാരസൂചികയില്‍ 60 വരെ സുരക്ഷിത മേഖലയാണ്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വായുമലിനീകരണം തൃശ്ശൂര്‍ ജില്ലയിലാണ്. മലിനീകരണം 60ല്‍ കൂടുതല്‍ രേഖപെടുത്താത്ത ഏക സംസ്ഥാനം കേരളമാണ്. പരിസ്ഥിതി രംഗത്ത് പ്രവര്‍ത്തിക്കുന്ന ഗ്രീന്‍പീസ് ഇന്ത്യ 2016ലെ വിവരങ്ങള്‍ ക്രോഡീകരിച്ച് തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം ഏറെ മെച്ചമാണ്.280 നഗരങ്ങളിലെ വായുവിലെ വിഷകണമായ പി.എം 10ന്റെ തോത് അടിസ്ഥാനമാക്കി തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ മുന്‍വര്‍ഷത്തെ കണക്കുമായി താരതമ്യം ചെയ്യുമ്പോള്‍ തൃശ്ശൂര്‍,വയനാട്, കൊച്ചി,കോഴിക്കോട് എന്നിവടങ്ങളില്‍ മലിനീകരണം വര്‍ധിച്ചു. ആലപ്പുഴ, കോട്ടയം,മലപ്പുറം, പാലക്കാട് എന്നിവടങ്ങളില്‍ കുറയുകയും ചെയ്യും. ഓരോ ജില്ലയിലെയും പ്രധാന നഗരത്തിലെ മലിനീകരണം പരിഗണിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ഇന്ത്യല്‍ ഏറ്റവും കൂടുതല്‍ വായൂമലിനീകരണമുള്ളത് ഡല്‍ഹിയിലാണ്. മലിനകണങ്ങളുടെ അളവ് അനുവദീയമായതിലും അഞ്ചിരട്ടിയിലധികമാണ് രാജ്യതലസ്ഥാനത്ത്. കണക്കനുസരിച്ച് 2010 മുതല്‍2015 വരെ ഇന്ത്യയിലെ വായൂമലിനീകരണം 13 ശതമാനം കൂടി. ഇക്കാലയളവില്‍ ഇന്ത്യയെക്കാള്‍ വലിയ വ്യാവസായിക രാജ്യമായ ... Read more

ടൂറിസം മേഖലയിലെ വിവിധ പദ്ധതികളും  പണവും

ന്യൂഡല്‍ഹി: കേന്ദ്ര ബജറ്റില്‍ ടൂറിസം മേഖലയിലെ പദ്ധതികള്‍ക്ക് നീക്കിവെച്ച പണത്തിന്‍റെ വിശദാംശങ്ങള്‍ പത്തു സ്ഥലങ്ങളെ ഇന്ത്യന്‍ ടൂറിസത്തിന്‍റെ മുഖമാക്കാനും രണ്ട് ടൂറിസം  മേഖലകള്‍ വികസിപ്പിക്കാനും അടക്കം സ്വദേശ് ദര്‍ശന്‍ പദ്ധതിക്ക്  1100കോടി രൂപ പത്തു തീര്‍ഥാടന കേന്ദ്രങ്ങളേയും  മൂന്നു പൈതൃക കേന്ദ്രങ്ങളെയും വികസിപ്പിക്കുന്നത് അടക്കം പ്രസാദ പദ്ധതിക്ക് 150 കോടി അഞ്ച് സംരക്ഷിത സ്മാരകങ്ങളില്‍ ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ തുടരാനും , 4 തുറമുഖങ്ങളിലും 25 റയില്‍വേ സ്റ്റേഷനുകളിലും കൊങ്കണ്‍ പാതയിലെ മൂന്നു സ്റ്റേഷനുകളിലും അടിസ്ഥാന സൗകര്യ വികസനം പൂര്‍ത്തീകരിക്കാനും   70 കോടി മന്ത്രാലയത്തിന്‍റെ പരസ്യങ്ങള്‍ നല്‍കാന്‍ 135 കോടി വിദേശ രാജ്യങ്ങളില്‍ ട്രേഡ് ഫെയര്‍,റോഡ്‌ ഷോ തുടങ്ങിയവ നടത്താനും രാജ്യാന്തര ബുദ്ധമത സമ്മേളനം സംഘടിപ്പിക്കാനും 454.24 കോടി. ഹോട്ടല്‍ മാനെജ്മെന്റ് സ്ഥാപങ്ങള്‍ക്കും പുതിയവ തുടങ്ങാനും 85കോടി.

നികുതിനിരക്കില്‍ മാറ്റമില്ല

ന്യൂഡല്‍ഹി : ആദായ നികുതി നിരക്കില്‍ മാറ്റമില്ല. നിലവിലെ നികുതി നിരക്ക് തുടരും .2.5 ലക്ഷം വരെ നികുതിയില്ല.2.5ലക്ഷം മുതല്‍ 5ലക്ഷം വരെ 5% എന്നത് തുടരും. മുതിര്‍ന്ന പൗരന്മാരുടെ സ്ഥിര നിക്ഷേപത്തിനും പോസ്റ്റ്‌ ഓഫീസുകളിലെ 50,000രൂപവരെ നിക്ഷേപത്തിനും നികുതി ഒഴിവാക്കി.ചികിത്സാ ചെലവിലും യാത്രാ ബത്തയിലും 40000 രൂപയുടെ വരെ ഇളവുകള്‍.ആരോഗ്യ- വിദ്യാഭ്യാസ സെസ് മൂന്നില്‍ നിന്നു 4%ആയി ഉയര്‍ത്തി.250 കോടി വരെ വരുമാനമുള്ള കമ്പനികള്‍ക്ക് കോര്‍പ്പറേറ്റ് നികുതി 25%ആയി തുടരും. നികുതി ഇളവിനുള്ള നിക്ഷേപ പരിധി 19,000ആക്കി. മൊബൈല്‍ ഫോണുകള്‍ക്ക് വിലകൂടും.കസ്റ്റംസ് തീരുവ 15ല്‍ നിന്ന് 20ശതമാനമാക്കി.

കൊളുക്കുമലയിലേക്ക് കൂടെപ്പോകാം കാര്‍ത്തിക്കിനൊപ്പം

മൂന്നാറില്‍ നിന്നും 35കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ കൊളുക്കുമലയിലെത്താം. ചിന്നക്കനാലില്‍ നിന്ന് സൂര്യനെല്ലി പോകുന്ന വഴിയാണ് സമുദ്രനിരപ്പില്‍ നിന്നും 8000 അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്ന കൊളുക്കുമലയുള്ളത്. 2002 മുതലാണ്‌ ഇവിടേയ്ക്ക് സഞ്ചാരികള്‍ക്ക് പ്രവേശനം അനുവദിച്ചു തുടങ്ങിയത്. അന്നുമുതല്‍ വിവിധ രാജ്യങ്ങളില്‍ നിന്നും ഇവിടെത്തുന്ന സഞ്ചാരികളെ കൊളുക്കുമല കാണിക്കുന്ന ഗൈഡ് കാര്‍ത്തിക് ടൂറിസം ന്യൂസ്‌ ലൈവിനോട് സംസാരിച്ചു. ഈ നാട്ടില്‍ ജനിച്ചു വളര്‍ന്നവനാണ് ഞാന്‍. ഇവിടെ ടൂറിസം ആരംഭിച്ചതുമുതല്‍ സഞ്ചാരികളെയും കൊണ്ട് ഞാന്‍ മലകയറുന്നു. സീസണ്‍ ആവുമ്പോള്‍ ഒരുദിവസം മൂന്നു തവണ സവാരി നടത്തും. 12 കിലോമീറ്ററാണ് മലയിലേക്കുള്ള ദൂരം. അതില്‍ 7 കിലോമീറ്റര്‍ ഓഫ്‌റോഡാണ്. മൂന്നുമണിക്കൂറെടുക്കും ഈ ദൂരം പോയി തിരിച്ചുവരാന്‍. വിദേശികളാണ് കൂടുതലും കൊളുക്കുമലയുടെ മുകളില്‍ പോവാറുള്ളത്. സാഹസികര്‍ക്ക് പറ്റിയ സ്ഥലമാണിത്. ഓരോ തവണയും മലയുടെ മുകളിലേക്ക് ജീപ്പ് ഓടിക്കുമ്പോള്‍ ഓരോ അനുഭവമാണ് ലഭിക്കുക. എന്നും വ്യത്യസ്ഥ കാഴ്ചകളാണ്. ചിലപ്പോഴൊക്കെ മുയല്‍, മുള്ളന്‍പന്നി തുടങ്ങിയ മൃഗങ്ങളെയും കാണാം. മലക്കുമുകളില്‍ എല്ലായിപ്പോഴും തണുപ്പാണ്. അവിടെ ... Read more

കമലയ്ക്ക് ആദരമര്‍പ്പിച്ച് ഗൂഗിള്‍ ഡൂഡില്‍

മലയാള സാഹിത്യത്തിലെ ശക്തയായ എഴുത്തുകാരി കമലദാസിന് ആദരമര്‍പ്പിച്ച് ഗൂഗിള്‍ ഡൂഡിള്‍. കമലയുടെ ആത്മകഥ ‘എന്റെ കഥ’ ആദ്യമായി പ്രസിദ്ധീകരിച്ച ദിവസമാണ്‌ ഇന്ന്. 1973ല്‍ മലയാളത്തില്‍ ആദ്യമായി എന്റെ കഥ പ്ര0സ്ദ്ധീകരിച്ച ദിവസമായതിനാലാണ് മലയാളികളുടെ ആമിക്ക് ഗൂഗിള്‍ ഡൂഡിലിലൂടെ ആദരമര്‍പ്പിച്ചത്. മഞ്ജിത് താപ്പ് എന്ന കലാകാരന്‍ ആണ് ഈ ഡൂഡില്‍ രൂപകല്‍പന ചെയ്തത്. ‘ഏതു ഭാഷയിലായാലും ഏത് വിഭാഗത്തിലുള്ളതായാലും കമലാദാസിന്റെ കൃതികള്‍ക്കും ജീവിതത്തിനും നിര്‍ഭയത്വവും പരിവര്‍ത്തന ശേഷിയിമുണ്ടായിരുന്നു. ഫെമിനിസ്റ്റ് എന്ന പേര് അവഗണിച്ചും മാധവിക്കുട്ടി, ആമി, കമല, സുരയ്യ എന്നീ വ്യത്യസ്തമായ പേരുകള്‍ സ്വീകരിച്ചും സ്വന്തം നിലയില്‍ ജീവിക്കാന്‍ തീരുമാനിച്ച വ്യക്തിയാണ് അവര്‍’ ഡൂഡിലിനെക്കുറിച്ചുള്ള കുറിപ്പില്‍ ഗൂഗിള്‍ പറയുന്നു. കമലാദാസിന്റെ കൗമാരവും, യൗവനവും, വിവാഹജീവിതവും അതിന് ശേഷമുള്ള സംവങ്ങളുമെല്ലാം ആവിഷ്‌ക്കരിക്കുന്നതാണ് ആത്മകഥ. മലയാളത്തില്‍ പുറത്തിറങ്ങിയ ‘എന്റെ കഥ’ പിന്നീട് 15 ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടു. എഴുത്തിലൂടെ കമലയുടെ തുറന്നു പറച്ചിലുകള്‍ നിരവധി വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വഴിതെളിച്ചിരുന്നു.

നേതാക്കള്‍ക്ക് കോളടിച്ചു: ശമ്പളം കൂടും

ന്യൂഡല്‍ഹി: എംപിമാര്‍ക്കും ഉന്നത പദവിയിലുള്ളവര്‍ക്കും സന്തോഷ വാര്‍ത്ത.എംപിമാരുടെ ശമ്പളം അഞ്ചു വര്‍ഷം കൂടുമ്പോള്‍ പുതുക്കി നിശ്ചയിക്കും.രാഷ്ട്രപതിയുടെ ശമ്പളം 5 ലക്ഷമായും ഉപരാഷ്ട്രപതിക്ക് 4 ലക്ഷമായും ശമ്പളം പുതുക്കി.ഗവര്‍ണര്‍മാരുടെ ശമ്പളം മൂന്നര ലക്ഷം രൂപയായിരിക്കും. ക്രിപ്ടോ കറന്‍സി വിനിമയം രാജ്യത്ത് വിലക്കും.

പത്തിടങ്ങളെ വിനോദസഞ്ചാര മുഖങ്ങളാക്കും

ന്യൂഡല്‍ഹി: രാജ്യത്തെ പത്തിടങ്ങളെ  ഇന്ത്യയുടെ വിനോദസഞ്ചാര മുഖങ്ങളാക്കുമെന്ന് ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി. 110  സംരക്ഷിത സ്മാരകങ്ങളെ ആര്‍ക്കിയോളജിക്കല്‍ സര്‍വേയുടെ കീഴില്‍ നവീകരിക്കും. ബജറ്റ് പ്രസംഗത്തിലാണ് ജയ്റ്റ്ലി ഇക്കാര്യം പറഞ്ഞത്. 

കേരളത്തിന്റെ കായല്‍ സൗന്ദര്യത്തില്‍ മതി മറന്ന് തസ്ലീമ നസ്‌റിന്‍

ആലപ്പുഴയിലെ കായല്‍ കാഴ്ച്ചകളെക്കുറിച്ചും ഹൗസ് ബോട്ട് സഞ്ചാരത്തെക്കുറിച്ചും പ്രശസ്ത എഴുത്തുകാരി തസ്ലീമ നസ്‌റിന്‍ കുറിച്ചതിങ്ങനെ: ‘ഇവിടം സ്വര്‍ഗതുല്യം, ഗംഭീരമായ ഭക്ഷണം, കാഴ്ചകള്‍ അതിസുന്ദരം’. കായല്‍സൗന്ദര്യം നുകരാന്‍ ബുധനാഴ്ചയാണ് തസ്ലീമ ആലപ്പുഴയില്‍ എത്തിയത്. സുരക്ഷാഭീഷണി ഉള്ളതിനാല്‍ കനത്ത പോലീസ് സുരക്ഷയിലായിരുന്നു കായല്‍ സവാരി. ഡോഗ്-ബോംബ് സ്‌ക്വാഡുകള്‍, അഗ്നിസുരക്ഷാസേന ഉള്‍പ്പെടെ 200ലധികം പോലീസുകാര്‍ ഉള്‍പ്പെടുന്ന വിപുലമായ സുരക്ഷ ക്രമീകരണമാണ് ഹൗസ് ബോട്ട് സഞ്ചാരത്തിന് മുന്നോടിയായി ഒരുക്കിയത്. സി.പി സാബുവിന്റെ ഉടമസ്ഥതയിലുള്ള സി പി ഹൗസ് ബോട്ട്‌സിന്റെ 9 വണ്ടേഴ്‌സ് എന്ന ഹൗസ്‌ബോട്ടില്‍ ബുധനാഴ്ച്ച 12ന് ആരംഭിച്ച സഞ്ചാരം വൈകിട്ട് അഞ്ചിനാണ് അവസാനിച്ചത്. തസ്ലീമയെ ഏറെ ആകര്‍ഷിച്ചത് കായല്‍ വിഭവങ്ങള്‍ തന്നെ. കിഴക്കിന്റെ വെനീസിനെ സ്വര്‍ഗതുല്യമെന്ന് അവര്‍ വിശേഷിപ്പിച്ചതിന്റെ പ്രധാന കാരണവും ഭക്ഷണവൈവിധ്യം തന്നെയായിരുന്നു.

കേന്ദ്ര ബജറ്റ് : പ്രധാന നിര്‍ദേശങ്ങള്‍

കേന്ദ്ര ബജറ്റിലെ പ്രധാന നിര്‍ദേശങ്ങള്‍  വികസന ഇന്ത്യക്ക് ആരോഗ്യ ഇന്ത്യ 50 കോടി ഇന്ത്യക്കാരെ 5 ലക്ഷം രൂപ ആരോഗ്യ ഇന്‍ഷുറന്‍സ് പരിധിയില്‍ കൊണ്ടുവരും ചെറുകിട-ഇടത്തരം വ്യവസായ സ്ഥാപനങ്ങളുടെ നികുതിഭാരം ലഘൂകരിക്കും റയില്‍ -റോഡ്‌ മേഖലക്ക് ചരിത്രത്തിലെ ഉയര്‍ന്ന വിഹിതം. ട്രെയിനുകളില്‍ വൈഫൈ-സിസിടിവി സൗകര്യങ്ങള്‍. 600 റയില്‍വേ സ്റ്റെഷനുകള്‍ നവീകരിക്കും ക ര്‍ഷക വരുമാനം ഇരട്ടിയാക്കും. ഭക്ഷ്യ സംസ്കരണത്തിനുള്ള വിഹിതം ഇരട്ടിയാക്കി. ഓപ്പറേഷന്‍ ഗ്രീന്‍ പദ്ധതിക്ക് 500 കോടി എട്ടു കോടി സ്ത്രീകള്‍ക്ക് കൂടി സൌജന്യ പാചകവാതകം. 10000 കോടിയുടെ മത്സ്യ- കന്നുകാലി  നിധി. കന്നുകാലി കര്‍ഷകര്‍ക്ക് കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് മത്സ്യത്തൊഴിലാളികള്‍ക്കും കിസാന്‍ കാര്‍ഡ് 2 കോടി ശൌചാലയങ്ങള്‍ നിര്‍മിക്കും. ഗ്രാമീണ റോഡ്‌ പദ്ധതി പ്രകാരം 321 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും പട്ടിക വര്‍ഗ വിദ്യാര്‍ഥികള്‍ക്ക് ഏകലവ്യ സ്കൂള്‍

ബസ് ചാര്‍ജ് വര്‍ധന ഉടന്‍?

തിരുവനന്തപുരം: കേരളത്തില്‍ ബസ് ചാര്‍ജ് വര്‍ധിപ്പിക്കേണ്ടി വരുമെന്ന സൂചന നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍. പണിമുടക്ക് ഒഴിവാക്കാന്‍ ചാര്‍ജ് വര്‍ധിപ്പിക്കേണ്ടി വരുമെന്നാണ് വാഹന ഉടമകളുടെ ആവശ്യം.ഇത്തരം നടപടികളിലേക്ക് പോകേണ്ടിവരുമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. ഇന്ധനവില കൂട്ടിയത് മോട്ടോര്‍ വാഹന വ്യവസായത്തെ ദോഷകരമായി ബാധിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ചാര്‍ജ് വര്‍ധന ആവശ്യപ്പെട്ട് ബുധനാഴ്ച രാത്രി മുതല്‍ അനിശ്ചിതകാല പണിമുടക്ക്‌ നടത്തുമെന്ന് ബസ് ഉടമകള്‍ പ്രഖ്യാപിച്ചിരുന്നു.മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ്‌ സമരം മാറ്റിയത്.മിനിമം ചാര്‍ജ് പത്തു രൂപയാക്കണമെന്നാണ് ബസ് ഉടമകളുടെ ആവശ്യം.