Category: Homepage Malayalam

അഞ്ചുവര്‍ഷമായി വിദേശത്താണോ? നാട്ടിലേയ്ക്ക് മടങ്ങാനിതാ സൗജന്യ ടിക്കറ്റ്

അഞ്ചുവർഷത്തിലേറെയായി വിദേശത്തു തന്നെ കഴിയുന്ന പ്രവാസിക്കു കേരള സർക്കാറിന്‍റെ കൈത്താങ്ങ്. യാത്രാ ചെലവു കാരണം നാടിലേയ്ക്ക് മടങ്ങാന്‍ കഴിയാത്ത പ്രവാസികള്‍ക്ക് കേരള സര്‍ക്കാറിന്‍റെ നോര്‍ക്ക വകുപ്പിന്‍റെ സൗജന്യ യാത്രാ ടിക്കറ്റ് പ്രയോജനപ്പെടുത്തി നാട്ടിലേയ്ക്ക് മടങ്ങാം. ടിക്കറ്റിനു വേണ്ടി ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നടത്തണം. രജിസ്ട്രേഷന്‍ എങ്ങനെ? http://demo.norkaroots.net/applyticket.aspx എന്ന വെബ്സൈറ്റിൽ പ്രവേശിച്ചാണു രജിസ്ട്രേഷൻ നടത്തേണ്ടത്. അവസാനമായി നാട്ടിൽ വന്നത് എപ്പോഴാണ്, ഇന്ത്യയിലേക്കു വരാൻ തടസ്സം നേരിട്ടതിന്‍റെ കാരണം, ഇപ്പോൾ താമസിക്കുന്ന രാജ്യം, പാസ്പോര്‍ട്ട് നമ്പര്‍, പ്രവാസി ഐഡി കാർഡ് നമ്പർ ഉണ്ടെങ്കിൽ ആ വിവരങ്ങൾ, റസിഡന്‍റ് പെർമിറ്റ്/ഇക്കാമ നമ്പർ, വിദ്യാഭ്യാസ യോഗ്യത, ജോലിയുടെ വിവരം, തൊഴിൽ ദാതാവിന്‍റെ മേൽവിലാസം, വരുമാനം, വിവാഹം കഴിച്ചതാണെങ്കിൽ കുടുംബത്തിന്‍റെ വിവരങ്ങൾ, വിദേശത്തേയും കേരളത്തിലെയും വിലാസം, കേരളത്തിൽ ബന്ധപ്പെടാനുള്ള വ്യക്തിയുടെ പേര് തുടങ്ങിയ കാര്യങ്ങൾ പൂരിപ്പിച്ച് അപേക്ഷ ഓൺലൈനായി സമർപ്പിക്കാം. നോർക്ക വകുപ്പ് അപേക്ഷ പരിശോധിച്ചു നടപടികള്‍ സ്വീകരിക്കും. അപേക്ഷയിലെ കാര്യങ്ങൾ തൃപ്തികരമാണെങ്കിൽ വിമാന ടിക്കറ്റ് അനുവദിക്കും.

ഭീമമായ വായ്പാ ഇടപാടിന് പാസ്‌പോര്‍ട്ട് വിവരങ്ങള്‍ നിര്‍ബന്ധമാക്കുന്നു

ബാങ്കുകളില്‍ നിന്ന് ഭീമമായ തുക വായ്പയെടുത്ത ശേഷം തിരിച്ചടയ്ക്കാതെ രാജ്യം വിടുന്നവര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ ഒരുങ്ങി കേന്ദ്ര സര്‍ക്കാര്‍. അമ്പതു കോടിയ്ക്ക് മുകളില്‍ വായ്പയെടുക്കുന്നവര്‍ പാസ്‌പോര്‍ട്ട് വിവരങ്ങള്‍ ബാങ്കുകള്‍ക്ക് നല്‍കണമെന്നത് നിര്‍ബന്ധമാക്കും. കേന്ദ്ര ധനമന്ത്രാലയത്തിലെ ഫിനാന്‍ഷ്യല്‍ സെക്രട്ടറി രാജീവ് കുമാറാണ് ഈ വിവരം ട്വീറ്റിലൂടെ പുറത്ത് വിട്ടത്. അമ്പത് കോടിയോ അധിലധികമോ ഉള്ള വായ്പകള്‍ പാസ്‌പോര്‍ട്ട് വിവരങ്ങള്‍ നിര്‍ബന്ധമാക്കുന്നത് അഴിമതി മുക്ത-ഉത്തരവാദിത്ത ബാങ്കിങ്ങിലേക്കുള്ള അടുത്ത ചുവട് വെയ്പാണെന്നായിരുന്നു അദ്ദേഹം ട്വീറ്റ് ചെയ്തത്. Next step on clean N #Responsible #banking. Passport details a must for loans > 50 cr. Steps to ensure quick response in case of Frauds.@PMOIndia @FinMinIndia @PIB_INDIA pic.twitter.com/fcnTE3OFjH — Rajeev kumar (@rajeevkumr) March 10, 2018 പാസ്പോര്‍ട്ട് വിവരങ്ങള്‍ ലഭിക്കുന്നതോടെ, വായ്പയെടുത്തയാള്‍ രാജ്യം വിടുന്നത് തടയാന്‍ ബന്ധപ്പെട്ട അധികാരികളെ സമീപിക്കാന്‍ ബാങ്കുകള്‍ക്ക് സാധിക്കും. നിലവില്‍ ... Read more

ആയുര്‍വേദം ഉയര്‍ത്തി ബര്‍ലിന്‍ മേളയില്‍ കേരളം: ടൂറിസം മന്ത്രി എക്സ്ക്ലൂസീവ്

ബര്‍ലിന്‍ : കേരളത്തിന്‍റെ ആയുര്‍വേദ പെരുമ ആഗോളതലത്തില്‍ കൂടുതല്‍ പേരിലെത്തിക്കാന്‍ സംസ്ഥാന ടൂറിസം വകുപ്പ്.ആയുര്‍വേദ ചികിത്സയിലേക്ക് ജനങ്ങളെ എത്തിക്കുകയാണ് ലക്ഷ്യമെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ബര്‍ലിനില്‍ ടൂറിസം ന്യൂസ് ലൈവിനോട് പറഞ്ഞു. ബര്‍ലിന്‍ രാജ്യാന്തര ട്രാവല്‍ മാര്‍ട്ടില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു മന്ത്രി. ബെര്‍ലിന്‍ രാജ്യാന്തര ടൂറിസം മാര്‍ട്ടില്‍ കേരളം പ്രധാനമായും ഊന്നിയത് ആയുര്‍വേദത്തില്‍.  മേളയിലെ കേരള സ്റ്റാള്‍ ആയുര്‍വേദ ചികിത്സാ സൌകര്യങ്ങള്‍ വിശദീകരിക്കുന്നതായിരുന്നു. മന്ത്രിയുടെ വാക്കുകള്‍ ; കേരളം ആയുര്‍വേദത്തില്‍ ഏറെ പ്രശസ്തമാണ്. ആയുര്‍വേദത്തിന്‍റെ മഹിമ ലോകമെമ്പാടും എത്തിക്കുന്നതിനുള്ള പരിശ്രമമാണ് ബെര്‍ലിനില്‍ നടക്കുന്നത്. ഈ ഐടിബിയില്‍ നമ്മുടെ നാടിന്‍റെ പരമ്പരാഗത ചികിത്സാ സംവിധാനങ്ങള്‍ സംബന്ധിച്ച് ജനങ്ങളെ ബോധ്യപ്പെടുത്താന്‍ വിവിധ സ്റ്റാളുകള്‍ ഇട്ടിട്ടുണ്ട്.. ജര്‍മനിയിലെ ജനങ്ങള്‍ ആയുര്‍വേദത്തെ ഇഷ്ടപ്പെടുന്നവരാണ്. ആയുര്‍വേദ വിധിപ്രകാരമുള്ള ചികിത്സ അവരുടെ ആരോഗ്യ സംരക്ഷണത്തിനും സൗന്ദര്യ വര്‍ധനവിനും സഹായകരമാകും എന്ന നിശ്ചയ ബോധ്യമുള്ളവരാണ് അവര്‍. ആയുര്‍വേദത്തിന്‍റെ പ്രാധ്യാനം ജനങ്ങളെ ബോധ്യപ്പെടുത്തുകയും ആയുര്‍വേദ ചികിത്സയിലേയ്ക്ക് ലോകത്താകമാനമുള്ള ജനങ്ങളെ എത്തിക്കുക എന്നുള്ളത് പ്രധാനപ്പെട്ട ഉത്തരവാദിത്തമാണ്. ... Read more

3000 രൂപയ്ക്ക് വിദേശയാത്ര; ഗള്‍ഫ് യാത്രക്കാര്‍ക്കും ആശ്വാസം

വിദേശയാത്ര നടത്തണമെന്ന് ആഗ്രഹമുണ്ട്. പക്ഷെ പണമില്ല. വിഷമിക്കേണ്ട- വിമാനക്കമ്പനികള്‍ കുറഞ്ഞ നിരക്കില്‍ ടിക്കറ്റുമായി  രംഗത്തുണ്ട്. കൊച്ചിയില്‍ നിന്നും കുലാലംപൂരിലേക്ക് പോകാന്‍ 2,999 രൂപ മാത്രം. എയര്‍ ഏഷ്യയാണ് കുറഞ്ഞ നിരക്ക് വാഗ്ദാനം ചെയ്ത് രംഗത്തെത്തിയത്. നാളെ വരെ മാത്രമേ (മാര്‍ച്ച് 11) കുറഞ്ഞ നിരക്കില്‍ ടിക്കറ്റ് ബുക്ക് ചെയ്യാനാവൂ. സെപ്തംബര്‍ 3 മുതല്‍ അടുത്ത വര്‍ഷം മേയ് 28 വരെയാണ് ടിക്കറ്റ് സാധുത. എല്ലാ വിമാനങ്ങള്‍ക്കും നിരക്ക് കുറവ് ബാധകമല്ലന്നു എയര്‍ ഏഷ്യ വെബ് സൈറ്റ് പറയുന്നു. ഭുവനേശ്വര്‍-കുലാലംപൂര്‍ റൂട്ടില്‍ ടിക്കറ്റ് നിരക്ക് 999 രൂപ മാത്രമേയുള്ളൂ. എയര്‍ ഏഷ്യ ബിഗ്‌ സെയില്‍ പ്രകാരം കൊച്ചിയില്‍ നിന്ന് ബാങ്കോക്ക് നിരക്ക്– 4499, കൊച്ചിയില്‍ നിന്നും കുലാലംപൂര്‍ വഴി കണക്റ്റ് ചെയ്തുള്ള വിമാനങ്ങളിലും കുറഞ്ഞ നിരക്കില്‍ ടിക്കറ്റ് കിട്ടും. ബ്രൂണെ-4250 രൂപ , സിംഗപ്പൂര്‍-5410, വുഹാന്‍- 7840,പെര്‍ത്ത് -8212, സിഡ്നി-9483, മെല്‍ബണ്‍-9451, ഒസാക്ക- 9645,അമേരിക്കയിലെ ഹോണോലുലു-16,742, ഓക്ലാന്‍ഡ്-12968,സിയോള്‍ -10547,ഹാനോയ്- 5313 രൂപ എന്നിങ്ങനെയാണ് ... Read more

ഇനി റിസര്‍വ് ചെയ്ത റെയില്‍വേ ടിക്കറ്റും കൈമാറാം

ദീര്‍ഘദൂരയാത്രകള്‍ക്ക് ഇന്ത്യയില്‍ എല്ലാവരും ആശ്രയിക്കുന്നത് ട്രെയിന്‍ ഗതാഗതത്തിനെയാണ്. മിന്‍കൂട്ടി ബുക്ക് ചെയ്ത് യാത്ര ചെയ്യുന്നവരാണ് മിക്കവരും. അങ്ങനെ ബുക്ക് ചെയ്യുന്ന ടിക്കറ്റ് മറ്റൊരാളിന്റെ പേരിലേക്ക് മാറ്റി നല്‍കാനുള്ള സംവിധാനവുമായി റെയില്‍വേ രംഗത്ത് എത്തി. പ്രധാന സ്റ്റേഷനുകളിലെ ചീഫ് റിസര്‍വേഷന്‍ സൂപ്പര്‍വൈസറിന് സീറ്റോ, ബെര്‍ത്തോ മുന്‍കൂട്ടി ബുക്ക് ചെയ്തത് മാറ്റി നല്‍കാന്‍ സാധിക്കുമെന്ന് ഇന്ത്യന്‍ റെയില്‍വേ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. അതേസമയം, ഇത്തരത്തിലുള്ള അപേക്ഷ ഒറ്റത്തവണത്തേക്കു മാത്രമേ സമ്മതിക്കുകയുള്ളൂ. വിദ്യാര്‍ഥികള്‍, വിവാഹ സംഘം,എന്‍സിസി കേഡറ്റ്‌സ് തുടങ്ങി കൂട്ടത്തോടെ ബുക്കുചെയ്യുമ്പോള്‍ പത്തുശതമാനം പേരുടെ ടിക്കറ്റുകള്‍ മാത്രമേ ഇത്തരത്തില്‍ മാറ്റിയെടുക്കാന്‍ കഴിയൂ എന്നും റെയില്‍വേ വ്യക്തമാക്കിയിട്ടുണ്ട്. ടിക്കറ്റ് മാറ്റുന്നതിനുള്ള റെയില്‍വേ പുറത്തിറക്കിയ മാര്‍ഗനിര്‍ദേശം യാത്രക്കാരന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണെങ്കില്‍, ഡ്യൂട്ടിക്കു പോകുമ്പോള്‍ നിശ്ചിത ട്രെയിനിന്റെ പുറപ്പെടല്‍ സമയത്തിന് 24 മണിക്കൂര്‍ മുന്‍പ് ടിക്കറ്റ് ട്രാന്‍സ്ഫറിന് അവസരമുണ്ടാകും. ആരുടെ പേരിലേക്കാണോ ടിക്കറ്റ് മാറ്റേണ്ടതെന്നടക്കമുള്ള വിവരങ്ങള്‍ 24 മണിക്കൂറിനുമുന്‍പ് എഴുതി തയാറാക്കി അപേക്ഷ നല്‍കണം. യാത്രക്കാരന് തന്റെ കുടുംബത്തില്‍ തന്നെയുള്ള മറ്റൊരാള്‍ക്കും ... Read more

യു.എ.ഇയില്‍ സഞ്ചരിക്കുന്ന പുസ്തകശാല

അതിരുകളില്ലാത്ത വായന എന്ന പ്രമേയത്തെ ആസ്​പദമാക്കി ഷാര്‍ജ സാംസ്‌കാരിക വകുപ്പിന്‍റെ കീഴിലുള്ള മൊബൈല്‍ ലൈബ്രറി യു.എ.ഇയില്‍ യാത്ര സംഘടിപ്പിക്കുന്നു. വായനയിലൂടെ അറിവ് വളര്‍ത്താനും വിഖ്യാതപുസ്തകങ്ങള്‍ പ്രചരിപ്പിക്കാനുമായാണ് മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ രാജ്യവ്യാപകമായി യാത്രചെയ്യുന്നത്. യു.എ.ഇയിലെ തിരഞ്ഞെടുത്ത 28 കേന്ദ്രങ്ങളിലാണ് ഷാര്‍ജ മൊബൈല്‍ ലൈബ്രറിയാത്ര നടത്തുക. കൂടാതെ, സര്‍ക്കാര്‍ കൂടുതല്‍ കേന്ദ്രങ്ങള്‍ നിര്‍ദേശിക്കുകയാണെങ്കില്‍ പരിഗണിക്കാനും തീരുമാനിച്ചിട്ടുണ്ട്. യു.എ.ഇ.യിലെ സര്‍വകലാശാലകള്‍, വിദ്യാഭ്യാസസ്ഥാപനങ്ങള്‍, ആശു​പത്രികള്‍, പൊതുയിടങ്ങള്‍, ഭിന്നശേഷിക്കാരെ നയിക്കുന്ന കമ്യൂണിറ്റി സംഘടനകളിലും അവരുടെ കേന്ദ്രങ്ങളിലും പുസ്തക യാത്ര എത്തും. ജനങ്ങള്‍ക്ക്‌ വായന ആസ്വദിക്കാനും ഇഷ്ടപുസ്തകങ്ങള്‍ തിരഞ്ഞെടുക്കാനും അവസരമൊരുക്കും. ഷാര്‍ജ ഭരണാധികാരി ഡോ. ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ കൃതികളും മൊബൈല്‍ ലൈബ്രറിയിലുണ്ട്. കൂടാതെ വിജ്ഞാനകോശങ്ങള്‍, അറബി ഭാഷാകൃതികള്‍, കുട്ടികളുടെ പുസ്തകങ്ങള്‍, ആനുകാലികങ്ങള്‍, കുടുംബങ്ങള്‍ക്കായുള്ള പുസ്തകങ്ങള്‍, സാഹിത്യം, ചരിത്രം തുടങ്ങിയ വിഭാഗങ്ങളിലെ പുസ്തകങ്ങള്‍ ഷാര്‍ജ മൊബൈല്‍ ലൈബ്രറി ജനങ്ങളിലേയ്ക്ക് എത്തിക്കും.

അന്തര്‍വാഹിനി ടൂറിസവുമായി മഹാരാഷ്ട്ര

മുംബൈ: മഹാരാഷ്ട്ര ബജറ്റില്‍ കൊങ്കണ്‍ മേഖലയിലെ വിനോദ സഞ്ചാരം വര്‍ധിപ്പിക്കാന്‍ മുന്തിയ പരിഗണന. സിന്ധുദുര്‍ഗില്‍ ബാറ്ററിയില്‍ ഓടുന്ന അന്തര്‍വാഹിനി, നന്ദുര്‍ബാറില്‍ വാര്‍ഷിക സാംസ്കാരികോത്സവം എന്നിവ ബജറ്റില്‍ ഇടം നേടി. ബീച്ചും വനവുമുള്ള രത്നഗിരിയിലെ ഗണപതിപുലെ ക്ഷേത്രം വിനോദ സഞ്ചാര കേന്ദ്രമായി വികസിപ്പിക്കും. ഇതിന് ബജറ്റില്‍ 79 കോടി വകയിരുത്തി.തൊട്ടടുത്ത മച്ചല്‍ എന്ന സ്ഥലവും ടൂറിസം കേന്ദ്രമാക്കും. വിനോദ സഞ്ചാരികള്‍ക്ക് കയറാവുന്ന ഇന്ത്യയിലെ ആദ്യ അന്തര്‍വാഹിനിയാണ് സിന്ധുദുര്‍ഗിലെന്നു സംസ്ഥാന ധനമന്ത്രി ദീപക് കേസര്‍ക്കാര്‍ പറഞ്ഞു. ശ്രീരാമനുമായി ബന്ധപ്പെട്ട ഐതിഹ്യമുള്ള രാംടെക് വികസിപ്പിക്കാന്‍ 150 കോടി നീക്കിവെച്ചു. ഗഡചിരോളിയിലെ സിരോഞ്ചയില്‍ ഫോസില്‍ മ്യൂസിയം സ്ഥാപിക്കും. മഹാരാഷ്ട്രയിലേക്ക് കൂടുതല്‍ ടൂറിസ്റ്റുകളെ ആകര്‍ഷിക്കുകയാണ് ലക്ഷ്യമെന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കി.ബജറ്റ് പ്രഖ്യാപനങ്ങളെ മഹാരാഷ്ട്രയിലെ ടൂറിസം രംഗത്തെ സംഘടനകള്‍ സ്വാഗതം ചെയ്തു.

വിരാട് കോഹ്ലി ഊബര്‍ ഇന്ത്യ ബ്രാന്‍ഡ് അംബാസഡര്‍

ഊബറിന്‍റെ ഇന്ത്യയിലെ ആദ്യത്തെ ബ്രാന്‍ഡ് അംബാസഡറായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്ലിയെ നിയമിച്ചു. ഏഷ്യ-പസിഫിക് മേഖലയില്‍ ആദ്യമായിട്ടാണ് ഊബര്‍ ഒരു ബ്രാന്‍ഡ് അംബാസഡറെ നിയമിക്കുന്നത്. വരും വര്‍ഷങ്ങളില്‍ കോടിക്കണക്കിനാളുകള്‍ക്ക് മികച്ച സേവനം നല്‍കുന്നതിനുള്ള കമ്പനിയുടെ പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്നതാണ് വിരാട് കോഹ്ലിയും ഊബറും തമ്മിലുണ്ടാക്കിയിട്ടുള്ള പങ്കാളിത്തമെന്ന് ഊബര്‍ ഇന്ത്യ ആന്‍ഡ് സൗത്ത് ഏഷ്യ പ്രസിഡന്‍റ് അമിത് ജയിന്‍ പറഞ്ഞു. ഊബര്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ഇഷ്ടപ്പെടുന്ന യാത്രാ സംവിധാനമാണ്‌. തങ്ങളുടെ ഡ്രൈവര്‍ പങ്കാളികള്‍ക്കും യാത്രക്കാര്‍ക്കും പ്രയോജനം ലഭിക്കുന്ന വിധത്തില്‍ ഇതിനെ കൂടുതല്‍ നവീനമാക്കുവാന്‍ തുടര്‍ച്ചയായും നിക്ഷേപം നടത്തിവരികയാണെന്നും ജയിന്‍ വ്യക്തമാക്കി. വരും നാളുകളില്‍ ഊബര്‍ ഇന്ത്യ നടപ്പാക്കുന്ന വിപണി- ഉപഭോക്തൃ നീക്കങ്ങളില്‍ വിരാട് കോഹ്ലിയും സജീവമായി പങ്കെടുക്കുമെന്ന് ഊബര്‍ ഇന്ത്യ ആന്‍ഡ് സൗത്ത് ഏഷ്യ മാര്‍ക്കറ്റിങ് തലവന്‍ സഞ്ജയ് ഗുപ്ത പറഞ്ഞു

ദോഹ മെട്രോ; ആദ്യ സ്റ്റേഷന്‍ പൂര്‍ത്തിയാവുന്നു

വര്‍ഷാവസാനത്തോടെ പണിപൂര്‍ത്തിയാകുന്ന ദോഹ മെട്രോയുടെ ആദ്യ സ്റ്റേഷന്റെ പണി പൂര്‍ത്തിയാകുന്നു. ഇക്ക്‌ണോമിക് സോണ്‍ സ്റ്റേഷന്റെ  നിര്‍മ്മാണമാണ്‌ അന്തിമ ഘട്ടത്തിലെത്തിയിരിക്കുന്നത്. സ്റ്റേഷന്റെ ഉള്‍ഭാഗം മനോഹരമാക്കുന്ന ജോലിയുടെ അവസാനഘട്ടം പുരോഗമിക്കുകയാണ്. ഖത്തറിന്റെ പൈതൃകവും ആധുനികതയും ഒരുമിക്കുന്ന രീതിയിലാണ് ഇക്കണോമിക് സ്റ്റേഷന്‍ രൂപകല്‍പന ചെയ്തിരിക്കുന്നത്. യാത്രക്കാരുടെ സുരക്ഷയ്ക്ക് പ്രധാന്യം നല്‍കിയാണ് ഇന്റീരിയര്‍ നിര്‍മിച്ചിരിക്കുന്നത്.വിശാലമായ സ്ഥസൗകര്യവും, സ്വഭാവിക വെളിച്ചവും സ്റ്റേഷനെ കൂടുതല്‍ മനോഹരമാക്കും. സിക്‌സ്ത്ത് റിങ് റോഡിനും അല്‍ വക്‌റ റോഡിനുമിടയിലാണ് ഇക്കണോമിക സ്റ്റേഷന്‍ സ്ഥിതി ചെയ്യുന്നത്. മെട്രോ സര്‍വീസ് ആരംഭിക്കുന്നതോടെ മണിക്കൂറില്‍ 15000 യാത്രക്കാര്‍ ഈ സ്റ്റേഷന്‍ പ്രയോജനപ്പെടുത്തുമെന്നാണ് കണക്കാക്കുന്നത്.

സ്റ്റൈല്‍ മന്നന്‍ @ ഹിമാലയം

രാഷ്ട്രീയ പ്രഖ്യാപനം നടത്തിയ നടന്‍ രജനികാന്ത് വീണ്ടും ഹിമാലയത്തിലേയ്ക്ക് യാത്ര പോകുന്നു. പ്രത്യേക പ്രാര്‍ഥനകള്‍ നടത്താനും ബാബാജി ആശ്രമം സന്ദര്‍ശിക്കാനുമാണ് രജനിയുടെ യാത്ര. ജീവിതത്തിലെ സുപ്രധാന തീരുമാനങ്ങള്‍ എടുക്കുന്നതിനു മുമ്പും സിനിമകളുടെ റിലീസിന് മുമ്പും നടന്‍ ഹിമാലയം സന്ദര്‍ശിക്കാറുണ്ട്. ഇത്തവണ താരത്തിന്‍റെ രണ്ടു സിനിമകളാണ് റിലീസിന് തയ്യാറെടുക്കുന്നത്. ശങ്കറിന്‍റെ എന്തിരന്‍ 2.0യും പാ രഞ്ജിത്തിന്‍റെ കാലയും. ദുനഗിരിയിലെ നിത്യ യോഗി മഹാവതാര്‍ ബാബാജിയുടെ ധ്യാനസ്ഥലത്ത് സമയം ചെലവഴിക്കും. കൂടാതെ ബാബാജിയുടെ സ്മരണക്കായി നിര്‍മിക്കുന്ന ആശ്രമത്തിന്‍റെ നിര്‍മാണ പ്രവര്‍ത്തനങ്ങളും വിലയിരുത്തും. ഋഷികേശും സന്ദര്‍ശിക്കും. ഒരാഴ്ച ഹിമാലയത്തില്‍ ചെലവഴിച്ച് മടങ്ങും.  

സാറ്റ്‌ലൈറ്റ് ഫോണിന് ഇന്ത്യന്‍ എംബസിയുടെ മുന്നറിയിപ്പ്

ഇന്ത്യയിലേക്ക് സഞ്ചരിക്കുന്ന വിദേശി യാത്രക്കാര്‍ സുരക്ഷനടപടിയുടെ ഭാഗമായി സാറ്റ്‌ലൈറ്റ് ഫോണ്‍ ഉപയോഗിക്കാറുണ്ട്. എന്നാല്‍ ഇനി അത്തരത്തിലുള്ള യാത്രക്കാര്‍ക്ക് മുന്നറിയിപ്പുമായി ഇന്ത്യന്‍ എംബസി മുന്നോട്ട് വന്നു. തുറായ, ഇറീഡിയം സാറ്റ്‌ലൈറ്റ് ഫോണുകള്‍ക്കാണ് നിരോധനം ഏര്‍പ്പെടുത്തിയത്. ഇവയുമായി ഇന്ത്യന്‍ വിമാനത്താവളങ്ങളില്‍ എത്തുന്നത്  പ്രയാസം സൃഷ്ടിക്കും. വയര്‍ലെസ് ഫോണുമായി എത്തുന്ന വിദേശികള്‍ക്കെതിരെ ഇന്ത്യന്‍ വയര്‍ലെസ് നിയമം, ഇന്ത്യന്‍ ടെലഗ്രാഫ് നിയമം എന്നിവയുടെ അടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കുമെന്ന് എംബസി അധികൃതര്‍ അറിയിച്ചു.

കൊച്ചിയിലെ ഓട്ടോ ഡ്രൈവര്‍മാര്‍ക്കിനി പുത്തന്‍ യൂണിഫോം

മെട്രോയുമായി ചേര്‍ന്ന് ഫീഡര്‍ സര്‍വീസ് നടത്തുന്ന ഓട്ടോ ഡ്രൈവര്‍മാര്‍ക്ക് പുതിയ യൂണിഫോം നടപ്പാക്കാന്‍ തീരുമാനമായി. കറുത്ത നിറത്തിലുള്ള പാന്റും നീല നിറത്തിലുള്ള ടീഷര്‍ട്ടുമായിരിക്കും ഇനി ഓട്ടോ ഡ്രൈവര്‍മാരുടെ വേഷം. കെ എം ആര്‍ എല്ലാണ് ഓട്ടോ ഡ്രൈവര്‍മാര്‍ക്ക് ആദ്യഘട്ടത്തില്‍ യൂണിഫോമുകള്‍ നല്‍കുക. യൂണിഫോമിന് പുറമേ ഡ്രൈവര്‍മാറെക്കുറിച്ചുള്ള അടിസ്ഥാന വിവരങ്ങള്‍ അടങ്ങിയ ബാഡ്ജും ധരിക്കണം. ഓട്ടോ ഡ്രൈവ്‌ഴ്‌സ് യൂണിയനുമായി മെട്രോ അധികൃതര്‍ നടത്തിയ ചര്‍ച്ചയിലാണ് പുതിയ യൂണിഫോം എന്ന തീരുമാനം ഉണ്ടായിരിക്കുന്നത്. റോഡ് സുരക്ഷ, സ്വഭാവനവീകരണം എന്നീ വിഷയങ്ങളുമായി ബന്ധപ്പെട്ട് കൊച്ചിയിലെ മുന്നൂറിലധികം ഓട്ടോ ഡ്രൈവര്‍മാര്‍ക്ക് കെ എം ആര്‍ എലും കിലയും ചേര്‍ന്ന് പരിശീലനക്ലാസ് നല്‍കിയിരുന്നു. ഓട്ടോ തൊഴിലാളി മേഖലയെ നവീകരിക്കുക എന്നതായിരുന്നു പരിശീലന ക്ലാസിന്റെ ലക്ഷ്യം. ഷെയര്‍ ഓട്ടോ മാതൃകയില്‍ സര്‍വ്വീസ് നടത്തുന്ന ഈ ഓട്ടോകള്‍ സര്‍ക്കാര്‍ നിരക്ക് തന്നെയാവും ഈടാക്കുകയെന്ന് ഡെപ്യൂട്ടി ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ കെ. അജിതകുമാര്‍ പറഞ്ഞു. രണ്ടോ മൂന്നോ പേര്‍ യാത്ര ചെയ്യുമ്പോള്‍ ഒരാള്‍ക്ക് പകുതി ... Read more

നെല്ലിയാമ്പതിയിലെ മഴനൂല്‍ വന്യതകള്‍

ശാന്തതയാണ് തേടുന്നതെങ്കില്‍ നേരെ നെല്ലിയാമ്പതിക്കു വിട്ടോളൂ.. അഭിഭാഷകനും എഴുത്തുകാരനുമായ ജഹാംഗീര്‍ ആമിന റസാക്കിന്‍റെ യാത്രാനുഭവം നവ്യമായ സൌഹൃദക്കൂട്ടങ്ങളില്‍ ചിലര്‍ വനാന്തരത്തു നട്ടുവച്ച ഹൃദയോഷ്മളമായ സൗഹൃദങ്ങളുടെ കാട്ടുമരത്തണലുകളിലേക്ക്. ഇന്‍റര്‍നെറ്റും സ്മാര്‍ട്ട് ഫോണും ഒന്നുമില്ലാതെ രണ്ടു ദിവസത്തെ ധ്യാനത്തിന് പോയതായിരുന്നു നെല്ലിയാമ്പതിയിലേക്ക്. ജീവിക്കുന്ന ഇടങ്ങളില്‍ നിന്ന് കിലോമീറ്ററുകള്‍ മാത്രം അകലെയുള്ള ഇങ്ങനെ ഒരു പ്രകൃതി വിസ്മയം ഇത്രകാലവും അറിയാതിരുന്നതില്‍, തൊട്ടറിയാതിരുന്നതില്‍ ചെറുതല്ലാത്ത അത്ഭുതം തോന്നി. തൃശൂരില്‍ നിന്ന് പ്രിയ സുഹൃത്തിന്‍റെ എസ് യു വി, മാരുതിയുടെ എസ്- ക്രോസിലാണ് യാത്ര തുടര്‍ന്നത്. ജീവിതത്തില്‍ വല്ലപ്പോഴും ചെയ്തിട്ടുള്ള, വനാന്തര യാത്രകളും, അറേബ്യയിലെ മരുഭൂ യാത്രകളും മിത്സുബിഷി പജേറോയില്‍ ആയിരുന്നു എന്നതാണ് ഓര്‍മ്മ. അതുകൊണ്ട്തന്നെ കാട്ടുപോത്തിന്‍റെ നട്ടെല്ലിന്‍റെ കരുത്തുള്ള ചീറുന്ന ഒരു വാഹനത്തെ മിസ്‌ ചെയ്തു. അപ്പോഴാണ്‌ ഈ വാഹനവും ലക്ഷ്യത്തിലേക്ക് എത്തില്ല, പാതി വഴിയില്‍ നിന്ന് മഹീന്ദ്രയുടെ ജീപ്പാണ് ശരണം എന്ന് മനസ്സിലായത്. പാലക്കാട് ജില്ലാ ആസ്ഥാനത്തുനിന്ന് 60 കിലോമീറ്റർ അകലെയുള്ള പ്രശസ്തമായ മലയും വിനോദസഞ്ചാര ... Read more

പാസ്‌പോര്‍ട്ട് സേവനം ലഭിക്കാന്‍ ഇനി വിരലടയാളം നിര്‍ബന്ധം

സൗദി അറേബ്യയില്‍ താമസ രേഖകള്‍ ഉള്ള വിദേശികളുടെ ആശ്രിതര്‍ വിരലടയാളം നല്‍കുന്ന നടപടി ഉടന്‍ പൂര്‍ത്തികരിക്കണമെന്ന് സൗദി പാസ്‌പോര്‍ട്ട് വിഭാഗം. വിരലടയാളം നല്‍ക്കാത്തവര്‍ക്ക് ജവാസത്തിന്റെ ഒരു സേവനങ്ങളു ലഭിക്കില്ലെന്ന് പാസ്‌പോര്‍ട്ട് വിഭാഗം അറിയിച്ചു. അബ്ഷിന്‍ ഓണ്‍ലൈന്‍ സേവനം വഴി നാട്ടിലേക്ക് പോകുന്നതിന് റീ എന്‍ട്രി വിസ ലഭിക്കുന്നതിനും ഫൈനല്‍ എക്‌സിറ്റ് ലഭിക്കുന്നതിനും വിരലടയാളം രജിസ്റ്റര്‍ ചെയ്യണം. സൗദി പാസ്‌പോര്‍ട്ടിന്റെ വിവിധ ശാഖകളില്‍ വിരലടയാളം രേഖപ്പെടുത്താനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

പട്ടാമ്പിയിൽ കവിതയുടെ ഉത്സവത്തിന് കൊടിയേറി

പട്ടാമ്പിയിൽ കവിതയുടെ ഉത്സവത്തിന് കൊടിയേറി. രാഘവൻ വായന്നുരിന്‍റെ ഉണർത്തുപാട്ടോടെയാണ് പട്ടാമ്പി ഗവ. സംസ്‌കൃത കോളജിൽ കവിതയുടെ കാർണിവലിന്‍ തുടക്കമായത്. കവിത, പ്രതിരോധം, പ്രതിസംസ്‌കൃതി എന്ന പ്രമേയത്തിലാണ് കാർണിവൽ സംഘടിപ്പിച്ചിരിക്കുന്നത്. സംസ്‌ക്കാരം സംരക്ഷിക്കുന്നുവെന്ന് പറഞ്ഞ് രാജ്യത്തെ പഴമയിലേക്കു തള്ളി വിടാനുള്ള ശ്രമമാണ് ബി.ജെ.പി സർക്കാർ നടത്തുന്നതെന്ന് മുഖ്യാതിഥിയായി പങ്കെടുത്ത കന്നഡ നാടകസംവിധായകനും ഗാന്ധിയനുമായ പ്രസന്ന പറഞ്ഞു. ഇന്ത്യയിലും വിദേശത്തും വലതുപക്ഷ രാഷ്ട്രീയം ചെയ്യുന്നത് ഒരേ കാര്യമാണ്. യന്ത്രവൽക്കരണത്തിലൂടെ പുരോഗമനം കൊണ്ടുവരുമെന്നു പറയുന്നവർ സംസ്‌ക്കാരത്തെ സംരക്ഷിക്കണമെന്ന് പറയുന്നത് പുരോഗമനപരമായ എല്ലാ മുന്നേറ്റങ്ങളെയും തിരസ്‌കരിച്ചുകൊണ്ടാണ്. പഴമയിൽതന്നെ തളച്ചുനിർത്താനാണ് സംസ്‌ക്കാര സംരക്ഷണത്തെക്കുറിച്ച് വലതുപക്ഷ രാഷ്ട്രീയം സംസാരിക്കുന്നതെന്നും പ്രസന്ന പറഞ്ഞു. ഇന്ത്യയിൽ മോദിക്കാലത്തു സംഭവിക്കുന്നത് ജർമനിയിൽ ഹിറ്റ്‌ലറിന്‍റെ കാലത്തു സംഭവിച്ചതുതന്നെയാണെന്നു ചടങ്ങ് ഉദ്ഘാടനം ചെയ്ത് പ്രശസ്ത ക്യൂറേറ്ററും ഫൊട്ടോഗ്രാഫറുമായ റാം റഹ്മാൻ പറഞ്ഞു. ഇന്ത്യയിൽ ദലിതുകളെയും ന്യൂനപക്ഷങ്ങളെയും ഇല്ലാതാക്കാൻ ശ്രമം നടക്കുന്നു. ത്രിപുരയിൽ ലെനിന്‍റെ പ്രതിമ തകർത്തതിന് സമാനമായ സംഭവങ്ങൾ ഹിറ്റ്‌ലറിന്‍റെ കാലത്തു നടന്നതാണ്. പുരോഗമന പക്ഷം എല്ലാ ... Read more