Category: Homepage Malayalam

ഉഗ്ര വിഷസര്‍പ്പങ്ങളുടെ സ്വര്‍ഗം: കാലുകുത്തിയാല്‍ മരണം ഉറപ്പ്

ഭൂമിയില്‍ പാമ്പുകള്‍ക്കൊരു സ്വര്‍ഗമുണ്ടെങ്കില്‍ അത് ബ്രസീലിലാണ്. ക്യുമെഡാ ഗ്രാന്‍റ് എന്ന ദ്വീപാണ് കൊടും വിഷമുള്ള പാമ്പുകളുടെ സ്വര്‍ഗം. ഇവിടേയ്ക്ക് മനുഷ്യര്‍ക്ക്‌ പ്രവേശനം ഇല്ല. വിലക്ക് ലംഘിച്ച് ദ്വീപില്‍ കടന്നാല്‍ പാമ്പ്‌ കടിയേറ്റ് മരണം ഉറപ്പ്.സാവോപോളോയില്‍ നിന്ന് 32കിലോമീറ്റര്‍ അകലെയാണ് പാമ്പ്‌ ദ്വീപ്‌. കുന്തത്തലയന്‍ സ്വര്‍ണ പാമ്പുകളുടെ സ്വര്‍ഗം ദ്വീപ്‌ നിറയെ കുന്തത്തലയന്‍ അണലികളാണ്. ആറടി മുതല്‍ വിവിധ അളവുകളിലുള്ള പാമ്പുകളെ ഇവിടെക്കാണാം. ദ്വീപ്‌ നിറയെ കുന്തത്തലയന്‍ സ്വര്‍ണ അണലികളാണെങ്കിലും മറ്റെങ്ങും ഇവയെ കാണാനില്ലാത്തതിനാല്‍ അതീവ സംരക്ഷണ പട്ടികയിലാണ് ഈ പാമ്പുകള്‍. ഓരോ ചതുരശ്ര മീറ്ററിലും ഒന്ന് മുതല്‍ അഞ്ചു വരെ പാമ്പുകളെക്കാണാം. കടിയേറ്റാല്‍ മാസം പോലും ഉരുക്കുന്ന കൊടും വിഷമാണ് ഈ പാമ്പുകള്‍ക്കെന്നാണ് പറയുന്നത്. ദ്വീപിലെത്തുന്ന പക്ഷികളും അവിടെയുള്ള ജീവികളുമാണ് ഇവയുടെ ആഹാരം. ദുരൂഹത നിറഞ്ഞ ദ്വീപ്‌ കടല്‍ നടുവില്‍ പച്ചപ്പും കുന്നുകളുമൊക്കെയായി കാണാന്‍ മനോഹരമാണ് ദ്വീപ്‌. സ്ഥല സൗന്ദര്യം കണ്ടാല്‍ ടൂറിസ്റ്റുകള്‍ക്ക് പ്രിയംകരമാവേണ്ട ഇടം. എന്നാല്‍ ദൂരെ നിന്ന് കാണാമെന്നല്ലാതെ ... Read more

കോയമ്പത്തൂര്‍ നഗരത്തിലൂടെയൊരു സൈക്കിള്‍ സവാരി

കോയമ്പത്തൂര്‍ നഗരത്തിലൂടെയൊരു സൈക്കിള്‍ യാത്ര ചെയ്യാന്‍ തയ്യറാണോ? എങ്കില്‍ സൈക്കിള്‍ തയ്യാര്‍. സവാരിക്ക് ശേഷം സൈക്കിള്‍ യദാ സ്ഥാനത്ത് വെച്ചിട്ട് പോകുകയും ചെയ്യാം. കോയമ്പത്തൂര്‍ നഗരസഭ സ്മാര്‍ട് സിറ്റി പദ്ധതിയുടെ ഭാഗമായി ഓഫോ ബൈസിക്കിള്‍ ഷെയറിങ് കമ്പനിയുമായി ചേര്‍ന്നു തയ്യാറാക്കിയ സൈക്കിള്‍ ഷെയറിങ് പദ്ധതി പുതുമയാകുകയാണ്. പദ്ധതിയുടെ ആരംഭത്തില്‍ ആയിരം സൈക്കിളുകളൊരുക്കും. പദ്ധതിയുടെ ഭാഗമായി ആയിരം സൈക്കിള്‍ കൂടി എത്തും.വിജയമെന്ന് കണ്ടാല്‍ മറ്റു നഗരങ്ങളില്‍ കൂടി പദ്ധതിയെത്തും.തമിഴ്‌നാട് മന്ത്രി എസ് പി വേലമണിയാണ് സൈക്കിള്‍ പുറത്തിറക്കിയത്.പരിസ്ഥിതി മലിനീകരണം കുറയ്ക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.നഗരത്തിലൂടെയുള്ള സൈക്കിള്‍ സവാരി വിപ്ലവരമായ മാറ്റത്തിന് വഴിയെരുക്കുമെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ കെ. പെരിയ്യയ്യ പറഞ്ഞു. ജിപിഎസുമായി ബന്ധിപ്പിച്ചാണു സൈക്കിളുകളുടെ പ്രവര്‍ത്തനം നിയന്ത്രിക്കുന്നത്. ഉപയോക്താക്കള്‍ ഓഫോ മൊബൈല്‍ ആപ് ഡൗണ്‍ ലോഡ് ചെയ്യണം. ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്താല്‍ സൈക്കിള്‍ തുറക്കാനുള്ള പാസ് കോഡ് ലഭിക്കും. സൈക്കിളുകളില്‍ രേഖപ്പെടുത്തിയിട്ടുള്ള നമ്പര്‍ ഉപയോഗിച്ചും പാസ്‌കോഡ് ലഭ്യമാക്കാം. നിരക്ക് യാത്രക്കാരുടെ അക്കൗണ്ടിലൂടെയോ ... Read more

2018 ഫിഫ ലോകകപ്പ്‌ അകില്ലസ് പ്രവചിക്കും

2018 ഫിഫ ലോകകപ്പ്‌ മത്സരങ്ങളുടെ വിജയിയെ പ്രവചിക്കുന്നത് പൂച്ചയായിരിക്കും. പേര് അകില്ലസ്. ലോകകപ്പ് ആരാധകര്‍ ഒരുപോലെ ഉറ്റുനോക്കുന്നതാണ് മത്സരങ്ങളില്‍ ആരു വിജയിക്കും, പരാജയപ്പെടും എന്നുള്ളത്. ഇത് പ്രവചിക്കാന്‍ ഓരോ വര്‍ഷങ്ങളിലും കൗതുകമായി ഓരോ ജീവികള്‍ ഉണ്ടാകും. ഇങ്ങനെ ജീവികള്‍ പ്രവചിക്കുന്നതില്‍ വിശ്വസിക്കുന്നവരുമുണ്ട്. ഈ ഫലം കേട്ട് ആളുകള്‍ തമ്മില്‍ ബെറ്റ് വരെ വെയ്ക്കും. ഇത്തവണ മത്സരങ്ങള്‍ പ്രവചിക്കുക അകില്ലസ് ആയിരിക്കും. മോസ്കോയിലെ സ്റ്റേറ്റ് ഹെര്‍മിറ്റെജ് മ്യൂസിയത്തിലെ അന്തേവാസിയാണ് അകില്ലസ്. 2018 ലോകകപ്പ്‌ മത്സരങ്ങളുടെ ഫലം ദേശീയ പതാകകള്‍ക്കു കീഴില്‍ വെച്ചിരിക്കുന്ന ബോള്‍ തിരഞ്ഞെടുത്താണ് അകില്ലസ് പ്രവചിക്കുക. 2017ല്‍ റഷ്യയില്‍ നടന്ന ഫിഫ കോണ്‍ഫെഡറേഷന്‍ കപ്പില്‍ ആകില്ലസിന്‍റെ പ്രവചനം നൂറുശതമാനം ശരിയായിരുന്നു. എത്രയൊക്കെ പ്രവചന ജീവികള്‍ ലോകകപ്പുകളില്‍ നിറഞ്ഞുനിന്നിട്ടുണ്ടെങ്കിലും ഇപ്പോഴും താരം പോള്‍ നീരാളിയാണ്. 2010 ദക്ഷിണാഫ്രിക്കയില്‍ ലോകകപ്പില്‍ സ്പെയിനിന്‍റെ കിരീടധാരണം കൃത്യമായി പ്രവചിച്ചതോടെയാണ് പോള്‍ താരമായത്. പോളിനു ശേഷം നിരവധി ജീവികള്‍ പ്രവാചകരായി എത്തിയിട്ടുണ്ടെങ്കിലും പോളിന്‍റെ താര പരിവേഷം ഇതുവരെ ആരും ... Read more

ഗൂഗിള്‍ ആന്‍ഡ്രോയിഡ് പി ഈ മാസം അവതരിപ്പിക്കും

ഗൂഗിള്‍ ആന്‍ഡ്രോയിഡ് സ്മാര്‍ട്‌ഫോണ്‍ ഓപറേറ്റിങ് സിസ്റ്റത്തിന്‍റെ അടുത്ത പതിപ്പ് ആന്‍ഡ്രോയിഡ് പിയുടെ ആദ്യ ബീറ്റാ പ്രിവ്യൂ ഈ മാസം അവതരിപ്പിക്കും. ഇവാന്‍ ബ്ലാസ് എന്ന ലീക്കറാണ് ട്വിറ്ററില്‍ ഈ വിവരം പുറത്തുവിട്ടത്.  മാര്‍ച്ച് പകുതിയോടെ ഗൂഗിള്‍ ആന്‍ഡ്രോയിഡ് പി അവതരിപ്പിച്ചേക്കുമെന്നാണ് ഇവാന്‍ ബ്ലാസിന്‍റെ ട്വീറ്റ്. കഴിഞ്ഞ മാര്‍ച്ചിലാണ് ആന്‍ഡ്രോയിഡ് ഒ പതിപ്പിന്‍റെ ആദ്യ ഡവലപ്പര്‍ പ്രിവ്യൂ ഗൂഗിള്‍ പുറത്തുവിട്ടത്. ആപ്പിള്‍ പുറത്തിറക്കാനിരിക്കുന്ന ഐഒഎസ് 12 ഓപ്പറേറ്റിങ് സിസ്റ്റത്തോട് കിടപിടിക്കും വിധമുള്ള രൂപകല്‍പ്പനയാവും പുതിയ ആന്‍ഡ്രോയിഡ് പതിപ്പിലേതെന്നാണ് സൂചന. ഇതുവഴി കൂടുതല്‍ ഐഫോണ്‍ ഉപയോക്താക്കളെ ആന്‍ഡ്രോയിഡിലേക്ക് ആകര്‍ഷിക്കാനാണ് ഗൂഗിളിന്‍ന്‍റെ പദ്ധതി. ഐഫോണ്‍ 10 മാതൃകയിലുള്ള ഡിസ്‌പ്ലേ അടക്കം വിവിധ ഡിസ്പ്ല ഡിസൈനുകളെ പിന്തുണയ്ക്കുന്ന ഒഎസ് ആവും ആന്‍ഡ്രോയിഡ് പി. വ്യത്യസ്തങ്ങളായ ഡിസ്‌പ്ലേ ഡിസൈനുകളില്‍ ഫോണുകള്‍ അവതരിപ്പിക്കാനുള്ള ശ്രമവും ഗൂഗിള്‍ നടത്തിവരികയാണ്. ഗൂഗിള്‍ അസിസ്റ്റന്റ് ഫീച്ചര്‍ ആന്‍ഡ്രോയിഡ് പിയുമായി ബന്ധിപ്പിക്കാനുള്ള ശ്രമവും ഗൂഗിള്‍ നടത്തുന്നുണ്ട്. ഇതുവഴി മറ്റ് ആപ്ലിക്കേഷന്‍ ഡെവലപ്പര്‍മാര്‍ക്കും ഗൂഗിള്‍ അസിസ്റ്റന്‍റ് സേവനത്തിന്‍റെ ... Read more

ബാസനവാടി -മജസ്റ്റിക് ബി ടി എം മിനി ബസ് ഓടിത്തുടങ്ങി

അതിരാവിലെയും മറ്റും ബാസനവാടി റെയല്‍വേ സ്റ്റേഷനിലെത്തുന്ന യാത്രക്കാരുടെ സൗകര്യാര്‍ഥം ബാസനവാടി-മജസ്റ്റിക്ക് ബി ടി എം മിനി ബസ് സര്‍വീസ് നിരത്തിലറക്കി. ബെംഗ്ലൂവിലേക്കുള്ള എറണാകുളം സൂപ്പര്‍ ഫാസ്റ്റ് ട്രെയിനിന്റെ സമയത്തില്‍ മാറ്റം വന്നതോടെ പുലര്‍ച്ച എത്തുന്ന മലയാളികള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ക്ക് പുതിയ ബസ് വന്നതോടെ തുടര്‍ യാത്ര ദുരിതത്തിന് ഭാഗികമായി പരിഹാരമാകും. അതിരാവിലെ എത്തുന്ന സുരക്ഷിതത്വത്തിനെ സംബന്ധിച്ച് ആശങ്കകള്‍ ഒട്ടേറെ തുടരുന്ന സാഹചര്യവും, ഇരട്ടി തുക ഈടാക്കുന്ന ഓട്ടോ ഡ്രൈവര്‍മാര്‍ക്കെതിരെയുള്ള പരാതി നിലനില്‍ക്കുന്ന സാഹചര്യത്തിലുമാണ് ബെംഗ്ലൂളൂരു വികസന മന്ത്രി കെ കെ ജോര്‍ജും ഗതാഗത മന്ത്രി എച്ച്.എം രേവണ്ണയും ഇടപ്പെട്ടാണ് മിനി ബസ് സര്‍വീസിന് സൗകര്യം ഒരുക്കിയത്. അതി രാവിലെ ട്രെയിനെത്തിയതിന് ശേഷം സ്റ്റേഷനില്‍ യാത്രക്കാരുമായി പുറപ്പെടുന്ന ബസ് മജസ്റ്റിക്കിലെത്തിച്ചേരും. രാവിലെ നാലിനും മറ്റും ബാനസവാടിയില്‍ നിന്നു സര്‍വീസ് നടത്തേണ്ടതിനാല്‍ മറ്റു സ്ഥലങ്ങളിലേക്കുള്ള ബിഎംടിസി രാത്രി സര്‍വീസിന്റെ തുടര്‍ച്ചയായാണ്ഇതിനെ പരിഗണിക്കുന്ന. രാത്രി 12 മണിയോടെ ബസുകള്‍ സ്റ്റേഷനില്‍ എത്തി പാര്‍ക്ക് ചെയ്യുകയും തുടര്‍ന്ന് ... Read more

യുഎം ക്രൂയിസര്‍ റെനഗേഡ് ഡ്യൂട്ടി ഉടന്‍ എത്തും

ബജാജ് അവഞ്ചര്‍, റോയല്‍ എന്‍ഫീല്‍ഡ് തണ്ടര്‍ബേര്‍ഡ്, സുസുക്കി ഇന്‍ട്രൂഡര്‍ എന്നിവയ്ക്ക് എതിരാളിയായി റെനഗേഡ് ഡ്യൂട്ടി മോഡല്‍ ഇന്ത്യന്‍ നിരത്തിലേയ്ക്ക്. ഇതിനു ആദ്യപടിയെന്നോണം ഡല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ ഡ്യൂട്ടി നിരയില്‍ ഡ്യൂട്ടി 230 എസ്, ഡ്യൂട്ടി 230 ഏയ്‌സ് എന്നീ മോഡലുകള്‍ കമ്പനി അവതരിപ്പിച്ചിരുന്നു. രണ്ടു മോഡലുകളും ജൂണ്‍-ജൂലായ് മാസത്തോടെ വില്‍പ്പനക്കെത്തും. റെനഗേഡ് ഡ്യൂട്ടി എസിന് 1.10 ലക്ഷം രൂപയും ഡ്യൂട്ടി ഏയ്‌സിന് 1.29 ലക്ഷം രൂപയുമായിരിക്കും വിപണി വില. റെനഗേഡ് സ്‌പോര്‍ട്ട് എസിന് കീഴെയാണ് യു.എം. ഡ്യൂട്ടി മോഡലുകളുടെ സ്ഥാനം. ഫ്യൂവല്‍ ടാങ്ക് കപ്പാസിറ്റി 10 ലിറ്ററാണ്. 41 കിലോമീറ്ററാണ് വാഗ്ദാനം ചെയ്യുന്ന ഇന്ധനക്ഷമത. ഗിയര്‍ പൊസിഷന്‍ ഇന്‍ഡിക്കേറ്ററോടു കൂടിയ ഡിജിറ്റല്‍ അനലോഗ് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററാണിതിലുള്ളത്. ഹെഡ് ലൈറ്റും ടെയില്‍ ലൈറ്റും എല്‍.ഇ.ഡി.യാണ്. ദീര്‍ഘദൂര യാത്രകളില്‍ ഡ്രൈവര്‍ക്ക് കൂടുതല്‍ സൗകര്യപ്രദമായ സീറ്റുകളാണ് വാഹനത്തില്‍ നല്‍കിയത്. 756 എം.എം ആണ് സീറ്റ് ഹൈറ്റ്. ഓഫ്റോഡറായും ഡ്യൂട്ടിയെ കൊണ്ടുനടക്കാമെന്നാണ് കമ്പനി പറയുന്നു. മുന്നില്‍ 18 ... Read more

സെന്‍ട്രല്‍ ജയിലുകളില്‍ പെട്രോളടിക്കാം

ഇനി മുതല്‍ സംസ്ഥാനത്തെ സെന്‍ട്രല്‍ ജയിലുകളില്‍ പെട്രോള്‍ ലഭിക്കും. ജയില്‍വകുപ്പിന്‍റെയും ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍റെയും സംയുക്താഭിമുഖ്യത്തിലാണു ജയിലുകളില്‍ പെട്രോള്‍പമ്പുകള്‍ ഒരുക്കുന്നത്. തടവുകാരുടെ തൊഴില്‍ പരിശീലനത്തിന്‍റെയും ജയിലില്‍ നിന്നുള്ള വരുമാനം വര്‍ധിപ്പിക്കാനുള്ള ശ്രമത്തിന്‍റെയും ഭാഗമായാണിത്. വിയ്യൂര്‍, കണ്ണൂര്‍, പൂജപ്പുര സെന്‍ട്രല്‍ ജയിലുകളിലാണ് ആദ്യഘട്ടത്തില്‍ പെട്രോള്‍ പമ്പ് ആരംഭിക്കുന്നത്. പൂജപ്പുരയില്‍ പരീക്ഷാഭാവനോട് ചേര്‍ന്നിരിക്കുന്ന ഭാഗത്തും, വിയ്യൂരില്‍ കെ.എസ്.ഇ.ബി ഓഫീസിന് എതിര്‍വശത്തും പെട്രോള്‍ പമ്പിനായി സ്ഥലം കണ്ടെത്തി. കണ്ണൂര്‍, ചീമേനി ജയിലുകളുടെ കൊമ്പൌണ്ടിനോട് ചേര്‍ന്നാണ് പെട്രോള്‍ പമ്പുകള്‍ വരുന്നത്. പദ്ധതി സംബന്ധിച്ച രൂപരേഖ ജയില്‍വകുപ്പ് സര്‍ക്കാരിന് കൈമാറിയിട്ടുണ്ട്. 75 ലക്ഷം മുതല്‍ ഒരു കോടി രൂപ വരെയാണ് പദ്ധതി ചെലവ്. ജയിലിലെ തടവുകാരായിരിക്കും പെട്രോള്‍ പമ്പിലെ ജീവനക്കാര്‍. ജീവനക്കാര്‍ക്ക് വിറ്റഴിയുന്ന പെട്രോളിന് രണ്ടു ലിറ്ററിന് രണ്ടു രൂപ എന്ന രീതിയിലാണു വേതനം. ആന്ധ്രപ്രദേശ് തെലുങ്കാന തുടങ്ങിയ സംസ്ഥാനങ്ങളില്‍ സമാനപദ്ധതികള്‍ പ്രാവര്‍ത്തികമാക്കുകയും വിജയിക്കുകയും ചെയ്തിരുന്നു. ജയിലിനു പുറത്ത് ജോലി ചെയ്യേണ്ടി വരുന്നതിനാല്‍ നല്ലനടപ്പുള്ള തടവുകാരെ മാത്രമാണ് പെട്രോള്‍പമ്പില്‍ ... Read more

ഇനി ശബ്ദവും സ്റ്റാറ്റസാക്കാം പുതിയ പരീക്ഷണവുമായി ഫേസ്ബുക്ക്

  പുത്തന്‍ പരീക്ഷണവുമായി ഫേസ്ബുക്ക് വീണ്ടും രംഗത്ത്. സ്റ്റാറ്റസ് അപ്‌ഡേഷന്‍ ബാറില്‍ ഇനി മുതല്‍ ശബ്ദ സ്റ്റാറ്റസുകള്‍ കൂടി ചേര്‍ക്കാം. സ്റ്റാറ്റസ് അപ്‌ഡേഷന്‍ ബാറില്‍ ‘ആഡ് വോയിസ് ക്ലിപ്പ്’ എന്ന മെനു വരുന്നോടെ ഇനി മുതല്‍ ചെറു സന്ദേശങ്ങള്‍ കൂടി ചേര്‍ക്കുമെന്നാണ് ഫേസ്ബുക്ക് പുറത്ത് വിട്ട വിവരം. പുതിയ ഫീച്ചര്‍ ഫെയ്‌സിബുക്കില്‍ പരീക്ഷിച്ചത് ഇന്ത്യക്കാരനായ അഭിഷേക് സക്‌സേനയുടെ ടൈംലൈനിലാണ് .തുടര്‍ന്ന് ടെക്ക് ക്രഞ്ച് വഴി ഔദ്യോഗികമായി പ്രഖ്യാപിച്ചു. തികച്ചും വ്യത്യസ്തമായ പ്രതികരണമാണ് ടെക്ക് ക്രഞ്ച് നല്‍കിയത്. ഫേസ്ബുക്ക് തങ്ങളുടെ സുഹൃത്തുക്കളുമായും കുടുംബങ്ങളുമായി വിശേഷങ്ങള്‍ പങ്കുവെയ്ക്കാനും ബന്ധിപ്പിക്കുവാനും എപ്പേഴും പ്രവര്‍ത്തിക്കുന്നു. ആധികാരികമായി പ്രവര്‍ത്തിക്കുന്ന ഫേസ്ബുക്ക് വോയ്‌സ് ക്ലിപ്പുകള്‍ കൂടി അവതരിപ്പിക്കുന്നതോടെ തങ്ങളെത്തന്നെ പ്രകടിപ്പിക്കാന്‍ പുതിയൊരു മാര്‍ഗമായി സാധിക്കുമെന്ന് ടെക്ക് ക്രഞ്ച് പറഞ്ഞു.

എയര്‍ ഇന്ത്യയില്‍ 500 ക്യാബിന്‍ ക്രൂ ഒഴിവുകള്‍

എയര്‍ ഇന്ത്യയില്‍ രണ്ട് റീജ്യണുകളിലായി 500 കാബിന്‍ ക്രൂ ഒഴിവ്. ഡല്‍ഹി ആസ്ഥാനമായ നോര്‍ത്തേണ്‍ റീജ്യണില്‍ 450 ഒഴിവും മുംബൈ ആസ്ഥാനമായ വെസ്റ്റേണ്‍ റീജ്യണില്‍ 50 ഒഴിവുമുണ്ട്. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും അപേക്ഷിക്കാം. അപേക്ഷകര്‍ അവിവാഹിതരായിരിക്കണം. അഞ്ചുവര്‍ഷത്തേക്കുള്ള കരാറിലായിരിക്കും നിയമനം. ഏതെങ്കിലും ഒരു റീജ്യണിലേക്കുമാത്രമേ അപേക്ഷിയ്ക്കാനാവൂ.  2018 മാര്‍ച്ച് 12ന് 18 വയസ്സിനും 35 വയസ്സിനുമിടയില്‍ പ്രായമുള്ളവരാകണം അപേക്ഷകര്‍. ഉയര്‍ന്ന പ്രായപരിധിയില്‍ എസ്.സി, എസ്.ടി വിഭാഗത്തിന് അഞ്ചുവര്‍ഷവും ഒ.ബി.സി വിഭാഗത്തിന് മൂന്നുവര്‍ഷവും ഇളവ് ലഭിക്കും. യോഗ്യത ഗവ. അംഗീകൃത ബോഡ് അല്ലെങ്കില്‍ സര്‍വകലാശാലയില്‍നിന്നുള്ള 10, +2. കുറഞ്ഞത് ഒരുവര്‍ഷം കാബിന്‍ക്രൂ ജോലിയില്‍ പരിചയം, എയര്‍ബസ് അല്ലെങ്കില്‍ ബോയിങ് ഫാമിലി എയര്‍ക്രാഫ്റ്റുമായി ബന്ധപ്പെട്ട സാധുവായ എസ്.ഇ.പി. ഉണ്ടായിരിക്കണം. വിദേശ എയര്‍ലൈനുകളില്‍ ജോലിപരിചയമുള്ളവര്‍ എസ്.ഇ.പിക്ക് പകരമുള്ള രേഖകള്‍ നല്‍കിയാല്‍ മതി. ശാരീരിക യോഗ്യത ഉയരം: സ്ത്രീകള്‍ക്ക് കുറഞ്ഞത് 160 സെന്‍റിമീറ്ററും പുരുഷന്മാര്‍ക്ക് കുറഞ്ഞത് 172 സെന്‍റിമീറ്ററും (എസ്.സി, എസ്.ടി. വിഭാഗക്കാര്‍ക്ക് 2.5 സെന്‍റിമീറ്റര്‍ വരെ ഇളവുണ്ട്). ... Read more

ശ്രീദേവിയേയും ശശി കപൂറിനേയും ഓര്‍മിച്ച് ഓസ്കര്‍ വേദി

ഇന്ത്യയുടെ പ്രിയതാരങ്ങളുടെ ഓർമകൾക്കു മുന്നിൽ ആദരാഞ്ജലികൾ അർപ്പിച്ച് ഓസ്കർ വേദിയും. ഓസ്കർ പുരസ്കാരദാന ചടങ്ങിനോടനുബന്ധിച്ചുള്ള ‘ഇൻ മെമ്മോറിയം’ വിഭാഗത്തിലാണ് അന്തരിച്ച മറ്റു ചലച്ചിത്ര പ്രതിഭകൾക്കൊപ്പം ശ്രീദേവിയെയും ശശി കപൂറിനെയും അനുസ്മരിച്ചത്. ബോളിവുഡിനു പുറമേ രാജ്യാന്തര ചലച്ചിത്രമേഖലയിലും പേരെടുത്ത നടനായിരുന്നു ശശി കപൂർ. ദ് ഹൗസ്ഹോൾഡർ, ഷെയ്ക്സ്പിയർ വാലാ, ദ് ഗുരു, ബോംബെ ടാക്കി, ഇൻ കസ്റ്റഡി തുടങ്ങിയ ഹോളിവുഡ് ചിത്രങ്ങളിൽ ശശി കപൂർ അഭിനയിച്ചിട്ടുണ്ട്. ജയിംസ് ബോണ്ട് താരം റോജർ മൂർ, മേരി ഗോൾഡ്ബർഗ്, ജോഹാൻ ജൊഹാൻസൺ, ജോൺ ഹേഡ്, സാം ഷെപാഡ്, ജോനഥൻ ഡെമി, ജോർജ് റൊമെറോ, തുടങ്ങിയവർക്കും ഓസ്കർ വേദി ആദരാഞ്ജലികൾ അർപ്പിച്ചു.

ഒട്ടകങ്ങള്‍ ഓടും അറേബ്യ; ഒട്ടക ഓട്ട മത്സരത്തിന് തുടക്കമായി

ദോഹ: രാജ്യത്തെ ഏറ്റവും ചിലവേറിയ മേളകളിലൊന്നായ അറേബ്യന്‍ ഓട്ടമത്സരത്തിന് തുടക്കമായി. അല്‍ ഷഹാനിയ ഒട്ടക റേസ് ട്രാക്കിലാണ് മത്സരം നടക്കുന്നത്. പന്ത്രണ്ട് ദിവസം നീണ്ടു നില്‍ക്കുന്ന മത്സരത്തിന്റെ ഒടുവില്‍ വിജയിയായി എത്തുന്നവര്‍ക്ക് പിതൃ അമീര്‍ ശൈഖ് ഹമദ് ബിന്‍ ഖലീഫ അല്‍താനിയുടെ വാളാണ് സമ്മാനം. മത്സരം ആരംഭിച്ച ആദ്യ ദിവസം 26 റൗണ്‍ുകളാണ് ഉണ്ടായിരുന്നത്. നാല് മുതല്‍ അഞ്ച് കിലോമീറ്റര്‍ വരെയുള്ള ഓട്ടമത്സരങ്ങളാണ് ആദ്യ ദിനം നടന്നത്. അറേബ്യയിലെ പരമ്പരാഗത കായികയിനമായ ഒട്ടകങ്ങളുടെ ഓട്ടമത്സരം കാണാന്‍ നിരവധി പേരാണ് എത്തുന്നത്. മത്സരം മാര്‍ച്ച 14ന് അവസാനിക്കും.

ഇന്ത്യയില്‍ അതിവേഗ റെയില്‍ ഇടനാഴി വരുന്നു

പത്ത് ലക്ഷം കോടി രൂപ പദ്ധതി ചെലവ് പ്രതീക്ഷിക്കുന്ന അതിവേഗ റെയില്‍ ഇടനാഴി ഇന്ത്യയില്‍ വരുന്നു. രാജ്യത്തെ എല്ലാ പ്രധാന നഗരങ്ങളെയും ബന്ധിപ്പിച്ചുള്ള പദ്ധതി സര്‍ക്കാറിന്‍റെ ഭാരത് മാല ഹൈവേയ്‌സ് ഡവലപ്‌മെന്‍റ് പ്രോഗ്രാമിന്‍റെ ഭാഗമായാണ് നടപ്പാക്കുക. പദ്ധതി പ്രകാരം മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗതയായിരിക്കും ഈ തീവണ്ടികള്‍ക്കുണ്ടാകുക. നിലവിലുള്ളതും പുതിയതായി നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്നതുമായ ഹൈവേകള്‍ക്കുമുകളിലൂടെ പാത നിര്‍മിക്കാനാണ് ഉദ്ദേശിക്കുന്നത്. റെയില്‍പാളങ്ങള്‍ക്ക് സമാന്തരമായി പുതിയ പാളങ്ങള്‍ നിര്‍മിക്കാനും പദ്ധതിയില്‍ വിഭാവനം ചെയ്യുന്നുണ്ട്. അലുമിനിയം കോച്ചുകളാകും പുതിയ ട്രെയിനുകള്‍ക്കായി നിര്‍മിക്കുക. കിലോമീറ്ററിന് 100 കോടി മുതല്‍ 200 കോടി രൂപവരെ നിര്‍മാണ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിക്ക് ആഗോളതലത്തില്‍ ടെണ്ടര്‍ വിളിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു. ഏപ്രിലില്‍ പദ്ധതി പ്രഖ്യാപനം ഉണ്ടായേക്കുമെന്ന് റെയില്‍വെയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ സൂചിപ്പിച്ചു.

ഖത്തര്‍ അന്താരാഷ്ട്ര ഭക്ഷ്യമേളയ്‌ക്കൊരുങ്ങുന്നു

നാവിന് രുചിക്കൂട്ടുകള്‍ ഒരുക്കുവാന്‍ ഒന്‍പതാമത് ഖത്തര്‍ അന്താരാഷ്ട്ര ഭക്ഷ്യ (ക്വിഫ്) മേള മാര്‍ച്ച പതിനഞ്ചിന് തുടക്കമാകും. ഷൊറാട്ടണ്‍ ഹോട്ടല്‍ പാര്‍ക്കില്‍ ഖത്തര്‍ ടൂറിസത്തിന്റെ നേതൃത്വത്തിലാണ് പതിനൊന്ന് ദിവസം നീണ്ട് നില്‍ക്കുന്ന മേള നടക്കുന്നത്. മേളയിലെ പ്രധാന സവിശേഷതകള്‍ 117 സ്റ്റാളുകളും, ഭക്ഷണ ട്രക്കുകളും, ട്രോളികളുമാണ്.80,000 മീറ്റര്‍ വിസ്തൃതിയുള്ള പാര്‍ക്കില്‍ നടക്കുന്ന മേളയില്‍ കഴിഞ്ഞ വര്‍ഷത്തിനെക്കാള്‍ പ്രദര്‍ശക പങ്കാളിത്തത്തില്‍ 35 ശതമാനം വര്‍ധനവുണ്ടായി എന്ന് ഷെറാട്ടണ്‍ ഹോട്ടലില്‍ നടന്ന വാര്‍ത്തസമ്മേളനത്തില്‍ ക്യു.ടി.എ അധികൃതര്‍ അറിയിച്ചു. രാജ്യത്ത് നടക്കുന്ന ഏക അന്താരാഷ്ട്ര ഭക്ഷ്യമേളയാണ് ക്വിഫ്. ഭക്ഷ്യമേളയിലൂടെ ലോകത്തിന്റെ വിവിധ ഭാഗത്ത് നിന്നുള്ള വ്യത്യസ്ത രുചികളും, സാംസ്‌കാരിക അനുഭവങ്ങളുമാണ് സന്ദര്‍ശകര്‍ക്ക് നല്‍കുന്നതെന്നും, കൂടാതെ ലോകത്തിന്റെ വിവിധ ഇടങ്ങളില്‍ നിന്നുള്ള സംസ്‌ക്കാരങ്ങളുടെ ആഘോവും കൂടിയാണ് ഭക്ഷ്യമേളയിലൂടെ നടക്കുന്നതെന്ന് ക്യു.ടി.എ ചീഫ് മാര്‍ക്കറ്റിങ് പ്രമോഷന്‍ ഓഫീസര്‍ റാഷിദ് അല്‍ ഖുറേസി പറഞ്ഞു. അടുത്ത ഖത്തര്‍ ടൂറിസം മേഖലാ നയമായ 2030ാണ് ക്വിഫില്‍ നിലകൊള്ളുന്നതെന്നും ക്വിഫിലൂടെ ലോകത്തെ രാജ്യം സ്വാഗതം ... Read more

ഓസ്കര്‍ 2018: ദ് ഷെയ്പ് ഓഫ് വാട്ടർ മികച്ച സിനിമ, ഗാരി ഓൾഡ്മാൻ നടൻ, ഫ്രാൻസിസ് മക്‌ഡോർമണ്ട് നടി

ലോകത്തെ ഏറ്റവും വലിയ സിനിമാ പുരസ്ക്കാരമായ ദ് അക്കാദമിയുടെ 90–ാമത് ഓസ്കർ പുരസക്കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച സിനിമയ്ക്കുള്ള ഓസ്കർ പുരസ്ക്കാരം ‘ദ് ഷെയ്പ് ഓഫ് വാട്ടർ’ നേടി. മികച്ച സംവിധായകനുള്ള  പുരസ്കാരം ‘ദ് ഷെയ്പ് ഓഫ് വാട്ടർ’ സംവിധാനം ചെയ്ത ഗില്ലെർമോ ഡെൽ ടോറൊ നേടി. മികച്ച സംവിധായകന്‍: ഗില്ലെർമോ ഡെൽ ടോറൊ ‘ഡാർക്കസ്റ്റ് അവർ’ എന്ന ചിത്രത്തിലെ അഭിനയത്തിന് ഗാരി ഒാൾഡ്മാൻ മികച്ച നടനുള്ള പുരസ്കാരം നേടി. ഇതേ ചിത്രത്തിലെ പ്രകടനത്തിന് ഗോൾഡൻ ഗ്ലോബ്, ബാഫ്ത പുരസ്കാരങ്ങളും ഒാൾഡ്മാൻ നേരത്തെ നേടിയിരുന്നു. മികച്ച നടിക്കുള്ള പുരസ്കാരം ഫ്രാൻസെസ് മക്ഡോർമാൻഡ് നേടി. ‘ത്രീ ബിൽബോർഡ്സ് ഔട്ട്സൈഡ് എബ്ബിങ്’, ‘മിസൗറി’ എന്ന ചിത്രങ്ങളിലെ പ്രകടനത്തിനാണ് പുരസ്ക്കാര നേട്ടം. ഇത്തവണത്തെ ഗോൾഡൻ ഗ്ലോബ്, ബാഫ്ത പുരസ്കാരങ്ങൾ മക്ഡോർമാൻഡിനു ലഭിച്ചിരുന്നു.   മികച്ച തിരക്കഥയ്ക്കുള്ള പുരസ്കാരം ‘ഗെറ്റ് ഔട്ട്’ എന്ന ചിത്രത്തിന്‍റെ രചന നിർവഹിച്ച ജോർദാൻ പീലെ നേടി. മികച്ച നടി: ഫ്രാൻസെസ് മക്ഡോർമാൻഡ് മികച്ച സഹനടനുള്ള പുരസ്കാരമാണ് ആദ്യം ... Read more