Category: Homepage Malayalam
പരസ്യം കുറയ്ക്കൂ; സൗകര്യം കൂട്ടൂ. നിര്‍ദേശവുമായി പാര്‍ലമെണ്ടറി സമിതി
ന്യൂഡല്‍ഹി : ടൂറിസം പ്രോത്സാഹനത്തിനു പരസ്യമല്ല സൗകര്യം വര്‍ധിപ്പിക്കുകയാണ് വേണ്ടതെന്ന് പാര്‍ലമെണ്ടറി സമിതി. പരസ്യങ്ങളിലൂടെ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാനുള്ള ടൂറിസം മന്ത്രാലയ നിര്‍ദേശത്തോട് വിയോജിപ്പ് പ്രകടിപ്പിച്ചാണ് സമിതി ശുപാര്‍ശ. തൃണമൂല്‍ അംഗം ഡെറിക് ഒബ്രിയന്‍ അധ്യക്ഷനായ സമിതിയാണ് ശുപാര്‍ശ സമര്‍പ്പിച്ചത്. വിദേശ ടൂറിസ്റ്റുകളെ ആകര്‍ഷിക്കാന്‍ പണം ചെലവഴിക്കുന്നത് കരുതലോടെ വേണം. പണം ചെലവഴിക്കേണ്ടത് വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ സൌകര്യങ്ങള്‍ വര്‍ധിപ്പിക്കാനാവണമെന്ന് റിപ്പോര്‍ട്ടിലുണ്ട്. വിദേശരാജ്യങ്ങളില്‍ ഇന്ത്യന്‍ ടൂറിസം പ്രോത്സാഹിപ്പിക്കാന്‍ 454.25 കോടി രൂപയാണ് നടപ്പ് വര്‍ഷം കേന്ദ്രബജറ്റില്‍ നീക്കിവെച്ചിരിക്കുന്നത്. മുന്‍വര്‍ഷം ഇത് 297.59കോടി രൂപയായിരുന്നു. വിദേശരാജ്യങ്ങളില്‍ ഇന്ത്യന്‍ ടൂറിസം വികസന ഓഫീസുകളുടെ ആവശ്യമുണ്ടോ എന്ന കാര്യം പുനപ്പരിശോധിക്കണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യമുണ്ട്. റിപ്പോര്‍ട്ട് ഇരുസഭകളുടെയും മേശപ്പുറത്തു വെച്ചു.
ദുബൈ വിമാനത്താവളത്തില്‍ എത്തുന്ന യാത്രക്കാര്‍ക്ക് വിനോദ സഞ്ചാര പരിപാടികള്‍ ഒരുങ്ങുന്നു
യാത്രാ മധ്യേ (ട്രാൻസിറ്റ്) ദുബായിലെത്തുന്ന യാത്രക്കാരുടെ സമയം വിനോദ സഞ്ചാരത്തിനുള്ള അവസരമാക്കി മാറ്റാൻ പദ്ധതിയുമായി ദുബായ് രാജ്യാന്തര വിമാനത്താവളം. നാലു മണിക്കൂറിലേറെ സമയമുള്ള യാത്രക്കാർക്കു നഗരത്തിന്‍റെ വിനോദ സഞ്ചാരകേന്ദ്രങ്ങൾ സന്ദർശിക്കാൻ അവസരമൊരുക്കും. നാലുമണിക്കൂറിൽ താഴെ സമയമുള്ളവർക്കു വിമാനത്താവളത്തിൽ വെർച്വൽ റിയാലിറ്റിയുടെ സഹായത്തോടെ നഗരത്തിന്‍റെ ദൃശ്യാനുഭവം ലഭ്യമാക്കും. ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്‍റെ നിർദേശപ്രകാരം ആരംഭിച്ച 10 എക്സ് സംരംഭത്തോട് അനുബന്ധിച്ചാണു വിനോദസഞ്ചാരികളുടെ സമയം പരമാവധി പ്രയോജനപ്പെടുത്താൻ സൗകര്യമൊരുങ്ങുന്നത്. രാജ്യാന്തര വിമാനത്താവളത്തിൽ 14.9 ദശലക്ഷം വിനോദ സഞ്ചാരികളാണു പ്രതിവർഷം എത്തുന്നത്. 2020ൽ 20 ദശലക്ഷമാകുമെന്നാണു പ്രതീക്ഷ. 46 ദശലക്ഷം ട്രാൻസിറ്റ് യാത്രക്കാരാണ് ഒരു വർഷം ദുബായ് വഴി കടന്നുപോകുന്നത്. ഇവരാരും ദുബായ് സന്ദർശിക്കുന്നില്ല. വിമാനത്താവളത്തിനുള്ളിൽ സാധാരണ ഷോപ്പിങ്ങിനാണ് ഇവർ സമയം ചെലവിടുന്നത്. ഒൻപതു ദിർഹമാണ് ശരാശരി ഒരു ട്രാൻസിറ്റ് യാത്രക്കാരൻ ദുബായ് വിമാനത്താവളത്തിൽ ചെലവാക്കുന്നത്.
ഗള്‍ഫിലെ ലോട്ടറികള്‍ മലയാളികള്‍ക്ക്
പ്രബിന്‍ തോമസ് സമ്മാനവുമായി ഗള്‍ഫ് രാജ്യങ്ങളില്‍ നടക്കുന്ന നറുക്കെടുപ്പില്‍ വിജയികളായി മലയാളികള്‍. ദുബായ് ഡ്യൂട്ടി ഫ്രീയുടെ മില്ലേനിയം മില്യണയർ നറുക്കെടുപ്പിൽ കേരളത്തിൽ നിന്നുള്ള പ്രബിൻ തോമസ് ഒന്നാം സമ്മാനം കരസ്ഥമാക്കി. ഒരു മില്യൺ യുഎസ് ഡോളറാണ് (6,49,95,000 രൂപ) സമ്മാനം. കേരളത്തിൽ ഐടി ഉൽപ്പനങ്ങളുടെ വിൽപ്പന നടത്തുകയാണ് നാൽപ്പതുകാരനായ പ്രബിൻ. തിങ്കളാഴ്ച അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ തിരുവനന്തപുരം സ്വദേശിക്ക് 12 കോടി രൂപ അടിച്ചിരുന്നു. തിരുവനന്തപുരം വെട്ടുകാട് സ്വദേശി തൻസിലാസ് ബിബിയൻ ബാബുവിനാണ് ബംബര്‍ അടിച്ചത്. 265 സീരീസിലെ 0471 എന്ന ടിക്കറ്റാണ് പ്രബിന് ഭാഗ്യം കൊണ്ടുവന്നത്. തന്‍സിലാസ് ബിബിയന്‍ ബാബു നാട്ടിൽ നിന്നും ലോട്ടറി ടിക്കറ്റുകൾ എടുക്കാറുണ്ടെങ്കിലും വിദേശത്തുനിന്ന് ആദ്യമായാണ് ഒരു നറുക്കെടുപ്പിൽ പങ്കെടുത്തത്. ഓൺലൈൻ വഴിയാണ് പ്രബിൻ ഭാഗ്യം പരീക്ഷിച്ചത്. അത് വിജയിക്കുകയും ചെയ്തു. നിലവിലുള്ള നെറ്റ്‍വർക്കിങ് ബിസിനസ് കൂടുതൽ വിപുലമാക്കുക, ചെറിയൊരു സോഫ്റ്റ്‍വെയർ കമ്പനി തുടങ്ങുക തുടങ്ങിയവയാണ് പ്രബിന്‍റെ ആഗ്രഹങ്ങള്‍. തൻസിലാസ് ബിബിയൻ ബാബുവിന് 030202 ... Read more
ദുബൈ സഫാരിയില്‍ പുതിയ അതിഥികള്‍
ലോക കാഴ്ചകളുടെ വന്യസൗന്ദര്യവുമായി ദുബൈ സഫാരിയില്‍ പുതിയ അതിഥികള്‍ എത്തി. 175 കുഞ്ഞുങ്ങളുടെ ഉള്‍പ്പെടെ 30 ഇനം മൃഗങ്ങളാണ് സഫാരിയിലെ താരങ്ങള്‍. ആഫ്രിക്കന്‍ മലനിരകളില്‍ നിന്നുള്ള കരിങ്കുരങ്ങുകള്‍, പിരിയന്‍ കൊമ്പുകളുള്ള 22 കറുത്ത കൃഷ്ണമൃഗങ്ങള്‍, മൂന്ന് അറേബ്യന്‍ ചെന്നായ്ക്കള്‍, വടക്കന്‍ അമേരിക്കന്‍ ഇനമായ പുള്ളികളോടു കൂടിയ 12 പാമ്പുകള്‍, രണ്ടു നൈല്‍ മുതലകള്‍, അഞ്ച് ഈജിപ്ഷ്യന്‍ വവ്വാലുകള്‍, വുഡ് ഡക്ക്, 24 ആഫ്രിക്കന്‍ ആമകള്‍, വെള്ള സിംഹങ്ങള്‍, കാട്ടുപോത്ത് കൂറ്റന്‍ കൊമ്പുള്ള കാട്ടാടുകള്‍ എന്നിവയാണ് പുതിയ അതിഥികള്‍. അല്‍ വര്‍ഖ 5 ഡിസ്ട്രിക്ടില്‍ ഡ്രാഗന്‍ മാര്‍ട്ടിനു സമീപമുള്ള സഫാരിയില്‍ രാവിലെ ഒന്‍പതു മുതല്‍ വൈകിട്ട് ഏഴുവരെയാണു പ്രവേശനം. തിങ്കള്‍, ബുധന്‍ ദിവസങ്ങളില്‍ കുടുംബമായി വരുന്നവര്‍ക്കു മാത്രം. സഫാരി വൈവിധ്യങ്ങളാല്‍ വളരുകയാണെന്നു ദുബായ് മുനിസിപ്പാലിറ്റി ഡയറക്ടര്‍ (ലീഷര്‍ ഫെസിലിറ്റീസ്) ഖാലിദ് അല്‍ സുവൈദി പറഞ്ഞു. അപൂര്‍വയിനം മൃഗങ്ങളാണ് സഫാരിയിലുള്ളത്. ഇവയില്‍ പലയിനങ്ങളും വംശനാശഭീഷണി നേരിടുന്നവയാണ്. ഇവയ്ക്ക് ഏറ്റവും സുരക്ഷിതവും സുഖകരവുമായ സ്വാഭാവിക ആവാസവ്യവസ്ഥയൊരുക്കുന്നതായും ... Read more
സൗദിയില്‍ സ്ത്രീകള്‍ക്ക് ടൂറിസ്റ്റ് ഗൈഡുകളാകാം
സൗദി അറേബ്യയിൽ സ്ത്രീകൾക്കു ടൂറിസ്റ്റ് ഗൈഡുകളായി ജോലി ചെയ്യാൻ അനുമതി. ഇതിനായി സൗദി ടൂറിസം ആൻഡ് നാഷണൽ ഹെറിറ്റേജ് കമ്മിഷന്‍റെ ലൈസൻസ് ഈ വർഷം മുതൽ അനുവദിക്കും. എണ്ണ ആശ്രിതത്വം കുറച്ച് സാമ്പത്തിക വൈവിധ്യവൽകരണത്തിനുള്ള സൗദി ദർശനരേഖ 2030 പ്രകാരം ടൂറിസം മേഖലയിൽ വൻതോതിലുള്ള നിക്ഷേപവും തൊഴിലവസരങ്ങളുമാണു ലക്ഷ്യമിടുന്നത്. ഇതിന്‍റെ ചുവടു പിടിച്ചാണു സ്ത്രീകൾക്കു തൊഴിൽ അനുമതിയും നൽകുന്നത്. എണ്ണായിരം യുവതീയുവാക്കൾക്ക് ഈ മേഖലയിൽ പ്രത്യേക പരിശീലനവും നൽകിക്കഴിഞ്ഞു. 400 വിദ്യാർഥികൾക്കു സ്കോളർഷിപ്പോടെ വിദേശത്തു പഠനസൗകര്യവും ലഭ്യമാക്കി.
അബുദാബിയില്‍ പെട്രോള്‍ പമ്പുകള്‍ വാഹനങ്ങളുടെ അരികിലേക്ക്
അബുദാബിയില്‍ ഇന്ധനം നിറയ്ക്കാന്‍ പെട്രോള്‍ പമ്പുകള്‍ ഇനി വാഹനങ്ങള്‍ക്കരികില്‍ എത്തും. രാജ്യത്തെ പ്രമുഖ ഇന്ധനവിതരണ കമ്പനിയായ അഡ്‌നോക് ആണ് പുതുമയാര്‍ന്ന പദ്ധതി നടപ്പാക്കുന്നത്. വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്ന സ്ഥലത്ത് ഇന്ധനമെത്തിക്കുന്ന ഈ സംവിധാനം വൈകാതെ നടപ്പാക്കുമെന്നു കമ്പനിയധികൃതര്‍ സൂചിപ്പിച്ചു. ഇടപാടുകാര്‍ക്ക് കൂടുതല്‍ സേവനങ്ങള്‍ ലഭ്യമാക്കുക എന്നതാണ് ലക്ഷ്യം. പരീക്ഷണാടിസ്ഥാനത്തില്‍ നടത്തുന്ന വിതരണം കുറ്റമറ്റതാണെന്ന് ഉറപ്പായാല്‍ കൂടുതല്‍ ഇടങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്ന് കമ്പനി പറഞ്ഞു. അഡ്‌നോക് കമ്പനി വഴി കഴിഞ്ഞ വര്‍ഷം 998 ലിറ്റര്‍ ഇന്ധനമാണ് വിതരണം ചെയ്തത്. പുതിയ 24 പെട്രോള്‍ പമ്പുകള്‍ തുറക്കുകയും ചെയ്തു. വിവിധ എമിറേറ്റുകളിലായി 360 പെട്രോള്‍ സ്റ്റേഷനുകള്‍ അഡ്‌നോക് കമ്പിനിയുടെ കീഴിലുണ്ട്.
ചൈനീസ് ബഹിരാകാശ നിലയം ഉടന്‍ ഭൂമിയില്‍ പതിക്കും; കേരളത്തില്‍ ജാഗ്രത
ചൈനയുടെ ആദ്യ ബഹിരാകാശ നിലയമായ ‘ടിയാൻഗോങ്–1’ ആഴ്ചകൾക്കുള്ളിൽ ഭൂമിയിൽ പതിക്കുമെന്ന മുന്നറിയിപ്പുമായി ശാസ്ത്രജ്ഞർ. എന്നാൽ എവിടെയാണ് നിലയം പതിക്കുകയെന്ന കാര്യത്തിൽ ആർക്കും ധാരണയില്ല. നിലയം ഭൗമാന്തരീക്ഷത്തിൽ പ്രവേശിച്ചാൽ മാത്രമേ ഇക്കാര്യം വ്യക്തമാകുകയുള്ളൂ എന്നാണ് ശാസ്ത്രജ്ഞരുടെ നിലപപാട്. നിലയം പതിക്കാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ കേരളവും ഉൾപ്പെട്ടിട്ടുള്ളതായി യൂറോപ്യൻ ബഹിരാകാശ ഏജൻസിയായ ഇഎസ്എ നേരത്തെ വ്യക്തമാക്കിയിരുന്നു. യുഎസിന്‍റെ എയ്റോ സ്പേസ് കോർപറേഷന്‍റെ നിഗമനമനുസരിച്ച് ടിയാൻഗോങ്–1 ഏപ്രിൽ ആദ്യം ഭൗമാന്തരീക്ഷത്തിലേക്കു തിരികെ പ്രവേശിക്കും. എന്നാൽ യൂറോപ്യൻ സ്പേസ് ഏജൻസിയുടെ പ്രവചനപ്രകാരം ഈ മാസം 24നും ഏപ്രിൽ 19നും ഇടയ്ക്ക് നിലയം താഴേക്കു പതിക്കും. 2016ലാണ് നിലയത്തിന്‍റെ നിയന്ത്രണം നഷ്ടപ്പെട്ടതായി ചൈന അറിയിച്ചത്. നിലയത്തിന്‍റെ ഒരു ഭാഗം ഭൂമിയിൽ പതിക്കാനുള്ള സാധ്യതയുണ്ടെന്ന് എയ്റോ സ്പേസ് വാർത്താക്കുറിപ്പിൽ അറിയിച്ചിരുന്നു. 2011ലാണ് 8500 ടൺ ഭാരമുള്ള ‘ടിയാൻഗോങ് 1’ ബഹിരാകാശ നിലയം ചൈന വിക്ഷേപിച്ചത്. രാജ്യാന്തര ബഹിരാകാശ നിലയത്തിന്‍റെ മാതൃകയിൽ ചൈന വികസിപ്പിച്ചതാണ് ടിയാൻഗോങ്. ചൈനീസ് ശാസ്ത്രജ്ഞർക്കു മാസങ്ങളോളം ബഹിരാകാശത്തു ... Read more
സൗജന്യ 10 ജിബി ഡേറ്റ നല്‍കി ജിയോ
ബാഴ്സലോണയില്‍ നടന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസ്സില്‍ ഇന്ത്യയിലെ മുന്‍നിര ടെലികോം സേവനദാതാക്കളായ റിലയന്‍സ് ജിയോ നിരവധി അവാര്‍ഡുകളാണ് വാരിക്കൂട്ടിയത്. ഈ സന്തോഷം ജിയോ വരിക്കാരുമായി പങ്കുവെച്ചത് 10 ജിബി ഡേറ്റ കൂടുതല്‍ നല്‍കിയാണ്. മികച്ച മൊബൈല്‍ വീഡിയോ കണ്ടന്‍റ് അവാര്‍ഡ് സ്വന്തമാക്കിയ ജിയോടിവി, ഇതിന്‍റെ വരിക്കാര്‍ക്കാണ് 10 ജിബി ഡേറ്റ അതികം നല്‍കിയത്. ഡേറ്റ സൗജന്യം ഈ മാസം 27ന് അവസാനിക്കും. ഡേറ്റ ലഭിച്ചിട്ടുണ്ടോ എന്നറിയാന്‍ മൈജിയോ ആപ്പ് സന്ദര്‍ശിച്ച് ഉറപ്പുവരുത്തണം. പ്രൈം അംഗത്വമുള്ളവര്‍ക്ക് മാത്രമാണ് അധിക സൗജന്യ ഡേറ്റ ലഭിക്കുക.
തണുത്തുറഞ്ഞ ആംസ്റ്റര്‍ഡാം;കനാല്‍ വഴിയാക്കി ജനങ്ങള്‍
യൂറോപ്പിന്റെ പല ഭാഗങ്ങളും കൊടും തണുപ്പിന്റെ പിടിയിലാണ്. കടുത്ത മഞ്ഞു വീഴ്ച്ചയാണ് കിഴക്കന്‍ അയര്‍ലാന്‍ഡില്ഡ രേഖപ്പെടുത്തിയിരിക്കുന്നത്. മൂന്നടി കനത്തിലാണ് മഞ്ഞുവീഴ്ച്ച രേഖപ്പെടുത്തിയിരിക്കുന്നത്. ഗതാഗതം താറുമാറായി പലയിടത്ത് നിന്നും രസകരമായ വാര്‍ത്തകളാണ് പുറത്ത് വരുന്നത്. നെതര്‍ലന്‍ഡിന്റെ തലസ്ഥാനമായ ആംസ്റ്റര്‍ഡാമില്‍ കടുത്ത് തണുപ്പില്‍ തണുത്തുറഞ്ഞ കനാലിലൂടെ സ്‌കേറ്റിങ്ങ് നടത്തിയാണ് സ്ഥലവാസികള്‍ അതിശൈത്യം ആഘോഷമാക്കിയത്. സ്‌കേറ്റിങ്ങിനായി നിരവധിയാളുകളാണ് കനാലില്‍ ഇറങ്ങിയത്. രാജ്യത്തെ പ്രധാന കനാലുകളായ പ്രിന്‍സെന്‍ഗ്രാറ്റ്, കെയ്‌സേഴ്ഗ്രാറ്റ് കനാലുകള്‍ ആളുകളെ ഉള്‍ക്കൊള്ളാന്‍ തക്കവണ്ണം കട്ടിയായത് കഴിഞ്ഞ ആറുവര്‍ത്തിനിടെ ഇത് ആദ്യമായിട്ടാണ്. വിനോദ സഞ്ചാരികളും പ്രദേശവാസികളുമെല്ലാം കനാലിലൂടെയാണ് ഇപ്പോള്‍ നടപ്പ്. നായയുമൊത്ത് സവാരിക്കിറങ്ങുന്നവരും കുറവല്ല. ഏതായാലും അതിശൈത്യത്തെ ആഘോഷമാക്കി മാറ്റിയിരിക്കുകയാണ് ഇവിടുത്തെ ജനങ്ങള്‍.
ശ്രീലങ്കയില്‍ വര്‍ഗീയ സംഘര്‍ഷം;അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു
വര്‍ഗീയ സംഘര്‍ഷം രൂക്ഷമായതിനെത്തുടര്‍ന്ന് ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. 10 ദിവസത്തേക്കാണ് അടിയന്തരാവസ്ഥ. മുസ്ലീം-ബുദ്ധ വിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് പ്രഖ്യാപനം.വര്‍ഗീയ സംഘര്‍ഷം രാജ്യത്ത് വ്യാപിക്കുന്നത് തടയുന്നതിനും അക്രമം നടത്തുന്നത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി എടുക്കുന്നതിനുമാണ് അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തിയതെന്ന് സര്‍ക്കാര്‍ വക്താവ് അറിയിച്ചു. ഫെയ്‌സ്ബുക് ഉള്‍പ്പെടെയുള്ള സമൂഹമാധ്യമങ്ങളിലൂടെ വര്‍ഗീയത പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ വിശദീകരിച്ച സര്‍ക്കാര്‍ വക്താവ് ദയസിരി ജയശേഖര വ്യക്തമാക്കി. ഒരാഴ്ചയായി ഇവിടെ കലാപം രൂക്ഷമാണ്. കലാപം ഏറ്റവും രൂക്ഷമായ കാന്‍ഡിയിലേക്ക് സൈന്യത്തെ അയയ്ക്കാനും നടപടി സ്വീകരിച്ചു. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതോടെ ശ്രീലങ്കയില്‍ ഇന്ന് ആരംഭിക്കേണ്ട ത്രിരാഷ്ട്ര ട്വന്റി20 പരമ്പരയുടെ കാര്യം അനിശ്ചിതത്വത്തിലായി. ടൂര്‍ണമെന്റിലെ ആദ്യ മല്‍സരത്തില്‍ ഇന്ത്യയുടെ ശ്രീലങ്കയും ഇന്ന് ഏറ്റുമുട്ടാനിരിക്കെയാണ് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.
ഇന്ത്യയിലെ ആദ്യത്തെ ഹെലി ടാക്‌സി സര്‍വീസിന് തുടക്കമായി
ദേവനഹള്ളി കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തെയും ഇലക്ട്രോണിക്‌സ് സിറ്റിയേയും കൂട്ടിയിണക്കിയുള്ള തുമ്പി ഏവിയേഷന്‍ ഹെലികോപ്റ്റര്‍ ടാക്‌സി സര്‍വീസിന് തുടക്കമായി. ഏഷ്യയില്‍ തന്നെ ആദ്യമായാണ് ഒരു സീറ്റ് മാത്രം ബുക്ക് ചെയ്യാന്‍ മാത്രം സൗകര്യമുള്ള ഹെലി ടാക്‌സി സര്‍വീസ് തുടങ്ങുന്നതെന്ന് തിരുവനന്തപുരം ആസ്ഥാനമായുള്ള തുമ്പി ഏവിയേഷന്‍ പ്രൈവറ്റ് ലിമിറ്റഡ് മാനേജിങ് ഡയറ്കടര്‍ ക്യാപ്റ്റന്‍ കെ.ജി. നായര്‍ പറഞ്ഞു. ദേവനഹള്ളി കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തെയും ഇലക്ട്രോണിക്‌സ് സ്റ്റിയേയും ബന്ധിപ്പിക്കുവാന്‍ ഇതുവരെ ഒരു ഹെലികോപ്റ്റര്‍ മൊത്തമായി വാടകയ്ക്ക് എടുക്കാനുള്ള സൗകര്യമേ ഉണ്ടായ്രുന്നൊള്ളൂ. എന്നാല്‍ പുതിയ ഹെലി ടാക്‌സി വരുന്നതോടെ മാറ്റങ്ങള്‍ വരും. ഇരു ദിശകളിലേക്കും ഒന്‍പത് സര്‍വീസുകളാണ് ഇന്നലെ നടത്തിയത്. ടിക്കറ്റ് ചാര്‍ജായി 3500 രൂപയും ജിഎസ്ടി ഉള്‍പ്പെടെ 4130 രൂപയാണ് ഒരു സീറ്റിന് ഈടാക്കുന്നത്. തിരക്കിലാത്ത സമയത്ത് പോലും റോഡ് മാര്‍ഗം രണ്ടു മണിക്കൂര്‍ വേണ്ടി വരുന്ന ദൂരം താണ്ടാന്‍ ഹെലി ടാക്‌സി ഉപയോഗിച്ചാല്‍ 15 മിനിറ്റ് മാത്രം മതി. 2017 ഓഗസ്റ്റില്‍ കേന്ദ്ര വ്യോമയാന ... Read more
കടുവയും കരടിയും പൊരിഞ്ഞ യുദ്ധം: പോരില്‍ ജയം ആര്‍ക്ക്? വീഡിയോ കാണാം.
Pic.Courtesy: Youtube കാട്ടിലെ കരുത്തരുടെ പോര് കണ്‍മുന്നില്‍ കാണുക. അത്തരം അപൂര്‍വ അനുഭവമാണ് മഹാരാഷ്ട്രയിലെ തഡോബ ദേശീയ വനത്തില്‍ സഞ്ചാരികള്‍ക്ക് ലഭിച്ചത്. 30000 ഏക്കര്‍ വരുന്ന വനത്തില്‍ ആറു കടുവകളെയുള്ളൂ. പക്ഷെ ഇവരാണ് ഇവിടം ഭരിക്കുന്നത്. വേനലായതോടെ ജലാശയങ്ങളൊക്കെ ഈ കടുവകളുടെ കാവലിലായി. വെള്ളവും കുടിക്കാം വെള്ളം കുടിക്കാനെത്തുന്ന മൃഗങ്ങളെ വേട്ടയാടുകയും ചെയ്യാം. Pic.Courtesy: Youtube ചൂട് 35 ഡിഗ്രിയിലെത്തിയ ദിവസമാണ് അത് സംഭവിച്ചത്. കരടിയും കുഞ്ഞും വെള്ളം കുടിക്കാനായി വരുന്നു. ഏഴു വയസ്സുള്ള മറ്റ്കസൂര്‍ എന്ന കടുവ കുഞ്ഞു കരടിയെ ആക്രമിക്കുന്നു. അതോടെ കുഞ്ഞിനെ ഒതുക്കി നിര്‍ത്തി അമ്മക്കരടി കടുവക്ക്പി നേരെ വന്നു. പിന്നെ ഇരുവരും പൊരിഞ്ഞ പോരായിരുന്നു. ഒടുവില്‍ കടുവയെ കരടി തുരത്തി. പോരില്‍ രണ്ടാള്‍ക്കും പരിക്കുമേറ്റു. വനത്തിനു സമീപത്തെ ബാംബൂ ഫോറസ്റ്റ് സഫാരി ലോഡ്ജിലെ അക്ഷയ് കുമാര്‍ ഒരു സംഘം സഞ്ചാരികളുമായി കാട് കാണാനിറങ്ങിയപ്പോഴാണ് മൃഗയുദ്ധം കണ്ടത്. ഇവര്‍ വീഡിയോയില്‍ ഇത് പകര്‍ത്തുകയും ചെയ്തു. വീഡിയോ കാണാം.
ഇതാണ് ആ ക്ഷേത്രം: ഭരണ സമിതിക്ക് പറയാനുള്ളത്
നമ്മുടെ നാടും പുരോഗമിക്കുന്നുണ്ട് എന്ന തലക്കെട്ടില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന പോസ്റ്ററിനു മറുപടിയുമായി മൈനാപ്പള്ളില്‍ ക്ഷേത്ര കമ്മിറ്റി. പോസ്റ്ററില്‍ പറയുംപോലെ ഇവിടെ ആര്‍ക്കും വിവേചനമില്ല. എല്ലാവരും ചേര്‍ന്നാണ് ക്ഷേത്രകാര്യങ്ങളും ഉത്സവവും നടത്തുന്നത്. പിന്നാക്ക വിഭാഗത്തില്‍ പെട്ട ബാലന്‍ ആയിരുന്നു അടുത്തകാലം വരെ ക്ഷേത്ര കമ്മിറ്റി ട്രഷറര്‍. കമ്മിറ്റി അംഗങ്ങളെ തെരഞ്ഞെടുക്കുന്നത് ജാതി നോക്കിയല്ല. അടൂരിനും പന്തളത്തിനും ഇടയ്ക്കുള്ള സ്ഥലമാണ് പെരുംപുളിക്കല്‍. അവിടെയാണ് മൈനാപ്പള്ളില്‍ ശ്രീ അന്നപൂര്‍ണേശ്വരി ക്ഷേത്രം. ആരാണ് പോസ്റ്ററിന് പിന്നില്‍ എന്നറിയില്ല. ക്ഷേത്രം എല്ലാ വിശ്വാസികള്‍ക്കും തുറന്നിട്ടിരിക്കുകയാണ്. ക്രൈസ്തവ വിശ്വാസികള്‍ അടക്കം താമസിക്കുന്ന ഏഴു കരകളാണ് ഉത്സവം നടത്തുന്നത്. ഒരു കോടിയോളം രൂപ ചെലവില്‍ അടുത്തകാലത്താണ് ക്ഷേത്രം നവീകരിച്ചത്. ഈ വളര്‍ച്ചയില്‍ അസൂയയുള്ളവരാകാം പോസ്റ്ററിനു പിന്നിലെന്ന് ക്ഷേത്രം മാനേജര്‍ രാജശേഖരക്കുറുപ്പ് ടൂറിസം ന്യൂസ് ലൈവിനോട് പറഞ്ഞു. പോസ്റ്ററില്‍ പറയും പോലെ ഹിന്ദു കരയോഗ സേവാസമിതി പെരുംപുളിക്കലില്‍ ഇല്ല. നിലവിലെ ക്ഷേത്ര കമ്മിറ്റിയുടെ കാലാവധി ഈ മാസം അവസാനിക്കാനിരിക്കെയാണ് പോസ്റ്റര്‍ സോഷ്യല്‍ ... Read more
മലയാളി ഡ്രൈവര്‍ക്ക് ദുബൈ ആര്‍ ടി എയുടെ അംഗീകാരം
ദുബൈ ട്രാഫിക്ക് നിയമങ്ങള്‍ ലോക പ്രശസ്തമാണല്ലോ. എങ്കില്‍ ആ നിയമങ്ങള്‍ ഒരിക്കല്‍ പോലും തെറ്റിക്കാത്തതിന് മലയാളി ഡ്രൈവര്‍ക്ക് ദുബൈ ആര്‍ ടി എയുടെ അംഗീകാരം.ദുബൈയില്‍ സ്‌കൂള്‍ ബസ് ഡ്രൈവറായ അനില്‍കുമാറിനെ തേടി ആര്‍ ടി എഉദ്യോഗസ്ഥര്‍ നേരിട്ടെത്തിയാണ് അംഗീകാരം കിട്ടിയ വിവരം അറിയിച്ചത്. രസകരമായ രീതിയിലായിരുന്നു ആര്‍ ടി എ അനില്‍ കുമാറിനെ തേടിയെത്തിയത്. ഒരു ഗതാഗത ലംഘനം നടത്തിയതുമായി ബന്ധപ്പെട്ട് വിവരം അറിയിക്കാന്‍ എത്തിയതാണെന്നാണ് ഉദ്യോഗസ്ഥര്‍ പറഞ്ഞത്. എണ്ണത്തില്‍ കൂടുതല്‍ ഉദ്യോഗസ്ഥര്‍ എത്തിയതിനാല്‍ അനില്‍ കുമാറും സ്‌കൂള്‍ അധികൃതരും പരിഭ്രമിച്ചു. എന്നാല്‍ അധികം വൈകാതെ നിറചിരിയോടെ സംഘം കാര്യം അവതരിപ്പിച്ചു. ഒരു നിയമലംഘനവും നടത്താത്തതിന് ആര്‍ ടി എ സമ്മാനം നല്‍കാന്‍ എത്തിയതാണെന്ന് പറഞ്ഞപ്പോള്‍ ആശങ്ക ആഹ്‌ളാദത്തിന് വഴി മാറി. സര്‍ട്ടിഫിക്കറ്റും ആയിരം ദിര്‍ഹവുമാണ് സമ്മാനം. ഒരു ഗതാഗത നിയമലംഘനത്തിന്റെ കാര്യം പറയാന്‍ ഇത്രയധികം ഉദ്യോഗസ്ഥര്‍ എത്തിയത് തന്നെ പരിഭ്രമിപ്പിച്ചതായും കാര്യമറിഞ്ഞപ്പോള്‍ വളരെയധികം സന്തോഷമായതായും അനില്‍ പറഞ്ഞു. കഴിഞ്ഞ ആറ് ... Read more
ദോഹ മെട്രോയ്ക്കായി ജപ്പാനില്‍ നിന്ന് 24 ട്രെയിനുകള്‍
ഗതാഗത മേഖലയില്‍ പുതിയ വിപ്ലവത്തിന് മാറ്റം കുറിക്കുന്ന ദോഹ മെട്രോ പരീഷണ ഓട്ടം നടത്തുന്നു.ദോഹ മെട്രോയ്ക്കായി ഉപയോഗിക്കുന്ന 75 തീവണ്ടികളില്‍ 24 തീവണ്ടികള്‍ നേരത്തെ തന്നെ ഡിപ്പോയില്‍ എത്തി. കപ്പല്‍ മാര്‍ഗമാണ് ജപ്പാനില്‍ നിര്‍മ്മിച്ച തീവണ്ടികള്‍ ദോഹയില്‍ എത്തിയത്. 75 ശതമാനം നിര്‍മ്മാണം പൂര്‍ത്തിയായ മെട്രോ സ്റ്റേഷനിലേക്ക് അവശേഷിക്കുന്ന തീവണ്ടികള്‍ ഉടന്‍ എത്തുമെന്നാണ് അധികൃതര്‍ അറിയിച്ചത്. വര്‍ഷാവസാനത്തോടെ 90 ശതമാനതത്തോടെ പണി പൂര്‍ത്തിയാക്കി 2019ല്‍ ഒന്നാം ഘട്ടം പൂര്‍ത്തിയാകും.2020ല്‍ മെട്രോ പൊതുജനങ്ങള്‍ക്കായി തുറന്ന നല്‍കാനാകുമെന്നാണ് അധികൃതരുടെ പ്രഖ്യാപനം. ദോഹ മെട്രോയുടെ ആദ്യഘട്ടം പൂര്‍ണമായും പ്രവര്‍ത്തനക്ഷമമാകുന്നതോടെ മണിക്കൂറില്‍ നൂറ് കിലോമീറ്റര്‍ വേഗമുള്ള 75 ഡ്രൈവര്‍ രഹിത തീവണ്ടികളാകും പ്രവര്‍ത്തിക്കുക. ലോകത്തിലെ തന്നെ ഏറ്റവും വേഗമേറിയ ഡ്രൈവര്‍ രഹിത തീവണ്ടികളാണ് ദോഹ മെട്രോയില്‍ ഉപയോഗിക്കുന്നത്. ഓരോ തീവണ്ടിയിലും ഗോള്‍ഡ്, ഫാമിലി ക്ലാസ്, സ്റ്റാന്‍ഡേര്‍ഡ് എന്നിങ്ങനെ മൂന്ന് കമ്പാര്‍ട്ട്മെന്റുകളാണുള്ളത്. ഗോള്‍ഡില്‍ പതിനാറ്, ഫാമിലിയില്‍ 26, സ്റ്റാന്‍ഡേര്‍ഡില്‍ 88 എന്നിങ്ങനെയാണ് സീറ്റുകള്‍. ഏകദേശം മൂന്നൂറോളം യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ ... Read more