Category: Homepage Malayalam

അനന്തപുരിയിലെ ആകാശ നിയന്ത്രണം സ്ത്രീകള്‍ക്ക്

ഇന്ന് തലസ്ഥാനത്തുകൂടി പറക്കുന്ന എല്ലാ വിമാനങ്ങളുടെയും നിയന്ത്രണം വനിതകള്‍ക്കായിരിക്കും. അന്താരാഷ്‌ട്ര വനിതാദിനം പ്രമാണിച്ചാണ് തിരുവനന്തപുരത്തിന്‍റെ ആകാശപരിധിയിലെ എല്ലാ വിമാനങ്ങളുടെയും നിയന്ത്രണം വനിതാ എയര്‍ട്രാഫിക് കണ്‍ട്രോളര്‍മാര്‍ക്ക് കൈമാറിയത്. നിത്യേനെ ഇരുനൂറില്‍ കൂടുതല്‍ വിമാനങ്ങള്‍ തിരുവനന്തപുരത്തെ ആകാശ പരിധിയിലൂടെ പറക്കുന്നത്. അഗത്തി മുതല്‍ ട്രിച്ചി വരേയും കോഴിക്കോട് മുതല്‍ ശ്രീലങ്ക വരേയുമുള്ള ആകാശപരിധി ഈ വനിതകളുടെ നിയന്ത്രനത്തിലാകും.  500 കിലോമീറ്റര്‍ പരിധിയിലും 46000 അടി ഉയരത്തിലും പറക്കുന്ന വിമാനങ്ങള്‍ തിരുവന്തപുരത്താണ് നിയന്ത്രിക്കുന്നത്. ഇന്ത്യയില്‍ ഇറങ്ങാത്ത വിമാനങ്ങള്‍ക്കും ഇവിടുന്നു നിര്‍ദേശം കൊടുക്കും. വിമാനങ്ങളുടെ കൂട്ടിയിടി ഒഴിവാക്കാന്‍ കൃത്യമായ ആസൂത്രണം, വേഗത്തില്‍ തീരുമാനമെടുക്കല്‍, ആകാശ പരിധിയിലെ ട്രാഫിക്കണ്‍ട്രോളുമായി വിമാനത്തെ എകോപിപ്പിക്കള്‍, വിമാനങ്ങള്‍ക്ക് പറക്കാനുള്ള ഉയരം നിശ്ചയിക്കല്‍ തുടങ്ങിയ ദൗത്യമാണ് വനിതാ ഉദ്യോഗസ്ഥര്‍ ഇന്നു ചെയ്യുക. ഇതുമൂലം സ്ത്രീശക്തി വിളംബരം ചെയ്യുകയാണ് ലക്ഷ്യമെന്ന് അതോറിട്ടി അറിയിച്ചു.

വനിതാ ദിനത്തില്‍ ആദരം; സഘമിത്രാ എക്സ് പ്രസ് വനിതാ ജീവനക്കാര്‍ നയിക്കും

ലോകവനിതാദിനത്തില്‍ വനിതാ ജീവനക്കാരെ ആദരിച്ച് റെയില്‍വേ. ദക്ഷിണ പശ്ചിമ റെയില്‍വേയുടെ ബെംഗളൂരു ഡിവിഷനാണ് വനിതാ ജീവനക്കാരെ പ്രത്യേക പ്രാധാന്യം നല്‍കി ആദരിക്കുന്നത്. ഇതിന്‍റെ ഭാഗമായി ഇന്നത്തെ ബെംഗളൂരു- പാറ്റ്‌ന സംഘമിത്ര എക്‌സ്​പ്രസില്‍ വനിതാ അംഗങ്ങള്‍ മാത്രമാകും ജോലിചെയ്യുക. വനിതകളുടെ പ്രാധാന്യം കണക്കിലെടുത്താണ് ഈ നടപടിയെന്ന് ബെംഗളൂരു ഡിവിഷന്‍ അറിയിച്ചു. അസിസ്റ്റന്‍റ് ലോക്കോ പൈലറ്റ്, ട്രെയിനി ഗാര്‍ഡ്, മൂന്നു സെക്യൂരിറ്റി ജീവനക്കാര്‍, ആറ് ടിക്കറ്റ് പരിശോധനാ ജീവനക്കാര്‍ എന്നിവരായിരിക്കും തീവണ്ടിയില്‍ ഉണ്ടാവുക. കെ.എസ്.ആര്‍. ബെംഗളൂരു സ്റ്റേഷന്‍ മുതല്‍ ചെന്നൈ സെന്‍ട്രല്‍ സ്റ്റേഷന്‍ വരെയാകും വനിതാ ജീവനക്കാരുണ്ടാവുക. ഇതിനായി ജീവനക്കാര്‍ക്ക് പ്രത്യേക പരിശീലനവും നല്‍കിയിട്ടുണ്ട്. ആദ്യമായാണ് തീവണ്ടിയിലെ എല്ലാ ജീവനക്കാരും വനിതകള്‍ മാത്രമാകുന്നത്. രാവിലെ ഒമ്പതിനാണ് തീവണ്ടി ബെംഗളൂരുവില്‍നിന്ന് പുറപ്പെട്ടത്.

വിനോദ സഞ്ചാര മേഖലയിൽ പുതിയ തൊഴിലവസരങ്ങളുമായി സര്‍ക്കാര്‍

തിരുവനന്തപുരം: പുതിയ തൊഴിലവസരങ്ങൾ വിനോദ സഞ്ചാര മേഖലയിൽ സൃഷ്ടിക്കാനാണ് സർക്കാരിന്റെ ശ്രമമെന്ന് സംസ്ഥാന ടൂറിസം -സഹകരണ -ദേവസ്വം വകുപ്പ് മന്ത്രി ശ്രീ. കടകംപള്ളി സുരേന്ദ്രൻ . കേന്ദ്ര ടൂറിസം മന്ത്രാലയവും, കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസും സംയുക്തമായി നടപ്പിലാക്കി വരുന്ന ഹുണർ സേ റോസ്ഗാർ (വൈദഗ്ദ്ധ്യത്തിൽ നിന്നും തൊഴിലിലേക്ക് ) എന്ന പദ്ധതിയുടെ ഭാഗമായി ആതിഥേയ സേവന രംഗത്ത് ആവശ്യമായ വൈദഗ്ദ്ധ്യമുള്ളവരെ  സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ വിനോദ സഞ്ചാരവുമായി ബന്ധപ്പെട്ട് നിൽക്കുന്ന കേരളത്തിലെ വിവിധ സ്റ്റേക്ക് ഹോൾഡർമാർക്കുള്ള ബോധവത്കരണ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. മൂന്ന് പതിറ്റാണ്ട് കൊണ്ടാണ് കേരളം വിദേശ സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമായി മാറിയത്. രാജ്യത്ത് എത്തുന്ന വിദേശ സഞ്ചാരികളിൽ അഞ്ചിൽ ഒരാൾ കേരളം കണ്ടാണ് മടങ്ങുന്നത്. അതു കൊണ്ട് തന്നെ വിനോദ സഞ്ചാര മേഖലയെ പരമ പ്രധാനമായാണ് സർക്കാർ കാണുന്നത്.  വിദേശ സഞ്ചാരികൾക്കൊപ്പം തദ്ദേശസഞ്ചാരികളേയും പ്രോത്സാഹിപ്പിക്കാനാണ് സർക്കാർ നയം. ഉത്തരവാദിത്വ ടൂറിസം ... Read more

തീവണ്ടിയിലും ഇനി മദ്യം ലഭിക്കും

ലോകത്തിലെ തന്നെ മികച്ച തീവണ്ടിയായ മഹാരാജ എക്‌സ്പ്രസ്സില്‍ ഇനി യാത്രക്കാര്‍ക്കും മദ്യം ലഭിക്കും.വൈനും മദ്യവും ലഭ്യമാകുന്ന സഫാരി മദ്യശാലയില്‍ യാത്രക്കാര്‍ക്കായി മദ്യത്തിനൊപ്പം ഭക്ഷണവും സൗജന്യമായി ലഭിക്കും. പ്രതിവര്‍ഷം 5000 രൂപ റെയില്‍വേ എക്‌സൈസിന് ഫീസായി അടക്കുന്ന തീവണ്ടിയില്‍ ഏറ്റവും കൂടിയ ക്ലാസിന് ഒരുലക്ഷത്തി ആറുപത്തിയെണ്ണായിരം രൂപയുടെ ടിക്കറ്റ് എടുക്കണം. യാത്രക്കാര്‍ക്ക് എടുക്കാവുന്ന ഏറ്റവും കുറഞ്ഞ നിരക്ക് പ്രതിദിനം അരലക്ഷം രൂപയാണ്.ഭീമമായ ടിക്കറ്റ് യാത്രക്കാരില്‍ നിന്നും ഈടാക്കുന്നതിനാല്‍ തീവണ്ടിക്കുള്ളില്‍ ലഭിക്കുന്ന ഭക്ഷണ-പാനീയങ്ങള്‍ എല്ലാം സൗജന്യമാണ്. ഡൈനിംങ്ങ് ബാര്‍ ഉള്‍പ്പെടുന്ന ആധുനിക സൗകര്യങ്ങളോടു കൂടിയ മദ്യശാലയാണ് തീവണ്ടിയില്‍ ഉള്ളത്. ട്രെയിനില് മദ്യം വിളമ്പുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കിയിരുന്നു. ഡല്‍ഹിയില്‍ നിന്ന് യാത്ര ആരംഭിക്കുന്ന മഹാരാജ എക്‌സ്പ്രസ് ഗോവ വഴി മഹാരാജ കേരളത്തില്‍ എത്തുന്നത്. ഐ എസ് ആര്‍ ടി സിയുടെ ഉടമസ്ഥതയിലുള്ള ഈ ആഡംബര ട്രെയിനില്‍ യാത്ര ആസ്വദിക്കണമെങ്കില്‍ എട്ട് ദിവസത്തെ യാത്രയാണ് ഓരോ തവണയും ഈ ട്രെയിന്‍ പൂര്‍ത്തിയാക്കുന്നത്. 88 ... Read more

മലയാളി ശതകോടീശ്വരരുടെ പുതിയ പട്ടിക പുറത്ത്; മുന്നില്‍ യൂസുഫലി തന്നെ.

എംഎ യൂസുഫലി ഫോര്‍ബ്സ് മാഗസിന്‍ പുറത്തു വിട്ട ശത കോടീശ്വരരുടെ പുതിയ പട്ടികയിലും മലയാളി സമ്പന്നരില്‍ മുന്നില്‍ ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസുഫലി തന്നെ. ആഗോള സമ്പന്നരില്‍ 388-ആം സ്ഥാനമാണ് യൂസുഫലിക്ക്. 5.5 ബില്ല്യണ്‍ ഡോളറാണ് യൂസുഫലിയുടെ ആസ്തി. രവിപിള്ള. (ചിത്രത്തിനു കടപ്പാട് മലയാള മനോരമ) 3.9 ബില്ല്യണ്‍ ആസ്തിയുള്ള രവിപിള്ളയാണ് മലയാളി ശതകോടീശ്വരില്‍ രണ്ടാമത്. ആഗോള സമ്പന്നരില്‍ 572ആം സ്ഥാനത്താണ് രവിപിള്ള. ലോകത്തിന്‍റെ പലഭാഗങ്ങളിലും രവിപിള്ളക്ക് വീടുകളുണ്ടെന്നും അടുത്തിടെ പുണെയിലെ ട്രംപ് ടവറില്‍ അപ്പാര്‍ട്ട്മെന്‍റ് വാങ്ങിയെന്നും ഫോര്‍ബ്സ് പറയുന്നു. സണ്ണി വര്‍ക്കി 2.6 ബില്ല്യണ്‍ ആസ്തിയുമായി ജെംസ് വിദ്യാഭ്യാസ ശൃംഖല ഉടമ സണ്ണി വര്‍ക്കി മലയാളി കോടീശ്വരില്‍ മൂന്നാമതുണ്ട്. ആഗോള സമ്പന്നരില്‍ 1020ആണ് സണ്ണി വര്‍ക്കി. ക്രിസ് ഗോപാലകൃഷ്ണന്‍ മുന്‍ ഇന്‍ഫോസിസ് സിഇഒ ക്രിസ് ഗോപാലകൃഷ്ണന് ആസ്തി 1.85ബില്ല്യണ്‍ ഡോളറാണ്. ആഗോള സമ്പന്നരില്‍ 1339. ജോയ് ആലുക്കാസ്. (ചിത്രത്തിന് കടപ്പാട് ഫോര്‍ബ്സ് ഇന്ത്യ) 1.48 ബില്ല്യണ്‍ ഡോളറാണ് ജോയ് ... Read more

പെണ്‍പൂവ് വിരിഞ്ഞു ;ചരിത്രത്തില്‍ ഇടം നേടി വയനാട് കുടുംബശ്രീ

  കല്‍പ്പറ്റ: അയ്യായിരത്തിലധികം സ്ത്രീകളെ അണിനിരത്തി പെണ്‍പൂവ് വിരിയിച്ച് വയനാട് കുടുംബശ്രീ ജില്ലാ മിഷന്‍ ലോകത്തിന് മാതൃകയായി. അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് മാനന്തവാടി ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഗ്രൗണ്ടിലാണ് ലോകത്തിലെ ആദ്യത്തെ ഭീമന്‍ പെണ്‍പൂവ് വിരിഞ്ഞത്. സാമ്പത്തിക ശാക്തീകരണം, സാമൂഹിക ശാക്തീകരണം, സ്ത്രീ ശാക്തീകരണം എന്നീ ആശയം വരുന്ന മൂന്ന് പൂക്കളുള്ള കുടുംബശ്രീ ലോഗോയില്‍ സ്ത്രീകള്‍ ഭംഗിയായി അണിനിരന്നതോടെയാണ് ലോക ചരിത്രത്തില്‍ വയനാട് കുടുംബശ്രീ പ്രവര്‍ത്തകര്‍ എത്തിയത്. കുടുംബശ്രീ പ്രസ്ഥാനം ആരംഭിച്ചിട്ട് ഇരുപത് വര്‍ഷത്തോളമാകുമ്പോള്‍, കുടുംബശ്രീയെ ലോകത്തിലെ വന്‍ശക്തിയായി ഉയര്‍ത്തിക്കൊണ്ട് ചരിത്രത്തില്‍ അടയാളപ്പെടുത്തുകയാണ് വയനാട് ജില്ലാ കുടുംബശ്രീ മിഷന്‍. largest human flower പരമ്പരാഗത കേരളീയ വസ്ത്രമായ സെറ്റ് സാരിയുടുത്ത് കുടുംബശ്രീ ചിഹ്നത്തിന്റെ പിങ്ക് നിറം തലയില്‍ ധരിച്ചാണ് വനിതകള്‍ ലോഗോയില്‍ അണിനിരന്നത്. തുടര്‍ന്ന് ജില്ലാ മിഷന്‍ തയ്യാറാക്കിയ തോല്‍ക്കാന്‍ മനസ്സില്ലെന്ന സ്ത്രീ ശാക്തീകരണ ഗാനം ആലപിച്ചു. ജില്ലാ മിഷന്റെ കണക്കുകള്‍ പ്രകാരം 5438 വനിതകള്‍ ലോഗോയില്‍ ഒത്തുചേര്‍ന്നു. ഇവര്‍ക്ക് ... Read more

കേരളത്തില്‍ ആയുര്‍വേദ ഗവേഷണ സ്ഥാപനം വരുന്നു

കേരളത്തിലെ ആയുര്‍വേദ രംഗത്തെ പ്രോത്സാഹിപ്പിക്കാന്‍ അന്താരാഷ്‌ട്ര ആയുര്‍വേദ ഗവേഷണ സ്ഥാപനം തുടങ്ങുന്നു. ഡോ. രാജ് മോന്‍റെ ‘സുകന്യ, ജീവിതത്തിലേക്കുള്ള വഴി ആയുര്‍വേദം’ (സുകന്യ, ആയുര്‍വേദ വേ ടു ലൈഫ്) പുസ്തകം പ്രകാശനം ചെയ്ത് ആരോഗ്യമന്ത്രി കെ.കെ ശൈലജയാണ് ഇക്കാര്യം അറിയിച്ചത്. ഗവേഷണ സ്ഥാപനം തുടങ്ങാന്‍ കണ്ണൂര്‍ വിമാനത്താവളത്തിന് സമീപം 300 ഏക്കര്‍ ഭൂമി ഏറ്റെടുക്കല്‍ നടപടി പൂര്‍ത്തിയാക്കി. വിമാനത്താവളത്തിന് സമീപത്തായതിനാല്‍ ഇത് ആയുര്‍വേദ ടൂറിസം രംഗത്തെ വലിയ തോതില്‍ പ്രോത്സാഹിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു. രോഗ നിര്‍ണയത്തിനും രോഗ ശാന്തിക്കും വേണ്ടിയുള്ള സമഗ്ര ആരോഗ്യ പരിപാലന സംവിധാനം ആയുഷ് പദ്ധതിയില്‍ ഉള്‍പ്പെടുത്തുമെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു. ആയുര്‍വേദ പരമ്പരാഗത ഗ്രന്ഥങ്ങള്‍ ലളിതമായ ഭാഷയില്‍ ജനങ്ങള്‍ക്ക്‌ ലഭ്യമാക്കണമെന്ന് തുഞ്ചത്ത് എഴുത്തച്ചന്‍ മലയാള സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ കെ. ജയകുമാര്‍ പറഞ്ഞു.

ബര്‍ലിന്‍ ടൂറിസം മേളയ്ക്ക് തുടക്കം: ഇന്ത്യന്‍ പവലിയന്‍ തുറന്നു; മേളയില്‍ ടൂറിസം ന്യൂസ് ലൈവും

ബര്‍ലിന്‍: ലോകത്തെ വലിയ ടൂറിസം മേളകളില്‍ ഒന്നായ ബര്‍ലിന്‍ ടൂറിസം മേളക്ക് തുടക്കം. 10000 ടൂറിസം സ്ഥാപനങ്ങള്‍ മെസേ ബെര്‍ലിന്‍ ഫെയര്‍ഗ്രൗണ്ടിലെ മേളയില്‍ പങ്കെടുക്കുന്നു.ടൂറിസം മേഖലയുമായി ബന്ധപ്പെട്ട ഒരു ലക്ഷത്തോളം സന്ദര്‍ശകര്‍ അഞ്ചു ദിവസത്തെ മേളയ്ക്കെത്തും. ഇന്ത്യന്‍ പവലിയന്‍ തുറന്നു ബെര്‍ലിന്‍ ടൂറിസം മേളയില്‍ കേന്ദ്ര ടൂറിസം മന്ത്രായത്തിന്‍റെ ഇന്‍ക്രെഡിബിള്‍ ഇന്ത്യ പവിലിയന്‍ തുറന്നു. കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനമാണ് പവിലിയന്‍ ഉദ്ഘാടനം ചെയ്തത്. ടൂറിസം മന്ത്രാലയം ജോയിന്റ് സെക്രട്ടറി സുമന്‍ ബില്ലയും പങ്കെടുത്തു. ബര്‍ലിന്‍ മേളയില്‍ ടൂറിസം ന്യൂസ് ലൈവും ബര്‍ലിന്‍ ടൂറിസം മേളയില്‍ ടൂറിസം ന്യൂസ് ലൈവും. പികെ അനീഷ്‌ കുമാറാണ് മേള റിപ്പോര്‍ട്ട് ചെയ്യുന്നത്. കേരള ടൂറിസം ഫ്രാന്‍സ്, മിലാന്‍ എന്നിവിടങ്ങളില്‍ നടത്തുന്ന റോഡ്‌ ഷോകളും ടൂറിസം ന്യൂസ് ലൈവിനായി അനീഷ്‌ കുമാര്‍ റിപ്പോര്‍ട്ട് ചെയ്യും.

തലസ്ഥാനത്ത് പുതിയ മദ്യശാല തിരക്കിനനുസരിച്ച് വില മാറും

ഓഹരി വിപണിയുടെ മാതൃകയില്‍ പ്രവര്‍ത്തിക്കുന്ന കേരളത്തിലെ ആദ്യത്തെ ട്രാവന്‍കൂര്‍ ബാര്‍ എക്‌സ്‌ചേഞ്ച് (ടി ബി എക്‌സ്) തിരുവനന്തപുരം ഹൈസിന്തില്‍ തുറന്നു. ഉപഭോക്താക്കള്‍ക്ക് രസകരമായ അനുഭവമാണ് ടി ബി എക്‌സ് നല്‍കുന്നത്. വ്യത്യസ്തവും നൂതനവുമായ ഈ ആശയം ഉപഭോക്താക്കള്‍ക്ക് ഭക്ഷണവും മദ്യവും ഓഹരികള്‍ പോലെ കച്ചവടം ചെയ്തു സ്വന്തമാക്കാനുള്ള അവസരം നല്‍കുന്നു.ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്ന ബാര്‍ കേരളത്തില്‍ ആദ്യമായാണ്. ആവശ്യക്കാര്‍ കൂടുന്നതനുസരിച്ച് മദ്യത്തിന്റെ വില മാറുന്ന ബാറാണ് ടി ബി എക്‌സ്. സ്റ്റോക് മാര്‍ക്കറ്റിലെ ട്രേഡിങ്ങിന് സമാനമായ അനുഭവമാണ് ഇത് നല്‍കുന്നത്. ഉപഭോക്താകള്‍ക്ക് യഥാസമയം വില നോക്കി ഓര്‍ഡര്‍ ചെയ്യാനായി ‘ട്രാവന്‍കൂര്‍ ബാര്‍ എക്‌സ്‌ചേഞ്ച്’ എന്ന പേരില്‍ ആപ് ലഭ്യമാണ്. വില്‍പന ആരംഭിക്കുന്നത് അട്സ്ഥാന വിലയിലായിരിക്കും. ഉപഭോക്താക്കളുടെ ഓര്‍ഡറിന്റെയും അളവിന്റെയും നിരക്ക് അനുസരിച്ച് ഓരോ ബ്രാന്‍ഡിന്റെ വില കൂടുകയും കുറയുകയും ചെയ്യും. ആപ് ഡൗണ്‍ലോഡ് ചെയ്യുന്നതോടെ ബാറിലേക്ക് വരുന്ന വഴി തന്നെ പ്രിയപ്പെട്ട മദ്യത്തിന്റെ വില കൂടിയോ കുറഞ്ഞോ എന്നറിയാന്‍ സാധിക്കും. ട്രേഡ് മാര്‍ക്കറ്റിനു ... Read more

മനുഷ്യ നിര്‍മിത നീല ജലാശയ ദ്വീപ്‌ ഒരുങ്ങുന്നു

കാഴ്ചകളിലേക്കു കറങ്ങുന്ന ‘വിസ്മയചക്രം’ ഉൾപ്പെടെയുള്ള അത്യപൂർവ സംവിധാനങ്ങളോടെ ‘ബ്ലൂവാട്ടേഴ്സ് ഐലൻഡ്’ ലക്ഷ്യത്തിലേക്ക്. 210 മീറ്ററില്‍ ഉയര്‍ന്നു നില്‍ക്കുന്ന ഐൻ ദുബായ് എന്ന ജയന്‍റ് വീൽ, നക്ഷത്രഹോട്ടൽ സമുച്ചയങ്ങള്‍, വില്ലകൾ, സാഹസിക വിനോദങ്ങൾ, ഉല്ലാസകേന്ദ്രങ്ങൾ തുടങ്ങി വന്‍ പദ്ധതികളോടെ ഉയരുകയാണ് ഈ ദ്വീപ്‌. കെട്ടിട നിര്‍മാതാക്കളായ മിറാസ് 600 കോടി ദിര്‍ഹം ചെലവഴിച്ചാണ് ദ്വീപ്‌ ഒരുക്കുന്നത്. പണി പൂർത്തിയാകുന്ന ആദ്യഹോട്ടലിൽ 178 ആഡംബര മുറികളും 96 അപ്പാര്‍ട്മെന്‍റ്കളും ഉണ്ടാകും. രണ്ടാമത്തെ ഹോട്ടലില്‍ 301 മുറികളും 119 അപ്പാര്‍ട്ട്മെന്‍റ്കളും ഉണ്ടാകും. രണ്ടു ഹോട്ടലുകൾക്കുമായി 450 മീറ്റർ പ്രത്യേക ബീച്ച് ഉണ്ടാകുമെന്നതാണ് മറ്റൊരു പ്രത്യേകത. കൂടാതെ നീന്തൽക്കുളങ്ങൾ, ജിംനേഷ്യം, പൂന്തോട്ടങ്ങൾ, ബാസ്കറ്റ് ബോൾ കോർട്ടുകൾ, കുട്ടികൾക്കുള്ള കളിസ്ഥലങ്ങൾ എന്നിവ ഇവിടെയുണ്ടാകും. ദ്വീപിലേക്ക് ഷെയ്ഖ് സായിദിൽ നിന്നു നേരിട്ടു റോഡ് ശൃംഖലകളുണ്ടാകും. ആർ.ടി.എ ആയിരിക്കും ഇതു പൂർത്തിയാക്കുക. ദ്വീപിൽനിന്നു വിവിധ ഉല്ലാസ കേന്ദ്രങ്ങളിലേക്കു ജലയാനങ്ങളും ഇബ്ൻ ബത്തൂത്ത മെട്രോ സ്റ്റേഷനിലേക്കു ഡ്രൈവറില്ലാ വാഹനങ്ങളും ഉണ്ടാകും. ദ്വീപിന്‍റെ എതിർഭാഗത്തേക്കുള്ള ദ് ... Read more

കേരളം കാണാന്‍ എത്തുന്നവരില്‍ കൂടുതല്‍ തമിഴ്നാട്ടുകാര്‍

കേരളത്തിന്‍റെ സൗന്ദര്യം കൂടുതല്‍ ആസ്വദിക്കാന്‍ എത്തുന്നത് തമിഴ്നാട്ടില്‍ നിന്നുള്ള സഞ്ചാരികള്‍. വിനോദ സഞ്ചാര വകുപ്പിന്‍റെ കണക്കുകള്‍ പ്രകാരം കേരളത്തിലേക്ക് കഴിഞ്ഞ വര്‍ഷമെത്തിയ ആഭ്യന്തര വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ തമിഴ്നാടിനാണ് ഒന്നാം സ്ഥാനം. ടൂറിസം വകുപ്പ് നടത്തിയ പാര്‍ട്ണര്‍ഷിപ്‌ മീറ്റില്‍ ടൂറിസം മാര്‍ക്കറ്റിംഗ് ഡപ്യൂട്ടി ഡയറക്ടര്‍ വി. എസ് അനില്‍കുമാറാണ് കണക്കുകള്‍ പങ്കുവെച്ചത്. തമിഴ്നാട്ടില്‍ നിന്നുള്ള ടൂര്‍ ഓപ്പറേറ്റര്‍മാരേയും ടൂറിസം മേഖലയിലെ ബിസിനസ്കാരേയും കേരളത്തിലെ വിനോദ സഞ്ചാര മേഖലയിലേക്ക് ക്ഷണിക്കുന്നതിനായി നടത്തിയ പാര്‍ട്ണര്‍ഷിപ്‌ മീറ്റില്‍ 300ലധികം പേര്‍ പങ്കെടുത്തു. ടൂറിസം മേഖലയില്‍ പരസ്പരം സഹകരിച്ചു പ്രവർത്തിക്കാൻ താൽപര്യമുള്ളവർക്കായി നടത്തിയ പാർട്ണർഷിപ് മീറ്റ് രാജ്യത്തെ 12 സ്ഥലങ്ങളിലാണു നടത്തുന്നത്. രാജ്യാന്തര തലത്തിൽ 18 വേദികളിലും പരിപാടി നടക്കും. 2017ൽ കേരളത്തിലേക്ക് എത്തിയ വിനോദസഞ്ചാരികളുടെ കണക്കുകളും മറ്റു വിവരങ്ങളും ആഭ്യന്തര വിനോദ സഞ്ചാരികളുടെ എണ്ണം– 1,46,73520 വിദേശ വിനോദസഞ്ചാരികളുടെ എണ്ണം– 10,90,870 തമിഴ്നാട്ടിൽനിന്നുള്ളവരുടെ എണ്ണം– 1,27,0000 ടൂറിസത്തിൽനിന്നുള്ള വരുമാനം– 26,000 കോടി രൂപ ടൂറിസത്തിൽനിന്നും ലഭിച്ച ... Read more

കേരളത്തെ ലക്ഷ്യമിട്ട് അബുദാബി ടൂറിസം

അബുദാബി ടൂറിസത്തിനെ കൂടുതല്‍ പരിചയപ്പെടുത്തുന്നതിന് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് കള്‍ച്ചര്‍ ആന്റ് ടൂറിസം അബുദാബി പരിശീലന കളരിയുമായി തിരുവനന്തപുരത്ത്. ട്രാവല്‍ ഏജന്‍സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ(TAAI)യുമായി ചേര്‍ന്നായിരുന്നു പരിശീലനകളരി സംഘടിപ്പിച്ചത്.അബുദാബി ടൂറിസത്തിനെ കൂടുതല്‍ പരിചയപ്പെടുത്തുന്നതിന് ടൂറിസം വകുപ്പില്‍ നിന്നെത്തിയ ബേജന്‍ ദിന്‍ഷ പരിശീലന കളരിക്ക് നേതൃത്വം നല്‍കി. അബുദാബിയുടെ ഔദ്യോഗിക വീഡിയോ പ്രദര്‍ശിപ്പിച്ച് കൊണ്ടായിരുന്നു ക്ലാസ് ആരംഭിച്ചത്. തുടര്‍ന്ന് ബേജന്‍ ദിന്‍ഷ അബുദാബിയുടെ വൈവിധ്യമാര്‍ന്ന സ്ഥലങ്ങളെക്കുറിച്ചും, പ്രധാനപ്പെട്ട ഇടങ്ങളെക്കുറിച്ചും വിശദമായി സംസാരിച്ചു. കേവലം അഞ്ചു വര്‍ഷം കൊണ്ട് അബുദാബി ടൂറിസം ലോകത്ത് മികച്ചതായി മാറി.നാടും നഗരവും ജനതയും ഒന്നിച്ചത് കൊണ്ടാണ് ഞങ്ങള്‍ക്ക് ഇത്ര വേഗം വളരുവാന്‍ സാധിച്ചതെന്ന് അദ്ദേഹം പറഞ്ഞു. പരിശീലനകളരിക്ക് ശേഷം അദ്ദേഹം സ്വന്തം നാടിനെക്കുറിച്ച് വാചാലനായി. പരിശീലനത്തില്‍ പങ്കെടുത്ത എല്ലാവര്‍ക്കും സര്‍ട്ടിഫിക്കേറ്റ് വിതരണം ചെയ്തു.അബുദാബി ടൂറിസത്തില്‍ കേരളം വഹിക്കുന്ന പങ്ക് വളരെ വലുതാണ്. ഓരോ വര്‍ഷവും രാജ്യം സന്ദര്‍ശിക്കുവാന്‍ കേരളത്തില്‍ നിന്നും ധാരാളം ആളുകള്‍ എത്തുന്നുണ്ട് എന്ന് അദ്ദേഹം പറഞ്ഞു.അബുദാബിയെ കേരളത്തിലെ ... Read more

അടിയന്തിരാവസ്ഥയുടെ ആശങ്കയില്‍ ശ്രീലങ്ക ടൂറിസം

കൊളംബോ: വര്‍ഗീയ കലാപത്തെത്തുടര്‍ന്ന് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതോടെ ആശങ്കയിലായി ശ്രീലങ്കന്‍ ടൂറിസം മേഖല. മാലദ്വീപിനു പിന്നാലെ ശ്രീലങ്കയിലും പ്രതിസന്ധിയായതോടെ വിദേശത്തേക്ക് പോകുന്ന ഇന്ത്യന്‍ സഞ്ചാരികള്‍ മൌറീഷ്യസ്, തായ് ലാന്‍ഡ്, സിംഗപ്പൂര്‍ തുടങ്ങിയ രാജ്യങ്ങള്‍ തെരഞ്ഞെടുക്കുകയാണ്. നിലവില്‍ പ്രശ്നങ്ങളില്ലെങ്കിലും സ്ഥിതിഗതികള്‍ സസൂക്ഷ്മം നിരീക്ഷിച്ചു വരികയാണെന്ന് വിവിധ വിമാനക്കമ്പനികള്‍ അറിയിച്ചു. വിനോദ സഞ്ചാരികള്‍ക്ക് പ്രതിസന്ധികളുണ്ടായാല്‍ അത് മറികടക്കാന്‍ പദ്ധതിയുണ്ടെന്ന് ശ്രീലങ്ക ടൂറിസം വികസന അതോറിറ്റി വക്താവ് രസിക ജയകോടി പറഞ്ഞു. സ്ഥാനപതി കാര്യാലയങ്ങളെയും ടൂറിസം മേഖലയെയും യഥാര്‍ത്ഥ ചിത്രം ശ്രീലങ്ക ബോധ്യപ്പെടുത്തുന്നുണ്ടെന്നും ടൂറിസം വക്താവ് പറഞ്ഞു. ടൂറിസ്റ്റുകള്‍ക്ക് പ്രശ്നങ്ങളുണ്ടെങ്കില്‍ 1912 എന്ന ഹോട്ട്ലൈനില്‍ ബന്ധപ്പെടാമെന്നും ശ്രീലങ്ക ടൂറിസം വികസന അതോറിറ്റി അറിയിച്ചു. മാര്‍ച്ച് ആറു മുതല്‍ എട്ടു വരെ ബുക്ക് ചെയ്ത ടിക്കറ്റുകള്‍ റദ്ദാക്കിയാല്‍ ക്യാന്‍സലേഷന്‍ ഫീ ഈടാക്കില്ലന്ന് ഇന്‍ഡിഗോ അറിയിച്ചിട്ടുണ്ട്.

സ്ത്രീകളിലെ വിഷാദരോഗമകറ്റാന്‍ എയര്‍ ഇന്ത്യാ എക്സ് പ്രസ്

സ്ത്രീകളില്‍ വിഷാദ രോഗം വര്‍ധിക്കുന്നതിന്‍റെ സാഹചര്യത്തില്‍ സ്ത്രീകള്‍ക്ക് ബോധവല്‍ക്കരണ പരിപാടിയുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്. രണ്ടു പതിറ്റാണ്ടായി സ്ത്രീകള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന മൈത്രിയുടെ നേതൃത്വത്തിലുള്ള പരിപാടിയിലാണ് എയര്‍ ഇന്ത്യ എക്സ്പ്രസ് പങ്കാളികളാവുന്നത്. ആത്മഹത്യാ പ്രതിരോധം ഉള്‍പ്പെടെയുള്ള ആശംസാ-ബോധവല്‍ക്കരണ കാര്‍ഡ് നാളെ എയര്‍ ഇന്ത്യാ എക്സ്പ്രസ് എല്ലാ വനിതാ ജീവനക്കാര്‍ക്കും വനിതാ യാത്രക്കാര്‍ക്കും നല്‍കും. യാത്രികര്‍ക്ക് ബോര്‍ഡിംഗ് പാസിനൊപ്പമാണ് ആശംസാ കാര്‍ഡുകള്‍ നല്‍കുക. ഇന്ത്യയിലും വിദേശത്തുമുള്ള എല്ലാ വിമാനത്താവളങ്ങളിലും എയര്‍ ഇന്ത്യാ എക്സ്പ്രസ് സ്ത്രീകള്‍ക്ക് ആശംസാ കാര്‍ഡുകള്‍ വിതരണം ചെയ്യും. ‘ ഫ്ലൈ ഹൈ വിത് യുവര്‍ വിങ്ങ്സ് ആന്‍ഡ് സെലിബ്രേറ്റ് വുമണ്‍ഹുഡ്’ എന്നാണ് കാര്‍ഡിലെ മുഖ്യ ആശംസ. ഒറ്റപ്പെട്ടവരേയും വിഷാദത്തിന് അടിമപ്പെട്ടവരേയും ജീവിതവുമായി ബന്ധിപ്പിക്കാമെന്ന ആഹ്വാനവും എയര്‍ ഇന്ത്യാ എക്സ്പ്രസ് കാര്‍ഡുകള്‍ പങ്കുവെയ്ക്കും. വനിതാ ദിനമായ നാളെ രാവിലെ 10 മുതല്‍ വൈകീട്ട് ഏഴുവരെ സ്ത്രീകള്‍ക്ക് ഹെല്‍പ്ലൈന്‍ സേവനം ലഭ്യമാകും. ഹെല്‍പ് ലൈന്‍ നമ്പര്‍ : 0484–2540530

ജെഫ് ബെസോസ് ശതകോടീശ്വരന്‍മാരില്‍ ഒന്നാമത്

ഫോബ്സിന്‍റെ ലോക ശതകോടീശ്വരന്മാരുടെ പട്ടികയിൽ ആമസോൺ സ്ഥാപകൻ ജെഫ് ബെസോസ് ഒന്നാം സ്ഥാനത്ത്. 110 ബില്യൻ ഡോളറിന്‍റെ (7.15 ലക്ഷം കോടി രൂപ) സ്വത്തുക്കളുമായാണ് ജെഫ് ഒന്നാം സ്ഥാനത്തെത്തിയത്. 100 ബില്ല്യണിലധികം ഡോളര്‍ സമ്പാദ്യത്തോടെ ഒന്നാംസ്ഥാനത്ത് എത്തുന്ന ആദ്യ വ്യക്തിയാണ് ബെസോസ്. മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്സ് (90 ബില്യൻ ഡോളർ) രണ്ടാം സ്ഥാനത്തും നിക്ഷേപഗുരു വാറൻ ബഫറ്റ് (84 ബില്യൻ ഡോളർ) മൂന്നാമതും ബെർനാട് അർനോൾട്ടും കുടുംബവും (72 ബില്യൻ ഡോളർ) നാലാം സ്ഥാനത്തും ഫെയ്സ്ബുക് സ്ഥാപകൻ മാർക് സുക്കർബർഗ് (71 ബില്യൻ ഡോളർ) അഞ്ചാം സ്ഥാനത്തുമാണ്. റിലയൻസ് ഇൻഡ്രസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി 2.5 ലക്ഷം കോടി (40 ബില്യൻ ഡോളർ) സ്വത്തുമായി 19ആം സ്ഥാനത്തുണ്ട്. 32000 കോടി രൂപയുടെ (5 ബില്യൻ ഡോളർ) സ്വത്തുക്കളുമായി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിയും പട്ടികയിൽ ഇടം നേടി. പട്ടികയില്‍ ഇടം നേടിയവരിലെ വനിതകളില്‍ വാൾമാർട്ട് ശൃംഖലയുടെ മേധാവി ആലിസ് ... Read more