Category: Homepage Malayalam
നെല്ലിയാമ്പതിയിലെ മഴനൂല്‍ വന്യതകള്‍
ശാന്തതയാണ് തേടുന്നതെങ്കില്‍ നേരെ നെല്ലിയാമ്പതിക്കു വിട്ടോളൂ.. അഭിഭാഷകനും എഴുത്തുകാരനുമായ ജഹാംഗീര്‍ ആമിന റസാക്കിന്‍റെ യാത്രാനുഭവം നവ്യമായ സൌഹൃദക്കൂട്ടങ്ങളില്‍ ചിലര്‍ വനാന്തരത്തു നട്ടുവച്ച ഹൃദയോഷ്മളമായ സൗഹൃദങ്ങളുടെ കാട്ടുമരത്തണലുകളിലേക്ക്. ഇന്‍റര്‍നെറ്റും സ്മാര്‍ട്ട് ഫോണും ഒന്നുമില്ലാതെ രണ്ടു ദിവസത്തെ ധ്യാനത്തിന് പോയതായിരുന്നു നെല്ലിയാമ്പതിയിലേക്ക്. ജീവിക്കുന്ന ഇടങ്ങളില്‍ നിന്ന് കിലോമീറ്ററുകള്‍ മാത്രം അകലെയുള്ള ഇങ്ങനെ ഒരു പ്രകൃതി വിസ്മയം ഇത്രകാലവും അറിയാതിരുന്നതില്‍, തൊട്ടറിയാതിരുന്നതില്‍ ചെറുതല്ലാത്ത അത്ഭുതം തോന്നി. തൃശൂരില്‍ നിന്ന് പ്രിയ സുഹൃത്തിന്‍റെ എസ് യു വി, മാരുതിയുടെ എസ്- ക്രോസിലാണ് യാത്ര തുടര്‍ന്നത്. ജീവിതത്തില്‍ വല്ലപ്പോഴും ചെയ്തിട്ടുള്ള, വനാന്തര യാത്രകളും, അറേബ്യയിലെ മരുഭൂ യാത്രകളും മിത്സുബിഷി പജേറോയില്‍ ആയിരുന്നു എന്നതാണ് ഓര്‍മ്മ. അതുകൊണ്ട്തന്നെ കാട്ടുപോത്തിന്‍റെ നട്ടെല്ലിന്‍റെ കരുത്തുള്ള ചീറുന്ന ഒരു വാഹനത്തെ മിസ് ചെയ്തു. അപ്പോഴാണ് ഈ വാഹനവും ലക്ഷ്യത്തിലേക്ക് എത്തില്ല, പാതി വഴിയില്‍ നിന്ന് മഹീന്ദ്രയുടെ ജീപ്പാണ് ശരണം എന്ന് മനസ്സിലായത്. പാലക്കാട് ജില്ലാ ആസ്ഥാനത്തുനിന്ന് 60 കിലോമീറ്റർ അകലെയുള്ള പ്രശസ്തമായ മലയും വിനോദസഞ്ചാര ... Read more
പാസ്‌പോര്‍ട്ട് സേവനം ലഭിക്കാന്‍ ഇനി വിരലടയാളം നിര്‍ബന്ധം
സൗദി അറേബ്യയില്‍ താമസ രേഖകള്‍ ഉള്ള വിദേശികളുടെ ആശ്രിതര്‍ വിരലടയാളം നല്‍കുന്ന നടപടി ഉടന്‍ പൂര്‍ത്തികരിക്കണമെന്ന് സൗദി പാസ്‌പോര്‍ട്ട് വിഭാഗം. വിരലടയാളം നല്‍ക്കാത്തവര്‍ക്ക് ജവാസത്തിന്റെ ഒരു സേവനങ്ങളു ലഭിക്കില്ലെന്ന് പാസ്‌പോര്‍ട്ട് വിഭാഗം അറിയിച്ചു. അബ്ഷിന്‍ ഓണ്‍ലൈന്‍ സേവനം വഴി നാട്ടിലേക്ക് പോകുന്നതിന് റീ എന്‍ട്രി വിസ ലഭിക്കുന്നതിനും ഫൈനല്‍ എക്‌സിറ്റ് ലഭിക്കുന്നതിനും വിരലടയാളം രജിസ്റ്റര്‍ ചെയ്യണം. സൗദി പാസ്‌പോര്‍ട്ടിന്റെ വിവിധ ശാഖകളില്‍ വിരലടയാളം രേഖപ്പെടുത്താനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
പട്ടാമ്പിയിൽ കവിതയുടെ ഉത്സവത്തിന് കൊടിയേറി
പട്ടാമ്പിയിൽ കവിതയുടെ ഉത്സവത്തിന് കൊടിയേറി. രാഘവൻ വായന്നുരിന്‍റെ ഉണർത്തുപാട്ടോടെയാണ് പട്ടാമ്പി ഗവ. സംസ്‌കൃത കോളജിൽ കവിതയുടെ കാർണിവലിന്‍ തുടക്കമായത്. കവിത, പ്രതിരോധം, പ്രതിസംസ്‌കൃതി എന്ന പ്രമേയത്തിലാണ് കാർണിവൽ സംഘടിപ്പിച്ചിരിക്കുന്നത്. സംസ്‌ക്കാരം സംരക്ഷിക്കുന്നുവെന്ന് പറഞ്ഞ് രാജ്യത്തെ പഴമയിലേക്കു തള്ളി വിടാനുള്ള ശ്രമമാണ് ബി.ജെ.പി സർക്കാർ നടത്തുന്നതെന്ന് മുഖ്യാതിഥിയായി പങ്കെടുത്ത കന്നഡ നാടകസംവിധായകനും ഗാന്ധിയനുമായ പ്രസന്ന പറഞ്ഞു. ഇന്ത്യയിലും വിദേശത്തും വലതുപക്ഷ രാഷ്ട്രീയം ചെയ്യുന്നത് ഒരേ കാര്യമാണ്. യന്ത്രവൽക്കരണത്തിലൂടെ പുരോഗമനം കൊണ്ടുവരുമെന്നു പറയുന്നവർ സംസ്‌ക്കാരത്തെ സംരക്ഷിക്കണമെന്ന് പറയുന്നത് പുരോഗമനപരമായ എല്ലാ മുന്നേറ്റങ്ങളെയും തിരസ്‌കരിച്ചുകൊണ്ടാണ്. പഴമയിൽതന്നെ തളച്ചുനിർത്താനാണ് സംസ്‌ക്കാര സംരക്ഷണത്തെക്കുറിച്ച് വലതുപക്ഷ രാഷ്ട്രീയം സംസാരിക്കുന്നതെന്നും പ്രസന്ന പറഞ്ഞു. ഇന്ത്യയിൽ മോദിക്കാലത്തു സംഭവിക്കുന്നത് ജർമനിയിൽ ഹിറ്റ്‌ലറിന്‍റെ കാലത്തു സംഭവിച്ചതുതന്നെയാണെന്നു ചടങ്ങ് ഉദ്ഘാടനം ചെയ്ത് പ്രശസ്ത ക്യൂറേറ്ററും ഫൊട്ടോഗ്രാഫറുമായ റാം റഹ്മാൻ പറഞ്ഞു. ഇന്ത്യയിൽ ദലിതുകളെയും ന്യൂനപക്ഷങ്ങളെയും ഇല്ലാതാക്കാൻ ശ്രമം നടക്കുന്നു. ത്രിപുരയിൽ ലെനിന്‍റെ പ്രതിമ തകർത്തതിന് സമാനമായ സംഭവങ്ങൾ ഹിറ്റ്‌ലറിന്‍റെ കാലത്തു നടന്നതാണ്. പുരോഗമന പക്ഷം എല്ലാ ... Read more
പോപ്പോവിച്ച് വീണ്ടും ഗാലറിയിലേക്ക്; കടുത്ത നടപടിയുമായി ഫുട്ബോള്‍ ഫെഡ.
ന്യൂഡല്‍ഹി: എഫ്സി പുണെ സിറ്റിയുടെ പരിശീലകന്‍ റാങ്കോ പോപ്പോവിച്ചിന് അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്‍റെ ചുവപ്പ് കാര്‍ഡ്. പോപ്പോവിച്ചിനെ ഫെഡറേഷന്‍ അച്ചടക്ക സമിതി സസ്പെന്‍ഡ് ചെയ്തു. റഫറിമാര്‍ക്കും മാച്ച് ഒഫീഷ്യല്‍സിനും എതിരെ പോപ്പോവിച്ച് നടത്തിയ പരാമര്‍ശങ്ങളാണ് ഫെഡറേഷനെ ചൊടിപ്പിച്ചത്.ഇതിലൂടെ പോപ്പോവിച്ച് പ്രഥമ ദൃഷ്ട്യാ അച്ചടക്കം ലംഘിച്ചെന്ന് സമിതി ചെയര്‍മാന്‍ ഉഷാനാഥ് ബാനര്‍ജി പറഞ്ഞു. നേരത്തെ രണ്ടു തവണ സമാന കുറ്റത്തിന് പോപ്പോവിച്ചിനെ സസ്പെന്‍ഡ് ചെയ്തിരുന്നു. ഈ മാസം 16ന് ഡല്‍ഹിയിലെ ഫുട്ബോള്‍ ഹൌസില്‍ ചേരുന്ന സമിതി യോഗത്തില്‍ പോപ്പോവിച്ച് ഹാജരാകണം. പുണെയെ ഐഎസ്എല്‍ സെമിയില്‍ എത്തിച്ചതില്‍ പോപ്പോവിച്ച് നിര്‍ണായക പങ്കു വഹിച്ചിരുന്നു. പ്രത്യേകിച്ച് കളിക്കാരെ റിക്രൂട്ട് ചെയ്തതില്‍ കോച്ചിന് പങ്കില്ലാതിരുന്നിട്ടും.
സാഹസിക ടൂറിസം പദ്ധതിയുമായി കോഴിക്കോട്
കോഴിക്കോട് ജില്ലയിലെ കോടഞ്ചേരി, തിരുവമ്പാടി ഉള്‍പ്പെടുന്ന മേഖലയില്‍ സാഹസിക ടൂറിസം പദ്ധതി നടപ്പാക്കാന്‍ വിനോദ സഞ്ചാര വകുപ്പ്. സമഗ്രവികസനം ഉദ്ദേശിച്ചുള്ള രൂപരേഖ ഡി റ്റി പി സി ഒരു മാസത്തിനുള്ളില്‍ സര്‍ക്കാരിന് സമര്‍പ്പിക്കും. വിനോദ സഞ്ചാര സാധ്യത പരമാവധി പ്രയോജനപ്പെടുത്തി കോടഞ്ചേരി, തിരുവമ്പാടി പഞ്ചായത്തുകളിലാണ് പദ്ധതി നടപ്പാക്കുന്നത്. സാഹസിക ടൂറിസത്തിന് മുന്‍ഗണന നല്‍കുന്ന പദ്ധതിക്ക് വയനാട്, മലപ്പുറം, കോഴിക്കോട് വനാതിര്‍ത്തി പങ്കിടുന്ന മലനിരകളാണ് അനുയോജ്യമായണെന്നാണ് വിലയിരുത്തല്‍. ഇതോടൊപ്പം തന്നെ ഇരുവഞ്ഞിപ്പുഴയുടെ കയാക്കിങ് ചാമ്പ്യന്‍ഷിപ്പും പദ്ധതിയുടെ ഭാഗമാകും. പദ്ധതി നടപ്പാവുന്നതോടെ മേഖലയിലേക്ക് ധാരാളം വിനോദ സഞ്ചാരികള്‍ എത്തും. എന്നാല്‍ പുഴയെ മലിനമാക്കത്ത തരത്തിലാവണം പദ്ധതി മുന്നോട്ട് പേവേണ്ടത് എന്ന ആവശ്യം പ്രദേശവാസികള്‍ മുന്നോട്ട് വെയ്ക്കുന്നുണ്ട്. കാടും പുഴയും കാണാന്‍ എത്തുന്നവര്‍ നിക്ഷേപിക്കുന്ന പ്ലാസ്റ്റിക്ക് ശേഖരം കൊണ്ട് നിറഞ്ഞിരിക്കുയാണ് ഇരവഞ്ഞിപ്പുഴ. ഇതിനൊരു പരിഹാരം കാണുന്ന രീതിയിലാവണം പദ്ധതിയെന്നും പ്രദേശവാസികള്‍ പറഞ്ഞു. സാഹസിക ടൂറിസം പദ്ധതിയുടെ രൂപരേഖയില്‍ ലഘുഭക്ഷണ ശാലകള്‍, ശുചിമുറികള്‍, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമുള്‍പ്പെടെ വിശ്രമിക്കാനും ... Read more
കോഴിക്കോട്ട് കൃത്രിമ ശുദ്ധജല തടാകം നിര്‍മിക്കുന്നു
വേനലിൽ ഉണങ്ങുന്ന കോഴിക്കോട് നഗരത്തിന്റെ തെളിനീരുവറ്റാതെ കാക്കാൻ ശുദ്ധജലതടാകം വരുന്നു. പാറോപ്പടിയിൽ 20 ഏക്കർ ചതുപ്പുനിലത്ത് ശുദ്ധജലതടാകമെന്ന ആശയം എ.പ്രദീപ്കുമാര്‍ എംഎല്‍ എയുടേതാണ്. പദ്ധതിക്കായി 20 കോടി രൂപ ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്. 50 കോടിയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ടൂറിസം വകുപ്പാണ് പദ്ധതി നടത്തിപ്പുകാര്‍. പാറോപ്പടി കണ്ണാടിക്കൽ റോഡിന് സമീപം വർഷങ്ങളായി തരിശുകിടക്കുന്ന പ്രദേശമാണ് പദ്ധതിക്കായി തിരഞ്ഞെടുത്തിരിക്കുന്നത്. ജില്ലയിലെ ഏറ്റവും വലിയ ശുദ്ധജലതടാകം എന്നതാണ് ലക്ഷ്യം. വർഷങ്ങൾക്ക് മുമ്പ് നഗരത്തിന്റെ നെല്ലറയായിരുന്നു ഈ പ്രദേശം. ഹരിതകേരളം പദ്ധതിയുമായി യോജിച്ചായിരിക്കും പ്രവർത്തനങ്ങൾ. പ്രകൃതി വിഭവങ്ങളുടെ സംരക്ഷമാണ് പദ്ധതിയിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നത്. പാറോപ്പടി ശുദ്ധജല തടാകം വികസന പദ്ധതി നടപ്പായാല്‍ നഗരത്തിന്റെ കുടിവെള്ള പ്രശ്നത്തില്‍ ഏറെ ആശ്വാസമാകുന്നതോടൊപ്പം വിനോദ സഞ്ചാര വികസനത്തിലും വലിയ കുതിപ്പാകും. 20 ഏക്കറില്‍ തടാകവും അഞ്ച് ഏക്കറില്‍ അനുബന്ധ പ്രവൃത്തികളുമാണ് ഉദ്ദേശിക്കുന്നത്. തടാകത്തില്‍ ശരാശരി മൂന്ന് മീറ്റര്‍ ആഴത്തില്‍ വെള്ളം സംഭരിച്ചാല്‍ 2450 ലക്ഷം ലിറ്റര്‍ വെള്ളം ലഭ്യമാകും. ഇത് പ്രദേശത്തെ ... Read more
പൃഥ്വിരാജിന്‍റെ സ്വപ്നം യാഥാര്‍ത്ഥ്യമായി
മലയാളത്തിന്റെ പ്രിയനടന്‍ പൃഥിരാജ് സിനിമാ നിര്‍മാണ രംഗത്തേക്ക്. പൃഥിരാജും ഭാര്യ സുപ്രിയയും ചേര്‍ന്ന് ആരംഭിക്കുന്ന നിര്‍മ്മാണ കമ്പനിയുടെ വിവരങ്ങള്‍ പുറത്ത് വന്നു. പൃഥിരാജ് പ്രൊഡക്ഷന്‍ എന്നാണ് കമ്പനിക്ക് പേരിട്ടിരിക്കുന്നത്. കഴിഞ്ഞ ഒരു വര്‍ഷമായി സുപ്രിയയും ഞാനും ഈ സ്വപ്‌നസാക്ഷാത്ക്കാരത്തിനായി ഉള്ള പ്രയത്‌നത്തില്‍ ആയിരുന്നു. എനിക്ക് എല്ലാം തന്ന സിനിമയ്ക്ക് എന്റെ ഏറ്റവും ഉചിതമായ സമര്‍പ്പണമാണ് ഇത്,മലയാള സിനിമയ്ക്ക് അഭിമാനിക്കാവുന്ന ഒരു പറ്റം സിനിമള്‍ക്ക് വഴിയൊരുക്കുക എന്നതാണ് തന്റെ ലക്ഷ്യമെന്നും പൃഥിരാജ് ഫെയ്‌സ്ബുക്ക് പേജില്‍ അറിയിച്ചു..
കൊളുക്കുമലയിലേക്ക് ഓഫ് റോഡ് യാത്ര
ഓഫ്റോഡ് യാത്ര ഇഷ്ടപ്പെടുന്നവര്‍ക്ക് കൊളുക്കുമലയിലേക്ക് പോകാം. അവിടേക്ക് നടത്തിയ ബുള്ളറ്റ് യാത്രയെക്കുറിച്ച് മാഹിന്‍ ഷാജഹാന്‍ എഴുതുന്നു. കുട്ടിക്കാലം മുതൽ കണ്ട സ്വപ്നമായിരുന്നു കോട പുതച്ച മലമടക്കുകളിൽ കൂടിയൊരു ബുള്ളറ്റ് യാത്ര. കുറച്ചു മാസങ്ങൾക്കു മുൻപ് സുഹൃത്ത് നജീമുമായി ചേർന്ന് ആ ആഗ്രഹം നിറവേറി. മൂന്നാർ-കൊളുക്കുമല യാത്രയിലൂടെ! മലനിരകളുടെയും, തേയിലത്തോട്ടങ്ങളുടെയും ഇടയിലൂടെ കോടമഞ്ഞിനെ വകഞ്ഞു മാറ്റി കാഴ്ചകൾക്കു മുന്നേ പാഞ്ഞ ശബ്ദവുമായി ബുള്ളറ്റിൽ മൂന്നാർ എത്തിയപ്പോൾ മനസ്സിൽ കയറിക്കൂടിയതായിരുന്നു ഒരു ഓഫ് റോഡ് യാത്ര, ചില തേടലുകൾക്കുത്തരമായി വീണു കിട്ടിയ പേരാണ് കൊളുക്കുമല. മൂന്നാറിൽ നിന്നും 32കിലോമീറ്റര്‍ മാറി സൂര്യനെല്ലി വഴിയാണ് കൊളുക്കുമല പോകേണ്ടത്. സൂര്യനെല്ലിയെത്തിയപ്പോൾ ഉച്ചയ്ക്ക് മൂന്നു മണിയോടടുത്തിരുന്നു. പിന്നെയും പത്തു കിലോമീറ്ററോളമുണ്ട് കൊളുക്കു മലയിലേക്ക്. ടിക്കറ്റെടുത്ത് മല കയറാൻ തുടങ്ങുമ്പോഴേ താഴെ നിന്നും താക്കീതിന്‍റെ സ്വരത്തിൽ പലരും പറഞ്ഞിരുന്നു ജീപ്പ് യാത്രയാകും നല്ലതെന്ന്.പക്ഷെ കൊല്ലത്തു നിന്നും ഇത്രയും ദൂരം വന്ന ഞങ്ങൾക്ക് മനസ്സിൽ പതിയുന്ന യാത്രയാകണം ഇതെന്ന് തോന്നിയതിനാൽ ബുള്ളറ്റുമായുള്ള ... Read more
ബ്രിട്ടീഷ് ലൈസന്‍സുകള്‍ അസാധുവാക്കുമെന്ന് യൂറോപ്യന്‍ യൂണിയന്‍
ബ്രിട്ടീഷ് ഡ്രൈവിംഗ് ലൈസന്‍സ് അസാധുവാക്കുവാന്‍ തീരുമാനമെടുത്ത് യൂറോപ്യന്‍ യൂണിയന്‍. ബ്രെക്‌സിറ്റ് നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാകുന്നതോടെയാണ് ലൈസന്‍സ് അസാധുവാക്കല്‍ നിലവില്‍ വരുന്നത്. അസാധുവാക്കല്‍ നിയമമാകുന്നതോടെ യൂണിയനില്‍ വാഹനമോടിക്കാന്‍ ആഗ്രഹിക്കുന്ന ബ്രിട്ടീഷ്‌കാര്‍ക്ക് പുതിയ ഇന്റര്‍നാഷണല്‍ പെര്‍മിറ്റ് എടുക്കണമെന്നാണ് നിര്‍ദേശം. യൂറോപ്യന്‍ യൂണിയനില്‍ അംഗങ്ങളായ രാജ്യങ്ങളിലെ പൗരന്‍മാര്‍ക്ക് നിലവില്‍ ഇതില്‍ ഏതു രാജ്യത്തെയും ലൈസന്‍സ് യൂണിയനുള്ളില്‍ ഉപയോഗിക്കാം. എന്നാല്‍, യൂണിയനില്‍നിന്നു പുറത്തു പോകുന്ന യുകെയ്ക്ക് ഈ സൗകര്യം നല്‍കില്ലെന്നാണ് തീരുമാനം. ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഇനിയും പുറത്തുവന്നിട്ടില്ല. 1949ലെ ജനീവ കണ്‍വന്‍ഷന്‍ പ്രകാരം ഇന്റര്‍നാഷണല്‍ ഡ്രൈവിങ് പെര്‍മിറ്റ് ഉള്ളവര്‍ക്ക് യൂറോപ്പില്‍ വാഹനം ഓടിക്കാം. ഇതു മാത്രമായിരിക്കും ബ്രിട്ടീഷുകാര്‍ക്ക് ഭാവിയില്‍ ആശ്രയം. നിലവില്‍ ബ്രിട്ടീഷ് ലൈസന്‍സുകളില്‍ യൂറോപ്യന്‍ യൂണിയന്റെ ചിഹ്നവും ആലേഖനം ചെയ്തിട്ടുണ്ട്.
മെസഞ്ചര്‍ ലൈറ്റില്‍ വീഡിയോ കോളിങ് ഫീച്ചര്‍
ഫേസ്ബുക്ക് മെസഞ്ചര്‍ ആപ്ലിക്കേഷന്‍റെ ഭാരം കുറഞ്ഞ പതിപ്പായ മെസഞ്ചര്‍ ലൈറ്റ് ആപ്പില്‍ വീഡിയോ കോളിങ് ഫീച്ചര്‍ എത്തി. നിലവില്‍ വോയ്‌സ് കോള്‍ സൗകര്യം മാത്രമാണ് ലൈറ്റ് ആപ്ലിക്കേഷനില്‍ ഉണ്ടായിരുന്നത്. ഈ പരിമിതിയാണ് ഇപ്പോള്‍ പരിഹരിക്കപ്പെടുന്നത്. ചെറിയ ആന്‍ഡ്രോയിഡ് സ്മാര്‍ട്‌ഫോണ്‍ മോഡലുകളില്‍ പ്രവര്‍ത്തിക്കുന്ന ആപ്ലിക്കേഷനാണ് മെസഞ്ചര്‍ ലൈറ്റ്. ഇന്റര്‍നെറ്റ് വേഗത കുറവുള്ളയിടങ്ങളിലും സ്‌റ്റോറേജ്, റാം സൗകര്യങ്ങള്‍ കുറവുള്ള ഫോണുകളിലും ഈ ആപ്ലിക്കേഷന്‍ സുഗമമായി പ്രവര്‍ത്തിക്കും. മെസഞ്ചറിന്‍റെ പ്രധാന ആപ്ലിക്കേഷനില്‍ പ്രവര്‍ത്തിക്കുന്ന രീതിയില്‍ തന്നെയാണ് ലൈറ്റ് ആപ്പിലും വീഡിയോകോള്‍ ഫീച്ചര്‍ പ്രവര്‍ത്തിക്കുന്നത്. മാത്രവുമല്ല ഓഡിയോ കോള്‍ വീഡിയോ കോളിലേക്ക് സ്വിച്ച് ചെയ്യാനും സൗകര്യമുണ്ടാവും
ഉഡാന്‍ പദ്ധതി അന്താരാഷ്‌ട്ര സര്‍വീസുകളിലേയ്ക്കും
ഉഡാന്‍ (ചെലവു കുറഞ്ഞ ആഭ്യന്തര വിമാന സര്‍വീസ്) പദ്ധതി അന്താരാഷ്‌ട്ര തലത്തിലേയ്ക്കും വ്യാപിപ്പിച്ചേക്കും. ഉഡാന്‍ ആഭ്യന്തര സര്‍വീസുകള്‍ വിജയകരമായി നടപ്പാക്കാനായാല്‍ അന്താരാഷ്ട സര്‍വീസുകളിലേയ്ക്കും പദ്ധതി വ്യാപിപ്പിക്കാനാണ് പദ്ധതിയെന്ന് വ്യോമയാന സെക്രട്ടറി രാജിവ് നയന്‍ ചൗബെ വ്യക്തമാക്കി. ഗുവാഹട്ടി എയര്‍പോര്‍ട്ടില്‍നിന്ന് തെക്ക് കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലേയ്ക്ക് സര്‍വീസ് നടത്താന്‍ അസം സര്‍ക്കാര്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിരുന്നു. ഇതിനായി അസം സര്‍ക്കാര്‍ മൂന്നുവര്‍ഷംകൊണ്ട് 300 കോടി രൂപ നിക്ഷേപിക്കാനും തയ്യാറായിട്ടുണ്ട്. എന്നാല്‍ മറ്റ് സംസ്ഥാനങ്ങളും ഇതുപോലെ സഹകരിക്കാന്‍ തയ്യാറാകേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഉഡാന്‍ അന്താരാഷ്ട സര്‍വീസുകള്‍ക്ക് ടെണ്ടര്‍ നടപടികളെടുക്കുക മാത്രമാണ് കേന്ദ്ര സര്‍ക്കാറിന്‍റെ ഉത്തരവാദിത്തമെന്നും പണംമുടക്കേണ്ടത് സംസ്ഥാന സര്‍ക്കാറുകളാണെന്നും സെക്രട്ടറി വ്യക്തമാക്കി. കുറഞ്ഞ നിരക്കില്‍ ആഭ്യന്തര വിമാന യാത്ര യാഥാര്‍ത്ഥ്യമാക്കിക്കൊണ്ട് കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന പദ്ധതിയാണ് ഉഡാന്‍. വിമാനത്തില്‍ നിശ്ചിത സീറ്റുകള്‍ പദ്ധതിക്കായി നീക്കിവെയ്ക്കും. ബാക്കിവരുന്ന സീറ്റുകളിലെ നിരക്ക് തിരക്കനുസരിച്ച് കൂടിയും കുറഞ്ഞുമിരിക്കും.
ലൈറ്റ് മെട്രോ ഉപേക്ഷിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി
ലൈറ്റ് മെട്രോ പദ്ധതിയുമായി ബന്ധപ്പെട്ട് ഡി.എം.ആര്‍.സി മുഖ്യ ഉപദേഷ്ടാവ് ഇ.ശ്രീധരനെ കാണാതിരുന്നത് തനിക്ക് തിരക്കായതിനാലായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇ. ശ്രീധരന്‍ സര്‍ക്കാരിനെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ക്കെതിരെ നിയമസഭയില്‍ മറുപടി പറയുകയായയിരുന്നു മുഖ്യമന്ത്രി. തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതി സര്‍ക്കാര്‍ ഉപേക്ഷിച്ചിട്ടില്ല. സാമ്പത്തികമാണ് പ്രശ്നം. ഇ.ശ്രീധരന്‍ ഉദ്ദേശിക്കുന്നത് പോലെ സര്‍ക്കാരിന് മുന്നോട്ട് പോവാന്‍ കഴിയില്ല. കേന്ദ്രാനുമതി കിട്ടിയ ശേഷം നിര്‍മാണം തുടങ്ങിയാല്‍ മതിയെന്നാണ് സര്‍ക്കാര്‍ നിലപാടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം സര്‍ക്കാര്‍ ലൈറ്റ്മോട്രോയെ അല്ല ഇ.ശ്രീധരനെയാണ് ഓടിച്ചതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. ഇതിന് ഇടത് സര്‍ക്കാര്‍ കൗശലപൂര്‍വം കരുക്കള്‍ നീക്കുകയായിരുന്നുവെന്നും ചെന്നിത്തല പറഞ്ഞു. കഴിഞ്ഞ ദിവസമായിരുന്നു ലൈറ്റ് മെട്രോ പദ്ധതിയില്‍ നിന്നും പിന്മാറുകയാണെന്ന ഔദ്യോഗിക വിശദീകരണവു മായി ഡി.എം.ആര്‍.സി രംഗത്തെത്തിയത്.
5000 രൂപയ്ക്ക് സ്മാര്‍ട് ഫോണ്‍ ഇറക്കി ഷവോമി
എല്ലാവര്‍ക്കും സ്മാര്‍ട്ട് ഫോണ്‍ എന്നാണ് ഷവോമി എം.ഐ ഫൈവ് എ ഫോണിന്‍റെ തലവാചകം. 5000 രൂപയ്ക്ക് കിടിലന്‍ ഫീച്ചറുകളുമായി വിപണി പിടിക്കാന്‍ ഒരുങ്ങുകയാണ് എം.ഐ ഫൈവ് 137 ഗ്രാം ഭാരമുള്ള കയ്യില്‍ ഒതുങ്ങുന്ന ഈ ഫോണ്‍ ആദ്യ കാഴ്ചയില്‍ തോന്നും ഇതിന്‍റെ ബോഡി മെറ്റല്‍ കൊണ്ടാണെന്ന്. എന്നാല്‍ പ്ലാസ്റ്റിക് കൊണ്ടാണ് ബോഡിയുടെ നിര്‍മാണം. സ്ക്രീനിനു നല്‍കിയിരിക്കുന്നത് അഞ്ചിഞ്ച് എച്ച്.ഡി ഡിസ്പ്ലേയാണ്. കണ്ണിനു ആയാസമുണ്ടാക്കാത്ത വിധം സ്ക്രീനിലെ വെളിച്ചം ത്വരിതപ്പെടുത്താന്‍ റീഡിംഗ് മോഡ് ഉള്‍പ്പെടുത്തിയിട്ടുണ്ട്.13 മെഗാപിക്സല്‍ ആണ് പ്രധാന ക്യാമറ. സെല്‍ഫിക്കായി അഞ്ച് മെഗാ പിക്സല്‍ ക്യാമറയുമുണ്ട്. ഫോണിന്‍റെ മെനുവില്‍ വിസിറ്റിംഗ് കാര്‍ഡ് റീഡര്‍, ക്യു ആര്‍ കോഡ് റീഡര്‍, കോമ്പസ് തുടങ്ങിയവ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 3000 എം.എ.എച്ച് ബാറ്ററി ശേഷിയുണ്ട് ഈ ഫോണിന്. എട്ടു ദിവസത്തെ സ്റ്റാന്‍ട് ബൈ ടൈം ആണ് കമ്പനി അവകാശപ്പെടുന്നത്. മെമ്മറി രണ്ട് ജിബി ലഭിക്കും. ഓണ്‍ലൈന്‍ സൈറ്റുകളിലെ ഫ്ലാഷ് സെയില്‍ വഴിയാണ് വില്‍പ്പന.
ദുബൈയില്‍ പൂന്തോപ്പായൊരു ഷോപ്പിംഗ് മാള്‍
ഷോപ്പിങ് മാള്‍ എന്ന സങ്കല്‍പ്പത്തിനെ പൊളിച്ചെഴുതാന്‍ ദുബൈ ഒരുങ്ങുകയാണ്.നിറയെ പൂക്കളും ചെടികളും നിറഞ്ഞു പ്രകൃതിയുമായി അടുത്തു നില്‍ക്കുന്ന ലോകത്തെ ആദ്യ ഷോപ്പിംങ് മാള്‍ നിര്‍മ്മിക്കുകയാണ് ദുബൈ. വര്‍ഷാവസാനത്തോടെ ദുബൈക്ക് മറ്റൊരു ലോക റെക്കോഡ് സമ്മാനിച്ചാവും ‘സിറ്റി ലാന്‍ഡ്’ എന്ന ഷോപ്പിംഗ് മാള്‍ തുറക്കുക. ഒരു ചെറു ഉദ്യാനത്തിന്റെ മാതൃകയില്‍ നിര്‍മ്മിക്കുന്ന ഷോപ്പിംഗ് മാളിന് 120 കോടി രൂപയാണ് ചെലവ് വരുന്നത്. മാളിന്റെ ഒത്ത നടുവിലുള്ള സെന്‍ട്രല്‍ പാര്‍ക്ക് 2,50,000 ചതുരശ്ര അടിയിലാണ് ഒരുക്കിയിരിക്കുന്നത്. ചെടികളും പൂക്കളും കൊണ്ട് നിര്‍മ്മിക്കുന്ന പാര്‍ക്കിന് ചുറ്റും ഭക്ഷണശാലകളുണ്ടാകും. സെന്‍ട്രല്‍ പാര്‍ക്കിനുള്ളിലേക്ക് ചെല്ലുമ്പോള്‍ നിരന്നു നില്‍ക്കുന്ന മരങ്ങളും ചെറുവെള്ളചാട്ടങ്ങളും കാണാം. ലോക രാജ്യങ്ങള്‍ തിരിച്ചുള്ള മാതൃകയില്‍ പ്രത്യേക വിഭാഗങ്ങള്‍ തിരിച്ചാണ് ഷോപ്പിനുള്ളിലെ കടകള്‍ സജ്ജീകരിച്ചിരിക്കുന്നത്. ദുബൈ മിറക്കിളിന്റെ നിര്‍മ്മാതാക്കള്‍ തന്നെയാണ് പുതിയ മാളിന്റെയും നിര്‍മ്മാതാക്കള്‍. ദുബായ് ലാന്‍ഡില്‍ നിര്‍മിക്കുന്ന മാളില്‍ കാരിഫോര്‍ ഹൈപ്പര്‍ മാര്‍ക്കറ്റ്, വോക്സ് സിനിമ, ഫാബി ലാന്‍ഡ് തുടങ്ങി കുടുംബങ്ങളെ ആകര്‍ഷിക്കുന്ന കേന്ദ്രങ്ങളുമുണ്ടാകും. പ്രമുഖ ... Read more
ഇന്ത്യയില്‍ ദയാവധം നിയമവിധേയം
ന്യൂഡൽഹി: രാജ്യത്ത് ദയാവധം നിയമവിധേയം. ജീവിതത്തിലേക്ക് തിരിച്ചു വരില്ലന്നുറപ്പായാല്‍ ദയാവധം ഉപാധികളോടെ ആവാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ജീവിതത്തിലേക്ക് തിരിച്ചു വരില്ല എന്ന് ഉറപ്പായ രോഗികൾക്ക് ദയാവധം (യൂത്തനേഷ്യ) അനുവദിക്കുന്നതു സംബന്ധിച്ച് സുപ്രീംകോടതി വിധി പറഞ്ഞു.. മരണതാല്പര്യം നിയമവിധേയമാക്കണം എന്ന് ആവശ്യപ്പെട്ട് കോമണ്‍കോസ് എന്ന സംഘടന നൽകിയ ഹര്‍ജി യിൽ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് വിധി പറഞ്ഞത്.. ജീവിതത്തിലേക്ക് മടങ്ങി വരാൻ ആരോഗ്യ പ്രശ്നങ്ങൾ അനുവദിക്കില്ല എന്ന സാഹചര്യത്തിൽ ഉപകരണങ്ങൾ കൊണ്ട് ജീവൻ നിലനിർത്തുന്ന രോഗികൾക്ക് മുൻകൂർ മരണതാല്പര്യം രേഖപെടുത്താനും അതനുസരിച്ച് ദയാവധം അനുവദിക്കാനും സമ്മതിക്കണമെന്നതായിരുന്നു ഹര്‍ജി ഒരാള്‍ ആരോഗ്യത്തോടെ ജീവിച്ചിരിക്കുമ്പോൾ തന്നെ മരണ താല്പര്യ പത്രം എഴുതാനാകുമോ എന്നതിലും സുപ്രീംകോടതി വ്യക്തത വരുത്തി. തന്‍റെ ശരീരം അസുഖം മൂലം പീഡനം അനുഭവിക്കാന്‍ പാടില്ല എന്ന് ഒരാള്‍ പറയുന്നതിന് എങ്ങനെ തടസ്സം നില്‍ക്കാനാവും. അന്തസ്സോടെ ജീവിക്കാനുള്ള അവകാശമുണ്ട് എന്നത് പോലെ അന്തസ്സോടെ മരിക്കാനുമുള്ള അവകാശവുമുണ്ട്. വെന്റിലേറ്ററിന്റെ സഹായത്തോടെ ഒരാള്‍ ജീവിക്കണമെന്ന് എങ്ങനെ ... Read more