Category: Homepage Malayalam

ഈസ്റ്റർ: സുവിധ, സ്പെഷൽ ഫെയർ ട്രെയിനുകൾ പ്രഖ്യാപിച്ചു

ഈസ്റ്റർ ആഘോഷത്തിനു ചെന്നൈയില്‍ നിന്നും കേരളത്തിലേയ്ക്കുള്ള തിരക്കു കുറയ്ക്കാൻ സുവിധ, സ്പെഷ്യൽ ഫെയർ ട്രെയിനുകൾ റെയിൽവേ പ്രഖ്യാപിച്ചു. ടിക്കറ്റ് ബുക്കിങ് ഇന്നു രാവിലെ ആരംഭിച്ചു. ചെന്നൈ സെൻട്രൽ–എറണാകുളം ജങ്ങ്ഷന്‍ (82641) സുവിധ ഈ മാസം 28നു രാത്രി എട്ടു മണിക്ക് പുറപ്പെട്ട് പിറ്റേദിവസം രാവിലെ 8.45ന് എറണാകുളം  ടൗണില്‍ എത്തും. സ്റ്റോപ്പുകൾ–ആർക്കോണം, കട്പാഡി, ജോലാർപേട്ട്, സേലം, ഈറോഡ്, തിരുപ്പൂർ, കോയമ്പത്തൂർ, പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം ടൗൺ. എറണാകുളം ജങ്ങ്ഷന്‍–ചെന്നൈ സെൻട്രൽ (06060) സ്പെഷ്യൽ ഫെയർ ട്രെയിൻ 29നു രാത്രി 7.30നു പുറപ്പെട്ടു പിറ്റേ ദിവസം രാവിലെ 8.30നു ചെന്നൈയിൽ എത്തും. സ്റ്റോപ്പുകൾ– ആലുവ, തൃശൂർ, പാലക്കാട്, കോയമ്പത്തൂർ, തിരുപ്പൂർ, ഈറോഡ്, സേലം, ജോലാർപേട്ട്, കാട്പാഡി, ആർക്കോണം, പെരമ്പൂർ. ചെന്നൈ എഗ്‍മൂർ–എറണാകുളം ജങ്ങ്ഷന്‍ (06067) സ്പെഷൽ ഫെയർ ട്രെയിൻ ഏപ്രിൽ ഒന്നിനു രാത്രി 10.15നു പുറപ്പെട്ടു പിറ്റേദിവസം രാവിലെ 10.50ന് എറണാകുളം ജങ്ങ്ഷനില്‍ എത്തും. സ്റ്റോപ്പുകൾ–ആർക്കോണം, കാട്പാഡി, ജോലാർപേട്ട്, സേലം, ഈറോഡ്, ... Read more

വിമാനങ്ങള്‍ വഴി തിരിച്ച് വിടുന്നു

ഹൈദരബാദ് -ബംഗ്ലൂരു സ്‌പൈസ് ജെറ്റ് വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറിയതിനെത്തുടര്‍ന്ന് വിമാനങ്ങള്‍ വഴിതിരിച്ച് വിടുന്നു.അപകടത്തെത്തുടര്‍ന്ന് റണ്‍വെ താല്‍കാലികമായി അടച്ചു. സ്‌പൈസ് ജെറ്റിന്റെ എസ്.ജി 1238 വിമാനമാണ് ഇന്ന് പുലര്‍ച്ചെ ബംഗളൂരു വിമാനത്താവളത്തില്‍ തെന്നിമാറിയത്. ഇതേ തുടര്‍ന്നാണ് വിമാന സര്‍വീസ് വഴിതിരിച്ച് വിട്ടത്. ബംഗ്ലൂരുവില്‍ ഇറങ്ങേണ്ടിയിരുന്ന 10 വിമാനങ്ങള്‍ ചെന്നെയിലേക്കും, രണ്ടെണ്ണം ത്രിച്ചിയിലേക്കും കോയമ്പത്തുരിലേക്കും ആണ് തിരിച്ച് വിട്ടത്.

വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ മദ്യശാലകള്‍ തുറക്കാം

ദേശീയ-സംസ്ഥാന പാതകളില്‍നിന്ന് നിശ്ചിതദൂരം പാലിക്കാത്തതിനാല്‍ പൂട്ടിയ ത്രീസ്റ്റാര്‍ ബാറുകളും ബിയര്‍-വൈന്‍ പാര്‍ലറുകളും തുറക്കുന്നു. പതിനായിരത്തിലധികം ജനസംഖ്യയുള്ള എല്ലാ പഞ്ചായത്തുകളും ദൂരപരിധി നിയമത്തിന്‍റെ പരിധിയില്‍നിന്ന് പുറത്താകും. ഇവയെ നഗരപ്രദേശമായി കണക്കാക്കാമെന്നും വ്യക്തമാക്കി സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി. സംസ്ഥാനത്തെ ഭൂരിഭാഗം ഗ്രാമങ്ങള്‍ക്കും ഇതിനുമേല്‍ ജനസംഖ്യയുണ്ട്. കൂടാതെ വിനോദ സഞ്ചാര മേഖലകളായി നികുതിവകുപ്പോ, വിനോദ സഞ്ചാര വകുപ്പോ നിര്‍ണയിച്ചു പ്രഖ്യാപിച്ചിട്ടുള്ള സ്ഥലങ്ങളും അടിസ്ഥാന സൗകര്യങ്ങളുടെ വികസനങ്ങളുടെ കാര്യത്തില്‍ നഗരങ്ങള്‍ക്ക് സമാനമായ സ്വഭാവ വിശേഷങ്ങലുള്ള മേഖലയായി കണക്കാക്കാവുന്നതാണെന്നും ഉത്തരവില്‍ പറയുന്നു. അതായത് ഇനി മുതല്‍ നഗര സ്വഭാവമുള്ള വിനോദ സഞ്ചാര മേഖലകളായ ഗ്രാമങ്ങളിലും മദ്യശാലകള്‍ തുറക്കാം. കള്ളുഷാപ്പുകള്‍ക്കും പുതിയ ഭേദഗതിയുടെ പ്രയോജനം ലഭിക്കും. പട്ടണത്തിന്‍റെ സ്വഭാവമുള്ള പഞ്ചായത്തുകളിലും ദേശീയ സംസ്ഥാന പാതകളില്‍നിന്നുള്ള ദൂരപരിധി പാലിക്കാതെ മദ്യവില്‍പനശാലകള്‍ തുടങ്ങാമെന്ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ഇത്തരം പട്ടണങ്ങള്‍ ഏതൊക്കെയാണെന്ന് സംസ്ഥാനങ്ങള്‍ക്കു തീരുമാനിക്കാമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു. ഇതിന്‍റെ പശ്ചാത്തലത്തിലാണ് പുതിയ ഉത്തരവ്. അതേ സമയം, പിണറായി സർക്കാറിന്‍റെ മദ്യനയത്തിലുള്ള ജനങ്ങളുടെ പ്രതിഫലനം ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ കാണാമെന്ന് ... Read more

അമ്പലവയലില്‍ അന്താരാഷ്ട്ര ഓര്‍ക്കിഡ് ഫെസ്റ്റ്

സംസ്ഥാന കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പും കേരള കാര്‍ഷിക സര്‍വകലാശാലയും ദി ഓര്‍ക്കിഡ് സൊസൈറ്റി ഓഫ് ഇന്ത്യയും ചേര്‍ന്ന് നടത്തുന്ന ആദ്യത്തെ അന്താരാഷ്ട്ര ഓര്‍ക്കിഡ് ഫെസ്റ്റ് ആരംഭിച്ചു. അമ്പലവയല്‍ പ്രാദേശിക കാര്‍ഷിക ഗവേഷണകേന്ദ്രത്തില്‍ നടക്കുന്ന ഫെസ്റ്റ് 18ന് സമാപിക്കും. അലങ്കാര പുഷ്പമായ ഓര്‍ക്കിഡിന്റെ കൃഷി, കാര്‍ഷിക വൈവിധ്യം, വ്യാപനം, സാധ്യതകള്‍, വിപണനം തുടങ്ങിയ ചര്‍ച്ച ചെയ്യുന്ന ദേശീയ സമ്മേളനവും, പ്രദര്‍ശനവും നടക്കും. 200 ഓളം പ്രദര്‍ശന സ്റ്റാളുകളിലെ വിവിധയിനം ഓര്‍ക്കിഡുകള്‍ ഒരുക്കിയിട്ടുണ്ട്. കൂടാതെ നടീല്‍ വസ്തുക്കള്‍, മറ്റ് സാങ്കേതിക സഹായങ്ങള്‍ എന്നിവയും വിപണനത്തിനായി പൂക്കളും മേളയില്‍ തയ്യാറാക്കിയിട്ടുണ്ട്.

എഗ്മൂറിൽ നിന്നു താംബരത്തേക്ക് പൈതൃക യാത്ര പോകാം

രാജ്യത്തെ ഏറ്റവും പഴക്കമുള്ള സ്റ്റീം ലോക്കോമോട്ടീവായ ഇ.ഐ.ആർ– 21 ഉപയോഗിച്ച് എഗ്മൂറിൽ നിന്നു താംബരത്തേക്കുള്ള പൈതൃക ട്രെയിൻ യാത്രയ്ക്ക് ഉടൻ തുടക്കമാകും. വേനലവധിക്കാലം കൂടി കണക്കിലെടുത്താണു യാത്രയ്ക്കു ദക്ഷിണ റെയിൽവേ തുടക്കമിടുന്നത്. നിലവിൽ വിശേഷ അവസരങ്ങളിൽ പ്രദർശനത്തിനു മാത്രമായാണ് ഇ.ഐ.ആർ 21 എൻജിൻ ഓടിക്കാറുള്ളത്. പൈതൃക ട്രെയിനിൽ രണ്ടു കോച്ചുകളുണ്ടാകും. ഓരോ കോച്ചിലും 20 പേർക്കു യാത്ര ചെയ്യാനാകും. സർവീസ് ആരംഭിക്കുന്നതിന്‍റെ ഭാഗമായി ഇ.ഐ.ആർ-21 പെരമ്പൂർ ലോക്കോ വർ‌ക്‌ഷോപ്പിൽ മിനുക്കു പണികളിലാണ്. പൈതൃക ട്രെയിൻ യാത്രയ്ക്കു മുതിർന്നവർക്കു 750 രൂപയും കുട്ടികൾക്കു 600 രൂപയുമായിരിക്കും നിരക്ക്. വരുമാന സമാഹരണത്തിന്‍റെ ഭാഗമായി പൈതൃക സർവീസുകൾ തുടങ്ങാൻ റെയിൽവേ ബോർഡ് ചെയർമാനായി സ്ഥാനമേറ്റയുടൻ അശ്വനി ലൊഹാനി എല്ലാ മേഖലാ റെയിൽവേകൾക്കും നിർദേശം നൽകിയിരുന്നു.

വാഹന പ്രവേശന നികുതി വിഷയത്തിൽ കേരളം ഇടപെടുന്നു: ടൂറിസം ന്യൂസ് ലൈവ് എക്സ്ക്ലൂസീവ്

അയൽ സംസ്ഥാനങ്ങളിൽ കേരളത്തിൽ നിന്നുള്ള ടൂറിസ്റ്റ് വാഹനങ്ങൾക്ക് അമിത പെർമിറ്റ് നിരക്ക് ഈടാക്കുന്ന വിഷയത്തിൽ സംസ്ഥാന സർക്കാർ ഇടപെടുന്നു. പ്രശ്നത്തിന് പരിഹാരം തേടി അന്തർ സംസ്ഥാന മന്ത്രിതല യോഗം വിളിക്കാൻ മുഖ്യമന്ത്രിയോടാവശ്യപ്പെടുമെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ഇറ്റലിയിലെ മിലാനിൽ കേരള ടൂറിസം റോഡ് ഷോക്കെത്തിയ മന്ത്രി ടൂറിസം ന്യൂസ് ലൈവിനോട് സംസാരിക്കവെയാണ് ഇക്കാര്യം അറിയിച്ചത് . യോഗത്തിൽ കേരളം, കർണാടകം, തമിഴ്നാട് സംസ്ഥാനങ്ങളിലെ ടൂറിസം , ഗതാഗത മന്ത്രിമാരും സെക്രട്ടറിമാരും പങ്കെടുക്കും. അയൽ സംസ്ഥാനങ്ങളിലെ ഉയർന്ന പ്രവേശന നികുതി കേരളത്തിലെ ടൂർ ഓപ്പറേറ്റർമാർക്ക് തിരിച്ചടിയാണ്. ഈ പ്രശ്നം പരിഹരിക്കണമെന്ന് ഇവർ അഭ്യർഥിച്ചിരുന്നു. പ്രശ്ന പരിഹാരമുണ്ടാക്കി ദക്ഷിണേന്ത്യയിലേക്ക് കൂടുതൽ ടൂറിസ്റ്റുകളെ ആകർഷിക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ടൂറിസം ന്യൂസ് ലൈവിനോടുള്ള മന്ത്രിയുടെ പ്രതികരണത്തിന്റെ വീഡിയോ കാണാം …

ലോക്കല്‍ ട്രെയിനുകളിലും എസി കോച്ച് പരിഗണനയില്‍

പശ്ചിമ റെയില്‍വേയുടെ ലോക്കല്‍ ട്രെയിനുകളില്‍ രണ്ട് എസി കോച്ചുകള്‍ വീതം ഏര്‍പ്പെടുത്താന്‍ നീക്കം. സെപ്റ്റംബറില്‍ എത്തുന്ന രണ്ട് എസി റേക്കുകളുടെ കോച്ചുകള്‍ പരീക്ഷണാടിസ്ഥാനത്തില്‍ ലോക്കല്‍ ട്രെയിനുകളില്‍ ഘടിപ്പിക്കുമെന്ന് ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ സൂചന നല്‍കി. ഇതു വിജയകരമായാല്‍ വ്യാപകമാക്കും. പശ്ചിമ റെയില്‍വേ യാത്രക്കാര്‍ക്ക് പുതുവത്സര സമ്മാനമായി ആരംഭിച്ച എസി ലോക്കല്‍ ട്രെയിന്‍ യാത്രക്കാരെ കാര്യമായി ആകര്‍ഷിക്കുന്നില്ലെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് സമ്പൂര്‍ണ എസി ട്രെയിനുകള്‍ക്ക് പകരം സെമി എസി ലോക്കല്‍ ട്രെയിനുകള്‍ എന്ന ആശയം പരിഗണിക്കുന്നത്. മുംബൈ റെയില്‍വേ വികാസ് കോര്‍പറേഷനും റെയില്‍വേ ഉദ്യോഗസ്ഥരും കഴിഞ്ഞ മാസം ഇതുസംബന്ധിച്ച ആലോചനകള്‍ നടത്തിയിരുന്നു. ഇക്കൊല്ലം അവസാനത്തോടെ 72 സെമി എസി ലോക്കല്‍ ട്രെയിനുകള്‍ ആരംഭിക്കാനാണ് നീക്കം. ഫസ്റ്റ് ക്ലാസ്, സെക്കന്‍ഡ് ക്ലാസ് കോച്ചുകള്‍ക്കു പുറമെയായിരിക്കും എസി കോച്ചുകള്‍.

ഇന്ത്യയിലെത്തുന്ന സഞ്ചാരികള്‍ ബിക്കിനി ധരിക്കരുത്: കണ്ണന്താനത്തിന്‍റെ പ്രസ്താവന വിവാദമാകുന്നു

ടൂറിസം വളരാൻ രാത്രി ജീവിതം വേണമെന്നും രാത്രി വിനോദം ടൂറിസം സംസ്കാരത്തിന്‍റെ ഭാഗമാകണമെന്നും പറഞ്ഞ ടൂറിസം മന്ത്രി കണ്ണന്താനത്തിന്‍റെ പുതിയ പ്രസ്താവന വിവാദമാകുന്നു. വിദേശ സഞ്ചാരികള്‍ ഇന്ത്യയുടെ സംസ്‌കാരത്തിനു യോജിക്കുന്ന വസ്ത്രധാരണം നടത്തണമെന്നാണ് കേന്ദ്ര ടൂറിസം മന്ത്രിയുടെ വിവാദമായ പ്രസ്താവന. വിദേശ സഞ്ചാരികള്‍ ഇന്ത്യയില്‍ ബിക്കിനി ധരിച്ചു നടക്കരുത്. വിദേശ രാജ്യങ്ങളില്‍ ബിക്കിനി ധരിച്ചു പുറത്തിറങ്ങുന്നത് അവിടുത്തെ രീതിയാണ്. ഇന്ത്യയിലെത്തുമ്പോള്‍ ഈ നാടിന്‍റെ സംസ്കാരവും പാരമ്പര്യവും ബഹുമാനിക്കാന്‍ ബാധ്യതയുണ്ടെന്നും കണ്ണന്താനം പറഞ്ഞു. പ്രദേശിക സംസ്‌കാരത്തെ ഉള്‍ക്കൊള്ളാന്‍ വിദേശികള്‍ തയാറാകണമെന്നും ദേശീയ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ കണ്ണന്താനം വ്യക്തമാക്കി. ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ ബിക്കിനി പോലുള്ള വസ്ത്രങ്ങള്‍ അംഗീകരിക്കുന്നുണ്ട്. എന്നാല്‍ മറ്റു രാജ്യങ്ങളിലെത്തുമ്പോള്‍ ആ രാജ്യത്തിന്‍റെ സംസ്‌കാരം ഉൾക്കൊള്ളണം. എന്തു ധരിക്കാനും വ്യക്തിക്കു സ്വാതന്ത്ര്യമുണ്ട്. എന്നാൽ എന്‍റെ സ്വാതന്ത്ര്യം നിങ്ങളുടെ സ്വാതന്ത്ര്യത്തെ ബാധിക്കരുത്. പരസ്പരം ബഹുമാനിക്കണം. ഇന്ത്യയിലെത്തുന്നവർ സാരി ധരിക്കണമെന്നല്ല പറയുന്നത്. ഗോവയിൽ ബിക്കിനി ധരിച്ചവരെ ധാരാളം കാണാമല്ലോ എന്ന ചോദ്യത്തിന്, അതു ബീച്ചിലാണെന്നും ... Read more

ഉത്തരവാദിത്ത മിഷന്‍ സംരംഭക പരിശീലനം സംഘടിപ്പിക്കുന്നു

സംസ്ഥാന ഉത്തരവാദിത്ത ടൂറിസം മിഷന്‍റെ നേതൃത്വത്തില്‍ സംരംഭകത്വ വികസന പരിശീലനം സംഘടിപ്പിക്കുന്നു. തിരുവനന്തപുരം   ജില്ലയിൽ ഹോം സ്റ്റേ, ഫാം സ്റ്റേ, ടെന്‍ഡുകള്‍ ഉപയോഗിച്ചുള്ള താമസ സൗകര്യം എന്നിവ ആരംഭിക്കാന്‍ താല്‍പ്പര്യമുള്ളവര്‍ക്കാണ് സംരംഭകത്വ വികസന പരിശീലനം സംഘടിപ്പിക്കുന്നത്. ആവശ്യമായ സ്ഥല സൗകര്യം ഉള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്. അപേക്ഷ ലഭിക്കേണ്ട അവസാന തിയതി ഈ മാസം 22 . അപേക്ഷ അയക്കേണ്ട വിലാസം രജിത് പി ജില്ലാ ഉത്തരവാദിത്ത ടൂറിസം മിഷൻ കോർഡിനേറ്റർ -തിരുവനന്തപുരം കേരള ഉത്തരവാദിത്ത ടൂറിസം മിഷൻ സംസ്ഥാന മിഷൻ ഓഫിസ് ടൂറിസം വകുപ്പ് , പാർക്ക്  വ്യൂ തിരുവനന്തപുരം -695033 ഫോൺ: 9605233584

വൈറലായൊരു മലവെള്ളപാച്ചില്‍:ദൃശ്യം കാണാം

ജീരകപ്പാറയില്‍ നിന്നും ഇരുവഴിഞ്ഞി പുഴയിലേക്ക് മലയില്‍ മഴപെയ്ത് വെള്ളം കുന്നിറങ്ങുന്ന ദൃശ്യമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായികൊണ്ടിരിക്കുന്നത്. കോഴിക്കോടിലെ വിനോദ സഞ്ചാരകേന്ദ്രമായ തുഷാരഗിരിക്ക് സമീപമാണ് ഈ പ്രകൃതി വിരുന്ന് ദൃശ്യമായത്. അങ്ങകലെ ജീരകംപാറ മലയില്‍ മഴപെയ്യുമ്പോള്‍ വെള്ളം പതിയെ കുന്നിറങ്ങുന്ന കാഴ്ചയാണ് കണ്ണിനു വിരുന്നാകുന്നുത്. ആദ്യ മഴക്ക് ശേഷമുള്ള വെള്ളമാണ് ഇങ്ങനെ പതിയെ താളത്തില്‍ ഒലിച്ചിറങ്ങുന്നത്. മഴക്കാലങ്ങളില്‍ വെള്ളം ഒലിച്ചു പോയിരുന്ന പ്രദേശങ്ങളിലൂടെ തന്നെയാണ് പുതുവെള്ളത്തിന്റേയും പാത. വേനലില്‍ വരണ്ടിരിക്കുന്ന അരുവിയിലേക്ക് മഴവെള്ളം കുന്നിറങ്ങി നിറയുന്ന കാഴ്ച ഒന്നു കാണേണ്ടതു തന്നെയാണ്. thusharagiri ജീരകം പാറയില്‍ നിന്നും മലയിറങ്ങുന്ന വെള്ളം ചെമ്പുകടവ് പഴയ പാലം വഴി ഒഴുകി ചാലിപ്പുഴയില്‍ ചേരും, അവിടെ നിന്ന് വീണ്ടും ഒഴുകി ഇരുവഴിഞ്ഞി പുഴയിലേക്ക്. താഴ്ന്ന പ്രദേശമായതിനാല്‍ പലപ്പോഴും മഴവെള്ളം കുന്നിറങ്ങുമ്പോള്‍ ചെമ്പുകടവ് പാലം വെള്ളത്തിനടിയിലായിക്കഴിയും. നടപ്പാത മാത്രമായിരുന്ന ചെമ്പുകടവിനെ സ്ലാബിട്ട് ചെറിയ പാലമാക്കി മാറ്റുകയായിരുന്നു. കുന്നിറങ്ങുന്ന വെള്ളത്തിന്റെ വീഡിയോ ചെമ്പുകടവ് പാലത്തില്‍ നിന്നാണ് പകര്‍ത്തിയിരിക്കുന്നത്. വര്‍ഷാ വര്‍ഷങ്ങളില്‍ ... Read more

ദുബൈ മാളില്‍ ഇനിയൊന്നു വിശ്രമിക്കാം

ലോകത്തിലെ ഏറ്റവും വലിയ ഷോപ്പിംഗ്‌ മാളുകളില്‍ ഒന്നായ ദുബൈ മാളില്‍ ഇനി ഉറങ്ങാനുള്ള സൗകര്യവും. ഷോപ്പിങ്ങിനിടെ ഒന്നു ഉറങ്ങണം എന്നു തോന്നിയാലോ, ക്ഷീണം അനുഭവപ്പെട്ടാലോ വിശ്രമിക്കാന്‍ മാളില്‍ സ്ലീപ്പിംഗ് പോഡ് ലോഞ്ച് ലഭിക്കും. ലോവര്‍ ഗ്രൌണ്ട് ലെവലില്‍ പാര്‍ക്കിംഗ് സ്ഥലത്തോട് ചേര്‍ന്നാണ് പോഡുകള്‍ സ്ഥാപിച്ചിരിക്കുന്നത്. വിമാനത്തിലെ സുഖകരമായ ഉറക്കത്തെ ഓര്‍മിപ്പിക്കുന്ന തരത്തിലുള്ള സൗകര്യങ്ങളാണ് സ്ലീപിംഗ് പോഡ് ലോഞ്ചിലുള്ളത്. രണ്ട് യു.എസ്.ബി പോര്‍ട്ടുകള്‍, ചാര്‍ജിംഗ് സോക്കറ്റ് എന്നിവ പോഡില്‍ തയ്യാറാക്കിയിട്ടുണ്ട്. കൂടാതെ എന്തെങ്കിലും സുരക്ഷാ പ്രശ്നങ്ങള്‍ വന്നാല്‍ അടിയന്തരമായി ബന്ധപ്പെടാനുള്ള നമ്പറുകളും പോഡില്‍ നല്‍കിയിട്ടുണ്ട്. പോഡിന്‍റെ ഉയരം ഇഷ്ടാനുസരണം ക്രമീകരിക്കാം. തലയിണയും ലഭിക്കും. ഒന്നില്‍ കൂടുതല്‍ വേണമെങ്കില്‍ അഞ്ചു ദിര്‍ഹം കൂടുതല്‍ നല്‍കിയാല്‍ മതി. മണിക്കൂറിനു 40 ദിര്‍ഹം നല്‍കണം ഇവിടെ വിശ്രമിക്കാന്‍. രണ്ടു മണിക്കൂറിനു 75ഉം മൂന്നു മണിക്കൂറിനു 95 ദിര്‍ഹവുമാണ് നല്‍കേണ്ടത്. അഞ്ചു ശതമാനം വാറ്റ് ചേര്‍ത്തിട്ടുള്ള നിരക്കുകളാണിത്.

യൂണിഫോമിടാതെ വാഹനമോടിച്ചാല്‍ ഇനി പിടിവീഴും

യൂണിഫോം ധരിക്കാതെ സര്‍ക്കാര്‍ വാഹനമോടിച്ചാല്‍ ഇനി കര്‍ശന നടപടിയെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍.എന്നാല്‍ യൂണിഫോമിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനമാവാത്തതിനാല്‍ ഏതു യൂണിഫോം ധരിക്കണമെന്നറിയാതെ ഡ്രൈവര്‍മാര്‍. സംസ്ഥാനത്തെ കെ എസ് ആര്‍ ടി സി ഡ്രൈവര്‍മാര്‍ മാത്രമാണ് കൃത്യമായി യൂണിഫോം ധരിക്കുന്നതെന്നും മറ്റു പല വകുപ്പകളിലെയും ഡ്രൈവര്‍മാര്‍ അവര്‍ക്കിഷ്ടമുള്ള വസ്ത്രം ധരിച്ചാണ് വാഹനമോടിക്കുന്നതെന്നും കാണിച്ച് മുഖ്യമന്ത്രിയുടെ പരാതിപരിഹാര സെല്ലില്‍ പരാതി ലഭിച്ചിരുന്നു. മന്ത്രിക്ക് പരാതി ലഭിച്ചതിനെത്തുടര്‍ന്ന് സെല്ലില്‍ നിന്ന് ഗതാഗതവകുപ്പ് കമ്മീഷണര്‍ക്ക് കത്തു നല്‍കുകയും നടപടിയെടുക്കാന്‍ നിര്‍ദേശം കൊടുക്കുകയും ചെയ്തിരുന്നു. ലഭിച്ച പരാതിയെതുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ പരാതി ശരിയാണെന്ന് കണ്ടെത്തി. ഇതിനെത്തുടര്‍ന്നാണ് ഉത്തരവിറക്കിയത്. നിയമവിധേയമായ യൂണിഫോം ധരിക്കാതെ സര്‍ക്കാര്‍ വാഹനമോടിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കാനും ഇദ്ദേഹം ഡെപ്യൂട്ടി ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍മാര്‍ക്കും റീജണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍മാര്‍ക്കും ജോ. റീജണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍മാര്‍ക്കും നിര്‍ദേശവും നല്‍കി. സര്‍ക്കാരിന്റെ വിവിധ വകുപ്പുകളില്‍ പലതരം യൂണിഫോമാണ് നിലവിലുള്ളത്. വ്യക്തമായ ഒരുത്തരവോ നിര്‍ദേശമോ ഒന്നും ഇക്കാര്യത്തില്‍ നിലവിലില്ലെന്നും ഡ്രൈവര്‍മാര്‍ക്ക് വെള്ളഷര്‍ട്ടും കറുത്ത പാന്റും ... Read more

ഷവോമി എക്‌സേഞ്ച് ഓഫര്‍ ഓണ്‍ലൈന്‍ വഴിയും

എം.ഐ ഹോം സ്‌റ്റോറുകള്‍ വഴി നല്‍കി വന്നിരുന്ന എക്‌സ്‌ചേഞ്ച് ഓഫര്‍ ഇനിമുതല്‍ ഷവോമിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് ആയ എം.ഐ ഡോട്ട് കോമിലും ലഭിക്കും. ചൊവ്വാഴ്ചയാണ് എക്‌സ്‌ചേഞ്ച് ഓഫര്‍ കമ്പനി വെബ്‌സൈറ്റിലേക്ക് വ്യാപിപ്പിച്ചത്. ഓഫര്‍ അനുസരിച്ച് ഉപയോക്താക്കള്‍ക്ക് ലഭിക്കുന്ന ഇന്‍സ്റ്റന്‍റ് എക്‌സ്‌ചേഞ്ച് കൂപ്പണ്‍ ഉപയോഗിച്ച് പഴയ ഫോണിന് പകരം പുതിയ ഫോണ്‍ വാങ്ങാം. ഈ ഓഫര്‍ ലഭിക്കുന്നതിനായി മി ഡോട്ട് കോമില്‍ ഒരുക്കിയിട്ടുള്ള എക്‌സ്‌ചേഞ്ച് ഓഫര്‍ പ്രത്യേക പേജില്‍ കൈമാറ്റം ചെയ്യാനുദ്ദേശിക്കുന്ന സ്മാര്‍ട്‌ഫോണ്‍ തിരഞ്ഞെടുക്കുക. ഹാന്‍റ്സെറ്റിന്‍റെ നിലവിലെ അവസ്ഥയും വിപണി മൂല്യവും കണക്കാക്കി ഷവോമി ഒരു എക്‌സ്‌ചേയ്ഞ്ച് മൂല്യം നിശ്ചയിക്കും. ഈ വില സ്വീകാര്യമെങ്കില്‍ ഐ.എം.ഇ.ഐ നമ്പര്‍ നല്‍കി അത് അംഗീകരിക്കുക. തുടര്‍ന്ന് എം.ഐ അക്കൗണ്ടില്‍ എക്‌സ്‌ചേ്ഞ്ച് വാല്യൂ കൂപ്പണ്‍ ക്രെഡിറ്റ് ആകും. ഒരു പുതിയ സ്മാര്‍ട്‌ഫോണ്‍ വാങ്ങുമ്പോള്‍ നിങ്ങള്‍ക്ക് ഈ കൂപ്പണ്‍ ഉപയോഗിക്കാം. ഫോണ്‍ കൈപ്പറ്റുന്ന സമയത്ത് പഴയ ഫോണ്‍ നല്‍കിയാല്‍ മതി. പ്രവര്‍ത്തനക്ഷമമായതും ബാഹ്യമായ കേടുപാടുകളില്ലാത്തതുമായ സ്മാര്‍ട്‌ഫോണുകള്‍ മാത്രമേ എക്‌സ്‌ചേഞ്ച് ... Read more

ദുബൈ വിമാനത്താവളത്തില്‍ പാര്‍ക്കിങ് നിരക്ക് കൂട്ടി

ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പാര്‍ക്കിങ് നിരക്ക് വര്‍ധിപ്പിച്ചു. പത്തുവര്‍ഷത്തിനു ശേഷമാണ് വിമാനത്താവളത്തിലെ കാര്‍ പാര്‍ക്കിങ്ങിന്‍റെ നിരക്ക് കൂട്ടുന്നത്. ഇതനുസരിച്ച് ആദ്യ മണിക്കൂറിന് അഞ്ച് ദിര്‍ഹത്തില്‍ നിന്നും 10 ദിര്‍ഹം വരെ വര്‍ധന ഉണ്ടായിട്ടുണ്ട്. ദീര്‍ഘകാല ഇക്കോണമി പാര്‍ക്കിങ് (ബി പാര്‍ക്കിങ്) നിരക്ക് ആദ്യമണിക്കൂറിന് 20 ദിര്‍ഹത്തില്‍നിന്ന് 25 ദിര്‍ഹമായി ഉയര്‍ന്നു. ഹ്രസ്വകാല പ്രീമിയം പാര്‍ക്കിങ്ങിന് (എ പാര്‍ക്കിങ്) ആദ്യമണിക്കൂറില്‍ 30 ദിര്‍ഹം നല്‍കണം. ഇത് മുമ്പ് 20 ദിര്‍ഹമായിരുന്നു. എന്നാല്‍ 24 മണിക്കൂര്‍ പാര്‍ക്കിങ്ങിന്‍റെ നിരക്ക് 280 ദിര്‍ഹത്തില്‍നിന്ന് 125 ദിര്‍ഹമായി കുറച്ചിട്ടുമുണ്ട്. അഞ്ചുശതമാനം വാറ്റ് കൂടി ഉള്‍പ്പെട്ടതാണ് നിരക്കുകള്‍. രണ്ടു മണിക്കൂറിന് എ പാര്‍ക്കിങ്ങിന് 40 ദിര്‍ഹവും ബി പാര്‍ക്കിങ്ങിന് 30 ദിര്‍ഹവുമാണ് നിരക്ക്. ഇത് തന്നെ ടെര്‍മിനലിന് അനുസരിച്ച് വ്യത്യാസമുണ്ട്. ടെര്‍മിനല്‍ മൂന്നിന് എ പാര്‍ക്കിങ് നിരക്കുകളാണ് ബാധകമാവുക. എന്നാല്‍ ബി പാര്‍ക്കിങ്ങില്‍നിന്ന് 10 ദിര്‍ഹം കുറവാണ് ടെര്‍മിനല്‍ രണ്ടിലെ പാര്‍ക്കിങ് നിരക്കുകള്‍. മൂന്ന് മണിക്കൂര്‍ പാര്‍ക്ക് ചെയ്യാന്‍ ... Read more

ഈസ്റ്ററിന് നാട്ടിലെത്താന്‍ 24 സ്‌പെഷ്യല്‍ ബസുകള്‍

ഈസ്റ്റര്‍ തിരക്കില്‍ ആശ്വാസമായി കെ എസ് ആര്‍ ടി സി 24 ബസുകള്‍ കൂടി അനുവദിച്ചു. നേരത്തെ പ്രഖ്യാപിച്ച 28 സ്‌പെഷ്യല്‍ ബസുകള്‍ക്ക് പുറമെ 27 മുതല്‍ 30 വരെ ബെംഗ്‌ളൂരുവില്‍ നിന്ന് കോട്ടയം, എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട്, കണ്ണൂര്‍, പയ്യന്നൂര്‍, ബത്തേരി എന്നിവടങ്ങളിലേക്കും 31 മുതല്‍ ഏപ്രില്‍ രണ്ടു വരെ നാട്ടില്‍ നിന്ന് തിരികെയുമാണ് സ്‌പെഷ്യല്‍ സര്‍വീസുകള്‍ ഉണ്ടാവുക. നാലു ദിവസങ്ങളായി 52 സ്‌പെഷ്യല്‍ ബസുകളാണ് കെ എസ് ആര്‍ ടി സി ഇതുവരെ പ്രഖ്യാപിച്ചത്. തിരക്ക് കൂടുന്നത് അനുസരിച്ച് തൃശ്ശൂര്‍ കോഴിക്കോട് ഭാഗങ്ങളിലേക്ക് അധിക സ്‌പെഷ്യല്‍ അനുവദിക്കുമെന്ന് കെ എസ് ആര്‍ ടി സി അധികൃതര്‍ അറിയിച്ചു. ബുക്കിങ്ങ് ആരംഭിച്ച ടിക്കറ്റുകള്‍ കെ എസ് ആര്‍ ടി സി ഔദ്യോഗിക വെബ്‌സൈറ്റ് വഴിയും ബെംഗ്ലൂരു കൗണ്ടര്‍ വഴിയും ലഭ്യമാണ്. നേരത്തെ പ്രഖ്യാപിച്ച് 28 സ്‌പെഷ്യല്‍ ബസുകള്‍ക്ക് പുറമെയാണ് അധിക ബസുകള്‍ കെ എസ് ആര്‍ ടി സി പ്രഖ്യാപിച്ചത്. ... Read more