Category: Homepage Malayalam

സര്‍വീസുകള്‍ നിര്‍ത്തി കെഎസ്ആര്‍ടിസി കട്ടപുറത്ത്

കെഎസ്ആര്‍ടിസി കടക്കെണിയില്‍ വലയുന്നതിനോടൊപ്പം ബസുകള്‍ക്കും ക്ഷാമം. പണം കൊടുക്കാത്തതിനാല്‍ അറ്റകുറ്റപണികള്‍ നിലച്ചതോടെ വേനല്‍ക്കാലത്തു പകുതിയോളം എസി ബസുകള്‍ കട്ടപ്പുറത്ത്. പഴക്കം ചെന്ന ബസുകള്‍ക്കു പകരം ലഭിക്കാതെ ആയതോടെ ദീര്‍ഘദൂര സര്‍വീസുകള്‍ നിര്‍ത്തലാക്കിത്തുടങ്ങി. അടുത്ത മാസമാവുന്നതോടെ ഇപ്പഴോടുന്ന ബസുകള്‍ അഞ്ചു വര്‍ഷം തികയും ആ ബസുകള്‍ക്ക പകരം ലഭിച്ചില്ലെങ്കില്‍ അത്രയും തന്നെ ദീര്‍ഘദൂര സര്‍വീസുകള്‍ റദ്ദാക്കേണ്ടി വരും. JNnurm പദ്ധതിയുടെ ഭാഗമായി ലഭിച്ച 750 ലോഫ്ലോര്‍ ബസുകള്‍ പത്തു വര്‍ഷം പിന്നിടുകയാണ്. നിലവില്‍ ഈ ബസുകള്‍ മാറ്റി നല്‍കുന്നതിന് പദ്ധതിയില്ല. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് വാങ്ങിയ ബസുകള്‍ എല്ലാം നിരത്തിലറങ്ങി കഴിഞ്ഞു. എന്നാല്‍ പല കാരണത്താന്‍ ബസുകള്‍ വാങ്ങുന്നത് നിലച്ചതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമായത്. ഗതാഗത മന്ത്രി സ്ഥാനം മൂന്നു തവണയാണു മാറിയത്. കിഫ്ബിയില്‍ ഉള്‍പ്പെടുത്തി 1000 ബസുകള്‍ വാങ്ങാന്‍ പദ്ധതി ആവിഷ്‌കരിച്ചെങ്കിലും നടപടികള്‍ പൂര്‍ത്തിയായില്ല. 324 കോടി രൂപ കിഫ്ബിയില്‍ നിന്ന് അനുവദിച്ചിട്ടുണ്ടെങ്കിലും നിരത്തില്‍ ബസ് ഓടിത്തുടങ്ങാന്‍ ഇനിയും വൈകും. എസി ... Read more

ഭീകരര്‍ തട്ടിക്കൊണ്ടുപോയ 39 ഇന്ത്യക്കാരും കൊല്ലപ്പെട്ടു

ഇറാഖില്‍ ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) ഭീകരര്‍ തട്ടിക്കൊണ്ടുപോയ 39 ഇന്ത്യക്കാരും കേല്ലപ്പെട്ടതായി വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് രാജ്യസഭയെ അറിയിച്ചു. ഇവരെ കണ്ടെത്താനുള്ള ശ്രമം കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നതിനിടെയാണ് മരണവിവരം പുറത്തുവരുന്നത്. 2014 ജൂണിലാണ് മൊസൂളില്‍ നിന്നും ഇന്ത്യക്കാരെ ഐഎസ് ഭീകരര്‍ തട്ടികൊണ്ടു പോയത്. കൂട്ടമായി കുഴിച്ചുമൂടിയ നിലയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കാണാതായവരുടെ ബന്ധുക്കളില്‍ നിന്നും ഡി.എന്‍.എ പരിശോധനക്കായി അടുത്തിടെ സാമ്പിളുകള്‍ ശേഖരിച്ചിരുന്നു. ഈ ഡി.എന്‍.എ പരിശോധനയിലൂടെയാണ്   മൃതദേഹങ്ങള്‍ ഇന്ത്യക്കാരുടേത് തന്നെയെന്ന് സ്ഥിരീകരിച്ചത്.  ഇതില്‍ 21 ആളുകള്‍ പഞ്ചാബ് സ്വദേശികളാണ്. ബാക്കിയുള്ളവര്‍ ഹിമാചല്‍, പശ്ചിമബംഗാള്‍, ബിഹാര്‍ എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്. ഭീകരരിൽനിന്നു മൊസൂൾ മോചിപ്പിച്ചതായി ഇറാഖ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം വന്നതിനു പിന്നാലെ കാണാതായ ഇന്ത്യക്കാരുടെ വിവരം തേടി വിദേശകാര്യസഹമന്ത്രി വി.കെ സിങ് ഇറാഖിലേക്കു പോയിരുന്നു. അവിടെ നിന്നും അറിയാന്‍ കഴിഞ്ഞത് ആശുപത്രി നിർമാണ സ്ഥലത്തായിരുന്ന ഇന്ത്യക്കാരെ പിന്നീട് ഒരു കൃഷിയിടത്തിലേക്കും അവിടെനിന്നു ബാദുഷ് ജയിലിലേക്കും മാറ്റുകയായിരുന്നുവെന്നാണ്.

ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സുരക്ഷയ്ക്ക് റോബോട്ടുകളും

ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സുരക്ഷ ഉറപ്പാക്കാന്‍ ഇനി സെക്യൂരിറ്റി റോബോട്ടുകളും. വിമാനത്താവള സുരക്ഷാ വകുപ്പാണ് ആഭ്യന്തര സുരക്ഷാ സേനയായ ലഖ് വിയയുടെ സഹകരണത്തില്‍ പുതിയ സെക്യൂരിറ്റി റോബോട്ടുകള്‍ വികസിപ്പിച്ചത്. ഹമദ് വിമാനത്താവളത്തിലെത്തുന്ന യാത്രികരുടെ ഹൃദയമിടിപ്പ് അളക്കാനും മുഖം തിരിച്ചറിയാനും ശേഷിയുള്ളതാണ് സെക്യൂരിറ്റി റോബോട്ടുകള്‍. റോബോട്ടിലെ ക്യാമറകളും സെന്‍സറുകളും സംശയാസ്​പദമായവരേ വേഗത്തില്‍ തിരിച്ചറിയും. എല്ലാ ടെര്‍മിനലുകളിലും 24 മണിക്കൂറും സ്‌കൂട്ടര്‍ റോബോട്ട് പ്രവര്‍ത്തിക്കും. വ്യാജ കറന്‍സികള്‍, ക്രെഡിറ്റ് കാര്‍ഡുകള്‍, നിരോധിത വസ്തുക്കള്‍, സ്‌ഫോടകവസ്തുക്കള്‍ തുടങ്ങി രാജ്യത്തിന്‍റെ സുരക്ഷയെ ബാധിക്കുന്ന കാര്യങ്ങളെ റോബോട്ടിലെ ക്യാമറക്കണ്ണുകള്‍ പകര്‍ത്തും. വിമാനത്താവള സുരക്ഷാ വകുപ്പിന്‍റെ പ്രവര്‍ത്തനങ്ങളെ ശക്തിപ്പെടുത്താന്‍ സെക്യൂരിറ്റി റോബോട്ടുകള്‍ക്ക് കഴിയുമെന്ന് സുരക്ഷാ വിഭാഗം ഡയറക്ടര്‍ ബ്രിഗേഡിയര്‍ ഇസ്സ അരാര്‍ അല്‍ റൊമൈഹി പറഞ്ഞു. നൂറുമീറ്റര്‍ വരെ ചുറ്റളവിലുള്ള യാത്രികരുടെ ബാഗുകളിലെ നിരോധിത സാധനങ്ങള്‍ തിരിച്ചറിഞ്ഞ് ബാഗിനുള്ളിലെ വസ്തുക്കള്‍ സ്‌കാന്‍ ചെയ്ത് സുരക്ഷാ വകുപ്പിന്‍റെ ഓപറേറ്റിങ്ങ് മുറിയിലേക്ക് ജാഗ്രതാ നിര്‍ദേശം നല്‍കും. നിരോധിത സാധനങ്ങള്‍ റോബോട്ടിലെ സ്‌ക്രീനില്‍ വ്യത്യസ്ത ... Read more

ലോകത്തിലെ ഏറ്റവും വലിയ സൗരോര്‍ജ ടവറുമായി ദുബൈ

ദുബൈ സൗരോര്‍ജപാര്‍ക്കില്‍ ഇനി ഏറ്റവും വലിയ സൗരോര്‍ജ ടവര്‍ ഉയരും. 260മീറ്റര്‍ നീളമുള്ള സൗരോര്‍ജ ടവര്‍ സൗരോര്‍ജ പാര്‍ക്കിന്റെ നാലാം ഘട്ട പ്രവര്‍ത്തനമാണ്. 700 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്ന പദ്ധതിയുടെ നാലാംഘട്ടം ദുബായിലെ 2,70,000 വീടുകള്‍ക്ക് വെളിച്ചമേകും. മാത്രമല്ല 14 ലക്ഷം ടണ്‍ കാര്‍ബണ്‍ ബഹിര്‍ഗമനം തടയുകയും ചെയ്യും. പദ്ധതി പൂര്‍ത്തിയാകുമ്പോള്‍ 5000 മെഗാവാട്ട് ഊര്‍ജമാണ് ഉത്പാദിപ്പിക്കപ്പെടുക. 5000 കോടി ദിര്‍ഹം ചെലവില്‍ നിര്‍മിക്കുന്ന പദ്ധതി നാലുഘട്ടമായാണ് പൂര്‍ത്തിയാക്കുന്നത്. 2020 -ഓടെ 1000 മെഗാവാട്ട് ഊര്‍ജമുത്പാദിപ്പിക്കാന്‍ പദ്ധതി സജ്ജമാകുമെന്ന് ദുബായ് ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ അതോറിറ്റി ദീവ മേധാവി സയീദ് മുഹമ്മദ് അല്‍ തായര്‍ പറഞ്ഞു. എക്‌സ്‌പോ 2020ന് വേണ്ട മുഴുവന്‍ ഊര്‍ജവും ഈ ടവറിന് ഉല്‍പാദിപ്പിക്കാനാവുമെന്ന് മുഹമ്മദ് ബിന്‍ അല്‍ മക്തൂം പറഞ്ഞു. പൂര്‍ണമായും ശുദ്ധസ്രോതസ്സുകളില്‍നിന്ന് ഉത്പാദിപ്പിച്ച ഊര്‍ജവുമായി നടക്കുന്ന ആദ്യ എക്സ്പോ എന്ന ബഹുമതിയും ദുബായ് എക്സ്പോയ്ക്ക് സ്വന്തമാകും. ദുബായ് ക്ളീന്‍ എനര്‍ജി സ്ട്രാറ്റജി എന്ന ലക്ഷ്യം സാക്ഷാത്കരിക്കാനും ... Read more

സ്ത്രീകള്‍ക്ക് പര്‍ദ്ദ നിര്‍ബന്ധമല്ലെന്ന് സൗദി കിരീടവകാശി

സ്ത്രീകള്‍ പൊതുസമൂഹം അംഗീകരിക്കുന്ന മാന്യമായ വസ്ത്രം ധരിച്ചാല്‍ മതിയെന്നും പര്‍ദ്ദ നിര്‍ബന്ധമല്ലെന്നും സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍. സ്ത്രീകള്‍ മാന്യമായ വസ്ത്രം ധരിക്കണമെന്ന് മാത്രമാണ് ശരിയത്ത് നിയമം അനുശാസിക്കുന്നതെന്നും എന്നാല്‍ ഒരിടത്തും അബായ ആണ് സ്ത്രീകള്‍ ധരിക്കേണ്ടതെന്ന് നിഷ്‌കര്‍ഷിക്കുന്നില്ലെന്നും സല്‍മാന്‍ രാജകുമാരന്‍ പറയുന്നു. അമേരിക്കന്‍ ടെലിവിഷന്‍ ചാനലായ സിബിഎസിന് നല്‍കിയ അഭിമുഖത്തിലാണ് സല്‍മാന്‍ രാജകുമാരന്‍ നിലപാട് വ്യക്തമാക്കിയത്. ഇറാന്‍ വിപ്ലവത്തിന് ശേഷമാണ് സൗദി തീവ്ര ഇസ്ലാമിന്റെ പാതയിലെത്തിയത്. അതിന് മുമ്പ് അവര്‍ക്കിവിടെ സ്വാതന്ത്ര്യം ഉണ്ടായിരുന്നുവെന്നും, സിനിമ കാണുവാനും,വാഹനമോടിക്കുവാനും സ്ത്രീകള്‍ക്ക് അവകാശമുണ്ടായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. മാന്യമായ വസ്ത്രം ഏതായാലും അത് തിരഞ്ഞെടുക്കാനുള്ള അവകാശം സ്ത്രീകള്‍ക്ക് നല്‍കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. മുമ്പ് സംഭവിച്ചിട്ടുള്ള പിഴവുകള്‍ തിരുത്താനുള്ള ശ്രമത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുമ്പ് സൗദിയിലെ ഉന്നത മതപണ്ഡിതനും അബായ നിര്‍ബന്ധമല്ലെന്ന് പ്രഖ്യാപിച്ചിരുന്നു.

കരിപ്പൂരില്‍ റണ്‍വെ അടച്ചിടും; സര്‍വീസുകള്‍ പുനക്രമീകരിച്ചു

കരിപ്പൂര്‍ വിമാനത്താവള റ​ൺ​വെ ഈ മാസം 25 മുതല്‍ ജൂണ്‍ 15 വരെ അടച്ചിടും. റിസ നിര്‍മാണത്തിന്‍റെ ഭാഗമായി പകല്‍ 12 മണി മുതല്‍ വൈകീട്ട് ഏഴ് വരെയാണ് റണ്‍വെ അടച്ചിടുന്നത്. ഉച്ചയ്ക്ക് 2.30നും 3.30നും ഇടയിലുള്ള സര്‍വീസുകളുടെ സമയവും പുനക്രമീകരിച്ചു. പുതിയ ക്രമീകരണത്തില്‍ 25 മുതല്‍ ഹൈദരാബാദിലേയ്ക്ക് ഇന്‍ഡിഗോ സര്‍വീസ് ആരംഭിക്കും. എല്ലാ ദിവസവും രാവിലെ 9.30ന് കരിപ്പൂരില്‍ നിന്നും പുറപ്പെടുന്ന വിമാനം 11.15ന് ഹൈദരാബാദിലെത്തും. വൈകീട്ട് 6.20ന് ഹൈദരാബാദില്‍ നിന്നും പുറപ്പെടുന്ന വിമാനം രാത്രി 8.5ന് കരിപ്പൂരിലെത്തും. ഉച്ചയ്ക്കുണ്ടായിരുന്ന ഷാര്‍ജ സര്‍വീസ് രാത്രിയിലേയ്ക്കു മാറ്റി. രാത്രി 10.25ന് പുറപ്പെടുന്ന വിമാനം പുലര്‍ച്ചെ ഒന്നിനാണ് ഷാര്‍ജയിലെത്തുക. നിലവില്‍ ഉച്ചയ്ക്ക് 3.5ന് മുംബൈയിലേയ്ക്ക് പോകേണ്ട ജെറ്റ് എയര്‍വെയ്സ് വിമാനം 25 മുതല്‍ രാവിലെ 11ന് പുറപ്പെട്ട് ഉച്ചയ്ക്ക് 12.55ന് അവിടെത്തും. ഉച്ചയ്ക്ക് 2.35ന് പുറപ്പെടുന്ന ജെറ്റ് എയര്‍വെയ്സ് പുതിയ ക്രമീകരണ പ്രകാരം രാവിലെ 11.50നു പുറപ്പെടും.

ഓണ്‍ലൈന്‍ മാധ്യമങ്ങളെ നിയന്ത്രിക്കും; സ്മൃതി ഇറാനി

ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ വാര്‍ത്താ പ്രസിദ്ധീകരനത്തിലും പ്രവര്‍ത്തനങ്ങളിലും പെരുമാറ്റച്ചട്ടം കൊണ്ടുവരുമെന്ന് കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രി സ്മൃതി ഇറാനി പറഞ്ഞു. ചാനല്‍ പരിപാടിയില്‍ പങ്കെടുക്കവെയായിരുന്നു മന്ത്രിയുടെ പ്രസ്താവന. ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ വാര്‍ത്താ ഉള്ളടക്കം നിയന്ത്രിക്കുന്നതിനുള്ള നിയമം ഇപ്പോള്‍ നിലവില്‍ ഇല്ലെന്നും ഇതു സംബന്ധിച്ച നിയമനിര്‍മാണത്തിന് സര്‍ക്കാര്‍ ആലോചന നടത്തിവരികയാണെന്നും മന്ത്രി വ്യക്തമാക്കി. നിയമം സംബന്ധിച്ച് മന്ത്രി വ്യക്തത നല്‍കിയില്ലെങ്കിലും ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ കേന്ദ്ര സര്‍ക്കാരിനെതിരേ വരുന്ന വാര്‍ത്തകള്‍ നിയന്ത്രിക്കാനാണ് ഈ നീക്കം എന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്.

കേരള ബ്ലോഗ് എക്‌സ്പ്രസ് ആലപ്പുഴയിലേക്ക്

വിദേശ ബ്ലോഗുകളില്‍ ഇനി കേരള പെരുമ നിറയ്ക്കാന്‍ കേരള ബ്ലോഗ് എക്‌സ്പ്രസ് കൊല്ലം ജില്ലയില്‍ എത്തി. കേട്ടറിവില്‍  മാത്രം അറിഞ്ഞ കേരളത്തിന്റെ സൗന്ദര്യത്തില്‍ മതി മറന്ന് ബ്ലോഗര്‍മാര്‍. 28 രാജ്യങ്ങളില്‍ നിന്നെത്തിയ 30 പേരടങ്ങുന്ന സംഘത്തിനെയാണ് ടൂറിസം വകുപ്പ സജ്ജമാക്കിയ ബ്ലോഗ് എക്‌സ്പ്രസ്സില്‍ കേരള പര്യടനം നടത്തുന്നത്. യാത്രാനുഭവങ്ങളുടെ വിവരണം, വീഡിയോയും ചിത്രങ്ങളും ഉള്‍പ്പെടെ സംഘാംഗങ്ങള്‍ തത്സമയം ബ്ലോഗിലേക്ക് പകര്‍ത്തും. ഇതിനുവേണ്ട സൗകര്യങ്ങളെല്ലാം വാഹനത്തിലും താമസസ്ഥലങ്ങളിലും ഒരുക്കിയിട്ടുണ്ട്. യാത്രയുടെ തുടക്കത്തില്‍ പ്രകൃതിഭംഗിയുടെ കാണാക്കാഴ്ചകളാണ് മുന്നിലേക്കെത്തിയതെന്ന് സംഘാംഗങ്ങള്‍ വ്യക്തമാക്കി. കൊല്ലത്ത് ബീച്ചും കായലോരവുമൊക്കെ സന്ദര്‍ശിച്ചശേഷം സംഘം ആലപ്പുഴയിലേക്ക് യാത്ര തുടര്‍ന്നു. ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ കെ.രാജ്കുമാര്‍, അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സജീവ് എന്നിവരാണ് സംഘത്തെ സ്വീകരിച്ചത്.

വിദേശ നിര്‍മിത വിദേശ മദ്യ വിതരണത്തിന് ടെന്‍ഡര്‍

സംസ്ഥാന സര്‍ക്കാറിന്‍റെ പുതിയ മദ്യ നയത്തിന്‍റെ പശ്ചാത്തലത്തില്‍ കേരളത്തിലെ മദ്യ ഔട്ട്‌ലറ്റുകളിലേയ്ക്കു വിദേശ നിര്‍മിത വിദേശ മദ്യവും വൈനും വിതരണം ചെയ്യാന്‍ ടെന്‍ഡര്‍ ക്ഷണിച്ചു.  സ്വന്തമായി വിദേശ മദ്യ നിര്‍മാണ ശാലയും സംഭരണ ശാലയുമുള്ള നിര്‍മാതാക്കള്‍ക്കും ഔദ്യോഗിക വിതരണക്കാര്‍ക്കും ടെന്‍ഡര്‍ സമര്‍പ്പിക്കാം. ഈ മാസം 26 മുതല്‍ ഏപ്രില്‍ 10 വരെയാണ് ടെന്‍ഡര്‍ സമര്‍പ്പിക്കേണ്ടത്‌. എന്നാല്‍ അബ്കാരി ആക്റ്റില്‍ രണ്ട് പ്രധാനപ്പെട്ട നിയമങ്ങളില്‍ മാറ്റങ്ങള്‍ കൊണ്ടുവന്നാലേ വിദേശ നിര്‍മിത വിദേശ മദ്യം കേരളത്തില്‍ വില്‍ക്കാന്‍ പറ്റൂ. എക്സൈസ് വകുപ്പിനാണ് നിയമത്തില്‍ മാറ്റം വരുത്താന്‍ സാധിക്കുക. ഇത് ധനകാര്യ ബില്ലില്‍ അവതരിപ്പിച്ചു അനുമതി നേടണം. മദ്യത്തില്‍ ലഹരിയുടെ അംശം, ബ്രാന്‍ണ്ടുകളുടെ റജിസ്ട്രേഷന്‍, മദ്യകുപ്പിയുടെ അളവ്, ഒരു കുപ്പിക്ക്‌ അനുവദനീയമായ ഏറ്റവും കുറഞ്ഞതും കൂടിയതുമായ അളവ് എന്നിവയാണ് പ്രധാന രണ്ടു നിയമങ്ങളുടെ പരിധിയില്‍ വരുന്നത്. ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യത്തില്‍ 42.86 ശതമാനം വരെ ലഹരിയുടെ അംശമുണ്ട്. വിദേശ ബ്രാണ്ടുകളില്‍ ഇതിലും കൂടുതല്‍ അളവ് ... Read more

യാത്രക്കാരെ റേറ്റ് ചെയ്ത് ചൈന: പുതിയ സഞ്ചാരനിയന്ത്രണ നയങ്ങള്‍ നിലവില്‍ വന്നു

റെയില്‍വേ-വ്യോമയാന ടിക്കറ്റുകളുടെ വില്‍പനയില്‍ പുറപ്പെടുവിച്ച നിരോധനാജ്ഞയെ സംബന്ധിച്ച് ചൈനീസ് വികസന മന്ത്രാലയം നടപ്പിലാക്കിയ ഉത്തരവ് പ്രകാരം സാമൂഹ്യ അംഗീകാര  അനുസരിച്ച് റേറ്റ് ചെയ്യപ്പെട്ട പൗരന്‍മാര്‍ പ്രതിസന്ധിയിലാകുന്നു. മെയ് മാസത്തോടെ നയം പ്രാബല്യത്തില്‍ വരുമെന്നാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ‘സാമൂഹ്യ അംഗീകാര സംവിധാനം’ പ്രകാരം ചൈനീസ് ഗവര്‍ണമെന്റ് തങ്ങളുടെ പൗരന്മാരെ തരംതിരിക്കുന്നത് പല ഘടകങ്ങളുടെയും അടിസ്ഥാനത്തിലാണ്. വ്യക്തികളുടെ ക്രിമിനല്‍ സ്വാഭാവം, സാമ്പത്തിക ക്രമക്കേടുകള്‍, അവര്‍ കമ്പോളങ്ങളില്‍ നിന്നും എന്ത് വാങ്ങുന്നു, പൊതുസമൂഹത്തില്‍ എന്ത് പറയുന്നു, ചെയ്യുന്നു തുടങ്ങിയ സൂചകങ്ങള്‍ അതിലുള്‍പ്പെടുന്നു. ഈ ഉത്തരവ് പ്രകാരം താഴെക്കിടയിലുള്ള ജനങ്ങള്‍ക്കു മേല്‍ കൂടുതല്‍ പിഴ-ശിക്ഷാനടപടികളും നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തും. 2020-ഓടെ ഈ സംവിധാനത്തെ പൂര്‍ണ്ണരൂപത്തില്‍ സജ്ജക്കമാക്കാനുള്ള ശ്രമത്തിലാണ് ചൈന  പ്രാരംഭ നടപടികളും തുടര്‍പ്രവര്‍ത്തനങ്ങളും മുന്നേ തുടങ്ങിക്കഴിഞ്ഞു. പുതിയ നയത്തിനു മുന്‍പ് നിലവിലുണ്ടായിരുന്ന നയ പ്രകാരം വലിയ കടബാധ്യതകളുള്ള പൗരന്മാരുടെ നിരന്തരമായ യാത്രകളെ നിയന്ത്രിക്കുകയായിരുന്നു ചൈനീസ് ഗവണ്‍മെന്റ് ചെയ്തിരുന്നത്.ഈ നിയന്ത്രണപരിധിയില്‍ ചൈനീസ് പരമോന്നത കോടതിയായ സുപ്രീം പീപ്പിള്‍സ് കോര്‍ട്ട് ബ്ലാക്ക് ... Read more

മസ്കത്ത് അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ ഇ-വിസ ഗേറ്റുകള്‍

മസ്കത്ത് അന്താരാഷ്‌ട്ര വിമാനത്താവള ടെര്‍മിനലില്‍ ഇ-വിസ ഗേറ്റുകള്‍ ഒരുക്കിയതായി ടൂറിസം മന്ത്രാലയം അണ്ടര്‍ സെക്രട്ടറി മൈത അല്‍ മഹ്റൂഖി അറിയിച്ചു. വിമാനത്താവളത്തിലെ നീണ്ട ക്യൂവില്‍ നിന്ന് രക്ഷപ്പെടാന്‍ സഞ്ചാരികള്‍ ഇ-വിസ സംവിധാനം പ്രയോജനപ്പെടുത്തണമെന്നും അണ്ടര്‍ സെക്രട്ടറി നിര്‍ദേശിച്ചു. വി​സ ഒാ​ൺ അ​റൈ​വ​ൽ സൗ​ക​ര്യം ല​ഭ്യ​മാ​ണെ​ങ്കി​ലും വി​സാ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ഓൺ​ലൈ​നി​ൽ പൂര്‍ത്തിയാക്കിയാല്‍ ഇമിഗ്രേഷനിലെ തിരക്കുകളില്‍ നിന്ന് മോചനം ലഭിക്കും.  ഈ മാസം 21 മുതല്‍ മസ്കത്തിലേയ്ക്കുള്ള ടൂറിസ്റ്റ് വിസകള്‍ക്കും എക്സ്പ്രസ് വിസകള്‍ക്കുമുള്ള അപേക്ഷകള്‍ ഓണ്‍ലൈനായി മാത്രമേ സ്വീകരിക്കൂ. http://evisa.gov.om എ​ന്ന വെ​ബ്​​സൈ​റ്റ്​ വ​ഴി ഇ-​വി​സ​ക്ക്​ അ​പേ​ക്ഷി​ക്കാം. ഇ​ന്ത്യ​യി​ൽ​നി​ന്നു​ള്ള​വ​ർ​ക്ക്​ നി​ബ​ന്ധ​ന​ക​ളോ​ടെ​യാ​ണ്​ സ്​​പോ​ൺ​സ​റി​ല്ലാ​തെ​യു​ള്ള ഇ-​വി​സ ല​ഭ്യ​മാ​വു​ക. ടൂ​ർ ഒാ​പ​റേ​റ്റ​ർ​മാ​ർ​ക്കും ട്രാ​വ​ൽ ഏ​ജ​ൻ​സി​ക​ൾ​ക്കും ത​ങ്ങ​ളു​െ​ട ഉ​പ​ഭോ​ക്​​താ​ക്ക​ൾ​ക്കാ​യി ഇൗ ​സൗ​ക​ര്യം ല​ഭ്യ​മാ​ക്കാ​മെ​ന്നും അ​ണ്ട​ർ സെ​ക്ര​ട്ട​റി പ​റ​ഞ്ഞു. പു​തി​യ മ​സ്​​ക​ത്ത്​ വി​മാ​ന​ത്താ​വ​ളം ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്ന​തോ​ടെ 13 ശ​ത​മാ​നം അ​ധി​ക സ​ഞ്ചാ​രി​ക​ളെ​യാ​ണ്​ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

ഉടമസ്ഥരില്ലാതെ രാജ്യത്തെ ബാങ്കുകളില്‍ 11,300 കോടി

ഉടമസ്ഥരില്ലാതെ രാജ്യത്തെ ബാങ്കുകളിലുള്ളത് 11,302 കോടി രൂപ. മൂന്നു കോടി അക്കൗണ്ടുകളിലായി 64 ബാങ്കുകളിലാണ്​ ഇത്രയും തുക ഉടമസ്ഥരില്ലാതെ കിടക്കുന്നത്​. ഈ അക്കൗണ്ടുകളിലെ തുകയ്ക്ക് അവകാശം ഉന്നയിച്ച് ആരും ഇതുവരെ രംഗത്തെത്തിയിട്ടില്ല. റിസര്‍വ് ബാങ്കാണ് ഇതു സംബന്ധിച്ച വിവരങ്ങള്‍ പുറത്തു വിട്ടത്. ഏറ്റവും കൂടുതൽ തുക ഉടമസ്ഥരില്ലാതെ കിടക്കുന്നത്​ സ്​റ്റേറ്റ്​ ബാങ്ക്​ ഒാഫ്​ ഇന്ത്യയിലാണ്​. 1,262 കോടി രൂപയാണ് ബാങ്കിലുള്ളത്. 1250 കോടി രൂപ പി.എന്‍.ബി ബാങ്കിലും മറ്റു പൊതുമേഖലാ ബാങ്കുകളിലായി 7040 കോടി രൂപയും ഉടമസ്ഥരില്ലാതെ കിടക്കുകയാണ്. ആക്​സിസ്​, ഡി.സി.ബി, എച്ച്​.ഡി.എഫ്​.സി, ​ഐ.സി.​ഐ.സി.​ഐ, ഇൻഡസ്​ലാൻഡ്​, കൊട്ടക്​ മഹീന്ദ്ര, ​യെസ്​ ബാങ്ക്​ തുടങ്ങിയ സ്വകാര്യ സ്ഥാപനങ്ങളിലായി 824 കോടിയുടെ നിക്ഷേപവും ഇത്തരത്തിലുണ്ട്​​. മറ്റ്​ സ്വകാര്യ ബാങ്കുകളിലായി 592 കോടിയാണ്​ നിക്ഷേപം. സ്വകാര്യ ബാങ്കുകളിലെ ഉടമസ്ഥരില്ലാതെയുള്ള നിക്ഷേപം 1,416 കോടിയാണ്​.

ബോയിംഗ് മാക്സ് വിമാനങ്ങള്‍ ഇനി ഇന്ത്യയില്‍ നിന്നും പറക്കും

ബോയിംഗ് 737 മാക്സ് വിമാനങ്ങള്‍ ഇന്ത്യയിലെത്തുന്നു. ജെറ്റ് എയര്‍വേയ്സും സ്പൈസ് ജെറ്റും ഓര്‍ഡര്‍ ചെയ്തിട്ടുള്ള മാക്സ് വിമാനങ്ങള്‍ സെപ്റ്റംബറോടെ യാത്രയ്ക്ക് ഉപയോഗിച്ചു തുടങ്ങും. അതിനൂതന സാങ്കേതിക വിദ്യകളാണ് മാക്സ് വിമാനത്തില്‍ ഉപയോഗിക്കുന്നത്. മാക്സ് ഏഴ്, എട്ട്, ഒമ്പത്, പത്ത് എന്നീ നാലു മോഡലുകളാണ് ബോയിങ് പുറത്തിറക്കിയിരിക്കുന്നത്. മാക്സ് ഏഴില്‍ 138 മുതൽ 153 പേര്‍ക്ക് യാത്ര ചെയ്യാം. മാക്സ് എട്ടില്‍ 162 മുതല്‍ 178 വരെ ആളുകള്‍ക്ക് യാത്ര ചെയ്യാം. മാക്സ് ഒമ്പതില്‍ 178 മുതല്‍ 193 വരെ സീറ്റുകള്‍ ഉണ്ടാകും. മാക്സ് പത്തില്‍ 184 മുതല്‍ 204 വരെ യാത്രക്കാര്‍ക്ക് സഞ്ചരിക്കാം. മാക്സ് ഏഴിന് 7130 കിലോമീറ്ററും എട്ടിനും ഒമ്പതിനും 6570 കിലോമീറ്ററും പത്തിന് 6110 കിലോമീറ്ററും നിര്‍ത്താതെ പറക്കാം. മുകളിലോട്ടും താഴോട്ടേക്കും വിടരുന്ന ചിറകറ്റമാണ് മാക്സ് വിമാനങ്ങളുടെ പ്രത്യേകതകളിലൊന്ന്. സിഎഫ്എം ലീപ് 1 ബി എൻജിനുകളാണ് വിമാനത്തില്‍ ഘടിപ്പിച്ചിട്ടുള്ളത്. കഴിഞ്ഞ വർഷമാണ് യൂറോപ്യൻ ഏവിയേഷൻ സുരക്ഷാ ഏജൻ‌സിയുടെയും യുഎസ് ... Read more

ഇനി ഡീസല്‍ വീട്ടുപടിക്കലെത്തും: ഹോം ഡെലിവറിയുമായി ഐ ഒസി

ഫോണ്‍ ഒന്ന് കുത്തി വിളിച്ചാല്‍ എന്തും വീട്ട് പടിക്കല്‍ എത്തും നമ്മുടെ നാട്ടില്‍. ഇനി ഡീസല്‍ എത്താനും ഒരു ഫോണ്‍ കോള്‍ മതി. രാജ്യത്തെ വലിയ പെട്രോള്‍ കമ്പനിയായ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനാണ് നൂതന സംരംഭവുമായി രംഗത്ത് എത്തിയത്. തുടക്കത്തില്‍ മഹാരാഷ്ട്ര പുണെ എന്നീ സംസ്ഥാനങ്ങളില്‍ ആരംഭിച്ച പദ്ധതി വൈകാതെ രാജ്യത്താകെ നടപ്പാക്കും. ടാങ്കറും പമ്പുകളിലെ അതേ മാതൃകയിലുള്ള മീറ്ററുമുള്ള വാഹനമാണ് ഉപയോക്താവ് ആവശ്യപ്പെടുന്ന സ്ഥലത്ത് എത്തുക. ഗ്രാമങ്ങളിലും ദൂരദേശങ്ങളിലുമുള്ള ആളുകള്‍ക്ക് ഇന്ധനം കിട്ടാനുള്ള പ്രയാസം പരിഹരിക്കുകയാണു പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നതെന്നു ഐഒസി വൃത്തങ്ങള്‍ പറഞ്ഞു. എന്നാല്‍, പമ്പില്‍നിന്നു ലഭിക്കുന്ന അതേ വിലയിലാണോ ഡീസല്‍ ലഭിക്കുക, ഒരാള്‍ക്ക് എത്ര അളവ് കിട്ടും തുടങ്ങിയ കാര്യങ്ങളില്‍ വ്യക്തതയില്ല.

ബംഗാളിലെ ചൈനാ ടൗണിന് 300 വയസായി

300 വര്‍ഷം പിന്നിട്ടൊരു ചൈനീസ് അമ്പലമുണ്ട് കല്‍ക്കട്ടയില്‍. ചൈനീസ് സംസ്‌ക്കാരത്തെയും പൈതൃകത്തേയും ഊട്ടിയുറപ്പിക്കുന്ന ക്ഷേത്രം എന്നാല്‍ ചൈനക്കാരുടേതല്ല ഇന്ന്. കുറച്ചൊന്ന് പുറകോട്ട് സഞ്ചരിക്കണം ഈ ക്ഷേത്രത്തിനെ കുറിച്ചറിയാന്‍. 300 വര്‍ഷം പഴക്കമുള്ള വിശ്വാസത്തിന് തുടക്കം കുറിച്ചത് ടോങ് ആച്യൂ എന്ന കച്ചവടക്കാരനാണ്.18ാം നൂറ്റാണ്ടില്‍ കച്ചവടത്തിനായി കല്‍കട്ടയിലെത്തിയതായിരുന്നു ടോങ്. 1718ലാണ് ആച്ചിപ്പൂര്‍ ക്ഷേത്രം പണികഴിപ്പിച്ചത്.അതായത് ടോങ് കച്ചവടത്തിനായി കല്‍കട്ടയില്‍ എത്തുന്നതിന് രണ്ടു കൊല്ലം മുമ്പ്. അതു കൊണ്ട് തന്നെ കല്‍ക്കത്തയിലെ ആദ്യ ചൈനീസ് ബന്ധത്തിന് തെളിവാണ് ഈ ആച്ചിപൂര്‍ ക്ഷേത്രം. ആച്ചിപൂര്‍ ക്ഷേത്രം സ്ഥിതി ചെയ്യുന്നയിടത്ത് ഇന്ന് ഒരു ചൈനക്കാരന്‍ പോലുമില്ല.പക്ഷേ ആ സ്ഥലത്തിനെ ഇന്ന് എല്ലാവരും വിളിക്കുന്നത് ചൈന ടൗണ്‍ എന്നാണ്. ടോങ്ങിന്റെ പിന്‍തലമുറക്കാര്‍ നോക്കി വന്നിരുന്ന ക്ഷേത്രം ഇന്നിപ്പോള്‍ ഫാറുല്‍ ഹക്കിന്റെ നടത്തിപ്പിലാണ്. എന്റെ മുത്തശ്ശന്‍മാരായിരുന്നു ഈ ക്ഷേത്രം നോക്കി നടത്തിയിരുന്നത് അവരില്‍ നിന്ന് കിട്ടിയതാണ് എനിക്കീ ക്ഷേത്രം. എന്റെ മുന്‍തലമുറയില്‍ ഉള്ളവര്‍ക്ക് ഇവിടുത്തെ ചടങ്ങുകളെക്കുറിച്ചറിയാമായിരുന്നു അവര്‍ ആ രീതിയില്‍ ... Read more