Category: Homepage Malayalam

പേരിന്‍റെ പേരില്‍ പോര്

ഒരു പേരില്‍ എന്തിരിക്കുന്നു എന്ന് ചോദിക്കാന്‍ വരട്ടെ. പേരില്‍ പലതുമുണ്ടെന്ന് ഗുജറാത്തിലെ ഓട്ടോ ഡ്രൈവര്‍ രാജ് വീര്‍ ഉപാധ്യായ പറയും. പേര് മാറ്റാനുള്ള രാജ് വീറിന്‍റെ അപേക്ഷ രാജ്കോട്ട് ഗസറ്റ് ഓഫീസ് തള്ളി. ഇതോടെ പേരുമാറ്റം നിയമയുദ്ധത്തിന് വഴിതുറക്കുകയാണ്. പേരിന്‍റെ പോര് പട്ടികജാതി വിഭാഗത്തില്‍പ്പെട്ട ഗുരു ബ്രാഹ്മിന്‍ സമുദായാംഗമാണ് 34കാരനായ രാജ് വീര്‍ ഉപാധ്യായ. യുക്തിവാദിയായ തന്‍റെ പേര് മതാധിഷ്ടിതമാകണമെന്നാണ് രാജ് വീര്‍ പറയുന്നത്. അങ്ങനെ പേരിലും മത നിരപേക്ഷത കൊണ്ടുവരാന്‍ രാജ് വീര്‍ തീരുമാനിച്ചു.  തലപുകഞ്ഞ് ഒരു പേരും   കണ്ടെത്തി. ആര്‍ വി 15567782. ആര്‍ വി എന്നത് രാജ് വീറിന്‍റെ ചുരുക്കപ്പേര്. ഒപ്പമുള്ള സംഖ്യ സ്കൂളിലെ വിടുതല്‍ സര്‍ട്ടിഫിക്കറ്റ് നമ്പരും. ആര്‍ വി 15567782 തന്‍റെ പേര് ആര്‍ വി 15567782 എന്നാക്കി മാറ്റണമെന്ന് ആവശ്യപ്പെട്ട് രാജ് വീര്‍ കഴിഞ്ഞ മേയില്‍ അഹമ്മദാബാദ് കലക്ട്രേറ്റിനെ സമീപിച്ചു.ഗസറ്റില്‍ പരസ്യം ചെയ്യണം എന്നായിരുന്നു മറുപടി. അങ്ങനെയാണ് രാജ് വീര്‍ പുതിയ പേര് ... Read more

സൗദിയില്‍ ഹോസ്പിറ്റാലിറ്റി മേഖലയില്‍ സ്ത്രീകളും

സ്ത്രീ ശാക്തീകരണത്തിന് കൂടുതല്‍ പ്രാധാന്യം കൊടുത്ത് സൗദി അറേബ്യ. സൗദിയില്‍ ഹോസ്​പിറ്റാലിറ്റി രംഗത്താണ് സ്ത്രീകളെ നിയമിച്ചിരിക്കുന്നത്. 41 സ്വദേശി വനിതകളാണ് മക്കയിലെ ഹോട്ടലുകളില്‍ വിവിധ വിഭാഗങ്ങളിലായി ജോലി ചെയ്യാന്‍ തുടങ്ങിയത്. അതിഥി സ്വീകരണം, പാചകം, ഹോട്ടല്‍ ബുക്കിങ് തുടങ്ങിയ വിഭാഗങ്ങളിലാണ് ആദ്യ ഘട്ടത്തില്‍ സ്ത്രീകള്‍ നിയമിതരായിരിക്കുന്നത്. വളരെ സന്തോഷകരമായ അനുഭവമാണെന്നും വിവിധ രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശകരുമായും തീര്‍ഥാടകരുമായും ഇടപെടുന്നതിനാല്‍ പല സംസ്‌കാരങ്ങളെക്കുറിച്ചും മനസ്സിലാക്കാന്‍ സാധിക്കുന്നുവെന്നും സൗദി വനിതകള്‍ അഭിപ്രായപ്പെട്ടു. ഭാവിയെക്കുറിച്ചും അവസരങ്ങളെക്കുറിച്ചും ഏറെ പ്രതീക്ഷയുണ്ടെന്ന് ഇവര്‍ പറഞ്ഞതായും സൗദി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍റെ നേതൃത്വത്തില്‍ വിപുലമായ സാമൂഹിക സാമ്പത്തിക പരിഷ്‌കാരങ്ങളാണ് രാജ്യത്ത് നടക്കുന്നത്. വിനോദ മേഖലയിലും വലിയ മാറ്റങ്ങളാണ് വരുന്നത്. സ്ത്രീകള്‍ക്ക് ഡ്രൈവിങ്ങിന് അനുമതി ലഭിച്ചതും, ഫാഷന്‍ ഷോ നടത്താമെന്ന പ്രഖ്യാപനവും ഇഷ്ടമുള്ള വസ്ത്രം ധരിക്കാമെന്നുള്ള സൗദി കിരീടാവകാശിയുടെ പ്രസ്താവനയും കൈയടിയോടെയാണ് സൗദി സമൂഹം സ്വീകരിച്ചത്.

സൗദിയില്‍ എട്ട് തൊഴില്‍ മേഖലകളില്‍കൂടി സ്വദേശിവല്‍ക്കരണം

സൗദി അറേബ്യയില്‍ എട്ടുമേഖലകളില്‍ കൂടി സ്വദേശിവല്‍ക്കരണം പ്രഖ്യാപിച്ചു. ജനുവരിയില്‍ 12 മേഖലകളില്‍ സ്വദേശിവല്‍ക്കരണം പ്രഖ്യാപിച്ചതിന് പുറമെയാണ് എട്ടുമേഖലകളില്‍ കൂടി ഇത് നടപ്പാക്കാന്‍ തൊഴില്‍, സാമൂഹിക വികസനകാര്യ മന്ത്രി ഡോ. അലി അല്‍ ഗഫീസ് അനുമതി നല്‍കിയത്. വ്യാവസായികാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന മീഡിയം ഡ്യൂട്ടി ട്രക്ക് ഡ്രൈവര്‍, കേടായ വാഹനങ്ങള്‍ നീക്കം ചെയ്യുന്ന വിഞ്ച് വാഹനങ്ങളിലെ ഡ്രൈവര്‍ എന്നീ തസ്തികകളില്‍ ഏപ്രില്‍ 17 മുതല്‍ സ്വദേശിവല്‍ക്കരണം നടപ്പാക്കും. തപാല്‍സേവനം, ഇന്‍ഷുറന്‍സ് എന്നീ മേഖലകളില്‍ ജൂണ്‍ 15നകം സ്വദേശിവല്‍ക്കരണം പൂര്‍ത്തിയാക്കും. ഓഗസ്റ്റ് 29ന് മുമ്പ് സ്വകാര്യ സ്‌കൂളുകളിലെ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ജോലി ചെയ്യുന്ന മുഴുവന്‍ തസ്തികകളിലും സ്വദേശികളെ നിയമിക്കണം. സെപ്റ്റംബറോടെ ഷോപ്പിങ് മാളുകളിലും സ്വദേശിവല്‍ക്കരണം പൂര്‍ത്തിയാക്കാനാണ് തൊഴില്‍മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത്. ഈ മാസത്തില്‍ റെന്‍റ് എ കാര്‍ മേഖലയിലെ അഞ്ച് തസ്തികകളില്‍ സ്വദേശിവല്‍ക്കരണം പ്രാബല്യത്തില്‍ വന്നിട്ടുണ്ട്. ഇതിന് പുറമെ 2019 ജനുവരിയോടെ റെഡിമെയ്ഡ് വസ്ത്രക്കടകള്‍, ഇലക്ട്രോണിക്‌സ് ഷോറൂമുകള്‍, കണ്ണടക്കടകള്‍, ബേക്കറി, സ്‌പെയര്‍പാര്‍ട്‌സ് കടകള്‍ തുടങ്ങിയ 12 ... Read more

വിവരങ്ങള്‍ ചോര്‍ത്തല്‍: ഫേസ്ബുക്കിനു മുന്നറിയിപ്പുമായി കേന്ദ്രസര്‍ക്കാര്‍

ഫേസ്​ബുക്ക്​ 50 മില്യൺ ഉപയോക്​താക്കളുടെ വിവരങ്ങൾ ചോർത്തിയെന്ന വാർത്ത പുറത്ത്​ വന്നതിന്​ പിന്നാലെ ഫേസ്ബുക്കിന് മുന്നറിയിപ്പുമായി കേന്ദ്ര സര്‍ക്കാര്‍. വിദേശ ഏജന്‍സികളെ ഉപയോഗിച്ച് സാമൂഹിക മാധ്യമങ്ങള്‍ വഴി വിവരങ്ങള്‍ ചോര്‍ത്തുന്നത് അംഗീകരിക്കാന്‍ ആകില്ലെന്നും ഇന്ത്യക്കാരുടെ വിവരങ്ങള്‍ ചോര്‍ന്നിട്ടുണ്ടെങ്കില്‍ നിയമ നടപടി സ്വീകരിക്കുമെന്നും കേന്ദ്ര നിയമകാര്യ മന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു. പൗരന്മാരെ ശാക്തീകരിക്കുന്നതില്‍ സാമൂഹിക മാധ്യമങ്ങളുടെ പങ്ക് അംഗീകരിക്കുന്നു. എന്നാല്‍ സാമൂഹിക മാധ്യമങ്ങളെ ദുരുപയോഗം ചെയ്താല്‍ കര്‍ശന നടപടി എടുക്കുമെന്നും മന്ത്രി പറഞ്ഞു. യു.എസ്​ പ്രസിഡൻറ്​ ട്രംപി​​​ന്‍റെ വിജയത്തിനായി 50 മില്യൺ ഉപയോക്​താക്കളുടെ വ്യക്​തിഗത വിവരങ്ങൾ ഫേസ്​ബുക്ക്​ ചോർത്തിയെന്ന വാർത്തകൾക്കിടയിലാണ് മന്ത്രിയുടെ പ്രതികരണം. അതേസമയം, വാട്സ്ആപ്പ് സഹസ്ഥാപകന്‍ ബ്രയന്‍ ആക്ടൺ ഫേസ്ബുക്കിനെതിരേ കടുത്ത വിമര്‍ശനം ഉന്നയിച്ചു. ഫേസ്ബുക്ക് ഡിലീറ്റ് ചെയ്യാന്‍ സമയമായെന്നാണ് ബ്രയന്‍ ട്വിറ്ററില്‍ കുറിച്ചത്. ഡിലീറ്റ്​ ഫോർ ഫേസ്​ബുക്ക്​ എന്ന ഹാഷ്​ ടാഗോട്​ കൂടിയാണ്​ ബ്രയന്‍ ട്വിറ്ററിലിൽ പോസ്​റ്റിട്ടിരിക്കുന്നത്. വിവരങ്ങൾ ചോർന്നതി​​​​​​ന്‍റെ പശ്ചാത്തലത്തില്‍ നിരവധി പേരാണ്​ ഹാഷ്​ ടാഗിന്​ പിന്തുണയുമായി ... Read more

കേരളത്തില്‍ പൊതുഗതാഗതത്തിന് ഇലക്ട്രോണിക് വാഹനങ്ങളും

കേരളത്തില്‍ പോതുഗതാഗതത്തിനു ഇലക്‌ട്രോണിക് വാഹനങ്ങള്‍ക്ക് അനുമതി. ഇ- വാഹനങ്ങളുടെ വിപണനത്തിനും വില്‍പ്പനാനന്തര സേവനം നല്‍കുന്നതിനുമാണ് 29 കമ്പനികള്‍ക്ക് ഗതാഗത വകുപ്പ് അനുമതി നല്‍കിയത്. മലിനീകരണവും ഗതാഗതക്കുരുക്കും കുറയ്ക്കുന്നതിന്‍റെ ഭാഗമാണിത്. ഇ-വാഹനങ്ങളില്‍ ഓട്ടോ റിക്ഷ, കാര്‍, ബൈക്ക്, കാര്‍ട്ട് എന്നിവയാണ് പൊതുഗതാഗതത്തിന് പരിഗണിക്കുന്നത്. പ്രകൃതിവാതകം ഉപയോഗിച്ച് ഓടുന്ന ഓട്ടോറിക്ഷകളെ തിരിച്ചറിയാന്‍ പ്രത്യേക നിറം നല്‍കും. കൂടാതെ ഇ-റിക്ഷ ഓടിക്കുന്നവര്‍ക്ക് ബാഡ്ജ് വേണമെന്ന നിബന്ധന ഒഴിവാക്കി. ഇത്തരം വാഹനങ്ങള്‍ക്ക് പെര്‍മിറ്റ് ആവിശ്യമില്ലെന്നും നിയമസഭയില്‍ മന്ത്രി എ.കെ ശശീന്ദ്രന്‍ അറിയിച്ചു. ഇ-വാഹനങ്ങള്‍ ചാര്‍ജുചെയ്യാന്‍ പ്രത്യേക കൌണ്ടറുകള്‍ ഉണ്ടാകും. ഇതുവഴി രാത്രി 11നും രാവിലെ അഞ്ചിനുമിടയില്‍ വാഹനം ചാര്‍ജ് ചെയ്യുമ്പോള്‍ അഞ്ചു രൂപ നിരക്ക് ഈടാക്കും. വൈകീട്ട് ആറുമുതല്‍ രാത്രി 11 വരെ ചാര്‍ജ് ചെയ്യാന്‍ ആറു രൂപയും വൈകീട്ട് അഞ്ചു മുതല്‍ ആറുവരെ ചാര്‍ജ് ചെയാന്‍ 5.50 രൂപയും യൂണിറ്റിനു ഈടാക്കും. ഇ-ഓട്ടോറിക്ഷകളുടേയും പ്രകൃതി വാതകം, എല്‍.പി.ജി എന്നിവ ഉപയോഗിച്ച് ഓടുന്ന വാഹനങ്ങളുടേയും വാര്‍ഷിക നികുതി ... Read more

ബി.എസ്.എന്‍.എല്‍ ലാന്‍ഡ് ലൈനില്‍ ഫ്രീ കോളുകള്‍

ബി.എസ്. എന്‍.എല്‍ ലാന്‍ഡ് ലൈനില്‍ നിന്ന് എല്ലാ നെറ്റ് വര്‍ക്കുകളിലേയ്ക്കും സൗജന്യമായി വിളിക്കാം. നിലവില്‍ നഗരങ്ങളില്‍ 240 രൂപ മാസവാടകയ്ക്ക് ലാന്‍ഡ് ലൈനില്‍ നിന്നും ബി.എസ്.എന്‍.എല്‍ മൊബൈലിലേയ്ക്കും ലാന്‍ഡ് ലൈനിലേയ്ക്കും മാത്രമായിരുന്നു കോളുകള്‍ക്ക് സൗജന്യ. ഇനി മുതല്‍ എല്ലാ നെറ്റ് വര്‍ക്കുകളിലേയ്ക്കും സൗജന്യം ലഭ്യമാകും. നിലവില്‍ ലാന്‍ഡ് ലൈനിനു നല്‍കുന്ന ഞാറാഴ്ചയിലെ സൗജന്യ കോളും രാത്രികാല സൗജന്യ കോളും തുടരും. 180 രൂപ, 220 രൂപ മാസ വാടകയിലാണ് ഈ സംവിധാനം ലഭ്യമാകുന്നത്. ഞാറാഴ്ചകളില്‍ ദിവസം മുഴുവനും രാത്രിയില്‍ പത്തര മുതല്‍ രാവിലെ ആറുവരെയാണ് ഈ സൗജന്യ ലാന്‍ഡ് ലൈന്‍ ഓഫര്‍.  കേരളാസര്‍ക്കിളില്‍ മാത്രമാണ് ഈ താരിഫ് പരിഷ്‌കരണം. രാജ്യത്ത് നിലവില്‍ ഏറ്റവും ലാഭകരമായി പ്രവര്‍ത്തിക്കുന്നതും കേരളാസര്‍ക്കിളാണ്.

ഇന്ത്യ-വിന്‍ഡീസ് ഏകദിനം കൊച്ചിയിലോ..? തിരുവനന്തപുരത്തോ..?

ഇന്ത്യ- വെസ്റ്റ് ഇന്‍ഡീസ് ഏകദിനം എവിടെ നടത്തണമെന്ന കാര്യത്തില്‍ തീരുമാനമായില്ല. കലൂർ സ്റ്റേഡിയം ഉടമകളായ ജി.സി.ഡി.എ വിളിച്ച കേരള ക്രിക്കറ്റ് അസോസിയേഷന്‍റെയും കേരളാ ബ്ലാസ്റ്റേഴ്സിന്‍റെയും യോഗത്തിലാണ് വേദിയുടെ കാര്യത്തില്‍ തീരുമാനമാവാത്തത്. കലൂരില്‍ ക്രിക്കറ്റും ഫുട്ബോളും നടത്താം എന്നാണു യോഗത്തിനു ശേഷമുള്ള വാര്‍ത്താസമ്മേളനത്തില്‍ ജി.സി.ഡി.എ അറിയിച്ചത്. വിദഗ്ദാഭിപ്രായത്തിനു ശേഷമായിരിക്കും തീരുമാനം. കൊച്ചിയില്‍ ഫുട്ബോളും തിരുവനന്തപുരത്ത് ക്രിക്കറ്റും നടത്തണമെന്നു പറയാനാകില്ലെന്നും ജി.സി.ഡി.എ ചെയര്‍മാന്‍ സി.എന്‍ മോഹനന്‍ പറഞ്ഞു. ഇവ രണ്ടും കൊച്ചിയിൽ നടത്താമെങ്കിൽ നടത്തണമെന്നാണു നിലപാടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫുട്ബോളിനു തടസ്സമില്ലെങ്കിൽ കലൂർ സ്റ്റേഡിയത്തിൽ തന്നെയാകും ഏകദിനം നടക്കുകയെന്ന് കെ.സി.എയും കേരള ഫുട്ബോൾ അസോസിയേഷനും അറിയിച്ചു. എന്നാല്‍ ഇന്ത്യ- വെസ്റ്റ് ഇന്‍ഡീസ് ഏകദിനം തിരുവനന്തപുരത്ത് നടത്താനാണ് ബി.സി.സി.ഐയുടെ നിര്‍ദേശം. മത്സരം കൊച്ചിയിലേയ്ക്ക് മാറ്റാനുള്ള കെ.സി.എയുടെ തീരുമാനത്തില്‍ എതിര്‍പ്പുകളും രോഷവും ഫലംകണ്ടതോടെയാണ് ഏകദിനം തിരുവനന്തപുരം സ്പോര്‍ട്സ് ഹബ്ബിലേയ്ക്ക് മാറ്റം എന്ന തീരുമാനത്തില്‍ ബി.സി.സി.ഐ എത്തിയത്. കലൂർ സ്റ്റേഡിയത്തിൽ പുതിയ ക്രിക്കറ്റ് പിച്ച് നിർമിക്കുന്നതിനായി ഫുട്ബോൾ മൈതാനത്തില്‍ ... Read more

ട്രെയിന്‍ ടിക്കറ്റ് ഇല്ലെങ്കില്‍ ഇനിമുതല്‍ ഇറക്കി വിടില്ല

ടിക്കറ്റെടുക്കാതെ ട്രെയിനിൽ കയറുന്നവരെ ഇനി മുതൽ ഇറക്കി വിടുകയോ വൻതുക പിഴ ഈടാക്കുകയോ ചെയ്യില്ല. ടിക്കറ്റ് മാറി അബദ്ധത്തില്‍ കയറുന്ന യാത്രക്കാരുണ്ടെങ്കില്‍ അവര്‍ക്ക് ടി.ടി.ഇമാര്‍ സീറ്റുണ്ടെങ്കില്‍ നല്‍കുകയും ചെയ്യും. റെയില്‍വേയുടെ പുതിയ പരിഷ്ക്കരണങ്ങളുടെ ഭാഗമായാണ് ഈ മാറ്റങ്ങള്‍. ഇതിനു വേണ്ടി മാനേജര്‍മാര്‍ മുതല്‍ ശുചീകരണത്തൊഴിലാളികള്‍ വരെ വിവിധ മേഖലയില്‍ ജോലിചെയ്യുന്നവര്‍ക്ക് പരിശീലനം നല്‍കും. യാത്രക്കാരുമായി നിരന്തരം ഇടപെടുന്ന ടി.ടി.ഇ, ടിക്കറ്റ്–ബുക്കിങ് ജീവനക്കാർ, സ്റ്റേഷൻ മാസ്റ്റർമാർ എന്നിവര്‍ക്ക് ഉപഭോക്തൃ സൗഹൃദപരമായ പ്രവര്‍ത്തനത്തിനുള്ള പരിശീലനമാണ് നല്‍കുന്നത്. എന്‍ജിനീയറിംഗ് വിഭാഗം ജീവനക്കാര്‍ക്ക് ചെന്നൈയിലും മറ്റുള്ളവര്‍ക്ക് തിരുച്ചിറപ്പള്ളിയിലുമാണ് പരിശീലനം. ടിക്കറ്റില്ലെങ്കിൽ യാത്രക്കാരൻ കയറിയ സ്റ്റേഷനിൽനിന്നുള്ള ടിക്കറ്റ് നിരക്കും അതിനുള്ള പിഴയുമടച്ച് യാത്ര ചെയ്യാന്‍ അനുവദിക്കും. എവിടെ നിന്നാണ് കയറിയതെന്ന് വിശ്വസനീയമായി ബോധ്യപ്പെടുത്തേണ്ടത് യാത്രക്കാരാണ്. സീറ്റ് ലഭ്യമല്ലെങ്കില്‍ ടിക്കറ്റ് മാറി കയറുന്നവരെ പ്രധാന സ്റ്റെഷനുകളില്‍ ഇറക്കും. സ്ത്രീകള്‍ക്കാണ് ഈ അബദ്ധം പറ്റുന്നതെങ്കില്‍ അവരെ വിശ്രമമുറികളില്‍ എത്തിക്കും. സീറ്റ്, ബർത്ത് മാറ്റം എന്നിവ സംബന്ധിച്ചും യാത്രക്കാരുടെ ആവശ്യങ്ങൾ കഴിവതും ടി.ടി.ഇമാർ ... Read more

ഐ.ആര്‍.സി.ടി.സിയും ഒലയും കൈകോര്‍ക്കുന്നു

ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പറേഷനും (ഐ.ആര്‍.സി.ടി.സി) ഒല ടാക്സിയും ഒന്നിക്കുന്നു. ഐ.ആര്‍.സി.ടി.സി ആപ്ലിക്കേഷന്‍ വഴിയും വെബ്സൈറ്റ് വഴിയും ഒല ടാക്സി ബുക്ക് ചെയ്യാനുള്ള പുതിയ സംവിധാനം അവതരിപ്പിച്ചാണ് ഈ കൈകോര്‍ക്കല്‍. ആറു മാസത്തെ പരീക്ഷണ പദ്ധതി ആയാണ് ഇപ്പോള്‍ അവതരിപ്പിക്കുന്നത്. ഇതു വിജയിച്ചാല്‍ തുടര്‍ന്നും ഒലയുടെ സേവനം ട്രെയിന്‍ യാത്രക്കാര്‍ക്ക് ഉപയോഗിക്കാം. ഒല ടാക്സിയുടെ മൈക്രോ, മിനി, ഷെയറിംഗ് വണ്ടികള്‍ യാത്രക്കാര്‍ക്ക് ലഭ്യമാകും. ഇതിന്‍റെ വിവരങ്ങള്‍ അപ്ലിക്കേഷനില്‍ ലഭ്യമാണ്. എന്നാല്‍ ഡിസ്കൌണ്ട് യാത്രകള്‍ ലഭിക്കില്ല. യാത്രയുടെ ഒരാഴ്ച മുമ്പ് ഒല ടാക്സിയുടെ സേവനം ബുക്ക് ചെയ്യാം. കൂടാതെ ഐ.ആര്‍.സി.ടി.സി ഔട്ട്‌ലറ്റുകളിലെ ഒലയുടെ സ്വയം ഉപയോഗിക്കാവുന്ന ബൂത്തുകളില്‍ നിന്നും ബുക്ക് ചെയ്യാം. ഐ.ആര്‍.സി.ടി.സിയുടെ ഈ പുതിയ സംവിധാനം വഴി യാത്ര സുഖകരമാക്കാം. പ്രത്യേകിച്ചും തിരക്കുകൂടിയ നഗരങ്ങളില്‍. ടാക്സി കിട്ടാന്‍ ക്യൂ നില്‍ക്കേണ്ട ആവശ്യവും ഇല്ല. ട്രെയിന്‍ ഇറങ്ങുന്ന സ്റ്റോപ്പില്‍ മുന്‍കൂട്ടി ബുക്ക് ചെയ്ത നിലയ്ക്ക് ടാക്സി എത്തും.

കുന്നന്താനം യോഗ 500 ഗ്രാമങ്ങള്‍ക്ക് മാതൃക

രാജ്യത്തെ 500 ഗ്രാമങ്ങളെ ‘സമ്പൂര്‍ണ യോഗാ ഗ്രാമ’ങ്ങളാക്കി മാറ്റാന്‍ ആയുഷ് മന്ത്രാലയത്തിന്‍റെ തീരുമാനം. കേരളത്തെ സംബന്ധിച്ച് ഈ തീരുമാനത്തില്‍ ഇരട്ടി മധുരമാണ്. കാരണം പത്തനംതിട്ട ജില്ലയിലെ കുന്നന്താനം പഞ്ചായത്തിനെയാണ് പദ്ധതിക്കായി കേന്ദ്ര സര്‍ക്കാര്‍ മാതൃകയാക്കുന്നത്. ഇവിടെ ഓരോ വീട്ടിലും ഒരംഗമെങ്കിലും യോഗ പരിശീലിക്കുന്നു. 500 ഗ്രാമങ്ങളിലും ഈ മാതൃകയാണ് പകര്‍ത്തുക. നാളെ ഡല്‍ഹിയിലെ ടല്‍ക്കട്ടോറ സ്റ്റേഡിയത്തില്‍ നടക്കുന്ന മൂന്നു ദിവസത്തെ അന്താരാഷ്‌ട്ര യോഗ ഉത്സവത്തില്‍ ആയുഷ് മന്ത്രാലയം സമ്പൂര്‍ണ യോഗ ഗ്രാമ പദ്ധതി പ്രഖ്യാപനം നടത്തും. ഈ 500 ഗ്രാമങ്ങളില്‍ ആരോഗ്യപരിപാലനങ്ങളുടെ കൃത്യമായ പരിശോധന നടത്താന്‍ ഗവേഷണ യൂണിറ്റ് സേവനങ്ങള്‍ ഉണ്ടാകും. രാജ്യത്താകമാനമുള്ള 30,000 യോഗാ പരിശീലകര്‍, 30 രാജ്യങ്ങളില്‍ നിന്നുള്ള പരിശീലകര്‍ പങ്കെടുക്കുന്ന അന്താരാഷ്‌ട്ര യോഗ ഉത്സവം പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉദ്ഘാടനം ചെയ്യും. കുന്നന്താനത്തെ മാതൃകാ യോഗാ ഗ്രാമമായി തിരഞ്ഞെടുത്തതില്‍ ആയുഷ് മന്ത്രി ശ്രിപദ് നയിക്കിനോട്‌ കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോന്‍സ്‌ കണ്ണന്താനം ട്വിറ്ററിലൂടെ നന്ദി അറിയിച്ചു.

ട്രെയിനില്‍ ചുറ്റിയടിക്കാം.. അമേരിക്ക കാണാം.. വെറും 13,000 രൂപയ്ക്ക്

അമേരിക്കയിലെ ഒരു തീരപ്രദേശത്ത് നിന്ന് മറ്റ് തീരപ്രദേശത്ത് കൂടി ഒരു ട്രെയിന്‍ യാത്ര അതും 13000 രൂപയ്ക്ക്. അങ്ങനൊരു യാത്ര പ്ലാന്‍ ചെയ്യുന്നുണ്ടെങ്കില്‍ ഒട്ടും വൈകണ്ട ട്രാവല്‍ ബ്ലോഗര്‍ ഡെറക് ലോ അങ്ങനൊരു ബജറ്റ് യാത്രയുടെ വിവരം പുറത്ത് വിട്ടിട്ടുണ്ട്.   സാന്‍ ഫ്രാന്‍സിസ്‌കോ മുതല്‍ ന്യൂയോര്‍ക്ക് വരെ 11 സംസ്ഥാനങ്ങളിലൂടെ 3.397 മൈല്‍ യാത്രയാണ് നിങ്ങളെ കാത്തിരിക്കുന്നത്. ട്രെയിനില്‍ താമസസൗകര്യവും, പേഴ്‌സണല്‍ ക്യാബിനും, ഭക്ഷണവും ലഭ്യമാണ്. മനോഹരമായ സ്ഥലങ്ങളിലൂടെയുള്ള യാത്ര, ലോകത്ത് തന്നെ ഭംഗിയുള്ള കാഴ്ചകള്‍, ഇതൊക്കെയാണ് നിങ്ങളെ കാത്തിരിക്കുന്നത് കുറഞ്ഞ ചെലവില്‍ അമേരിക്കയിലെ എല്ലാ സ്ഥലങ്ങളും കാണാം. കാലിഫോര്‍ണിയ സിഫെയര്‍ ടിക്കറ്റ് വാങ്ങുമ്പോള്‍ സാന്‍സ്ഫ്രാന്‍സിസ്‌കോ മുതല്‍ ചിക്കാഗോ വരെയുള്ള യാത്രയ്ക്ക് വെറും 8,452 രൂപ മാത്രമാണ് ആകുന്നത്. 5,396 രൂപ കൊടുത്താല്‍ ലേക്ക് ഷോര്‍ ലിമിറ്റഡ് ട്രെയിനിലൂടെ നിങ്ങളുടെ യാത്ര വര്‍ദ്ധിപ്പിക്കാവുന്നതാണ്. അങ്ങനെ മൊത്തത്തിലുള്ള ചിലവ് 13,846 രൂപ മാത്രമാണ് ആകുന്നത്. ലോകത്തിലെ സഞ്ചാരികള്‍ കൂടുതല്‍ സന്ദര്‍ശിക്കുന്ന ഇടത്തേക്കാണ് ... Read more

കാരണക്കോടം-തമ്മനം റൂട്ടിൽ കെ.എസ്.ആര്‍.ടി.സി സർവീസ്

കാരണക്കോടം-തമ്മനം റൂട്ടിൽ കെ.എസ്.ആർ.ടി.സി സർവീസ് ആരംഭിച്ചു. ദിവസേന രണ്ടു ട്രിപ്പുകളാണ് ഉണ്ടാവുക. രാവിലെ ആറിനു ഫോര്‍ട്ട്‌ കൊച്ചിയില്‍ നിന്നും തുടങ്ങുന്ന സര്‍വീസ് തേവര, മേനക, കലൂര്‍, കതൃക്കടവ്, കാരണക്കോടം വഴി തമ്മനത്തെത്തും. തിരിച്ച് രാവിലെ 8.20നു തമ്മനത്തു നിന്നും പുറപ്പെടുന്ന ബസ് കതൃക്കടവ്, കലൂര്‍, മേനക വഴി ജെട്ടി കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡില്‍ എത്തും. ഉച്ചക്കു ശേഷം ജെട്ടി ജങ്ങ്ഷനില്‍ നിന്നെടുക്കുന്ന ബസ്‌ വൈകീട്ട് അഞ്ചു മണിക്ക് തമ്മനത്ത് എത്തും. തുടർന്ന് അഞ്ചരയ്ക്കു തമ്മനത്തു നിന്നെടുക്കുന്ന ബസ് കലൂർ, മേനക, തോപ്പുംപടി വഴി തുറവൂർ വരെ സർവീസ് നടത്തും. തമ്മനം-പുല്ലേപ്പടി റോഡിന്‍റെ വികസനം കഴിഞ്ഞാൽ കൂടുതൽ ബസ്സുകള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണു തമ്മനം- പുല്ലേപ്പടി-കാരണക്കോടം നിവാസികൾ.

വിഷുവിന് നാട്ടിലെത്താന്‍ കര്‍ണാടക ആര്‍.ടി.സി

കേരളാ ആര്‍.ടി.സിക്ക് മുന്‍പ് വിഷു സ്‌പെഷ്യല്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ച് കര്‍ണാടക ആര്‍.ടി.സി മുന്നിലോടുന്നു. ഏപ്രില്‍ 13ന് കോട്ടയം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, എന്നിവടങ്ങിളിലേക്ക് ഏഴു സ്‌പെഷ്യലാണ് പ്രഖ്യാപിച്ചത്. ചാര്‍ജ് കൂടുതലുള്ള സ്‌പെഷ്യല്‍ സര്‍വീസുകളിലെ ടിക്കറ്റ് വില്‍പന എന്നാല്‍ മന്ദഗതിയിലാണ് നടക്കുന്നത്. സ്‌പെഷ്യല്‍ സര്‍വീസുകള്‍ക്ക് 1700 രൂപ വരെയാണ് ടിക്കറ്റ് ചാര്‍ജ്. കേരള ആര്‍. ടി. സിയുടെ വിഷു സ്‌പെഷ്യല്‍ ഉടന്‍ പ്രഖ്യാപിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

അനധിക‍ൃത ട്രെക്കിംഗ്, ടെന്‍റ് ക്യാംപിങ്, ഏറുമാടങ്ങളിലെ താമസം എന്നിവ നിരോധിച്ച് ഉത്തരവ്

ഇടുക്കി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന അനധികൃത ട്രെക്കിംഗ്, ടെന്‍റ് ക്യാംപിംഗ്, ഏറുമാടങ്ങളില്‍ സഞ്ചാരികളെ പാര്‍പ്പിക്കല്‍ എന്നിവ കര്‍ശനമായി നിരോധിച്ച് ദേവികുളം സബ് കലക്ടര്‍ ഉത്തരവിറക്കി. കുരങ്ങിണി ദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ ടൂറിസം കേന്ദ്രങ്ങളിലെ ട്രക്കിങ്ങിനു സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ വനസ്വഭാവമുള്ള റവന്യൂ സ്ഥലങ്ങളില്‍ സ്വകാര്യ വ്യക്തികളുടേയും സ്ഥാപനങ്ങളുടേയും നേതൃത്വത്തില്‍ മലകയറ്റവും ടെന്‍റ് ക്യാംപിങ്ങും സജീവമായിരുന്നു. മൂന്നാറിലെ ചൊക്രമുടി, ലക്ഷ്മി മലനിരകൾ, പാർവതി മല തുടങ്ങിയവയെല്ലാം ഇത്തരത്തിലുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളാണ്. വനഭൂമിയോട് ചേർന്ന് കിടക്കുന്നതും വന സ്വഭാവമുള്ളതുമായ സ്ഥങ്ങളുടെ പട്ടിക തയാറാക്കി നൽകാൻ കലക്ടർ ജില്ലാ ദുരന്തനിവാരണ സമിതി യോഗത്തിൽ തഹസിൽദാർമാർക്ക് നിർദേശം നൽകിയിരുന്നു. വന്യമൃഗങ്ങളുടെ ആക്രമണത്തിനും ഉരുൾപൊട്ടലിനും കാറ്റിനും സാധ്യതയുള്ള പ്രദേശങ്ങളിൽ യാതൊരു സുരക്ഷാ സജ്ജീകരണങ്ങളും പാലിക്കാതെയാണ് സഞ്ചാരികളെ കൊണ്ടുപോകുന്നത്. രേഖകൾ പ്രകാരം റവന്യു ഭൂമിയായതിനാൽ ഇത്തരം സ്ഥലങ്ങളിൽ നടക്കുന്ന അനധികൃത ട്രെക്കിങ്ങിനെതിരേ നിയമനടപടി സ്വീകരിക്കാന്‍ വനം വകുപ്പിനു സാധിക്കുന്നില്ല. ഈ സാഹചര്യത്തിലാണ് ഇവിടങ്ങളിലേയ്ക്കുള്ള വിനോദ സഞ്ചാരം കര്‍ശനമായി ... Read more

എയര്‍ അറേബ്യയില്‍ മൃതദേഹങ്ങള്‍ തൂക്കിനോക്കി നിരക്ക് ഈടാക്കില്ല

ഇന്ത്യയിലേയ്ക്ക് കൊണ്ടുവരുന്ന മൃതദേഹങ്ങള്‍ തൂക്കി നോക്കി നിരക്ക് ഈടാക്കുന്ന രീതി എയര്‍ അറേബ്യ അവസാനിപ്പിച്ചു. ഇനി മുതല്‍ യു.എ.ഇയില്‍ നിന്നും ഇന്ത്യയിലേയ്ക്ക് മൃതദേഹം കൊണ്ടുവരുന്നതിന് 1100 ദിര്‍ഹം (19500 രൂപ) നല്‍കിയാല്‍ മതിയാകുമെന്ന് എയര്‍ അറേബ്യ അധികൃതര്‍ അറിയിച്ചു. മൃതദേഹങ്ങള്‍ തൂക്കിനോക്കി നിരക്ക് നിശ്ചയിക്കുന്ന രീതി നിര്‍ത്തലാക്കാന്‍ പോകുന്ന ആദ്യത്തെ വിമാനക്കമ്പനിയായി ഇതോടെ എയര്‍ ഇന്ത്യ മാറി. ഷാര്‍ജ സര്‍ക്കാറിന്‍റെ ഉടമസ്ഥതയിലുള്ള എയര്‍ അറേബ്യയുടെ കാര്‍ഗോ വിഭാഗമാണ്‌ ഇതു സംബന്ധിച്ച പുതിയ തീരുമാനം എടുത്തിരിക്കുന്നത്. നിലവില്‍ മൃതദേഹത്തിന്‍റെ ഭാരത്തിന് ആനുപാതികമായുള്ള നിരക്കാണ് വിവിധ എയര്‍ ലൈനുകള്‍ ഈടാക്കുന്നത്. ഇതിനെതിരെ പ്രധിഷേധങ്ങള്‍ ഉയര്‍ന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് എയര്‍ അറേബ്യയുടെ ഈ തീരുമാനം.