Category: Homepage Malayalam

ഷവോമി എക്‌സേഞ്ച് ഓഫര്‍ ഓണ്‍ലൈന്‍ വഴിയും

എം.ഐ ഹോം സ്‌റ്റോറുകള്‍ വഴി നല്‍കി വന്നിരുന്ന എക്‌സ്‌ചേഞ്ച് ഓഫര്‍ ഇനിമുതല്‍ ഷവോമിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് ആയ എം.ഐ ഡോട്ട് കോമിലും ലഭിക്കും. ചൊവ്വാഴ്ചയാണ് എക്‌സ്‌ചേഞ്ച് ഓഫര്‍ കമ്പനി വെബ്‌സൈറ്റിലേക്ക് വ്യാപിപ്പിച്ചത്. ഓഫര്‍ അനുസരിച്ച് ഉപയോക്താക്കള്‍ക്ക് ലഭിക്കുന്ന ഇന്‍സ്റ്റന്‍റ് എക്‌സ്‌ചേഞ്ച് കൂപ്പണ്‍ ഉപയോഗിച്ച് പഴയ ഫോണിന് പകരം പുതിയ ഫോണ്‍ വാങ്ങാം. ഈ ഓഫര്‍ ലഭിക്കുന്നതിനായി മി ഡോട്ട് കോമില്‍ ഒരുക്കിയിട്ടുള്ള എക്‌സ്‌ചേഞ്ച് ഓഫര്‍ പ്രത്യേക പേജില്‍ കൈമാറ്റം ചെയ്യാനുദ്ദേശിക്കുന്ന സ്മാര്‍ട്‌ഫോണ്‍ തിരഞ്ഞെടുക്കുക. ഹാന്‍റ്സെറ്റിന്‍റെ നിലവിലെ അവസ്ഥയും വിപണി മൂല്യവും കണക്കാക്കി ഷവോമി ഒരു എക്‌സ്‌ചേയ്ഞ്ച് മൂല്യം നിശ്ചയിക്കും. ഈ വില സ്വീകാര്യമെങ്കില്‍ ഐ.എം.ഇ.ഐ നമ്പര്‍ നല്‍കി അത് അംഗീകരിക്കുക. തുടര്‍ന്ന് എം.ഐ അക്കൗണ്ടില്‍ എക്‌സ്‌ചേ്ഞ്ച് വാല്യൂ കൂപ്പണ്‍ ക്രെഡിറ്റ് ആകും. ഒരു പുതിയ സ്മാര്‍ട്‌ഫോണ്‍ വാങ്ങുമ്പോള്‍ നിങ്ങള്‍ക്ക് ഈ കൂപ്പണ്‍ ഉപയോഗിക്കാം. ഫോണ്‍ കൈപ്പറ്റുന്ന സമയത്ത് പഴയ ഫോണ്‍ നല്‍കിയാല്‍ മതി. പ്രവര്‍ത്തനക്ഷമമായതും ബാഹ്യമായ കേടുപാടുകളില്ലാത്തതുമായ സ്മാര്‍ട്‌ഫോണുകള്‍ മാത്രമേ എക്‌സ്‌ചേഞ്ച് ... Read more

ദുബൈ വിമാനത്താവളത്തില്‍ പാര്‍ക്കിങ് നിരക്ക് കൂട്ടി

ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പാര്‍ക്കിങ് നിരക്ക് വര്‍ധിപ്പിച്ചു. പത്തുവര്‍ഷത്തിനു ശേഷമാണ് വിമാനത്താവളത്തിലെ കാര്‍ പാര്‍ക്കിങ്ങിന്‍റെ നിരക്ക് കൂട്ടുന്നത്. ഇതനുസരിച്ച് ആദ്യ മണിക്കൂറിന് അഞ്ച് ദിര്‍ഹത്തില്‍ നിന്നും 10 ദിര്‍ഹം വരെ വര്‍ധന ഉണ്ടായിട്ടുണ്ട്. ദീര്‍ഘകാല ഇക്കോണമി പാര്‍ക്കിങ് (ബി പാര്‍ക്കിങ്) നിരക്ക് ആദ്യമണിക്കൂറിന് 20 ദിര്‍ഹത്തില്‍നിന്ന് 25 ദിര്‍ഹമായി ഉയര്‍ന്നു. ഹ്രസ്വകാല പ്രീമിയം പാര്‍ക്കിങ്ങിന് (എ പാര്‍ക്കിങ്) ആദ്യമണിക്കൂറില്‍ 30 ദിര്‍ഹം നല്‍കണം. ഇത് മുമ്പ് 20 ദിര്‍ഹമായിരുന്നു. എന്നാല്‍ 24 മണിക്കൂര്‍ പാര്‍ക്കിങ്ങിന്‍റെ നിരക്ക് 280 ദിര്‍ഹത്തില്‍നിന്ന് 125 ദിര്‍ഹമായി കുറച്ചിട്ടുമുണ്ട്. അഞ്ചുശതമാനം വാറ്റ് കൂടി ഉള്‍പ്പെട്ടതാണ് നിരക്കുകള്‍. രണ്ടു മണിക്കൂറിന് എ പാര്‍ക്കിങ്ങിന് 40 ദിര്‍ഹവും ബി പാര്‍ക്കിങ്ങിന് 30 ദിര്‍ഹവുമാണ് നിരക്ക്. ഇത് തന്നെ ടെര്‍മിനലിന് അനുസരിച്ച് വ്യത്യാസമുണ്ട്. ടെര്‍മിനല്‍ മൂന്നിന് എ പാര്‍ക്കിങ് നിരക്കുകളാണ് ബാധകമാവുക. എന്നാല്‍ ബി പാര്‍ക്കിങ്ങില്‍നിന്ന് 10 ദിര്‍ഹം കുറവാണ് ടെര്‍മിനല്‍ രണ്ടിലെ പാര്‍ക്കിങ് നിരക്കുകള്‍. മൂന്ന് മണിക്കൂര്‍ പാര്‍ക്ക് ചെയ്യാന്‍ ... Read more

ഈസ്റ്ററിന് നാട്ടിലെത്താന്‍ 24 സ്‌പെഷ്യല്‍ ബസുകള്‍

ഈസ്റ്റര്‍ തിരക്കില്‍ ആശ്വാസമായി കെ എസ് ആര്‍ ടി സി 24 ബസുകള്‍ കൂടി അനുവദിച്ചു. നേരത്തെ പ്രഖ്യാപിച്ച 28 സ്‌പെഷ്യല്‍ ബസുകള്‍ക്ക് പുറമെ 27 മുതല്‍ 30 വരെ ബെംഗ്‌ളൂരുവില്‍ നിന്ന് കോട്ടയം, എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട്, കണ്ണൂര്‍, പയ്യന്നൂര്‍, ബത്തേരി എന്നിവടങ്ങളിലേക്കും 31 മുതല്‍ ഏപ്രില്‍ രണ്ടു വരെ നാട്ടില്‍ നിന്ന് തിരികെയുമാണ് സ്‌പെഷ്യല്‍ സര്‍വീസുകള്‍ ഉണ്ടാവുക. നാലു ദിവസങ്ങളായി 52 സ്‌പെഷ്യല്‍ ബസുകളാണ് കെ എസ് ആര്‍ ടി സി ഇതുവരെ പ്രഖ്യാപിച്ചത്. തിരക്ക് കൂടുന്നത് അനുസരിച്ച് തൃശ്ശൂര്‍ കോഴിക്കോട് ഭാഗങ്ങളിലേക്ക് അധിക സ്‌പെഷ്യല്‍ അനുവദിക്കുമെന്ന് കെ എസ് ആര്‍ ടി സി അധികൃതര്‍ അറിയിച്ചു. ബുക്കിങ്ങ് ആരംഭിച്ച ടിക്കറ്റുകള്‍ കെ എസ് ആര്‍ ടി സി ഔദ്യോഗിക വെബ്‌സൈറ്റ് വഴിയും ബെംഗ്ലൂരു കൗണ്ടര്‍ വഴിയും ലഭ്യമാണ്. നേരത്തെ പ്രഖ്യാപിച്ച് 28 സ്‌പെഷ്യല്‍ ബസുകള്‍ക്ക് പുറമെയാണ് അധിക ബസുകള്‍ കെ എസ് ആര്‍ ടി സി പ്രഖ്യാപിച്ചത്. ... Read more

ടി.വി.എസ് അപ്പാച്ചെ ആര്‍.ടി.ആര്‍ 160 4വി പുതിയ രൂപത്തില്‍ ഇന്ത്യയില്‍

രാജ്യത്തെ മുന്‍നിര ഇരുചക്ര വാഹന നിര്‍മാതാക്കളായ ടി.വി.എസ് അപ്പാച്ചെ ആര്‍.ടി.ആര്‍ 160 മോഡലിന്‍റെ പുതിയ പതിപ്പ് ആര്‍.ടി.ആര്‍ 160 4വി പുറത്തിറക്കി. മുന്ന് വകഭേദങ്ങളില്‍ ലഭ്യമാകുന്ന അപ്പാച്ചെയ്ക്ക് 81,490 രൂപ മുതല്‍ 89,990 രൂപ വരെയാണ് ഡല്‍ഹി എക്‌സ്‌ഷോറൂം വില.  മുന്‍ മോഡലില്‍ നിന്ന് രൂപത്തിലും കരുത്തിലും കാര്യമായ മാറ്റങ്ങള്‍ സഹിതമാണ് ആര്‍.ടി.ആര്‍ 160 4വി എത്തിയത്. അപ്പാച്ചെ ശ്രേണിയിലെ ആര്‍.ടി.ആര്‍ 200 4വി മോഡലിനോട് ചേര്‍ന്നു നില്‍ക്കുന്നതാണ് ഫ്യുവല്‍ ടാങ്ക് എക്‌സ്റ്റന്‍ഷനും എക്‌സ്‌ഹോസ്റ്റും. സുഖകരമായ യാത്രയ്ക്ക് മോണോഷോക്ക് സസ്‌പെന്‍ഷനും ഇതിലേക്ക് കടമെടുത്തിട്ടുണ്ട്. ഇന്ത്യയില്‍ ആര്‍.ടി.ആര്‍ 160 ശ്രേണിയില്‍ ഏറ്റവും കൂടുതല്‍ കരുത്ത് നല്‍കുന്ന ബൈക്കായിരിക്കും പുതിയ 160 അപ്പാച്ചെ എന്നാണ് കമ്പനി പറയുന്നത്. മുന്‍ മോഡലിനെക്കാള്‍ കൂടുതല്‍ എന്‍ജിന്‍ കരുത്തും ഇതില്‍ ലഭിക്കും. 159.7 സി.സി എന്‍ജിന്‍ ഇ.എഫ്‌.ഐ മോഡലില്‍ 16.8 ബി.എച്ച്.പി പവറും 14.8 എന്‍.എം ടോര്‍ക്കും കാര്‍ബറേറ്റര്‍ പതിപ്പില്‍ 16.5 ബിഎച്ച്പി പവറും 14.8 എന്‍എം ടോര്‍ക്കും ... Read more

ഇന്ത്യയില്‍ എത്തുന്ന സഞ്ചാരികള്‍ക്ക് വിസയോടൊപ്പം പ്രത്യേക ടാഗും

ഇന്ത്യയില്‍ എത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് വിസയുടെ കൂടെ പ്രത്യേക ടാഗും നല്‍കുമെന്ന് ഇറ്റലിയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ ചരന്‍ജീത് സിംഗ്. ഇറ്റലിയിലെ മിലാനില്‍ നടക്കുന്ന കേരള ടൂറിസം റോഡ്‌ ഷോയിലാണ് ഇക്കാര്യം അറിയിച്ചത്. വിദേശ സഞ്ചാരികള്‍ക്ക് വിസയോടൊപ്പം  വിവിധ സഹായ നമ്പറുകളും ഇ-മെയില്‍ ഐഡികളും അടങ്ങുന്ന ടാഗാണ് നല്‍കുക. ഏതെങ്കിലും സാഹചര്യത്തില്‍ എന്തെങ്കിലും സഹായം ആവിശ്യമുണ്ടെങ്കില്‍ ഈ നമ്പറുകളില്‍ ബന്ധപ്പെട്ടാല്‍ മതിയാകും. വളരെ പെട്ടെന്ന് തന്നെ ഹെല്‍പ് ലൈന്‍ സംവിധാനം നടപ്പാക്കുമെന്ന് കോണ്‍സുലേറ്റ് ജനറല്‍ പറഞ്ഞു. കൂടാതെ വിനോദ സഞ്ചാരികള്‍ ബന്ധപ്പെടുന്ന ടൂര്‍ ഓപറേറ്റേഴ്സ്, ഹോസ്പ്പിറ്റാലിറ്റി മാനേജ്മെന്‍റ്   എന്നിവര്‍ ഭാവിയിലും സഞ്ചാരികളോട് ഫേസ്ബുക്ക്, ട്വിറ്റര്‍, വാട്സ്ആപ്പ് എന്നിവ വഴി ബന്ധം സൂക്ഷിക്കും. ഇത് ഇന്ത്യയുടെ ടൂറിസം മേഖലയ്ക്കു ഗുണം ചെയ്യും. ഒരു വിസയില്‍ ഒന്നില്‍ കൂടുതല്‍ തവണ യാത്രചെയ്യാം എന്നുള്ളതു കൊണ്ട് ഇറ്റലിയില്‍ നിന്നും ഇന്ത്യയില്‍ എത്തുന്ന വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ ഏകദേശം 20 മുതല്‍ 25 ശതമാനം വരെ വളര്‍ച്ചയുണ്ട്.  ... Read more

മുംബൈ-പൂണെ എക്സ്പ്രസ് വേയില്‍ രണ്ടു തുരങ്കങ്ങള്‍ കൂടി

മുംബൈ-പുണെ എക്സ്പ്രസ് വേയിൽ 22 മീറ്റർ വീതം വീതിയുള്ള രണ്ടു തുരങ്കങ്ങൾ കൂടി നിർമിക്കുന്നു. യാത്രാസമയം കുറയ്ക്കാനുള്ള പദ്ധതിയുമായാണ് മഹാരാഷ്ട്ര സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് ഡവലപ്മെന്‍റ് കോർപറേഷൻ രംഗത്തെത്തിയത്.  ഇരുനഗരങ്ങളിലേക്കും പതിവായി പോയിവരുന്നവർക്ക് ഭാവിയിൽ വലിയ ആശ്വാസമാകും ഈ തുരങ്ക പാത. പദ്ധതി യാഥാർഥ്യമാകാൻ വർഷങ്ങൾ എടുക്കുമെങ്കിലും നിലവിൽ അവധി ദിനങ്ങളിൽ കടുത്ത ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന പാതയിൽ പുതിയ വികസന പദ്ധതികൾക്കുള്ള നീക്കം യാത്രക്കാർക്ക് ഏറെ ഗുണകരമാകും. ഒൻപതു കിലോമീറ്ററോളം നീളുമുളളതായിരിക്കും തുരങ്കം. കുസ്ഗാവ്-ചവാനി ഗ്രാമങ്ങൾ ബന്ധിപ്പിക്കുന്ന വിധത്തിലായിരിക്കും തുരങ്കപാത. മുംബൈ-പുണെ യാത്രയിൽ നിലവിലെ പാതയേക്കാൾ 20 മിനിറ്റെങ്കിലും ലാഭമുണ്ടാക്കുന്നതാകുമെന്ന് എം.എസ്.ആര്‍.ഡി.സി അധികൃതർ അറിയിച്ചു.

ഹിന്ദി പറഞ്ഞ് ഗൂഗിള്‍ അസിസ്റ്റന്റ്

ഗൂഗിള്‍ അസിസ്റ്റന്റ് സേവനം ഇനി മുതല്‍ ഹിന്ദി ഭാഷയിലും ലഭ്യമാവും. ആന്‍ഡ്രോയിഡ് മാര്‍ഷമെലേയ്ക്ക് ശേഷം പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്‌ഫോണ്‍ പതിപ്പുകളില്‍ ഇനി ഗൂഗിള്‍ അസിസ്റ്റന്റ ഹിന്ദിയില്‍ പ്രവര്‍ത്തിപ്പിക്കാം. ഉടന്‍ തന്നെ ആന്‍ഡ്രോയിഡ് 5.0 ലോലിപോപ്പ്, ഐഫോണ്‍, ആന്‍ഡ്രോയിഡ് ഓറിയോ ഗോ എഡിഷന്‍ എന്നിവയില്‍ ഗൂഗിള്‍ അസിസ്റ്റന്റ് ഹിന്ദി ഭാഷ സേവനം ലഭ്യമാകും. ഇന്ത്യന്‍ ജനങ്ങള്‍ക്കിടയിലേക്ക് കൂടുതല്‍ ആഴത്തില്‍ ഇറങ്ങിചെല്ലുന്നതിന്റെ ഭാഗമായാണ് ഗൂഗിള്‍ തങ്ങളുടെ സേവനങ്ങളിലെല്ലാം പ്രാദേശിക ഭാഷാ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിക്കൊണ്ടിരിക്കുന്നത്. അടുത്തിടെയാണ് ഗൂഗിള്‍ മാപ്പില്‍ മലയാളമുള്‍പ്പടെയുള്ള ഭാഷകളില്‍ ശബ്ദ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്ന സേവനം ഗൂഗിള്‍ ആരംഭിച്ചത്. ഗൂഗിള്‍ അസിസ്റ്റന്റില്‍ ഹിന്ദി ലഭിക്കുന്നതിന് ഡിവൈസ് ലാങ്ക്വേജ് ഹിന്ദിയിലേക്ക് മാറ്റുക. ഒപ്പം ഗൂഗിള്‍ അസിസ്റ്റന്റ് അപ്ഡേറ്റ് ചെയ്യുക. നിലവില്‍ എട്ട് ഭാഷകളാണ് ഗൂഗിള്‍ അസിസ്റ്റന്റിലുള്ളത്. ഈ വര്‍ഷം അവസാനത്തോടെ 30 ഭാഷകളില്‍ ഗൂഗിള്‍ അസിസ്റ്റന്റ് ലഭ്യമാവും. അതോടെ രാജ്യത്തെ 95 ശതമാനം പേരും തങ്ങളുടെ പ്രാദേശിക ഭാഷകളില്‍ ഗൂഗിള്‍ സേവനം ഉപയോഗിക്കാനാവും.

ഷാർജയിൽ സൗജന്യ പാർക്കിങ് നിർത്തലാക്കുന്നു

ഷാര്‍ജയില്‍ അവധി ദിനങ്ങളിലെ സൗജന്യ പാര്‍ക്കിങ് നിര്‍ത്തലാക്കുന്നു. നഗരത്തില്‍ തിരക്കേറിയ പ്രദേശങ്ങളില്‍ പാര്‍ക്കിങ് നിരക്കും വര്‍ധിക്കും. ഈ മാസം 30 മുതലാണ് നിയമം പ്രാബല്യത്തില്‍ വരിക. വാരാന്ത്യങ്ങളിലും പൊതു അവധി ദിനങ്ങളിലും ഉണ്ടായിരുന്ന സൗജന്യ പാര്‍ക്കിങ് ആനുകൂല്യമാണ് നിര്‍ത്തലാക്കുന്നത്. നഗരത്തിലെ പാര്‍ക്കിങ് പ്രശ്നം പരിഹരിക്കാനും ദുരുപയോഗം ഇല്ലാതാക്കാനും ലക്ഷ്യമിട്ടാണ് പരിഷ്കാരമെന്ന് നഗരസഭ വ്യക്തമാക്കി. അല്‍മജാസ്, ഷുവാഹൈന്‍, ബാങ്ക് സ്ട്രീറ്റ് എന്നിവിടങ്ങളിലെ പാര്‍ക്കിങ് നിരക്കിലും മാറ്റമുണ്ടാകും. സ്ഥലവാസികളുടെ അഭിപ്രായംകൂടി കണക്കിലെടുത്താണ് പരിഷ്കാരമെന്ന് നഗരസഭ വ്യക്തമാക്കി. ഇതനുസരിച്ച് പഴയ പാര്‍ക്കിങ് ബോര്‍ഡുകള്‍ മാറ്റി സ്ഥാപിച്ചു. അവധി ദിവസങ്ങളില്‍ പാര്‍ക്കിങ് ഫീസ് ഈടാക്കാനുള്ള സംവിധാനം പാര്‍ക്കിങ് മെഷീനുകളിലും പരിഷ്കരിച്ചിട്ടുണ്ട്. മതിയായ പഠനത്തിന്‍റെയും പൊതുജനാഭിപ്രായ സമന്വയത്തിന്‍റെയും അടിസ്ഥാനത്തിലാണ് തീരുമാനം. പുതിയ നീക്കത്തോട് ജനങ്ങള്‍ക്ക് സമ്മിശ്ര പ്രതികരണമാണ്.

മാര്‍പ്പാപ്പയെ കേരളത്തിലേക്ക് ക്ഷണിച്ച് മന്ത്രി

ഫ്രാന്‍സിസ് മാര്‍പ്പാപ്പയെ കേരളത്തിലേക്ക് ക്ഷണിച്ച് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ക്ഷണം മാര്‍പ്പാപ്പ സ്വീകരിച്ചെന്നും മന്ത്രി ഫേസ്ബുക്കില്‍ അറിയിച്ചു.കേരള ടൂറിസം റോഡ്‌ ഷോയുമായി ബന്ധപ്പെട്ടാണ് മന്ത്രി ഇറ്റലിയില്‍ എത്തിയതും വത്തിക്കാനില്‍ പോപ്പിനെ കണ്ടതും.   മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ് : അഭിവന്ദ്യ ഫ്രാൻസിസ് മാർപാപ്പയെ കാണാനുള്ള അസുലഭ അവസരം കഴിഞ്ഞ ദിവസം എനിക്ക് ലഭിക്കുകയുണ്ടായി. ഊഷ്മളമായ കൂടികാഴ്ച്ചയായിരുന്നു. അദ്ദേഹത്തിന്റെ പുരോഗമനപരമായ നിലപാടുകള്‍ എക്കാലത്തും എന്നെ ആകര്‍ഷിച്ചിരുന്നു. നവോത്ഥാന കേരളത്തിന്റെ സ്നേഹസമ്മാനം അദ്ദേഹത്തിന് കൈമാറുകയും ചെയ്തു. സംസ്ഥാന സര്‍ക്കാരിന് വേണ്ടി അദ്ദേഹത്തെ കേരളത്തിലേക്ക് ക്ഷണിച്ച് കൊണ്ട് ബഹു: മുഖ്യമന്ത്രി സ: പിണറായി വിജയന്റെ ക്ഷണക്കത്ത് കൈമാറി. ദൈവത്തിന്റെ സ്വന്തം നാട്ടിലേക്കുള്ള ക്ഷണത്തെ സ്നേഹപൂര്‍വ്വം സ്വീകരിക്കുകയും ഇന്നാട്ടിനെ കുറിച്ച് കൂടുതലറിയാന്‍ ആഗ്രഹം പങ്ക് വയ്ക്കുകയും ചെയ്തു.

നഗരപാതയില്‍ പരമാവധി വേഗം 70കിലോമീറ്റര്‍; കേന്ദ്ര ഉത്തരവായി

രാജ്യത്തെ നഗരപാതകളിലെ വേഗതാ പരിധി നിശ്ചയിച്ച് കേന്ദ്ര ഉത്തരവായി. കാറുകള്‍ക്ക് മണിക്കൂറില്‍ എഴുപതു കിലോമീറ്റര്‍, കാര്‍ഗോ വാഹനങ്ങള്‍ക്ക് അറുപത്, ഇരുചക്ര വാഹനങ്ങള്‍ക്ക് അമ്പത് എന്നിങ്ങനെയാണ് പരമാവധി വേഗ പരിധി. നേരത്തെ പ്രാദേശിക തലത്തിലാണ് വേഗം നിശ്ചയിച്ചിരുന്നത്. പരമാവധി വേഗം 40-50കിലോമീറ്റര്‍ എന്നായിരുന്നു കാറുകള്‍ക്ക് ഇതുവരെ. ഇതിലും ഉയര്‍ന്ന വേഗ പരിധി നഗരങ്ങളില്‍ അനുവദിക്കില്ല. എന്നാല്‍ വേഗം കുറയ്ക്കണമെങ്കില്‍ പ്രാദേശിക തലത്തില്‍ തീരുമാനിക്കാം. ഗതാഗത ജോയിന്റ് സെക്രട്ടറി അഭയ് ദാമ്ലെയുടെ നേതൃത്വത്തിലുള്ള കമ്മിറ്റി ശുപാര്‍ശ കേന്ദ്ര ഗതാഗത മന്ത്രി അംഗീകരിക്കുകയായിരുന്നു. എക്സ്പ്രസ് വേയില്‍ കാറുകള്‍ക്ക് പരമാവധി വേഗം 120 കിലോമീറ്ററാണ്.

അസാധു കാണിക്കയില്‍ കുടുങ്ങി തിരുപ്പതി ക്ഷേത്രം

നോട്ടുനിരോധനത്തിന്റെ ദുരിതമൊഴിയാതെ തിരുമല തിരുപ്പതിവെങ്കടേശ്വര ക്ഷേത്രം. ഭക്തരുടെ അസാധു കാണിക്കയില്‍ കുഴങ്ങി തലവേദന അനുഭവിക്കുകാണ് ക്ഷേത്രം അധികൃതര്‍. നോട്ടു നിരോധനത്തിന് ശേഷം അസാധു കാണിക്കായി തിരുപ്പതിയില്‍ എത്തിയത് ഒന്നും രണ്ടുമല്ല 25 കോടിയുടെ പഴയ നോട്ടുകളാണ്. 2016 നവംബര്‍ എട്ടിന് ശേഷം ആയിരത്തിന്റെയും അഞ്ഞൂറിന്റെയും അസാധു നോട്ടുകള്‍ കൂട്ടത്തോടെ കാണിക്കായി നിക്ഷേപിച്ചു. ഇത്രയും വലിയ തുക റിസര്‍വ് ബാങ്കിന്റെ സഹായത്തോടെ മാറ്റിയെടുക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ക്ഷേത്രം ഭാരവാഹികള്‍. ക്ഷേത്രത്തില്‍ സൂക്ഷിച്ചിരിക്കുന്ന അസാധു നോട്ടുകള്‍ മാറി നല്‍കണമെന്ന് ആവശ്യപ്പെട്ട് ആര്‍ ബി ഐയ്ക്കു കത്തയച്ചതായി തിരുമല തിരുപ്പതിദേവസ്വം (ടിടിഡി) അഡീഷണല്‍ ഫിനാന്‍ഷ്യല്‍ അഡൈസ്വറും മുഖ്യ അക്കൗണ്ടന്റ് ഓഫീസറുമായ ഒ. ബാലാജി പറഞ്ഞു.

കേരള ബ്ലോഗ്‌ എക്സ്പ്രസ് ഈ മാസം 18ന് യാത്ര തുടങ്ങും

  കേരള ബ്ലോഗ് എക്സ്പ്രസ് ഈ മാസം 18ന് യാത്രതിരിക്കും. ആലപ്പുഴ, കുമരകം, തൃശൂർ, മൂന്നാർ, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോഡ് പ്രദേശങ്ങൾ ഉൾപ്പെടുന്ന ഇത്തവണത്തെ പര്യടനം ഏപ്രിൽ ഒന്നിന് കൊച്ചിയില്‍ സമാപിക്കും. 28 രാജ്യങ്ങളിൽ നിന്നുള്ള തെരഞ്ഞെടുക്കപ്പെട്ട 30 ബ്ലോഗർമാരാണ് കേരള ബ്ലോഗ്‌ എക്സ്പ്രസില്‍ നാട് കാണാന്‍ ഇറങ്ങുന്നത്. കേരള ബ്ലോഗ് എക്സ്പ്രസിന്‍റെ അഞ്ചാമത് എഡിഷന്‍ മാസ്കറ്റ് ഹോട്ടലിൽ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഫ്ലാഗ് ഓഫ് ചെയ്യും. കേരള യാത്ര നടത്തുന്ന അന്താരാഷ്ട്ര യാത്രാ ബ്ലോഗർമാരുടെ സംഘം മലനിരകളും കടൽത്തീരങ്ങളും ജലാശയങ്ങളും നഗരജീവിത ദൃശ്യങ്ങളും ഉൾപ്പെടെ കേരളീയ ഗ്രാമ-നഗര കാഴ്ചകള്‍ ഫോട്ടോഗ്രാഫുകളായും വിഡിയോ ദൃശ്യങ്ങളായും സഞ്ചാര സാഹിത്യമായും അവരവരുടെ ബ്ലോഗുകളിലൂടെ പ്രചരിപ്പിക്കും. ഓൺലൈനിലൂടെ നടത്തിയ വോട്ടെടുപ്പിൽ മികച്ച നേട്ടം കൈവരിച്ച ബ്ലോഗർമാരെയാണ് പര്യടന സംഘത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഫ്രാൻസ്, അമേരിക്ക, യു.കെ, കാനഡ, ജർമ്മനി, ഇറ്റലി, സ്പെയിൻ, ബൾഗേറിയ, റൊമേനിയ, വെനസ്വേല, പെറു തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ബ്ലോഗർമാരാണ് ബ്ലോഗ്‌ ... Read more

ഈഫല്‍ ടവറിലേക്ക് യാത്ര

സപ്താത്ഭുതങ്ങളില്‍ ഒന്നായ ഫ്രാന്‍സിലെ ഈഫല്‍ ടവറിലേക്ക് നടത്തിയ യാത്രയെക്കുറിച്ച് പ്രതീഷ് ജയ്‌സണ്‍ എഴുതുന്നു ആകാശത്തെ ചുംബിച്ച് പടുകൂറ്റന്‍ നിര്‍മിതി. ഈ വിസ്മയമൊന്നു അടുത്തു കാണുക എന്നത് ജീവിതത്തിലെ വലിയ ആഗ്രഹമായിരുന്നു. ഫ്രാന്‍സിലെ ഈഫൽ ടവർ എന്ന വിശ്വ കൗതുകം എന്നെ തെല്ലൊന്നുമല്ല ഭ്രമിപ്പിച്ചിട്ടുള്ളത്‌. ഏതായാലും ഇക്കഴിഞ്ഞ യൂറോപ്യന്‍ പര്യടനത്തില്‍ ആ മോഹം സഫലമായി. പാരീസിലെത്തിയ എനിക്ക് ഈഫല്‍ ടവര്‍ കാണാനുള്ള ത്രില്ലില്‍ ആ രാത്രി ശരിക്ക് ഉറങ്ങാനായില്ല. രാവിലെ നേരത്തെ എഴുന്നേറ്റു റെഡിയായി യാത്ര തുടങ്ങി. ലൂവ് മ്യൂസിയം വരെ ഒരു ടാക്സി വിളിച്ചു, അവിടന്ന് നടന്നുപോകാം എന്ന് തീരുമാനിച്ചു. ലൂവിന്റെ മുന്നിലുള്ള ട്യുയ്ലരീസ് ഗാര്‍ഡനിലൂടെ ഈഫൽ ടവർ ലക്ഷ്യമാക്കി നടത്തം തുടങ്ങി. ധാരാളം മരങ്ങളും ചെടികളും വാട്ടർ ഫൗണ്ടനുകളും ഉള്ള മനോഹരമായ പാർക്ക് ആണിത്   കാഴ്ചയും കെണിയും കാഴ്ചകളൊക്കെ കണ്ടു നടന്നുകൊണ്ടിരിക്കെ ഞങ്ങൾ ഒരു കൂട്ടം വനിതാ മോഷ്ടാക്കളുടെ പിടിയില്‍പ്പെട്ടു . 4 പെണ്ണുങ്ങൾ ഒരു ബുക്കും പേനയുമായി ... Read more

വികസന പാതയില്‍ ജബല്‍ ജൈസ്

റാസല്‍ഖൈമയിലെ ഏറ്റവും വലിയ കൊടുമുടിയായ ജബല്‍ ജെയ്‌സിലേക്കെത്തുന്ന സന്ദര്‍ശകരുടെ എണ്ണം വര്‍ധിക്കുമ്പോള്‍ പുതിയ വികസനപദ്ധതികള്‍ ഒരുക്കുകയാണ് അധികൃതര്‍. റാസല്‍ഖൈമയിലെ പൊതുമരാമത്ത് വകുപ്പ് നടപ്പാക്കുന്ന പദ്ധതിയില്‍ 20 വാഹനപാര്‍ക്കിങ് കേന്ദ്രങ്ങള്‍, പുതിയ പൊതു ടോയ്‌ലറ്റുകള്‍, ആധുനിക സൗകര്യങ്ങളോടെയുള്ള വിശ്രമകേന്ദ്രങ്ങള്‍, മറ്റ് അവശ്യസൗകര്യങ്ങള്‍ തുടങ്ങിയവയാണ് നിര്‍മിക്കുന്നത്. എമിറേറ്റിലെ ടൂറിസ്റ്റ് പ്രദേശങ്ങളിലെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുള്ള സമഗ്ര പദ്ധതിയുടെ ഭാഗമാണിതെന്ന് അഡ്വൈസറി ഡയറക്ടര്‍ ജനറല്‍ അഹമ്മദ് അല്‍ ഹമാദി പറഞ്ഞു. ജബല്‍ ജെയ്‌സിന്‍റെ മുകളിലേക്ക് പോകുന്ന 36 കി.മീറ്റര്‍ റോഡിലുള്ള സ്ഥലങ്ങളില്‍ വിശ്രമകേന്ദ്രങ്ങള്‍ നിര്‍മിക്കും. സമുദ്രനിരപ്പില്‍നിന്ന് 1680 മീറ്റര്‍ ഉയരമുള്ള ജബല്‍ ജെയ്‌സിലെ ശീതകാലത്തെ താപനില മൈനസ് -2 ഡിഗ്രി വരെ താഴാറുണ്ട്. ഈ സമയത്താണ് കൂടുതല്‍ സന്ദര്‍ശകര്‍ ഇവിടെയെത്തുന്നത്. രണ്ട് പ്രധാന റോഡുകളുടെ നിര്‍മാണവും പദ്ധതിയിലുണ്ട്. രണ്ടാമത്തെ മൂന്ന് വരി പാതയാണ് മലയുടെ താഴേക്ക് പോകുന്നതിനായി നിര്‍മിക്കുന്നത്. റാക് ടൂറിസം ഡെവലപ്‌മെന്‍റ് അതോറിറ്റിയുടെ മേല്‍നോട്ടത്തില്‍ നടപ്പാക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ സന്ദര്‍ശകര്‍ക്കും വാഹനങ്ങള്‍ക്കും ഏറെ ഗുണകരമാവുമെന്ന് ... Read more

മീന്‍മുട്ടി വിനോദസഞ്ചാര കേന്ദ്രം വീണ്ടുമൊരുങ്ങുന്നു

മീന്‍മുട്ടി വിനോദസഞ്ചാര കേന്ദ്രം വികസന പാതയില്‍. കേരളപിറവിയുടെ അറുപതാം വാര്‍ഷികത്തില്‍ എല്‍ ഡി എഫ് സര്‍ക്കാര്‍ നടപ്പാക്കുന്ന അമ്പത് പദ്ധതികള്‍ ഒന്നാണ് മീന്‍മുട്ടി ഹൈഡല്‍ ടൂറിസം പദ്ധതി. വാമനപുരം നദിയിലെ ലോവര്‍ മീന്‍മുട്ടി ചെറുകിട ജലവൈദ്യുത പദ്ധതിയോടനുബന്ധിച്ച് നടത്താനിരുന്ന പദ്ധതി സംരക്ഷണമില്ലാത്തതിനെതുടര്‍ന്ന് ശോചനീയമായ അവസ്ഥയിലേക്ക് എത്തിയിരുന്നു. നശിച്ച് കൊണ്ടിരിക്കുന്ന മീന്‍മുട്ടി വിനോദ സഞ്ചാര പദ്ധതി പുനരാരംഭിക്കണമെന്ന് നിയമസഭയില്‍ ഡി.കെ മുരളി എം എല്‍ എ സബ്മിഷന് മറുപടിയായി മന്ത്രി പദ്ധതിക്ക് അനുമതി നല്‍കി. സന്ദര്‍ശകരെ ആകര്‍ഷിക്കുന്ന ജലസംഭരണിയില്‍ ബോട്ടിങ്ങ് സൗകര്യം, ഡാമില്‍ ഒഴുകി നടന്നിരുന്ന കോഫി ഹൗസ്, ഒരേ സമയം ആറ് പേര്‍ക്ക് സഞ്ചരിക്കാവുന്ന രണ്ട് പെഡല്‍ ബോട്ട് എന്നിവ പദ്ധതിയുടെ തുടക്കത്തില്‍ ഉണ്ടായിരുന്നു. പദ്ധതി പുനരാവിഷ്‌ക്കരുക്കുന്നതോടെ നിലവിലുള്ള സംവിധാനങ്ങള്‍ക്കൊപ്പം കുട്ടികള്‍ക്കായി ശലോഭോദ്യാനം, നട്ടുവളര്‍ത്തിയ മുളങ്കാടുകള്‍ ഇരിപ്പിടങ്ങള്‍ എന്നിവ ഉണ്ടായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.