Category: Homepage Malayalam

ഇനി പാന്‍കാര്‍ഡ് എല്ലാവര്‍ക്കും ബാധകം: മെയ് 31നകം അപേക്ഷിക്കണം

നികുതിവെട്ടിപ്പ് തടയാന്‍ പാന്‍കാര്‍ഡ് നിര്‍ബന്ധമാക്കി ആദായ നികുതി വകുപ്പ്.  പ്രതിവര്‍ഷം രണ്ടര ലക്ഷത്തില്‍ക്കൂടുതല്‍ സാമ്പത്തിക ഇടപാടുകള്‍ നടത്തുന്ന എല്ലാവര്‍ക്കും പാന്‍ കാര്‍ഡ് നിര്‍ബന്ധമാക്കുമെന്ന് ആദായനികുതി വകുപ്പ് അറിയിച്ചു. ഡിസംബര്‍  അഞ്ചുമുതല്‍ ഇത് ബാധകമാണെന്ന് ആദായ നികുതി വകുപ്പ് പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു. നികുതി ഒഴിവാക്കുന്നത് തടയുകയാണ് ലക്ഷ്യമെന്നും സര്‍ക്കുലര്‍ വ്യക്തമാക്കുന്നു. സാമ്പത്തിക വര്‍ഷം 2.5 ലക്ഷം രൂപയുടെ ഇടപാടുനടത്തുന്നവരെല്ലാം 2019 മെയ് 31നകം പാന്‍കാര്‍ഡിന് അപേക്ഷിച്ചിരിക്കണം.  പാന്‍ കാര്‍ഡിന് അപേക്ഷിക്കുമ്പോള്‍ അച്ഛന്റെ പേര് നല്‍കണമെന്ന വ്യവസ്ഥ ഐടി വകുപ്പ് ഒഴിവാക്കി. അച്ഛന്‍ മരണപ്പെടുകയോ, വിവാഹമോചനം നേടിയ ആളോ ആണെങ്കില്‍ അപേക്ഷാഫോമില്‍ പേര് നല്‍കേണ്ടതില്ലെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.

എംഎഫ് ഹുസൈന്‍റെ കാര്‍ ലേലത്തില്‍ വിറ്റുപോയത് 17.74 ലക്ഷം രൂപയ്ക്ക്

ചിത്രകാരന്‍ എം എഫ് ഹുസൈന്‍ ഉപയോഗിച്ചിരുന്ന കാര്‍ ലേലത്തില്‍ വിറ്റുപോയത് 17.74 ലക്ഷം രൂപയ്ക്ക്. ഹുസൈന്‍ ഉപയോഗിച്ചിരുന്ന 1937 മോഡല്‍ മോറിസ് 8 വിന്‍റേജ് ബ്രിട്ടീഷ്  കാര്‍ ഓണ്‍ലൈന്‍ ലേലത്തിലാണ് വിറ്റത്. മുംബൈ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഒരു ബിസിനസുകാരനാണ് മോറിസ് 8 സ്വന്തമാക്കിയത്. മുംബൈ ആസ്ഥാനമായി പ്രവര്‍ത്തുന്ന ആസ്റ്റാഗുരു എന്ന കമ്പനിയായിരുന്നു ഓണ്‍ലൈന്‍ ലേലത്തിന്‍റെ സംഘാടകര്‍. 8-12 ലക്ഷം രൂപ വരെയാണ് വാഹനത്തിന്റെ ഏകദേശ മൂല്യം കണക്കാക്കിയിരുന്നത്. 1991 മുതലാണ് മോറിസ് 8 എംഎഫ് ഹുസൈന്‍റെ കുടുംബത്തിന്‍റെ ഭാഗമായത്. ഗ്രേ-ബ്ലാക്ക് നിറമായിരുന്നു ഹുസൈന്‍ ഉപയോഗിച്ചിരുന്ന കാലത്ത് ഈ മോറിസിന്. 2011 ല്‍ അദ്ദേഹം മരിച്ച ശേഷം പിന്നീട് റീ പെയന്റ് ചെയ്ത് ബീജ്-ബ്ലാക്ക് നിറത്തിലേക്ക് മാറ്റി. അദ്ദേഹത്തിന്‍റെ മുംബൈയിലെ വീട്ടില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു വാഹനം. 1935 മുതല്‍ 1948 വരെയുള്ള കാലയളവിലാണ് മോറിസ് 8 മോഡല്‍ കമ്പനി നിര്‍മിച്ചിരുന്നത്. ഫോര്‍ഡ് മോഡല്‍ Y ക്ക് ലഭിച്ച ജനപ്രീതിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടായിരുന്നു മോറിസ് ... Read more

മോട്ടോര്‍ വാഹന വകുപ്പില്‍ വന്‍ പരിഷ്കരണം; ഓട്ടോ ഡ്രൈവര്‍മാര്‍ക്ക് ബാഡ്ജ് വേണ്ട

ഡ്രൈവിങ് ലൈസന്‍സ് പുതുക്കുന്നതിനും ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങളുടെ ഫിറ്റ്‌നസ് നിയമങ്ങളിലും ഭേദഗതി വരുത്തി മോട്ടോര്‍ വാഹന വകുപ്പ്. പുതിയ ഭേദഗതി പ്രകാരം 7500 കിലോ ഗ്രാമില്‍ താഴെ ലോഡ് ഉള്‍പ്പെടെ ഭാരം വരുന്ന ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍, ഓട്ടൊറിക്ഷ, ത്രീവീലര്‍ ഗുഡ്‌സ് തുടങ്ങിയ ട്രാന്‍സ്‌പോര്‍ട്ട് ലൈറ്റ് മോട്ടോര്‍ വാഹനങ്ങള്‍ ഓടിക്കുന്നതിന് ബാഡ്ജ് ആവശ്യമില്ല. ഇപ്രകാരം ബാഡ്ജ് ഉള്ള ഡ്രൈവിങ് ലൈസന്‍സുകള്‍ ഇനി മുതല്‍ മൂന്ന് വര്‍ഷം കൂടുമ്പോള്‍ പുതുക്കേണ്ടതില്ല. ആ ലൈസന്‍സിന്‍റെ സാധുത സ്വകാര്യ വാഹനങ്ങള്‍  ഓടിക്കുന്നതിനുള്ള കാലാവധിയായി കണക്കാക്കുന്നതായിരിക്കും. ലൈറ്റ് മോട്ടോര്‍ വെഹിക്കിളിന് മുകളില്‍ ലോഡടക്കം 7500 കിലോഗ്രാമില്‍ കൂടുതല്‍ ഭാരം വരുന്ന വാഹനങ്ങള്‍ ഓടിക്കുന്നതിന് ഹെവി ഡ്രൈവിങ് ലൈസന്‍സും ബാഡ്ജും ആവശ്യമാണ്. അത്തരത്തിലുള്ള ഡ്രൈവിങ് ലൈസന്‍സുകളുടെ കാലാവധി മൂന്നു വര്‍ഷമാണ്. ഹെവി ഡ്രൈവിങ് ലൈസന്‍സുകള്‍ മൂന്നു വര്‍ഷം കൂടുമ്പോള്‍ പുതുക്കണം. ഭേദഗതി പ്രകാരം പുതിയ വാഹനങ്ങള്‍ക്ക് രജിസ്‌ട്രേഷനോടനുബന്ധിച്ചു തന്നെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കെറ്റ് നല്‍കും. രണ്ടു വര്‍ഷത്തേക്ക് നല്‍കുന്ന ഫിറ്റ്‌നസ് സര്‍ട്ടിഫിക്കെറ്റിന് ... Read more

ചാല പൈതൃക ടൂറിസം പദ്ധതി നിര്‍മ്മാണ പ്രവൃത്തികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കും:മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

ചാല പൈതൃക ടൂറിസം പദ്ധതി നിര്‍മ്മാണ പ്രവൃത്തികള്‍ എത്രയും പെട്ടെന്ന് ആരംഭിക്കും. നിര്‍മ്മാണ പ്രവൃത്തികള്‍ വേഗത്തിലാക്കാന്‍ സഹകരണം ടൂറിസം ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്റെഅദ്ധ്യക്ഷതയില്‍ ബന്ധപ്പെട്ടവരുടെ യോഗം ചേര്‍ന്നു. മലക്കറി-മത്സ്യ-മാംസ ചന്ത നവീകരണവുമായി ബന്ധപ്പെട്ട കച്ചവടക്കാരുടെ എല്ലാവിധ ആശങ്കകളും ദൂരീകരിക്കുന്നതിനായി പദ്ധതിയുടെ രൂപരേഖ ഇവര്‍ക്ക് മുന്നില്‍ അവതരിപ്പിക്കും. നവംബര്‍ 24നു ഉച്ചയ്ക്ക് 12 മണിക്ക് ചാലയിലെ കോര്‍പ്പറേഷന്റെ അധീനതയിലുള്ള ഹാളില്‍ പദ്ധതിയുടെ ആര്‍ക്കിടെക്ട് പത്മശ്രീ ശങ്കറാണ് കച്ചവടക്കാര്‍ക്കായി പ്രസന്റേഷന്‍ നടത്തുന്നത്.   ഘട്ടം ഘട്ടമായി നടപ്പാക്കുന്ന പദ്ധതിയില്‍ മലക്കറി-മത്സ്യ- മാംസ വ്യാപാരികളുടെ കടകള്‍ സമയബന്ധിതമായി പുതുക്കി പണിയും. കച്ചവടക്കാരെ പുനരധിവസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ചാല കൗണ്‍സിലര്‍ കണ്‍വീനറായി ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥര്‍, വ്യാപാരി സമൂഹം, ചാല പൗര സമിതി എന്നിവരടങ്ങുന്ന ഒരു കമ്മിറ്റി രൂപീകരിക്കും. ഈ കമ്മിറ്റി നിര്‍മ്മാണ പ്രവൃത്തികള്‍ കഴിയുന്നത് വരെ കച്ചവടം നടത്തുന്നതിന് ആവശ്യമായ സ്ഥലം കണ്ടെത്തും.   വിവിധ വകുപ്പുകളുടെ ഏകോപനം ഉറപ്പാക്കി പദ്ധതി പൂര്‍ത്തീകരണം സുഗമമാക്കാന്‍ ... Read more

രാജ്യത്തെ ആദ്യ മഹിളാ മാള്‍ കോഴിക്കോട്ട്; ഉദ്ഘാടനം നാളെ

രാജ്യത്തെ ആദ്യ മഹിളാമാള്‍ കോഴിക്കോട്ട് മുഖ്യമന്ത്രി നാളെ ഉദ്ഘാടനം ചെയ്യും. കോഴിക്കോട് കോര്‍പ്പറേഷനിലെ കുടുംബശ്രീ സി.ഡി.എസ് യൂണിറ്റാണ് വ്യവസായ രംഗത്തെ പുത്തന്‍ചുവടുവെപ്പിന് പിന്നില്‍.തികച്ചും സ്ത്രീസൗഹൃദമായാണ് മാള്‍ പ്രവര്‍ത്തിക്കുക. പെണ്‍കരുത്തിന്റെ കയ്യൊപ്പ് എന്ന മുദ്രാവാക്യവുമായാണ് മഹിളാമാള്‍ കോഴിക്കോട് നഗരത്തില്‍ പ്രവര്‍ത്തനം തുടങ്ങുന്നത്. ഭരണനിര്‍വ്വഹണം മുതല്‍ സുരക്ഷാചുമതല വരെ വനിതകളുടെ മേല്‍നോട്ടത്തില്‍.103 സംരഭ ഗ്രൂപ്പുകളാണ് മാളിലുള്ളത്.ഇതില്‍ 70 സംരഭങ്ങള്‍ കുടുംബശ്രീയുടേതും ബാക്കിയുള്ളവ സ്വകാര്യ വനിതാ സംരഭകരുടേതുമാണ്. വനിതാ വികസന കോര്‍പറേഷന്‍ ഹെല്‍പ് ഡെസ്‌ക്, വനിതാ കോഓപറേഷന്‍ ബാങ്ക്, കുടുംബ കൗണ്‍സലിങ് സെന്റര്‍ തുടങ്ങിയവയും മാളില്‍ പ്രവര്‍ത്തിക്കും. അഞ്ച് നിലകളിലായി 36000 ചതുരശ്രഅടി വിസ്തീര്‍ണമാണ് മാളിനുള്ളത്. കുടുംബശ്രീ അംഗങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്ന ചെറുകിട ഉത്പന്നങ്ങളുടെ വിപണനത്തിനായി സ്ഥിരം എക്‌സിബിഷന്‍ സെന്ററും മൈക്രോബസാറും മാളിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കും. ഫുഡ് കോര്‍ട്ട് കൂടാതെ കുടുംബശ്രീയുടെ കഫേ ശ്രീയും തയ്യാറാണ്. രാവിലെ 10 മുതല്‍ രാത്രി 10 വരെയാണ് പ്രവര്‍ത്തന സമയം.

വീണ്ടും ചിറക് വിരിയ്ക്കാനൊരുങ്ങി കരിപ്പൂർ; വലിയ വിമാനങ്ങളുടെ സർവീസ് ഡിസംബർ 5 മുതൽ

കരിപ്പൂരില്‍ നിന്ന് വലിയ വിമാനങ്ങളുടെ സര്‍വീസ് ഡിസംബര്‍ അഞ്ച് മുതല്‍ വീണ്ടും തുടങ്ങും.സൗദി എയര്‍ലൈന്‍സിന്‍റെ ജിദ്ദയില്‍ നിന്നുള്ള വിമാനമാണ് കരിപ്പൂരില്‍ ആദ്യം ഇറങ്ങുക. അടുത്ത മാസം 5ന് രാവിലെ 11.30ന് ആണ് സൗദി എയര്‍ലൈന്‍സിന്‍റെ ജിദ്ദയില്‍ നിന്നുള്ള സര്‍വീസ് കരിപ്പൂരില്‍ ഇറങ്ങുക. ഇതിന്‍റെ മുന്നോടിയായി സൗകര്യങ്ങള്‍ വിലയിരുത്താന്‍ ഉപദേശക സമിതി യോഗം വൈകാതെ വിമാനത്താവളത്തില്‍ ചേരും. നവീകരണത്തോടനുബന്ധിച്ച് റണ്‍വേ അടച്ചതോടെയാണ് കരിപ്പൂരില്‍ നിന്നുള്ള വലിയ വിമാനങ്ങളുടെ സര്‍വീസ് നിര്‍ത്തിവച്ചത്. എന്നാല്‍ റവൺവേയുടെ പണി പൂര്‍ത്തിയായിട്ടും വലിയ വിമാനങ്ങളുടെ സര്‍വീസ് പുനരാരംഭിക്കുന്നത് സംബന്ധിച്ച് തീരുമാനമായിരുന്നില്ല. ഇതേ തുടര്‍ന്ന് ജനകീയ പ്രതിഷേധം ശക്തമായതിനു പിന്നാലെയാണ് വലിയ വലിയ വിമാനങ്ങളുടെ സര്‍വീസ് പ്രഖ്യാപിച്ച് സൗദി എയര്‍ലൈൻസ് മുന്നോട്ട് വന്നത് ജിദ്ദ , റിയാദ് സെക്ടറുകളിലേക്കുള്ള ടിക്കറ്റ് ബുക്കിംഗ് നാളെ മുതല്‍ തുടങ്ങും.തിങ്കള്‍,ബുധൻ, വ്യാഴം, ശനി ദിവസങ്ങളില്‍ ജിദ്ദ സെക്ടറിലും ചൊവ്വ, വെള്ളി, ഞായര്‍ ദിവസങ്ങളില്‍ റിയാദ് സെക്ടറിലുമായാണ് തുടക്കത്തില്‍ ഷെഡ്യൂള്‍ തയ്യാറാക്കിയിട്ടുള്ളത്.

കൊച്ചി മെട്രോ; കാല്‍നടയാത്രാ സൗകര്യങ്ങള്‍ നവീകരിക്കാന്‍ 189 കോടി രൂപ വായ്പ അനുവദിച്ചു

കൊച്ചി മെട്രോയ്ക്ക് 189 കോടി രൂപയുടെ വായ്പ നല്‍കാന്‍ സന്നദ്ധമെന്ന് ഫ്രഞ്ച് ഡവലപ്‌മെന്റ് ഏജന്‍സി അറിയിച്ചു. ആലുവാ, ഇടപ്പള്ളി, വൈറ്റില, പേട്ട ജംക്ഷനുകളിലെ കാല്‍നടയാത്രാ സൗകര്യങ്ങള്‍ നവീകരിക്കനാണ് തുക അനുവദിക്കുക. കൊച്ചി മെട്രോ സ്റ്റേഷനുകളോട് ചേര്‍ന്നുള്ള തിരക്കേറിയ പാതകള്‍ കാല്‍നട യാത്രക്കാര്‍ക്ക് സഹായകമായ രീതിയില്‍ ഡിസൈന്‍ ചെയ്യുന്നതിനാണ് ഫ്രഞ്ച് ഏജന്‍സി കൊച്ചി മെട്രോയ്ക്ക് വായ്പ നല്‍കന്‍ സന്നദ്ധത അറിയിച്ചത്. 189 കോടി രൂപയാണ് സഹായ വാഗ്ദാനം. ഫ്രഞ്ച് വികസന ഏജന്‍സി പ്രതിനിധികള്‍ രണ്ട് ദിവസമായി കൊച്ചിയിലുണ്ടായിരുന്നു. അഞ്ച് കോടി രൂപ ചെലവില്‍ കെഎംആര്‍എല്‍ ഇടപ്പള്ളി സ്റ്റേഷനു പുറത്തു നടത്തിയ നവീകരണ പ്രവര്‍ത്തനങ്ങളില്‍ ഫ്രഞ്ച് സംഘം തൃപ്തി പ്രകടിപ്പിച്ചു. കാല്‍ നട യാത്രക്കാര്‍ക്കായി ഇവിടെ പ്രത്യേക നടപ്പാതകള്‍ സജ്ജമാക്കിയിരുന്നു. ഈ പദ്ധതിക്ക് കേന്ദ്ര സര്‍ക്കാരിന്റെ പുരസ്‌കാരവും ലഭിച്ചിരുന്നു. മറ്റു സ്റ്റേഷനുകളിലേക്കും ഈ പദ്ധതി വ്യാപിപ്പിക്കുന്നതിന് സാന്പത്തിക സഹായം നല്‍കാമെന്നാണ് ഫ്രഞ്ച് സംഘം അറിയിച്ചിരിക്കുന്നത്. ആലുവാ, ഇടപ്പള്ളി, തൃപ്പൂണിത്തുറ, പേട്ട, എസ്.എന്‍. കവല തുടങ്ങിയ ... Read more

ഉത്തരവാദിത്ത ടൂറിസത്തിന്റെ ചിറകിലേറി സംസ്ഥാന ടൂറിസം മുന്നോട്ട്

ഓഖിയിലും, മഴക്കെടുതിയിലും പെട്ട് തകര്‍ന്ന് തരിപ്പണമായ സംസ്ഥാനത്തിന്റെ പുനര്‍ നിര്‍മ്മാണത്തിന് ഉത്തരവാദിത്ത ടൂറിസത്തിന്റെ ചിറകിലേറി സംസ്ഥാന ടൂറിസം വകുപ്പ്. സംസ്ഥാന ടൂറിസം വകുപ്പിന് കീഴില്‍ വിനോദ സഞ്ചാര മേഖലയുടെ ഗുണഫലങ്ങള്‍ സംസ്ഥാനത്തുടനീളമുള്ള സാധാരണക്കാര്‍ക്ക് പരമാവധി ലഭ്യമാക്കി ദാരിദ്ര ലഘൂകരണം, സ്ത്രീ ശാസ്ത്രീകരണം, തദ്ദേശ ഗ്രാമ വികസനം,എന്നിവക്കുള്ള പ്രധാന ഉപാധിയായി വിനോദ സഞ്ചാര പ്രവര്‍ത്തനങ്ങളെ മാറ്റുക എന്ന ലക്ഷ്യത്തോടെ രൂപീകൃതമായ ഉത്തരവാദിത്ത ടൂറിസം മിഷൻറെ ഭാഗമായി‍ ഒരു വര്‍ഷം കൊണ്ട് 11532 യൂണിറ്റുകള്‍ രൂപീകൃതമായി. കര്‍ഷകര്‍, കരകൗശല നിര്‍മ്മാണക്കാര്‍, പരമ്പരാഗത തൊഴിലാളികള്‍, കലാകാരന്‍മാര്‍, ഫാം സ്റ്റേ, ഹോം സ്‌റ്റേ സംരംഭകര്‍, ടൂര്‍ ഗൈഡുകള്‍, എന്നിങ്ങനെ ടൂറിസം വ്യവസായിവുമായി പ്രത്യക്ഷമായും, പരോക്ഷമായും ബന്ധപ്പെട്ടുള്ള വിവിധ ആര്‍ടി മിഷന്‍ യൂണിറ്റുകള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും, ആര്‍ടി മിഷന്‍ തയ്യാറാക്കിയിട്ടുള്ള ഇ ബ്രോഷര്‍ പ്രകാശനവും നവംബര്‍ 24 ന് രാവിലെ മസ്‌ക്കറ്റ് ഹോട്ടലില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ സംസ്ഥാന സഹകരണ, ദേവസ്വം, ടൂറിസം വകുപ്പ് മന്ത്രി  കടകംപള്ളി സുരേന്ദ്രന്‍ ... Read more

ഗുജറാത്തില്‍ പട്ടേല്‍ പ്രതിമയ്ക്ക് പിന്നാലെ വരുന്നു കൂറ്റന്‍ ബുദ്ധപ്രതിമ

182 മീറ്റര്‍ ഉയരത്തില്‍ സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ പ്രതിമ ഗുജറാത്തില്‍ യാഥാര്‍ഥ്യമായതിന് പിന്നാലെ മറ്റൊരു ഭീമന്‍ പ്രതിമ കൂടി ഗുജറാത്തില്‍ ഉയരാനൊരുങ്ങുന്നു. 80 മീറ്റര്‍ ഉയരത്തില്‍ ഭഗവാന്‍ ബുദ്ധന്റെ പ്രതിമയാണ് ഗുജറാത്തിലെ ഗാന്ധിനഗറില്‍ നിര്‍മിക്കാനൊരുങ്ങുന്നത്. ബുദ്ധമതവിശ്വാസികളുടെ സംഘടനയായ സംഘകായ ഫൗണ്ടേഷനാണ് പ്രതിമ നിര്‍മിക്കുക. ഇതിനായി സര്‍ക്കാര്‍ ഭൂമി വിട്ടുനല്‍കണമെന്ന് ഫൗണ്ടേഷന്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്. ബുദ്ധപ്രതിമയുടെ നിര്‍മാണവുമായി ബന്ധപ്പെട്ട് പട്ടേല്‍ പ്രതിമ രൂപകല്‍പ്പന ചെയ്ത ശില്‍പി രാം സുതറുമായി സംഘകായ ഫൗണ്ടേഷന്‍ ഭാരവാഹികള്‍ ആശയവിനിമയം തുടങ്ങിയെന്നാണ് വിവരങ്ങള്‍. പ്രതിമ നിര്‍മാണത്തിനായി സര്‍ക്കാര്‍ ഭൂമി വിട്ടുനല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സംഘകായ ഫൗണ്ടേഷന്‍ പ്രസിഡന്റ് ഭന്റെ പ്രശീല്‍ രത്‌ന മാധ്യമങ്ങളോട് പറഞ്ഞു. ഗുജറാത്തില്‍ ബുദ്ധമത സര്‍വകലാശാലകൂടി സ്ഥാപിക്കുമെന്നാണ് ഇദ്ദേഹം പറയുന്നത്. ഗുജറാത്തിലെ ഭാവ്‌നഗറില്‍ വല്ലഭി എന്ന പേരില്‍ ബുദ്ധമത സര്‍വകലാശാലയുണ്ടായിരുന്നുവെന്നും നളന്ദ, തക്ഷശില തുടങ്ങിയ സര്‍വകലാശാലകളെപ്പറ്റി പ്രതിപാദിക്കുന്ന ചൈനീസ് സഞ്ചാരികളുടെ ചരിത്ര രേഖകളില്‍ ഇതേപ്പറ്റിപ്പറയുന്നുണ്ടെന്നും പ്രശീല്‍ രത്‌ന പറയുന്നു. ഉത്തര്‍പ്രദേശിലും ബീഹാറിലും മാത്രമാണ് ഇപ്പോള്‍ ബുദ്ധമത കേന്ദ്രങ്ങളുള്ളത്. ഇനി ... Read more

ബേപ്പൂരില്‍ നിന്ന് ലക്ഷദ്വീപിലേക്ക് മിന്നല്‍ വേഗത്തില്‍ പായാന്‍ വലിയപാനി എത്തി

ദീര്‍ഘ കാലത്തിനുശേഷം ബേപ്പൂര്‍-ലക്ഷദ്വീപ് യാത്രയ്ക്ക് വീണ്ടും അതിവേഗ യാത്രക്കപ്പലുകളെത്തി. വലിയപാനി എന്ന യാത്രക്കപ്പലാണ് ദ്വീപിലേക്കുള്ള യാത്രക്കാരെ കയറ്റാനായി ബേപ്പൂര്‍ തുറമുഖത്തെത്തി. ബേപ്പൂരില്‍നിന്ന് സ്ഥിരമായി ദ്വീപിലേക്ക് സര്‍വീസ് നടത്തിവരുന്ന ‘എം.വി. മിനിക്കോയ്’ എന്ന യാത്രക്കപ്പലിന് പുറമേയാണത്. ബേപ്പൂരില്‍നിന്ന് ഏറ്റവും അടുത്ത ദ്വീപായ ആന്ത്രോത്തിലേക്ക് ഇതില്‍ ഏഴു മണിക്കൂര്‍ക്കൊണ്ടെത്തും. കഴിഞ്ഞദിവസം ‘വലിയപാനിയിലും’ ‘മിനിക്കോയിലും’ മുന്നൂറില്‍പ്പരം യാത്രക്കാരുമായാണ് ബേപ്പൂര്‍ തുറമുഖം വിട്ടത്. ആന്ത്രോത്ത്, കില്‍ത്താന്‍, ചെത്ത്പത്ത്, ബിത്ര എന്നീ ദ്വീപിലേക്കുള്ള യാത്രക്കാരാണ് ഈ രണ്ട് കപ്പലുകളിലും കയറിയത്. ‘ കൊച്ചിയെ അപേക്ഷിച്ച് കുറഞ്ഞ ചെലവില്‍ കോഴിക്കോട്ടും ബേപ്പൂരും താമസിക്കാമെന്നതുകൊണ്ട് ഇവിടേക്ക് വരാനാണ് ലക്ഷദ്വീപുകാര്‍ക്ക് ഇഷ്ടം. എളുപ്പത്തില്‍ വന്‍കരയില്‍നിന്ന് ദ്വീപില്‍ എത്തിപ്പെടാന്‍ ബേപ്പൂരില്‍ നിന്നാണ് സാധിക്കുക. ചെറിയപാനി’, ‘പറളി’ എന്നീ അതിവേഗക്കപ്പലുകളും (ഹൈസ്പീഡ് ക്രാഫ്റ്റ്) വൈകാതെയെത്തുമെന്നാണ് റിപ്പോര്‍ട്ട്.

അബൂദാബിയിൽ വീണ്ടും ഊബര്‍ എത്തുന്നു

രണ്ട് വര്‍ഷത്തിന് ശേഷം അബുദാബിയില്‍ ഊബര്‍ ടാക്‌സികളുടെ സേവനം എത്തുന്നു. ദുബായ് ഗതാഗത വകുപ്പിന്റെ കീഴിലുള്ള ഇന്റഗ്രേറ്റഡ് ട്രാന്‍സ്‌പോര്‍ട്ട് സെന്ററും (ഐ.ടി.സി) ഊബര്‍ കമ്പനിയും തമ്മില്‍ കഴിഞ്ഞ ദിവസം ഇത് സംബന്ധിച്ച കരാറിനും രൂപം നല്‍കി. സാധാരണ ടാക്‌സികള്‍ ഉപയോക്താക്കളില്‍ നിന്ന് ഈടാക്കുന്ന അതേ നിരക്ക് തന്നെയാകും ഊബര്‍ ടാക്‌സികളും ഇടാക്കുന്നത്. നിരക്കുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് 2016 ലാണ് ഊബര്‍ അബൂദബി സര്‍വീസ് അവസാനിപ്പിച്ചത്. പുതിയ കരാര്‍ പ്രകാരം സ്വദേശികള്‍ക്ക് തങ്ങളുടെ സ്വകാര്യ കാറുകള്‍ ഊബര്‍ ടാക്‌സികളായി ഓടിക്കാം. സ്വകാര്യ ലൈസന്‍സ് മാത്രമുള്ള സ്വദേശികള്‍ക്കും മുഴുവന്‍ സമയമോ ഭാഗികമായോ ഇവര്‍ക്ക് സ്വന്തം കാറുകള്‍ ഉപയോഗിച്ച് ടാക്‌സി ഡ്രൈവര്‍മാരായി ജോലി ചെയ്യാനാവും. സ്വദേശികള്‍ക്ക് ഇത് അധിക വരുമാനത്തിനുള്ള മാര്‍ഗ്ഗമായി ഉപയോഗിക്കാനാവുമെന്ന് ഊബര്‍ മിഡില്‍ ഈസ്റ്റ് റീജ്യണല്‍ മാനേജര്‍ പറഞ്ഞു. കിലോമീറ്ററിന് 2.25 ദിര്‍ഹമായിരിക്കും നിരക്ക് ഈടാക്കുന്നത്. സമയം അടിസ്ഥാനപ്പെടുത്തി ബുക്ക് ചെയ്താല്‍ മിനിറ്റിന് 25 ഫില്‍സ് ഈടാക്കും. ഒരു മിനിറ്റിന് അഞ്ച് ഫില്‍സായിരിക്കും ... Read more

സൗദിയില്‍ നിന്നും കരിപ്പൂരിലേക്ക് ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു

സൗദി എയര്‍ലൈന്‍സ് സൗദിയില്‍ നിന്നും കരിപ്പൂരിലേക്ക് തുടങ്ങുന്ന സര്‍വീസില്‍ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു. ട്രാവല്‍സുകള്‍ മുഖേനയും ഓണ്‍ലൈനായും ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം. അടുത്ത മാസം അഞ്ചിന് ജിദ്ദയില്‍ നിന്നാണ് ആദ്യ സര്‍വീസ് ആരംഭിക്കുന്നത്. സൗദി എയര്‍ലൈന്‍സ് വെബ്‌സൈറ്റിലും ട്രാവല്‍സുകള്‍ മുഖേനയും ടിക്കറ്റുകള്‍ ലഭ്യമാണ്. സാധാരണയിലും കൂടിയ നിരക്കിലാണ് ടിക്കറ്റിന് ഈടാക്കുന്നതെന്നാണ് റിപോര്‍ട്ട്. നേരത്തെ കൊച്ചിയിലേക്ക് ടിക്കറ്റ് എടുത്ത യാത്രക്കാര്‍ക്ക് യാത്ര കോഴിക്കോട്ടേക്ക് മാറ്റാനുള്ള അവസരം സൗദി എയര്‍ലൈന്‍സ് നല്‍കുന്നുണ്ട്. അതുകൊണ്ടു തന്നെ സര്‍വീസ് ആരംഭിക്കുന്ന ആദ്യ ദിനങ്ങളില്‍ വളരെ കുറഞ്ഞ സീറ്റുകള്‍ മാത്രമേ പുതുതായി ലഭ്യമാവുകയുള്ളു. ഇതാണ് തുടക്കത്തില്‍ ടിക്കറ്റ് നിരക്ക് കൂടാന്‍ കാരണമെന്നാണ് സൂചന. കൊച്ചിയിലേക്കുള്ള അതേ ടിക്കറ്റു നിരക്കില്‍ തന്നെയായിരിക്കും കോഴിക്കോട്ടേക്കുമുള്ള നിരക്കെന്ന് എയര്‍ലൈന്‍സ് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഡിസംബര്‍ 5ന് ജിദ്ദയില്‍ നിന്നാണ് ആദ്യ വിമാനം. റിയാദില്‍ നിന്നുള്ള ആദ്യ വിമാനം ഡിസംബര്‍ 7നുമായിരിക്കും. കരിപ്പൂരില്‍ നിന്നും ജിദ്ദയിലേക്കു നേരിട്ടുള്ള വിമാനസര്‍വീസ് പ്രവാസികള്‍ക്കെന്ന പോലെ ലക്ഷക്കണക്കിന് ഹജ്ജ് ഉംറ ... Read more

അതായിരുന്നു മാഞ്ചോലൈയിലേക്കുള്ള പ്ലാന്‍ ‘ഋ’

കരിമ്പനക്കാറ്റു വീശുന്ന തെങ്കാശി ഗ്രാമത്തിലേക്ക് ഒരിക്കല്‍ പോയ വഴികളിലൂടെ ഒന്നുകൂടി അലഞ്ഞുതിരിയണമെന്ന പൂതിയുമായാണ് നബിദിനത്തില്‍ ബസ്സ് കയറിയത്. രണ്ടുവര്‍ഷം മുന്‍പുള്ള ആ ആദ്യ പെപ്പിനോ യാത്രയില്‍ പരിചയപ്പെട്ട കമ്പിളി ഊരിലെ മാരിമുത്തുവിനെ ഒരിക്കല്‍കൂടി കണ്‍ പാര്‍ക്കണം. അവന്റെ ബൈക്കിലിരുന്നൊന്ന് ഊര് ചുറ്റാം എന്നായിരുന്നു അന്നേ മനസ്സില്‍ കോറിയിട്ട പ്ലാന്‍ എ. ഇല്ലെങ്കില്‍ അന്ന് വിട്ടുപോയ കാശി വിശ്വനാഥ കോവില്‍ കയറിയിറങ്ങി ചുറ്റുപാടും അലയലായിരുന്നു പ്ലാന്‍ ബി. കോവിലിലെത്തി മാരിമുത്തുവിനെ വിളിച്ചപ്പോള്‍ സ്ഥലത്തില്ല. പ്ലാന്‍ എയും പ്ലാന്‍ ബിയും നടക്കില്ലെന്നായപ്പോള്‍ ഒരു ഫാന്‍സി കടയില്‍ കയറിയപ്പോള്‍ പ്ലാന്‍ ഋ മുന്നിലെത്തി വീട്ടിലെത്തിയാല്‍ ചക്കിമോള്‍ക്ക് സമ്മാനിക്കാനുള്ള മുത്തുമാല വാങ്ങാന്‍ ആ കടയില്‍ കയറിയതും മൊഞ്ചനൊരുത്തന്‍ അവിടെയിരുന്ന് മൊബൈലില്‍ ഖല്‍ബില് തേനൊഴുകണ മാപ്പിളപ്പാട്ടും കേട്ടിരിക്കുന്നു. അവന്‍ മലയാളിയാണല്ലേ എന്ന ആത്മഗതം പറഞ്ഞ് കടക്കാരനോട് കിട്ടിയ അവസരത്തില്‍ ചോദിച്ചു… അണ്ണൈ ഇവിടെ അടുത്തു കാണാന്‍ പറ്റിയ സ്ഥലങ്ങള്‍. താമസമുണ്ടായില്ല ഒരു പേപ്പറില്‍ അവന്‍ ഇങ്ങനെ കുറിച്ചു തന്നു. ... Read more

അറ്റോയിയുടെ പ്രതിഷേധത്തെ പിന്തുണച്ച് മാധ്യമങ്ങൾ: മുഖപ്രസംഗമെഴുതി മനോരമ

ഹർത്താലിനും ടൂറിസ്റ്റുകളെ ആക്രമിക്കുന്നതിനുമെതിരെ സംസ്ഥാനത്തെ ടൂറിസം മേഖല ഉയർത്തുന്ന പ്രതിഷേധത്തെ പിന്തുണച്ച് മാധ്യമങ്ങൾ . കഴിഞ്ഞ ദിവസം അസോസിയേഷൻ ഓഫ് ടൂറിസം ട്രേഡ് ഓർഗനൈസേഷൻസ് ഇന്ത്യ (അറ്റോയ് ) നേതൃത്വത്തിൽ തിരുവനന്തപുരം സെക്രട്ടേറിയറ്റ് പടിക്കലേക്ക് കത്തിച്ച മെഴുകുതിരികളുമായി മൗനജാഥ നടന്നിരുന്നു, കൊച്ചി, മൂന്നാർ ,തേക്കടി എന്നിവിടങ്ങളിലും പ്രതിഷേധവുമായി ടൂറിസം മേഖല തെരുവിലിറങ്ങി. സംസ്ഥാന വരുമാനത്തിന്റെ നട്ടെല്ലായ ടൂറിസം മേഖലയുടെ പ്രതിഷേധത്തിന് മാധ്യമങ്ങൾ മികച്ച കവറേജാണ് നൽകിയത്. കേരളത്തിൽ പ്രചാരത്തിൽ മുന്നിലുള്ള മലയാള മനോരമ ഇക്കാര്യത്തിൽ മുഖപ്രസംഗവുമെഴുതി. മുഖപ്രസംഗത്തിന്റെ പൂർണ രൂപം :     കേരളത്തിന്റെ വിവിധ ഇടങ്ങളില്‍ നടന്ന പ്രതിഷേധ പ്രകടനങ്ങളില്‍ നിന്ന് ടൂറിസത്തെ പൂര്‍ണമായും ഒഴിവാക്കണം എന്ന ആവശ്യമാണ് ഉയര്‍ന്ന് വന്നത്. പ്രളയാനന്തരം ആരംഭിച്ച് പുതിയ ടൂറിസം സീസണ്‍ ഏറെ പ്രതീക്ഷയോടെയാണ് കേരളത്തിലെ ടൂറിസം വ്യവസായികളും അനുബന്ധ മേഖലകളിലുള്ളവരും കാണുന്നത്. എന്നാല്‍ അടിക്കടി ഉണ്ടാകുന്ന ഹര്‍ത്താലുകള്‍ കേരളത്തിലെ ടൂറിസം വ്യവസായത്തെ കൂടുതല്‍ പരുങ്ങലിലാക്കുകയാണ്. ഇതിന് പരിഹാരമായി ഹര്‍ത്താലുകളില്‍ നിന്ന് ... Read more

കേരളത്തില്‍ നിന്ന് കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ പദ്ധതികളുമായി ഇസ്രായേല്‍

മലയാളികള്‍ ഏറ്റവും കൂടുതല്‍ സഞ്ചരിക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇസ്രായേല്‍. അതുകൊണ്ട് തന്നെ കേരളത്തില്‍ നിന്നും കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കാനുള്ള ഒരുക്കത്തിലാണ് ഇസ്രായേല്‍. ഇതിന്റെ ഭാഗമായി ഇസ്രായേല്‍ വിമാന കമ്പനി അര്‍ക്യ കേരളത്തിലേക്ക് പുതിയ രണ്ട് ഡയറക്റ്റ് ഫ്ലൈറ്റുകളുടെ സര്‍വീസ് ആരംഭിക്കാന്‍ ഒരുങ്ങുകയാണ്. ലോകത്തെ പ്രധാന ടൂറിസ്റ്റ് ഡെസ്റ്റിനേഷനുകളില്‍ ഒന്നാണ് ഇസ്രായേല്‍. ചരിത്രപരമായും മതപരമായും ഒരുപാട് പ്രാധാന്യമുള്ള സ്ഥലമാണ് ഇസ്രായേല്‍. ഇസ്രായേലില്‍ വരുന്ന ഇന്ത്യന്‍ സഞ്ചാരികളില്‍ 20 ശതമാനം ആളുകളും കേരളത്തില്‍ നിന്നുമാണ്. 39,500 ഇന്ത്യക്കാരാണ് 2015-ല്‍ ഇസ്രായേല്‍ സന്ദര്‍ശിച്ചത്. ഇത് ഈ വര്‍ഷം അവസാനത്തോടെ 80,000 ആകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇസ്രായേലില്‍ ഏറ്റവും കൂടുതല്‍ സഞ്ചാരികള്‍ സന്ദര്‍ശിക്കുന്ന നഗരം ജെറുസലേം ആണ്. വര്‍ഷം തോറും 3.4 മില്യണ്‍ സഞ്ചാരികളാണ് ഇവിടെ എത്തുന്നത്. ചരിത്രപ്രസിദ്ധമായ നിരവധി ആകര്‍ഷണങ്ങളാണ് ജെറുസലേമില്‍ ഉള്ളത്. ജെറുസലേം ഓള്‍ഡ് സിറ്റി, ദി ടെംപിള്‍ മൗണ്ട്, ദി വെസ്റ്റേണ്‍ വോള്‍, ടെല്‍ അവിവ്, മസാദ റബ്ബി സൈമിയോണ്‍ ബാര്‍ യോച്ചായി കല്ലറ എന്നിവയാണ് ... Read more