Category: Homepage Malayalam

ചെന്നൈ ആലന്തൂര്‍ മെട്രോ സ്റ്റേഷനു സമീപം ഇന്റര്‍മോഡല്‍ സ്‌ക്വയര്‍ നിർമിക്കും

ആലന്തൂര്‍ മെട്രോ സ്റ്റേഷനു സമീപം 54,400 ചതുരശ്ര മീറ്ററില്‍ വിവിധ സൗകര്യങ്ങള്‍ ഉള്‍പ്പെടുത്തി ഇന്റര്‍മോഡല്‍ സ്‌ക്വയര്‍ നിര്‍മിക്കുമെന്നു സിഎംആര്‍എല്‍. പദ്ധതിക്കായുള്ള ടെന്‍ഡര്‍ നടപടികള്‍ ആരംഭിച്ചതായി മെട്രോ ഉദ്യോഗസ്ഥര്‍ അറിയിച്ചു.കത്തിപ്പാറ ഫ്‌ലൈഓവറിനോടു ചേര്‍ന്നാണു സ്‌ക്വയര്‍ നിര്‍മിക്കുന്നത്. പതിനാലുകോടി രൂപയാണു പദ്ധതി ചെലവ്. ബസ് ടെര്‍മിനല്‍, കാത്തിരിപ്പുകേന്ദ്രം, എടിഎം, പാര്‍ക്കിങ് സൗകര്യം, ഫുട്പാത്ത് എന്നിവ സ്‌ക്വയറില്‍ ഉള്‍പ്പെടുത്തും. കരാര്‍ നല്‍കി ഒരുവര്‍ഷത്തിനുള്ളില്‍ നിര്‍മാണം പൂര്‍ത്തിയാക്കാനാണു മെട്രോ അധികൃതര്‍ ലക്ഷ്യമിടുന്നത്. ഗിണ്ടി ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക്, കോയമ്പേട് എന്നിവിടങ്ങളിലേക്കുള്ള ബസുകള്‍ക്കു നിര്‍ത്താനുള്ള സൗകര്യമാണ് ഇവിടെ ഒരുക്കുന്നത്. നിലവില്‍ മെട്രോ സ്റ്റേഷനു മുന്‍പിലാണു ബസ് നിര്‍ത്തുന്നത്. പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ യാത്രക്കാര്‍ക്കു തിരക്കേറിയ ജിഎസ്ടി റോഡ് മുറിച്ചുകടക്കാതെ ബസ് സ്റ്റോപ്പിലെത്താം. കാല്‍നട യാത്രക്കാര്‍ക്കു റോഡ് മുറിച്ചുകടക്കാതെ ബസ് സ്റ്റോപ്പിലെത്താം. കാല്‍നട യാത്രക്കാര്‍ക്കു റോഡ് മുറിച്ചുകടക്കാനും സ്‌ക്വയര്‍ ഉപയോഗിക്കാം. ആലന്തൂര്‍ സ്റ്റേഷനെ കൂടാതെ ചെന്നൈ സെന്‍ട്രല്‍ ഭൂഗര്‍ഭ സ്റ്റേഷനോടു ചേര്‍ന്നും ഈ സൗകര്യം ഒരുക്കുമെന്നു സിഎംആര്‍എല്‍ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

ജിയോയുടെ പിറവി വെളിപ്പെടുത്തി മുകേഷ് അംബാനി

ഇന്ത്യൻ ടെലികോം മേഖലയിൽ ഒന്നര വർഷത്തിനുള്ളിൽ ചരിത്രസംഭവമായി മാറിയ റിലയൻസ് ജിയോയുടെ പിന്നണി രഹസ്യങ്ങൾ വെളിപ്പെടുത്തി മുകേഷ് അംബാനി. 2011ല്‍ തന്‍റെ മകൾ ഇഷയാണ് ജിയോ പദ്ധതി ആദ്യമായി മുന്നോട്ടുവെച്ചതെന്ന് അംബാനി പറഞ്ഞു. ലണ്ടനിൽ നടന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അംബാനി. അമേരിക്കയിലെ യാലെ സർവ്വകലാശാലയിൽ പഠിക്കുന്ന കാലത്ത് ഇഷ അവധിക്ക് വീട്ടിൽ വന്നപ്പോഴാണ് ജിയോ ആശയം ആദ്യമായി അവതരിപ്പിക്കുന്നത്. പഠനത്തിന്‍റെ ഭാഗമായി അവൾക്ക് ഇന്‍റര്‍നെറ്റിന്‍റെ സഹായത്തോടെ കുറച്ചു റിപ്പോർട്ടുകൾ തയ്യാറാക്കാനുണ്ടായിരുന്നു. അന്ന് വീട്ടിലെ ഇന്‍റര്‍നെറ്റിന്‍റെ വേഗത്തെ കുറിച്ചു മകൾ പറഞ്ഞ പരാതിയും അംബാനി ഓർത്തെടുത്തു. ഇതേക്കുറിച്ച് ഇഷയുടെ സഹോദരൻ ആകാശ് പറഞ്ഞത് ഇങ്ങനെ, ‘പഴയ തലമുറയ്ക്ക് ആ ഭാഗ്യം ലഭിച്ചില്ല. പഴയ കാലത്ത് ടെലികോം ശബ്ദം മാത്രമായിരുന്നു, കോളുകൾ വിളിച്ചാലും സ്വീകരിച്ചാലും ജനങ്ങൾ പണം നൽകേണ്ടിവന്നു, എന്നാൽ ഇന്നത്തെ കാലത്ത് എല്ലാം ഡിജിറ്റലാണ്’. ഇഷയും ആകാശും ഈ ആശയം മുന്നോട്ടുവെക്കുന്ന സമയത്ത് ഇന്ത്യയിൽ ഇന്‍റര്‍നെറ്റ് നെറ്റ്‌വർക്ക് വേഗം പരിതാപകരമായിരുന്നു. കുറഞ്ഞ ഡേറ്റ ഉപയോഗിക്കാൻ ... Read more

പത്തനംതിട്ട- ചെങ്ങന്നൂര്‍ ലോഫ്ലോർ  ബസ് സര്‍വീസ് തുടങ്ങി

കെഎസ്ആര്‍ടിസിയുടെ ലോഫ്ലോർ നോണ്‍ എസി ബസ് പത്തനംതിട്ട-ചെങ്ങന്നൂര്‍ റെയില്‍ വേ സ്റ്റേഷന്‍ റൂട്ടില്‍ പരീക്ഷണാടിസ്ഥാനത്തില്‍ സര്‍വീസ് തുടങ്ങി. 6,800 രൂപയുടെ റെക്കോഡ് വരുമാന നേട്ടമാണ് പരീക്ഷണ ഓട്ട ദിനത്തില്‍ ലഭിച്ചത്. കെഎസ്ആര്‍ടിസിയുടെ പത്തനംതിട്ട ഡിപ്പോയില്‍ നിന്നുള്ള രണ്ട് ബസുകളാണ് പത്തനംതിട്ട- ചെങ്ങന്നൂര്‍ റെയില്‍വേ സ്‌സ്റ്റേഷന്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്നത്. റെയില്‍വേ സ്റ്റേഷനില്‍ എത്തുന്ന യാത്രക്കാര്‍ക്ക് സ്റ്റേഷനില്‍ വേഗത്തില്‍ എത്തുവാന്‍ വേണ്ടിയാണ് ബസ് സര്‍വീസ്.കോഴഞ്ചേരിക്ക് പോകാതെ പകരം തെക്കേമലയില്‍ നിന്നു നേരെ ആറുമുള,ആറാട്ടുപുഴ വഴി ചെങ്ങന്നൂര്‍ എത്തിചേരുകയാണ് ബസ്. പരീക്ഷണ ഓട്ടം വിജയിച്ചാല്‍ ചെങ്ങന്നൂര്‍- പത്തനാപുരം റൂട്ടില്‍ ചെയിന്‍ സര്‍വീസാക്കി മാറ്റാനാണ് ഉദ്ദേശ്യമെന്ന് കണ്‍ട്രോളിങ് ഇന്‍സ്‌പെക്ടര്‍ രാജന്‍ ആചാരി പറഞ്ഞു. ആറു ബസുകളാണ് ഇതിന് ഉദ്ദേശിക്കുന്നത്. ചെങ്ങന്നൂര്‍, കോന്നി, പത്തനാപുരം എന്നിവിടങ്ങളില്‍ നിന്നുള്ള ബസുകള്‍ കൂടി ഇതിനായി പ്രയോജനപ്പെടുത്താമെന്നാണ് കണക്കുകൂട്ടല്‍.

ചക്ക ഇനിമുതല്‍ കേരളത്തിന്‍റെ ഔദ്യോഗിക ഫലം

ചക്കയെ കേരളത്തിന്‍റെ ഔദ്യോഗിക ഫലമായി തിരഞ്ഞെടുക്കാനൊരുങ്ങുന്നു. ഈ മാസം 21ന് ഔദ്യോഗിക പ്രഖ്യാപനം നടത്തും. കാർഷിക വകുപ്പാണ് ഇതു സംബന്ധിച്ച റിപ്പോർട്ട് സർക്കാറിനു സമർപ്പിച്ചത്. രാജ്യാന്തര തലത്തിലും ദേശീയ തലത്തിലും ‘കേരളത്തിൽ നിന്നുള്ള ചക്ക’ എന്ന ബ്രാൻഡായി അവതരിപ്പിക്കുന്നതിനു മുന്നോടിയായാണ് ഈ പ്രഖ്യാപനം. ചക്കയുടെ ഉൽപ്പാദനവും വിൽപ്പനയും കൂട്ടാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് സംസ്ഥാന ഫലമായി പ്രഖ്യാപിക്കുന്നതെന്ന് കൃഷിമന്ത്രി വി.എസ് സുനിൽകുമാർ പറഞ്ഞു. ചക്കയെ പ്രത്യേക ബ്രാൻഡാക്കുന്നതിലൂടെ 15,000 കോടി രൂപയുടെ വരുമാനമാണു പ്രതീക്ഷിക്കുന്നത്. ചക്കയിൽ നിന്നും അതിന്‍റെ അനുബന്ധ ഉൽപന്നങ്ങളിൽ നിന്നുമായിരിക്കും ഈ വരുമാനമുണ്ടാക്കുക. ചക്ക സംസ്ഥാനത്തു വൻതോതിൽ ഉണ്ടെങ്കിലും അതിന്‍റെ ഗുണം പൂർണമായും ഇതുവരെ ഉപയോഗപ്പെടുത്താനായിട്ടില്ല. പല തരത്തിൽപ്പെട്ട  ചക്കകളാണു പ്രതിവർഷം കേരളത്തിൽ ഉൽപാദിപ്പിക്കപ്പെടുന്നതെന്നും സുനിൽകുമാര്‍ ചൂണ്ടിക്കാട്ടി. കീടനാശിനി പ്രയോഗമില്ലാതെ ഉൽപാദിപ്പിക്കുന്ന അപൂർവം ഫലവർഗങ്ങളിലൊന്നാണ് ചക്ക. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിലെ ചക്ക ഏറെ ജൈവഗുണങ്ങളുള്ളതാണെന്നും വിഷമുക്തമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. പ്രതിവർഷം 32 കോടി ചക്ക ഉൽപ്പാദിപ്പിക്കപ്പെടുന്ന കേരളത്തിൽ അതിന്‍റെ ... Read more

കേരള ബ്ലോഗ് എക്‌സ്പ്രസ് യാത്ര തുടങ്ങി

കേരള ടൂറിസത്തിനെ ലോക ശ്രദ്ധയുടെ നെറുകയിലെത്തിക്കാന്‍ ലോക പ്രശസ്ത ബ്ലോഗേഴ്‌സുമായി സഞ്ചരിക്കുന്ന കേരള ബ്ലോഗ് എക്‌സ്പ്രസിന്റെ അഞ്ചാം സീസണ്‍  ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍  ഫ്ലാഗ്ഓഫ് ചെയ്തു കൊണ്ട് യാത്ര ആരംഭിച്ചു. ആലപ്പുഴ, കുമരകം, തൃശ്ശൂര്‍, മൂന്നാര്‍, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ്, എന്നീ പ്രദേശങ്ങളില്‍ പര്യടനം നടത്തി കേരളത്തിന്റെ സംസ്‌ക്കാരത്തിനെ ലോകം മുഴുവന്‍ അറിയിക്കുക എന്നതാണ് കേരള ബ്ലോഗ് എക്‌സ്പ്രസിന്റെ ലക്ഷ്യം. 28 രാജ്യങ്ങളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 30 ബ്ലോഗര്‍മാരാണ് കേരളം കാണാന്‍ ഇറങ്ങുന്നത്. കേരള യാത്ര നടത്തുന്ന അന്താരാഷ്ട്ര യാത്രാ ബ്ലോഗര്‍മാരുടെ സംഘം മലനിരകളും കടല്‍ത്തീരങ്ങളും ജലാശയങ്ങളും നഗരജീവിത ദൃശ്യങ്ങളും ഉള്‍പ്പെടെ കേരളീയ ഗ്രാമ-നഗര കാഴ്ചകള്‍ ഫോട്ടോഗ്രാഫുകളായും വിഡിയോ ദൃശ്യങ്ങളായും സഞ്ചാര സാഹിത്യമായും അവരവരുടെ ബ്ലോഗുകളിലൂടെ പ്രചരിപ്പിക്കും. ഓണ്‍ലൈനിലൂടെ നടത്തിയ വോട്ടെടുപ്പില്‍ മികച്ച നേട്ടം കൈവരിച്ച ബ്ലോഗര്‍മാരെയാണ് പര്യടന സംഘത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഫ്രാന്‍സ്, അമേരിക്ക, യു.കെ, കാനഡ, ജര്‍മ്മനി, ഇറ്റലി, സ്‌പെയിന്‍, ബള്‍ഗേറിയ, റൊമേനിയ, വെനസ്വേല, പെറു തുടങ്ങിയ ... Read more

വടശ്ശേരി അമ്മവീട് ഇനി വിനോദ സഞ്ചാരികളുടെ വിശ്രമകേന്ദ്രം

വടശ്ശേരി അമ്മ വീട് ഇനി സഞ്ചാരികള്‍ക്കായി തുറക്കും. പടിഞ്ഞാറേകോട്ടയ്ക്കു സമീപം തിരുവിതാംകൂർ രാജചരിത്രവുമായി അടുത്തുകിടക്കുന്ന അമ്മവീടാണ് സഞ്ചാരികള്‍ക്ക് വിരുന്നും വിശ്രമവും ഒരുക്കുന്ന ഇടമായി മാറുന്നത്. 23 മുതൽ പത്മവിലാസം പാലസ് എന്ന പേരിൽ നക്ഷത്ര സൗകര്യങ്ങളോടുകൂടിയ റിസോർട്ടായി വടശ്ശേരി അമ്മ വീട് മാറും. 150 വർഷത്തിലേറെ പഴക്കമുള്ള വീട് ആയില്യം തിരുനാൾ മഹാരാജാവിന്‍റെ കാലത്താണ് നിർമിച്ചത്. അക്കാലത്തു കൊട്ടാരം ദിവാനായിരുന്ന ശങ്കരൻ തമ്പിയുടെ മേൽനോട്ടത്തിലായിരുന്നു നിർമാണം. കെട്ടിടത്തിന്‍റെ രൂപരേഖയും തയ്യാറാക്കിയത് അദ്ദേഹമായിരുന്നു. വടശ്ശേരി വീട് പിൽക്കാലത്തു ശങ്കരൻ തമ്പിയിൽ നിന്നും വർമ ട്രാവൽസ് ഉടമ പി.കെ.പരമേശ്വരൻ നായരുടെ ഉടമസ്ഥതയിലെത്തി. ഇദ്ദേഹത്തിന്‍റെ ചെറുമകൾ അർച്ചനയാണ് നിലവിൽ വടശ്ശേരി വീടിന്‍റെ ഉടമസ്ഥ. അർച്ചനയുടെ ഭർത്താവും ചലച്ചിത്ര സംവിധായകനുമായ ദീപു കരുണാകരനാണ് വീട് ടൂറിസ്റ്റ് വിശ്രമ കേന്ദ്രമാക്കാം എന്നാ ആശയത്തിനു പിന്നിൽ. മുകളിലെത്തെ നിലയിലെ രണ്ട് ഹാളുകൾ രണ്ടു വിശാലമായ മുറികളാക്കി മാറ്റി അതിഥികൾക്കു താമസിക്കാൻ അവസരമൊരുക്കും. താഴത്തെ നിലയിൽ വിശാലമായ ഭക്ഷ്യശാല ഒരുക്കും. താലി ... Read more

ചിന്നക്കടയില്‍ ആകാശപാത നിര്‍മിക്കുന്നു

കൊല്ലം നഗരത്തിൽ ഗതാഗതക്കുരുക്കിനെ മറികടന്ന് റോഡ്‌ മുറിച്ചു കടക്കാനാവാതെ വലയുന്ന കാൽനടയാത്രക്കാർക്കു തുണയാകാൻ ആകാശപാത വരുന്നു. ചിന്നക്കട ട്രാഫിക് റൗണ്ടിലാണു കേരളത്തിലെ തന്നെ ഈ മാതൃകയിലുള്ള പ്രഥമ പരീക്ഷണം. വിദേശരാജ്യങ്ങളിലും ഇന്ത്യയിലെ ചില മെട്രോപൊളിറ്റന്‍ നഗരങ്ങളിലും മാത്രമെ ഇത്തരം സംവിധാനം നിലവിലുള്ളൂ. റോഡുനിരപ്പില്‍നിന്ന് 5.7 മിറ്റര്‍ ഉയരത്തില്‍ വൃത്താകൃതിയിലാണ് ആകാശപാത നിര്‍മിക്കുക. പ്രമുഖ നിര്‍മാതാക്കളായ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയാവും കോര്‍പ്പറേഷനുവേണ്ടി സ്‌കൈവാക്കിന്‍റെ നിര്‍മാണച്ചുമതല ഏറ്റെടുക്കുക. പ്രമുഖ ആര്‍ക്കിടെക്ടും തൃശ്ശൂര്‍ എന്‍ജിനീയറിങ് കോളജിലെ ആര്‍ക്കിടെക്ട് വിഭാഗം മേധാവിയുമായ ഡോ. ജോത്സ്‌ന റാഫേലിന്‍റെ നേതൃത്വത്തിലാണ് രൂപരേഖ തയ്യാറാക്കിയത് ആറുമാസത്തിനുള്ളില്‍ പൂർത്തിയാക്കാൻ കഴിയുമെന്നു പ്രതീക്ഷിക്കുന്ന പദ്ധതിയുടെ ചെലവ് 20 മുതൽ 25കോടി രൂപയാണ്. ചിന്നക്കടയിലെ ട്രാഫിക് ഐലന്‍ഡില്‍ സ്ഥാപിക്കുന്ന നാല് വലിയ തൂണുകള്‍ക്കുമേലേയാണ് വൃത്താകൃതിയിലെ നടപ്പാത നിര്‍മിക്കുക. ആകാശപാതയിലേയ്ക്കു കയറാനും ഇറങ്ങാനും അഞ്ച് റോഡുകളിലേക്കും ഗതാഗതതടസ്സം ഉണ്ടാകാത്ത വിധത്തില്‍ പടവുകള്‍ ഉണ്ടാവും. പടവുകള്‍ കയറാന്‍ പറ്റാത്തവര്‍ക്കായി രണ്ടിടത്ത് ലിഫ്റ്റുകളും മൂന്നിടത്ത് എസ്‌കലേറ്ററുകളും നിര്‍മിക്കും. ... Read more

സന്തോഷദിനത്തില്‍ 100 വിനോദ സഞ്ചാരികള്‍ക്ക് സൗജന്യ യാത്ര

അന്താരാഷ്​ട്ര സന്തോഷദിനം ആചരിക്കുന്ന ഈ മാസം​ 20ന്​ ദുബൈ വിമാനത്താവളത്തിലെത്തുന്ന വിനോദസഞ്ചാരികളായ 100 ഭാഗ്യശാലികൾക്ക്​ റോഡ്​ ഗതാഗത അതോറിറ്റി (ആർ.ടി.എ) സൗജന്യ ടാക്​സി യാത്ര ലഭ്യമാക്കും. കൂടാതെ ഹാപ്പിനസ്​ ബസ്സുകളിൽ സൗജന്യ ടൂറും ആസ്വദിക്കാം. പൊതു ഗതാഗത സംവിധാനങ്ങളിലെ യാത്രക്കാർ, ജീവനക്കാർ, ബസ്​ ഡ്രൈവർമാർ, പരിശോധകർ എന്നിവർക്ക്​ സമ്മാനവും ആർ.ടി.എ നൽകും. ജനങ്ങളിലേക്ക്​ സന്തോഷമെത്തിക്കുന്നതിന്​ ആർ.ടിഎ പ്രതിജ്ഞാബദ്ധമാണെന്ന്​ ഡയറക്​ടർ ജനറല്‍ മതാർ ആൽ തായർ പറഞ്ഞു. ഹത്ത ഡാമിൽ സൗജന്യ ജലയാത്ര, ഗ്ലോബൽ വില്ലേജ്​, ലാമെർ, ദുബൈ പാർകസ്​ റിസോർട്ടസ്​ തുടങ്ങിയ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക്​ ഹാപ്പിനസ്​ ബസ്സുകളിൽ സൗജന്യ യാത്ര എന്നിവ ഇതി​ന്‍റെ ഭാഗമായി ഒരുക്കും. സ്​മാർട്ട്​ ദുബൈ ഒാഫിസുമായി ചേർന്ന്​ നിശ്ചിത സൗജന്യ നോൽ കാർഡുകൾ മെട്രോ, ട്രാം, ബസ്​, വിമാനത്താവളത്തിലെ ടാക്​സി എന്നിവയിൽ വിതരണം ചെയ്യുമെന്ന്​ കോർപറേറ്റ്​ അഡ്​മിനിസ്​ട്രേറ്റീവ്​ സപ്പോർട്ട്​ സർവിസ്​ സെക്​ടർ സി.ഇ.ഒ യൂസുഫ്​ ആൽ റിദ വ്യക്​തമാക്കി. ബസ്സുകളും ടാക്​സികളും സന്തോഷദിന ലോഗോ പതിച്ച്​ ... Read more

കുമരകത്തെ ടൂറിസം വികസനത്തിന് 200 കോടി

സംസ്ഥാന സർക്കാർ കുമരകത്ത് അടിസ്ഥാന സൗകര്യങ്ങളൊരുക്കിയാൽ 200 കോ‌ടി രൂപ വരെ ഫണ്ട് അനുവദിക്കാമെന്നു കേന്ദ്രമന്ത്രി അൻഫോൻസ് കണ്ണന്താനത്തിന്‍റെ വാഗ്ദാനം. കുമരകത്തെ മാതൃകാ വിനോദസഞ്ചാര കേന്ദ്രമാക്കി ഉയർത്തുന്നതിന്‍റെ ഭാഗമായി നടത്തിയ ആലോചനാ യോഗത്തിലാണ് മന്ത്രിയുടെ വാഗ്ദാനം. കേരളത്തിലെ ടൂറിസം പ്രവർത്തനങ്ങളിൽ തീരെ തൃപ്തിയില്ല. ഒരു ശുചിമുറി ഉണ്ടാക്കാൻ പോലും വർഷങ്ങളെടുക്കുന്നു. അതു മാറണം. മാസങ്ങൾക്കുള്ളിൽ നടപ്പാക്കാൻ പറ്റുന്നവിധം കുമരകം മാസ്റ്റർ പ്ലാൻ തയാറാക്കുകയാണ് ലക്ഷ്യം. കുമരകത്തിന്‍റെ വികസനം ജനങ്ങളുടെ പങ്കാളിത്തത്തോടെയാണ് വേണ്ടതെന്നും മന്ത്രി യോഗത്തില്‍ പറഞ്ഞു. വേമ്പനാട് കായലിന്‍റെ തീരത്തുള്ള എല്ലാ പഞ്ചായത്തുകളും മാസ്റ്റർ പ്ലാനിൽ ഉൾപ്പെടുത്തണമെന്ന വിവിധ പഞ്ചായത്തുകളുടെ ആവശ്യം അംഗീകരിക്കുന്നതായി കണ്ണന്താനം അറിയിച്ചു. വേമ്പനാട്ട് കായലിലെ കയ്യേറ്റം നിരോധിക്കണം, കുമരകത്ത് രാജ്യാന്തര കൺവൻഷൻ സെന്‍റർ, കൊച്ചിയിൽ നിന്നു കുമരകത്തേക്കു സ്പീഡ് ബോട്ട് സർവീസ്, രാത്രി ടൂറിസം, ശാസ്ത്രീയമായ മാലിന്യ നിർമാർജന പദ്ധതികള്‍, മികച്ച റോഡുകൾ, പോള കാരണം ഒഴുക്കുനിലച്ച തോടുകൾ വൃത്തിയാക്കണം, വഞ്ചിവീടുകളിൽ നിന്നുള്ള മാലിന്യങ്ങൾ സംസ്കരിക്കാൻ സംവിധാനം, ... Read more

വേനലവധി: നിരക്കു വര്‍ധിപ്പിച്ച് വിമാന കമ്പനികള്‍

വേനലവധി ആയതോടെ നിരക്ക് വര്‍ധിപ്പിച്ച് വിമാന കമ്പനികള്‍. ജൂണ്‍ 15 മുതല്‍ സെപ്റ്റംബര്‍ ഒമ്പതു വരെയാണ് ഗള്‍ഫ്‌ രാജ്യങ്ങളില്‍ വേനലവധി. ജൂണ്‍ 15 മുതല്‍ 20 വരെ ദോഹയില്‍ നിന്നും കരിപ്പൂര്‍, നേടുമ്പാശ്ശേരി, തിരുവനന്തപുരം വിമാനത്താവളങ്ങളിലേയ്ക്കുള്ള നിരക്ക് ശരാശരി 200,000 രൂപയാണ്. ദോഹയില്‍ നിന്നും കരിപ്പൂരിലേക്കാണ് നിരക്ക് കൂടുതല്‍. തിരക്കു കുറവുള്ള സമയത്ത് 7,500 രൂപയ്ക്കു കിട്ടുന്ന ടിക്കറ്റുകൾക്കാണു മൂന്നു മടങ്ങോളം വർധന. അവധി കഴിഞ്ഞ് മടക്കയാത്ര ആരംഭിക്കുന്നത് ഓഗസ്റ്റ് അവസാനത്തോടെയാണ്. ഈ സമയത്ത് ടിക്കറ്റ് നിരക്ക് 25,000 രൂപയോളമാണ്. മടക്കയാത്രയിലും കോഴിക്കോടു നിന്നുള്ള ടിക്കറ്റുകൾക്കാണു നിരക്ക് കൂടുതൽ. ഓഗസ്റ്റ് 25നുള്ള കോഴിക്കോട്– ദോഹ ടിക്കറ്റിന് 27,332 രൂപയാണ് നിരക്ക്. മടക്കയാത്രയ്ക്കുള്ള ടിക്കറ്റും ചേർത്ത് എടുത്താലും തിരക്കുള്ള സമയങ്ങളിൽ കാര്യമായ വ്യത്യാസം പ്രതീക്ഷിക്കേണ്ട. ഒരാൾക്കു കുറഞ്ഞത് 42,000 രൂപയെങ്കിലും നൽകേണ്ടി വരും. ജൂൺ 20നു ദോഹ– കൊച്ചി യാത്രയ്ക്കുള്ള ഏറ്റവും കുറഞ്ഞ നിരക്ക് 18,858 രൂപയാണ്. ഇത് മടക്ക ടിക്കറ്റ് ഉള്‍പ്പെടെ ... Read more

വിദേശ ക്രെഡിറ്റ് കാര്‍ഡ് ഇടപാട്: പ്രത്യേക ചാര്‍ജ് ഈടാക്കും

യു.എ.ഇ.യിലുള്ള വിദേശികള്‍ അവരുടെ നാട്ടിലെ ക്രഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഇവിടെ ദിര്‍ഹത്തില്‍ ഇടപാട് നടത്തുമ്പോള്‍ ഇനി മുതല്‍ 1.15 ശതമാനം കൂടുതലായി നല്‍കേണ്ടി വരും. യു.എ.ഇ.യിലെ പ്രമുഖ ബാങ്കായ എമിറേറ്റ്സ് എന്‍.ബി.ഡി.യാണ് ആദ്യമായി ഈ പരിഷ്‌കാരം പ്രഖ്യാപിച്ചത്. മാര്‍ച്ച് എട്ടിന് പുതിയ വ്യവസ്ഥ നിലവില്‍ വന്നു. അതത് രാജ്യത്തെ കറന്‍സിയില്‍ തന്നെ ഇടപാട് നടത്തുന്നതായിരിക്കും ഉചിതമെന്നും ബാങ്ക് പ്രസ്താവനയില്‍ ഇടപാടുകാരെ അറിയിച്ചു. അന്താരാഷ്ട്ര ഇ കോമേര്‍സ് വെബ്സൈറ്റുകളും വ്യാപാരികളും ദിര്‍ഹത്തില്‍ തന്നെ ഇടപാടുകള്‍ നടത്താമെന്ന് പറയുമെങ്കിലും ഫലത്തില്‍ കൂടുതല്‍ തുകയാണ് ഇതുവഴി നല്‍കേണ്ടിവരുന്നതെന്ന് ബാങ്ക് മുന്നറിയിപ്പ് നല്‍കി. മൂന്ന് ശതമാനമാണ് പ്രോസസിങ് ഫീസായി ഈടാക്കുന്നത്. എന്നാല്‍ പ്രാദേശിക കറന്‍സിയിലേക്ക് മാറ്റുമ്പോള്‍ ഈ തുക ഏഴ് ശതമാനം വരെയാവും. ഈ അധികഭാരം ഒഴിവാക്കാനാണ് കാര്‍ഡ് എടുത്ത രാജ്യത്തെ കറന്‍സിയില്‍ വ്യാപാരം നടത്തുന്നതാണ് ഉചിതമെന്നും ബാങ്ക് പറയുന്നു.

ഹരിയാനയില്‍ കാര്‍ഷിക ടൂറിസം വരുന്നു

ഹരിയാനയില്‍ കാര്‍ഷിക ടൂറിസം തുടങ്ങാന്‍ സര്‍ക്കാര്‍ പദ്ധതി. പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് 340 ബജ്വാനി ഗ്രാമങ്ങള്‍ സ്ഥാപിക്കുമെന്ന് ഹരിയാന കൃഷിമന്ത്രി ഒ.പി ധങ്കര്‍ പറഞ്ഞു. കൂണ്‍കൃഷി, തേനീച്ച വളര്‍ത്തല്‍, പൂന്തോട്ട നിര്‍മാണം തുടങ്ങിയ പദ്ധതികളാണ് ബജ്വാനി ഗ്രാമങ്ങളില്‍ സഞ്ചാരികള്‍ക്ക് വേണ്ടി ഒരുക്കുക. കൂടാതെ സംസ്ഥാനത്ത് കാര്‍ഷിക വിപണികള്‍ വര്‍ധിപ്പിക്കാനും ആലോചനയിലുണ്ട്. ഇത് കര്‍ഷകരെ സഹായിക്കാനാണെന്ന് മന്ത്രി പറഞ്ഞു. സോണിപറ്റിലെ ഗണൌറില്‍ തുടങ്ങുന്ന ഹോര്‍ട്ടികള്‍ച്ചര്‍ വിപണനകേന്ദ്രം സര്‍ക്കാറിന്‍റെ സ്വപ്നപദ്ധതിയാണെന്നും ഏപ്രിലില്‍ ഇതിനു തുടക്കമിടുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഹരിയാനയില്‍ ജൈവകൃഷി പ്രോത്സാഹിപ്പിക്കാനും സര്‍ക്കാറിന്‍റെ പദ്ധതിയിലുണ്ട്.

ഉത്സവങ്ങളുടെ ഇന്ത്യയിലൂടെ മാര്‍ച്ചിലൊരു പര്യടനം

മഞ്ഞുകാലമിങ്ങനെ അവസാനിച്ച് മാര്‍ച്ച് എത്തിയാല്‍ പൊതുവേ യാത്രയ്ക്കായി എല്ലാരും തയ്യാറെടുക്കുന്ന സമയമാണ്. ഉത്സവങ്ങളുടെ ഉത്തരേന്ത്യയിലേക്കൊരു യാത്ര പോകാം. ഉദയ്പൂര്‍, രാജസ്ഥാന്‍ ലേക്ക് സിറ്റിയെന്നറിയപ്പെടുന്ന ഉദയ്പൂര്‍ സഞ്ചാരികളുടെ പറുദീസാണ്. മാര്‍ച്ചില്‍ നടക്കുന്ന മേവാര്‍ ഫെസ്റ്റാണ് ഉദയപ്പൂരിലെ പേരുകേട്ട ആഘോഷം. രീജസ്ഥാന്റെ എല്ലാ മനോഹാരിതയും മേവാറില്‍ ഉണ്ട്. രാജസ്ഥാനിന്റെ തനത് കലാരൂപങ്ങള്‍, നൃത്തം, സംഗീതം എന്നിവ കോര്‍ത്തിണക്കിയ ഉത്സവത്തിനോടൊപ്പം കണ്ണിനും കാതിനെയും അതിശയിപ്പിക്കുന്ന വെടിക്കെട്ടുമുണ്ട് മേളയില്‍ ഉത്സവവും കാണാം പിച്ചോള കായലില്‍ ഉല്ലാസയാത്രയും നടത്താം. ബിര്‍ ആന്‍ഡ് ബില്ലിംഗ്, ഹിമാചല്‍പ്രദേശ് ഇന്ത്യയെ പറന്ന് കാണാണമെങ്കില്‍ ബിര്‍ ആന്‍ഡ് ബില്ലിംഗില്‍ ചെല്ലണം. ഉത്തരേന്ത്യയിലെ മികച്ച പാരാഗ്ലൈഡിങ് ഡെസ്റ്റിനേഷനാണ് സഞ്ചാരികള്‍ക്കായി കാത്തിരിക്കുന്നത്. മലനിരകളും, തേയിലത്തോട്ടങ്ങളും കയറിയിറങ്ങി നടക്കാം ഒപ്പം ടിബറ്റന്‍ സംസ്‌ക്കാരത്തെയും അറിയാം. ബുദ്ധ വിഹാരങ്ങളില്‍ താമസിച്ച് മനസ്സൊന്ന് കുളിരണിയ്ക്കാന്‍ ഇന്ത്യയില്‍ മറ്റൊരിടമില്ല. അജ്മീര്‍, രാജസ്ഥാന്‍ അത്തറിന്റെ മണമുള്ള അജ്മീര്‍. സൂഫി ദര്‍ഗയിലൊഴുകുന്ന സംഗീതമാണ് അജ്‌മേര്‍യാത്രയില്‍ മറക്കാന്‍ കഴിയാത്തത്. സീക്ക് സോളോസ് എന്ന പേരില്‍ സൂഫി സിദ്ധന്‍ ... Read more

സഹ്യപര്‍വതത്തിന്‍റെ രത്നാഭരണം… ലോണാവാല…

മുംബൈ നിവാസികള്‍ക്ക് തിരക്കുകളില്‍ നിന്നും ഒന്നുശ്വാസം വിടാന്‍ പറ്റിയ  ഒരിടമാണ് സഹ്യപര്‍വ്വതത്തിന്‍റെ രത്‌നാഭരണം എന്നറിയപ്പെടുന്ന ലോണാവാല. മനോഹരമായ കാഴ്ചകള്‍ കൊണ്ടും പച്ചപ്പുകൊണ്ടും ആരെയും ആകര്‍ഷിക്കുന്ന ലോണാവാല സഹ്യാദ്രിയുടെ രത്‌നം എന്നാണ് അറിയപ്പെടുന്നത്. സഹ്യാദ്രി പര്‍വത നിരകളിലെ ഏറ്റവും മനോഹരമായ സ്ഥലം ഏതാണ് എന്ന ചോദ്യത്തിന്‍റെ ഉത്തരം തന്നെ ലോണാവാലയെന്നാണ്. ഇന്ത്യയിലെ ഏറ്റവും മികച്ച മഴക്കാല വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ഒന്നാണ് ലോണാവാല. മഴക്കാലത്ത് പതഞ്ഞൊഴുകുന്ന അരുവികളും വെള്ളച്ചാട്ടങ്ങളും ചുറ്റും നിറഞ്ഞു നില്‍ക്കുന്ന പച്ചപ്പും ഒക്കെയാണ് ഇവിടം ഏറ്റവും മികച്ച മഴക്കാല വിനോദ സഞ്ചാര കേന്ദ്രമാക്കി മാറ്റുന്നത്. അല്‍പം ചരിത്രം സംസ്‌കൃത ഭാഷയില്‍ നിന്നും രൂപമെടുത്ത പദമാണ് ലോണാവാല. സംസ്‌കൃതത്തില്‍ ലോണവ് ലി എന്നാല്‍ ഗുഹകള്‍ എന്നും ആവലി എന്നാല്‍ കൂട്ടം എന്നുമാണ് അര്‍ഥം. ലെന്‍ എന്നാല്‍ കരിങ്കല്ലില്‍ കൊത്തിയെടുത്ത വിശ്രമ സ്ഥലം എന്നും പറയും.  കരിങ്കല്ലിലും പുല്‍മേടുകളിലും തീര്‍ത്തിരിക്കുന്ന മനോഹരമാ ഇടമാണിത് ലോണാവാല എന്നതില്‍ സംശയമില്ല. ലോണാവാല ഭരിച്ചിരുന്നത് യാദവ രാജാക്കന്‍മാര്‍ ... Read more

ബിയര്‍ പ്രേമികള്‍ക്കായി സ്‌കോട്ട്‌ലാന്റില്‍ ഹോട്ടല്‍ വരുന്നു

ഈ ഹോട്ടലില്‍ കയറി കൈ കഴുകാന്‍ ചെല്ലുമ്പോള്‍ നമ്മള്‍ ഒന്ന് ഞെട്ടും. പൈപ്പ് തുറക്കുമ്പോള്‍ തന്നെ പതഞ്ഞ് പൊങ്ങുന്ന ബിയര്‍. അതെ സ്‌കോട്ട്‌ലാന്റില്‍ ലോകത്തിലെ ആദ്യത്തെ ബിയര്‍ ഹോട്ടല്‍ തയ്യാറാകുകയാണ്. സകോട്ട്‌ലാന്റിലെ എലോണിലുള്ള ബ്രിയുഡോഗ് എന്ന ബഹുരാഷ്ട്ര മദ്യനിര്‍മ്മാണശാലയും പബ് ശൃംഖലയുമാണ് ബിയറിന് വേണ്ടി മാത്രമുള്ള ‘ഡോഗ്ഹൗസ്’ എന്ന ഹോട്ടലിന് പിന്നില്‍. നിര്‍മ്മാണം പുരോഗമിക്കുന്ന ഹോട്ടല്‍ 2019 പകുതിയോടെ പ്രവര്‍ത്തനം ആരംഭിക്കും. 3.25 ഏക്കറില്‍ സ്ഥിതി ചെയ്യുന്ന ഡോഗ് ഹൗസില്‍ 26 മുറികള്‍ ഉണ്ട്. എല്ലാ മുറികളിലും ബിയര്‍ ടാപ്പുകളും, തണുത്ത ബിയറുകളില്‍ കുളിക്കാനുള്ള ഷവറുകളും ക്രമീകരിച്ചിട്ടുണ്ട്. ഹോട്ടലില്‍ എത്തുന്നവരുടെ പ്രിയപ്പെട്ട ബ്രാന്‍ഡുകളിലെ ബിയറുകള്‍ ഏത് സമയത്തും ലഭിക്കും. മദ്യനിര്‍മ്മാണ ശാലയ്ക്ക് അഭിമുഖമായിട്ടാണ് മുറി ലഭിക്കുന്നതെങ്കില്‍ മദ്യനിര്‍മ്മാണവും കാണാം.ബ്രിയുഡോഗിന്റെ ക്രൗഡ് ഫണ്ടിംഗ് പ്രൊജക്ടായ ഇക്വിറ്റി ഫോര്‍ പങ്കിസിന്റെ ഫലമാണ് ഡോഗ്ഹൗസ്. പുതിയ ഹോട്ടല്‍ കൊണ്ട് മാത്രം തീരുന്നില്ല ഇവരുടെ വിശേഷങ്ങള്‍ ഡോഗ്ഹൗസിന് പുറമേ ഒഹിയോയില്‍ മറ്റൊരു ഹോട്ടല്‍ കൂടി തുറക്കാനുള്ള ശ്രമത്തിലാണ് ... Read more