Category: Homepage Malayalam

ജനുവരി ഒന്ന് മുതല്‍ ഈ വാഹനങ്ങള്‍ക്ക് ജിപിഎസ് നിര്‍ബന്ധം

2019 ജനുവരി 1 മുതല്‍ രജിസ്റ്റര്‍ചെയ്യുന്ന സ്‌കൂള്‍ ബസ്സുകള്‍ ഉള്‍പ്പെടെ എല്ലാ ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങള്‍ക്കും ജി പി എസ് സംവിധാനം നിര്‍ബന്ധമാക്കിയെന്ന് റിപ്പോര്‍ട്ട്. കേന്ദ്ര ഗതാഗതമന്ത്രാലയത്തിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഈ വാഹനങ്ങളില്‍ വെഹിക്കിള്‍ ലൊക്കേഷന്‍ ട്രാക്കിങ് (വി.എല്‍.ടി.) സംവിധാനം ഘടിപ്പിക്കുന്നത് നിര്‍ബന്ധമായി നടപ്പിലാക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. 2018 ഡിസംബര്‍ 31 വരെ രജിസ്റ്റര്‍ ചെയ്യുന്ന വാഹനങ്ങളില്‍ വെഹിക്കിള്‍ ലൊക്കേഷന്‍ ട്രാക്കിങ്  സംവിധാനം ഘടിപ്പിക്കുന്നത് സംബന്ധിച്ച് അതത് സംസ്ഥാനസര്‍ക്കാരുകള്‍ക്ക് തീരുമാനമെടുക്കാമെന്ന് ഉത്തരവിലുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ കേരളത്തില്‍ ജി.പി.എസ്. ഘടിപ്പിക്കുന്നതിന് സമയപരിധി ഡിസംബര്‍ 31 വരെ നീട്ടിയിരുന്നു. അതേസമയം സംസ്ഥാനത്തെ എല്ലാ സ്കൂൾ വാഹനങ്ങളിലും 2018 ഒക്ടോബര്‍ രണ്ടാംവാരം മുതല്‍ ജിപിഎസ് സംവിധാനം നിലവില്‍ വന്നിരുന്നു. സ്കൂൾ വാഹനങ്ങൾ അപടകത്തിൽ പെടുന്നത് വർദ്ധിക്കുകയും കുട്ടികളെ കുത്തിനിറച്ചു കൊണ്ടു പോകുന്നതായുള്ള പരാതി വ്യാപകമാകുകയും ചെയ്തതോടെയാണ് സുരക്ഷാ ക്രമീകരണങ്ങൾ കർശനമാക്കാൻ മോട്ടോർ വാഹന വകുപ്പ് തീരുമാനിച്ചത്. ബസുകളുടെ വേഗം, യാത്രാപഥം എന്നിവയെല്ലാം ഇതിലൂടെ നിരീക്ഷിക്കാനാവും.  കുട്ടികൾക്കു നേരെ മോശം ... Read more

കരിപ്പൂരിലേക്ക് ഇന്ന് മുതല്‍ സൗദി എയർലൈൻസ് സര്‍വീസും

സൗദി എയർലൈൻസ് ബുധനാഴ്ച മുതൽ കരിപ്പൂരിലേക്ക് സർവീസ് ആരംഭിക്കും. ജിദ്ദയിൽ നിന്ന് ആഴ്ചയിൽ നാലും റിയാദിൽ നിന്ന് മൂന്നും സർവീസുകളാണ് ഉണ്ടാവുക. ആദ്യ സർവീസ് ബുധനാഴ്ച പുലർച്ചെ 3.15ന് ജിദ്ദയിൽ നിന്ന് പുറപ്പെടും. കരിപ്പൂർ വിമാനത്താവള വികസനത്തിന്‍റെ ഭാഗമായി മൂന്ന് വർഷത്തിലധികമായി നിർത്തിവെച്ച സർവീസാണ് സൗദി എയർലൈൻസ്  പുനരാരംഭിക്കുന്നത്. നിലവിൽ തിരുവനന്തപുരം, കൊച്ചി, ഹൈദരാബാദ്, ദില്ലി, ബംഗളുരു, ലക്‌നൗ, മുംബൈ, ചെന്നൈ എന്നിവിടങ്ങളിലേക്ക് സൗദി എയര്‍ലെെന്‍സ് സർവീസ് നടത്തുന്നുണ്ട്. ഈ വർഷം സൗദി എയർലൈൻസ് ആരംഭിച്ച നാലാമത്തെ നേരിട്ടുള്ള സർവീസാണ് കോഴിക്കോട്ടേക്ക്. ജിദ്ദ, റിയാദ് എന്നിവിടങ്ങളിൽനിന്ന് ഇടവിട്ട ദിവസങ്ങളിലാണ് കോഴിക്കോട്ടേക്ക് സർവീസ്. ഇന്ത്യൻ സെക്റ്ററിൽ സൗദിക്ക് ഏറ്റവും കൂടുതൽ യാത്രക്കാരുള്ളത് കോഴിക്കോട്ടേക്കാണ്. ഹജ്ജ് – ഉംറ തീർത്ഥാടകരും ഇതിൽപ്പെടും

പറന്നുയരാനൊരുങ്ങി കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളം

രാജ്യാന്തര വിമാനത്താവളത്തിന്റെ ഉദ്ഘാടനത്തിനായി കൂറ്റന്‍ വേദി ഒരുങ്ങുന്നു. 1.2 ലക്ഷം ചതുരശ്ര അടിയില്‍ നിര്‍മിക്കുന്ന പന്തലില്‍ 25,000 പേരെ ഉള്‍ക്കൊള്ളാനാകും. മന്ത്രിമാര്‍, എംപിമാര്‍, എംഎല്‍എമാര്‍, മാധ്യമപ്രവര്‍ത്തര്‍, പൊതുജനങ്ങള്‍ എന്നിങ്ങനെ ഇരിപ്പിടങ്ങള്‍ ഉണ്ടാകും. വിമാനത്താവളത്തിനായി ഭൂമി വിട്ടുകൊടുത്തവര്‍ക്കും ഓഹരി ഉടമകള്‍ക്കും പ്രത്യേക ഇരിപ്പിടങ്ങളുണ്ടാവും. മൂന്നു ദിവസത്തിനകം വേദിയുടെ പണി പൂര്‍ത്തിയാകും. Kannur Airport തുടര്‍ന്ന് എല്‍ഇഡി സ്‌ക്രീനുകളും ഫാനുകളും സ്ഥാപിക്കും. പ്രധാന സ്റ്റേജിന്റെ പിന്‍ഭാഗത്തും സ്റ്റേജിന്റെ ഇരു വശങ്ങളിലും വിഡിയോ സ്‌ക്രീനുകള്‍ സ്ഥാപിക്കും. പ്രധാന സ്റ്റേജിനു മുന്നിലായി ഒരു മിനി സ്റ്റേജും ഉണ്ടാകും. ചെണ്ട വിദ്വാന്‍ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി അവതരിപ്പിക്കുന്ന കേളികൊട്ട് ഇവിടെയാണ് അരങ്ങേറുക. ഉദ്ഘാടന ദിനമായ 9ന് രാവിലെ 7 മുതല്‍ വേദിയില്‍ വിവിധ കലാപ്രകടനങ്ങള്‍ അരങ്ങേറും. ടെര്‍മിനലില്‍ നിലവിളക്കു തെളിയിച്ച് ആദ്യ വിമാനം ഫ്‌ലാഗ് ഓഫ് ചെയ്ത ശേഷം മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ് പ്രഭുവും 10നു വേദിയിലെത്തും. ടെര്‍മിനല്‍ കെട്ടിടം, മേല്‍പാലങ്ങള്‍, എടിഎസ് കോംപ്ലക്‌സ് ... Read more

പാസ്‍പോര്‍ട്ട് സേവനങ്ങള്‍ ഇനി മൊബൈല്‍ ആപ് വഴി ലഭിക്കും

പാസ്‍പോര്‍ട്ട് സംബന്ധമായ സേവനങ്ങള്‍ ഇനി മുതല്‍ മൊബൈല്‍ ആപിലൂടെ ലഭ്യമാവും. വിവിധ സര്‍ക്കാര്‍ സേവനങ്ങള്‍ ഒരു കുടക്കീഴില്‍ ലഭ്യമാക്കുന്ന ഉമങ് – UMANG (യൂണിഫൈഡ് മൊബൈല്‍ ആപ്ലിക്കേഷന്‍ ഫോര്‍ ന്യൂ ഏജ് ഗവേര്‍ണന്‍സ്) ആപിലാണ് പാസ്‍പോര്‍ട്ട് സേവനങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയത്. പാസ്‍പോര്‍ട്ട് അപേക്ഷയുടെ വിവരങ്ങള്‍ അടക്കമുള്ള വിവരങ്ങള്‍ ആപിലൂടെ അറിയാം. അടുത്തുള്ള പാസ്‍പോര്‍ട്ട് കേന്ദ്രത്തെക്കുറിച്ചുള്ള വിവരങ്ങള്‍, ഫീസ്, പാസ്‍പോര്‍ട്ടിന് ആവശ്യമായ രേഖകള്‍, അപ്പോയിന്റ്മെന്റ് ലഭ്യത തുടങ്ങിയവയൊക്കെ ഉമങ് ആപിലൂടെ ലഭ്യമാവും. ആന്‍ട്രോയിഡ് പ്ലേ സ്റ്റേറില്‍ നിന്നോ ഐഓസ് ആപ് സ്റ്റോറില്‍ നിന്നോ ആപ് ഡൗണ്‍ലോഡ് ചെയ്യാം. മലയാളം ഉള്‍പ്പെടെ 13 ഭാഷകളില്‍ ഉമങ് ലഭ്യമാണ്. ആപ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം പേരും മൊബൈല്‍ നമ്പറും വിലാസവും അടക്കമുള്ള വിവരങ്ങള്‍ നല്‍കി രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍ നമ്പറില്‍ ലഭിക്കുന്ന വണ്‍ ടൈം പാസ്‍വേഡും നല്‍കണം. ആപ്ലിക്കേഷനില്‍ സെന്‍ട്രല്‍ എന്ന വിഭാഗത്തിലാണ് പാസ്‍പോര്‍ട്ട് സേവ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.ഇവിടെയും മൊബൈല്‍ നമ്പര്‍ നല്‍കി രജിസ്റ്റര്‍ ചെയ്യണം. തുടര്‍ന്ന് ... Read more

സംസ്ഥാനത്ത് ആദ്യ ഭിന്നശേഷി സൗഹൃദ ബീച്ചൊരുക്കി ആലപ്പുഴ

തടസങ്ങളില്ലാതെ ഉല്ലാസം വാഗ്ദാനം ചെയ്ത് ഭിന്നശേഷിക്കാരെ സ്വാഗതം ചെയ്ത് ആലപ്പുഴ ബീച്ച്. സംസ്ഥാനത്തെ ആദ്യ ഭിന്നശേഷി സൗഹൃദ ബീച്ചായി തീരുന്നതിന്റെ ഭാഗമായി ഭിന്നശേഷി ദിനാചരണ വേദിയില്‍ ബീച്ചില്‍ ക്രമീകരിച്ച ആദ്യഘട്ട റാംപിന്റെ ഉദ്ഘാടനം ജില്ലാ കലക്ടര്‍ എസ് സുഹാസ് നിര്‍വഹിച്ചു. ദേശീയ ആരോഗ്യ ദൗത്യം, പാലിയേറ്റീവ് കെയര്‍, ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍, അഗ്‌നിരക്ഷാ സേന, നഗരസഭ, മെഡിക്കല്‍ കോളജ് സ്റ്റുഡന്റ്‌സ് യൂണിയന്‍, വീല്‍ ചെയര്‍ യൂസേഴ്‌സ് അസോസിയേഷന്‍, ആ ആം ഫോര്‍ ആലപ്പി എന്നിവയുടെ നേതൃത്വത്തിലായിരുന്നു പരിപാടി. വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ഭിന്നശേഷിക്കാര്‍ക്ക് അടിസ്ഥാന സൗകര്യങ്ങളൊരുക്കുന്നതിനായി സര്‍ക്കാര്‍ അനുവദിച്ച തുകയില്‍ നിന്ന് ആലപ്പുഴ ജില്ലയ്ക്ക് ആദ്യഘട്ടത്തില്‍ അനുവദിച്ച് 58 ലക്ഷം രൂപ ചിലവഴിച്ചുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. ചക്രക്കസേരകള്‍, ഭിന്നശേഷിക്കാര്‍ക്കായി പ്രത്യേക വിശ്രമ മുറികള്‍, ശുചിമുറികള്‍, റാംപുകള്‍, ബ്രെയില്‍ ലിപിയിലുള്ള ബോര്‍ഡുകള്‍ തുടങ്ങിയ സൗകര്യങ്ങള്‍ ഒരുക്കുന്നുണ്ട്. കൂടാതെ ജില്ലയില്‍ മാരാരിക്കുളം, തോട്ടപ്പള്ളി ബീച്ച്, പുന്നമട ഫിനിഷിങ് പോയിന്റ് എന്നിവടങ്ങളിലും ... Read more

ആലപ്പുഴ-കൊല്ലം ബോട്ട് സർവീസ് നാളെ മുതല്‍ വീണ്ടും

ജലഗതാഗത വകുപ്പിന്റെ ആലപ്പുഴ-കൊല്ലം ബോട്ട് സർവീസ് ഡിസംബർ അഞ്ച് മുതൽ തുടങ്ങും. ആലപ്പുഴയിൽ നിന്നും ഒന്നിടവിട്ട ദിവസങ്ങളിലാണ് സർവീസ്. ഡിസംബർ അഞ്ചിന് രാവിലെ 10.30ന് ആലപ്പുഴയിൽ നിന്ന് സർവീസ് ആരംഭിച്ച് വൈകിട്ട് 6.30 ന് കൊല്ലത്ത് എത്തിച്ചേരും. അടുത്ത ദിവസം രാവിലെ 10.30ന് കൊല്ലത്തുനിന്ന് സർവീസ് പുനരാരംഭിക്കുകയും വൈകിട്ട് 6.30ന് ആലപ്പുഴയിൽ എത്തിച്ചേരുകയും ചെയ്യുമെന്ന് ജലഗതാഗതവകുപ്പ് ഡയറക്ടർ അറിയിച്ചു.

വളളം വരയും, കട്ടമരകവിയരങ്ങും ശംഖുമുഖം ബീച്ചിൽ

ഓഖി ചുഴലിക്കാറ്റിന്റെയും പ്രളയത്തിന്റെയും നേര്‍ക്കാഴ്ചകളും അതിജീവനവും കടല്‍ത്തീരത്ത് വളളങ്ങളില്‍ വരയ്ക്കുന്നു. തിരുവനന്തപുരത്തെ മികച്ച തീരദേശ ചിത്രകലാകാരന്മാര്‍ ഇതിന് നേതൃത്വം നല്‍കുന്നു. ശ്രീ. രാജേഷ് അമലിന്റെ നേതൃത്വത്തില്‍ 10-ാംളം ചിത്രകാരന്മാരാണ് ഇതില്‍ പങ്കെടുക്കുക. പ്രശസ്ത ചിത്രകാരന്‍ ശ്രീ. കാട്ടൂര്‍ നാരായണപിളള ഉത്ഘാടനം ചെയ്തു. അതോടൊപ്പം കട്ടമര കവിയരങ്ങും ബീച്ചിൽ ഇന്ന് വൈകുന്നേരം 5 മണി മുതൽ ഉണ്ടാകും. പരമ്പരാഗത ശൈലിയില്‍ കട്ടമരത്തിലൊരുക്കുന്ന വേദിയിലാണ് കവിയരങ്ങ്. കവികള്‍ക്ക് സ്വന്തം കവിതകള്‍ ചൊല്ലാന്‍ അവസരമുണ്ട്.

ബന്ദിപ്പൂർ: മേൽപ്പാല നിർമ്മാണചെലവിന്റെ 50% സംസ്ഥാനം വഹിക്കും

ബന്ദിപ്പൂർ-വയനാട് മേഖലയിലെ രാത്രികാല യാത്രാനിരോധനത്തിന് ശാശ്വത പരിഹാരം കണ്ടെത്തുന്നതിന്റെ ഭാഗമായി ദേശീയപാത 212ൽ മേൽപ്പാലങ്ങൾ പണിയുന്നത് ഉൾപ്പെടെയുള്ള ചെലവിന്റെ 50 ശതമാനം തുക സംസ്ഥാന സർക്കാർ വഹിക്കുന്നതിന് മുഖ്യമന്ത്രി പിണറായി വിജയൻ അനുമതി നൽകി. ഏകദേശം 450-500 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. അന്തിമമായ ചെലവ് വിശദമായ സർവെയ്ക്കും മേൽപ്പാലത്തിന്റെയും റോഡ് വികസനത്തിന്റെയും വിശദമായ പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കിയ ശേഷം കണക്കാക്കും. കർണ്ണാടകയിലെ കൊള്ളെഗൽ മുതൽ മൈസൂർ വഴി കോഴിക്കോടുവരെ 272 കിലോമീറ്റർ ദൂരത്തിലുള്ള ദേശീയ പാത 212 (പുതിയ നമ്പർ എൻഎച്ച് 766) ൽ ബന്ദിപ്പൂർ-വയനാട് ദേശീയപാർക്ക് വഴിയുള്ള രാത്രികാല യാത്രാനിരോധനത്തിന് പരിഹാരം കാണുന്നതിന്റെ ഭാഗമായി സുപ്രീംകോടതി നിയമിച്ച കമ്മിറ്റിയുടെ നിർദ്ദേശപ്രകാരം കേന്ദ്ര ഉപരിതല ഗതാഗത-ദേശീയപാത മന്ത്രാലയം മുന്നോട്ടുവച്ച നിർദ്ദേശങ്ങൾ അംഗീകരിച്ചതായി സുപ്രീംകോടതിയിൽ അറിയിക്കും. നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയാണ് ദേശീയ പാതയുടെ വികസന പ്രവർത്തനങ്ങൾ ഏറ്റെടുത്തു നടത്തുക. 15 മീറ്റർ വീതി വരുന്ന റോഡിൽ ഒരു കിലോമീറ്റർ ... Read more

അഗസ്ത്യാർകൂടത്തിൽ വനിതകള്‍ക്ക് ട്രക്കിങ്ങിനുള്ള വിലക്ക് നീക്കി

അഗസ്ത്യാർകൂടത്തിൽ വനിതകള്‍ക്ക് ഏർപ്പെടുത്തിയ ട്രക്കിങ്ങിനുള്ള വിലക്ക് കേരളാ ഹൈക്കോടതി നീക്കി. ട്രെക്കിങ്ങ് അനുവദനീയമായിരിക്കുന്ന അഗസ്ത്യാർകൂടമലനിരകളിൽ ലിംഗ വിവേചനം പാടില്ല എന്ന നിരീക്ഷണത്തോടെയാണ് ജസ്റ്റിസ് അനു ശിവരാമൻ വിലക്ക് നീക്കിയത്. സമുദ്രനിരപ്പില്‍ നിന്ന് 1868 മീറ്റര്‍ ഉയരത്തിലുള്ള കൊടുമുടിയാണ് അഗസ്ത്യമല. ദക്ഷിണ കൈലാസം എന്ന് പുകള്‍പെറ്റ അഗസ്ത്യാർകൂടത്തിൽ സ്ത്രീകൾക്ക് പ്രവേശനം നിഷേധിച്ച് ഉത്തരവിറക്കിയത് വനം വകുപ്പായിരുന്നു. വനംവകുപ്പ് പുറത്തിറക്കിയ സര്‍ക്കുലറില്‍ സ്ത്രീകളും 4 വയസ്സിന് താഴെ പ്രായമുള്ള ആണ്‍കുട്ടികളും അപേക്ഷിക്കേണ്ടതില്ലെന്ന് വ്യക്തമാക്കിയിരുന്നു. മുന്‍ വര്‍ഷം സ്ത്രീകളെ വിലക്കിയുള്ള സര്‍ക്കുലറിനെതിരെ വ്യാപക പ്രതിഷേമുയര്‍ന്നപ്പോള്‍ വനംമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഇടപെട്ട് തിരുത്തി. എന്നാല്‍ സമയപരിധി തീര്‍ന്നതിനാല്‍ സ്ത്രീകള്‍ക്ക് യാത്രചെയ്യാനായില്ല. കൊടും വനത്തിലൂടെ രണ്ട് ദിവസം നീളുന്ന 38 കിലാ മീറ്റര്‍ കഠിനയാത്ര സ്ത്രീകള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്നും ഒപ്പം വന്യമൃഗങ്ങളുടെ ഭീഷണിയുണ്ടെന്നുമാണ് വനംവകുപ്പ് വിശദീകരിക്കുന്നത്. അഗസ്ത്യമുനിയുടെ പ്രതിഷ്ഠ മുകളിലുണ്ട്, അദ്ദേഹം ബ്രഹ്മചാരിയായിരുന്നു; അതുകൊണ്ടാണ് സ്ത്രീകള്‍ക്ക് പ്രവേശനമില്ലാത്തത് എന്നൊരു വാദവും ഉണ്ട്.

ഇന്റര്‍നാഷണല്‍ ആയുഷ് കോണ്‍ക്ലേവ് തിരുവനന്തപുരത്ത്

എറണാകുളം മറൈന്‍ ഡ്രൈവില്‍ 2018 സെപ്റ്റംബര്‍ 7 മുതല്‍ 11 വരെ  നടത്താന്‍ തീരുമാനിച്ചിരുന്ന ഇന്റര്‍നാഷണല്‍ ആയുഷ് കോണ്‍ക്ലേവ് 2019 ഫെബ്രുവരി 15 മുതല്‍ 18 വരെ തിരുവനന്തപുരം കനകക്കുന്നില്‍ വച്ച് നടത്തുന്നതിന് ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഇന്റര്‍നാഷണല്‍ ആയുഷ് കോണ്‍ക്ലേവ് എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തില്‍ തീരുമാനിച്ചു. ആഗസ്റ്റ് സെപ്തംബര്‍ മാസങ്ങളില്‍ കേരളത്തിലുണ്ടായ പ്രളയ ദുരന്തങ്ങളെ തുടര്‍ന്നാണ് കോണ്‍ക്ലേവ് മാറ്റിവച്ചത്. വെള്ളപ്പൊക്കത്തെ തുടര്‍ന്നുള്ള ദുരിത നിവാരണത്തിനും പകര്‍ച്ചവ്യാധി പ്രതിരോധത്തിനും ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു ആയുഷ് വകുപ്പ്. ആയുഷ് ചികിത്സാ സമ്പ്രദായങ്ങളുടെ ശാസ്ത്രീയ അടിത്തറ വിപുലപ്പെടുത്താനും ലോക സമക്ഷം പ്രസിദ്ധപ്പെടുത്താനുമുള്ള പ്രവര്‍ത്തനങ്ങളാണ് ആയുഷ് കോണ്‍ക്ലേവിന്റെ ഭാഗമായി നടക്കുന്നത്. പൊതുജനാരോഗ്യ മേഖലയില്‍ ആയുഷ് വിഭാഗങ്ങളുടെ ശക്തിയും സാധ്യതകളും എന്ന വിഷയത്തില്‍ അന്താരാഷ്ട്ര സെമിനാര്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രതിനിധി സമ്മേളനം, നവകേരള നിര്‍മാണത്തില്‍ ആയുഷ് വിഭാഗങ്ങളുടെ പങ്കിനെ കുറിച്ചുള്ള ചര്‍ച്ച എന്നിവ കോണ്‍ക്ലേവില്‍ നടക്കും. യോഗത്തില്‍ ... Read more

അവധിയാത്രാ ആനുകൂല്യം: ലക്ഷ്യസ്ഥാനമാറ്റം മുൻകൂട്ടി അറിയിക്കണം

സംസ്ഥാന സർക്കാർ ജീവനക്കാരും അധ്യാപകരും അവധിയാത്രാ ആനുകൂല്യം ഉപയോഗിച്ച് യാത്ര നടത്തുമ്പോൾ യാത്ര ആരംഭിക്കുന്നതിനു മുമ്പുള്ള പ്രഖ്യാപിത ലക്ഷ്യസ്ഥാനത്തിലെ മാറ്റം സർക്കാരിന്റെ മുൻകൂർ അനുമതിയോടെ മാത്രമേ അനുവദിക്കുകയുള്ളൂ എന്ന് സർക്കാർ ഉത്തരവായി. യാത്ര ആരംഭിച്ചതിനുശേഷം പ്രഖ്യാപിത ലക്ഷ്യസ്ഥാനത്തിൽ മാറ്റംവരുത്തിക്കൊണ്ടുള്ള ക്ലെയിമുകൾ അനുവദിക്കുകയില്ലെന്നും ധനകാര്യ വകുപ്പിന്റെ ഉത്തരവിൽ വ്യക്തത വരുത്തിയിട്ടുണ്ട്. എ​യ്ഡ​ഡ് സ്കൂ​ളി​ലെ​യും കോ​ള​ജി​ലെ​യും അ​ധ്യാ​പ​ക​ർ ഉ​ൾ​പ്പെ​ടെ എ​ല്ലാ ഫു​ൾ​ടൈം ജീ​വ​ന​ക്കാ​ർ​ക്കും (​ലോ​ക്ക​ൽ ബോ​ഡി ജീ​വ​ന​ക്കാ​ർ ഉ​ൾ​പ്പെ​ടെ) എ​ൽ​ടി​സി​ക്ക് (Leave Travel Concession) അ​ർ​ഹ​ത​യു​ണ്ട്. പ​തി​ന​ഞ്ച് വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കി​യ​വ​രാ​ക​ണം അ​പേ​ക്ഷ​ക​ർ. പെ​ൻ​ഷ​നു ക​ണ​ക്കൂ​കൂ​ട്ടു​ന്ന എ​ല്ലാ സ​ർ​വീ​സും ഇ​തി​നാ​യി ക​ണ​ക്കു കൂ​ട്ടും. സ​ർ​വീ​സി​ൽ ഒ​രു പ്രാ​വ​ശ്യം മാത്രമേ നി​ല​വി​ലെ ഉ​ത്ത​ര​വ് പ്ര​കാ​രം എ​ൽ​ടി​സി ല​ഭി​ക്കൂ. എ​ന്നാ​ൽ സ​സ്പെ​ൻ​ഷ​ൻ കാ​ല​ത്തും മ​റ്റ് ജോ​ലി​ക​ൾ​ക്കാ​യി ശൂ​ന്യ വേ​ത​നാ​വ​ധി എ​ടു​ത്തവ​ർ​ക്കും പാ​ർ​ട്ട്ടൈം ​ക​ണ്ടി​ജ​ന്‍റ്  ജീ​വ​ന​ക്കാ​ർ​ക്കും താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​ർ​ക്കും എ​ൽ​ടി​സി അ​ർ​ഹ​ത​യി​ല്ല. ജീ​വ​ന​ക്കാ​ർ, ജീ​വ​ന​ക്കാ​ര​ന്‍റെ ഭാ​ര്യ/​ഭ​ർ​ത്താ​വ്, അ​വി​വാ​ഹി​ത​രാ​യ മ​ക്ക​ൾ/​നി​യ​മ​പ​ര​മാ​യി ദ​ത്തെ​ടു​ക്കപ്പെട്ട മ​ക്ക​ൾ എ​ന്നി​വ​ർ​ക്കാ​ണ് എ​ൽ​ടി​സി അ​നു​വ​ദി​ക്കു​ക. ഇ​തി​നാ​യി എ​ല്ലാ ജീ​വ​ന​ക്കാ​രും ... Read more

ഇന്ത്യൻ ഡ്രൈവിംഗ് ലൈസൻസിന് യുഎഇയിൽ അംഗീകാരം

ഇന്ത്യൻ ലൈസന്‍സ് യുഎഇ അംഗീകരിക്കാൻ ധാരണയായതായി യുഎഇ സഹിഷ്ണുത മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ. ഇന്ത്യയിൽ ഇല്ലാത്ത ഒരു ടെസ്റ്റ് യുഎഇയിൽ പാസായാലാകും അംഗീകാരം കിട്ടുക. അബുദാബിയിൽ നടന്ന രണ്ടാമത് ഇന്ത്യാ-യുഎഇ സ്ട്രാറ്റജിക് കോൺക്ലേവിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു ഷെയ്ഖ് നഹ്യാൻ. സഹകരണത്തിന്റെ പുത്തൻ മേഖലകളിൽ ശ്രദ്ധയൂന്നി നേട്ടം ഉണ്ടാക്കുന്നതിനൊപ്പം ഇരുരാജ്യങ്ങളുടെയും വികസനത്തിൽ പരസ്പരം പങ്കാളികളാകാമെന്നതാണ് നേട്ടമെന്ന് യുഎഇ സഹിഷ്ണുതാ വകുപ്പ് മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ പറഞ്ഞു. ഇരുരാജ്യങ്ങളിലെയും നിക്ഷേപസാധ്യതകൾ തുറന്നിട്ട സമ്മേളനത്തിൽ എണ്ണ, ഊർജ മേഖലകളിലടക്കം കൂടുതൽ സഹകരണത്തിനും ധാരണയായി. രാജ്യാന്തര നിലവാരത്തിലുള്ള ഡ്രൈവിങ് പരിശീലനം മൂലം ഇന്ത്യൻ ലൈസൻസ് യുഎഇയിൽ അംഗീകരിക്കാൻ ധാരണയായിട്ടുണ്ടെന്ന മന്ത്രിയുടെ പ്രഖ്യാപനവും ശ്രദ്ധേയമായി. ഇന്ത്യയിൽ ഇല്ലാത്ത ഒരു ടെസ്റ്റിന് മാത്രം യുഎഇയിലെത്തി ഹാജരായാൽ മതിയെന്നാണ് പുതിയ തീരുമാനം.അബുദാബിയിലെ എണ്ണ, ഊർജ ഉൽപാദന മേഖലകളിൽ ഇന്ത്യൻ കമ്പനികൾ കൂടുതൽ നിക്ഷേപം നടത്താൻ ധാരണയായിട്ടുണ്ടെന്ന് ഇന്ത്യൻ സ്ഥാനപതി നവ്ദീപ് ... Read more

ഐ.എഫ്.എഫ്.കെ : മജീദ് മജീദി ജൂറി ചെയര്‍മാന്‍

ഐ.എഫ്.എഫ്.കെ.യുടെ അന്താരാഷ്ട്ര മത്സരവിഭാഗം ജൂറി ചെയര്‍മാനായി വിഖ്യാത ഇറാനിയന്‍ സംവിധായകനായ മജീദ് മജീദി എത്തും. മജീദിയുടെ മുഹമ്മദ് : ദ് മെസഞ്ചര്‍ ഓഫ് ഗോഡ് എന്ന ചിത്രം മേളയില്‍ പ്രദര്‍ശിപ്പിക്കും. 2015 ല്‍ നിര്‍മ്മിച്ച ഈ ചിത്രം പ്രവാചകനായ മുഹമ്മദ് നബിയുടെ ബാല്യകാലമാണ് ആവിഷ്‌കരിക്കുന്നത്. ഇറാനിയന്‍ സിനിമയുടെ ചരിത്രത്തില്‍ തന്നെ ഏറ്റവും ചെലവേറിയ ഈ ചിത്രത്തിന് സംഗീതം പകര്‍ന്നിരിക്കുന്നത് എ.ആര്‍. റഹ്മാനാണ്. തമിഴ് സംവിധായകനായ വെട്രിമാരന്‍, മറാത്തി സംവിധായകനായ ഉമേഷ് കുല്‍ക്കര്‍ണി, ഫിലിപ്പിനോ സംവിധായകനായ അഡോല്‍ഫോ അലിക്‌സ് ജൂനിയര്‍ എന്നിവരാണ് മറ്റ് ജൂറി അംഗങ്ങള്‍. വെട്രിമാരന്റെ വടചെന്നൈ, ഉമേഷ് കുല്‍ക്കര്‍ണിയുടെ ഹൈവേ, അഡോല്‍ഫോ അലിക്‌സ് ജൂനിയറിന്റെ ഡാര്‍ക്ക് ഈസ് ദ നൈറ്റ് എന്നീ ചിത്രങ്ങള്‍ ജൂറി ഫിലിംസ് വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും.

ഊബര്‍ ഈറ്റ്സിന്റെ ഇന്ത്യയിലെ ബ്രാന്‍ഡ് അംബാസിഡറായി ആലിയ ഭട്ട്

ഭക്ഷണ വിതരണ ദാതാക്കളായ ഊബര്‍ ഈറ്റ്സിന്റെ ഇന്ത്യയിലെ ബ്രാന്‍ഡ് അംബാസിഡറായി ബോളിവുഡ് താരം ആലിയ ഭട്ടിനെ തെരഞ്ഞെടുത്തു. യൂബര്‍ ഈറ്റ്സ് ബ്രാന്‍ഡ് അംബാസിഡറെ നിയമിക്കുന്ന ആദ്യ രാജ്യമാണ് ഇന്ത്യ.ആലിയ പോലുള്ളൊരു വ്യക്തിയെ കമ്പനിയുടെ ബോര്‍ഡിലേക്ക് വരുന്നത് ഏറെ സന്തോഷുമുള്ള കാര്യമാണെന്നാണ് ഊബര്‍ ഈറ്റ്സ് ഇന്ത്യ ആന്‍ഡ് ദക്ഷിണ ഏഷ്യന്‍ തലവന്‍ ഭാവിക് റാത്തോഡ് പറഞ്ഞത്. ‘ആലിയ ഇന്ത്യയിലെ ദശലക്ഷം ആളുകളുടെ പ്രചോദനമാണ്. യുവാക്കള്‍ ആലിയയുടെ ഊര്‍ജ്ജസ്വലതലും വ്യക്തിത്വവും പിന്‍തുടാന്‍ ശ്രമിക്കുകയാണ്. ആലിയയുടെ ചുറുചുറുക്കും തനത് ശൈലിയുമാണ് ഒരു നടി എന്ന നിലയില്‍ അവരെ പ്രശസ്തയാക്കിയത്. ഈ ഗുണങ്ങള്‍ ഊബര്‍ ഇറ്റ്സിന്റെയും അവിഭാജ്യ ഘടകമാണ്. ഇതുതന്നെയാണ് യൂബര്‍ ഈറ്റ്സിന്റെ ഇന്ത്യയിലെ ബ്രാന്‍ഡ് അംബാസിഡറായി ആലിയെ കമ്പനി തെരഞ്ഞെടുത്തത്,’ എന്ന് റാത്തോഡ് വ്യക്തമാക്കി. 2017-നാണ് ഊബര്‍ ഈറ്റസ് ഇന്ത്യയില്‍ സേവനം ആരംഭിച്ചത്. രാജ്യത്ത് 37 നഗരങ്ങളില്‍ ഊബര്‍ ഈറ്റ്സിന്റെ സേവനം ലഭ്യമാണ്. അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ ടാക്സി സേവനദാതാക്കളായ ഊബര്‍ തന്നെയാണ് ഊബര്‍ ... Read more

ഡ്രൈവിങ് ലൈസൻസ് എങ്ങനെ ഡിജി ലോക്കറിൽ അപ്‍ലോഡ് ചെയ്യാം?

ഡിജിറ്റല്‍ ഡ്രൈവിങ് ലൈസന്‍സ് അടക്കമുള്ള വാഹന രേഖകള്‍ക്ക് നിയമപരമായ സാധുതയുണ്ടെന്ന് പോലീസ് മേധാവി സര്‍ക്കുലര്‍ പുറത്തിറക്കിയിട്ടുണ്ട്. എന്നാല്‍ ഡിജി ലോക്കര്‍ ആപ്പില്‍ ഡ്രൈവിങ് ലൈസന്‍സ് അപ്‌ഡേറ്റ് ആകുന്നില്ലെന്ന് പരാതി ധാരാളമുണ്ട്. അതിന് പരിഹാരവുമായി എത്തിയിരിക്കുന്നു കേരള പൊലീസ്. ഡിജി ലോക്കര്‍ ആപ്പില്‍ ലൈസന്‍സ് അപ്‌ഡേറ്റ് ചെയ്യുന്ന വിധത്തെപ്പറ്റി കേരള പൊലീസ് ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ വിശദീകരിക്കുന്നു. ‘ഡിജി ലോക്കര്‍ ആപ്പില്‍ ഡ്രൈവിങ് ലൈസന്‍സ് അപ്‌ഡേറ്റ് ചെയ്യാന്‍ കഴിയുന്നില്ലെന്ന് ധാരാളം പേര്‍ ചൂണ്ടികാണിക്കുകയുണ്ടായി. എന്നാല്‍ , ഡ്രൈവിങ് ലൈസന്‍സ് വിവരം ആപ്പിലേക്ക് നല്‍കുന്നതിന് പ്രത്യേക ഫോര്‍മാറ്റ് ഉപയോഗിച്ചാല്‍ ഇത് എളുപ്പത്തില്‍ സാധ്യമാകുന്നതാണ്. നമ്മുടെ ലൈസന്‍സ് നമ്പര്‍ AA/BBBB/YYYY എന്ന ഫോര്‍മാറ്റിലാണ് ഉണ്ടാകുക. ഇതേ ഫോര്‍മാറ്റില്‍ ഡിജിലോക്കറില്‍ എന്റര്‍ ചെയ്താല്‍ ലൈസന്‍സ് ഡിജിറ്റല്‍ കോപ്പി ലഭ്യമാകില്ല. ലൈസന്‍സ് നമ്പര്‍ KLAAYYYY000BBBB എന്ന ഫോര്‍മാറ്റിലേക്ക് മാറ്റുക. ശ്രദ്ധിക്കുക, നടുവിലെ നമ്പറിനെ (BBBB) ‘7’ അക്കം ആക്കി മാറ്റണം (നമ്പറിന് മുന്നില്‍ പൂജ്യം ‘0’ ചേര്‍ത്ത് വേണം 7 ... Read more