Category: Homepage Malayalam

വരയാടുകള്‍ക്ക് പ്രസവകാലം: രാജമല തുറക്കുന്നത് നീട്ടി

വരയാടുകളുടെ പ്രസവകാലത്തെത്തുടര്‍ന്ന് അടച്ച രാജമല ഉദ്യാനം ഏപ്രില്‍ 15-നു തുറക്കും. ഫെബ്രുവരി ഒന്നിനാണ് രാജമല അടച്ചത്. ഏപ്രില്‍ ഒന്നിന് സഞ്ചാരികള്‍ക്കായി തുറന്നുകൊടുക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍, ഗര്‍ഭിണികളായ ആടുകളെ കൂടുതലായി കണ്ടതോടെയാണ് സന്ദര്‍ശകനിരോധനം ഏപ്രില്‍ 15 വരെ നീട്ടാന്‍ വനംവകുപ്പ് തീരുമാനിച്ചത്. ഇക്കാര്യം കാണിച്ച് മൂന്നാര്‍ വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ആര്‍.ലക്ഷ്മി, ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് റിപ്പോര്‍ട്ടു നല്‍കി. ഇരവികുളം ദേശീയോദ്യാനത്തില്‍ ഈ സീസണില്‍ ഇതുവരെ 40 വരയാട്ടിന്‍കുഞ്ഞുങ്ങളെ കണ്ടെത്തിയെന്നും ഉള്‍പ്രദേശങ്ങളില്‍ കൂടുതല്‍ കുഞ്ഞുങ്ങള്‍ ഉണ്ടാകുമെന്നും വാര്‍ഡന്‍ പറഞ്ഞു.

വ്യോമപാതയില്‍ മാറ്റമില്ലെന്ന് യു. എ. ഇ

സിവിലിയന്‍ യാത്രാവിമാനങ്ങളുടെ വ്യോമപാതയില്‍ മാറ്റമില്ലെന്ന് വ്യക്തമാക്കി യു. എ. ഇ. ഫെഡറല്‍ വ്യോമയാന അതോറിറ്റി ചെയര്‍മാന്‍ സുല്‍ത്താന്‍ ബിന്‍ സയീദ് അല്‍ മന്‍സൂരിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ ദിവസം രണ്ട് യു എ. ഇ യാത്രാവിമാനങ്ങളെ അപകടകരമായ രീതിയില്‍ ഖത്തര്‍ യുദ്ധവിമാനങ്ങള്‍ സമീപിച്ചതിനെ തുടര്‍ന്നാണ് ഈ വിശദീകരണം. സമാനമായ രണ്ടു സംഭവങ്ങളെക്കുറിച്ച് ഐക്യരാഷ്ട്ര സഭയ്ക്കും അന്താരാഷ്ട്ര വ്യോമയാന അതോറിറ്റിക്കും പരാതി സമര്‍പ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബഹ്‌റൈന്‍ വ്യോമയാന പരിധിയിലാണ് ഖത്തറിന്റെ യുദ്ധവിമാനം അപകടമാം വിധം യു. എ. ഇ യാത്രാവിമാനങ്ങള്‍ക്ക് സമീപത്തേക്ക് വന്നത്. വിമാന പൈലറ്റിന്റെ അവസോരിചിതമായ ഇടപെടലില്‍ ദിശ മാറ്റിയതിനാലാണ് കൂട്ടിയിടി ഒഴിവായത്. യാത്രാവിമാനങ്ങളുടെയും വ്യോമഗതാഗതത്തിന്റെയും സുരക്ഷ തകര്‍ക്കുകയാണ് ഇത്തരം നടപടികളിലൂടെ ഖത്തര്‍ ചെയ്യുന്നതെന്ന് സംഭവത്തെ അപലപിച്ച് യു.എ.ഇ. പ്രസ്താവിച്ചിരുന്നു. വ്യോമയാന രംഗത്തെ അന്താരാഷ്ട്ര നിയമം പാലിക്കപ്പെടുന്നുണ്ടെന് ഉറപ്പു വരുത്താനുള്ള യു.എ.ഇ.യുടെ അവകാശത്തെക്കുറിച്ചും വ്യോമയാന അതോറിറ്റി പ്രസ്താവനയില്‍ ഊന്നിപ്പറയുന്നുണ്ട്. തിങ്കളാഴ്ചയുണ്ടായ സംഭവം അന്താരാഷ്ട്ര വ്യോമയാന അതോറിറ്റിക്ക് റിപ്പോര്‍ട്ട് ചെയ്യുമെന്നും സുല്‍ത്താന്‍ ... Read more

പെരിയാര്‍ കടുവാ സങ്കേതം സജീവം: വനയാത്രകള്‍ പുനരാരംഭിക്കുന്നു

കുരങ്ങണി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ പെരിയാര്‍ കടുവാ സങ്കേതത്തില്‍ താത്കാലികമായി നിര്‍ത്തിവെച്ചിരുന്ന ടൂറിസം പരിപാടികള്‍ നാളെ പുനരാരംഭിക്കും. നേച്ചര്‍ വാക്ക്, ഗ്രീന്‍ വാക്ക്, ബാംബു റാഫ്റ്റിങ് മുഴുവന്‍ ദിവസവും അര ദിവസവും, ജംഗിള്‍ സ്‌കൗട്ട്, ടൈഗര്‍ ട്രയല്‍, പഗ്മാര്‍ക്ക് ട്രയല്‍, ബാംബു പ്രോവ് വിത്ത് പാക്കേജ്, ജംഗിള്‍ ക്യാമ്പ് താമസം മാത്രം എന്നീ പരിപാടികളാണ് വീണ്ടും ആരംഭിക്കുന്നത്. ബോര്‍ഡര്‍ ഹൈക്കിങ്, ജംഗിള്‍ ക്യാമ്പ് എന്നീ പരിപാടികള്‍ നിലവിലെ സാഹചര്യത്തിലുണ്ടാകില്ലെന്ന് പെരിയാര്‍ ടൈഗര്‍ റിസര്‍വ് ഡെപ്യൂട്ടി ഡയറക്ടര്‍ ശില്‍പ പി.കുമാര്‍ അറിയിച്ചു.

അബദ്ധം പറ്റി: ട്രെയിന് വഴിയും തെറ്റി,സംഭവം രാജ്യ തലസ്ഥാനത്ത്

പാനിപ്പത്തില്‍നിന്ന് ന്യൂഡല്‍ഹിയിലേക്കുള്ള ഹ്രസ്വദൂര ട്രെയിന്‍, റൂട്ട് കണ്‍ട്രോളിലുണ്ടായ പിഴവു മൂലം എത്തിച്ചേര്‍ന്നത് ഓള്‍ഡ് ഡല്‍ഹി സ്റ്റേഷനില്‍. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് സംഭവം. ട്രെയിന്‍ നമ്പര്‍ 64464 ആണ് ന്യൂഡല്‍ഹിക്കു പകരം ഓള്‍ഡ് ഡല്‍ഹി സ്റ്റേഷനിലെത്തിയത്. റൂട്ട് കണ്‍ട്രോളിലുണ്ടായ പിഴവാണ് സ്റ്റേഷന്‍ മാറാന്‍ കാരണമായത്. പാനല്‍ ഓപ്പറേറ്റര്‍ ന്യൂഡല്‍ഹിക്കു പകരം ഓള്‍ഡ് ഡെല്‍ഹി സ്റ്റേഷന്‍ എന്ന് സെറ്റ് ചെയ്യുകയായിരുന്നു. ട്രെയിന്‍ 7.50 ഓടെ പ്ലാറ്റ് ഫോമിലെത്തിയപ്പോഴാണ് ഡ്രൈവറും യാത്രക്കാരും സ്‌റ്റേഷന്‍ മാറിപ്പോയ കാര്യം അറിഞ്ഞതെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. തുടര്‍ന്ന് ന്യൂഡല്‍ഹി സ്‌റ്റേഷനിലേക്ക് ട്രെയിന്‍ തിരിച്ചു വിട്ടു. പാനിപത്തിൽ നിന്ന് പുറപ്പെടുന്ന രണ്ട് ട്രെയിനുകളുടെ പേരുകള്‍ തമ്മിലുള്ള സാമ്യമാകാം പാനല്‍ ഓപ്പറേറ്റര്‍ക്ക് തെറ്റുപറ്റാന്‍ കാരണമെന്നാണ് സൂചന. പാനിപ്പത്ത്, സോനിപ്പത്ത് എന്നിങ്ങനെ രണ്ട് ട്രെയിനുകളാണ് ഒരേ സ്റ്റേഷനിൽ നിന്ന് പുറപ്പെടുന്നത്. ഇതില്‍ സോനിപ്പത്ത് ഓള്‍ഡ് ഡല്‍ഹിയിലേക്കുള്ളതാണ്. സംഭവത്തിന് ഉത്തരവാദികളായ ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തതായി റെയില്‍വേ വക്താവ് പറഞ്ഞു.

മിശ്ര വിവാഹിതരേ ഇതിലേ ഇതിലേ..

മിശ്ര വിവാഹിതര്‍ക്ക് സംരക്ഷണം നല്‍കി സുപ്രീംകോടതി പുറപ്പെടുവിച്ച മാര്‍ഗ നിര്‍ദേശങ്ങളെക്കുറിച്ച് ന്യൂസ് 18 അസിസ്റ്റന്റ് ന്യൂസ് കോ ഓര്‍ഡിനേറ്റര്‍ എം ഉണ്ണികൃഷ്ണന്‍റെ ഫേസ്ബുക്ക് പോസ്റ്റ്‌ വീട്ടുകാരുടെ സമ്മർദ്ദവും സാമുദായിക മത ഭീഷണികളും കാരണം മിശ്ര വിവാഹിതരും വിവാഹിതരാകാൻ ആഗ്രഹിക്കുന്നവരും നേരിടുന്ന വെല്ലുവിളികൾ ചെറുതല്ല. ഇതൊക്കെ ഭയന്ന് വിവാഹം കഴിച്ചു നാടുവിട്ടു പോകേണ്ടി വന്ന എത്രയോപേർ നമുക്ക് ചുറ്റിലുമുണ്ട്. ഉത്തരേന്ത്യയിൽ ദമ്പതിമാരെ വധിക്കാനോ ഭ്രഷ്ട് കല്പിക്കാനോ ഖാപ്പ് പഞ്ചായത്തുകൾ വിധിക്കും. ദുരഭിമാന കൊലകൾ സാക്ഷര കേരളത്തിൽ പോലും ഇന്ന് യാഥാർഥ്യമാണ്. ശക്തിവാഹിനി കേസിൽ സുപ്രീം കോടതി ഇന്ന് ( 27/03/18) പുറപ്പെടുവിച്ച മാർഗ്ഗരേഖയെപ്പറ്റി അതുകൊണ്ടുതന്നെ നമ്മൾ ഓരോരുത്തരും അറിഞ്ഞിരിക്കണം. ഖാപ്പ് പഞ്ചായത്തുകളെയും ദുരഭിമാന കൊലപാതകങ്ങളും തടയാൻ നടപടി ആവശ്യപ്പെട്ടായിരുന്നു ശക്തി വാഹിനിയുടെ ഹർജി. പ്രായപൂർത്തിയായവർ തമിൽ പരസ്പര സമ്മത പ്രകാരമുള്ള വിവാഹത്തിന് കുടുംബത്തിന്റെയും സമുദായത്തിന്റെയും സമ്മതം നിർബന്ധമല്ലെന്നു വ്യക്തമാക്കിയാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചിന്റെ വിധി ന്യായം. രണ്ടുപേർ തമ്മിലുള്ള ... Read more

ഗൂഗിള്‍ സ്ട്രീറ്റ് വ്യൂവിന് അനുമതിയില്ല

360 ഡിഗ്രി പനോരമിക്ക് വ്യൂവില്‍ ഇന്ത്യന്‍ നഗരങ്ങളും വിനോദ സഞ്ചാര കേന്ദ്രങ്ങളും നദികളും മലകളും കാണുന്നതിനുള്ള ഗൂഗിളിന്റെ പുതിയ പദ്ധതിക്ക് കേന്ദ്രസര്‍ക്കാരിന്റെ അനുമതിയില്ല. പദ്ധതിക്ക് അനുമതി നിഷേധിച്ച വിവരം കേന്ദ്രസര്‍ക്കാര്‍ ലോക്‌സഭയെ അറിയിച്ചു. 2015ലാണ് പദ്ധതിക്ക് അനുമതി ഗൂഗിള്‍ കേന്ദ്രസര്‍ക്കാറിനെ സമീപിച്ചത്. എന്നാല്‍ പുതിയ സംവിധാനത്തിന് അനുമതി നല്‍കാനാവില്ലെന്ന് കേന്ദ്രമന്ത്രി ഹന്‍സരാജ് ഗംഗാരം അഹിര്‍ ഗൂഗിളിനെ അറിയിക്കുകയായിരുന്നു. സ്ട്രീറ്റ് വ്യൂ ആപ്പില്‍ 360 ഡിഗ്രി പനോരമിക് വ്യൂവില്‍ നഗരങ്ങളിലെ തെരുവുകള്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങള്‍ കാണുവാന്‍ സാധിക്കും. യു എസ്, കാനഡ, യൂറ്യോപന്‍ രാജ്യങ്ങള്‍ എന്നിവടങ്ങളില്‍ എല്ലാം സ്ട്രീറ്റ് വ്യൂവിന് അനുമതിയുണ്ട്. ആര്‍ക്കിയോളജിക്കല്‍ വകുപ്പുമായി ചേര്‍ന്നാരംഭിച്ച് പദ്ധതിയില്‍ താജ്മഹല്‍, ചുവപ്പ് കോട്ട, കുത്തബ്മിനാര്‍, വാരണാസി, നളന്ദ യൂണിവേഴ്‌സിറ്റി, മൈസൂര്‍ കൊട്ടാരം, തഞ്ചാവൂര്‍ ക്ഷേത്രം, ചിന്നസ്വാമി സ്റ്റേഡിയം എന്നിവടങ്ങള്‍ ഗൂഗിള്‍ സ്ട്രീറ്റ് വ്യൂവിലൂടെ കാണാന്‍ സാധിക്കുമായിരുന്നു.

യുഎഇയില്‍ ജോലിക്ക് സ്വഭാവ സര്‍ട്ടിഫിക്കറ്റ് വേണ്ട

ഇന്ത്യ അടക്കം ഒൻപത് രാജ്യങ്ങളിലുള്ളവർക്ക് യു.എ.ഇ തൊഴിൽവിസക്ക് സ്വഭാവ സർട്ടിഫിക്കറ്റ് നൽകുന്നതിന് ഇളവ്. മറ്റൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ ഇന്ത്യ, ശ്രീലങ്ക, കെനിയ, ബംഗ്ലാദേശ് ,ടുനീഷ്യ ,സെനഗൽ ,ഈജിപ്ത് നൈജീരിയ, ഇന്തോനേഷ്യ എന്നീ രാജ്യക്കാർ സ്വഭാവ സർട്ടിഫിക്കറ്റ് നൽകേണ്ടതില്ല എന്നാണ് തഷീൽ സെന്ററുകളെ മിനിസ്ട്രി സർക്കുലർ പ്രകാരം അറിയിച്ചിരിക്കുന്നത്. യു.എ.ഇ.യില്‍ തൊഴില്‍ വിസ ലഭിക്കാന്‍ മറ്റു രേഖകള്‍ക്കൊപ്പം സ്വഭാവ സര്‍ട്ടിഫിക്കറ്റ് കൂടി ഹാജരാക്കണമെന്ന നിയമം ഫെബ്രുവരി നാലിനാണ് പ്രാബല്യത്തില്‍ വന്നത്. കഴിഞ്ഞ അഞ്ചുവര്‍ഷം ജീവിച്ചിരുന്ന രാജ്യത്തുനിന്നുള്ള സ്വഭാവസര്‍ട്ടിഫിക്കറ്റാണ് ഹാജരാക്കേണ്ടിയിരുന്നത്. അതതു രാജ്യങ്ങളിലെ യു.എ.ഇ. കാര്യാലയങ്ങള്‍ സര്‍ട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തുകയും വേണമായിരുന്നു.

വെള്ളി മുതല്‍ കള്ളു കിട്ടില്ല; മദ്യ വില്‍പ്പന സമയം കൂട്ടി

തുടർച്ചയായ ഡ്രൈ ഡേകൾ വരുന്നതിനാൽ ബവ്റിജസ് കോർപറേഷന്‍റെയും കൺസ്യൂമർഫെഡിന്‍റെയും പ്രവർത്തന സമയത്തിൽ മാറ്റം വരുത്തി. ദുഃഖവെള്ളി ദിനമായ മാർച്ച് 30നും സ്ഥിരം ഡ്രൈ ഡേ ആയ ഒന്നി (ഞായർ)നും 24 മണിക്കൂർ പണിമുടക്കുള്ള രണ്ടി(തിങ്കൾ)നും തുറക്കില്ല. ഇതിനിടയിൽ മാർച്ച് 31 മാത്രമാണു പ്രവൃത്തിദിനം. സാമ്പത്തിക വർഷാവസാനത്തെ സ്റ്റോക്ക് പരിശോധനയുള്ളതിനാൽ എല്ലാവർഷവും മാർച്ച് 31ന് ഏഴു മണിക്ക് ബെവ്കോ മദ്യവിൽപനശാല പ്രവർത്തനം അവസാനിപ്പിക്കുന്നതാണു രീതി. തുടർന്നു സ്റ്റോക്ക് പരിശോധനയും നടക്കും. ഇത്തവണ തുടർച്ചയായി ഡ്രൈ ഡേ വരുന്നതിനാൽ 31ന് രാത്രി ഒൻപതു വരെ തുറന്നു പ്രവർത്തിക്കാനാണു ബെവ്കോ എംഡിയുടെ നിർദേശം. സ്റ്റോക്ക് പരിശോധന അതിനുശേഷം നടക്കും. കൺസ്യൂമർഫെഡിന്‍റെ   വില്‍പ്പന  ശാലകളും മാർച്ച് 31ന് രാത്രി ഒൻപതു വരെ പ്രവർത്തിക്കും. കൺസ്യൂമർഫെഡിൽ നിലവിൽ സ്റ്റോക്ക് പരിശോധന നിശ്ചയിച്ചിരിക്കുന്നത് ഏപ്രിൽ രണ്ടിനാണ്. അന്നു പണിമുടക്കായതിനാൽ പരിശോധനയ്ക്കുള്ള ഉദ്യോഗസ്ഥർ എത്തുമോ എന്നു സംശയമുണ്ട്. ഉദ്യോഗസ്ഥർ എത്തിയില്ലെങ്കിൽ സ്റ്റോക്ക് പരിശോധന ഏപ്രിൽ മൂന്നിലേക്കു മാറ്റും. അങ്ങനെയെങ്കിൽ ഒന്നിന് അടച്ചാൽ ... Read more

സ്ഫടികക്കാഴ്ച്ചയുടെ സൗന്ദര്യവുമായി ഈ നദി

ചിത്രം കണ്ടാല്‍ വെള്ളത്തിനുമേല്‍ അന്തരീക്ഷത്തില്‍ ഒരു വള്ളം. ഒന്ന് കൂടി സൂക്ഷിച്ചു നോക്കൂ. വള്ളം വെള്ളത്തില്‍ തൊട്ടുരുമ്മി തന്നെ. സുതാര്യ നദിയായ ഉമന്‍ഗോട്ട് നദിയിലെ കാഴ്ചയാണ് ഇത്. എങ്ങനെയെത്താം ഇവിടെ? ഇന്ത്യ- ബംഗ്ലാദേശ് അതിര്‍ത്തിയില്‍ ദാവ്കി പട്ടണത്തിലാണ് ഉമന്‍ഗോട്ട് നദി.മേഘാലയ തലസ്ഥാനമായ ഷില്ലോംഗില്‍ നിന്ന് 75 കിലോമീറ്റര്‍ അകലെയാണ് ദാവ്കി. ഖാസി- ജയന്തിയ കുന്നുകള്‍ അതിരിടുന്ന സ്ഥലമാണ് ഇവിടം.ഇന്ത്യയെയും ബംഗ്ലാദേശിനെയും ബന്ധിപ്പിക്കുന്ന തൂക്കുപാലവും ഇവിടെ കാണാം. നദിയിന്‍ അഗാധമാം കാഴ്ചകളില്‍ ഉമന്‍ഗോട്ടില്‍ വഞ്ചി യാത്ര ചെയ്താലേ ആ കാഴ്ച അനുഭവിക്കാനാവൂ. 20 അടി താഴ്ച വരെ സുതാര്യമായി കാണാം.സൂര്യ പ്രകാശം ഉണ്ടെങ്കില്‍ കൂടുതല്‍ നദിയാഴം വ്യക്തമാകും. ഒരു മണിക്കൂറാണ് നദി ചുറ്റാനാവുക. നാലാളിനു ഒരേ സമയം സഞ്ചരിക്കാം. ഒഴുക്കില്ലാത്തതിനാല്‍ നദീ തീരത്ത് നീന്തുന്നവരുമുണ്ട്. മീനുകള്‍ കാലില്‍ ഇക്കിളി കൂട്ടും. പാലം കയറിയാല്‍ ഇന്ത്യ- ബംഗ്ലാദേശ് ഗ്രാമങ്ങളുടെ മനോഹര കാഴ്ച കാണാം. തൊട്ടടുത്താണ് വേരുപാലവും ശുചിത്വ ഗ്രാമമായ മാവ്ലിന്‍നോങ്ങും.  ഷില്ലോംഗ്,റിവായി മാവ്ളിന്‍നൊന്ഗ് എന്നിവിടങ്ങളില്‍ ... Read more

ടൂറിസം മേഖലയിലെ സുരക്ഷിത റോഡ്‌ ഗതാഗതം പ്രോത്സാഹിപ്പിക്കാന്‍ ദേശീയ സമ്മേളനം

വിനോദസഞ്ചാര മേഖലയിലെ സുരക്ഷിത റോഡ്‌ ഗതാഗത്തെ പ്രോത്സാഹിപ്പിക്കാന്‍ ഡല്‍ഹിയില്‍ രണ്ടുദിവസത്തെ ദേശീയ സമ്മേളനം സംഘടിപ്പിക്കുന്നു. ഈ മാസം 29, 30 തിയ്യതികളില്‍ നടക്കുന്ന പരിപാടി കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോന്‍സ്‌ കണ്ണന്താനം ഉദ്ഘാടനം ചെയ്യും. നൂറോളം റോഡ്‌ സുരക്ഷാ വിദഗ്ദര്‍, വിനോദ സഞ്ചാര മേഖലയിലെ റോഡ്‌ ഗതാഗത മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ ഇതര സ്ഥാപനങ്ങള്‍, വിവിധ സംസ്ഥാനങ്ങളിലെ ഗതാഗത വകുപ്പിലെ ഉദ്യോഗസ്ഥര്‍, ഐക്യരാഷ്ട്ര സഭ പ്രതിനിധികള്‍ പങ്കെടുക്കും. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം, കേന്ദ്ര ടൂറിസം മന്ത്രാലയം എന്നിവയുടെ നേതൃത്വത്തില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റോഡ്‌ ട്രാഫിക് എജ്യൂക്കേഷനാണ് പരിപാടി സംഘടിപ്പിക്കുന്നത്. സുരക്ഷിത ഗതാഗതം വിനോദസഞ്ചാര മേഖലയ്ക്കു അത്യന്താപേക്ഷിതമാണ്. സുരക്ഷിതമായ ഗതാഗത മാർഗങ്ങൾ ലഭ്യമാക്കുന്നതിലൂടെ വിനോദസഞ്ചാരിക്ക് രാജ്യത്തിന്‌ മുകളിലുള്ള വിശ്വാസം വർദ്ധിക്കും. ഇത് ടൂറിസം മേഖലയെ സഹായിക്കും. 2017 ൽ ഇന്ത്യയിൽ വിദേശ വിനോദ സഞ്ചാരികളുടെ വരവ് പത്തു മില്ല്യന്‍ കടന്നു. സുരക്ഷിതമായ ഗതാഗത സംവിധാനത്തിലൂടെ ഇന്ത്യയിലേയ്ക്ക് കൂടുതല്‍ വിനോദസഞ്ചാരികളെ ... Read more

ഒമ്പത് ജില്ലകളെ വരള്‍ച്ചാ ബാധിതമായി സര്‍ക്കാര്‍ പ്രഖ്യാപിക്കും

സംസ്ഥാനത്തെ ഒമ്പത് ജില്ലകളെ വര്‍ച്ചാ ബാധിതമായി പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ആലപ്പുഴ, കണ്ണൂര്‍, ഇടുക്കി, കാസര്‍ഗോഡ്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശ്ശൂര്‍, വയനാട് ജില്ലകളെയാണ് വരള്‍ച്ചാബാധിത പ്രദേശങ്ങളായി പ്രഖ്യാപിക്കാന്‍ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി തീരുമാനിച്ചത്. മഴയുടെ കുറവ്, ഉപരിതല ജലത്തിന്റെയും ഭൂജലത്തിന്റെയും ലഭ്യതക്കുറവ്, ഉപ്പുവെള്ളത്തിന്റെ കടന്നുകയറ്റം മുതലായ സൂചികകള്‍ കണക്കിലെടുത്താണ് ഒമ്പത് ജില്ലകളെ വരള്‍ച്ചാബാധിതമായി പ്രഖ്യാപിക്കുന്നത്. ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനത്തിന് സംസ്ഥാന റിലീഫ് കമീഷണര്‍ക്ക് അതോറിറ്റി നിര്‍ദേശം നല്‍കി.ചെയര്‍മാന്‍കൂടിയായ മുഖ്യമന്ത്രി പിണറായി വിജയന്‍ അധ്യക്ഷയില്‍ ചേര്‍ന്ന അതോറിറ്റി യോഗത്തില്‍ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍, കൃഷിമന്ത്രി വി.എസ്. സുനില്‍കുമാര്‍, ചീഫ് സെക്രട്ടറി പോള്‍ ആന്റണി, റവന്യൂ അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യന്‍, അതോറിറ്റി മെമ്പര്‍ സെക്രട്ടറി ശേഖര്‍ കുര്യാക്കോസ് എന്നിവര്‍ പങ്കെടുത്തു. കേന്ദ്ര കാലാവസ്ഥവകുപ്പിന്റെ കണക്കുകള്‍ പ്രകാരം2017ലെ വടക്ക് കിഴക്കന്‍ കാലവര്‍ഷത്തില്‍ ജില്ലകളില്‍ മഴയുടെ അളവില്‍ കാര്യമായ കുറവ് വന്നിട്ടുണ്ട്. ഈ ജില്ലകളില്‍ കടുത്ത കുടിവെള്ള ക്ഷാമം ഉണ്ടാകുമെന്ന് കേന്ദ്ര ... Read more

യൂറോപ്പ് മലയാളികള്‍ക്ക് ഈസ്റ്റര്‍ സമ്മാനവുമായി എയര്‍ ഇന്ത്യ

വിയന്നയില്‍ നിന്നും പുറപ്പെടുന്ന എയര്‍ ഇന്ത്യയുടെ വിയന്ന-ന്യൂ ഡല്‍ഹി ഡ്രീംലൈനര്‍ വിമാനത്തില്‍ യാത്ര ചെയ്യുന്ന മലയാളികളുടെ ഡല്‍ഹിയിലെ കാത്തിരിപ്പ് സമയം പകുതിയായി കുറച്ചുകൊണ്ടാണ് എയര്‍ ഇന്ത്യ പുതിയ കണക്ഷന്‍ ആരംഭിക്കുന്നു. ഏപ്രില്‍ 6 നാണ് പുതിയ കണക്ഷന്‍ ഫ്‌ലൈറ്റ് ആരംഭിക്കുന്നത്. ഡല്‍ഹിയില്‍ നിന്നും 2.05ന് കൊച്ചിയിലേയ്ക്ക് പുറപ്പെടുന്ന ഈ വിമാനം വൈകീട്ട് 5.10ന് നെടുമ്പാശ്ശേരിയില്‍ എത്തും (AI 512/ DELCOK 1405 1710). ബുധന്‍, വെള്ളി, ഞായര്‍ ദിവസങ്ങളില്‍ വിയന്നയില്‍ നിന്നും രാത്രി 10.45ന് പുറപ്പെടുന്ന നോണ്‍ സ്റ്റോപ്പ് വിമാനം ന്യൂ ഡല്‍ഹിയില്‍ രാവിലെ 9.15നാണ് എത്തിച്ചേരുന്നത്. നിലവില്‍ മലയാളികള്‍ക്ക് അടുത്ത കണക്ഷന്‍ ഫ്‌ലൈറ്റ് അന്നേദിവസം വൈകിട്ട് 6.15നാണ് ലഭിക്കുന്നത്. അതേസമയം 2.05ന് പുതിയ വിമാനം ലഭിക്കുന്നതോടുകൂടി 9 മണിക്കൂര്‍ കാത്തിരിപ്പുസമയം പകുതിയായി കുറയും.

അറിയാം ഇന്ത്യയുടെ അതിവേഗ തീവണ്ടിയെ

ഇന്ത്യയുടെ അതിവേഗ തീവണ്ടി അതിവേഗം യാഥാര്‍ത്ഥ്യത്തിലേക്ക്. പാളത്തിലേക്ക് തീവണ്ടി അഹമ്മദാബാദ് – മുംബൈ പാതയിലാണ് അതിവേഗ തീവണ്ടി ഓടുക. പ്രത്യേക പാതയാണ് തയ്യാറാകുന്നത്. അഞ്ഞൂറ് കിലോമീറ്റര്‍ ദൂരം താണ്ടാന്‍ ട്രെയിനിനു മൂന്നു മണിക്കൂറില്‍ താഴെ മതി. നിലവില്‍ ഏഴു മണിക്കൂറിലേറെ എടുക്കുന്നുണ്ട്. പന്ത്രണ്ട് സ്റ്റേഷനുകളാകും ബുള്ളറ്റ് ട്രെയിനിന് ഉണ്ടാവുക. ഇതില്‍ നാലെണ്ണം മഹാരാഷ്ട്രയില്‍. ബാന്ദ്ര-കുര്‍ള കോംപ്ലക്സില്‍ തുടങ്ങി അഹമദാബാദിലെ സബര്‍മതി സ്റ്റേഷനില്‍ ട്രെയിന്‍ യാത്ര അവസാനിപ്പിക്കും. യാത്രാ വഴി തിരക്കേറിയ സമയം മൂന്നു ട്രെയിനുകള്‍ സര്‍വീസ് നടത്തും. അല്ലാത്ത സമയങ്ങളില്‍ രണ്ടും. ചില ട്രെയിനുകള്‍ ഏഴു സ്റ്റേഷനുകളിലും നിര്‍ത്തില്ല. ദിവസം ഓരോ ട്രെയിനും 70 ട്രിപ്പുകള്‍ ഓടും. പ്രതിദിനം 40000 യാത്രക്കാര്‍ ബുള്ളറ്റ് ട്രെയിന്‍ ഉപയോഗിക്കുമെന്നാണ് കണക്കാക്കുന്നത്. സ്ഥലമെടുപ്പ് പാത സര്‍വേയും മണ്ണ് പരിശോധനയും പുരോഗമിക്കുകയാണ്. ഭൂമി ഏറ്റെടുക്കല്‍ നടപടി തുടങ്ങിക്കഴിഞ്ഞു. മഹാരാഷ്ട്രയിലെ 108 വില്ലേജുകളിലൂടെ ട്രെയിന്‍ കടന്നുപോകും.ഭൂ ഉടമകള്‍ക്ക് നോട്ടീസ് നല്‍കിക്കഴിഞ്ഞു. സവിശേഷത ഭൂകമ്പ പ്രതിരോധ- അഗ്നി രക്ഷാ സംവിധാനത്തോടെയാകും ... Read more

ദീര്‍ഘദൂര ബസുകളില്‍ നില്‍പ്പു യാത്ര നിരോധിച്ച് ഹൈക്കോടതി

ദീര്‍ഘദൂര കെ.എസ്.ആര്‍.ടി.സി ബസ്സുകളില്‍ നില്‍പ്പ്  യാത്ര പാടില്ലെന്ന് ഹൈക്കോടതി  . സീറ്റുകള്‍ക്ക് അനുസരിച്ച് മാത്രമേ ആളുകളെ കയറ്റാവൂ. എക്സ്പ്രസ്, സൂപ്പർ ഫാസ്റ്റ് ബസ്സുകളിൽ ആളുകളെ നിര്‍ത്തി യാത്ര ചെയ്യുന്നതിനാണ് ഹൈക്കോടതി വിലക്ക്. ഉയര്‍ന്ന ചാര്‍ജ് നല്‍കി യാത്ര ചെയ്യുന്നവര്‍ക്ക് ഇരുന്ന് യാത്ര ചെയ്യാനുള്ള അവകാശമുണ്ടെന്ന് കോടതി പറഞ്ഞു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ചിന്‍റേതാണ് സുപ്രധാന ഉത്തരവ്. കെ.എസ്.ആർ.ടി.സി ലക്ഷ്വറി ബസ്സുകൾക്കും ഹൈക്കോടതി ഉത്തരവ് ബാധകമാണ്. അതേസമയം ഉത്തരവിനെതിരേ അപ്പീല്‍ നല്‍കുന്നത് ആലോചിക്കുമെന്ന് കെ.എസ്.ആര്‍.ടി.സി. എം.ഡി എ. ഹേമചന്ദ്രന്‍ അറിയിച്ചു. ഹൈക്കോടതി ഉത്തരവിനെതിരേ പുനപരിശോധനാ ഹര്‍ജി നല്‍കുമെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍ അറിയിച്ചു.

‘ദി സ്പിരിറ്റ് ഓഫ് ഗോവ’ ഏപ്രില്‍ 6 മുതല്‍ 8 വരെ

ഗോവ ടൂറിസം നടത്തുന്ന സാംസ്‌ക്കാരിക ഉത്സവമായ ദി സ്പിരിറ്റ് ഓഫ് ഗോവ 2018 ഏപ്രില്‍ 6 മുതല്‍ 8 വരെ നടക്കും. ഗോവയുടെ തനത് രുചികള്‍ , പാചകരീതികള്‍, പാനീയങ്ങള്‍, കരകൗശല ഉല്‍പന്നങ്ങള്‍ എന്നിവയുടെ പ്രദര്‍ശനവും വില്‍പനയും ഉള്‍പ്പെടുന്ന ഉത്സവം ഗോവന്‍ ചരിത്രത്തിന്റെ പുനരാവിഷ്‌ക്കരണമാണ്. സാംസ്‌ക്കാരിക ഉത്സവത്തിനോടനുബന്ധിച്ച് ഗോവയിലെ ഏറ്റവും പ്രിയപ്പെട്ട പാനീയമായ ഫെനി, തേങ്ങ ജ്യൂസ് എന്നിവയുടെ നിര്‍മ്മാണത്തിന്റെ തല്‍സമയ ഡെമോയും ഉണ്ടാകും. തനത് ഗോവന്‍ ഭക്ഷണത്തിന് പുറമെ കശുവണ്ടി, തേങ്ങഎന്നിവ കൊണ്ട് നിര്‍മ്മിച്ച വിഭവത്തിന്റെ വിതരണവും പ്രദര്‍ശനവും ഉണ്ട്. ശില്‍പശാലകള്‍, വിനോദ വിജ്ഞാന പരിപാടികള്‍, വര്‍ക്ക്‌ഷോപ്പുകള്‍, എന്നിവയ്ക്ക് പുറമെ ഗോവ ചുറ്റിക്കാണുവാനായി ഹോ ഹോ ബസ്സുകളും ഒരുക്കിയിട്ടുണ്ട്. മേളകളില്‍ പങ്കെടുക്കന്നവര്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങള്‍ നല്‍കി വിസ്മയിപ്പിക്കുന്നതിനോടൊപ്പംകാലഹരണപ്പെട്ടുകൊണ്ടിരിക്കുന്ന കൊങ്കിണി,പോര്‍ച്ചുഗീസ് ക്ലാസിക്ക് കലകളുടെ പ്രദര്‍ശനം മേളയുടെ മറ്റൊരു ആകര്‍ഷണമാണ്. മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത ഗോവന്‍ സംഗീതവും നൃത്തവും ആയിരിക്കും ഈ വട്ടം ദി സ്പിരിറ്റ് ഓഫ് ഗോവയില്‍ ഉണ്ടാവുകയെന്ന് ടൂറിസം അധികൃതര്‍ പറഞ്ഞു.