Category: Homepage Malayalam

കേരള സര്‍ക്കാറിന്റെ ആഡംബര കപ്പല്‍ വരുന്നു

ആഡംബര കപ്പല്‍ യാത്ര എല്ലാവര്‍ക്കും ഒരു സ്വപ്‌നമാണ്. എന്നാല്‍ ആ സ്വപ്‌നം ഇനി സത്യമാകാന്‍ പോകുന്നു. സംസ്ഥാന സര്‍ക്കാരിന്റെ ആഡംബരക്കപ്പല്‍ മേയില്‍ നീറ്റിലിറങ്ങുന്നതോടെ കേരളത്തീരത്തിലൂടെ സുഗമമായി കടല്‍ യാത്ര നടത്താം. തുടര്‍ച്ചയായി 12 മണിക്കൂര്‍ കപ്പല്‍യാത്രയ്ക്കുള്ള അവസരമാണൊരുക്കുന്നത്. ഇന്ത്യയില്‍ ആദ്യമായാണ് വിനോദത്തിനായുള്ള സമുദ്രപര്യടനത്തിന് ഇത്രയും ചെലവുള്ള ആഡംബരക്കപ്പല്‍ നിര്‍മിക്കുന്നത്. കേരള ഷിപ്പിങ്ങ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്റെ നിര്‍മ്മാണ ചുമതലയിലുള്ള കപ്പല്‍ ഗോവയില്‍ അവസാനഘട്ട മിനുക്ക് പണിയിലാണ്. കപ്പലിന്റെ യാത്രാറൂട്ട്, ടിക്കറ്റ് നിരക്ക് എന്നിവയൊന്നും തീരുമാനിച്ചിട്ടില്ല. കടലിന്റെ ഭംഗി ആസ്വദിക്കുന്നതിനൊപ്പം മറ്റു വിനോദങ്ങളും കപ്പലിലുണ്ടാവുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഒരേ സമയം 200 പേര്‍ക്ക് യാത്ര ചെയ്യാവുന്ന് കപ്പലിന് മൂന്ന് നിലകള്‍ ഉണ്ട്. ശീതികരിച്ച ഓഡിറ്റോറിയം, മിനി കോണ്‍ഫറന്‍സ് ഹാള്‍, റെസ്റ്റോറന്റ്, ചില്‍ഡ്രന്‍സ് പാര്‍ക്ക്, മീഡിയ റൂം തുടങ്ങിയ അത്യാധുനിക സൗകര്യങ്ങള്‍ ഉണ്ട് കപ്പലില്‍. ബേപ്പൂര്‍പോലുള്ള ചെറിയ തുറമുഖങ്ങളില്‍ അടുപ്പിക്കാന്‍പറ്റും. എന്നാല്‍, യാത്രക്കാര്‍ക്ക് കയറാനും ഇറങ്ങാനുമുള്ള സൗകര്യങ്ങള്‍ തുറമുഖത്തുണ്ടോയെന്ന് പരിശോധിക്കേണ്ടതുണ്ട്.

കോടി യാത്രക്കാര്‍: നേട്ടവുമായി നെടുമ്പാശ്ശേരി വിമാനത്താവളം

2017-18 സാമ്പത്തിക വര്‍ഷത്തില്‍ നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ കടന്നുപോയ യാത്രക്കാരുടെ എണ്ണം ഒരുകോടി കവിഞ്ഞു. 19 വര്‍ഷത്തിനിടെ ആദ്യമായാണ് ഒരു സാമ്പത്തിക വര്‍ഷത്തില്‍ ഒരു കോടിയിലേറെ യാത്രക്കാര്‍ കൊച്ചി വിമാനത്താവളത്തില്‍ എത്തുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 89.41 ലക്ഷം യാത്രക്കാരാണ് കൊച്ചി വിമാനത്താവളം വഴി കടന്നുപോയത്‌. ആഭ്യന്തര യാത്രക്കാരുടെ എണ്ണത്തില്‍ വന്ന വന്‍വര്‍ധനവാണ് ചരിത്രനേട്ടത്തിലേക്കെത്താന്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തെ സഹായിച്ചതെന്നു സിയാല്‍ (കൊച്ചിന്‍ ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ട്‌ ലിമിറ്റഡ്) മാനേജിങ് ഡയറക്ടര്‍ വി.ജെ കുര്യന്‍ പറഞ്ഞു. അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണം ഇപ്പോള്‍ 52 ശതമാനമാണ്. ആഭ്യന്തര യാത്രക്കാരുടെ എണ്ണത്തില്‍ ഈ സാമ്പത്തികവര്‍ഷം 23 ശതമാനം വര്‍ധനവുണ്ടായി. അന്താരാഷ്ട്ര യാത്രക്കാരുടെ വളര്‍ച്ച നാലു ശതമാനവും. ആഭ്യന്തരയാത്രക്കാരുടെ എണ്ണം കഴിഞ്ഞ വര്‍ഷത്തെ 39.42 ലക്ഷത്തില്‍ നിന്ന് 48.43 ലക്ഷമായി വര്‍ധിച്ചപ്പോള്‍ അന്താരാഷ്ട്ര യാത്രക്കാര്‍ 49.98 ലക്ഷത്തില്‍ നിന്ന് 51.64 ലക്ഷമായി. യാത്രക്കാരുടെ എണ്ണത്തില്‍ ആകെ 11 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പുതുതായി നിര്‍മിക്കുന്ന ആഭ്യന്തര ടെര്‍മിനലിന്‍റെ നിര്‍മാണം ... Read more

ആഭനേരി അഥവാ പ്രകാശത്തിന്റെ നഗരം

രാജാസ്ഥാനിലെ ദൗസാ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന മനോഹര നഗരം ആഭനേരി ജയ്പൂര്‍ ആഗ്ര റൂട്ടിലാണ് സ്ഥിതി ചെയ്യുന്നത്. ആരെയും ആകര്‍ഷിക്കുന്ന പടി കിണറുകളാണ് ആഭനേരിയുടെ സ്വത്ത്. ആഭാനേരി ഗ്രാമം ഗുര്‍ജര പ്രതിഹാര്‍ രാജാവായിരുന്ന സാമ്രാട്ട് മിഹിര്‍ ഭോജിന്റെ കാലത്താണ് രൂപവത്കരിക്കപ്പെട്ടത്. പ്രകാശത്തിന്റെ നഗരം എന്ന് അര്‍ഥം വരുന്ന ‘ആഭാനഗരി’ പിന്നീട് ലോപിച്ച് ആഭാനേരി എന്നായിത്തീരുകയായിരുന്നു. ഈ ചെറിയ ഗ്രാമം സഞ്ചാരികളെ ഏറെ ആകര്‍ഷിക്കുന്നു.ഗ്രാമത്തിലെ കാഴ്ചകളെ കുറിച്ച് കൂടുതല്‍ അറിയാം. നാടന്‍ നൃത്തരൂപങ്ങള്‍ രാജസ്ഥാന്റെ വിവിധ നാടന്‍ നൃത്ത രൂപങ്ങള്‍ക്ക് കൂടി പേരുകേട്ടതാണ് ആഭാനേരി ഗ്രാമം. ഘൂമര്‍, കാല്‍ബേലിയ, ഭാവി തുടങ്ങിയ ഗ്രാമീണ നൃത്ത രൂപങ്ങള്‍ അവയില്‍ ചിലതാണ്. ഭില്‍ എന്ന ആദിവാസി ഗോത്രത്തിന്റെ നൃത്തരൂപമാണ് ഘൂമര്‍. കാല്‍ബേലിയ എന്നത് കാല്‍ബേലിയ ഗോത്ര സമുദായത്തിലെ സ്ത്രീകളുടെ നൃത്തമാണ്. ഇവര്‍ പാമ്പുകളെ പിടികൂടി അവയുടെ വിഷം വിറ്റാണ് ജീവിക്കുന്നത്. അതേ സമയം ‘ഭാവിഡാന്‍സ്’ ഒരു അനുഷ്ഠാന നൃത്തരൂപമാണ്. അംബ മാതാവിന്റെ (ഭൂമി ദേവി) പ്രീതിക്കുവേണ്ടിയുള്ളതാണ് ... Read more

സഞ്ചാരികളെ ക്ഷണിച്ച് സൗദി:അടുത്ത മാസം മുതല്‍ ടൂറിസ്റ്റ് വിസ നല്‍കിത്തുടങ്ങും

വിനോദ സഞ്ചാരികളെ ക്ഷണിച്ച് സൗദി. അടുത്ത മാസം മുതല്‍ രാജ്യം സന്ദര്‍ശിക്കുന്നതിനു ടൂറിസ്റ്റ് വിസ നല്‍കിത്തുടങ്ങും. സൗദി ടൂറിസം നാഷണല്‍ ഹെറിറ്റേജ് പ്രസിഡന്റ് സുല്‍ത്താന്‍ ബിന്‍ സല്‍മാന്‍ ബിന്‍ അബ്ദുള്‍ അസീസ് രാജകുമാരനാണ് ഇതിനു നിര്‍ദേശം നല്‍കിയത്. ഇതിനു വേണ്ടി നേരെത്ത തന്നെ ഉത്തരവിറക്കിയിരുന്നു. പക്ഷേ അടുത്ത മാസം മുതല്‍ നടപ്പാക്കുന്ന കാര്യം ഇപ്പോഴാണ് സൗദി അറിയിച്ചിരിക്കുന്നത്. ടൂറിസ്റ്റ് വിസ സിംഗിള്‍ എന്‍ട്രി വിസയായിരിക്കും. 30 ദിവസമായിരിക്കും വിസയുടെ കാലാവധി. രാജ്യത്തെ സാമ്പത്തിക രംഗത്ത് തീരുമാനം നേട്ടമായി മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. വര്‍ഷം തോറും 30മില്യണ്‍ ടൂറിസ്റ്റ് വിസകള്‍ നല്‍കുന്നതിനാണ് സൗദിയുടെ തീരുമാനം. നിലവില്‍ ഹജ്ജ് തീര്‍ഥാടകര്‍ക്കുള്ള വിസ, ഫാമിലി വിസ, ജോബ് വിസ എന്നിവ മാത്രമാണ് സൗദി നല്‍കി വരുന്നത്.

തേക്കടിയില്‍ വസന്തോത്സവം തുടങ്ങി

കുമളി-തേക്കടി റോഡില്‍ കല്ലറയ്ക്കല്‍ ഗ്രൗണ്ടില്‍ മന്ത്രി എം എം മണി ഉദ്ഘാടനം ചെയ്തു കൊണ്ടു തേക്കടി പുഷ്പമേളയ്ക്ക് തുടക്കമായി. ഏപ്രില്‍ 15 വരെ നീണ്ട് നില്‍ക്കുന്ന മേളയില്‍ 25000 ചതുരശ്രയടി വിസ്തീര്‍ണത്തില്‍ പൂച്ചെടികള്‍ അണിയിച്ചൊരുക്കിയിട്ടുണ്ട്. ഓപ്പണ്‍ ഡിസ്‌പ്ലേയും മധ്യഭാഗത്ത് ക്രമീകരിക്കുന്ന വെര്‍ട്ടിക്കല്‍ ഗാര്‍ഡനും ഇത്തവണത്തെ പ്രത്യേകതയാണ്. ഈ വര്‍ഷം പുഷ്പമേള കാണാന്‍ ഒരാള്‍ക്ക് 30 രൂപയാണു ടിക്കറ്റ് നിരക്ക്. കൂടുതല്‍ ആളുകള്‍ക്കു മേള കാണാന്‍ അവസരം ഒരുക്കുക എന്ന ലക്ഷ്യമാണ് ടിക്കറ്റ് നിരക്ക് കുറയ്ക്കാന്‍ പ്രേരിപ്പിച്ചതെന്നു സംഘാടകര്‍ അറിയിച്ചു. പെറ്റ്‌സ് ഷോ, സൗന്ദര്യമല്‍സരം, കുട്ടികളുടെ പാര്‍ക്ക്, ചിത്രരചനാ മത്സരം, ക്വിസ് മല്‍സരം, പാചക മല്‍സരം എന്നിവയും ഇത്തവണത്തെ മേളയോടനുബന്ധിച്ച് ക്രമീകരിച്ചിട്ടുണ്ട്. യുവാക്കളുടെ ഇടയില്‍ ലഹരി ഉപയോഗം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ എക്‌സൈസ് വകുപ്പിന്റെ സഹകരണത്തോടെ ലഹരി വിരുദ്ധ ബോധവല്‍ക്കരണ പരിപാടിയും സംഘടിപ്പിച്ചിട്ടുണ്ട്. 19 ദിവസം നീണ്ടുനില്‍ക്കുന്ന പുഷ്പമേളയില്‍ എല്ലാ ദിവസങ്ങളിലും വൈകുന്നേരങ്ങളില്‍ കലാപരിപാടികള്‍ ക്രമീകരിച്ചിട്ടുണ്ട്. പഞ്ചായത്ത്, തേക്കടി അഗ്രി ഹോര്‍ട്ടികള്‍ച്ചര്‍ സൊസൈറ്റി, മണ്ണാറത്തറയില്‍ ... Read more

പ്ലേബോയ് മാഗസിന്‍ ഫെയിസ്ബുക്ക് വിട്ടു

ഉപയോക്താക്കളുടെ വിവരങ്ങള്‍ കൈകാര്യം ചെയ്യുന്നതിലുണ്ടായ അനാസ്ഥയില്‍ പ്രതിഷേധിച്ച് ഫെയ്‌സ്ബുക്ക് വിടുകയാണെന്ന് പുരുഷന്മാര്‍ക്ക് വേണ്ടിയുള്ള ലൈഫ് സ്‌റ്റൈല്‍ വിനോദ മാസികയായ പ്ലേ ബോയ്. ചൊവ്വാഴ്ച പ്ലേ ബോയ് സ്ഥാപകന്‍ ഹ്യൂഗ് ഹെഫ്‌നറുടെ മകനും മാസികയുടെ ചീഫ് ക്രീയേറ്റീവ് ഓഫീസറുമായ കൂപ്പര്‍ ഹെഫ്‌നറാണ് ഈ വിവരം പ്രഖ്യാപിച്ചത്. ഫെയ്‌സ്ബുക്കിന്‍റെ ഉള്ളടക്ക മാര്‍ഗ നിര്‍ദ്ദേശങ്ങളും കോര്‍പറേറ്റ് നയങ്ങളും പ്ലേ ബോയിയുടെ മൂല്യങ്ങള്‍ക്ക് എതിരാണ്. ഉപയോക്താക്കളുടെ വിവരങ്ങള്‍ അവരെങ്ങനെ കൈകാര്യം ചെയ്യുന്നു എന്ന കാര്യത്തില്‍ ആശങ്കയുണ്ടാക്കുന്നതാണ്. ഞങ്ങള്‍ ഫെയ്‌സ്ബുക്ക് വിടണമെന്നാണ് 2.5 കോടിയോളം വരുന്ന പ്ലേ ബോയിയുടെ ആരാധകര്‍ ആവശ്യപ്പെടുന്നത്. കൂപ്പര്‍ ട്വിറ്ററില്‍ കുറിച്ചു. പ്രഖ്യാപനം വന്നതിന് പിന്നാലെ തന്നെ പ്ലേ ബോയിയുടെ പ്രധാന ഫെയ്‌സ്ബുക്ക് പേജ് അപ്രത്യക്ഷമായി. അതേസമയം പ്ലേ ബോയ് നെതര്‍ലന്‍ഡ്‌സ് പോലുള്ള പ്ലേബോയിയുടെ മറ്റ് ഫെയ്‌സ്ബുക്ക് പേജുകള്‍ ഇപ്പോഴും ലഭ്യമാണ്. ഈ പേജുകളും പിന്‍വലിക്കുമോ എന്ന കാര്യം വ്യക്തമല്ല. കേംബ്രിജ് അനലിറ്റിക്കയുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തിന് പിന്നാലെ നിരവധി സ്ഥാപങ്ങളും പ്രമുഖ വ്യക്തികളും ഫെയ്‌സ്ബുക്ക് ... Read more

ഉത്തരവ് ലംഘിച്ചു റിസോര്‍ട്ട് നിര്‍മാണം: നിര്‍മാണ സാമഗ്രികള്‍ പിടിച്ചെടുത്തു

സര്‍ക്കാര്‍ ഉത്തരവ് അവഗണിച്ച് പണി തുടര്‍ന്ന റിസോര്‍ട്ടിലെ നിര്‍മാണസാമഗ്രികള്‍ റവന്യൂ വകുപ്പ് പിടിച്ചെടുത്തു. പള്ളിവാസല്‍ വില്ലേജില്‍ രണ്ടാംമൈലിനു സമീപം ദേശീയപാതയോരത്ത് സര്‍വേനമ്പര്‍ 35/17, 19-ല്‍പ്പെട്ട ഭൂമിയിലാണ് വന്‍ റിസോര്‍ട്ടിന്‍റെ നിര്‍മാണം നടക്കുന്നത്. പോലീസുദ്യോഗസ്ഥനായ നൗഷാദിന്‍റെ ഉടമസ്ഥതയിലുള്ളതാണിത്. റവന്യൂ വകുപ്പിന്റെ അനുമതിയില്ലാതെയായിരുന്നു കെട്ടിടംപണി. രണ്ടുതവണ സ്റ്റോപ്പ് മെമ്മോ നല്‍കുകയും റവന്യൂ വകുപ്പിന്റെ പരാതിയിന്മേല്‍ ഉടമയ്‌ക്കെതിരേ വെള്ളത്തൂവല്‍ പോലീസ് കേസെടുക്കുകയും ചെയ്തിരുന്നു. ഈ കേസില്‍ ജാമ്യം നേടിയശേഷം ഇയാള്‍ വീണ്ടും കെട്ടിടം പണി തുടരുകയായിരുന്നു. ഭൂസംരക്ഷണസേന, മൂന്നാര്‍ സ്‌പെഷ്യല്‍ തഹസില്‍ദാര്‍ കെ.ശ്രീകുമാര്‍, പള്ളിവാസല്‍ വില്ലേജ് ഓഫീസര്‍ കെ.കെ.വര്‍ഗീസ് കുട്ടി എന്നിവരുടെ നേതൃത്വത്തിലാണ് ചൊവ്വാഴ്ച സാമഗ്രികള്‍ പിടിച്ചെടുത്തത്. ഇവ വെള്ളത്തൂവല്‍ പോലീസിനു കൈമാറി. ഏഴുനിലയിലായി 50 മുറിയുള്ള റിസോര്‍ട്ടാണിത്.

യു. ടി. എസ് ഇനി ഐഫോണിലും

സബേര്‍ബന്‍ ട്രെയിന്‍ ടിക്കറ്റ് എടുക്കാന്‍ ഉപയോഗിക്കുന്ന റെയില്‍വേയുടെ യുടിഎസ് (UTS) മൊബൈല്‍ ആപ്ലിക്കേഷന്‍ ഇനി ഐഫോണിലും. 2014ല്‍ പുറത്തിറക്കിയ ആപ് ഇതുവരെ ആന്‍ഡ്രോയിഡ് ഫോണുകളില്‍ മാത്രമേ ഉപയോഗിക്കാന്‍ കഴിയുമായിരുന്നൊള്ളൂ. തിരക്കുള്ള ദിനങ്ങളില്‍ ക്യൂ നില്‍ക്കാതെ ടിക്കറ്റ് എടുക്കാം എന്നതായിരുന്നു ആപ് കൊണ്ടുള്ള ഗുണം. http://itunes.apple.com/in/app/uts/id1357055366?mt=8 എന്ന ലിങ്കില്‍ നിന്ന് ആപ് ഡൗണ്‍ലോഡ് ചെയ്യാം. റെയില്‍വേ വാലറ്റ് വഴി പണം അടയ്ക്കുന്ന് ആപ്പില്‍ ഓണ്‍ലൈനായി റീചാര്‍ജ് ചെയ്യാം. എസി ലോക്കല്‍ ട്രെയിന്‍ ടിക്കറ്റും ആപ് ഉപയോഗിച്ച് എടുക്കാമെന്നും പശ്ചിമ റെയില്‍വേ അറിയിച്ചു.

ഷവോമി എംഐ മിക്‌സ് 2എസ് വിപണിയില്‍

ആപ്പിളിന് വെല്ലുവിളിയായി ഷവോമി എംഐ മിക്‌സ് 2എസ്. മുന്‍ഗാമിയായ എംഐ മിക്സ് 2 സ്മാര്‍ട് ഫോണിന്‍റെ അതേ രൂപകല്‍പനയാണെങ്കിലും ഐഫോണ്‍ ടെന്നിനോട് കിടപിടിക്കുന്ന രീതിയിലാണ് രൂപകല്‍പ്പന. ചൈനീസ് വിപണിയിലാണ് ഫോണ്‍ അവതരിപ്പിച്ചിട്ടുള്ളത്. ഏറ്റവും പുതിയ പ്രൊസസറുമായാണ് എംഐ മിക്സ് 2 എസ് എത്തുന്നത്. 5.99 ഇഞ്ച് എഡ്ജ് റ്റു എഡ്ജ് ഡിസ്പ്ലേയാണ് ഫോണിന് ഉപയോഗിച്ചിരിക്കുന്നത്. ഏറ്റവും പുതിയ 2.8 ജി.എച്ച്. ഇസഡ് ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 845 പ്രൊസസറാണ് ഫോണിന് കരുത്തു പകരുക. സോണിയുടെ ഏറ്റവും പുതിയ ഐ.എം.എക്‌സ് 363 1.4 മൈക്രോ പിക്‌സല്‍ വലിപ്പമുള്ള സെന്‍സറാണ് എംഐ മിക്‌സ 2എസില്‍ ഉപയോഗിച്ചിട്ടുള്ളത്. ടെലിഫോട്ടോ വൈഡ് ആംഗിള്‍ ലെന്‍സുകളാണ് 12 മെഗാപിക്‌സലിന്‍റെ ഡ്യുവല്‍ ക്യാമറയില്‍ ചിത്രങ്ങള്‍ക്ക് വ്യക്തത പകരുക. ഡ്യുവല്‍ പിക്‌സല്‍ ഓട്ടോ ഫോക്കസ് സൗകര്യവും ഈ ക്യാമറയ്ക്കുണ്ടാവും. എംഐ മിക്‌സ് 2ലേത് പോലെ പുതിയ ഫോണിലും ഫോണിന്‍റെ താഴെയാണ് സെല്‍ഫി ക്യാമറ സ്ഥാപിച്ചിട്ടുള്ളത്. 6 ജി.ബി റാം- 64 ജി.ബി സ്റ്റോറേജ്, ... Read more

സീറ്റിനും വിധിക്കും മദ്ധ്യേ പെരുവഴിയിലായ യാത്രക്കാര്‍

അതിവേഗ ബസില്‍ യാത്രക്കാരെ നിര്‍ത്തിക്കൊണ്ട് പോകാനാവില്ലന്ന ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ കെഎസ്ആര്‍ടിസി ബസിലെ സ്ഥിരം യാത്രക്കാരിയും വിദ്യാര്‍ഥിയുമായ ഐറിന്‍ എല്‍സ ജേക്കബ് എഴുതുന്നു ചിത്രം കടപ്പാട് : മാധ്യമം, വി ആര്‍ രാഗേഷ് നാലു കൊല്ലം മുൻപത്തെ സംഭവമാണ്. ഡിഗ്രി ഫസ്റ്റ് ഇയർ കാലം. സ്വാഭാവികമായും കെഎസ്ആര്‍ടിസിയിൽ തന്നെയാണ് കോളേജിൽ പോകുന്നത്. (പ്രൈവറ്റ് ബസ് ഇല്ലാഞ്ഞിട്ടല്ല) ചങ്ങനാശ്ശേരി വരെ പോവാൻ രണ്ട് കൺസഷൻ കാർഡുണ്ടായിരുന്നു. നാരകത്താനി-തിരുവല്ലയും തിരുവല്ല- ചങ്ങനാശ്ശേരിയും. ഇതിൽ ഈ ആദ്യത്തെ കാർഡെടുത്തിരിക്കുന്നത് 8.20 ന് വരുന്ന കെഎസ്ആര്‍ടിസി കണ്ടിട്ടാണ്. ചുങ്കപ്പാറ- തിരുവല്ല. അതിനു പോയാൽ സമയത്തെത്തും. കാര്യങ്ങൾ അങ്ങനെ പൊക്കോണ്ടിരുന്നപ്പോ ഡ്രൈവർ മാറി. ഞാനിറങ്ങി നിൽക്കും, കൈകാണിക്കും. പക്ഷേ വണ്ടി നിർത്തുകേല. പല തവണയായി. ഈ വണ്ടി നിർത്താതെ പോയാൽ മെനക്കേടാണ്. നടക്കണം, കവല എത്തണം. അവിടുന്ന് ബസ് കേറി രണ്ട് കിലോമീറ്റർ അപ്പുറം എത്തിയാലേ പിന്നെ ഏതേലും വഴി വരുന്ന തിരുവല്ല വണ്ടി കിട്ടൂ. അങ്ങനെ തെള്ളു ... Read more

അവധിക്കാലത്ത് വിമാന നിരക്ക് കൂട്ടി ചെന്നൈ

ഈസ്റ്റര്‍ അവധി ദിനങ്ങളില്‍ ആവശ്യക്കാര്‍ ഏറിയതോടെ ചെന്നൈയില്‍ നിന്ന് രാജ്യത്തെ മറ്റു നഗരങ്ങളിലേക്കുള്ള വിമാന നിരക്ക് കൂട്ടി. അവധി ദിവസങ്ങളായ നാളെയും മറ്റന്നാളും കേരളത്തിലെ കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്, എന്നിവടങ്ങളിലേക്കുള്ള വിമാനങ്ങളുടെ നിരക്ക് കൂട്ടിയതിനാല്‍ നാട്ടില്‍ വരുന്ന യാത്രക്കാരെ ഇത് ബാധിക്കും. നിരക്ക് വര്‍ധനയില്‍ റെക്കോര്‍ഡ് വര്‍ധന ഉണ്ടായത് ആന്‍ഡമാനിലെ പോര്‍ട്ട് ബ്ലെയറിലേക്കുള്ള ടിക്കറ്റിനാണ്. സാധാരണ ഗതിയില്‍ 4000-5000 രൂപയാണ് ടിക്കറ്റ് നിരക്ക്. എന്നാല്‍ നാളെ പോര്‍ട്ട ബ്ലെയറിലേക്കുള്ള ടിക്കറ്റിന് 14,000 മുതല്‍ 24,000 വരെയാണ്. ഈസ്റ്റര്‍ പ്രമാണിച്ച് ഇവിടെ അവധി ആഘോഷിക്കാന്‍ എത്തുന്നവരുടെ എണ്ണം വര്‍ധിച്ചതാണ് നിരക്ക് വര്‍ധനയുണ്ടാവാന്‍ കാരണം. ഈസ്റ്റര്‍ ആഘോഷിക്കാന്‍ ചെന്നൈയില്‍നിന്നു നാട്ടിലേക്കുള്ള ടിക്കറ്റിന് ആവശ്യക്കാര്‍ ഏറിയതു തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിലേക്കുള്ള നിരക്കില്‍ 2,000 മുതല്‍ 3,500 രൂപവരെ വര്‍ധനയുണ്ടാക്കി. ഏപ്രില്‍ ഒന്നു വരെ തിരുവനന്തപുരത്തേക്കുള്ള കുറഞ്ഞ നിരക്ക് 5,000 രൂപയും കൂടിയ നിരക്ക് 7,000 രൂപയുമാണ്.കൊച്ചിയിലേക്കുള്ള വിമാന ടിക്കറ്റുകളുടെ നിരക്ക് 4,500 മുതല്‍ 10,900 രൂപവരെയാണ്. ... Read more

കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ ഇറക്കാം; സൗ​ദി എയര്‍ലൈന്‍സ് പഠന റിപ്പോര്‍ട്ട്

ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ളം വ​ലി​യ വി​മാ​ന​ങ്ങ​ളു​ടെ സ​ർ​വി​സി​ന്​ അ​നു​യോ​ജ്യ​മെ​ന്ന്​ സൗ​ദി എയര്‍ലൈന്‍സ് പഠന റിപ്പോര്‍ട്ട്. ഡ​യ​റ​ക്​​ട​റേ​റ്റ്​ ജ​ന​റ​ൽ ഒാ​ഫ്​ സി​വി​ൽ ഏ​വി​യേ​ഷ​​ൻ (ഡി.​ജി.​സി.​എ) ആ​വ​ശ്യ​പ്പെ​ട്ട​തി​​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ​ സൗ​ദി എ​യ​ർ​ലൈ​ൻ​സ്​ ക​രി​പ്പൂ​രി​ൽ സു​ര​ക്ഷാ വി​ല​യി​രു​ത്ത​ൽ പ​ഠ​നം ന​ട​ത്തി​യി​രു​ന്നു. പ​ഠ​ന​ത്തി​​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ ക​രി​പ്പൂ​രി​ൽ ത​ങ്ങ​ളു​ടെ വി​മാ​ന​ങ്ങ​ൾ സ​ർ​വി​സ്​ ന​ട​ത്തു​ന്ന​തി​നാ​വ​ശ്യ​മാ​യ സൗ​ക​ര്യ​ങ്ങ​ളു​ണ്ടെ​ന്ന്​ അ​തോ​റി​റ്റി​ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഡി.​ജി.​സി.​എ ആ​വ​ശ്യ​പ്പെ​ട്ട വി​ശ​ദാം​ശ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ്​ സൗ​ദി എ​യ​ർ​ലൈ​ൻ​സ്​ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ക​രി​പ്പൂ​രി​ലെ അ​തോ​റി​റ്റി ഉ​ദ്യോ​ഗ​സ്ഥ​രു​ടെ മേ​ൽ​നോ​ട്ട​ത്തി​ലാ​ണ്​ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂര്‍ത്തിയാക്കിയത്. വിമാന കമ്പനിയുടെ റിപ്പോര്‍ട്ട് കേന്ദ്ര കാര്യാലയത്തില്‍ സമര്‍പ്പിക്കും. തുടര്‍ന്ന് ഇവിടെ നിന്നും അന്തിമ അംഗീകാരത്തിനായി ഡി.ജി.സി.എക്കു കൈമാറും. നടപടിക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാവുകയാണെങ്കില്‍ കരിപ്പൂരില്‍ നിന്നും സര്‍വീസ് പുനരാരംഭിക്കുന്നതിന് സൗദി എയര്‍ലൈന്‍സിന് അനുമതി ലഭിച്ചേക്കും.

രാജ്‌നഗര്‍- ഡല്‍ഹി ഹിന്‍ഡന്‍ മേല്‍പാത 30ന് തുറക്കും

ഡല്‍ഹി അതിര്‍ത്തിയിലുള്ള യുപി ഗേറ്റ് മുതല്‍ രാജ്‌നഗര്‍ എക്സ്റ്റന്‍ഷന്‍വരെയുള്ള ഹിന്‍ഡന്‍ മേല്‍പാത ഈ മാസം 30ന് ഗതാഗതത്തിനായി തുറക്കും. 10.3 കിലോമീറ്റര്‍ നീളമുള്ള പാത അന്തിമ പരിസ്ഥിതി അനുമതി ലഭിച്ചതോടെ ഗതാഗത അനുമതി ലഭിക്കുന്നതിനുള്ള എല്ലാ തടസ്സങ്ങള്‍ നീങ്ങിയതായി അധികൃതര്‍ അറിയിച്ചു. കവിനഗറിലെ രാം ലീല മൈതാനിയില്‍ നടക്കുന്ന ചടങ്ങില്‍ യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് പാതയുടെ ഉദ്ഘാടനം നിര്‍വഹിക്കുന്നത്. പാതയുടെ നിര്‍മാണം ഏതാനും മാസങ്ങള്‍ മുന്‍പ് പൂര്‍ത്തിയായിരുന്നെങ്കിലും കേന്ദ്ര വനം- പരിസ്ഥിതി മന്ത്രാലയത്തില്‍ നിന്നുള്ള അന്തിമ അനുമതി നീണ്ടുപോയതിനെത്തുടര്‍ന്ന് ഉദ്ഘാടനം വൈകുകയായിരുന്നു. കഴിഞ്ഞ ദിവസം ചേര്‍ന്ന ഗാസിയാബാഗ് വികസന അതോറിറ്റി യോഗമാണു പാത തുറക്കുന്നതിനുള്ള നടപടികള്‍ക്കു രൂപം നല്‍കിയത്. പാത തുറക്കുന്നതോടെ രാജ്‌നഗര്‍ മേഖലയില്‍ നിന്നുള്ളവര്‍ക്കു ഡല്‍ഹിയിലേക്കുള്ള യാത്ര സുഗമമാകും. ആറു വരി പാതയിലൂടെ സഞ്ചരിച്ചാല്‍ പരമാവധി 15 മിനിറ്റിനുള്ളില്‍ രാജ്‌നഗറില്‍ നിന്നു ഡല്‍ഹിയിലേക്കു കടക്കാനാവുമെന്നാണു കണക്കൂകൂട്ടല്‍.

ഹെലികോപ്ടര്‍ തെന്നിമാറി; കൊച്ചി റണ്‍വേ അടച്ചു

ഹെ​ലി​കോ​പ്ട​ർ തെ​ന്നി​മാ​റി​യ​തി​നെ​ത്തു​ട​ർ​ന്നു നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ൽ റ​ണ്‍​വേ അ​ട​ച്ചി​ട്ടു. വ്യോ​മ​യാ​ന ഗ​താ​ഗ​തം പൂ​ർ​ണ​മാ​യും ത​ട സ​പ്പെ​ട്ടു. രാ​വി​ലെ ഒ​മ്പ​തോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ല​ക്ഷ​ദ്വീ​പി​ൽ​നി​ന്നു​മെ​ത്തി​യ പവന്‍ ഹാന്‍സ് ഹെ​ലി​കോ​പ്റ്റ​റാ​ണ് റ​ണ്‍​വേ​യി​ൽ​നി​ന്നും തെ​ന്നി​മാ​റി​യ​ത്. ഇ​തേ തു​ട​ർ​ന്ന് ഇ​വി​ടെ​നി​ന്നു​ള്ള വി​മാ​ന​സ​ർ​വീ​സു​ക​ൾ നി​ർ​ത്തി​വ​യ്ക്കു​കയാ​യി​രു​ന്നു. വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ​നി​ന്നു നെ​ടു​മ്പാ​ശേ​രി​യി​ലേ​ക്കു വ​രു​ന്ന വി​മാ​ന​ങ്ങ​ൾ മ​റ്റ് വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലേ​ക്കു തി​രി​ച്ചു​വി​ട്ടു. ഏ​ക​ദേ​ശം പ​ത്തി​ല​ധി​കം വി​മാ​ന​ങ്ങ​ൾ തി​രി​ഞ്ഞു​വി​ട്ട​താ​യാ​ണു വി​വ​രം. വി​മാ​ന സ​ർ​വീ​സ് പു​ന​സ്ഥാ​പി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു. അ​പ​ക​ട​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കേ​റ്റി​ട്ടി​ല്ലെ​ന്നാ​ണു വി​വ​രം.

ഗള്‍ഫിലെ അതിസമ്പന്നര്‍ ഇന്ത്യക്കാര്‍

ഗള്‍ഫിലെ സ്വയംസംരംഭകരായ അതിസമ്പന്നരുടെ എണ്ണത്തില്‍ ഇന്ത്യക്കാര്‍ മുമ്പില്‍. ചൈനയിലെ ഹുറൂണ്‍ റിപ്പോര്‍ട്ടാണ് സമ്പന്നരുടെ പട്ടിക പുറത്തിറക്കിയത്. 36 പേരുള്ള പട്ടികയില്‍ ഇന്ത്യയില്‍ നിന്നും 13 കോടീശ്വരന്മാരാണ് സ്ഥാനം പിടിച്ചിരിക്കുന്നത്. ഗള്‍ഫിലെ വിദേശികളായ സ്വയംസംരംഭകരായ കോടീശ്വരന്മാരുടെ എണ്ണം വര്‍ധിക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പട്ടികയില്‍ ഒന്നാംസ്ഥാനം മാജിദ് അല്‍ ഫുത്തൈം ഹോള്‍ഡിങ് മേധാവി മാജിദ് അല്‍ ഫുത്തൈം നേടി. ആറ് ഗള്‍ഫ് രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ സ്വയം സംരംഭകരായ കോടീശ്വരന്മാരുള്ളത് യു.എ.ഇ.യിലാണ്- 22 പേര്‍. ഇതില്‍ 16 പേര്‍ ദുബൈയില്‍ നിന്നുള്ളവരാണ്. കോടീശ്വരന്മാരുടെ പ്രവര്‍ത്തന മേഖലയില്‍ റീട്ടെയിലിനാണ് ഒന്നാംസ്ഥാനം. ലാന്‍ഡ്മാര്‍ക്ക്, ലുലു തുടങ്ങിയ പ്രമുഖ ബ്രാന്‍ഡുകളുടെ കണക്കുകള്‍ ചൂണ്ടിക്കാട്ടിയാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. രണ്ടാംസ്ഥാനത്ത് നില്‍ക്കുന്നത് ആരോഗ്യമേഖലയാണ്. പട്ടികയില്‍ അഞ്ചാമതായി സ്ഥാനം പിടിച്ചിരിക്കുന്നത് ലുലു ഗ്രൂപ്പ് മേധാവി എം.എ യൂസഫലിയാണ് (ആസ്തി- 32,425 കോടി രൂപ), എന്‍.എം.സി ഹെല്‍ത്ത്‌കെയര്‍ ചെയര്‍മാന്‍ ബി.ആര്‍ ഷെട്ടി (22,699 കോടി രൂപ), ആര്‍.പി ഗ്രൂപ്പ് ചെയര്‍മാന്‍ രവി പിള്ള (22,699 ... Read more