Category: Homepage Malayalam
ആന്ധ്രയിലും തെലങ്കാനയിലും പോകുന്നവര്‍ ജാഗ്രതൈ; കയ്യില്‍ കറന്‍സി കരുതുക
ആന്ധ്രയിലും തെലങ്കാനയിലും പോകുന്നവര്‍ കയ്യില്‍ കറന്‍സി നോട്ടുകളും കരുതുക. ഇരു സംസ്ഥാനങ്ങളും കടുത്ത പണക്ഷാമത്തിലാണ്. ദൈനംദിനാവശ്യത്തിനു ചെലവാക്കാൻ പണമില്ലാതെ ഇവിടുത്തെ ബാങ്കുകൾ ബുദ്ധിമുട്ടുന്നു.പ്രശ്നം പരിഹരിക്കാൻ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽനിന്നാണു പണം കൊണ്ടുവരുന്നത്’. ആന്ധ്രാപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളിലെ ബാങ്കുകളിലും എടിഎമ്മുകളിലും രണ്ടു മാസത്തിലേറെയായി പണം കുറവാണ്. കേരളം, മഹാരാഷ്ട്ര എന്നിവിടങ്ങളിൽനിന്നാണു തെലങ്കാനയിലേക്കു പണം എത്തിക്കുന്നത്. ഒഡിഷ, തമിഴ്നാട് എന്നിവിടങ്ങളിലെ പണമാണ് ആന്ധ്ര ഉപയോഗിക്കുന്നത്. വലിയ ബാങ്കുകളുടെ എടിഎമ്മിൽ മാത്രമേ പണമുള്ളൂ. പല ചെറിയ ബാങ്കുകളും മൂന്നു മാസത്തോളമായി എടിഎമ്മുകൾ അടച്ചിട്ടിരിക്കുകയാണ്. തെലങ്കാനയിൽ എസ്ബിഐയ്ക്ക് 2,200 എടിഎമ്മുകളാണുള്ളത്. 1500 എണ്ണം ബാങ്ക് നേരിട്ടും 700 എടിഎമ്മുകൾ സ്വകാര്യ ഏജൻസിയുമാണു കൈകാര്യം ചെയ്യുന്നത്. ആകെ 1400–1500 എടിഎമ്മുകൾ മാത്രമേ ഇപ്പോൾ പ്രവർത്തിക്കുന്നുള്ളൂ.പ്രവർത്തിക്കുന്ന എല്ലാ എടിഎമ്മുകളുടെ മുന്നിലും നീണ്ട നിരയാണ്. സാമൂഹിക സുരക്ഷാ പെൻഷനുകള്‍, തൊഴിലുറപ്പ് പദ്ധതി എന്നിവയുടെ പണമെടുക്കാൻ ജനം പോസ്റ്റ് ഓഫിസുകളിലും വ്യാപകമായി എത്തുന്നുണ്ട്. പഞ്ചാബ് നാഷനൽ ബാങ്ക് (പിഎൻബി) തട്ടിപ്പിനു പിന്നാലെ, പാപ്പരാകുന്ന ധനകാര്യ ... Read more
ഏട്ടന്‍ മൊമന്റ്: ഹ്യൂമേട്ടന്‍ ലാലേട്ടനെ കണ്ടു
മഞ്ഞപ്പടയുടെ സ്വന്തം ഹ്യൂമേട്ടന്‍ ലാലേട്ടനെ കണ്ടുമുട്ടി. താരങ്ങള്‍ തമ്മിലുള്ള കൂടിക്കാഴ്ച്ചയുടെ വിവരങ്ങളും ചിത്രങ്ങളും ഹ്യൂം തന്നെയാണ് തന്റെ ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ചത്. വളരെ നാളത്തെ തന്റെ പരിശ്രമമാണ് ലാലേട്ടനുമായിട്ടുള്ള കൂടിക്കാഴ്ച്ച. ഈ കൂടിക്കാഴ്ച്ചയെ ബഹുമതിയായാണ് കരുതുന്നത് എന്ന് ചിത്രത്തോടൊപ്പം ഇയാന്‍ ഹ്യൂം ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു. ഒടിയന്‍ ഗെറ്റപ്പിലുള്ള ലാലേട്ടനൊപ്പം ഹ്യൂം നില്‍ക്കുന്ന ചിത്രത്തിന് നിരവധിപേരാണ് കമന്റ് ചെയ്തിരിക്കുന്നത്. കൂടിക്കാഴ്ച്ചയ്ക്ക് മലയാളികള്‍ ഏട്ടന്‍ മൊമന്റ് എന്ന് പേരിട്ട് കൊണ്ട് ചിത്രം സമൂഹ മാധ്യമങ്ങളില്‍ വൈറല്‍ ആയികൊണ്ടിരിക്കുകയാണ്.
തിരുവനന്തപുരത്ത് വീണ്ടും ക്രെഡിറ്റ് കാര്‍ഡ് തട്ടിപ്പ്
നടന്‍ പൂജപ്പുര രവിയുടെ മകന്‍ ഹരികുമാറിന്റെ എസ് ബി ഐ ഡിറ്റ് കാര്‍ഡില്‍ നിന്ന് 88500 രൂപ നഷ്ടമായി. ടെയ്പാലില്‍ നിന്ന് പണം പിന്‍വലിച്ചതായി എസ് എം എസ് വന്നപ്പേഴോണ് പണം നഷ്ടപ്പെട്ട വിവരം ഹരി അറിയുന്നത്. നഷ്ടപ്പെട്ട സന്ദേശം വന്നയുടന്‍ ബാങ്കുമായി ബന്ധപ്പെട്ടുവെങ്കിലും പണം നഷ്ടമായി. പണം ക്രെഡിറ്റ് കാര്‍ഡില്‍ നിന്ന് നഷ്ടപ്പെട്ടു എന്ന മനസ്സിലാക്കി ഉടന്‍ ഹരി കമ്മീഷണര്‍ക്കും, സൈബര്‍ സെല്ലിനും പരാതി നല്‍കി. ഒരാഴ്ച്ചയ്ക്കുള്ളില്‍ പണം തിരികെ നല്‍കുമെന്നാണ് അധികൃതര്‍ ഹരിയെ അറിയിച്ചത്. പരാതി ലഭിച്ച പൊലീസ് സ്റ്റേഷനില്‍ സമാനമായ കേസുകള്‍ ഇതിന് മുമ്പും രേഖപ്പെടുത്തിയിട്ടുണ്ട്. കിള്ളിപ്പാലം പോപ്പുലര്‍ കാര്‍ ഷോറൂമില്‍ ജീവനക്കാരനായ ഹരികുമാര്‍ തന്റെ ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ ഇതുവരെ മറ്റാരുമായി പങ്കുവെച്ചിട്ടില്ല എന്ന് പറഞ്ഞു.
പുതുച്ചേരിയാത്രയ്ക്ക് ഇനി ചിലവേറും
ചെന്നൈ നഗരത്തില്‍ നിന്നും പുതുച്ചേരിയിലേക്കുള്ള സ്വകാര്യ വാഹനയാത്രക്കിനി ചെലവേറും. ചെന്നൈയില്‍ നിന്നും പുതുച്ചേരിയിലേക്കുള്ള പ്രധാന പാതയായ ഇസിആര്‍ റോഡിലെ ടോള്‍ നിരക്കുകള്‍ നാഷനല്‍ ഹൈവേ അതോറിറ്റിക്ക് ഓഫ് ഇന്ത്യ പരിഷ്‌ക്കരിച്ചു. പുതുക്കിയ നിരക്കില്‍ അഞ്ചു രൂപ മുതല്‍ 15 രൂപ വരെ വര്‍ധനയുണ്ടായിട്ടുണ്ട്. നിരക്കുകള്‍ ഏപ്രില്‍ ഒന്ന് മുതല്‍ നിലവില്‍ വരും. ചെന്നൈയിലെ അക്കര ടോള്‍ പ്ലാസ മുതല്‍ മഹാബലിപുരം വരെയുള്ള നാലുവരി പാതയും മഹാബലിപുരം മുതല്‍ പുതുച്ചേരി വരെയുള്ള രണ്ടുവരി പാതയിലുമാണ് പുതുക്കിയ ടോള്‍ നിരക്കുകള്‍ ഹൈവേ വകുപ്പ് പുറത്തിറക്കി. പുതുച്ചേരി ഉള്‍പ്പെടെ സംസ്ഥാനത്തെ 20 ടോള്‍ പ്ലാസകളിലെ നിരക്ക് ഏപ്രില്‍ ഒന്നു മുതല്‍ ഉയര്‍ത്തുമെന്നും കഴിഞ്ഞ ദിവസം നാഷനല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ അറിയിച്ചിരുന്നു. 132 കിലോമീറ്റര്‍ ദൂരമുള്ള അക്കര ടോള്‍ ഗേറ്റ് മുതല്‍ പുതുച്ചേരി വരെ ഒരു ദിശയിലേക്ക് ടോള്‍ നിരക്ക് 88 രൂപയായും ഇരുവശത്തേക്ക് 134 രൂപയായും ഉയരും. ചെറു ചരക്ക് വാഹനങ്ങള്‍, മിനി ... Read more
താജ്മഹല്‍ കാണാന്‍ പോകുന്നവരുടെ ശ്രദ്ധയ്ക്ക്: പ്രവേശനം മൂന്നു മണിക്കൂര്‍ മാത്രം
ഏപ്രില്‍ ഒന്ന് മുതല്‍ താജ്മഹലില്‍ സന്ദര്‍ശകര്‍ക്ക് പ്രവേശനം മൂന്നു മണിക്കൂര്‍ മാത്രം. പ്രണയത്തിന്‍റെ അനശ്വര സ്മാരകത്തില്‍ സന്ദര്‍ശകരുടെ എണ്ണം ക്രമാതീതമായി കൂടുന്ന സാഹചര്യത്തിലാണ് കേന്ദ്ര പുരാവസ്തു വകുപ്പിന്‍റെ തീരുമാനം. പുതിയ തീരുമാനം നടപ്പാക്കാന്‍ കൂടുതല്‍ ജീവനക്കാരെ നിയമിക്കുമെന്ന് പുരാവസ്തു വകുപ്പ് അറിയിച്ചു. സന്ദര്‍ശകരെ നിയന്ത്രിക്കല്‍ സിഐഎസ്എഫിന് വലിയ തലവേദനയാണ്. അവധി ദിവസങ്ങളില്‍ അന്‍പതിനായിരത്തിലേറെപ്പേരാണ് താജ് മഹലില്‍ എത്തുന്നത്. പതിനഞ്ചു വയസിനു താഴെയുള്ളവര്‍ക്ക് ടിക്കറ്റ് വേണ്ടാത്തതിനാല്‍ അവരുടെ എണ്ണം കണക്കില്‍ വരുന്നുമില്ല.
ആഹ്ലാദ അരങ്ങുമായി ജുമൈറ ബീച്ച് ഒരുങ്ങി
ദുബൈയിലെ ആദ്യത്തെ ‘ആഹ്ലാദ അരങ്ങ്’ ജുമൈറ 3 ബീച്ചിൽ ഒരുങ്ങി. എല്ലാ പ്രായക്കാർക്കും ഉല്ലാസത്തിനുള്ള സൗകര്യങ്ങളോടു കൂടിയ പ്രത്യേക മേഖലയാണ് ദുബൈ മുനിസിപ്പാലിറ്റി സജ്ജമാക്കിയത്. ഉല്ലാസത്തിനായി മീൻ പിടിക്കുന്നതിനുള്ള സൗകര്യങ്ങൾ കേന്ദ്രത്തിലുണ്ട്. 625 ചതുരശ്ര മീറ്ററിൽ സജ്ജമാക്കിയ പ്രത്യേക മേഖലയിൽ 125 മീറ്റർ നീളത്തിൽ പാറകൾ പാകിയാണ് മീന്‍ പിടിത്തത്തിന് സൗകര്യമൊരുക്കിയിട്ടുള്ളത്. സൗരോർജ വിളക്കുകളോടു കൂടിയ നടപ്പാത, ശാന്തമായ അന്തരീക്ഷത്തിലുള്ള തുറന്ന ബീച്ച് ലൈബ്രറി എന്നിവയും ഒരുക്കിയിട്ടുണ്ട്. എല്ലാ പ്രായക്കാർക്കുമുള്ള ഉല്ലാസകേന്ദ്രമാണ് സജ്ജമാക്കിയതെന്നു മുനിസിപ്പാലിറ്റി പരിസ്ഥിതി വിഭാഗം ഡയറക്ടർ ആലിയ അൽ ഹർമൌദി പറഞ്ഞു. ലൈബ്രറിയിൽ വിപുലമായ പുസ്തകശേഖരമുണ്ട്. വിനോദസഞ്ചാരികളെ ആകർഷിക്കുന്ന അൽ മംസാർ കോർണിഷ് ബീച്ച്, ജുമൈറ ബീച്ച്, ഉം സുഖൈം ബീച്ച് എന്നിവിടങ്ങളിലും ലൈബ്രറികളുണ്ട്.
താജിലും ജന്തര്‍മന്ദറിലും പരസ്യം തെളിയും: പൈതൃക സ്മാരകങ്ങളില്‍ അടിസ്ഥാന സൗകര്യ വികസനത്തിന് വഴിയൊരുങ്ങുന്നു
താജ് മഹല്‍ അടക്കം രാജ്യത്തെ പൈതൃക സ്മാരകങ്ങളില്‍ അടിസ്ഥാന സൗകര്യ വികസനത്തിന് വഴിയൊരുങ്ങുന്നു.കേന്ദ്ര സര്‍ക്കാരിന്‍റെ പൈതൃക സ്മാരക കേന്ദ്രം ദത്തെടുക്കല്‍ പദ്ധതി പ്രകാരം വന്‍ കമ്പനികള്‍ സ്മാരക സംരക്ഷണത്തിന് ക്യൂ നില്‍ക്കുകയാണ്. 105 പൈതൃക സ്മാരകങ്ങളിലാണ് അടിസ്ഥാന സൗകര്യ വികസനത്തിന് വഴിയൊരുങ്ങുന്നത്. ഇവിടെ ശുചിമുറികള്‍,കുടിവെള്ളം,അംഗ പരിമിതര്‍ക്ക് സൗകര്യം,ദീപ വിതാനം,ഭക്ഷണശാല,ശുചിത്വം, ടിക്കറ്റ് വിതരണം എന്നിവയുടെയൊക്കെ ചുമതല നടത്തിപ്പ് ലഭിക്കുന്നവര്‍ക്കാകും. വന്‍ കമ്പനികളുടെ കോര്‍പ്പറേറ്റ് റെസ്പോണ്‍സിബിലിറ്റി പദ്ധതിയില്‍ സ്മാരക സൗഹൃദവും ഉള്‍പ്പെടുത്താം. ജിഎം ആര്‍, ഐടിസി എന്നിവരാണ് താജിനായി രംഗത്തുള്ളത്. പരിപാലനം ആര്‍ക്ക് കൈമാറുമെന്ന് വൈകാതെ നിശ്ചയിക്കും. ഡല്‍ഹിയിലെ ജന്തര്‍ മന്ദര്‍ പരിപാലനത്തിന് രംഗത്തുള്ളത് എസ്ബി ഐ ഫൗണ്ടേഷനാണ് ഒഡിഷയിലെ സൂര്യക്ഷേത്രത്തിനു ടികെ ഇന്‍റര്‍നാഷണലാണ് രംഗത്ത്. കുത്തബ്മീനാര്‍, കര്‍ണാടകയിലെ ഹമ്പി ക്ഷേത്രം,മഹാരാഷ്ട്രയിലെ അജന്താ ഗുഹ, കശ്മീരിലെ ലേ പാലസ് എന്നിവയ്ക്ക് രംഗത്തുള്ളത് യാത്ര ഓണ്‍ലൈനാണ്. അഞ്ചു വര്‍ഷത്തേക്കാണ് കരാര്‍. പുരാവസ്തു വകുപ്പിന്‍റെ മാര്‍ഗരേഖ ലംഘിക്കുന്നെന്നു തോന്നിയാല്‍ ഏതു സമയവും കരാര്‍ റദ്ദാക്കാം.
ജി. പി. എസും പാനിക് ബട്ടണും വാഹനങ്ങളില്‍ നിര്‍ബന്ധമാക്കി
പൊതു ഗതാഗത വാഹനങ്ങളില്‍ ഏപ്രില്‍ ഒന്നു മുതല്‍ ജി. പി. എസും പാനിക് ബട്ടണും ഘടിപ്പിക്കണമെന്ന് കേന്ദ്ര റോഡ്ഗതാഗത ദേശീയപാത മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം കര്‍ശനമായി നടപ്പാക്കുമെന്ന് ഗതാഗത കമ്മീഷന്‍ ബി. ദയാനന്ദ. യാത്രക്കാരുടെ സുരക്ഷ പരിഗണിച്ചാണിത്. ആവശ്യഘട്ടത്തില്‍ അവര്‍ക്ക് പാനിക് ബട്ടണ്‍ അമര്‍ത്തി അലാം മുഴക്കാം ജി .പി .എസ് സംവിധാനത്തിലൂടെ വാഹനം എവിടെയെന്ന് കണ്ടെത്താനുമാകും. സ്‌കൂള്‍ ബസുകള്‍, ടാക്‌സികള്‍, വസുകള്‍ എന്നിവയിലെല്ലാം ഇവ ഘടിപ്പിക്കണം. വീഴ്ച്ച വരുത്തുന്ന സാഹചര്യത്തില്‍ വാഹന ഉടമകള്‍ക്കെതിരെ നടപടി സ്വീകരിക്കും. എന്നാല്‍ ഓട്ടോറിക്ഷ, ഇ-റിക്ഷ എന്നിവയ്ക്ക് ഈ നിയമം ബാധകമല്ല. ജി പി എസ് സംവിധാനമുള്ള മൊബൈല്‍ ഉപയോഗിക്കുന്ന വാഹനങ്ങള്‍ നിരത്തില്‍ നിരവധി ഉണ്ട് എന്നാല്‍ അവര്‍ ഇത് പ്രായോഗികമായി ഉപയോഗിക്കുന്നില്ല എന്ന് അധികൃതര്‍ വ്യക്തമാക്കി. അതേസമയം വാഹന ഉടമകളില്‍ ഏറെപേര്‍ക്ക് ആധുനിക സംവിധാനത്തെക്കുറിച്ച് അറിവില്ലെന്നും നിയമം പൂര്‍ണമായും നടപ്പാക്കാന്‍ സമയമെടുക്കുമെന്നും ഡ്രൈവര്‍മാര്‍ പറഞ്ഞു.
കേരള ബ്ലോഗ് എക്സ്പ്രസ് കണ്ണൂരില്‍
Pic Courtesy: Keralablogexpress twitter കേരള ബ്ലോഗ് എക്സ്പ്രസ് കണ്ണൂരെത്തി. 28 രാജ്യങ്ങളില്‍ നിന്നുള്ള 30 അംഗ സംഘമാണ് ബ്ലോഗ് എക്സ്പ്രസില്‍ യാത്ര ചെയ്യുന്നത്. സംസ്ഥാന ടൂറിസം വകുപ്പിന്‍റെ നേതൃത്വത്തില്‍ ഈ മാസം 18നാണ് തിരുവനന്തപുരത്തു നിന്നും സംഘം യാത്ര പുറപ്പെട്ടത്. കണ്ണൂര്‍ തോട്ടടയിലെ സീഷെല്‍ ബീച്ച് റിസോര്‍ട്ടിലെത്തിയ സംഘത്തെ വാദ്യഘോഷത്തിന്‍റെ അകമ്പടിയോടെ സ്വീകരിച്ചു. രാത്രി റിസോര്‍ട്ടിന്‍റെ നേതൃത്വത്തില്‍ വിവിധ കലാപരിപാടികകളും അരങ്ങേറി. വ്യാഴാഴ്ച രാവിലെ സംഘം ധര്‍മടത്ത് കയാക്കിങ് നടത്തും. തുടര്‍ന്ന് മുഴപ്പിലങ്ങാട് ഡ്രൈവ് ഇന്‍ ബീച്ചിലെത്തും. വൈകീട്ട് കണ്ണൂര്‍ കോട്ട സന്ദര്‍ശിക്കും. വെള്ളിയാഴ്ച നിലേശ്വരത്തേക്ക് പോകും. തുടര്‍ന്ന് കൊച്ചിയിലേക്ക് മടങ്ങും. Pic Courtesy: Keralablogexpress twitter ഓരോ പ്രദേശത്തിന്‍റെയും സംസ്‌കാരവും സൗന്ദര്യവും പൈതൃകവും ബ്ലോഗര്‍മാര്‍ നവമാധ്യമങ്ങളിലൂടെയും ബ്ലോഗുകളിലൂടെയും ലോകത്തിനുമുന്നില്‍ അവതരിപ്പിക്കും. ഓരോ ബ്ലോഗര്‍മാര്‍ക്കും ഫെയ്‌സ് ബുക്കില്‍ എട്ടു ലക്ഷത്തിലേറെ ഫോളോവേഴ്‌സ് ഉണ്ട്. അമേരിക്ക, ബ്രിട്ടണ്‍, ഓസ്‌ട്രേലിയ, ഇറ്റലി, ഫ്രാന്‍സ്, ന്യൂസിലാന്‍ഡ്, ഫിലിപ്പീന്‍സ്, റൊമാനിയ, വെനസ്വേല, യു.എ.ഇ., ഉക്രെയിന്‍, പോര്‍ച്ചുഗല്‍, ... Read more
തിരികെ വരുമെന്ന് വാക്ക് നല്‍കി സുഡുമോന്‍ നൈജീരിയയിലേക്ക് മടങ്ങി
ദുനിയാവാകുന്ന കാല്‍പന്തിലൂടെ മലയാളികളുടെ മനസ്സിലേക്ക് പന്തുരുട്ടി കയറിയ സുഡുമോന്‍ എന്ന സാമുവല്‍ റോബിന്‍സണ്‍ നൈജീരയ്ക്ക് മടങ്ങി. തന്റെ നാട്ടിലേക്ക് തിരികെ പോവുകയാണെന്ന് സാമുവല്‍ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് അറിയിച്ചത്. I am on my way back to my country Nigeria. I leave a piece of my soul in Kerala, it is as if I have become half India. I will be back. മടങ്ങി പോകുന്നതിന് മുമ്പ് സാമുവല്‍ കുറിച്ച് ഫെയ്‌സ്ബുക്ക് പോസ്റ്റ്. കേരളം ഇപ്പോള്‍ എന്റെ സ്വന്തം സ്ഥലം ആണ് ഇവിടേക്ക് ഞാന്‍ മടങ്ങി വരുമെന്ന് വാക്ക് നല്‍കിയാണ് സാമുവല്‍ മടങ്ങിയത്.തീയറ്ററുകളില്‍ നിറഞ്ഞ സദസ്സുകളോടെ പ്രദര്‍ശനം തുടര്‍ന്ന് കൊണ്ടിരിക്കുകയാണ് സുഡാനി ഫ്രം നൈജീരിയ.
റാക് പൈതൃക ഗ്രാമം വിനോദ സഞ്ചാര കേന്ദ്രമാക്കുന്നു
റാസല്‍ഖൈമയിലെ ഉപേക്ഷിക്കപ്പെട്ട പൈതൃക ഗ്രാമം ജസറീത് അല്‍ ഹംറ വിനോദ സഞ്ചാര കേന്ദ്രമാക്കുന്നു.ജൂണ്‍ ആദ്യത്തോടെ 20 പൈതൃക ഭവനങ്ങളുടെ പുനരുദ്ധാരണം പൂര്‍ത്തിയാകും. ആറ് മാസത്തിനകം വിവരങ്ങള്‍ നല്‍കാനുള്ള ബോര്‍ഡുകള്‍, കാര്‍ പാര്‍ക്കിങ് സംവിധാനങ്ങള്‍, ശുചിമുറി ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ ഒരുക്കും. 2023ഓടെ ഹോട്ടലും ഷോപ്പുകളും ആരംഭിക്കും.അല്‍ഐനില്‍ നടക്കുന്ന ആര്‍ക്കിയോളജി-18 സമ്മേളനത്തില്‍ പെങ്കടുക്കുന്ന പുരാവസ്തു ശാസ്ത്രജ്ഞരാണ് ഇതു സംബന്ധിച്ച വിവരങ്ങള്‍ വെളിപ്പെടുത്തിയത്. 54 ഹെക്ടറില്‍ വ്യാപിച്ച് കിടക്കുന്ന ഗ്രാമത്തില്‍ ഒരിക്കല്‍ പ്രാധാന വാണിജ്യ മത്സ്യബന്ധന പവിഴ ശേഖരണ പ്രദേശമായിരുന്നുവെന്ന് ഗ്രാമത്തിന്റെ പുനരുദ്ധാരണ പദ്ധതി മാനേജറും റാക് പുരാവസ്തു വകുപ്പ് ഡയറക്ടറുമായ അഹമദ് ഹിലാല്‍ പറഞ്ഞു. ഗ്രാമത്തില്‍ ഒരു കോട്ടയും 11 പള്ളികളും ഒരു സൂഖും ഉണ്ട്. പൈതൃക സമ്പുഷ്ടമാണ് അവിടുത്തെ കെട്ടിടങ്ങളെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 2023ഓടെ മ്യൂസിയം, വസ്ത്രശാല, ചന്ത, ഹോട്ടല്‍ എന്നിവ തുറക്കും. പരമ്പരാഗത ഭക്ഷണം ലഭിക്കുന്ന റെസ്‌റ്റോറന്റുകളും ആരംഭിക്കും. തദ്ദേശീയ സ്‌കൂളുകളില്‍നിന്നുള്ള കുട്ടികള്‍ നിലവില്‍ ഇവിടെ സന്ദര്‍ശനം നടത്തുന്നതായും ... Read more
എയർ ഇന്ത്യയുടെ ഓഹരികള്‍ വില്‍ക്കുന്നു
എയര്‍ ഇന്ത്യയുടെ ഓഹരികള്‍ വിറ്റഴിക്കുന്നതിനുള്ള നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ചു. കടക്കെണിയിലായ സാഹചര്യത്തിലാണ് ഓഹരികള്‍ വില്‍ക്കാനുള്ള തീരുമാനത്തില്‍ എയര്‍ ഇന്ത്യ എത്തിയത്. 76 ശതമാനം ഓഹരി വില്‍ക്കാനാണ് തീരുമാനം. ഓഹരി വില്‍പ്പനയ്ക്കുള്ള താല്‍പ്പര്യപത്രം പുറപ്പെടുവിച്ച സര്‍ക്കാര്‍ ഓഹരി കൈമാറ്റ ഉപദേശക സ്ഥാനത്തേയ്ക്ക് കണ്‍സല്‍റ്റന്‍സി സ്ഥാപനമായ എണ്‍സ്റ്റ് ആന്‍ഡ് യങ്ങിനെ നിയമിച്ചു. തുറന്നതും മത്സരക്ഷമവുമായ നടപടികളിലൂടെ ഓഹരി കൈമാറാനാണ് സര്‍ക്കാറിന്‍റെ തീരുമാനം. ഓഹരികള്‍ വില്‍ക്കുന്ന പക്ഷം വിമാനക്കമ്പനികളുടെ നിയന്ത്രണവും ഉടമസ്ഥതയും കേന്ദ്രം കൈയ്യൊഴിയും. എയർ ഇന്ത്യയുടെ ഓഹരി കയ്യൊഴിയാൻ കഴിഞ്ഞ വർഷം ജൂണിലാണ് സർക്കാർ തീരുമാനിച്ചത്. എന്നാല്‍ കേന്ദ്രത്തിന്‍റെ ഈ നടപടി പ്രതിപക്ഷത്തിന്‍റെ വിമര്‍ശനത്തിനു കാരണമായി. രാജ്യത്തിന്‍റെ രത്നമാണ് എയര്‍ ഇന്ത്യയെന്നും രാജ്യത്തെ വിറ്റുതുലയ്ക്കാന്‍ ഈ സര്‍ക്കാറിനെ അനുവദിക്കരുതെന്നുംബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിന്‍ ട്വിറ്ററില്‍ ട്വീറ്റ് ചെയ്തു.
സൗദി വഴി ഇസ്രായേലിലേക്ക് വിമാനം:പരാതിയുമായി വിമാനക്കമ്പനി
സൗദിക്കു മുകളിലൂടെ ഇസ്രയേലിലേക്കു വിമാനം പറത്തി എയര്‍ ഇന്ത്യ ചരിത്രം കുറിച്ചതിനു പിന്നാലെ, പുതിയ സര്‍വീസിനെതിരെ പരാതിയുമായി ഇസ്രയേലിന്റെ ദേശീയ വിമാനക്കമ്പനി എല്‍ അല്‍ എയര്‍ലൈന്‍സ്. ന്യൂഡല്‍ഹിയില്‍നിന്നു സൗദിയുടെ ആകാശത്തിലൂടെ ടെല്‍ അവീവിലേക്കുള്ള വിമാന സര്‍വീസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എല്‍ അല്‍ എയര്‍ലൈന്‍ ഇസ്രയേലിലെ പരമോന്നത കോടതിയെ സമീപിച്ചു. എയര്‍ ഇന്ത്യ, ഇസ്രയേല്‍ സര്‍ക്കാര്‍, സിവില്‍ ഏവിയേഷന്‍ വകുപ്പ്, ഗതാഗതമന്ത്രി ഇസ്രയേല്‍ കാട്സ് എന്നിവര്‍ക്കെതിരേയാണ് നിയമനടപടി സ്വീകരിക്കുന്നത്. എയര്‍ ഇന്ത്യയ്ക്ക് സൗദി വ്യോമപാതയിലൂടെ പറക്കാന്‍ അനുവാദം നല്‍കുകയും തങ്ങളെ അതിനനുവദിക്കാതിരിക്കുകയും ചെയ്യുന്ന നടപടിയാണ് ഇസ്രയേല്‍ സര്‍ക്കാരിന്റേത്.ഇതിലൂടെ അവരുടെതന്നെ ദേശീയ വ്യോമയാന സര്‍വീസിനോടുള്ള ഉത്തരവാദിത്വം ഇസ്രയേല്‍ ലംഘിക്കുകയാണെന്ന് ഇസ്രയേല്‍ എയര്‍ലൈന്‍സ് സി.ഇ.ഒ. ഗൊനെന്‍ യൂസിഷ്‌കിന്‍ പറഞ്ഞു. മാര്‍ച്ച് 22-നാണ് സൗദിയുടെ വ്യോമപാതയിലൂടെ എയര്‍ ഇന്ത്യ ആദ്യ ന്യൂഡല്‍ഹി-ടെല്‍ അവീവ് സര്‍വീസ് നടത്തിയത്. ആദ്യമായാണ് ഇസ്രയേലിലേക്കുള്ള വിമാനങ്ങള്‍ക്ക് സൗദി വ്യോമപാത തുറന്നുകൊടുക്കുന്നത്. ഇസ്രയേലിലേക്കുള്ള യാത്രാസമയം രണ്ടു മണിക്കൂറിലേറെ ലാഭിക്കാന്‍ കഴിയുന്നതാണ് സൗദിവഴിയുള്ള എയര്‍ ഇന്ത്യയുടെ ... Read more
അബുദാബി-ഡാലസ് വിമാന സര്‍വീസ് അവസാനിപ്പിച്ച് ഇത്തിഹാദ്
അമേരിക്കന്‍ എയര്‍ലൈന്‍സുമായി നിലവിലുണ്ടായിരുന്ന് കരാര്‍ അവസാനിച്ചതിനെത്തുടര്‍ന്ന് വിമാന സര്‍വീസ് നിര്‍ത്തി ഇത്തിഹാദ്. കരാറിന് ശേഷം വിമാന സര്‍വീസ് തുടര്‍ന്ന് കൊണ്ടുപോകുന്നത് സാമ്പത്തിക നഷ്ടം വരുത്തുമെന്നതിനാല്‍ മാര്‍ച്ച് 25 മുതല്‍ അബുദാബി-ഡാലസ് വിമാന സര്‍വീസ് നിര്‍ത്തിവെക്കുന്നതിന് തീരുമാനിച്ചതായി ഇത്തിഹാദ് എയര്‍വെയ്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. 2014 ലാണ് ഡാലസില്‍ നിന്നും ഇത്തിഹാദിന്റെ വിമാന സര്‍വീസ് ആരംഭിച്ചത്. ആദ്യ ആഴ്ചയില്‍ മൂന്നു സര്‍വീസ് ഉണ്ടായിരുന്നത് 2017 മുതല്‍ ഏഴു ദിവസമായി ഉയര്‍ത്തിയിരുന്നു. 235000 യാത്രക്കാര്‍ ഇതുവരെ സര്‍വ്വീസ് പ്രയോജനപ്പെടുത്തിയിട്ടുണ്ട്. ഡാലസിലെ ഇന്ത്യന്‍ വംശജര്‍ക്കും പ്രത്യേകിച്ച് മലയാളികള്‍ക്കും ഈ സര്‍വീസ് വളരെ പ്രയോജനകരമായിരുന്നു. ഡാലസിലെ ഒരു സാംസ്‌കാരിക സാമൂഹ്യ സംഘടനകളോ നേതാക്കളോ ഇതിനെതിരെ പ്രതികരിക്കുവാന്‍ ഇതുവരെ തയ്യാറായിട്ടില്ല. ഷിക്കാഗോ, ലോസ്ആഞ്ജലിസ്, ന്യൂയോര്‍ക്ക്, വാഷിങ്ടണ്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുള്ള സര്‍വ്വീസുകള്‍ തുടരുമെന്നും അധികൃതര്‍ അറിയിച്ചു.
സ്വകാര്യത സംരക്ഷിക്കാന്‍ പുതിയ ഫീച്ചേഴ്സുമായി ഫെയ്സ്ബുക്ക്
സ്വകാര്യത സംരക്ഷിക്കാന്‍ ഉപയോക്താക്കള്‍ക്ക് കൂടുതല്‍ സൗകര്യങ്ങളുമായി ഫെയ്‌സ്ബുക്ക്. പുതിയ ഫീച്ചറുകള്‍ കൂട്ടിച്ചേര്‍ത്ത കാര്യം ഔദ്യോഗിക ബ്ലോഗിലൂടെയാണ് ഫെയ്‌സ്ബുക്ക് അറിയിച്ചത്. കേംബ്രിജ് അനലിറ്റിക്ക വിവാദങ്ങള്‍ക്കു പിന്നാലെയാണ് നടപടിയെങ്കിലും യൂറോപ്യന്‍ യൂണിയന്‍റെ വിവരസംരക്ഷണനിയമം നടപ്പാക്കുന്നതിന്‍റെ ഭാഗമായുള്ള മാറ്റങ്ങളാണിതെന്ന് കമ്പനി വിശദീകരിക്കുന്നു. നയങ്ങള്‍ ശക്തിപ്പെടുത്തേണ്ടതിന്‍റെ ആവശ്യകത എത്രയാണെന്ന് കഴിഞ്ഞ ആഴ്ചയോടെ മനസ്സിലായി എന്ന ആമുഖത്തോടെയാണ് ഫെയ്‌സ്ബുക്ക് ചീഫ് പ്രൈവസി ഓഫിസര്‍ എറിന്‍ ഈഗന്‍ ഈഗന്‍ പുതിയ ഫീച്ചറുകള്‍ പരിചയപ്പെടുത്തിയത്. പ്രൈവസി സെറ്റിങ്‌സ് ഉള്‍പ്പെടെയുള്ള പ്രധാന വിഭാഗങ്ങള്‍ കണ്ടെത്താന്‍ ബുദ്ധിമുട്ടാണെന്ന പരാതിയെ മുന്‍നിര്‍ത്തിയാണ് മാറ്റങ്ങള്‍ വരുത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. പ്രധാന മാറ്റങ്ങള്‍ ലളിതമായ സെറ്റിങ്‌സ് പട്ടിക: നിലവില്‍ സെറ്റിങ്‌സില്‍ 17 ഉപവിഭാഗങ്ങളാണുള്ളത്. ഇവ ഏകോപിപ്പിക്കുകയും കൂടുതല്‍ ലളിതമാക്കുകയും ചെയ്തു. പുതിയ പ്രൈവസി ഷോര്‍ട്ട്കട്ട്: പോസ്റ്റുകള്‍ പുനപരിശോധിക്കാനും അവയോട് പ്രതികരിക്കാനും തങ്ങളെ ലക്ഷ്യമിടുന്ന പരസ്യങ്ങളെ നിയന്ത്രിക്കാനും സഹായിക്കും. ആക്‌സസ് യുവര്‍ പേജ്: ഉപയോക്താക്കള്‍ ലൈക്ക് ചെയ്തതും കമന്‍റ് ചെയ്തതുമായ പോസ്റ്റുകള്‍ കാണാം, വേണമെങ്കില്‍ നീക്കം ചെയ്യാം. പ്രത്യേകസമയത്തെ ഫോട്ടോ ഉള്‍പ്പെടെയുള്ള ... Read more