Category: Homepage Malayalam

പൊടിക്കാറ്റ്: വിമാനങ്ങള്‍ വഴിതിരിച്ചു വിട്ടു

ശക്തമായ പൊടിക്കാറ്റും മഴയും മൂലം ഡൽഹിയിലേക്കുള്ള 24 വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. അമൃത്സറിലേക്കാണു വിമാനങ്ങൾ തിരിച്ചുവിട്ടത്. വിമാനത്താവളത്തിൽനിന്ന് പുറപ്പെടാനുള്ള വിമാനങ്ങളുടെ ടേക്ക് ഓഫും നീട്ടിവച്ചിരിക്കുകയാണ്. പൊടിക്കാറ്റും മഴയും ഡൽഹിയിൽ തുടരുകയാണ്. അതേസമയം, യാത്രക്കാർ സംയമനം പാലിക്കണമെന്നും തങ്ങളാൽ സാധിക്കുന്നത് ചെയ്യുന്നുണ്ടെന്നും വിസ്താര ചീഫ് സ്ട്രാറ്റജി ആൻഡ് കൊമേഴ്സ്യൽ ഓഫിസർ സഞ്ജയ് കപൂർ പറഞ്ഞു. അടുത്ത 48 മണിക്കൂറിനുള്ളില്‍ ശക്തമായ കാറ്റിനും മഴക്കും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ റിപ്പോര്‍ട്ടുകള്‍. തുടര്‍ന്ന് വാഹന ഗതാഗതവും തടസ്സപ്പെട്ടിട്ടുണ്ട്. അതേസമയം അപ്രതീക്ഷിതമായ കാറ്റും മഴയും ഡല്‍ഹിയിലെ ചൂടിനെ ഗണ്യമായി കുറച്ചിട്ടുണ്ട്.

20000 രൂപയില്‍ താഴെയുള്ള അഞ്ചു സ്മാര്‍ട്ട് ഫോണുകള്‍

ഷവോമി റെഡ്മി നോട്ട് 5 പ്രൊ ഫെബ്രുവരി 22 മുതലാണ് ഈ മോഡല്‍ ഇന്ത്യയില്‍ ലഭ്യമായി തുടങ്ങിയത്. കുറഞ്ഞ ചിലവിൽ കൂടുതൽ മികവോടെയാണ് ഷവോമിയുടെ റെഡ്മി നോട്ട് 5 പ്രൊ എത്തിയിരിക്കുന്നത്. ഇതിൽ രണ്ടു കാര്യങ്ങളാണ് എടുത്തുപറയേണ്ടത്. 6 ജിബി റാമും 64 ജിബി ഇന്‍റെണല്‍ സ്റ്റോറെജുമുള്ള ഫോണ്‍ 17000 രൂപയ്ക്ക് ലഭിക്കും. 20 മെഗാപിക്സലിന്‍റെതാണ് മുൻ ക്യാമറ. 5.99 ഇഞ്ചിന്‍റെ ഡിസ്‌പ്ലേയാണ് 12+5 എം.പിയാണ് ഫ്രെണ്ട് ക്യാമറ. ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത്. കൂടാതെ 18.9 ഡിസ്പ്ലേ റേഷിയോ ഇതിനുണ്ട്. അലുമിനിയം ബോഡിയിലാണ് ഫോണിന്‍റെ രൂപകൽപന. 1080×2160 പിക്സൽ റെസലൂഷനുണ്ട് ഫോണിന്. ആൻഡ്രോയ്ഡ് 7.1.2ലാണ് ഫോണിന്‍റെ പ്രവർത്തനം നടക്കുന്നത്. 4000 എംഎഎച്ചിന്‍റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് നോക്കിയ 6 നോക്കിയയുടെ മധ്യനിര ആൻഡ്രോയിഡ് ഫോണായ നോക്കിയ 6 ഈ വര്‍ഷം ആദ്യമാണ് വിപണിയിലെത്തിയത്. നോക്കിയ 6 14,999 രൂപയ്ക്ക് വാങ്ങാനാകും. 1920×1080 പിക്സൽ റെസലൂഷൻ നൽകുന്ന 5.5 ഇഞ്ച് ഫുൾ ... Read more

വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഉപയോഗിക്കുന്നവരില്‍ കൂടൂതല്‍ കേരളീയര്‍ സര്‍വേ ഫലം

വാഹനമോടിക്കുമ്പോള്‍ മൊബൈലില്‍ സംസാരിക്കുന്നത് കുറ്റകരമാണെന്ന് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ എത്രപേരാണിവിടെ ആ നിയമം അനുസരിക്കുന്നത്. വാഹനമോടിക്കുമ്പോള്‍ ഡ്രൈവറുടെ അശ്രദ്ധമൂലം അപകടങ്ങള്‍ നിരത്തില്‍ ദിനംപ്രതി കൂടി വരികയാണ്. അഞ്ചില്‍ മൂന്ന് എന്ന നിരക്കിലാണ് ഇന്ത്യയില്‍ വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഉപയോഗിക്കുന്നവരുടെ കണക്ക്.നിയമം ലംഘിച്ചു വാഹനമോടിക്കുന്നവരില്‍ 60 ശതമാനവും മലയാളികളാണ് എന്ന വിവരവുമായി നിസാന്‍ രംഗത്തു വന്നു. ഇന്ത്യയിലെ 20 സംസ്ഥാനങ്ങളില്‍ നടത്തിയ പഠനത്തിലൂടെയാണ് ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ നിസാന്‍ ഈ വിവരം പുറത്ത് വിട്ടത്.നിസാന്‍ കണക്റ്റഡ് ഫാമിലി ഓഫ് ഇന്ത്യ നടത്തിയ സര്‍വേ പ്രകാരം 62 ശതമാനം ആളുകളാണ് നിയമം ലംഘിച്ച് കൊണ്ട് വാഹനം ഓടിക്കുന്നത്. സര്‍വേയില്‍ പ്രതികരിച്ചതില്‍ രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ നിന്നും 21 ശതമാനം ആളുകളും പഞ്ചാബില്‍ നിന്ന് 28 ശതമാനം ആളുകളുമാണ് പ്രതികരിച്ചു. അമിത വേഗത്തില്‍ വാഹനം ഓടിക്കുന്നവരായ 2,199 പേരെ ഡിസംബര്‍ മുതല്‍ ജനുവരി വരെ നടത്തിയ പഠനത്തിലാണ് ഞെട്ടിക്കുന്ന വിവരം പുറത്ത് വന്നത്. നിരത്തില്‍ വാഹനമോടിക്കുന്നവരില്‍ അഞ്ചിന്‍ മൂന്ന് ... Read more

പുതിയ നികുതി രേഖയായി ; ഇനി റിട്ടേണില്‍ ശമ്പളവും അലവന്‍സും ഇനം തിരിച്ച്; വ്യവസായികള്‍ ജിഎസ്ടി നമ്പരും നല്‍കണം

നികുതി പരിധിയില്‍ വരുന്ന ശമ്പളക്കാരും ബിസിനസുകാരും വായിച്ചറിയാന്‍…കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം വന്നു കഴിഞ്ഞു. ജൂലൈ 31 വരെ റിട്ടേണ്‍  സമര്‍പ്പിക്കാം  ശമ്പളക്കാരുടെ നികുതി തട്ടിപ്പ് തടയാന്‍ സമഗ്രപരിഷ്‌കാരവുമായി ആദായ നികുതിവകുപ്പ്. അടിസ്ഥാന ശമ്പളത്തിനു പുറമെ ലഭിക്കുന്ന മുഴുവന്‍ അലവന്‍സുകളും ഇനം തിരിച്ചു വേണം ഇനി റിട്ടേണ്‍ നല്‍കാന്‍. ആദായനികുതി കിഴിവുകള്‍ക്ക് അര്‍ഹതയുണ്ടെങ്കില്‍ അതും ഇനം തിരിച്ച് രേഖപ്പെടുത്തി സമര്‍പ്പിക്കണം. വ്യവസായികള്‍ ആദായനികുതി റിട്ടേണ്‍ നല്‍കുമ്പോള്‍ ജിഎസ്ടി റജിസ്‌ട്രേഷന്‍ നമ്പറും നിര്‍ബന്ധമായി നല്‍കണം. ജിഎസ്ടി റിട്ടേണില്‍ കൊടുക്കുന്നതിനു വിരുദ്ധമായ വിവരങ്ങള്‍ ആദായനികുതി റിട്ടേണില്‍ ഉണ്ടെങ്കില്‍ ഇതോടെ കുടുങ്ങും. ഈ മാസം ഒന്നിന് ആരംഭിച്ച സാമ്പത്തിക വര്‍ഷത്തേക്കുള്ള പുതിയ റിട്ടേണ്‍ ഫോം ആണ് ഇന്ന് ആദായ നികുതി വകുപ്പ് പുറത്തിറക്കിയത്. നിലവിലുള്ളതുപോലെ ഓണ്‍ലൈന്‍ ആയി തന്നെ ഇവ ഫയല്‍ ചെയ്യാം. ശമ്പളക്കാര്‍ക്കു ബാധകമായ ഐടിആര്‍-1 ല്‍ ആണ് ശമ്പളം ഇനം തിരിച്ച് ഇനി രേഖപ്പെടുത്തേണ്ടത്. അടിസ്ഥാന ശമ്പളം, സ്‌പെഷല്‍ അലവന്‍സ്, കണ്‍വേയന്‍സ് അലവന്‍സ്, പെര്‍ഫോമന്‍സ് ... Read more

ബിറ്റ്കോയിന്‍ വാങ്ങാന്‍ ബാങ്കുകള്‍ ഇനി പണം തരില്ല

ബാങ്കുകള്‍, ഇ-വാലറ്റുകള്‍ എന്നിവ വഴി ഇനി ബിറ്റ്‌കോയിന്‍ ഉള്‍പ്പടെയുള്ള ക്രിപ്‌റ്റോ കറന്‍സികള്‍ വാങ്ങാനോ വില്‍ക്കാനോ കഴിയില്ല. വ്യക്തികള്‍ക്കോ സ്ഥാപനങ്ങള്‍ക്കോ ക്രിപ്‌റ്റോകറന്‍സികള്‍ വാങ്ങാന്‍ പണം കൈമാറരുതെന്ന് ആര്‍ബിഐ ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കി. നടപ്പ് സാമ്പത്തിക വര്‍ഷത്തെ പണ-വായ്പ അവലോകന യോഗത്തിലാണ് ആര്‍ബിഐ ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. ഇതോടെ ക്രിപ്‌റ്റോകറന്‍സി ട്രേഡിങ് വാലറ്റുകളിലേയ്ക്ക് ഇടപാടിനായി ബാങ്കില്‍നിന്ന് പണം ട്രാന്‍സ്ഫര്‍ ചെയ്യാന്‍ കഴിയാതായി. നേരത്തെതന്നെ സര്‍ക്കാര്‍ ക്രിപ്‌റ്റോകറന്‍സി ഇടപാടുകള്‍ നിയമവിരുദ്ധമായി പ്രഖ്യാപിച്ചിരുന്നെങ്കിലും ഇടപാട് തടസ്സപ്പെടുന്നത് ബാങ്കുകള്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെയാണ്. ലോകത്തെ മറ്റ് കേന്ദ്ര ബാങ്കുകള്‍ അംഗീകരിച്ചിട്ടില്ലാത്ത ക്രിപ്‌റ്റോകറന്‍സികള്‍ക്കുമേല്‍ നിയന്ത്രണം കര്‍ക്കശമാക്കിയില്ലെങ്കില്‍ അത് രാജ്യത്തുനിന്ന് രഹസ്യമായി പണമൊഴുക്കാനുള്ള നൂതനമാര്‍ഗമായിമാറുമെന്നതുകൊണ്ടാണ് ആര്‍ബിഐ ഈ നിലപാട് സ്വീകരിച്ചത്.

ദക്ഷിണ റെയില്‍വേയുടെ കഴിഞ്ഞ വര്‍ഷത്തെ വരുമാനം 7000 കോടി

കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 7000 കോടി രൂപ വരുമാനം ലഭിച്ചതായി ദക്ഷിണ റെയിൽവേ. ചരക്കു നീക്കത്തിൽ നിന്നും ടിക്കറ്റ് വിൽപനയിൽ നിന്നും ലഭിച്ച വരുമാനമാണിത്. ടിക്കറ്റ് വരുമാനം മാത്രം 4,262 കോടി രൂപയാണ്. ഇതിനു പുറമെ ഉപയോഗ ശൂന്യമായ സാധനങ്ങൾ വിറ്റഴിച്ച വകയിൽ 230.06 കോടി രൂപ ലഭിച്ചതായും റെയിൽവേ അധികൃതർ പറഞ്ഞു. ചരക്ക് ട്രെയിനുകളിൽ നിന്നും 4.7 ശതമാനത്തിന്‍റെയും പാസഞ്ചർ ട്രെയിനുകളിൽ നിന്നും 6.21 ശതമാനത്തിന്‍റെയും വരുമാന വർധനയുണ്ടായി. കഴിഞ്ഞ സാമ്പത്തിക വർഷം ആകെ 2,323 സ്പെഷൽ ട്രെയിനുകൾ ഓടിച്ചു. തൊട്ടുമുൻപത്തെ വർഷം 1610 സ്പെഷൽ ട്രെയിനുകൾ മാത്രം ഓടിച്ച സ്ഥാനത്താണിത്. 1,696 സുവിധ ട്രെയിനുകളും പ്രത്യേക ‌നിരക്കുവണ്ടികളും 14.48 ലക്ഷം യാത്രക്കാർക്കു തുണയായി. 106 കോടി രൂപയാണ് ഇതിൽ നിന്നുമാത്രമുള്ള വരുമാനം. മുൻവർഷത്തെ അപേക്ഷിച്ച് 39% വരുമാന വർധന. കഴിഞ്ഞ ഒരുവർഷത്തിനിടെ ഒട്ടേറെ നേട്ടങ്ങൾ റെയിൽവേ കൈവരിച്ചതായി ദക്ഷിണ റെയിൽവേ ജനറൽ മാനേജർ ആർ.കെ കുൽശ്രേഷ്ഠ പറഞ്ഞു. ദക്ഷിണ ... Read more

ടൂറിസം ന്യൂസ് ലൈവിന് പുരസ്കാരം; അറബ് ടൂര്‍ ഓപ്പറേറ്റേഴ്സ് അവാര്‍ഡ് സമ്മാനിച്ചത് ടൂറിസം മന്ത്രി

ടൂറിസം രംഗത്തെ നൂതനാശയത്തിനുള്ള അസോസിയേഷന്‍ ഫോര്‍ അറബ് ടൂര്‍ ഓപ്പറേറ്റേഴ്സ് പുരസ്കാരം ടൂറിസം ന്യൂസ് ലൈവിന്. കൊച്ചി ക്രൌണ്‍ പ്ലാസാ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രനില്‍ നിന്ന് പുരസ്കാരം അസോസിയേഷന്‍ ഓഫ് ടൂറിസം ട്രേഡ് ഓര്‍ഗനൈസേഷന്‍ ഇന്ത്യ(അറ്റോയ്) പ്രസിഡന്റ് പികെ അനീഷ്‌ കുമാര്‍ ഏറ്റുവാങ്ങി. അറ്റോയിയുടെ ഉടമസ്ഥതയിലുള്ളതാണ് ടൂറിസം ന്യൂസ് ലൈവ്. ടൂറിസം രംഗത്തെ ആദ്യ സമ്പൂര്‍ണ വാര്‍ത്താ പോര്‍ട്ടല്‍ എന്ന നിലയിലാണ് പുരസ്കാരം . ചടങ്ങില്‍ അറബ് ടൂര്‍ ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ കേരളത്തെക്കുറിച്ച് പുറത്തിറക്കിയ അറബ്- ഇംഗ്ലീഷ് ട്രാവല്‍ ഗൈഡ് മന്ത്രി പ്രകാശനം ചെയ്തു. കേരള ട്രാവല്‍ മാര്‍ട്ട് പ്രസിഡന്റ് ബേബിമാത്യു സോമതീരത്തിന് ആദ്യ പ്രതി നല്‍കിയായിരുന്നു പ്രകാശനം. കേരളത്തെ മെഡിക്കല്‍ ടൂറിസം കേന്ദ്രമാക്കാന്‍ അറബി-ഇംഗ്ലീഷ് ഭാഷകളിലുള്ള ട്രാവല്‍ ഗൈഡ് സഹായകമാകുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.  ഉത്തരവാദ ടൂറിസം മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ കെ  രൂപേഷ് കുമാറിനും പുരസ്കാരം ലഭിച്ചു. ഹൈബി ഈഡന്‍ എംഎല്‍എ, എഎടിഒ ഭാരവാഹികളായ ... Read more

പൈതൃക തീവണ്ടിയിലും എസി കോച്ചുകള്‍ വരുന്നു

ഇന്ത്യന്‍ മലനിരകളില്‍ സര്‍വീസ് നടത്തുന്ന പൈതൃക തീവണ്ടികളില്‍ മൂന്നെണ്ണത്തില്‍ എസി കോച്ചുകള്‍ വരുന്നു. റെയില്‍വേ ബോര്‍ഡ് ചെയര്‍മാനായ അശ്വനി ലോഹനിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഡാര്‍ജിലിംങ് ഹിമാലയന്‍ റെയില്‍േവയുടെ ടോയ് തീവണ്ടിയില്‍ രണ്ട് നാരോ ഗേജുകളില്‍ ഏപ്രില്‍ ഒന്ന് മുതല്‍ എസി കോച്ചുകള്‍ സ്ഥാപിച്ചിരുന്നു. പരീക്ഷണാടിസ്ഥാനത്തില്‍ വന്‍വിജയം നേടിയതിനാല്‍ ശേഷിക്കുന്ന രണ്ട് തീവണ്ടികളുടെ കോച്ചുകളില്‍ കൂടി എസി സ്ഥാപിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. മലനിരകളിലെ ടോയ് തീവണ്ടികള്‍ ഇന്ത്യന്‍ ടൂറിസത്തില്‍ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. അതുകൊണ്ട് തന്നെ കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കുന്നതിനായി സ്‌റ്റേഷനുകള്‍ വികസിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ്. ഇന്ത്യയില്‍ അഞ്ച് ഇടങ്ങളിലാണ് ടോയ് തീവണ്ടികള്‍ ഉള്ളത് അവിടെ അഞ്ചിടങ്ങളിലും പുതിയ ഡയറക്ടര്‍മാരെ നിയമിക്കുംമെന്നും അദ്ദേഹം പറഞ്ഞു. മൗണ്ടന്‍ റെയില്‍വേ ഓഫ് ഇന്ത്യ എന്ന പേരില്‍ യുനെസ്‌കോയുടെ പൈതൃക പട്ടികയില്‍ ഇടം നേടിയ റെയില്‍പാതകളാണ് ഡാര്‍ഡജിലിങ് ഹിമാലയന്‍ പാത, നീലഗിരി മലയോരപാത, കല്‍ക്ക- ഷിംല പാത ഈ മൂന്ന് സ്റ്റേഷനുകളിലാണ് നവീകരണ പരിപാടികള്‍ നടക്കുന്നത്. ശേഷിക്കുന്ന ... Read more

ആൻഡ്രോയ്ഡ് ഗോ നോക്കിയ വണ്‍ ഇന്ത്യയിലെത്തി

ഗൂഗിളിന്‍റെ ആൻഡ്രോയ്ഡ് ഗോയിൽ പ്രവർത്തിക്കുന്ന നോക്കിയയുടെ പുതിയ ഫോൺ നോക്കിയ 1 ഇന്ത്യയിലെത്തി. ഇന്ത്യയിൽ പുറത്തിറങ്ങുന്ന രണ്ടാമത്തെ ഓറിയോ ഗോ ഫോണാണിത്. വില കുറഞ്ഞ ഒരു ഹാന്‍ഡെസെറ്റ് നോക്കിയിരിക്കുന്നവര്‍ക്കായി ഇറക്കിയ മോഡലാണ് നോക്കിയ 1. ഇന്ത്യൻ കമ്പനിയായ ലാവയാണ് ആദ്യത്തെ ആൻഡ്രോയ്ഡ് ഗോ ഫോൺ വിപണിയിലെത്തിച്ചത്. ആൻഡ്രോയ്ഡ് ഗോ ഓപറേറ്റിങ് സിസ്റ്റത്തോടൊപ്പം ഗോ ആപ്പുകൾ കൂടിയാവുമ്പോൾ കുറഞ്ഞ റാം ശേഷിയിലും ഫോൺ നന്നായി പ്രവർത്തിക്കും. നാലു കോറുള്ള മീഡിയടെക് എം.ടി 6737 എം പ്രൊസസറാണ് ഈ ഫോണിനുള്ളത്. 1 ജി.ബി റാമാണ് മെമ്മറി. കൈയ്യില്‍ ഒതുങ്ങുന്ന, 4.5 ഇഞ്ച് വലിപ്പമാണ് ഈ മോഡലിനുള്ളത്. ആന്‍ഡ്രോയിഡ് എട്ടാണ്‌ ഓപറേറ്റിങ് സിസ്റ്റം. 5 എംബി ബാക്ക് ക്യാമറയും 2 എംബി ഫ്രെന്‍റ് ക്യാമാറയുമാണ് ഫോണിനുള്ളത്. 128 ജിബി വരെയുള്ള മൈക്രോ എസ്ഡി കാര്‍ഡുകള്‍ ഉപയോഗിക്കാം. 5,500 രൂപയാണ് നോക്കിയ 1ന്‍റെ വില.

മരുഭൂവിലൂടെ മനസു നിറഞ്ഞൊരു യാത്ര

പച്ചപ്പ്‌തേടിയും മഞ്ഞ് തേടിയും യാത്ര പോയിട്ടുണ്ട്. ഇതല്‍പ്പം വ്യത്യസ്തമാണ്. മരുഭൂമിയെ തേടിയുള്ള യാത്ര.  പലരും പറഞ്ഞും വായിച്ചും മരുഭൂമിയിലൂടെയുള്ള യാത്ര കൊറേ നാളായി മോഹിപ്പിക്കുന്നു. അങ്ങനെ യാത്ര ചെയ്യാൻ തീരുമാനിച്ചു. ഹോളി ദിവസമായിരുന്നു യാത്ര ചെയ്യാൻ തിരഞ്ഞെടുത്തത്. രാജസ്ഥാൻ കണ്ടാലും കണ്ടാലും തീരില്ല. ജയ്‌ സൽമീർ, ജാദപൂർ, ഥാര്‍, അള്‍വാര്‍ …അങ്ങനെ പോകുന്നു സ്ഥലങ്ങളുടെ  നിര. കൂടുതൽ സ്ഥലങ്ങൾ കാണുന്നതിനേക്കാൾ  കാണുന്ന സ്ഥലങ്ങൾ നന്നായി ഉപയോഗപ്പെടുത്തുക. അങ്ങനെ ഏതൊക്കെ കാണണം എന്ന് പ്ലാൻ ഉണ്ടാക്കി. പിങ്ക് സിറ്റി, അജ്മീര്‍, പുഷ്ക്കര്‍ അങ്ങനെ  മൂന്നു സ്ഥലങ്ങള്‍ ലിസ്റ്റില്‍പ്പെടുത്തി. ആദ്യം അജ്മീറിൽ പിന്നെ പുഷ്കർ അത് കഴിഞ്ഞു ജയ്പൂർ അതായിരുന്നു പ്ലാൻ. ഡല്‍ഹിയില്‍ നിന്നും 450 കിലോമീറ്റർ സഞ്ചരിച്ചു വേണം അജ്മീറിൽ എത്താൻ. അവിടെയാണ് രാത്രി തങ്ങുന്നത്. പാട്ടും മേളവും നിറങ്ങളുമായി ഹോളി ആഘോഷം പൊടി പൊടിക്കുന്നുണ്ട്. മണൽ കുന്നുകൾ,  ഇടയിൽ ചെറു മരങ്ങൾ, വീടുകൾ, രാജസ്ഥാനി വേഷധാരികൾ. റൊട്ടിയും, പറാത്തയും ചായയും നുകർന്നു ... Read more

തിങ്കളാഴ്ച്ച നടക്കുന്ന പണിമുടക്കില്‍ പങ്കെടുക്കില്ലെന്ന് ഫെഡറേഷൻ

തിങ്കളാഴ്ച നടക്കുന്ന ഹർത്താലിൽ പങ്കെടുക്കില്ലെന്നും സംസ്ഥാനത്തു ബസുകൾ പതിവു പോലെ സർവീസ് നടത്തുമെന്നും കേരള പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ അറിയിച്ചു. ഹർത്താലുകൾ കൊണ്ടു ജനം പൊറുതിമുട്ടിയിരിക്കുകയാണെന്നും ബിസിനസ് നടത്തി കൊണ്ടു പോകാൻ ബുദ്ധിമുട്ടുന്ന ബസ് ഉടമകൾക്കു ഭീമമായ നഷ്ടമാണു ഹർത്താലുകൾ വരുത്തി വയ്ക്കുന്നതെന്നും ഭാരവാഹികൾ പറഞ്ഞു.

ഇബ്രി-യന്‍കല്‍ ഇരട്ടപാത ഗതാഗതത്തിനായി തുറക്കുന്നു

ദാബിറ ഗവര്‍ണേറ്ററിലെ സുപ്രധാന റോഡ് നിര്‍മാണ പദ്ധതികളിലൊന്നായ ഇബ്രി-യന്‍കല്‍ ഇരട്ടപാത പൂര്‍ത്തീകരണത്തിലേക്ക്. പദ്ധതിയുടെ രണ്ടാം ഘട്ടം അടുത്ത തിങ്കളാഴ്ച്ച ഗതാതഗതത്തിന് തുറന്ന് കൊടുക്കും. ഗതാഗത വാര്‍ത്താവിനിമയ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി സാലിം ബിന്‍ മുഹമ്മദ് നുഐമിയുടെ രക്ഷകര്‍തൃത്വത്തില്‍ നടക്കുന്ന പരിപാടിയിലാണ് റോഡ് ഉദ്ഘാടനം. മൊത്തം 34 കിലോമീറ്ററാണ് രണ്ടാം ഘട്ടത്തിലുള്ളത്. 4.2 കോടി റിയാലാണ് നിര്‍മാണച്ചെലവ്. ആദ്യഘട്ടം 2016ലാണ് ഉദ്ഘാടനം ചെയ്തത്. ക്വാന്‍ ഖബാഷ് റൗണ്ട് എബൗട്ടില്‍ നിന്ന് അല്‍ അരീദ് മേഖല വരെയുള്ള ആദ്യഘട്ടത്തിന് ആറുദശലക്ഷം റിയാലാണ് ചിലവ് വരുന്നത്. മഴ വെള്ളം ഒഴുകിപോകുന്നതിനുള്ള സംവിധാനമടക്കം ആദ്യഘട്ടത്തില്‍ നിര്‍മിച്ചിരുന്നു. റോഡ് പൂര്‍ത്തിയാകുന്നതോടെ ഇബ്രിയില്‍ നിന്ന് യന്‍കലിലേക്കുള്ള യാത്ര സുഗമമാകും. സുഹാര്‍, റുസ്താഖ് ഭാഗങ്ങളിലേക്കുള്ള യാത്രാസമയം ലാഭിക്കാന്‍ ഇതുവഴി സാധിക്കും. റുബുഉല്‍ ഖാലി വഴിയുള്ള സൗദി ഹൈവേ തുറക്കുന്നതോടെ സുഹാര്‍ തുറമുഖത്തേക്കുള്ള കണക്ടിവിറ്റി വര്‍ധിപ്പിക്കുകകൂടി ലക്ഷ്യമിട്ടാണ് ഈ റോഡ് നിര്‍മാണ പദ്ധതി യാഥാര്‍ഥ്യമാക്കിയത്.

ലിഗ എവിടെ? അന്വേഷണം ഊര്‍ജിതമാക്കാന്‍ സര്‍ക്കാരിനോട് ഹൈക്കോടതി

തിരുവനന്തപുരം ആയുര്‍വേദ കേന്ദ്രത്തിലെ ചികിത്സക്കിടെ കാണാതായ വിദേശ വനിതക്കായി അന്വേഷണം ഊര്‍ജിതമാക്കണമെന്നു ഹൈക്കോടതി.കാണാതായ ലാത്വിയ സ്വദേശി ലിഗയുടെ സഹോദരി സമര്‍പ്പിച്ച ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയിലാണ് ഹൈക്കോടതി നിര്‍ദ്ദേശം. ലിഗയ്ക്കായി തെരച്ചില്‍ തുടരുകയാണെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ഇതുവരെ തുമ്പൊന്നും കിട്ടിയിട്ടില്ല. ലിഗയെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ചുള്ള പോസ്റ്ററുകള്‍ വ്യാപകമായി പതിച്ചിട്ടുണ്ട്. മാനസിക പ്രശ്നങ്ങളുണ്ടായിരുന്ന ലിഗ കടലില്‍ ചാടിയതാകാമെന്ന സംശയത്തില്‍ കടലില്‍ തെരച്ചില്‍ നടത്തിയെന്നും സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ജസ്റ്റിസുമാരായ സുരേന്ദ്രനാഥ്, ചിദംബരേഷ് എന്നിവരടങ്ങിയ ബെഞ്ച്‌ കേസ് അടുത്ത വെള്ളിയാഴ്ചയിലേക്കു മാറ്റി . അതിനിടെ ഞായര്‍ മുതല്‍ കടലില്‍ നടത്തിവന്ന തെരച്ചില്‍ നാവികസേന അവസാനിപ്പിച്ചു.കോവളം ഗ്രോവ് ബീച്ച് ഭാഗം മുതല്‍ വിഴിഞ്ഞം ഐബിക്ക് സമീപത്തെ ബൊള്ളാര്‍ഡ്‌ പൂള്‍ പരിശോധനാ കേന്ദ്രം വരെയുള്ള കടലിനു അടിത്തട്ട് നാവികസേന അരിച്ചു പെറുക്കി. അന്വേഷണത്തിന് കേന്ദ്ര ഹൈഡ്രോഗ്രാഫിക് സര്‍വേ വകുപ്പിന്‍റെ സഹായം കേരള പൊലീസ് തേടിയിട്ടുണ്ട്.രണ്ടു ദിവസത്തിനകം ഇവര്‍ എത്തുമെന്ന് വിഴിഞ്ഞം തീരദേശ ... Read more

ജീവന്‍ രക്ഷയ്ക്കായി പുതിയ ആംബുലന്‍സുകള്‍ എത്തുന്നു

ജീവന്‍ രക്ഷാ വാഹനങ്ങളായ 108 ആംബുലന്‍സുകള്‍ നിരത്തൊഴിയുന്നു.പകരം ബേസിക് ലൈഫ് സേവിങ് ആംബുലന്‍സുകള്‍ നിരത്തിലോടും. ആലപ്പുഴ, തിരുവനന്തപുരം ജില്ലകളില്‍ ഇപ്പോഴുള്ള 108 മാതൃകകയിലാണ് ജീവന്‍ രക്ഷാ ആംബുലന്‍സുകള്‍ എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കുന്നതെന്ന് ആരോഗ്യ വകുപ്പ് പറയുന്നു. അഡ്വാന്‍സ് ലൈഫ് സേവിങ് ആംബുലന്‍സ് എന്ന പേരിലായിരുന്നു 108 അറിയപ്പെട്ടിരുന്നത്. എന്നാല്‍ ഇനി അവ ബി. എല്‍. എസ് പട്ടികയിലേക്കാവും മാറുക. നിലവിവുള്ള കോള്‍ സെന്റര്‍ 108 എന്ന് തന്നെ തുടരും. സ്വകാര്യസംരംഭങ്ങള്‍ വഴിയോ ഉടമകളുടെ കൂട്ടായ്മ രൂപവത്കരിച്ചോ 315 കരാറടിസ്ഥാനത്തില്‍ നിരത്തിലറക്കാനാണ് തീരുമാനം. ചിലവ് വര്‍ധിക്കുന്നതിനാലാണ് കരാറുകാരെ വെച്ച് ആംബുലന്‍സ് ഓടിക്കാന്‍ തീരുമാനിച്ചത്. മേയ്-ജൂണ്‍ മാസത്തോടെ ആംബുലന്‍സ് ശൃംഖല പ്രവര്‍ത്തിക്കാനാരംഭിക്കാന്‍ കഴിയുമെന്ന നടപടിയിലാണ് മുന്നോട്ട് പോകുന്നതെന്ന് അധികൃതര്‍ അറിയിച്ചു. ടെക്‌നോപാര്‍ക്ക് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കോള്‍സെന്ററാകും ആംബുലന്‍സുകള്‍ നിയന്ത്രിക്കുക. ഇതിന്റെ നടത്തിപ്പ് കോര്‍പറേഷന്‍ നേരിട്ട് നിര്‍വഹിക്കും. വിവരം കൈമാറുന്നതിനായി പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ തയ്യാറാകുന്നുണ്ടെന്നും അധികൃതര്‍ അറിയിച്ചു. പരിക്കേറ്റയാളെ ഏത് ആശുപത്രിയില്‍ എത്തിക്കണമെന്ന് ആംബുലന്‍സ് ... Read more

ഫോര്‍മുല വണ്‍ ഗ്രാന്‍റ് പ്രിക്സ് ഇന്നുമുതല്‍

ബഹ്‌റൈന്‍ ഫോർമുല വൺ ഗ്രാൻറ്​ പ്രിക്സ്‌ ഇന്ന്​ മുതൽ മനാമയില്‍ ആരംഭിക്കും. ബഹ്​റൈൻ ഇൻറർനാഷണൽ സർക്യൂട്ടിൽ നടക്കുന്ന കാറോട്ട മത്​സരം കാണാന്‍ 115 രാജ്യങ്ങളില്‍ നിന്നും ആളുകള്‍ എത്തിയിട്ടുണ്ട്. 67 രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ക്കും ജിസിസി രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ക്കും സൗജന്യ ഓണ്‍ അറൈവല്‍ വിസ ബഹ്‌റൈന്‍ ഏര്‍പ്പെടുത്തിയിരുന്നു. ഇതിലൂടെ കൂടുതല്‍ സഞ്ചാരികളെ രാജ്യത്തേയ്ക്ക് എത്തിക്കാനും അതുവഴി രാജ്യത്തിന്‍റെ സമ്പത്ത് വ്യവസ്ഥയ്ക്ക് നേട്ടമുണ്ടാക്കുക എന്നുകൂടിയായിരുന്നു ബഹ്‌റൈന്‍റെ ലക്‌ഷ്യം. മത്സരം നടക്കുന്ന പാതകൾക്ക്​ സമീപമുള്ള ഗാലറികളിലും ബഹ്റൈൻ ഇൻറർനാഷണൽ സർക്യൂട്ടില്‍ അനുവദിച്ച മേഖലകളിൽ നിന്നും മത്സരത്തിന്‍റെ ലൈവ് ശബ്​ദ, ദൃശ്യ തത്​സമയ റിപ്പോർട്ടുകൾ സംപ്രേഷണം ചെയ്യും.