Category: Homepage Malayalam

34 വര്‍ഷത്തിന് ശേഷം പുരി ക്ഷേത്രത്തിലെ രത്ന അറ ഇന്ന് തുറക്കും

പാമ്പുകള്‍ കാവല്‍ നില്‍ക്കുന്നുവെന്ന് വിശ്വസിക്കുന്ന പുരി ജഗന്നാഥ ക്ഷേത്രത്തിലെ നിഗൂഢ രത്‌നഭണ്ഡാരം ഇന്ന് തുറന്നു പരിശോധിക്കും. ഉച്ചയ്ക്കു ശേഷമായിരിക്കും അറ തുറക്കുക. 34 വര്‍ഷത്തിന് ശേഷമാണ് ക്ഷേത്രം ഭാരവാഹികളുടെ നേതൃത്വത്തില്‍ ഇങ്ങനെയൊരു പരിശോധന. അപൂര്‍വ രത്‌നങ്ങളും വജ്രങ്ങളുംഅടങ്ങിയതാണ് രത്‌നഭണ്ഡാരം. 1984ല്‍ ആയിരുന്നു ഈ ഭണ്ഡാരം അവസാനമായി തുറന്നത്. രത്‌നഭണ്ഡാരത്തിന്‍റെ നിലവിലെ അവസ്ഥ പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഒറീസ ഹൈക്കോടതി മാര്‍ച്ച് 22ന് ആവശ്യപ്പെട്ടിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് പരിശോധന. ക്ഷേത്ര ഭാരവാഹികളായ അഞ്ചുപേര്‍, രണ്ടു പുരാവസ്തു ഗവേഷകര്‍, നിയമ വിദഗ്ധന്‍, പൊലീസ് നിയോഗിക്കുന്ന രണ്ടു വിദഗ്ധര്‍ എന്നിവരടങ്ങുന്ന സംഘമാണ് രത്ന അറ പരിശോധിക്കുക. ഭണ്ഡാരത്തിന് പാമ്പുകള്‍ കാവല്‍ നില്‍ക്കുന്നുവെന്ന് വിശ്വസിക്കുന്നതിനാല്‍ പാമ്പ് പിടുത്തക്കാരുടെ സഹായവും ഉറപ്പാക്കാന്‍ ബന്ധപ്പെട്ടവര്‍ തീരുമാനിച്ചിട്ടുണ്ട്. രത്‌നഭണ്ഡാരത്തിന്‍റെ സുരക്ഷ മാത്രമാണ് പരിശോധിക്കുക. രത്നശേഖരം സൂക്ഷിച്ചിരിക്കുന്ന പേടകങ്ങളിൽ തൊടാന്‍ ഇവർക്ക് അനുവാദമില്ല.

നയനമനോഹരം ബുര്‍ജ് ഖലീഫ

ദുബൈയിലെ ഉയരക്കാരന്‍ ബുര്‍ജ് ഖലീഫയെ അലങ്കരിക്കുന്ന എല്‍ ഇ ഡി ഡിസൈനുകള്‍ക്കായി ആഗോളതലത്തില്‍ നടത്തിയ മത്സരത്തില്‍ നിന്ന് ഏപ്രില്‍ മാസത്തേക്ക് രണ്ട് എന്‍ട്രികള്‍ തിരഞ്ഞെടുത്തു. ജപ്പാനില്‍നിന്നും മെക്സിക്കോയില്‍ നിന്നുമുള്ള കലാകാരന്മാരുടെ എന്‍ട്രികളാണ് തിരഞ്ഞെടുത്തിരിക്കുന്നത്. ഇമാറാണ് മത്സരം സംഘടിപ്പിച്ചിരുന്നത്. മെക്സിക്കോയില്‍നിന്നുള്ള പെഡ്രോ നര്‍വേസും ജപ്പാനില്‍ നിന്നുള്ള ഹിറോയുകി ഹോസകയുമാണ് വിജയികള്‍. ഈ ഡിസൈനുകളാകും ഈ മാസം വൈകീട്ട് 6.15 മുതല്‍ 10.15 വരെ അര മണിക്കൂര്‍ ഇടവിട്ട് ബുര്‍ജ് ഖലീഫയില്‍ പ്രദര്‍ശിപ്പിക്കുന്നത്. എല്ലാ മാസവും പുതിയ ഡിസൈനുകളും വിജയികളെയും കണ്ടെത്തും.

ജലാശയം വറ്റുന്നു;ആശങ്കയോടെ തേക്കടി

കേരളത്തിലെത്തുന്ന വിനോദ സഞ്ചാരികളുടെ ഇഷ്ട ഇടമാണ് തേക്കടി. കുരങ്ങിണി കാട്ടു തീയ്ക്ക് ശേഷം പെരിയാര്‍ കടുവാ സങ്കേതത്തിലൂടെയുള്ള ട്രെക്കിങ്ങും, തേക്കടി തടാകത്തിലൂടെ ബോട്ടിങ്ങും മാര്‍ച്ച് 29നാണ് പുനരാരംഭിച്ചത്. വേനല്‍ അവധി ആരംഭിച്ചതോടെ സഞ്ചാരികള്‍ ബോട്ടിങ്ങിനായി തേക്കടി തടാകത്തില്‍ എത്തി തുടങ്ങി എന്നാല്‍ ഇപ്പോള്‍ തടാകത്തിലെ ജലനിരപ്പ് 112.7 അടിയാണ് ഈ ജലനിരപ്പ് 109 അടിയിലേക്ക് താഴുകയാണെങ്കില്‍ ബോട്ടിങ്ങ് താത്കാലികമായി നിര്‍ത്തി വെയ്ക്കുമെന്ന് അധികൃതര്‍ അറിയിച്ചു. മാര്‍ച്ച് 29ന് പുനരാരംഭിച്ച ട്രെക്കിങ് ഇപ്പോഴും ആശങ്കയിലാണ്. ഉള്‍വനങ്ങളിലേക്ക് ഇപ്പോഴും ട്രെക്കിങ് ആരംഭിച്ചിട്ടില്ല. തുടരുന്ന വേനലില്‍ ഇപ്പോഴും കാടുകളിലെ പുല്ലുകള്‍ ഉണങ്ങി തന്നെയാണ് നില്‍ക്കുന്നത് ഈ അവസ്ഥ തുടര്‍ന്നാല്‍ ഇനിയും കാട്ടുതീ പടരാന്‍ സാധ്യതയുണ്ടെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. തേക്കടി വിനോദ സഞ്ചാരികളുടെ പ്രധാന ആകര്‍ഷണ് ബോട്ടിങ് എന്നാല്‍ വേനല്‍ക്കാലത്ത് മഴയില്ലായിരുന്നുവെങ്കില്‍ ജലനിരപ്പ് ക്രമാതീതമായി കുറയുമായിരുന്നു. പരിസ്ഥിതി സംരക്ഷണ പരിപാടികളുടെ നിരോധനം വിനോദ സഞ്ചാര വ്യവസായത്തെ ബാധിച്ചു. എന്നിരുന്നാലും ഈസ്റ്റര്‍ അവധി ദിനങ്ങളില്‍ വിനോദ ... Read more

ന്യൂയോര്‍ക്ക്‌ മാതൃകയില്‍ ബെംഗളൂരുവില്‍ തെരുവു വരുന്നു

ന്യൂയോര്‍ക്ക് നഗരത്തിലെത്തുന്ന സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമായ ന്യൂയോര്‍ക്ക്‌ ടൈം സ്ക്വയര്‍ പകര്‍ത്താനൊരുങ്ങി കര്‍ണാടക. ടൂറിസം മേഖലയെ ശക്തിപ്പെടുത്താനാണ് കര്‍ണാടക ഈ പദ്ധതിയുമായി രംഗത്തെത്തിയത്. ബെംഗളൂരു സെന്‍ട്രല്‍ ബിസിനസ് ഡിസ്ട്രിക്റ്റിലാണ് ന്യൂയോര്‍ക്ക്‌ മോഡല്‍ ടൈം സ്ക്വയര്‍ നിര്‍മിക്കുന്നത്. ബെംഗളൂരുവിലെ പ്രധാന വ്യാവസായിക മേഖലയാണ് ബെംഗളൂരു സെന്‍ട്രല്‍ ബിസിനസ് ഡിസ്ട്രിക്റ്റ്. നിലവില്‍ ഇവിടെ യുദ്ധ സ്മാരകം സ്ഥിതി ചെയ്യുന്നുണ്ട്. ഇതും കൂടി ഉള്‍പ്പെടുത്തിയാവും ബെംഗളൂരു ടൈം സ്ക്വയര്‍ വരിക. വേഗത്തില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന ആഗോള നഗരമാണ് ബെംഗളൂരു. അതുകൊണ്ട്തന്നെ ഇവിടെ ആഘോഷമാക്കാന്‍ എന്തെങ്കിലും ആവശ്യമുണ്ട്. ഇതു പരിഗണിച്ചാണ് ബെംഗളൂരു ടൈം സ്ക്വയര്‍ എന്ന ആശയം ഉണ്ടായത്. ന്യൂയോര്‍ക്ക് നഗരത്തെ പോലെ ഇവിടെ എത്തുന്ന സഞ്ചാരികളും ആഘോഷമാക്കണം. ബ്രിഡ്ജ് റോഡിലാവും പ്രവേശന കവാടം. വിശദമായ പ്രൊജക്റ്റ്‌ റിപ്പോര്‍ട്ട് നടപടികള്‍ അണിയറയില്‍ നടക്കുന്നുണ്ടെന്ന് ബെംഗളൂരു മേയര്‍ ആര്‍. സമ്പത്ത് രാജ് പറഞ്ഞു.

ചരിത്രം രചിക്കാനൊരുങ്ങി കേരളം; യോഗാ ടൂര്‍ രജിസ്ട്രേഷന് മികച്ച പ്രതികരണം

ജൂണില്‍ കേരളം പുതു ചരിത്രം കുറിയ്ക്കും . യോഗാ ടൂറിസത്തിന്റെ ആസ്ഥാനമായി കേരളം മാറാന്‍ പോകുന്നു. വിവിധ വിദേശ രാജ്യങ്ങളില്‍ നിന്ന് നൂറിലേറെ യോഗാ അധ്യാപകര്‍ കേരളത്തില്‍ സംഗമിക്കും. ദൈവത്തിന്‍റെ സ്വന്തം നാട്ടില്‍ പത്തു ദിവസം ഇവര്‍ യോഗാ പര്യടനം നടത്തും. ടൂര്‍ ഓപ്പറേറ്റര്‍മാരുടെ കൂട്ടായ്മയായ അസോസിയേഷന്‍ ഓഫ് ടൂറിസം ട്രേഡ് ഓര്‍ഗനൈസേഷനാണ് (അറ്റോയ്) യോഗാ ടൂറിന് പിന്നില്‍. കേന്ദ്ര സര്‍ക്കാരിന് കീഴിലെ ആയുഷ് വകുപ്പും കേരള ടൂറിസവുമാണ് അറ്റോയ്ക്കൊപ്പം ഈ സംരംഭത്തില്‍ കൈകോര്‍ക്കുന്നത്. 150 പേരോളം ഇതിനകം യോഗാ പര്യടനത്തിന് രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു. ജര്‍മനി, അമേരിക്ക, സിംഗപ്പൂര്‍, പോളണ്ട്,തുടങ്ങിയ രാജ്യങ്ങളില്‍ നിന്നാണ് ഏറെപ്പേരും രജിസ്റ്റര്‍ ചെയ്തത്. മിക്ക രാജ്യങ്ങളില്‍ നിന്നും പ്രാതിനിധ്യമുണ്ട്. രജിസ്ട്രഷന്‍ നടപടികള്‍ പുരോഗമിക്കുകയാണ്. വിശദാംശങ്ങള്‍  https://attoi.org/ എന്ന വെബ്സൈറ്റില്‍ ലഭിക്കും. പര്യടനം ഇങ്ങനെ ജൂണ്‍ 14ന് കോവളത്ത് രാജ്യാന്തര യോഗാ സമ്മേളനത്തോടെ ടൂറിന് തുടക്കമാകും. മരുത്വാ മല, കന്യാകുമാരിയിലെ വിവേകാനന്ദപ്പാറ, ചടയമംഗലത്തെ ജടായുപ്പാറ, കുമരകം, മറയൂര്‍ മുനിയറ ... Read more

കൊച്ചി മെട്രോയില്‍ ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്യാം

കൊച്ചി മെട്രോ യാത്രക്കാർക്ക് പുതിയ സൗകര്യങ്ങൾ ഒരുക്കി കെ.എം.ആർ.എൽ. യാത്ര നിരക്കിൽ ഇളവും ടിക്കറ്റ് രഹിത യാത്രാ സംവിധാനവുമാണ് നടപ്പാക്കുന്നത്. വിനോദ സഞ്ചാരികള്‍ക്ക് കുറഞ്ഞ നിരക്കിൽ മെട്രോ സൗകര്യം ഉപയോഗപ്പെടുത്താൻ യാത്ര കാർഡുകൾ അവതരിപ്പിക്കാനാണ് തീരുമാനം. കാർഡ് എടുക്കുന്നവർക്ക് ഒരു ദിവസം എത്ര തവണ വേണമെങ്കിലും കുറഞ്ഞ നിരക്കിൽ മെട്രോയിൽ യാത്ര ചെയ്യാനാകും. ഒരു ദിവസം, ഒരാഴ്ച്ച, ഒരു മാസം എന്നിങ്ങനെ കാലാവധിയുള്ള കാർഡുകളാണ് ലഭ്യമാകുക. ഇതു കൂടാതെ സ്ഥിരം യാത്രക്കാർക്കായി ടിക്കറ്റ് രഹിത യാത്ര സംവിധാനം കൊണ്ടുവരാനും കെ.എം.ആർ.എൽ തീരുമാനിച്ചിട്ടുണ്ട്. നിയർ ഫീൽഡ് കമ്മ്യൂണിക്കേഷൻ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തുന്ന ഈ സംവിധാനം സ്റ്റേഷനിൽ നിന്ന് ടിക്കറ്റ് എടുക്കാതെ മെട്രോയിൽ യാത്ര ചെയ്യാനുള്ള സൗകര്യമാണ് ലഭ്യമാക്കുന്നത്. മെട്രോ കൂടാതെ അനുബന്ധ സംവിധാനങ്ങളായ ബസ്സുകളിലും ബോട്ടുകളിലും ഇത് ഉപയോഗപ്പെടുത്താനാകും. സ്മാർട്ട് ഫോണോ ടാബോ ഉപയോഗിച്ചാണ് ഈ സംവിധാനം പ്രവർത്തിപ്പിക്കുന്നത്. ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ചും ഇന്‍റര്‍നെറ്റ് ബാങ്കിങ് വഴിയും ടിക്കറ്റ് തുക നൽകാൻ ... Read more

ഒന്നാം പിറന്നാള്‍ നിറവില്‍ കൊച്ചി മെട്രോ: മാറ്റ് കൂട്ടാന്‍ ഫോട്ടോഗ്രാഫി മത്സരം

ഒന്നാം പിറന്നാള്‍ ആഘോഷിക്കാന്‍ കൊച്ചി മെട്രോ ഒരുങ്ങി കഴിഞ്ഞു. പ്രധാനമന്ത്രി കഴിഞ്ഞ വര്‍ഷം ജൂണ്‍ 17നാണ് കൊച്ചി മെട്രോ ഉദ്ഘാടനം ചെയ്തത്. കേരളത്തിലെ ആദ്യ മെട്രോയുടെ സേവനങ്ങളെ സ്മരിക്കാനും യാത്രക്കാര്‍ക്കൊപ്പം മെട്രോയുടെ ജന്മദിനം ആഘോഷിക്കാന്‍ കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് തയ്യാറെടുക്കുയാണ്. ആഘോഷങ്ങള്‍ക്ക് മാറ്റ് കൂട്ടാന്‍ ഫോട്ടോഗ്രഫി മത്സരം നടത്തുന്നതായി കെ.എം.ആര്‍.എല്‍. അറിയിച്ചു. മെട്രോ 365 എന്ന പേരില്‍ പുറത്തിറക്കുന്ന പുസ്തകത്തില്‍ ചേര്‍ക്കാന്‍ യോഗ്യമായ മികച്ച ചിത്രങ്ങള്‍ ലഭിക്കുന്നതിനു വേണ്ടിയാണ് മത്സരം സംഘടിപ്പിച്ചിരിക്കുന്നത്. മെട്രോയിലോ സ്റ്റേഷന്‍ പരിസരത്തോ ചിത്രീകരിച്ച ഫോട്ടോകളാണ് മത്സരത്തിന് പരിഗണിക്കുക. ഇന്ന് മുതല്‍ ഏപ്രില്‍ 12 വരെയാണ് ചിത്രങ്ങള്‍ അയക്കാനുള്ള സമയം. ഒരാള്‍ക്ക് രണ്ട് വീതം ഫോട്ടോസ് അയക്കാവുന്നതാണ്. മെട്രോയുമായി അഭേദ്യമായ ബന്ധമുള്ള ചിത്രങ്ങളായിരിക്കണം അയക്കേണ്ടത്. രണ്ട് ചിത്രങ്ങള്‍ ക്യാപ്ഷന്‍ സഹിതം മെട്രോയുടെ വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്യണം. വെബ്സൈറ്റ്: www.kochimetro.org. തിരഞ്ഞെടുക്കപ്പെടുന്ന വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡ് സമ്മാനിക്കും. ഒന്നാം സ്ഥാനത്തെത്തുന്ന ചിത്രത്തിന് 50,000 രൂപയാണ് സമ്മാനതുക. രണ്ടാം സ്ഥാനത്തെത്തുന്ന ... Read more

അവധിക്കാലമായി; മൂന്നാറില്‍ തിരക്കേറി

ഈസ്റ്റർ അവധിക്ക് പിന്നാലെ മൂന്നാറിൽ വിനോദ സഞ്ചാരികളുടെ വൻ തിരക്ക്. വരയാടുകളുടെ പ്രജനനം മുൻനിർത്തി 15 വരെ രാജമലയിലേക്ക് ടൂറിസ്റ്റുകൾക്ക് വിലക്ക് ഏർപ്പെടുത്തിയതിനാൽ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളായ മാട്ടുപ്പെട്ടി, എക്കോ പോയിന്റ്, കുണ്ടള എന്നിവിടങ്ങളിൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. വേനലവധി ആയതിനാൽ സ്കൂൾ കുട്ടികളുമായി നിരവധി പേർ മൂന്നാർ സന്ദർശനത്തിനെത്തി. നാട്ടിൻ പുറങ്ങളിൽ ചുട്ടുപൊള്ളുന്ന വെയിലിൽ നിന്നും തെല്ലൊരാശ്വാസം തേടിയാണ് അന്യ സംസ്ഥാനത്തുനിന്നടക്കം ആയിരക്കണക്കിന് സഞ്ചാരികൾ വന്നു പോകുന്നത്. മാട്ടുപ്പെട്ടിയിലേക്ക് സഞ്ചാരികളുമായി പോകുന്ന വാഹനങ്ങളുടെ നീണ്ട നിരയാണ് രാവിലെ മുതൽ. മാട്ടുപ്പെട്ടി ഡാമിൽ സഞ്ചാരികൾക്കായി ഒരുക്കിയിട്ടുള്ള ബോട്ടിങ് നടത്തിയും ആനസവാരിയും മറ്റും നടത്തിയാണ് സഞ്ചാരികൾ മടങ്ങുന്നത്. ടൂറിസ്റ്റുകളെ ഏറെ ആകർഷിക്കുന്ന എക്കോ പോയിന്റിലും നല്ല തിരക്കാണുള്ളത്. മൂന്നാർ ടോപ്പ് സ്റ്റേഷൻ റോഡിൽ കെഎഫ്ഡിസി യുടെ റോസ് ഗാർഡൻ സന്ദർശിക്കുന്നതിനും നിരവധി പേരെത്തി. മൂന്നാറിലെ മിക്ക റിസോർട്ടുകളും കോട്ടേജുകളും സഞ്ചാരികളെ കൊണ്ട് നിറഞ്ഞു. വരും ദിവസങ്ങളിൽ ടൂറിസ്റ്റുകളുടെ തിരക്ക് വർധിക്കുമെന്നാണ് പ്രതീക്ഷ.

അവഗണനയുടെ അറയില്‍ മുനിയറകള്‍

മറയൂർ, കാന്തല്ലൂർ മേഖലകളിലെ മൂവായിരം വർഷത്തോളം പഴക്കമുള്ള മുനിയറകൾ നാശത്തിന്റെ വക്കിൽ. ആയിരക്കണക്കിന് മുനിയറകൾ നിലനിന്നിരുന്നിടത്ത് അവശേഷിക്കുന്നത് കുറച്ചുമാത്രം. നവീനശിലായുഗ ചരിത്രം ആലേഖനം ചെയ്തിട്ടുള്ള മറയൂരിലെ മുനിയറകളുടെയും ഗുഹാചിത്രങ്ങളുടെയും സംരക്ഷണത്തിനായി പുരാവസ്തുവകുപ്പോ ബന്ധപ്പെട്ട അധികാരികളോ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. മറയൂർ‐ കാന്തല്ലൂർ പഞ്ചായത്തുകളിലായി വ്യാപിച്ചുകിടക്കുന്ന മുനിയറകളുടെ ചരിത്രം 1967ൽ ട്രാവൻകൂർ സ്റ്റഡീസിൽ രേഖപ്പെടുത്തിയിട്ടുണ്ട്. കോവിൽക്കടവ്‘ഭാഗത്തെ പാമ്പാറിന്റെ തീരങ്ങൾ, കോട്ടകുളം, മുരുകൻമല, എന്നിവിടങ്ങളിലായി ആറായിരത്തിലധികം മുനിയറകൾ ഉള്ളതായാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇതിഹാസങ്ങളും പുരാണങ്ങളുമായി ബന്ധപ്പെട്ട മുനിയറകളെപറ്റി വ്യത്യസ്ത അഭിപ്രായങ്ങമുണ്ട്. മുനിമാർ തപസ്സ് അനുഷ്ടിക്കുന്നതിനായി നിർമിച്ച കല്ലുവീടുകളാണ് മുനിയറകളെന്നും വനവാസകാലത്ത് പാണ്ഡവർ മറയൂർ താഴ്വരയിൽ എത്തിയിരുന്നതായും കനത്തമഴയിലും തണുപ്പിലും കഴിഞ്ഞിരുന്ന ഗ്രാമവാസികൾക്കായി പാണ്ഡവർ നിർമിച്ചതാണ് മുനിയറകളെന്നും അഭിപ്രായമുണ്ട്. ഉയരംകുറഞ്ഞ മനുഷ്യർ ജീവിച്ചിരുന്ന വാസസ്ഥലമെന്നും കല്ലുമഴയിൽനിന്നും രക്ഷനേടാനായി പാറക്കെട്ട് പച്ചിലനീര് ഉപയോഗിച്ച് പിളർന്ന് നിർമിച്ച നഗരതുല്യമായ പ്രദേശമായതിനാലാണ് മുനിയറകൾ കൂടുതൽ കാണാൻ കഴിയുന്നതെന്നതും മറ്റൊരു അഭിപ്രായം. ഗോത്രജനതയുടെ ശവസംസ്കാരം നടത്തുന്നതിനായാണ് മുനിയറകൾ നിർമിച്ചതെന്നാണ് പുരാവസ്തു ഗവേഷകരുടെ അഭിപ്രായം. ... Read more

വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ കരാര്‍ കാലയളവ്‌ നീട്ടി നല്‍കില്ലെന്ന് മുഖ്യമന്ത്രി

വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ കരാര്‍ കാലയളവ്‌ നീട്ടി നല്‍കില്ലെന്ന് മുഖ്യമന്ത്രി. ഓഖി ദുരന്തത്തെ തുടര്‍ന്ന് വന്‍ നാശനഷ്ട്മാണ് തുറമുഖത്തിന്‍റെ നിര്‍മാണത്തില്‍ വന്നത്. തുരന്നാണ് അദാനി ഗ്രൂപ്പ് കരാര്‍ കാലാവധി നീട്ടാന്‍ മുഖ്യമന്ത്രിയെ സമീപിച്ചത്. 16 മാസംകൂടി കാലാവധി നീട്ടിനല്കാന്‍ കമ്പനി ആവശ്യപ്പെട്ടു. ഇത് മുഖ്യമന്ത്രി അംഗീകരിച്ചില്ല. തുടര്‍ന്ന് എട്ടു മാസം നല്‍കിയാല്‍ മതിയെന്ന് കമ്പനി വീണ്ടും ആവശ്യപ്പെട്ടു. ഇതും മുഖ്യമന്ത്രി അംഗീകരിച്ചില്ല.    2019 ഡിസംബറില്‍ തന്നെ പദ്ധതി തീര്‍ക്കണമെന്നും കാലാവധി നീട്ടി നല്‍കാന്‍ പറ്റില്ലെന്നും മുഖ്യമന്ത്രി അദാനി ഗ്രൂപ്പിനെ അറിയിച്ചു. അതേസമയം, ഓഖി ദുരന്തവും, കരിങ്കല്‍ എത്തിക്കാനുള്ളതിലെ പ്രശ്നങ്ങളുമാണ് തുറമുഖ നിര്‍മാണം വൈകിക്കുന്നതെന്ന് അദാനി ഗ്രൂപ്പ് അറിയിച്ചു. ഇന്ന് ഉച്ചയ്ക്ക് ശേഷം ചീഫ് സെക്രട്ടറിയുമായി അദാനി ഗ്രൂപ്പ് പ്രതിനിധികള്‍ ചര്‍ച്ച നടത്തുന്നുണ്ട്. തുടര്‍ന്ന് സര്‍ക്കാറിന്‍റെ അന്തിമ തീരുമാനം അറിയാം.

തിത്തിത്താരാ സിന്ദാബാദ് …വള്ളം തുഴച്ചില്‍കാര്‍ക്കും സംഘടന

ചിത്രം: മോപ്പസാംഗ് വാലത്ത് വളളംകളി രംഗത്തെ തുഴച്ചില്‍ക്കാര്‍ക്കായി സംഘടന രൂപീകരിക്കുന്നു. വള്ളം ഉടമകള്‍ക്കും ബോട്ട്ക്ളബുകള്‍ക്കും സംഘടനയുണ്ടെങ്കിലും തുഴച്ചില്‍ക്കാര്‍ക്കായി സംഘടന ആദ്യമാണെന്ന് സംഘാടകര്‍ പറയുന്നു. തുഴച്ചില്‍ക്കാരെ കൂടാതെ താളക്കാര്‍, അമരക്കാര്‍, കമന്റേറ്റര്‍മാര്‍ എന്നിവരെയും സംഘടനയില്‍ ഉള്‍പ്പെടുത്തും. നവമാധ്യമങ്ങളുടെ പിന്തുണയിലാണ് സംഘടനയുടെ പ്രചാരണപ്രവര്‍ത്തനം. ഓള്‍കേരള ബോട്ട് റെയ്സ് റോവേഴ്സ് അസോസിയേഷന്‍ എന്ന പേരിലാണ് അംഗങ്ങളെ സംഘടിപ്പിക്കുന്നതെങ്കിലും നാലിന് കുമരകത്ത് ചേരുന്ന വിപുലമായ യോഗത്തില്‍ സംഘടനയുടെ പേരും ഭാരവാഹികളെയും തെരഞ്ഞെടുക്കുമെന്ന് സംഘാടകനും കമന്റേറ്ററുമായ ഷാജി ചേരമന്‍ പറഞ്ഞു. നാലിന് പകല്‍ രണ്ടിന് കുമരകം കലാഭവന്‍ ഹാളിലാണ് യോഗം. തുഴക്കാരുടെ കൈക്കരുത്തിന്റെയും കായികമികവിന്റെയും ബലത്തിലാണ് വള്ളംകളി പലപ്പോഴും ആവേശപ്പോരിലേക്ക് എത്തുന്നത്. എന്നാല്‍ ജലോത്സവങ്ങളുടെ സംഘാടനത്തിലോ മത്സരത്തിലോ കാര്യമായ പരിഗണനയുണ്ടാകാറില്ല. മത്സരത്തിനിടെ അപകടവും ചിലപ്പോള്‍ മരണവും സംഭവിക്കുന്നു. ഏതാനും കൊല്ലത്തിനിടെ ഏഴു തുഴച്ചില്‍ക്കാരാണ് മത്സരവള്ളംകളിക്കിടെ ഹൃദയാഘാതത്താല്‍ മരിച്ചത്. തുഴച്ചിലിനിടെ പരിക്കേറ്റവരും ധാരാളം. എന്നാല്‍ ഇവര്‍ക്ക് ജലോത്സവസമിതികളുടെയോ സര്‍ക്കാരിന്റെയോ സഹായം ലഭിക്കുന്നില്ല. തുഴച്ചില്‍ക്കാര്‍ക്കും താളക്കാര്‍ക്കും അമരക്കാര്‍ക്കുമെല്ലാം അപകട ഇന്‍ഷുറന്‍സ് വേണമെന്നാണ് ... Read more

ലിഗയെ തേടി പൊലീസ് തമിഴ്നാട്ടിലും

ലിഗയ്ക്കായി കോവളം ബീച്ചില്‍ തെരച്ചിലിന് ഇറങ്ങുന്ന നേവിയുടെ സ്കൂബാ ഡൈവര്‍മാര്‍ കോവളത്തുനിന്ന് കാണാതായ വിദേശവനിത ലിഗയെ കണ്ടെത്താൻ അന്വേഷണം തമിഴ്നാട്ടിലും. കന്യാകുമാരി, കുളച്ചൽ, തൂത്തുക്കുടി തീരദേശത്താണ് കേരള പൊലീസ് തെരച്ചിൽ നടത്തിയത്. ലിഗയെ കണ്ടെത്താൻ തമിഴ്നാട് പൊലീസിന്‍റെ സഹായവും തേടിയിട്ടുണ്ട്. അതിനിടെ നേവിയുടെ സ്കൂബ ഡൈവിങ് സംഘം തിങ്കളാഴ്ചയും കോവളംഭാഗത്ത് തെരച്ചിൽ നടത്തി. രാജ്യത്തെ മുഴുവൻ പൊലീസ് വാട്സാപ് ഗ്രൂപ്പുകളിലേക്കും റെയിൽവേ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരുടെ വാട്സാപ് ഗ്രൂപ്പുകളിലേക്കും ലിഗയുടെ ഫോട്ടോ അടക്കം പൊലീസ് സന്ദേശമയച്ചു. കഴിഞ്ഞ 13നാണ് അയർലൻഡുകാരിയായ ലിഗയെ കാണാതായത്. ഷാഡോ പൊലീസും ലോക്കൽ പൊലീസും വ്യാപകമായ തെരച്ചിലിലാണ്. വനിതകൾ ഉൾപ്പെടെ ഷാഡോയിലെ 38 പേരും അന്വേഷണത്തിലാണ്. കോവളംമുതൽ വർക്കലവരെയുള്ള തീരദേശത്താണ് ആദ്യം തെരച്ചിൽ നടത്തിയത്. തുടർന്ന് തമിഴ്നാട്ടിലെ തീരദേശത്തും തെരച്ചിൽ നടത്തി. നേവിയുടെ സംഘം ഞായറാഴ്ചയാണ് എത്തിയത്. രണ്ടുദിവസവും സ്കൂബ ഡൈവിങ് ടീം കടലിനടിയിൽ തെരച്ചിൽ നടത്തി. അടുത്ത ദിവസം ക്യാമറ ഉപയോഗിച്ച് തെരയും

ജല ആംബുലന്‍സ് തയ്യാര്‍; ഉദ്ഘാടനം 9 ന്

ജല ആംബുലൻസുമായി ജലഗതാഗത വകുപ്പിന്റെ പുതിയ സേവനദൗത്യം. ദ്വീപുകളിലും വാഹനസൗകര്യമില്ലാത്ത പ്രദേശങ്ങളിലുമുള്ളവർക്ക് ചികിത്സ വേഗത്തിൽ ലഭ്യമാക്കാനുള്ള ജല ആംബുലൻസ് സർവീസ്. ഒമ്പതിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനംചെയ്യും. രോഗികളെ ആശുപത്രിയിലെത്തിക്കാനും അത്യാഹിത സന്ദർഭങ്ങളിലും ‘ജല ആംബുലൻസ്’ എന്ന ജീവൻരക്ഷാ ബോട്ടുകളുടെ സേവനം ഉപയോഗപ്പെടുത്താം. 24 മണിക്കൂറുംസർവീസ് ലഭിക്കും. ആലപ്പുഴ, കൊല്ലം, എറണാകുളം, പാണാവള്ളി, മുഹമ്മ എന്നീ ബോട്ട് സ്റ്റേഷനുകൾ കേന്ദ്രീകരിച്ചായിരിക്കും പ്രവർത്തനം. 25 പേർക്ക് കയറാവുന്ന ബോട്ടിൽ ജീവൻരക്ഷാ ഉപകരണങ്ങളും പ്രാഥമികശുശ്രൂഷയ്ക്ക് ആവശ്യമായ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. മരുന്നുകളും ലഭ്യം. പ്രാഥമികശുശ്രൂഷ നൽകാൻ പരിശീലനം നേടിയ ജലഗതാഗതവകുപ്പിലെ ജീവനക്കാർക്കാണ് ബോട്ടിന്റെ ചുമതല. യാത്രാബോട്ടുകൾ മണിക്കൂറിൽ ആറ് നോട്ടിക്കൽ മൈൽ (11 കിമീ) വേഗത്തിൽ സഞ്ചരിക്കുമ്പോൾ ജീവൻരക്ഷാബോട്ടുകൾക്ക് ഇരട്ടിയിലേറെയാണ് വേഗം (25 കിലോമീറ്റർ). 2002ൽ വേമ്പനാട്ടുകായലിൽ സംഭവിച്ച കുമരകം ബോട്ട്ദുരന്തത്തിനുശേഷമാണ് ജീവൻരക്ഷാബോട്ടുകളുടെ ആവശ്യകത ജലഗതാഗതവകുപ്പിന് ബോധ്യപ്പെട്ടത്. അന്നത്തെ അപകടത്തിൽ 29 പേരാണ് മുങ്ങിമരിച്ചത്. നടുക്കായലിലുണ്ടായ അപകടത്തിൽ രക്ഷാപ്രവർത്തനം വൈകിയതും മരണസംഖ്യ വർധിക്കാനിടയാക്കി. സർവീസ് ബോട്ടുകൾ ... Read more

കോയമ്പത്തൂര്‍ നഗരത്തിലെ ഓട്ടോ ഓടിക്കാന്‍ ഇനി ട്രാന്‍സ്‌ജെന്‍ഡേഴ്‌സും

കോവൈ സിറ്റിയിലെ ഓട്ടോ ഓടിക്കാന്‍ ഇനി ട്രാന്‍സ്‌ജെന്‍ഡേഴ്‌സും. സിറ്റി പോലീസിന്റെ സഹകരണത്തോടെയാണ് ശ്രീസായി ട്രസ്റ്റ് നാല് ഓട്ടോ റിക്ഷകള്‍ സമ്മാനിച്ചത്. ഏഞ്ചല്‍, സുചിത്ര, മഞ്ജു, അനുഷ്യ എന്നിവരാണ് ഇനി നഗരത്തിലെ ഓട്ടോയുടെ സാരഥികള്‍. സാരിയും കാക്കിയും അണിഞ്ഞ ഡ്രൈവമാര്‍ക്ക് സിറ്റി പോലീസ് കമ്മീഷണര്‍ കെ. പെരിയ്യ ഓട്ടോറിക്ഷ രേഖകള്‍ കൈമാറിയത്.

കൊല്ലത്തു നിന്നും മൺറോത്തുരുത്തിലേക്ക് സ്പെഷ്യല്‍ കായല്‍ യാത്ര

കൊല്ലം ഡി.ടി.പി.സിയുടെ വിനോദസഞ്ചാര പാക്കേജില്‍ സ്പെഷ്യൽ കായൽ യാത്ര ഒരുങ്ങുന്നു. അവധിക്കാലം ആഘോഷിക്കാന്‍ വരുന്ന സഞ്ചാരികളെ ലക്ഷ്യമിട്ടാണ് സ്പെഷ്യല്‍ കായല്‍ യാത്ര നടപ്പാക്കുന്നത്. രാവിലെ 9.30നു ഡി.ടി.പി.സിയുടെ ബോട്ട് ജെട്ടിയിൽ നിന്നാരംഭിക്കുന്ന യാത്ര വൈകീട്ട് മൂന്നിനു തിരികെ കൊല്ലത്ത് അവസാനിക്കുന്ന രീതിയിലാണ് തയാറാക്കിയിരിക്കുന്നത്. രാവിലെ അഷ്ടമുടി കായലിലൂടെ സഞ്ചരിച്ച് സാമ്പ്രാണിക്കോടിയിൽ എത്തും. അവിടെ ഡി.ടി.പി.സിയുടെ തീരം റിസോർട്ടിൽ അല്‍പസമയം വിശ്രമം. അവിടെ നിന്നും മൺറോത്തുരുത്തിലേക്ക്. തുരുത്തിലെത്തിയാൽ തുടർന്നുള്ള യാത്ര വള്ളത്തിലാണ്. വള്ളങ്ങൾക്കു മാത്രം പോകാവുന്ന ചെറിയ കൈത്തോടുകളിലൂടെയാണ് പിന്നീടുള്ള യത്ര. വഴികളില്‍ കരിമീൻ, ചെമ്മീൻ വളർത്തുന്ന ബണ്ടുകള്‍, കയർ നിർമാണം തുടങ്ങിയവ ആസ്വദിക്കാം. ഉച്ചഭക്ഷണത്തിനു ശേഷം കൊല്ലം ബോട്ട് ജെട്ടിയിലേക്കു മടക്കയാത്ര. മൂന്നു മണിയോടെ കൊല്ലത്തെത്തും. തുടർന്നു കൊല്ലം അഡ്വെഞ്ചർ പാർക്ക്‌, ചിൽഡ്രൻസ് പാർക്ക്‌, ബീച്ച് എന്നിവ സന്ദർശിക്കാം. കന്നേറ്റി കായലോരത്തു ഡി.ടി.പി.സി നിർമിച്ച ടെർമിനലിൽ നിന്നു പള്ളിക്കലാറിലൂടെയുള്ള യാത്രയുടെ പാക്കേജും തയാറായിട്ടുണ്ട്. രണ്ടു വഞ്ചി വീടുകളും ഒരു സഫാരി ബോട്ടും ... Read more