Category: Homepage Malayalam
തിങ്കളാഴ്ച സംസ്ഥാനത്ത് ദളിത് ഐക്യവേദിയുടെ ഹര്‍ത്താല്‍
ദലിത് സംഘടനകൾ നടത്തിയ ഭാരത് ബന്ദിൽ പങ്കെടുത്തവരെ വെടിവെച്ചു കൊന്നതിൽ പ്രതിഷേധിച്ച് തിങ്കളാഴ്ച സംസ്ഥാനത്ത് ഹർത്താലിന് ആഹ്വാനം ചെയ്ത് ദലിത് ഐക്യവേദി. തിങ്കളാഴ്ച രാവിലെ ആറ് മണി മുതൽ വൈകിട്ട് ആറ് വരെയാണ് ഹർത്താൽ. പാൽ, പത്രം, മെഡിക്കൽ ഷോപ്പ് എന്നിവയെ ഹർത്താലിൽ നിന്നും ഒഴിവാക്കും. പട്ടികജാതി/പട്ടിക വർഗ പീഡനവിരുദ്ധ നിയമം ദുർബലപ്പെടുത്തിയതിനെതിരേ ദലിത് സംഘടനകൾ രാജ്യവ്യാപകമായി നടത്തിയ ഭാരത് ബന്ദിൽ 11 പേർ വെടിയേറ്റ് മരിച്ചിരുന്നു. ബന്ദിൽ പങ്കെടുത്തവരെ വെടിവെച്ച് കൊന്ന മധ്യപ്രദേശ്, രാജസ്ഥാൻ ഉത്തർപ്രദേശ് സംസ്ഥാനങ്ങളിലെ ഭരണകൂട നടപടിയിൽ പ്രതിഷേധിച്ചാണ് ദലിത് ഐക്യവേദി ഹർത്താലിന് ആഹ്വാനം ചെയ്തത്.
വര്‍ക്കലയിലെ സഞ്ചാരി പ്രവാഹത്തില്‍ കുതിപ്പ്; സര്‍ഫിംഗിന് സ്വര്‍ഗമെന്നു സഞ്ചാരികള്‍
വര്‍ക്കലയില്‍ വിനോദ സഞ്ചാര വളര്‍ച്ച കുതിക്കുന്നു. പാപനാശം ബീച്ചും സ്വാഭാവിക ക്ലിഫും ഉള്ള വര്‍ക്കല സര്‍ഫിംഗ് പ്രിയരുടെ കേന്ദ്രമാവുകയാണ്. അഞ്ചു വര്‍ഷത്തിനിടെ സഞ്ചാരികളുടെ എണ്ണത്തില്‍ 130.02 ശതമാനം വളര്‍ച്ചയാണ് വര്‍ക്കല കൈവരിച്ചത്. പോയ വര്‍ഷം ഇവിടെയെത്തിയ വിദേശ സഞ്ചാരികളുടെ എണ്ണം 1,33,658 ആണ്.. കേരളത്തില്‍ ഏറ്റവുമധികം സഞ്ചാരികള്‍ എത്തിയ കൊച്ചിയില്‍ 43.89 ശതമാനം മാത്രം രേഖപ്പെടുത്തിയപ്പോഴാണ് വര്‍ക്കലയുടെ വളര്‍ച്ച. തിരുവനന്തപുരത്ത് തന്നെയുള്ള കോവളത്താകട്ടെ അഞ്ചു വര്‍ഷത്തെ വളര്‍ച്ച അഞ്ചു ശതമാനം മാത്രവും. വര്‍ക്കലക്ക് പുറമേ പൂവാറിനും നല്ല കാലമായിരുന്നു. ഓഖി, നോട്ടു നിരോധനം, ബാര്‍ അടയ്ക്കല്‍ തുടങ്ങിയ പ്രതിസന്ധികള്‍ ഇല്ലായിരുന്നെങ്കില്‍ സഞ്ചാരികളുടെ എണ്ണം ഇനിയും ഉയര്‍ന്നേനെ. തിരയില്‍ തെന്നാം.. തീരത്ത് വിശ്രമിക്കാം ലോകത്തെ പ്രധാന സര്‍ഫിംഗ് കേന്ദ്രങ്ങളിലൊന്നായി മാറുകയാണ് വര്‍ക്കല. ഗോവയ്ക്ക് പകരം വെയ്ക്കാവുന്ന ബീച്ചാണ് വര്‍ക്കലയെന്നു ന്യൂയോര്‍ക്ക് ടൈംസ് വിശേഷിപ്പിച്ചിരുന്നു. കിറുങ്ങി നടക്കാന്‍ ഗോവയ്ക്ക് പോകാം.. നവോന്മേഷമാണ് വേണ്ടതെങ്കില്‍ വര്‍ക്കലയ്ക്കും പോകാം എന്നായിരുന്നു ആ ലേഖനത്തില്‍ ന്യൂയോര്‍ക്ക് ടൈംസ് ചൂണ്ടിക്കാട്ടിയത്. ... Read more
മുംബൈയിലെ ലോക്കല്‍ ട്രെയിനുകളുടെ വേഗം കൂട്ടുമെന്ന് റെയില്‍വേ
സിഎസ്എംടിയില്‍നിന്ന് പന്‍വേലിലേക്കുള്ള യാത്രയ്ക്ക് കാല്‍ മണിക്കൂര്‍ കുറയ്ക്കാനൊരുങ്ങി മധ്യറെയില്‍വേ. സിഎസ്എംടിയില്‍നിന്ന് 49 കിലോമീറ്റര്‍ ദൂരെ ഉള്ള പന്‍വേലില്‍ എത്താന്‍ നിലവില്‍ ഒരു മണിക്കൂറും 20 മിനിറ്റും വേണം. ട്രെയിനിന്റെ വേഗം വര്‍ധിപ്പിച്ചു കാല്‍ മണിക്കൂര്‍ നേരത്തെ ലോക്കല്‍ ട്രെയിനുകള്‍ എത്തിക്കാനാണു നീക്കം. ഇതോടെ, 65 മിനിറ്റ് കൊണ്ട് ട്രെയിന്‍ പന്‍വേലിലെത്തും. ഇത്രയും ദൂരമുളള മധ്യറെയില്‍വേ, പശ്ചിമ റെയില്‍വേകളിലെ സ്ഥലങ്ങളിലേക്കു 45-50 മിനിറ്റ് കൊണ്ട് ഓടിയെത്താന്‍ പാകത്തില്‍ ഫാസ്റ്റ് ട്രെയിനുകള്‍ സര്‍വീസ് നടത്തുന്നുണ്ട്. മധ്യറെയില്‍വേയിലെ കല്യാണ്‍, അംബര്‍നാഥ്, ഖോപോളി, കര്‍ജത്, ആസന്‍ഗാവ്, പശ്ചിമ റെയില്‍വെയിലെ ഭായിന്ദര്‍, വിരാര്‍ തുടങ്ങിയ ദൂരസ്ഥലങ്ങളിലേക്ക് ഒട്ടേറെ ഫാസ്റ്റ് ട്രെയിനുകള്‍ ഓടുന്നതിനാല്‍, യാത്രക്കാര്‍ തങ്ങള്‍ താമസിക്കുന്ന സ്ഥലങ്ങളിലേക്കുള്ള ദൂരം ശരിക്കും അറിയുന്നില്ല. ഇതില്‍ പലരും ദിവസവും നഗരത്തിലെത്തി ജോലിചെയ്തു മടങ്ങുന്നവരാണ്. പന്‍വേല്‍ റൂട്ടായ ഹാര്‍ബര്‍ ലൈനില്‍ രണ്ടുവരി പാത മാത്രമായതിനാലാണ് ഫാസ്റ്റ് ട്രെയിന്‍ ഓടിക്കാനാകാത്തത്. ഫാസ്റ്റ് ലോക്കല്‍ ട്രെയിന്‍ ഓടിക്കുന്ന മറ്റു റൂട്ടുകളിലെല്ലാം നാലുവരി പാതകളുണ്ട്. രണ്ടു ... Read more
ഹജ്ജ് വിമാനങ്ങള്‍ ഇത്തവണയും കൊച്ചിയില്‍ നിന്നുതന്നെ
സംസ്ഥാനത്ത് ഈ വർഷവും ഹജ്ജ് വിമാന സർവീസുകൾ നെടുമ്പാശ്ശേരിയിൽ നിന്നായിരിക്കുമെന്ന് മന്ത്രി ഡോ. കെ.ടി ജലീൽ നിയമസഭയിൽ അറിയിച്ചു. ഹജ്ജ് ക്യാമ്പും അവിടെത്തന്നെയാകും. ഇതുസംബന്ധിച്ച് സിയാൽ എം.ഡിയുമായി ചർച്ചചെയ്ത് ധാരണയിലെത്തി. ഇത്തവണ സിയാലിന്റെ അക്കാദമിയിലാണ് ഹാജിമാർക്കുള്ള താമസസൗകര്യം ഒരുക്കുന്നത്. അതേസമയം, ഹജ്ജ് എംബാർക്കേഷൻ പോയന്റ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ പുന സ്ഥാപിക്കുകയാണ് സർക്കാറിന്റെ നിലപാടെന്ന് മന്ത്രി അറിയിച്ചു. 70 കഴിഞ്ഞവർക്ക് ഹജ്ജിന് പോകുന്നത്തിന് മുൻഗണന നൽകുന്ന വിഷയം സുപ്രീംകോടതിയുടെ പരിഗണനയിലാണെന്നും മന്ത്രി പറഞ്ഞു.
താബരം- കൊല്ലം സ്‌പെഷ്യല്‍ ട്രെയിന്‍ മൂന്ന് മാസത്തേക്ക് കൂടി നീട്ടി
കേരളത്തിനും ചെന്നൈ മലയാളികള്‍ക്കുമുള്ള റെയില്‍വേയുടെ വിഷുക്കൈനീട്ടം താംബരത്തു നിന്നു കൊല്ലത്തേക്കു ചൂളം വിളിച്ചെത്തും. ചെന്നൈ താംബരം മുതല്‍ കൊല്ലം വരെ ചെങ്കോട്ട പാതയില്‍ മൂന്നു മാസത്തേക്കു റെയില്‍വേ സ്‌പെഷല്‍ ഫെയര്‍ ട്രെയിനുകള്‍ പ്രഖ്യാപിച്ചു.തിങ്കള്‍, ബുധന്‍ ദിവസങ്ങളിലായിരിക്കും താംബരത്തു നിന്നു കൊല്ലത്തേക്കു ട്രെയിന്‍. കൊല്ലത്തു നിന്നു താംബരത്തേക്കു ചൊവ്വ, വ്യാഴം ദിവസങ്ങളില്‍ ട്രെയിനുണ്ടാകും. ആദ്യ ട്രെയിന്‍ ഒന്‍പതിനു പുറപ്പെടും.അവസാന ട്രെയിന്‍ ജൂണ്‍ 27ന്. ഗേജ് മാറ്റത്തിന് ശേഷം കഴിഞ്ഞ ദിവസം പരീക്ഷണാടിസ്ഥാനത്തില്‍ ഈ പാതയില്‍ ഓടിയ സര്‍വീസിന്റെ വന്‍ വിജയമാണ്. മൂന്ന് മാസത്തേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിക്കാന്‍ റെയില്‍വേയെ പ്രേരിപ്പിച്ചത്.ടിക്കറ്റ് ബുക്കിങ് ആരംഭിച്ചതായി റെയില്‍വേ അധികൃതര്‍ അറിയിച്ചു. തുടക്കമെന്ന നിലയില്‍ സ്‌പെഷല്‍ ഫെയര്‍ സര്‍വീസ് സ്വാഗതം ചെയ്യുന്നുവെങ്കിലും കേരളത്തിലേക്ക് ഈ പാതയിലൂടെ സ്ഥിരം സര്‍വീസ് വേണമെന്നു തന്നെയാണു ചെന്നൈ മലയാളികളുടെ ആവശ്യം.പാതയുടെ ഔദ്യോഗിക ഉദ്ഘാടനം പത്തിനു കേന്ദ്ര സഹമന്ത്രി പുനലൂരില്‍ നിര്‍വഹിക്കുമ്പോള്‍ ഈ പ്രഖ്യാപനമുണ്ടാകുമോയെന്നാണു കാത്തിരിക്കുന്നത്.ഗേജ് മാറ്റത്തിനായി പാത അടയ്ക്കുന്നതിനു മുന്‍പ് എഗ്മൂറില്‍ ... Read more
അവധിക്കാലം ആഘോഷമാക്കാന്‍ എസി ട്രെയിൻ ടൂർ പാക്കേജുകളുമായി റെയില്‍വേ
കേരളത്തിൽ നിന്നും അവധിക്കാല പ്രത്യേക എ.സി ട്രെയിൻ ടൂർ പാക്കേജുകൾ പ്രഖ്യാപിച്ച് ഐ.ആർ.സി.ടി.സി. മൂന്നു ടൂര്‍ പാക്കേജുകളാണ് റെയില്‍വേ പ്രഖ്യാപിച്ചത്. കുളു– മണാലി (ഡൽഹി- ആഗ്ര- അമൃത്‌സർ- മണാലി- കുളു- ചണ്ഡിഗഡ്), കാശ്മീർ (ഡൽഹി- ആഗ്ര- അമൃത്‌സർ- ശ്രീനഗർ-ഗുൽമാർഗ്- സോൻമാർഗ്), ഡാർജിലിങ്– ഗ്യാങ്ടോക് (അക്ക്‌വാലി-ബോറാ ഗുഹകൾ- ഗ്യാങ്ടോക്- ചാങ്ങു- ഡാർജിലിങ്- ടൈഗർഹിൽ- കൊൽക്കത്ത) എന്നിവിടങ്ങളിലേയ്ക്കാണ് ടൂര്‍ പാക്കേജ്. കുളു– മണാലി പാക്കേജിന് 43,500 രൂപ മുതലാണു ടിക്കറ്റ് നിരക്ക്. കാശ്മീര്‍ പാക്കേജിന് 42,800 രൂപ മുതലും ഡാർജിലിങ്– ഗ്യാങ്ടോക് പാക്കേജിന് 46,200 രൂപ മുതലുമാണു ടിക്കറ്റ് നിരക്ക്. കുളു, കശ്മീർ പാക്കേജുകൾ മേയ് രണ്ടിനു പുറപ്പെട്ടു 13നു മടങ്ങിയെത്തും. ഡാർജിലിങ് യാത്ര മേയ് 18നു പുറപ്പെട്ട് 29നു തിരിച്ചെത്തും. എല്ലാ പാക്കേജുകളും 12 ദിവസം നീളുന്നതാണ്. താമസം, വാഹനം, ഭക്ഷണം, ടൂർ ഗൈഡിന്‍റെ സേവനം, യാത്രാ ഇൻഷുറൻസ് എന്നിവ പാക്കേജിന്‍റെ ഭാഗമായി യാത്രക്കാര്‍ക്ക് ലഭിക്കും. കുളു-മണാലി, കാശ്മീർ പാക്കേജ് ട്രെയിനില്‍ യാത്ര ... Read more
എതിരാളികളെ നേരിടാന്‍ പേ ടി എം ആപ്പ് പുതുക്കി
വാട്‌സാപ്പ് പെയ്‌മെന്റിനെയും ഗൂഗിള്‍ ടെസിനെയും പണക്കൈമാറ്റത്തിന് നേരിടാന്‍ പുതിയ ഫീച്ചറുമായി പേ ടി എം. പണക്കൈമാറ്റം എളുപ്പമാക്കുന്നതിന് പുതിയ വഴികളാണ് പേ ടി എം സ്വീകരിച്ചിരിക്കുന്നത്. പുതുമകളോയെ പുറത്തിറക്കിയ ഐ ഒ എസ് ആപ് ഞായറാഴ്ച മുതല്‍ ആക്ടീവാണ്. ആന്‍ഡ്രോയിഡില്‍ ആപ് വൈകാതെ എത്തുമെന്ന് അധികൃതര്‍ പറഞ്ഞു. ആപ്പിലെ ‘മണി ട്രാന്‍സ്ഫേഴ്സ്’ ഓപ്ഷനില്‍ ഇനി ബാങ്ക് ടു ബാങ്ക് ഓപ്ഷനടക്കം പലതരം പണക്കൈമാറ്റ സാധ്യതകളും ഉണ്ടായിരിക്കും. പണക്കൈമാറ്റം പ്രോത്സാഹിപ്പിക്കാന്‍ 250 കോടി രൂപയാണ് പേടിഎം മാറ്റിവച്ചിരിക്കുന്നത്. ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ, രാജ്യത്തെ മൊത്തം പണക്കൈമാറ്റത്തിന്റെ മൂന്നിലൊന്ന് പേടിഎം ആപ്പിലൂടെ നടത്തുക എന്നതാണ് കമ്പനിയുടെ പ്രഖ്യാപിത ലക്ഷ്യം ഡിജിറ്റല്‍ വോലറ്റ് ബിസിനസില്‍ റിസേര്‍വ് ബാങ്കിന്റെ പുതിയ നോ-യുവര്‍-കസ്റ്റമര്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പേടിഎമ്മിന്റെ പല എതിരാളികള്‍ക്കും അടിതെറ്റിയിരിക്കുന്നിടത്താണ് കമ്പനി ബാങ്ക്-ടു-ബാങ്ക് പണമിടപാടുകളില്‍ കുതിച്ചു ചാട്ടത്തിനു തയാറാകുന്നത്. പരസ്പര ബന്ധമില്ലാതെയാണ് ഇതുവരെ പേടിഎം സ്വന്തം പെയ്മന്റ്സ് ബാങ്കില്‍ നിന്നും മറ്റു ബാങ്കുകളിലേക്കുള്ള പണക്കൈമാറ്റവും, പെയ്മെന്റ്സ് ബാങ്ക് അക്കൗണ്ടില്‍ ... Read more
കുവൈത്തില്‍ ഏര്‍പ്പാടാക്കിയ പണമിടപാട് നികുതി തള്ളിയേക്കും
വിദേശികള്‍ അയയ്ക്കുന്ന പണത്തിന് നികുതി ചുമത്തണമെന്ന നിര്‍ദേശം കുവൈത്ത് സര്‍ക്കാര്‍ തള്ളിയേക്കും. ഇങ്ങനെയൊരു നിയമം നിയമം നടപ്പാക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നാണ് പാര്‍ലമെന്റ് നിയമ കാര്യസമിതിയുടെ നിലപാട്. എന്നാല്‍ കരട് ബില്ലിന് അനുമതി നല്‍കിയ ധനകാര്യ സമിതി ഭരണഘടനാപരമായി ഒരു തടസ്സവുമില്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ്. പുതിയ നിയമം നടപ്പാക്കിയാല്‍ കള്ളപ്പണം വെളുപ്പിക്കല്‍, തീവ്രവാദികള്‍ക്ക് സാമ്പത്തികസഹായം എത്തിക്കല്‍ തുടങ്ങിയ വിപരീത പ്രവൃത്തികള്‍ക്ക് സാഹചര്യം സൃഷ്ടിക്കുമെന്നാണ് നിയമ സമിതിയിലെ അംഗങ്ങള്‍ പറയുന്നത്. ജനങ്ങളെ രണ്ട് തട്ടിലാക്കുന്ന ഇത്തരം നിയമങ്ങള്‍ പാസാക്കുന്നത് ഭരണ ഘടനയ്ക്ക് വിരുദ്ധമാണെന്ന് നിയമകാര്യ സമിതി ചെയര്‍മാന്‍ ഹുമൈദി അല്‍ -സുബായി പറഞ്ഞു. ഇതുസംബന്ധിച്ച വ്യക്തമായ ധാരണയിലെത്തിയിട്ടില്ല. ഇങ്ങനെയൊരു നിയമം നടപ്പാക്കുന്നതിന് മുമ്പ് വിശദമായ പഠനം നടത്തേണ്ടതുണ്ട്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ വിയോജിപ്പ് പ്രകടിപ്പിക്കുമെന്നും അല്‍ ഹുമൈദി പറഞ്ഞു. പാര്‍ലമെന്റിന്റെ സുപ്രധാനസമിതികള്‍ ഇക്കാര്യത്തില്‍ രണ്ടു തട്ടിലായതോടെ സര്‍ക്കാര്‍ നിര്‍ദേശം തള്ളാനാണ് സാധ്യതയെന്നാണ് വിലയിരുത്തല്‍. പണമിടപാടില്‍ നികുതി ഏര്‍പ്പെടുത്തതില്‍ രാജ്യത്തെ വിവിധ ധനഇടപാട് സ്ഥാപനങ്ങളും മണി ... Read more
ജിയോയുടെ ഐപിഎല്‍ ക്രിക്കറ്റ് ഓഫര്‍: 251 രൂപയ്ക്ക് 102 ജിബി ഡേറ്റ
രാജ്യത്തെ മുൻനിര ടെലികോം സേവനദാതാക്കളായ റിലയന്‍സ് ജിയോ വരിക്കാരെ പിടിച്ചുനിര്‍ത്താൻ നിരവധി ഓഫറുകളാണ് അവതരിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം ക്രിക്കറ്റ് സീസൺ റീചാർജ് പായ്ക്കാണ് ജിയോ ഉപയോക്താക്കള്‍ക്ക് വേണ്ടി പുറത്തിറക്കിയിരിക്കുന്നത്. 251 രൂപയ്ക്ക് 51 ദിവസം കാലാവധിയിൽ 102 ജി.ബി ഡേറ്റ ലഭിക്കുന്ന പായ്ക്കാണു ജിയോ പുറത്തിറക്കിയത്. ഇതോടൊപ്പം ഐ.പി.എല്‍ ക്രിക്കറ്റിനെ വരവേൽക്കാൻ കോടികളുടെ സമ്മാനങ്ങൾ നൽകുന്ന ക്രിക്കറ്റ് ലൈവ് ഗെയിമും ക്രിക്കറ്റ് ഹാസ്യ ഷോയും ജിയോ ഒരുക്കിയിട്ടുണ്ട്. ഈ മാസം ഏഴു മുതൽ മൈ ജിയോ ആപ്പിലൂടെയാണു ധൻ ധനാ ധൻ തൽസമയ ക്രിക്കറ്റ് ഹാസ്യ ഷോ അരങ്ങേറുക. ഹാസ്യതാരം സുനിൽ ഗ്രോവറും ക്രിക്കറ്റ് കമന്‍റെറ്റർ സമീർ കൊച്ചാറും ചേർന്ന് അവതരിപ്പിക്കും. കപിൽദേവ്, വീരേന്ദ്ര സെവാഗ് തുടങ്ങിയവര്‍ പങ്കെടുക്കും. വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ രാത്രി ഏഴരയ്ക്കാണു ഷോ. ജിയോ ക്രിക്കറ്റ് പ്ലേ എലോങ് ലൈവ് ഗെയിമിൽ 11 ഭാഷകളിൽ പങ്കെടുക്കാം. ഏഴ് ആഴ്ചകളിലായി 60 മൽസരങ്ങളുണ്ടാകും. കാറുകളും മുംബൈയിൽ ഒരു ... Read more
ടിയാന്‍മെന്‍ പാത കീഴടക്കിയ റേഞ്ച് റോവറിന് റെക്കോര്‍ഡ്
സൂപ്പര്‍ കാറുകളെ ഓട്ട മത്സരത്തില്‍ തോല്‍പിക്കാമെന്ന് എസ് യു വികള്‍ ഒരിക്കലും അവകാശവാദം പറയില്ല. അങ്ങനെ തോല്‍പ്പിക്കണമെങ്കില്‍ അത് യൂറസോ മറ്റോ ആയിരിക്കണം. എന്നാല്‍ യൂറസ്സിനെ പോലെ സൂപ്പര്‍ എസ്. യു. വി അല്ലാത്ത ഫെറാറി 458 ഇറ്റാലിയയുടെ സൃഷ്ടിച്ച റെക്കോര്‍ഡ് കഴിഞ്ഞ മാസം തകര്‍ത്തു. റൈഡര്‍മാരുടെ പേടി സ്വപനമായ ചൈനയിലെ ടിയാന്‍മെന്‍ പര്‍വതപാതയിലൂടെ ശരാശരി 68.8 കിലോമീറ്റര്‍ വേഗത്തിലോടിയാണ് റേഞ്ച് റോവറിന്റെ പെര്‍ഫോമന്‍സ് എസ്.യു.വി.യായ റേഞ്ച് റോവര്‍ സ്‌പോര്‍ട് എസ്.വി.ആര്‍ കഴിഞ്ഞ വര്‍ഷം ഫെറാറി സൃഷ്ടിച്ച വേഗത്തിന്റെ റെക്കോഡ് തകര്‍ത്തത്. മലയുടെ അടിയില്‍ നിന്ന് മുകളിലേക്ക് 11.3 കിലോമീറ്റര്‍ ദൂരം മാത്രമേ താണ്ടാനുള്ളുവെങ്കിലും 99 വളവുകളും തിരിവുകളും റോഡരികിലെ നൂറുകണക്കിന് മീറ്റര്‍ താഴ്ചയുള്ള ഗര്‍ത്തങ്ങളുമുള്ള റോഡിലൂടെ പരിചയസമ്പന്നരായ ഡ്രൈവര്‍മാര്‍ പോലും ശ്രദ്ധിച്ചേ വണ്ടിയോടിക്കൂ. ഈ റോഡിലൂടെയാണ് കഴിഞ്ഞ വര്‍ഷം 10 മിനിറ്റ് 31 സെക്കന്‍ഡും കൊണ്ട് ഫെറാറി വേഗത്തിന്റെ റെക്കോഡിട്ടത്. പാനസോണിക് ജാഗ്വാര്‍ റേസിങ് ഡ്രൈവറായ ഹോ-പിന്‍ ടുങ് ഈ ... Read more
ഒമ്പതു കോടി ആളുകളുടെ വിവരങ്ങൾ ചോർന്നു; സക്കര്‍ബര്‍ഗ്
കേംബ്രിജ് അനലിറ്റിക്ക വഴി ഏകദേശം ഒമ്പതു കോടിയോളം ആളുകളുടെ വിവരങ്ങൾ ചോർന്നുവെന്ന് ഫെയ്സ്ബുക്ക്. മാര്‍ക്ക് സക്കര്‍ബര്‍ഗ് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് കണക്കുകള്‍ വെളിപ്പെടുത്തിയത്. ചോര്‍ച്ചാവിഷയത്തില്‍ വിശദീകരണം നല്‍കാന്‍ സക്കര്‍ബര്‍ഗ് ഈ മാസം പതിനൊന്നിന് യു.എസ് പ്രതിനിധി സഭയ്ക്ക് മുമ്പാകെ ഹാജരാകും. 5.62 ലക്ഷം ഇന്ത്യക്കാരുടെ വിവരങ്ങള്‍ ചോര്‍ന്നതായി ഫെയിസ് ബുക്ക് വെളിപ്പെടുത്തി. തനിക്കു പകരം ഫെയ്സ്ബുക്കിന്‍റെ മറ്റൊരു പ്രതിനിധിയെ ആയിരിക്കും സമിതിക്കു മുമ്പാകെ അയയ്ക്കുകയെന്നു നേരത്തേ സക്കർബർഗ് പറഞ്ഞിരുന്നു. എന്നാൽ ഡേറ്റാവിവാദം ശക്തമാവുകയും ഉപയോക്താക്കളോടു പരസ്യമായി മാപ്പുപറയേണ്ടി വരികയും ചെയ്യേണ്ട സാഹചര്യം ഉണ്ടായതോടെയാണ് ഈ മനംമാറ്റം. 2016ലെ പ്രസിഡന്‍റ് തിരഞ്ഞെടുപ്പിൽ ഇടപെട്ടെന്നു യു.എസ് ആരോപിച്ച റഷ്യൻ ഉടമസ്ഥതയിലുള്ള നൂറുകണക്കിന് അക്കൗണ്ടുകളും പേജുകളും ഫെയ്സ്ബുക്ക് നിരോധിച്ചു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വ്യാജ രാഷ്ട്രീയ പോസ്റ്റുകൾ പ്രചരിപ്പിച്ചതിനാണു നടപടി.
കടുവയെ പിടിച്ചത് കിടുവയല്ല രൂപാലി എന്ന യുവതിയാണ്
നാടോടി കഥകളില്‍ നമ്മള്‍ കേട്ടിട്ടുണ്ട് മൃഗങ്ങളെ ഓടിച്ച കുട്ടികളുടെ കഥ. എങ്കില്‍ ഇനി പറയുന്നത് ഒരു കഥയല്ല. പടിഞ്ഞാറന്‍ മഹാരാഷ്ട്രയിലെ ഒരു ഗ്രാമത്തില്‍ നടന്ന യഥാര്‍ത്ഥ സംഭവമാണ്. 23 വയസുകാരിയായ രൂപാലി മിശ്ര വീടിന് പുറത്ത് താന്‍ വളര്‍ത്തുന്ന ആടിന്റെ കരച്ചില്‍ കേട്ടുകൊണ്ടാണ് പുറത്തിറങ്ങിയത്. അരുമയായി വളര്‍ത്തുന്ന ആടിനെ പുലി ആക്രമിക്കുന്നത് കണ്ട് അവള്‍ വടി എടുത്ത് അടിച്ചോടിക്കുവാന്‍ തുടങ്ങി. വേദനിച്ച പുലി രൂപാലിയെ തിരിച്ച് ആക്രമിക്കുവാന്‍ ശ്രമിച്ചു. ഇതു കണ്ട അവളുടെ അമ്മ പുറത്തെത്തി രൂപാലിയെ വീടിനകത്തേക്ക് കയറ്റി. തലനാരിഴയ്ക്കാണ് അവള്‍ രക്ഷപ്പെട്ടത്. സാരമായി പരിക്കേറ്റ പെണ്‍കുട്ടി സുഖം പ്രാപിച്ചു വരുന്നു. രൂപാലി ഇന്ന് ഗ്രാമത്തിലെ ധൈര്യശാലിയായ പെണ്‍കുട്ടിയാണ്. എല്ലാവര്‍ക്കും അവളുടെ ധൈര്യത്തെക്കുറിച്ച് പറയാന്‍ ഇപ്പോള്‍ നൂറ് നാവാണ്. ”ആശുപത്രി വിട്ട് വീട്ടിലേക്ക് വരുവാന്‍ ചെറിയ വിഷമം ഉണ്ട് എന്നാല്‍ എനിക്ക് പേടിയില്ല” രൂപാലിയുടെ വാക്കുകള്‍.
മന്ത്രി കമ്പ്യൂട്ടര്‍ ബാബ…!
മധ്യപ്രദേശില്‍ ബി.ജെ.പി സര്‍ക്കാര്‍ സഹമന്ത്രി സ്ഥാനത്തിന് തുല്യമായ പദവി നല്‍കിയ അഞ്ച് ഹിന്ദു മത നേതാക്കളില്‍ ഒരാളാണ് കമ്പ്യൂട്ടര്‍ ബാബ. നംദ്യോ ദാസ് ത്യാഗി എന്നയാണ് കമ്പ്യൂട്ടര്‍ ബാബയുടെ യഥാര്‍ത്ഥ പേര്. ഇന്‍ഡോര്‍ സ്വദേശിയാണ്. 54കാരനായ അദ്ദേഹത്തെ കമ്പ്യൂട്ടര്‍ ബാബയെന്ന് വിളിക്കുന്നതിന് പിന്നില്‍ പല കഥകളാണ് പ്രചരിക്കുന്നത്. എല്ലാ സമയവും ലാപ്‌ടോപ്പുമായി നടക്കുന്നതിനാലാണ് അങ്ങനെ വിളിക്കുന്നതെന്ന് ഒരു കഥ. എന്നാല്‍ കമ്പ്യൂട്ടറിന്‍റെ വേഗതയില്‍ അദ്ദേഹത്തിന്‍റെ ബുദ്ധി പ്രവര്‍ത്തിക്കുന്നതിനാലാണ് ഇങ്ങനെ വിളിക്കുന്നതെന്ന് മറ്റൊരു കഥ. കമ്പ്യൂട്ടറുകള്‍ മാത്രമല്ല നൂതന യന്ത്രോപകരണങ്ങള്‍ കൈയില്‍ കൊണ്ടുനടക്കുന്നതിനാലാണ് കമ്പ്യൂട്ടര്‍ ബാബയെന്ന് പേര് ലഭിക്കാനിടയാക്കിയതെന്ന വേറൊരു കഥയും പ്രചാരത്തിലുണ്ട്. കമ്പ്യൂട്ടര്‍ ബാബയടക്കം നര്‍മദ നദീ സംരക്ഷണത്തിനായി രൂപീകരിച്ച മത നേതാക്കളുടെ കമ്മിറ്റിയില്‍ അംഗങ്ങളായ അഞ്ച് ഹിന്ദു മത നേതാക്കള്‍ക്ക് സംസ്ഥാന സഹമന്ത്രി സ്ഥാനത്തിന് സമാനമായ പദവിയാണ് നല്‍കിയിട്ടുള്ളത്.
ഇന്ത്യക്കാരെ പുകഴ്ത്തിയും പാകിസ്ഥാനികളെ വിമര്‍ശിച്ചും ദുബൈ പൊലീസ് ഉന്നതന്‍
ദുബൈയിലെ പാകിസ്താന്‍ പൗരന്മാരെ രൂക്ഷമായി വിമര്‍ശിച്ചും ഇന്ത്യക്കാരെ പുകഴ്ത്തിയും ദുബൈ ജനറല്‍ സെക്യൂരിറ്റി തലവന്‍ ധാഹി ഖല്‍ഫാന്‍. ഗള്‍ഫ് രാജ്യങ്ങളിലേക്ക് മയക്കുമരുന്ന് എത്തിക്കുന്ന പാകിസ്താനികള്‍ ഗള്‍ഫ് സമൂഹത്തിന് ഭീഷണിയാണെന്ന് ഇദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. മയക്കുമരുന്ന് കള്ളക്കടത്തുമായി ബന്ധപ്പെട്ട പാകിസ്താനി സംഘത്തെ ദുബൈയില്‍ പിടികൂടിയതിനു പിന്നാലെയാണ് ധാഹി ഖല്‍ഫാന്റെ ട്വീറ്റ്. പാകിസ്ഥാനികള്‍ക്ക് ജോലി നല്‍കരുതെന്ന് ഞാന്‍ എന്‍റെ നാട്ടിലെ പൌരന്മാരോട് അഭ്യര്‍ത്ഥിക്കുന്നു. അത് രാജ്യത്തോടുള്ള കടമയാണ്. പാകിസ്ഥാനികള്‍ ക്രിമിനല്‍ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍ ഇന്ത്യക്കാര്‍ മര്യാദക്കാരാണെന്നും ഇദേഹം ട്വീറ്റ് ചെയ്തു. ദുബായ് പൊലീസിലെ ഈ മുതിര്‍ന്ന ഉദ്യോഗസ്ഥന് 2.66 മില്യണ്‍ ഫോളോവേഴ്‌സാണ് ട്വിറ്ററില്‍ ഉള്ളത്.
200 രൂപയുണ്ടോ? എങ്കില്‍ കോട്ടയത്തേക്ക് പോരൂ…
എല്ലാവര്‍ക്കും യാത്ര പോകാന്‍ ഇഷ്ടമാണ്. എന്നാല്‍ യാത്ര സ്വപ്‌നങ്ങള്‍ക്ക് വിലങ്ങ് തടിയായി നില്‍ക്കുന്നത് പണമാണ്. എങ്കില്‍ ഇനി ആ വില്ലന്‍ യാത്രകള്‍ക്ക് തടസമാവില്ല. 200 രൂപ കൊണ്ട് അടിപൊളി ട്രിപ്പടിക്കാന്‍ പറ്റുന്ന ഒരു സ്ഥലമുണ്ട്. 200 രൂപയ്ക്ക് ട്രിപ്പോ എന്നാണോ നിങ്ങള്‍ ഇപ്പോ ഓര്‍ക്കുന്നത്? എന്നാല്‍ അങ്ങനെയൊരു സ്ഥലമുണ്ട് ദൂരെയെങ്ങുമല്ല കോട്ടയം പാലാക്കരയില്‍. കായലിന്റെ സൗന്ദര്യം നുകര്‍ന്ന്, ചൂണ്ടയിട്ട്, ഊഞ്ഞാലാടി, ഭക്ഷണമൊക്കെ കഴിച്ച് ഉല്ലസിക്കാന്‍ ഒരിടം അതും 200 രൂപയ്ക്ക്. മത്സ്യഫെഡിന്റെ വൈക്കം പാലാക്കാരി അക്വാടൂറിസം ഫാമിലാണ് ചുരുങ്ങിയ ചിലവിലാണ് ഈ സൗകര്യങ്ങള്‍ സഞ്ചാരികളെ കാത്തിരിക്കുന്നത്. 200 രൂപയുടെ പാക്കേജില്‍ ഉച്ചയൂണുമുണ്ട് ഊണിനൊപ്പം മീന്‍കറിയും, പൊരിച്ച മീനും ലഭിക്കും. ഊണ് അല്പം കൂടി ലാവിഷാക്കണമെങ്കില്‍ കക്കയും, ചെമ്മീനും, കരിമീനും, കിട്ടും പക്ഷേ അധിക പണം നല്‍കണം എന്ന് മാത്രം. ഊണ് കഴിഞ്ഞ് വിശ്രമിക്കാന്‍ വിശാലമായ കായല്‍ക്കര. പത്ത് രൂപ നല്‍കിയാല്‍ ചൂണ്ടയിടാന്‍ അനുവാദം ലഭിക്കും. ചൂണ്ടയിട്ട് വെറുതെ അങ്ങ് പോകാനും കരുതണ്ട. ... Read more