Category: Homepage Malayalam

ലിഗ എവിടെ? അന്വേഷണം ഊര്‍ജിതമാക്കാന്‍ സര്‍ക്കാരിനോട് ഹൈക്കോടതി

തിരുവനന്തപുരം ആയുര്‍വേദ കേന്ദ്രത്തിലെ ചികിത്സക്കിടെ കാണാതായ വിദേശ വനിതക്കായി അന്വേഷണം ഊര്‍ജിതമാക്കണമെന്നു ഹൈക്കോടതി.കാണാതായ ലാത്വിയ സ്വദേശി ലിഗയുടെ സഹോദരി സമര്‍പ്പിച്ച ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയിലാണ് ഹൈക്കോടതി നിര്‍ദ്ദേശം. ലിഗയ്ക്കായി തെരച്ചില്‍ തുടരുകയാണെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ഇതുവരെ തുമ്പൊന്നും കിട്ടിയിട്ടില്ല. ലിഗയെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ചുള്ള പോസ്റ്ററുകള്‍ വ്യാപകമായി പതിച്ചിട്ടുണ്ട്. മാനസിക പ്രശ്നങ്ങളുണ്ടായിരുന്ന ലിഗ കടലില്‍ ചാടിയതാകാമെന്ന സംശയത്തില്‍ കടലില്‍ തെരച്ചില്‍ നടത്തിയെന്നും സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ജസ്റ്റിസുമാരായ സുരേന്ദ്രനാഥ്, ചിദംബരേഷ് എന്നിവരടങ്ങിയ ബെഞ്ച്‌ കേസ് അടുത്ത വെള്ളിയാഴ്ചയിലേക്കു മാറ്റി . അതിനിടെ ഞായര്‍ മുതല്‍ കടലില്‍ നടത്തിവന്ന തെരച്ചില്‍ നാവികസേന അവസാനിപ്പിച്ചു.കോവളം ഗ്രോവ് ബീച്ച് ഭാഗം മുതല്‍ വിഴിഞ്ഞം ഐബിക്ക് സമീപത്തെ ബൊള്ളാര്‍ഡ്‌ പൂള്‍ പരിശോധനാ കേന്ദ്രം വരെയുള്ള കടലിനു അടിത്തട്ട് നാവികസേന അരിച്ചു പെറുക്കി. അന്വേഷണത്തിന് കേന്ദ്ര ഹൈഡ്രോഗ്രാഫിക് സര്‍വേ വകുപ്പിന്‍റെ സഹായം കേരള പൊലീസ് തേടിയിട്ടുണ്ട്.രണ്ടു ദിവസത്തിനകം ഇവര്‍ എത്തുമെന്ന് വിഴിഞ്ഞം തീരദേശ ... Read more

ജീവന്‍ രക്ഷയ്ക്കായി പുതിയ ആംബുലന്‍സുകള്‍ എത്തുന്നു

ജീവന്‍ രക്ഷാ വാഹനങ്ങളായ 108 ആംബുലന്‍സുകള്‍ നിരത്തൊഴിയുന്നു.പകരം ബേസിക് ലൈഫ് സേവിങ് ആംബുലന്‍സുകള്‍ നിരത്തിലോടും. ആലപ്പുഴ, തിരുവനന്തപുരം ജില്ലകളില്‍ ഇപ്പോഴുള്ള 108 മാതൃകകയിലാണ് ജീവന്‍ രക്ഷാ ആംബുലന്‍സുകള്‍ എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കുന്നതെന്ന് ആരോഗ്യ വകുപ്പ് പറയുന്നു. അഡ്വാന്‍സ് ലൈഫ് സേവിങ് ആംബുലന്‍സ് എന്ന പേരിലായിരുന്നു 108 അറിയപ്പെട്ടിരുന്നത്. എന്നാല്‍ ഇനി അവ ബി. എല്‍. എസ് പട്ടികയിലേക്കാവും മാറുക. നിലവിവുള്ള കോള്‍ സെന്റര്‍ 108 എന്ന് തന്നെ തുടരും. സ്വകാര്യസംരംഭങ്ങള്‍ വഴിയോ ഉടമകളുടെ കൂട്ടായ്മ രൂപവത്കരിച്ചോ 315 കരാറടിസ്ഥാനത്തില്‍ നിരത്തിലറക്കാനാണ് തീരുമാനം. ചിലവ് വര്‍ധിക്കുന്നതിനാലാണ് കരാറുകാരെ വെച്ച് ആംബുലന്‍സ് ഓടിക്കാന്‍ തീരുമാനിച്ചത്. മേയ്-ജൂണ്‍ മാസത്തോടെ ആംബുലന്‍സ് ശൃംഖല പ്രവര്‍ത്തിക്കാനാരംഭിക്കാന്‍ കഴിയുമെന്ന നടപടിയിലാണ് മുന്നോട്ട് പോകുന്നതെന്ന് അധികൃതര്‍ അറിയിച്ചു. ടെക്‌നോപാര്‍ക്ക് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കോള്‍സെന്ററാകും ആംബുലന്‍സുകള്‍ നിയന്ത്രിക്കുക. ഇതിന്റെ നടത്തിപ്പ് കോര്‍പറേഷന്‍ നേരിട്ട് നിര്‍വഹിക്കും. വിവരം കൈമാറുന്നതിനായി പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ തയ്യാറാകുന്നുണ്ടെന്നും അധികൃതര്‍ അറിയിച്ചു. പരിക്കേറ്റയാളെ ഏത് ആശുപത്രിയില്‍ എത്തിക്കണമെന്ന് ആംബുലന്‍സ് ... Read more

ഫോര്‍മുല വണ്‍ ഗ്രാന്‍റ് പ്രിക്സ് ഇന്നുമുതല്‍

ബഹ്‌റൈന്‍ ഫോർമുല വൺ ഗ്രാൻറ്​ പ്രിക്സ്‌ ഇന്ന്​ മുതൽ മനാമയില്‍ ആരംഭിക്കും. ബഹ്​റൈൻ ഇൻറർനാഷണൽ സർക്യൂട്ടിൽ നടക്കുന്ന കാറോട്ട മത്​സരം കാണാന്‍ 115 രാജ്യങ്ങളില്‍ നിന്നും ആളുകള്‍ എത്തിയിട്ടുണ്ട്. 67 രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ക്കും ജിസിസി രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ക്കും സൗജന്യ ഓണ്‍ അറൈവല്‍ വിസ ബഹ്‌റൈന്‍ ഏര്‍പ്പെടുത്തിയിരുന്നു. ഇതിലൂടെ കൂടുതല്‍ സഞ്ചാരികളെ രാജ്യത്തേയ്ക്ക് എത്തിക്കാനും അതുവഴി രാജ്യത്തിന്‍റെ സമ്പത്ത് വ്യവസ്ഥയ്ക്ക് നേട്ടമുണ്ടാക്കുക എന്നുകൂടിയായിരുന്നു ബഹ്‌റൈന്‍റെ ലക്‌ഷ്യം. മത്സരം നടക്കുന്ന പാതകൾക്ക്​ സമീപമുള്ള ഗാലറികളിലും ബഹ്റൈൻ ഇൻറർനാഷണൽ സർക്യൂട്ടില്‍ അനുവദിച്ച മേഖലകളിൽ നിന്നും മത്സരത്തിന്‍റെ ലൈവ് ശബ്​ദ, ദൃശ്യ തത്​സമയ റിപ്പോർട്ടുകൾ സംപ്രേഷണം ചെയ്യും.

ദോഹ മെട്രോ ആദ്യ സര്‍വീസ് ഒക്ടോബറില്‍

ദോഹ മെട്രോയുടെ ആദ്യ ഘട്ടമായ റെഡ്‌ലൈനിന്റെ ഉദ്ഘാടനം ഒക്ടോബര്‍ 31ന് നടന്നേക്കും. അല്‍ വക്രയിലേക്കാവും ആദ്യ സര്‍വീസ് നടത്തുക. സിവില്‍ ഡിഫന്‍സുമായിച്ചേര്‍ന്ന് ദോഹ മെട്രോ ആസ്ഥാനത്തു സംഘടിപ്പിച്ച സുരക്ഷാ ശില്‍പശാലയില്‍ മെട്രോയുടെ നിര്‍മാണ, നിയന്ത്രണ ചുമതലയുള്ള ഖത്തര്‍ റെയില്‍ അധികൃതരാണ് ഇക്കാര്യം അറിയിച്ചത്. അല്‍ റിഫാ സ്റ്റേഷന്റെ ആകാശ ദൃശ്യം അത്യാഹിത ഘട്ടങ്ങളില്‍ സ്റ്റേഷനുകളില്‍നിന്നു യാത്രക്കാരെ സുരക്ഷിതരായി പുറത്തെത്തിക്കുന്നതു സംബന്ധിച്ചായിരുന്നു ശില്‍പശാല. തീരപാത എന്നുകൂടി അറിയപ്പെടുന്ന റെഡ് ലൈനിനു 40 കിലോമീറ്ററാണു ദൈര്‍ഘ്യം. വടക്ക് ലുസൈലില്‍ നിന്നാരംഭിക്കുന്ന പാത തെക്ക് അല്‍ വക്രയിലാണ് അവസാനിക്കുന്നത്. 2022ലെ ഫിഫ മല്‍സര സ്റ്റേഡിയങ്ങളിലേക്കു നേരിട്ടെത്താവുന്ന വിധത്തിലാണ് രണ്ടിടത്തും സ്റ്റേഷനുകള്‍ നിര്‍മിച്ചിരിക്കുന്നത്. ഹമദ് രാജ്യാന്തര വിമാനത്താവളത്തിന്റെ ഒന്നാം ടെര്‍മിനലിനെ സ്പര്‍ശിച്ചാണു റെഡ് ലൈന്‍ കടന്നുപോകുന്നത്. റെഡ് ലൈനില്‍ 18 സ്റ്റേഷനുകളാണ് ഉള്ളത്. കത്താറ, അല്‍ ബിദ, വെസ്റ്റ്ബേ, കോര്‍ണിഷ്, ഡിഇസിസി (ദോഹ എക്സിബിഷന്‍ ആന്‍ഡ് കണ്‍വന്‍ഷന്‍ സെന്റര്‍), അല്‍ ഖസാര്‍, റാസ് ബു ഫോണ്ടാസ്, ഇക്കണോമിക് ... Read more

കള്ളിമാലി കാഴ്ച്ചയൊരുക്കും കൂടുതല്‍ സൗകര്യത്തോടെ

അധികൃതര്‍ അവഗണിച്ച കള്ളിമാലി വ്യൂ പോയിന്‍റ് പദ്ധതി പുനരുജ്ജീവിപ്പിക്കാന്‍ രാജാക്കാട് പഞ്ചായത്തിന്‍റെ ശ്രമം. ഇടുക്കി ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമെന്ന ഖ്യാതിയുണ്ടായിട്ടും അധികൃതരുടെ അവഗണന മൂലം അടിസ്ഥാന സൗകര്യ വികസനം ഉണ്ടായിട്ടില്ല. കള്ളിമാലി വ്യൂ പോയിന്‍റില്‍ ടൂറിസം ഇന്‍ഫര്‍മേഷന്‍ സെന്‍റര്‍ ആരംഭിക്കുന്നതിനും സഞ്ചാരികള്‍ക്ക് സൗകര്യമൊരുക്കാനും രാജാക്കാട് പഞ്ചായത്ത് നാല് ലക്ഷം രൂപ വകയിരുത്തി. ടൂറിസം ഇന്‍ഫര്‍മേഷന്‍ സെന്‍റര്‍, കാത്തിരിപ്പ്‌ കേന്ദ്രം, സോളാര്‍ ലൈറ്റുകള്‍, പ്രവേശന കവാടം എന്നിവയാണ് ഇവിടെ പഞ്ചായത്ത് നിര്‍മിക്കുന്നത്. പ്രതിദിനം നൂറുകണക്കിന് വിനോദസഞ്ചാരികളെത്തുന്ന കള്ളിമാലിയില്‍ ഒരു കോടിയോളം രൂപയുടെ പദ്ധതികള്‍ 2015ല്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചെങ്കിലും കരാറുകാരന്‍ പണി ഉപേക്ഷിച്ചതിനാല്‍ മുടങ്ങിയിരുന്നു. പുനര്‍ലേല നടപടി വൈകിയതിനാല്‍ പദ്ധതി ഫണ്ട് പാഴാവുകയും ചെയ്തു.പൊന്മുടി അണക്കെട്ടിന്റെയും ജലാശയത്തിലെ ചെറുദ്വീപുകളുടെയും കാഴ്ച വ്യൂ പോയിന്‍റില്‍ നിന്ന് കാണാം.

ഹോട്ടലില്‍ സിനിമാ തിയേറ്ററും

താമസിക്കുന്ന ഹോട്ടല്‍ മുറികളില്‍ ടിവി കാണാനുള്ള സൗകര്യം ഉണ്ടാകാറുണ്ട്. എന്നാല്‍ തിയേറ്റര്‍ തന്നെ ആയാലോ. സംഗതി ജോറാകും. ലോകത്തില്‍ ആദ്യമായി ഒരു ഹോട്ടലില്‍ സിനിമാ തിയേറ്റര്‍ ഒരുങ്ങുകയാണ്. ലോകത്തിലെ പല ആദ്യ സംരംഭങ്ങള്‍ക്കും തുടക്കമിട്ട ദുബൈയിലാണ് സിനിമാപ്രേമികളായ സന്ദര്‍ശകര്‍ക്കായി ഹോട്ടലിനുള്ളിലെ ആദ്യ സിനിമാ തിയേറ്റര്‍ ഒരുങ്ങുന്നത്. ദുബൈയിയുടെ ഹൃദയഭാഗമെന്ന് വിശേഷിപ്പിക്കാവുന്ന ഡൗണ്‍ടൗണ്‍ ദുബൈയിലെ റോവ് ഡൗണ്‍ടൗണ്‍ ഹോട്ടലിലാണ് സിനിമാ തിയേറ്റര്‍ സജ്ജമാക്കിയിരിക്കുന്നത്. പുതുമയേറിയ ഈ സംരംഭത്തിന്‍റെ ആശയവും സാക്ഷാത്കാരവും പ്രമുഖ കെട്ടിട നിര്‍മാതാക്കളായ ഇമാറിന്‍റെതാണ്. തിയേറ്റര്‍ നടത്തിപ്പിന്‍റെ ചുമതല റീല്‍ സിനിമാസിനാണ്. 49 സീറ്റുകളുള്ള തിയേറ്ററിന്‍റെ നിര്‍മാണം ഈ വര്‍ഷം ജൂണ്‍ അവസാനത്തോടെ പൂര്‍ത്തിയാകും. 70 ദിര്‍ഹമാണ് സിനിമ കാണാനുള്ള നിരക്ക്.

വാട്‌സ് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുന്നവര്‍ ഇതു കൂടി സൂക്ഷിക്കുക

ഫേസ്ബുക്ക് ആത്മപരിശോധനകള്‍ക്കും പരിഷ്‌ക്കാരങ്ങള്‍ക്കും വിധേയമായിക്കൊണ്ടിരിക്കുകയാണ്. എന്തെല്ലാം വിവരങ്ങള്‍ ശേഖരിക്കണം ഏതെല്ലാം വിവരങ്ങള്‍ മറ്റുള്ളവരുമായി പങ്കുവെക്കണം എന്നതുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് ഫെയ്‌സ്ബുക്കിന്റെ നീക്കം.എന്നാല്‍ ഈ സാഹചര്യത്തിലാണ് വാട്‌സ് ആപ് ഉപയോക്താക്കള്‍ക്ക് ശ്രദ്ധിക്കേണ്ട മറ്റൊരു റിപ്പോര്‍ട്ട് വന്നിരിക്കുന്നത്. ഓണ്‍ലൈനില്‍ പ്രചരിപ്പിക്കുന്ന വ്യാജ വാട്‌സ് ആപ് ആപ്ലിക്കേഷനുകള്‍ സ്വകാര്യതയുടെയും വിവരങ്ങളുടെയും സംരക്ഷണത്തിന് വലിയ ഭീഷണിയാവുകയാണ്. ഇത്തരത്തിലൊരു വ്യാജ സന്ദേശത്തിനെക്കുറിച്ച് മുന്നറിയിപ്പ് തരികയാണ് മാല്‍വെയര്‍ ബൈറ്റ്‌സ് എന്ന സ്ഥാപനം. വാട്സ്ആപ്പ് പ്ലസ് എന്ന പേരിലുള്ള ഒരു ആപ്ലിക്കേഷനെയാണ് മാല്‍വെയര്‍ ബൈറ്റ്സ് ചൂണ്ടിക്കാണിക്കുന്നത്. ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്താന്‍ ഈ ആപ്ലിക്കേഷന് സാധിക്കുമെന്ന് മാല്‍വെയര്‍ ബൈറ്റ്സ് പറയുന്നു. ലിങ്കുകള്‍ വഴിയാണ് ഇത് പ്രചരിക്കപ്പെടുന്നത്. സാധാരണ പച്ച നിറത്തിലുള്ള ലോഗോയ്ക്ക് പകരം സ്വര്‍ണനിറത്തിലുള്ള ലോഗോയാണ് ഇതിനുള്ളത്. അതിനകത്തായി ഒരു യുആര്‍എലും ഉണ്ടാവും. ഇന്‍സ്റ്റാള്‍ ചെയ്യുന്ന സമയത്ത് നിബന്ധനകളും വ്യവസ്ഥകളും Agree and continue കൊടുത്താല്‍ ഉടനെ ആപ്പ് ഔട്ട് ഓഫ് ഡേറ്റ് ആയി എന്ന സന്ദേശം കാണാം. ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ... Read more

എയര്‍ ഇന്ത്യയില്‍ കുട്ടികള്‍ക്കുള്ള ബാഗേജ് അലവന്‍സ് 10 കിലോ കുറച്ചു

എയര്‍ ഇന്ത്യാ എക്സ്പ്രസില്‍ കുട്ടികള്‍ക്കുള്ള ബാഗേജ് അലവന്‍സ് കുറച്ചു. 30 കിലോയില്‍നിന്ന് 20 കിലോ ആക്കിയാണു കുറച്ചത്. ഈ മാസം രണ്ടു മുതല്‍ ഓഗസ്റ്റ് 31 വരെയാണു നിയന്ത്രണം. ജിസിസി രാജ്യങ്ങളില്‍നിന്ന് ഇന്ത്യയിലേക്കും തിരിച്ചും യാത്ര ചെയ്യുന്ന കുട്ടികളുടെ ബാഗേജ് അലവന്‍സാണ് കുറച്ചത്. രണ്ടു മുതല്‍ 12 വയസുവരെയുള്ളവരാണ് ഈ വിഭാഗത്തില്‍ പെടുക. വേനല്‍ അവധിക്കാലം കഴിയുന്നതുവരെ കുട്ടികള്‍ക്ക് 20 കിലോ മാത്രമേ അനുവദിക്കൂ. രണ്ടു വയസിനു താഴെയുള്ള കുട്ടികളുടെ ബാഗേജ് അലവന്‍സ് പത്തു കിലോയായി തുടരും. ഈ കുട്ടികളുടെ ടിക്കറ്റു നിരക്ക് 120 ദിര്‍ഹമാക്കി നിജപ്പെടുത്തിയിട്ടുണ്ട്. നേരത്തെ മുതിര്‍ന്നവരുടെ ടിക്കറ്റ് നിരക്കിന്‍റെ നിശ്ചിത ശതമാനം മാത്രമേ എടുത്തിരുന്നുള്ളൂ.

കേരള ടൂറിസത്തിന് ഔട്ട്‌ലുക്ക് മാസികയുടെ പുരസ്ക്കാരം

ഔട്ട്‌ലുക്ക് യാത്രാ മാസിക ടൂറിസം രംഗത്തെ മികച്ച സ്ഥലങ്ങള്‍ക്കായി ഏര്‍പ്പെടുത്തിയ ബഹുമതികളില്‍ രണ്ടെണ്ണം കേരളത്തിനു ലഭിച്ചു. ആയുര്‍വേദ- സൗഖ്യ വിഭാഗത്തിനും തട്ടേക്കാട് പക്ഷി സങ്കേതത്തിനുമാണ് അവാര്‍ഡ് ലഭിച്ചത്. ന്യൂഡല്‍ഹിയിലെ ഗ്രാന്‍ഡ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ കേരള ടൂറിസത്തിനു വേണ്ടി ഡല്‍ഹി ഡെപ്യൂട്ടി ഡയറക്ടര്‍ പി.ഐ സുബൈര്‍കുട്ടി അവാര്‍ഡുകള്‍ ഏറ്റുവാങ്ങി. കെനിയ (മികച്ച വെഡ്ഡിംഗ് ഡെസ്റ്റിനേഷന്‍), നാഗലാന്‍ഡ്, ഗുജറാത്ത് (ഹോണ്‍ബില്‍, റാന്‍ ഉത്‌സവ്- ഫെസ്റ്റിവല്‍), ന്യൂസിലന്‍ഡ് (അഡ്വഞ്ചര്‍ ഡെസ്റ്റിനേഷന്‍), മൗറീഷ്യസ് (മികച്ച ഐലന്‍റ്), സ്വിറ്റ്‌സര്‍ലാന്‍ഡ് (ഏറ്റവും മികച്ച അന്താരാഷ്ട്ര ടൂറിസ്റ്റ് കേന്ദ്രം), ലഡാക്ക് (ഇന്ത്യയിലെ മികച്ച അഡ്വഞ്ചര്‍ കേന്ദ്രം) എന്നിങ്ങനെയാണ് മറ്റു ബഹുമതികള്‍.

ഇവിടെ നായകള്‍ക്ക് മാത്രമേ റൂം കൊടുക്കൂ…!

വെല്‍വെറ്റ് വിരിച്ച ബെഡ്, സ്പാ, 24 മണിക്കൂറും വൈദ്യസഹായം, ബെല്‍ജിയത്തില്‍ നിന്നും ഇറക്കുമതി ചെയ്ത ബിയര്‍, നീന്തല്‍ കുളം, സാധാരണ റൂം മുതല്‍ അത്യാഡംബര റൂമുകള്‍ വരെ, ട്രെയിനിംഗ് സെന്‍ററുകള്‍, കളിസ്ഥലങ്ങള്‍- അങ്ങനെ നീളുന്നു ആഡംബര ഹോട്ടലായ ക്രിറ്ററാറ്റിയിലെ വിശേഷങ്ങള്‍. ന്യൂഡല്‍ഹിയിലെ ഗുരുഗ്രാമിലാണ് ഈ ഹോട്ടലുള്ളത്. എന്നാല്‍ മനുഷ്യര്‍ക്ക്‌ ഇവിടെയ്ക്ക് പ്രവേശനമില്ല. പക്ഷേ, പട്ടികളാണ് റൂം ആവിശ്യപ്പെട്ട്‌ വരുന്നതെങ്കില്‍ രണ്ടുകയ്യും നീട്ടി സ്വീകരിക്കും. ഈ ഹോട്ടലില്‍ പട്ടികള്‍ക്ക് മാത്രമേ പ്രവേശനമൊള്ളൂ. പട്ടികളോടുള്ള സ്നേഹമാണ് ദീപക് ചൗളയേയും ഭാര്യ ജാന്‍വിയേയും അവര്‍ക്ക് വേണ്ടി ഹോട്ടല്‍ എന്നുള്ള ആശയത്തിലേയ്ക്ക് എത്തുന്നത്. അപ്പോള്‍ പിന്നെ ആഡംബരം ഒട്ടും കുറച്ചില്ല. ഡേകെയര്‍ സെന്‍റര്‍ ആയാണ് തുടക്കം. ഇന്ന് രാത്രിയിലും താമസിക്കാന്‍ നിരവധി അതിഥികള്‍ ഇവിടെത്തുന്നു. സാധാരണ റൂം മുതല്‍ ഫാമിലി റൂം, റോയല്‍ സ്യൂട്ട്, ക്രിറ്ററാറ്റി സ്പെഷ്യല്‍ റൂം എന്നിങ്ങനെ വ്യത്യസ്ഥ റൂമുകള്‍ അതിഥികള്‍ക്ക് ലഭിക്കും. കൂടാതെ ആയുര്‍വേദ മസാജുകളോടെയുള്ള സ്പാ, കളിസ്ഥലം, ഭക്ഷ്യശാല, ജിം, വൈദ്യ ... Read more

വില കുറച്ചത് വെള്ളത്തില്‍ ; കുപ്പിവെള്ളത്തിന് വില പഴയപടി

ഏപ്രിൽ രണ്ടുമുതൽ കുപ്പിവെള്ളം ലിറ്ററിന് 20 രൂപയിൽനിന്ന് 12 രൂപയാക്കി കുറയ്ക്കുമെന്ന പ്രഖ്യാപനം ജലരേഖയായി. കേരള ബോട്ടിൽസ് വാട്ടർ മാനുഫാക്‌ചേഴ്‌സ് അസോസിയേഷൻ (കെബിഡബ്ല്യുഎ) വിലകുറയ്ക്കാൻ നിർദേശം നൽകിയിട്ടുണ്ടെങ്കിലും കമ്പനികൾ വില കുറയ്ക്കാൻ തയാറാകുന്നില്ല. ഭൂരിഭാഗം കടകളിലും ലിറ്റർ വില ഇപ്പോഴും 20 തന്നെ. ഹോട്ടൽ, കൂൾബാർ, ബേക്കറി തുടങ്ങി മിക്കയിടങ്ങളിലും പഴയപടിയാണ് വില. അസോസിയേഷൻ പ്രഖ്യാപനം ആവർത്തിക്കുന്നതോടെ കുപ്പിവെള്ള വിൽപ്പന സങ്കീർണമായിരിക്കുകയാണെന്ന് കച്ചവടക്കാർ പറയുന്നു. വില ചോദ്യംചെയ്ത് പലയിടങ്ങളിലും വ്യാപാരികളും ഉപഭോക്താക്കളും തമ്മിൽ തർക്കം പതിവായി.ചില കടകളിൽ വിൽപ്പന നിർത്തിവച്ചു. വിലത്തർക്കം കാരണം കടകളിൽ വെള്ളം ഇറക്കുന്നതും കുറച്ചു. തർക്കമൊഴിവാക്കാൻ വില മുൻകൂട്ടി പറഞ്ഞാണ് വിൽപ്പന. പല ജില്ലകളിലും ചെറുതും വലുതുമായി നൂറുകണക്കിന് പാക്കിങ് ഡ്രിങ്കിങ് വാട്ടർ കമ്പനികളാണ് കുപ്പിവെള്ളം വിൽപ്പനക്കായി ഇറക്കുന്നത്. അസോസിയേഷന് കമ്പനികളെ നിയന്ത്രിക്കാൻ സാധിക്കുന്നില്ല. വിവിധ കമ്പനികൾ പല വിലയിലാണ് കടക്കാർക്ക് കുപ്പിവെള്ളം നൽകുന്നത്. ലിറ്ററിന് 20 രൂപ ഉപഭോക്താവ് നൽകേണ്ടിവരുമ്പോൾ 12 മുതൽ 15 വരെയാണ് ... Read more

ഇക്കോ ടൂറിസം കേന്ദ്രമായി പ്രഖ്യാപിച്ച് വള്ളിക്കുന്ന് കണ്ടല്‍ക്കാടുകള്‍

സംസ്ഥാനത്തെ പ്രഥമ കമ്യൂണിറ്റി റിസര്‍വായ കടലുണ്ടി -വള്ളിക്കുന്ന് കമ്യൂണിറ്റി റിസര്‍വിനെ ഇക്കോ ടൂറിസം കേന്ദ്രമായി വനംവകുപ്പ് പ്രഖ്യാപിച്ചു. ഏപ്രില്‍ ഒന്നു മുതല്‍ റിസര്‍വില്‍ ഇക്കോ ടൂറിസം പ്രവര്‍ത്തനമാരംഭിച്ചു. ജനപങ്കാളിത്തത്തോടെയുള്ള ജൈവ വൈവിധ്യ സംരക്ഷണം ലക്ഷ്യമിട്ടുള്ള റിസര്‍വില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിയതോടെയാണ് ടൂറിസം പദ്ധതിയാരംഭിച്ചത്. ജൈവ വൈവിധ്യ സംരക്ഷണത്തിനൊപ്പം പ്രദേശവാസികളുടെ വരുമാന മാര്‍ഗം വര്‍ധിപ്പിക്കുകയെന്ന റിസര്‍വ് മാനേജ്‌മെന്റ് പ്ലാന്‍ ആശയം യാഥാര്‍ഥ്യമാക്കുന്നതാണ് പുതിയ പ്രഖ്യാപനം. പക്ഷിസങ്കേതവും കണ്ടല്‍ക്കാടുകളുമടങ്ങുന്ന കമ്യൂണിറ്റി റിസര്‍വിലേക്ക് കൂടുതല്‍ സഞ്ചാരികള്‍ എത്തുന്നതു പരിഗണിച്ചാണ് ഇക്കോ ടൂറിസം പദ്ധതി തുടങ്ങിയത്. രാവിലെ ഏഴിനു തുടങ്ങി വൈകിട്ട് ആറു വരെയാണ് പ്രവേശന സമയം. 10 രൂപയാണ് പ്രവേശന ഫീസ്. സഞ്ചാരികള്‍ക്കു കടലുണ്ടിപ്പുഴയുടെ ഓളത്തിനൊപ്പം തോണിയില്‍ സഞ്ചരിച്ചു പച്ചപ്പു നിറഞ്ഞ കണ്ടല്‍ക്കാടുകളുടെ ദൃശ്യമനോഹാരിത ആസ്വദിക്കാന്‍ അവസരമൊരുക്കിയിട്ടുണ്ട്. റിസര്‍വ് ഓഫിസ് പരിസരത്തു നിന്നു റെയില്‍വേ പാലത്തിനു അടിയിലൂടെ കണ്ടല്‍ക്കാടുകള്‍ ചുറ്റിയാണ് തോണിയാത്ര ക്രമീകരിച്ചിരിക്കുന്നത്. കടലുണ്ടിക്കടവ് അഴിമുഖവും പക്ഷിസങ്കേതവുമടക്കം യാത്രയ്ക്കിടെ കാണാന്‍ കാഴ്ചയുടെ വിശാലമായ ലോകം തന്നെയുണ്ട്. ... Read more

നിങ്ങളറിഞ്ഞോ? രാമക്കല്‍മേട്ടില്‍ ചിലത് നടക്കുന്നുണ്ട്

ഇടുക്കിയിലെ രാമക്കല്‍മേട്ടില്‍ ചിലതൊക്കെ നടക്കുന്നുണ്ട്. എന്തൊക്കെയാണ്  ഇവിടുത്തെ പുതിയ കാര്യങ്ങള്‍ ? ജീപ്പുകള്‍ക്ക് നിയന്ത്രണം രാമക്കൽമേട്ടിൽ ഓഫ് റോഡ് ട്രെക്കിങ് നടത്തുന്ന ജീപ്പുകൾക്ക് ടേൺ സമ്പ്രദായം ഏർപ്പെടുത്തിയെന്ന് ഇടുക്കി ഡിടിപിസി സെക്രട്ടറി അറിയിച്ചു. വാഹനങ്ങൾ 1200 രൂപ മാത്രമേ യാത്രക്കാരിൽനിന്നും ഒരു ട്രിപ്പിനു വാങ്ങാൻ പാടുള്ളു. ഓഫ് റോഡ് ട്രെക്കിങ്ങിനു രണ്ട് മണിക്കൂർ ജീപ്പ് ഡ്രൈവർമാർ ചെലവഴിക്കണം. ഏപ്രിൽ അവസാനവാരം മേഖലയിലെ ഡ്രൈവർമാർക്ക് പൊലീസ്, ഡിടിപിസി, മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പരിശീലന പരിപാ‌ടി നടത്തുന്നതിനും യോഗം തീരുമാനിച്ചതായി ഡിടിപിസി സെക്രട്ടറി അറിയിച്ചു. ജനകീയ സമിതിയുടെ നേതൃത്വത്തിൽ മേഖലയിലെ ടൂറിസം രംഗവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നിരീക്ഷിക്കാനും തീരുമാനമായി. നീലക്കുറിഞ്ഞി പൂക്കും മുമ്പേ.. മൂന്നാറിലെ നീലക്കുറിഞ്ഞി സീസൺ ലക്ഷ്യമിട്ട് രാമക്കൽമേട് ടൂറിസവും. മൂന്നാറിലെത്തുന്ന സഞ്ചാരികളെ ലക്ഷ്യമിട്ട് രാമക്കൽമേട്ടിൽ 1.38 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾക്ക് രൂപരേഖയായി. പദ്ധതിയുടെ ഉദ്ഘാടനം ഈ മാസം അവസാനം നടത്തും. ടൂറിസം വികസനത്തിനും, അടിസ്ഥാന സൗകര്യവികസനത്തിനുമായാണ് 1.38 കോടി ... Read more

വേനലവധി തിരക്കില്‍ മുംബൈ വിനോദ സഞ്ചാരകേന്ദ്രങ്ങള്‍

വേനല്‍ കടുത്തതോടെ മുബൈയില്‍ വിനോദ സഞ്ചാരകേന്ദ്രങ്ങളില്‍ തിരക്കേറി. വസായ്ഗാവിലെ സുറിച്ചിബാഗ്, ബൊയ്ഗാവ്, നാലസൊപാരയിലെ കലംബ്, രാജോഡി, വിരാറിലെ അര്‍ണാല തുടങ്ങിയ കടലോര വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ വൈകുന്നേരങ്ങളിലാണ് ജനത്തിരക്ക്. വേനലവധിക്കായി സ്‌കൂളുകള്‍ അടച്ചതോടെയാണ് തിരക്ക് ഏറുവാന്‍ കാരണമായത്. ചൂടില്‍ നിന്ന് രക്ഷനേടുവാനായി ദേശീയപാതയ്ക്കരികിലെ തുങ്കരേശ്വര്‍ വനത്തിലും കുളിര്‍ തേടി ദൂരപ്രദേശങ്ങളിലും നിന്നും ആളുകള്‍ എത്തുന്നുണ്ട്. കടലോരങ്ങളാണ് അവധിയായതിനാല്‍ കുട്ടികള്‍ തിരഞ്ഞെടുക്കുന്നത്. പാല്‍ഘറിലെ കേള്‍വ-മാഹിം, സാത്പാട്ടി, ബോര്‍ഡി, ഡഹാണു കടലോരങ്ങളിലാണ് കുടുംബങ്ങള്‍ കൂടുതല്‍ എത്തുന്നത്.

സൗദി അറേബ്യയിലെ ആദ്യ തിയേറ്റര്‍ 18ന് തുറക്കും

മൂന്ന് പതിറ്റാണ്ടിനു ശേഷം സൗദി അറേബ്യയില്‍ ഈ മാസം 18 മുതല്‍ സിനിമാ തിയേറ്ററുകള്‍ തുറന്നു പ്രവര്‍ത്തിക്കും. കഴിഞ്ഞ വര്‍ഷമാണ് തിയേറ്ററുകള്‍ക്ക് ഏര്‍പ്പെടുത്തിയ നിരോധനം സൗദി ഭരണകൂടം നീക്കിയത്. അമേരിക്കന്‍ തിയേറ്റര്‍ കമ്പനിയായ എ.എം.സി. എന്‍റര്‍ടെയിന്‍മെന്‍റിനാണ് സിനിമാ പ്രദര്‍ശനത്തിനുള്ള ആദ്യ ലൈസന്‍സ് ലഭിച്ചത്. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ സൗദിയിലെ 15 നഗരങ്ങളിലായി 40 തിയേറ്ററുകള്‍ എ.എം.സി തുറക്കും. 2030 ആകുന്നതോടെ ഇതു നൂറു തികയ്ക്കാനാണ് പദ്ധതി. സൗദി ഇൻഫർമേഷൻ ആൻഡ് കൾച്ചറൽ മന്ത്രാലയത്തിന്‍റെ ലൈസൻസ് അമേരിക്കൻ കമ്പനിക്ക് ലഭിച്ചു. റിയാദിലെ അൽഅഖീഖ് ഏരിയയിലെ കിങ് അബ്ദുല്ല ഫൈനാൻഷ്യൽ ഡിസ്ട്രിക്ടിലായിരിക്കും തിയേറ്റർ. സ്ത്രീകൾക്കും പുരുഷന്മാരോടൊപ്പം സിനിമാ കാണാം. പത്ത് ഡോളറിനു തുല്യമായ നിരക്കായിരിക്കും ടിക്കറ്റിന്. സൗദിയിൽ സിനിമയുടെ വരവ് അറിയിച്ചുകൊണ്ടുള്ള ഔദ്യോഗിക പ്രഖ്യാപനത്തിനു ശേഷം കഴിഞ്ഞ ഡിസംബറിലാണ് അമേരിക്കൻ സിനിമാ കമ്പനിയുമായി സൗദി പബ്ലിക് ഇൻവെസ്റ്റ്മെന്‍റ് ഫണ്ടുമായി രാജ്യത്ത് സിനിമ യാഥാർഥ്യമാക്കുന്നതിനുള്ള ചർച്ചകൾ ആരംഭിച്ചത്. ജനസംഖ്യയിൽ എഴുപതു ശതമാനവും യുവാക്കൾ ഉള്ളതും ഗൾഫിലെ ... Read more