Category: Homepage Malayalam
കുവൈത്ത് വിമാനത്താവളത്തില്‍ ബാഗേജ് പരിശോധന ഇനി സ്മാര്‍ട്ട്
കുവൈത്ത് വിമാനത്താവളത്തില്‍ ബാഗേജ് പരിശോധിക്കുന്നതിനു നൂതന സ്മാര്‍ട്ട് ഉപകരണങ്ങള്‍ സ്ഥാപിച്ചതായി വിമാനത്താവളം ഡപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ഫഹദ് സുലൈമാന്‍ അല്‍ വഖയാന്‍ അറിയിച്ചു. മണിക്കൂറില്‍ 1000 ബാഗേജുകള്‍ പരിശോധിക്കാന്‍ ശേഷിയുള്ള മൂന്ന് ഉപകരണങ്ങളാണു സ്ഥാപിച്ചിട്ടുള്ളത്. അവയില്‍ രണ്ടെണ്ണം ഈ ആഴ്ച പ്രവര്‍ത്തിച്ചുതുടങ്ങും. മൂന്നാമത്തേതു റിസര്‍വ് ആയാകും കൈകാര്യം ചെയ്യുക. യാത്രക്കാര്‍ പുറപ്പെടുന്ന മേഖലയില്‍ ആറു കണ്‍വെയര്‍ ബെല്‍റ്റുകള്‍ സ്ഥാപിച്ചതായും അദ്ദേഹം പറഞ്ഞു. ഈ വേനലില്‍ കുവൈത്ത് വിമാനത്താവളത്തില്‍ 12 ദശലക്ഷം യാത്രക്കാരുടെ ബഗേജുകള്‍ എളുപ്പത്തില്‍ കൈകാര്യം ചെയ്യുന്നതിനുള്ള സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.
ഹമദ് വിമാനത്താവളത്തില്‍ അശ്രദ്ധമായി വാഹനം പാര്‍ക്ക് ചെയ്താല്‍ പിടിവീഴും
പത്തു മിനിട്ടില്‍ കൂടുതല്‍ ഹമദ് വിമാനത്താവളത്തിന്റെ മുമ്പില്‍ അശ്രദ്ധമായി വാഹനം പാര്‍ക്ക് ചെയ്താല്‍ ഇനി പിടിവീഴും. അശ്രദ്ധമായി വിമാനത്താവളത്തിന്റെ മുമ്പില്‍ വാഹനം പാര്‍ക്ക് ചെയ്താല്‍ വാഹനം എടുത്തുനീക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ആഭ്യന്തര മന്ത്രാലയവുമായി സഹകരിച്ചുള്ള പുതിയ നടപടിക്ക് ഞായറാഴ്ച തുടക്കമായി. വിമാനത്താവളത്തിലെ ഡിപ്പാര്‍ച്ചര്‍, അറൈവല്‍ ടെര്‍മിനലുകളില്‍ നിരവധി യാത്രക്കാര്‍ വാഹനങ്ങള്‍ ദീര്‍ഘനേരം പാര്‍ക്ക് ചെയ്യുന്നത് ഗതാഗത തടസ്സം സൃഷ്ടിക്കുന്നതിനാലാണ് പുതിയ നടപടി. പരമാവധി പത്ത് മിനിട്ടില്‍ കൂടുതല്‍ വിമാനത്താവളത്തിന്റെ മുമ്പില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യരുതെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. വിമാനത്താവളത്തിലെ സുരക്ഷ നിലനിര്‍ത്തണമെന്നും അശ്രദ്ധമായി വാഹനം പാര്‍ക്ക് ചെയ്യരുതെന്നും അധികൃതര്‍ നിര്‍ദേശിച്ചു. ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വാഹനം പാര്‍ക്ക് ചെയ്യാനായി വലിയ സൗകര്യമാണുള്ളത്. ടെര്‍മിനലുകളുടെ മുമ്പില്‍ വാഹനം പാര്‍ക്ക് ചെയ്യാതെ പാര്‍ക്കിങ് സൗകര്യം ഉപയോഗിക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു.
വിമാനത്തിന്റെ ചിറക് ട്രക്കില്‍ ഇടിച്ചു; ആളപായമില്ല
ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ജെറ്റ് എയര്‍വെയ്‌സ് വിമാനത്തിന്റെ ചിറക് കാറ്ററിങ് ട്രക്കില്‍ ഇടിച്ചു. 133 പേരുമായി ദുബൈയില്‍ നിന്നെത്തിയ വിമാനമാണ് അപകടത്തില്‍പ്പെട്ടത്. pic courtesy: ANI Twitter റണ്‍വേയില്‍ ഇറങ്ങിയ വിമാനം മൂന്നാം ടെര്‍മിനലിലെ പാര്‍ക്കിങ് ബേയിലേക്ക് കൊണ്ടുവരുന്നതിനിടെയാണ് താജ്സ്റ്റാസ് എയര്‍ കാറ്ററിങ് കമ്പനിയുടെ ട്രക്കില്‍ ഇടിച്ചത്. ഞായറാഴ്ച വൈകിട്ട് എട്ടിനായിരുന്നു സംഭവം. അപകടമുണ്ടായ ഉടന്‍ വിമാനത്തിലുണ്ടായിരുന്നവരെ സുരക്ഷിതമായി പുറത്തിറക്കി. 125 യാത്രക്കാരും എട്ട് ജീവനക്കാരുമായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. വിമാനം സാങ്കേതിക വിഭാഗം പരിശോധിച്ചു വരികയാണ്. അപകടത്തേക്കുറിച്ച് വിശദമായ അന്വേഷണം നടത്തിയ ശേഷം അധികൃതര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് ജെറ്റ് എയര്‍വേയ്‌സ് അറിയിച്ചു.
രാജകീയ വാഹനത്തിന്റെ ഉടമകള്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍
പരസ്യ വെല്ലുവിളിയുമായി പലരും എത്തിയെങ്കിലും റോയലായി തന്നെ വാഴുകയാണ് ആനകള്‍.കാലം കഴിയുന്തോറും ആവശ്യക്കാര്‍ ഏറുന്നതല്ലാതെ കുറയുന്നില്ല. ദിനംപ്രതി ബുള്ളറ്റ് നിരത്തില്‍ വര്‍ധിച്ചിരിക്കുന്നു. നിരവധി പേരാണ് രാജകീയ വാഹനത്തിന്റെ ഉടമകളായി അനുദിനം മാറുന്നത്. കേവലമൊരു ബൈക്കാണ് ബുള്ളറ്റെന്നു കരുതിയെങ്കില്‍ തെറ്റി. സാധാരണ ബൈക്ക് പോലെയല്ല ബുള്ളറ്റ്. അതിന് കൂടുതല്‍ ശ്രദ്ധയും പരിചരണവും ആവശ്യമാണ്. പുതിയ ബുള്ളറ്റിന്റെ ആയുസ്സ് വര്‍ദ്ധിപ്പിക്കാനും യാത്ര കൂടുതല്‍ സുരക്ഷിതമാക്കാനും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍. ഒരു ദിവസം ആദ്യമായി സ്റ്റാര്‍ട്ട് ചെയ്യുമ്പോള്‍ കിക് സ്റ്റാര്‍ട്ട് മാത്രം ഉപയോഗിക്കുക. ഇത് ബാറ്ററിയുടെ ആയുസ് വര്‍ദ്ധിപ്പിക്കും. സ്റ്റാര്‍ട്ട് ചെയ്ത് 30 സെക്കന്‍ഡ് കാത്തുനിന്ന ശേഷം മാത്രം യാത്ര തുടങ്ങുക. ആദ്യത്തെ 500 കിലോമീറ്റര്‍ വരെ മണിക്കൂറില്‍ 50 കിലോമീറ്റര്‍ താഴെ വേഗത്തില്‍ വേണം ഓടിക്കാന്‍ . എന്‍ജിന്‍ തണുക്കാനും ക്ലിയറന്‍സ് ശരിയാക്കുന്നതിനും വേണ്ടിയാണിത്. അമിത വേഗമെടുത്താല്‍ എന്‍ജിന്‍ അമിതമായി ചൂടാകും. പാര്‍ട്സുകള്‍ക്ക് ക്രമരഹിതമായ തേയ്മാനം ഉണ്ടാകുയും ചെയ്യും. ഓരോ മണിക്കൂര്‍ ഇടവിട്ട് അഞ്ച് ... Read more
ആലപ്പുഴ ചങ്ങനാശേരി റോഡ് അടയ്ക്കുന്നു; നാളെ 12 മണിക്കൂര്‍ ഗതാഗതം വഴിതിരിച്ച് വിടും
ചങ്ങനാശേരിയെയും ആലപ്പുഴയും തമ്മില്‍ ബന്ധിപ്പിക്കുന്ന എസി റോഡ് നാളെ 12 മണിക്കൂര്‍ അടച്ചിടും. രാവിലെ ആറു മുതല്‍ വൈകിട്ട് ആറുവരെയാണ് റോഡ് അടച്ചിടുന്നത്. ഇതോടെ എസി റോഡ് വഴിയുള്ള ഗതാഗതം പൂര്‍ണമായും തടസപ്പെടുമെന്ന് പോലീസ് അറിയിച്ചു. എസി റോഡിലൂടെ പോകാനെത്തുന്ന വാഹനങ്ങള്‍ മറ്റുവഴികളിലൂടെ തിരിച്ച് പോകണമെന്നും പോലീസ് അറിയിച്ചു. കുടിവെള്ള പദ്ധതിയില്‍ കുട്ടനാടിന്റെ വിവിധ ഭാഗങ്ങളില്‍ ശുദ്ധജലം എത്തിക്കുന്നതിനായി മാമ്പുഴക്കരിയില്‍ എസി റോഡിന്റെ തെക്കുവശം വരെ എത്തിച്ചിരിക്കുന്ന വടക്കുവശത്തുള്ള പൈപ്പുമായി കൂട്ടിയോജിപ്പിക്കുന്ന ജോലി നടക്കുന്നതിനാലാണ് റോഡ് അടച്ചിടുന്നത്. എസി റോഡിന്റെ നടുവില്‍ പൈപ്പ് ജോയിന്റ് വരുന്നതിനാല്‍ ഭാവിയില്‍ ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാനായി റോഡിനു കുറുകെ ഒറ്റ പൈപ്പ് സ്ഥാപിക്കുന്ന ജോലികള്‍ക്കാണ് റോഡിലൂടെയുള്ള ഗതാഗതം 12 മണികൂര്‍ തടയുന്നത്. എസിറോഡിലൂടെ അത്യാവശ്യ സന്ദര്‍ഭത്തില്‍ ഉണ്ടാകാവുന്ന ഗതാഗതം ഇനി പറയുംവിധം ക്രമീകരിക്കും. ചെറിയവാഹനങ്ങള്‍ എസി റോഡ്-മാമ്പുഴക്കരി പാലം-തെക്കോട്ടുതിരിഞ്ഞ്-മിത്രക്കരി എസ്എന്‍ഡിപി ശാഖായോഗം വഴി-പടിഞ്ഞാറ് തിരിഞ്ഞ്-ഉരുക്കരി-കാപ്പിരിശ്ശേരി-വേഴപ്ര-വടക്കുതിരിഞ്ഞ് ടൈറ്റാനിക് പാലം വഴി എസി റോഡില്‍ എത്താം. വലിയ വാഹനങ്ങള്‍ ആലപ്പുഴയില്‍ ... Read more
316 ബസുകള്‍ കൂടി വാങ്ങി ദുബൈ ആര്‍ ടി എ
പൊതുഗതാഗത ശൃംഖല വിപുലപ്പെടുത്തുന്നതിനായി ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി 316 പുതിയ ബസുകള്‍ കൂടി വാങ്ങുന്നു. 465 ദശലക്ഷം ദിര്‍ഹമാണ് ഇതിനായി ചെലവിടുന്നത്. പരിസ്ഥിതി സൗഹൃദമായ യൂറോപ്യന്‍ എമിഷന്‍ സ്റ്റാന്‍ഡേര്‍ഡ് സര്‍ട്ടിഫിക്കേഷനുള്ള യൂറോ അഞ്ച്, ആറ് സാങ്കേതിക വിദ്യകളോടെയും അത്യാധുനിക സൗകര്യങ്ങളോടെയുമുള്ള കോച്ചുകളായിരിക്കും ഇവ. അടുത്ത വര്‍ഷത്തോടെ എല്ലാ ബസുകളും എത്തിച്ചേരും. ഇതോടെ 2019-ല്‍ ദുബായ് ആര്‍.ടി.എ.യുടെ ബസുകളുടെ എണ്ണം 2085 ആയി വര്‍ധിക്കും. ചെയര്‍മാന്‍ മത്തര്‍ അല്‍ തായറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ആര്‍.ടി.എ.യുടെ ഡയറക്ടര്‍ ബോര്‍ഡ് യോഗമാണ് ഈ തീരുമാനമെടുത്തത്. പുതുതായി വാങ്ങുന്ന ബസുകളില്‍ 143 എണ്ണം ഡീലക്സ് ഇന്റര്‍സിറ്റി കോച്ചുകളായിരിക്കും. 79 ഡബിള്‍ ഡെക്കര്‍ ബസുകളും 94 എണ്ണം ഇടത്തരം ബസുകളുമായിരിക്കും. ലോകനിലവാരത്തിലുള്ള പൊതുഗതാഗതം ദുബായിലും സജ്ജമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ ബസുകള്‍ വാങ്ങാനുള്ള തീരുമാനമെന്ന് ചെയര്‍മാന്‍ അല്‍ തായര്‍ വിശദീകരിച്ചു. 2030 ആവുമ്പോഴേക്കും ദുബായിലെ വാഹനഗതാഗതത്തിലെ മുപ്പത് ശതമാനവും പൊതുസംവിധാനത്തിലാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് ഈ ... Read more
ജനസംഖ്യയെ കടത്തിവെട്ടി പുണെ നഗരത്തില്‍ വാഹനപ്പെരുപ്പം
ജനസംഖ്യയെ കടത്തിവെട്ടി പുണെ നഗരത്തില്‍ വാഹനപ്പെരുപ്പം. മലിനീകരണവും ഗതാഗതക്കുരുക്കും മൂലം ജനം ദുരിതത്തില്‍. രാജ്യത്ത് മറ്റൊരു നഗരത്തിലുമുണ്ടാകാത്ത തരത്തിലാണ് പുണെയില്‍ വാഹനങ്ങള്‍ കുതിച്ചുയര്‍ന്നിരിക്കുന്നത്. പുണെയിലെ ജനസംഖ്യ ഏകദേശം 35 ലക്ഷമാണ്. എന്നാല്‍ ഇവിടെ 36.2 ലക്ഷം വാഹനങ്ങള്‍ ഇതിനകം റജിസ്റ്റര്‍ ചെയ്തുകഴിഞ്ഞുവെന്നാണ് റീജനല്‍ ട്രാഫിക് ഓഫിസ് (എംഎച്ച് 12) വെളിപ്പെടുത്തിയത്. നാലുചക്രവാഹനങ്ങളുടെ റജിസ്‌ട്രേഷന്‍ 9.57% ആണ് 2017നെ അപേക്ഷിച്ച് ഉയര്‍ന്നതെങ്കില്‍ ഇരുചക്രവാഹനങ്ങള്‍ 8.24% ഉയര്‍ന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 33.37 ലക്ഷം വാഹനങ്ങളാണ് പുണെയില്‍ ഉണ്ടായിരുന്നത്. അതാണ് ഇപ്പോള്‍ 36.27 ലക്ഷത്തില്‍ എത്തി നില്‍ക്കുന്നത്. ഈ വര്‍ഷം മാര്‍ച്ച് അവസാനത്തോടെ നഗരത്തില്‍ 2,80,000 വാഹനങ്ങളുടെ വര്‍ധനയാണുണ്ടായതെന്ന് ആര്‍ടിഒ തലവന്‍ ബാബ ആജ്‌റി വെളിപ്പെടുത്തി. ഇത്തവണയും ഇരുചക്രവാഹനങ്ങളാണ് ഏറ്റവുമുധികം റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സമ്പന്നര്‍ ഭാര്യയ്ക്കും മക്കള്‍ക്കും മരുമക്കള്‍ക്കും പിന്നെ അവസരത്തിനനുസരിച്ചും മുറ്റം നിറച്ച് വാഹനങ്ങള്‍ വാങ്ങിനിറയ്ക്കുമ്പോള്‍, സാധാരണക്കാര്‍ വായ്പയെടുത്തും വാങ്ങും രണ്ടെണ്ണം. ഈ വാഹനങ്ങള്‍ പൊതുനിരത്തുകളില്‍ തിങ്ങിനിറഞ്ഞ് ഗതാഗതക്കുരുക്കും അന്തരീക്ഷമലിനീകരണവും വര്‍ധിപ്പിക്കുന്നു. എന്നാല്‍ ... Read more
സൂപ്പര്‍ എസി എക്‌സ്പ്രസുകള്‍ പരിഷ്‌ക്കരിക്കുന്നു
തിരുവനന്തപുരം-ചെന്നൈ സൂപ്പര്‍ എസി എക്‌സ്പ്രസ് ഉള്‍പ്പെടെ എട്ടു ട്രെയിനുകളില്‍ കൂടുതല്‍ സൗകര്യങ്ങളോടെ പുതിയ കോച്ചുകള്‍ വരും. റെയില്‍വേയുടെ ഉല്‍കൃഷ്ഠ് പദ്ധതിയിലുള്‍പ്പെടുത്തിയാണ് എട്ട് എക്‌സ്പ്രസ് ട്രെയിനുകളെ സൂപ്പറാക്കുന്നത്. തിരഞ്ഞെടുക്കപ്പെട്ട ട്രെയിനുകളിലെ ഒന്നോ രണ്ടോ കോച്ചുകളിലാണ് ആദ്യഘട്ടത്തില്‍ കൂടുതല്‍ സൗകര്യമുണ്ടാകുക. പിന്നീട് കൂടുതല്‍ ട്രെയിനുകളിലേക്ക് ഇതു വ്യാപിപ്പിക്കും. മെച്ചപ്പെട്ട സൗകര്യങ്ങളേര്‍പ്പെടുത്തുന്ന കോച്ചുകളിലെ യാത്രാ നിരക്ക് വര്‍ധിപ്പിക്കണോയെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. ചൊവ്വ, വെള്ളി ദിവസങ്ങളില്‍ ചെന്നൈയില്‍ നിന്നു പുറപ്പെടുന്ന തിരുവനന്തപുരം സൂപ്പര്‍ എസി എക്‌സ്പ്രസിനു പുറമെ പദ്ധതിക്കു കീഴില്‍ ഉള്‍പ്പെടുന്ന ട്രെയിനുകള്‍ ഇവയാണ്: തിരുച്ചിറപ്പള്ളി – ഹൗറ സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസ്, മധുര- ഡല്‍ഹി സമ്പര്‍ക്ക് ക്രാന്തി എക്‌സ്പ്രസ്, കോയമ്പത്തൂര്‍- ഡല്‍ഹി കൊങ്ങു എക്‌സ്പ്രസ്, കെഎസ്ആര്‍ ബെംഗളൂരു-കൊച്ചുവേളി എക്‌സ്പ്രസ്, മംഗളൂരു സെന്‍ട്രല്‍ – നാഗര്‍കോവില്‍ എക്‌സ്പ്രസ്, മൈസൂരു – തൂത്തുക്കൂടി എക്‌സ്പ്രസ്, ദിബ്രുഗഡ് – കന്യാകുമാരി എക്‌സ്പ്രസ്. ശതാബ്ദി, തുരന്തോ, രാജധാനി ഉള്‍പ്പെടെയുള്ള പ്രീമിയം ട്രെയിനുകളിലാണു റെയില്‍വേ യാത്രക്കാരുടെ സൗകര്യം വര്‍ധിപ്പിക്കുന്നതിനുള്ള പദ്ധതികള്‍ നടപ്പാക്കുന്നതെന്നും ... Read more
അര്‍ധരാത്രിക്കു ശേഷമുള്ള മെട്രോ സര്‍വീസ് പരിഗണനയിലില്ല
അര്‍ധരാത്രിക്കുശേഷം മെട്രോ സര്‍വീസ് നടത്താന്‍ ഡിഎംആര്‍സിക്കു പദ്ധതിയില്ലെന്നു കേന്ദ്ര നഗരവികസന മന്ത്രി ഹര്‍ദീപ് സിങ് പുരി. വിമാനത്താവള പാതയില്‍ രാത്രി സര്‍വീസ് ആരംഭിക്കണമെന്ന ആവശ്യം ശക്തമായതിനു പിന്നാലെയാണു മന്ത്രിയുടെ പ്രതികരണം. മെട്രോ ട്രെയിനുകള്‍ വൃത്തിയാക്കുന്നതുള്‍പ്പെടെയുള്ള ജോലികള്‍ നടത്തുന്നതു രാത്രിയിലായതിനാല്‍, സര്‍വീസ് സമയം നീട്ടുന്നതു തല്‍ക്കാലം ഡിഎംആര്‍സിയുടെ പരിഗണനയിലില്ല. ട്രെയിനുകള്‍ ശുചീകരിക്കാന്‍ കുറച്ചു സമയം മാത്രമാണു ലഭിക്കുന്നതെന്നും അര്‍ധരാത്രിക്കു ശേഷം സര്‍വീസ് നടത്താന്‍ നിലവില്‍ പദ്ധതിയില്ലെന്നും മന്ത്രി വ്യക്തമാക്കി. വിദേശ വിമാനങ്ങളില്‍ പലതും നഗരത്തിലെത്തുന്നത് അര്‍ധരാത്രിക്കു ശേഷമായതിനാല്‍, മെട്രോ സര്‍വീസ് സമയം നീട്ടണമെന്നു നേരത്തെ ആവശ്യമുയര്‍ന്നിരുന്നു. വിമാനത്താവള പാതയില്‍ രാവിലെ 4.45 മുതല്‍ രാത്രി 11.30 വരെയാണു സര്‍വീസ്. മറ്റു പാതകളില്‍ രാവിലെ അഞ്ചു മുതല്‍ 11.30 വരെയും.
പരിസ്ഥിതി സൗഹൃദ കാറുകള്‍ അവതരിപ്പിച്ച് ഷാര്‍ജ പൊലീസ്
ജനറല്‍ കമാന്‍ഡ് ഓഫ് ഷാര്‍ജ പൊലീസും ലൈസന്‍സിങ് ഡ്രൈവര്‍ ആന്‍ഡ് വെഹിക്ക്ള്‍സ്ഡിപ്പാര്‍ട്ട്‌മെന്റും ചേര്‍ന്ന് അല്‍ ഫൂത്തൈം മോട്ടോഴ്‌സിന്റെ സഹകരണത്തോടെ, പരിസ്ഥിതി സൗഹൃദ വാഹനങ്ങള്‍ അവതരിപ്പിച്ചു.ഡ്രൈവര്‍മാര്‍ക്ക് ഇത്തരം വാഹനങ്ങള്‍ പ്രചരിപ്പിക്കുകയും ലക്ഷ്യം വെച്ചായിരുന്നു പരിപാടി. റോഡുകളില്‍ സുരക്ഷിതത്വം ഉറപ്പാക്കാനും നൂതന സാങ്കേതിക വിദ്യകള്‍ പ്രോത്സാഹിപ്പിക്കാനും പരിസ്ഥിതി സംരക്ഷണ സംസ്‌ക്കാരം വളര്‍ത്തിയെടുക്കാനുമുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ പദ്ധതിയുടെ ഭാഗമായിട്ടായിരുക്കും അവതരണം. വൈദ്യുതി, ഇന്ധനം എന്നിവ രണ്ടും ഉപയോഗിക്കാവുന്ന ഹൈബ്രിഡ് കാറുകള്‍ ഏറെ വൈകാതെ പുറത്തിറക്കുമെന്ന് ലൈസന്‍സിങ് ആന്‍ഡ് വെഹിക്കിള്‍സ് ഡയറക്ടര്‍ ലെഫ്. കേണല്‍ ഹുമൈദ് സഈദ് ആല്‍ ജല്ലാഫ് പറഞ്ഞു. ഇത് കാര്‍ബണ്‍ ബഹിര്‍ഗമനത്തിന്റെ അളവ് കുറയ്ക്കാന്‍ സഹായിക്കും. പരിസ്ഥിതി മലിനീകരണം,വാഹനത്തിന്റെ പ്രവര്‍ത്തന ചെലവ് എന്നിവ കണക്കിലെടുക്കുമ്പോള്‍ ലാഭകരമാണ്. ഇതിനായി വാഹന പരിശോധകരെ പരിശീലിപ്പിക്കുകയും ഭാവിയില്‍ ഇത്തരം വാഹനങ്ങള്‍ ഉപയോഗിക്കുവാന്‍. ഡ്രൈവര്‍മാരെ പ്രാപ്തരാക്കുകയുമാണ് മുഖ്യ ലക്ഷ്യമെന്ന് ജല്ലാഫ് പറഞ്ഞു.
ഊദിന്റെ മാസ്മരിക താളത്തില്‍ കത്താറ
അറബ് സംഗീതത്തിനു മാത്രമായുള്ള സംഗീതോപകരണമായ ഊദിന്റെ മാസ്മരിക താളത്തിലാണ് ഇപ്പോള്‍ കത്താറ. രണ്ടാമത്തെ ഊദ് ഉല്‍സവം ആരംഭിച്ചതോടെ കത്താറയുടെ വീഥികളിലൂടെ ഊദിന്റെ സംഗീതം അലയടിക്കുന്നു. ആഗോള സംഗീതത്തിലേക്ക് ഊദിനു പ്രോല്‍സാഹനം നല്‍കുന്നതിന്റെ ഭാഗമായാണ് ഊദ് ഉല്‍സവം കത്താറയില്‍ സംഘടിപ്പിക്കുന്നത്. ആഗോള തലത്തില്‍ പങ്കുവയ്ക്കപ്പെടുന്ന മനുഷ്യന്റെ സംസ്‌കാരിക സ്വത്താണ് ഊദെന്ന് തുര്‍ക്കിയില്‍നിന്നുള്ള ഊദ് വിദഗ്ധനായ ഇസ്മയില്‍ സഫീര്‍ ഹസ്‌നെദരോഗ്ലു പറഞ്ഞു. ഊദിന്റെ ഉദ്ഭവത്തെ കുറിച്ച് ഒട്ടേറെ കഥകളുണ്ട്. മധ്യേഷ്യയിലാണ് ഊദ് രൂപം കൊണ്ടതെന്നതാണ് അതില്‍ പരക്കെ അംഗീകരിക്കപ്പെട്ടിട്ടുള്ളത്. തുര്‍ക്കിയിലെ ഗോത്രവിഭാഗങ്ങള്‍ കോപസ് എന്ന സംഗീതോപകരണം ഉപയോഗിച്ചിരുന്നു. ഇതു മധ്യപൗരസ്ത്യ രാജ്യങ്ങളിലേക്കെത്തുകയും ഊദായി രൂപാന്തരപ്പെടുകയും ചെയ്തുവെന്നാണ് കരുതുന്നത്. മധ്യേഷ്യയിലാണു രൂപം കൊണ്ടതെങ്കിലും ഊദ് വികാസം പ്രാപിക്കുന്നതു മധ്യപൗരസ്ത്യ രാജ്യങ്ങളിലാണ്. പിന്നീട് സിര്‍യാബ് എന്ന പ്രശസ്ത അറബ് സംഗീതജ്ഞനിലൂടെ ഊദ് സ്‌പെയിനിലെത്തി. ഗിറ്റാറിന്റെ പിതാവെന്നാണ് ഊദിനെ വിളിക്കുന്നത്. ഊദ് ആദ്യം ചെറുവീണയായി മാറുകയും, പിന്നീട് ഗിറ്റാറായി രൂപാന്തരപ്പെടുകയും ചെയ്തുവെന്നാണു കരുതുന്നത്. ആദ്യം നാലു കമ്പികളുണ്ടായിരുന്ന ഊദില്‍ ... Read more
നാളെ സര്‍വീസ് നടത്തുമെന്ന് കെ എസ് ആര്‍ ടി സി
ദളിത് സംഘടനകള്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്ത തിങ്കളാഴ്ച്ച പതിവ് പോലെ സര്‍വീസ് നടത്തുമെന്ന് കെ എസ് ആര്‍ ടി സി. അന്നേ ദിവസം ജോലിക്കെത്താന്‍ ജീവനക്കാരോട് കെ എസ് ആര്‍ ടി സി എം ഡി നിര്ഡദേശം നല്‍കി. ആവശ്യമെങ്കില്‍ പൊലീസ് സംരക്ഷമത്തോടെ സര്‍വീസ് നടത്താനും ഡിപ്പോകള്‍ക്ക് എം ഡിയുടെ നിര്‍ദേശമുണ്ട്. ഉത്തരേന്ത്യയിലെ ദളിതര്‍ക്കെതിരായ അതിക്രമങ്ങളില്‍ പ്രതിഷേധിച്ചാണ് വിവിധ ദലിത് സംഘടനകള്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. തുടര്‍ച്ചായായുണ്ടാകുന്ന ഹര്‍ത്താല്‍ മൂലമുള്ള നഷ്ടം ചൂണ്ടിക്കാട്ടി തിങ്കളാഴ്ച്ച സര്‍വീസ് നടത്തുമെന്ന് സ്വകാര്യ ബസുകള്‍ നേരത്തെ അറിയിച്ചിരുന്നു. കടകള്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്നും വ്യാപാര വ്യവസായ ഏകോപന സമിതിയും വ്യക്തമാക്കിയിരുന്നു.
വിസാ രഹിത സന്ദര്‍ശനം; ദോഹയിലേക്ക് സന്ദര്‍ശന പ്രവാഹം
നാട്ടില്‍ വേനലവധി തുടങ്ങിയതോടെ ഖത്തറിലേക്ക് ഒട്ടേറെ കുടുംബങ്ങള്‍ സന്ദര്‍ശനത്തിനെത്തുന്നു. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ ദോഹയിലേക്കു സന്ദര്‍ശകരുടെ ഒഴുക്കാണ്. ഇന്ത്യന്‍ പൗരന്മാര്‍ക്കു വീസയില്ലാതെ ഖത്തര്‍ സന്ദര്‍ശിക്കാന്‍ അനുമതി നല്‍കിയതാണ് ഇപ്പോഴത്തെ സന്ദര്‍ശക പ്രവാഹത്തിനു കാരണം. കഴിഞ്ഞ ഓഗസ്റ്റ് ഒന്‍പതിനാണ് ഖത്തര്‍ ഇന്ത്യയടക്കം 80 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കു വീസാരഹിത സന്ദര്‍ശനാനുമതി നല്‍കിയത്. ഖത്തറിലേക്കു കൂടുതല്‍ വിദേശസന്ദര്‍ശകരെ എത്തിക്കാന്‍ വീസ കാര്യങ്ങളുടെ ചുമതലയുള്ള ആഭ്യന്തര മന്ത്രാലയവും ഖത്തര്‍ എയര്‍വേയ്സും ഖത്തര്‍ ടൂറിസം അതോറിറ്റിയും സംയുക്തമായാണു വീസാരഹിത സന്ദര്‍ശനാനുമതി എന്ന നിര്‍ദേശം മുന്നോട്ടുവച്ചത്. കുടുംബത്തെ നാട്ടില്‍ നിര്‍ത്തി ഖത്തറില്‍ തനിച്ചു കഴിഞ്ഞിരുന്നവരുടെ കുടുംബാംഗങ്ങളാണ് ഇപ്പോള്‍ നാട്ടില്‍ നിന്നെത്തുന്നവരില്‍ ഭൂരിഭാഗവും. ഇവര്‍ രണ്ടുമാസം ഖത്തറില്‍ കഴിയാനുള്ള തയാറെടുപ്പിലാണ് എത്തുന്നത്. ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് ആദ്യം ഒരുമാസത്തേക്കു ലഭിക്കുന്ന ഓണ്‍ അറൈവല്‍ വീസ പിന്നീട് ഒരു മാസത്തേക്കുകൂടി നീട്ടാം. ദോഹയില്‍ ബന്ധുക്കളുള്ള ആര്‍ക്കും ദോഹയിലേക്കും തിരിച്ചുമുള്ള കണ്‍ഫേംഡ് വിമാന ടിക്കറ്റുണ്ടെങ്കില്‍ ഖത്തറില്‍ വീസയില്ലാതെ ഒരുമാസം തങ്ങാന്‍ അനുമതി ലഭിക്കും. ഇവിടേക്കെത്തുന്നവരുടെ പാസ്പോര്‍ട്ടിന് ... Read more
വിദ്യാര്‍ത്ഥികള്‍ക്ക് സുരക്ഷിത യാത്ര ഉറപ്പാക്കി അബുദാബി പൊലീസ്
സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് സുരക്ഷിത യാത്ര ഉറപ്പാക്കി അബുദാബി പൊലീസ്. സ്‌കൂള്‍ ബസില്‍ യാത്ര ചെയ്യുന്ന വിദ്യാര്‍ഥികളുടെ സുരക്ഷ മെച്ചപ്പെടുത്തുന്നതിന്റെയും റോഡപകട സാധ്യതകള്‍ ലഘൂകരിക്കുന്നതിന്റെയും ഭാഗമായി നിയമലംഘനം നടത്തുന്നവര്‍ക്കെതിരെ കൂടുതല്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും അബുദാബി പൊലീസ് വ്യക്തമാക്കി. അറബ് സ്‌കൂളുകളില്‍ മൂന്നാം സെമസ്റ്ററും ഇന്ത്യന്‍ സ്‌കൂളുകളില്‍ പുതിയ അധ്യായന വര്‍ഷവും ആരംഭിക്കുന്നതിന്റെ മുന്നോടിയായാണ് വിദ്യാര്‍ത്ഥികളുടെ റോഡ് ഗതാഗത സുരക്ഷയെ പ്രോത്സാഹിപ്പിക്കാനുള്ള നടപടികള്‍ ഊര്‍ജിതപ്പെടുത്തിയത്. സ്‌കൂള്‍ ബസില്‍ വിദ്യാര്‍ഥികള്‍ കയറുകയും ഇറങ്ങുകയും ചെയ്യുന്നവേളയില്‍ ബസിനെ മറികടക്കാന്‍ ശ്രമിക്കുന്ന വാഹന ഡ്രൈവര്‍മാരെ ബസിന്റെ ഇടതു ഭാഗത്തെ ക്യാമറ പിടികൂടും. സ്‌കൂള്‍ ബസിന്റെ വാതില്‍ തുറക്കുന്നതോടെ ഡ്രൈവര്‍ സീറ്റിനു പിറകിലെ ഇടതു പാര്‍ശ്വഭാഗത്തെ സ്റ്റോപ്പ് ബോര്‍ഡ് നിവരുന്നതോടെ ഈ ബോര്‍ഡിനോടു ചേര്‍ന്നുള്ള ക്യാമറയും നിയമലംഘകനെ പിടികൂടാന്‍ ഫോക്കസ് ചെയ്യും. ഓവര്‍ടേക്കു ചെയ്യുന്ന വാഹനത്തിന്റെ ചിത്രം ഈ ക്യാമറയില്‍ നിന്ന് അബുദാബി ട്രാഫിക് ആന്‍ഡ് പട്രോള്‍ വിഭാഗം ഓഫീസില്‍ ഉടനെ എത്തും. ബസ് നിര്‍ത്തി കുട്ടികളെ കയറ്റി ... Read more
കുറഞ്ഞ ചിലവില്‍ കുമരകം കാണാന്‍ ‘അവധിക്കൊയ്ത്ത്’
ലോക വിനോദസഞ്ചാര ഭൂപടത്തില്‍ ഇടംപിടിച്ച കുമരകത്തിന്റെ സൗന്ദര്യം കുറഞ്ഞചെലവില്‍ നുകരാനും അവസരം. സാധാരണക്കാര്‍ക്കും കുമരകത്തിന്റെ ഭംഗി ആസ്വദിക്കാനായാണ് ‘അവധിക്കൊയ്ത്ത്’ എന്ന പേരില്‍ കാര്‍ഷിക വിനോദ വിജ്ഞാനമേളയ്ക്ക് തുടക്കമിടുന്നത്. കുമരകം കൃഷി വിജ്ഞാനകേന്ദ്രത്തിലെ നൂറേക്കര്‍ സ്ഥലത്താണ് പദ്ധതി. പ്രാദേശിക കൃഷി ഗവേഷണകേന്ദ്രത്തിന്റെയും മീനച്ചിലാര്‍ – മീനന്തറയാര്‍ – കൊടുരാര്‍ പുനര്‍സംയോജന പദ്ധതിയുടെ ജനകീയകൂട്ടായ്മയും കുമരകം പഞ്ചായത്തിന്റെ സഹകരണത്തോടെയാണിത്. 20 രൂപയ്ക്ക് കുമരകത്തിന്റെ നേര്‍ക്കാഴ്ച ഗ്രാമീണഭംഗിയില്‍ കാണാന്‍ അവസരമൊരുങ്ങുന്നത്. ഏപ്രില്‍ 20 മുതല്‍ മേയ് 27 വരെ നടക്കുന്ന മേളയുടെ പ്രവേശന ഫീസ് 20 രൂപയാണ്. രണ്ടായിരത്തോളം തൊഴില്‍ദിനങ്ങള്‍ ചെലവഴിച്ച് തൊഴിലുറപ്പ് അംഗങ്ങള്‍ പദ്ധതിക്കായി പ്രദേശത്തെ ചാലുകളും തോടുകളും സൗന്ദര്യവത്കരിച്ചു കഴിഞ്ഞു. ഈ ചാലുകളില്‍ നാടന്‍ ഇനങ്ങളായ കാരി, മുഷി, മഞ്ഞക്കൂരി, വരാല്‍, കരിമീന്‍, വളര്‍ത്തുമത്സ്യങ്ങളായ കട്ല, രോഹു തുടങ്ങിയ ഇനങ്ങളെയും നിക്ഷേപിച്ചിട്ടുണ്ട്. നെല്ല്, മീന്‍, താറാവു കൃഷിയുടെ മാതൃകകള്‍, അക്വാപോണിക്, കൂണ്‍കൃഷി, മുട്ടക്കോഴി, കരിങ്കോഴി, ഇറച്ചിക്കോഴി തുടങ്ങിയവയുടെ മാതൃകാ യൂണിറ്റുകള്‍, ആടുകളുടെയും പോത്തുകളുടെയും ... Read more