Category: Homepage Malayalam

കൊതുകുകടിക്കു പുറമേ ജീവനക്കാരുടെ അടിയും; ഇന്‍ഡിഗോ പ്രതിക്കൂട്ടില്‍

കൊതുകുകടി സഹിക്കാനാകില്ലെന്നു പറഞ്ഞു ബഹളം വച്ച യാത്രക്കാരനെ വിമാനത്തില്‍ നിന്നിറക്കി വിട്ട സംഭവത്തില്‍ കേന്ദ്ര സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. വിമാനം ‘ഹൈജാക്ക്’ ചെയ്യുമെന്നു പറഞ്ഞതിനാണ് ഡോ. സൌരഭ് റോയിയെ ഇറക്കിവിട്ടതെന്നു വിമാനക്കമ്പനി അറിയിച്ചു. സംഭവത്തിൽ ഉൾപ്പെട്ട യാത്രക്കാരനു വൻ പിന്തുണയാണു സമൂഹമാധ്യമങ്ങളിൽ ലഭിക്കുന്നത്. ലക്നൗവിൽനിന്നു ബെംഗളൂരുവിലേക്കുള്ള ഇൻഡിഗോ 6ഇ 541 വിമാനം പറന്നുയരും മുൻപേയായിരുന്നു സംഭവം. വിമാനത്തിൽ നിറയെ കൊതുകുകളാണെന്നും അവയെ ഒഴിവാക്കണമെന്നും ഡോക്ടറായ സൗരഭ് റായ് ആവശ്യപ്പെട്ടു. എന്നാൽ ഇതു കേൾക്കാതെ തന്നെ കോളറിനു പിടിച്ചു പുറത്താക്കുകയാണ് ഇന്‍ഡിഗോ ജീവനക്കാര്‍ ചെയ്തതെന്ന് സൗരഭ്റോയ് പറഞ്ഞു. ഇതോടെ ജീവനക്കാർക്കു നേരെ സൗരഭ് തട്ടിക്കയറുകയായിരുന്നുവെന്നാണു കമ്പനിയുടെ വാദം. ഭീഷണി നിറഞ്ഞ വാക്കുകളും പ്രയോഗിച്ചു. ഇതിനിടെ ‘ഹൈജാക്ക്’ എന്ന വാക്ക് ഉപയോഗിച്ചതിനാണു സുരക്ഷാ കാരണങ്ങളാൽ സൗരഭിനെ പുറത്താക്കിയത്. വിമാനം നശിപ്പിക്കാൻ മറ്റു യാത്രക്കാരോടു സൗരഭ് ആവശ്യപ്പെട്ടെന്നും ഇൻഡിഗോ വ്യക്തമാക്കി. പരാതി പറഞ്ഞ തന്നോട് ഇൻഡിഗോ ജീവനക്കാർ മോശമായാണു പെരുമാറിയതെന്നു ഹൃദയ ശസ്ത്രക്രിയാ വിദഗ്ധൻ കൂടിയായ ... Read more

കുതിരാന്‍ കുടുങ്ങിയിട്ട് അമ്പതു നാള്‍; തുരങ്കത്തില്‍ ക്രിക്കറ്റ് കളി

ദേശീയപാത കുതിരാനില്‍ ഇരട്ടക്കുഴല്‍ തുരങ്കനിര്‍മാണം നിലച്ചിട്ട് അമ്പതു ദിവസമാകുന്നു. കടുത്ത സാമ്പത്തികപ്രതിസന്ധി കാരണം ഫെബ്രുവരി 24-നാണ് തുരങ്കനിര്‍മാണം നിര്‍ത്തിയത്. മൂന്നരക്കോടി രൂപയുടെ ശമ്പളക്കുടിശ്ശികയെത്തുടര്‍ന്ന് തൊഴിലാളികളാണ് പണിമുടക്ക് തുടങ്ങിയത്. ഇതോടെ ഭൂരിഭാഗം നിര്‍മാണം പൂര്‍ത്തിയായ ഒന്നാമത്തെ തുരങ്കത്തിലൂടെ ട്രയല്‍ റണ്‍പോലും നടത്താന്‍ നിര്‍മാണക്കമ്പനിക്ക് സാധിച്ചില്ല. ഇവിടെ ഇപ്പോള്‍ കുട്ടികള്‍ ക്രിക്കറ്റ് കളിക്ക് ഉപയോഗിക്കുകയാണ്. ദേശീയപാത കരാര്‍ കമ്പനിക്ക് ബാങ്കുകളുടെ കണ്‍സോര്‍ഷ്യം വായ്പ നല്‍കുന്നത് നിര്‍ത്തിയതുമുതലാണ് പ്രതിസന്ധി രൂക്ഷമായത്. നിലവിലെ സ്ഥിതി തുടര്‍ന്നാല്‍ ഇക്കൊല്ലം മഴക്കാലത്തും കുതിരാനില്‍ യാത്രക്കാരെ കാത്തിരിക്കുന്നത് ദുരിതയാത്രയായിരിക്കും. അഗ്നിരക്ഷാവിഭാഗം നിര്‍ദേശിച്ച മാനദണ്ഡങ്ങള്‍ പ്രകാരമുള്ള നിര്‍മാണങ്ങളാണ് പ്രധാനമായും ഒന്നാമത്തെ തുരങ്കത്തില്‍ ഇനി ചെയ്യാനുള്ളത്. നനടപ്പാതയിലെ കൈവരി പൂര്‍ത്തീകരിക്കുക, പവര്‍ സ്റ്റേഷന്‍ സ്ഥാപിക്കുക തുടങ്ങിയ ജോലികളും തുരങ്കനിര്‍മാണക്കമ്പനി ചെയ്യണം. ഇതിനുശേഷം തുരങ്കത്തിന്റെ പടിഞ്ഞാറുഭാഗത്ത് റോഡിലേക്കായി അടര്‍ന്നുനില്‍ക്കുന്ന പാറക്കെട്ടുകള്‍ പൊട്ടിച്ചുനീക്കണം. ഇത് കെ.എം.സി.യാണ് ചെയ്യേണ്ടത്. ഇത്രയും പണി പൂര്‍ത്തിയായെങ്കില്‍ മാത്രമേ ട്രയല്‍ റണ്‍ നടത്താന്‍ കഴിയൂ. രാപകല്‍ നിര്‍മാണം നടത്തിയാല്‍പോലും ഇത് പൂര്‍ത്തീകരിക്കാന്‍ നാല്പത്തഞ്ച് ... Read more

എടിഎം കാര്‍ഡുകള്‍ മാറുന്നു, ഇനി ചിപ്പ് ഘടിപ്പിച്ച കാര്‍ഡ്

മാഗ്നറ്റിക് സ്ട്രിപ്പുള്ള ഡെബിറ്റ് കാര്‍ഡുകള്‍ ഡിസംബര്‍ 31 മുതല്‍ അസാധുവാകും.സുരക്ഷ മുന്‍നിര്‍ത്തി ചെറിയ ചിപ്പ് ഘടിപ്പിച്ച ഇഎംവി കാര്‍ഡുകളിലേക്കു മാറാനുള്ള റിസര്‍വ് ബാങ്ക് നിര്‍ദേശത്തെ തുടര്‍ന്നു ബാങ്കുകള്‍ നടപടി വേഗത്തിലാക്കി. പുതിയ കാര്‍ഡുകള്‍ നല്‍കാനുള്ള നടപടി ഉടന്‍ പൂര്‍ത്തിയാക്കാന്‍ ബാങ്കുകള്‍ സര്‍ക്കുലര്‍ നല്‍കിത്തുടങ്ങി. പല ബാങ്കുകളും ഇഎംവി കാര്‍ഡുകള്‍ ഉപയോക്താക്കള്‍ക്ക് അയയ്ക്കാന്‍ നടപടി തുടങ്ങി. തുടര്‍ന്ന് 30 ദിവസത്തിനകം പഴയ കാര്‍ഡ് അസാധുവാകും. ചിലപ്പോള്‍ കാര്‍ഡുകള്‍ മാറ്റിയെടുക്കാന്‍ ബ്രാഞ്ചുകളെ സമീപിക്കേണ്ടി വരും. ഇതുസംബന്ധിച്ച വിവരങ്ങള്‍ എസ്എംഎസ് ആയി ഉപയോക്താക്കളെ അറിയിക്കണമെന്നും റിസര്‍വ് ബാങ്ക് നിര്‍ദേശമുണ്ട്. പുതിയ കാര്‍ഡുകളുടെ പിന്‍നമ്പര്‍ ബ്രാഞ്ചില്‍ നിന്നു നേരിട്ടു കൈപ്പറ്റണം. എന്താണ് ഇ വി എം കാര്‍ഡ് നിലവിലുള്ള കാര്‍ഡുകള്‍ ഉപയോഗിച്ചു ബാങ്ക് തട്ടിപ്പുകള്‍ വര്‍ധിച്ച പശ്ചാത്തലത്തിലാണ് ഇഎംവി കാര്‍ഡുകളിലേക്കു മാറുന്നത്. യൂറോപേ, മാസ്റ്റര്‍ കാര്‍ഡ്, വീസ എന്നിവയുടെ ആദ്യക്ഷരങ്ങള്‍ ചേര്‍ത്ത ചുരുക്കപ്പേരാണ് ഇഎംവി. പ്ലാസ്റ്റിക് കാര്‍ഡിനു പിറകില്‍ കാണുന്ന കറുത്ത നാട പോലത്തെ വരയ്ക്കു പകരം ... Read more

തേക്കടിയില്‍ പുതിയ ബസുകളും നവീകരിച്ച പാര്‍ക്കിങ് ഗ്രൗണ്ടും വരുന്നു

തേക്കടിയിലെ വാഹന പാര്‍ക്കിങ് ഗ്രൗണ്ടില്‍ നവീകരണ ജോലികള്‍ ആരംഭിച്ചു. തേക്കടി ആനവച്ചാലില്‍ വനംവകുപ്പ് നിര്‍മിക്കുന്ന നവീകരിച്ച വാഹന പാര്‍ക്കിങ് ഗ്രൗണ്ടിന്റെ നിര്‍മാണോദ്ഘാടനവും വനംവകുപ്പ് തേക്കടിയിലേക്ക് സര്‍വീസ് നടത്തുവാന്‍ വാങ്ങിയ പുതിയ ബസുകളുടെ ഫ്ലാഗ് ഓഫും ചൊവ്വാഴ്ച വനംവകുപ്പ് മന്ത്രി കെ.രാജു നിര്‍വഹിക്കും. തേക്കടി ആനവച്ചാല്‍ പാര്‍ക്കിങ് ഗ്രൗണ്ടില്‍ ചേരുന്ന യോഗത്തില്‍ പീരുമേട് എം.എല്‍.എ. ഇ.എസ്.ബിജിമോള്‍ അധ്യക്ഷയാകും. ഒരുകോടി രുപ ചെലവാക്കിയാണ് അഞ്ചു ബസുകള്‍ വനംവകുപ്പ് വാങ്ങിയത്. ചെന്നൈയിലെ ഹരിത ട്രൈബ്യൂണലില്‍ നടന്നുവന്ന തര്‍ക്കത്തെ തുടര്‍ന്ന് തടസ്സപ്പെട്ട വാഹന പാര്‍ക്കിങ് ഗ്രൗണ്ട് നിര്‍മാണമാണ് ചൊവ്വാഴ്ച പുനരാരംഭിക്കുന്നത് . കേരളം പാര്‍ക്കിങ് സ്ഥലം നിര്‍മിക്കുന്ന ആനവച്ചാല്‍ പ്രദേശം തമിഴ്നാടിന്റെ മുല്ലപ്പെരിയാര്‍ പാട്ട ഭൂമിയിലാണെന്ന വാദം ഉന്നയിച്ചാണ് തമിഴ്നാട് ഹരിത ട്രൈബ്യൂണലില്‍ പരാതി നല്‍കിയിരുന്നത്. എന്നാല്‍, കേരളത്തിന് അനുകൂലമായി വിധി വന്നതിനെ തുടര്‍ന്നാണ് നിര്‍മാണം തുടങ്ങുന്നത്.

അമേരിക്കയില്‍ മലയാളി കുടുംബത്തെ കാണാതായി

അമേരിക്കയിലെ കലിഫോർണിയയിൽ നാലംഗ മലയാളി കുടുംബത്തെ കാണാതായി. സൂറത്തിൽ നിന്നുള്ള സന്ദീപ് തോട്ടപ്പള്ളിയെയും കുടുംബത്തെയുമാണു കാണാതായത്. കഴിഞ്ഞ ബുധനാഴ്ച പോർട്ട്ലൻഡിലേക്കു വിനോദയാത്ര പോയതായിരുന്നു കുടുംബം. ലോസാഞ്ചത്സിനു സമീപം സാന്റാ ക്ലാരിറ്റയില്‍ യൂണിയന്‍ ബാങ്കില്‍ വൈസ് പ്രസിഡണ്ട് ആണ് സന്ദീപ് തോട്ടപ്പിള്ളി (42) ഭാര്യ സൗമ്യ (38) മക്കളായ സിദാന്ത് (12) സച്ചി (9)എന്നിവരാണ് ഒപ്പമുണ്ടായിരുന്നത്.നാലു ദിവസമായി ഇവരെക്കുറിച്ച് വിവരമൊന്നും ലഭിക്കാത്തതിനെ തുടര്‍ന്നു ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കി.. കാലിഫോര്‍ണിയയില്‍ നിന്നു ഓറിഗണിലെ പോര്‍ട്ട്‌ലന്‍ഡിലേക്ക് ചുവപ്പു ഹോണ്ടാ പെലറ്റില്‍ ഓടിച്ച് വന്ന ശേഷം മടങ്ങിയതാണ്. ഈ മാസം നാലാം തീയതി കാലിഫോണിയയിലെ ക്ലമാത്തിലെ ഹോളിഡേ ഇന്‍ എക്‌സ്പ്രസില്‍ താമസിച്ചു. ആറിനു വ്യാഴാഴ്ച ചെക്ക് ഔട്ട് ചെയ്ത ശേഷം വിവരമൊന്നുമില്ലെന്നു ടെക്‌സസിലുള്ള ബന്ധു അനൂപ് വിശ്വംഭരന്‍ പറഞ്ഞു. അനുപും ഭാര്യയും സാന്‍ ഫ്രാന്‍സിസ്‌കോയില്‍ എത്തിയിട്ടുണ്ട്. സന്ദീപിന്റെ സഹോദരന്‍ സച്ചിനും കാനഡയില്‍ നിന്നെത്തി. ആറാം തീയതി രാത്രി സാനോസെയിലുള്ള ബന്ധു കമലിന്റെ വീട്ടില്‍ ഡിന്നറിനു എത്തുമെന്നാണു ... Read more

തെറ്റ് ഏറ്റ് പറഞ്ഞു സക്കര്‍ബര്‍ഗ്;സെനറ്റ് സമിതിക്ക് മുന്‍പില്‍ ഇന്ന് മാപ്പ് പറയും

എട്ടരക്കോടി ഉപയോക്താക്കളുടെ വ്യക്തിവിവരങ്ങള്‍ ചോര്‍ന്ന സംഭവത്തില്‍ ഫെയ്‌സ്ബുക് സിഇഒ മാര്‍ക് സക്കര്‍ബര്‍ഗ് ഇന്നും നാളെയുമായി യുഎസ് സെനറ്റ് സമിതിയില്‍ വിശദീകരണം നല്‍കും. ഡേറ്റ ചോര്‍ച്ച വിവാദത്തില്‍ സമിതിക്കു മുന്‍പാകെ സക്കര്‍ബര്‍ഗ് മാപ്പു പറയുമെന്നാണു വിവരം. 2016ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഫെയ്‌സ്ബുക് വഴി വിദേശ ശക്തികള്‍ ഇടപെട്ടുവെന്ന ആരോപണത്തിലും ഫെയ്‌സ്ബുക് മേധാവി ഇന്നു മറുപടി നല്‍കും. തെറ്റായ വാര്‍ത്തകള്‍, സമൂഹത്തില്‍ അസ്വാരസ്യം സൃഷ്ടിക്കുന്ന തരം പ്രസംഗങ്ങള്‍ തുടങ്ങിയവ പ്രചരിക്കുന്നതിലും ഫെയ്‌സ്ബുക് മാപ്പു പറയുമെന്നും യുഎസ് ഹൗസ് എനര്‍ജി ആന്‍ഡ് കൊമേഴ്‌സ് കമ്മിറ്റി പുറത്തിറക്കിയ രേഖയില്‍ പറയുന്നു. വിവരവിശകലന സ്ഥാപനമായ കേംബ്രിജ് അനലിറ്റിക്ക ഫെയ്‌സ്ബുക് ഉപയോക്താക്കളുടെ വ്യക്തിവിവരങ്ങള്‍ ചോര്‍ത്തി ദുരുപയോഗം ചെയ്‌തെന്ന വെളിപ്പെടുത്തലിനെ തുടര്‍ന്നാണു സെനറ്റ് സക്കര്‍ബര്‍ഗിനെ വിളിപ്പിച്ചത്. ഏറ്റവും വലിയ സ്വകാര്യതാ വിവാദത്തില്‍ ജനങ്ങളോടു പരസ്യമായി മാപ്പു പറഞ്ഞതിനു പിന്നാലെയാണ് സക്കര്‍ബര്‍ഗ് സമിതിക്കു മുന്‍പാകെ ഹാജരാകുന്നത്. 8.7 കോടി ഉപയോക്താക്കളുടെ വ്യക്തിവിവരങ്ങള്‍ ചോര്‍ന്നതായി അദ്ദേഹം തന്നെ സമ്മതിച്ചിട്ടുമുണ്ട്. ഡോണള്‍ഡ് ട്രംപിന്റെ തിരഞ്ഞെടുപ്പ് ക്യാംപെയ്‌ന് ... Read more

സലിം പുഷ്പനാഥ് അന്തരിച്ചു

ആനവിലാസം പ്ലാന്‍റെഷന്‍ റിസോര്‍ട്ട് ഉടമയും, ട്രാവൽ–ഫുഡ് – വന്യ ജീവി ഫോട്ടോഗ്രാഫറുമായ സലീം പുഷ്പനാഥ് അന്തരിച്ചു. തേക്കടിയിലെത്തുന്ന വിനോദ സഞ്ചാരികളെ ഏറെ ആകര്‍ഷിച്ചിരുന്ന റിസോര്‍ട്ടായിരുന്നു ആന വിലാസം. ഹൃദയാഘാതത്തെ തുടര്‍ന്ന് കട്ടപ്പന സെന്റ് ജോണ്‍സ് ആശുപത്രിയിലെത്തിചെങ്കിലും അന്ത്യം സംഭവിച്ചിരുന്നു. നോവലിസ്റ്റ്‌ കോട്ടയം പുഷ്പനാഥിന്‍റെ മകനാണ്. . തന്റെ വിപുലമായ ചിത്രശേഖരം ഉൾപ്പെടുത്തി ‘ദി അൺസീൻ കേരള’, ‘ദി അൺസീൻ ഇന്ത്യ’ തുടങ്ങിയ ഫൊട്ടോഗ്രഫി പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

അന്യസംസ്ഥാന തൊഴിലാളികള്‍ക്കായി കൊച്ചി- കൊല്‍ക്കത്ത വിമാന സര്‍വീസ്

കേരളത്തില്‍ തൊഴില്‍ തേടിയെത്തുന്ന അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് നാട്ടില്‍ പോയി മടങ്ങിവരാന്‍ നേരിട്ടുള്ള വിമാന സര്‍വീസുകളുമായി ചെലവു കുറഞ്ഞ സര്‍വീസുകള്‍ നടത്തുന്ന വിമാനക്കമ്പനികള്‍. കൊച്ചിയില്‍ നിന്നു കൊല്‍ക്കത്തയിലേക്കു നേരിട്ടു രണ്ടു പ്രതിദിന സര്‍വീസുകള്‍ വൈകാതെ ആരംഭിക്കും. ഗോ എയറും ഇന്‍ഡിഗോയുമാണു കേരളത്തിലെ പുതിയ സാധ്യതകള്‍ നേട്ടമാക്കാനുദ്ദേശിക്കുന്നത്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നായി ഏതാണ്ടു 30 ലക്ഷത്തോളം ജോലിക്കാരാണു കേരളത്തില്‍ വിവിധയിടങ്ങളിലായി ജോലി ചെയ്യുന്നതെന്നാണു കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇവരില്‍ പത്തു ശതമാനത്തോളം പേര്‍ ഇപ്പോള്‍ത്തന്നെ നാട്ടില്‍ പോയി മടങ്ങിവരാനായി വിമാനങ്ങളെ ആശ്രയിക്കുന്നുണ്ടത്രെ. കേരളത്തിലേക്കുള്ള ഇവരുടെ ഒഴുക്ക് പ്രതിവര്‍ഷം മൂന്നു ലക്ഷത്തോളം വര്‍ധിക്കുന്നുമുണ്ട്. പ്രതിദിനം ആയിരം രൂപയില്‍ കൂടുതല്‍ വരുമാനമുള്ളവരാണ് ഇത്തരത്തില്‍ യാത്രയ്ക്കു വിമാനങ്ങളെ ആശ്രയിക്കുന്നത്. ഇവര്‍ക്കു ട്രെയിനില്‍ നാട്ടില്‍ പോയി മടങ്ങിവരാന്‍ അഞ്ചോ ആറോ ദിവസം വേണ്ടിവരും. ഇത്രയും ദിവസത്തെ പണിക്കൂലി ത്യജിക്കാന്‍ തയാറുള്ളവര്‍ക്ക് ഒന്നോ രണ്ടോ ദിവസം കൊണ്ടു നാട്ടില്‍ പോയി മടങ്ങിവരാം. ബാക്കിയുള്ള ദിവസം ജോലി ചെയ്യുകയുമാവാം. കേരളത്തില്‍ ജോലിക്കെത്തുന്ന ഇത്തരം ജോലിക്കാരില്‍ ... Read more

ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനെ രാജ്യാന്തര നിലവാരത്തിലേക്ക് ഉയർത്തുമെന്ന് അൽഫോൺസ് കണ്ണന്താനം

ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനെ രാജ്യാന്തര നിലവാരത്തിലേക്ക് ഉയർത്തുമെന്ന് കേന്ദ്ര ടൂറിസം മന്ത്രി അൽഫോൺസ് കണ്ണന്താനം. ഇതിനായി 100 കോടിയുടെ പദ്ധതി നടപ്പാക്കും. രണ്ടു ഘട്ടമായാണ് വികസനം നടപ്പാക്കുക. ആദ്യ ഘട്ടത്തിൽ അയ്യപ്പഭക്തൻമാർക്കുള്ള സൗകര്യമായിരിക്കും ഒരുക്കുന്നത്. ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷൻ സന്ദർശിച്ച ശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെത്തിയ വിദേശ ടൂറിസ്റ്റുകളുടെ എണ്ണം ചരിത്രത്തിൽ ആദ്യമായി 1 കോടി കവിഞ്ഞു. ഇതിൽ നിന്നുള്ള വരുമാനം 180,000 കോടി രൂപയാണ്.ജിഡിപിയുടെ 6.88 ശതമാനം ടൂറിസത്തിന്‍റെ സംഭാവനയാണ്. രാജ്യത്ത് ഉത്പാദിപ്പിക്കപ്പെടുന്ന തൊഴിലുകളുടെ 12.36 ശതമാനം വിനോദ സഞ്ചാര മേഖയിലാണ്. അടുത്ത 3 വർഷം കൊണ്ട് വിദേശ ടൂറിസ്റ്റുകളുടെ എണ്ണം ഇരട്ടിയാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇതിനായി രാത്രി കാല ടൂറിസം പ്രോത്സാഹിപ്പിക്കും. ടൂറിസത്തിലും ഐടിയിലും ശ്രദ്ധ കേന്ദ്രീകരിച്ചാൽ കേരളത്തിലെ തൊഴിലില്ലായ്മ ഒരു പരിധി വരെ പരിഹരിക്കാനാകും. പത്തനംതിട്ട, ആലപ്പുഴ ജില്ലകളുടെ ടൂറിസം സാധ്യതയെപ്പറ്റി പഠിക്കാൻ വിദഗ്ദ്ധ സംഘത്തെ ഏർപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

ജിയോഫൈ വിലക്കുറച്ചു: 700 രൂപയ്ക്ക് ഡിവൈസ്

രാജ്യത്തെ മുന്‍നിര ടെലികോം സേവനദാതാക്കളായ റിലയന്‍സ് ജിയോയുടെ വൈഫൈ ഡിവൈസിന് വീണ്ടും വില കുറച്ചു. അവതരിപ്പിക്കുമ്പോള്‍ 2999 രൂപ വിലയുണ്ടായിരുന്നു ജിയോഫൈ ഡിവൈസ് ജിയോയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി വിതരണം ചെയ്യുന്നത് 700 രൂപയ്ക്കാണ്. 700 രൂപ നല്‍കി ജിയോഫൈ ഡിവൈസ് വാങ്ങിയാല്‍ 3,595 രൂപയുടെ നേട്ടമാണ് ലഭിക്കുക. നിലവിലെ ഓഫര്‍ പ്രകാരം 700 രൂപയ്ക്ക് ജിയോഫൈ വാങ്ങുമ്പോള്‍ എട്ടു മാസത്തേക്ക് 336 ജിബി ഡേറ്റ ലഭിക്കും. 1295 രൂപയുടെ 4ജി ഡേറ്റയാണ് ലഭിക്കുന്നത്. പിന്നാലെ 2300 രൂപയുടെ വൗച്ചറുകളും ലഭിക്കും. എജിയോ, റിലയന്‍സ് ഡിജിറ്റല്‍, പേടിഎം എന്നിവിടങ്ങളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങുമ്പോള്‍ ഈ വൗച്ചറുകള്‍ ഉപയോഗിക്കാം. ജിയോഫൈ എം2, ജിയോഫൈ ജെഎംആര്‍540 മോഡലുകള്‍ക്ക് മാത്രമാണ് ഓഫര്‍ നല്‍കുന്നത്. എന്നാല്‍ വാങ്ങുമ്പോള്‍ 1999 രൂപ നല്‍കണം. എന്നാല്‍ 1295 രൂപ ഡേറ്റയായി ലഭിക്കും. ഇതോടെ ഡിവൈസിന്റെ വിലയായി വരുന്നത് 704 രൂപ മാത്രം. 1295 രൂപയ്ക്ക് ദിവസം 1.5 ജിബി, 2ജിബി, ... Read more

ഇത് വെറുമൊരു ഫോണല്ല;കറുത്ത സ്രാവുമായി ഷവോമി

സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ അത്ഭുതങ്ങള്‍ സൃഷ്ടിച്ച് വിജയഗാഥ തുടരുകയാണ് ഷവോമി. ഷവോമിയുടെ സ്മാര്‍ട്ട് ഫോണുകള്‍ ചൂടപ്പം പോലെയാണ് വിപണിയില്‍ വിറ്റു പോകുന്നത്. ഈ മികച്ച സ്വീകാര്യത കണക്കിലെടുത്ത് മറ്റൊരു മോഡലുമായി രംഗപ്രവേശം ചെയ്യുകയാണ് ചൈനീസ് നിര്‍മ്മാതാക്കള്‍. ബ്ലാക് ഷാര്‍ക് എന്നു പേരിട്ട ഗെയ്മിങ് സ്മാര്‍ട് ഫോണ്‍ ഈ മാസം 13 ന് അവതരിപ്പിക്കുമെന്നാണ് പറയുന്നത്. ഹാര്‍ഡ്വെയര്‍ കരുത്താണ് ഇത്തരം ഹാന്‍ഡ്‌സെറ്റുകളുടെ മുഖമുദ്ര. ഫോണിന്റെ പ്രധാന സവിശേഷത അതിന്റെ എക്-ആന്റിന ടെക്‌നോളജിയാണ്. ഇത്തരം ഫോണുകളില്‍ ജിപിഎസ്, വൈ-ഫൈ, എല്‍റ്റിഇ ആന്റിനകള്‍ ഫോണിന്റെ നാലു മൂലകളില്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്നു. വയര്‍ലെസ് സിഗ്നലുകള്‍ ഫോണിലേക്ക് എത്തുന്നത് ഇതു കൂടുതല്‍ സുഗമാക്കിയേക്കും. ഗെയ്മിങ് സ്മാര്‍ട് ഫോണ്‍ വിപണി ഇനിയും ഉണര്‍ന്നിട്ടില്ല. ഈ മേഖലയിലെ ഇപ്പോഴത്തെ രാജാവ് റെയ്‌സര്‍ ഫോണാണ്. ബ്ലാക് ഷാര്‍ക്ക് കരുത്തനായിരിക്കുമെന്നാണ് പുറത്തു വരുന്ന സൂചനകള്‍. ഈ വര്‍ഷത്തെ ഏറ്റവും നല്ല പ്രൊസസറുകളില്‍ ഒന്നായ സ്‌നാപ്ഡ്രാഗണ്‍ 845 ചിപ്പും 8 ഏആ റാമും 128 ജിബി,256 ... Read more

യാത്രക്കാരെ വഴി തെറ്റിച്ച് എല്‍ ഇഡി ബോര്‍ഡുകള്‍

ബിഎംടിസി ബസുകളിലെ എല്‍ഇഡി റൂട്ട് ബോര്‍ഡുകളില്‍ വിവരങ്ങള്‍ തെറ്റായി രേഖപ്പെടുത്തുന്നതു യാത്രക്കാര്‍ക്കു ദുരിതമാകുന്നു. ബസ് പോകേണ്ട സ്ഥലത്തിനു പകരം പുറപ്പെട്ട സ്ഥലത്തിന്റെ വിവരം നല്‍കുന്നതാണ് ആശയകുഴപ്പത്തിന് കാരണമാകുന്നത്. പുതുതായി നിരത്തിലിറക്കിയ ബസുകളിലെല്ലാം യാത്രക്കാര്‍ക്ക് സ്ഥലമറിയാന്‍ എല്‍ഇഡി ഡിസ്‌പ്ലെ ബോര്‍ഡുകളാണു സ്ഥാപിച്ചിരിക്കുന്നത്. ബസിന്റെ റൂട്ട് നമ്പറും പോകുന്ന സ്ഥലവുമാണ് റൂട്ട് ബോര്‍ഡില്‍ ഇംഗ്ലിഷിലും കന്നഡയിലുമായി പ്രദര്‍ശിപ്പിക്കുന്നത്. എന്നാല്‍ പുറപ്പെട്ട സ്ഥലത്തിന്റെ പേരും മറ്റും ബോര്‍ഡില്‍ തെളിയുമ്പോള്‍ ബസ് ഏത് റൂട്ടിലേക്കാണ് പോകുന്നത് എന്ന കാര്യത്തില്‍ യാത്രക്കാര്‍ക്ക് ആശയക്കുഴപ്പം പതിവായിരിക്കുകയാണ്. പോകേണ്ട റൂട്ടിലെ വിവരങ്ങള്‍ അറിയാന്‍ കണ്ടക്ടറോടും ഡ്രൈവറോടും ചോദിക്കേണ്ട അവസ്ഥയാണ്. മറ്റു സംസ്ഥാനങ്ങളില്‍ നിന്നെത്തുന്നവരാണ് ഏറെ വലയുന്നത്. ഓരോ ട്രിപ്പ് അവസാനിക്കുമ്പോഴും റൂട്ട് ബോര്‍ഡ് മാറ്റണമെന്നാണു ചട്ടമെങ്കിലും പലപ്പോഴും ജീവനക്കാര്‍ ഇതു ശ്രദ്ധിക്കാത്തതാണു പ്രശ്‌നം സൃഷ്ടിക്കുന്നത്. ബസിനുള്ളില്‍ യാത്രക്കാര്‍ക്കു സ്റ്റോപ്പ് അറിയാന്‍ സ്ഥാപിക്കുന്ന ഡിജിറ്റല്‍ ബോര്‍ഡിന്റെ അവസ്ഥയും സമാനമാണ്. ഓടിത്തളര്‍ന്ന ബസുകള്‍ക്കു പകരം പുറത്തിറക്കിയ 3000 പുതിയ ബസുകളില്‍ എല്‍ഇഡി ഡിസ്‌പ്ലെ ബോര്‍ഡുകളാണു ... Read more

ഹര്‍ത്താല്‍ ; പലേടത്തും അക്രമം

ഭാരത് ബന്ദിലെ വെടിവയ്പിനെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് ദളിത് സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ പലേടത്തും അക്രമം. തമ്പാനൂരില്‍ ദളിത് സംഘടനാ പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു. തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസ് സ്റ്റേഷന്‍ ഹര്‍ത്താല്‍ അനുകൂലികള്‍ ഉപരോധിച്ചു. ഇവരെ   പോലീസ് കസ്റ്റഡിയിലെടുത്തു.  തമ്പാനൂരില്‍ കെഎസ്ആര്‍ടിസി സര്‍വീസ് നിര്‍ത്തിവെക്കാന്‍ പൊലീസ് നിര്‍ദേശിച്ചു.   ഹര്‍ത്താല്‍ ഇങ്ങനെ  കെഎസ്ആർടിസി ബസുകൾക്കു നേരെ പലേടത്തും കല്ലേറ് . മണക്കാട് ബസ് തടഞ്ഞ് യാത്രക്കാരെ ഇറക്കിവിട്ടു. കൊച്ചിയിൽ വാഹനങ്ങൾ തടഞ്ഞുവെന്ന് ആരോപിച്ച് ആദിവാസി ഗോത്രസഭ നേതാവ് എം. ഗീതാനന്ദനനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.  തടഞ്ഞില്ലെന്ന്  ഗീതാനന്ദന്‍ . ഇദ്ദേഹത്തെ സെൻട്രൽ സ്റ്റേഷനിൽ പാർപ്പിച്ചിരിക്കുകയാണ്. രാവിലെ സർവീസ് നടത്തിയെങ്കിലുംപിന്നീട്  കെഎസ്ആർടിസി സർവീസുകൾ ഭാഗികം . തമ്പാനൂരിൽനിന്നുള്ള സർവീസുകൾ നിർത്തിവച്ചു. സ്വകാര്യ ബസുകൾ ഭൂരിഭാഗവും ഓടിയില്ല. പലയിടത്തും തുറന്ന കടകൾ അടപ്പിച്ചു. പാലക്കാട് കെഎസ്ആര്‍ടിസി ബസുകള്‍ ഹര്‍ത്താല്‍ അനുകൂലികള്‍ തടഞ്ഞു. കൊല്ലത്ത്  ശാസ്താംകോട്ടയില്‍  കെഎസ്ആര്‍ടിസി ബസിന് നേരെ കല്ലേറ്. കരുനാഗപ്പള്ളി ഡിപ്പോയിലെ ... Read more

കെ. എസ്. ആര്‍. ടി. സി സിംഗിള്‍ ഡ്യൂട്ടി: സംഘടനകളുമായി ചര്‍ച്ച ഇന്ന്

കെ. എസ്. ആര്‍. ടി. സിയിലെ കണ്ടക്ടര്‍, ഡ്രൈവര്‍ വിഭാഗങ്ങളില്‍ സിംഗിള്‍ ഡ്യൂട്ടി ഏര്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് മാനേജ്‌മെന്റ് ഇന്ന് യൂണിനുകളുമായി ചര്‍ച്ച നടത്തും. വെള്ളിയാഴ്ച്ച തീരുമാനിച്ച ചര്‍ച്ച തിങ്കളാഴ്ച്ചയിലേക്ക് മാറ്റി വെക്കുകയായിരുന്നു. നിര്‍ദേശങ്ങള്‍ എഴുതി സമര്‍പ്പിക്കാന്‍ എം ഡി സംഘടനകളോട് നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. ഈ നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് ഇന്നത്തെ ചര്‍ച്ച നടക്കുന്നത്. ഓര്‍ഡിനറി ബസുകളില്‍ ഏപ്രില്‍ ഒന്നുമുതല്‍ സിംഗിള്‍ ഡ്യൂട്ടി ഏര്‍പ്പെടുത്താനാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ ഈ തീരുമാനത്തില്‍ ഭൂരിഭാഗം തെഴിലാളി സംഘടനകള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. എതിര്‍പ്പ് പ്രകടിപ്പിച്ചതിനാല്‍ സമവായത്തിന് വേണ്ടി ഡ്യൂട്ടി പരിക്ഷ്‌ക്കരണം മാറ്റി വെച്ചു. ഇന്ന് നടക്കുന്ന ചര്‍ച്ചയ്ക്ക് ശേഷമേ ഡ്യൂട്ടി പരിക്ഷ്‌കരണത്തെ സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കു. സിംഗിള്‍ഡ്യൂട്ടി സംവിധാനം സ്ഥാപനത്തിനു നേട്ടമാണെങ്കിലും തൊഴിലാളി സംഘടനകളുടെ എതിര്‍പ്പ് അവഗണിച്ച് നടപ്പാക്കുക എന്നത് മാനേജ്മെന്റിനെ സംബന്ധിച്ചിടത്തോളം കടുത്ത വെല്ലുവിളിയാണ്. കണ്ടക്ടര്‍, ഡ്രൈവര്‍ ജീവനക്കാരില്‍ ഒരു വിഭാഗത്തിന് മറ്റു ജോലികള്‍ ഉള്ളതായി വിജിലന്‍സ് വിഭാഗം നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.ഡബിള്‍ഡ്യൂട്ടി സംവിധാനത്തില്‍ ... Read more

അടച്ച വാഹനങ്ങള്‍ക്കുള്ളില്‍ കുട്ടികള്‍ കുടുങ്ങിയാല്‍ കനത്ത ശിക്ഷ

വാഹനങ്ങള്‍ക്കുള്ളില്‍ കുട്ടികള്‍ കുടുങ്ങിയുണ്ടാകുന്ന അപകടങ്ങള്‍ക്കു കാരണക്കാരാകുന്നവര്‍ക്കു കടുത്ത ശിക്ഷ നല്‍കണമെന്നു അബുദാബി ശിശുക്ഷേമവകുപ്പ്. അഞ്ചു വര്‍ഷത്തിനുള്ളില്‍ ഇത്തരം പത്ത് അപകടങ്ങളാണു രാജ്യത്തു റിപ്പോര്‍ട്ട് ചെയ്തത്. ചൂടുകാലമാകുന്നതോടെ ഇക്കാര്യത്തില്‍ കൂടുതല്‍ അവബോധം ആവശ്യമാണെന്നും ആഭ്യന്തര വകുപ്പിനു കീഴിലുള്ള ശിശുക്ഷേമ വിഭാഗം വ്യക്തമാക്കി. അശ്രദ്ധമൂലം കുഞ്ഞുങ്ങളുടെ ജീവന്‍ അപായപ്പെടുത്തുന്നവര്‍ക്കു തടവുശിക്ഷ ലഭിക്കും വിധത്തില്‍ നിയമം ആവശ്യമാണ്. രക്ഷിതാക്കളുടെ അശ്രദ്ധമൂലം വാഹനങ്ങളില്‍ കുട്ടികള്‍ കുടുങ്ങുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതു ദുഃഖകരമാണ്. കുട്ടികള്‍ അകത്തുണ്ടെന്ന ഓര്‍മയില്ലാതെ വാഹനം പൂട്ടി പോകുന്നവര്‍ ദുരന്തം ക്ഷണിച്ചുവരുത്തുകയാണ്. സാധനങ്ങള്‍ വാങ്ങി പെട്ടെന്നു തിരിച്ചെത്താമെന്നു കരുതി പോയവര്‍ക്കും ദുരന്തം നേരിടേണ്ടിവന്നു. ആളുകള്‍ യഥാസമയം കണ്ട് പൊലീസില്‍ വിവരം അറിയിച്ചതിനാല്‍ ചില കുട്ടികള്‍ക്കു ജീവന്‍ തിരിച്ചുകിട്ടി. ചൂടുകാലത്ത് വാഹനത്തില്‍ അടച്ചിട്ടാല്‍ ശ്വാസതടസ്സം മൂലം മരണം സംഭവിക്കാന്‍ സാധ്യത കൂടുതലാണെന്ന് അബുദാബി സിവില്‍ ഡിഫന്‍സ് ഡിപാര്‍ട്‌മെന്റ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ മുഹമ്മദ് മഅയൂഫ് അല്‍ കിത്ബി പറഞ്ഞു. കുട്ടികളുടെ കൈയില്‍ വാഹനത്തിന്റെ താക്കോല്‍ നല്‍കി പോകുന്നതും സുരക്ഷിതമല്ല. ഉറങ്ങുന്ന ... Read more