Category: Homepage Malayalam

തിരക്കില്‍ ശ്വാസം മുട്ടി; വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ക്കും വിശ്രമം

തിക്കും തിരക്കുമായി വീര്‍പ്പുമുട്ടുകയാണ് ലോകത്തെ പല വിനോദസഞ്ചാര കേന്ദ്രങ്ങളും. സഞ്ചാരികള്‍ പെരുകിയതോടെ ഇവയില്‍ ചിലത് അടച്ചിടാന്‍ ഭരണാധികാരികള്‍ തീരുമാനിച്ചു.   അങ്ങനെ  ആളുകള്‍ വിശ്രമിക്കാനെത്തുന്ന   വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ക്കും  വിശ്രമം  മായാ ബീച്ച് മായാകടലോരം മായിക നിദ്രയിലേക്ക് ഒരു സിനിമയിലെ മുഖ്യ സ്ഥലമായിരുന്നു തായ്ലാണ്ടിലെ മായാ ബീച്ച്. ലിയാനാര്‍ഡോ കാപ്രിയോ അഭിനയിച്ച ദി ബീച്ച് എന്ന സിനിമയായിരുന്നു അത്. ഇതോടെ ഇവിടേക്ക് സഞ്ചാരികളുടെ കുത്തൊഴുക്കായി. ദിനം പ്രതി അയ്യായിരത്തിലേറെ സന്ദര്‍ശകര്‍ എത്തിയതോടെ ബീച്ചില്‍ ബോട്ടുകളുടെ എണ്ണവും കൂടി. തലങ്ങും വിലങ്ങും പാഞ്ഞ ബോട്ടുകള്‍ കടലിലെ പവിഴപ്പുറ്റുകള്‍ക്ക് കടുത്ത ഭീഷണിയായി. ഇതോടെ അധികൃതര്‍ ഉണര്‍ന്നു. ജൂണ്‍ മുതല്‍ സെപ്തംബര്‍ വരെ നാല് മാസം കടലോരം അടച്ചിടാനാണ് തീരുമാനം. നാലു മാസത്തിനു ശേഷം ബീച്ച് തുറന്നാലും ചില നിയന്ത്രണം തുടരും. ദിവസം രണ്ടായിരം സന്ദര്‍ശകരില്‍ അധികം അനുവദിക്കില്ല എന്നതാണ് ഇതിലൊന്ന്. ബോട്ടുകളുടെ സഞ്ചാരവും നിയന്ത്രിക്കും. സിന്‍ക്വെ ടെറെ വര്‍ണക്കുന്നില്‍ എണ്ണം കുറയ്ക്കും ഇറ്റലിയിലെ കടലോര നഗരമായ ... Read more

ടാക്സി ഓടിക്കുന്നതിന് കമേഴ്സ്യൽ ലൈസൻസ് അവശ്യമില്ലെന്ന് കേന്ദ്ര സർക്കാർ

ടാക്സി വാഹനങ്ങൾ ഓടിക്കുന്നതിന് കമേഴ്സ്യൽ ലൈസൻസ് അവശ്യമില്ലെന്ന് കേന്ദ്ര സർക്കാർ. കമേഴ്സ്യൽ ആവശ്യത്തിനായി കാർ, ബൈക്ക്, ഓട്ടോ വാഹനങ്ങൾ ഓടിക്കാൻ ഇനി സാധാരണ ഡ്രൈവിംഗ് ലൈസൻസ് മതിയെന്നാണ് കേന്ദ്ര സര്‍ക്കാറിന്‍റെ നിര്‍ദ്ദേശം.

സുരക്ഷ കര്‍ശനമാക്കി വഞ്ചിവീടുകള്‍

വഞ്ചിവീടുകളില്‍ അപകടം ആവര്‍ത്തിക്കുന്നതിനാല്‍ സുരക്ഷാക്രമീകരണങ്ങള്‍ കര്‍ശനമാക്കാന്‍ തീരുമാനം. ജില്ലാ പൊലീസ് മേധാവി എസ് സുരേന്ദ്രന്‍ വിളിച്ച യോഗത്തിലാണ് വഞ്ചിവീടുകളുടെ വിവിധ സംഘടനാപ്രതിനിധികള്‍ സുരക്ഷാസംവിധാനങ്ങള്‍ ശക്തമാക്കാമെന്ന് സമ്മതിച്ചത്. വള്ളങ്ങളുടെ മുന്‍വശത്തെ ബെഞ്ചിലിരുന്നുള്ള യാത്രക്കിടെ കുട്ടികള്‍ വെള്ളത്തില്‍ വീഴുന്നത് തടയണമെന്ന് നിര്‍ദ്ദേശമുയര്‍ന്നു. തുറമുഖവകുപ്പ് നല്‍കിയ സുരക്ഷാമാനദണ്ഡമനുസരിച്ച് തറനിരപ്പില്‍നിന്ന് ഒരുമീറ്റര്‍ വരെ ഉയരമുള്ള കമ്പിവേലിയാണ് നിലവില്‍ പല ബോട്ടുകള്‍ക്കുമുള്ളത്. ബെഞ്ച് ഘടിപ്പിച്ചു കഴിയുമ്പോള്‍ ഈ ഉയരം സീറ്റില്‍നിന്ന് കേവലം 40 സെന്റിമീറ്റര്‍ മാത്രമാണുള്ളത്. അതുകൊണ്ട് തന്നെ കുട്ടികള്‍ സീറ്റില്‍നിന്നാല്‍ വഴുതി വെള്ളത്തില്‍ വീഴാന്‍ സാധ്യതയുണ്ട്. അമ്മമാരുടെ കൈയില്‍നിന്ന് വഴുതിയും വെള്ളത്തില്‍ വീഴാം. ഈ അപകടം പരിഹരിക്കുന്നതിന് കമ്പിവേലിക്ക് ബെഞ്ച് നിരപ്പില്‍നിന്നുളള ഉയരം ഒരുമീറ്ററായി ഉയര്‍ത്താമെന്ന് സംഘടനാപ്രതിനിധികള്‍ സമ്മതിച്ചു. ആവശ്യമായ ക്രമീകരണം വരുത്താന്‍ പരമാവധി മൂന്നുമാസം അനുവദിച്ചു. വള്ള ഉടമകള്‍ക്ക് കാര്യമായ സാമ്പത്തികചെലവ് വരാതെ ഇക്കാര്യം നടപ്പില്‍ വരുത്താനും ധാരണയായി. സഞ്ചാരികളുമായുള്ള യാത്രക്കിടെ വള്ളങ്ങളിലെ ജീവനക്കാര്‍ മദ്യപിക്കുന്നത് കര്‍ശനമായി തടയാനും തീരുമാനിച്ചു. ആവശ്യസന്ദര്‍ഭങ്ങളില്‍ പൊലീസ് പരിശോധന നടത്തുമെന്ന് ... Read more

റെയില്‍വേ ടിക്കറ്റ് ബുക്കിംഗില്‍ മാറ്റങ്ങള്‍

റെയില്‍വേ ടിക്കറ്റ് ബുക്കിംഗിന്‍റെ നിയമങ്ങളില്‍ വലിയ മാറ്റം വരുത്തി ഐആര്‍സിടിസി. കഴിഞ്ഞ ദിവസം മുതല്‍ നിലവില്‍വന്ന പുതുക്കിയ ചട്ടങ്ങള്‍ പ്രധാനമായും ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യാവുന്ന കാലാവധി, റീഫണ്ടിംഗ് എന്നിവ സംബന്ധിച്ചാണ്. പുതുക്കിയ ചട്ടങ്ങള്‍ പ്രകാരം യാത്ര ചെയ്യേണ്ട ദിവസത്തിന് നാലു മാസം മുമ്പ് ടിക്കറ്റ് ബുക്ക് ചെയ്യാം. ഒരു യൂസര്‍ ഐഡിയില്‍ നിന്നും ആറ് ടിക്കറ്റുവരെ ബുക്ക് ചെയ്യാം. ഐആര്‍സിടിസി ഓണ്‍ലൈനില്‍ ആധാര്‍ വെരിഫൈ ചെയ്തിട്ടുളള ഉപയോക്താക്കള്‍ക്ക് മാസം 12 ടിക്കറ്റ് വരെ ബുക്ക് ചെയ്യാം. രാവിലെ എട്ട് മണിക്കും പത്ത് മണിക്കും ഇടയ്ക്ക് ഒരു യൂസര്‍ ഐഡിയില്‍ നിന്നും രണ്ടു ടിക്കറ്റുകള്‍ മാത്രമേ ബുക്ക് ചെയ്യാന്‍ സാധിക്കുകയുളളൂ. യാത്രയ്ക്ക് ഒരു ദിവസം മുമ്പ് തത്കാല്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം. എ സി ടിക്കറ്റുകള്‍ രാവിലെ പത്ത് മണിമുതലും സ്ലീപ്പര്‍ ക്ലാസ് ടിക്കറ്റുകള്‍ രാവിലെ പതിനൊന്ന് മണിമുതലും ബുക്ക് ചെയ്യാന്‍ സാധിക്കും. ഒരു യുസര്‍ ഐ ഡിയില്‍ നിന്നും രാവിലെ ... Read more

മുംബൈയില്‍ 19 സ്റ്റേഷനുകള്‍ മുഖം മിനുക്കുന്നു

നഗരത്തിലെ 19 റെയില്‍വേ സ്റ്റേഷനുകളുടെ മുഖം മിനുക്കല്‍ നടപടിക്ക് പദ്ധതിയുമായി മുംബൈ റെയില്‍ വികാസ് കോര്‍പറേഷന്‍ (എംആര്‍വിസി). വെസ്റ്റേണ്‍ ലൈന്‍, മെയിന്‍ ലൈന്‍, ഹാര്‍ബര്‍ ലൈന്‍ എന്നിങ്ങനെ മൂന്നു ലൈനുകളിലെയും വിവിധ സ്റ്റേഷനുകളുടെ നവീകരണ പദ്ധതിയുടെ ഭാഗമാണിത്. വെസ്റ്റേണ്‍ ലൈനിലെ മുംബൈ സെന്‍ട്രല്‍, ജോഗേശ്വരി, കാന്താവ്ലി, മീരാറോഡ്, ഭായിന്ദര്‍, വസായ് റോഡ്, നാലസൊപാര, വിരാര്‍ എന്നീ സ്റ്റേഷനുകളും മെയിന്‍ ലൈനില്‍ ഭാണ്ഡൂപ്, മുളുണ്ട്, താനെ, ഡോംബിവ്ലി, ഷഹാഡ്, നെരാള്‍, കസാര എന്നീ സ്റ്റേഷനുകളും നവീകരിക്കുന്നതില്‍ ഉള്‍പെടും. ജിടിബി നഗര്‍, ചെമ്പൂര്‍, ഗോവണ്ടി, മാന്‍ഖുര്‍ദ് എന്നിവയാണ് പദ്ധതിയില്‍ ഉള്‍പെടുത്തിയിരിക്കുന്ന ഹാര്‍ബര്‍ ലൈനിലെ സ്റ്റേഷനുകള്‍. മുംബൈയിലെ 120ലേറെ ലോക്കല്‍ റെയില്‍വേ സ്റ്റേഷനുകളില്‍ പകുതിയിലേറെയും പതിറ്റാണ്ടുകള്‍ പഴക്കമുള്ളതാണ്. അതിനാല്‍, അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയുമുണ്ട്. പരാധീനതകള്‍ പരിഹരിക്കുന്നതിനൊപ്പം ആധുനിക സൗകര്യങ്ങള്‍ ഈ 19 സ്റ്റേഷനുകളില്‍ ഒരുക്കാന്‍ കൂടി ലക്ഷ്യമിടുന്നതായി എംആര്‍വിസി അധികൃതര്‍ അറിയിച്ചു. പുതിയ നടപ്പാലങ്ങള്‍, സ്‌കൈ വാക്കുകള്‍, ടിക്കറ്റ് കൗണ്ടറിലെ തിരക്കു കുറയ്ക്കുന്ന വിധമുള്ള നടപടികള്‍, ... Read more

ഡല്‍ഹി-മുംബൈ റെയില്‍ ട്രാക്കില്‍ ചുറ്റുമതില്‍ നിര്‍മിക്കാന്‍ അനുമതി

നഗരങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഡല്‍ഹി- മുംബൈ ട്രെയിന്‍ യാത്ര സുഗമമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പദ്ധതി. 500 കോടി രൂപ ചെലവില്‍ ട്രാക്കിലെ 500 കിലോമീറ്ററില്‍ മതില്‍ നിര്‍മിക്കാനുള്ള പദ്ധതിക്കു കേന്ദ്രം പച്ചക്കൊടി കാട്ടി.   ആളുകളും കന്നുകാലികളും അതിക്രമിച്ചു കടക്കുന്നതു തടയാന്‍ ലക്ഷ്യമിട്ടാണു ട്രാക്കിന്റെ ഇരുവശങ്ങളിലും മതില്‍ നിര്‍മിക്കുന്നത്. ഇതുവഴി ട്രെയിനുകള്‍ക്കു പരമാവധി വേഗം കൈവരിക്കാനാകുമെന്നും ഇരു നഗരങ്ങള്‍ക്കുമിടയിലുള്ള യാത്രാസമയം കുറയ്ക്കാനാകുമെന്നും റെയില്‍വേ ചൂണ്ടിക്കാട്ടി. 1384 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പാതയില്‍ ട്രെയിനുകള്‍ക്ക് അനുവദിച്ചിരിക്കുന്ന പരമാവധി വേഗം മണിക്കൂറില്‍ 130 കിലോമീറ്ററാണ്. എന്നാല്‍ പലയിടങ്ങളിലും ട്രാക്കിലേക്ക് ആളുകളും കന്നുകാലികളും മറ്റും കയറാന്‍ സാധ്യതയുള്ളതിനാല്‍ ട്രെയിനുകള്‍ വേഗം കുറച്ചാണു പോകുന്നത്. ഇതുമൂലം അനാവശ്യ സമയനഷ്ടമുണ്ടാകുന്നുവെന്ന വിലയിരുത്തലിലാണു മതില്‍ നിര്‍മിക്കാനുള്ള തീരുമാനം. നഗരമേഖലകള്‍, തിരക്കേറിയ റെയില്‍വേ സ്റ്റേഷനുകള്‍ എന്നിവിടങ്ങളിലൂടെയുള്ള ട്രാക്കുകളിലാണു മതില്‍ നിര്‍മിക്കുക.മതില്‍ കെട്ടിയശേഷം ട്രാക്കിലെ പരമാവധി വേഗം മണിക്കൂറില്‍ 160 കിലോമീറ്ററായി ഉയര്‍ത്തുന്നതു പരിഗണിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

ഫേഷ്യല്‍ റെക്കഗ്നിഷന്‍; ഫെയ്‌സ്ബുക്കിനെതിരെ നിയമനടപടി

ഫേഷ്യല്‍ റെക്കഗ്നിഷന്‍ സാങ്കേതിക വിദ്യയുടെ ഉപയോഗത്തിന്‍റെ പേരില്‍ ഫെയ്‌സ്ബുക്കിനെതിരെ നിയമനടപടി. ഉപയോക്താക്കളുടെ സമ്മതമില്ലാതെ ബയോമെട്രിക് വിവരങ്ങള്‍ ശേഖരിച്ചു എന്നതാണ് ഫെയിസ്ബുക്കിനെതിരെയുള്ള കേസ്. അമേരിക്കയിലെ ക്ലാസ് ആക്ഷന്‍ സ്യൂട്ട് വഴി നല്‍കിയ പരാതിയിന്മേല്‍ ഇന്നലെയാണ് അമേരിക്കന്‍ ജില്ലാ ജഡ്ജി ജെയിംസ് ഡൊനാട്ടോ നിയമനടപടിയ്ക്ക് ഉത്തരവിട്ടത്. ഒരാള്‍ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങളില്‍ അയാളുടെ സുഹൃത്തുക്കളെ ടാഗ് ചെയ്യാന്‍ നിര്‍ദ്ദേശിക്കുന്ന ‘ടാഗ് സജഷന്‍’ സംവിധാനമാണ് കേസിനാധാരമായിരിക്കുന്നത്. 2011 ജൂണിലാണ് ഫെയ്‌സ്ബുക്ക് ‘ ടാഗ് സജഷന്‍’ ഫീച്ചര്‍ അവതരിപ്പിച്ചത്. അപ്ലോഡ് ചെയ്യപ്പെടുന്ന ചിത്രങ്ങളില്‍ ആരെല്ലാം ഉണ്ടെന്ന് കണ്ടെത്തുകയും അവരെ ടാഗ് ചെയ്യാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്യുന്ന സംവിധാനമാണിത്. ഒരാളുടെ അനുവാദമില്ലാതെ അയാളുടെ ബയോമെട്രിക് വിവരങ്ങള്‍ ഉപയോഗിക്കുന്നത് ഇല്ലിനോയിസ് സ്‌റ്റേറ്റ് നിയമത്തിന്‍റെ ലംഘനമാണെന്ന് കേസില്‍ ആരോപിക്കുന്നു. ശതകോടിക്കണക്കിന് ഡോളര്‍ വിലവരുന്ന നിയമപരമായ നാശനഷ്ടങ്ങളാണ് വരുത്തിവെച്ചിട്ടുള്ളതെന്ന് ഫെയ്‌സ്ബുക്കിന് മനസിലായേക്കുമെന്നും ജഡ്ജ് ഉത്തരവില്‍ പറയുന്നു. എന്നാല്‍ കേസ് അടിസ്ഥാന രഹിതമാണെന്നും ഇതിനെതിരെ ശക്തമായി പോരാടുമെന്നും ഫെയ്‌സ്ബുക്ക് പറഞ്ഞു. അടുത്തിടെയാണ് മറ്റാരെങ്കിലും തങ്ങളുടെ ചിത്രങ്ങള്‍ ... Read more

ടിപ്പു മുനമ്പില്‍ സംരക്ഷണവേലി നിര്‍മിക്കുന്നു

വിനോദസഞ്ചാര കേന്ദ്രമായ നന്ദിഹില്‍സിലെ ടിപ്പു മുനമ്പില്‍ സംരക്ഷണ വേലി നിര്‍മിക്കുന്നു. മലമുകളിലെ ഏറ്റവും ഉയരംകൂടിയ മേഖലയായ ടിപ്പു മുനമ്പില്‍നിന്ന് താഴേക്കു വീണുള്ള അപകടങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണു നടപടി. പത്തടി ഉയരത്തിലാണ് ഇരുമ്പ് നെറ്റ് കൊണ്ടുള്ള വേലി ഹോര്‍ട്ടികള്‍ച്ചര്‍ വകുപ്പ് നിര്‍മിക്കുന്നത്. 25 ലക്ഷം രൂപയാണ് നിര്‍മാണ ചെലവ് പ്രതീക്ഷിക്കുന്നതെന്ന് ഹോര്‍ട്ടികള്‍ച്ചര്‍ വകുപ്പ് സ്‌പെഷല്‍ ഓഫിസര്‍ എന്‍.രമേശ് പറഞ്ഞു. സഞ്ചാരികളുടെ സുരക്ഷയ്ക്കായി ഇവിടെ രണ്ടു ജീവനക്കാരെ നിയമിച്ചെങ്കിലും പലരും മൊബൈല്‍ ഫോണില്‍ സെല്‍ഫിയെടുക്കാനും മറ്റും സംരക്ഷണഭിത്തിയില്‍ കയറുന്ന സാഹചര്യമാണ്. കഴിഞ്ഞ ഫെബ്രുവരിയില്‍ ഇവിടെനിന്ന് താഴേക്കുവീണ യുവാവിന്റെ മൃതദേഹം രണ്ടു ദിവസത്തിനു ശേഷമാണു കണ്ടെടുത്തത്.

വിനോദ സഞ്ചാരിയുടെ മൃതദേഹം കടുവാ സങ്കേതത്തില്‍

ഉത്തരാഖണ്ഡിലെ രാജാജി കടുവ സങ്കേതത്തില്‍ കാണാതായ വിനോദ സഞ്ചാരിയുടെ മൃതദേഹം പാതി ഭക്ഷിച്ച നിലയില്‍ കണ്ടെത്തി. പുലിയുടെ ആക്രമണമാണ് മരണകാരണമെന്നാണ് നിഗമനം. മോണ്‍ടിചുര്‍ വനാതിര്‍ത്തിക്കു സമീപമുള്ള അമ്പലത്തിനു പിന്നിലുള്ള വനത്തിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. ഹരിയാനയിലെ പല്‍വാല്‍ ജില്ലയില്‍ നിന്നും വിനോദസഞ്ചാരത്തിനെത്തിയ 56 കാരനായ ടെക് ചന്ദിന്റേതാണ് മൃതദേഹമെന്ന് ബന്ധുക്കള്‍ തിരിച്ചറിഞ്ഞു. മുതിര്‍ന്ന സഹോദരനും കുടുംബത്തോടുമൊപ്പം കഴിഞ്ഞ ദിവസം നീല്‍കണ്ഡിലെത്തിയതായിരുന്നു ടെക് ചന്ദ്.മടക്കയാത്രയില്‍ സത്യനാരായണ്‍ ക്ഷേത്രത്തിനു പിന്നിലുള്ള വനത്തിലേക്കു പോയ ഇദ്ദേഹത്തെ വൈകുന്നേരം നാലുമണിയോടെ കാണാതാവുകയായിരുന്നു. ഇദ്ദേഹം തിരിച്ചെത്താന്‍ വൈകിയതോടെ പരിഭ്രാന്തരായ ബന്ധുക്കള്‍ ഉടന്‍തന്നെ വിവരം സമീപത്തുള്ള പൊലീസ് സ്റ്റേഷനില്‍ അറിയിച്ചു. തിരിച്ചിലിനൊടുവില്‍ രാത്രി പത്തരയോടെ ക്ഷേത്രത്തിനു പിന്നിലുള്ള വനത്തില്‍ നിന്നും പാതി ഭക്ഷിച്ച നിലയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. സമാനമായ സംഭവം മുന്‍പും ഈ പ്രദേശത്ത് നടന്നിട്ടുണ്ട്. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടയില്‍ വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ കൊല്ലപ്പെടുന്ന പതിനേഴാമത്തെ ഇരയാണ് ടെക് ചന്ദ്. പ്രദേശത്ത് പലയിടത്തും മുന്നറിയിപ്പ് ബോര്‍ഡുകള്‍ വച്ചിട്ടുണ്ടെങ്കിലും സഞ്ചാരികള്‍ ഇത് അവഗണിക്കുകയാണ് ... Read more

നോട്ടുക്ഷാമം: വിവിധ സംസ്ഥാനങ്ങളില്‍ എടിഎമ്മുകള്‍ കാലി

വിവിധ സംസ്ഥാനങ്ങളില്‍  എടിഎമ്മുകള്‍ കാലി. ഉത്സവ സീസണ്‍ ആയതിനാല്‍ ആളുകള്‍ കൂടുതല്‍ പണം പിന്‍വലിച്ചതാണ് എടിഎമ്മുകള്‍ കാലിയാകാന്‍ കാരണം. കര്‍ണാടക, മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്‌, ഡല്‍ഹി,  യുപി, മധ്യപ്രദേശ്, തെലുങ്കാന, രാജസ്ഥാന്‍   എന്നിവിടങ്ങളിലാണ് എടിഎമ്മുകള്‍ കാലിയായത്. പ്രശ്നം പരിഹരിക്കാന്‍ തല്‍ക്കാലം  പണം കൂടുതലുള്ള ഇടങ്ങളില്‍ നിന്നും പണം എത്തിക്കാന്‍ ശ്രമിക്കുമെന്ന് ആര്‍ബിഐ അറിയിച്ചു. ഇന്നലെ മുതൽ സംസ്ഥാനങ്ങളുടെ വിവിധ ഭാഗങ്ങളിലുള്ള എടിഎമ്മുകളിൽനിന്നു പണം പിൻവലിക്കാൻ സാധിക്കുന്നില്ലായിരുന്നു എന്ന് ജനങ്ങള്‍ പറഞ്ഞു. രാജ്യത്തു നോട്ടുക്ഷാമം നിലനിൽക്കുന്നില്ലെന്നും എടിഎമ്മുകളിൽ പണമെത്തിക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും ധനകാര്യ സഹമന്ത്രി എസ്പി ശുക്ല വ്യക്തമാക്കി. 1,25,000 കോടിയുടെ നോട്ടുകൾ നമ്മുടെ കൈവശമുണ്ട്. ചില സംസ്ഥാനങ്ങളുടെ കൈവശം നോട്ടുകൾ കുറവും ചിലരുടെ കൈവശം കൂടുതലുമുണ്ട്. പണം കൂടുതലുള്ള സംസ്ഥാനങ്ങളിൽനിന്ന് ഇല്ലാത്തിടത്തേക്ക് എത്തിക്കാൻ ആർബിഐയുടെ ചുമതലയിൽ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.  കൂടാതെ പ്രശനം  പഠിക്കാന്‍ കേന്ദ്ര ധനമന്ത്രാലയം മൂന്നംഗ ഉന്നതതല സമിതി രൂപീകരിച്ചു. അതിനിടെ, രണ്ടായിരം രൂപയുടെ നോട്ടുകൾ വിപണിയിൽനിന്ന് അപ്രത്യക്ഷമാകുന്ന സ്ഥിതിയാണുള്ളതെന്നു മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ... Read more

ഏകദിന ശില്‍പശാലയുമായി ഉത്തരവാദിത്ത ടൂറിസം

കൊല്ലം ജില്ലയില്‍ ഉത്തരവാദിത്ത ടൂറിസം ആരംഭിക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, കര്‍ഷകര്‍, കരകൗശല ഉല്‍പാദകര്‍, പരമ്പരാഗത തൊഴിലാളികള്‍, കലാകാരന്‍മാര്‍, ഫാംസ്റ്റോ, ഹോംസേറ്റോ സംരംഭകര്‍, ഗൈഡുകള്‍ തുടങ്ങിയവര്‍ക്കായി  ടൂറിസം വകുപ്പ്‌ ഏകദിനശില്‍പശാല സംഘടിപ്പിക്കുന്നു. ഏപ്രില്‍ 20ന് ചിന്നക്കടയിലെ ദി വൈദ്യ ഹോട്ടലില്‍ നടക്കുന്ന ശില്‍പശാല എം. മുകേഷ് എം എല്‍ എ ഉദ്ഘാടനം ചെയ്യും.ചടങ്ങില്‍ ടൂറിസം ഡയറ്കടര്‍ പി ബാലകിരണ്‍ ഐ എ എസ്, ടൂറിസം സെക്രട്ടറി റാണി ജോര്‍ജ് എന്നിവര്‍ പങ്കെടുക്കും. വിനോദ സഞ്ചാര മേഖലയുടെ ഗുണഫലങ്ങള്‍ സാധാരണക്കാര്‍ക്ക് പരമാവധി ലഭ്യമാക്കി പരിസ്ഥിതി സംരംക്ഷണം, ദാരിദ്ര്യ ലഘൂകരണം, സ്ത്രീ ശാക്തീകരണം, പാരമ്പര്യ കല തൊഴില്‍ എന്നിവയുടെ സംരക്ഷണ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വികസനം എന്നീ പ്രവര്‍ത്തങ്ങള്‍ക്കുള്ള പ്രധാന ഉപാധിയായി വിനോദ സഞ്ചാരത്തെ മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് ശില്‍പശാല സംഘടിപ്പിക്കുന്നത്.

ഹിറ്റായി യുടിഎസ് ഒാൺ മൊബൈൽ ആപ്

റെയിൽവേ അവതരിപ്പിച്ച യുടിഎസ് ഒാൺ മൊബൈൽ ആപ്പിന് മികച്ച പ്രതികരണം. ആദ്യ രണ്ടു ദിവസം ദക്ഷിണ റെയിൽവേയിൽ 21,500 പേർ ആപ്പിൽ റജിസ്റ്റർ ചെയ്തു. തിരുവനന്തപുരം റെയിൽവേ ഡിവിഷനിൽ 14ന് 3200 പേരും 15ന് 3800 പേരുമാണു റജിസ്റ്റർ ചെയ്തത്. തിരുനെൽവേലിക്കടുത്തുള്ള മേലേപാളയം മുതൽ ഷൊർണൂരിനടുത്തു വള്ളത്തോൾ നഗർ സ്റ്റേഷൻ വരെയാണു തിരുവനന്തപുരം ഡിവിഷന്‍റെ പരിധി. 7000 പേർ രണ്ടു ദിവസം കൊണ്ടു ആപ് രജിസ്റ്റർ ചെയ്തെങ്കിലും ടിക്കറ്റ് വിൽപനയിൽ കാര്യമായ മാറ്റം ഉണ്ടായിട്ടില്ല. സീസൺ ടിക്കറ്റുകാരും സ്ഥിരം ട്രെയിൻ യാത്രക്കാരുമാകും ആപ് വഴി ടിക്കറ്റെടുക്കുക എന്ന കണക്കുകൂട്ടലിലാണു റെയിൽവേ. ദക്ഷിണ റെയിൽവേയിൽ പ്രതിദിനം 10,000 പേർ ആപ് റജിസ്റ്റർ ചെയ്യുന്നുവെന്നതു മികച്ച പ്രതികരണമാണെന്ന് അധികൃതർ പറഞ്ഞു. ജനറൽ ടിക്കറ്റുകൾ സ്റ്റേഷനിലും ട്രെയിനിലും ബുക്ക് ചെയ്യാൻ കഴിയില്ലെങ്കിലും സ്റ്റേഷനു പുറത്ത് അഞ്ചു കിലോമീറ്റർ വരെ ദൂരത്തിൽ എവിടെ നിന്നും ബുക്ക് ചെയ്യാനാകുമെന്നതാണു സംവിധാനത്തിന്‍റെ പ്രത്യേകത. ആപ് ഉപയോഗിച്ച് സീസൺ ടിക്കറ്റ് സ്റ്റേഷനുള്ളിൽ ... Read more

മൊബൈൽ നിരക്കുകൾ ഇനി ഒറ്റ പ്ലാറ്റ്ഫോമിൽ

വിവിധ മൊബൈൽ കമ്പനികളുടെ ഫോൺ നിരക്കുകളും പ്ലാനുകളും വ്യക്തമാക്കുന്ന വെബ് സൈറ്റുമായി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്). സർക്കാർ പിന്തുണയില്‍ ഇത്രയും സുതാര്യമായി മൊബൈൽ നിരക്കുകൾ ലഭ്യമാക്കുന്ന ഒരു പ്ലാറ്റ്ഫോം ആദ്യമായാണു നടപ്പാക്കുന്നതെന്ന് ട്രായ് അറിയിച്ചു. നിലവിലുള്ള എല്ലാ മൊബൈൽ നിരക്കുകളും പ്രസ്തുത വെബ് സൈറ്റിൽ ലഭ്യമാണ്. ഇതോടെ ഉപഭോക്താക്കൾക്ക് ഓരോ കമ്പനിയുടെയും നിരക്കുകൾ താരതമ്യം ചെയ്യാനാകും. സാധാരണ നിരക്കുകൾ, സ്പെഷ്യൽ താരിഫ് വൗച്ചറുകൾ, പ്രമോഷനൽ താരിഫുകള്‍ വാല്യു ആഡഡ് സർവീസ് പായ്ക്കുകൾ തുടങ്ങിയവയും വെബ് സൈറ്റില്‍ നൽകിയിട്ടുണ്ട്. നിലവിൽ ഡൽഹിയില്‍ മാത്രമാണ് സേവനം ലഭ്യമാകുക. പൊതുജനങ്ങളിൽനിന്നു അഭിപ്രായങ്ങൾ സ്വീകരിച്ചശേഷം എല്ലായിടത്തേയ്ക്കും വ്യാപിപ്പിക്കും. നിലവിൽ ടെലികോം കമ്പനികൾ അവരുടെ വെബ് സൈറ്റുകളിലാണ് നിരക്കുകൾ നൽകുന്നത്. ഉപഭോക്താക്കളുടെ എളുപ്പത്തിനായി വിവിധ താരിഫ് പ്ലാനുകളും മറ്റുള്ളവയും ട്രായ്‌യുടെ വെബ് സൈറ്റിൽ ഡൗൺലോഡ് ചെയ്യാവുന്ന ഫോർമാറ്റിൽ ലഭിക്കും. ഉപഭോക്താക്കൾക്കു മാത്രമല്ല, കമ്പനികൾക്കും ഈ വെബ് സൈറ്റ് താരതമ്യ പഠനത്തിനുപകരിക്കുമെന്നും ട്രായി പുറത്തിറക്കിയ പത്രക്കുറിപ്പിൽ ... Read more

സര്‍ക്കാര്‍ അതിഥി മന്ദിരങ്ങള്‍ മുഖം മിനുക്കുന്നു; വിപുല പദ്ധതിയുമായി ടൂറിസം വകുപ്പ്

കൊല്ലം ഗസ്റ്റ്‌ ഹൗസ് ടൂറിസം വകുപ്പിന് കീഴിലുള്ള ഗസ്റ്റ് ഹൗസുകളും കേരളാ ഹൗസുകളും യാത്രി നിവാസുകളും മുഖം മിനുക്കുന്നു. സർക്കാർ ഗസ്റ്റ് ഹൗസിലെത്തുന്ന അതിഥികൾക്ക് മികച്ച സൗകര്യവും താമസവും ലഭ്യമാക്കുന്നതിന് നടപടികൾ സ്വീകരിക്കുന്നതിന്‍റെ ഭാഗമായാണ് ഗസ്റ്റ് ഹൗസുകൾ റീബ്രാൻഡ് ചെയ്യുന്നത്. പൗരാണിക മൂല്യമുള്ള കെട്ടിടങ്ങളുടെ പ്രാധാന്യം നിലനിർത്തിക്കൊണ്ടും, ആധുനിക സൗകര്യങ്ങൾ പ്രദാനം ചെയ്യുന്ന ഗസ്റ്റ് ഹൗസുകളുടെ ആവശ്യകത തിരിച്ചറിഞ്ഞുമാണ് ഇത് നടപ്പിലാക്കുന്നത്. സംസ്ഥാന ടൂറിസം വകുപ്പിന് കീഴിൽ കേരളത്തിനകത്ത് 24 ഗസ്റ്റ് ഹൗസുകളും മുംബൈയിലും കന്യാകുമാരിയിലും ഓരോ കേരള ഹൗസുകളുമുണ്ട്. ബ്രാൻഡിംഗ് ഓഫ് ഗസ്റ്റ് ഹൗസ് എന്ന പദ്ധതി പ്രകാരം സർക്കാർ ഗസ്റ്റ് ഹൗസുകളിൽ ഏകീകൃത സേവനം മികച്ച രീതിയിൽ ഉറപ്പാക്കുകയും അതിഥികൾക്കായി മെനുകാർഡ്, ഗസ്റ്റ് ഫോൾഡർ, ടേബിൾ മാറ്റ്, ഇന്റെണൽ ഡയറക്ടറി തുടങ്ങിയവയും ലഭ്യമാക്കും.ബ്രാൻഡിങ്ങിന്റെ ഭാഗമായി ഗസ്റ്റ് ഹൗസുകളില്‍ വൈ ഫൈ സേവനം ലഭ്യമാക്കിയിട്ടുണ്ട്. തിരുവനന്തപുരം യാത്രി നിവാസ്, ദേവികുളം യാത്രി നിവാസ് എന്നിവിടങ്ങളിൽ ഓൺലൈൻ റിസർവേഷൻ സംവിധാനം ഉടൻ ... Read more

ജെയിംസ്ബോണ്ട്‌ വാഹനം ലേലത്തിന്

ഇയാൻ ഫ്ലെമിങ് സൃഷ്ടിച്ച കുറ്റാന്വേഷണ കഥാപാത്രമായ ജെയിംസ്ബോണ്ടിനൊപ്പം തന്നെ പ്രശസ്തിയുള്ള ഒന്നുകൂടിയുണ്ട്. ബോണ്ട് കാര്‍, ‘ആസ്റ്റൺ മാർട്ടിൻ’. നിലവിലെ ബോണ്ടിന്‍റെ സ്വകാര്യവാഹനം സ്വന്തമാക്കാൻ അവസരം ഒരുക്കുകയാണ് ക്രിസ്റ്റീ എന്ന ലേലവ്യാപാര സ്ഥാപനം. അടുത്ത ബോണ്ടാവാനൊരുങ്ങുന്ന ക്രേഗ് തന്‍റെ ആസ്റ്റന്‍-മാർട്ടിൻ വാന്‍ക്വിഷാണ് ലേലത്തിന് വച്ചിരിക്കുന്നത്. 2014ൽ പുറത്തിറങ്ങിയ ശതാബ്ദി എഡിഷനാണ് ഇത്. 007 എന്ന നമ്പറിലുള്ള ഈ വാഹനത്തിന്‍റെ ഏകദേശ ലേലതുക 6 ലക്ഷം ഡോളറാണ്. യുവജനങ്ങള്‍ക്ക് കരിയർ ഡെവലപ്മെന്‍റിന് സഹായമേകുന്ന ഓപർച്യുണിറ്റി നെറ്റ്​വർക്ക് എന്ന തന്‍റെ എൻജിഒയുടെ പ്രവർത്തനങ്ങൾക്കാവും ഈ ലേലതുക ക്രേഗ് പൂർണ്ണമായും വിനിയോഗിക്കുക. ആസ്റ്റന്‍-മാർട്ടിൻ വാന്‍ക്വിഷ് കാർ ആകെ 100 എണ്ണമാണ് ലോകത്തുള്ളത്. ഇംഗ്ളണ്ടിലെ ആസ്റ്റൺ മാർട്ടിൻ ആസ്ഥാനത്ത് ഹാൻഡ്–ബിൽറ്റ് ആയാണ് ഈ വാഹനങ്ങൾ നിർമിച്ചത്. 6 ലിറ്റർ വി12 പെട്രോൾ എഞ്ചിനാണ് ഓട്ടോമാറ്റിക് ഗിയർ സംവിധാനമുള്ള വാഹനത്തിനുള്ളത്. 183 മൈലാണ് ഉയർന്ന വേഗം. ഡാനിയൽ ക്രേഗിന്റെ താത്പര്യങ്ങൾക്കനുസരിച്ച് ആസ്റ്റൺ മാർട്ടിന്‍ ചീഫ് ക്രിയേറ്റിങ് ഓഫീസർ മാരെക് റീച്മാൻ ... Read more