Category: Homepage Malayalam

സൂപ്പര്‍ ബൈക്കുകളുടെ വിലകുറച്ച് ഹോണ്ട

ഇന്ത്യയില്‍ ഹോണ്ടയുടെ ഫ്ലാഗ്ഷിപ്പ് സൂപ്പര്‍ ബൈക്കുകളുടെ വില കുത്തനെ കുറച്ച് കമ്പനി. സിബിആര്‍ 1000 ആര്‍ ആര്‍ മോഡലുകള്‍ക്ക് 2.01 ലക്ഷം രൂപ മുതല്‍ 2.54 ലക്ഷം രൂപ വരെയാണ് വില കുറച്ചത്. പൂര്‍ണമായും വിദേശത്ത് നിര്‍മിച്ച്‌ ഇറക്കുമതി ചെയ്യുന്ന വാഹനങ്ങള്‍ക്കുള്ള കസ്റ്റംസ്‌ ഡ്യൂട്ടി കേന്ദ്രസര്‍ക്കാര്‍ 25 ശതമാനം കുറച്ചതാണ് വില കുറയാനുള്ള കാരണം. ഇതോടെ നേരത്തെ 16.79 ലക്ഷം രൂപയായിരുന്ന സിബിആര്‍ 1000 ആര്‍ആര്‍ മോഡലിന്‍റെ വില 2.01 ലക്ഷം രൂപ കുറഞ്ഞ് 14.78 ലക്ഷത്തിലെത്തി. 21.22 ലക്ഷം രൂപ വിലയുണ്ടായിരുന്ന സിബിആര്‍ 1000 ആര്‍ആര്‍ എസ്പി മോഡലിന് 2.54 ലക്ഷം രൂപ കുറഞ്ഞ് 18.68 ലക്ഷം രൂപയായി. സിബിആര്‍ 1000 ആര്‍ ആര്‍ന്‍റെ പുതുതലമുറ പതിപ്പ് കഴിഞ്ഞ വര്‍ഷമാണ് ഹോണ്ട ഇന്ത്യയിലെത്തിച്ചത്. 999 സിസി ഇന്‍ ലൈന്‍ ഫോര്‍ സിലിണ്ടര്‍ എന്‍ജിന്‍ 13000 ആര്‍പിഎമ്മില്‍ 192 ബിഎച്ച്പി പവറും 11000 ആര്‍പിഎമ്മില്‍ 114 എന്‍എം ടോര്‍ക്കുമേകും. 6 സ്പീഡാണ് ... Read more

കാഴ്ച്ചകളുടെ പെരുമയുമായി പേര്യ

വയനാടന്‍ ഗ്രാമ ജീവിതത്തിന്റെ തനിരൂപങ്ങള്‍ പകര്‍ന്ന് കാത്തു നില്‍ക്കുന്ന നാട്. അതിനോട് തോള്‍ ചേര്‍ന്ന് കിടക്കുന്ന കാട്. അവയില്‍ സ്പന്ദിക്കുന്ന ജൈവഭംഗിയെ ഒരു കൈക്കുമ്പിളില്‍ എന്ന പോലെ കാത്തു സൂക്ഷിക്കുന്ന ഒരു കന്യാവനം. അവിടെ കാത്തിരിക്കുന്ന ജൈവ വൈവിധ്യത്തിന്റെ നിറഭേദങ്ങള്‍ അനവധിയാണ്. വയനാടിന്റെ വടക്കാണ് പേര്യ എന്ന ഗ്രാമം. അവിടെ ജര്‍മ്മന്‍ പൗരനായ വോള്‍ഫ് ഗാംഗ് തിയോക്കോഫ് എന്ന മനുഷ്യന്‍ തന്റെ ജീവിതം മുഴുവന്‍ ദാനം ചെയ്തു നിര്‍മ്മിച്ച ഗുരുഗുല്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍. മാനന്തവാടിയില്‍ നിന്ന് 25 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഗാര്‍ഡനില്‍ എത്താം. വഴി നീളെ തേയിലത്തോട്ടങ്ങളും വയലുകളും മലകളും കുന്നുകളും കാണാം. ഒപ്പം ഒരു ചെറുപുഞ്ചിരിയോടെ കുശലം പറഞ്ഞ് അടുപ്പം കൂടുന്ന നന്മ നിറഞ്ഞ നാട്ടുകാരും. കാട്ടിലൂടെ നീങ്ങുന്ന ടാറിട്ട വഴി പിന്നെ ഇടുങ്ങിയ ചെമ്മണ്‍പാതയാവും. ഇടതൂര്‍ന്ന് നില്‍ക്കുന്ന പച്ചപ്പിനിടയിലൂടെ, പകല്‍പോലും ഇരുള്‍ വീണ് കിടക്കുന്ന വഴി പിന്നിട്ട് ചെല്ലുമ്പോള്‍ കാണാം ചെങ്കല്‍പ്പടവുകള്‍ വെട്ടിക്കയറ്റിയ ഗുരുകുല്‍ ഉദ്യാനം. മരങ്ങളും ചെടികളും ... Read more

തിരുവനന്തപുരം-ഖോരക്പൂര്‍ രപ്തിസാഗര്‍ എക്സ്പ്രസ് റദ്ദുചെയ്തു

ഈ മാസം 15ന് തിരുവനന്തപുരത്തു നിന്നും ഖോരക്പൂര്‍ വരെ പോകേണ്ടിയിരുന്ന ഖോരക്പൂര്‍-തിരുവനന്തപുരം രപ്തിസാഗര്‍ എക്സ്പ്രസ് റദ്ദുചെയ്തു. രാവിലെ 6.15ന് തിരുവനന്തപുരം സെന്‍ട്രലില്‍ നിന്നും പുറപ്പെടുന്ന ട്രെയിന്‍ നമ്പര്‍ 12512 ആണു റദ്ദ് ചെയ്തത്. യാത്രക്കാരുടെ തിരക്കു കൂടുതലുള്ള വിഷു ദിവസമാണ് ട്രെയിന്‍ റദ്ദുചെയ്തിരിക്കുന്നത്. ഇതുമൂലം ടിക്കറ്റ് മുന്‍കൂട്ടി ബുക്ക്‌ ചെയ്തവര്‍ ഇനി വേറെ ട്രെയിന്‍ നോക്കേണ്ടി വരും. ട്രെയിന്‍ റദ്ദു ചെയ്യാനുള്ള കാരണം റെയില്‍വേ വ്യക്തമാക്കിയിട്ടില്ല.  ചൊവ്വ, ബുധന്‍, ഞായര്‍ ദിവസങ്ങളിലാണ് ഉത്തര്‍പ്രദേശിലെ ഖോരക്പൂര്‍ വരെ പോകുന്ന ദീര്‍ഘദൂര ട്രെയിന്‍ സര്‍വീസ് നടത്തുന്നത്.

കുപ്പി വെള്ളത്തിന് താക്കീതുമായി ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍

ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമവും ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേഡ്‌സ് (BIS) വ്യവസ്ഥകളും ലംഘിക്കുന്ന കുപ്പിവെള്ള നിര്‍മാതാക്കള്‍ക്കെതിരെ ശക്തമായ നടപടികളുണ്ടാകുമെന്ന് ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍. ഇതുസംബന്ധിച്ച് നിരവധി പരാതികള്‍ ലഭിച്ചതിനു പുറമെ ഇതിന്മേല്‍ കടുത്ത നടപടികള്‍ ആവശ്യമാണെന്ന് കേരള ഹൈക്കോടതി ഉത്തരവിടുകയും ചെയ്തിട്ടുണ്ടെന്നും കമ്മീഷണറുടെ ഓഫീസ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പ് വ്യക്തമാക്കി. ഭക്ഷ്യസുരക്ഷ വിഭാഗത്തിന്റെ ലൈസന്‍സ് ഇല്ലാതെ കുപ്പിവെള്ളത്തിന്റെ ഉല്‍പാദനം നടത്താന്‍ പാടുള്ളതല്ല. ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേഡ്‌സ് നിയമം അനുശാസിക്കുന്ന ഗുണനിലവാര മാനദണ്ഡങ്ങള്‍ പാലിക്കാതെയും BIS സര്‍ട്ടിഫിക്കേഷന്‍ കൂടാതെയും കുപ്പിവെള്ളം ഉല്‍പ്പാദിപ്പിക്കുവാനും വില്‍ക്കുവാനും പാടുള്ളതല്ല. നിയമം ലംഘിക്കുന്നവരെ സംബന്ധിച്ചുള്ള വിവരങ്ങള്‍ അതാത് ജില്ലകളിലെ ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍മാരെയോ ഭക്ഷ്യസുരക്ഷാ മൊബൈല്‍ വിജിലന്‍സ് സ്‌ക്വാഡിനെയോ അറിയിക്കണം. ഭക്ഷ്യസുരക്ഷാ ടോള്‍ ഫ്രീ നമ്പരിലും വിവരം നല്‍കാവുന്നതാണ്. ടോള്‍ ഫ്രീ നമ്പര്‍ – 1800 425 1125 തിരുവനന്തപുരം – 8943346181 കൊല്ലം – 8943346182 പത്തനംതിട്ട – 8943346183 ആലപ്പുഴ – 8943346184 കോട്ടയം – ... Read more

പാസ്‌വേഡുകള്‍ മണ്‍മറയുമോ…?

സാങ്കേതിക വിദ്യകളുടെ യുഗത്തില്‍ എല്ലാ അക്കൌണ്ടുകളും താഴിട്ടു പൂട്ടുന്നത് പാസ്‌വേഡുകള്‍ കൊണ്ടാണ്. ഈ സങ്കീര്‍ണതകള്‍ അവസാനിപ്പിക്കാനൊരുങ്ങുകയാണ് പുതിയ വെബ് ഒതന്‍റിക്കേഷന്‍ സ്റ്റാന്‍റെര്‍ഡ്. ബയോമെട്രിക് വിവരങ്ങളും സ്മാര്‍ട്‌ഫോണ്‍ ഫിങ്കര്‍പ്രിന്‍റ് സ്‌കാനര്‍, വെബ്ക്യാം, സെക്യൂരിറ്റി കീ എന്നിവയുള്‍പ്പെടുന്നതാണ് പുതിയ തിരിച്ചറിയല്‍ രീതി. ഫിഡോ (FIDO), വേള്‍ഡ് വൈഡ് വെബ് കണ്‍സോര്‍ഷ്യം (WwwC) വെബ് സ്റ്റാന്‍റെര്‍ഡ് ബോഡികളാണ് പുതിയ പാസ്വേഡ് ഫ്രീ പ്രോട്ടോക്കോള്‍ പ്രഖ്യാപിച്ചത്. ഒന്നിലധികം പാസ്‌വേഡുകള്‍ ഓര്‍ത്തുവെക്കുന്നതിന് പകരം തങ്ങളുടെ ശരീരഭാഗങ്ങള്‍ അല്ലെങ്കില്‍ സ്വന്തമായുള്ള ഉപകരണങ്ങള്‍ എന്നിവ ഉപയോഗിച്ച് ബ്ലൂടൂത്തിലൂടേയോ യുഎസ്ബി അല്ലെങ്കില്‍ എന്‍എഫ്‌സി എന്നിവ ഉപയോഗിച്ചോ ആളുകള്‍ക്ക് ലോഗിന്‍ ചെയ്യാന്‍ പറ്റും. ഈ രീതിയിലുള്ള സുരക്ഷ മറ്റൊരാള്‍ക്ക് മറികടക്കാന്‍ പ്രയാസമാണ്. അതായത് ഒരു വെബ്‌സൈറ്റില്‍ ലോഗിന്‍ ചെയ്യാന്‍ ഒരാള്‍ തന്‍റെ യൂസര്‍ നെയിം നല്‍കുമ്പോള്‍ ഫോണില്‍ അറിയിപ്പ് ലഭിക്കുന്നു. ആ അറിയിപ്പിലെ ഒതന്‍റിക്കേഷന്‍ ടോക്കനില്‍ തൊടുമ്പോള്‍ വെബ്‌സൈറ്റ് ലോഗിന്‍ ആവും. ഓരോ തവണ ലോഗിന്‍ ചെയ്യാന്‍ ശ്രമിക്കുമ്പോഴും ഈ ഒതന്‍റിക്കേഷന്‍ ടോക്കന്‍ മാറിക്കൊണ്ടിരിക്കും. ... Read more

ദേശീയ ചലച്ചിത്ര പുരസ്ക്കാരം: മലയാളത്തിനു പത്തു പുരസ്ക്കാരങ്ങള്‍

ദേശീയ ചലച്ചിത്ര പുരസ്കാര വേദിയിൽ തിളങ്ങി മലയാളം. മികച്ച സംവിധായകൻ, ഗായകൻ, സഹനടൻ, തിരക്കഥാകൃത്ത് എന്നിവയുൾപ്പെടെ പത്തു പുരസ്കാരങ്ങളാണ് മലയാള ചിത്രങ്ങൾക്കു ലഭിച്ചത്. ഭയാനകം എന്ന ചിത്രത്തിലൂടെ ജയരാജ് മികച്ച സംവിധായകനുള്ള പുരസ്കാരം നേടി മോം എന്ന ചിത്രത്തിലൂടെ ശ്രീദേവി മികച്ച നടിയായി. ബംഗാളി നടൻ റിഥി സെൻ മികച്ച നടനുള്ള പുരസ്കാരം സ്വന്തമാക്കി. അസമിൽനിന്നുള്ള വില്ലേജ് റോക്സ്റ്റാർസാണ് മികച്ച ചിത്രം. 2017ലെ ദാദാസാഹെബ് ഫാൽക്കെ പുരസ്കാരം വിനോദ് ഖന്നയ്ക്കാണ്. സംവിധായകൻ ശേഖർ കപൂർ അധ്യക്ഷനായ ജൂറിയാണ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്. തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലൂടെ ഫഹദ് ഫാസിൽ മികച്ച സഹനടനുള്ള പുരസ്കാരം നേടി. വിശ്വാസപൂര്‍വം മന്‍സൂര്‍ എന്ന ചിത്രത്തിലെ ‘പോയ്മറഞ്ഞ കാലം’ എന്ന ഗാനം ആലപിച്ച യേശുദാസാണ് മികച്ച ഗായകൻ. തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലൂടെ സജീവ് പാഴൂർ തിരക്കഥയ്ക്കുള്ള പുരസ്കാരം നേടി. ദിലീഷ് പോത്തന്‍റെ സംവിധാനത്തിലൊരുങ്ങിയ തൊണ്ടിമുതലും ദൃക്സാക്ഷിയും മികച്ച മലയാള ചിത്രമായി. ഭയാനകത്തിനായി ക്യാമറ ചലിപ്പിച്ച നിഖിൽ ... Read more

‘ഈ വേനല്‍ക്കാലം കെടിഡിസിയോടൊപ്പം’ ടൂറിസം പദ്ധതിയുമായി കേരള ടൂറിസം

കേരള വിനോദ സഞ്ചാര വികസന കോര്‍പ്പറേഷനു കീഴിലെ വിവിധ ഹോട്ടലുകളില്‍ ആകര്‍ഷകങ്ങളായ ടൂറിസം പാക്കേജുകളുമായി സംസ്ഥാന ടൂറിസം വകുപ്പ്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വേനല്‍ക്കാലം ആഘോഷമാക്കാന്‍ ‘ഈ വേനല്‍ക്കാലം കെടിഡിസിയോടൊപ്പം’ എന്ന പദ്ധതിയാണ് കെടിഡിസി ആവിഷ്ക്കരിച്ചിരിക്കുന്നത്. കോര്‍പ്പറേഷനു കീഴിലെ കോവളത്തെ സമുദ്ര, തേക്കടിയിലെ ആരണ്യ നിവാസ്, കൊച്ചി ബോള്‍ഗാട്ടി പാലസ് എന്നിവയിലേതെങ്കിലും ഒരു ഹോട്ടലില്‍ എട്ടാം ക്ലാസ് വരെ പഠിക്കുന്ന രണ്ടു കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കും രണ്ട് രാത്രിയും മൂന്ന് പകലും താമസവും ഭക്ഷണവുമടക്കം 4999 രൂപയാണ് ചിലവ് വരുന്നത്. നികുതി ഉള്‍പ്പെടെയാണിത്. കോവളം സമുദ്ര തേക്കടിയിലെ പെരിയാര്‍ ഹൗസ്, തണ്ണീര്‍മുക്കത്തെ കുമരകം ഗേയ്റ്റ് വേ റിസോര്‍ട്ട്, സുല്‍ത്താന്‍ ബത്തേരിയിലെ പെപ്പര്‍ ഗ്രാവ്, മലമ്പുഴയിലെ ഗാര്‍ഡന്‍ ഹൗസ് എന്നിവയിലേതെങ്കിലും ഹോട്ടലില്‍ പത്തു വയസ്സിനു താഴെ പ്രായമുള്ള രണ്ട് കുട്ടികള്‍ക്കും അവരുടെ മാതാപിതാക്കള്‍ക്കും രണ്ട് രാത്രികളും മൂന്ന് പകലും താമസത്തിനും ഭക്ഷണത്തിനും 2999 രൂപ നല്‍കിയാല്‍ മതി. പത്തു വയസ്സില്‍ താഴെയുള്ള കുട്ടികളുടെ പേരിലാണ് പ്രസ്തുത ... Read more

ഭക്ഷണം സുരക്ഷിതമോ? ഫുഡ് വാച്ച് ആപ്പ് പറയും

ദുബായിയുടെ ഭക്ഷ്യമേഖലയില്‍ വിപ്ലവം സൃഷ്ടിച്ചുകൊണ്ട് മുനിസിപ്പാലിറ്റിയുടെ ഫുഡ് വാച്ച് ആപ്പ് എത്തുന്നു. ദുബായ് മുനിസിപ്പാലിറ്റിയുടെ ഭക്ഷ്യ സുരക്ഷാവിഭാഗം വികസിപ്പിച്ചെടുത്ത ആപ്പ് അധികൃതര്‍ക്കും, ഭക്ഷ്യവ്യവസായത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കും, സേവനദാതാക്കള്‍ക്കും ഉപയോക്താക്കള്‍ക്കും വിവരങ്ങള്‍ കൈമാറാനുള്ള വേദിയാകും. ദുബായിലെ എല്ലാ ഭക്ഷണശാലകളും വിഭവങ്ങളില്‍ ചേരുവകളുടെ വിവരങ്ങളടക്കം ഭക്ഷണത്തിന്റെ മെനു പൂര്‍ണമായും ആപ്പില്‍ പ്രദര്‍ശിപ്പിക്കണം. റെസ്റ്റോറന്റുകളില്‍ മാത്രമല്ല റീട്ടെയില്‍ സ്ഥാപനങ്ങളില്‍ വില്‍ക്കുന്ന ഭക്ഷണത്തിനും ഇത് ബാധകമാണ്. ഭക്ഷ്യരംഗത്തെ ഹാനികരമായ പ്രവണതകള്‍ തടയാനും സുരക്ഷിതത്വം ഉറപ്പാക്കാനും പുതിയ ആപ്പിന് കഴിയുമെന്ന് ഭക്ഷ്യപരിശോധന വിഭാഗം തലവന്‍ സുല്‍ത്താന്‍ അല്‍ താഹിര്‍ പറഞ്ഞു. കൂടാതെ ഉത്പന്നത്തെക്കുറിച്ചും നിര്‍മാണത്തെക്കുറിച്ചുമുള്ള വിവരങ്ങള്‍, പരിശീലന രേഖകള്‍, താപനില പരിശോധിച്ചതിന്റെ രേഖകള്‍, വൃത്തിയാക്കുന്നതിന്റെയും അണുവിമുക്തമാക്കുന്നതിന്റെയും രേഖകള്‍ തുടങ്ങിയ പ്രധാനപ്പെട്ട വിവരങ്ങള്‍ ഡിജിറ്റലായി സൂക്ഷിക്കാനുള്ള സംവിധാനവും ആപിന്റെ സവിശേഷതയാണ്. ഭക്ഷണത്തില്‍ നിന്നുണ്ടാകുന്ന വിവിധതരം അലര്‍ജികള്‍ കൃത്യമായി കണ്ടെത്താമെന്നതാണ് ആപ്പിന്റെ മറ്റൊരു ഉപയോഗം. വിഭവങ്ങളുടെ ചേരുവകള്‍ നോക്കി അലര്‍ജി ഉള്ളവര്‍ക്ക് നേരത്തെ സ്സെിലാക്കാനും അത്തരം ഭക്ഷണം ഒഴിവാക്കാനും സാധിക്കും. ദുബായ് ഇന്റര്‍നാഷണല്‍ ... Read more

മുബൈയിലെ എല്ലാ സ്‌റ്റേഷനിലും എസ്‌കലേറ്റര്‍

അടുത്ത വര്‍ഷം മാര്‍ച്ചിനകം മധ്യറെയില്‍വേയുടെ മുംബൈ ഡിവിഷനിലെ എല്ലാ സ്റ്റേഷനുകളിലും കുറഞ്ഞതു രണ്ട് എസ്‌കലേറ്റര്‍ (ഒരെണ്ണം കയറാനും ഒരെണ്ണം ഇറങ്ങാനും) വീതമെങ്കിലും സ്ഥാപിക്കാന്‍ മധ്യറെയില്‍വേ ലക്ഷ്യമിടുന്നു. നിലവില്‍ 34 എസ്‌കലേറ്ററുകളാണുള്ളത്. 2019 മാര്‍ച്ചിനകം 214 എണ്ണം കൂടി സ്ഥാപിച്ച് 288ല്‍ എത്തിക്കാനാണ് ലക്ഷ്യമിടുന്നതെന്നു മധ്യറെയില്‍വേ ഡിവിഷനല്‍ മാനേജര്‍ എസ്.കെ. ജയിന്‍ പറഞ്ഞു. ഇക്കൊല്ലം ജൂണിനു മുന്‍പ് 40 എസ്‌കലേറ്ററുകള്‍ യാത്രക്കാര്‍ക്കു തുറന്നു കൊടുക്കും. ആകെ 102 സ്റ്റേഷനുകളാണ് മധ്യറെയില്‍വേയുടെ മുംബൈ ഡിവിഷനിലുള്ളത്. മഴക്കാലത്തിനുശേഷം എസ്‌കലേറ്ററുകള്‍ സ്ഥാപിക്കുന്നതിനുള്ള ജോലി തുടങ്ങും. നടപ്പാലങ്ങള്‍ നിലവിലുള്ള സ്റ്റേഷനുകള്‍ക്കാണ് മുന്‍ഗണന നല്‍കുക. ഇവയില്‍, എസ്‌കലേറ്റര്‍ സ്ഥാപിക്കുന്നതിനു യോഗ്യമായ 93 സ്ഥലങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. നടപ്പാല നിര്‍മാണം പുരോഗമിക്കുന്ന 16 ഇടങ്ങളിലും എസ്‌കലേറ്ററുകള്‍ വരും. പരമാവധി സ്ഥലങ്ങളില്‍ എസ്‌കലേറ്ററുകള്‍ ജോടിയായി (കയറാനും ഇറങ്ങാനും) സ്ഥാപിക്കാനാണു ശ്രമം. എല്‍ഫിന്‍സ്റ്റണ്‍ റോഡ് സ്റ്റേഷനിലെ നടപ്പാലത്തില്‍ തിക്കിലും തിരക്കിലും പെട്ട് 27 പേര്‍ മരിച്ച ദുരന്തത്തിനുശേഷമാണ് എല്ലാ സ്റ്റേഷനുകളിലും എസ്‌കലേറ്ററുകള്‍ സ്ഥാപിക്കുന്നതിനെക്കുറിച്ച് റെയില്‍വേ ചിന്തിച്ചുതുടങ്ങിയത്. ... Read more

രണ്ടാം ഘട്ട അനുമതിയുമായി മോണോ റോയില്‍ ഒരുങ്ങുന്നു

മോണോ റെയില്‍ രണ്ടാംഘട്ട പാതയ്ക്ക് റെയില്‍വേ സുരക്ഷാ കമ്മിഷണര്‍ അനുമതി നല്‍കി. വിവിധ ഘട്ടങ്ങളിലായി നടത്തിയ സുരക്ഷാ പരിശോധനകള്‍ക്കു ശേഷമാണിത്. ചെമ്പുര്‍ മുതല്‍ വഡാല വരെയാണ് ആദ്യപാത. വഡാല മുതല്‍ ജേക്കബ് സര്‍ക്കിള്‍ വരെ രണ്ടാംഘട്ട പാത. ഏതാനും നടപടിക്രമങ്ങള്‍ കൂടി പൂര്‍ത്തിയാക്കിയ ശേഷമേ രണ്ടാംപാതയില്‍ എന്നു സര്‍വീസ് ആരംഭിക്കുമെന്നു പറയാനാകൂവെന്ന് മുംബൈ മെട്രോപ്പൊലിറ്റന്‍ റീജന്‍ ഡവലപ്‌മെന്റ് അതോറിറ്റി അറിയിച്ചു. 2014ല്‍ തുറന്ന ചെമ്പൂര്‍ – വഡാല പാതയില്‍ കഴിഞ്ഞ നവംബറില്‍ ട്രെയിനില്‍ തീപിടിത്തമുണ്ടായതിനെത്തുടര്‍ന്ന് നിര്‍ത്തിവച്ച സര്‍വീസ് ഇനിയും പുനഃരാരംഭിച്ചിട്ടില്ല.

നഗരങ്ങളില്‍ ഓട്ടോക്ഷാമം;നിരത്തിലേക്ക് 4000 പുതിയ വാഹനങ്ങള്‍

പൊതുഗതാഗത സംവിധാനത്തില്‍ നഗരങ്ങളില്‍ വാഹനങ്ങളുടെ എണ്ണം കുറഞ്ഞുവെന്ന സര്‍വേ റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് സ്വകാര്യ ബസുകള്‍ക്കും ഓട്ടോകള്‍ക്കും നിശ്ചയിച്ചിട്ടുള്ള പരിധി ഉയര്‍ത്താന്‍ മോട്ടോര്‍ വാഹനവകുപ്പ് സര്‍ക്കാരിന് ശുപാര്‍ശ നല്‍കി. കൊച്ചി, കോഴിക്കോട് നഗരങ്ങളില്‍ നിലവില്‍ നാലായിരം ഓട്ടോറിക്ഷകളാണ് ഉള്ളത്. ഇത് രണ്ടായിരം വീതം കൂട്ടും. തിരുവനന്തപുരത്ത് ഇങ്ങനെ ഉയര്‍ത്തിയതോടെ ഓട്ടോറിക്ഷകളുടെ എണ്ണം മുപ്പതിനായിരത്തിലെത്തി. നഗരങ്ങളില്‍ വന്നിറങ്ങുന്ന യാത്രക്കാര്‍ക്കു യാത്രചെയ്യാന്‍ സംവിധാനം കുറയുന്നുവെന്നും കൊച്ചി, കോഴിക്കോട് നഗരങ്ങളില്‍ ഓട്ടോകളുടെ എണ്ണം രാത്രിയില്‍ എത്തുന്ന യാത്രക്കാരുടെ എണ്ണത്തിന്റെ അനുപാതം പരിശോധിച്ചാല്‍ വളരെ കുറവാണെന്നുമാണു റിപ്പോര്‍ട്ട്. സ്വകാര്യ വാഹനങ്ങളുടെ എണ്ണം ദിവസവും പെരുകുകയാണ്. പൊതുഗതാഗത സംവിധാനം കുറയുന്നു. ജനം ബസില്‍ നിന്നിറങ്ങി കാറും ബൈക്കും വാങ്ങുന്നുവെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. സ്വകാര്യ ബസുകളുടെ എണ്ണം സംസ്ഥാനത്ത് 26,000ല്‍ നിന്നും 16,000 ആയി. 2017 ല്‍ മാത്രം കേരളത്തില്‍ റജിസ്റ്റര്‍ ചെയ്ത കാറുകളുടെ എണ്ണം 2.15 ലക്ഷമാണ്. 2016ല്‍ ഇത് 1.89 ലക്ഷമായിരുന്നു. 2017ല്‍ റജിസ്റ്റര്‍ ചെയ്ത ഇരുചക്ര വാഹനങ്ങളുടെ ... Read more

വേനല്‍ക്കാല ടൂറിസം പാക്കേജുകളുമായി ഡിടിപിസി

വേനല്‍ക്കാലം ആഘോഷമാക്കാന്‍ വിവിധ വിനോദ സഞ്ചാര പാക്കേജുകള്‍ ഒരുക്കി ഡിടിപിസി. ഗ്ലോറിയസ് തിരുവനന്തപുരം, റിഫ്രഷിങ് പൊന്‍മുടി, കൊച്ചി സ്‌പ്ലെന്‍ഡർ, അള്‍ട്ടിമേറ്റ് കൊച്ചി എന്നിവയാണ് ടൂര്‍ പാക്കേജുകള്‍. ഗ്ലോറിയസ് തിരുവനന്തപുരം അനന്തപുരിയിലെ കാഴ്ചകൾ ഒറ്റ ദിവസം കൊണ്ട് കാണാൻ കഴിയുന്ന പാക്കേജാണിത്. മസ്ക്കറ്റ് ഹോട്ടലിൽ നിന്നും ആരംഭിക്കുന്ന ഈ യാത്രയില്‍ കോട്ടൂർ ആന പലിപാലനകേന്ദ്രം, നെയ്യാർ ഡാം, ബോട്ടിങ്, തിരുവനന്തപുരം മൃഗശാല, മ്യൂസിയം, ആർട്ട് ഗാലറി, കോവളം ബീച്ച് എന്നിവയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. രാവിലെ 7.30 തുടങ്ങുന്ന യാത്ര വൈകീട്ട് 7 മണിക്ക് അവസാനിക്കും. 795 രൂപയാണ് ചാര്‍ജ്. കൊച്ചി സ്‌പ്ലെന്‍ഡർ & അള്‍ട്ടിമേറ്റ് കൊച്ചി കൊച്ചിയിലെ കാഴ്ചകളിലേക്കുള്ള യാത്രയാണിത്. ബോള്‍ഗാട്ടി പാലസിൽ നിന്നാണ് ബസ് ആരംഭിക്കുന്നത്. മറൈൻ ഡ്രൈവിലെ കെടിഡിസിയുടെ ഇൻഫർമേഷൻ സെന്‍ററില്‍ നിന്നും സഞ്ചാരികളെ പിക്ക് ചെയ്യും. ഇവിടെ നിന്നും നേരെ തൃപ്പൂണിത്തുറ ഹിൽ പാലസിലേക്ക് പോകും. ഉച്ച ഭക്ഷണവും കഴിഞ്ഞ് മട്ടാഞ്ചേരി, ഡച്ച് പാലസ്, ജൂത പള്ളി, ഫോർട്ട് കൊച്ചി, ... Read more

ബേക്കലില്‍ ആര്‍ട് ബീച്ചൊരുക്കി ബിആര്‍ഡിസി

ബിആര്‍ഡിസി ബേക്കലില്‍ ആര്‍ട് ബീച്ച് ഒരുക്കും. സന്ദര്‍ശകര്‍ക്കൊപ്പം വിനോദ സഞ്ചാരികളെയും ആകര്‍ഷിക്കുകയാണ് ലക്ഷ്യം. ആദ്യപടിയായി ബേക്കല്‍ ബീച്ച് പാര്‍ക്കില്‍ ആര്‍ട് വോക്ക് നടത്തും. നാനൂറ് മീറ്റര്‍ നീളത്തിലുള്ള ഇടമുറിയാത്ത നടപ്പാതയുണ്ടാകും. പാതയോരങ്ങളില്‍ ചിത്രകാരന്മാരുടെയും ശില്‍പികളുടെയും കലാസൃഷ്ടികള്‍ സ്ഥിരമായി സജ്ജീകരിക്കും. സഞ്ചാരികള്‍ക്ക് സെല്‍ഫി പോയന്റുകള്‍ ഉണ്ടാകും. പ്രാദേശിക കലാകാരന്മാര്‍ക്ക് മികച്ചഅവസരം നല്‍കുന്നതാണ് പദ്ധതി. ബീച്ച് പാര്‍ക്ക് നവീകരണത്തിന് സംസ്ഥാന ടൂറിസം വകുപ്പ് 1.5 കോടി രൂപ അനുവദിച്ചിട്ടുണ്ട്. വിദേശ, ആഭ്യന്തര ടൂറിസ്റ്റുകളുടെ വരവ് വര്‍ധിപ്പിക്കാനും പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും ജില്ലയില്‍ സൈക്കിള്‍ ടൂറിസവും വരും. ഇന്ത്യയില്‍ ഒറ്റപ്പെട്ട സൈക്കിള്‍ ടൂറുകള്‍ നടക്കാറുണ്ടെങ്കിലും ആസൂത്രിത സൈക്കിള്‍ ടൂറിസം ഡെസ്റ്റിനേഷന്‍ നിലവിലില്ല. സംസ്ഥാനത്ത് ഏറ്റവുംകൂടുതല്‍ നദികളുള്ള കാസര്‍കോട് ഗ്രാമങ്ങളിലും പട്ടണങ്ങളിലുമായി വ്യാപിച്ചു കിടക്കുന്ന പുഴയോരങ്ങളും മലഞ്ചെരിവുകളും ബീച്ചുകളും കോട്ടകളും ആരാധനാലയങ്ങളുമൊക്കെ സൈക്കിള്‍ ടൂറിസത്തിന് അനുകൂലമായ ഘടകങ്ങളാണ്. തെയ്യം തറവാടുകളും മറ്റു അനുഷ്ഠാന കലാകേന്ദ്രങ്ങളുമൊക്കെ ബന്ധിപ്പിച്ചുള്ള തെയ്യം ടൂറുകള്‍ക്കും സാധ്യതകളുണ്ട്. ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ തദ്ദേശ സ്വയംഭരണ ... Read more

സമൂഹമാധ്യമ ലോകത്തേയ്ക്ക് ‘ഹലോ’ വരുന്നു

ഇന്ത്യയിലെ സമൂഹമാധ്യമ ലോകത്തേയ്ക്ക് പുതിയൊരു ആപ്ലിക്കേഷന്‍ കൂടി. ‘ഹലോ’. ഫെയ്സ്ബുക്കിനു മുമ്പ് യുവഹൃദയങ്ങൾ കീഴടക്കിയ ഓർക്കൂട്ടിന്‍റെ സ്ഥാപകനാണ് ഹലോയെന്ന മൊബൈൽ ആപ്ലിക്കേഷനു പിന്നിൽ. സമൂഹമാധ്യമങ്ങളുടെ സ്വാധീനവും സാധ്യതകളും ആദ്യമായി ലോകത്തെ അറിയിച്ചത് ഓർക്കൂട്ടായിരുന്നു. 2004ല്‍ ഓർക്കൂട്ട് ബുയോകോട്ടൻ എന്ന ടർക്കിഷ് സോഫ്റ്റ്‌വെയർ എൻജിനിയറാണ് ഓർക്കൂട്ടിനു രൂപം നൽകിയത്. വളരെപ്പെട്ടെന്ന് യുവാക്കൾക്കിടയിൽ ട്രെൻഡിങ്ങായി മാറിയ ഓർക്കൂട്ട് ഫെയ്സ്ബുക്കുമായി മാർക്ക് സക്കർബർഗ് രംഗത്തെത്തിയതോടെ പിന്തള്ളപ്പെടുകയായിരുന്നു. പിന്നാലെ വാട്സാപ്പും ഇൻസ്റ്റഗ്രാമുമെത്തിയതോടെ ഓർക്കുട്ടിന്‍റെ അന്ത്യമായി. വിവരങ്ങളുടെ ചോർച്ചയുമായി ബന്ധപ്പെട്ട് ഫെയ്സ്ബുക്കിനെതിരേ ഉപയോക്താക്കള്‍ രംഗത്തെത്തിയ സാഹചര്യത്തിലാണ് ഹലോ എന്ന തന്‍റെ പുതിയ സംരംഭവുമായി ഇന്ത്യയിൽ വേരുറപ്പിക്കാനുള്ള ഓർക്കൂട്ട് ബുയോകോട്ടന്‍റെ ശ്രമം. ഫെയ്സ്ബുക്കിന് ഇന്ത്യയിൽ മാത്രം ഏതാണ്ട് 25 കോടി ഉപയോക്താക്കളുണ്ടെന്നാണ് കണക്ക്. ഇവരുടെ ഇടയിലേയ്ക്ക് ഹലോ എത്തിക്കുകയാണ് ഓര്‍ക്കൂട്ടിന്‍റെ ലക്‌ഷ്യം. ആദ്യകാലത്ത് ഓർക്കൂട്ടിന് ഏറ്റവും കൂടുതൽ ജനസമ്മതിയുണ്ടായിരുന്നത് ഇന്ത്യയിലും ബ്രസീലിലുമായിരുന്നു. തന്‍റെ പുതിയ സംരംഭത്തിനും ഇന്ത്യയിൽ വിപുലമായ ജനകീയാടിത്തറ സൃഷ്ടിക്കുകയാണ് ഹലോയിലൂടെ ഓർക്കൂട്ട് ബുയോകോട്ടൻ ലക്ഷ്യമിടുന്നത്. ഫെയ്സ്ബുക്കിനേക്കാൾ സുരക്ഷ ... Read more

990 രൂപയ്ക്ക് കന്യാകുമാരി ചുറ്റിവരാം

കുറഞ്ഞചെലവിൽ ‘മെസ്മറൈസിങ് കന്യാകുമാരി’ ടൂർ  പാക്കേജുമായി കെടിഡിസി. തിരുവനന്തപുരത്തു നിന്നും  കന്യാകുമാരി വരെ ആഡംബര ബസ്സില്‍ 990 രൂപയ്ക്ക് ചുറ്റിയടിച്ചു വരാം. രാവിലെ 7.30ന് തിരുവനന്തപുരത്തെ മസ്ക്കറ്റ് ഹോട്ടലില്‍ നിന്നും പുറപ്പെടും. ചൈത്രം ഹോട്ടലിന്‍റെ മുന്നിൽ നിന്നും ബസ്സില്‍ കയറാവുന്നതാണ്. രാത്രി 10 മണിക്ക് തിരിച്ചെത്തുകയും ചെയ്യും. നാലു വയസ്സിനു മുകളിലുള്ള കുട്ടികള്‍ക്ക് മുഴുവന്‍ ടിക്കറ്റും എടുക്കണം. മൂന്നു ടിക്കറ്റില്‍ കൂടുതല്‍ ബുക്ക്‌ ചെയ്യുന്നവര്‍ക്ക് 10 ശതമാനം ഡിസ്കൗണ്ടു നല്‍കും. തിങ്കളാഴ്ച ഒഴികെയുള്ള ദിവസങ്ങളിലാണ് ടൂര്‍ പാക്കേജുള്ളത്. കന്യാകുമാരിയിലേക്കു  യാത്ര പോകും വഴി കേരളത്തിന്‍റെ സാംസ്കാരിക പൈതൃകമായ പത്മനാഭപുരം കൊട്ടാരത്തിൽ കയറി കാഴ്ചകൾ കാണാം. പാറശ്ശാല മോട്ടൽ ആരാമത്തിൽ പ്രഭാത ഭക്ഷണത്തിനായി അരമണിക്കൂർ സമയം അനുവദിക്കും. അവിടെ നിന്നാണ്  പത്മനാഭപുരം കൊട്ടാരത്തിലേക്ക് പോകുന്നത്. ഒന്നേക്കാൽ മണിക്കൂറാണ് കൊട്ടാരം കാണാൻ അനുവദിക്കപ്പെട്ടിട്ടുള്ളത്. 35 രൂപയാണ് ഒരാൾക്ക് കൊട്ടാര സന്ദർശനത്തിനുള്ള ടിക്കറ്റ് നിരക്ക്. മൊബൈൽ ക്യാമറ ഉപയോഗിക്കണമെങ്കിൽ 50 രൂപ ടിക്കറ്റ് വേറെയെടുക്കണം. വിഡിയോ ക്യാമറയ്ക്ക് ... Read more