Category: Homepage Malayalam

കുറവനും കുറത്തിക്കും കൂട്ടായി രാമക്കല്‍മെട്ടില്‍ ശില്‍പ വേഴാമ്പല്‍ ഒരുങ്ങുന്നു

രാമക്കല്‍മെട്ടിലെ കുറവനും കുറത്തിക്കും കൂട്ടായി മലമുഴക്കി വേഴാമ്പലും. സംസ്ഥാന പക്ഷിയായ മലമുഴക്കി വേഴാമ്പലിന്റെ ശില്‍പമാണ് ഈ മാസം അവസാനത്തോടെ ജനങ്ങള്‍ക്കായ് തുറന്നുകൊടുക്കുന്നത്. കുറവന്‍ – കുറത്തി ശില്‍പ്പത്തിനരുകിലായി വാച്ച് ടവറിലാണ് ശില്‍പം നിര്‍മിച്ചിട്ടുള്ളത്. ഡിടിപിസിയുടെ നേതൃത്വത്തില്‍ 30 ലക്ഷം രൂപ ചെലവില്‍ കെ.ആര്‍.ഹരിലാലാണ് ശില്‍പത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചത്. മൂന്ന് മാസമെടുത്ത് നിര്‍മിച്ച ശില്‍പത്തിന്റെ പ്രത്യേകത ശില്‍പത്തിനകത്ത് പ്രവേശിച്ച് മുകളിലെത്തി പ്രകൃതി ഭംഗി ആസ്വദിക്കാം എന്നതാണ്. ചുവട്ടിലെ മണ്ണ് നഷ്ടപ്പെട്ട് വേരുകള്‍ പുറത്തേക്ക് ഉന്തി നില്‍ക്കുന്ന മണ്ടയില്ലാത്ത ഒരു വന്‍ മരവും അതിന്റെ മുകളില്‍ നാളെത്തെ പ്രതീക്ഷയുടെ വെളിച്ചം പകര്‍ന്നു കൊണ്ട് വന്നിരിക്കുന്ന മലമുഴക്കി വേഴാമ്പലും. പ്രകൃതിയും മണ്ണും ജലവും ശുദ്ധമായ വായുവും നഷ്ടപ്പെടുത്തിയ മനുഷ്യനുള്ള ചൂണ്ടുപലകയായി മലമുഴക്കിയുടെ ചുണ്ടുകളില്‍ കടിച്ചു പിടിച്ചിരിക്കുന്ന ഒരു കുഞ്ഞു ചെടിയുമുണ്ട്. ഈ ചെടി നാളത്തെ പച്ചപ്പിലേക്കുള്ള പ്രതീക്ഷയാണന്ന് ശില്‍പി പറയുന്നു. ഇതേ സമയം പൊള്ളയായ മരത്തിനുള്ളിലെ പൊത്തില്‍ നിന്ന് ഒരു കരിവീരന്‍ പുറത്തേക്ക് തലനീട്ടുന്നുണ്ട്. ... Read more

ജലരഹിത ദിനം പടിക്കലെത്തി: വരണ്ടുണങ്ങുമോ ഇന്ത്യ?

ഹരിത ഭൂമിയെന്ന ഭാരതത്തിന്റെ വിളിപ്പേര് ഓര്‍മകള്‍ മാത്രമാകാന്‍ പോകുന്നു. രാജ്യം വരണ്ടുണങ്ങാന്‍ പോവുകയാണെന്നു പഠനം. ലോകത്തിലെ മറ്റു പല പ്രദേശങ്ങളിലെന്ന പോലെ ഇന്ത്യയിലെയും ഉറവകളും ജലസംഭരണികളും വറ്റുകയാണ്. പ്രവചിക്കപ്പെട്ടതിലും നേരത്തേ രാജ്യം ‘സമ്പൂര്‍ണ വരള്‍ച്ച’യിലേക്കു നീങ്ങുകയാണെന്നു ‘ദ് ഗാര്‍ഡിയന്‍’ പ്രസിദ്ധീകരിച്ച പഠനറിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 2013 മുതല്‍ 2017 വരെയുള്ള റിപ്പോര്‍ട്ട് അപഗ്രഥിച്ചപ്പോള്‍ കുടിക്കുവാന്‍ പോലും വെള്ളം തികയാതെ മനുഷ്യര്‍ പര്‌സ്പരം കലഹിക്കുന്ന കേപ് ടൗണ്‍ പോലെ ജലരഹിത ദിനം ഇന്ത്യന്‍ നഗരങ്ങളിലും വന്നേക്കുമെന്ന് റിപ്പോര്‍ട്ട്. മൊറോക്കോ, ഇറാഖ്, സ്‌പെയിന്‍ തുടങ്ങിയ രാജ്യങ്ങള്‍ക്കൊപ്പം ഇന്ത്യയിലും ജലലഭ്യത കുത്തനെ കുറയുന്നു. ലോകത്തിലെ അഞ്ചു ലക്ഷം ഡാമുകളിലെ ജലനിരപ്പ് ക്രമാതീതമായി കുറയുകയാണെന്നാണു സാറ്റലൈറ്റ് മുന്നറിയിപ്പു സംവിധാനത്തിലെ ഡേറ്റകള്‍ കാണിക്കുന്നത്. ഇന്ത്യയിലെ ജലസംഭരണികളും വരളുന്നു. ഈ അവസ്ഥ തുടര്‍ന്നാല്‍ അധികം വൈകാതെ ‘ജലരഹിത ദിനം’ എന്ന ദുരന്തം നേരിടേണ്ടി വരും. അനിയന്ത്രിതവും അശാസ്ത്രീയവുമായ ജലോപയോഗം, കാലാവസ്ഥാ വ്യതിയാനം, ജലം പാഴാക്കല്‍ തുടങ്ങിയവയാണ് ഈ അവസ്ഥയിലേക്ക് നയിക്കുന്നത്. ലോകത്തു ... Read more

മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ യാത്രാ നിരക്കുകള്‍ പ്രഖ്യാപിച്ചു

മുംബൈ ബാന്ദ്ര കുർള കോംപ്‌ളക്സിൽ നിന്നും അഹമ്മദാബാദിലേയ്ക്കുള്ള ബുള്ളറ്റ് ട്രെയിന്‍ നിരക്കുകള്‍ പ്രഖ്യാപിച്ചു. ആദ്യ സ്റ്റേഷന്‍ ആയ താനെയിലേക്കുള്ള നിരക്ക് 250 രൂപയാണ്. ബികെസിയിൽനിന്നു പുറപ്പെടുന്ന ബുള്ളറ്റ് ട്രെയിനിന്‍റെ ആദ്യ സ്റ്റോപ്പാണു താനെ. വെറും 15 മിനിറ്റ‌ുകൊണ്ട് 250 രൂപയ്ക്കു ബുള്ളറ്റ് ട്രെയിനിൽ താനെയിൽ എത്താം. ഇവിടേക്കുള്ള ടാക്‌സി യാത്രയ്ക്ക് ഏതാണ്ട് 650 രൂപ വേണ്ടിവരും. 2022ൽ പ്രവർത്തനമാരംഭിക്കാൻ ലക്ഷ്യമിടുന്ന മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിനിന്‍റെ യാത്രാനിരക്കുകൾ സംബന്ധിച്ച് ഊഹാപോഹങ്ങൾ പലതുണ്ടായിരുന്നെങ്കിലും ആദ്യ ഔദ്യോഗിക സൂചന ഇന്നലെയാണു ലഭിച്ചത്. ബുള്ളറ്റ് ട്രെയിനിലെ സാധാരണ കോച്ചുകളിലെ യാത്രാനിരക്ക് 250-3000 രൂപ നിരക്കിൽ ആയിരിക്കുമെന്നു നിർമാണ ചുമതലയുള്ള നാഷനൽ ഹൈ സ്പീഡ് റെയിൽ കോർപറേഷൻ (എൻഎച്ച്എസ്ആർസിഎൽ) മാനേജിങ് ഡയറക്ടർ അച്ചാൽ ഖരെ ഇന്നലെ ഡൽഹിയിൽ പറഞ്ഞു. ഇപ്പോഴത്തെ കണക്കുകൂട്ടൽ പ്രകാരമാണ് ഈ നിരക്കുകൾ. പത്തു കോച്ചുള്ള ട്രെയിനിൽ ഒരെണ്ണം ബിസിനസ് ക്ലാസ് കോച്ചാക്കും. അതിലെ നിരക്ക് മൂവായിരത്തിനു മുകളിൽ വരും. ഈ വർഷം ഡിസംബറോടെ അതിവേഗ റെയിലിന്‍റെ ... Read more

റെയില്‍വേ യുടിഎസ് ആപ്പ് സേവനം ഇന്നുമുതല്‍

Photo Courtesy: smithsoniamag മൊബൈൽ വഴി അൺറിസർവ്ഡ് ടിക്കറ്റുകൾ ബുക്ക് ചെയ്യാനുള്ള ആപ്പുമായി (യുടിഎസ് ഓൺ മൊബൈൽ) റെയിൽവേ. ഇന്നു മുതൽ സംവിധാനം തിരുവനന്തപുരം ഡിവിഷനിലെ തിരഞ്ഞെടുത്ത 18 സ്റ്റേഷനുകളിൽ പ്രവർത്തനക്ഷമമാകും. ഗൂഗിൾ പ്ലേ സ്റ്റോർ, വിൻഡോസ്, ആപ്പിൾ സ്റ്റോറുകളിൽ നിന്നു യുടിഎസ് ആപ്പ് ഡൗൺലോഡ് ചെയ്യാം. സ്റ്റേഷൻ കൗണ്ടറുകളിലെ തിരക്കു കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണു ആപ്പ് അവതരിപ്പിക്കുന്നത്. ആപ്പിലുള്ള റെയിൽവേ വാലറ്റിലേക്ക് (ആർ വോലറ്റ്) ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് ആവശ്യമുള്ള തുക നിക്ഷേപിക്കാം. റിസർവേഷൻ ആവശ്യമില്ലാത്ത ജനറൽ ടിക്കറ്റുകൾ ബുക്ക് ചെയ്യാനും സീസൺ ടിക്കറ്റ് പുതുക്കാനും പ്ലാറ്റ്ഫോം ടിക്കറ്റ് എടുക്കാനും ആപ്പ് ഉപയോഗിക്കാം. സർവീസ് ചാർജ് ഉണ്ടായിരിക്കില്ല. ആപ്പിലെ പേപ്പർലസ് എന്ന ഓപ്‌ഷൻ വഴി ടിക്കറ്റെടുത്താൽ ടിക്കറ്റിന്‍റെ ചിത്രം ഫോണിൽ ഡൗൺലോഡാകും. ടിക്കറ്റ് പരിശോധകരെ ഇതു കാണിച്ചാൽ മതിയാകും. ടിക്കറ്റ് മറ്റൊരു മൊബൈലിലേക്കു കൈമാറ്റം ചെയ്യാൻ കഴിയില്ല. സ്റ്റേഷനകത്തും ട്രെയിനുകളിലും ആപ്പ് പ്രവർത്തിക്കില്ല. പരിശോധകരെ കാണുമ്പോൾ പെട്ടെന്നു ടിക്കറ്റ് ... Read more

താംബരം– കൊച്ചുവേളി പ്രത്യേക ട്രെയിൻ 16ന്

താംബരം–കൊച്ചുവേളി റൂട്ടിൽ 16നു പ്രത്യേക ട്രെയിൻ (06039) സർവീസ് നടത്തുമെന്നു ദക്ഷിണ റെയിൽവേ അറിയിച്ചു. 20 സെക്കൻഡ് ക്ലാസ് കോച്ചുകൾ മാത്രമുള്ള ട്രെയിനിൽ റിസർവേഷൻ ആവശ്യമില്ല. 16നു രാത്രി 7.30നു താംബരത്തു നിന്ന് പുറപ്പെട്ടു പിറ്റേ ദിവസം രാവിലെ 11.45നു കൊച്ചുവേളിയിൽ എത്തും. ഡിണ്ടിഗൽ, മധുര, തിരുനെൽവേലി, നാഗർകോവിൽ ടൗൺ, തിരുവനന്തപുരം വഴിയാണ് സർവീസ്.

മുഴിപ്പിലങ്ങാട് ബീച്ചിനെ ഉന്നത നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്ന് മുഖ്യമന്ത്രി

ഏഷ്യയിലെ ഏറ്റവുംവലിയ ഡ്രൈവ് ഇന്‍ ബീച്ചായ മുഴപ്പിലങ്ങാട് ബീച്ചിനെ ഉന്നതനിലവാരത്തിലേക്കുയര്‍ത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മുഴപ്പിലങ്ങാട് ബീച്ച് ഫെസ്റ്റിന്റെ ഭാഗമായി നടന്ന സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുന്നതിനിടയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ബീച്ചിനെക്കുറിച്ച കൂടുതല്‍ പഠിക്കുവാനായി രണ്ടു വിദഗ്ധ സംഘത്തിനെ നിയമിച്ചിട്ടുണ്ടെന്നും സംഘത്തിന്റെ വിശദമായ റിപ്പോര്‍ട്ട് കിട്ടിയാലുടന്‍ ആവശ്യമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് എം.പി.ഹാബിസ് അധ്യക്ഷതവഹിച്ചു. ബാലസാഹിത്യ പുരസ്‌കാരം ലഭിച്ച ടി.കെ.ഡി. മുഴപ്പിലങ്ങാടിനെ മുഖ്യമന്ത്രി ആദരിച്ചു. പി.കെ.ശ്രീമതി എം.പി., കെ.കെ.രാഗേഷ് എം.പി., ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ കെ.ശോഭ, കെ.ഹമീദ്, വി.പ്രഭാകരന്‍, സത്യന്‍ വണ്ടിച്ചാലില്‍, കെ.ശിവദാസന്‍, കെ.വി.പദ്മനാഭന്‍,പി.ഹമീദ് എന്നിവര്‍ സംസാരിച്ചു. ശനിയാഴ്ച ഏഴിന് ഡി.ടി.പി.സി. ഒരുക്കുന്ന ‘അവര്‍ണനീയം’ ലൈറ്റ് ഷോ ഘോഷാത്ര ചില്‍ഡ്രന്‍സ് പാര്‍ക്കുമുതല്‍ ഫെസ്റ്റ് വേദിവരെയുണ്ടാവും. 7.30ന് സംസ്‌കാരിക സമ്മേളനം മന്ത്രി കെ.കെ.ശൈലജ ഉദ്ഘാടനംചെയ്യും. തുടര്‍ന്ന് ഗാനമേള നടക്കും. .

കനത്ത മഴയും കാറ്റും; മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് നിര്‍ദേശം

മാലിദ്വീപിന്‍റെയും ലക്ഷദ്വീപിന്‍റെയും തീരങ്ങളില്‍ ഇന്ന് മണിക്കൂറില്‍ 40 കി.മീ മുതല്‍ 50 കി.മീ വരെ വേഗതയുളള കാറ്റ് വീശുവാൻ സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം. തെക്കന്‍ കേരളത്തില്‍ ഏഴു മുതല്‍ 11 സെന്‍റിമീറ്റര്‍ വരെ മഴ പെയ്യാൻ സാധ്യതയെന്നും മുന്നറിയിപ്പുണ്ട്. അതിനാൽ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടര്‍ (മേഖല) ജാഗ്രതാ നിര്‍ദേശം നല്‍കി.

മൂന്നാറില്‍ വസന്തോത്സവം തുടങ്ങി

അവധിക്കാലം പൂക്കളോടൊപ്പം ആഘോഷിക്കാന്‍ പഴയ ഡി. ടി. പി. സി റിവര്‍വ്യൂ പാര്‍ക്കില്‍ ഒരു മാസം നീണ്ടുനില്‍ക്കുന്ന പുഷ്പമേളയ്ക്ക് തുടക്കായി. പള്ളിവാസല്‍ പോപ്പി ഗാര്‍ഡന്‍സും ജില്ലാ ടൂറിസം പ്രൊമോഷനും ചേര്‍ന്നാണ് പുഷ്പമേള നടത്തുന്നത്. മന്ത്രി എം. എം മണി ഉദ്ഘാടനം ചെയ്ത പുഷ്പമേളയില്‍ എല്ലാ ദിവസവും വൈകുന്നേരം ആറുമുതല്‍ വിവിധ കലാപരിപാടികള്‍ നടക്കും. മേയ് 16 വരെ നടക്കുന്ന മേളയില്‍ മുതിര്‍ന്നവര്‍ക്ക് നാല്‍പതും കുട്ടികള്‍ക്ക് ഇരുപത് രൂപയുമാണ് പ്രവേശന നിരക്ക്. ഉദ്ഘാടന ചടങ്ങില്‍ മന്ത്രിക്കൊപ്പം എസ്. രാജേന്ദ്രന്‍ എം.എല്‍.എ. , ഡി. ടി. പി. സി സെക്രട്ടറി ജയന്‍, പി. വിജയന്‍, ജില്ലോ പഞ്ചായത്തംഗം എസ്. വിജയകുമാര്‍ എന്നിവര്‍ പങ്കെടുത്തിരുന്നു.

മഞ്ഞുവീഴ്​ചയിൽ കുടുങ്ങിയ ട്രക്കിങ്ങ്​ സംഘത്തെ രക്ഷപ്പെടുത്തി

ഉത്തരകാശിയിൽ ​​ട്രക്കിങ്ങിനു പോയി കുടുങ്ങിയ സംഘത്തെ ദുരന്ത നിവാരണ സേന രക്ഷിച്ചു. യൂത്ത്​ ഹോസ്​റ്റൽ അസോസിയേഷൻ ഓഫ്​ ഇന്ത്യയി​ലെ 30 അംഗങ്ങളാണ്​ ​ട്രക്കിങ്ങിനിടെ മഞ്ഞു വീഴ്​ചയിൽ കുടുങ്ങിയത്. ഉത്തരകാശിയിലെ ചായിൻഷീൽ ട്രാക്കിൽ നിന്നാണ്​ സംഘാംഗങ്ങളെ രക്ഷപ്പെടുത്തിയത്​. ​ പെട്ടെന്നുണ്ടായ കാലാവസ്​ഥാ വ്യതിയാനം മൂലം യാത്ര തുടരാനോ തിരിച്ചു ​വരാനോ കഴിയാതെ അംഗങ്ങൾ വഴിയിൽ കുടുങ്ങുകയായിരുന്നു. ഈ മാസം 10ന്​ യാത്ര തുടങ്ങിയ സംഘം മൂന്ന്​ ​പോയിന്‍റുകൾ കീഴടക്കിയിരുന്നു. നാലാമത്തെ പോയിന്‍റ് ലക്ഷ്യം വെച്ച്​ നീങ്ങുന്നതിനിടെയാണ്​ യാത്ര തടസപ്പെട്ടത്​. പ്രദേശത്ത്​ ഉണ്ടായ ശക്​തമായ മഞ്ഞു വീഴ്​ചയാണ്​​ യാത്ര തടസപ്പെടാൻ ഇടയാക്കിയത്​. ഇതിനിടെ യാത്രികരിലൊരാൾ പ്രതികൂല കാലാവസ്​ഥ മൂലം മരിച്ചു. മുംബൈ സ്വദേശി സുമീത്​ കവിലാണ്​​ മരിച്ചത്​.

കോഴിക്കോട് മൊബിലിറ്റി ഹബ്ബ് യാഥാര്‍ഥ്യമാവുന്നു

യാത്രാദുരിതം കുറയ്ക്കുക, അപകടങ്ങള്‍ ഇല്ലാതാക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ കോഴിക്കോട് നഗരത്തില്‍ മൊബിലിറ്റി ഹബ്ബ് യാഥാര്‍ഥ്യമാവുന്നു. ഇത് സംബന്ധിച്ച് പ്രാഥമിക ആലോചനായോഗം മന്ത്രി എ കെ ശശീന്ദ്രന്റെ അധ്യക്ഷതയില്‍ കോഴിക്കോട് ഗസ്റ്റ് ഹൗസില്‍ നടന്നു. എ പ്രദീപ്കുമാര്‍ എംഎല്‍എ, ട്രാന്‍സ്‌പോര്‍ട്ട് കമീഷണര്‍ കെ പത്മകുമാര്‍, കലക്ടര്‍ യു വി ജോസ് തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. കഴിഞ്ഞ ബജറ്റ് സമ്മേളനത്തില്‍ ധനമന്ത്രി പ്രഖ്യാപിച്ച മൊബിലിറ്റി ഹബ്ബ് എത്രയും വേഗം സാധ്യമാക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി യോഗത്തില്‍ പറഞ്ഞു. ആലപ്പുഴയിലും കോഴിക്കോടുമായി രണ്ട് മൊബിലിറ്റി ഹബ്ബുകളാണ് സംസ്ഥാനത്ത് ഒരുങ്ങുന്നത്. കോഴിക്കോടിന് ഇത് അത്യാവശ്യമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. കിഫ്ബി ഫണ്ട് ഉപയോഗപ്പെടുത്തിയാണ് മൊബിലിറ്റി ഹബ്ബിന്റെ നിര്‍മാണം. പദ്ധതി സാക്ഷാത്കാരത്തിനുള്ള പ്രാഥമിക നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനായി എ പ്രദീപ്കുമാര്‍ എംഎല്‍എ ചെയര്‍മാനും കലക്ടര്‍ യു വി ജോസ് നോഡല്‍ ഓഫീസറും റീജ്യണല്‍ ടൗണ്‍ പ്ലാനര്‍ കെ വി അബ്ദുള്‍ മാലിക് കണ്‍വീനറുമായി വര്‍ക്കിങ് ഗ്രൂപ്പ് രൂപീകരിച്ചു. മേയ് 12 നകം ... Read more

മുപ്പതാം പിറന്നാളിന്‍റെ നിറവില്‍ കരിപ്പൂര്‍ വിമാനത്താവളം

മുപ്പതാം പിറന്നാളിന്‍റെ നിറവില്‍ മുഖം മിനുക്കി കോഴിക്കോട് രാജ്യാന്തര വിമാനത്താവളം. 1988 മാർച്ച് 23നായിരുന്നു കരിപ്പൂരില്‍ നിന്നുള്ള ആദ്യ പരീക്ഷണപ്പറക്കൽ. ഏപ്രിൽ 13ന് അന്നത്തെ കേന്ദ്ര വ്യോമയാന മന്ത്രി മോട്ടിലാൽ വോറയാണ് വിമാനത്താവളം ഉദ്ഘാടനം ചെയ്തത്. വിമാനത്താവള വികസനത്തിന്‍റെ ഭാഗമായി നിലവിലുള്ള ടെർമിനലിനോടു ചേർന്ന് പുതിയ രാജ്യാന്തര ആഗമന ടെർമിനൽ ഒരുങ്ങിക്കഴിഞ്ഞു. ഒരേസമയം 1,500 പേർക്ക് ഉപയോഗിക്കാവുന്ന ടെർമിനൽ രണ്ടു മാസത്തിനകം യാത്രക്കാർക്കു തുറന്നുകൊടുക്കാനുള്ള ഒരുക്കത്തിലാണ് അധികൃതർ. വരും വർഷങ്ങളിൽ രാജ്യത്തെ വരുമാനമുള്ള വിമാനത്താവളങ്ങളുടെ മുൻനിരയിലേക്ക് എത്തുമെന്നാണു വിലയിരുത്തൽ. പരിമിതികൾക്കുള്ളിൽ നിന്നാണ് വിമാനത്താവളത്തിന്‍റെ വളർച്ച. ഇടക്കാലത്തെ മാന്ദ്യത്തിനു ശേഷം യാത്രക്കാരുടെയും വിമാന സർവീസുകളുടെയും എണ്ണം കൂടി. ഏഴു കോടിയിൽനിന്നു ലാഭം 92 കോടിയിലെത്തി. വിദേശയാത്രക്കാർ 20 ശതമാനത്തിലേറെയും ആഭ്യന്തര യാത്രക്കാർ 30 ശതമാനത്തോളവും വർധിച്ചു. കാർഗോയിൽ 35% വർധനവുണ്ടായി.  വ്യാപാരം, പാർക്കിങ് തുടങ്ങിയ മേഖലകളിലും വർധനവുണ്ടായതാണു ലാഭം കൂടാൻ കാരണമെന്ന് എയർപോർട്ട് ഡയറക്ടർ ജെ.ടി.രാധാകൃഷ്ണ ചൂണ്ടിക്കാട്ടി. ഇടത്തരം വലിയ വിമാനങ്ങൾക്ക് അനുമതി ... Read more

സഞ്ചാരികള്‍ക്കായി പാഞ്ചാലിമേട് ഒരുങ്ങുന്നു

വിനോദസഞ്ചാരികള്‍ക്ക് കാഴ്ചയുടെ പറുദീസയൊരുക്കാന്‍ പെരുവന്താനം പഞ്ചായത്തിലെ പഞ്ചാലിമേട് ഒരുങ്ങുന്നു. പുതിയ സൗകര്യങ്ങളുമായി ഒന്നാംഘട്ടം വികസന പ്രവര്‍ത്തനങ്ങള്‍ അവസാനഘട്ടത്തിലാണ്. കഴിഞ്ഞ വര്‍ഷം ടൂറിസം വകുപ്പ് അനുവദിച്ച 4 കോടി രൂപയുടെ ആദ്യഘട്ട വികസന പ്രവര്‍ത്തനമാണ് പൂര്‍ത്തിയാകുന്നത്. വിശ്രമകേന്ദ്രം, റെയ്ന്‍ ഷെല്‍ട്ടറുകള്‍, നടപ്പാത, പ്രവേശന കവാടം, പാസ് കൗണ്ടര്‍, സോളാര്‍ വിളക്കുകള്‍ എന്നിവയുടെ നിര്‍മാണം പൂര്‍ത്തിയായി. ഇളം കാറ്റും മലനിരകളെ തഴുകി വരുന്ന കോടമഞ്ഞും അത്ഭുതപൂര്‍വമായ കാഴ്ച സമ്മാനിക്കുന്ന പാഞ്ചാലിമേട് നവീകരിക്കാന്‍ പെരുവന്താനം പഞ്ചായത്ത് മുന്‍കൈ എടുക്കുകയായിരുന്നു. ജില്ലയില്‍ അത്രകണ്ട് ശ്രദ്ധയാകര്‍ഷിക്കാതിരുന്ന പാഞ്ചാലിമേട് ജില്ലയിലെ പ്രധാന സഞ്ചാരകേന്ദ്രങ്ങളിലൊന്നാക്കി മാറ്റുകയെന്ന ലക്ഷ്യം പഞ്ചായത്തിനൊപ്പം ഡിടിപിസിയും ഏറ്റെടുത്തതോടെയാണ് വികസന പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. കഴിഞ്ഞ വര്‍ഷം ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പാഞ്ചാലിമേട് സന്ദര്‍ശിക്കുകയും നവീകരണപ്രവര്‍ത്തനങ്ങള്‍ക്ക് ആദ്യഘട്ടമെന്ന നിലയില്‍ നാല് കോടി രൂപ അനുവദിക്കുകയും ചെയ്തു. സാഹസിക വിനോദങ്ങള്‍ക്കും അനുകൂല ഭൂപ്രദേശമായ പാഞ്ചാലിമേട്ടില്‍ ഇതിനായുള്ള പഠനങ്ങളും പഞ്ചായത്ത് നേതൃത്വം നടത്തുന്നുണ്ട്. രണ്ടാം ഘട്ട വികസനപ്രവര്‍ത്തനത്തില്‍ ഇവ ഉള്‍പ്പെടുത്താനാണ് പഞ്ചായ്ത്ത് ... Read more

വിലക്കുറവിന്‍റെ മികവില്‍ തോംസണ്‍ ടെലിവിഷന്‍ ഇന്ത്യയില്‍ വില്‍പ്പനയ്ക്ക്

വിലക്കുറവിന്‍റെ മാജിക്കുമായി നിരവധി തവണ ഉപഭോക്താക്കൾക്ക് മുന്നിലെത്തിയ ഫ്രാൻസ് കമ്പനി തോംസൺ പുതിയ മൂന്നു സ്മാർട് ടിവികള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. ഇന്ത്യയിൽ ഏറ്റവും കുറഞ്ഞ നിരക്കിൽ സ്മാർട് ടിവി വിൽക്കുന്നതും തോംസൺ തന്നെയാണ്. ഫ്ലിപ്കാർട്ടിൽ ഫ്ലാഷ് സെയില്‍ നടന്നപ്പോൾ നിമിഷ നേരത്തിനുള്ളിലാണ് മൂന്നു മോഡൽ സ്മാർട് ടിവികളും വിറ്റുപോയത്. 32, 40, 43 ഇഞ്ച് വേരിയന്‍റ്കളാണ് തോംസൺ അവതരിപ്പിച്ചത്. നോയിഡയിൽ നിർമിച്ച ടെലിവിഷനുകൾക്ക് ‘മെയ്ഡ് ഇൻ ഇന്ത്യ’ ടാഗ്‌ലൈനുമുണ്ട്. കുറഞ്ഞ വിലയ്ക്ക് സ്മാർട് ടിവി വിൽക്കുന്ന മൈക്രോമാക്സ്, ഷവോമി എന്നിവർക്ക് വൻ വെല്ലുവിളിയാണ് തോംസൺ. 32 ഇഞ്ചിന്‍റെ എൽഇഡി സ്മാർട് ടിവി ബി9 വിൽക്കുന്നത് 13,499 രൂപയ്ക്കാണ്. 20 ഡബ്ല്യൂ സ്പീക്കർ ഔട്പുട്, അൾട്ര എച്ച്ഡി 4 എക്സ് ഡിസ്പ്ലെ എന്നിവ പ്രധാന ഫീച്ചറുകളാണ്. 178 ഡിഗ്രി വ്യൂ ആംഗിൾ, 1.4 ജിഗാഹെഡ്സ് ഡ്യുവൽ കോർ കോർട്ടക്സ്–എ 53 പ്രോസസർ, 1ജിബി റാം, 8 ജിബി സ്റ്റോറേജ്, ആൻഡ്രോയ്ഡ് കിറ്റ്കാറ്റ് ഒഎസ് ... Read more

കൃഷ്ണപുരം കൊട്ടാരം നവീകരണം അവസാനഘട്ടത്തില്‍

രാജസ്മരണകള്‍ ഇരമ്പുന്ന കൃഷ്ണപുരം കൊട്ടാരത്തിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തില്‍. സംസ്ഥാന സര്‍ക്കാരിന്റെ പുരാവസ്തു മ്യൂസിയം ഫണ്ട് വിനിയോഗിച്ചാണ് നിര്‍മാണം നടക്കുന്നത്. ചുറ്റുമതില്‍, അടുക്കള എന്നിവയുടെ നവീകരണമാണ് പ്രധാനമായും നടക്കുന്നത്. മേല്‍ക്കൂരയുടെ ചോര്‍ച്ച പരിഹരിക്കുന്നതിനാവശ്യമായ നിര്‍മാണങ്ങളും നടക്കുന്നുണ്ട്. സുരക്ഷാ സംവിധാനം ഒരുക്കുന്നതിനായി 26 സിസിടിവി ക്യാമറകളും കൊട്ടാരത്തില്‍ സ്ഥാപിച്ചു. ക്യാമറക്ക് കണ്‍ട്രോള്‍ റൂമും തയാറാക്കി. 60 ലക്ഷം രൂപയാണ് വിനിയോഗിച്ചത്. കൂടുതല്‍ സന്ദര്‍ശകരെ ആകര്‍ഷിക്കുന്നതിനായി കൊട്ടാരത്തിനുള്ളില്‍ സംഗീതം ആസ്വദിക്കാന്‍ സജ്ജീകരണമൊരുക്കി. പ്രത്യേക ലൈറ്റ് സംവിധാനങ്ങളും ഒരുക്കും. നവംബര്‍ 27 ന് ആരംഭിച്ച നവീകരണം ഏപ്രില്‍ അവസാനത്തോടെ പൂര്‍ത്തീകരിക്കാനാകുമെന്ന് കൊട്ടാരം ചാര്‍ജ് ഓഫീസര്‍ കെ ഹരികുമാര്‍ പറഞ്ഞു. റവന്യു വകുപ്പിന്റെ കൈയിലായിരുന്ന കൊട്ടാരം 1960 ലാണ് പുരാവസ്തു വകുപ്പ് ഏറ്റെടുക്കുന്നത്. ഓടനാട്ടുരാജാക്കന്മാരുടെ ആസ്ഥാനമായിരുന്ന കൊട്ടാരത്തിന്റെ പഴക്കത്തെക്കുറിച്ച് കൃത്യമായ വിവരങ്ങള്‍ ഇല്ലെങ്കിലും ഓടനാട് എന്നറിയപ്പെട്ട കായംകുളം രാജ വംശത്തിന്റെ ഭരണസിരാ കേന്ദ്രമായിരുന്നു കൃഷ്ണപുരം കൊട്ടാരം. രാമയ്യന്‍ ദളവയുടെ കാലത്ത് പണികഴിപ്പിക്കുകയും അയ്യപ്പന്‍മാര്‍ത്താണ്ഡപ്പിള്ള നവീകരിച്ച് വിപുലമാക്കുകയും ... Read more

കല്ലാര്‍കുട്ടി അണക്കെട്ടില്‍ ബോട്ട് സര്‍വീസ് തുടങ്ങുന്നു

കല്ലാര്‍കുട്ടി അണക്കെട്ടില്‍ ഹൈഡല്‍ ടൂറിസം പദ്ധതിയുടെ ഭാഗമായി പെഡല്‍ ബോട്ടുകള്‍ എത്തുന്നു. നാല് പെഡല്‍ ബോട്ടുകളാണ് ഇവിടെ വിനോദസഞ്ചാരികള്‍ക്കായി സര്‍വീസ് നടത്താന്‍ എത്തിക്കുന്നത്. ഉദ്ഘാടനം ഈ മാസം അവസാനം ഉണ്ടാകും. ആദ്യഘട്ടത്തില്‍ പെഡല്‍ ബോട്ടുകള്‍ എത്തിച്ച് ബോട്ടിങ് ആരംഭിക്കാനാണ് ഹൈഡല്‍ ടൂറിസം അധികൃതരുടെ തീരുമാനം. അടിമാലി-കുമളി ദേശീയപാതയോരത്ത് സ്ഥിതിചെയ്യുന്ന അണക്കെട്ടില്‍ ഹൈഡല്‍ ടൂറിസം പദ്ധതി ആരംഭിച്ചാല്‍ സഞ്ചാരികളുടെ പ്രധാന ഇടത്താവളമായി ഇവിടം മാറും. അടിമാലിയില്‍ നിന്ന് കുമളി, തേക്കടി തുടങ്ങിയ വിനോദസഞ്ചാരമേഖലകളിലേക്ക് പോകുന്നവര്‍ക്ക് ഇവിടെ ഇറങ്ങി ബോട്ടിങ് നടത്താന്‍ സാധിക്കും. ബോട്ട് സവാരിക്കുള്ള ബോട്ടുജെട്ടി സൗകര്യങ്ങളും ഇവിടെ പൂര്‍ത്തിയായിട്ടുണ്ട്. ഇടുക്കി ജില്ലയില്‍ ടൂറിസം മേഖലയില്‍നിന്ന് ഏറ്റവും കൂടുതല്‍ വരുമാനം ദിനംപ്രതി കണ്ടെത്തുന്നത് ഹൈഡല്‍ ടൂറിസം വഴിയാണ്. ടൂറിസം സാധ്യത കണക്കിലെടുത്താണ് വൈദ്യുതി വകുപ്പിന്‍റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന അണക്കെട്ടുകളില്‍ ബോട്ടിങ് ആരംഭിച്ചിരിക്കുന്നത്. നിലവില്‍ ചെങ്കുളം, മാട്ടുപ്പെട്ടി, ആനയിറങ്കല്‍, കുണ്ടള എന്നിവിടങ്ങളിലാണ് ഹൈഡല്‍ ടൂറിസം പദ്ധതിയുടെ ബോട്ടിങ് നടത്തുന്നത്.