Category: Homepage Malayalam
മൊബൈൽ നിരക്കുകൾ ഇനി ഒറ്റ പ്ലാറ്റ്ഫോമിൽ
വിവിധ മൊബൈൽ കമ്പനികളുടെ ഫോൺ നിരക്കുകളും പ്ലാനുകളും വ്യക്തമാക്കുന്ന വെബ് സൈറ്റുമായി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്). സർക്കാർ പിന്തുണയില്‍ ഇത്രയും സുതാര്യമായി മൊബൈൽ നിരക്കുകൾ ലഭ്യമാക്കുന്ന ഒരു പ്ലാറ്റ്ഫോം ആദ്യമായാണു നടപ്പാക്കുന്നതെന്ന് ട്രായ് അറിയിച്ചു. നിലവിലുള്ള എല്ലാ മൊബൈൽ നിരക്കുകളും പ്രസ്തുത വെബ് സൈറ്റിൽ ലഭ്യമാണ്. ഇതോടെ ഉപഭോക്താക്കൾക്ക് ഓരോ കമ്പനിയുടെയും നിരക്കുകൾ താരതമ്യം ചെയ്യാനാകും. സാധാരണ നിരക്കുകൾ, സ്പെഷ്യൽ താരിഫ് വൗച്ചറുകൾ, പ്രമോഷനൽ താരിഫുകള്‍ വാല്യു ആഡഡ് സർവീസ് പായ്ക്കുകൾ തുടങ്ങിയവയും വെബ് സൈറ്റില്‍ നൽകിയിട്ടുണ്ട്. നിലവിൽ ഡൽഹിയില്‍ മാത്രമാണ് സേവനം ലഭ്യമാകുക. പൊതുജനങ്ങളിൽനിന്നു അഭിപ്രായങ്ങൾ സ്വീകരിച്ചശേഷം എല്ലായിടത്തേയ്ക്കും വ്യാപിപ്പിക്കും. നിലവിൽ ടെലികോം കമ്പനികൾ അവരുടെ വെബ് സൈറ്റുകളിലാണ് നിരക്കുകൾ നൽകുന്നത്. ഉപഭോക്താക്കളുടെ എളുപ്പത്തിനായി വിവിധ താരിഫ് പ്ലാനുകളും മറ്റുള്ളവയും ട്രായ്‌യുടെ വെബ് സൈറ്റിൽ ഡൗൺലോഡ് ചെയ്യാവുന്ന ഫോർമാറ്റിൽ ലഭിക്കും. ഉപഭോക്താക്കൾക്കു മാത്രമല്ല, കമ്പനികൾക്കും ഈ വെബ് സൈറ്റ് താരതമ്യ പഠനത്തിനുപകരിക്കുമെന്നും ട്രായി പുറത്തിറക്കിയ പത്രക്കുറിപ്പിൽ ... Read more
സര്‍ക്കാര്‍ അതിഥി മന്ദിരങ്ങള്‍ മുഖം മിനുക്കുന്നു; വിപുല പദ്ധതിയുമായി ടൂറിസം വകുപ്പ്
കൊല്ലം ഗസ്റ്റ് ഹൗസ് ടൂറിസം വകുപ്പിന് കീഴിലുള്ള ഗസ്റ്റ് ഹൗസുകളും കേരളാ ഹൗസുകളും യാത്രി നിവാസുകളും മുഖം മിനുക്കുന്നു. സർക്കാർ ഗസ്റ്റ് ഹൗസിലെത്തുന്ന അതിഥികൾക്ക് മികച്ച സൗകര്യവും താമസവും ലഭ്യമാക്കുന്നതിന് നടപടികൾ സ്വീകരിക്കുന്നതിന്‍റെ ഭാഗമായാണ് ഗസ്റ്റ് ഹൗസുകൾ റീബ്രാൻഡ് ചെയ്യുന്നത്. പൗരാണിക മൂല്യമുള്ള കെട്ടിടങ്ങളുടെ പ്രാധാന്യം നിലനിർത്തിക്കൊണ്ടും, ആധുനിക സൗകര്യങ്ങൾ പ്രദാനം ചെയ്യുന്ന ഗസ്റ്റ് ഹൗസുകളുടെ ആവശ്യകത തിരിച്ചറിഞ്ഞുമാണ് ഇത് നടപ്പിലാക്കുന്നത്. സംസ്ഥാന ടൂറിസം വകുപ്പിന് കീഴിൽ കേരളത്തിനകത്ത് 24 ഗസ്റ്റ് ഹൗസുകളും മുംബൈയിലും കന്യാകുമാരിയിലും ഓരോ കേരള ഹൗസുകളുമുണ്ട്. ബ്രാൻഡിംഗ് ഓഫ് ഗസ്റ്റ് ഹൗസ് എന്ന പദ്ധതി പ്രകാരം സർക്കാർ ഗസ്റ്റ് ഹൗസുകളിൽ ഏകീകൃത സേവനം മികച്ച രീതിയിൽ ഉറപ്പാക്കുകയും അതിഥികൾക്കായി മെനുകാർഡ്, ഗസ്റ്റ് ഫോൾഡർ, ടേബിൾ മാറ്റ്, ഇന്റെണൽ ഡയറക്ടറി തുടങ്ങിയവയും ലഭ്യമാക്കും.ബ്രാൻഡിങ്ങിന്റെ ഭാഗമായി ഗസ്റ്റ് ഹൗസുകളില്‍ വൈ ഫൈ സേവനം ലഭ്യമാക്കിയിട്ടുണ്ട്. തിരുവനന്തപുരം യാത്രി നിവാസ്, ദേവികുളം യാത്രി നിവാസ് എന്നിവിടങ്ങളിൽ ഓൺലൈൻ റിസർവേഷൻ സംവിധാനം ഉടൻ ... Read more
ജെയിംസ്ബോണ്ട് വാഹനം ലേലത്തിന്
ഇയാൻ ഫ്ലെമിങ് സൃഷ്ടിച്ച കുറ്റാന്വേഷണ കഥാപാത്രമായ ജെയിംസ്ബോണ്ടിനൊപ്പം തന്നെ പ്രശസ്തിയുള്ള ഒന്നുകൂടിയുണ്ട്. ബോണ്ട് കാര്‍, ‘ആസ്റ്റൺ മാർട്ടിൻ’. നിലവിലെ ബോണ്ടിന്‍റെ സ്വകാര്യവാഹനം സ്വന്തമാക്കാൻ അവസരം ഒരുക്കുകയാണ് ക്രിസ്റ്റീ എന്ന ലേലവ്യാപാര സ്ഥാപനം. അടുത്ത ബോണ്ടാവാനൊരുങ്ങുന്ന ക്രേഗ് തന്‍റെ ആസ്റ്റന്‍-മാർട്ടിൻ വാന്‍ക്വിഷാണ് ലേലത്തിന് വച്ചിരിക്കുന്നത്. 2014ൽ പുറത്തിറങ്ങിയ ശതാബ്ദി എഡിഷനാണ് ഇത്. 007 എന്ന നമ്പറിലുള്ള ഈ വാഹനത്തിന്‍റെ ഏകദേശ ലേലതുക 6 ലക്ഷം ഡോളറാണ്. യുവജനങ്ങള്‍ക്ക് കരിയർ ഡെവലപ്മെന്‍റിന് സഹായമേകുന്ന ഓപർച്യുണിറ്റി നെറ്റ്വർക്ക് എന്ന തന്‍റെ എൻജിഒയുടെ പ്രവർത്തനങ്ങൾക്കാവും ഈ ലേലതുക ക്രേഗ് പൂർണ്ണമായും വിനിയോഗിക്കുക. ആസ്റ്റന്‍-മാർട്ടിൻ വാന്‍ക്വിഷ് കാർ ആകെ 100 എണ്ണമാണ് ലോകത്തുള്ളത്. ഇംഗ്ളണ്ടിലെ ആസ്റ്റൺ മാർട്ടിൻ ആസ്ഥാനത്ത് ഹാൻഡ്–ബിൽറ്റ് ആയാണ് ഈ വാഹനങ്ങൾ നിർമിച്ചത്. 6 ലിറ്റർ വി12 പെട്രോൾ എഞ്ചിനാണ് ഓട്ടോമാറ്റിക് ഗിയർ സംവിധാനമുള്ള വാഹനത്തിനുള്ളത്. 183 മൈലാണ് ഉയർന്ന വേഗം. ഡാനിയൽ ക്രേഗിന്റെ താത്പര്യങ്ങൾക്കനുസരിച്ച് ആസ്റ്റൺ മാർട്ടിന്‍ ചീഫ് ക്രിയേറ്റിങ് ഓഫീസർ മാരെക് റീച്മാൻ ... Read more
ഭീമന്‍ തുക പിഴയടപ്പിച്ച് ഫെയിസ്ബുക്ക് പൂട്ടിക്കുമോ…?
ഫെയ്സ്ബുക്കിന്‍റെ ഡാറ്റാ ചോര്‍ത്തൽ കേസിൽ അമേരിക്കന്‍ കോണ്‍ഗ്രസിനു മുമ്പിലെത്തി കാര്യങ്ങള്‍ ബോധിപ്പിച്ച് മാര്‍ക് സക്കര്‍ബര്‍ഗ് മടങ്ങിയെങ്കിലും നിരവധി കേസുകൾക്ക് ഫെയ്‌സ്ബുക്ക് മറുപടി നൽകേണ്ടിവരും. കേസിൽ എഫ്ടിസി ഇപ്പോഴും അന്വേഷണം തുടരുകയാണ്. ഫെയ്‌സ്ബുക്കിന്‍റെ കൈയ്യിലുള്ളതിനേക്കാള്‍ വലിയ തുക എഫ്ടിസിക്ക് പിഴയിടാമെന്നാണ് ചില നിയമവിദഗ്ധർ പറയുന്നത്. അത്ര വലുതാണത്രെ കമ്പനി ചെയ്തിരിക്കുന്ന കുറ്റം. 7.1 ലക്ഷം കോടി ഡോളര്‍ (ഏകദേശം 464.5 ലക്ഷം കോടി രൂപ) പിഴയിടാനുള്ള വകുപ്പുണ്ടെന്നാണ് വിലയിരുത്തല്‍. 2011ലെ ഡേറ്റാ കേസില്‍ ഫെയ്‌സ്ബുക്കും എഫ്ടിസിയും ഒത്തു തീര്‍പ്പിലെത്തിയിരുന്നു. ഇതിലെ വ്യവസ്ഥകള്‍ വച്ചുതന്നെ എഫ്ടിസിക്ക് ഫെയ്‌സ്ബുക്കിന് 7.1 ലക്ഷം കോടി ഡോളര്‍ പിഴയിടാമെന്നാണ് കണ്ടെത്തല്‍. സ്വകാര്യ വ്യക്തികളുടെ ഡേറ്റ യഥേഷ്ടം കൈകാര്യം ചെയ്യുന്ന കാര്യത്തിലായിരുന്നു ഒത്തുതീര്‍പ്പ്. അതിന്‍റെ ലംഘനമാണ് നടന്നിരിക്കുന്നത്. ഫെയ്‌സ്ബുക്കിന്‍റെ ചെയ്തികളെക്കുറിച്ച് തങ്ങള്‍ സ്വകാര്യ അന്വേഷണം നടത്തുന്നുണ്ടെന്ന് എഫ്ടിസി അറിയിച്ചിട്ടുണ്ട്. നിലവിലെ ഒത്തുതീർപ്പ് പ്രകാരം നിയമം ലംഘിച്ചാൽ ഓരോ ഫെയ്സ്ബുക്ക് ഉപയോക്താവിന്‍റെ പേരിലും പിഴയായി 41,484 ഡോളർ നൽകണമെന്നാണ് എഫ്ടിസിയുടെ വെബ്‌സൈറ്റ് ... Read more
സിന്ധു നദീതട സംസ്ക്കാരം ഇല്ലാതായത് വരള്‍ച്ചമൂലം
സിന്ധു നദീതട സംസ്കാരം ഇല്ലാതായത് 900 വർഷം നീണ്ട കടുത്ത വരൾച്ചയെ തുടർന്നെന്നു പഠനം. 4350 വർഷം മുമ്പ് സിന്ധു നദീതട സംസ്കാരം തുടച്ചുനീക്കപ്പെടാൻ കാരണം നൂറ്റാണ്ടുകൾ നീണ്ട വരൾച്ചയാണെന്ന് ഐഐടി ഖരഗ്പുരിലെ ശാസ്ത്രജ്ഞരാണു കണ്ടെത്തിയത്. 200 വർഷം നീണ്ട വരൾച്ചയാണു സിന്ധു സംസ്കാരത്തെ ഇല്ലാതാക്കിയത് എന്ന സിദ്ധാന്തമാണ് ഇതുവരെ പ്രചാരത്തിലിരുന്നത്. ഇതാണു ശാസ്ത്രജ്ഞർ തിരുത്തിയത്. ക്വാർട്ടർനറി ഇന്‍റര്‍നാഷനൽ ജേണലിലാണു പഠനം പ്രസിദ്ധീകരിച്ചത്. ജിയോളജി, ജിയോഫിസിക്സ് വകുപ്പുകളിലെ ഗവേഷകർ പഠനത്തിൽ പങ്കാളികളായി. കഴിഞ്ഞ 5000 വർഷത്തെ മഴക്കാലത്തിലെ വ്യതിയാനങ്ങളാണു പഠിച്ചത്. 900 വർഷത്തോളം ഹിമാലയത്തിന്‍റെ വടക്കുപടിഞ്ഞാറൻ പ്രദേശത്ത് മഴ ഗണ്യമായി കുറഞ്ഞു. സിന്ധുനദീതട സംസ്കാരത്തെ പരിപോഷിപ്പിച്ചിരുന്ന ജലസ്രോതസ്സുകളിലേക്കു വെള്ളത്തിന്‍റെ വരവ് കുറഞ്ഞു. ക്രമേണ വരൾച്ചയായി. ഇതോടെ, ഇവിടെ ഉണ്ടായിരുന്നവർ കിഴക്ക്, തെക്ക് മേഖലകളിലേക്കു പലായനം ചെയ്തെന്നാണു കണ്ടെത്തൽ. ബിസി 2350നും 1450നും ഇടയ്ക്ക് കാലവർഷം വല്ലാതെ ദുർബലപ്പെട്ടു. വരൾച്ചയ്ക്കു തുല്യമായ അവസ്ഥയുണ്ടായി. സിന്ധു നദീതട സംസ്കാരം പുഷ്ടിപ്പെട്ടിരുന്ന സ്ഥലത്തെയാണ് ഇതേറ്റവും ദോഷകരമായി ... Read more
കര്‍ണാടകയില്‍ തെരഞ്ഞെടുപ്പു ടൂറിസവും
കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ് ടൂറിസം വരുന്നു. അടുത്തമാസം 12നു നടക്കുന്ന പൊതുതെരഞ്ഞെടുപ്പിനെ ചുവടുപിടിച്ചാണ് കര്‍ണാടകത്തില്‍ തെരഞ്ഞെടുപ്പു ടൂറിസവുമായി മൈസൂരിലെ ട്രാവല്‍ ആന്‍ഡ് ടൂര്‍ ഓപറേറ്റേഴ്സ് രംഗത്തെത്തിയിരിക്കുന്നത്. കര്‍ണാടകയിലെ പ്രധാന ടൂറിസം കേന്ദ്രമാണ് മൈസൂര്‍. തെരഞ്ഞെടുപ്പ് പ്രചരണത്തിന്‍റെ രീതികളും, മീറ്റിങ്ങുകളും മറ്റുമാണ് ഈ ടൂറിസം പാക്കേജില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പ്രധാനമായും ഗ്രാമങ്ങളില്‍ നടക്കുന്ന തെരഞ്ഞെടുപ്പ് പ്രചരണമാണ് ടൂറിസ്റ്റുകള്‍ക്ക് കാണിച്ചുകൊടുക്കുക. ടൂര്‍ പാക്കേജുകളിലെ ബ്രോഷറുകളില്‍ തെരഞ്ഞെടുപ്പ് ടൂര്‍ പാക്കേജ് എന്ന് രേഖപ്പെടുത്തും. ഈ ബ്രോഷറുകള്‍ ഹോസ്പിറ്റാലിറ്റി മേഖലയിലും ടൂര്‍ ഒപറേറ്റര്‍മാര്‍ക്കും വിതരണം ചെയ്യും. താല്‍പര്യമുള്ള വിനോദസഞ്ചാരികള്‍ക്ക് തെരഞ്ഞെടുപ്പു ടൂര്‍ പാക്കേജില്‍ കര്‍ണാടകയുടെ തെരഞ്ഞെടുപ്പു രീതികള്‍ അടുത്തറിയാം.
ടൂറിസം ഉപദേശക സമിതിയും മാര്‍ക്കറ്റിംഗ് നിര്‍ദേശ ഗ്രൂപ്പും പുനസംഘടിപ്പിച്ചു
കേരള ടൂറിസം ഉപദേശക സമിതിയും മാര്‍ക്കറ്റിംഗ് നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാനുള്ള ഗ്രൂപ്പും പുതിയ അംഗങ്ങളെ ഉള്‍പ്പെടുത്തി പുനസംഘടിപ്പിച്ചു. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ടൂറിസം ഉപദേശക സമിതി അധ്യക്ഷ സ്ഥാനത്ത് തുടരും. ടൂറിസം സെക്രട്ടറി റാണി ജോര്‍ജ് വൈസ് ചെയര്‍മാനും ഡയറക്ടര്‍ ബാലകിരണ്‍ കണ്‍വീനറുമാണ്. അംഗങ്ങള്‍: കെടിഡിസി ചെയര്‍മാന്‍ എം വിജയകുമാര്‍,എംഡി രാഹുല്‍ ആര്‍ നായര്‍, അറ്റോയ് പ്രസിഡന്റ് പികെ അനീഷ് കുമാര്‍, സിജിഎച്ച് എര്‍ത്ത് എംഡി ജോസ് ഡോമിനിക്,എയര്‍ ട്രാവല്‍ എന്റര്‍പ്രൈസ് എംഡി ഇഎം നജീബ്, ഇന്‍സൈറ്റ് ഹോളിഡെയ്സ് എംഡി അബ്രഹാം ജോര്‍ജ്, അബാദ് ഹോട്ടല്‍സ് എംഡി റിയാസ് അഹമ്മദ്,സോമതീരം സിഎംഡി ബേബി മാത്യു, കാലിപ്സോ അഡ്വെന്‍ചേഴ്സ് എംഡി കമാണ്ടര്‍ സാം ടി സാമുവല്‍, റെയിന്‍ബോ ക്രൂയിസ് എംഡി ജോസ് മാത്യു, വയനാട് ടൂറിസം ഓര്‍ഗനൈസേഷന്‍ പ്രസിഡന്റ് വഞ്ചീശ്വരന്‍,അയാട്ടോ ചെയര്‍മാന്‍ സെജോയ് ജോസ്, സൗത്ത് കേരള ഹോട്ടലിയെഴ്സ് ഫോറം പ്രതിനിധി ചാക്കോപോള്‍, എയര്‍ ഇന്ത്യ സ്റ്റേഷന്‍ മാനേജര്‍, സ്പൈസ് ലാന്‍ഡ് ഹോളിഡെയ്സ് എംഡി ... Read more
ടൂറിസം ഗ്രാമസഭ: 1000 റിസോഴ്സ് പേഴ്സണ്‍സിനെ നിയമിക്കുന്നു
ഉത്തരവാദിത്ത ടൂറിസത്തിന്‍റെ ഭാഗമായി കേരളത്തിലെ എല്ലാ ജില്ലകളിലും 1000 ടൂറിസം റിസോഴ്സ് പേഴ്സണ്‍സിനെ നിയമിക്കുന്നു. ജില്ലകള്‍ തോറും ടൂറിസം ഗ്രാമസഭകള്‍ സംഘടിപ്പിച്ച് വിനോദസഞ്ചാര മേഖലകളെ പ്രോത്സാഹിപ്പിക്കുകയാണ് പുതിയ നിയനമങ്ങള്‍കൊണ്ട് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. സര്‍ക്കാരിന്‍റെ ട്രാന്‍സ്ജെന്‍റര്‍ പോളിസിയുടെ ഭാഗമായി 14 ജില്ലകളിലും ഓരോ ട്രാന്‍സ്ജെന്‍ററേയും കൂടെ രണ്ട് ഭിന്നശേഷിക്കാരെയും റിസോഴ്സ് പേഴ്സണ്‍ ആയി നിയമിക്കും. ട്രാന്‍സ്ജെന്‍റര്‍ സമൂഹത്തിലുള്ളവര്‍ക്ക് ജോലിയ്ക്ക് അപേക്ഷിക്കാന്‍ പ്രത്യേക യോഗ്യതയോ പ്രവൃത്തി പരിചയമോ ആവിശ്യമില്ല. പ്ലസ്‌ടു അല്ലെങ്കില്‍ പ്രീഡിഗ്രി പാസായാല്‍ മതി. 1000 റിസോര്‍സ് പേഴ്സണുകളെ നിയമിക്കുന്നതിലൂടെ നാലു വര്‍ഷം കൊണ്ട് കേരളത്തില്‍ എത്തുന്ന വിദേശ ടൂറിസ്റ്റുകളുടെ എണ്ണത്തില്‍ 100 ശതമാനം വര്‍ധനവും ആഭ്യന്തര ടൂറിസ്റ്റുകളുടെ എണ്ണത്തില്‍ 50 ശതമാനം വര്‍ധനവുമാണ് ടൂറിസം വകുപ്പ് പ്രതീക്ഷിക്കുന്നതെന്ന് കേരള ടൂറിസം ഡയറക്ടര്‍ പി ബാലകിരണ്‍ ഐഎഎസ് പറഞ്ഞു. തിരഞ്ഞെടുക്കുന്നവര്‍ക്ക് മെയ് മൂന്നിന് തിരുവനന്തപുരം, കോട്ടയം, എറണാകുളം, വയനാട്, കോഴിക്കോട് എന്നിവിടങ്ങളില്‍ ട്രെയിനിംഗ് കൊടുക്കും. ടൂറുകള്‍ സംഘടിപ്പിക്കാനും മറ്റും വരും നാളുകളില്‍ 1000 ... Read more
ടൂറിസം മേഖലക്ക് നിരീക്ഷകനായി: റെഗുലേറ്ററി അതോറിറ്റി നിലവില്‍ വന്നു
ടൂറിസം മേഖലയെ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ ടൂറിസം റെഗുലേറ്ററി അതോറിറ്റി ഓഫ് കേരള (ട്രാക്ക്) സ്ഥാപിച്ചു. ടൂറിസം മേഖലയിലെ എല്ലാ മേല്‍നോട്ടത്തിനുള്ള അധികാരവും ഈ അതോറിറ്റിക്ക് ആയിരിക്കും. ട്രാക്കില്‍ നിന്നും ലഭിക്കുന്ന എല്ലാ പരാതികളും പരിഹരിക്കുന്നതിനായി എല്ലാ പ്രധാനപ്പെട്ട വിനോദസഞ്ചാര പ്രദേശങ്ങളിലും ഇവരുടെ സംഘം ഉണ്ടായിരിക്കുന്നതാണ്. ടൂറിസം മേഖലയില്‍ നടക്കുന്ന ആരോഗ്യകരമല്ലാത്ത പ്രവര്‍ത്തനങ്ങള്‍ തടയാനും മികച്ച മേല്‍നോട്ടത്തോടെയും ലൈസന്‍സിംഗ് സംവിധാനത്തോടെയും കേരള ടൂറിസം മേഖല മെച്ചപ്പെടുത്താനും ഈ അതോറിറ്റി ഇനി മുതല്‍ പ്രവര്‍ത്തിക്കും. ടൂറിസത്തിന്റെ ഗുണമേന്മ മെച്ചപ്പെടുത്തുക എന്നതാണ് ടൂറിസം നയത്തിന്റെ പ്രധാന ലക്ഷ്യം.ഈ ലക്ഷ്യം നേടിയെടുക്കാനുള്ള ഉപകരണമാണ് ട്രാക്ക്. സമ്പൂര്‍ണ്ണമായൊരു തീരുമാനങ്ങള്‍ക്ക് ശേഷമായിരിക്കും ട്രാക്കിന്റെ സംവിധാനമെന്ന് ടൂറിസം മന്ത്രി പറഞ്ഞു. അതോറിറ്റിക്ക് എല്ലാ അധികാരവും കൊടുക്കുന്നതാണ് പുതിയ ടൂറിസം നയം. ട്രാക്ക് നിലവില്‍ വരുന്നതോടെ ടൂറിസം വകുപ്പ് പുറപ്പെടുവിച്ച മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നടപ്പാക്കാനുള്ള പൂര്‍ണ്ണ അധികാരവും അതോറിറ്റിക്ക് ഉണ്ട്. കോടതിസംവിധാനം പോലെയുള്ള അധികാരം ഈ അതോറിറ്റിക്ക് ഉണ്ടാകും. നിയമപരമല്ലാത്ത ടൂറിസം ... Read more
ആലുവ മെട്രോസ്റ്റേഷന് പുതിയ പാര്‍ക്കിങ് സ്ഥലം ഒരുങ്ങുന്നു
വാഹനപാര്‍ക്കിങ് സൗകര്യം വര്‍ധിപ്പിക്കുന്നതിന് മെട്രോ സ്റ്റേഷന് പിന്നില്‍ പുതിയ പാര്‍ക്കിങ് ഏരിയ തയ്യാറാകുന്നു. 62 സെന്റോളം വരുന്ന ഭൂമി ഇതിനായി നേരത്തെതന്നെ മെട്രോ ഏറ്റെടുത്തിരുന്നു. 200 കാറുകള്‍ വരെ ഇവിടെ ഒരേ സമയം പാര്‍ക്ക് ചെയ്യാന്‍ കഴിയും. ചുറ്റുമതില്‍, കാന എന്നിവയുടെ പണികള്‍ ഇവിടെ പുരോഗമിക്കുന്നുണ്ട്. ഇതിനു ശേഷം മണ്ണിട്ട് ഭൂമി നിരപ്പാക്കും. ഇവിടെ ടൈല്‍ വിരിച്ചാണ് പാര്‍ക്കിങ് ഒരുക്കുന്നത്. നിലവില്‍ മെട്രോ സ്റ്റേഷന് തെക്കുഭാഗത്ത് മാത്രമാണ് പാര്‍ക്കിങ് സൗകര്യം ഉള്ളത്. സ്വകാര്യ വ്യക്തികളില്‍ നിന്ന് ഏറ്റെടുത്ത 20 സെന്റോളം വരുന്ന ഭൂമിയിലാണ് ഇത്. വളരെ കുറച്ച് വാഹനങ്ങള്‍ മാത്രമേ ഇവിടെ ഒരേ സമയം പാര്‍ക്ക് ചെയ്യാന്‍ കഴിയുകയുള്ളൂ. നിരവധി കാറുകളാണ് ഒരേ സമയം പാര്‍ക്ക് ചെയ്യേണ്ടി വരുന്നത്. പുതിയ സൗകര്യമൊരുങ്ങുന്നതോടെ വലിയ ടൂറിസ്റ്റ് ബസുകള്‍ക്കടക്കം പാര്‍ക്ക് ചെയ്യാന്‍ സൗകര്യമുണ്ടാകും. മെട്രോ ഷോപ്പിങ് മാളും ആലുവ മെട്രോ സ്റ്റേഷനില്‍ ഒരുങ്ങുന്നുണ്ട്. ഇതുകൂടി മുന്നില്‍ കണ്ടാണ് പുതിയ പാര്‍ക്കിങ് കേന്ദ്രം ഒരുക്കുന്നത്.
കണ്ണൂർ – പഴയങ്ങാടി – പയ്യന്നൂർ റൂട്ടിൽ കെഎസ്ആർടിസി അനുവദിച്ചു
കണ്ണൂർ – പഴയങ്ങാടി – പയ്യന്നൂർ റൂട്ടിൽ കെഎസ്ആർടിസി ചെയിൻ സർവീസിനു തുടക്കം. കണ്ണൂർ ഡിപ്പോയിൽനിന്ന് ആറു ബസുകളും പയ്യന്നൂർ ഡിപ്പോയിൽനിന്ന് അഞ്ചു ബസുകളുമാണു ചെയിൻ സർവീസ് നടത്തുക. ചെയിൻ സർവീസുകളുടെ ഉദ്ഘാടനം മന്ത്രി എ കെ ശശീന്ദ്രൻ നിർവഹിച്ചു. ഈ റൂട്ടിലൂടെയുള്ള യാത്രയിൽ കണ്ണൂർ – പയ്യന്നൂർ ദൂരത്തിൽ എട്ടു കിലോമീറ്ററും യാത്രാനിരക്കിൽ മൂന്നു രൂപയും കുറവുണ്ടാകും. സർവീസുകൾ കാര്യക്ഷമമാക്കുന്നതിനോടൊപ്പം കണ്ണൂർ ഡിപ്പോയിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. ഡിപ്പോയിലെ നിർമാണ പ്രവര്‍ത്തനങ്ങള്‍ക്ക് പണം അനുവദിച്ച് കരാറുകാരനെ ഏൽപിച്ചിട്ടും പണി മുന്നോട്ടു നീങ്ങുന്നില്ല. ഇതിനെതിരെ നിയമനടപടികളിലേക്കു കടക്കുന്നതിനു മുമ്പ് കരാറുകാരന് ഒരവസരം കൂടി നൽകുമെന്നും മന്ത്രി പറഞ്ഞു.
ബാനി ഹാജര്‍ ഇന്റര്‍ചേഞ്ച് തുറന്നു
ഖലീഫ അവന്യൂ പദ്ധതിയുടെ ഭാഗമായുള്ള ബാനി ഹാജര്‍ ഇന്റര്‍ചേഞ്ച് ഗതാഗതത്തിനായി തുറന്നു. ദോഹ, ദുഖാന്‍, ബാനി ഹാജര്‍, അല്‍ റയാന്‍ എന്നിവിടങ്ങള്‍ക്കിടയില്‍ സുഗമമായ സഞ്ചാരം ഉറപ്പാക്കുന്നതാണ് ബാനി ഹാജര്‍ ഇന്റര്‍ചേഞ്ച്. അഷ്ഘാല്‍ എക്സ്പ്രസ്സ് വേ വകുപ്പ് മാനേജര്‍ എന്‍ജിനീയര്‍ യൂസഫ് അല്‍ ഇമാദി, ഗതാഗത എന്‍ജിനീയറിങ്-സുരക്ഷാ വകുപ്പ് മാനേജര്‍ ബ്രിഗേഡിയര്‍ മുഹമ്മദ് മാരിഫിയ എന്നിവര്‍ ചേര്‍ന്നാണ് ഇന്റര്‍ചേഞ്ച് ഗതാഗതത്തിന് തുറന്നത്. അഷ്ഘാല്‍ ജീവനക്കാരും പ്രോജക്ട് എന്‍ജിനീയര്‍മാരും തൊഴിലാളികളും ഉദ്ഘാടനത്തില്‍ പങ്കെടുത്തു. ബാനി ഹാജറിലെ പുതിയ ഇന്റര്‍ചേഞ്ച് തുറന്നതോടെ താത്കാലികമായി നിര്‍മിച്ച റോഡ് നീക്കും. ഇനിമുതല്‍ ഇന്റര്‍ചേഞ്ച് വഴിയുള്ള സ്ഥിരമായ പാതയിലൂടെയാകും ഗതാഗതം. പുതിയ ഇന്റര്‍ചേഞ്ച് തുറന്നതോടെ യാത്രാസമയം ഗണ്യമായി കുറയ്ക്കാന്‍ കഴിയും. ബാനി ഹാജര്‍ റൗണ്ട് എബൗട്ട് മൂന്ന് തലത്തിലുള്ള ഇന്റര്‍ചേഞ്ചായി മാറ്റിയതിലൂടെ മണിക്കൂറില്‍ 1,500 വാഹനങ്ങള്‍ക്ക് സുഗമമായി സഞ്ചരിക്കാന്‍ കഴിയും. ഖലീഫ അവന്യൂ, ദുഖാന്‍ റോഡ്, അല്‍ റയാന്‍ റോഡ് എന്നിവിടങ്ങളിലേക്ക് പ്രവേശിക്കാനുള്ള പ്രധാന പോയന്റുകൂടിയാണിത്. അല്‍ റയാന്‍ റോഡില്‍നിന്നും ... Read more
ട്രാൻസിറ്റ് യാത്രക്കാർക്ക് യുഎഇ സന്ദർശിക്കാൻ വിസ: സമിതി രൂപീകരിച്ചു
ട്രാൻസിറ്റ് വിസക്കാർക്ക് ഗുണകരമാകുന്ന തീരുമാനവുമായി യുഎഇ മന്ത്രിസഭ. വിവിധ വിമാനത്താവളങ്ങളിലെത്തുന്ന ട്രാൻസിറ്റ് യാത്രക്കാർക്ക് യുഎഇ സന്ദർശിക്കാനുള്ള വിസ നൽകുന്ന കാര്യം മന്ത്രിസഭ യോഗത്തില്‍ തീരുമാനിച്ചു. ഇതിനു വേണ്ടി ഫെഡറൽ അതോറിറ്റി ഫോർ ഐഡന്‍ഡിന്‍റി ആൻഡ് സിറ്റിസൺഷിപ്പ് എന്ന പ്രത്യേക സമിതിയെ തിരഞ്ഞെടുത്തു. ഇതനസരിച്ച് ഒരു ദിവസം യുഎഇയിലെ പ്രധാന കേന്ദ്രങ്ങൾ സന്ദർശിക്കാൻ ട്രാൻസിറ്റ് വിസക്കാരെ അനുവദിക്കും. നേരത്തെ വിമാനത്താവങ്ങളിൽ നിന്നു പുറത്തിറങ്ങാൻ യാത്രക്കാരെ അനുവദിച്ചിരുന്നില്ല. പുതിയ തീരുമാനം യുഎഇയിലെ വിനോദസഞ്ചാര മേഖലയെ വളർത്തും എന്നാണ് പ്രതീക്ഷ. 2017ല്‍ യുഎഇയിലെ വിമാനത്താവളങ്ങളിലെത്തിയ 70 ശതമാനം പേരും ട്രാൻസിറ്റുകാരായിരുന്നു. ഈ വിസയുടെ ഫീസ്, മറ്റു കാര്യങ്ങൾ എന്നിവ പുതിയ സമിതി തീരുമാനിക്കും. യൂറോപ്പിലേയ്ക്കും മറ്റും ദുബൈ വഴി പോകുന്ന യാത്രക്കാർക്കാണ് പുതിയ തീരുമാനം ഏറ്റവും ഗുണകരമാകുക. യുഎഇയിലുള്ള ബന്ധുക്കളെയും മറ്റും ഒരു ദിവസം സന്ദർശിക്കാൻ ഇതുമൂലം സാധിക്കുമെന്നാണ് പ്രതീക്ഷ.
വ്യാജ ഹര്‍ത്താല്‍ ആഹ്വാനം: സംസ്ഥാനത്ത് വഴിതടയലും ഭീഷണിയും
കഠ്‌വയില്‍ നടന്ന എട്ടുവയസ്സുകാരിയുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഹര്‍ത്താലെന്ന വ്യാജപ്രചരണത്തെ തുടര്‍ന്ന് സംസ്ഥാനത്തിന്റെ പലയിടത്തും വഴിതടയലും ഭീഷണിയും. സമൂഹ മാധ്യമങ്ങള്‍ വഴിയായിരുന്നു ഹര്‍ത്താല്‍ പ്രചാരണം ശക്തമായത്. ഒരു സംഘടനയുടെയും പിന്തുണയില്ലാതെ നടത്തുന്ന ഹര്‍ത്താലില്‍ സഹകരിക്കണമെന്നാവശ്യപ്പെട്ടുള്ള സന്ദേശമാണു സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. തിങ്കളാഴ്ച കേരളം നിശ്ചലമാവുമെന്നും രാത്രി 12 മുതല്‍ നാളെ രാത്രി 12 വരെ ഹര്‍ത്താലാണെന്നുമാണ് സന്ദേശം പ്രചരിച്ചത്. എന്നാല്‍ ഇത് വ്യാജവാര്‍ത്തയാണെന്നറിയാതെ നിരവധിപേരാണ് ഫെയ്സ്ബുക്കിലും വാട്സ് ആപ്പിലും ഇത് പ്രചരിപ്പിച്ചിരുന്നു.
ഇലക്ട്രിക് ഹൈപ്പര്‍ കാര്‍ നിര്‍മിക്കാനൊരുങ്ങി മഹീന്ദ്ര
ഇറ്റാലിയന്‍ കമ്പനിയായ ഓട്ടോമൊബൈലീ പിനിന്‍ഫരിന ഡിസൈന്‍ ചെയ്ത ആഡംബര വൈദ്യുത കാര്‍ നിര്‍മിക്കാനൊരുങ്ങി മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര. മഹീന്ദ്രയുടെ തന്നെ ഉടമസ്ഥതയില്‍ യൂറോപ്പ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് ഓട്ടോമൊബൈലീ പിനിന്‍ഫരിന. 2020ഓടെ ആഡംബര ഇലക്ട്രിക് ഹൈപ്പര്‍ കാര്‍ പുറത്തിറക്കാനാണ് ലക്ഷ്യമിടുന്നത്. എതിരാളികളായ ബുഗാട്ടി ഷിറോണ്‍, ലംബോര്‍ഗിനി എന്നിവയ്ക്ക് വെല്ലുവിളി ഉയര്‍ത്തി 20 ലക്ഷം യൂറോയില്‍ താഴെ വിലയിലാകും പുതിയ വാഹനം വിറ്റഴിക്കുന്നത്. മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര, മാനേജിങ് ഡയറക്ടര്‍ പവന്‍ ഗോയങ്ക എന്നിവരുമായിച്ചേര്‍ന്ന് പിനിന്‍ഫരിന ഗ്രൂപ്പ് ചെയര്‍മാന്‍ പോളോ പിനിന്‍ഫരിനയാണ് പദ്ധതി പ്രഖ്യാപിച്ചത്.