Category: Homepage Malayalam
അപ്രഖ്യാപിത ഹര്‍ത്താലിനെതിരെ നടപടിയുമായി മനുഷ്യാവകാശ കമ്മീഷന്‍
തിങ്കളാഴ്ച്ച നടന്ന അപ്രഖ്യാപിത ഹര്‍ത്താല്‍ പ്രഖ്യാപിച്ചവര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. ഇത്തരം ഹര്‍ത്താലുകള്‍ക്കെതിരെ നടപടിയില്ലെങ്കില്‍ തുടര്‍ന്നും ആവര്‍ത്തിക്കുമെന്ന് കമ്മീഷന്‍ ആക്റ്റിംഗ് അധ്യക്ഷന്‍ പി. മോഹന്‍ദാസ് പറഞ്ഞു. 30 ദിവസത്തിനകം സംസ്ഥാന പോലീസ് മേധാവി റിപ്പോര്‍ട്ട് നല്‍കണമെന്നും ജനതാദള്‍ നേതാവ് സലിം മടവൂരിന്റെ പരാതിയില്‍ കമ്മീഷന്‍ നിര്‍ദേശിച്ചു. ഹര്‍ത്താലുകള്‍ വിനോദ സഞ്ചാര മേഖലയെ തകര്‍ക്കുന്നു എന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ കഴിഞ്ഞ ദിവസം കൊച്ചിയില്‍ പറഞ്ഞിരുന്നു. വ്യാജ പ്രചരണങ്ങളില്‍ക്കൂടി നടക്കുന്ന ഹര്‍ത്താലുകള്‍ സംസ്ഥാനത്ത് വ്യാപക അക്രമ സംഭവങ്ങള്‍ സൃഷ്ടിക്കുന്നതിന് പുറമെ കേരളത്തിന്റെ വരുമാന സ്രോതസ്സായ ടൂറിസത്തെയും ബാധിക്കുന്നുണ്ട്. തുടര്‍ച്ചയായി ഉണ്ടാകുന്ന ഹര്‍ത്താലുകള്‍ വിനോദ സഞ്ചാരികളെ അകറ്റുകയും വളര്‍ച്ചയുടെ പാതയില്‍ നില്‍ക്കുന്ന വിനോദ സഞ്ചാര മേഖലെയെ ഇവ ബാധിക്കുകയും ചെയ്യുമെന്നും മന്ത്രി മൂന്നാര്‍ ടൂറിസം സമ്മേളനത്തില്‍ പറഞ്ഞിരുന്നു. ഹര്‍ത്താലുകളില്‍ ഉണ്ടാകുന്ന അനിഷ്ട സംഭവങ്ങള്‍ ലോക ടൂറിസം ഭൂപടത്തില്‍ കേരളത്തിലെ വിനോദസഞ്ചാര മേഖലകളെ വിപരീത ഫലത്തിലാണ് രേഖപെടുത്തുന്നത്. സഞ്ചാരികള്‍ അകലുന്നത് ... Read more
ഇന്ത്യക്കാര്‍ക്കായി ഔഡിയുടെ ഏറ്റവും വില കുറഞ്ഞ ആഡംബര കാര്‍ വരുന്നു
ഇന്ത്യയിലെ വിപണി സാധ്യത വര്‍ധിപ്പിക്കുന്നതിനായി ഏറ്റവും വില കുറഞ്ഞ അഡംബര കാറുമായി ഔഡി. 22-25 ലക്ഷം രൂപയ്ക്കുള്ളില്‍ വില വരുന്ന കാര്‍ പുറത്തിറക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. നിലവില്‍ എന്‍ട്രി ലെവല്‍ ശ്രേണിയിലുള്ള എ3 സെഡാന്‍, ക്യൂ3 എസ് യു വി എന്നിവയ്ക്ക് താഴെയാകും ഈ ആഡംബരക്കാറിന്‍റെ വരവ്. 2021ഓടെ വാഹനം വിപണിയിലെത്തിക്കാനാണ് സാധ്യത. വില കുറഞ്ഞ കാര്‍ വഴി ആഡംബര കാറുകളുടെ വില്‍പ്പനയില്‍ 2015ല്‍ നഷ്ടപ്പെട്ട ഒന്നാം സ്ഥാനം തിരിച്ചുപിടിക്കാനാണ് ഔഡി ലക്ഷ്യമിടുന്നത്. നിലവില്‍ മെഴ്‌സിഡീസ് ബെന്‍സിനും ബിഎംഡബ്യുവിനും പിന്നില്‍ മൂന്നാമതായാണ് ഔഡിയുടെ സ്ഥാനം. എസ് യു വികള്‍ക്ക് ഏറെ ആവശ്യക്കാരുള്ള ഇന്ത്യയില്‍ 25 ലക്ഷം രൂപ വിലയില്‍ ആഡംബര എസ് യു വി എത്തിയാല്‍ എളുപ്പത്തില്‍ വിറ്റുപോകാനാണ് സാധ്യത.
കോഴിക്കോട് നഗരത്തില്‍ നിരോധനാജ്ഞ
കോഴിക്കോട് നഗരത്തില്‍ നാളെ മുതല്‍ ഒരാഴ്ച്ചത്തേക്ക് സിറ്റി പോലീസ് കമ്മീഷണര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. അപ്രഖ്യാപിത ഹര്‍ത്താലിന്റെയും തുടര്‍ന്നുള്ള സംഘര്‍ഷങ്ങളുടെയും പശ്ചാത്തലത്തില്‍ നഗരത്തില്‍ അനിഷ്ട സംഭവങ്ങള്‍ നടക്കാന്‍ സാധ്യതയുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പ്രകാരമാണ് നിരോധനാജ്ഞ ഏര്‍പ്പെടുത്തിയത്. നിരോധനാജ്ഞയ്ക്ക് പുറമെ പ്രകടനങ്ങള്‍, പൊതുയോഗങ്ങള്‍, റാലികള്‍ എന്നിവയ്ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.
കല്ലാര്‍കുട്ടിയില്‍ ബോട്ടിംങ് ആരംഭിക്കുന്നു
വൈദ്യുതി വകുപ്പിന്റെ ഹെഡല്‍ ടൂറിസം പദ്ധതി കല്ലാര്‍കുട്ടി ഡാമില്‍ ആരംഭിക്കുന്നു. ബോട്ട് സര്‍വീസ് ആരംഭിക്കുന്നതിന് മുന്നോടിയായി പെഡല്‍ ബോട്ടുകള്‍ ഡാമില്‍ എത്തി. വരും ദിവസങ്ങളില്‍ സ്പീഡ് ബോട്ടുകളും ഇവിടെ എത്തിക്കുമെന്ന് ഹൈഡല്‍ ടൂറിസം അധികൃതര്‍ പറഞ്ഞു. ഈ മാസം അവസാനത്തോടെ മന്ത്രി എം എം മണി ഉദ്ഘാടനം ചെയ്യുന്ന പദ്ധതിക്ക് നാല് പെഡല്‍ ബോട്ടുകളും ഒരു സ്പീഡ് ബോട്ടുമാണ് അനുവദിച്ചിട്ടുള്ളത്. കല്ലാര്‍കുട്ടി അണക്കെട്ട് ഭാഗത്ത നിന്ന് കൊന്നത്തടി പഞ്ചായത്ത് ആസ്ഥാനവുമായി ബന്ധിപ്പിക്കുന്ന മുതിരപ്പുഴ റോഡില്‍ ഒരു കിലോമീറ്റര്‍ ദൂരത്തായാണ് സര്‍വീസ് നടത്തുന്ന ബോട്ടുകള്‍ക്കായി ബോട്ട് ജെട്ടി സ്ഥാപിക്കുന്നത്. ബോട്ട സര്‍വീസ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുന്നതോടെ മൂന്നാറില്‍ നിന്ന് കല്ലാര്‍കുട്ടി വഴി ഇടുക്കിയിലേക്ക് പോകുന്ന സഞ്ചാരികള്‍ക്ക് കൂടുതല്‍ പ്രയോജനകരമാകും. ഡാമിലൂടെ ബോട്ടിങ്ങ് നടത്തുമ്പോള്‍ ആല്‍പ്പാറ, നാടുകാണി, കാറ്റാടിപ്പാറ ഉള്‍പ്പെടെയുള്ള കാഴ്ചകളാണ് സഞ്ചാരികള്‍ക്കായി ഒരുക്കിയിരിക്കുന്നത്.
വീട്ടിലെ എല്ലാവർക്കും സൗജന്യ ഡേറ്റ, കോൾ
അണ്‍ലിമിറ്റഡ് ഡേറ്റയും കോളും ഒരുക്കി ബിഎസ്എൻഎല്ലിന്‍റെ ഫാമിലി ബ്രോഡ്ബാൻഡ് പാക്കേജ്. 1199 രൂപയുടെ പാക്കേജിലാണ് അൺലിമിറ്റഡ് കോളും ഡേറ്റയും കിട്ടുക. ഇതിനൊപ്പം മൂന്ന് സിം കാർഡുകൾ കൂടി ലഭിക്കും. ഒരു വീട്ടിലെ എല്ലാവർക്കും ഡേറ്റാ– കോൾ സേവനം ലഭ്യമാക്കുകയാണ് ബിഎസ്എന്‍എല്ലിന്‍റെ ലക്ഷ്യം. 1199 മാസ വാടകയ്ക്ക് മൂന്നു സിമ്മുകളിലും പരിധിയില്ലാത്ത കോളും ഡേറ്റയും ലഭ്യമാകും. ഫ്രീ ഓണ്‍ലൈൻ ടിവി, ഒരു മാസത്തേക്ക് ഏതെങ്കിലും ഒരു വിഷയത്തിൽ സൗജന്യ ഓൺലൈൻ എജ്യുക്കേഷൻ പാക്കേജ് എന്നിവയും സിമ്മിൽ നൽകും. ബ്രോഡ്ബാൻഡ് പ്ലാനിലെ അൺലിമിറ്റഡ് ഡേറ്റയിൽ 30 ജിബി വരെ 10 എംബിപിഎസ് വേഗവും അതിനു ശേഷം രണ്ട് എംബിപിഎസ് വേഗവും ലഭിക്കും. സിം കാർഡുകളിൽ ദിവസം ഒരു ജിബി ഡേറ്റയാണു ലഭ്യമാവുക. നിലവിലുള്ള ബ്രോഡ്ബാൻഡ് വരിക്കാർക്കും ഈ പ്ലാനിലേക്ക് മാറാൻ അവസരമുണ്ടെന്നും ബിഎസ്എൻഎൽ അറിയിച്ചു.
ലോക പൈതൃക ദിനം: യാത്രപോകാം ഇന്ത്യയിലെ മികച്ച അഞ്ച് പൈതൃക സ്ഥലങ്ങളിലേയ്ക്ക്
ഇന്ന് ലോക പൈതൃകദിനം. സ്മാരകങ്ങളുടെയും പാരമ്പര്യ ഇടങ്ങളുടെയും അന്താരാഷ്ട്ര ദിനമായാണ് ലോക പൈതൃക ദിനം യുനസ്കോ ആചരിക്കുന്നത്. ലോകത്തില്‍ സംരക്ഷിക്കപ്പെടേണ്ട ഇടങ്ങള്‍ യുനസ്കോയുടെ ലോക പൈതൃക സമിതിയാണ് കണ്ടെത്തുന്നത്. ഇതുവരെ 167 രാജ്യങ്ങളില്‍ നിന്നായി 1073 സ്ഥലങ്ങള്‍ ലോക പൈതൃക പട്ടികയിലുണ്ട്. ഇതില്‍ 36 സ്ഥലങ്ങള്‍ ഇന്ത്യയില്‍ നിന്നുള്ളവയാണ്. ഇന്ത്യയിൽ നിന്നും ആദ്യമായി ലോക പൈതൃക പട്ടികയിൽ ഇടം നേടിയത് ആഗ്ര കോട്ട, അജന്ത ഗുഹകൾ എന്നിവയാണ്. പൈതൃകങ്ങളുടെ പുണ്യം അന്വേഷിച്ച് യാത്രചെയ്യുന്നവര്‍ക്ക് ഇന്ത്യയില്‍ പോകാന്‍ പറ്റിയ അഞ്ചിടങ്ങള്‍ പരിചയപ്പെടാം. കാസ് പീഠഭൂമി മഹാരാഷ്ട്രയിലെ സത്താര നഗരത്തിൽ നിന്ന് 24 കിലോമീറ്റർ അകലെ പശ്ചിമഘട്ട മലനിരകൾക്കു സമീപം സ്ഥിതിചെയ്യുന്ന പീഠഭൂമിയാണ് കാസ് പീഠഭൂമി. 10 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ പരന്നുകിടക്കുന്ന ഈ പീഠഭൂമിക്ക് സമുദ്രനിരപ്പിൽ നിന്നും 1200 മീറ്റർ ഉയരമുണ്ട്. ഈ പീഠഭൂമിയിൽ കാണപ്പെടുന്ന കാസ എന്ന മരത്തിന്‍റെ പേരിൽ നിന്നാണ് ‘കാസ് പീഠഭൂമി’ എന്ന പേര് ലഭിച്ചത്. കുറ്റിച്ചെടികളും പുൽവർഗ്ഗ ... Read more
മദീനയിലേക്ക് പുതിയ സര്‍വീസാരംഭിച്ച് ജസീറ എയര്‍വേസ്
റമദാനോടനുബന്ധിച്ച് ബജറ്റ് വിമാനക്കമ്പനിയായ ജസീറ എയര്‍വേസ് സൗദിയിലേക്ക് പുതിയ വിമാന സര്‍വീസ് ആരംഭിച്ചു. കുവൈത്തില്‍ നിന്നുള്ള തീര്‍ഥാടകരെ ലക്ഷ്യമാക്കിയാണ് മദീനയിലേക്ക് നേരിട്ടുള്ള സര്‍വീസ് ആരംഭിച്ചത്. ആഴ്ച്ചയില്‍ മൂന്ന് സര്‍വീസുകളാണ് മദീനയിലേക്ക് നേരിട്ട് ഉണ്ടാവുകയെന്ന് ജസീറ സി ഇ ഒ രോഹിത് രാമചന്ദ്രന്‍ പറഞ്ഞു. ഏപ്രില്‍ 30 വരെ ചൊവ്വ, വ്യാഴം, ശനി, ദിവസങ്ങളില്‍ കുവൈത്തില്‍ നിന്ന് രാവിലെ 6.15ന് പുറപ്പെട്ട് മദീനയിലെ പ്രിന്‍സ് മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് വിമാനത്താവളത്തില്‍ എട്ടു മണിക്ക് എത്തുകയും തിരിച്ച് മദീനയില്‍ നിന്ന് 8.45ന് പുറപ്പെട്ട് 10.30ന് കുവൈത്തില്‍ എത്തുകയും ചെയ്യുന്ന രീതിയിലാണ് സര്‍വീസ് ക്രമീകരിച്ചിട്ടുള്ളത്. മേയ് ഒന്ന് മുതല്‍ ഒക്ടോബര്‍ 27 വരെ തിങ്കള്‍, ബുധന്‍, ഞായര്‍ ദിവസങ്ങളില്‍ കുവൈത്തില്‍ നിന്ന് രാവിലെ 10.15ന് പുറപ്പെട്ട് 12ന് മദീനയില്‍ എത്തുന്ന രീതിയിലാണ് ക്രമീകരണം. റമദാനോടനുബന്ധിച്ച് മേയ് 16 മുതല്‍ ജൂണ്‍ ആറു വരെ ത്വാഇഫയിലേക്ക് സര്‍വീസ് പുനരാരംഭിക്കുമെന്ന് എയര്‍വേസ് അധികൃതര്‍ വ്യക്തമാക്കി. ശനി ഒഴികെയുള്ള ... Read more
ചിത്രീകരണം പൂര്‍ത്തിയാക്കി ഉത്തരവാദിത്ത ടൂറിസം പദ്ധതി
വടക്കന്‍ കേരളത്തിലെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ ഉത്തരവാദിത്ത ടൂറിസം പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി മലയോര മേഖലകളിലെ കാഴ്ച്ചകളുടെ ചിത്രീകരണം പൂര്‍ത്തിയായി. സംസ്ഥാന ഉത്തരവാദിത്ത ടൂറിസം മിഷന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ഗ്രാമങ്ങളിലേക്ക് കൂടുതല്‍ സഞ്ചാരികളെ എത്തിക്കാനും ആസ്വദിക്കാനും കഴിയുന്ന വിധത്തിലുള്ള ടൂറിസം കേന്ദമാക്കി മാറ്റുകയാണ് പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നത്. മലയോര പ്രദേശങ്ങളില്‍ ടൂറിസം നടപ്പിലാക്കുകയും അതിന്റെ ഗുണം സാധാരണക്കാര്‍ക്ക് ലഭിക്കുകയും വേണം. ഗ്രാമീണ ജനങ്ങളുടെ ജീവിതം സഞ്ചാരികള്‍ക്ക് അടുത്തറിയാനുള്ള അവസരവും ഇതുമൂലം ലഭിക്കും. കൃഷിയിടങ്ങള്‍, വിവിധ തരം കൃഷികള്‍, പശു, ആട്, കോഴി, മുയല്‍, പക്ഷികള്‍, മത്സ്യകൃഷി, പ്രകൃതിസൗന്ദര്യം, തേനീച്ച വളര്‍ത്തല്‍, കുട്ട മെടയല്‍, നീര ടാപ്പിങ് തുടങ്ങിയവയുടെ ദൃശ്യങ്ങളാണു സംഘം ചിത്രീകരിച്ചത്. കാസര്‍കോട് ജില്ലയിലെ പാലാവയല്‍, കണ്ണൂര്‍ ജില്ലയിലെ കോഴിച്ചാല്‍, ജോസ്ഗിരി, താബോര്‍, ചൂരപ്പടവ്, കോക്കടവ് എന്നിവിടങ്ങളിലെ വീടുകളില്‍ നിന്നും കൃഷിയിടങ്ങളില്‍ നിന്നുമാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ഉത്തരവാദിത്ത ടൂറിസം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ സിബിന്‍ പി.പോളിന്റെ നേതൃത്വത്തിലുള്ള സംഘമാണു ചിത്രീകരണം നടത്തുന്നത്. ... Read more
ജെ എന്‍ യുവില്‍ കറങ്ങാന്‍ ഇനി ഇ-റിക്ഷയും
ജവഹര്‍ലാല്‍ നെഹ്‌റു ക്യാമ്പസില്‍ കറങ്ങാന്‍ ഇനി ഇ-റിക്ഷയും. ഒരാള്‍ക്ക് 10 രൂപ നിരക്കില്‍ ക്യാമ്പസിനുള്ളിലെ യാത്രകള്‍ക്ക് ഉപകരിക്കുന്ന ഇ-റിക്ഷ സംവിധാനം ഇന്നലെ മുതല്‍ സര്‍വീസ് ആരംഭിച്ചു. ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ഓട്ടോറിക്ഷ ജെ എന്‍ യുവിലെ റസിഡന്‍ഷ്യല്‍ മേഖലകള്‍, ഹോസ്റ്റല്‍, ഷോപ്പിംങ് കോംപ്ലക്‌സ്, ലൈബ്രറി, അക്കാദമിക് ബില്‍ഡിങ് തുടങ്ങിയ എല്ലാ പ്രധാന ഗേറ്റുകളുമായി ബന്ധിപ്പിച്ച് കൊണ്ടാണ് സര്‍വീസ് നടത്തുന്നത്. രാവിലെ 7.30 മുതല്‍ രാത്രി 9.30 വരെ പത്ത് ഇ-റിക്ഷകളാണ് ക്യാമ്പസിനുള്ളില്‍ സര്‍വീസ് നടത്തി വരുന്നത്.വരും മാസങ്ങളില്‍ കൂടുതല്‍ ഇ-റിക്ഷകള്‍ ക്യമ്പസിനുള്ളില്‍ ഇറക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
രാജധാനി, തുരന്തോ എക്‌സ്പ്രസുകളിലെ സെക്കന്‍ഡ് ക്ലാസ് എസി കോച്ചുകള്‍ ഒഴിവാക്കിയേക്കും
രാജധാനി എക്സ്പ്രസ്, തുരന്തോ എക്സ്പ്രസ് തുടങ്ങിയ പ്രീമിയം ട്രെയിനുകളില്‍ നിന്ന് സെക്കന്‍ഡ് ക്ലാസ് എസി കോച്ചുകള്‍ ഒഴിവാക്കാന്‍ റെയില്‍വേ ആലോചിക്കുന്നു. പകരം ത്രീ ടയര്‍ എസി കോച്ചുകളുടെ എണ്ണം കൂട്ടാനാണ് റെയില്‍വേയുടെ ആലോചന. ഫ്‌ളക്‌സി ഫെയര്‍ സംവിധാനത്തിലാണ് ഇത്തരം ട്രെയിനുകളില്‍ ടിക്കറ്റ് ബുക്കിങ് നടക്കുന്നത്. അതിനാല്‍ തിരക്കുകൂടുതലുള്ള ദിവസങ്ങളില്‍ അടിസ്ഥാന നിരക്കിനേക്കാള്‍ 50 ശതമാനം അധിക നിരക്ക് നല്‍കേണ്ടി വരും. അങ്ങനെ വരുമ്പോള്‍ വിമാന നിരക്കിനേക്കാള്‍ അധികം തുക ചിലയിടങ്ങളില്‍ മുടക്കേണ്ടതായി വരും. ഇതേതുടര്‍ന്ന് പലരും എസി ഫസ്റ്റ് ക്ലാസ്, സെക്കന്‍ഡ് ക്ലാസ് കോച്ചുകളില്‍ ബുക്കിങ്ങിന് താല്‍പ്പര്യപ്പെടുന്നില്ല. പകരം അതേ നിരക്കില്‍ വിമാന യാത്രയ്ക്കാണ് മുന്‍ഗണന നല്‍കുന്നത്. ചിലടങ്ങളില്‍ എസി ഫസ്റ്റ് ക്ലാസ്, സെക്കന്‍ഡ് ക്ലാസ് ടിക്കറ്റ് നിരക്കുകള്‍ ഏറ്റവും കുറഞ്ഞ വിമാനനിരക്കിന് അടുത്തുവരെ എത്താറുണ്ട്. ഇതേതുടര്‍ന്നാണ് സെക്കന്‍ഡ് ക്ലാസ് എസിക്ക് പകരം തേര്‍ഡ് ക്ലാസ് എസി കോച്ചുകളുടെ എണ്ണം കൂട്ടാനുള്ള ആലോചന റെയില്‍വേയില്‍ നടക്കുന്നത്. പ്രീമിയം ട്രെയിനുകളില്‍ ഫ്ളെക്‌സി സംവിധാനം ... Read more
പാതകളില്‍ വേഗപരിധി കൂട്ടി കേന്ദ്രം; കേരളത്തില്‍ കൂടില്ല
ഇന്ത്യന്‍ നിരത്തുകളില്‍ വാഹനങ്ങളുടെ വേഗപരിധി കൂട്ടി കേന്ദ്ര ഗതാഗതമന്ത്രാലയം ഉത്തരവിറക്കി. 20 കിലോമീറ്റര്‍ ശരാശരി വേഗമാണ് കൂട്ടിയത്. എന്നാല്‍ കൂട്ടിയ വേഗ പരിധി കേരളത്തില്‍ പ്രായോഗികമാകില്ല. 2014ല്‍ മുന്‍ നിശ്ചയിച്ച പ്രകാരമുള്ള വേഗതാണ് കേരളത്തില്‍ നിലനില്‍ക്കുക. മോട്ടോര്‍ വാഹനനിയമത്തിന്റെ 112(1) വകുപ്പുപ്രകാരം നിക്ഷിപ്തമായ അധികാരമുപയോഗിച്ചാണ് പരിധി പുതുക്കി നിശ്ചയിച്ചിരിക്കുന്നത്. എന്നാല്‍, ഇതേനിയമത്തിന്റെ 112(2) വകുപ്പനുസരിച്ച് സംസ്ഥാനത്തെ റോഡ് സുരക്ഷാ മാനദണ്ഡമനുസരിച്ച് പരിധികള്‍ നിശ്ചയിക്കാം. കേന്ദ്രപരിധിക്ക് മുകളിലാക്കാനാവില്ലെന്നു മാത്രം. കേരളത്തിലെ പാതകളുടെ പ്രത്യേകത കണക്കിലെടുത്താണ് വേഗ പരിധി കൂട്ടാതിരിക്കുന്നത്. പാതകള്‍ ഒരേനിരപ്പില്‍ അല്ലാത്തതിനാല്‍ വേഗപരിധിയുടെ മാനദണ്ഡങ്ങള്‍ പാലിക്കാനാകില്ല. കേരളത്തില്‍ മിക്ക വിദ്യാഭ്യാസസ്ഥാപനങ്ങളും പ്രധാന പാതകളുടെ അരികില്‍ത്തന്നെയും, നാലു വരി പാതകളുടെ കുറവുമാണ് വേഗപരിധിയുടെ കാര്യത്തില്‍ സ്വന്തമായ നിരക്ക് ക്രമീകരിക്കാന്‍ കേന്ദ്രം അനുവാദം കൊടുത്തത്. മാനദണ്ഡങ്ങള്‍ പാലിച്ച പുതുക്കിയ വേഗപരിധിയില്‍ കാറുകള്‍ക്ക് എക്സ്പ്രസ്വേയില്‍ 120 കിലോമീറ്ററാകാമെന്നാണ് കേന്ദ്രത്തിന്റെ പുതിയ ഉത്തരവ്. ഇതുവരെ നൂറായിരുന്നു പരിധി. നടുക്ക് മീഡിയനുകളുള്ള നാലുവരി പാതകളില്‍ 80-നു പകരം നൂറു ... Read more
എയര്‍ ഇന്ത്യ വിമാനത്തിലെ നടുവിലെ സീറ്റിന് കൂടുതല്‍ പണം നല്‍കണം
എയര്‍ ഇന്ത്യ വിമാനത്തിന്‍റെ മുന്നിലേയും മധ്യഭാഗത്തേയും ഇരിപ്പിടങ്ങളില്‍ നടുവിലുള്ള സീറ്റില്‍ യാത്രചെയ്യാന്‍ ഇനിമുതല്‍ കൂടുതല്‍ പണം നല്‍കണം. ആഭ്യന്തരവിമാനത്തിലും ചില അന്താരാഷ്ട്ര വിമാനങ്ങളിലും നടുവിലെ സീറ്റുകള്‍ റിസര്‍വ് ചെയ്യുന്നതിന് 100 രൂപയാണ് നല്‍കേണ്ടത്. മിക്ക അന്താരാഷ്ട്ര വിമാനങ്ങളിലും ഈ സീറ്റിന് 200 രൂപയാണ് നിരക്ക്. അതല്ലെങ്കില്‍ വിമാനത്തിന്‍റെ ലക്ഷ്യസ്ഥാനമായ രാജ്യത്തെ നാണയം അടിസ്ഥാനമാക്കി ഈ നിരക്കിനൊത്ത തുക ഈടാക്കും. അന്താരാഷ്ട്ര വിമാനങ്ങളില്‍ മുന്‍നിരയിലെ ഇരിപ്പിടങ്ങള്‍, ബള്‍ക്ക്‌ഹെഡ് സീറ്റ് എന്നിവയ്ക്ക് ഇപ്പോള്‍ കൂടുതല്‍ തുക ഈടാക്കുന്നുണ്ട്. ഇവയ്ക്കിടയില്‍ കാലുവെക്കാന്‍ കൂടുതല്‍ സ്ഥലമുണ്ടെന്നതാണ് ഇതിനുകാരണം. മുന്നിലേയും നടുവിലേയും നിരയില്‍ ജനാലയോടു ചേര്‍ന്നതും നടവഴിയോടു ചേര്‍ന്നതുമായ ഇരിപ്പിടങ്ങള്‍ക്കും കൂടുതല്‍ പണം വാങ്ങുന്നുണ്ട്. വിമാനം പുറപ്പെടുന്നതിന് നാലു മണിക്കൂര്‍ മുമ്പുവരെ അധിക തുകയ്ക്ക് സീറ്റ് റിസര്‍വ് ചെയ്യാം. കുട്ടികള്‍ക്ക് പ്രത്യേകമായുള്ള സീറ്റിന് പണം ഈടാക്കില്ലെന്ന് എയര്‍ ഇന്ത്യ അറിയിച്ചു.
അപ്രഖ്യാപിത ഹര്‍ത്താല്‍ ടൂറിസത്തെ ബാധിക്കുമെന്ന് മന്ത്രി കടകംപള്ളി
ഇടുക്കി പോലുള്ള സ്ഥലങ്ങളിലുണ്ടാകുന്ന അപ്രഖ്യാപിത ഹര്‍ത്താലുകള്‍ ടൂറിസത്തെ ബാധിക്കുമെന്നു മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. മൂന്നാര്‍ ഡെസ്റ്റിനേഷന്‍ മേക്കേഴ്സ് സംഘടിപ്പിച്ച രണ്ടാം മൂന്നാര്‍ ടൂറിസം സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്തിന്‍റെ മുഖ്യ വരുമാന മാര്‍ഗങ്ങളിലൊന്നാണ് ടൂറിസം. ടൂറിസം മേഖലക്ക് സര്‍ക്കാര്‍ മുന്തിയ പരിഗണനയാണ് നല്‍കുന്നത്. മൂന്നാറില്‍ കോണ്‍ക്രീറ്റ് നിര്‍മിതികള്‍ പെരുകുന്നത് ഇവിടുത്തെ കാലാവസ്ഥയെയും സ്വാധീനിക്കുന്നുണ്ട്. ഇത് മൂന്നാര്‍ ടൂറിസത്തെ ബാധിക്കും . നീലക്കുറിഞ്ഞി പൂക്കുന്ന സമയത്ത് മൂന്നാറില്‍ ചില നിയന്ത്രണങ്ങള്‍ സര്‍ക്കാരിന്‍റെ പരിഗണനയിലുണ്ട്. ഇത് ടൂറിസ്റ്റുകള്‍ക്ക് സൌകര്യമൊരുക്കുന്നതിനാണ്. ഇതിനോട് ടൂറിസം മേഖലയിലുള്ളവര്‍ സഹകരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. റൂട്ട് മാപ്പുകള്‍, ഹോട്ടല്‍ ആന്‍ഡ് റിസോര്‍ട്ട്‌സ് തുടങ്ങി മൂന്നാറിന്റെ സമ്പൂര്‍ണ വിവരങ്ങള്‍ അടങ്ങുന്ന ഹാന്‍ഡ് ബുക്ക്, മൊബൈല്‍ ആപ്ലിക്കേഷന്‍ , മൂന്നാര്‍ ബ്രാന്‍ഡിംഗ് ലോഗോ 360 ഡിഗ്രി മൂന്നാര്‍ കാഴ്ചകള്‍ അടങ്ങിയ വെബ്‌സൈറ്റ് എന്നിവയും ചടങ്ങില്‍ പ്രകാശനം ചെയ്തു.
കൊച്ചിയിലെ എംജി റോഡില്‍ ഇനി ഹോണടിയില്ല
കേരളത്തിലാദ്യമായി ഒരു റോഡ് ഹോൺ രഹിതമാകുന്നു. കൊച്ചി എംജി റോഡാണു ഈ മാസം 26 മുതൽ ഹോൺ രഹിത മേഖലയാകുന്നത്. 26നാണ് ഈ വര്‍ഷത്തെ നോ ഹോൺ ഡേ. അന്നു രാവിലെ 9.30ന് എറണാകുളം മാധവ ഫാർമസി ജംഗ്ഷൻ മെട്രോ പാർക്കിങ്ങിൽ നടക്കുന്ന ചടങ്ങിൽ കൊച്ചി മെട്രോ എംഡി മുഹമ്മദ് ഹനീഷ് ശീമാട്ടി മുതൽ മഹാരാജാസ് മെട്രോ സ്റ്റേഷൻ വരെയുളള ഭാഗം ഹോൺ രഹിത മേഖലയായി പ്രഖ്യാപിക്കും. ഇന്ത്യൻ മെഡിക്കൽ അസോസിയേഷ (ഐഎംഎ) നാഷണൽ ഇനിഷ്യേറ്റീവ് ഫോർ സേഫ് സൗണ്ടും (എൻഐഎസ്എസ്), അസോസിയേഷൻ ഓഫ് ഓട്ടോലാരിഞ്ചോളജിസ്റ്റ് (എഒഎ), കൊച്ചി മെട്രോ, സിറ്റി പൊലീസ്, മോട്ടോർ വാഹന വകുപ്പ് എന്നിവയുടെ സഹകരണത്തോടെയാണു പദ്ധതി നടപ്പാക്കുന്നത്. 2016 മുതൽ ഐഎംഎ എല്ലാ വർഷവും നോ ഹോൺ ഡേ ആചരിക്കുന്നുണ്ടെങ്കിലും ആദ്യമായാണു ഒരു മേഖല ഹോൺ രഹിതമാക്കുന്നത്. വരും ദിവസങ്ങളിൽ എഒഎയുടെ നേതൃത്വത്തിൽ കൊച്ചിയുടെ വിവിധ ഭാഗങ്ങളിൽ രാവിലേയും വൈകീട്ടും ശബ്ദ നിലവാരം അളക്കുകയും സ്വകാര്യ ... Read more
ഡല്‍ഹി- മുംബൈ എക്സ്പ്രസ് വേ പ്രഖ്യാപിച്ചു; പന്ത്രണ്ടു മണിക്കൂര്‍ മതി ലക്ഷ്യത്തിലെത്താന്‍
ഒരു ലക്ഷം കോടി രൂപ ചെലവില്‍ ഡല്‍ഹി-മുംബൈ അതിവേഗ പാത വരുന്നു. ഡല്‍ഹിയില്‍ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗദ്കരിയാണ് പ്രഖ്യാപനം നടത്തിയത്.ഡല്‍ഹി- മുംബൈ റോഡ് മാര്‍ഗം നിലവില്‍ 24 മണിക്കൂര്‍ എന്നത് അതിവേഗ പാത വരുന്നതോടെ പന്ത്രണ്ടു മണിക്കൂറായി ചുരുങ്ങും. മൂന്നു വര്ഷം കൊണ്ട് പദ്ധതി നടപ്പാക്കാനാണ് ഉദ്ദേശമെന്നും മന്ത്രി പറഞ്ഞു. മധ്യപ്രദേശ് -രാജസ്ഥാന്‍ സംസ്ഥാനങ്ങളെ ബന്ധിപ്പിച്ച് ചമ്പല്‍ എക്സ്പ്രസ് വേയും മന്ത്രാലയത്തിന്റെ പരിഗണനയിലുണ്ട്. സുവര്‍ണ ചതുഷ്കോണ പാതയില്‍ പെടുന്ന നിലവിലെ എന്‍ എച്ച് 8 ആണ് ഡല്‍ഹിയെയും മുംബൈയെയും ഇപ്പോള്‍ ബന്ധിപ്പിക്കുന്നത്. രാജസ്ഥാന്‍, ഗുജറാത്ത് സംസ്ഥാനങ്ങളിലെ പ്രധാന നഗരങ്ങളായ ജയ്പൂര്‍,അജ്മീര്‍,ഉദയ്പൂര്‍,അഹമദാബാദ്,വഡോദര എന്നിവ വഴിയാണ് ഈ ഹൈവേ പോകുന്നത്. തിരക്ക് കുറഞ്ഞ സ്ഥലങ്ങളിലൂടെയാകും പുതിയ അതിവേഗ പാത വരിക. നാല്‍പ്പതു സ്ഥലങ്ങളില്‍ ഒരേ സമയം ഡിസംബറില്‍ അതിവേഗ പാത പണി തുടങ്ങും.