Category: Homepage Malayalam

കൊച്ചിയില്‍ ചക്ക വിരുന്ന്

സംസ്ഥാനത്തിന്റെ ഔദ്യോഗിക ഫലമായ ചക്കയ്ക്ക് കൊച്ചിയില്‍ മഹോത്സവം. ലുലു ഹൈപ്പര്‍ മാര്‍ക്കറ്റില്‍ കൃഷി മന്ത്രി വി എസ് സുനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്യുന്ന ചക്ക വിരുന്ന് ഈ മാസം 30 വരെ നടക്കും. ചക്ക കൊണ്ട് നിര്‍മ്മിച്ച് വിവിധ തരത്തിലുള്ള ഭക്ഷണങ്ങളുടെയും, പലഹാരങ്ങളുടെയും പ്രദര്‍ശനവും, വില്‍പനയും മഹോത്സവത്തോടനുബന്ധിച്ച് നടക്കും.

ബിഎംഡബ്ല്യു ആഡംബര എക്സ് 3 വിപണിയില്‍

ബിഎംഡബ്ല്യുവിന്‍റെ ആഡംബര എസ് യു വി എക്‌സ്3യുടെ പുതിയ പതിപ്പ് വിപണിയില്‍. 49.99 ലക്ഷം മുതൽ 56.70 ലക്ഷം രൂപ വരെയാണ് എക്‌സ്3യുടെ എക്‌സ്‌ഷോറൂം വില. ബിഎംഡബ്ല്യുവിന്‍റെ ഏറ്റവും ജനപ്രിയ മോഡലുകളിലൊന്നാണ് എക്‌സ് 3. 2003ല്‍ രാജ്യാന്തര വിപണിയില്‍ പുറത്തിറങ്ങിയ എക്‌സ് 3 യുടെ മൂന്നാം തലമുറയാണ് ഇപ്പോള്‍ ഇന്ത്യന്‍ വിപണിയില്‍ പുറത്തിറക്കിയത്. കഴിഞ്ഞ മോഡലിനേക്കാൾ 55 കിലോഗ്രാം ഭാരം കുറവുണ്ട് പുതിയ തലമുറ വാഹനത്തിന്. വലുപ്പം കൂടിയ കിഡ്‌നി ഗ്രില്ലുകളാണ് എക്‌സ് 3യുടെ മുന്‍ഭാഗത്തെ പ്രധാന പ്രത്യേകത. ഫുൾ അഡാപ്റ്റീവ് എൽഇഡി ലാംപാണ് പുതിയ എക്സ് 3യിൽ ഉപയോഗിച്ചിരിക്കുന്നത്. 19 ഇഞ്ച് അലോയ് വീലുകളാണ് പുതിയ വിഹനത്തിലുള്ളത്. 12.3 ഇഞ്ച് മൾട്ടിഫങ്ഷൻ ഇൻസ്ട്രുമെന്‍റ്  ഡിസ്പ്ലേ, വെൽക്കം ലൈറ്റ് കാർപെറ്റ്. ആബിയന്‍റ് ലൈറ്റ്, ഹെഡ് അപ് ഡിസ്‌പ്ലെ എന്നിവ പുതിയ എക്‌സ് 3യിലുണ്ട്. തുടക്കത്തിൽ ഡീസൽ എന്‍ജിനോടു കൂടി മാത്രമാണ് വാഹനം ലഭ്യമാകുക. എക്സ്ഡ്രൈവ് 20ഡി എക്സ്പെഡിഷൻസ്, എക്സ്3 ആഡംബര ലൈൻ ... Read more

താംബരം എക്സ്പ്രസില്‍ വിസ്റ്റാഡോം കോച്ച് വരുന്നു

ആഭ്യന്തര വിദേശ സഞ്ചാരികളെ ആകർഷിക്കുന്നതിന് താംബരം എക്സ്പ്രസിൽ ഗ്ലാസ് കോച്ചുകൾ വരുന്നു. താംബരം സ്‌പെഷൽ സൂപർ എക്‌സ്പ്രസ് സ്ഥിരം സർവീസാകുമ്പോഴാണ് മൂന്നുവശവും ഗ്ലാസുകൾ കൊണ്ട് നിർമിച്ചതും 180 ഡിഗ്രി കറങ്ങുന്ന ആഡംബര കസേരകൾ ഘടിപ്പിച്ച ശീതീകരിച്ച ബോഗിയുംകൂടി ഉൾപ്പെടുത്തുന്നത്. വിസ്റ്റാഡോം കോച്ച് എന്നാണ് ഇതിനു റെയിൽവേ നൽകിയിരിക്കുന്ന പേര്. പരീക്ഷണാടിസ്ഥാനത്തിൽ ഒരു ബോഗിയാകും ആദ്യം വരിക. വിജയകരമെങ്കിൽ താംബരം എക്‌സ്പ്രസിൽ കൂടുതൽ ബോഗികൾ ഘടിപ്പിക്കുകയും മറ്റ് ട്രെയിനുകളിലും ഗ്ലാസ് ബോഗി ഉൾപ്പെടുത്തുകയും ചെയ്യും. നിലവിൽ ആന്ധ്രാപ്രദേശിലെ അരക്ക് വാലി ഹിൽ സ്റ്റേഷൻ ഭാഗത്താണ് ഈ ട്രെയിൻ ഓടിക്കുന്നത്. ചെങ്കോട്ട പിന്നിടുമ്പോൾ പശ്ചിമഘട്ടം മലനിരകളുടെ 20 കിലോമീറ്ററോളം ദൂരംവരുന്ന ദൂരക്കാഴ്ച കാണാം. ഭഗവതിപുരം സ്റ്റേഷൻ പിന്നിടുമ്പോൾ മലമടക്കുകളിലെ പച്ചപ്പിനെ തൊട്ടുരുമ്മിയുള്ള യാത്ര. തുടർന്ന് ഒരു കിലോമീറ്ററോളം ദൂരംവരുന്ന കൂറ്റൻ തുരങ്കം. ഒരുവശം തമിഴ്‌നാടും മറുവശം കേരളവും. തുരങ്കം കഴിഞ്ഞാല്‍ പാണ്ഡ്യൻപാറ മുട്ടകുന്നുകളും കടമാൻപാറ ചന്ദനത്തോട്ടങ്ങളുടെ ദൂരക്കാഴ്ചയും പതിമൂന്നുകണ്ണറ പാലവും കഴുതുരുട്ടി ആറിന്‍റെ ദൂരക്കാഴ്ചയും ... Read more

കെട്ടിടം ഇടിഞ്ഞു താണു: കൊച്ചി മെട്രോ സര്‍വീസ് ഇന്ന് പാലാരിവട്ടം വരെ മാത്രം

എറണാകുളത്ത് കലൂര്‍ മെട്രോ റെയില്‍വേ സ്റ്റേഷനടുത്ത പണിതുകൊണ്ടിരുന്ന കെട്ടിടം ഇടിഞ്ഞുതാണു. മെട്രോ റെയില്‍പ്പാത പോകുന്ന പാലത്തിന്റെ തൊട്ടടുത്താണിത്. രണ്ടാംനില വരെ പണിഞ്ഞ ‘പോത്തീസി’ന്റെ കെട്ടിടമാണ് വലിയ ശബ്ദത്തോടെ ഇടിഞ്ഞ് ഗര്‍ത്തത്തിലേക്ക് പതിച്ചത്.മൂന്നാമത്തെ നില പണിഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. 30മീറ്ററോളം നീളത്തിലുള്ള പില്ലറുകള്‍ മറിഞ്ഞു വീണു. 15 മീറ്റര്‍ ആഴത്തില്‍ മണ്ണിടിഞ്ഞു. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി എത്തിച്ച രണ്ട് ജെ സി ബികളും മണ്ണിനടിയിലായി. മെട്രോയുടെ തൂണുകള്‍ കടന്നുപോകുന്ന ഭാഗത്ത് റോഡിനോട് ചേര്‍ന്ന് ഗര്‍ത്തം രൂപപ്പെട്ടിട്ടുള്ളതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.ഇതുവഴിയുള്ള ഗതാഗതം വഴിതിരിച്ചുവിട്ടു. സംഭവത്തെ തുടര്‍ന്ന് മെട്രോ സര്‍വീസ് നിര്‍ത്തിവച്ചു. അടുത്ത ദിവസം വിശദമായ പരിശോധനകള്‍ക്കു ശേഷമേ സര്‍വീസ് പുനരാരംഭിക്കുകയുള്ളൂ. തകര്‍ന്ന കെട്ടിടത്തിന് തൊട്ടടുത്ത കെട്ടിടങ്ങള്‍ക്കും നാശമുണ്ടായിട്ടുണ്ടെന്നാണ് കരുതുന്നത്. ഈ കെട്ടിടത്തിനു സമീപത്തു നിന്നും റോഡരികില്‍ നിന്നും മണ്ണിടിഞ്ഞുവരുന്നത് തുടരുകയായിരുന്നു. റോഡിന്റെ തൊട്ടരികില്‍ വിള്ളലുണ്ടായിട്ടുണ്ട്. ഇതിന്റെ തൊട്ടടുത്താണ് മെട്രോയുടെ തൂണുകളുള്ളത്. മണ്ണിടിച്ചില്‍ കൂടുന്നത് സമീപത്തെ കെട്ടിടങ്ങളുടെ നിലനില്‍പ്പിന് ആശങ്കയുണ്ടാക്കുന്നുണ്ട്. എന്തുകൊണ്ടാണ് ഇത്തരത്തില്‍ ഗര്‍ത്തമുണ്ടായതെന്ന് അറിവായിട്ടില്ല. ... Read more

കേരളാതീരത്ത്‌ ഉയരത്തിലുള്ള തിരമാലകളടിക്കാന്‍ സാധ്യത

ലക്ഷദ്വീപ് മേഖലയിലും ബംഗാള്‍ ഉള്‍ക്കടലിലും ശക്തമായ തിരമാലകള്‍ ഉയരാന്‍ സാധ്യതയുള്ളതിനാല്‍ കേരളത്തിലും ബംഗാളിലും തീരമേഖലയില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് ഇന്ത്യന്‍ നാഷണല്‍ സെന്‍റര്‍ ഫോര്‍ ഓഷ്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസസ് അറിയിച്ചു. കേരളാ തീരത്ത് 2.5 -3 മീറ്റർ ഉയരത്തിലുള്ള തിരമാലകൾ ഉണ്ടാകാൻ സാധ്യതയുണ്ട്. കൊല്ലം, ആലപ്പുഴ, കൊച്ചി, പൊന്നാനി,കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് തീരപ്രദേശങ്ങളിൽ കൂറ്റൻ തിരമാലകൾ ആഞ്ഞടിക്കാൻ സാധ്യതയുണ്ട്. ഈ പ്രതിഭാസം രണ്ടു ദിവസം നീണ്ടുനില്‍ക്കും. ആഴക്കടലിൽ തിരമാലകളുടെ ശക്തി വളരെ കുറവായിരിക്കും. മത്സ്യത്തൊഴിലാളികളും തീരദേശനിവാസികളും ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വേലിയേറ്റ സമയത്തു തിരമാലകൾ ശക്തി പ്രാപിക്കാനും ആഞ്ഞടിക്കുവാനും സാധ്യതയുള്ളതിനാല്‍ തീരത്തോട് ചേർന്ന് മീൻപിടിക്കുന്നവർ കൂടുതൽ ശ്രദ്ധ പാലിക്കേണ്ടതാണ്. വിനോദ സഞ്ചാരികൾ കടൽ കാഴ്ച്ച കാണാൻ പോകരുതെന്ന നിർദ്ദേശവുമുണ്ട്. മല്‍സ്യത്തൊഴിലാളികള്‍ ബോട്ടുകൾ തീരത്തു നിന്ന് കടലിലേയ്ക്കും കടലിൽ നിന്ന് തീരത്തിലേയ്ക്കും കൊണ്ടുപോകുന്നത് ഒഴിവാക്കുക.

സഞ്ചാരികളുടെ പ്രവേശന നിരക്ക് പുതുക്കി പെരിയാര്‍ പാര്‍ക്ക്

അവധിക്കാല വിനോദ സഞ്ചാരികളുടെ തിരക്കിനെത്തുടര്‍ന്ന് പെരിയാര്‍ പാര്‍ക്കിന്റെ പ്രവേശന നിരക്കും, ബസ് ചാര്‍ജ് നിരക്കും പുതുക്കി. സ്വദേശികള്‍ക്കും വിദേശികള്‍ക്കും വ്യത്യസ്ത നിരക്കിലാണ് പെരിയാര്‍ പാര്‍ക്കില്‍ പ്രവേശന നിരക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. മുതിര്‍ന്ന വ്യക്തിക്ക് 40 രൂപ പ്രവേശന നിരക്കും, ബസ് ചാര്‍ജ് 20 രൂപയുമാണ്. കുട്ടികള്‍ക്ക് പ്രവേശന നിരക്ക് 10 രൂപയും, ബസ് ചാര്‍ജ് 20 രൂപയുമാണ്. പുതുക്കിയ നിരക്കില്‍ വിദേശിയായ മുതിര്‍ന്ന വ്യക്തിക്ക് 475 രൂപ പ്രവേശന നിരക്കും, ബസ് ചാര്‍ജ് 20 രൂപയുമാണ്. വിദേശത്ത് നിന്ന് വരുന്ന കുട്ടികള്‍ക്ക് പ്രവേശന നിരക്ക് 170 രൂപയും ബസ് ചാര്‍ജ് 20 രൂപയുമാണ്.

മുണ്ടുമുറുക്കിയുടുത്ത് സര്‍ക്കാര്‍: വാഹനങ്ങള്‍ ഇനി വാങ്ങില്ല; വാടകയ്ക്ക് മാത്രം

സംസ്ഥാന സര്‍ക്കാറിന്‍റെ ചിലവു ചുരുക്കല്‍ നടപടി വ്യക്തമാക്കികൊണ്ട് ധനകാര്യ വകുപ്പ് ഉത്തരവു പുറപ്പെടുവിച്ചു. ഉത്തരവ് പ്രകാരം വകുപ്പു മേധാവികള്‍, പൊലീസ്, നിയമനിര്‍വഹണ ഏജന്‍സികള്‍, തദ്ദേശ ഭരണ സ്ഥാപന അധ്യക്ഷന്മാര്‍, ഗ്രാന്‍റ്-ഇന്‍-എയിഡ് സ്ഥാപനങ്ങളുടെ മേധാവികള്‍ എന്നിവര്‍ക്ക് മാത്രമേ സ്വന്തമായി വാഹനം വാങ്ങിക്കാന്‍ പാടുള്ളൂ. സര്‍ക്കാര്‍ വകുപ്പുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, ബോര്‍ഡുകള്‍, കോര്‍പറേഷനുകള്‍, ഗ്രാന്‍റ്-ഇന്‍-എയിഡ് സ്ഥാപനങ്ങള്‍, സ്വയംഭരണ സ്ഥാപനങ്ങള്‍, സര്‍വകലാശാലകള്‍ എന്നിവിടങ്ങളില്‍ പുതിയ വാഹനം വാങ്ങിക്കരുത്. മറിച്ച് മൂന്നു മുതല്‍ അഞ്ചു വര്‍ഷത്തേയ്ക്ക് പുതിയ വാഹനം വാടകയ്ക്ക് എടുത്താല്‍ മതി. വാടക വാഹനത്തിന്‍റെ വില 14 ലക്ഷത്തില്‍ കൂടരുത്. നിലവിലുള്ള വാഹനങ്ങള്‍ സംബന്ധിച്ച ഇ-രജിസ്റ്ററുകള്‍ അതാത് വകുപ്പില്‍ സൂക്ഷിക്കണം. കൂടാതെ ഇവിടങ്ങളിലെ ജീവനക്കാര്‍ വിമാന യാത്രയും കുറയ്ക്കണം. പകരം വീഡിയോ കോണ്‍ഫറന്‍സ് ഉപയോഗപ്പെടുത്തണം. ഒഴിവാക്കാന്‍ പറ്റാത്ത യാത്രയാണെങ്കില്‍ കുറഞ്ഞത്‌ നാലാഴ്ച മുമ്പെങ്കിലും സര്‍ക്കാറിന് ശുപാര്‍ശ നല്‍കണം. ഔദ്യോഗിക വിദേശയാത്രയ്ക്കുള്ള ശുപാര്‍ശകള്‍ ഭരണവകുപ്പു മന്ത്രിയുടെ അംഗീകാരത്തോടുകൂടി ധനവകുപ്പിന്‍റെ അംഗീകാരം തേടേണ്ടതാണ്.

ഐഐഎം ഒന്നാമന്‍,വമ്പന്‍ ശമ്പളത്തില്‍ ജോലി; കൊല്ലം സ്വദേശി ജസ്റ്റിന്‍റെത് പ്രാരാബ്ധങ്ങളെ മറികടന്ന വിജയഗാഥ

നാഗ്പൂര്‍ ഐഐഎമ്മില്‍ നിന്ന് വമ്പന്‍ ശമ്പളം വാങ്ങി നിയമിതനാകുന്ന ആദ്യ വിദ്യാര്‍ഥിയാവുകയാണ് കൊല്ലം സ്വദേശി ജസ്റ്റിന്‍ ഫെര്‍ണാണ്ടസ്. ഹൈദരാബാദിലെ വാല്യൂ ലാബില്‍ അസോസിയേറ്റ് ഡയറക്ടര്‍ ആയാണ് നിയമനം. ആനുകൂല്യങ്ങള്‍ അടക്കം ശമ്പളം 19 ലക്ഷം രൂപ. വമ്പന്‍ ശമ്പളം കിട്ടുന്ന പദവിയിലേക്ക് ജസ്റ്റിന്‍ എത്തിയത് യാദൃചികമല്ല. നിശ്ചയദാർഢ്യത്തിന്റെയും കഠിന പ്രയത്നത്തിന്‍റെയും കഷ്ടപ്പാടിന്‍റെയും വിയര്‍പ്പുനീരുകള്‍ വീണതാണ് ആ വിജയ ഗാഥ. കൊല്ലത്തെ തയ്യല്‍ കുടുംബത്തിലാണ് ജസ്റ്റിന്‍ ജനിച്ചത്‌. അച്ഛനും മുത്തച്ഛനും തയ്യല്‍ തൊഴിലാളികള്‍. റെഡിമേഡ് തുണികള്‍ വന്നതോടെ തയ്യലും കുറഞ്ഞു. എങ്കിലും ജസ്റ്റിന്‍റെ പഠനത്തിനു മുടക്കം വരുത്തിയില്ല. സ്കൂള്‍ തലം മുതലേ നന്നായി പഠിക്കുന്ന കുട്ടിയായിരുന്നു ജസ്റ്റിന്‍. കുടുംബത്തിനു വരുമാനം നിലക്കുന്ന ഘട്ടമെത്തിയപ്പോള്‍ പിതൃ സഹോദരിയാണ് ജസ്റ്റിനെയും പെങ്ങളെയും പഠിപ്പിച്ചത്. തിരുവനന്തപുരം എന്‍ജിനീയറിംഗ് കോളജില്‍ ബി ടെക് പ്രവേശനം കിട്ടിയതോടെ പഠനചെലവിനു സ്കോളര്‍ഷിപ്‌ കിട്ടിത്തുടങ്ങി. നാഗ്പൂര്‍ ഐഐഎമ്മില്‍ ചേരും മുന്‍പ് രണ്ടു വര്‍ഷം സോഫ്റ്റ്‌വെയര്‍ സ്ഥാപനത്തില്‍ ജോലി ചെയ്തു. ഒടുവില്‍ ജസ്റ്റിന് സ്വപ്ന ... Read more

അറേബ്യന്‍ ട്രാവല്‍ മാര്‍ട്ടില്‍ പങ്കെടുക്കാന്‍ കേരള ടൂറിസവും

ഈ മാസം 22 മുതല്‍ 25 വരെ ദുബൈയില്‍ നടക്കുന്ന പ്രശസ്തമായ അറേബ്യന്‍ ട്രാവല്‍ മീറ്റില്‍ കേരള ടൂറിസം പങ്കാളികളാകും. അറേബ്യന്‍ മേഖലയില്‍നിന്നുള്ള വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ വന്‍തോതിലുള്ള വര്‍ദ്ധനവ് ലക്ഷ്യമിട്ടുകൊണ്ടാണ് ടൂറിസം വകുപ്പ് അറേബ്യന്‍ ട്രാവല്‍ മീറ്റില്‍ പങ്കെടുക്കുന്നത്. അറേബ്യന്‍ ട്രാവല്‍ മാര്‍ട്ടിനായുള്ള കേരള സംഘത്തെ ടൂറിസം സഹകരണ, ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നയിക്കും. മധ്യപൗരസ്ത്യ മേഖലയില്‍ നിന്ന് കേരളം കാണാനെത്തുന്ന സഞ്ചാരികളുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടെന്നാണ് ടൂറിസം കണക്കുകള്‍. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് കഴിഞ്ഞ വര്‍ഷം യു എ ഇ യില്‍ നിന്നുള്ള ടൂറിസ്റ്റുകളുടെ എണ്ണത്തില്‍ 2.64 ശതമാനത്തിന്റെ വളര്‍ച്ചയുണ്ട്. കുവൈറ്റ് (14.33%), ഒമാന്‍ (5.75%) തുടങ്ങി മറ്റു മേഖലകളില്‍നിന്നുള്ള സഞ്ചാരികളുടെ എണ്ണത്തിലും കാര്യമായ വര്‍ദ്ധനവുണ്ട്. അറേബ്യന്‍ ട്രാവല്‍ മാര്‍ട്ടിലെ പങ്കാളിത്തം വഴി കൂടുതല്‍ അറേബ്യന്‍ സഞ്ചാരികളെ കേരളത്തിലേക്ക് ആകര്‍ഷിക്കാനാവും എന്ന കണക്കുകൂട്ടലിലാണ് ടൂറിസം വകുപ്പ്. കേരള ടൂറിസം അഡീഷണല്‍ ഡയറക്ടര്‍  ജാഫര്‍ മാലിക് ഐ എ എസിന്‍റെ ... Read more

ആമസോണില്‍ സാംസങ് സ്മാര്‍ട്‌ഫോണുകള്‍ക്ക് വിലക്കിഴിവ്

ആമസോണില്‍ സാംസങ് 20-20 കാര്‍ണിവല്‍ ആരംഭിച്ചു. ഇന്നലെ തുടങ്ങി 21 വരെ നടക്കുന്ന പ്രത്യേക വില്‍പനയില്‍ ഗാലക്‌സി എ 8 പ്ലസ്, ഗാലക്‌സി ഓണ്‍ 7 പ്രൈം, ഗാലക്‌സി ഓണ്‍ 7 പ്രോ, ഗാലക്‌സി നോട്ട് 8 ഉള്‍പ്പടെയുള്ള സ്മാര്‍ട്‌ഫോണുകള്‍ 5000 രൂപവരെ വിലക്കിഴിവ് ലഭിക്കും. 34,990 രൂപ വിലയുള്ള സാംസങ് ഗാലക്‌സി എ 8 പ്ലസ് 29,990 രൂപയ്ക്ക് ലഭിക്കും. ഗാലക്‌സി ഓണ്‍ 7 പ്രൈം (32ജിബി)ന്‍റെ വില 12,990 രൂപയില്‍ നിന്നും 9,990 രൂപയിലേക്കെത്തി. ഇതിന്‍റെ 64 ജിബി പതിപ്പിന് 11,990 രൂപയാണ് വില. ഗാലക്‌സി നോട്ട് 8ന് 67,900 രൂപയാണ് വില. സീറോ കോസ്റ്റ് ഇഎംഐ ഓഫറുകളും ലഭ്യമാണ്. ഗാലക്‌സി ഓണ്‍5 പ്രോ, ജെ7 പ്രൈം, ജെ7 പ്രോ, ജെ7 മാക്‌സ്, ജെ7 ഡ്യുവോ തുടങ്ങിയ സ്മാര്‍ട്‌ഫോണുകളും സാംസങ് 20-20 കാര്‍ണിവലില്‍ വില്‍പനയ്‌ക്കെത്തുന്നുണ്ട്.

ഇന്ത്യ കുതിക്കുന്നു ഫ്രാന്‍സിനെയും കടന്ന്: ലോകത്തെ ആറാമത്തെ സാമ്പത്തിക ശക്തിയായി

ഏപ്രില്‍ 2018ലെ ഐ എം എഫിന്റെ വേള്‍ഡ് എക്കണോമിക്ക് ഔട്ട് ലുക്കിന്റെ കണക്കനുസരിച്ച് ഇന്ത്യ ലോകത്തെ ആറാമത്തെ സാമ്പത്തിക ശക്തിയായി മാറി. ജി ഡി പി 2.6 ട്രില്ല്യന്‍ ഡോളറില്‍ എത്തിയെന്നുള്ള വിവരം ഐ എം എഫാണ് പുറത്ത് വിട്ടത്. ഫ്രാന്‍സിനെ പിന്തള്ളിയാണ് ഇന്ത്യ ആറാം സ്ഥാനത്ത് എത്തിയത്. എന്നാല്‍ യു എസ്, ചൈന, ജപ്പാന്‍, ജര്‍മ്മനി, യു കെ എന്നീ രാജ്യങ്ങളാണ് ജി ഡി പിയില്‍ ഇന്ത്യക്കു മുന്നില്‍ നില്‍ക്കുന്നത്. നോട്ട് നിരോധനവും ജി എസ് ടിയും വരുത്തിയ പ്രത്യാഘാതങ്ങളെ രാജ്യത്തിന് അതിജീവിക്കാന്‍ സാധിച്ചുവെന്ന് ലോക ബാങ്കിന്റെയും ഐ എം എഫിന്റെയും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ സമ്പത്ത് വ്യവസ്ഥയുടെ കാര്യത്തില്‍ ഇവ രണ്ടും എത്രമാത്രം പരിക്കേല്‍പ്പിച്ചിരുന്നു എന്ന കാര്യം പരിഗണിക്കാതെയാണ് ഇത്. 2018ല്‍ 7.4ശതമാനം, 2019ല്‍ 7.8ശതമാനം എന്നിങ്ങനെയാണ് ഐ എം എഫ് ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് കണക്കാക്കിയിരിക്കുന്നത്. 2017 ല്‍ 6.7ശതമാനം വളര്‍ച്ചാ നിരക്കാണ് ഐ എം എഫ് ... Read more

പൂരങ്ങളുടെ പൂരത്തിന് കൊടിയേറി

പൂരങ്ങളുടെ പൂരമായ തൃശൂര്‍ പൂരത്തിന് തുടക്കമിട്ട് പാറമേക്കാവിലും തിരുവമ്പാടി ക്ഷേത്രത്തിലും കൊടിയേറി. പാറമേക്കാവിൽ ആറാട്ടിനായി ഭഗവതിയെ പുറത്തേക്ക് എഴുന്നള്ളിച്ചു. 25നാണ് പൂരം. 23ന് സാംപിൾ വെടിക്കെട്ട് നടക്കും. ചമയപ്രദർശനവും അന്നുതന്നെ ആരംഭിക്കും. എല്ലാ പൂരപ്രേമികളും ആവേശത്തോടെ കാത്തിരിക്കുന്ന പൂരം വെടിക്കെട്ടിന് സർക്കാർ അനുമതി നൽകി. സാംപിള്‍ വെടിക്കെട്ട്‌ നടക്കുന്ന 23നു തന്നെ വിവിധ സ്ഥലങ്ങളില്‍ നിന്നും പൂരപ്രേമികളും വിനോദസഞ്ചാരികളും തൃശൂര്‍ എത്തും. പൂരത്തിന്‍റെ മുന്നോടിയായി നടക്കുന്ന പൂരം എക്സിബിഷന്‍ വടക്കുനാഥ ക്ഷേത്ര നഗരിയില്‍ തുടങ്ങി. ലാലൂർ കാർത്യായനി ക്ഷേത്രം, കണിമംഗലം ശാസ്താ ക്ഷേത്രം, അയ്യന്തോൾ കാർത്യായനി ക്ഷേത്രം, ചെമ്പൂക്കാവ് ഭഗവതിക്ഷേത്രം, പനമുക്കുംപിള്ളി ശാസ്താക്ഷേത്രം, പൂക്കാട്ടിക്കര കാരമുക്ക് ഭഗവതിക്ഷേത്രം, ചൂരക്കാട്ടുകര ഭഗവതിക്ഷേത്രം, കുറ്റൂർ നെയ്തലക്കാവ് ഭഗവതിക്ഷേത്രം എന്നിവയാണു പൂരത്തിനു നേതൃത്വം നല്‍കുന്ന ഘടകക്ഷേത്രങ്ങൾ.

തീരനിയമ ഇളവ്; സ്വാഗതം ചെയ്ത് ടൂറിസം മേഖല

തീ​ര​ദേ​ശ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഇ​ള​വ് വ​രു​ത്തിയ കേ​ന്ദ്ര വ​നം-​പ​രി​സ്ഥി​തി മ​ന്ത്രാ​ല​യ തീരുമാനത്തെ സ്വാഗതം ചെയ്തു വിനോദ സഞ്ചാര മേഖല. തീരുമാനം കടലോര- കായലോര ടൂറിസത്തിന് ഉണര്‍വേകുമെന്ന് അസോസിയേഷന്‍ ഓഫ് ടൂറിസം ട്രേഡ് ഓര്‍ഗനൈസേഷന്‍സ് ഇന്ത്യ(അറ്റോയ്) പറഞ്ഞു. കടലോരങ്ങളിലും കായലോരങ്ങളിലും നിരവധി ടൂറിസം പദ്ധതികളാണ് തീര പരിപാലന അതോറിറ്റിയുടെ അനുമതി കാത്തു കിടക്കുന്നത്. ഇളവുകള്‍ പ്രാബല്യത്തില്‍ വരുന്നതോടെ ഇവയ്ക്കുള്ള തടസങ്ങള്‍ നീങ്ങും. വസ്തുതകള്‍ ഉള്‍ക്കൊണ്ടുള്ളതാണ് മന്ത്രാലയ തീരുമാനമെന്ന് അറ്റോയ് പ്രസിഡന്റ് പികെ അനീഷ്‌ കുമാറും സെക്രട്ടറി ശ്രീകുമാര മേനോനും പറഞ്ഞു. തീ​ര​ദേ​ശ​ത്തി​ന് 200 മീ​റ്റ​റി​നു​ള്ളി​ൽ നി​ർ​മാ​ണം പാ​ടി​ല്ലെ​ന്ന വ്യ​വ​സ്ഥ 50 മീ​റ്റ​റാ​യി ചു​രു​ക്കി​യാ​ണ് മന്ത്രാലയം പു​തി​യ വി​ജ്ഞാ​പ​നം ഇ​റ​ക്കി​യത് . തീ​ര​ദേ​ശ​ത്തെ പ​രി​സ്ഥി​തി ദു​ർ​ബ​ല പ്ര​ദേ​ശ​ങ്ങ​ൾ സം​ര​ക്ഷി​ക്ക​ണ​മെ​ന്നും ഇ​വി​ട​ങ്ങ​ളി​ലെ 30 ശ​ത​മാ​നം പ്ര​ദേ​ശ​ത്ത് മാ​ത്ര​മാ​യി​രി​ക്കും നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് അ​നു​മ​തി​യെ​ന്നും വി​ജ്ഞാ​പ​ന​ത്തി​ൽ പ​റ​യു​ന്നു. നി​ബ​ന്ധ​ന​ക​ൾ പാ​ലി​ച്ച് പ​രി​സ്ഥി​തി സൗ​ഹൃ​ദ റി​സോ​ർ​ട്ടു​ക​ൾ, ഹോ​ട്ട​ലു​ക​ൾ എ​ന്നി​വ നി​ർ​മി​ക്കാ​മെ​ന്നും വി​ജ്ഞാ​പ​ന​ത്തിലുണ്ട്. ദ്വീ​പു​ക​ളി​ലെ നി​ർ​മാ​ണ​ത്തി​ന്‍റെ പ​രി​ധി 50 മീ​റ്റ​റി​ൽ നി​ന്നും ... Read more

അപ്രഖ്യാപിത ഹര്‍ത്താലിന് പിന്നില്‍ വര്‍ഗീയത ഇളക്കിവിടലെന്ന്: ഡി ജി പി

അപ്രഖ്യാപിത ഹര്‍ത്താല്‍ നടത്തിയത് വര്‍ഗീയ വികാരം ഇളക്കിവിടാന്‍ ലക്ഷ്യമിട്ടാണെന്നു സ്ഥിരീകരിച്ച് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. ചിലര്‍ ഇതിനു മനഃപൂര്‍വം ശ്രമിച്ചതായി വ്യക്തമായിട്ടുണ്ട്. അവരെ കണ്ടെത്താനുള്ള അന്വേഷണം സംസ്ഥാന വ്യാപകമായി പുരോഗമിക്കുകയാണ്. സംഭവത്തില്‍ അറസ്റ്റിലായവരുടെ പശ്ചാത്തലം പരിശോധിക്കുമെന്നും ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. അതേസമയം, വര്‍ഗീയ കലാപത്തിനു സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നു സംസ്ഥാനത്ത് മൂന്നു ദിവസത്തെ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. ഹര്‍ത്താലും അതിന്റെ പിന്നില്‍ നടത്തിയ അക്രമങ്ങളും വര്‍ഗീയ സംഘടനകള്‍ മുന്‍കൂട്ടി നടത്തിയ തിരക്കഥയാണെന്നാണ് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായത്. കഠ്‌വയില്‍ നടന്ന സംഭവത്തിന്റെ പേരും പറഞ്ഞ് മതസ്പര്‍ധ വളര്‍ത്തുകയെന്ന ലക്ഷ്യത്തോടെ എസ്ഡിപിഐ പോലുള്ള തീവ്ര മുസ്ലിം അനുകൂല സംഘടനകളാണ് ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചതെന്നും പൊലീസ് കണ്ടെത്തി. ഹര്‍ത്താല്‍ നടത്തി അറസ്റ്റിലായവരുടെ പശ്ചാത്തലം കേന്ദ്രീകരിച്ചും,ഹര്‍ത്താല്‍ പ്രചാരണത്തിനു തുടക്കമിട്ടവരെ നിരീക്ഷിച്ചും അന്വേഷണം പുരോഗമിക്കുകയാണ്. വര്‍ഗീയ കലാപം ലക്ഷ്യമിട്ടുള്ള അക്രമങ്ങള്‍ കേരളത്തിന്റെ വടക്കന്‍ ജില്ലകള്‍ കേന്ദ്രീകരിച്ച് ഇനിയുമുണ്ടാകുമെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. കലാപങ്ങള്‍ തടയാനായി എല്ലായിടത്തും പരമാവധി പൊലീസുകാരെ വിന്യസിച്ചു ... Read more

ഒളിച്ചോട്ടം ഇല്ലാതാക്കാന്‍ പെണ്‍കുട്ടികള്‍ക്ക് ജീന്‍സും മൊബൈലും നിരോധിച്ചു

സ്ത്രീകളും പെണ്‍കുട്ടികളും ജീന്‍സും മൊബൈല്‍ ഫോണും ഉപയോഗിക്കുന്നത് നിരോധിച്ച് ഒരു ഗ്രാമപഞ്ചായത്ത്. ഹരിയാനയിലെ സോണിപത് ജില്ലയിലെ ഇസൈന്‍പൂര്‍ ഗ്രാമത്തിലാണ് നിരോധനം. ജീന്‍സും മൊബൈല്‍ ഫോണും ഉപയോഗിക്കുന്നത് ഒളിച്ചോട്ടം വര്‍ധിപ്പിക്കുമെന്ന് പറഞ്ഞാണ് നിരോധനം. ഇസൈന്‍പൂര്‍ ഖേദി പഞ്ചായത്താണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ഗ്രാമത്തില്‍ പെണ്‍കുട്ടിളെ ജീന്‍സ് ധരിക്കാന്‍ അനുവദിക്കില്ലെന്നും അവര്‍ മൊബൈല്‍ ഫോണ്‍ ദുരുപയോഗം ചെയ്യാനുള്ള സാധ്യത മുന്‍ നിര്‍ത്തി അതു നിരോധിച്ചിട്ടുണ്ടെന്നും ഗ്രാമത്തലവന്‍ സര്‍പാഞ്ച് പ്രേം സിംഗ് പറഞ്ഞു. ജീന്‍സും മൊബൈല്‍ഫോണും പെണ്‍കുട്ടികളെ നശിപ്പിക്കും എന്ന് പറയുന്നില്ല. പക്ഷേ അത് അവര്‍ക്ക് അനുയോജ്യമല്ല. ഈ നിയമം നടപ്പാക്കിയതു മുതല്‍ ഗ്രാമത്തിലെ സ്ഥിതി കൂടുതല്‍ മെച്ചപ്പെട്ടതായും സിംഗ് വ്യക്തമാക്കി. എന്നാല്‍ വളരെ വിചിത്രമായ ഉത്തരവാണിതെന്നാണ് ഗ്രാമത്തിലെ പെണ്‍കുട്ടികളുടെ പ്രതികരണം.