Category: Homepage Malayalam

കടല്‍ ഇന്നുരാത്രി വരെ പ്രക്ഷുബ്ധമാകും: വിനോദ സഞ്ചാരികള്‍ക്ക് ജാഗ്രതാ നിര്‍ദേശം

കേരളത്തിന്‍റെ തീരമേഖലയിൽ കടൽക്ഷോഭം ഇന്നു രാത്രി വരെ തുടരുമെന്ന് ദേശീയ സമുദ്ര ഗവേഷണകേന്ദ്രം. മൂന്നു മീറ്റർ വരെ ഉയരത്തിലുള്ള തിരമാലകൾക്കു സാധ്യതയുണ്ട്. തീരപ്രദേശത്തുള്ളവരും വിനോദ സഞ്ചാരികളും തീരക്കടലിൽ മൽസ്യബന്ധനത്തിനു പോകുന്നവരും ജാഗ്രത പുലർത്തണമെന്നും സമുദ്രഗവേഷണകേന്ദ്രം അറിയിച്ചു. കൊല്ലം, ആലപ്പുഴ, കൊച്ചി, പൊന്നാനി, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നിവിടങ്ങളിലെ തീരപ്രദേശങ്ങളിൽ ഇന്നു രാത്രി 11.30 വരെ കൂറ്റൻ തിരമാലകൾ ആഞ്ഞടിക്കുവാൻ സാധ്യതയുണ്ട്. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള തീരമേഖലകളിൽ വ്യാപകമായ നാശനഷ്ടമാണു കടൽക്ഷോഭം മൂലമുണ്ടായത്. നൂറുകണക്കിനു കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. ഒട്ടേറെ വീടുകൾ തകർന്നു. വലിയതുറയിൽ നേരത്തെയുള്ള അഞ്ചു ക്യാംപുകൾക്കു പുറമെ ഒരു ദുരിതാശ്വാസക്യാംപ് കൂടി തുടങ്ങി.

അഞ്ചു വര്‍ഷത്തിനിടയില്‍ ഇന്ധന വില റെക്കോര്‍ഡ് ഉയരത്തില്‍

സംസ്ഥാത്ത് ആദ്യമായി പെട്രോള്‍, ഡീസല്‍ വില എക്കാലത്തേയും ഉയര്‍ന്ന നിരക്കില്‍. തിരുവനന്തപുരത്ത് പെട്രോള്‍ ലീറ്ററിന് 78.43 രൂപയും ഡീസല്‍ വില 71.29 രൂപയുമായി. മുംബൈയില്‍ ഒരു ലീറ്റര്‍ പെട്രോളിന് 82.35 രൂപയായി. മറ്റു ജില്ലകളിലും പെട്രോള്‍, ഡീസല്‍ വില ഇതിനോടു സമാനമാണ്. 2013 സെപ്റ്റംബര്‍ 13നുശേഷമുള്ള ഉയര്‍ന്ന നിരക്കാണിപ്പോഴുള്ളത്. മാര്‍ച്ച് 17 മുതല്‍ പെട്രോളിന്റെയും ഡീസലിന്റെയും വില ഓരോ ദിവസവും കൂടുകയാണ്. കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ ഡീസല്‍ വിലയില്‍ ശരാശരി രണ്ടര രൂപയും പെട്രോള്‍ വിലയില്‍ രണ്ടു രൂപയ്ക്കു മുകളിലുമാണു വര്‍ധന. കഴിഞ്ഞ വര്‍ഷം ജൂണ്‍ 16 മുതലാണ് ഇന്ധന വില ഓരോ ദിവസവും മാറാന്‍ തുടങ്ങിയത്. അന്ന് 68.26, 58.39 രൂപയായിരുന്ന ഇന്ധന വിലയാണ് ഇപ്പോള്‍ ഈ രീതിയില്‍ ഉയര്‍ന്നിരിക്കുന്നത്.

ലിഗയുടെ മൃതദേഹം സ്വദേശത്ത് എത്തിക്കാൻ സർക്കാർ സഹായം നൽകും

കോവളത്ത് മരണമടഞ്ഞ വിദേശ യുവതി ലിഗയുടെ മൃതദേഹം സ്വദേശത്ത് എത്തിക്കാനുള്ള നടപടി സംസ്ഥാന സർക്കാർ ഏറ്റെടുക്കും. സംസ്ഥാന സർക്കാരിന്റെ നിർദ്ദേശ പ്രകാരം ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് ഇക്കാര്യം അറിയിച്ചത്. ലിഗയുടെ കുടുംബത്തിന് അടിയന്തിര സഹായമായി അഞ്ച് ലക്ഷം രൂപയും നൽകും. അടുത്ത ദിവസം തന്നെ ലിഗയുടെ സഹോദരി ഇൽസിക്ക് തുക കൈമാറുമെന്ന് മന്ത്രിയുടെ നിർദ്ദേശ പ്രകാരം ഇൽസിയെ നേരിൽ കണ്ട് സംസ്ഥാന ടൂറിസം ഡയറക്ടർ പി ബാലകിരൺ ഐഎഎസ് അറിയിച്ചു. ലിഗയുടെ മൃതദേഹം നാട്ടിൽ കൊണ്ടുപോകാനുള്ള നിയമ തടസങ്ങൾ മാറ്റാൻ സർക്കാരും ടൂറിസം വകുപ്പും മുൻകൈ എടുക്കുമെന്ന് ടൂറിസം ഡയറക്ടർ ഇൻസിയെ അറിയിച്ചു. കൂടാതെ മൃതദേഹം നാട്ടിൽ കൊണ്ട് പോകാനുള്ള ചിലവ്, ബന്ധുക്കളുടെ യാത്ര ചിലവ്, കേരളത്തിലെ താമസ ചിലവ് തുടങ്ങിയവ സംസ്ഥാന സർക്കാർ ഏറ്റെടുക്കുമെന്നും ബാലകിരൺ അറിയിച്ചു. ലിഗയുടെ മരണത്തിൽ മന്ത്രി കടകംപള്ളി സുരേന്ദ്രനും ടൂറിസം സെക്രട്ടറി റാണി ജോർജും അനുശോചനം രേഖപ്പെടുത്തി. അതേസമയം ലിഗയുടെ മരണത്തിൽ അസ്വാഭാവികത ... Read more

മാഹി മുതല്‍ മഞ്ചേശ്വരം വരെ ജലഗതാഗതം വരുന്നു

മാഹി മുതല്‍ മഞ്ചേശ്വരം വരെയുള്ള പുഴകളെ ബന്ധിപ്പിച്ച് ജലഗതാഗതത്തിനു പദ്ധതി. കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെയും സംസ്ഥാന വിനോദ സഞ്ചാര വകുപ്പിന്റെയും സഹായത്തോടെ മലനാട് ക്രൂസ് ടൂറിസം പദ്ധതിയാണ് ഇതു നടപ്പാക്കുന്നത്. ഇതിന്റെ ഭാഗമായി ചന്ദ്രഗിരിപ്പുഴയില്‍ ബോട്ട് ജെട്ടി നിര്‍മിക്കുന്ന സ്ഥലങ്ങളിലെ മണ്ണുപരിശോധന ആരംഭിച്ചു. ആദ്യഘട്ടത്തില്‍ വിനോദ സഞ്ചാരികളെ ആകര്‍ഷിപ്പിക്കുന്നതിനായി വഞ്ചിവീടുകള്‍ക്കു പിന്നാലെ യാത്രാബോട്ടുകള്‍ ഓടിക്കാനും പദ്ധതിയുണ്ട്. നിലവില്‍ കോട്ടപ്പുറം നിന്നു വലിയപറമ്പ് കേന്ദ്രീകരിച്ചാണ് വഞ്ചിവീടുകള്‍ ഓടുന്നത്. ഇതു നീലേശ്വരം തേജ്വസിനി പുഴ വഴി കാസര്‍കോട് ചന്ദ്രഗിരിപ്പുഴയുമായി ബന്ധിപ്പിക്കുന്നതിനാണ് പദ്ധതി. തേജ്വസിനി പുഴയില്‍ മണ്ണു പരിശോധന പൂര്‍ത്തിയാക്കി. ചന്ദ്രഗിരിപ്പുഴയില്‍ തളങ്കരക്കടവത്ത്, പുലിക്കുന്ന് (ചന്ദ്രഗിരിപ്പാലത്തിനടുത്ത്), ചേരൂര്‍, തെക്കില്‍ എന്നിവിടങ്ങളിലാണു ബോട്ട് ജെട്ടികള്‍ നിര്‍മിക്കുന്നത്. ഇവിടങ്ങളില്‍ മണ്ണു പരിശോധനയോടൊപ്പം പുഴയിലെ പാറപ്രദേശങ്ങളും അഴിമുഖങ്ങളും പരിശോധിക്കുന്നു. മണ്ണു പരിശോധന പൂര്‍ത്തിയാക്കുന്നതോടൊപ്പം റൂട്ട് സംബന്ധിച്ചുള്ള സര്‍വേ നടപടികള്‍ തുടങ്ങുമെന്ന് അധികൃതര്‍ അറിയിച്ചു. സംസ്ഥാന വിനോദ സഞ്ചാര വകുപ്പാണു പദ്ധതി നടപ്പാക്കുന്നതെങ്കിലും നിര്‍മാണം ഉള്‍നാടന്‍ ജലഗതാഗത വകുപ്പാണ്. തളങ്കരക്കടവത്താണ് ആധുനിക ... Read more

ട്രെയിന്‍ വൈകിയാല്‍ ഒരു കുപ്പി വെള്ളം സൗജന്യം

രാജധാനി, തുരന്തോ ട്രെയിനുകള്‍ രണ്ടു മണിക്കൂറിലേറെ വൈകിയോടിയാല്‍ ഒരു കുപ്പി വെള്ളം സൗജന്യമായി നല്‍കുമെന്ന് ഇന്ത്യന്‍ റെയില്‍വേ കേറ്ററിങ് ആന്‍ഡ് ടൂറിസം കോര്‍പറേഷന്‍ (ഐആര്‍സിടിസി). വെള്ളവും ഭക്ഷണവും ടിക്കറ്റില്‍ ഉള്‍പ്പെടുന്ന ഈ ട്രെയിനുകള്‍ വൈകിയാല്‍ യാത്രക്കാര്‍ക്ക് അധികച്ചെലവു വരുന്നതു പരിഗണിച്ചാണിത്. ഐആര്‍സിടിസിയുടെ തന്നെ റെയില്‍നീര്‍ ബ്രാന്‍ഡോ അതു ലഭ്യമല്ലെങ്കില്‍ മറ്റു ബ്രാന്‍ഡുകളുടെ കുപ്പിവെള്ളമോ ലഭിക്കുമെന്ന് ഐആര്‍സിടിസിയുടെ സര്‍ക്കുലറില്‍ പറയുന്നു.

ചെന്നൈയുടെ വടക്കന്‍ പ്രദേശത്തേക്കുള്ള മെട്രോ സര്‍വീസ് ജൂലൈയില്‍

വടക്കന്‍ ചെന്നൈയിലേക്കുള്ള മെട്രോ റെയില്‍ സര്‍വീസ് ജൂലൈയില്‍ ആരംഭിക്കുമെന്ന് അധികൃതര്‍. മെട്രോയുടെ ഒന്നാം ഘട്ടത്തില്‍ ഉള്‍പ്പെടുന്ന വിംകോ നഗര്‍ വരെയുള്ള പാതയിലെ സ്റ്റേഷനുകളായ വാഷര്‍മാന്‍പേട്ട്, ത്യാഗരാജ കോളജ്, കുര്‍ക്കുപേട്ട് എന്നീ സ്റ്റേഷനുകളുടെ ഇലക്ട്രിക്കല്‍-ഇലക്ട്രോണിക്‌സ് ജോലികള്‍ക്കുള്ള ടെന്‍ഡര്‍ ചെന്നൈ മെട്രോ റെയില്‍ ക്ഷണിച്ചു. ഭൂഗര്‍ഭ സ്റ്റേഷനുകളിലെ 70 ശതമാനം നിര്‍മാണവും പൂര്‍ത്തിയായി. വായു സഞ്ചാരത്തിനുള്ള എയര്‍ കണ്ടീഷനിങ് സിസ്റ്റം, ടണല്‍ വെന്റിലേഷന്‍ സിസ്റ്റം എന്നിവ ഉടന്‍ തന്നെ ഇവിടെ സ്ഥാപിക്കും. തുടക്കത്തില്‍ തന്നെ നിര്‍മാണം പൂര്‍ത്തിയായ ഭൂഗര്‍ഭ സ്റ്റേഷനുകളെ അപേക്ഷിച്ചു നിര്‍മാണ ചെലവ് 25 ശതമാനം വരെ കുറയ്ക്കാന്‍ വടക്കന്‍ ചെന്നൈയിലേക്കുള്ള റൂട്ടില്‍ മെട്രോ റെയില്‍ കോര്‍പറേഷന്‍ പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്. ചീട്ടിടവും കാര്‍ഡ് റീചാര്‍ജിനുള്ള കിയോസ്‌കും ഉള്‍പ്പെടുന്ന സ്ഥലം മാറ്റി ക്രമീകരിച്ചാണ് നിര്‍മാണ ചെലവ് പുതിയ ഭൂഗര്‍ഭ സ്റ്റേഷനുകളില്‍ കുറച്ചിരിക്കുന്നത്. പ്ലാറ്റ്‌ഫോമുകളുടെ നീളം ഉള്‍പ്പെടെയുള്ള മറ്റു നിര്‍മാണങ്ങളില്‍ മാറ്റമൊന്നും ഉള്‍ക്കൊള്ളിച്ചിട്ടില്ലെന്നും മെട്രോ അധികൃതര്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് വാഷര്‍മാന്‍പേട്ടിനും കുര്‍ക്കുപേട്ടിനും ഇടയിലുള്ള ... Read more

ദുബൈ വിമാനത്താവളത്തില്‍ മൂന്ന് പുതിയ പാലങ്ങള്‍ തുറക്കും

ദുബായ് രാജ്യാന്തര വിമാനത്താവള മേഖലയിലെ ഗതാഗതം സുഗമമാക്കുന്ന എയര്‍പോര്‍ട്ട് സ്ട്രീറ്റ് നവീകരണ പദ്ധതിയുടെ ഭാഗമായി മൂന്നു പാലങ്ങള്‍കൂടി യാത്രയ്ക്കായി തുറക്കും. എയര്‍പോര്‍ട് സ്ട്രീറ്റ് – നാദ് അല്‍ ഹമര്‍ ഇന്റര്‍ചെയ്ഞ്ച്, മാറക്കെച്ച് എയര്‍പോര്‍ട് സ്ട്രീറ്റ് ജംക്ഷന്‍ എന്നിവിടങ്ങളിലാണു പുതിയ പാലങ്ങള്‍. നാലു ജംക്ഷനുകളിലെ ഗതാഗതക്കുരുക്ക് ഇല്ലാതാക്കുന്നതിനുള്ള നിര്‍മാണപ്രവര്‍ത്തനങ്ങളാണ് എയര്‍പോര്‍ട് സ്ട്രീറ്റ് നവീകരണ പദ്ധതിയിലുള്ളത്. ഇതില്‍ റാഷിദിയ മെട്രോ സ്റ്റേഷനു സമീപമുള്ള പാലം കഴിഞ്ഞ മാസം തുറന്നിരുന്നു. നാദ് അല്‍ ഹമര്‍ സ്ട്രീറ്റില്‍ നിന്ന് എയര്‍പോര്‍ട് സ്ട്രീറ്റിലേക്ക് എളുപ്പത്തില്‍ പ്രവേശിക്കാവുന്ന രീതിയിലാണു പുതിയ പാലങ്ങളുടെ നിര്‍മാണം. ഇതോടെ നാദ് അല്‍ ഹമര്‍ ഭാഗത്തുനിന്നു വരുന്നവര്‍ക്കു സമയനഷ്ടം കൂടാതെ വിമാനത്താവളത്തിലെത്താനാകും. മാറക്കെച്ച് എയര്‍പോര്‍ട്ട് സ്ട്രീറ്റ് ജംക്ഷനില്‍ നിന്നു ട്രാഫിക് സിഗ്‌നലില്‍ കാത്തുനില്‍ക്കാതെതന്നെ വിമാത്താവളത്തിന്റെ ടെര്‍മിനല്‍ മൂന്നിലേക്ക് എത്താവുന്ന തരത്തിലാണു രണ്ടാമത്തെ പാലം തുറന്നിരിക്കുന്നത്. മാറക്കെച്ച് സ്ട്രീറ്റില്‍നിന്നു ദുബായ് ഏവിയേഷന്‍ എന്‍ജിനീയറിങ് പ്രോജക്ട് മേഖലയിലേക്ക് എളുപ്പത്തില്‍ എത്താന്‍ സഹായിക്കുന്നതാണു മൂന്നാമത്തെ പാലം. മാറക്കെച്ച് സ്ട്രീറ്റില്‍ ട്രാഫിക് ... Read more

അബുദാബിയില്‍ ഇനി സ്വയം ഇന്ധനം നിറയ്ക്കാം

അബുദാബി നാഷനല്‍ ഓയില്‍ കമ്പനി (അഡ്നോക്) സേവന സ്റ്റേഷനുകളില്‍ ഫ്ളെക്സ് സംവിധാനത്തിലൂടെ ഇന്ധനം നല്‍കാന്‍ പദ്ധതി. പ്രീമിയം, സെല്‍ഫ്, മൈ സ്റ്റേഷന്‍ എന്നീ സര്‍വീസ് മാര്‍ഗങ്ങളിലൂടെ ഉപഭോക്താക്കള്‍ക്ക് ഇന്ധനം നല്‍കാനാണ് അഡ്നോക് ഫ്ളെക്സ് രീതി രൂപകല്‍പന ചെയ്തിരിക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി. ചെറിയ ഫീസ് ഈടാക്കി പ്രീമിയം സേവനം ഉറപ്പാക്കും. സ്വന്തം വാഹനത്തില്‍ സ്വയം ഇന്ധനം നിറയ്ക്കാനുള്ള സൗകര്യമാണു രണ്ടാമത്തേത്. ഉപഭോക്താക്കള്‍ക്കു മെച്ചം ഈ രീതിയാണ്. മൂന്നാമത്തെ മൈ സ്റ്റേഷന്‍ രീതി പെട്രോളും പാചകവാതകവും നേരിട്ട് ഉപഭോക്താക്കള്‍ക്കു വിതരണം ചെയ്യുന്നതാണ്. ജീവനക്കാര്‍ക്കു പരിശീലനം നല്‍കി പുതിയ ഫ്ളെക്സ് സേവനരീതിയിലൂടെ ഉപഭോക്തൃ സേവനം മികച്ചതാക്കാനുള്ള ശ്രമത്തിലാണ് അഡ്നോക് ഡിസ്ട്രിബ്യൂഷന്‍. സേവനങ്ങള്‍ സംബന്ധിച്ചുള്ള ഉപഭോക്താക്കളുടെ സംശയങ്ങള്‍ക്കു സേവന സ്റ്റേഷനുകളിലെ ജീവനക്കാര്‍ മറുപടി നല്‍കുമെന്ന് അഡ്നോക് ഡിസ്ട്രിബ്യൂഷന്‍ അബുദാബി റീട്ടെയില്‍ സെയില്‍സ് വൈസ് പ്രസിഡന്റ് സുല്‍ത്താന്‍ സാലെം അല്‍ ജെനൈബി അറിയിച്ചു. നിലവില്‍ വാഹനത്തില്‍ സര്‍വീസ് സ്റ്റേഷനുകളിലെ ജീവനക്കാര്‍തന്നെയാണ് ഇന്ധനം നിറയ്ക്കുന്നതും പണം ഈടാക്കുന്നതും. ഈ രീതി പ്രീമിയം ... Read more

നാഥനില്ലാ ഹര്‍ത്താല്‍; കോഴിക്കോട് നിരോധനാജ്ഞ രണ്ടാഴ്ച്ച കൂടി

കോഴിക്കോട് നഗരപരിധിയില്‍ പ്രഖ്യാപിച്ചിരുന്ന നിരോധനാജ്ഞ രണ്ടാഴ്ചത്തേക്ക് കൂടി നീട്ടി. അപ്രഖ്യാപിത ഹര്‍ത്താലിന് പിന്നാലെ വീണ്ടും തെരുവിലിറങ്ങാന്‍ ആഹ്വാനം ചെയ്ത് എസ്ഡിപിഐ രംഗത്തിറങ്ങിയതോടെയാണ് നേരത്തെ ഒരാഴ്ചത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നത്. ഇതോടൊപ്പം സംസ്ഥാനത്ത് എല്ലായിടത്തും മൂന്ന് ദിവസം ജാഗ്രത പാലിക്കാനും അന്ന് സംസ്ഥാന പൊലീസ് മേധാവിയുടെ നിര്‍ദ്ദേശമുണ്ടായിരുന്നു. രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നല്‍കിയതിനെത്തുടര്‍ന്നാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നതെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ എസ് കാളിരാജ് മഹേഷ് കുമാര്‍ വ്യക്തമാക്കി. ഹര്‍ത്താലിന്റെ തൊട്ടുപിന്നാലെ മലപ്പുറം ജില്ലയുടെ ചില ഭാഗങ്ങളില്‍നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. കേരളാ പൊലീസ് നിയമം 78,79 വകുപ്പ് പ്രകാരം മലപ്പുറം ജില്ലാ പൊലീസ് മേധാവി ദേബേഷ് കുമാര്‍ ബെഹ്റയാണ്‌നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നത്. ജില്ലയിലെ താനൂര്‍, തിരൂര്‍, പരപ്പനങ്ങാടി പൊലീസ് സ്റ്റേഷന്‍ പരിധികളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നത്.

‘നിരക്കിളവ് ഉപേക്ഷിക്കല്‍ പദ്ധതി’ റെയില്‍വേ വ്യാപിപ്പിക്കുന്നു

53 വിഭാഗം യാത്രക്കാര്‍ക്കാണ് റെയില്‍വേ നിരക്കിളവ് നല്‍കുന്നത്. അതില്‍ മുതിര്‍ന്ന പൗരന്‍മാര്‍ക്കിടയിലാണ് നിരക്കിളവ് ഉപേക്ഷിക്കല്‍ പദ്ധതി പരീക്ഷിച്ചത്. റെക്കോര്‍ഡ് വിജയം കണ്ട പരീക്ഷണം മറ്റ് വിഭാഗങ്ങളിലൂടെ പരീക്ഷിക്കാന്‍ ഒരുങ്ങുകയാണ് റെയില്‍വേ. വിവിധ വിഭാഗത്തിലുള്ളവര്‍ക്ക് നിരക്കിളവ് നല്‍കുന്നതിലൂടെ വര്‍ഷം 33,000 കോടി രൂപയാണ് റെയില്‍വേയ്ക്ക് ബാധ്യത വരുന്നത്. ഇത് ചൂണ്ടിക്കാട്ടി മുതിര്‍ന്ന പൗരന്‍മാര്‍ക്കുള്ള സബ്‌സിഡി ഉപേക്ഷിക്കാന്‍ അഭ്യര്‍ഥിച്ചുള്ള പ്രചാരണത്തെ തുടര്‍ന്ന് 19 ലക്ഷം പേര്‍ അനുകൂലമായി പ്രതികരിച്ചത്. പദ്ധതി നടപ്പാക്കിയതിലൂടെ 32 കോടി രൂപ അധികലാഭം ലഭിച്ചുവെന്ന് റെയില്‍വേ അധികൃതര്‍ പറഞ്ഞു. ഭിന്നശേഷിക്കാര്‍, അര്‍ബുദ-വൃക്ക രോഗികള്‍, ഹൃദ്രോഗികള്‍, വീര ചരമം പ്രാപിച്ച സൈനികരുടെ വിധവകള്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവരാണ് ഇളവിന് അര്‍ഹര്‍. പൂര്‍ണമായോ ഭാഗികമായോ ഇളവ് ഉപേക്ഷിക്കണമെന്ന് അഭ്യര്‍ഥിച്ച് ഈ വിഭാഗക്കാര്‍ക്ക് റെയില്‍വേ മന്ത്രി പീയുഷ് ഗോയലിന്റെ പേരില്‍ കത്തയക്കും. ഇതു സംബന്ധിച്ച് വെബ്‌സൈറ്റ് തയ്യാറാക്കി അതില്‍ ഇളവ് ഉപേക്ഷിച്ചവരുടെ പേര് വിവരങ്ങളും പദ്ധതിയിലൂടെ റെയില്‍വേ സമാഹരിച്ച തുകയുടെ കണക്കും അപ്പപ്പോള്‍ പ്രസിദ്ധീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

വൺ പ്ലസ്​ 6​ മെയ് 18നെത്തും

വൺ പ്ലസ്​ 6​ സ്മാര്‍ട്ട്‌ഫോണ്‍ മെയ്​ 18ന്​ ഇന്ത്യയിലെത്തും. ടെക്​ വെബ്​സൈറ്റുകളാണ്​ വാർത്ത പുറത്തുവിട്ടത്​. ഏപ്രിൽ അവസാനത്തിലോ മെയ്​ ആദ്യ വാരത്തിലോ ഫോൺ എത്തുമെന്നായിരുന്നു ആദ്യമുണ്ടായിരുന്ന റിപ്പോർട്ടുകൾ. 35,000 രൂപ മുതൽ 40,000 വരെയായിരിക്കും ഫോണി​ന്‍റെ വിപണി വില. രണ്ട്​ വേരിയന്‍റ്കളിലാകും ഇന്ത്യൻ വിപണിയിൽ വൺ പ്ലസ്​ എത്തുക. 6 ജിബി റാമും 64 ജിബി സ്​റ്റോറേജുമുള്ള വേരിയന്റും 8 ജി.ബി റാമും 128 ജി.ബി സ്​റ്റോറേജുമുള്ള വേരിയന്‍റ്മാവും കമ്പനി പുറത്തിറക്കുക. സ്​നാപ്​ഡ്രാഗൺ പ്രൊസസർ കരുത്ത്​ പകരുന്ന ഫോണിന്​ 16,20 മെഗാപിക്​സലി​ന്‍റെറ ഇരട്ട കാമറകളുണ്ട്. ഐ ഫോണ്‍ എക്സുമായി കിടപിടിക്കുന്ന ഡിസൈനും ഫീച്ചറുമാണ് വൺ പ്ലസ്​ 6​നുള്ളത്. ആമസോണിലുടെ മാത്രമായിരിക്കും ഫോണി​ന്‍റെ വിൽപന.

യൂറോപ്പിലെ വിമാന കാര്‍ഗോ ഹോള്‍ഡുകളില്‍  സ്ലീപിംഗ് ബെര്‍ത്തുകള്‍ സ്ഥാപിക്കുന്നു

യൂറോപിലെ എയര്‍ക്രാഫ്റ്റ് ഭീമനായ എയര്‍ബസ് കമ്പനി, വിമാനങ്ങളിലെ കാര്‍ഗോ ഹോള്‍ഡുകളില്‍ യാത്രക്കാര്‍ക്കായി ഉറങ്ങാനുള്ള സൗകര്യം ഒരുക്കുന്നു. ഇതിനായി സ്ലീപ്പിംഗ് ബര്‍ത്തുകള്‍ സ്ഥാപിക്കും. A330 ജെറ്റുകളില്‍ 2020ഓടെ ഇത് പ്രവര്‍ത്തിച്ച് തുടങ്ങും. ”എയര്‍ക്രാഫ്റ്റിലെ കാര്‍ഗോ കംപാര്‍ട്ട്‌മെന്റിനകത്ത് സ്ലീപ്പര്‍ കംപാര്‍ട്ട്‌മെന്റുകള്‍ സജ്ജമായിരിക്കും” – ഫ്രഞ്ച് എയറോസ്‌പേയ്‌സ് കമ്പനിയായ സഫ്രാന്റെ ഭാഗമായ എയര്‍ബസ് ആന്‍ഡ് സോഡിയാക് എയ്‌റോസ്‌പേയ്‌സ് പറഞ്ഞു. കാര്‍ഗോ കണ്ടെയ്‌നറുകളില്‍ ഇത് കൈമാറ്റം ചെയ്യാന്‍ സാധിക്കുന്നതാണ്. A350 XWB എയര്‍ലൈനുകളിലും സ്ലീപ്പിംഗ് പോഡുകള്‍ സ്ഥാപിക്കാനുള്ള തീരുമാനത്തിലാണ്. സ്ലീപിംങ് ബെര്‍ത്തുകള്‍ യാത്രികരുടെ സൗകര്യം മാത്രമല്ല മെച്ചപ്പെടുത്തുന്നത് എയര്‍ലൈന്‍സിന്റെ വാണിജ്യ പ്രവര്‍ത്തനങ്ങളും മെച്ചപ്പെടുത്തുമെന്ന് എയര്‍ബസ് ആന്‍ഡ് സോഡിയാക് വ്യക്തമാക്കി. വിമാന യാത്രയിലുള്ള ഈ സമീപനം യാത്രക്കാരുടെ സൗകര്യം മെച്ചപ്പെടുത്തുന്നതിനാണെന്ന് എയര്‍ബസ് ക്യാബിന്‍ ആന്‍ഡ് കാര്‍ഗോ പ്രോഗ്രാം മേധാവി ജിയോഫ് പിന്നര്‍ വ്യക്തമാക്കി. ആദ്യഘട്ട പരിപാടിയില്‍ പല എയര്‍ലൈനുകളില്‍ നിന്നും നല്ല പ്രതികരണങ്ങള്‍ ലഭിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘ ഈ പദ്ധതി ലോവര്‍ ഡെക്കുകളിലുള്ള ഞങ്ങളുടെ പ്രാഗത്ഭ്യമാണ് തെളിയിക്കുന്നത്. ... Read more

ആർക്കോണത്ത് അറ്റകുറ്റപ്പണി: ട്രെയിന്‍ സര്‍വീസുകള്‍ ക്രമീകരിച്ചു

ആർക്കോണം യാർഡിൽ അറ്റകുറ്റപണികള്‍ നടക്കുന്നതിനാല്‍ ട്രെയിനുകള്‍ വഴിതിരിച്ചു വിടുമെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു. മേയ് ആറുവരെയാണു നിർമാണ ജോലികൾ നടക്കുക. മേയ് ഒന്നുവരെ രാവിലെ 9.30 മുതൽ വൈകിട്ട് 3.30 വരെ ആർക്കോണം വഴിയുള്ള ട്രെയിനുകൾ അരമണിക്കൂർ വരെ വൈകും. മേയ് രണ്ടു മുതൽ ആറുവരെ സിഗ്നൽ സംവിധാനത്തിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ആർക്കോണം സ്റ്റേഷനിലെ രണ്ടു ലൈനുകൾ മാത്രമേ ഗതാഗതത്തിനായി തുറന്നുകൊടുക്കുകയുള്ളു. സിഗ്നൽ സംവിധാനം പൂർണമായും ഉപയോഗിക്കാൻ കഴിയാത്തതിനാൽ ആർക്കോണത്തുനിന്നു പുറപ്പെടുന്ന എല്ലാ ട്രെയിനുകളും റദ്ദാക്കും. എന്നാൽ യാത്രക്കാരുടെ സൗകര്യാർഥം ആർക്കോണം– തിരുത്തണി റൂട്ടിൽ പത്ത് പാസഞ്ചർ ട്രെയിനുകൾ ഓടിക്കും. ഇതേ ദിവസങ്ങളിൽ ഗുണ്ടൂർ–ചെന്നൈ/പെരമ്പൂർ–ആർക്കോണം–ജോലാർപേട്ട റൂട്ടിലെ മെയിൽ, എക്സ്പ്രസ് ട്രെയിനുകൾ ഗുണ്ടൂർ–റെനിഗുണ്ട–തിരുത്തണി–മേൽപാക്കം–ജോലാർപേട്ട വഴി തിരിച്ചുവിടും. തിരുത്തണി, കട്പാടി, ഗുണ്ടൂർ, ചെന്നൈ സെൻട്രൽ, ചെന്നൈ എഗ്‌മൂർ എന്നീ സ്റ്റേഷനുകളിൽ യാത്രക്കാരെ സഹായിക്കാൻ പ്രത്യേക റെയിൽവേ ജീവനക്കാരെ നിയമിക്കും. റെയിൽവേയുടെ ഫെയ്സ്ബുക്ക് പേജിലും, ട്വിറ്റർ അക്കൗണ്ടിലും സർവീസുകളുടെ തൽസമയ വിവരങ്ങൾ ലഭിക്കും. ഇതു കൂടാതെ ... Read more

വൈറലായൊരു മെട്രോ മുങ്ങല്‍ വീഡിയോ കാണാം

ഒരു മഴപെയ്താല്‍ മതി അമേരിക്ക വരെ വെള്ളത്തിനടിയിലാവും. കനത്ത മഴയില്‍ ന്യൂയോര്‍ക്ക് മെട്രോ റെയില്‍ സ്റ്റേഷനുകളില്‍ വെള്ളം കയറിയതിന്റെ വീഡിയോ ആണ് ഇപ്പോ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. newyork metro station ന്യൂയോര്‍ക്കിലെ വിവിധ യാത്രക്കാര്‍ തന്നെയാണ് വെള്ളത്തിനടിയിലായ സ്റ്റേഷന്റെ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. newyork metro station 1 145 സ്ട്രീറ്റ് ബ്രോഡ്വേയില്‍ നിന്നുള്ള വീഡിയോകള്‍ എന്ന് പറഞ്ഞാണ് ഒരു യാത്രക്കാരന്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. കോണിപ്പടികളിലൂടെയുള്ള വെള്ളച്ചാട്ടവും. ഇതിലൂടെ കയറിപ്പോകുന്നയാളേയും കാണാം.

എടിവിഎമ്മുകളില്‍ ടിക്കറ്റ് എടുക്കാന്‍ ക്രെഡിറ്റ്/ഡെബിറ്റ് കാർഡുകൾ ഉപയോഗിക്കാം

ലോക്കൽ ട്രെയിൻ ടിക്കറ്റെടുക്കുന്നതിനുള്ള ഓട്ടോമാറ്റിക് ടിക്കറ്റ് വെൻഡിങ് മെഷീനുകളിൽ (എടിവിഎം) ക്രെഡിറ്റ്/ഡെബിറ്റ് കാർഡുകൾ ഉപയോഗിക്കാവുന്ന സ്വൈപിങ് സംവിധാനം ഘടിപ്പിക്കും. ഇതിനുള്ള പ്രാരംഭ നടപടികൾ മധ്യറെയിൽവേ ആരംഭിച്ചു. മുംബൈ സിഎസ്എംടി സ്‌റ്റേഷനിലെ രണ്ടോ മൂന്നോ എടിവിഎമ്മുകളിലാണ് തുടക്കത്തിൽ പരീക്ഷണാർഥം ഇവ സ്ഥാപിക്കുക. വിജയകരമെന്നു കണ്ടാൽ മറ്റു സ്‌റ്റേഷനുകളിലേക്കും വ്യാപിപ്പിക്കും. നിലവിൽ റെയിൽവേ ടിക്കറ്റ് കൗണ്ടറുകളിൽ നിന്നു ലഭിക്കുന്ന സ്മാർട് കാർഡ് ഉപയോഗിച്ചാണ് എടിവിഎമ്മുകളിൽ നിന്ന് ടിക്കറ്റെടുക്കുന്നത്. നഗരത്തിലെ ലോക്കൽ ട്രെയിൻ യാത്രക്കാരിൽ 13-15 ശതമാനം സ്മാർട് കാർഡ് ഉപയോഗിക്കുന്നുണ്ട്. പോയിന്‍റ് ഓഫ് സെയിൽസ് (പിഒഎസ്)  സംവിധാനം കൂടി വന്നാൽ കൂടുതൽ പേരെ ഇതിലേക്ക് ആകർഷിക്കാനാകും. നിലവിൽ റെയിൽവേയുടെ യുടിഎസ് മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിച്ചെടുക്കുന്ന ടിക്കറ്റുകളുടെ പ്രിന്‍റ് എടുക്കാനും എടിവിഎമ്മില്‍ സൗകര്യമുണ്ട്.