Category: Homepage Malayalam
ടൂറിസത്തിലെ വെല്ലുവിളികളെ അതിജീവിക്കുമെന്ന് രാജസ്ഥാന്‍
ടൂറിസം വളര്‍ച്ചയില്‍ സംസ്ഥാനം കുതിപ്പു തുടരുമെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യ. ഇക്കാര്യത്തില്‍ കേരളമടക്കമുള്ള സംസ്ഥാനങ്ങളുടെ വെല്ലുവിളി മറികടക്കും. ജയ്പൂരില്‍ ഗ്രേറ്റ് ഇന്ത്യന്‍ ട്രാവല്‍ ബസാറിന്റെ പത്താമത്തെ എഡിഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു രാജസ്ഥാന്‍ മുഖ്യമന്ത്രി . 2020ആകുന്നതോടെ 50 ദശലക്ഷം ടൂറിസ്റ്റുകള്‍ രാജസ്ഥാനിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ടൂറിസം രംഗത്ത് മികച്ച നേട്ടം കൈവരിച്ച കേരളമാണ് സംസ്ഥാനത്തിന്റെ വെല്ലുവിളിയെന്നും കേരളത്തിനെ മറികടക്കാന്‍ വര്‍ഷാവസാനമാകുന്നതോടെ സംസ്ഥാനത്തിന് സാധിക്കുമെന്നും മന്ത്രി പറഞ്ഞു. രാജസ്ഥാന്‍ ടൂറിസത്തിന് പൂര്‍ണ പിന്തുണ നല്‍കുന്ന കേന്ദ്ര വ്യോമയാന വകുപ്പിനോട് മന്ത്രി നന്ദി പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ ഉഡാന്‍ പദ്ധതി രാജസ്ഥാന്‍ വേണ്ട വിധമാണ് പ്രയോജനപ്പെടുത്തുന്നതെന്നും. ജയ്പൂരില്‍ നിന്നും കൊച്ചി, ഗോവ എന്നിവിടങ്ങളെ ബന്ധിപ്പിച്ചുള്ള വിമാന സര്‍വീസിനാണ് രാജസ്ഥാന്‍ ഊന്നല്‍ നല്‍കുന്നതെന്നും വസുന്ധര രാജെ സിന്ധ്യ പറഞ്ഞു. ടൂറിസ്റ്റുകള്‍ക്ക് മികച്ച അനുഭവപരിചയമണ്ടാകുന്നതനായി തിരഞ്ഞെടുത്ത് 10 ഐക്കോണിക്ക് ഡെസ്റ്റിനേഷനുകളില്‍ രാജസ്ഥാനിലെ അമര്‍ കോട്ടയും ഉള്‍പ്പെട്ടിട്ടുണ്ട്. കഴിഞ്ഞ നാല് വര്‍ത്തിനിടയില്‍ രാജസ്ഥാന്‍ ടൂറിസം മേഖലയില്‍ ... Read more
അറേബ്യന്‍ ട്രാവല്‍ മാര്‍ക്കറ്റില്‍ തിളങ്ങി കേരള ടൂറിസം
ആഗോളതലത്തില്‍ ശ്രദ്ധയാകര്‍ഷിക്കുന്ന അറേബ്യന്‍ ട്രാവല്‍ മാര്‍ക്കറ്റില്‍ സംസ്ഥാന ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നയിക്കുന്ന പ്രതിനിധി സംഘം പങ്കെടുക്കുന്നത് വഴി കേരള ടൂറിസം ശക്തമായ സാന്നിധ്യം അറിയിച്ചു. തദ്ദേശ ടൂറിസ്റ്റുകളുമായി ചര്‍ച്ച നടത്തിയ മന്ത്രി സംസ്ഥാനത്തെ ടൂറിസ്റ്റ്കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാനെത്തുന്നവര്‍ക്ക് നല്‍കുന്ന സ്വീകരണത്തെക്കുറിച്ച്അവരോട് വിശദമാക്കി. കൂടാതെ ശ്രീലങ്കന്‍ ടൂറിസം മന്ത്രി ജോണ്‍ അമരതുംഗയുമായി ടൂറിസം മന്ത്രി അറേബ്യന്‍ ട്രാവല്‍ മാര്‍ട്ട് വേദിയില്‍കൂടിക്കാഴ്ച നടത്തി. മഹാരാഷ്ട്ര ടൂറിസം മന്ത്രി ജയ് കുമാര്‍ റാവല്‍, എമിറേറ്റ്‌സ് എയ്‌റോനാട്ടിക്കല്‍സ് ആന്‍ഡ് ഇന്‍ഡസ്ട്രി അഫയേഴ്സ്വൈസ് പ്രസിഡന്റ് സലിം ഉബൈദുല്ല, കേരളത്തില്‍ നിന്ന് പങ്കെടുത്ത മറ്റു ഉന്നത ഉദ്യോഗസേഥരുമായും മന്ത്രിട്രാവല്‍ മാര്‍ക്കറ്റ് വേദിയില്‍ വെച്ച് ചര്‍ച്ചകള്‍ നടത്തി. അറേബ്യന്‍ മേഖലയില്‍ നിന്നുമുള്ള ടൂറിസ്റ്റുകളുടെ വരവില്‍ ഭാവിയില്‍ സംഭവിക്കാനിരിക്കുന്ന വളര്‍ച്ച മുന്നില്‍ക്കണ്ടാണ് കേരള ടൂറിസം ദുബായില്‍ നടക്കുന്ന അറേബ്യന്‍ ട്രാവല്‍ മാര്‍ക്കറ്റില്‍ പങ്കെടുത്തത്. ഏപ്രില്‍ 25ന് അറേബ്യന്‍ ട്രാവല്‍ മാര്‍ട്ട് സമാപിക്കും. മുന്‍വര്‍ഷത്തെ സഞ്ചാരികളുടെ കണക്കനുസരിച്ച് 2017ല്‍ 2.64 % വര്‍ദ്ധനവാണ് ... Read more
ലിഗയുടെ മരണം: ടൂറിസം സെക്രട്ടറി ഇല്‍സിയെയും ആന്‍ഡ്രൂസിനേയും സന്ദര്‍ശിച്ചു
തിരുവനന്തപുരം: കോവളത്ത് മരണമടഞ്ഞ ലാത്വിയന്‍ സ്വദേശി ലിഗ സ്‌ക്രോമാന്റെ മൃതദേഹം നാട്ടിലെത്തിക്കാന്‍ ആവശ്യമായ എല്ലാ സഹായമങ്ങളും സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് ലിഗയുടെസഹോദരി ഇല്‍സിയെയും ഭര്‍ത്താവ് ആന്‍ഡ്രൂസിനേയും സന്ദര്‍ശിച്ച കേരള ടൂറിസം സെക്രട്ടറി റാണി ജോര്‍ജ് പറഞ്ഞു. കോവളത്ത് മരണമടഞ്ഞ വിദേശ വനിത ലിഗയുടെ സഹോദരി ഇൽസിയെ ടൂറിസം വകുപ്പ് സെക്രട്ടറി റാണി ജോർജ്ജ് ഐ എ എസ് സന്ദർശിക്കുന്നു ലീഗയുടെ മരണത്തില്‍ ടൂറിസം സെക്രട്ടറിഅനുശോചനം രേഖപ്പെടുത്തി.തന്റെ സഹോദരിയുടെമൃതദേഹം നാട്ടില്‍ കൊണ്ട് പോകണമെന്ന ഇല്‍സിയുടെ ആവശ്യം എത്രയും വേഗം സാധ്യമാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് റാണി ജോര്‍ജ് ഉറപ്പു നല്‍കി. മൃതദേഹം നാട്ടില്‍ കൊണ്ട് പോകാനുള്ള ചിലവ്, ബന്ധുക്കളുടെ യാത്ര ചിലവ്, കേരളത്തിലെ താമസ ചിലവ് തുടങ്ങിയവ സംസ്ഥാന സര്‍ക്കാര്‍ വഹിക്കുമെന്നും ടൂറിസം സെക്രറട്ടറി ഇല്‍സിയെ അറിയിച്ചു
കേരളത്തിലും വരുന്നു റോ–റോ
ചരക്കുലോറികളെ ട്രെയിനിൽ കയറ്റി ലക്ഷ്യസ്ഥാനത്തെത്തിക്കുന്ന റോ–റോ (റോൾ ഓൺ റോൾ ഓഫ്) സംവിധാനം കേരളത്തിലും വരുന്നു. കേരളത്തിലെ ആദ്യത്തെ റോ–റോ സർവീസ് പാലക്കാട് ഡിവിഷനു ലഭിക്കുമെന്നാണു സൂചന. വിദൂരസ്ഥലങ്ങളിലേക്കു ചരക്കുമായി പോകുന്ന ലോറികളെ വഴിയിലെ നഗരപ്രദേശങ്ങളിലെ ഗതാഗതക്കുരുക്കിൽ നിന്ന് ഒഴിവാക്കാൻ നിശ്ചിത ദൂരം ട്രെയിനിൽ കയറ്റുകയാണു റോ–റോയിൽ ചെയ്യുന്നത്. ഒരുട്രെയിനിൽ മുപ്പതോ നാൽപ്പതോ വലിയ ലോറികൾ കയറ്റാം. ചരക്കുവാഹനങ്ങൾക്കു കുറഞ്ഞ സമയം കൊണ്ടു ലക്ഷ്യത്തിലെത്താം എന്നു മാത്രമല്ല, അത്രയും ദൂരത്തെ ഡീസൽ വിനിയോഗം, അന്തരീക്ഷ മലിനീകരണം, മനുഷ്യാധ്വാനം തുടങ്ങിയവയും ഒഴിവാക്കാം. പല നഗരപ്രദേശങ്ങളിലും തിരക്കേറിയ പകൽ സമയത്തു ചരക്കുലോറികൾ ഹൈവേകളിൽ ഓടാൻ അനുമതിയില്ല. റോ–റോ സൗകര്യം നിലവിൽ വന്നാൽ സംസ്ഥാനത്തെ റോഡപകടങ്ങളിൽ വലിയൊരു പങ്ക് ഒഴിഞ്ഞു പോകുകയും ചെയ്യും. കൊങ്കൺ റെയിൽവേയിൽ 1999ലാണു റോ–റോ സർവീസ് തുടങ്ങിയത്. സൂറത്ത്കൽ, മഡ്ഗാവ്, മഹാരാഷ്ട്രയിലെ കാറാഡ് എന്നിവിടങ്ങളിൽ റോ–റോ സർവീസിനു വേണ്ടി ചരക്കുവാഹനങ്ങൾ ട്രെയിനിൽ കയറ്റാനും ഇറക്കാനും സൗകര്യമുണ്ട്. കേരളത്തിൽ നിന്നു വടക്കേ ഇന്ത്യയിലേക്കു ... Read more
ചരിത്രം തിരുത്തി ഒഡീഷയിലെ ക്ഷേത്രം
400 വര്‍ഷത്തിന്റെ ചരിത്രമാണ് ഈ ക്ഷേത്രം തെറ്റിച്ചത്. കേന്ത്രാപാരയിലെ മാപഞ്ചുബറാഹി ക്ഷേത്രത്തിനുള്ളില്‍ പുരുഷന്‍മാര്‍ക്ക് പ്രവേശനം നല്‍കി. ഭാരക്കൂടുതലുള്ള വിഗ്രഹം മാറ്റി സ്ഥാപിക്കുന്നതിനു വേണ്ടിയാണ് നൂറ്റാണ്ടുകളായി പുരുഷന്‍മാര്‍ക്ക് പ്രവേശനം നിഷേധിച്ച ക്ഷേത്രത്തില്‍ അവരെ കയറ്റിയത്. വിവാഹിതകളായ അഞ്ചു ദളിത് സ്ത്രീകളാണ് ക്ഷേത്രം നടത്തുന്നത്. കടലോരപ്രദേശമായ ശതഭായ ഗ്രാമത്തെ പ്രകൃതിദുരന്തങ്ങളില്‍ നിന്ന് രക്ഷിച്ച് നിര്‍ത്തുന്നത് മാ പഞ്ചുബറാഹിയാണെന്നാണ് ഗ്രാമവാസികളുടെ വിശ്വാസം. ആയിരത്തില്‍ താഴെ മാത്രമാണ് ഇവിടുത്തെ ജനസംഖ്യ. എന്നാല്‍ ആഗോളതാപനം മൂലം സമുദ്രനിരപ്പ് ഉയരുന്നതിനാല്‍ ശതഭായ ഗ്രാമത്തിലെ ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കാന്‍ ഒഡീഷ സര്‍ക്കാര്‍ തീരുമാനിച്ചു. ഇതോടെയാണ് വിഗ്രഹങ്ങളെയും ഇവര്‍ പോകുന്നിടത്തേക്ക് മാറ്റാന്‍ തീരുമാനിക്കുന്നത്. അഞ്ച് വിഗ്രഹങ്ങളാണ് ക്ഷേത്രത്തിലുള്ളത്. ഓരോ വിഗ്രഹത്തിനും ഒന്നര ടണ്‍ ഭാരമാണുള്ളത്. ക്ഷേത്രം മാറ്റിസ്ഥാപിക്കുന്നതിന്റെ ഭാഗമായി വിഗ്രഹങ്ങള്‍ പുതിയ ഇടത്തേക്ക് മാറ്റാന്‍ ബുദ്ധിമുട്ടനുഭവപ്പെട്ടതിനാലാണ് പുരുഷന്‍മാരുടെ സഹായം തേടിയതും അത് ചരിത്ര സംഭവമായതും. പഴയ ക്ഷേത്രത്തിന് 12 കിലേമീറ്റര്‍ അകലെയാണ് പുതുതായി ക്ഷേത്രം നിര്‍മ്മിച്ചത്. ഇവിടെ ശുദ്ധികര്‍മ്മങ്ങളള്‍ നടന്നുവരികയാണെന്ന് ഗ്രാമവാസികള്‍ അറിയിച്ചു.
പര്‍വതങ്ങള്‍ക്കിടയിലെ ഉദയസൂര്യന്‍റെ നാട്
ഉദയസൂര്യന്‍റെ നാട് എന്നുവിളിപ്പേരുള്ള അരുണാചൽ പ്രദേശ്. പ്രകൃതി സൗന്ദര്യവും ഹരിതവും സമൃദ്ധവുമായ വനഭൂമിയും പര്‍വതങ്ങളുമുള്ള നാട്. ജനസാന്ദ്രത തീരെ കുറഞ്ഞ ഈ സംസ്ഥാനത്തിന് തെക്ക് ആസാം, നാഗാലാൻഡ് സംസ്ഥാനങ്ങളും വടക്കും പടിഞ്ഞാറും കിഴക്കും യഥാക്രമം അയൽരാജ്യങ്ങളായ ചൈന, ഭൂട്ടാൻ, മ്യാന്മാർ എന്നിവയുമായും അതിർത്തി പങ്കിടുന്നു. സഞ്ചാരികളെ എന്നും മോഹിപ്പിക്കുന്ന അരുണാചലിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ പരിചയപ്പെടാം. ബലുക്‌പോങ് തിരക്കുകളില്‍ നിന്നും ബഹളങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറി പ്രകൃതിയുടെ മനോഹാരിതയുമായി നിലനില്‍ക്കുന്ന ഒരിടം. അതാണ് ബലുക്‌പോങ്. ഹിമാലയത്തിന്‍റെ താഴ്‌വാരങ്ങളില്‍ സ്ഥിതി ചെയ്യുന്ന കൊച്ചു ഗ്രാമം. കുറഞ്ഞ വാക്കുകളില്‍ ബലുക്പോങ്ങിനുള്ള വിശേഷണം ഇതാണ്. കമേങ് ജില്ലയിലാണ് ബലുക്‌പോങ് സ്ഥിതി ചെയ്യുന്നത്. കമേങ് നദിയയ്ക്ക് സമാന്തരമായി ഇരുവശങ്ങളിലും കാടുകള്‍ തിങ്ങി നിറഞ്ഞു കിടക്കുന്ന ഇവിടം അരുണാചല്‍ പ്രദേശില്‍ ഒരു യാത്രകനു കണ്ടെത്താന്‍ കഴിയുന്ന ഏറ്റവും മനോഹരമായ സ്ഥലമാണ്. ഗോത്ര വിഭാഗമായ അകാക്കാരാണ് ഇവിടുത്തെ താമസക്കാര്‍. റാഫ്ടിങ്, ട്രക്കിങ്, ഹൈക്കിങ്, സെസാ ഓര്‍ക്കിഡ് സാങ്ച്വറി, പഖൂയ് വൈല്‍ഡ് ലൈഫ് ... Read more
പലചരക്ക് മേഖലയില്‍ പിടിമുറുക്കാന്‍ ഒരുങ്ങി ആമസോണ്‍
വന്‍കിട ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റായ ആമസോണ്‍ ഇന്ത്യയില്‍ വന്‍ പദ്ധതിക്കായി ഒരുങ്ങുന്നു.ഗ്രോസറി, വെജിറ്റബിള്‍ മാര്‍ക്കറ്റുകളിലേക്കും തങ്ങളുടെ ആധിപത്യം വ്യാപിപ്പിക്കാനാണ് ആമസോണിന്റെ ലക്ഷ്യം. ഇന്ത്യയില്‍ എവിടേക്കും ഓണ്‍ലൈന്‍ ഓര്‍ഡറുകള്‍ വഴി ഗ്രോസറി ഉത്പന്നങ്ങളും എത്തിച്ചു നല്‍കുന്ന പദ്ധതിയായ ‘ആമസോണ്‍ ഫ്രഷ്’ അഞ്ച് വര്‍ഷം കൊണ്ട് സാക്ഷാത്കരിക്കാനാണ് ആമസോണ്‍ നീക്കം. പലചരക്കു ഉത്പന്നങ്ങള്‍, പച്ചക്കറി, ഇറച്ചി, പഴങ്ങള്‍ തുടങ്ങി ഏത് സാധനങ്ങളും രണ്ട് മണിക്കൂര്‍ കൊണ്ട് വീടുകളിലെത്തിക്കുന്ന പദ്ധതിയാണ് ആമസോണ്‍ ഫ്രഷ്. സോപ്പുകളും ക്ലീനിംഗ് പ്രൊഡക്ടുകളുമായി ഇപ്പോള്‍ തന്നെ ഒരു വലിയ വിഭാഗം ഉത്പന്നങ്ങള്‍ ആമസോണ്‍ വഴി ലഭ്യമാണ്. ഇത് മറ്റ് ഗ്രോസറി, വെജിറ്റബിള്‍ വിഭാഗങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കാനാണ് കമ്പനിയുടെ തീരുമാനം. യു.എസില്‍ മുമ്പേ തന്നെ പരീക്ഷിച്ച് വിജയിച്ച പദ്ധതിയാണ് ആമസോണ്‍ ഫ്രഷ്. നിലവില്‍ ഇന്ത്യയില്‍ പാന്‍ട്രി എന്ന പേരില്‍ ആമസോണ്‍ ചെറിയ തോതില്‍ ഗ്രോസറി ഡെലിവറി സേവനങ്ങള്‍ നടത്തുന്നുണ്ട്. ഇത് വിപുലീകരിച്ച് പ്രാദേശിക കച്ചവടക്കാരുമായി ചേര്‍ന്ന് ആമസോണ്‍ ഫ്രഷ് ആക്കിമാറ്റാനാണ് തീരുമാനം. അടുത്ത ... Read more
ജിയോയ്ക്ക് വെല്ലുവിളിയുമായി എയര്‍ടെല്‍
ജിയോയെ വെല്ലുവിളിച്ച് അതിഗംഭീര ഓഫറുമായി പ്രമുഖ ടെലികോം കമ്പനിയായ എയര്‍ടെല്‍. 49 രൂപയ്ക്കാണ് എയര്‍ടെലിന്റെ 3ജിബി 4ജി ഡാറ്റ നല്‍കുന്ന ഓഫര്‍. ഒരു ദിവസമായിരിക്കും ഓഫറിന്റെ വാലിഡിറ്റി. മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോ ഉയര്‍ത്തുന്ന വെല്ലുവിളിയെ പ്രതിരോധിക്കാനാണ് എയര്‍ടെലിന്റെ നീക്കം. ജിയോയുടെ സമാന ഓഫര്‍ കുറച്ചു വ്യത്യസ്തമാണ്. 49 രൂപയ്ക്ക് 1 ജിബി, 28 ദിവസത്തേക്കാണ് കലാവധി. 52 രൂപയുടെ ഓഫറില്‍ 1.05 ജിബി ലഭിക്കും, വാലിഡിറ്റി ഏഴ് ദിവസം. അതായത് പ്രതിദിനം .15 ജിബി. 49 രൂപയുടെ പാക്കാണെങ്കില്‍ ജിയോ ഫോണ്‍ ഉപഭോക്താക്കള്‍ക്ക് മാത്രമേ ലഭിക്കൂ. തെരഞ്ഞെടുത്ത മേഖലകളില്‍ മാത്രമാണ് എയര്‍ടെല്‍ ഇപ്പോള്‍ 49 രൂപയുടെ പ്ലാന്‍ ലഭ്യമാക്കുന്നത്. അതുകൊണ്ടുതന്നെ നിങ്ങളുടെ മേഖലയില്‍ പ്ലാന്‍ ലഭ്യമാണോ എന്ന് പരിശോധിച്ച ശേഷം മാത്രം റീചാര്‍ജ് ചെയ്യുക.
തൃശ്ശൂര്‍ പൂരം വെടിക്കെട്ട് മാനത്തുപൊട്ടുന്നത് മാത്രം കാണാം
തൃശ്ശൂര്‍ പൂരം വെടിക്കെട്ടു കാണാൻ കാണികൾക്കു സൗകര്യമുണ്ടാകില്ല. വെടിക്കെട്ടു നടക്കുന്ന രാഗം തിയേറ്റർ മുതൽ നായ്ക്കനാൽ വരെ ആരെയും നിൽക്കാൻ അനുവദിക്കില്ലെന്നു പൊലീസ് വ്യക്തമാക്കി. ആദ്യമായാണു ഇത്തരമൊരു നടപടി. ഡിജിപി ആവശ്യപ്പെട്ടതിനെ തുടർന്നാണിതെന്നും ഇനി ചർച്ച ചെയ്യില്ലെന്നും പൊലീസ് ദേവസ്വം ഭാരവാഹികളെ അറിയിച്ചു. ഫലത്തിൽ കാണികളില്ലാതെ വെടിക്കെട്ടു നടക്കുന്ന അവസ്ഥയായി. വെടിക്കെട്ട് അവസാനിക്കുന്ന ഫിനിഷിങ് പോയന്‍റ് ഒഴിച്ചുള്ള സ്ഥലങ്ങളില്‍ കാണികളെ അനുവദിച്ചിരുന്നു. അതു വേണ്ടെന്നാണു പൊലീസ് തീരുമാനം. കുടമാറ്റത്തിനു രണ്ടു വിഭാഗത്തിന്‍റെയും ഇടയിൽ കാണികളെ നിർത്താതിരിക്കാനുള്ള ശ്രമവും നടന്നിരുന്നു. ഇതു ജനകീയ സമ്മർദ്ദത്തെത്തുടർന്ന് പൊലീസ് ഒഴിവാക്കി.
കേരളത്തിലെ ആദ്യത്തെ ഐമാക്സ് തിയേറ്റര്‍ കഴക്കൂട്ടത്ത്
കേരളത്തിലെ ആദ്യത്തെ ഐ മാക്സ് തിയേറ്റര്‍ കഴക്കൂട്ടത്ത്. ടെക്നോപാര്‍ക്ക് മൂന്നാംഘട്ട വികസന്നത്തിന്‍റെ ഭാഗമായി നിര്‍മിക്കുന്ന ടോറസ്-സെന്‍ട്രം മാളിലാണ് ഐമാക്സ് എത്തുന്നത്. 11 സ്ക്രീനുകളില്‍ ഒന്നിലായിരിക്കും ഐമാക്സ് സാങ്കേതികവിദ്യ ഉപയോഗിക്കുന്നത്. ലോകത്തിലെ നാലാമത്തെ വലിയ സിനിമാ പ്രദര്‍ശന കമ്പനിയായ സിനിപോളിസാണ് ഐമാക്സിനെ കഴക്കൂട്ടത്ത് എത്തിക്കുന്നത്. ഇമേജ് മാക്സിമം എന്നതിന്‍റെ ചുരുക്കപ്പേരാണ് ഐമാക്സ്. പേരുപോലെത്തന്നെ വലിയ ദൃശ്യങ്ങള്‍ കാണുന്ന തിയേറ്റര്‍. കനേഡിയന്‍ കമ്പനിയായ ഐമാക്സ് കോര്‍പറേഷനാണ് ഐമാക്സ് സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തത്. മള്‍ട്ടിപ്ലക്സിന്‍റെ വലിപ്പമനുസരിച്ചാണ് ഐമാക്സ് സ്ക്രീനുകള്‍ തയ്യാറാക്കുന്നത്. 47×24 അടിമുതല്‍ 74×46 അടിവരെയാകും സ്ക്രീനിന്‍റെ വലിപ്പം. അതായത് തറയില്‍ നിന്നും മുകളറ്റം വരേയും ചുമരില്‍ നിന്നും മറ്റൊരു ചുമരുവരെയുമാകും നീളം. തിയേറ്ററിന്‍റെ എല്ലാ വശത്തു ഇരുന്നാലും ഒരേപോലെ വലിപ്പമുള്ള ദൃശ്യം കാണാനാകും. ലേസര്‍ അധിഷ്ഠിത ഡിജിറ്റല്‍ ശബ്ദ സൗകര്യമാണ് തിയേറ്ററില്‍ ഒരുക്കുക.
കുറഞ്ഞ ചിലവില്‍ ദാഹമകറ്റി കോട്ടയം റെയില്‍വേ സ്റ്റേഷന്‍
വേനല്‍ ചൂടില്‍ തളര്‍ന്ന് കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ എത്തുന്നവര്‍ക്ക് കുറഞ്ഞചിലവില്‍ ദാഹമകറ്റാം. റെയില്‍വേ സ്റ്റേഷനില്‍ സ്ഥാപിച്ച വെന്‍ഡിങ്ങ് മെഷീന്‍ വഴിയാണ് കുറഞ്ഞ ചിലവില്‍ വെള്ളം കിട്ടുന്നത്. ഒരുരൂപയ്ക്ക് 300 മില്ലിയും, മൂന്ന് രൂപയ്ക്ക് 500 മില്ലിയും, അഞ്ച് രൂപയ്ക്ക് ഒരു ലിറ്ററും, എട്ട് രൂപയ്ക്ക് രണ്ട് ലിറ്ററും, 20 രൂപയ്ക്ക് അഞ്ച് ലിറ്റര്‍ കുടിവെള്ളവും ലഭിക്കും. 24 മണിക്കൂര്‍ സേവനം ലഭിക്കുന്ന വെന്‍ഡിങ്ങ് മെഷീനില്‍ നിന്ന് കുപ്പി ഉള്‍പ്പെടെ വെള്ളം ലഭിക്കും. 300 മില്ലിലിറ്ററിനും ഒരുലിറ്ററിനും ഒരു രൂപയുടെയും അഞ്ച് രൂപയുടെയും നാണയം നിക്ഷേപിക്കണം. അഞ്ച് രൂപയുടെ ചെമ്പിന്റെ നാണയം നിക്ഷേപിച്ചാല്‍ മാത്രമേ കുടിവെള്ളം ലഭ്യമാകുകയുള്ളൂ. ഇത് യന്ത്രത്തിന്റെ പോരായ്മയാണ്. 15 ദിവസം കൂടുമ്പോള്‍ വെള്ളം പരിശോധനയ്ക്ക് വിധേയമാക്കുകയും ഫലം സൂക്ഷിക്കുകയും ചെയ്യും. റെയില്‍വേ സ്റ്റേഷനുകളില്‍ കടകളില്‍ കുപ്പിവെള്ളത്തിന് 15 രൂപയാണ് വില ഈടാക്കുന്നത്. ഈ സമയം കുറഞ്ഞവിലയില്‍ യാത്രക്കാര്‍ക്ക് ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കുകയാണ് റെയില്‍വേ. നിലവില്‍ മൂന്ന് വെന്‍ഡിങ്ങ് മെഷീനുള്ള ... Read more
കൂടൊരുക്കാന്‍ പെലിക്കണ്‍ പക്ഷികള്‍ കുമരകത്തെത്തി
ശാന്ത സുന്ദര പ്രകൃതിയില്‍ കൂട് വെച്ച് കുഞ്ഞുങ്ങളെ വിരിയിക്കുന്ന പെലിക്കണ്‍ പക്ഷികള്‍ കുമരകത്ത് എത്തി. ആന്ധ്രപ്രദേശ്, തമിഴ്‌നാട് എന്നിവടങ്ങളില്‍ മാത്രം കൂടൊരുക്കിയിരുന്ന പെലിക്കണ്‍ പക്ഷികള്‍ കേരളത്തില്‍ വന്ന് തുടങ്ങിയിട്ട് മൂന്ന് വര്‍ഷമേ ആയിട്ടുള്ളൂ. പുള്ളിച്ചുണ്ടന്‍ കൊതുമ്പനം എന്ന് മലയാളത്തില്‍ അറിയപ്പെടുന്ന ഇവ വംശ നാശ ഭീഷണി നേരിടുന്ന ഇനമാണ്. സ്‌പോട്ട് ബില്‍ഡ് പെലിക്കണ്‍ എന്ന ഇനത്തില്‍പെട്ട ഇവ ശീതകാലത്ത് മാത്രമേ കേരളത്തില്‍ വരാറുള്ളൂ. മുട്ടയിട്ട് കുഞ്ഞുങ്ങളെ വിരിയിക്കുവാന്‍ മാത്രം എത്തിയിരുന്ന ഇവ എന്നാല്‍ ഇപ്പോള്‍ മടങ്ങി പോകാറില്ല. വേമ്പനാട് കായല്‍തീരത്തെ സ്വാഭാവിക പക്ഷിസങ്കേതത്തിലാണ് കൂടുകളേറെയും. പക്ഷികള്‍ക്ക് അലോസരം ഉണ്ടാകാതിരിക്കാന്‍ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് സങ്കേതത്തിലെ ഗൈഡ് ടി.കെ.മോഹന്‍ പറഞ്ഞു.
ലിഗയുടെ കുടുംബത്തിന് നീതി ഉറപ്പാക്കുമെന്ന് ഡിജിപി
അയര്‍ലന്‍ഡ് സ്വദേശിനി ലിഗയുടെ കുടുംബത്തിന് നീതി ഉറപ്പാക്കുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. ലിഗയുടെ മരണകാരണം കണ്ടെത്താന്‍ ശാസ്ത്രീയമായ അന്വേഷണമാണ് പൊലീസ് നടത്തുന്നത്. പാളിച്ചകളില്ലാത്ത അന്വേഷണം നടത്തി ലിഗയുടെ മരണകാരണം കണ്ടെത്താനാണ് പൊലീസ് ഇപ്പോള്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വിദേശത്തു നിന്നും വന്ന ഒരാള്‍ക്ക് കേരളത്തില്‍ വച്ച് ഇങ്ങനെയൊരു ദുരന്തമുണ്ടായി എന്നതാണ് കേസിലെ പ്രധാന വിഷയം. ആ ഗൗരവം ഉള്‍ക്കൊണ്ടു തന്നെയാണ് പോലീസ് ഈ കേസിനെ സമീപിച്ചിട്ടുള്ളത്. വളരെ സൂഷ്മതയോടെ ഈ കേസുമായി ബന്ധപ്പെട്ട നടപടികള്‍ പൊലീസ് പൂര്‍ത്തിയാക്കുന്നത്. ഏറ്റവും മികച്ച വിദഗദ്ധന്‍മാരുടെ സേവനമാണ് അന്വേഷണസംഘം ഉപയോഗിക്കുന്നത്. ആന്തരികാവയവങ്ങള്‍ വിദഗ്ദ്ധ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. പോസ്റ്റ്മോര്‍ട്ടം ഇന്‍ക്വസ്റ്റ് നടപടികളെല്ലാം റെക്കോര്‍ഡ് ചെയ്തിട്ടുണ്ട്. അന്വേഷണസംഘത്തെ നയിക്കുന്ന ഐജി മനോജ് എബ്രഹാമുമായി നിരന്തരമായി കാര്യങ്ങള്‍ ചര്‍ച്ചചെയ്യുന്നുണ്ടെന്നും ഡിജിപി വ്യക്തമാക്കി. അതേസമയം ഐജിയുടെ നേതൃത്വത്തിലുള്ള അന്വേഷണം ലിഗയുടെ സഹോദരി എലിസ സ്വാഗതം ചെയ്തു. ലിഗ ആത്മഹത്യ ചെയ്യില്ലെന്നും വാഴമുട്ടത്ത് ലിഗയ്ക്ക് ഒറ്റയ്ക്ക് എത്താന്‍ കഴിയില്ലെന്നും എലിസ ആരോപിച്ചു.
സഞ്ചാരികള്‍ക്ക് തിരിച്ചറിയല്‍ രേഖ നിര്‍ബന്ധമാക്കി കുറുവ ദ്വീപ്
കുറവ ദ്വീപില്‍ സഞ്ചാരികള്‍ക്ക് പ്രവേശിക്കാന്‍ ടോക്കണ്‍ ലഭിക്കണമെങ്കില്‍ ആധാര്‍കാര്‍ഡ്, ഐഡന്റിറ്റി കാര്‍ഡ്, ഡ്രൈവിംഗ് ലൈസന്‍സ് എന്നിവയിലേതെങ്കിലും തിരിച്ചറിയല്‍ രേഖ നിര്‍ബന്ധമാക്കിയതായി കുറുവ ഡിഎംസി ചീഫ് എക്‌സിക്യൂട്ടിവ് ഓഫിസര്‍ അറിയിച്ചു. കുറുവ ദ്വീപിന്റെ സംരക്ഷണത്തിന് വേണ്ടി സന്ദര്‍ശകരുടെ എണ്ണം 400ആയി നിയന്ത്രണം എര്‍പ്പെടുത്തിയിരുന്നു. പാല്‍ വെളിച്ചം ഭാഗത്തുള്ള കുറുവ ഡിഎംസിയുടെ കൗണ്ടറില്‍ നിന്ന് രാവിലെ 6 മുതല്‍ ടോക്കണ്‍ നല്‍കിയിരുന്നു. എന്നാല്‍, ടോക്കണ്‍ സംവിധാനം വ്യാപകമായി ചിലര്‍ ദുര്‍വിനിയോഗം ചെയ്തതോടെയാണ് തിരിച്ചറയില്‍ കാര്‍ഡ് നിര്‍ബന്ധമാക്കിയത്. ടോക്കണ്‍ എടുക്കുന്ന സമയത്ത് തിരിച്ചറിയല്‍ കാര്‍ഡ് ഉള്ളവര്‍ക്ക് മാത്രമേ ടിക്കറ്റ് അനുവദിക്കയുള്ളു. ഇടവേളക്ക് ശേഷം 2017 ഡിസംബര്‍ 16 മുതലാണ് സഞ്ചാരികള്‍ കുറവയില്‍ വീണ്ടും പ്രവേശനം അനുവദിച്ചത്. പ്രവേശനത്തിന് നിയന്ത്രണം എര്‍പ്പെടുത്തിയാണ് കുറവ ദ്വീപ് സഞ്ചാരികള്‍ക്ക് വനംവകുപ്പ് തുറന്ന് കൊടുത്തത്. പാക്കം ചെറിയമല ഭാഗത്ത് വനം വകുപ്പിന്റെ കീഴിലും പാല്‍ വെളിച്ചം ഭാഗത്ത് ഡിടിപിസിയുടെ കീഴിലുള്ള കുറുവ സിഎംസിയുമാണ് സന്ദര്‍ശകരെ ദ്വീപില്‍ പ്രവേശിക്കുന്നത്. രണ്ട് ഭാഗത്തുമായി 400 ... Read more
സാമ്പിള്‍ വെടിക്കെട്ടിനൊരുങ്ങി പൂരനഗരി
കരിമരുന്ന് കലയുടെ മാജിക്കിനായി പൂരനഗരി ഒരുങ്ങി കഴിഞ്ഞു. പാറമേക്കാവ്, തിരുവമ്പാടി വിഭാഗക്കാര്‍ തിങ്കളാഴ്ച വൈകിട്ട് സാമ്പിള്‍ വെടിക്കെട്ടോടെ ആകാശപ്പൂരത്തിന് തുടക്കം കുറിക്കും. നിയന്ത്രണങ്ങള്‍ക്ക് വിധേയമായി കഴിഞ്ഞ വര്‍ഷത്തെപ്പോലെ വര്‍ണങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന വെടിക്കെട്ടാണ് നടത്തുക. സാമ്പിള്‍ വെടിക്കെട്ടിനും 26ന് പുലര്‍ച്ചെയുള്ള മുഖ്യവെടിക്കെട്ടിനും ഉച്ചക്ക് സമാപനവെടിക്കെട്ടിനും എക്‌സ്‌പ്ലോസീവ് വകുപ്പിന്റെ അനുമതി കിട്ടിയതായി ദേവസ്വങ്ങള്‍ അറിയിച്ചു. തിരുവമ്പാടിക്കുവേണ്ടി കുണ്ടന്നൂര്‍ പി എം സജിയും പാറമേക്കാവിനുവേണ്ടി കുണ്ടന്നൂര്‍ ശ്രീനിവാസനുമാണ് തുടര്‍ച്ചയായി രണ്ടാം വര്‍ഷവും അമരക്കാര്‍. സാമ്പിള്‍ വെടിക്കെട്ട് തിങ്കളാഴ്ച രാത്രിഏഴിന് തുടങ്ങും. ആദ്യം പാറമേക്കാവും തുടര്‍ന്ന് തിരുവമ്പാടിയും തിരികൊളുത്തും. ആദ്യ പതിനഞ്ചു മിനിറ്റിനുള്ളില്‍ ഇരുവിഭാഗത്തിന്റെയും കൂട്ടപ്പൊരിച്ചില്‍ നടക്കും. വര്‍ണ അമിട്ടുകളുടെ ആഘോഷമായി മാറുന്ന സാമ്പിള്‍ ഒരു മണിക്കൂറിലേറെ കസറും. ഒരേ നാട്ടുകാരായ സജിയും ശ്രീനിവാസനും കമ്പക്കെട്ട് പ്രയോഗത്തില്‍ അനുഭവസമ്പന്നരാണ്. കഴിഞ്ഞ വര്‍ഷം അമിട്ടില്‍ ‘പുലിമുരുകനും’, ‘ബാഹുബലിയും അവതരിപ്പിച്ച് ആസ്വാദകരുടെ ആരവേമറ്റുവാങ്ങിയ ഇരുവിഭാഗവും ഇക്കുറിയും ഫാന്‍സി ഇനങ്ങളിലും മികവുകാട്ടും. തിരുവമ്പാടിക്കു വേണ്ടി സജി കുണ്ടന്നൂര്‍ ഒരേ നിറത്തില്‍ത്തന്നെ ... Read more