Category: Homepage Malayalam

ബെംഗളൂരുവിൽ നിന്ന് ബഹ്റൈനിലേക്ക് മെയ് ഒന്നുമുതല്‍ വിമാനസർവീസ്

ബെംഗളൂരുവിൽ നിന്ന് ബഹ്റൈനിലേക്ക് മേയ് ഒന്നു മുതൽ നേരിട്ട് വിമാന സർവീസ് ആരംഭിക്കുന്നു. ഗൾഫ് എയറാണ് പ്രതിദിന സർവീസ് ആരംഭിക്കുന്നത്. നിലവിൽ കർണാടകയിൽ മംഗളൂരു വിമാനത്താവളത്തിൽനിന്നു മാത്രമാണ് ബഹ്റൈനിലേക്ക് നേരിട്ട് വിമാന സർവീസുള്ളത്. ഇതുവരെ ബഹ്‌റൈനിലേയ്ക്ക് പോകണമെങ്കില്‍ കര്‍ണാടകയുടെ ഒരറ്റം വരെ യാത്രചെയ്യണമായിരുന്നു. എല്ലാ യാത്രക്കാര്‍ക്കും പെട്ടെന്ന് എത്തിച്ചേരാവുന്ന ബെംഗളൂരുവിൽ നിന്നും വിമാന സര്‍വീസ് ആരംഭിച്ചത് യാത്രക്കാര്‍ക്ക് വലിയൊരു ആശ്വാസമാണ്. കൊടാതെ മെട്രോ സര്‍വീസ് വിമാനത്താവളം വരെ നീട്ടുന്നതിനാല്‍ ഇതും വിമാനയാത്രക്കാര്‍ക്ക് ഗുണം ചെയ്യും.

കടലാക്രമണവും ഉയര്‍ന്ന തിരമാലകളും ഇന്നും

കേരളതീരത്ത് കടലാക്രമണവും ഉയര്‍ന്ന തിരമാലകളും ഇന്നു രാത്രിവരെ തുടരുമെന്ന് ദേശീയ സമുദ്രഗവേഷണ കേന്ദ്രം. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കാസര്‍കോട് ജില്ലകളില്‍ കടല്‍ രൂക്ഷമാകും. അതുകൊണ്ടു തീരവാസികള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും മുന്നറിയിപ്പുണ്ട്. അഞ്ചു മുതല്‍ ഏഴ് അടിവരെയുള്ള വന്‍തിരമാലകള്‍ക്കു സാധ്യതയുള്ളതിനാല്‍ മത്സ്യതൊഴിലാളികള്‍ കടലില്‍പോകരുത്. ഇന്ന് അർധരാത്രിവരെ കടല്‍ക്ഷോഭം അനുഭവപ്പെടും. മണിക്കൂറില്‍ 45 കിലോമീറ്റര്‍ വരെ വേഗതയുള്ള ശക്തമായ കാറ്റിനും സാധ്യതയുണ്ട്. തിരുവനന്തപുരം ശംഖുമുഖം തീരത്തു സഞ്ചാരികള്‍ക്കു നിയന്ത്രണം ഏര്‍പ്പെടുത്തി. കടലാക്രമണം ശക്തമായതിനാലും തീരവും അടുത്തുള്ള റോഡും ഭാഗികമായി തകര്‍ന്നതിനാലുമാണു നടപടി. സംസ്ഥാനത്തിന്‍റെ തീരപ്രദേശങ്ങളില്‍ കഴിഞ്ഞ ഒരാഴ്ചയായി ശക്തമായ കടലാക്രമണം അനുഭവപ്പെടുകയാണ്. തിരത്തള്ളല്‍ എന്നറിയപ്പെടുന്ന പ്രതിഭാസമാണ് വന്‍തിരമാലകള്‍ക്കു കാരണമായതെന്ന് സമുദ്രഗവേഷണ കേന്ദ്രം അറിയിച്ചു.

കൊച്ചി അറബിക്കടലിന്‍റെ മാത്രമല്ല ഇനി അന്താരാഷ്‌ട്ര സമ്മേളനങ്ങളുടെയും രാജ്ഞി

കേരള ടൂറിസം പുതിയ തലത്തിലേക്ക്. വന്‍ രാജ്യാന്തര സമ്മേളനങ്ങള്‍ക്ക് വേദിയാകാനൊരുങ്ങി കൊച്ചി. ഈ മാസം 28ന്  ഗ്രാന്‍ഡ്‌ ഹയാത്ത് ഹോട്ടലും ലുലു ബോള്‍ഗാട്ടി രാജ്യാന്തര കണ്‍വന്‍ഷന്‍ സെന്‍ററും തുറക്കുന്നതോടെ കൊച്ചി ടൂറിസം രംഗത്ത്‌ മറ്റൊരു നാഴികക്കല്ല് താണ്ടും.   ടൂറിസം രംഗത്ത് വന്‍ വരുമാനം കൊണ്ടുവരുന്ന മൈസ് കേരളത്തില്‍ ചര്‍ച്ച ചെയ്യാന്‍ തുടങ്ങിയിട്ട് അധിക കാലമായില്ല. മീറ്റിംഗ്,ഇന്‍സെന്റീവ്, കോണ്‍ഫ്രന്‍സ്, എക്സിബിഷന്‍ എന്നിവയുടെ ചുരുക്കപ്പേരാണ് മൈസ്. സമ്മേളന ടൂറിസം എന്നു മലയാളം. രാജ്യാന്തര സമ്മേളനങ്ങള്‍ക്ക് വിവിധ രാജ്യങ്ങളില്‍ നിന്ന് നിരവധി പേരാണ് എത്തിച്ചേരുന്നത്. ഇവരുടെ താമസ-ഭക്ഷണ വരുമാനം മാത്രമല്ല ഇത്രയധികം പേര്‍ സമീപ സ്ഥലങ്ങള്‍ കാണാന്‍ ഇറങ്ങുന്നതും ഷോപ്പിംഗ് നടത്തുന്നതുമൊക്കെ സമ്മേളന ടൂറിസത്തില്‍ നിന്നുള്ള വരുമാനം കൂട്ടും. ടൂറിസത്തിലൂടെ കേരളത്തിന്‌ ഇപ്പോള്‍ ലഭിക്കുന്ന വാര്‍ഷിക വരുമാനം ഏകദേശം 28,000 കോടി രൂപയാണ്.ഇതില്‍ പത്തു ശതമാനം മാത്രമേ നിലവില്‍ സമ്മേളന- വിവാഹ ടൂറിസങ്ങളില്‍ നിന്ന് ലഭിക്കുന്നുള്ളൂ.എന്നാല്‍ ബോള്‍ഗാട്ടി രാജ്യാന്തര കണ്‍വെന്‍ഷന്‍ സെന്‍റര്‍ തുറക്കുന്നതോടെ ഈ ... Read more

ബോള്‍ഗാട്ടി കണ്‍വെന്‍ഷന്‍ സെന്‍ററും ഗ്രാന്‍ഡ്‌ ഹയാത്തും 28ന് തുറക്കും

ഇന്ത്യയിലെ വലിയ കണ്‍വെന്‍ഷന്‍ സെന്‍ററാണ് കൊച്ചിയില്‍ തുറക്കുന്നത്.1800 കോടിയാണ് മുതല്‍മുടക്ക്. ഈ മാസം 28 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുമെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലി അറിയിച്ചു.കേന്ദ്രമന്ത്രി നിതിന്‍ ഗദ്കരിയടക്കമുള്ള പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കും. ബോള്‍ഗാട്ടി ലുലു കണ്‍വെന്‍ഷന്‍ സെന്‍ററിലെ കാഴ്ചകള്‍ ഇങ്ങനെ ഹോട്ടലും കണ്‍വെന്‍ഷന്‍ സെന്‍ററുമായി 26 ഏക്കറില്‍ വ്യാപിച്ചു കിടക്കുകയാണ് ബോള്‍ഗാട്ടിയിലെ വിസ്മയം. രണ്ടും ചേര്‍ന്ന് പതിമൂന്നു ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണമുണ്ട്. കണ്‍വെന്‍ഷന്‍ സെന്‍ററില്‍ ഒരേ സമയം ആറായിരം പേര്‍ക്ക് ഇരിക്കാം. ഹോട്ടലിലെ ഹാളുകളും ചേര്‍ത്താല്‍ ഒരേ സമയം എണ്ണായിരം പേര്‍ക്ക് സമ്മേളനങ്ങളില്‍ പങ്കെടുക്കാം വിസ്മയ ദ്വീപ്‌ കണ്‍വെന്‍ഷന്‍ സെന്‍ററിന് മുന്നില്‍ വാഹനങ്ങള്‍ വന്നു നില്‍ക്കുന്ന പോര്‍ട്ടിക്കോ കണ്ടാല്‍ വിമാനത്താവളത്തിലെത്തിയ പ്രതീതിയാണ്.സ്കാനറും മെറ്റല്‍ ഡിക്റ്ററും ക്യാമറ ദൃശ്യങ്ങള്‍ കാണാവുന്ന കമാന്‍ഡ്റൂമും അടക്കം സുരക്ഷാ സൗകര്യങ്ങള്‍. കാര്‍ പാര്‍ക്കിംഗിന് വിശാലമായ സൌകര്യമാണ്. 1500 വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാം. മൂന്നു ഹെലിപ്പാഡാണ് തൊട്ടരികെ. കണ്‍വെന്‍ഷന്‍ സെന്‍ററിലെ ... Read more

ഇന്‍റര്‍സിറ്റി എക്സ്പ്രസ് വൈകും

ഇന്ന് വൈകീട്ട്  അഞ്ചരയ്ക്ക് തിരുവനന്തപുരം സെൻട്രലിൽ നിന്നും പുറപ്പെടേണ്ട തിരുവനന്തപുരം-ഗുരുവായൂർ ഇന്‍റര്‍സിറ്റി എക്സ്പ്രസ്സ് (16342) നാലു മണിക്കൂര്‍ വൈകിയാണ് പുറപ്പെടുക. രാത്രി ഒമ്പതുമണിക്കാണ് ട്രെയിന്‍ ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. ട്രെയിന്‍ എറണാകുളം ജംഗ്ഷൻ വരെ മാത്രമേ സർവീസ് നടത്തുകയുള്ളു, നാളെ രാവിലെ മൂന്നേകാലിനു ഗുരുവായൂരില്‍ നിന്നും പുറപ്പെടുന്ന  ഗുരുവായൂർ- തിരുവനന്തപുരം ഇന്‍റര്‍സിറ്റി എക്സ്പ്രസ്സ് ഗുരുവായൂരിനും എറണാകുളത്തിനും ഇടയിൽ ഭാഗികമായി റദ്ദു ചെയ്തു. ആയതിനാല്‍ ട്രെയിന്‍ രാവിലെ 5.25ന് എറണാകുളം ജംഗ്ഷനിൽ നിന്നാണ് സർവീസ് ആരംഭിക്കുക. പെയറിങ് ട്രെയിനായ തിരുച്ചിറപ്പള്ളി-തിരുവനന്തപുരം ഇന്‍റര്‍സിറ്റി  എക്സ്പ്രസ്  വൈകി എത്തിയതിനാലാണ് സർവീസുകളിൽ മാറ്റം ഏർപ്പെടുത്തിയത്.

വിനോദസഞ്ചാരികള്‍ക്കായി ചെന്നൈ സെന്‍ട്രലില്‍ ടൂറിസം ഹെല്‍പ് ഡെസ്‌ക്

തമിഴ്‌നാട്ടിലെത്തുന്ന വിനോദസഞ്ചാരികളെ സഹായിക്കാന്‍ ചെന്നൈ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ ടൂറിസം ഹെല്‍പ്പ് ഡെസ്‌ക് ആരംഭിച്ചു. റെയില്‍വേ പൊലീസും തമിഴ്‌നാട് വിനോദസഞ്ചാര വികസന വകുപ്പും ചേര്‍ന്നാണ് ഹെല്‍പ്പ് ഡെസ്‌ക് ആരംഭിച്ചത്. തമിഴ്‌നാട്ടിലേയ്ക്ക് 38 ലക്ഷം വിദേശ സഞ്ചാരികളും നാലുകോടി കോടി ആഭ്യന്തര സഞ്ചാരികളും പ്രതിവര്‍ഷം എത്തുന്നുണ്ട്. വേനലവധിക്കാലമായതിനാല്‍ മഹാബലിപുരം, ഹൊഗനക്കല്‍, രാമേശ്വരം പാമ്പന്‍പാലം, കുറ്റാലം, കൊടൈക്കനാല്‍, ഊട്ടി, വാല്‍പാറൈ തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളും മധുര മീനാക്ഷി ക്ഷേത്രം, രാമേശ്വരം, തിരച്ചെന്തൂര്‍, തഞ്ചാവൂര്‍, ശ്രീരംഗം, തിരുവണ്ണാമല, കാഞ്ചീപുരം ക്ഷേത്രങ്ങളും വേളാങ്കണ്ണി പള്ളി, നാഗൂര്‍ ദര്‍ഗ തുടങ്ങിയ ആരാധനാലയങ്ങളും സന്ദര്‍ശിക്കാന്‍ എത്തുന്നവരുടെ എണ്ണം കൂടിവരിയാണ്. വിദേശത്തുനിന്നും വിവിധ സംസ്ഥാനങ്ങളില്‍ നിന്നും എത്തുന്ന സഞ്ചാരികള്‍ കൂടുതലായും ചെന്നൈയില്‍ എത്തി തമിഴ്‌നാടിന്‍റെ വിവിധ ഭാഗങ്ങളിലേക്ക് പോകുകയാണ് ചെയ്യുക. ഹെല്‍പ് ഡെസ്ക് ആവശ്യമായ നിര്‍ദേശങ്ങള്‍ സഞ്ചാരികള്‍ക്ക് നല്‍കുന്നതിനൊപ്പം മുന്‍കരുതലുകളെ കുറിച്ചും ബോധവത്കരണം നല്‍കും. വിനോദസഞ്ചാരികള്‍ മറ്റുള്ളവരാല്‍ കബളിപ്പിക്കപ്പെടുന്നത് ഒഴിവാക്കുകയാണ് പ്രധാന ലക്ഷ്യം. റെയില്‍വേ പൊലീസ്, റെയില്‍വേ സംരക്ഷണസേന, ഐആര്‍സിടിസി, തമിഴ്‌നാട് ... Read more

മൂന്നാംമുറയ്ക്കെതിരേ കര്‍ശന നിലപാടുമായി മുഖ്യമന്ത്രി

മൂന്നാമുറയ്ക്കെതിരേ കര്‍ശന നിലപാടുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഫെയിസ്ബുക്ക്‌ പേജിലാണ് മുഖ്യമന്ത്രി പൊലീസുകാര്‍ക്കെതിരേ വിമര്‍ശനമുന്നയിച്ചത്. പൊലീസിന്‍റെ മനുഷ്യമുഖമാണ് പ്രധാനം. മൂന്നാംമുറ പാടില്ലാ എന്ന് നേരത്തെതന്നെ വ്യക്തമാക്കിയതാണ്. എന്നാല്‍ പലതരം മാനസികാവസ്ഥയിലുള്ളവര്‍ പൊലീസിലുണ്ടാകും. അവര്‍ക്കെതിരേ കര്‍ശന നടപടി എടുക്കുമെന്ന് മുഖ്യമന്ത്രി ഫെയിസ്ബുക്കില്‍ കുറിച്ചു. രാജ്യത്തിനുതന്നെ മാതൃകയാണ് കേരളാ പൊലീസിന്‍റെ പ്രവര്‍ത്തനങ്ങള്‍. പലതരത്തിലുള്ള ഇടപെടലിലൂടെ പൊലീസിന് ജനകീയമുഖം കൈവന്നുവെങ്കിലും പഴയ പൊലീസ് സംവിധാനത്തിന്‍റെ അവശിഷ്ടങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. നേരത്തെ തലപ്പത്തിരുന്ന പലര്‍ക്കും പൊലീസിന്‍റെ ഇന്നത്തെ ജനകീയ മുഖത്തില്‍ താല്‍പ്പര്യമില്ല. പരമ്പരാഗത പൊലീസ് രീതികളോടാണ് അവര്‍ക്ക് താല്‍പ്പര്യം. ലോകത്തിനും നാടിനും പൊലീസിനും വന്ന മാറ്റങ്ങള്‍ കാണാതെയാണ് അത്തരക്കാര്‍ വിമര്‍ശിക്കുന്നത്. ഉന്നത വിദ്യാഭ്യാസമുള്ളവര്‍ പൊലീസ് സേനയിലുള്ളത് വലിയ മാറ്റങ്ങള്‍ക്കു ഇടയാക്കിയിട്ടുണ്ട്.  സാങ്കേതിക വിദ്യയുടെ സഹായത്തോടെ കുറ്റവാളികളെ പെട്ടെന്നു പിടിക്കാന്‍ സാധിക്കുന്നു. പിങ്ക് പൊലീസിനും സ്റ്റുഡന്‍റ് പൊലീസ് കേഡറ്റിനും മികച്ചപ്രതികരണമാണ് ലഭിക്കുന്നത്. കൂടാതെ നിരീക്ഷണ ക്യാമറാ സംവിധാനം ശക്തിപ്പെടുത്തും. പുതിയ കണ്‍ട്രോള്‍ റൂമുകള്‍ തുറക്കും. ഒറ്റയ്ക്കു ജീവിക്കുന്നവരുടെ സംരക്ഷണ ... Read more

ദുബൈ മുഴുവന്‍ കറങ്ങാന്‍ ‘ദുബൈ പാസ്’

ദുബൈയിലെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാന്‍ ‘ദുബൈ പാസ്’ എന്ന പുതിയ സംവിധാനവുമായി ദുബൈ ടൂറിസം വകുപ്പ്. ഈ പാസിലൂടെ ദുബൈയിലെ 33 വിനോദസഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാം. ദുബൈ വേള്‍ഡ് ട്രേഡ് സെന്‍ററില്‍ നടക്കുന്ന അറേബ്യന്‍ ട്രാവല്‍ മാര്‍ക്കറ്റിലാണ് ദുബൈ ടൂറിസം വകുപ്പ് ഇക്കാര്യം പ്രഖ്യാപിച്ചത്. മേയ് 16 മുതല്‍ പാസ് ലഭ്യമാകും. രണ്ടു തരത്തിലുള്ള പാക്കേജുകളാണ് പാസ് വഴി ലഭിക്കുക. ദുബൈ സെലക്ടും ദുബൈ അണ്‍ലിമിറ്റഡും. ബുര്‍ജ് ഖലീഫ, വൈല്‍ഡ് വാദി വാട്ടര്‍ പാര്‍ക്ക്, ഡെസേര്‍ട്ട് സഫാരി, ഐഫ്‌ലൈ, ഐഎംജി വേള്‍ഡ്, ലെഗോ ലാന്‍ഡ്, മോഷന്‍ ഗേറ്റ്, സ്‌കി ദുബൈ, ബോളിവുഡ് പാര്‍ക്ക്‌സ്, ദുബൈ അക്വേറിയം, ദുബൈ സഫാരി, വണ്ടര്‍ ബസ്, ഡോള്‍ഫിനേറിയം, ദുബൈ ഫ്രെയിം തുടങ്ങിയവയെല്ലാം ദുബൈ പാസ് വഴി സന്ദര്‍ശിക്കാം. www.iventurecard.com/ae എന്ന വെബ്‌സൈറ്റില്‍നിന്ന് പാസ് വാങ്ങാം. ഇ-മെയില്‍ ആയും കേന്ദ്രങ്ങളില്‍ നേരിട്ടെത്തിയും പാസ് കൈപ്പറ്റാം. തിരഞ്ഞെടുത്തിരിക്കുന്ന പാക്കേജ് അനുസരിച്ച് പാസ്‌ കാണിച്ച് സ്ഥലങ്ങള്‍ സന്ദര്‍ശിക്കാം. ദുബൈ സെലക്ട് ... Read more

ഫെയിസ്ബുക്കില്‍ പങ്കുവെയ്ക്കാന്‍ അനുവദനീയമായ വിവരങ്ങളുടെ നിയമാവലി പുറത്തിറക്കി

Photo courtesy: Rob Latour ഏതൊക്കെ വിവരങ്ങളാണ് ഫെയിസ്ബുക്കില്‍ പങ്കുവെയ്ക്കാന്‍ അനുവാദമുള്ളതെന്നു വ്യക്തമാക്കുന്ന നിയമാവലി ഫെയിസ്ബുക്ക് പുറത്തിറക്കി. ഫെയ്‌സ്ബുക്കിലൂടെ പ്രചരിക്കുന്ന അടിസ്ഥാനമില്ലാത്ത വിവരങ്ങള്‍ സമൂഹത്തില്‍ പ്രശ്‌നങ്ങളുണ്ടാക്കുന്നുവെന്ന പരാതി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് നിയമാവലിയുടെ വിശദാംശങ്ങള്‍ ഫെയിസ്ബുക്ക് പുറത്തുവിട്ടത്. ഉപയോക്താക്കള്‍ക്ക് എന്തൊക്കെ തരത്തിലുള്ള വിവരങ്ങളാണ് പങ്കുവയ്ക്കാന്‍ അനുമതിയുള്ളതെന്ന കാര്യത്തില്‍ നേരത്തേതന്നെ മാനദണ്ഡങ്ങളുണ്ട്. എന്നാല്‍, അതിന്‍റെ വിശദാംശങ്ങള്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമായിരുന്നില്ല. ഫെയിസ്ബുക്കിനെ കുറിച്ച് ഉപയോക്താക്കളില്‍ നിലനില്‍ക്കുന്ന ആശങ്കകള്‍ പരിഹരിക്കാനാണ് നിയമാവലി പരസ്യപ്പെടുത്തുന്നതെന്ന് ഫെയ്‌സ്ബുക്ക് പ്രോഡക്ട് പോളിസി ആന്‍ഡ് കൗണ്ടര്‍ ടെററിസം വൈസ് പ്രസിഡന്റ് മോണിക്ക ബിക്കെര്‍ട്ട് പറഞ്ഞു. ഏതെങ്കിലും പ്രത്യേക പോസ്റ്റ് നീക്കംചെയ്താല്‍ അതില്‍ അപ്പീല്‍ സമര്‍പ്പിക്കാനുള്ള സൗകര്യവും ഫെയ്‌സ്ബുക്ക് പുതുതായി അനുവദിച്ചിട്ടുണ്ട്. നേരത്തേ അക്കൗണ്ടോ പേജോ നീക്കംചെയ്താല്‍ മാത്രമായിരുന്നു അപ്പീല്‍ നല്‍കാന്‍ അവസരമുണ്ടായിരുന്നത്. നിയമാവലി അസ്വസ്ഥതയുണ്ടാക്കുന്ന വിധത്തില്‍ മുറിവേറ്റവരുടെ ചിത്രങ്ങളും വീഡിയോകളും. എന്നാല്‍, മെഡിക്കല്‍ ആവശ്യങ്ങള്‍ക്കായി ഇവ മുന്നറിയിപ്പോടെ ഉപയോഗിക്കാം. മെഡിക്കല്‍ ആവശ്യങ്ങള്‍ക്കായല്ലാതെ മരുന്നുപയോഗിക്കുന്നുവെന്ന് വ്യക്തിപരമായി അംഗീകരിക്കുന്ന തരത്തില്‍ ഉള്ളടക്കങ്ങളുള്ള പോസ്റ്റുകള്‍. ഹാക്കിങ്ങിലൂടെ ലഭ്യമായ ... Read more

എച്ച് 1 ബി വിസക്കാരുടെ പങ്കാളികള്‍ക്ക് ഇനി അമേരിക്കയില്‍ ജോലിയില്ല

എച്ച് 1 ബി വിസയില്‍ എത്തുന്നവരുടെ പങ്കാളിക്ക് അമേരിക്കയില്‍ ജോലി ചെയ്യാമെന്ന വ്യവസ്ഥ പിന്‍വലിക്കാനൊരുങ്ങി ട്രംപ് ഭരണകൂടം. എച്ച് 4 വിസയാണ് ജോലി പെര്‍മിറ്റായി എച്ച് 1 ബി വിസയുള്ളവരുടെ പങ്കാളിക്ക് നല്‍കാറുള്ളത്. മുന്‍ പ്രസിഡന്‍റ് ബരാക് ഒബാമയുടെ ഭരണകാലത്താണ് എച്ച് 1 ബി വിസയിലെത്തുന്നവരുടെ പങ്കാളിയേയും ജോലി ചെയ്യാന്‍ അനുവദിക്കുന്ന നിയമം കൊണ്ടുവന്നത്‌. എന്നാല്‍ നിയമം പൂര്‍ണമായും എടുത്തുകളയുന്നതിന്‍റെ ഭാഗമായാണ് എച്ച്4 വിസയിലുള്ള ജോലി പെര്‍മിറ്റ് നിര്‍ത്തലാക്കുന്നത്. അധികം വൈകാതെ തന്നെ പുതിയ നിയമം പ്രാബല്യത്തില്‍ വരുമെന്ന് യുഎസ് സിറ്റിസണ്‍ഷിപ് ആന്റ് ഇമിഗ്രേഷന്‍ സര്‍വീസസ് ഡയറക്ടര്‍ ഫ്രാന്‍സിസ് സിസ്‌ന സെനറ്റര്‍ക്ക് അയച്ച കത്തില്‍ പറയുന്നു. നിശ്ചിതകാലയളവിനുള്ളില്‍ നിയമപരിഷ്‌കരണം സംബന്ധിച്ച് അഭിപ്രായങ്ങളും നിര്‍ദേശങ്ങളും നല്‍കാന്‍ പൊതുജനത്തിന് അവസരമുണ്ടെന്നും സിസ്‌ന പറഞ്ഞു. സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ നല്‍കുകയെന്ന ലക്ഷ്യമാണ് വിസ നിര്‍ത്തലാക്കുന്നതുകൊണ്ട് ഉദ്ദേശിക്കുന്നതെന്നും സൂചനയുണ്ട്. മൈഗ്രേഷന്‍ പോളിസി ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ പഠനറിപ്പോര്‍ട്ട് അനുസരിച്ച് 71,000 പേരാണ് എച്ച് 4 വിസക്കാരായി അമേരിക്കയില്‍ ജോലി ചെയ്യുന്നത്. ... Read more

തൃശൂര്‍ പൂരം: ഇന്ന് എക്സ്പ്രസ് ട്രെയിനുകള്‍ പൂങ്കുന്നത്ത് നിര്‍ത്തും

പൂരം പ്രമാണിച്ചു ഇന്നും നാളെയും  എക്സ്പ്രസ് ട്രെയിനുകൾക്കു തൃശൂർ പൂങ്കുന്നം റെയിൽവേ സ്റ്റേഷനിൽ താൽക്കാലിക സ്റ്റോപ്പ് അനുവദിച്ചു. എറണാകുളം–കണ്ണൂർ ഇന്റർസിറ്റി എക്സ്പ്രസ് (16306/16306), കണ്ണൂർ–ആലപ്പുഴ എക്സിക്യൂട്ടീവ് എക്സ്പ്രസ് (16307/16308), മംഗളൂരു–നാഗർകോവിൽ പരശുറാം എക്സ്പ്രസ് (16649/16650) എന്നിവയാണു ഇന്നും നാളെയും പൂങ്കുന്നത്തു നിർത്തുക. പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങളുടെ അഭ്യർഥന പ്രകാരം സി എൻ ജയദേവൻ എംപി ആവശ്യപ്പെട്ടതിനെ തുടർന്നാണ് സ്റ്റോപ്പ് അനുവദിച്ചത്.

ശംഖുമുഖത്ത് താൽക്കാലിക സന്ദർശക നിയന്ത്രണം

തിരുവനന്തപുരം: അടുത്ത രണ്ടു ദിവസത്തേയ്ക്ക് പൊതു ജനങ്ങളും, വിനോദ സഞ്ചാരികളും ശംഘുമുഖം കടപ്പുറം സന്ദര്‍ശിക്കുന്നത് ഒഴിവാക്കണമെന്നു ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ സെക്രട്ടറി അഭ്യര്‍ത്ഥിച്ചു. കടല്‍ക്ഷോഭം മൂലം തീരം കടലെടുക്കുന്ന സാഹചര്യം നിലവിലുള്ളതിനാല്‍ ഇന്ന് മുതല്‍ അടുത്ത രണ്ട് ദിവസത്തേയ്ക്ക് ശംഖുംമുഖം ബീച്ചില്‍ പ്രവേശിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തികൊണ്ടുള്ള ജില്ലാ കളക്ടറുടെഉത്തരവിനെത്തുടര്‍ന്നാണിത്. കടപ്പുറത്തേയ്ക്കുള്ള പ്രവേശനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ശംഖുംമുഖം എ.സി.പിയെയും മുന്നറിയിപ്പു ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ ഡി.റ്റി.പി.സി സെക്രട്ടറിയെയും ജില്ലാ കളക്ടര്‍ ചുമതലപ്പെടുത്തി. അടുത്ത ദിവസങ്ങളിലും വന്‍ തിരമാലകള്‍ക്ക് സാധ്യതയുള്ളതിനാലാണ് ദുരന്തനിവാരണ നിയമപ്രകാരം ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാനും ജില്ലാ മജിസ്ട്രേറ്റുമായ ജില്ലാ കളക്ടറുടെ നടപടി വന്നിട്ടുള്ളത്.വിനോദസഞ്ചാരികളും നാട്ടുകാരും ശംഖുംമുഖം ബീച്ചില്‍ പ്രവേശിക്കാതെ സഹകരിക്കണമെന്ന് അറിയിച്ചിട്ടുണ്ട്

രാമക്കല്‍മേട്ടില്‍ നിന്ന് തമിഴ്‌നാട്ടിലേക്ക് കാനനപാത വരുന്നു

സാഹസിക സഞ്ചാരികള്‍ക്കായി രാമക്കല്‍മേട്ടില്‍ നിന്നു തമിഴ്‌നാട്ടിലേക്ക് കാനനപാത തുറക്കാന്‍ തമിഴ്‌നാട് വനംവകുപ്പ്. കൂടുതല്‍ വിനോദ സഞ്ചാരികളെ തമിഴ്‌നാട്ടിലേക്ക് ആകര്‍ഷിക്കുന്നതിന് വേണ്ടിയാണ് പുതിയ പാത നിര്‍മ്മിക്കുന്നത്. രാമക്കല്‍മേട്ടില്‍ നിന്നു തമിഴ്‌നാട് അടിവാരത്തേക്കാണു വിനോദ സഞ്ചാരികള്‍ക്കായുള്ള കാനനപാത. രാമക്കല്‍മേട്ടില്‍ നിന്നു പഴയകാലത്ത് സഞ്ചരിച്ചിരുന്ന വനപാത, തേവാരം -ആനക്കല്ല് അന്തര്‍സംസ്ഥാന റോഡ് നിര്‍മാണത്തിനു ശേഷമാണു തമിഴ്‌നാട് തുറക്കുക. കാനനപാത തുറക്കുന്നതിന് മുന്നോടിയായി ഒരു വര്‍ഷം മുമ്പ് തന്നെ വിശദമായ സര്‍വേ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ മേഖലയില്‍ നടത്തിയിരുന്നു. വിനോദ സഞ്ചാരം വികസനം ലക്ഷ്യം വെയ്ക്കുന്ന തമിഴ്‌നാട് സര്‍ക്കാര്‍ നിര്‍മ്മിക്കുന്ന പാത രാമക്കല്‍മേട്ടില്‍ നിന്ന് ആരംഭിച്ച് ഏകദേശം മൂന്ന് കിലോമീറ്റര്‍ ചെങ്കുത്തായ ഇറക്കം ഇറങ്ങി തമിഴ്‌നാട്ടിലെ അടിവാരത്ത് എത്തുന്നതാണ് പാത. ഇവിടെ നിന്നു സമീപ പട്ടണമായ കോമ്പയിലേക്ക് വേഗത്തില്‍ എത്തിച്ചേരാനാവും. അതിര്‍ത്തി മേഖലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമാണ് രാമക്കല്‍മേട്.തമിഴ്‌നാട്ടില്‍ നിന്നുള്ള സഞ്ചാരികള്‍ക്ക് കമ്പംമേട്  വഴി കിലോമീറ്ററുകള്‍ സഞ്ചരിച്ച് വേണം തമിഴ്‌നാട്ടില്‍ നിന്നു രാമക്കല്‍മേട്ടില്‍ എത്താന്‍. ഇക്കാരണത്താല്‍ മേഖലയില്‍ ... Read more

ഛത്തീസ്ഗഡില്‍ കരിംപുലി സാന്നിധ്യം സ്ഥിരീകരിച്ചു

മധ്യ ഇന്ത്യയില്‍ ആദ്യമായി കരിംപുലി സാന്നിധ്യം സ്ഥിരീകരിച്ചു. ഛത്തീസ്ഗഡിലെ ഗരിയാദാബാദ് ജില്ലയിലുള്ള ഉഡാന്തി-സിതാനദി കടുവാ സങ്കേതത്തിലാണ് കരിംപുലിയുടെ സാന്നിധ്യമുണ്ടെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചത്. 2016 ഡിസംബര്‍ മുതല്‍ 2017 ഏപ്രില്‍ വരെയുള്ള 80 ദിവസങ്ങളില്‍ വനത്തില്‍ സ്ഥാപിച്ച 200ലേറെ കാമറകളില്‍ കരിംപുലിയുടെ ദൃശ്യങ്ങള്‍ പതിഞ്ഞിരുന്നു. മുമ്പ് പല ഉദ്യോഗസ്ഥരും കരിംപുലിയെ നേരിട്ട് കണ്ടിട്ടുണ്ടെങ്കിലും ശാസ്ത്രീയ തെളിവുകളുടെ സഹായത്തോടെയാണ് വനംവകുപ്പ് ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുന്നത് ഇപ്പോള്‍ തങ്ങളുടെ കൈവശം ഫോട്ടോഗ്രാഫിക് തെളിവുകളുമുണ്ടെന്ന് ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് ഒ.പി യാദവ് അറിയിച്ചു. 1,842.54 സ്‌ക്വയര്‍ കിലോമീറ്ററില്‍ വ്യാപിച്ച് കിടക്കുന്നതാണ് ഉഡാന്തി-സിതാനദി കടുവാ സങ്കേതം. 24 വര്‍ഷം മുമ്പാണ് ഈ വനത്തില്‍ ഒരു ഉദ്യോഗസ്ഥന്‍ ആദ്യമായി കരിംപുലിയെ കണ്ടത്. എന്നാല്‍ അതിന് ശാസ്ത്രീയമായ തെളിവുകളൊന്നും ലഭിച്ചിരുന്നില്ല. മൂന്ന് വര്‍ഷം മുമ്പ് അച്ചനക്മാര്‍ വനപ്രദേശത്ത് മറ്റൊരു ഉദ്യോഗസ്ഥന്‍ ഒരു പെണ്‍പുലിയെയും രണ്ട് കുഞ്ഞുങ്ങളെയും കണ്ടിരുന്നു. ഇത്തവണയും ശാസ്ത്രീയമായ തെളിവുകള്‍ ശേഖരിക്കുന്നതില്‍ വനംവകുപ്പ് പരാജയപ്പെടുകയായിരുന്നു. കബിനി വന്യജീവി സങ്കേതം, ദന്ദേലി ... Read more

ആയുര്‍വേദം,യോഗ,ആരോഗ്യടൂറിസം, വിവാഹകേന്ദ്രം…കേരളത്തിന്‍റെ ടൂറിസം ഭാവി ഇവയിലെന്ന് ഫിക്കി

കേരളത്തിന്‍റെ വിനോദ സഞ്ചാര രംഗം ശ്രദ്ധയൂന്നേണ്ട മേഖലകളെക്കുറിച്ച് വ്യവസായികളുടെ കൂട്ടായ്മയായ ഫിക്കിയും യെസ് ബാങ്കും ചേര്‍ന്ന് തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പരാമര്‍ശം.ഇന്ത്യയിലേക്കുള്ള സഞ്ചാരം സംബന്ധിച്ച റിപ്പോര്‍ട്ടിലാണ് കേരള ടൂറിസത്തിന്റെ ഭാവി മെച്ചപ്പെടുത്താനുള്ള നിര്‍ദേശമുള്ളത്. മെഡിക്കല്‍ ടൂറിസത്തിന്‍റെ ആഗോള കേന്ദ്രമായി ഇന്ത്യയെ മാറ്റണം. ആയുര്‍വേദത്തിന്റെയും യോഗയുടെയും ജന്മസ്ഥലമെന്ന നിലയില്‍ കേരളത്തെ പ്രോത്സാഹിപ്പിക്കണം.മാത്രമല്ല പശ്ചിമഘട്ടത്തിലെ സസ്യങ്ങളാലും കേരളം അനുഗ്രഹീതമാണ്.രാജ്യാന്തര യോഗ ദിനത്തോടനുബന്ധിച്ചു ഇന്‍ക്രെഡിബിള്‍ ഇന്ത്യ ക്യാമ്പയ്നില്‍ പെടുത്തി കേരളത്തിന്‍റെ ആയുര്‍വേദ-യോഗാ പെരുമ പ്രചരണങ്ങള്‍ക്ക് തുടക്കമിടണമെന്നും റിപ്പോര്‍ട്ടിലുണ്ട്. മനോഹര പ്രകൃതിഭംഗിയുള്ള കേരളം ശ്രദ്ധയൂന്നേണ്ട മറ്റൊരു രംഗം വിവാഹ ടൂറിസത്തിലാണ്. മികച്ച വിവാഹ കേന്ദ്രം കേരളം എന്ന നിലയില്‍ പ്രചരണം സംഘടിപ്പിക്കണമെന്നും ഫിക്കി റിപ്പോര്‍ട്ട് നിര്‍ദ്ദേശിക്കുന്നു. രാജ്യത്ത് വളര്‍ന്നു വരുന്ന ടൂറിസം മേഖലകള്‍ സമ്മേളന(മൈസ്)ടൂറിസം, ആത്മീയ ടൂറിസം,മെഡിക്കല്‍ ടൂറിസം എന്നിവയാണ്. മെഡിക്കല്‍, ആരോഗ്യ ടൂറിസം വളര്‍ച്ചക്ക് ദേശീയ തലത്തില്‍ പ്രത്യേക ബോര്‍ഡ് രൂപീകരിക്കണം. ആയുഷ് മന്ത്രാലയത്തെ കൂടുതല്‍ സ്വതന്ത്രമാക്കണം. മെഡിക്കല്‍ വിസ ചട്ടങ്ങള്‍ ലഘൂകരിക്കണമെന്നും റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നു. ... Read more