Category: Homepage Malayalam

കൊച്ചി ഇനി സമ്മേളന ടൂറിസം തലസ്ഥാനം: ഗ്രാന്‍റ് ഹയാത്തും കൺവെൻഷൻ സെന്‍ററും തുറന്നു

രാജ്യത്തെ ഏറ്റവും വലിയ കണ്‍വെന്‍ഷന്‍ സെന്‍ററായ ലുലു കൺവൻഷൻ സെന്‍ററിന്‍റെയും ഗ്രാന്‍ഡ് ഹയാത്ത് ഹോട്ടലിന്‍റെയും ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ കൊച്ചിയിൽ നിർവഹിച്ചു. ഏത് കാര്യത്തിലും വിവാദം ഉണ്ടാക്കുന്ന പ്രവണത നമ്മുടെ നാട്ടിൽ വർധിച്ചുവരികയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. മാറിയ നാടിനെ ഐശ്വര്യപൂർണ്ണമായി വരും തലമുറയെ ഏല്പിക്കാനുള്ള ബാധ്യത നമുക്കുണ്ട്. മാനുഷികമുഖമുള്ള യൂസഫലിയുടെ നിലപാടുകളാണ് അദ്ദേഹത്തിന്‍റെ വിജയത്തിന് കാരണമെന്നും മുഖ്യമന്ത്രി പറഞ്ഞു. യുഎഇ, ബഹറൈന്‍ ഭരണാധികാരികളോട് വിദേശ മലയാളികൾക്ക് കൂടുതൽ തൊഴിൽ അവസരങ്ങൾ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടതായും മുഖ്യമന്ത്രി അറിയിച്ചു. റോഡ് അടക്കമുള്ള കേരളത്തിന്‍റെ വികസനത്തിന് സ്ഥലം ഏറ്റെടുക്കൽ തടസ്സമാണെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു. ലുലു ഗ്രൂപ്പ് ചെയർമാൻ എംഎയൂസഫലി, യുഇഇ മന്ത്രി ഷെയ്ഖ് നഹ്യാന്‍ ബിന്‍ മുബാറക് അല്‍ നഹ്യാന്‍, ബഹ്‌റൈന്‍ ഡപ്യൂട്ടി പ്രധാനമന്ത്രി ഷെയ്ഖ് ഖാലിദ് ബിന്‍ അബ്ദുല്ല അല്‍ ഖലീഫ, കേന്ദ്ര ടൂറിസം സഹമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം, പ്രതിപക്ഷ നേതാവ് രമേശ് ... Read more

ചെങ്കോട്ട ഇനി ഡാല്‍മിയ കോട്ട താജ്മഹലിനായുള്ള മത്സരത്തില്‍ ജി എം ആര്‍ മുന്നില്‍

മുഗള്‍ ചക്രവര്‍ത്തി ഷാജഹാന്റെ നിര്‍ദ്ദേശ പ്രകാരം 17ാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ച ഡല്‍ഹിയിലെ ചെങ്കോട്ട ഇനി ഡാല്‍മിയ ഭാരത് ഗ്രൂപ്പിന് സ്വന്തം. അഡോപ്റ്റ് എ ഹെറിറ്റേജ് പദ്ധതി പ്രകാരം അഞ്ച് വര്‍ഷത്തേയ്ക്കാണ് ഡാല്‍മിയ ഗ്രൂപ്പിന് ചെങ്കോട്ടയുടെ സംരക്ഷണ-നിയന്ത്രണാവകാശം കൈമാറുന്നത്. മുഗള്‍ സാമ്രാജ്യ തലസ്ഥാനം ആഗ്രയില്‍ നിന്ന് ഡല്‍ഹിയിലേയ്ക്ക് മാറ്റിയപ്പോളാണ് ഷാജഹാന്‍ ചെങ്കോട്ട പണി കഴിപ്പിച്ചത്. ഇന്‍ഡിഗോ എയര്‍ലൈന്‍സിനേയും ജിഎംആര്‍ സ്പോര്‍ട്സിനേയും കരാറിനായുള്ള മത്സരത്തില്‍ പിന്തള്ളിയാണ് ഡാല്‍മിയ ഗ്രൂപ്പ് ചെങ്കോട്ട സ്വന്തമാക്കിയിരിക്കുന്നത് എന്ന് ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഓഗസ്റ്റ് 15ന് ഇവിടെ നടക്കേണ്ട പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വാതന്ത്ര്യ ദിന പ്രസംഗത്തിന് മുന്നോടിയായി സുരക്ഷാ മുന്നൊരുക്കങ്ങള്‍ക്ക് വേണ്ടി ജൂലായില്‍ തല്‍ക്കാലത്തേയ്ക്ക് കോട്ട, സുരക്ഷ ഏജന്‍സികള്‍ക്ക് കൈമാറും. ഇതിന് മുമ്പായി ഇവിടെ മേയ് 23 മുതല്‍ ഡാല്‍മിയ ഗ്രൂപ്പ് നവീകരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങും. ഡാല്‍മിയ ഭാരത് ലിമിറ്റഡും ടൂറിസം, സാംസ്‌കാരിക മന്ത്രാലയങ്ങളും ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുമാണ് ധാരണാപത്രത്തില്‍ ഒപ്പുവച്ചിരിക്കുന്നത്. 2017ലെ അഡോപ്റ്റ് എ ... Read more

കുമരകം- ആലപ്പുഴ എസി ബോട്ട് യാത്രയ്ക്ക് സജ്ജം

വിനോദസഞ്ചാര കേന്ദ്രമായ കുമരകത്തുനിന്നു സഞ്ചാരികള്‍ക്ക് ഇനി ഒരു മണിക്കൂര്‍കൊണ്ടു ജലമാര്‍ഗം ആലപ്പുഴയില്‍ എത്താം. ജലഗതാഗത വകുപ്പിന്റെ 120 യാത്രക്കാര്‍ക്കു കയറാവുന്ന എസി ബോട്ടാണ് വേമ്പനാട്ടുകായലിലൂടെ ആലപ്പുഴയില്‍ എത്തുന്നത്. വൈക്കത്തുനിന്നു കൊച്ചിയിലേക്കു ജലഗതാഗത വകുപ്പിന്റെ മറ്റൊരു എസി ബോട്ടും സഞ്ചാരികള്‍ക്കായി സര്‍വീസ് നടത്തും. സംഘമായി യാത്രചെയ്യുന്നവരെ ലക്ഷ്യമിട്ടാണു പുതിയ സര്‍വീസ്. ബോട്ടിന്റെ സീറ്റിനനുസരിച്ചു സഞ്ചാരികള്‍ ഉണ്ടാവണം. നിരക്കു സംബന്ധിച്ച് ഉടന്‍ തീരുമാനമെടുക്കും. എല്‍ഡിഎഫ് മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ചു സര്‍വീസ് തുടങ്ങാനാണ് ഉദ്ദേശ്യം. സഞ്ചാരികള്‍ കുമരകം ബോട്ട് ജെട്ടിയില്‍നിന്നു ജലഗതാഗത വകുപ്പിന്റെ ബോട്ടില്‍ കയറി മുഹമ്മയില്‍ എത്തിയശേഷം അവിടെനിന്നു ബസില്‍ ആലപ്പുഴയിലേക്കു പോകുകയാണിപ്പോള്‍. മുഹമ്മയില്‍നിന്നു ബസ് ഉടന്‍ കിട്ടിയാല്‍ത്തന്നെ കുമരകം – ആലപ്പുഴ യാത്രയുടെ ആകെ സമയം ഒന്നര മണിക്കൂറാണ്. കുമരകത്തുനിന്നു ബോട്ടില്‍ കയറിയാല്‍ മറ്റു തടസ്സമില്ലാതെ നേരെ ആലപ്പുഴയില്‍ എത്താമെന്നതാണു പുതിയ സര്‍വീസിന്റെ നേട്ടം. ജലഗതാഗത വകുപ്പിന്റെ ‘സീ പാതിരാമണല്‍’ ടൂറിസം പദ്ധതിയും ഉടന്‍ തുടങ്ങും. കുമരകത്തുനിന്നു കായലിലൂടെ യാത്രചെയ്തു പാതിരാമണല്‍, തണ്ണീര്‍മുക്കം, ... Read more

കേരള ടൂറിസത്തിനെതിരെ പ്രചരണം; അശ്വതി ജ്വാലയ്ക്കെതിരെ അന്വേഷണം ; ലിഗയുടെ മരണം കൊലപാതകമെന്നതിനു കൂടുതല്‍ തെളിവുകള്‍

വിദേശ വനിത ലിഗയുടെ പേരില്‍ പണപ്പിരിവ് നടത്തിയെന്ന പരാതിയില്‍ തിരുവനന്തപുരത്തെ സാമൂഹ്യ പ്രവര്‍ത്തക അശ്വതി ജ്വാലക്കെതിരേ അന്വേഷണം. ഇതു സംബന്ധിച്ച് ഐജി മനോജ്‌ എബ്രഹാമിന് ഡിജിപി ലോകനാഥ് ബെഹ്റ നിര്‍ദേശം നല്‍കി. കോവളം പനങ്ങാട് സ്വദേശി അനില്‍കുമാര്‍ നല്‍കിയ പരാതിയിലാണ് അന്വേഷണം. ലിഗയുടെ മരണത്തിന് ശേഷം അശ്വതി ജ്വാല ലിഗയുടെ ബന്ധുക്കളോടൊപ്പം വാര്‍ത്താസമ്മേളനം നടത്തിയിരുന്നു. ഇതിന് ശേഷം പണപ്പിരിവ് നടത്തി 3.8 ലക്ഷം രൂപ കൈപറ്റിയെന്നാണ് പരാതി. അശ്വതിയുടെ സാമ്പത്തിക സ്രോതസിനെ കുറിച്ച് അന്വേഷിക്കണമെന്നും പരാതിയിൽ പറയുന്നു. കേരളത്തിലെ വിനോദ സഞ്ചാര മേഖലയ്ക്കെതിരെ ദുഷ്പ്രചരണത്തിനും അശ്വതി ജ്വാല ശ്രമിച്ചെന്ന് പരാതിയിലുണ്ട്. അതേസമയം, ലിഗയുടെ മരണം കൊലപാതകമെന്നു സംശയിക്കുന്ന കൂടുതല്‍ തെളിവുകള്‍ ലഭിച്ചു. കഴുത്തിലെ തരുണാസ്ഥി പൊട്ടിയാണ് ലിഗയുടെ മരണം സംഭവിച്ചതെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. കഴുത്ത് ഞെരിച്ചുള്ള കൊലപാതകമാകാമെന്നാണ് ഇത് നല്‍കുന്ന സൂചന. കഴുത്തു ഞെരിച്ചതിന്‍റെ അടയാളങ്ങളുമുണ്ട്. തലച്ചോറില്‍ രക്തം കട്ട പിടിച്ചനിലയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് ആറു പേർ ഇപ്പോൾ കസ്റ്റഡിയിലുണ്ട്. ഇവരുടെ ... Read more

ബിയാസിലെ റാഫ്റ്റിംഗ് അനുഭവം; പാറക്കെട്ടിലെ വഞ്ചി തുഴയല്‍

കുത്തിയൊലിച്ചു  പാറക്കെട്ടുകള്‍ക്കു മീതെ പായുന്ന നദിയില്‍ റാഫ്റ്റിംഗ് അതിസാഹസികമാണ്. കുളു-മണാലിയിലെ ബിയാസ് നദിയില്‍ റാഫ്റ്റിംഗ് നടത്തിയ അനുഭവം വിവരിക്കുന്നു ന്യൂസ് 18 മലപ്പുറം പ്രതിനിധി സുര്‍ജിത്ത് അയ്യപ്പത്ത്. ചിത്രങ്ങള്‍ ; ഷരീഫ് തിരുന്നാവായ  ചിത്രം: ഷരീഫ് തിരുന്നാവായ റിവർ റാഫ്റ്റിംഗ് ഉൻമാദമാണ് എന്ന് പറഞ്ഞത് അനിയനാണ്. അവൻ ദില്ലി മുതൽ കശ്മീർ വരെ നടത്തിയ ബുള്ളറ്റ് യാത്രയിൽ കുളുവിലൂടെ ഒഴുകുന്ന ബിയാസ് നദിയിലെ അനുഭവം പറഞ്ഞപ്പോൾ ഉൾത്തുടിപ്പായിരുന്നു. ഞങ്ങൾ മലപ്പുറത്തു നിന്നുള്ള 36 അംഗ യാത്രാസംഘം മനാലിയിൽ നിന്നും കുളു താഴ്വരയിലേക്കെത്തി. കയറ്റിറക്കങ്ങളും വീഴാൻ വെമ്പി നിൽക്കുന്ന കൂറ്റൻ പാറകളും ചെളിക്കുളങ്ങളും നിറഞ്ഞ പാതയിലൂടെ നിരങ്ങിയും ഒഴുകിയും കുതിച്ചുമാണ് ഞങ്ങളുടെ ബസ് കുളുവിലെത്തിയത്. അകലങ്ങളിലെ മഞ്ഞുമലകളും ദേവതാരു വൃക്ഷങ്ങളും ഞങ്ങളെ അഭിവാദ്യം ചെയ്തേയിരുന്നു. ഓരോ ഹിമാലയ യാത്രയിലും ഒരു നദീ സാന്നിധ്യം അനുഭവിച്ചിട്ടുണ്ട്. ഉത്തരാഖണ്ഡില്‍ അളകനന്ദയും ഭാഗീരഥിയും ആണെങ്കിൽ വടക്കൻ സിക്കിം യാത്രയിൽ അത് തീസ്ത നദിയായിരുന്നു. മണാലിയിൽ നിന്നും കുളു ... Read more

ഇടുക്കി ഡാമില്‍ സഞ്ചാരികള്‍ക്കായി ലേസര്‍ ഷോ വരുന്നു

ഇടുക്കി ഡാമില്‍ ഇനി സഞ്ചാരികളെ കാത്തിരിക്കുന്നത് ലേസര്‍ ഷോയുടെ വര്‍ണ്ണവിസ്മയം. ലോകത്തിലെ ഏറ്റവും വലിയ ആര്‍ച്ച് ഡാമായ ഇടുക്കി ഡാമില്‍ ടൂറിസം രംഗത്തെ അനന്ത സാദ്ധ്യതകള്‍ മനസിലാക്കി ഒട്ടേറെ പുതിയ പദ്ധതികള്‍ തയ്യാറാക്കുന്നതിന്റെ ഭാഗമായാണ് അത്യാധുനിക ലേസര്‍ ഷോ സംവിധാനവും ഒരുക്കാന്‍ കെഎസ്ഇബി തീരുമാനിച്ചിരിക്കുന്നത്. ഡാമിന്റെ 400 മീറ്റര്‍ വീതിയും 500 മീറ്റര്‍ ഉയരവുമുള്ള പ്രതലത്തിലായിരിക്കും ലേസര്‍ ഷോയ്ക്ക് വേണ്ട സ്‌ക്രീന്‍ ഒരുക്കുക. ഇതില്‍ നിന്ന് 300 മീറ്റര്‍ മാറി 700ഓളെ പേരെ ഉള്‍ക്കൊള്ളാവുന്ന ഇരിപ്പിടങ്ങളും തയ്യാറാക്കും. ആംഫി തിയേറ്റര്‍ മാതൃകയിലായിരിക്കും ഇവയുടെ നിര്‍മ്മാണം. ഇതിനോട് അനുബന്ധിച്ച് ഷോപ്പിങ് സെന്ററും, അക്വേറിയവും നിര്‍മ്മിക്കാനും പദ്ധതിയുണ്ട്. ഇതിനെല്ലാം 15 ഏക്കറോളം ഭൂമി വേണ്ടിവരുമെന്നാണ് കണക്കുകൂട്ടല്‍. ഇതിനുപുറമേ പാര്‍ക്കിങ് സൗകര്യത്തിനായി 10 ഏക്കറും ആവശ്യമായി വരും. കെഎസ്ഇബിയുടെ കീഴിലുള്ള കേരള ഹൈഡല്‍ ടൂറിസം സെന്ററാണ്(കെഎച്ച്ടിസി) ഇടുക്കി ഡാമില്‍ പുതിയ പദ്ധതികള്‍ ആവിഷ്‌ക്കരിക്കാന്‍ നിര്‍ദേശം വച്ചിരിക്കുന്നത്. നിലവില്‍ പദ്ധതിയുടെ പ്രാരംഭ നടപടികള്‍ ആരംഭിച്ചതായും ലേസര്‍ ഷോ ... Read more

അഹമ്മദ് ഉസ്മാന്‍ സേട്ടിന് കണ്ണീരോടെ വിട

അന്തരിച്ച അബാദ് ഗ്രൂപ്പ് സീനിയർ ഡയറക്ടർ അഹമ്മദ് ഉസ്മാൻ സേട്ടി(89)ന് കൊച്ചി കണ്ണീരോടെ വിട നല്‍കി. മറൈൻഡ്രൈവ് ബേ പ്രെയ്ഡ് ഫ്ലാറ്റിലെ വസതിയിൽ ഇന്നലെയായിരുന്നു അന്ത്യം. കബറടക്കം എറണാകുളം സെൻട്രൽ ജുമാ മസ്ജിദിൽ നടന്നു. ഇന്ത്യൻ ചേംബർ ഓഫ് കൊമേഴ്സ് പ്രസിഡറ്, കൊച്ചി ലയൺസ് ക്ലബ് പ്രസിഡന്റ്, കച്ചീ മേമൻ അസോസിയേഷൻ പ്രസിഡന്റ്, വെസ്റ്റ് കൊച്ചി കൾച്ചറൽ സൊസൈറ്റി പ്രസിഡന്റ് തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചു. ഭാര്യ : കുൽസും. മക്കൾ : റിയാസ് അഹമ്മദ് ( അബാദ് ഗ്രൂപ്പ് ഓഫ് ഹോട്ടൽസ് മാനേജിങ് ഡയറക്ടറും കെഎംഇഎ ജനറൽ സെക്രട്ടറിയും ), ആസിഫ് അഹമ്മദ് (അബാദ് ഫിഷറീസ് ), ഫിർദൗസ്. മരുമക്കൾ: ജബീൻ, തഹസീൻ, എച്ച്.എച്ച്. മുഹമ്മദ് അസ്ലം സേട്ട് (ബിസിനസ്)

റാസല്‍ഖൈമയിലെ ബീച്ചുകളില്‍ പ്ലാസ്റ്റിക് നിരോധനം

റാസല്‍ഖൈമയിലെ ബീച്ചുകളിൽ പ്ലാസ്റ്റിക് കവറുകൾക്കു നിരോധനം ഏർപ്പെടുത്തി. പ്ലാസ്റ്റിക് മാലിന്യങ്ങൾ മൽസ്യങ്ങൾക്കും കടൽജീവികൾക്കും വൻഭീഷണി ഉയർത്തുന്ന സാഹചര്യത്തിലാണിത്. മൽസ്യത്തൊഴിലാളികളും വിനോദസഞ്ചാരികളും ഇക്കാര്യത്തിൽ ജാഗ്രത പുലർത്തണമെന്ന് അധികൃതർ നിർദേശിച്ചു. പ്ലാസ്റ്റിക് മാലിന്യങ്ങളും പൊട്ടിയ വലകളും മറ്റും കടൽ ജീവികളുടെ നാശത്തിനു കാരണമാകുന്നതായി പരിസ്ഥിതി സംരക്ഷണ വികസന അതോറിറ്റി ചൂണ്ടിക്കാട്ടി. വലകളിൽ കുടുങ്ങിയും മാലിന്യങ്ങൾ ഉള്ളിൽ ചെന്നും വലിയതോതിൽ കടൽജീവികൾ ചത്തൊടുങ്ങുന്നുണ്ട്. ഷോപ്പിങ് മാളുകളിലും പ്ലാസ്റ്റിക് കവറുകൾ ഒഴിവാക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ഇക്കാര്യത്തിൽ പ്രധാന മാളുകളുമായി ധാരണയിലെത്തിയിട്ടുണ്ട്. പകരം പരിസ്ഥിതി സൗഹൃദ കവറുകളും ബാഗുകളും നൽകും. ബോധവൽക്കരണ നടപടികൾ ഊർജിതമാക്കാനും തീരുമാനിച്ചിട്ടുണ്ട്.

വെള്ളാവൂര്‍ തുരുത്ത് സാഹസിക ടൂറിസത്തിനായി ഒരുങ്ങുന്നു

ലോക ടൂറിസം മാപ്പില്‍ ഇടം നേടാന്‍ മണിമലയാറ്റിലെ ഒരു കൊച്ചുതുരുത്ത് ഒരുങ്ങുന്നു. വാഴൂര്‍ ബ്ലോക്കിലെ വെള്ളാവൂര്‍ പഞ്ചായത്തില്‍ ഉള്‍പ്പെടുന്ന ഈ തുരുത്തിലെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് മുന്നോടിയായി വെള്ളാവൂര്‍ ദ്വീപ് എന്ന പദ്ധതിക്ക് ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിന്റെ അംഗീകാരം. വെള്ളാവൂര്‍ ദ്വീപ് ടൂറിസം പദ്ധതിയുടെ വിശദമായ പ്ലാനും എസ്റ്റിമേറ്റും സര്‍ക്കാരിന് സമര്‍പ്പിച്ചു. മണിമലയാറിനാല്‍ ചുറ്റപ്പെട്ട കുളത്തൂര്‍മൂഴിക്ക് സമീപം പുതിയ ചെക്ക്ഡാം നിര്‍മാണം ഉടന്‍ ആരംഭിക്കും. ചെക്ക് ഡാമിന്റെ സമീപ പ്രദേശത്തുള്ള തുരുത്താണ് വെള്ളാവൂര്‍ ദ്വീപ് എന്നറിയപ്പെടുന്നത്. സാഹസിക ടൂറിസമാണ് ദ്വീപില്‍ ലക്ഷ്യമിടുന്നതെന്ന് വെള്ളാവൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി ശ്രീജിത്ത് പറഞ്ഞു. മൊത്തം 80 സെന്റ് കരഭൂമിയിലാണ് മണിമലയാറിന്റെ നടുക്കുള്ള വെള്ളാവൂര്‍ ദ്വീപ് സ്ഥിതിചെയ്യുന്നത്. പദ്ധതിയുടെ ഭാഗമായി ആറിന്റെ കരയില്‍ സംരക്ഷണ ഭിത്തി നിര്‍മിക്കും. കുളത്തൂര്‍മൂഴിയില്‍ ആരംഭിച്ച് ദ്വീപിന്റെ നേരെ എതിര്‍വശം വരെ നീളുന്ന നടപ്പാത നിര്‍മിക്കും. നടപ്പാതയില്‍ നിന്നും ദ്വീപിലെത്താന്‍ വടം കെട്ടിയുണ്ടാക്കുന്ന നടപ്പാലം നിര്‍മിക്കും. വടംകൊണ്ടുള്ള നടപ്പാലത്തിനപ്പുറം സാഹസികത ആഗ്രഹിക്കുന്നവര്‍ക്ക് ... Read more

ഇത്തവണ നീലക്കുറിഞ്ഞി കാണാന്‍ എട്ടുലക്ഷം സഞ്ചാരികളെത്തും

നീലക്കുറിഞ്ഞി പൂക്കുന്ന ഓഗസ്റ്റ് മാസത്തില്‍ മൂന്നാറിലേയ്ക്ക് എട്ടുലക്ഷം സഞ്ചാരികള്‍ എത്തുമെന്ന് നാറ്റ്പാക്ക് പഠന റിപ്പോര്‍ട്ട്. സഞ്ചാരികളുടെ തിരക്കു കണക്കിലെടുത്ത് കുറിഞ്ഞിക്കാലം അവസാനിക്കുന്നതുവരെ രാവിലെ ഏഴു മുതൽ രാത്രി ഏഴു വരെ മൂന്നാറിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്താനും തീരുമാനമായി. മൂന്നാറിലേക്കുള്ള റോഡിൽ മൂന്നു സ്ഥലത്ത് വാഹനങ്ങൾ നിയന്ത്രിക്കും. അടിമാലി–കുമളി, മൂന്നാർ കോളനി റോഡ് എന്നിവിടങ്ങളിൽ വൺവേ പോയിന്‍റ്  സജ്ജമാക്കും. ഇരവികുളം ഉദ്യാനത്തിന്‍റെ ഭാഗമായ രാജമലയിലേക്കുള്ള പരമാവധി സന്ദർശകരുടെ എണ്ണം പ്രതിദിനം 4000 ആയി നിജപ്പെടുത്തും. 75 ശതമാനം ടിക്കറ്റുകള്‍ ഓൺലൈൻ വഴിയാകും നല്‍കുക. ബാക്കിയുള്ള 25 ശതമാനം ടിക്കറ്റുകള്‍ കൌണ്ടറുകള്‍ വഴി നല്‍കും. എല്ലാ പാർക്കിങ് സ്ഥലത്തും നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കും. ഇരവികുളം ദേശീയോദ്യാനത്തില്‍ നിന്നും കുറിഞ്ഞി പൂക്കുന്ന സ്ഥലങ്ങളിലേക്കു ജീപ്പ് സർവീസ്, ഓട്ടോ ടാക്‌സി പ്രീപെയ്ഡ് കൗണ്ടറുകൾ,  ആരോഗ്യം, ദുരന്തനിവാരണം, ശുചിത്വം, ശുചിമുറിസൗകര്യം തുടങ്ങിയവയ്ക്കായി ടാസ്‌ക് ഫോഴ്‌സ്,  തിരക്കു നിയന്ത്രിക്കാൻ മൂന്നാറിൽ മൂന്നിടത്തു പ്രത്യേക പാർക്കിങ് സംവിധാനം തുടങ്ങിയവയാണ് പ്രധാനമായും മൂന്നാറില്‍ ... Read more

ആദ്യ ബോയിങ്ങ് 787-9 ഡ്രീം ലൈനര്‍ മനാമയിലെത്തി

ബഹ്‌റൈന്‍ ദേശീയ വിമാന കമ്പനിയായ ഗള്‍ഫ് എയറിന്റെ ആദ്യ ബോയിങ് 787-9 ഡ്രീം ലൈനര്‍ ബഹറൈന്‍ വിമാനത്താവളത്തിലെത്തി. ഇന്നലെ ഉച്ചയ്ക്ക് മൂന്ന് മണിക്കായിരുന്നു ആദ്യ ലാന്‍ഡിങ്. യു എസ് ബോയിങ് ഫാക്ടറിയില്‍ നിന്നാണ് സ്വപ്‌ന വിമാനം എത്തിയത്. ജൂണ്‍ 15 മുതല്‍ ബഹറൈന്‍-ലണ്ടന്‍ റൂട്ടിലേക്ക് വിമാന മേഖലകളെ കൂട്ടിയോജിപ്പിച്ചു കൊണ്ട് വിമാനം സര്‍വീസ് നടത്തും. വിമാനത്തിന് ഗള്‍ഫ് എയര്‍ ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസര്‍ ക്രസിമിര്‍ കുക്കോയുടെ നേതൃത്വത്തില്‍ വരവേല്‍പ്പ് നല്‍കി.

20 രൂപയ്ക്ക് കുമരകം- പാതിരാമണല്‍ ബോട്ടുയാത്ര

കുമരകത്തുനിന്നു പാതിരാമണലിലേക്കു ജലഗതാഗതവകുപ്പിന്‍റെ ബോട്ട് സർവീസ് തുടങ്ങി. കുമരകത്തുനിന്നു പതിരാമണലിൽ പോയി തിരികെ വരുന്നതിന് ഒരാൾക്ക് 20 രൂപയാണ് യാത്രക്കൂലി. 40ല്‍ കൂടുതല്‍ ആളുകള്‍ക് ബോട്ടില്‍ യാത്രചെയ്യാം. കുമരകത്തുനിന്നു കയറുന്ന സഞ്ചാരികളെ പാതിരാമണലിൽ ഇറക്കിയശേഷം ബോട്ട് മുഹമ്മയ്ക്കു പോകും. മുഹമ്മയിൽനിന്നും ബോട്ട് കുമരകത്തേക്കു തിരികെ പോകുന്ന ഏതുസമയത്തും പാതിരാമണലിൽ‍നിന്നും ബോട്ടില്‍ കയറി മടങ്ങാം. നേരത്തെ മുഹമ്മയിൽനിന്നായിരുന്നു പാതിരാമണലിലേക്കു സർവീസുണ്ടായിരുന്നത്. ഇന്നലെയാണു കുമരകത്തുനിന്നു സർവീസ് തുടങ്ങിയത്. മുഹമ്മയിൽനിന്നു പാതിരാമണലിലേക്കു പോകുന്നതിനും ഇതേ യാത്രക്കൂലിയാണ്. യാത്രയും പാതിരാമണലിലെ വിശ്രമവുംകൂടി നാലുമണിക്കൂറാകും. ബോട്ടിൽ രാവിലെ പോകുന്ന സഞ്ചാരികൾക്ക് എത്ര മണിക്കൂർ വേണമെങ്കിലും പാതിരാമണലിൽ ചെലവഴക്കാൻ കഴിയുമെന്നതാണു  ബോട്ട് യാത്രയുടെ ഗുണം.

കര്‍ണ്ണാടകയിലേക്കാണോ യാത്ര എങ്കില്‍ ഇക്കാര്യങ്ങള്‍ സൂക്ഷിച്ചോളൂ..

കേരളത്തിലെ ഒട്ടുമിക്ക കുടുംബങ്ങളും അവധിക്കാല യാത്രയ്ക്ക് തിരഞ്ഞെടുക്കുന്നത് കര്‍ണ്ണാടകയാണ്. എന്നാല്‍ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ കര്‍ണ്ണാടകയില്‍ കൂടി യാത്രചെയ്യുമ്പോള്‍ വഴിച്ചെലവിനും താമസത്തിനും ഷോപ്പിങ്ങിനുമായി 50,000 രൂപയില്‍ കൂടുതല്‍ കൈവശം വയ്ക്കരുതെന്നു മുന്നറിയിപ്പ്. ഇനി അഥവാ പണം കയ്യില്‍ സൂക്ഷിക്കുന്നുണ്ടെങ്കില്‍ രേഖകള്‍ എടുക്കാന്‍ മറക്കരുത്. രേഖകളില്ലാത്ത പണം തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുക്കാന്‍ സാധ്യതയുണ്ടെന്നു കണ്ണൂര്‍ കലക്ടര്‍ മിര്‍ മുഹമ്മദ് അലി മുന്നറിയിപ്പു നല്‍കി. കേരളത്തില്‍ നിന്ന് നിരവധി കുടുംബങ്ങളാണു അവധിക്കാലത്തു കര്‍ണ്ണാടക സന്ദര്‍ശിക്കാന്‍ പോകാറുള്ളത്. കുടക്, മൈസൂര്‍, ബെംഗളൂരു തുടങ്ങിയ പ്രദേശങ്ങള്‍ കേരളത്തിലെ സഞ്ചാരികളുടെ ഇഷ്ട പ്രദേശങ്ങളുമാണ്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പ്രഖ്യാപിച്ചതിനെത്തുടര്‍ന്നാണു പണം കൊണ്ടു പോകുന്നതിനു നിയന്ത്രണം വന്നത്. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ പണം പിടിച്ചെടുത്താല്‍ കൃത്യമായ രേഖകള്‍ നല്‍കിയാല്‍ സാധാരണ രീതിയില്‍ തിരിച്ചു നല്‍കാറുണ്ട്. എന്നാല്‍ വഴിച്ചെലവിനുള്ള പണം തല്‍ക്കാലം കയ്യില്‍ നിന്നു പോകുന്നതു പ്രയാസമുണ്ടാക്കും. മാത്രമല്ല പിന്നീടു തുക തിരികെ വാങ്ങുന്നതിനു നൂലാമാലകളുമുണ്ടാകും. ആവശ്യങ്ങള്‍ക്കുള്ള പണം അതാതു സമയത്തു പിന്‍വലിക്കുകയും ഷോപ്പിങ്ങിനു പരമാവധി ... Read more

മാഥേരാന്‍:വാഹനങ്ങളില്ലാത്ത സ്വര്‍ഗം

സഞ്ചാരികളുടെ സ്വര്‍ഗം എന്നാണ് മാഥേരാന്‍ കുന്നുകള്‍ അറിയപ്പെടുന്നത്. മഹാരാഷ്ട്രയിലെ രണ്ടു വന്‍നഗരങ്ങള്‍ക്കിടയില്‍ പച്ചപ്പിന്റെ ചെറിയ തുരുത്താണ് ഈ ഇടം. സഹ്യാദ്രി മലമുകളില്‍ സ്ഥിതി ചെയ്യുന്ന മാഥേരാന് വലിയൊരു പ്രത്യേകതയുണ്ട്. വാഹനങ്ങളില്‍ നിന്ന് ഉണ്ടാകുന്ന മലിനീകരണത്തില്‍ നിന്ന് അനുദിനം നശിക്കുന്ന നഗരങ്ങളെ പോലെയാവരുത് തങ്ങളുടെ ഗ്രാമം എന്ന നടപടിയുടെ ഭാഗമായി മാഥേരാനില്‍ വാഹനഗതാഗതം നിരോധിച്ചിരിക്കുകയാണ് ഇവിടെ. മോട്ടോര്‍ വാഹനങ്ങള്‍ക്ക് വിലക്കുള്ള ഏഷ്യയിലെ ഏക ഹില്‍ സ്റ്റേഷനാണ് മാഥേരാന്‍. മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിലാണ് മാഥേരാന്‍ സ്ഥിതി ചെയ്യുന്നത്. ഇന്ത്യയിലെ ഏറ്റവും ചെറിയ ഹില്‍സ്റ്റേഷനായ മഥേരാന്‍ പശ്ചിമഘട്ടത്തിന്റെ ഭാഗമാണ്. സമുദ്രനിരപ്പില്‍ നിന്ന് 800 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഇവിടം ഒരു പരിസ്ഥിതി ലോല പ്രദേശം കൂടിയാണ്. പ്രകൃതി സംരക്ഷണത്തിന്റെ ഭാഗമായിട്ടാണ് വാഹനങ്ങളെ ഗ്രാമവാസികള്‍ നിയന്ത്രിക്കുന്നത്. മാഥേരാന്‍ ഹരിത ഉദ്യാനമായി കേന്ദ്ര പരിസ്ഥിതി വനംവകുപ്പ് പ്രഖ്യാപിച്ചതിനെത്തുടര്‍ന്നാണ് ഇവിടെ മോട്ടോര്‍ വാഹനങ്ങള്‍ അനുവദനീയമല്ലാതായത്. അത്യാഹിതങ്ങള്‍ സംഭവിച്ചാല്‍ മുനിസിപ്പാലിറ്റിയുടെ നടത്തിപ്പിന് കീഴില്‍ വരുന്ന ഒരു ആംബുലന്‍സ് മാത്രമാണ് ഇവിടെയുള്ള ... Read more

സൗദിയില്‍ ഡ്രൈവര്‍മാര്‍ക്ക് തൊഴില്‍ നഷ്ടമാകും

സൗദി അറേബ്യയില്‍ വനിതകള്‍ക്ക് വാഹനമോടിക്കാന്‍ ലൈസന്‍സ് അനുവദിക്കുന്നതോടെ ഡ്രൈവര്‍ തസ്തികകളില്‍ ജോലിചെയ്യുന്ന വിദേശികള്‍ക്ക് തൊഴില്‍ നഷ്ടപ്പെടുമെന്ന് റിപ്പോര്‍ട്ട്. ജൂണ്‍ 24 മുതല്‍ വനിതകള്‍ക്ക് ലൈസന്‍സ് അനുവദിക്കാന്‍ സൗദി മന്ത്രിസഭ തീരുമാനിച്ചിരുന്നു. സൗദിയില്‍ രണ്ടുലക്ഷം ഹൗസ് ഡ്രൈവര്‍മാര്‍ ഉള്‍പ്പെടെ 10 ലക്ഷം വിദേശികള്‍ ഡ്രൈവര്‍മാരായി ജോലി ചെയ്യുന്നുണ്ട്. ഡിസംബര്‍ ആകുന്നതോടെ നിലവിലുള്ള കൂടുതല്‍ വിദേശ ഡ്രൈവര്‍മാര്‍ക്ക് തൊഴില്‍ നഷ്ടപ്പെടാനാണ് സാധ്യത. വനിതകള്‍ക്ക് ലൈസന്‍സ് അനുവദിക്കാന്‍ തീരുമാനിച്ചതോടെ വിദേശ ഡ്രൈവര്‍മാരുടെ നിയമനം ഗണ്യമായി കുറഞ്ഞു. വിദേശ റിക്രൂട്ട്‌മെന്‍റ് നടക്കുന്നില്ല. ജൂണ്‍ മുതല്‍ വനിതകള്‍ക്ക് മാത്രമായി വനിതാ ടാക്‌സികളും രംഗത്തെത്തും. മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് ടാക്‌സി സേവനം നല്‍കുന്ന ഊബര്‍, കരിം തുടങ്ങിയ കമ്പനികള്‍ സ്വദേശി വനിതകള്‍ക്ക് ഡ്രൈവിങ് പരിശീലനം നല്‍കുന്നതിന് കരാര്‍ ഒപ്പുവെച്ചിട്ടുണ്ട്.