Category: Homepage Malayalam

കൊച്ചി മെട്രോ യാത്രക്കാരോടൊപ്പം ഉപരാഷ്ട്രപതി

കൊച്ചി മെട്രോയിൽ യാത്ര നടത്തി ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. മഹാരാജാസ് ഗ്രൗണ്ട് സ്റ്റേഷൻ മുതൽ ഇടപ്പള്ളി വരെയായിരുന്നു ഉപരാഷ്ട്രപതിയുടെ യാത്ര. മന്ത്രി മാത്യു ടി തോമസ്, ഡിജിപി ലോക്നാഥ് ബെഹ്റ തുടങ്ങിയവര്‍ ഉപരാഷ്ട്രപതിയോടൊപ്പം മെട്രോയില്‍ യാത്ര ചെയ്തു. മെട്രോ യാത്രയ്ക്കു ശേഷം നേവിയുടെ ഹെലികോപ്റ്ററിൽ തിരുവല്ലയിലേക്കു പോയി. രാവിലെ സുഭാഷ് പാർക്കിൽ പ്രഭാത നടത്തത്തിനെത്തിയ അദ്ദേഹം കാൽനടക്കാരോടും മറ്റും കുശലാന്വേഷണം നടത്തി. മേയർ സൗമിനി ജെയ്ൻ, ജില്ലാ കലക്ടർ, കമ്മിഷണർ എന്നിവരും ഉപരാഷ്ട്രപതിക്കൊപ്പമുണ്ടായിരുന്നു. സ്മാർട് സിറ്റി, മെട്രോ തുടങ്ങി കൊച്ചിയുടെ വികസന പരിപാടികളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.

സര്‍ക്കാരും ഓണ്‍ലൈന്‍ ടാക്സി തുടങ്ങുന്നു

ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസുകളുടെ മാതൃകയില്‍ സര്‍ക്കാര്‍ ഓട്ടോ, കാര്‍ സംവിധാനം വരുന്നു. തൊഴില്‍ വകുപ്പിനുകീഴിലുള്ള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്, മോട്ടോര്‍ വാഹനവകുപ്പ്, ലീഗല്‍മെട്രോളജി വകുപ്പ് എന്നിവ ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളിലാണ് സര്‍ക്കാര്‍ ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസ് ആദ്യഘട്ടത്തില്‍ തുടങ്ങുക. വിജയിച്ചാല്‍ എല്ലാ ജില്ലാകളിലും തുടര്‍ന്ന് എല്ലാ പട്ടണങ്ങളിലേക്കും വ്യാപിപ്പിക്കും. സംസ്ഥാന ആസൂത്രണ ബോര്‍ഡ് ഇതുസംബന്ധിച്ച് രൂപരേഖ തയ്യാറാക്കി. തടസ്സരഹിതവും നിരന്തരവുമായ യാത്രാസൗകര്യം രാജ്യത്ത് എല്ലായിടത്തും ഒരുപോലെയെത്തിക്കാന്‍ ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസുകള്‍ തുടങ്ങണമെന്ന് കേന്ദ്ര ഉപരിതലഗതാഗത-ദേശീയപാതാ വകുപ്പ് നിര്‍ദേശിച്ചിരുന്നു. ഇതിനായി മുന്നോട്ടുവരുന്നവര്‍ക്ക് ലൈസന്‍സ് നല്‍കണമെന്നും നിര്‍ദേശിച്ചു. ഇതിന്‍റെ ചുവടുപിടിച്ചാണ് പദ്ധതി. ഓണ്‍ലൈന്‍ സര്‍വീസില്‍ അംഗങ്ങളാകാന്‍ താത്പര്യമുള്ള ടാക്സിക്കാരെ ചേര്‍ത്ത് സഹകരണസംഘം രൂപീകരിച്ച് പ്രവര്‍ത്തനം തുടങ്ങാനാണ് ഇപ്പോഴുള്ള ധാരണ. അടുത്ത വര്‍ഷം ജനുവരിയോടെ സര്‍വീസിനു തയ്യാറുള്ള ടാക്സികളില്‍ ജിപിഎസ് നിര്‍ബന്ധമായും ഘടിപ്പിക്കണമെന്നാണ് കേന്ദ്ര നിര്‍ദേശം. ഇതിനുള്ള ചെലവ് ഡ്രൈവറോ വാഹന ഉടമയോ വഹിക്കണം. ബാങ്ക് വായ്പയെടുത്ത് ജിപിഎസ് ... Read more

ഏറ്റവും വലിയ വിനോദ നഗരമാവാന്‍ ഖിദ്ദിയ

സൗദി അറേബ്യയിലെ ഏറ്റവും വലിയ വിനോദനഗര പദ്ധതിയായ ഖിദ്ദിയയ്ക്ക് സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് ശിലാസ്ഥാപനം നടത്തി. റിയാദിന്‍റെ തെക്കുപടിഞ്ഞാറ് ഭാഗത്ത് ലോകോത്തര നിലവാരത്തിലാണ് വിനോദനഗരം സ്ഥാപിക്കുന്നത്. 334 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയിലാണ് വിനോദനഗരം ഒരുങ്ങുന്നത്. വിനോദം, സംസ്‌കാരം, കായികം തുടങ്ങി മൂന്ന് മേഖലകള്‍ തിരിച്ചാണ് നിര്‍മാണം നടത്തുന്നത്. തീം പാര്‍ക്ക്, മോട്ടോര്‍ സ്‌പോര്‍ട്‌സ്, സഫാരി പാര്‍ക്ക് തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടും. ഒന്നാംഘട്ടം നാലുവര്‍ഷത്തിനകം പൂര്‍ത്തിയാകും. കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ പ്രഖ്യാപിച്ച വിഷന്‍ 2030 പദ്ധതിയുടെ ഭാഗമായാണ് നഗരം ഒരുങ്ങുന്നത്. എണ്ണയിതര വരുമാനം വര്‍ധിപ്പിക്കുന്നതിന്‍റെ ഭാഗമായുള്ള വിവിധ പദ്ധതികളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് ഖിദ്ദിയ. ഷോപ്പിങ്, ഹോസ്​പിറ്റാലിറ്റി മേഖലകള്‍കൂടി വികസിക്കുന്നതോടെ 2030 ആകുമ്പോഴേക്കും 1.7 കോടി സന്ദര്‍ശകര്‍ ഖിദ്ദിയയില്‍ എത്തുമെന്നാണ് കരുതുന്നത്.

ബീച്ചിനഹള്ളി; കബനിയുടെ ജലസംഭരണി

കേരളത്തിലെ കിഴക്കിന്‍റെ ദിശതേടി പോകുന്ന മൂന്ന് നദികളിലൊന്നായ കബനിയാണ് കന്നഡനാടിന്‍റെ വരദാനം. മഴക്കാലത്ത് ജീവന്‍ വിണ്ടെടുത്ത് കുതിച്ചെത്തുന്ന കബനിയുടെ ഓളങ്ങള്‍ മഴയില്ലാത്ത കര്‍ണ്ണാടക ഗ്രാമങ്ങളില്‍ വര്‍ഷം മുഴവന്‍ നനവെത്തിക്കുന്നു. അക്കരെയുള്ള ബീച്ചിനഹള്ളി എന്ന കൂറ്റന്‍ ജലസംഭരണിയില്‍ ഇവയെല്ലാം ശേഖരിച്ചുവെക്കുന്നു.  കബനിക്കരയില്‍ വേനല്‍ക്കാലം വറുതിയുടെതാണ്. വിശാലമായ നെല്‍പ്പാടങ്ങളും കൃഷിയിടങ്ങളും തീരത്തായി പരന്നു കിടക്കുന്നുണ്ടെങ്കിലും വെള്ളമില്ലെന്ന ഒറ്റക്കാരണത്താല്‍ ഇവയെല്ലാം തരിശായിക്കിടക്കുന്നു. കബനികടന്ന് ബൈരക്കുപ്പയിലെത്തിമ്പോള്‍ ഭൂമി ചുട്ടുപൊളളുന്നു. കാട് കടന്ന് അടുത്ത ഗ്രാമത്തിലെത്തുമ്പോള്‍ നോക്കെത്താ ദൂരത്തോളം ഇഞ്ചിപ്പാടം. മരത്തിന്‍റെ തണലില്ലാത്ത കന്നഡ ഗ്രാമത്തിലെ കൃഷിയിടങ്ങളില്‍ തൊഴിലാളികള്‍ക്ക് വിശ്രമമില്ലാതെ ജോലിയെടുക്കുന്നു. ഞാന്‍ അവിടെത്തുമ്പോള്‍ ഇഞ്ചി കൃഷി വിത്തിറക്കലിന്‍റെയും പച്ചക്കറിയുടെ വിളവെടുപ്പിന്‍റെയും സമയമാണ്. അതിരാവിലെ മുതല്‍ നേരമിരുട്ടുന്നതുവര തൊഴിലാളികള്‍ കൃഷിയിടത്തിലുണ്ട്. കബനിയിലൂടെ ഒരു മഴക്കാലം മുഴുവന്‍ ഒഴുകി എത്തിയ ജല ശേഖരം ഇവരുടെ ഗ്രാമങ്ങളെ കുളിരണിയിക്കുന്നു. ബീച്ചിനഹള്ളി അണക്കെട്ടിന്‍റെ വിശാലമായ കൈവഴികളിലെല്ലാം ഈ വേനല്‍ക്കാലത്തും നിറയെ വെളളമുണ്ട്. ചിലയിടങ്ങളില്‍ ജലനിരപ്പ് താഴ്‌ന്നെങ്കിലും അഞ്ചുവര്‍ഷം ഉപയോഗിക്കാനുള്ള വെള്ളം സംഭരണിയിലുണ്ടെന്നാണ് ഗ്രാമീണര്‍ പറയുന്നത്. ‘അതാ ... Read more

താംബരം- തെന്മല ചുറ്റി അഞ്ചുനാള്‍ പുതിയ പാക്കേജുമായി റെയില്‍വേ

വിനോദ സഞ്ചാര ഭൂപടത്തില്‍ ഇടം പിടിച്ച താംബരം-കൊല്ലം റെയില്‍ പാതയുടെ വേനലവധിക്കാലത്തെ ഐ ആര്‍ സി ടി സി വിനോദ സഞ്ചാര പാക്കേജ് പ്രഖ്യാപിച്ചു. നാലു രാത്രിയും അഞ്ചു പകലും അടങ്ങിയതാണ് പാക്കേജ്. 6000 മുതലാണ് നിരക്ക്. തിങ്കളാഴ്ച്ച വൈകിട്ട് 5.30ന് താംബരത്ത് നിന്ന് ആരംഭിക്കുന്ന ട്രെയിന്‍ ചൊവ്വാഴ്ച്ച രാവിലെ 5.15ന് തെങ്കാശിയിലെത്തും .തെങ്കാശിയിലെത്തുന്ന സന്ദര്‍ശകര്‍ക്ക് കുറ്റാലം വെള്ളച്ചാട്ടം, മെയിന്‍ ഫാള്‍സ്, കുത്രാലനത്താര്‍ ക്ഷേത്രം എന്നിവ അന്നേ ദിവസം സന്ദര്‍ശിക്കാം. ചൊവ്വാഴ്ച രാവിലെ 5.15ന് ട്രെയിന്‍ തെങ്കാശിയിലെത്തും. കുറ്റാലം വെള്ളച്ചാട്ടം, മെയിന്‍ ഫാള്‍സ്, കുത്രാലനത്താര്‍ ക്ഷേത്രം എന്നിവ അന്നേ ദിവസം സന്ദര്‍ശിക്കാം. മൂന്നാം ദിനം ആര്യങ്കാവിലെ പാലരുവി വെള്ളച്ചാട്ടം, തെന്മല ഇക്കോ ടൂറിസം മേഖല, കല്ലട അണക്കെട്ട് എന്നിവ സന്ദര്‍ശിക്കാം.നാലാം ദിനം അഗസത്യാര്‍ വെള്ളച്ചാട്ടം, താമര ഭരണി നദി, പാപനാശം ക്ഷേത്രം എന്നിവ സന്ദര്‍ശിച്ചശേഷം തെങ്കാശി റെയില്‍വേ സ്റ്റേഷനിലെത്തും. അഞ്ചാം ദിവസം രാവിലെ അഞ്ചിനു താംബരം റയില്‍വേ സ്റ്റേഷനില്‍ തിരിച്ചെത്തും.ഹോട്ടലിലെ മുറി ... Read more

മംഗളാദേവീ ക്ഷേത്രത്തില്‍ തിരക്ക് നിയന്ത്രിക്കാന്‍ ക്രമീകരണം

മംഗളാദേവീ ക്ഷേത്രത്തില്‍ ചിത്രാപൗര്‍ണമി ഉത്സവത്തിന് എത്തുന്ന ഭക്തരുടെ തിരക്ക് നിയന്ത്രിക്കാന്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. കുമളി പഞ്ചായത്ത് ബസ് സ്റ്റാന്റഡില്‍ പൊതുവേദിക്ക് സമീപത്തു നിന്നാണ് മംഗളാദേവിയിലേക്കുള്ള ജീപ്പുകള്‍ പുറപ്പെടുന്നത്. രാവിലെ ആറു മുതല്‍ പുറപ്പെടുന്ന ജീപ്പുകളില്‍ കയറുന്നതിന് ക്യൂ നില്‍ക്കാന്‍ ബാരിക്കേടുകള്‍ കെട്ടി ഉണ്ടാക്കിയിട്ടുണ്ട്. അമലാംബിക റോഡ് വഴി വനത്തില്‍ പ്രവേശിക്കുന്ന ജീപ്പില്‍ നിന്ന് വനം വകുപ്പ് പ്ലാസ്റ്റിക്ക് നീക്കം ചെയ്യും. അവിടെനിന്ന് ഒരു കിലോമീറ്റര്‍ അകലെ കൊക്കര വനം വകുപ്പ് സ്റ്റേഷനുസമീപം ഭക്തര്‍ ജീപ്പില്‍നിന്നിറങ്ങി പോലീസിന്റെ ദേഹ പരിശോധനയ്ക്ക് വിധേയമാകണം. ഇവിടെ അഗ്‌നിശമന സേനയും ഉണ്ടാകും. അവിടെനിന്ന് കരടിക്കവല വഴി മംഗളാദേവിയിലെത്തുന്ന ഭക്തര്‍ പോലീസ് പരിശോധനയ്ക്ക് ശേഷം ക്ഷേത്രത്തിലേക്ക് പോകാം.

ലിഗയുടെ മരണം: രാസപരിശോധനാ ഫലം ഉടന്‍ ലഭിക്കും

വിദേശവനിത ലിഗയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം അന്തിമഘട്ടത്തിലേക്ക്. ആന്തരികാവയവങ്ങളുടെ രാസപരിശോധനാഫലം ഉടന്‍ ലഭിക്കും. മരിച്ചതു ലിഗയാണെന്നു ഡിഎൻഎ പരിശോധനയിലും കൊലപാതകമാണെന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ടിലും സ്ഥിരീകരിച്ചിരുന്നു. എന്നാൽ, ആന്തരികാവയവങ്ങളുടെ രാസപരിശോധനാ ഫലമാണു വൈകുന്നത്. ഡിജിപിക്കു കീഴിലെ ഫൊറൻസിക് ലാബിലാണു പരിശോധന നടക്കുന്നത്. ഒരുമാസം പഴകിയ മൃതശരീരത്തിന്‍റെ പരിശോധന ആയതിനാലാണു റിപ്പോർട്ട് വൈകുന്നതെന്നു പൊലീസ് പറഞ്ഞു. വിഷാംശം ശരീരത്തിലുണ്ടോയെന്നും ലൈംഗികാതിക്രമമുണ്ടായോ എന്നുമാണ് ഇനി അറിയേണ്ടത്. ഇതെല്ലം ഈ പരിശോധനയിലൂടെ മാത്രമേ വ്യക്തമാകൂ. മാനഭംഗശ്രമം ചെറുത്തതിനെ തുടർന്നുണ്ടായ ബലപ്രയോഗമാണു മരണത്തിൽ കലാശിച്ചതെന്നാണു പൊലീസ് നിഗമനം. എന്നാൽ, ലിഗ വാഴമുട്ടത്തെ കണ്ടൽക്കാട്ടിൽ എങ്ങനെ എത്തിയെന്നും ആരാണ് ഇവരെ ഇവിടെ എത്തിച്ചതെന്നും പൊലീസിന് ഇപ്പോഴും വ്യക്തതയില്ല. കണ്ടൽക്കാട്ടിൽ നിന്നു ശേഖരിച്ച വിരലടയാളങ്ങളും മുടി ഉൾപ്പെടെ തെളിവുകളും കസ്റ്റഡിയിൽ ഉളളവരുടേതാണെന്നു തെളിഞ്ഞാലുടൻ അറസ്റ്റ് എന്നാണു പൊലീസ് പറയുന്നത്. തലമുടിയും വിരലടയാളങ്ങളും ഫൊറൻസിക് വിഭാഗം പരിശോധിക്കുകയാണ്.

കിടിലന്‍ ഫീച്ചറുകളുമായി ഇന്‍സ്റ്റഗ്രാം മുഖം മിനുക്കുന്നു

കിടിലന്‍ ഫീച്ചറുകളുമായി ഇന്‍സ്റ്റഗ്രാം മുഖം മിനുക്കുന്നു. കോടിക്കണക്കിന് ഉപയോക്താക്കുള്ള ഇന്‍സ്റ്റഗ്രാം പുതിയ അഞ്ച് ഫീച്ചറുകളാണ് അവതരിപ്പിക്കാന്‍ ഒരുങ്ങുന്നത്. ഇതോടെ തങ്ങളുടെ മുഖ്യ എതിരാളിയായ സ്‌നാപ് ചാറ്റിനെ ബഹുദൂരം പിന്നിലാക്കമെന്നാണ് ഇന്‍സ്റ്റഗ്രാമിന്റെ ഉടമയായ ഫെയ്‌സ്ബുക്ക് പ്രതീക്ഷിക്കുന്നത്. വീഡിയോ കോളാണ് ഇന്‍സ്റ്റഗ്രാം അവതരിപ്പിക്കാനായി ഒരുങ്ങുന്ന പ്രധാന ഫീച്ചര്‍. സ്‌നാപ് ചാറ്റിന്റെ ഏറ്റവും പ്രധാന ആകര്‍ഷണമായ  വീഡിയോ കോള്‍ ഇന്‍സ്റ്റഗ്രാം അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതു സംബന്ധിച്ച വിവരങ്ങള്‍ കമ്പനി അധികം വൈകാതെ അറിയിക്കും. ഉപയോക്താക്കള്‍ക്ക് ഇഷ്ടമില്ലാത്ത പ്രൊഫൈലുകളെ അണ്‍ഫോളോ ചെയ്യാതെ തന്നെ നിയന്ത്രിക്കുന്നതിനു പുതിയ ഫീച്ചര്‍ അണിയറയില്‍ ഒരുങ്ങുന്നുണ്ട്. മ്യൂട്ട് പ്രൊഫൈല്‍ എന്ന ഫീച്ചറാണ് ഇന്‍സ്റ്റഗ്രാം അവതരിപ്പിക്കാനായി ഒരുങ്ങുന്നത്. ഇന്‍സ്റ്റഗ്രാമിലേക്ക് ഫെയ്‌സ്ബുക്കില്‍ പരീക്ഷിച്ച് വിജയിച്ച റിയാക്ഷന്‍ ഇമോജിയും കൂടി ചേര്‍ക്കുന്നതിനുള്ള ശ്രമം പുരോഗമിക്കുകയാണ്. ഉപയോക്താക്കളുടെ പോസ്റ്റിനു താഴെ ഫെയ്‌സ്ബുക്കിലെ പോലെ ഇമോജികള്‍ ഉപയോഗിക്കാം. സ്ലോമോഷന്‍ ഫീച്ചറാണ് അണിയറില്‍ ഒരുങ്ങുന്ന മറ്റൊരു പ്രധാന ആയുധം. ഇതു വൈറലാകുമെന്നാണ് ഇന്‍സ്റ്റഗ്രാം പ്രതീക്ഷിക്കുന്നത്.

കുറുവാ ദ്വീപില്‍ ചങ്ങാട സവാരി തുടങ്ങി

കുറുവ ദ്വീപ് ചുറ്റിക്കാണാന്‍ സഞ്ചാരികള്‍ക്ക് ചങ്ങാട സവാരി ഏര്‍പ്പെടുത്തി. നിയന്ത്രണങ്ങളാല്‍ ദുരിതത്തിലായ സഞ്ചാരികള്‍ക്ക് ഏറെ ആശ്വാസകരമാണ് ഈ സവാരി. കുറുവയുടെ സൗന്ദര്യം പുറമെ നിന്നെങ്കിലും നുകരുക എന്ന ലക്ഷ്യത്തോടെയാണ് ഡിടിപിസിയുടെ പ്രവേശന കവാടത്തില്‍ ചങ്ങാട സവാരി ഒരുക്കിയിരിക്കുന്നത്. ദ്വീപിലേക്ക് ആളുകളെ പ്രവേശിപ്പിക്കുന്നതിന് വേണ്ടിയാണ് ഇത്രയും കാലം ചങ്ങാടം ഉപയോഗിച്ചിരുന്നത് ഇതേ ചങ്ങാടം ഉപയോഗിച്ച് തന്നെയാണ് പുഴയിലൂടെ അര മണിക്കൂര്‍ നീണ്ട് നില്‍ക്കുന്ന സവാരി ഒരുക്കിയിരിക്കുന്നത്. ദ്വീപിലേക്ക് ചങ്ങാടത്തിന് ഈടാക്കുന്ന 30 രൂപയാണ് സവാരിക്കും ഈടാക്കുന്നത്. ദ്വീപിനോട് ചേര്‍ന്ന് ചങ്ങാടം നിര്‍ത്തിയിട്ട് കുറുവയെ ആസ്വദിക്കാനും ഫോട്ടോയെടുക്കാനുമുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. 20നും 25നും ഇടയില്‍ ആളുകള്‍ക്കാണ് ഒരേ സമയം യാത്ര ചെയ്യാന്‍ കഴിയുക. രാവിലെ 9 മുതല്‍ 4.30 വരെ സവാരി നടത്താം. പുതിയ സംവിധാനം വിനോദസഞ്ചാരികള്‍ക്ക് വലിയ ആശ്വാസമാണ്. പുഴയില്‍ ചങ്ങാടത്തിലൂടെയുള്ള യാത്ര സഞ്ചാരികള്‍ക്ക് നവ്യാനുഭവം നല്‍കും. ചങ്ങാട സവാരിയുടെ ആദ്യ ടിക്കറ്റ് വില്‍പ്പനയുടെ ഉദ്ഘാടനം ഒ ആര്‍ കേളു എംഎല്‍എ നിര്‍വ്വഹിച്ചു. ... Read more

മുട്ടറ- മരുതിമല ടൂറിസം പദ്ധതി യാഥാര്‍ഥ്യമാകുന്നു

കാത്തിരിപ്പുകള്‍ക്കും ആശങ്കകള്‍ക്കും ശേഷം മരുതിമല വിനോദസഞ്ചര പദ്ധതി യാഥാര്‍ഥ്യമാകുന്നു. വെളിയം പഞ്ചായത്തിന്റെ മുടങ്ങിപ്പോയ മുട്ടറമരുതിമല ഇക്കോ ടൂറിസം പദ്ധതി ജില്ലാടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ മേല്‍നോട്ടത്തില്‍ പുതിയൊരു ടൂറിസം മാതൃകയായി രൂപാന്തരം പ്രാപിക്കുന്നു. മുടങ്ങിപ്പോയ പദ്ധതി പുനരുജ്ജീവിപ്പിക്കാനും മരുതിമലയെ ടൂറിസം ഡെസ്റ്റിനേഷനാക്കുന്നതിനും വേണ്ടി അയിഷാ പോറ്റി എംഎല്‍യുടെ നിരന്തരപരിശ്രമത്തിന്റെ ഫലമായിട്ടാണ് വീണ്ടും പദ്ധതിക്ക് ജീവന്‍വെച്ചത്. ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍ പദ്ധതി യാഥാര്‍ഥ്യത്തിലാക്കാനുള്ള നടപടികള്‍ പൂര്‍ത്തിയായി. പദ്ധതിയുടെ ഒന്നാം ഘട്ടത്തിനു വേണ്ടി ഫണ്ടുവകയിരുത്തി. ഒന്നാം ഘട്ടത്തിന്റെ നിര്‍മാണ പ്രവര്‍ത്തികള്‍ ഇപ്പോള്‍ അവസാന ഘട്ടത്തിലാണ്. മുമ്പ് പദ്ധതിക്കു വേണ്ടി നിര്‍മിച്ച കെട്ടിടങ്ങള്‍ ഉള്‍പ്പെടെ ഇവിടെ സ്ഥിരം താവളമാക്കിയ സാമൂഹ്യവിരുദ്ധര്‍ തകര്‍ത്തിരുന്നു. 44.86000 ലക്ഷം രൂപയാണ് ആദ്യഘട്ടത്തിന് ചെലവിട്ടിരിക്കുന്നത്. ഇതുപയോഗപ്പെടുത്തി മരുതിമലയിലേക്ക് ജലലഭ്യത ഉറപ്പാക്കി, പ്രകൃതിക്ക് ദോഷംതട്ടാത്ത രീതിയില്‍ ഇവിടുത്തെ കല്ലുകള്‍ ഉപയോഗപ്പെടുത്തി തന്നെ വാക്ക് വേ, പടിക്കെട്ടുകള്‍ എന്നിവ നിര്‍മിച്ചു, കഫെറ്റീരിയ, ചുറ്റുവേലി, പ്രവേശന കവാടം, വൈദ്യുതീകരണം എന്നിവയും പൂര്‍ത്തിയാക്കി ... Read more

പുത്തന്‍ പദ്ധതികളുമായി വാഗമണ്ണില്‍ ഡി ടി പി സി

വിനോദസഞ്ചാരികളുടെ പറുദീസയായ വാഗമണ്ണില്‍ സഞ്ചാരികള്‍ക്കായി പുതിയ പദ്ധതികള്‍ ഒരുങ്ങുന്നു. കേരളത്തിലെത്തുന്ന സഞ്ചാരികളുടെ ഇഷ്ടതാവളമായ വാഗമണ്ണിലേക്ക് കൂടുതല്‍ സഞ്ചാരികളെ എത്തിക്കുകയെന്ന ലക്ഷ്യത്തോടെ ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ (ഡിടിപിസി) നേതൃത്വത്തിലാണ് പുതിയ പദ്ധതികള്‍ക്കു തുടക്കമിടുന്നത്. മൊട്ടക്കുന്ന് നവീകരണം, വഴിയോര വിശ്രമകേന്ദ്രം, ഹെറിറ്റേജ് ബില്‍ഡിങ് എന്നിവയാണ് ഡിടിപിസിയുടെ മേല്‍നോട്ടത്തില്‍ മേയ് ആദ്യവാരത്തോടെ നിര്‍മാണം തുടങ്ങുന്ന പദ്ധതികള്‍. പുതിയ വിനോദസഞ്ചാര സീസണില്‍ കൂടുതല്‍ സഞ്ചാരികളെ എത്തിക്കുകയെന്ന ലക്ഷ്യത്തോടെ പദ്ധതികളുടെ നിര്‍മാണം വേഗത്തിലാക്കാനാണ് ഡിടിപിസിയുടെ തീരുമാനം. ജില്ലയിലെത്തുന്ന സഞ്ചാരികളുടെ പ്രധാന വിനോദസഞ്ചാര മേഖലകളിലൊന്നാണ് വാഗമണ്‍. ഊഷ്മളമായ കാലാവസ്ഥ തന്നെയാണ് സഞ്ചാരികളെ ഇവിടേക്ക് ആകര്‍ഷിക്കുന്നത്. ഈ വര്‍ഷം ജനുവരി-ഫെബ്രുവരി മാസങ്ങളില്‍ ഡിടിപിസിയുടെ നേതൃത്വത്തില്‍ വാഗമണ്ണില്‍ സംഘടിപ്പിച്ച ഇന്റര്‍നാഷനല്‍ പാരാഗ്ലൈഡിങ് ഫെസ്റ്റും സഞ്ചാരികളെ ഏറെ ആകര്‍ഷിച്ചിരുന്നു. സൈക്ലിങ്, ട്രെക്കിങ്, റോക്ക് ക്ലൈംപിങ് എന്നിവയ്ക്കുള്ള സൗകര്യംകൂടി വാഗമണ്ണില്‍ സജ്ജമായതോടെ ഇവിടേക്ക് അഡ്വഞ്ചര്‍ ടൂറിസത്തിന്റെ സാധ്യതകള്‍ തേടിയെത്തുന്ന സഞ്ചാരികളുടെ എണ്ണത്തിലും വര്‍ധനയുണ്ടായി.

റെയില്‍വേ ടിക്കറ്റ് വിവരങ്ങള്‍ ഇനി മറാഠിയിലും

മേയ് ഒന്നു മുതല്‍ മധ്യറെയില്‍വേയുടെയും പശ്ചിമറെയില്‍വേയുടെയും ടിക്കറ്റുകളില്‍ വിവരങ്ങള്‍ മറാഠിയിലും. ഇതുവരെ ഇംഗ്ലിഷിലും ഹിന്ദിയിലും മാത്രമാണ് വിവരങ്ങള്‍ രേഖപ്പെടുത്തിയിരുന്നത്. മഹാരാഷ്ട്ര ദിനം കൂടിയായ മേയ് ഒന്നിനാണ് ഇതു പ്രാബല്യത്തില്‍ വരുന്നത് എന്ന പ്രത്യേകത കൂടിയുണ്ട്. കൗണ്ടറുകളിലെ മെഷീനുകളിലും ഓട്ടമാറ്റിക് ടിക്കറ്റ് വെന്‍ഡിങ് (എടിവിഎം) മെഷീനുകളിലും ഇതിനു വേണ്ട ഭേദഗതി വരുത്തിക്കഴിഞ്ഞു.

ക്രിക്കറ്റ് പൂരത്തിനൊരുങ്ങി ടൂറിസം മേഖല

അസ്സോസിയേഷന്‍ ഓഫ് പ്രൊഫഷണല്‍സ് ഇൻ ടൂറിസം സംഘടിപ്പിക്കുന്ന ഓള്‍ കേരള ഹോസ്പിറ്റാലിറ്റി ക്രിക്കറ്റ് ടൂര്‍ണമെന്റ് തിരുവനന്തപുരത്ത് മേയ് 9 മുതല്‍ ആരംഭിക്കുന്നു. തുടര്‍ച്ചയായ അഞ്ചാം വര്‍ഷമാണ് ക്രിക്കറ്റ് ടൂര്‍ണമെന്റ് നടക്കുന്നത്. കേരളത്തിലെ ഹോസ്പ്പിറ്റാലിറ്റി മേഖലയിലെ പ്രമുഖരായ ഗ്രൂപ്പുകള്‍ പങ്കെടുക്കുന്ന മത്സരത്തിന്റെ ടൈറ്റില്‍ സ്‌പോണ്‍സര്‍ ബ്ലാങ്കറ്റ് മൂന്നാര്‍ ആണ് . അസ്സോസിയേഷനിലെ നിറസാന്നിധ്യമായിരുന്ന മധുവിന്റെ ഓര്‍മ്മയ്ക്കായി നടത്തുന്ന ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ സാധാരണ മത്സരങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഹാര്‍ഡ് ടെന്നീസ് ബോളാണ് ഉപയോഗിക്കുന്നത് . കേരളത്തിലെ ഹോസ്പ്പിറ്റാലിറ്റി മേഖലയിലെ പ്രമുഖ ശക്തികളെ ഒന്നിച്ച് നിര്‍ത്തി ടൂറിസം മേഖലയെ വളര്‍ത്തുക എന്നതാണ് മത്സരം കൊണ്ടുള്ള ലക്ഷ്യം. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഗ്രൗണ്ടില്‍  മേയ് 9 തുടങ്ങുന്ന മത്സരത്തിന്റെ ഫൈനല്‍ മത്സരം 13നാണ്.   ടൂര്‍ണമെന്റില്‍ വിജയികളാകുന്ന ടീമിന് 35000 രൂപയും ട്രോഫിയും ആണ് സമ്മാനം.

കൊച്ചിയിൽ റോ-റോ ജങ്കാർ സർവീസിന് തുടക്കം

ഫോര്‍ട്ട്‌കൊച്ചിയ്ക്കും വൈപ്പിനും ഇടയില്‍ ആരംഭിച്ച റോ-റോ (റോൺ ഓൺ റോൾ ഓഫ് വെസൽ) ജങ്കാര്‍ സര്‍വീസ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. കേരളത്തിലെ ജലഗതാഗത മേഖല ശക്തിപ്പെടുത്താൻ നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. മേയർ സൗമിനി ജയിൻ അധ്യക്ഷത വഹിച്ചു. ഇന്ത്യയിൽ ആദ്യമായാണ് റോ-റോ സര്‍വീസ് ആരംഭിക്കുന്നത്. കോർപറേഷൻ വികസന ഫണ്ടിൽ നിന്നു 15 കോടി രൂപ ചെലവിലാണു രണ്ടു റോ-റോ യാനങ്ങളും ജെട്ടികളും നിർമിച്ചിട്ടുള്ളത്. വൈപ്പിൻ ഫോർട്ട്കൊച്ചി യാത്രയ്ക്കു റോഡ് മാർഗം 40 മിനിറ്റ് എടുക്കുമ്പോൾ റോ-റോ വഴി മൂന്നര മിനിറ്റു കൊണ്ടു ഫോർട്ട് കൊച്ചിയിലെത്താം. നാലു ലോറി, 12 കാറുകൾ, 50 യാത്രക്കാർ എന്നിവ ഉൾക്കൊള്ളാനുള്ള ശേഷിയാണ് റോ-റോ ജങ്കാറിനുള്ളത്. എസ്പിവി രൂപീകരിക്കുന്നതു വരെ കെഎസ്ഐഎൻസിക്കാണു നടത്തിപ്പ് ചുമതല. ഫോർട്ട് ക്വീൻ ബോട്ട് സർവീസും ഈ റൂട്ടിൽ തുടരും. രാവിലെ ആറു മുതൽ രാത്രി 10 വരെയാണു സർവീസുണ്ടാകുക. കൊച്ചിൻ ഷിപ്പ്‌യാർഡ് നിശ്ചിത സമയത്തിനുള്ളിൽ ജങ്കാറുകളുടെ നിർമാണം ... Read more

വാട്‌സ്ആപ്പും ഇന്‍സ്റ്റാഗ്രാമും ഫെയ്‌സ്ബുക്കും ശേഖരിച്ചുവെച്ച വിവരങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യാം

ഫെയ്‌സ്ബുക്കിന് പിന്നാലെ വാട്‌സ്ആപ്പും ഇന്‍സ്റ്റാഗ്രാമും ഉപയോക്താക്കളില്‍ നിന്നും ശേഖരിച്ചുവെച്ച വിവരങ്ങള്‍ ഉപയോക്താക്കള്‍ക്ക് ഡൗണ്‍ലോഡ് ചെയ്‌തെടുക്കാൻ അവസരമൊരുക്കുന്നു. യൂറോപ്യന്‍ യൂണിയന്‍റെ ജിഡിപിആര്‍ നിയമം മേയ് 25ന് പ്രാബല്യത്തില്‍ വരുന്നതിന് മുന്നോടിയായാണ് ഈ നീക്കം. ഫെയ്‌സ്ബുക്കിലും ഇന്‍സ്റ്റാഗ്രാമിലും ഈ സൗകര്യം എല്ലാ ഉപയോക്താക്കള്‍ക്കും ലഭ്യമാക്കിയിട്ടുണ്ടെങ്കിലും വാട്‌സ്ആപ്പില്‍ ബീറ്റാ ആപ്ലിക്കേഷനില്‍ മാത്രമാണ് ഈ സൗകര്യം ലഭ്യമായിട്ടുള്ളത്. എന്നാല്‍ അധികം വൈകാതെ തന്നെ വാട്‌സ്ആപ്പിന്‍റെ പ്രധാന ആപ്ലിക്കേഷനിലും ഈ സൗകര്യം ലഭ്യമാവും. ഇന്‍സ്റ്റാഗ്രാമില്‍ ഇതിനായി പ്രത്യേകം ലിങ്ക് നല്‍കിയിട്ടുണ്ട്. അല്ലെങ്കില്‍ ഇന്‍സ്റ്റാഗ്രാമിലെ പ്രൈവസി സെറ്റിങ്‌സ് വഴിയും ഇന്‍സ്റ്റാഗ്രാം ശേഖരിച്ചിട്ടുള്ള വിവരങ്ങള്‍ ഡൗണ്‍ലോഡ് ചെയ്‌തെടുക്കാം. ഇതുവഴി ചിത്രങ്ങള്‍, വീഡിയോകള്‍, ആര്‍ക്കൈവ് ചെയ്ത സ്‌റ്റോറികള്‍, പ്രൊഫൈല്‍, അക്കൗണ്ട് വിവരങ്ങള്‍, കമന്റുകള്‍ ഡയറക്ട് മെസേജസ് എന്നിവ ഡൗണ്‍ലോഡ് ചെയ്‌തെടുക്കാം. ഡൗണ്‍ലോഡ് റിക്വസ്റ്റ് നല്‍കിയാല്‍ 48 മണിക്കൂറിനുള്ളില്‍ നിങ്ങളുടെ രജിസ്റ്റര്‍ ചെയ്ത ഇമെയിലിലേക്ക് ഡൗണ്‍ലോഡ് ലിങ്ക് ലഭിക്കും. ഒരു നിശ്ചിത സമയത്തേക്ക് മാത്രമാണ് ഈ ലിങ്ക് പ്രവര്‍ത്തിക്കുക. ഫെയ്‌സ്ബുക്കില്‍ ജനറല്‍ സെറ്റിങ്‌സില്‍ പ്രൊഫൈല്‍ ... Read more