Category: Homepage Malayalam

ടെലികോം വിപ്ലവത്തിനൊരുങ്ങി കേന്ദ്രം

കരട് ടെലികോം നയത്തിന് കേന്ദ്ര സര്‍ക്കാര്‍ രൂപം നല്‍കി. 2022ൽ 40 ലക്ഷം പുതിയ തൊഴിലവസരങ്ങള്‍, 5ജി സേവനം, ഇന്‍റര്‍നെറ്റിന് 50 എംബിപിഎസ് വേഗം തുടങ്ങിയവയാണ് പ്രധാന നിർദേശങ്ങൾ. ദേശീയ ഡിജിറ്റല്‍ കമ്മ്യൂണിക്കേഷന്‍സ് പോളിസി 2018 എന്ന പേരിലാണ് ടെലികോം നയം അവതരിപ്പിച്ചത്. റോബോട്ടിക്സ്, ഇന്‍റര്‍നെറ്റ് ഓഫ് തിങ്സ് (ഐഒടി), ക്ലൗഡ് കംപ്യൂട്ടിങ്, മെഷീൻ ടു മെഷീൻ (എംടുഎം) തുടങ്ങിയ നൂതന സംരംഭങ്ങൾക്കും കരടുനയത്തില്‍ ഊന്നല്‍ നല്‍കുന്നുണ്ട്. ഡിജിറ്റൽ ആശയവിനിമയ മേഖലയിൽ 100 ബില്യൻ ഡോളര്‍ വരുമാനമാണു ലക്ഷ്യമിടുന്നത്. ലൈസന്‍സ് ഫീസ്, സ്‌പെക്‌ട്രം ഉപയോഗ ചാര്‍ജ് തുടങ്ങിയ പ്രശ്നങ്ങള്‍ പരിഹരിക്കുമെന്നും നയത്തിൽ പറയുന്നു. എല്ലാവര്‍ക്കും ബ്രോഡ്ബാന്‍ഡ് കണ‌ക്‌ഷൻ നല്‍കുന്നതിലൂടെയാണ് 40 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാമെന്നു കണക്കാക്കുന്നത്. രാജ്യത്തെ 50 ശതമാനം വീടുകളിലും ബ്രോഡ്ബാന്‍ഡ് സംവിധാനവും പോര്‍ട്ടബലിറ്റി ലാന്‍ഡ് ലൈന്‍ സേവനവും നല്‍കും. ഇതിലൂടെ ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉല്‍പാദനം എട്ട് ശതമാനമാകുമെന്നും പ്രതീക്ഷിക്കുന്നു. 2020ൽ എല്ലാ പൗരന്മാർക്കും 50 എംബിപിഎസ് വേഗത്തിലും ... Read more

രാജേഷ് രാമചന്ദ്രന്‍ ട്രിബ്യൂണ്‍ പത്രാധിപര്‍

കൊല്ലം സ്വദേശിയും പ്രമുഖ മാധ്യമപ്രവര്‍ത്തകനുമായ രാജേഷ് രാമചന്ദ്രനെ ചണ്ഡീഗഢ് ആസ്ഥാനമായ ദി ട്രിബ്യൂണ്‍ പത്രത്തിന്‍റെ പത്രാധിപരായി നിയമിച്ചു.ഔട്ട്‌ ലുക്ക് എഡിറ്റര്‍ ഇന്‍ ചീഫ് സ്ഥാനത്ത് നിന്നാണ് രാജേഷ് രാമചന്ദ്രന്‍ ട്രിബ്യൂണ്‍ തലപ്പത്തേക്ക് വരുന്നത്. ദിനപ്പത്രങ്ങള്‍, മാഗസിനുകള്‍, വാര്‍ത്താ ചാനലുകള്‍ എന്നിവയില്‍ രണ്ടു ദശാബ്ദത്തെ പ്രവര്‍ത്തന പരിചയം രാജേഷ് രാമചന്ദ്രനുണ്ട്. ശവപ്പെട്ടി കുംഭകോണം, ബാല്‍കോ ഓഹരി വില്‍പ്പന ക്രമക്കേട് തുടങ്ങി നിരവധി വാര്‍ത്തകള്‍ രാജേഷ് രാമചന്ദ്രന്‍ പുറത്തു കൊണ്ട് വന്നിട്ടുണ്ട്. ടൈംസ് ഓഫ് ഇന്ത്യ, ഇക്കണോമിക് ടൈംസ്‌, ഹിന്ദുസ്ഥാന്‍ ടൈംസ്, ദി ഹിന്ദു, ഇന്ത്യാടുഡേ, എന്‍ഡിടിവി എന്നിവ ഇതില്‍ പെടുന്നു. ഔട്ട്‌ലുക്കില്‍ ചേരും മുന്‍പ് ഇക്കണോമിക് ടൈംസ് പൊളിറ്റിക്കല്‍ എഡിറ്റര്‍ ആയിരുന്നു.

അനന്തര കിഹാവ ഇന്‍സ്റ്റാഗ്രാമിലെ സൂപ്പര്‍ ഹോട്ടല്‍

ഇന്റസ്റ്റാഗ്രാം ഇപ്പോള്‍ ലോകമെമ്പാടുമുള്ള ആളുകുടെ ജനപ്രിയ മാധ്യമമാണ്.യാത്ര ചെയ്യുന്ന ഇടങ്ങള്‍ അവിടെ നിന്ന് ഒപ്പിയെടുക്കുന്ന കാഴ്ചകള്‍ എല്ലാം നമ്മള്‍ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്യാറുണ്ട്. അങ്ങനെ ഇന്‍സ്റ്റാഗ്രാമില്‍ ഏറ്റവും കൂടുതല്‍ തവണ പോസ്റ്റ് ചെയ്യപ്പെട്ട ഒരു ഹോട്ടല്‍ ഉണ്ട്. മാല്‍ദ്വീപിലാണ് സൂപ്പര്‍ സ്റ്റാര്‍ ഹോട്ടല്‍ സ്ഥിതി ചെയ്യുന്നത്. അനന്തര കിഹാവ മാല്‍ദ്വീപ്‌സ് വില്ലാസാണ് ഈ നേട്ടത്തിന് അര്‍ഹമായത്. 80 പ്രൈവറ്റ് പൂള്‍ വില്ലകളാല്‍ സമ്പന്നമാണ് ഈ ഹോട്ടല്‍. അതില്‍ ചിലത് വെള്ളത്തിന് മുകളിലും മറ്റേത് പ്രൈവറ്റ് ബീച്ചിലുമാണ്. കടലാഴങ്ങളിലെ അത്ഭുതങ്ങള്‍ കാണാനുള്ള അവസരം ഹോട്ടല്‍ സന്ദര്‍ശിക്കുന്നവര്‍ക്ക് അവസരം ഉണ്ട്. ഹോട്ടലില്‍ എത്തുന്നവര്‍ക്ക് ഏത് നേരത്തും ഭക്ഷണം ലഭിക്കുന്ന നാല് റെസ്റ്റോറന്റുകള്‍ക്ക് പുറമേ വെള്ളത്തിനടിയിലും ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള അവസരം ഉണ്ട്. കടലിനടയില്‍ ഇരുന്ന് ഭക്ഷണം കഴിക്കാവുന്ന റെസ്റ്റോറന്റിന് ‘സീ’ എന്നാണ് അറിയപ്പെടുന്നത്. ഇത് കൂടാതെ കടലിന് മുകളില്‍ പുതുതായി ‘സ്‌കൈ’ എന്ന മദ്യശാലയും തുറന്നിട്ടുണ്ട്. മദ്യശാലയുടെ ഡെക്കില്‍ കയറി നിന്നാല്‍ രാത്രി ആകാശത്തിന്റെ ... Read more

സൗദിയിലേക്കുള്ള സന്ദർശകവിസ ഫീസില്‍ ഇളവ്

സൗദിയിലേക്കുള്ള സന്ദര്‍ശക വിസകള്‍ക്കുള്ള തുക കുറച്ചതായി ട്രാവല്‍ ഏജന്‍സികള്‍ അറിയിച്ചു. നിലവിലുള്ള 2000 റിയാലിന് പകരം 300-350 റിയാലാണ് പുതിയ വിസ സ്റ്റാമ്പിംഗ് ചാര്‍ജായി ഈടാക്കുക. ഇത് സംബന്ധിച്ച സര്‍ക്കുലര്‍ മുബൈയിലെ കോണ്‍സുലേറ്റില്‍ നിന്നും ലഭിച്ചതായും ഇന്നുമുതല്‍ പുതുക്കിയ തുകയെ വിസയ്ക്കായി ഈടാക്കുകയുള്ളൂ എന്ന് വിവിധ ഏജന്‍സികള്‍ അറിയിച്ചു. 2016 ഒക്ടോബറിലാണ് സൗദിയിലേക്കുള്ള സന്ദര്‍ശക വിസ ഫീസ്​ കൂട്ടിയത്. മൂന്നു മാസത്തേക്കുള്ള സിംഗിള്‍ എന്‍ട്രി സന്ദര്‍ശക വിസക്ക് അന്നു മുതല്‍ 2000 റിയാലായിരുന്നു തുക. കേരളത്തില്‍ നിന്നും സൗദിയിലേക്ക് മൂന്ന് മാസത്തേക്ക് കുടുംബ വിസ സ്​റ്റാമ്പിങ്ങിന്​ ഇന്‍ഷൂറന്‍സും ജി.എസ്​.ടിയുമടക്കം 45,000 രൂപ വരെയാണ് ഈടാക്കുന്നത്. ഈ തുകയാണ് ഒറ്റയടിക്ക് 10,000 രൂപയിലേക്കെത്തുന്നത്. ആറു മാസ മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസക്ക് നിലവില്‍ 3,000 റിയാലാണ്. ഇത് 450 റിയാലാകുമെന്നും ട്രാവല്‍ ഏജന്‍സികള്‍ പറയുന്നു. പുതിയ നിരക്ക് സംബന്ധിച്ച വ്യക്തത ഇന്ന് വിസതുക അടക്കു​മ്പോൾ സ്ഥിരീകരിക്കാനാകുമെന്നും ഏജൻസികള്‍ അറിയിച്ചു.

കോഴിക്കോട് ശാസ്ത്ര കേന്ദ്രത്തില്‍ സന്ദര്‍ശകരുടെ എണ്ണത്തില്‍ റെക്കോര്‍ഡ്

സന്ദര്‍ശകരുടെ എണ്ണത്തില്‍ റെക്കോഡുമായി കോഴിക്കോട് മേഖലാ ശാസ്ത്ര കേന്ദ്രം. കഴിഞ്ഞ വര്‍ഷം 5.75 ലക്ഷം പേരാണ് ശാസ്ത്ര കേന്ദ്രവും പ്ലാനറ്റേറിയവും സന്ദര്‍ശിച്ചത് . രാജ്യത്തെ പ്രമുഖമായ 27 പ്ലാനറ്റേറിയങ്ങളെ പിന്‍തള്ളിയാണ് കോഴിക്കോട്ടെ ശാസത്ര കേന്ദ്രം കാണികളുടെ എണ്ണത്തില്‍ റെക്കോഡിട്ടത് . 2017 18 വര്‍ഷത്തില്‍ 5.75 ലക്ഷം പേരാണ് ശാസ്ത്ര കേന്ദ്രവും ഇതിന്റെ ഭാഗമായ പ്ലാനറ്റേറ്റയവും സന്ദര്‍ശിച്ചത് . രണ്ട് പതിറ്റാണ്ട് മുമ്പ് പ്ലാനറ്റേറിയം തുടങ്ങിയപ്പോള്‍ 78000 സന്ദര്‍ശകരായിരുന്നു എത്തിയിരുന്നത്. അന്ന് 10 ലക്ഷം രൂപയായിരുന്നു വരുമാനം .കഴിഞ്ഞ വര്‍ഷം വരുമാനം ഒന്നരക്കോടിയായി ഉയര്‍ന്നു .ഈ വര്‍ഷം സന്ദര്‍ശകരുടെ എണ്ണം ആറ് ലക്ഷം കവിയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ . 1997 ജനുവരി 30 ന് അന്നത്തെ മുഖ്യമന്ത്രി ഇ.കെ നായനാരാണ് മേഖലാ ശാസത്ര കേന്ദ്രം ഉല്‍ഘാടനം ചെയ്തത് .ഫണ്‍ സയന്‍സ് ഗാലറിയും പ്ലാനറ്റേറിയവുമാണ് തുടക്കത്തിലുണ്ടായിരുന്നത് .2006 ല്‍ ത്രീഡി തിയറ്റര്‍ , 2007 ല്‍ മനുഷ്യക്ഷമത ഗാലറി , 2008 ല്‍ ... Read more

ലിഗയുടെ സംസ്ക്കാരം ഇന്ന്: സഹോദരി മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചു

ഐറിഷ് സഞ്ചാരി ലിഗയുടെ മൃതദേഹം ഇന്നു വൈകീട്ട് തിരുവനന്തപുരം ശാന്തികവാടത്തില്‍ സംസ്ക്കരിക്കും.  വൈകിട്ട് ശാന്തികവാടത്തിൽ തികച്ചും സ്വകാര്യ ചടങ്ങായാണു സംസ്കാരം നടത്തുക. ചിതാഭസ്മം ജന്മനാടായ ലാത്വിയിലേയ്ക്ക് കൊണ്ടുപോകും. അടുത്ത ആഴ്ച ചിതാഭാസ്മവുമായി ലിഗയുടെ സഹോദരി ഇലീസ ലാത്വിയയിലേയ്ക്കു പോകും. ലിഗയുടെ ആഗ്രഹപ്രകാരം ചിതാഭസ്മം വീട്ടിലെ പൂന്തോട്ടത്തില്‍ സൂക്ഷിക്കും. അതേസമയം, ഇലീസയും സുഹൃത്തുക്കളും മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ചു. സര്‍ക്കാര്‍ നല്‍കിയ പിന്തുണയ്ക്കും സഹായത്തിനും നന്ദിയും അറിയിച്ചു. വിഷമഘട്ടത്തിൽ സർക്കാരിൽനിന്ന് എല്ലാവിധ പിന്തുണയും ലഭിച്ചിട്ടുണ്ട്. എന്നിട്ടും ചില മാധ്യമങ്ങളിൽ സർക്കാരിനെതിരേ തെറ്റായ പ്രചരണം വന്നതിൽ അതിയായ ദുഖമുണ്ട്. അതിന് മുഖ്യമന്ത്രിയോട് ക്ഷമ ചോദിക്കാൻ കൂടിയാണ് താൻ വന്നതെന്ന് ഇലിസ് പറഞ്ഞു. ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രനോടൊപ്പമാണ് ഇലിസ മുഖ്യമന്ത്രിയെ സന്ദർശിച്ചത്. തെറ്റായ വാർത്തകളും പ്രചാരണവും ഉണ്ടായതിൽ വിഷമിക്കേണ്ടെന്നും അതിന് പിന്നിൽ രാഷ്ട്രീയ ഉദ്ദേശ്യമാണെന്നും മുഖ്യമന്ത്രി പ്രതികരിച്ചു. ദുഖകരമായ ഈ സംഭവത്തിൽ സർക്കാരിന് സാധ്യമായതെല്ലാം ചെയ്യുന്നുണ്ട്. സർക്കാർ ലിഗയുടെ കുടുംബത്തോടൊപ്പമുണ്ട്. ഡിജിപിയെ സന്ദർശിച്ചപ്പോൾ അദ്ദേഹം എല്ലാ സഹായവും ... Read more

മുഖം മിനുക്കി ഫെയ്‌സ്ബുക്ക്: വരുന്നു ഡേറ്റിങ്ങ് ആപ്പ്

സ്വകാര്യതയ്ക്ക് പ്രാധാന്യം നല്‍കി കൊണ്ട് പങ്കാളികളെ തേടാനും പ്രണയിക്കാനും സഹായിക്കുന്ന ഡേറ്റിങ്ങ് ആപ്പ് അവതരിപ്പിക്കുമെന്ന പ്രഖ്യാപനവുമായി ഫെയ്‌സ്ബുക്ക് സി ഇ ഒ മാര്‍ക്ക് സക്കര്‍ബര്‍ഗ്. ഏതാണ്ട് 20 കോടി അവിവാഹിതരായ ചെറുപ്പക്കാരാണ് ഫെയ്‌സ്ബുക്ക് ഉപയോഗിക്കുന്നത്. ഈ സാധ്യത മുന്നില്‍ കണ്ടാണ് ഇത്തരമൊരു നീക്കം നടത്തുന്നത്. പുതിയ പ്രഖ്യാപനത്തോടെ ഫെയ്‌സ്ബുക്ക് ഓഹരയില്‍ 1.1ശതമാനത്തിന്റെ വര്‍ധനവുണ്ടായിട്ടുണ്ടെന്ന് ഫെയ്‌സ്ബുക്ക് അധികൃതര്‍ പറഞ്ഞു. ഫെയ്സ്ബുക്ക് ഉപയോക്താക്കളുടെ ഇടപെടല്‍ വെറും വീഡിയോ കാണലും മറ്റുമായി ഒതുങ്ങുന്നത് കുറയ്ക്കാന്‍ ഡിസൈനില്‍ ഫെയ്സ്ബുക്ക് ചില മാറ്റങ്ങള്‍ വരുത്തിയിരുന്നു. ഇതേത്തുടര്‍ന്ന് 2017 അവസാനത്തോടെ ഫെയ്സ്ബുക്കില്‍ ചെലവഴിക്കുന്ന സമയത്തില്‍ വലിയ ഇടിവുണ്ടായി. ഇതിനെ പുതിയ ആപ്പിലൂടെ മറികടക്കാനാവുമെന്നാണ് സക്കര്‍ബര്‍ഗ് കരുതുന്നത്. കഴിഞ്ഞ ഒരു പതിറ്റാണ്ട് കാലമായി ഉള്ള ആലോചനയാണ് ഒടുവില്‍ പുതിയ ആപ്പിലൂടെ ഫെയ്‌സ്ബുക്ക് നടപ്പാക്കുന്നത്. ഹൃദയത്തിന്റെ ആകൃതിയിലുള്ള ചുവന്ന നിറത്തിലുള്ള രൂപം ഉള്‍ക്കൊള്ളിച്ചതാണ് പുതിയ ആപ്പിന്റെ ലോഗോ. ഡേറ്റിങ്ങിനുള്ള അഭിരുചിക്കനുസരിച്ചായിരിക്കും ഫെയസ്ബുക്ക് പങ്കാളികളെ നിര്‍ദേശിക്കുന്നത്. ചേരുന്ന പ്രൊഫൈലുകള്‍ ഈ ആപ്പ് കണ്ടത്തി നിര്‍ദേശം ... Read more

ഡിറ്റക്ടീവ് നോവലിസ്റ്റ് കോട്ടയം പുഷ്പനാഥ് അന്തരിച്ചു

ഡിറ്റക്റ്റീവ് കഥകള്‍ക്ക് മലയാള സാഹിത്യത്തില്‍ സ്ഥാനം നല്‍കിയ പ്രശസ്ത എഴുത്തുകാരന്‍ കോട്ടയം പുഷ്പനാഥ് അന്തരിച്ചു. ഇന്ന് രാവിലെ പത്തുമണിയോടെ കോട്ടയത്തെ വീട്ടിലായിരുന്നു അന്ത്യം. 83 വയസ്സായിരുന്നു. നൂറിലേറെ ഡിറ്റക്ടീവ്, മാന്ത്രിക നോവലുകൾ രചിച്ചിട്ടുണ്ട്. പുഷ്പനാഥന്‍ പിള്ള എന്നാണ് ശരിയായ പേര്.  അപസര്‍പ്പക, മാന്ത്രിക നോവലുകളിലൂടെയാണ് ഇദ്ദേഹം പ്രശസ്തനായത്. ഡിറ്റക്ടീവ് മാർക്സ്, ഡിറ്റക്ടീവ് പുഷ്പരാജ് എന്നീ സ്വകാര്യ കുറ്റാന്വേഷകരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പുഷ്പനാഥ് രചിച്ച നോവലുകൾ എക്കാലത്തും മലയാളികള്‍ക്ക് ഹരമായി നിലനില്‍ക്കുന്നു. കോട്ടയം എംടി സെമിനാരി ഹൈസ്‌കൂൾ, ഗുഡ്‌ഷെപ്പേർഡ് സ്‌കൂൾ, കേരളാ യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. അധ്യാപകനായാണ് പുഷ്പനാഥ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. മുന്നൂറോളം നോവലുകള്‍ എഴുതിയിട്ടുണ്ട്. പല നോവലുകളും തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലേയ്ക്ക് തര്‍ജമ ചെയ്തു. ബ്രഹ്മരക്ഷസ്സ്, ചുവന്ന അങ്കി എന്നീ കൃതികള്‍ ചലച്ചിത്രമാക്കിയിട്ടുണ്ട്. കർദ്ദിനാളിന്‍റെ മരണം, നെപ്പോളിയന്‍റെ പ്രതിമ, യക്ഷിക്കാവ്, രാജ്കോട്ടിലെ നിധി, ലണ്ടൻ കൊട്ടാരത്തിലെ രഹസ്യങ്ങൾ, ദി ബ്ലെയ്ഡ്, ബ്രഹ്മരക്ഷസ്സ്, ടൊർണാഡോ, ഗന്ധർവ്വയാമം, ദേവയക്ഷി, ഡ്രാക്കുളക്കോട്ട, പാരലൽ ... Read more

ലിഗയുടെ മരണം: രണ്ടുപേര്‍ കുറ്റം സമ്മതിച്ചതായി സൂചന

വിദേശ വനിത ലിഗ കൊല്ലപ്പെട്ട കേസില്‍ കസ്റ്റഡിയിലുള്ള രണ്ടുപേര്‍ കുറ്റം സമ്മതിച്ചതായി സൂചന. പീഡനശ്രമത്തിനിടെയാണ് കൊലപാതകമെന്നു പ്രതികൾ സമ്മതിച്ചതായാണ് വിവരം. പ്രദേശവാസികളായ ഇരുവരുടെയും അറസ്റ്റ് ഇന്നുണ്ടായേക്കുമെന്ന്  പൊലീസ് സൂചന നല്‍കി. അതിനിടെ ലിഗയുടെ കയ്യിലുള്ള പണം തട്ടിയെടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് കൊലപാതകമെന്നും റിപ്പോർട്ടുകളുണ്ട്. കസ്റ്റഡിയിലുള്ളവരില്‍ ഒരാള്‍ ഇത്തരമൊരു മൊഴി നൽകിയതായാണ് വിലയിരുത്തൽ. തുടക്കം മുതല്‍ തന്നെ പരസ്പര വിരുദ്ധമായ മൊഴികളാണ് ഇരുവരും നൽകുന്നത്. ബോട്ടിങ്ങിനാണെന്നു പറഞ്ഞാണ് ലിഗയെ കണ്ടല്‍ കാട്ടിലേയ്ക്ക് കൊണ്ടുപോയതെന്ന് കസ്റ്റഡിയിലുള്ള ഒരാള്‍ സമ്മതിച്ചിരുന്നു. ആറു ദിവസത്തിലേറെ നീണ്ട ചോദ്യം ചെയ്യലിലാണു ഇവര്‍ കുറ്റസമ്മതത്തിലേക്ക് എത്തുന്നത്. അന്തരികാവയവങ്ങളുടെ രാസപരിശോധനാ ഫലം ഇന്ന് ലഭിച്ചേക്കും. ലിഗയുടെ മൃതദേഹം കണ്ട കാട്ടിൽ നിന്ന് ശേഖരിച്ച തെളിവുകളുടെ ഫൊറൻസിക് ഫലവും ഇന്ന് ലഭിക്കുമെന്നാണ് സൂചന. കണ്ടല്‍കാട്ടിൽ നിന്ന് ശേഖരിച്ച വിരലടയാളങ്ങളും മുടിയിഴകളും ആരുടെതെന്ന് വ്യക്തമാക്കുന്നതാവും ഫൊറൻസിക് ഫലം. അതേസമയം, ലിഗയുടെ സഹാദരി ഇലീസിനെ സഹായിച്ച പൊതുപ്രവർത്തക അശ്വതി ജ്വാലയ്ക്കെതിരേ പരാതി നൽകിയവരുടെ മൊഴി പൊലീസ് ഇന്ന് ... Read more

യാത്രക്കാര്‍ക്ക് സൂപ്പര്‍ വൈഫൈ ലഭ്യമാക്കി ഖത്തര്‍ എയര്‍വേയ്‌സ്

ഖത്തര്‍ എയര്‍വേയ്‌സിന്റെ ബോയിങ്ങ് 777, എയര്‍ ബസ് എ350 വിമാനങ്ങളിലും യാത്രക്കാര്‍ക്ക് സൂപ്പര്‍ വൈഫൈ ലഭ്യമാക്കി. ഒരുമണിക്കൂറാണ് വൈഫൈ ലഭിക്കുക.യാത്രാവേളയില്‍ മുഴുവന്‍ വൈ-ഫൈ വേണ്ടവര്‍ ടിക്കറ്റ് എടുക്കുമ്പോള്‍ ഇതിനായി അധിക ചാര്‍ജ് നല്‍കണം. ബിസിനസ് ക്ലാസ് യാത്രക്കാര്‍ക്ക് വിമാനത്തിലിരുന്നും ഓഫിസ് ജോലികള്‍ നിര്‍വഹിക്കാമെന്നതാണ് ഇതുകൊണ്ടുള്ള ഏറ്റവും വലിയ നേട്ടം. ജിഎക്സ് ഏവിയേഷന്‍ സാങ്കേതികവിദ്യയിലാണു ഹൈസ്പീഡ് ബ്രോഡ്ബാന്‍ഡ് സേവനം വിമാനങ്ങളില്‍ ലഭ്യമാകുന്നത്. ഇതിലൂടെ യാത്രക്കാര്‍ക്ക് ഇന്റര്‍നെറ്റില്‍ വിവരങ്ങള്‍ തിരയാനും ഇടതടവില്ലാതെ ഇഷ്ട വിഡിയോകള്‍ കാണാനും ഫെയ്സ്ബുക്ക്, ട്വിറ്റര്‍ തുടങ്ങിയ സാമൂഹിക മാധ്യങ്ങള്‍ ഉപയോഗിക്കാനുമാവും. ഖത്തര്‍ എയര്‍വേയ്സിന്റെ വിമാനങ്ങളില്‍ സൂപ്പര്‍ വൈ-ഫൈ ലഭ്യമാക്കാനായതില്‍ ഏറെ സന്തോഷമുണ്ടെന്ന് ഇന്‍മര്‍സാറ്റ് ഏവിയേഷന്‍ പ്രസിഡന്റ് ഫിലിപ് ബലാം പറഞ്ഞു.

ആധാറില്ലെങ്കിലും സിം കാർഡ് ലഭിക്കും: വിദേശ വിനോദ സഞ്ചാരികള്‍ക്ക് ആശ്വാസം

ആധാറില്ലെങ്കിലും സിം കാർഡ് നല്‍കാൻ കേന്ദ്രസർ‌ക്കാർ അനുമതി. നേരത്തെ ആധാര്‍ കാര്‍ഡ് നല്‍കിയാല്‍ മാത്രമേ സിം കാര്‍ഡ് ലഭിച്ചിരുന്നുള്ളൂ. ഇത് ഇന്ത്യയിലെത്തുന്ന വിദേശ വിനോദ സഞ്ചാരികളെയും വിദേശത്ത് സ്ഥിരതാമസക്കാരായ ഇന്ത്യക്കാരേയും പ്രതികൂലമായി ബാധിച്ചിരുന്നു. അധാറില്ലാത്തതിനാല്‍ ഇവര്‍ക്ക് സിംകാര്‍ഡുകള്‍ എടുക്കാന്‍ കഴിഞ്ഞിരുന്നില്ല. ടെലികോം വകുപ്പിന്‍റെ പുതിയ തീരുമാനം ഇന്ത്യയിലെത്തുന്ന വിദേശികള്‍ക്ക് ആശ്വാസം നല്‍കുന്നതാണ്. ഡ്രൈവിങ് ലൈസൻസ്, പാസ്പോര്‍ട്ട്, തിരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ് എന്നിങ്ങനെ ഏതെങ്കിലും രേഖ ആധാറിനു പകരമായി സ്വീകരിച്ച് സിംകാർഡ് വിതരണം ചെയ്യാനാണ് കേന്ദ്ര നിർദേശം. ഇക്കാര്യം അടിയന്തരമായി നടപ്പാക്കാന്‍ മൊബൈല്‍ കമ്പനികള്‍ക്ക് ടെലികോം മന്ത്രാലയം നിര്‍ദേശം നല്‍കി. അധാർ സംബന്ധിച്ച് അന്തിമ തീരുമാനമുണ്ടാകുന്നതുവരെ ആധാറില്ലാതെയും സിം കാർഡ് വിതരണം ചെയ്യണമെന്ന് സുപ്രീം കോടതി അറിയിച്ചിരുന്നു. മറ്റു കെവൈസി (നോ യുവർ കസ്റ്റമർ) രേഖകൾ സ്വീകരിച്ച് സിം കാർഡ് നൽകുന്നതു തുടരാനാണ് ടെലികോം കമ്പനികളെ അറിയിച്ചിരിക്കുന്നതെന്ന് ടെലികോം സെക്രട്ടറി അരുണ സുന്ദരരാജൻ പറഞ്ഞു. സിം കാർഡ് ആധാറുമായി ബന്ധിപ്പിക്കണമെന്ന് എസ്എംഎസ്, ഫോൺ ... Read more

കലക്ടര്‍ ബ്രോയുടെ കന്നി ചിത്രം കാനിലേക്ക്

കലക്ടര്‍ ബ്രോയുടെ കന്നി ചിത്രം ദൈവകണം കാന്‍ ചലച്ചിത്രമേളയിലേക്ക്. ചിത്രം മേളയില്‍ പ്രദര്‍ശിപ്പിക്കുന്ന വിവരം അദ്ദേഹം തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് അറിയിച്ചത്. തിരക്കഥാ രചനയിലൂടെ സിനിമ മേഖലയില്‍ പ്രവേശിച്ച അദ്ദേഹത്തിന്റെ സ്വതന്ത്ര സംവിധാന സംരംഭമാണ് ദൈവകണം. ഹ്രസ്വ ചിത്രത്തിന്റെ ടീസര്‍ നേരത്തെ പുറത്ത് വന്നിരിന്നു. കോഴിക്കോട് കലക്ടര്‍ പദവിയില്‍ നിന്ന് മാറിയതിന് ശേഷമുള്ള 10 മാസത്തെ ഇടവേളയിലാണ് സിനിമ എന്ന മാധ്യമത്തിലേക്ക് അദ്ദേഹം കടന്നത്. അജയ് ദേവലോക സംവിധാനം ചെയ്ത ‘WHO’ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്കും അദ്ദേഹം ചുവട് വെച്ചിരുന്നു. കൈയ്യില്‍ അരിവാള്‍ ചുറ്റിക നക്ഷത്രം പച്ച കുത്തിയ തെയ്യം കലാകാരന്‍ ബീഡിയ്ക്ക് തീക്കൊളുത്തുന്ന രംഗത്തിലൂടെ ആരംഭിക്കുന്ന ട്രെയിലര്‍ ഇതിനോടകം തന്നെ പ്രേക്ഷകര്‍ക്കിടയില്‍ ചര്‍ച്ച വിഷയമായിരിക്കുകയാണ്. ദൈവകണമെന്നാല്‍ ദൈവത്തിന്റെ അംശം എന്നാണ്. തിറ കെട്ടിയാടുന്ന തെയ്യം മലബാറിന്റെ ദൈവമാണ് . ഭൂതവും, ഭാവിയും പ്രവചിക്കുവാന്‍ കഴിവുള്ള ദൈവം സമയത്തിലൂടെയാണ് സഞ്ചരിക്കുന്നത്. ഏപ്രിൽ 30 കഴിയുകേം ചെയ്തു, മെയ്‌ 1 ആയിട്ടുമില്ല… വല്ലാത്ത ... Read more

വിമാനത്തില്‍ ഇന്റര്‍നെറ്റ് ലഭ്യമാക്കാന്‍ ടെലികോം മന്ത്രാലയത്തിന്റെ തീരുമാനം

ആഭ്യന്തര, അന്താരാഷ്ട്ര വിമാനയാത്രക്കാര്‍ക്ക് യാത്രയ്ക്കിടയില്‍ വൈഫൈ ഉപയോഗിക്കാന്‍ അവസരമൊരുങ്ങുന്നു. ഇത് സംബന്ധിച്ച നിര്‍ദേശത്തിന് ടെലികോം മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചു. ഡല്‍ഹിയില്‍ ഇന്ന് ചേര്‍ന്ന് ടെലികോം വകുപ്പ് ഉന്നതതല യോഗത്തിലാണ് വിമാനത്തില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നത് സംബന്ധിച്ച് ടെലികോ റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്)യുടെ നിര്‍ദേശത്തിന് അംഗീകാരം ലഭിച്ചത്. വിമാനത്തില്‍ ഇന്റര്‍നെറ്റ്, കോള്‍ സൗകര്യം ലഭ്യമാക്കുന്ന തീരുമാനം വിമാനയാത്രക്കാര്‍ക്ക് ഏറെ ഗുണപ്രദമാകുമെന്നും ടെലികോം മന്ത്രാലയത്തിന്റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായും സിവില്‍ ഏവിയേഷന്‍ മന്ത്രി സുരേഷ് പ്രഭു പറഞ്ഞു. ഇന്റര്‍നെറ്റ് സേവനത്തിനുള്ള ചാര്‍ജ് തീരുമാനിക്കാനുള്ള അവകാശം വിമാന കമ്പനികള്‍ക്കായിരിക്കുമെന്ന് ടെലികോം മന്ത്രാലയം അറിയിച്ചു. വിമാനത്തില്‍ ഇന്റര്‍നെറ്റ് നല്‍കുന്നത് സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം മുമ്പ് അനുമതി നല്‍കിയിരുന്നു.

ഹർത്താലിൽനിന്ന് ടൂറിസം മേഖലയെ ഒഴിവാക്കണം: മുഖ്യമന്ത്രി

ഹർത്താലിൽനിന്ന് ആശുപത്രി, പാൽ, പത്രം മുതലായവ അവശ്യ സർവീസുകളെ ഒഴിവാക്കുന്നതുപോലെ ടൂറിസം മേഖലയേയും ഒഴിവാക്കേണ്ടത് ആവശ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിലേക്ക് വരുന്ന സഞ്ചാരികൾക്ക് ഹർത്താൽ പ്രയാസമുണ്ടാക്കുമെന്നത് കണക്കിലെടുത്ത് ടൂറിസം മേഖലയെ ഒഴിവാക്കാൻ ഹർത്താൽ സംഘടിപ്പിക്കുന്നവർ ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. ജനാധിപത്യത്തിൽ ജനങ്ങളുടെ പ്രതിഷേധം അറിയിക്കാനുള്ള മാർഗമാണ് ഹർത്താൽ. ഇത് പലപ്പോഴും ആവശ്യമായി വരും. ഹർത്താലിനെ എതിർക്കുന്നവർ പോലും ഹർത്താൽ നടത്താൻ മുന്നിട്ടിറങ്ങുന്നതും നമ്മൾ കാണുന്നുണ്ട്.  മുഖ്യമന്ത്രിയുടെ പ്രതിവാര ടെലിവിഷൻ സംവാദ പരിപാടിയായ നാം മുന്നോട്ടില്‍ വ്യവസായ – വാണിജ്യ മേഖലയിലെ പ്രമുഖരുമായി നടന്ന ചർച്ചയിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. അപ്രഖ്യാപിത ഹര്‍ത്താലുകള്‍ ടൂറിസത്തെ ബാധിക്കുമെന്നു ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നേരത്തെ പറഞ്ഞിരുന്നു. മൂന്നാര്‍ ഡെസ്റ്റിനേഷന്‍ മേക്കേഴ്സ് സംഘടിപ്പിച്ച രണ്ടാം മൂന്നാര്‍ ടൂറിസം സമ്മേളനത്തിലായിരുന്നു മന്ത്രിയുടെ ഈ പ്രസ്ഥാവന.

താജ്മഹലിന്‍റെ നിറം മാറുന്നതിനു കാരണംതേടി സുപ്രീംകോടതി

അന്തരീക്ഷ മലിനീകരണം കാരണം താജ്മഹലിന്‍റെ നിറം മാറുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് സുപ്രീംകോടതി. ആദ്യം താജ്മഹൽ മഞ്ഞ നിറമായി. ഇപ്പോഴത് തവിട്ടും പച്ചയുമായി– സുപ്രീംകോടതി നിരീക്ഷിച്ചു. ഇന്ത്യയിൽ നിന്നും വിദേശത്തു നിന്നുമുള്ള വിദഗ്ധരുടെ സേവനം ഉപയോഗപ്പെടുത്തി താജ് മഹലിനുണ്ടായ പ്രശ്നങ്ങൾ പഠിക്കണം. ലോകാദ്ഭുതങ്ങളിലൊന്നായ ഈ മഹാസൗധം സംരക്ഷിച്ചു നിർത്തണമെന്നും സുപ്രീംകോടതി ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട വിദഗ്ധരുണ്ടോയെന്നറിയില്ല. ഉണ്ടെങ്കിൽത്തന്നെ കേന്ദ്രം അവരെ ഉപയോഗപ്പെടുത്തുന്നില്ല. അതിനെപ്പറ്റി ശ്രദ്ധിക്കുന്നതു പോലുമില്ല– ജസ്റ്റിസുമാരായ എംബി ലോകുറിന്‍റെയും ദീപക് ഗുപ്തയുടെയും ബെഞ്ച് വിമർശിച്ചു. സർക്കാരിനെ പ്രതിനിധീകരിച്ച അഡിഷനൽ സോളിസിറ്റൽ ജനറൽ എഎൽഎസ് നഡ്കർണിയ്ക്ക് താജ്മഹലിന്‍റെ ഫോട്ടോകൾ കാണിച്ചായിരുന്നു ‘എന്തുകൊണ്ടാണ് ഈ നിറംമാറ്റമെന്ന’ ചോദ്യം സുപ്രീംകോടതി ഉന്നയിച്ചത്. പരിസ്ഥിതി പ്രവർത്തകൻ എംസി മേത്തയാണ് ഇതു സംബന്ധിച്ച ഹർജി നൽകിയത്. ആര്‍ക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയ്ക്കാണു താജ് മഹലിന്‍റെ സംരക്ഷണ ചുമതല. ഹർജി കൂടുതൽ വാദത്തിനായി ഈ മാസം ഒമ്പതിലേക്കു മാറ്റി.