Category: Homepage Malayalam

ഉത്തരേന്ത്യയെ തകർത്തെറിഞ്ഞ് മഴയും പൊടിക്കാറ്റും: വിനോദസഞ്ചാര കേന്ദ്രങ്ങള്‍ അടച്ചു, 48 മണിക്കൂര്‍ ജാഗ്രതാ നിര്‍ദേശം

ഉത്തരേന്ത്യയില്‍ വീശിയടിച്ച കനത്തകാറ്റിലും മഴയിലും വന്‍നാശനഷ്ടം. ഉത്തർപ്രദേശിലെ ചില ഭാഗങ്ങളിലും രാജസ്ഥാനിലും 48 മണിക്കൂറിനുള്ളിൽ ശക്തിയായ പൊടിക്കാറ്റ് വീണ്ടും വീശിയടിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ഉത്തര്‍പ്രദേശിലെ 30 ജില്ലകളില്‍ കൂടുതല്‍ ജാഗ്രതാ നിര്‍ദേശം നല്‍കി. വിനോദസഞ്ചാര കേന്ദ്രങ്ങള്‍ അടച്ചു. രാജസ്ഥാൻ, മധ്യപ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് കാറ്റും മഴയും കൂടുതല്‍ നാശം വിതച്ചത്. ആഗ്രയില്‍ താജ്മഹലിലേയ്ക്കുള്ള പ്രവേശനം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. കൂടാതെ പക്ഷിസങ്കേതങ്ങളായ ഭരത്പൂരും ബിക്കാനീറും, . താർ മരുഭൂമിയിലേക്കുള്ള പ്രവേശന കവാടകമായ ചുരുവും അടച്ചു. അതേസമയം, കാറ്റിലും മഴയിലും മരിച്ചവരുടെ എണ്ണം 125ആയി ഉയര്‍ന്നു.  യുപിയിൽ 64 പേരും രാജസ്ഥാനിൽ 31 പേരും ഉത്തരാഖണ്ഡ്, പഞ്ചാബ്, മധ്യപ്രദേശ് എന്നിവിടങ്ങളിൽ രണ്ടു പേർ വീതവും മരിച്ചു. ഹരിയാനയിലും നാശനഷ്ടമുണ്ട്. ഡൽഹിയിൽ കാറ്റിലും മഴയിലും ഗതാഗതം തടസ്സപ്പെട്ടു. രണ്ടു രാജ്യാന്തര സർവീസ് അടക്കം 15 വിമാനങ്ങൾ വഴി തിരിച്ചുവിട്ടു. നൂറുകണക്കിനാളുകൾക്ക് പരിക്കുണ്ട്. പലയിടത്തും മരങ്ങൾ കടപുഴകിവീണ് വൈദ്യുതി നിലച്ചു. ... Read more

വിദേശവനിതയുടെ മൃതദേഹം സംസ്ക്കരിച്ചു

കൊല്ലപ്പെട്ട ഐറിഷ് യുവതിയുടെ മൃതദേഹം തിരുവനന്തപുരം തൈക്കാട് ശാന്തി കവാടത്തില്‍ സംസ്ക്കരിച്ചു. ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, കൊല്ലപ്പെട്ട യുവതിയുടെ സഹോദരി ഇലീസ്, സുഹൃത്തുക്കള്‍ എന്നിവര്‍ സംസ്ക്കാര ചടങ്ങില്‍ സംബന്ധിച്ചു. ചടങ്ങുകള്‍ക്ക് ശേഷം അടുത്ത ആഴ്ച്ച ചിതാഭസ്മം ജന്മനാടായ ലാത്വിയിലേയ്ക്ക് കൊണ്ടുപോകും. യുവതിയുടെ ആഗ്രഹപ്രകാരം ചിതാഭസ്മം വീട്ടിലെ പൂന്തോട്ടത്തില്‍ സൂക്ഷിക്കും. സഹോദരിയുടെ നിര്‍ദേശപ്രകാരമായിരുന്നു സംസ്ക്കാര ചടങ്ങുകള്‍ നടത്തിയത്.  ടൂറിസം വകുപ്പിന് വേണ്ടിയും  അറ്റോയ്ക്ക് വേണ്ടിയും  മൃതദേഹത്തില്‍ പുഷ്പചക്രം  സമര്‍പ്പിച്ചു. ക്രിസ്തുമത ആചാരപ്രകാരമുള്ള പ്രാര്‍ത്ഥനകള്‍ക്ക് ശേഷമാണ് മൃതദേഹം സംസ്ക്കരിച്ചത്. അതേസമയം, യുവതിയുടെ മൃതദേഹം ദഹിപ്പിക്കരുതെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടിരുന്നു. ലാത്വിയ സ്വദേശിനി കൊല്ലപ്പെട്ടതാണെന്ന് മൃതദേഹ പരിശോധനയില്‍ കണ്ടെത്തിയ സാഹചര്യത്തില്‍ കേസ് അന്വേഷണം മുന്നോട്ടുപോകുന്നതിന് മൃതദേഹം സൂക്ഷിക്കേണ്ടത് അത്യാവശ്യമാണെന്ന ബിജെപി ജില്ലാ പ്രസിഡന്റിന്‍റെ പരാതിയിലായിരുന്നു മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ്. കമ്മീഷന്‍റെ ഉത്തരവ് മനുഷ്യത്വ രഹിതമാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. വിദേശവനിത കൊല്ലപ്പെട്ട സംഭവത്തിൽ കസ്റ്റഡിയിലുണ്ടായിരുന്ന പനത്തുറ ഉമേഷ്, ഉദയന്‍ എന്നിവരുടെ അറസ്റ്റ് രേഖപ്പെടുത്തി. അറസ്റ്റിലായ രണ്ടുപേർക്കും കൊലപാതകത്തില്‍ ... Read more

ടൂറിസം സംയോജിപ്പിച്ച് കണ്ണൂരില്‍ സാഹസിക മാസം

കണ്ണൂരിലെ സംസ്ക്കാരവും ചരിത്രവും സമന്വയിപ്പിച്ച് ടൂറിസത്തിനു പ്രാധാന്യം നല്‍കി വേനക്കാല ടൂറിസം പദ്ധതി ഈ മാസം ആറിനു ആരംഭിക്കും. സാഹസിക മാസം (മന്ത് ഓഫ് അഡ്വഞ്ചര്‍) എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയുടെ  പ്രഖ്യാപനം  മന്ത്രി കെകെ ശൈലജ  പ്രഖ്യാപിച്ചു. നാലു ഞായറാഴ്ചകളിലായി നാലു സാഹസിക പരിപാടികളാണ് സാഹസിക മാസത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.   സൈക്കിള്‍യജ്ഞം, മാരത്തോണ്‍ ഓട്ടം, നീന്തല്‍, കയാക്കിംഗ് എന്നിവയാണ് സാഹസികര്‍ക്കും കായികപ്രേമികള്‍ക്കുമായി ഒരുക്കുന്നത്. ഈ മാസം 6,13,20,27 തിയ്യതികളിലാണ് സാഹസിക പരിപാടികള്‍ നടക്കുക. കണ്ണൂര്‍ മുതല്‍ മുഴപ്പിലങ്ങാട് വരെ നീളുന്ന സൈക്കിള്‍യജ്ഞത്തോടെയാണ് സാഹസികമാസത്തിന് തുടക്കം കുറിക്കുക. സൈക്കിളുമായി വരുന്ന ആര്‍ക്കും സൈക്കിള്‍സവാരിയില്‍ പങ്കെടുക്കാം. മുഴപ്പിലങ്ങാട് ബീച്ചില്‍ മൂന്നു കിലോമീറ്റര്‍ മത്സരവും സംഘടിപ്പിച്ചിട്ടുണ്ട്. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്‍റെ സഹകരണത്തോടെയാണ് സൈക്കിള്‍ സവാരി സംഘടിപ്പിക്കുന്നത്. രണ്ടാമത്തെ ഞായറാഴ്ച തലശേരി ഹെരിറ്റേജ് മാരത്തോണ്‍ നടക്കും.  10.5 കിലോമീറ്റര്‍ മാരത്തോണ്‍, ചരിത്രത്തെ അടുത്തറിയാനുള്ള ഒരു അവസരം കൂടിയാകും. തലശേരി കോട്ട, തിരുവങ്ങാട് ക്ഷേത്രം, ഗുണ്ടര്‍ട്ടിന്റെ പ്രതിമ, സെന്റ് പാട്രിക്‌സ് ചര്‍ച്ച് തുടങ്ങിയ ... Read more

വിജയത്തിന്റെ ത്രിമധുരത്തില്‍ ഈ മിടുക്കികള്‍

കൊല്ലം: എസ് എസ് എല്‍ സി റെക്കോഡ് വിജയ നേട്ടത്തില്‍ ത്രിമധുര സന്തോഷമായി കൊല്ലത്തിന്റെ മിടുക്കികള്‍. കൊല്ലം കരിക്കോട് ടി. കെ. എം ഹയര്‍ സെക്കന്ററി സ്‌കൂളിലെ ആര്‍ഷ, ആര്‍ച്ച, ആര്‍ദ്ര എന്നിവരാണ് ഈ അപൂര്‍വ നേട്ടത്തിന് അര്‍ഹരായത്.   കേരള പബ്ലിക്ക് സര്‍വീസ് കമ്മീഷന്‍ ഓഫീസിലെ സാങ്കേതിക വിഭാഗത്തില്‍ ഉദ്ദ്യോഗസ്ഥനായ ഷിജി സനാദനന്‍, റീന എന്നിവരുടെ മക്കളാണ് ഇവര്‍. പഠനത്തില്‍ ഉന്നത നിലാവാരം പുലര്‍ത്തിയിരുന്ന മൂവരും വിജയം നേരത്തെ തന്നെ ഉറപ്പിച്ചിരുന്നു. പക്ഷേ മൂവര്‍ക്കും ഒരു പോലെ എല്ലാ വിഷയങ്ങള്‍ക്കും എപ്ലസ് വിജയം ലഭിച്ചത് ഇരട്ടി സന്തോഷത്തിന് ഇടയാക്കി. ചിട്ടയായ പഠന രീതിയായിരുന്നു മൂവരും പരീക്ഷയ്ക്ക മുന്‍പ് നടത്തിയിരുന്നത്. പഠനത്തിന് പുറമെ ചിത്രരചനയിലും, നൃത്തത്തിലും മികവ് പുലര്‍ത്തുന്നവരാണ് മൂവരും. ഭയരഹിതമായ അന്തരീക്ഷമായിരുന്നു സ്‌കൂളില്‍ നിന്നും വീട്ടില്‍ നിന്നും ലഭിച്ചിരുന്നത്. അതു കൊണ്ട് തന്നെയാണ് ഞങ്ങള്‍ മൂന്ന് പേര്‍ക്കും മികച്ച വിജയം കരസ്ഥമാക്കാന്‍ സാധിച്ചതെന്ന് മൂവരും ടൂറിസം ന്യൂസ് ലൈവിനോട് പറഞ്ഞു

പത്മനാഭപുരം കൊട്ടാര വിവരങ്ങള്‍ ഇനി വിരല്‍ത്തുമ്പിലറിയാം

പത്മനാഭപുരം കൊട്ടാര വിവരങ്ങള്‍ ഇനി വിരല്‍ത്തുമ്പിലറിയാം. കൊട്ടാര സമുച്ചയങ്ങളുടെ ദൃശ്യാവിഷ്‌കാരം ഉള്‍പ്പെടെയുള്ള വിവരങ്ങളെല്ലാം ഇനി വെബ്‌സൈറ്റിലും യുട്യൂബ് ചാനലിലും ലഭ്യമാകും. സംസ്ഥാന പുരാവസ്തുവകുപ്പാണ് പദ്ധതിയുടെ ആസൂത്രികര്‍. വെബ്‌സൈറ്റിലെത്തിയാല്‍ കൊട്ടാരസമുച്ചയത്തിലെ 18 കൊട്ടാരത്തില്‍ ഓരോന്നിന്റെയും ചിത്രങ്ങളും വിവരങ്ങളും ലഭിക്കും. സന്ദര്‍ശക സമയം, സൗകര്യങ്ങള്‍, എങ്ങനെ എത്തിച്ചേരാം തുടങ്ങിയ കാര്യങ്ങളെല്ലാം സൈറ്റിലുണ്ടാകും. സഞ്ചാരികള്‍ക്കും ഗവേഷകര്‍ക്കുമൊക്കെ സഹായകമാകുന്ന രീതിയിലാണ് രൂപകല്‍പ്പന.സൈറ്റിന്റെ ഭാഗമായുള്ള ലിങ്കിലൂടെ കൊട്ടാരത്തിന്റെ യുട്യൂബ് ചാനലിലേക്ക് പ്രവേശിക്കാം. ഇതില്‍ കൊട്ടാരത്തെക്കുറിച്ചുള്ള ഹ്രസ്വചിത്രവും മറ്റും ലഭ്യമാകും. പഴയ വേണാട് രാജ്യത്തിന്റെ ആസ്ഥാനമായിരുന്നു പത്മനാഭപുരം കൊട്ടാരം. പിന്നീട് വേണാട് രാജ്യം വികസിച്ച് തിരുവിതാംകൂര്‍ രാജ്യമായി. 70 വര്‍ഷത്തോളം ശക്തമായ രാജ്യമായി തിരുവിതാംകൂര്‍ നിലനിന്നു. പിന്നീട് ക്ഷയിക്കുകയും രാജ്യം ബ്രിട്ടീഷ് ഭരണത്തിനു കീഴിലാവുകയും ചെയ്തു. സ്വാതന്ത്ര്യാനന്തരം പത്മനാഭപുരം കൊട്ടാരം നിലനില്‍ക്കുന്ന തക്കല പ്രദേശം തമിഴ്‌നാടിന്റെ അധീനതയിലാണെങ്കിലും കൊട്ടാരത്തിന്റെ അവകാശം കേരളത്തിന് നിലനിര്‍ത്താനായി. പുരാവസ്തുവകുപ്പിനാണ് കൊട്ടാരത്തിന്റെ സൂക്ഷിപ്പുചുമതല. നാനൂറ് വര്‍ഷത്തിലേറെ പഴക്കമുള്ളതാണ് കൊട്ടാരം. ഏഷ്യയിലെതന്നെ ഏറ്റവും വലിയ തടിനിര്‍മിത കൊട്ടാരമാണിത്. ... Read more

വിദേശവനിതയുടെ മരണം: പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി

വിദേശവനിത കൊല്ലപ്പെട്ട സംഭവത്തിൽ കസ്റ്റഡിയിലുണ്ടായിരുന്ന പനത്തുറ ഉമേഷ്, ഉദയന്‍ എന്നിവരുടെ അറസ്റ്റ് രേഖപ്പെടുത്തി. അറസ്റ്റിലായ രണ്ടുപേർക്കും കൊലപാതകത്തില്‍ നേരിട്ടു പങ്കുണ്ടെന്നു ഡിജിപി ലോകനാഥ് ബെഹ്റ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മികച്ച അന്വേഷണമാണ് നടന്നതെന്നും പ്രതികള്‍ക്കെതിരേ കൊലപാതകവും ബലാല്‍സംഗവും അടക്കമുള്ള കുറ്റങ്ങള്‍ പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുണ്ടെന്നും ഡിജിപി പറഞ്ഞു. വിദേശവനിത പീഡനത്തിന് ഇരയായതായി സ്ഥിരീകരിക്കുന്ന രാസപരിശോധനാഫലം പുറത്തുവന്നു. മുടിയിഴകളും വിരലടയാളവും പ്രതികളുടേതെന്നു സ്ഥിരീകരിച്ചിട്ടുണ്ട്. ബോട്ടിങ് നടത്താനെന്ന പേരിലാണു യുവതിയെ ഇവിടേക്കെത്തിച്ചതെന്നു പ്രതികളിലൊരാള്‍ സമ്മതിച്ചതായി പൊലീസ് അറിയിച്ചു. ദിവസങ്ങള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണു യുവതി എങ്ങനെ കണ്ടല്‍ക്കാട്ടിലെത്തി എന്നു വ്യക്തമാക്കുന്ന നിര്‍ണായക മൊഴി ലഭിച്ചത്. കോവളത്തെത്തിയ ഇവരെ ടൂറിസ്റ്റ് ഗൈഡെന്ന വ്യാജേന സമീപിച്ചു. ബോട്ടിങ് നടത്താമെന്ന പേരില്‍ വള്ളത്തില്‍ ഇവിടേക്കെത്തിച്ചെന്നുമാണു മൊഴിയില്‍ പറയുന്നത്. വിദേശവനിതയുടെ മൃതദേഹം ഇന്നു വൈകീട്ട് തൈക്കാട് ശാന്തികവാടത്തില്‍ സംസ്കരിക്കും.

കുമരകത്ത് ജല ആംബുലന്‍സ് എത്തുന്നു

വേമ്പനാട്ടു കായലില്‍ അപകടത്തില്‍ പെടുന്നവര്‍ക്കു വേഗം ചികില്‍സ ലഭ്യമാക്കുന്നതിനായി കുമരകത്ത് ജല ആംബുലന്‍സ് എത്തും. ജലഗതാഗത വകുപ്പിന്റെ പുതിയ സേവന ദൗത്യത്തിന്റെ ഭാഗമായാണ് കുമരകം, മുഹമ്മ കേന്ദ്രീകരിച്ചു ജല ആംബുലന്‍സ് സര്‍വീസ് നടത്തുന്നത്. രണ്ടാഴ്ചയ്ക്കകം ജല ആംബുലന്‍സ് സര്‍വീസ് ആരംഭിക്കും. 24 മണിക്കൂറും സേവനം ലഭ്യമാകും. വിനോദ സഞ്ചാരികളുടെ ബോട്ട് കായലില്‍ അപകടത്തില്‍ പെടുന്ന അവസരത്തിലും ജലവാഹനങ്ങളില്‍വച്ചു വിനോദ സഞ്ചാരികള്‍ക്കോ കായല്‍ തൊഴിലാളികള്‍ക്കോ അസുഖങ്ങള്‍ ഉണ്ടായാലും ഇവരെ ആശുപത്രിയിലെത്തിക്കാന്‍ ജല ആംബുലന്‍സ് എന്ന ജീവന്‍രക്ഷാ ബോട്ടിന്റെ സേവനം ഉപയോഗപ്പെടുത്താന്‍ കഴിയും. കായലില്‍നിന്നു വേഗത്തില്‍ രോഗികളുമായി ജല ആംബുലന്‍സ് ഏറ്റവും അടുത്തുള്ള കരഭാഗത്തെത്തി ഇവിടെനിന്ന് ആംബുലന്‍സിലോ മറ്റു വാഹനങ്ങളിലോ രോഗിയെ ആശുപത്രിയിലെത്തിക്കാന്‍ കഴിയും. 25 പേര്‍ക്കു കയറാവുന്ന ബോട്ടില്‍ ജീവന്‍രക്ഷാ ഉപകരണങ്ങളും പ്രഥമശുശ്രൂഷയ്ക്ക് ആവശ്യമായ ഉപകരണങ്ങളും മരുന്നും ലഭ്യമാണ്. പ്രാഥമിക ചികില്‍സ നല്‍കാന്‍ പരിശീലനം ലഭിച്ച ജലഗതാഗത വകുപ്പിലെ ജീവനക്കാര്‍ക്കായിരിക്കും ആംബുലന്‍സിന്റെ ചുമതല. യാത്രാ ബോട്ടുകള്‍ 11 കിലോമീറ്റര്‍ വേഗത്തില്‍ പോകുമ്പോള്‍ ജല ... Read more

കേരള ടൂറിസത്തെ അഭിനന്ദിച്ച് ബഹ്‌റൈന്‍ ഉപപ്രധാനമന്ത്രി

ടൂറിസം രംഗത്ത് കേരളം മികച്ച നേട്ടം കൈവരിച്ചെന്ന് ബഹ്‌റൈന്‍ ഉപപ്രധാനമന്ത്രി ഷേഖ് ഖാലിദ് ബിന്‍ അബ്ദുള്ള അല്‍ ഖലീഫ. കേരളത്തിന്‍റെ ടൂറിസം ഭാവി പ്രകൃതിദത്ത ടൂറിസത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അഞ്ചു ദിവസത്തെ കേരള സന്ദര്‍ശത്തിനെത്തിയ അദ്ദേഹം അൽ അമാൻ-വികെഎൽ ഗ്രൂപ് ചെയർമാൻ ഡോക്ടർ വർഗീസ് കുര്യൻ ചിറ്റാറിൽ ഒരുക്കിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു. മനോഹരമാണ് കേരളം. നല്ല ജനങ്ങൾ, നല്ല പെരുമാറ്റം, നല്ല ശുദ്ധവായുവും ജലവും പ്രകൃതി ഒരുക്കിയ കാഴ്ചകളും എനിക്ക് ഏറെ ഇഷ്ടപ്പെട്ടു. മാത്രവുമല്ല പണ്ടു മുതലേ ബഹ്‌റൈനും കേരളവും തമ്മില്‍ നല്ല ബന്ധമാണ് സൂക്ഷിക്കുന്നത്. ഷേഖ് ഖാലിദ് ബിന്‍ അബ്ദുള്ള അല്‍ ഖലീഫ അഭിപ്രായപ്പെട്ടു. മൂഴിയാർ, കക്കി തുടങ്ങിയ കിഴക്കൻ വനമേഖലകളും സന്ദർശിച്ചു. ബഹ്റൈൻകാരുടെ ടൂറിസം പറുദീസയായി കേരളത്തെ മറ്റുമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യ ഉപദേഷ്ടാവ് അലി നെയ്മി, ഓഫിസ് ഡയറക്ടർ സൗദ് ഹവ്വ എന്നിവരും ഉപപ്രധാനമന്ത്രിയോടൊപ്പമുണ്ടായിരുന്നു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, രാജു എബ്രഹാം എംഎൽഎ, വികെഎൽ ഗ്രൂപ് ചെയർമാൻ ... Read more

ടൂറിസം മേഖലയെ ഹര്‍ത്താലില്‍ നിന്നൊഴിവാക്കിയേക്കും; സര്‍വകക്ഷി യോഗം വിളിക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ട് സിപിഎം. ടൂറിസത്തെ ഒഴിവാക്കണമെന്ന് പാര്‍ട്ടി നിലപാടെന്നും കോടിയേരി

  ടൂറിസം മേഖലയെ ഹര്‍ത്താലില്‍ നിന്നൊഴിവാക്കാന്‍ സര്‍വകക്ഷി യോഗം വിളിക്കണമെന്ന് സിപിഎം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ടൂറിസം മേഖലയെ ഹര്‍ത്താലില്‍ നിന്നൊഴിവാക്കണം എന്നാണ് സിപിഎം നിലപാടെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ തിരുവനന്തപുരത്ത് പറഞ്ഞു. ഹര്‍ത്താല്‍ വിദേശ സഞ്ചാരികള്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. ടൂറിസം മേഖലയെ ഹര്‍ത്താലില്‍ നിന്നൊഴിവാക്കാന്‍ താന്‍ മന്ത്രിയായിരിക്കെ ശ്രമം നടത്തിയിരുന്നു. ഇക്കാര്യത്തില്‍ അഭിപ്രായ സമന്വയത്തിന് മുഖ്യമന്ത്രി മുന്‍കൈ എടുക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു. ഹർത്താലിൽനിന്ന് ആശുപത്രി, പാൽ, പത്രം മുതലായവ അവശ്യ സർവീസുകളെ ഒഴിവാക്കുന്നതുപോലെ ടൂറിസം മേഖലയേയും ഒഴിവാക്കേണ്ടത് ആവശ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കേരളത്തിലേക്ക് വരുന്ന സഞ്ചാരികൾക്ക് ഹർത്താൽ പ്രയാസമുണ്ടാക്കുമെന്നത് കണക്കിലെടുത്ത് ടൂറിസം മേഖലയെ ഒഴിവാക്കാൻ ഹർത്താൽ സംഘടിപ്പിക്കുന്നവർ ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു. ഹര്‍ത്താലുകള്‍ ടൂറിസത്തെ ബാധിക്കുമെന്നു ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍  മൂന്നാര്‍ ഡെസ്റ്റിനേഷന്‍ മേക്കേഴ്സ് സംഘടിപ്പിച്ച സമ്മേളനത്തില്‍ പറഞ്ഞിരുന്നു. യുഡിഎഫ് സര്‍ക്കാരിന്‍റെ കാലത്ത് ടൂറിസം മേഖലയെ ഹര്‍ത്താലില്‍ നിന്നൊഴിവാക്കാന്‍ സര്‍വ കക്ഷി യോഗം ... Read more

വേമ്പനാട്ടു കായലില്‍ അതിവേഗ ജലപാത വരുന്നു

കുമരകത്ത് നിന്ന് മുഹമ്മയിലെത്താന്‍ ജലഗതാഗത വകുപ്പിന്റെ അതിവേഗ ജലപാത തയ്യാറാകുന്നു. കുമരകത്ത് നിന്ന് പുറപ്പെടുന്ന ബോട്ട് 20 മിനിറ്റിനുള്ളില്‍ എത്തുന്ന പാതയുടെ ഹൈഡ്രോഗ്രാഫി സര്‍വേ പൂര്‍ത്തിയായി. ഉള്‍നാടന്‍ ജലഗതാഗത വകുപ്പാണ് പദ്ധതി നടപ്പാക്കുന്നത്. ജലപാതയില്‍ എക്കലടിഞ്ഞു പല സ്ഥലത്തു ആഴം കുറഞ്ഞിരിക്കുന്നതിനാല്‍  40 മിനിറ്റ് വേണം ഇപ്പോള്‍ വേമ്പനാട്ടു കായയലിലൂടെ ബോട്ടിന് മുഹമ്മയില്‍ എത്താന്‍. ജലപാതയിലൂടെതന്നെ ബോട്ട് ഓടിക്കാന്‍ കഴിയാത്ത അവസ്ഥയാണ്. ബോട്ട് സുഗമമായി ഓടണമെങ്കില്‍ രണ്ടര മീറ്റര്‍ ആഴമെങ്കിലും വേണം. ജലപാതയുടെ പലസ്ഥലത്തും ഒന്നര മീറ്റര്‍ താഴ്ചയേയുള്ളൂ. ജലപാതയുടെ ആഴം കുറവുള്ള ഭാഗത്തെത്തുമ്പോള്‍ ബോട്ട് വഴിമാറി സഞ്ചരിച്ചശേഷം വീണ്ടും ജലപാതയില്‍ എത്തിയാണ് യാത്ര തുടരുന്നത്. മുഹമ്മയിലേക്കുള്ള സര്‍വീസിനിടെ പലതവണ ബോട്ട് വഴിമാറി ഓടേണ്ടി വരുന്നതിനാല്‍ സമയം കൂടുതലെടുത്താണ് സര്‍വീസ് പൂര്‍ത്തിയാക്കുന്നത്. മുഹമ്മ സ്റ്റേഷന്‍ ഓഫിസിനോട് ചേര്‍ന്നുള്ള ഹൈഡ്രോ ഗ്രാഫിക് സര്‍വേ ഓഫിസാണ് സര്‍വേ പൂര്‍ത്തിയാക്കിയത്. സര്‍വേഫലം ഇനി ജലഗതാഗതവകുപ്പിനു കൈമാറും. തുടര്‍ന്ന് എസ്റ്റിമേറ്റ് എടുത്തു ഭരണാനുമതിക്കായി വിടും. സാങ്കേതികാനുമതി കിട്ടുന്ന ... Read more

യാത്രാക്ലേശത്തിനു പരിഹാരം: ചെന്നൈ-എറണാകുളം കെഎസ്ആര്‍ടിസി ഉടനെ

ഉത്സവകാല സീസണുകളില്‍ ചെന്നൈയില്‍ നിന്നും നാട്ടിലെത്താന്‍ ടിക്കെറ്റ് ലഭിക്കാതെ ബുദ്ധിമുട്ടുന്നവര്‍ക്ക് സന്തോഷ വാര്‍ത്ത. കെഎസ്ആര്‍ടിസി ഒരു മാസത്തിനുള്ളില്‍ ചെന്നൈയില്‍ നിന്നും സര്‍വീസ് നടത്തും. ചെന്നൈ-എറണാകുളം സ്ഥിരം സര്‍വീസ് കൂടാതെ ഓണമടക്കമുള്ള ഉത്സവകാലങ്ങളിലും മധ്യവേനലവധിക്കാലത്തും പ്രത്യേക സര്‍വീസുകള്‍ നടത്താനും തീരുമാനമായി. അടുത്ത ദിവസങ്ങളില്‍ വിജ്ഞാപനം പുറത്തിറങ്ങും. സര്‍വീസിനുള്ള ബസുകളും തയ്യാറായി വരുന്നു. ചെന്നൈ, ബെംഗളൂരു നഗരങ്ങളിലെ മലയാളികള്‍ അനുഭവിക്കുന്ന യാത്രാ ക്ലേശം പരിഹരിക്കാന്‍ വേനല്‍ക്കാലത്ത് 16 പുതിയ സര്‍വീസുകള്‍ ആരംഭിക്കാനാണ് കെഎസ്ആര്‍ടിസി ഒരുങ്ങുന്നത്. ഇതില്‍ കൂടുതലും ബെംഗളൂരുവിലേക്കാണ്. ചെന്നൈയിലേക്ക് ഒരു സര്‍വീസാണുള്ളത്. ചെന്നൈ-എറണാകുളം റൂട്ടിലാണത്. ഇതുകൂടാതെ ഓണം, പുതുവത്സരം, പൂജ, ക്രിസ്മസ്, ദീപാവലി, പൊങ്കല്‍ ആഘോഷങ്ങളോട് അനുബന്ധിച്ച് പ്രത്യേക സര്‍വീസുകളും നടത്തും. ഒരോ ഉത്സവകാലങ്ങളിലും 15 ദിവസമായിരിക്കും സര്‍വീസ്. മധ്യവേനലവധിയോടനുബന്ധിച്ച് മാര്‍ച്ച് 15 മുതല്‍ ജൂണ്‍ 15 വരെയായിരിക്കും ഒരോ വര്‍ഷവും സര്‍വീസ് നടത്തുക. വിജ്ഞാപനം പുറപ്പെടുവിച്ചതിന് ശേഷം ആക്ഷേപങ്ങള്‍ സ്വീകരിക്കും. അത് കഴിഞ്ഞാല്‍ വേണ്ട തിരുത്തലുകള്‍ വരുത്തി സര്‍സുകള്‍ തുടങ്ങാന്‍ സാധിക്കും. ... Read more

മുഖം മിനുക്കി ചെന്നൈ എയര്‍പോര്‍ട്ട്

പുതിയ ടെര്‍മിനല്‍ നിര്‍മിക്കുന്നതുള്‍പ്പെടെയുള്ള പദ്ധതികള്‍ക്കു കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയതോടെ ചെന്നൈ വിമാനത്താവളത്തിന്റെ മുഖച്ഛായ മാറും. നിലവില്‍ രാജ്യത്തെ തിരക്കേറിയ നാലാമത്തെ വിമാനത്താവളമായ ചെന്നൈ, വികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുന്നതോടെ ഒന്നാം നിരയിലേക്കു കയറും. പുതിയ ടെര്‍മിനല്‍ നിര്‍മാണത്തിനും മറ്റുമായി 2467 കോടി രൂപയാണ് സാമ്പത്തിക കാര്യങ്ങള്‍ക്കായുള്ള മന്ത്രിസഭാ സമിതി ഇന്നലെ അനുവദിച്ചത്. വ്യോമയാന ഗതാഗത മേഖലയുടെ വളര്‍ച്ച കണക്കിലെടുത്താണ് രാജ്യത്തെ മൂന്നു വിമാനത്താവളങ്ങളില്‍ വിപുലമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ കേന്ദ്രം തീരുമാനിച്ചത്. ദക്ഷിണേന്ത്യയില്‍നിന്നു ചെന്നൈയും ഉത്തരേന്ത്യയില്‍ നിന്നു ലക്‌നൗവും വടക്കുകിഴക്കന്‍ മേഖലയില്‍ നിന്നു ഗുവാഹത്തിയുമാണു പട്ടികയില്‍ ഇടം നേടിയത്. നിലവിലെ സൗകര്യം, യാത്രക്കാരുടെ എണ്ണം, സ്ഥലത്തിന്റെ പ്രാധാന്യം, കഴിഞ്ഞ വര്‍ഷങ്ങളിലെ വളര്‍ച്ചാനിരക്ക് എന്നിവയാണ് തിരഞ്ഞെടുപ്പിനു പരിഗണിച്ചത്. പുതിയ ടെര്‍മിനല്‍ കൂടി വരുന്നതോടെ ചെന്നൈ വിമാനത്താവള ടെര്‍മിനലിന്റെ ആകെ വിസ്തീര്‍ണം 3,36,000 ചതുരശ്ര മീറ്ററായി മാറും. നിലവില്‍ ഇത് 1,97,000 ചതുരശ്ര മീറ്ററാണ്. മൂന്നു ടെര്‍മിനലുകളാണിപ്പോള്‍ ചെന്നൈ വിമാനത്താവളത്തിനുള്ളത്. പഴയ ആഭ്യന്തര ടെര്‍മിനലിലാണ് (ടി ... Read more

തലസ്ഥാനനഗരിയില്‍ പരിഷ്‌ക്കരിച്ച പാര്‍ക്കിങ്ങ് നിരക്ക് നിലവില്‍ വരുന്നു

തലസ്ഥാന നഗരിയില്‍ വാഹന പാര്‍ക്കിങ്ങ് സംവിധാനം കാര്യക്ഷമമായി പരിഷ്‌ക്കരിക്കാന്‍ ലക്ഷ്യമിട്ടുള്ള കരടു നയത്തിന് സര്‍ക്കാര്‍ രൂപം നല്‍കി. വാണിജ്യ മേഖലകളില്‍ പാര്‍ക്കിങ്ങിനു വ്യത്യസ്ത നിരക്ക് ഏര്‍പ്പെടുത്തുന്നതുള്‍പ്പെടെയുള്ള വ്യവസ്ഥകള്‍ അടങ്ങിയ കരടു നയം താമസിയാതെ നടപ്പാക്കാനൊരുങ്ങുകയാണു ഗതാഗത വകുപ്പ്. ഇതിന്റെ ഭാഗമായി നയം സംബന്ധിച്ചു പൊതുജനങ്ങളുടെ അഭിപ്രായം തേടി കരടു രേഖ വകുപ്പിന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. നയം നടപ്പാക്കുന്നതിനു മേല്‍നോട്ടം വഹിക്കാന്‍ പ്രത്യേക സംഘത്തിനു ഗതാഗത വകുപ്പ് രൂപം നല്‍കി. പൊതുസ്ഥലത്തു സൗജന്യ പാര്‍ക്കിങ് പൂര്‍ണമായി ഒഴിവാക്കുന്നതും സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്. സൗജന്യ പാര്‍ക്കിങ് മുതലെടുത്ത് വാഹനങ്ങള്‍ അനാവശ്യമായി മണിക്കൂറുകള്‍ ഒരേ സ്ഥലത്തു നിര്‍ത്തിയിടുന്നതും ഇതുമൂലം ഗതാഗത കുരുക്കുണ്ടാകുന്നതും കണക്കിലെടുത്താണു നീക്കം. മണിക്കൂര്‍ അടിസ്ഥാനത്തില്‍ നിരക്ക് നിശ്ചയിച്ചാല്‍, അനാവശ്യ പാര്‍ക്കിങ് ഒഴിവാക്കാമെന്നാണ് അധികൃതരുടെ വിലയിരുത്തല്‍. വാര്‍ഷിക, പ്രതിമാസ നിരക്കിന്റെ അടിസ്ഥാനത്തില്‍ സ്ഥിര പാര്‍ക്കിങ് അനുവദിക്കുന്ന രീതി ഒഴിവാക്കാനും കരടു രേഖ ശുപാര്‍ശ ചെയ്യുന്നു. ഭവന മേഖലകളില്‍ അമിത പാര്‍ക്കിങ് നിരക്ക് ഈടാക്കരുതെന്നാണു ഗതാഗത വകുപ്പിന്റെ ... Read more

കേംബ്രിജ് അനലിറ്റിക്ക പ്രവർത്തനം നിർത്തുന്നു

ഫെയ്സ്ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങൾ ചോർന്നതുമായി ബന്ധപ്പെട്ട് വിവാദത്തിലായ വിവര വിശകലന സ്ഥാപനം കേംബ്രിജ് അനലിറ്റിക്കയും (സിഎ) മാതൃ സ്ഥാപനവുമായ എസ്‌സിഎൽ ഇലക്‌ഷൻസും പ്രവർത്തനം നിർത്തുന്നു. വിവരച്ചോർച്ചയുമായി ബന്ധപ്പെട്ട വാർത്തകൾ കമ്പനിയുടെ പ്രവര്‍ത്തനങ്ങളെ ബാധിച്ചതിനാല്‍ തുടർപ്രവർത്തനങ്ങൾക്കു പണം കണ്ടെത്തുന്നതിൽ ബുദ്ധിമുട്ടുണ്ടെന്ന് കേംബ്രിജ് അനലിറ്റിക്ക ലണ്ടനിൽ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു. യുഎസ് പ്രസിഡന്‍റ്  തിരഞ്ഞെടുപ്പു കാലത്ത് ട്രംപ് പ്രചാരകർക്കുവേണ്ടി കേംബ്രിജ് അനലിറ്റിക്ക ഫെയ്സ്ബുക്ക് ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർത്തിയ വാർത്തയാണ് കമ്പനിക്കു തിരിച്ചടിയായത്. യുകെയിലും ന്യൂയോർക്കിലെ ഫെഡറൽ കോടതിയിലും കമ്പനിയെ പാപ്പരായി പ്രഖ്യാപിക്കാനുളള നിയമനടപടികൾക്കായി കേംബ്രിജ് അനലിറ്റിക്ക ഹർജി നൽകി. അതേസമയം, കേംബ്രിജ് അനലിറ്റിക്ക പ്രവർത്തനം നിർത്തിയാലും വിവരച്ചോർച്ചയുമായി ബന്ധപ്പെട്ട് ഫെയ്സ്ബുക്കിനെതിരായി ആരംഭിച്ച നിയമനടപടികൾ തുടരും. വിവര വിശകലന സ്ഥാപനമാണു കേംബ്രിജ് അനലിറ്റിക്കയെന്നും രാഷ്ട്രീയ നിലപാടുകൾ മാറ്റിമറിക്കാൻ ശ്രമിച്ചിട്ടില്ലെന്നും കമ്പനി നേരത്തെ വ്യക്തമാക്കിയിരുന്നു. 2014ൽ ഫെയ്സ്ബുക്ക് വഴി ലോകമാകെ 8.70 കോടി പേരുടെ വ്യക്തിവിവരങ്ങളാണ് ചോര്‍ന്നത്‌. വ്യക്തികളുടെ താൽപര്യങ്ങൾ, അഭിരുചികൾ, ഇഷ്ടങ്ങൾ, ബന്ധങ്ങൾ എന്നിവയടങ്ങിയ വിവരശേഖരമാണ് ... Read more

ടെലികോം വിപ്ലവത്തിനൊരുങ്ങി കേന്ദ്രം

കരട് ടെലികോം നയത്തിന് കേന്ദ്ര സര്‍ക്കാര്‍ രൂപം നല്‍കി. 2022ൽ 40 ലക്ഷം പുതിയ തൊഴിലവസരങ്ങള്‍, 5ജി സേവനം, ഇന്‍റര്‍നെറ്റിന് 50 എംബിപിഎസ് വേഗം തുടങ്ങിയവയാണ് പ്രധാന നിർദേശങ്ങൾ. ദേശീയ ഡിജിറ്റല്‍ കമ്മ്യൂണിക്കേഷന്‍സ് പോളിസി 2018 എന്ന പേരിലാണ് ടെലികോം നയം അവതരിപ്പിച്ചത്. റോബോട്ടിക്സ്, ഇന്‍റര്‍നെറ്റ് ഓഫ് തിങ്സ് (ഐഒടി), ക്ലൗഡ് കംപ്യൂട്ടിങ്, മെഷീൻ ടു മെഷീൻ (എംടുഎം) തുടങ്ങിയ നൂതന സംരംഭങ്ങൾക്കും കരടുനയത്തില്‍ ഊന്നല്‍ നല്‍കുന്നുണ്ട്. ഡിജിറ്റൽ ആശയവിനിമയ മേഖലയിൽ 100 ബില്യൻ ഡോളര്‍ വരുമാനമാണു ലക്ഷ്യമിടുന്നത്. ലൈസന്‍സ് ഫീസ്, സ്‌പെക്‌ട്രം ഉപയോഗ ചാര്‍ജ് തുടങ്ങിയ പ്രശ്നങ്ങള്‍ പരിഹരിക്കുമെന്നും നയത്തിൽ പറയുന്നു. എല്ലാവര്‍ക്കും ബ്രോഡ്ബാന്‍ഡ് കണ‌ക്‌ഷൻ നല്‍കുന്നതിലൂടെയാണ് 40 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാമെന്നു കണക്കാക്കുന്നത്. രാജ്യത്തെ 50 ശതമാനം വീടുകളിലും ബ്രോഡ്ബാന്‍ഡ് സംവിധാനവും പോര്‍ട്ടബലിറ്റി ലാന്‍ഡ് ലൈന്‍ സേവനവും നല്‍കും. ഇതിലൂടെ ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉല്‍പാദനം എട്ട് ശതമാനമാകുമെന്നും പ്രതീക്ഷിക്കുന്നു. 2020ൽ എല്ലാ പൗരന്മാർക്കും 50 എംബിപിഎസ് വേഗത്തിലും ... Read more