Category: Homepage Malayalam
അടിമുടി മാറി മാരുതി എര്‍ട്ടിഗ
പുതിയ രൂപത്തിലും ഭാവത്തിലും മാരുതി എര്‍ട്ടിഗ ഇന്‍ഡോനീഷ്യന്‍ ഓട്ടോ ഷോയില്‍ പുറത്തിറക്കി. നിലവിലുള്ള മോഡലിനെക്കാള്‍ 99 മില്ലിമീറ്റര്‍ നീളവും 40 മില്ലിമീറ്റര്‍ വീതിയും 5 മില്ലിമീറ്റര്‍ ഉയരവും കൂട്ടിയാണ് പുതിയവന്‍ നിരത്തിലോടുക. ഗ്രൗണ്ട് ക്ലിയറന്‍സ് 180 മില്ലിമീറ്ററായി. വീല്‍ബേസില്‍ മാറ്റമില്ല. നീളവും വീതിയും കൂട്ടിയതോടെ മൂന്നാംനിരയില്‍ സൗകര്യം കൂടി. ഹെഡ്ലാമ്പുകളില്‍ പ്രൊജക്ടര്‍ ലെന്‍സുകള്‍ പുതുതായി ചേര്‍ത്തു. മുന്‍ ബമ്പറില്‍ ഫോഗ് ലാമ്പുകള്‍ സി ആകൃതിയിലാണ്. ടെയില്‍ ലാമ്പുകളും എല്‍ഇഡിയായി. പിറകിലെ വിന്‍ഡ്സ്‌ക്രീന്‍ ഒരല്‍പ്പം ഉയര്‍ത്തി. ലൈസന്‍സ് പ്ലേറ്റിന് ക്രോംകൊണ്ട് പൊതിഞ്ഞു. വീതി കൂടിയ അലോയ് വീലുകള്‍ വണ്ടിക്ക് കുറച്ചുകൂടി പക്വത വരുത്തിയിട്ടുണ്ട്. 15 ഇഞ്ചാണ് അലോയ് വീലുകള്‍. സ്വിഫ്റ്റിലും പുതിയ ഡിസയറിലുമുള്ള ഡാഷ്ബോര്‍ഡ് എര്‍ട്ടിഗയിലേക്കും കൊണ്ടുവന്നു. ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയ്ഡ് ഓട്ടോ കണക്ടിവിറ്റിയുള്ള ഇന്‍ഫോടെയ്ന്‍മെന്‍റ് സംവിധാനം എന്നിവയും സെന്‍റര്‍ കണ്‍സോളിലുള്ള സ്‌ക്രീനിലുണ്ട്. സ്റ്റാര്‍ട്ട്/സ്റ്റോപ് ബട്ടണ്‍, ഫ്‌ലാറ്റ് ബോട്ടം സ്റ്റീയറിങ് വീല്‍, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റ് എന്നിവ ഡ്രൈവര്‍ക്ക് പുതിയതായി നല്‍കിയിട്ടുണ്ട്. ... Read more
മസൂറി: മലകളുടെ റാണി വാഴുന്ന തണുപ്പിന്‍റെ കൊട്ടാരം
ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ, സഞ്ചാരികളെ മോഹിപ്പിക്കുന്ന ഹില്‍സ്റ്റേഷന്‍ ഏതാണെന്ന ചോദ്യത്തിന് ഒറ്റഉത്തരമേയുള്ളൂ. അത് മസൂറി എന്നാണ്. കോളനി ഭരണത്തിന്‍റെ ശേഷിപ്പുകള്‍ അവശേഷിക്കുന്ന ഈ നഗരം ഒരുകാലത്ത് ചൂടില്‍ നിന്നും രക്ഷപ്പെടാനായി ബ്രിട്ടീഷുകാരാണ് കണ്ടെത്തിയത്. 1823ലാണ് ഈ തണുപ്പിന്‍റെ കൊട്ടാരത്തെ ബ്രിട്ടീഷുകാര്‍ അവരുടെ സമ്മര്‍വെക്കേഷന്‍ കേന്ദ്രമാക്കി മാറ്റുന്നത്. സമുദ്രനിരപ്പിൽ നിന്ന് 2,000 മീറ്റര്‍ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന മസൂറി ഉത്തരാഖണ്ഡ് ജില്ലയിലെ ഒരു പ്രധാന വിനോദ സഞ്ചാരമലമ്പ്രദേശമാണ്. വര്‍ഷംതോറും വിദേശത്തു നിന്നടക്കം ലക്ഷക്കണക്കിന് സഞ്ചാരികള്‍ എത്തിച്ചേരുന്ന ഇവിടുത്തെ ഏറ്റവും വലിയ സവിശേഷത കുന്നുകളാണ്. പുരാതനമായ ക്ഷേത്രങ്ങള്‍, വെള്ളച്ചാട്ടങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, വന്യജീവി സങ്കേതങ്ങള്‍ എന്നിവയ്‌ക്കെല്ലാം പ്രശസ്തമായ ഇവിടം വിശ്വാസികളുടെ പ്രധാന തീര്‍ഥാടനകേന്ദ്രംകൂടിയാണ്. ജ്വാലാദേവി ക്ഷേത്രം, നാഗ് ദേവതാ ക്ഷേത്രം, ഭദ്രാജ് ക്ഷേത്രം തുടങ്ങിയവയാണ് ഇവിടുത്തെ പ്രമുഖ തീര്‍ത്ഥാടന കേന്ദ്രങ്ങള്‍. ഗണ്‍ ഹില്‍, ലാല്‍ ടിബ്ബ, നാഗ് ടിബ്ബ, കെംപ്റ്റി, ഝരിപാനി, ഭട്ടാ, മോസ്സി വെള്ളച്ചാട്ടങ്ങള്‍, ഝര്‍പാനി വെള്ളച്ചാട്ടം, കമ്പനി ഗാര്‍ഡന്‍, ക്യാമല്‌സ് ബാക്ക് ... Read more
പുരാവസ്തു ടൂറിസം പദ്ധതിയുമായി സൗദി: മദായിന്‍ സാലെ താല്‍ക്കാലികമായി അടച്ചു
ലോകപൈതൃക പട്ടികയില്‍ സ്ഥാനം പിടിച്ച സൗദിയിലെ മദായിന്‍ സാലെ ഉള്‍പ്പെടുന്ന അല്‍ ഉലയിലെ ചരിത്രപ്രാധാന്യമുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ പുരാവസ്തു പര്യവേഷണത്തിനായി സമഗ്ര പദ്ധതിക്ക് തുടക്കം കുറിച്ചു. അല്‍ ഉല റോയല്‍ കമ്മീഷനാണ് പദ്ധതിക്ക് നേതൃത്വം നല്‍കുന്നത്. 2020ല്‍ പദ്ധതി തീരും വരെ ഈ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ അടച്ചിടും. സൗദി അറേബ്യയുടെ വിഷന്‍ 2030 പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് വിനോദസഞ്ചാര കേന്ദ്രങ്ങള്‍ നവീകരിക്കുന്നത്. പുരാവസ്തു സംരക്ഷണം, പുരാവസ്തു ഗവേഷണം, വിനോദ സഞ്ചാരമേഖല വികസനം എന്നിവയ്ക്കായി അന്തര്‍ദേശീയ തലത്തില്‍ സഹകരണം തേടാന്‍ സൗദി ടൂറിസം വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്‍റെ പശ്ചാത്തലത്തിലാണ് അല്‍ഉല റോയല്‍ കമ്മീഷന്‍ പുതിയ പദ്ധതി വിഭാവനം ചെയ്തത്. ഈ വര്‍ഷം ലോക പൈതൃക പട്ടികയില്‍ ഇടംനേടിയ മദായിന്‍ സാലെ ജോര്‍ദാനിലെ പെട്രയിലുണ്ടായിരുന്ന നെബാത്തിയന്‍ വംശ സാമ്രജ്യത്തിന്‍റെ ഉത്തരദേശ ആസ്ഥാനമായിരുന്നു. മധ്യപൂര്‍വേഷ്യയില്‍ മറ്റെങ്ങും കാണാത്ത മരുഭൂമിയും പാറകളും ഈ പ്രദേശത്തെ വേറിട്ടതാക്കുന്നു. പാറകള്‍ തുരന്നുണ്ടാക്കിയ 2000ത്തിലധികം വര്‍ഷം പഴക്കമുള്ള ലിഹാനിയന്‍- നെബാത്തിയന്‍ ... Read more
കടലാഴങ്ങളില്‍ താമസിക്കാം: മാലിദ്വീപിലേക്ക് പോരൂ
കഥകളിലും പുരാണങ്ങളിലും മാത്രം കേട്ട് പരിചയിച്ച കടല്‍ കൊട്ടാരങ്ങള്‍ യാഥാര്‍ഥ്യമായിരിന്നെങ്കില്‍ എന്ന് സ്വപ്‌നം കാണാത്ത ആരാണ് ഉള്ളത്. എങ്കില്‍ ആ സ്വപ്‌നം യാഥ്യാര്‍ഥ്യമാക്കാം മാലിദ്വീപില്‍ എത്തിയാല്‍. ലോകത്തിലെ ആദ്യ ‘അണ്ടര്‍വാട്ടര്‍’ വില്ലയിലെത്തിയാല്‍ മീനുകള്‍ക്കൊപ്പം നീന്തി തുടിക്കാം, വെള്ളത്താല്‍ ചുറ്റപ്പെട്ട ഭക്ഷണമുറിയിലിരുന്ന രാജകീയ ഭക്ഷണം കഴിക്കാം, ഒടുവില്‍ നീലപുതച്ച വെള്ളത്തിനടിയില്‍ മീനുകള്‍ നീന്തിത്തുടിക്കുന്നതും നോക്കി കിടന്ന് ഉറങ്ങാം. കൊണ്‍റാഡ് മാല്‍ദീവ്സ് രംഗാലി ഐലന്‍ഡാണ് ഈ അത്ഭുതം പണികഴിപ്പിച്ചിരിക്കുന്നത്. സമുദ്രനിരപ്പില്‍ നിന്നും 16.4 അടി താഴെയാണ് ഈ വില്ല സ്ഥിതി ചെയ്യുന്നത്. ഇവിടെ നമുക്കായി ഒരു ബട്ട്ലര്‍, സ്വകാര്യ ഡെക്ക്, നീണ്ടുകിടക്കുന്ന പൂള്‍, സൂര്യാസ്തമയം കാണാനുള്ള സൗകര്യം തുടങ്ങി നിരവധി കാര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഇവിടെ ഒരു രാത്രി ഉണ്ടുറങ്ങി സുഖിക്കാന്‍ 33 ലക്ഷം രൂപ നല്‍കണമെന്ന് മാത്രം
വേനല്‍ക്കാല കടുവാ കണക്കെടുപ്പ്: ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കി
ആനമല ടൈഗര്‍ റിസര്‍വില്‍ വേനല്‍ക്കാലത്ത് കടുവകളുടെ കണക്കെടുപ്പ് നടത്താന്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം ആരംഭിച്ചു. രാജ്യവ്യാപകമായി നടക്കുന്ന വേനല്‍ക്കാല കടുവ കണക്കെടുപ്പിന്റെ ഭാഗമായാണ് ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കുന്നത്. രാജ്യത്തെ കടുവ സംരക്ഷണ പരീശീലന കേന്ദ്രമായ ആനമല ടൈഗര്‍ റിസര്‍വിലെ അട്ടക്കട്ടിയിലാണ് പരിശീലനം. വേനല്‍ക്കാലത്തെ കടുവകളുടെ ആവാസ വ്യവസ്ഥ കണ്ടെത്തുന്ന രീതി, മരങ്ങളിലെ പാടുകള്‍, ഇരകളുടെ സാന്നിധ്യം എന്നിവയില്‍ നിന്നും കടുവകളെ തിരിച്ചറിയുന്ന രീതി എന്നിവയാണ് പരിശീലിപ്പിക്കുന്നത്. ഡിഎഫ്ഒ മാരിമുത്തു, റിട്ട. റെയ്ഞ്ച് ഓഫീസര്‍ പനിനീര്‍സെല്‍വം, റെയ്ഞ്ച് ഓഫീസര്‍ തങ്കരാജ് എന്നിവര്‍ ക്ലാസുകള്‍ നയിച്ചു. ഫീല്‍ഡ് ഡയറക്ടര്‍ ഗണേഷ് കുമാര്‍ പ്ലാനിങ് ചാര്‍ട്ട് തയ്യാറാക്കി മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കി. 20ന് തുടങ്ങുന്ന വേനല്‍ക്കാല കടുവ കണക്കെടുപ്പ് മണ്‍സൂണ്‍ സീസണും കഴിഞ്ഞ് നവംബര്‍ വരെ നീണ്ടു നില്‍ക്കും. ചിന്നാര്‍ വന്യജീവി സങ്കേതവുമായി അതിര്‍ത്തി പങ്കിടുന്ന അമരാവതി, ഉദുമല, വാല്‍പ്പാറ, മാനമ്പള്ളി, പൊള്ളാച്ചി എന്നിങ്ങനെ വിവിധ റെയ്ഞ്ചുകളിലെ വനം വകുപ്പ് ജീവനക്കാര്‍ക്കാണ് പരിശീലനം നല്‍കിയത്. ... Read more
അല്‍ ബാത്തിന എക്‌സ്പ്രസ് വേ ഇന്ന് തുറക്കും
270 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഒമാനിലെ ഏറ്റവും വലിയ റോഡ് അല്‍ ബാത്തിന എക്‌സപ്രസ് വേ ഇന്ന് പൂര്‍ണമായി ഗതാഗതത്തിനായി തുറന്ന് കൊടുക്കും. ഗതാഗത വാര്‍ത്താ വിനിമയ മന്ത്രാലയത്തിന്റെ മേല്‍നോട്ടത്തിലാണ് റോഡിന്റെ നിര്‍മ്മാണം പൂര്‍ത്തിയായത്. മസ്‌ക്കറ്റ് ഹൈവേ അവസാനിക്കുന്ന ഹല്‍ബനാനില്‍ നിന്ന് തുടങ്ങി വടക്കന്‍ ബാത്തിന ഗവര്‍ണറ്റേറിലെ ഷിനാസ് വിലായത്തിലെ ഖത്മത്ത് മലാഹ വരെ നീളുന്നതാണ് ബാത്തിന എക്‌സ്പ്രസ് ഹൈവേ. പാത തുറക്കുന്നതോടെ മസ്‌ക്കറ്റില്‍ നിന്ന് ദുബൈയിലേക്കുള്ള യാത്രസമയത്തിന്റെ ദൈര്‍ഘ്യം കുറയും. നേരത്തെ എക്‌സ്പ്രസ് ഹൈവേയുടെ വിവിധ ഭാഗങ്ങള്‍ തുറന്ന് കൊടുത്തിരുന്നു. പൂര്‍ണമായും പാത തുറന്ന് കൊടുക്കുന്നതോടെ വ്യാപാര മേഖലയുടെ ഉണര്‍വിനൊപ്പം ബാത്തിന മേഖലയുടെ സാമ്പത്തികവും സാമൂഹികവുമായ ഉണര്‍വിന് സഹായകമാകും. സുഹാര്‍ തുറമുഖം, സുഹാര്‍ വിമാനത്താവളം, സുഹാര്‍ ഫ്രീ സോണ്‍, ഷിനാസ് തുറമുഖം തുടങ്ങിയ സ്ഥലങ്ങളിലേക്ക് പുതിയ ഹൈവേ ഉപയോഗിക്കാന്‍ സാധിക്കും. സുല്‍ത്താനേറ്റിലെ തത്രപ്രധാനമായതും വലുതുമായ റോഡുകളില്‍ ഒന്നാണ് ബാത്തിന എക്‌സ്പ്രസ് വേയെന്ന് ഗതാഗത വാര്‍ത്താവിനിമയ മന്ത്രി ഡോ. അഹ്മദ് ബിന്‍ മുഹമ്മദ് ... Read more
സാഹസിക വിനോദസഞ്ചാരം ലക്ഷ്യമിട്ട് വയനാട്: പുതിയ സാഹസിക കേന്ദ്രങ്ങള്‍ വയനാട് ടൂറിസത്തില്‍ ഉള്‍പ്പെടുത്തും
ടൂറിസം വികസനത്തിനൊരുങ്ങി വയനാട്. സഞ്ചാരികള്‍ ഇതുവരെ എത്തിപ്പെടാത്ത ഇടങ്ങളെ വയനാട് ടൂറിസത്തിന്‍റെ ഭാഗമാക്കുക എന്ന ലക്ഷ്യത്തോടെ കലക്ടറുടെ നേതൃത്വത്തില്‍ സംഘം രൂപീകരിച്ചു. ട്രക്കിങ്ങിനും സാഹസിക വിനോദസഞ്ചാരത്തിനും അനുയോജ്യമായ സ്ഥലങ്ങളിലാണ് സംഘം സന്ദര്‍ശനം നടത്തുന്നത്. ഇത്തരം കേന്ദ്രങ്ങള്‍ കണ്ടെത്തി അവയുടെ ടൂറിസം സാധ്യതകള്‍ മനസ്സിലാക്കുകയാണ് ലക്ഷ്യം. മേപ്പാടിയിലെ എളമ്പിലേരി, അമ്പലവയലിലെ മഞ്ഞപ്പാറ, ചീങ്ങേരിമല, കടുവാക്കുഴി, ആറാട്ടുപാറ, ഫാന്‍റം റോക്ക്, മീനങ്ങാടിയിലെ കൊളഗപ്പാറ, നെന്‍മേനിയിലെ തൊവരിമല എന്നിവിടങ്ങളില്‍ സംഘം സന്ദര്‍ശനം നടത്തി. നീലിമല, സണ്‍റൈസ് വാലി, മാവിലാംതോട്, കാരാപ്പുഴ തുടങ്ങിയ സ്ഥലങ്ങള്‍കൂടി സംഘം സന്ദര്‍ശനം നടത്തും. നിലവിലുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളോടൊപ്പം ഇവകൂടി ഉള്‍പ്പെടുത്തിയാല്‍ വയനാടന്‍ വിനോദസഞ്ചാര മേഖലയില്‍ വലിയ കുതിച്ചു ചാട്ടമുണ്ടായേക്കും. ആഘോഷവേളകളില്‍ നിലവിലുള്ള കേന്ദ്രങ്ങളില്‍ തിരക്കുമൂലം സന്ദര്‍ശകര്‍ക്ക് എത്തിപ്പെടാന്‍ സാധിക്കാറില്ല. ഈ സാഹചര്യം മറികടക്കാനാണ് പുതിയ കേന്ദ്രങ്ങള്‍ തുറക്കാന്‍ ആലോചിക്കുന്നത്. വര്‍ഷം മുഴുവന്‍ സഞ്ചാരികളെ സ്വീകരിക്കാന്‍ സാധ്യതയുള്ള സ്ഥലങ്ങള്‍ക്ക് മുന്‍ഗണന നല്‍കിയാണ് പദ്ധതി തയ്യാറാക്കുന്നത്.
ഉത്തരമലബാര്‍ ടൂറിസം ചിത്രയാത്ര നടത്തുന്നു
ഉത്തര മലബാറിലെ സാംസ്‌ക്കാരിക ടൂറിസം മേഖലയിലേക്ക് കലാകാരന്‍മാരുടെ ഇടപെടലുകള്‍ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ബി ആര്‍ ഡി സി ചിത്രയാത്ര സംഘടിപ്പിക്കുന്നു. നാളെ ആരംഭിക്കുന്ന ചിത്രയാത്ര ഒന്‍പതിന് സമാപിക്കും.ഫോക്ലാന്‍ഡ് ഇന്റര്‍നാഷനല്‍ സെന്റര്‍ ഫോര്‍ ഫോക്ലോര്‍ ആന്‍ഡ് കള്‍ച്ചറിന്റെ സഹകരണത്തോടെയാണു ചിത്രയാത്ര സംഘടിപ്പിക്കുന്നത്. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രശസ്തരായ മുപ്പതോളം ചുമര്‍ചിത്ര കലാകാരന്മാര്‍ യാത്രയില്‍ പങ്കെടുക്കും. ബേക്കലില്‍ നിന്നാണു ചിത്രയാത്രയുടെ തുടക്കം. ഏഴിമലയില്‍ അവസാനിക്കും. ചിത്രയാത്രയില്‍ പങ്കെടുക്കുന്ന കലാകാരന്മാരുടെ സൃഷ്ടികള്‍ ബേക്കല്‍ ബീച്ച് പാര്‍ക്കില്‍ നടപ്പിലാക്കുന്ന ‘ആര്‍ട്ട് വോക്ക് ‘ പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിനു പരിഗണിക്കും. പ്രാദേശിക സന്ദര്‍ശകര്‍ക്കൊപ്പം വിദേശ ടൂറിസ്റ്റുകളെ കൂടി ആകര്‍ഷിക്കുന്ന പദ്ധതിയാണ് ‘ആര്‍ട്ട് വോക്ക്. പെയിന്റിങ്ങുകളും ശില്‍പങ്ങളും നിറഞ്ഞ 400 മീറ്റര്‍ പാതയാണ് ബേക്കല്‍ ബീച്ചില്‍ നടപ്പാക്കുന്ന ‘ആര്‍ട്ട് വോക്ക്’ പദ്ധതിയിലൂടെ വിഭാവനം ചെയ്യുന്നത്.
ബേക്കല്‍-റാണിപുരം ടൂറിസത്തിനായി സ്‌കൈ വേ വരുന്നു
ബേക്കല്‍-റാണിപുരം വിനോദസഞ്ചാര കേന്ദ്രങ്ങളെ ബന്ധപ്പെടുത്തി സ്‌കൈവേ ബസ് പദ്ധതി എന്ന ആശയവുമായി കാണിയൂര്‍ റെയില്‍ പാതയുടെ ഉപജ്ഞാതാവ് മാലക്കല്ല് സ്വദേശി എന്‍ജിനീയര്‍ ജോസ് കൊച്ചിക്കുന്നേല്‍. ജില്ലാ ടൂറിസം വികസനവുമായി ബന്ധപ്പെട്ട് കാസര്‍കോട് വിളിച്ചുചേര്‍ത്ത യോഗത്തിലാണ് കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തിന് പദ്ധതിയുടെ വിശദ പദ്ധതി റിപ്പോര്‍ട്ട് ജോസ് കൊച്ചിക്കുന്നേല്‍ സമര്‍പ്പിച്ചത്. ബേക്കലില്‍ നിന്ന് ആകാശമാര്‍ഗം പ്രകൃതി സൗന്ദര്യം ആസ്വദിച്ചുകൊണ്ട് റാണിപുരത്തേക്ക് ചുരുങ്ങിയ ചെലവില്‍ സഞ്ചാരികളെ ആകര്‍ഷിക്കുന്ന തരത്തിലുള്ള യാത്രാ മാര്‍ഗമാണു നിര്‍ദേശിച്ചിട്ടുള്ളത്. വിദേശ രാജ്യങ്ങളില്‍ ഇത്തരം സംവിധാനങ്ങള്‍ വിജയകരമായി സര്‍വീസ് നടത്തുന്നുണ്ട്. പാണത്തൂര്‍ പാതയ്ക്ക് സമാന്തരമായി പാതയോരത്ത് കോണ്‍ക്രീറ്റ് തൂണുകള്‍ സ്ഥാപിച്ച് സ്റ്റീല്‍ റോപ്പ് ഘടിപ്പിച്ചാണ് ബസ് സര്‍വീസ് നടത്തുന്നത്. ഇതിനു റോഡ് നിര്‍മിക്കുന്നതിന്റെ പത്തിലൊന്ന് നിര്‍മാണ ചെലവ് മാത്രമാണു വരുന്നത്. സ്ഥലം ഏറ്റെടുക്കേണ്ടെന്ന പ്രത്യേകതയുമുണ്ട്. സോളര്‍ വൈദ്യുതിയിലാണ് പ്രവര്‍ത്തനം. മണിക്കൂറില്‍ 500 കിലോമീറ്റര്‍ വേഗത്തില്‍ വരെ ഇത്തരം വാഹനത്തിന് സഞ്ചരിക്കാനാകും. റാണിപുരത്തിന്റെ വശ്യസൗന്ദര്യം ആവോളം ആസ്വദിക്കാന്‍ ഇതു മൂലം സഞ്ചാരികള്‍ക്കാകും. റോഡിലെ ... Read more
വിരല്‍ത്തുമ്പില്‍ വിവരങ്ങള്‍ എത്തും: പുതിയ ആപ്പുമായി ഡല്‍ഹി ഗതാഗത വകുപ്പ്
വിരല്‍ത്തുമ്പില്‍ വിവരങ്ങളെത്തിക്കാനുള്ള പദ്ധതിയുമായി ഡല്‍ഹി ഗതാഗത വകുപ്പ്. വിവിധ സേവനങ്ങള്‍ ഉള്‍പ്പെടുന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ അടുത്തയാഴ്ച മുതല്‍ പരീക്ഷണാടിസ്ഥാനത്തില്‍ ലഭ്യമാകും. 15 ദിവസത്തേക്ക് ഇവ ഉപയോഗിച്ചശേഷം പൊതുജനങ്ങളില്‍നിന്നും വിദഗ്ധരില്‍നിന്നും ലഭിക്കുന്ന നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലാകും ആപ്ലിക്കേഷന്‍ പൂര്‍ണമായി അവതരിപ്പിക്കുക. ‘ഡല്‍ഹി ട്രാന്‍സ്‌പോര്‍ട്ട്’ എന്നു പേരിട്ടിരിക്കുന്ന മൊബൈല്‍ ആപ്ലിക്കേഷനില്‍ പരാതികള്‍ സമര്‍പ്പിക്കാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. ഗതാഗത വകുപ്പിന്റെ വിവിധ സേവനങ്ങള്‍, ഡ്രൈവിങ് ലൈസന്‍സ് ലഭിക്കാനുള്ള സംവിധാനങ്ങള്‍, അനധികൃതമായി പാര്‍ക്ക് ചെയ്തിരിക്കുന്ന വാഹനങ്ങളുടെ വിവരം അറിയിക്കാനുള്ള സംവിധാനം എന്നിവയെല്ലാം ഇതിലുണ്ട്. സംസ്ഥാനാന്തര ബസ് സര്‍വീസിന്റെ വിശദാംശങ്ങളും ലഭിക്കും. റിക്ഷാ, ടാക്‌സി ഡ്രൈവര്‍മാരെക്കുറിച്ചുള്ള പരാതികളും സമര്‍പ്പിക്കാം. നിലവില്‍ വകുപ്പിന്റെ ഹെല്‍പ്ലൈന്‍ നമ്പരിലൂടെയാണ് ഇത്തരം പരാതികള്‍ സ്വീകരിക്കുന്നത്. എന്നാല്‍ ഇവയ്ക്കു പലപ്പോഴും വേണ്ടത്ര പരിഗണന കിട്ടുന്നില്ലെന്ന ആക്ഷേപം ശക്തമാണ്. ആപ്ലിക്കേഷനിലൂടെ പരാതി സമര്‍പ്പിക്കുമ്പോള്‍ വാഹനത്തിന്റെ നമ്പര്‍ പ്ലേറ്റ് കാണുന്നവിധത്തിലുള്ള ചിത്രവും അപ്ലോഡ് ചെയ്യണം. നമ്പര്‍ പ്ലേറ്റ് വിശലകനം ചെയ്ത് ഉടമയെ കണ്ടത്തി അവര്‍ക്കു പരാതിയുടെ പകര്‍പ്പു ലഭ്യമാക്കുന്ന സാങ്കേതിക ... Read more
ഇടിയോടു കൂടിയ കനത്ത മഴ; 20 സംസ്ഥാനങ്ങൾക്ക് ജാഗ്രതാ നിർദേശം
അടുത്ത 48 മണിക്കൂറിനുള്ളിൽ ശക്തമായ കാറ്റും ഇടിയോടും മിന്നലോടും കൂടിയ ശക്തമായ മഴയുമുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. ഒഡീഷ, ജാർഖണ്ഡ്, ബിഹാർ, ഹരിയാന, ചണ്ഡിഗഢ്, ഡൽഹി, അസം, മേഘാലയ, നാഗാലാൻഡ്, മണിപ്പൂർ, മിസോറം, ത്രിപുര, കേരളം, ബംഗാൾ, സിക്കിം, പഞ്ചാബ്, ജമ്മു കശ്മീർ എന്നീ സംസ്ഥാനങ്ങൾക്ക് ജാഗ്രതാ നിർദേശമുണ്ട്. ബുധനാഴ്ചയുണ്ടായ കനത്ത പൊടിക്കാറ്റിൽ 73 പേർ കൊല്ലപ്പെട്ട ഉത്തർപ്രദേശിൽ ശക്തമായ മഴയും കാറ്റുമുണ്ടാകും. സംസ്ഥാനത്തിന്‍റെ പടിഞ്ഞാറൻ മേഖലകൾ കേന്ദ്രീകരിച്ചായിരിക്കുമിത്. ഉത്തരാഖണ്ഡിലും ഹിമാചൽ പ്രദേശിലും ഇടിയോടും മിന്നലോടും കൂടിയ കൊടുങ്കാറ്റുണ്ടാകാൻ സാധ്യതയുണ്ട്. മുന്നറിയിപ്പിനെ തുടർന്ന് ഹരിയാനയില്‍ ഇന്നും നാളെയും സർക്കാർ, സ്വകാര്യ സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. പൊടിക്കാറ്റിനെയും കൊടുങ്കാറ്റിനെയും നേരിടാനുള്ള സുരക്ഷാ മാർഗങ്ങൾ ഹരിയാന റവന്യൂ ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്‍റ് ഡിപ്പാർട്ട്മെന്‍റ് മുന്നറിയിപ്പായി നൽകിയിട്ടുണ്ട്.
ടൂറിസ്റ്റുകൾക്ക് മതിയായ സുരക്ഷ ഉറപ്പാക്കും: മന്ത്രി കടകംപള്ളി സുരേന്ദ്രൻ
കേരളത്തിലെത്തുന്ന വിനോദ സഞ്ചാരികൾക്ക് മതിയായ സുരക്ഷ ഉറപ്പാക്കുമെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. കോവളത്ത് മരണപ്പെട്ട ലാത്വിയൻ വനിതക്ക് ആദരമർപ്പിച്ച് കനകക്കുന്ന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടന്ന സ്നേഹസംഗമത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. അസാധാരണമായ കൂട്ടായ്മയ്ക്കാണ് നിശാഗന്ധി ഓഡിറ്റോറിയം സാക്ഷ്യം വഹിച്ചത്. നിശാഗന്ധിയുടെ ചരിത്രത്തിൽ എന്നെങ്കിലും ഇത്തരം ഒരു കൂട്ടായ്മ നടന്നതായി തനിക്ക് അറിയില്ലെന്നും മന്ത്രി പറഞ്ഞു. ഇതൊരു മഹത്തായ ഒത്തുചേരലാണ്. ചിലരുടെ കെണിയിൽ അകപ്പെട്ട് അതിക്രൂരമായാണ് അവർ കൊലചെയ്യപ്പെട്ടത്. ദൈവത്തിന്റെ സ്വന്തം നാടിനു തല കുനിച്ച് നിൽക്കേണ്ടി വന്നുവെന്നും മന്ത്രി പറഞ്ഞു. മറ്റു സംസ്ഥാനങ്ങളിൽ ഇത്തരം സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും കേരളം വേറിട്ട് നിന്നിരുന്നു. വ്യക്തമായ തെളിവുകളോടെ കുറ്റവാളികളെ പിടികൂടാൻ നമുക്ക് സാധിച്ചു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ടൂറിസം കേന്ദ്രങ്ങളിൽ ശക്തമായ സുരക്ഷ ഒരുക്കാൻ പൊലീസിന് നിർദേശം നൽകിയതായും മന്ത്രി അറിയിച്ചു. വിദേശ യുവതിയുടെ സഹോദരി ഇലീസയുടെ സഹോദരീ സ്നേഹത്തിനു മുന്നിൽ കേരളമാകെ പ്രണാമം അർപ്പിക്കുന്നു. യുവതിയുടെ മൃതദേഹം ജന്മനാട്ടിലേക്ക് കൊണ്ടുപോകാനുള്ള എല്ലാ ഏർപ്പാടുകളും ... Read more
സൗന്ദര്യോത്സവത്തിനായി അഞ്ചുരുളി ഒരുങ്ങുന്നു
ഇടുക്കിയുടെ സൗന്ദര്യവും കൂളിര്‍മയും ആസ്വദിക്കാനെത്തുന്ന വിനോദസഞ്ചാരികളെ ഏറെ ആകര്‍ഷിക്കുന്ന സുന്ദരിയാണ് അഞ്ചുരുളി. അനന്ത വിസ്തൃതിയില്‍ പടര്‍ന്നുകിടക്കുന്ന ഇടുക്കി ജലാശയവും ജലാശയത്തെ ചൂഴ്ന്നുനില്‍ക്കുന്ന കാനനഭംഗിയും കല്യാണത്തണ്ട് മലനിരകളും ഇരട്ടയാര്‍ ഡാമില്‍നിന്നു ജലമെത്തിക്കുന്നതിനായി നിര്‍മിച്ച അഞ്ചുരുളി ടണല്‍മുഖവും തടാക മധ്യത്തിലെ ഇടത്തുരുത്തും വിനോദസഞ്ചാരികളുടെ മനം കുളിര്‍പ്പിക്കുന്ന കാഴ്ചകളാണ്. ഈ മനോഹാരിത ആവോളം ആസ്വദിക്കാന്‍ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ വിവിധ സംഘടനകളുടെ സഹകരണത്തോടെയും പൊതുജന പങ്കാളിത്തത്തോടെയും സംഘടിപ്പിക്കുന്ന അഞ്ചുരുളി സൗന്ദര്യോത്സവത്തിന് ഈമാസം 16നു തിരിതെളിയും. 27നു സമാപിക്കും. ഇതിനു മുന്നോടിയായി 501 അംഗ സംഘാടകസമിതി രൂപീകരിച്ചു. ഇടുക്കി താലൂക്കിന്റെ കിഴക്ക് സ്ഥിതിചെയ്യുന്ന, കാര്‍ഷിക-കുടിയേറ്റ-ആദിവാസി ഗോത്രവിഭാഗ പൈതൃകങ്ങള്‍ കുടികൊള്ളുന്ന കാഞ്ചിയാര്‍ പഞ്ചായത്തിലാണ് അഞ്ചുരുളി വിനോദസഞ്ചാരകേന്ദ്രം സ്ഥിതിചെയ്യുന്നത്. വിശാലമായ ഇടുക്കി ജലാശയത്തിനുള്ളില്‍ ഉരുളി കമഴ്ത്തിയതു പോലെ അഞ്ചു കുന്നുകള്‍ സ്ഥിതി ചെയ്യുന്നതിനാലാണ് അഞ്ചുരുളി എന്ന പേരു ലഭിച്ചത്. ദിവസേന ആയിരക്കണക്കിന് ആളുകളാണ് അഞ്ചുരുളി വെള്ളച്ചാട്ടവും ഭംഗിയും ആസ്വദിക്കാനെത്തുന്നത്. സൗന്ദര്യോത്സവത്തില്‍ ആസ്വാദകര്‍ക്കായി ഒട്ടേറെ പരിപാടികളാണു സംഘാടകര്‍ ഒരുക്കുന്നത്. ഹൈഡല്‍ ടുറിസവുമായി ബന്ധപ്പെട്ട് ... Read more
26ന്റെ നിറവില്‍ ലേഡീസ് സ്‌പെഷ്യല്‍ ട്രെയിന്‍
ലോകത്തെ തന്നെ ആദ്യത്തെ ലേഡീസ് സ്പെഷല്‍ ട്രെയിന്‍ പശ്ചിമ റെയില്‍വേ ചര്‍ച്ച്ഗേറ്റ്, ബോറിവ്ലി സ്റ്റേഷനുകള്‍ക്കിടയില്‍ ആരംഭിച്ചിട്ട് 26 വര്‍ഷം പൂര്‍ത്തിയായി. 1992 മേയ് അഞ്ചിനാണ് ഈ സര്‍വീസ് ആരംഭിക്കുന്നത്. ആ ചരിത്ര ദിനത്തിന്റെ സ്മരണയില്‍ പൂക്കള്‍ കൊണ്ട് അലങ്കരിച്ചാണ് ഇന്നലെ ലേഡീസ് സ്പെഷല്‍ ട്രെയിനുകള്‍ എത്തിയത്. സ്ത്രീയാത്രക്കാര്‍ക്ക് തിരക്കും മറ്റു ശല്യങ്ങളും ഒഴിവാക്കി സ്വസ്ഥമായി യാത്ര ചെയ്യാനുള്ള സൗകര്യമാണ് ലേഡീസ് സ്പെഷലുകള്‍ ഒരുക്കുന്നത്. ഉദ്യോഗസ്ഥകള്‍ക്കാണ് ഇത് ഏറ്റവും അനുഗ്രഹമാകുന്നത്. നിലവില്‍ പ്രതിദിനം എട്ടു ലേഡീസ് സ്പെഷല്‍ സര്‍വീസുകള്‍ പശ്ചിമ റെയില്‍വേ നടത്തുന്നുണ്ട്. രാവിലെ ബോറിവ്ലി, ഭായിന്ദര്‍, വസായ് റോഡ്, വിരാര്‍ സ്റ്റേഷനുകളില്‍ നിന്ന് ചര്‍ച്ച്ഗേറ്റിലേക്കും വൈകിട്ട് തിരിച്ചുമാണ് സര്‍വീസുകള്‍. മധ്യറെയില്‍വേയും 1992 ജൂലൈയില്‍ ഛത്രപതി ശിവാജി മഹാരാജ് ടെര്‍മിനസില്‍ (സിഎസ്എംടി) നിന്ന് കല്യാണ്‍ വരെ ലേഡീസ് സ്പെഷല്‍ ട്രെയിനുമായി തുടക്കമിട്ടു. ഇപ്പോള്‍ പൂര്‍ണമായും ലേഡീസ് കോച്ചുകള്‍ ഉള്ള നാലു സര്‍വീസുകളും കൂടുതല്‍ കോച്ചുകള്‍ സ്ത്രീകള്‍ക്കായി നീക്കിവച്ച 24 സര്‍വീസുകളും മധ്യറെയില്‍വേയ്ക്കുണ്ട്.
മഹാരാജ് ആവാതെ മുംബൈ വിമാനത്താവളം
മുംബൈ വിമാനത്താവളം ഛത്രപതി ശിവാജി മഹാരാജ് രാജ്യാന്തര വിമാനത്താവളമെന്ന് പുനര്‍നാമകരണം ചെയ്യാനുള്ള സര്‍ക്കാര്‍ നിര്‍ദേശം നടപ്പായില്ല. ഛത്രപതി ശിവാജി രാജ്യാന്തര വിമാനത്താവളമെന്ന നിലവിലുള്ള പേര് മഹാരാജ് എന്നു കൂടി ചേര്‍ത്ത് പരിഷ്‌കരിക്കാനുള്ള നിര്‍ദേശം സംസ്ഥാന സര്‍ക്കാര്‍ നിയമസഭയില്‍ പാസാക്കി കേന്ദ്രത്തിന് സമര്‍പ്പിച്ചിരുന്നു. എന്നാല്‍, വിമാനത്താവളത്തിന്റെ പേര് മാറ്റാന്‍ നിയമതടസ്സമുണ്ടെന്നാണ് ഇതുസംബന്ധിച്ച അന്വേഷണത്തിന് ശിവാജിയുടെ പിന്‍മുറക്കാരനും ബിജെപി എംപിയുമായ സംഭാജി രാജെ ഛത്രപതിക്ക് കേന്ദ്ര വ്യോമയാന മന്ത്രാലയത്തില്‍ നിന്ന് ലഭിച്ച മറുപടി. നിലവിലുള്ള നിയമം പേരുമാറ്റാന്‍ അനുവദിക്കുന്നില്ല, പേരുമാറ്റണമെങ്കില്‍ അതുസംബന്ധിച്ച നയരൂപീകരണം ആവശ്യമാണ്. അതുവരെ പുനര്‍നാമകരണം സംബന്ധിച്ച് അന്തിമ തീരുമാനം കൈക്കൊള്ളാനാവില്ലെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. 2016 ഡിസംബറിലാണ് പുനര്‍നാമകരണത്തിനുള്ള നിര്‍ദേശം സര്‍ക്കാര്‍ കേന്ദ്രത്തിന് അയച്ചത്.