Category: EXCLUSIVE

പ്രാദേശിക യാത്രകൾക്ക് കെടിഡിസി – ക്ലിയർ ട്രിപ്പ് ധാരണ; ടൂറിസം മേഖലയിൽ ഇത്തരം സഹകരണം ആദ്യം

ഹോട്ടൽ ബുക്കിംഗ് മാത്രമല്ല കേരളത്തിൽ പ്രാദേശിക ടൂറുകൾക്കും കെടിഡിസി (കേരള വിനോദ സഞ്ചാര വികസന കോർപ്പറേഷൻ)യുമായി ക്ലിയർ ട്രിപ്പിന്റെ ധാരണ. ആദ്യമായാണ് ഒരു രാജ്യാന്തര ഓൺലൈൻ ട്രാവൽ സൈറ്റ് പ്രാദേശിക ടൂറുകൾക്ക് ഏതെങ്കിലും സ്ഥാപനവുമായി കൈകോർക്കുന്നത്. തേക്കടിയിലെ ബോട്ട് യാത്ര, തിരുവനന്തപുരത്തെയും കൊച്ചിയിലെയും പ്രാദേശിക ടൂറുകൾ എന്നിവയ്ക്ക് ഇനി ക്ലിയർ ട്രിപ്പ് വഴി മുൻകൂട്ടി ബുക്ക് ചെയ്യാം. നിലവിൽ ഇവയ്ക്ക് ഓൺ ലൈൻ ബുക്കിംഗ് ഇല്ല. കെടിഡിസി നടത്തുന്ന ഹോട്ടലുകളിൽ താമസത്തിന് ക്ലിയർ ട്രിപ്പ് അടക്കം യാത്രാ ഓൺലൈൻ സൈറ്റുകൾക്ക് നേരത്തെ തന്നെ സൗകര്യമുണ്ട്. തേക്കടിയിലെ പെരിയാർ തടാകത്തിലെ ബോട്ട് യാത്ര സഞ്ചാരികൾക്ക് ഏറെ പ്രിയപ്പെട്ടതാണ്. 1050 യാത്രക്കാർ പ്രതിദിനം കെടിഡിസിയുടെ നാല് ബോട്ടുകളിലായി പെരിയാർ കാണുന്നുണ്ട്. ഈ വർഷം സെപ്റ്റംബറോടെ കൂടുതൽ ബോട്ട് ഇറക്കാനാണ് കെറ്റിഡിസിയുടെ പദ്ധതി. പ്രാദേശിക സന്ദർശനങ്ങൾക്കു കെടിഡിസി ഭാവിയിൽ തുടങ്ങുന്ന പദ്ധതികളിലും ക്ലിയർ ട്രിപ്പ് പങ്കാളിയാകും. കെടിഡിസിയുമായുള്ള സഹകരണം പ്രതീക്ഷയോടെയാണ് കാണുന്നതെന്ന് ക്ലിയർ ട്രിപ്പ് വൈസ് ... Read more

ആഞ്ഞിലിച്ചക്കയെ സംരക്ഷിക്കുമെന്ന് സര്‍ക്കാര്‍: മന്ത്രി വി എസ് സുനില്‍കുമാറിന്‍റെ പ്രതികരണം ടൂറിസം ന്യൂസ്‌ ലൈവിനോട്

ആഞ്ഞിലിച്ചക്ക സംരക്ഷിക്കാന്‍ കാര്‍ഷിക വകുപ്പ് പദ്ധതികള്‍ ആവിഷ്ക്കരിക്കുന്നുണ്ടെന്ന് കൃഷി മന്ത്രി വി എസ് സുനില്‍കുമാര്‍. ആഞ്ഞിലിച്ചക്കയുടെ സംരക്ഷണത്തിന് സമൂഹ മാധ്യമങ്ങളില്‍ ആവശ്യം ശക്തമായത്തിന്‍റെ പശ്ചാത്തലത്തില്‍ ടൂറിസം ന്യൂസ്‌ ലൈവിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന്‍റെ തനതു ഫലങ്ങള്‍ സംരക്ഷിക്കപ്പെടണം എന്നുള്ളതുകൊണ്ടാണ് കൃഷിവകുപ്പ് ചക്കയെ സംസ്ഥാന ഫലമായി പ്രഖ്യാപിച്ചത്. ജനങ്ങള്‍ക്ക്‌ നമ്മുടെ നാട്ടു പഴങ്ങളുടെ ഗുണത്തെകുറിച്ചും രുചിയെകുറിച്ചും വിപണിയെ കുറിച്ചും അറിവുണ്ടാകണം. അതിനാണ് കേരളത്തിന്‍റെ തനതു ഫലങ്ങളെ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുന്നത്. ചക്കയെ കൂടാതെ ആഞ്ഞിലിച്ചക്ക, ആത്തച്ചക്ക, വൈറ്റ് ചെറി, കാരപ്പഴം തുടങ്ങിയ പഴങ്ങളുടെ സംരക്ഷണത്തിനും ഇവയെ പ്രോത്സാഹിപ്പിക്കാനും കൃഷിവകുപ്പ് പുതിയ പദ്ധതികള്‍ ആവിഷ്ക്കരിക്കുന്നുണ്ട്. ഇത്തരം നാടന്‍ രുചികളെ പ്രോല്‍സാഹിപ്പിക്കുന്നതിലൂടെ നമ്മുക്ക് ഭക്ഷ്യസുരക്ഷ കൈവരിക്കാന്‍ പറ്റുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ആഞ്ഞിലിച്ചക്കയെ അവഗണിക്കുന്നതിനെതിരെ യുഎന്‍ ദുരന്ത ലഘൂകരണ വിഭാഗം തലവന്‍ മുരളി തുമ്മാരുകുടി ഫേസ്ബുക്ക് പോസ്റ്റിലൂടെ രംഗത്തെത്തിയിരുന്നു. വാഷിംഗ്ടൺ ആപ്പിൾ തൊട്ട് ന്യൂസിലൻഡിലെ കിവി ഫ്രൂട്ട് വരെ, മലേഷ്യൻ രംബുത്താൻ മുതൽ തായ്‌ലൻഡിലെ ഡ്രാഗൺ ഫ്രൂട്ട് വരെ ... Read more

ഇന്ത്യയില്‍ എത്തുന്ന സഞ്ചാരികള്‍ക്ക് വിസയോടൊപ്പം പ്രത്യേക ടാഗും

ഇന്ത്യയില്‍ എത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് വിസയുടെ കൂടെ പ്രത്യേക ടാഗും നല്‍കുമെന്ന് ഇറ്റലിയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ ചരന്‍ജീത് സിംഗ്. ഇറ്റലിയിലെ മിലാനില്‍ നടക്കുന്ന കേരള ടൂറിസം റോഡ്‌ ഷോയിലാണ് ഇക്കാര്യം അറിയിച്ചത്. വിദേശ സഞ്ചാരികള്‍ക്ക് വിസയോടൊപ്പം  വിവിധ സഹായ നമ്പറുകളും ഇ-മെയില്‍ ഐഡികളും അടങ്ങുന്ന ടാഗാണ് നല്‍കുക. ഏതെങ്കിലും സാഹചര്യത്തില്‍ എന്തെങ്കിലും സഹായം ആവിശ്യമുണ്ടെങ്കില്‍ ഈ നമ്പറുകളില്‍ ബന്ധപ്പെട്ടാല്‍ മതിയാകും. വളരെ പെട്ടെന്ന് തന്നെ ഹെല്‍പ് ലൈന്‍ സംവിധാനം നടപ്പാക്കുമെന്ന് കോണ്‍സുലേറ്റ് ജനറല്‍ പറഞ്ഞു. കൂടാതെ വിനോദ സഞ്ചാരികള്‍ ബന്ധപ്പെടുന്ന ടൂര്‍ ഓപറേറ്റേഴ്സ്, ഹോസ്പ്പിറ്റാലിറ്റി മാനേജ്മെന്‍റ്   എന്നിവര്‍ ഭാവിയിലും സഞ്ചാരികളോട് ഫേസ്ബുക്ക്, ട്വിറ്റര്‍, വാട്സ്ആപ്പ് എന്നിവ വഴി ബന്ധം സൂക്ഷിക്കും. ഇത് ഇന്ത്യയുടെ ടൂറിസം മേഖലയ്ക്കു ഗുണം ചെയ്യും. ഒരു വിസയില്‍ ഒന്നില്‍ കൂടുതല്‍ തവണ യാത്രചെയ്യാം എന്നുള്ളതു കൊണ്ട് ഇറ്റലിയില്‍ നിന്നും ഇന്ത്യയില്‍ എത്തുന്ന വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ ഏകദേശം 20 മുതല്‍ 25 ശതമാനം വരെ വളര്‍ച്ചയുണ്ട്.  ... Read more

ഭൂതത്താന്‍കെട്ടില്‍ വിശാല സവാരിയ്ക്ക്‌ പുതിയ ബോട്ടുകള്‍

പെരിയാര്‍ നദിയിലെ വിനോദ സഞ്ചാര കേന്ദ്രമായ ഭൂതത്താന്‍കെട്ടില്‍ കൂടുതല്‍ ദൂരത്തേയ്ക്ക് ബോട്ടുകള്‍ സര്‍വീസ് നടത്തും.  10 പുതിയ സ്വകാര്യ ബോട്ടുകള്‍ സര്‍വീസ് നടത്താന്‍ ജില്ലാ  കലക്ടര്‍ അനുമതി നല്‍കിയെന്ന്  ഭൂതത്താന്‍കെട്ട് അസിസ്റ്റന്റ്റ്  എന്‍ജിനീയര്‍  മുരളി ടൂറിസം ന്യൂസ്‌ ലൈവിനോട് പറഞ്ഞു. പുതുതായി പത്തു ബോട്ടുകളാണ് ഭൂതത്താന്‍ കെട്ടില്‍ എത്തുന്നത്. സുരക്ഷാസംവിധാനങ്ങളുടെ വിലയിരുത്തല്‍ കഴിഞ്ഞാല്‍ അടുത്ത ആഴ്ചയോടെ ബോട്ടുകള്‍ വിനോദസഞ്ചാരത്തിനു വേണ്ടി പുഴയിലിറക്കാം. ഫൈബര്‍ ബോട്ടുകള്‍, ശിക്കാരി ബോട്ടുകള്‍ തുടങ്ങിയവയാണ് പുതുതായി എത്തുന്നത്. എട്ടുമുതല്‍ അമ്പതുവരെ ആളുകള്‍ക്ക് യാത്രചെയ്യാന്‍ പറ്റാവുന്ന ബോട്ടുകളാണിവ. ഭൂതത്താന്‍ കെട്ടില്‍ നിന്നും കുട്ടന്‍പ്പുഴ, തട്ടേക്കാട്, ഇഞ്ചത്തൊടി, നേര്യമംഗലം ഭാഗങ്ങളിലേയ്ക്കാണ് വിനോദ സഞ്ചാരികള്‍ക്ക് ബോട്ട് സേവനം ലഭിക്കുക.  ഒരാള്‍ക്ക്‌ കുറഞ്ഞത്‌ 125 രൂപയാണ് ബോട്ടില്‍ ചുറ്റിയടിക്കാന്‍ ഈടാക്കുന്നത്.  രാവിലെ എട്ടുമണി മുതല്‍ വൈകീട്ട് ആറുവരെ പെരിയാറില്‍ ബോട്ടില്‍ കറങ്ങാം. ഇത്രദൂരം പെരിയാറില്‍ ബോട്ട് സര്‍വീസ് ആദ്യമാണ്. ബോട്ടുകളുടെ വലിപ്പവും ശേഷിയും അനുസരിച്ച് രണ്ടു മുതല്‍ അഞ്ചുവരെ സുരക്ഷാജീവനക്കാരുടെ സഹായം ലഭ്യമാണ്. ... Read more

ആയുര്‍വേദം ഉയര്‍ത്തി ബര്‍ലിന്‍ മേളയില്‍ കേരളം: ടൂറിസം മന്ത്രി എക്സ്ക്ലൂസീവ്

ബര്‍ലിന്‍ : കേരളത്തിന്‍റെ ആയുര്‍വേദ പെരുമ ആഗോളതലത്തില്‍ കൂടുതല്‍ പേരിലെത്തിക്കാന്‍ സംസ്ഥാന ടൂറിസം വകുപ്പ്.ആയുര്‍വേദ ചികിത്സയിലേക്ക് ജനങ്ങളെ എത്തിക്കുകയാണ് ലക്ഷ്യമെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ബര്‍ലിനില്‍ ടൂറിസം ന്യൂസ് ലൈവിനോട് പറഞ്ഞു. ബര്‍ലിന്‍ രാജ്യാന്തര ട്രാവല്‍ മാര്‍ട്ടില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു മന്ത്രി. ബെര്‍ലിന്‍ രാജ്യാന്തര ടൂറിസം മാര്‍ട്ടില്‍ കേരളം പ്രധാനമായും ഊന്നിയത് ആയുര്‍വേദത്തില്‍.  മേളയിലെ കേരള സ്റ്റാള്‍ ആയുര്‍വേദ ചികിത്സാ സൌകര്യങ്ങള്‍ വിശദീകരിക്കുന്നതായിരുന്നു. മന്ത്രിയുടെ വാക്കുകള്‍ ; കേരളം ആയുര്‍വേദത്തില്‍ ഏറെ പ്രശസ്തമാണ്. ആയുര്‍വേദത്തിന്‍റെ മഹിമ ലോകമെമ്പാടും എത്തിക്കുന്നതിനുള്ള പരിശ്രമമാണ് ബെര്‍ലിനില്‍ നടക്കുന്നത്. ഈ ഐടിബിയില്‍ നമ്മുടെ നാടിന്‍റെ പരമ്പരാഗത ചികിത്സാ സംവിധാനങ്ങള്‍ സംബന്ധിച്ച് ജനങ്ങളെ ബോധ്യപ്പെടുത്താന്‍ വിവിധ സ്റ്റാളുകള്‍ ഇട്ടിട്ടുണ്ട്.. ജര്‍മനിയിലെ ജനങ്ങള്‍ ആയുര്‍വേദത്തെ ഇഷ്ടപ്പെടുന്നവരാണ്. ആയുര്‍വേദ വിധിപ്രകാരമുള്ള ചികിത്സ അവരുടെ ആരോഗ്യ സംരക്ഷണത്തിനും സൗന്ദര്യ വര്‍ധനവിനും സഹായകരമാകും എന്ന നിശ്ചയ ബോധ്യമുള്ളവരാണ് അവര്‍. ആയുര്‍വേദത്തിന്‍റെ പ്രാധ്യാനം ജനങ്ങളെ ബോധ്യപ്പെടുത്തുകയും ആയുര്‍വേദ ചികിത്സയിലേയ്ക്ക് ലോകത്താകമാനമുള്ള ജനങ്ങളെ എത്തിക്കുക എന്നുള്ളത് പ്രധാനപ്പെട്ട ഉത്തരവാദിത്തമാണ്. ... Read more