Category: Food

ബുദ്ധന്‍റെ നാട്ടിലെ രുചിക്കൂട്ടുകള്‍

യാത്രയും ഭക്ഷണവും ആളുകള്‍ക്ക്  പൊതുവേ ഇഷ്ട്മുള്ള കാര്യങ്ങളാണ്.  ഇത് രണ്ടും ഒന്നിച്ചായാലോ.? അടിപൊളിയാവും. അല്‍പ്പം രുചികള്‍തേടി ബുദ്ധന്‍റെ നാട്ടിലേക്ക് പോവാം. തെരുവുകളിലെ പെട്ടിക്കടകളും ചായക്കടകളും ബജിക്കടകളും ഭക്ഷണപ്രിയരുടെ ഇഷ്ട് ഇടങ്ങളാണ്. വിനോദയാത്രികരെ കൂടുതലും ആകര്‍ഷിക്കുന്നത് ഇത്തരം കടകള്‍ തന്നെ. പറ്റ്ന റെയില്‍വേ സ്റ്റേഷന്‍   pic: bstdc.bih.nic.in പറ്റ്ന റെയില്‍വേ സ്റ്റേഷന്‍ മുതല്‍ തുടങ്ങും രുചിയുടെയും മണത്തിന്‍റെയും തെരുവുകള്‍. കുറഞ്ഞ ചിലവില്‍ ധാരാളം ഭക്ഷണം കഴിക്കാം. രുചിയാര്‍ന്ന വ്യത്യസ്ത മാംസ, മാംസേതര ആഹാരം ഇവിടെ വിനോദസഞ്ചാരികളെ കാത്തിരിക്കുന്നുണ്ട്. ലിട്ടി ചോഖ ബിഹാറിലെ ദേശീയ ഭക്ഷണമാണ് ലിട്ടി ചോഖ  പാവങ്ങളുടെ ആഹാരം എന്നാണു ഇത് അറിയപ്പെടുന്നത്. ഗോതമ്പ് മാവില്‍ ഗരം മസാല ചേര്‍ത്തുണ്ടാക്കുന്ന വിഭവമാണിത്. ലിട്ടി ചോഖയുടെ മണമുള്ളതാണ് ബിഹാറിലെ തെരുവുകള്‍. ലിട്ടി ചോഖ പറ്റ്ന ചാട്ട് എന്നറിയപ്പെടുന്ന ആഹാരമാണ് ചട്പട പറ്റ്ന ചാട്ട് മധുരവും പുളിയും എരുവും കൂടിച്ചേര്‍ന്ന രുചിയാണിതിനു. ടിക്കി ചാട്ട്, സമോസ ചാട്ട്, പപ്ടി ചാട്ട് തുടങ്ങിയ ഇനങ്ങളില്‍ ലഭ്യമാണ്. ചപ്പാത്തി, ... Read more

ലൈവ് കേക്ക് ഫെസ്റ്റ് @ തലശ്ശേരി

ക്രിസ്മസ് എന്നു കേള്‍ക്കുമ്പോള്‍ ആദ്യം തന്നെ നമ്മുടെ മനസ്സിലെത്തുന്നത് കേക്കുകളെ കുറിച്ചാണ്. അതു കഴിഞ്ഞേ പുല്‍ക്കൂടും നക്ഷത്രങ്ങളുമൊക്കെ വരൂ. ക്രിക്കറ്റിന്റെയും സര്‍ക്കസിന്റെയും കേക്കിന്റെയും ഈറ്റില്ലമായ തലശ്ശേരിയില്‍ നിന്നും പുതിയ പരീക്ഷണങ്ങള്‍ വിപണി പിടിക്കാനൊരുങ്ങുകയാണ്. ക്രിസ്മസിനെ വരവേല്‍ക്കാന്‍ ലൈവ് കേക്ക് മേക്കിംങ്ങ് ഫെസ്റ്റാണ് ഇത്തവണത്തെ വ്യത്യസ്തത. തലശ്ശേരിയിലെ ആദ്യത്തെ ലൈവ് കേക്ക് ഫെസ്റ്റാണ് പാല്‍ ഐസ് ഷോറൂമില്‍ ഒരുക്കിയിരിക്കുന്നത്. ഡിസംബര്‍ 13 മുതലാണ് ലൈവ് കേക്ക് ഫെസ്റ്റ് തുടങ്ങിയത്. 900 രൂപ വിലയുള്ള ചോക്ലേറ്റ് റെഡ് വെല്‍വെറ്റ് മുതല്‍ 1500 രൂപ വിലയുള്ള ഇളനീര്‍ കേക്കുകള്‍ വരെ മേളയിലുണ്ട്. വ്യത്യസ്ത രുചികളിലും നിറങ്ങളിലുമുള്ള നിരവധി കേക്കുകള്‍ ഫെസ്റ്റില്‍ അണി നിരക്കുന്നു. ഓര്‍ഡര്‍ ചെയ്താല്‍ നമ്മളുടെ കണ്‍മുന്നില്‍ വെച്ച് മിനിട്ടുകള്‍ക്കകം രുചിയൂറുന്ന കേക്ക് തയ്യാര്‍