Category: Food
ഐസ്ക്രീം നുണയാം പെരുമ്പാമ്പിനൊപ്പം
കംബോഡിയയുടെ തലസ്ഥാനമായ ഫ്നോം പെന്‍ഹിലെ ചെ റാറ്റിയുടെ റെസ്റ്റോറന്റില്‍ കയറിയാല്‍ വ്യത്യസ്തമായ അനുഭവമാണ് നിങ്ങളെ കാത്തിരിക്കുന്നത്. അവിടെ ചായയ്ക്കും ഐസ്ക്രീമിനൊപ്പവും കാത്തിരിക്കുന്നത് ജീവനുള്ള പെരുമ്പാമ്പും തേളും തുടങ്ങി ഒട്ടേറെ ജീവികളാണ്. ഇഴജന്തുക്കളെ പേടിക്കുന്നത് തെറ്റിദ്ധാരണമൂലമാണെന്ന് ആളുകളെ ബോധ്യപ്പെടുത്താനാണ് ഇത്തരമൊരു വ്യത്യസ്തത പരീക്ഷിച്ചതെന്നാണ് ചെ റാറ്റിയുടെ വിശദീകരണം. ഇഴജന്തുക്കളെ പേടിയുള്ളവര്‍ക്ക് ഇവിടെ എത്തിയാല്‍ രണ്ടുണ്ട് ഗുണം. ചായയും കുടിക്കാം പേടിയും മാറ്റാം. പൂച്ച കഫേകള്‍ക്കു പണ്ടേ പേരു കേട്ടതാണ് കംബോഡിയന്‍ ആസ്ഥാനം. എന്നാല്‍, ഫനോം പെന്‍ഹിലെ ആദ്യ ഇഴജന്തു കഫേയാണ് ചെ റാറ്റിയുടെ ഉടമസ്ഥതയിലുള്ളത്. കഫേയുടെ ഭിത്തിയില്‍ നിറയെ ചില്ലുകൂടുകളില്‍ വിവിധ വലുപ്പത്തിലും നിറങ്ങളിലുമുള്ള പാമ്പുകളാണ്. തായ്ലാന്ഡില് നിന്ന് ഇറക്കുമതി ചെയ്തവയാണ് എല്ലാം. കാര്യം ചെറിയൊരു മൃഗശാലയാണെങ്കിലും ഇവിടെ പ്രവേശനം സൗജന്യമാണ്. കഫേയിലേത് വ്യത്യസ്തമായ അനുഭവമാണെന്ന് ഇവിടെ എത്തുന്നവര്‍ സാക്ഷ്യപ്പെടുത്തന്നു.
നുകരാം അല്പം വില കൂടിയ ചായ
അസം ടി ട്രെയ്ഡേഴ്സ് ഒരു കിലോ തേയില വാങ്ങിയതിലൂടെ ചരിത്രത്തിന്റെ തന്നെ ഭാഗമായി മാറിക്കഴിഞ്ഞിരിക്കുകയാണ്. കാരണം മറ്റൊന്നുമല്ല തേയിലയുടെ വില തന്നെ ഒരു കിലോയ്ക്ക് 40000 രൂപ. ഗുവാഹത്തിയിലെ പരമ്പരാഗത ചായക്കടക്കാരായ അസം ടി ട്രെയ്ഡേഴ്സ് ടീ ഓക്ഷന് സെന്ററില്‍ നടന്ന ലേലത്തിലാണ് പ്രത്യേകതകള്‍ ഏറെയുള്ള ഗോള്‍ഡന്‍ നീഡില്‍ ടീ വന്‍വില കൊടുത്ത് സ്വന്തമാക്കിയത്. ചരിത്രത്തില്‍ എല്ലാക്കാലത്തും ചായ വിലപ്പെട്ട പാനീയം തന്നെയായിരുന്നു. വളരെ യാദൃശ്ചികമായി ചൈനക്കാര്‍ കണ്ടുപിടിച്ച ഈ പാനീയം ബ്രിട്ടീഷുകാര്‍ ഏറ്റെടുത്തതും അസമിലും ഡാര്‍ജിലിങ്ങിലും സിലോണിലും നീലഗിരിയിലുമെല്ലാം വന്‍തോതില്‍ തേയില ഉല്പാദനം ആരംഭിക്കപ്പെട്ടതുമെല്ലാം ഇക്കാരണം കൊണ്ടുതന്നെ. ആ രാജകീയതയുടെ ഏറ്റവുമൊടുവിലത്തെ ഉദാഹരണമാണ് കഴിഞ്ഞ ദിവസം ഗുവാഹാത്തിയില്‍ നടന്ന ലേലം. വളരെ ശ്രദ്ധയോടെ നുള്ളിയെടുത്ത കിളുന്ത് തേയിലയാണ് ഗോള്‍ഡന്‍ നീഡില്‍ ടീ. വളരെ മൃദുവായതും സ്വര്ണനിറത്തോട് കൂടിയതുമായ ആവരണം ഈ ഇലകളെ വെല്‍വെറ്റിനു സമാനമായ മൃദുത്വം ഉള്ളതാക്കുന്നു. ഇതുപയോഗിച്ച് തയ്യാറാക്കുന്ന ചായയ്ക്ക് സ്വര്‍ണനിറമായിരിക്കും. രുചിയിലും മണത്തിലും ഗുണമേന്മയിലും ഇതിനോട് കിടപിടിക്കാന്‍ ... Read more
മാതൃകയാണ് ഈ തടവുപുള്ളികളുടെ കഫേ
ചായയ്ക്കൊപ്പം പുസ്തകം വായിക്കുന്നത് മിക്ക വായനക്കാരുടെ സ്ഥിരം ശീലമാണ്. എന്നാല്‍ ആ ശീലമുയള്ളവര്‍ക്ക് പ്രിയപ്പെട്ടതാണ് ഈ ഇടം. ലോക പ്രശസ്ത സേച്ഛാധിപതി നെപ്പോളിയന്റെ വാക്കുകള്‍ ‘സാമ്രാജ്യധിപനായിരുന്നില്ലെങ്കിലും ഒരു ഗ്രന്ഥശാല സൂക്ഷിപ്പുകാരനായിരിക്കാനാണ് എനിക്കിഷ്ടം’ അതോപടി തന്നെ പകര്‍ത്തിയിരിക്കുകയാണ് ഒരു സംഘം. അവരാരംഭിച്ചത് ഒരു കഫേയാണെങ്കിലും അവിടെയെത്തുന്നവരില്‍ ഭൂരിപക്ഷവും അവിടെയുള്ള പുസ്തകങ്ങള്‍ വായിക്കുന്നതിനിടയില്‍ മാത്രമാണ് ചായയോ കാപ്പിയോ മറ്റു വിഭവങ്ങളോ രുചിച്ചു നോക്കുന്നത്. അതിനര്‍ത്ഥം പുസ്തകം വായനയ്ക്കാണ് അവിടെ പ്രാമുഖ്യം എന്നതുതന്നെയാണ്. മലകളുടെ രാജ്ഞി എന്നറിയപ്പെടുന്ന ഷിംലയിലെ മീന ബസാറിലാണ് പുസ്തകള്‍ നിറഞ്ഞ ഈ കഫേയുള്ളത്. പുസ്തകങ്ങളോടും പാചകത്തോടും അധികമൊന്നും പ്രിയം കാണിക്കാത്ത കുറച്ചുപേര്‍ അവര്‍ക്കാണ് ഇതിന്റെ നടത്തിപ്പ് ചുമതല. ഇവരെങ്ങനെയാണ് ഇതിന്റെ സാരഥികളായതെന്നതു അല്പം രസകരമായ വസ്തുതയാണ്. ഇവരാരും സുഹൃത്തുക്കളല്ല, പക്ഷേ ഒന്നിപ്പിച്ചു നിര്‍ത്തുന്ന ഒരു പൊതുഘടകം ഇവര്‍ക്കുണ്ടായിരുന്നു. വേറൊന്നുമല്ല, ഇവര്‍ ഷിംലയിലെ കൈത്തു ജയിലിലെ തടവുകാരാണ്. ശിക്ഷ വിധിക്കപ്പെട്ടു കഴിയുന്ന ഇവര്‍ക്കാണ് ഈ പുസ്തക കഫെയുടെ നടത്തിപ്പ് ലഭിച്ചിരിക്കുന്നത്. പൊലീസിന്റെ കാവലില്ലാത്ത ... Read more
ഇവിടെയാണ് ഇന്ത്യയുടെ ഏറ്റവും വലിയ അടുക്കള
മഹാമാരിയില്‍ നിന്ന് തന്റെ ഗ്രാമത്തെ രക്ഷിക്കാന്‍ ശ്രീകൃഷ്ണ ഭഗവാന് ഗോവര്ധനഗിരി കൈയ്യിലേന്തി എട്ടു ദിനങ്ങളാണ് നിന്നത്. അങ്ങനെ എട്ടുദിനങ്ങളില്‍ ഭക്ഷണമില്ലാതെ നിന്ന നില്പ്പില് കൃഷ്ണന് നിന്നു. ആ കടം ഇന്നും പ്രസാദമായി വീട്ടുന്ന ഇടമാണ് വിശ്വ വിഖ്യാതമായ പുരി ജഗന്നാഥ ക്ഷേത്രം. ഇന്ത്യയുടെ ഏറ്റവും വിഭവ സമൃദമായ പ്രസാദ് ഊട്ട് നടക്കുന്നയിടം. 56കൂട്ടം വിഭവങ്ങളാണ് ഇവിടെ വിളമ്പുന്നത്. അതു കൊണ്ട് തന്നെ ഇന്ത്യയുടെ ഏറ്റവും വലിയ അടുക്കളയും ജഗന്നാഥ ക്ഷേത്രത്തില്‍ തന്നെയാണ്. 600 പാചകക്കാരാണ് ഈ ബ്രമാണ്ഡ അടുക്കളയില്‍ ദിനംപ്രചി പുരിയിലെത്തുന്ന ഭക്തര്‍ക്ക് അന്നമൂട്ടാന്‍ പ്രയത്നിക്കുന്നത്. ഒഡിഷയുടെ രുചിവൈപുല്യം ലോകപ്രശസ്തമാണ്. ദക്ഷിണേന്ത്യയുടേയും പശ്ചിമ ബംഗാളിന്റയും അതിരിടുന്ന ഒഡിഷയുടെ പാചകക്കൂട്ടില്‍ ഈ രണ്ടു സ്വാധീനവും വ്യക്തമാണ്. ബംഗാളിനോട് അടുത്തുകിടക്കുന്ന ഒഡിഷന് പ്രദേശങ്ങളില്‍ കടുകും കരിംജീരകവും ധാരാളമായി ഉപയോഗിക്കുമ്പോള്‍, ആന്ധ്ര അതിരിലെ ഒഡിഷന് തീന്‍മുറികളില്‍ തൂശനിലയില്‍ പുളികൂടിയ കറികള്‍ ധാരാളമായി വിളമ്പുന്നു. എങ്കിലും പരിമിതമായ എണ്ണയുടെയും മസാലയുടെയും ഉപയോഗം, പാല്‍ക്കട്ടി ചേര്‍ത്ത മധുരപലഹാരങ്ങളോടുള്ള പ്രിയം ... Read more
ഇവരാണ് തൊട്ടാല്‍ പൊള്ളുന്ന ഭക്ഷണങ്ങള്‍
ലോകമേതായാലും മനുഷ്യന് അനിവാര്യമായ ഒന്നാണ് ഭക്ഷണം. വിശന്നാല്‍ നീ നീയല്ലാതെയാകും എന്ന പരസ്യ വാചകം തന്നെ മേല്പറഞ്ഞതിന് ഉദ്ദാഹരണം. നമ്മള് ഇന്ത്യക്കാര്‍ക്ക് ഒരുകാലത്ത് ഏറ്റവും വിലയേറിയ രുചിച്ചേരുവ കുങ്കുമപ്പൂവായിരുന്നു. എന്നാല്‍ വിദേശ സഞ്ചാരികളുടെ വരവും നമ്മളുടെ വിദേശ സഞ്ചാരങ്ങളും പിന്നീട് കാട്ടി തന്നത് മഹത്തായ കാര്യങ്ങളാണ്. നമ്മള് അറിഞ്ഞതും അറിയാത്തതുമായ നിരവധി ഭക്ഷണങ്ങള്‍ ലോകത്തുണ്ട്. ഇതാ തൊട്ടാല്‍ പൊള്ളുന്ന ചില ഭക്ഷണങ്ങളുടെ വിശേഷങ്ങള്‍. സ്വാളോ പക്ഷിയുടെ കൂട് കുത്തനെയുള്ള പാറകളില്‍ കൂടു കൂട്ടുന്ന സ്വാളോ പക്ഷിയുടെ കൂടു കൊണ്ടുണ്ടാക്കുന്ന ചൈനീസ് സൂപ്പാണ് മറ്റൊരു വിഭവം. ഉമിനീരു കൊണ്ടു മാത്രമാണ് ഇവ കൂടുണ്ടാക്കുക. കൂട് കൈക്കലാക്കുന്നതിലെ പ്രയാസമാണ് ഈ വിഭവത്തെ ഇത്രയേറെ വിലയേറിയതാക്കുന്നത്. കിലോയ്ക്ക് ഏകദേശം 3000 ഡോളര്‍ വരും. വാഗ്യു സ്റ്റെയ്ക്സ് ജപ്പാനില്‍ ബിയറും പ്രത്യേക മസാജും നല്കി ക്ലാസ്സിക്കല്‍ മ്യൂസിക് കേള്‍പ്പിച്ചു വളര്‍ത്തിയെടുക്കുന്ന വാഗ്യുബുള്‍ കാഫ്സ് എന്ന മാടുകളുടെ ഇറച്ചി കൊണ്ടുള്ള വാഗ്യു സ്റ്റെയ്ക്സ് ആണ് മറ്റൊരു വിഭവം. വെണ്ണ ... Read more
കര്‍ക്കടകത്തില്‍ കഴിക്കാം പത്തിലക്കറികള്‍
ശരീര സംരക്ഷണത്തിന് മലയാളികള്‍ തിരഞ്ഞെടുക്കുന്ന കാലമാണ് കര്‍ക്കടകം. ആയുര്‍വേദം പറയുന്നത് പ്രകാരം കര്‍ക്കിടകം ശരീരത്തിന് ഊര്‍ജസ്വലതയും ബലവും രോഗപ്രതിരോധശേഷിയും ആര്‍ജിക്കാന്‍ അനുകൂല സമയമാണ്. ഔഷധങ്ങള്‍ ഫലപ്രദമായി പ്രവര്‍ത്തിക്കുന്ന സമയം കൂടിയാണിത്. പത്തിലക്കറിവെയ്ക്കാലാണ് കര്‍ക്കിടക്കത്തിലെ പ്രധാന രീതി. 10 വ്യത്യസ്ത തരം ചെടികളുടെ മൂപ്പെത്താത്ത ഇലകള്‍ ചെറുതായി നുറുക്കി, ചിരകിയ തേങ്ങയും മറ്റു ചേരുവകളും ചേര്‍ത്തു കറിവച്ചു കഴിക്കുന്നതിന് പത്തിലക്കറിവയ്ക്കല്‍ എന്നും പേരുണ്ട്. തിരഞ്ഞെടുക്കുന്ന ചെടികള്‍ക്കു ദേശഭേദങ്ങളുണ്ട്. മുക്കാപ്പിരി, തഴുതാമ, പയര്‍ ഇലകളും ചിലയിടങ്ങളില്‍ പത്തിലകളില്‍ പെടുന്നു. പൊതുവെ പ്രചാരത്തിലുള്ളവ പരിചയപ്പെടാം. ആനക്കൊടിത്തൂവ (ചൊറിതണം, ചൊറിതനം) ഇരുമ്പ്, പൊട്ടാസ്യം, കാത്സ്യം, മഗ്നീഷ്യം, വൈറ്റമിനുകള്‍ എന്നിവ അടങ്ങിയിട്ടുണ്ട്. മൂക്കാത്ത ഇലകള്‍ പറിച്ച്, ഗ്ലൗസിട്ട കൈകള്‍ കൊണ്ടു കശക്കി ഇതിലെ രോമങ്ങള്‍ കുടഞ്ഞുകളഞ്ഞ ശേഷമാണ് ഉപയോഗിക്കേണ്ടത്. ഈ രോമങ്ങളാണ് അസഹ്യമായ ചൊറിച്ചിലുണ്ടാക്കുന്നത്. കുമ്പളം ഭക്ഷ്യനാരുകള്‍, ധാതുലവണങ്ങള്‍ എന്നിവ ധാരാളമുള്ള കുമ്പളത്തില ദഹനവ്യൂഹം ശുദ്ധമാക്കും. മൂപ്പെത്താത്ത ഇലകള്‍ പറിച്ചെടുത്തു കൈപ്പത്തികള്‍ക്കിടയില്‍ വച്ചു തിരുമ്മി, ഇലയിലെ രോമങ്ങള്‍ കുടഞ്ഞുകളഞ്ഞ് ... Read more
മൂക്കുമുട്ടെ ബിരിയാണി തിന്നൂ.. വേഗം തിന്നാൽ സമ്മാനമുണ്ട്
തലസ്ഥാനത്തെ തീറ്റപ്രിയർക്കൊരു സന്തോഷ വാർത്ത. സംഘമായെത്തി മൂക്കു മുട്ടെ ബിരിയാണി തിന്ന് നാരങ്ങാവെള്ളവും കുടിച്ചു മടങ്ങാൻ താല്പര്യമുണ്ടോ? എങ്കിൽ വെറും കയ്യോടെ മടങ്ങേണ്ട, വേഗം ഇവ അകത്താക്കിയാൽ സമ്മാനവും കാത്തിരിപ്പുണ്ട്. ഫ്രണ്ട്ഷിപ്പ് ഡേയിൽ (സൗഹൃദ ദിനം) കോവളത്തെ ഉദയസമുദ്ര ബീച്ച് ഹോട്ടലാണ് മത്സരം സംഘടിപ്പിച്ചിരിക്കുന്നത്. ആദ്യം രജിസ്റ്റർ ചെയ്യുന്ന ആറ് ടീമിനേ മത്സരിക്കാനാവൂ. ഓരോ ടീമിലും ആറു പേർ വീതം വേണം. സംഘം പത്തിടങ്ങഴി ബിരിയാണിയും അഞ്ചു ലിറ്റർ നാരങ്ങാ വെള്ളവും അകത്താക്കണം. ഓഗസ്റ്റ് 5ന് ഉച്ചയ്ക്ക് 12 മുതൽ വൈകിട്ട് 4 വരെയാണ് മത്സരം. ‘തീറ്റക്കാരുടെ പോരാട്ടം’ എന്ന് പേരിട്ടിരിക്കുന്ന മത്സരത്തിലെ വിജയികൾക്ക് 10,000 രൂപയുടെ ഗിഫ്റ്റ് വൗച്ചർ ലഭിക്കും. അപ്പോൾ പൊരിഞ്ഞ പോരാട്ടത്തിന് (തീറ്റ) തയ്യാറെടുത്തോളൂ.. വെജിറ്റേറിയനോ നോൺ വെജിറ്റേറിയനോ സംഘങ്ങൾക്ക് തെരഞ്ഞെടുക്കാം. വെജിറ്റേറിയന്‍ 2500 രൂപയും നോൺ വെജിറ്റേറിയന്‍ 3500രൂപയും രജിസ്ട്രേഷൻ ഫീസുണ്ട്.
ഊബര്‍ എത്തുന്നു ഇഷ്ട ഭക്ഷണവുമായി; കൊച്ചിക്ക് പിന്നാലെ ഊബര്‍ ഈറ്റ്സ് തിരുവനന്തപുരത്തും തൃശൂരിലും
കുറഞ്ഞ നിരക്കിലെ കാര്‍ യാത്രയ്ക്ക് പിന്നാലെ ഇഷ്ടഭക്ഷണം ആവശ്യപ്പെടുന്നിടത്ത് എത്തിച്ചും തരംഗമാകാന്‍ ഊബര്‍. നേരത്തെ കൊച്ചിയില്‍ തുടങ്ങിയ ‘ഊബര്‍ ഈറ്റ്സ്’ ഇനി തിരുവനന്തപുരത്തും തൃശൂരിലും ലഭ്യമാകും. ഇതോടെ രാജ്യത്ത് ഊബര്‍ ഈറ്റ്സ് ലഭ്യമാകുന്ന നഗരങ്ങളുടെ എണ്ണം 23 ആയി ഉയരും. പാരഗണ്‍, രാജധാനി, സുപ്രീം ബേക്കേഴ്സ്, ആസാദ്, പങ്കായം, എംആര്‍എ എന്നിവയടക്കം നൂറും തൃശ്ശൂരില്‍ സിസോണ്‍സ്, ഇന്ത്യാഗേറ്റ്, മിംഗ് പാലസ്, ആയുഷ്, ആലിബാബ ആന്‍ഡ് 41ഡിഷസ് എന്നിവയടക്കം അമ്പതും ഭക്ഷണശാലകള്‍ ഊബര്‍ ഈറ്റ്സില്‍ കണ്ണികളാണ്. തിരുവനന്തപുരത്ത് വഴുതക്കാട്, തമ്പാനൂര്‍,പട്ടം, ഉള്ളൂര്‍ എന്നിവിടങ്ങളിലും തൃശൂരില്‍ പൂങ്കുന്നം, തൃശൂര്‍ റൗണ്ട്, കുരിയച്ചിറ എന്നിവിടങ്ങളിലുമാകും ആദ്യഘട്ടത്തില്‍ സേവനം ലഭ്യമാവുക. ഇരു നഗരങ്ങളിലും പത്തു രൂപയാകും ഡെലിവറി ഫീസ് ഈടാക്കുക. പ്രാരംഭ ആനുകൂല്യമായി 200 രൂപ വരെ അഞ്ച് ഓര്‍ഡറുകള്‍ക്ക് അമ്പത് ശതമാനം ഇളവു ലഭിക്കും. ഇതിന് EPIC50 എന്ന പ്രൊമോ ഉപയോഗിക്കണം. ഊബര്‍ ഈറ്റ്സ് ആപ് ഡൌണ്‍ലോഡ് ചെയ്ത ശേഷമാണ് ഓര്‍ഡര്‍ നല്‍കേണ്ടത്. ഓണസദ്യയും ഊബര്‍ ... Read more
യാത്ര പോകാം ഈ തീന്മേശ മര്യാദകള്‍ അറിഞ്ഞാല്‍
നമ്മള് മലയാളികള്‍ പൊതുവേ തീന് മേശ മര്യാദകള്‍ അത്ര കാര്യമായി പിന്തുടരുന്നവരല്ല. പക്ഷേ സദ്യയുടെ കാര്യത്തിലും ഊണ് കഴിക്കുമ്പോഴുമെല്ലാം ചില ഭക്ഷണരീതികളും ചിട്ടയുമെല്ലാം നന്നായി നോക്കുന്നവരുമുണ്ട്. അല്ലെങ്കില്‍ റസ്റ്റോറന്റുകളില്‍ കയറുമ്പോള്‍ ‘ടേബിള്‍ മാനേഴ്സ്’ കര്‍ക്കശമായി പാലിക്കുന്നവരും സമൂഹത്തില്‍ കുറവല്ല. എന്നാല്‍ നമ്മളുടെ ചില രീതികള്‍ മറ്റൊരു രാജ്യത്ത് ചെല്ലുമ്പോള്‍ അബദ്ധമായി മാറിയാലോ?. ചില രീതികള്‍ ആ നാടിനെ സംബന്ധിച്ച് ചെയ്യാന്‍പാടില്ലാത്ത ഒന്നാണെങ്കിലോ?. അത്തരത്തില്‍ വിചിത്രമായ ചില ‘ടേബിള്‍ മാനേഴ്സ്’ വിദേശ രാജ്യങ്ങളിലുണ്ട്. തീന്മേശയിലെ ഒച്ചയും ഏമ്പക്കവും എന്തിന് കത്തിയും മുള്ളും വരെ ചിലയിടങ്ങളിലും വലിയ പ്രശ്നക്കാരാണ്. വിചിത്രമായ ഭക്ഷണശീലങ്ങള്‍ ഉള്ള ചില നാടുകള്‍ ഇവയാണ്. വലിച്ച് കുടിച്ചാല്‍ ജപ്പാനില്‍ സ്നേഹം കിട്ടും ചായയൊക്കെ ഒച്ച കേള്‍പ്പിച്ച് കുടിച്ചാല്‍ ഇവിടെ ഉണ്ടാവുന്ന ഒരു പുകില് എന്താണല്ലേ. പക്ഷേ, ന്യൂഡില്‍സ് കഴിക്കുന്നതിന് ഇടയില്‍ വലിച്ചുകുടിക്കുന്ന ശബ്ദം ഉണ്ടാക്കിയാല്‍ ജപ്പാന്‍ക്കാര്‍ക്ക് അതൊരു സന്തോഷമാണ്. കാരണം ഭക്ഷണം ഇഷ്ടപ്പെട്ടതിന്റെ അടയാളമായേ അവരതിനെ കാണൂ. ചൈനയിലാണോ എങ്കില്‍ ഏമ്പക്കം ... Read more
തൃശ്ശൂര്‍ ഗഡീസിന്റെ സ്വന്തം ഷേക്സ്പിയര്
അക്ഷരങ്ങള്‍ കൊണ്ട് അനശ്വരനായ വിഖ്യാത എഴുത്തുകാരന് ഷേക്സ്പിയറും തൃശ്ശൂരും തമ്മില്‍ ബന്ധമുണ്ടോ എന്ന് ചോദിച്ചാല്‍. തൃശ്ശൂര്‍ ഗഡികള് പറയും പിന്നെ നമ്മുടെ പറവട്ടാനിയിലെ ‘ദ് കഫേ ഷേക്സ്പിയര്’ കണ്ടാല്‍ അറിയില്ലേ ഷേക്സ്പിയര് മ്മടെ സ്വന്തം ഗഡിയാണെന്ന്. ഷേക്സ്പീരിയന്‍ ഓര്‍മ്മകള്‍ നിറഞ്ഞ് നില്ക്കുന്ന ദ് ഷേക്സ്പിയര് കഫേ പറവട്ടാനിയില്‍ പ്രവര്‍ത്തനം തുടങ്ങി. എന്‍ജിനിയറിങ് ബിരുദധാരികളായ ഹരീഷ് ശിവദാസും സുഹൃത്തുകളുമാണ് ഷേക്സ്പിയര് കഫേയുടെ ശില്‍പികും അണിയറ പ്രവര്‍ത്തകരും. കഫേയുടെ വാതില്‍ തുറന്ന് അകത്ത് എത്തിയാല്‍ കാണുന്ന ഓരോ ഇടങ്ങള്‍ക്കും ഷേക്സ്പിയര് രചിച്ച അനശ്വര നാടകങ്ങളുടെ പേരാണ്. കുടുംബവുമായി സായാഹ്നം മനോഹരമാക്കാന്‍ എത്തുന്നവര്‍ക്ക് പ്രധാന ഹാളില്‍ ഫെസ്റ്റിവല്‍ വിഭാഗവും കുട്ടികള്‍ക്കായി ഗെയിംസ് വിഭാഗവും ഒരുക്കിയിട്ടുണ്ട്. ഇതോടൊപ്പം സൂപ്പര്‍ ഹീറോസിന്റെ കൂടെ ഫോട്ടോ സെഷനും ആകാം. ഷേക്സ്പിയര് രചിച്ച നാടകങ്ങളിലെ കഥാപാത്രങ്ങള്‍ ഇവിടെ അദ്ഭുതപ്പെടുത്തിക്കൊണ്ടു വേഷംകെട്ടി നടക്കുന്നതായി തോന്നും. സിനിമാ ഭ്രാന്തന്മാര്ക്കായി വിവിധ ഭാഷകളിലെ സിനിമാ ശേഖരമാണു മറ്റൊരു ആകര്‍ഷണം. ബര്‍ഗര്‍, സാന്‍വിച്ച്, ഷേക്ക് എന്നിവയൊക്കെ ഇവിടെ ... Read more
ഇവിടെയെല്ലാം ക്രിക്കറ്റ് മയം
ലോകം മുഴുവന്‍ ഒരു പന്തിന്റെ പിന്നില്‍ പായുന്ന നേരത്ത് അല്പം ക്രിക്കറ്റ് കാര്യം നമുക്ക് ചര്‍ച്ച ചെയ്യാം. സംസ്ഥാനതലസ്ഥാനത്തില്‍ ക്രിക്കറ്റിനായി മാത്രമൊരു ഭക്ഷണശാലയുണ്ട്. തിരുവനന്തപുരം കഴക്കൂട്ടത്തെ ആറ്റിന്‍ക്കുഴി എന്ന സ്ഥലത്താണ് ക്രിക്കറ്റും ഭക്ഷണവും ഒന്നിച്ച് കിട്ടുന്ന ക്രിക്കറ്റ് ഷാക്ക് സ്ഥിതി ചെയ്യുന്നത്. ഭാരതത്തിലെ യുവജനങ്ങള്‍ക്ക് കായികത്തില്‍ ഒരു മതമേയുള്ളൂ ക്രിക്കറ്റ് ഏക ദൈവവും സച്ചിന് രമേശ് ടെന്‍ഡുല്‍ക്കര്‍. ക്രിക്കറ്റ് ഷാക്കിന്റെ ചുവരിലും ഉണ്ട് ക്രിക്കറ്റ് ദൈവം. ആ ചിത്രം നോക്കുമ്പോള്‍ കാതടിപ്പിക്കുന്ന ആരവം കേള്‍ക്കാം കണ്ണിലും, കാതിലും, മനസ്സിലും സച്ചിന്.. സച്ചിന്.. ക്രീസില്‍ വിപ്ലവം സൃഷ്ടിച്ച ആ കുറിയ മനുഷ്യനെ എത്ര വര്‍ഷം കഴിഞ്ഞാലും ആരും മറക്കില്ല. ലോക ക്രിക്കറ്റ് നൂറ്റാണ്ടിന്റെ ചരിത്രങ്ങള്‍, കയ്യടിച്ച മുഹൂര്‍ത്തങ്ങള്‍, റെക്കോഡുകള്‍ എല്ലാം ഉണ്ട് ക്രിക്കറ്റ് ഷാക്കില്‍. ക്രിക്കറ്റ് ഷാക്കിലെ വിഭവങ്ങള്‍ക്കുമുണ്ട് ക്രിക്കറ്റ് ചന്തം നിറഞ്ഞ പേരുകള്‍-ഗോള്‍ഡന്‍ ഡക്ക് എന്ന പേരിലറിയപ്പെടുന്ന ഓംലെറ്റും, കവര്‍ ഡ്രൈവ് എന്നു ആരംഭ വിഭവങ്ങളും സൂപ്പര്‍ സിക്സര്‍ എന്നറിയപ്പെടുന്ന മനം ... Read more
ചായ പ്രേമികള്‍ക്ക് പുതിയൊരു സമ്മാനം : നീല ചായ
നമ്മള് മലയാളികള്‍ ചായ കുടിച്ച് കൊണ്ടാണ് ഒരു ദിനം തന്നെ തുടങ്ങുന്നത്. നല്ലൊരു ചായയാണ് പല ചര്‍ച്ചകളും വന്‍ വിജയങ്ങളിലേക്ക് വരെ കാര്യങ്ങളെ എത്തിക്കുന്നത്. ചായ പലതരമുണ്ട് കട്ടനില്‍ തുടങ്ങി ഗ്രീന്‍ ടീയിലവസാനിക്കുന്നു ആ പട്ടിക. എന്നാല്‍ ബ്ലൂ ടീ അല്ലെങ്കില്‍ നീല ചായയെ കുറിച്ച് പലര്‍ക്കും അറിവില്ല. രാജകീയ നീല നിറത്തിലുള്ള ചായയ്ക്ക് ഗുണങ്ങള്‍ ഏറെയാണ്. ശംഖ്പുഷ്പം കൊണ്ടാണ് നീല ചായ തയ്യാറാക്കുന്നത്. ധാരാളം ആന്റി ഓക്സിഡന്‍സ് അടങ്ങിയിരിക്കുന്നു എന്നതാണ് നീല ചായയുടെ പ്രത്യേകത. അതു കൊണ്ട് ധാരാളം ഗുണങ്ങളും നീല ചായയ്ക്കുണ്ട്. ദിവസവും നീലച്ചായ കുടിക്കുന്നത് നല്ലതാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നത് മുതല്‍ പല ആരോഗ്യ ഗുണങ്ങളും ഇവയ്ക്കുണ്ട്. കൂടാതെ തലമുടിക്കും ചര്‍മ്മസൗന്ദര്യത്തിനും നീലച്ചായ നല്ലതാണ്. നീലച്ചായയില്‍ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകള്‍ നിങ്ങളുടെ മുടിക്കും ചര്‍മ്മത്തിനും തിളക്കവും ആരോഗ്യവും നല്‍കും. ഇതില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിനുകളും ധാധുക്കളുമാണ് ഇതിന് സഹായിക്കും.
നോക്കണ്ടടാ ഉണ്ണി ഇത് കണ്ണൂരിന്റെ സ്വന്തം കണ്ണൂരപ്പമാ
കണ്ണൂരപ്പം, പഞ്ചാരയപ്പം, വെള്ള കാരയപ്പം, വെള്ള ഉണ്ണിയപ്പം, പഞ്ചാര നെയ്യപ്പം അങ്ങനെ ഒരുപാട് പേരുകള്‍ ഉണ്ട് ഈ അപ്പത്തിന്. സാധാരണ ഉണ്ണിയപ്പത്തില്‍ നിന്ന് കുറച്ചു വ്യത്യസ്തമാണ് കണ്ണൂരപ്പം. ടേസ്റ്റ് ആണെങ്കില്‍ പിന്നെ പറയണ്ട, അത്രക്കും സൂപ്പര്‍ ആണ്. കാഴ്ചയിലും രുചിയിലും വ്യത്യസ്മായ ഈ ഉണ്ണിയപ്പം എങ്ങനെ തയാറാക്കാം എന്ന് നോക്കാം; ചേരുവകള്‍ പച്ചരി – 1. 5 ഗ്ലാസ് മൈദാ – 4 ടേബിള്‍ സ്പൂണ്‍ ചോറ് – 2 ടേബിള്‍ സ്പൂണ്‍ പഞ്ചസാര – 6-7 ടേബിള്‍ സ്പൂണ്‍ വരെ ഉപ്പ് – ഒരു നുള്ള് ബേക്കിങ് സോഡാ – 1/4 ടീസ്പൂണ്‍ ഏലക്കാപ്പൊടി – 1/2 ടീസ്പൂണ്‍ വെള്ളം – 1/2 കപ്പ് എണ്ണ – ആവശ്യത്തിന് തയാറാക്കുന്ന വിധം പച്ചരി നാലു മണിക്കൂര്‍ കുതിര്‍ത്തുവച്ച ശേഷം, നന്നായി കഴുകി എടുക്കുക, ഒരു മിക്സി ജാറില്‍ പച്ചരിയും ചോറും 1/4 കപ്പ് വെള്ളം ചേര്‍ത്ത് ചെറിയ തരികള്‍ നില്ക്കുന്ന ... Read more
നാവില്‍ കൊതിയൂറും നമ്മുടെ പലഹാരങ്ങള്‍ വന്ന വഴി
ഇന്ത്യ-പാകിസ്ഥാന് ക്രിക്കറ്റ് മത്സരം പോലെയാണ് ഇന്ത്യാക്കാരുടെ ഭക്ഷണത്തോടുള്ള ആവേശം. നൂറ്റാണ്ടുകളോളം വിദേശത്ത് നിന്നും ലോകത്തിന്റെ പല ഭാഗത്ത് നിന്നുമുള്ള വിവിധ രാജപരമ്പരകള്‍ ഇന്ത്യ ഭരിച്ചിട്ടുണ്ട്. അവരുടെ സംസ്കാരത്തിന് ഒപ്പം തന്നെ നല്ല രുചികരമായ വിഭവങ്ങളും അവര്‍ ഇന്ത്യയിലേക്ക് കൊണ്ടുവന്നു. അവരുടെ ഭക്ഷണങ്ങള്‍ ഇവിടത്തുകാര്‍ സ്വാഗതം ചെയ്തു. എന്നാല്‍ ആ ഭക്ഷണങ്ങളൊക്കെ ഇവിടുത്തെ രുചിക്കൂട്ടുകള്‍ ചേര്‍ത്ത് നമ്മുടെ നാടന്‍ ഭക്ഷണമാക്കി മാറ്റി. ഇന്ത്യന്‍ ഭക്ഷണങ്ങള്‍ എന്ന് നിങ്ങള്‍ കരുതിയിട്ടുള്ള എന്നാല്‍ പുറത്തുനിന്നെത്തിയ ഭക്ഷണ പദാര്‍ത്ഥങ്ങളാണ് താഴെ കൊടുത്തിരിക്കുന്നത്. ഫില്‍ട്ടര്‍ കോഫി ഫില്‍ട്ടര്‍ കോഫി എങ്ങനെ ഇന്ത്യന്‍ വിഭവം അല്ലാതെയാകും എന്നാണ് ആലോചിക്കുന്നത് അല്ലേ? 1950ല്‍ ചായ പ്രശസ്തമായി തുടങ്ങിയപ്പോള്‍ തന്നെയാണ് ഫില്‍ട്ടര്‍ കോഫിയും വ്യാപിച്ച് തുടങ്ങിയത്. പതിനാറാം നൂറ്റാണ്ടില്‍ മെക്കയിലേക്ക് തീര്‍ത്ഥാടനത്തിന് പോയ ബാബ ബുടാന്‍ ഇന്ത്യയില്‍ കള്ളക്കടത്തായി കോഫി കൊണ്ടു വന്നപ്പോഴാണ് ഇന്ത്യക്കാര്‍ക്ക് ഇത് സുപരിചിതമായി തുടങ്ങിയത്. തിരിച്ചു വന്ന അദ്ദേഹം കാപ്പി കൃഷി തുടങ്ങി. അങ്ങനെ ഈ പാനീയം പ്രശസ്തിയാര്‍ജ്ജിച്ച് ... Read more
നല്ല മൊഞ്ചത്തി പുട്ട് വേണോ കണ്ണൂരേക്ക് വാ ഈടെയുണ്ട് എല്ലാം
ഒരു പേരില്‍ എന്തിരിക്കുന്നു എന്ന പ്രയോഗം നാം എത്ര തവണ കേട്ടിരിക്കുന്ന. ആ പ്രയോഗത്തിനെ അന്വര്‍ത്ഥമാക്കുന്ന ഒരിടമാണ് കണ്ണൂര്‍ എം എ റോഡിലെ ഒണക്കര്‍ ഭാരതി ഹോട്ടല്‍. ഹോട്ടലിന് പുറത്ത് നിന്ന് തന്നെ തുടങ്ങുന്നതാണ് വിശേഷങ്ങള്‍. ആ പ്രദേശത്ത് ചെന്ന് ഹോട്ടല്‍ കണ്ടുപിടിക്കാം എന്ന് വെച്ചാല്‍ നമ്മള് പെടും കാരണം ഹോട്ടലിന് നെയിം ബോര്‍ഡ് ഇല്ല. ഭക്ഷണപ്രേമികള്‍ ഒരിക്കല്‍ എത്തിയാല്‍ നാവിന് തുമ്പില്‍ സ്വാദ് മായാതെ നില്ക്കും. അത്രയ്ക്ക് പേരും പെരുമയും ഉണ്ട് അവിടുത്തെ ഭക്ഷണത്തിന്. 75 കൊല്ലമായി കണ്ണൂര്‍ നഗരത്തിന് രുചി വിളമ്പുന്ന ഒണക്കന്‍ ഭാരതിയുടെ ഹൈലൈറ്റ് പുട്ടും മട്ടന്‍ ചാപ്സുമാണ്. പഴമ നിലനിര്‍ത്തി ഇപ്പോഴും ഹോട്ടല്‍ ന്യൂ ജെന്‍ ആയി തുടരുന്നത് ഈ രുചി പെരുമ കൊണ്ടാണ്. പതിറ്റാണ്ടുകളായി രീതികളൊന്നും മാറിയിട്ടില്ല. പഴയ ബെഞ്ചും ഡെസ്കും സെറാമിക് പ്ലേറ്റുകളും. പുട്ടുണ്ടാക്കുന്നത് ഇപ്പോഴും മുളകൊണ്ടുള്ള പുട്ടുകുറ്റിയില്‍. ഭക്ഷണം തയാറാക്കുന്നതിനുള്ള ധാന്യങ്ങളും പലവ്യഞ്ജനങ്ങളുമെല്ലാം വീട്ടില്‍ തന്നെ ഒരുക്കുന്നത്. കേരളത്തിന്റെ പരമ്പരാഗത പ്രാതല്‍ ... Read more