Category: Festival and Events

മലബാറില്‍ കളിയാട്ടക്കാലം

ഞാന്‍ നിങ്ങളെ തോറ്റത്തെ വര വിളിക്കുന്നേന്‍ ആദിമൂലമായിരിപ്പോരു പരദേവതേ തോറ്റത്തെ കേള്‍ക്ക… Pic: keralatourism.org തെയ്യം തോറ്റംപാടി വരവിളിക്കുന്നതാണിത്. ഒക്ടോബര്‍ മുതല്‍ ജൂണ്‍ വരെ തെയ്യങ്ങളുടെ ഉത്സവകാലമാണ്. വടക്കേ മലബാറിലെ തനത് അനുഷ്ഠാന കലയാണ്‌ തെയ്യം. ആര്യാധിനിവേശത്തിനു കീഴ്പ്പെടാത്ത ദ്രാവിഡപ്പഴമയാണ് തെയ്യങ്ങള്‍ എന്ന് അഭിപ്രായമുണ്ട്. നൃത്തം ചെയ്യുന്ന ദേവതാ സങ്കൽപ്പമാണ് തെയ്യം. പ്രധാനമായും അമ്മ ദൈവങ്ങളാണ് തെയ്യങ്ങള്‍. അഞ്ഞൂറോളം തെയ്യങ്ങള്‍ ഉണ്ടെന്നു പറയപ്പെടുന്നു. എങ്കിലും നൂറ്റിരുപത് തെയ്യങ്ങളാണ്‌ സാധാരണയുള്ളത്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഈ അനുഷ്ഠാനകല കാസര്‍ഗോഡ്, കണ്ണൂര്‍ ജില്ലകളിലാണ് കെട്ടിയാടുന്നത്. കണ്ണൂര്‍, കാസര്‍ഗോഡ്‌ ജില്ലകള്‍ സാംസ്കാരിക തീര്‍ഥാടന വിനോദ സഞ്ചാരത്തിന്  അനുയോജ്യമായ സ്ഥലമാണ്. കേരളം ദൈവത്തിന്‍റെ സ്വന്തം നാടെങ്കില്‍ വടക്കേ മലബാര്‍ ദൈവങ്ങളുടെ നാടാണ്. ദൈവം എന്നതിന്‍റെ വാമൊഴി രൂപമാണ് തെയ്യം. മനോഹരമായ മുഖത്തെഴുത്തും, കുരുത്തോലകളും പൂക്കളും ഉപയോഗിച്ചുള്ള ആടയാഭരണങ്ങളും, ചെണ്ട, ചേങ്ങില, ഇലത്താളം, കുറുകുഴല്‍, തകില്‍ തുടങ്ങിയ വാദ്യമേളങ്ങളും ലാസ്യ, താണ്ഡവ നൃത്തവും സമ്മേളിക്കുന്ന തെയ്യം വിശ്വാസത്തോടൊപ്പം കലാസ്വാദനവും ഉണര്‍ത്തുന്ന ... Read more

മലരിക്കലിൽ വയലോര-കായലോര ടൂറിസം ഫെസ്റ്റ്

വെബ്‌ഡസ്ക് Photo Courtesy: Drisyavani മലരിക്കൽ വിനോദസഞ്ചാരകേന്ദ്രത്തിൽ ആരംഭിച്ച വയലോര-കായലോര ടൂറിസം ഫെസ്റ്റ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സഖറിയാസ് കുതിരവേലി ഉദ്ഘാടനം ചെയ്തു. പടിഞ്ഞാറൻ പുഞ്ചപ്പാടങ്ങളുടെ പശ്ചാത്തലത്തിലുള്ള സൂര്യാസ്തമനം കാണുന്നതിനും പ്രകൃതിസൗന്ദര്യം ആസ്വദിക്കുന്നതിനുമായി വിദേശികളടക്കം വലിയ ജനാവലിയാണ് മേളയിൽ പങ്കെടുക്കാനെത്തിയത്. പാതയോരത്ത്  ഭക്ഷണശാലകളിൽ നാടൻവിഭവങ്ങൾ ഒരുക്കിയും ഉത്തരവാദിത്ത ടൂറിസത്തിന്റെ മികച്ച മാതൃകയാണ് ഇവിടെ തുടങ്ങിവച്ചിരിക്കുന്നത്. നാലുദിവസം നീളുന്ന മേളയിൽ എല്ലാ ദിവസവും വൈകുന്നേരം വിവിധ കലാപരിപാടികൾ ഉണ്ടായിരിക്കും. വേമ്പനാട്ടുകായലിലെ വിവിധ തുരുത്തുകളിലൂടെ കാഴ്ച കണ്ടുള്ള ബോട്ടുയാത്രയും ഏർപ്പാടാക്കിയിട്ടുണ്ട്. തിരുവാർപ്പ് പഞ്ചായത്ത് പ്രസിഡണ്ട് ജസ്സി നൈനാൻ അദ്ധ്യക്ഷത വഹിച്ചു. ഉത്തരവാദിത്ത ടൂറിസം സംസ്ഥാന മിഷൻ കോർഡിനേറ്റർ കെ. രൂപേഷ് കുമാർ മുഖ്യപ്രഭാഷണം നടത്തി. അഡ്വ.കെ.അനിൽകുമാർ, ജില്ലാ പഞ്ചായത്ത് മെമ്പർ ജയേഷ്മോഹൻ, ഡോ.കെ.എം. ദിലീപ്, പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി.ടി. രാജേഷ്, കോട്ടയം നാട്ടുകൂട്ടം സെക്രട്ടറി പള്ളിക്കോണം രാജീവ് എന്നിവർ സംസാരിച്ചു. എ.എം. ബിന്നു (കാഞ്ഞിരം സർവ്വീസ് സഹകരണ ബാങ്ക് ഭരണസമിതി അംഗം) ... Read more

കര്‍ണാടക ട്രാവല്‍ എക്സ്പോ ഫെബ്രുവരിയില്‍

ടിഎന്‍എല്‍ ബ്യൂറോ ബംഗലൂരു: കര്‍ണാടകം സംഘടിപ്പിക്കുന്ന ആദ്യ ട്രാവല്‍ എക്സ്പോക്ക് അടുത്ത മാസം തുടക്കം. ഫെബ്രുവരി 28 മുതല്‍ മാര്‍ച്ച് 2 വരെയാണ് എക്സ്പോ. ബംഗലൂരുവിലെ രാജ്യാന്തര പ്രദര്‍ശനവേദിയില്‍ സംഘടിപ്പിക്കുന്ന എക്സ്പോ രാജ്യത്തെ ഏറ്റവും വലിയ ബിസിനസ് ടു ബിസിനസ് മീറ്റായിരിക്കുമെന്നാണ് സംഘാടകരുടെ അവകാശവാദം . മൂന്നു ദിവസത്തെ മീറ്റില്‍ 25 രാജ്യങ്ങളില്‍ നിന്നുള്ള 400 സ്ഥാപനങ്ങള്‍ പങ്കെടുക്കും. എക്സ്പോയുടെ ലോഗോ കര്‍ണാടക ടൂറിസം മന്ത്രി പി ഖാര്‍ഗെ പ്രകാശനം ചെയ്തു. പ്രകൃതി ഭംഗിയാലും ചരിത്ര സ്മാരകങ്ങളാലും സമ്പന്നമായ കര്‍ണാടകയെ വിനോദ സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് ഖാര്‍ഗെ പറഞ്ഞു