Category: Festival and Events
മൈസൂര്‍ ട്രാവല്‍ മാര്‍ട്ടിന് തുടക്കം
രാജ്യാന്തര തലത്തില്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതിനായി സംഘടിപ്പിച്ച മൈസൂരു ട്രാവല്‍ മാര്‍ട്ട് 2018 കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം ഉദ്ഘാടനം ചെയ്തു. പ്രാദേശിക ടൂറിസം ഉല്‍പന്നങ്ങളുടെ പ്രദര്‍ശനം ലക്ഷ്യം വെക്കുന്ന പരിപാടി മൈസൂര്‍ ടൂറിസം വകുപ്പും, മൈസൂര്‍ ട്രാവല്‍ അസോസിയേഷനും (എം ടി എ), മൈസൂര്‍ ഹോട്ടല്‍ അസോസിയേഷനും കൂടി ചേര്‍ന്നാണ് നടത്തുന്നത്. മുന്‍ മന്ത്രി എസ് എ രാംദാസ്, കര്‍ണാടക പ്രദേശ് ഹോട്ടല്‍ അസോസിയേഷന്‍ പ്രസിഡന്റ് രാജേന്ദ്രന്‍, മൈസൂരു ഹോട്ടല്‍ അസോസിയേഷന്‍ പ്രസിഡന്റ് നാരായണ ഗൗഡ, വ്യവസായി ജഗന്നാഥ ഷേണായി എന്നിവര്‍ പങ്കെടുത്ത ചടങ്ങിലായിരുന്നു അല്‍ഫോണ്‍സ് കണ്ണന്താനം സംസാരിച്ചത്. ഇന്ത്യയിലെ ടൂറിസം രംഗം ഇപ്പോള്‍ മികച്ച രീതിയിലാണ് മുന്നോട്ട് പോകുന്നത്, ഇനിയും മികച്ച രീതിയിലേക്ക് ഈ രംഗം മുന്നോട്ട് പോകണമെങ്കില്‍ ടൂറിസം രംഗത്തെ തല്‍പരകക്ഷികളായ സംസ്ഥാന ഗവണ്‍മെന്റും, കേന്ദ്ര ഗവണ്‍മെന്റും, മറ്റു അനുബദ്ധ ഹോട്ടല്‍, റിസോര്‍ട്ട് ഉടമകള്‍ എന്നിവര്‍ ഒന്നിച്ച് നില്‍ക്കണം. കഴിഞ്ഞ വര്‍ഷം 10 മില്യണ്‍ സന്ദര്‍ശകരാണ് ഇന്ത്യ ... Read more
അബുദാബി ഫെസ്റ്റിവലില്‍ ഇന്ത്യ അതിഥി രാജ്യം
പതിനഞ്ചാമത് അബുദാബി ഫെസ്റ്റിവലില്‍ ഇന്ത്യ അതിഥി രാജ്യമാവും. ഈ മാസം എട്ടിന് തുടങ്ങി 30ന് അവസാനിക്കുന്ന സാംസ്‌കാരിക ആഘോഷ പരിപാടിയായ അബുദാബി ഫെസ്റ്റിവലില്‍ ഇന്ത്യയില്‍ നിന്നുള്ള കലാരൂപങ്ങള്‍ അവതരിപ്പിക്കും. 30 രാജ്യങ്ങളില്‍ നിന്നുള്ള അഞ്ഞൂറിലധികം കലാകാരന്മാരും 40 സംഗീതജ്ഞരും ഭാഗമാവുന്ന ഉത്സവമാണിത്. അബുദാബി ഫെസ്റ്റിവലില്‍ അതിഥി രാജ്യമായി ഇന്ത്യയെ തെരഞ്ഞെടുത്തത് അഭിമാനകരമാണെന്ന് ഇന്ത്യന്‍ സ്ഥാനപതി നവ്ദീപ് സിങ് സൂരി എംബസിയില്‍ നടന്ന ചടങ്ങില്‍ പറഞ്ഞു. അബുദാബിയിലെ കലാ സ്‌നേഹികള്‍ക്ക് ഇന്ത്യന്‍ സംസ്‌കാരത്തിന്‍റെ ഏറ്റവും മികച്ച അംശങ്ങള്‍ എത്തിച്ചുനല്‍കാന്‍ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. 800 ടിക്കറ്റ്‌സ് ഡോട്ട് കോമില്‍ ഐ.എന്‍.ഡി 50 എന്ന് രേഖപ്പടുത്തിയാല്‍ അബുദാബി ഫെസ്റ്റിലെ ഇന്ത്യന്‍ കലാരൂപങ്ങള്‍ക്കുള്ള പ്രവേശനടിക്കറ്റ് 50 ശതമാനം ഇളവിന് ലഭിക്കും. ഇന്ത്യന്‍ കലാരൂപങ്ങളുടെ പ്രധാന പരിപാടികള്‍ ഈ മാസം എട്ടിന് എമിറേറ്റ്‌സ് പാലസ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന മര്‍ച്ചന്‍റ്സ് ഓഫ് ബോളിവുഡ് പരിപാടിയില്‍ വിവിധ ഇന്ത്യന്‍ നൃത്തരൂപങ്ങള്‍ അവതരിപ്പിക്കും. ഇന്ത്യയില്‍ നിന്നുള്ള തനുശ്രീ ശങ്കര്‍ ഡാന്‍സ് അക്കാദമി ... Read more
ത്രിമാനചിത്രങ്ങളുമായി ദുബൈ കാന്‍വാസ്
ജീവന്‍ തുടിക്കുന്ന ചിത്രങ്ങളുമായി ദുബൈ കാന്‍വാസ് തുടങ്ങി. മഞ്ഞ് നിറഞ്ഞ മലനിരകള്‍, ഒട്ടക കൂട്ടങ്ങള്‍, കളിസ്ഥലങ്ങള്‍, എന്നിവ യഥാര്‍ത്ഥം എന്നു തോന്നും വിധത്തില്‍ ചിത്രീകരിച്ച ദുബൈ കാന്‍വാസ് സന്ദര്‍ശകരില്‍ അത്ഭുതം നിറയ്ക്കുന്നു. ദുബൈയുടെ സാംസ്‌കാരികവും കലാപരലുമായ വളര്‍ച്ചയും ലക്ഷ്യം വെച്ച് യു എ ഇ വൈസ് പ്രസിഡന്ററ്റും പ്രധാനമന്ത്രിയും ദൂബൈ ഭരണാധികാരിയുമായ ശൈഖ് മുഹമദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ നിര്‍ദേശപ്രകാരമാണ് ദൂബൈ കാന്‍വാസ് സംഘടിപ്പിക്കുന്നത്. 18 രാജ്യങ്ങളില്‍ നിന്ന് 30 ചിത്രകാതന്‍മാര്‍ പങ്കെടുക്കുന്ന ത്രിമാന ചിത്ര പ്രദര്‍ശനം ദുബൈ ലാ മെര്‍ ബീച്ചിലാണ് നടക്കുന്നത്.വിശാലമായ ബീച്ച് ഫ്രണ്ടില്‍ ലൈവ് സാന്റ് ആര്‍ട്ട് അടക്കം വ്യത്യസ്തമായ നിരവധി കലാപ്രദര്‍ശനങ്ങളാണ് നടക്കുന്നത്. ചിത്രകലയുടെ മധ്യമത്തിലും, സങ്കേതത്തിലും, രീതിയിലുമെല്ലാം വൈവിധ്യം പുലര്‍ത്തുന്ന ചിത്രങ്ങള്‍ കടല്‍ത്തീരത്തെ തികച്ചും തുറന്നയൊരു കാന്‍വാസാക്കി മാറ്റി. ചിത്ര പ്രദര്‍ശനത്തിനാണ് പ്രാധാന്യം നല്‍കുന്നതെങ്കിലും അത്‌നോടെപ്പം തന്നെ ചിത്രകലയുടെ വിവിധ സാങ്കേത വിദ്യകള്‍ വിഭാഗങ്ങളും പരിചയപ്പെടുത്തുന്ന ശില്‍പശാലകളും സെമിനാറുകളും ഇതൊടൊപ്പം നടക്കുന്നുണ്ട്. പ്രദര്‍ശനത്തിനും, ... Read more
ആറ്റുകാല്‍ പൊങ്കാല ഓസ്‌ട്രേലിയയിലും
പെര്‍ത്ത്: ആറ്റുകാല്‍ പൊങ്കാല കടല്‍ കടന്നും വിശ്വാസികള്‍ നെഞ്ചേറ്റി. പെര്‍ത്തിലെ ബാലമുരുകന്‍ ക്ഷേത്രത്തിലാണ് ഓസ്‌ട്രേലിയന്‍ മലയാളികള്‍ പൊങ്കാലയിട്ടത്. ആറ്റുകാല പൊങ്കാലയോട് അനുബന്ധിച്ചായിരുന്നു പെര്‍ത്തിലെ പൊങ്കാല. രാവിലെ ഒമ്പതരക്ക് അടുപ്പ് വെട്ടോടെയാണ് ചടങ്ങ് തുടങ്ങിയത്. പെര്‍ത്തിലെ മലയാളി സംഘടനയായ സംസ്കൃതിയായിരുന്നു സംഘാടകര്‍.
അറേബ്യൻ സാംസ്കാരിക മേളയ്ക്ക് തുടക്കം
അറേബ്യൻ പൈതൃകക്കാഴ്ചകളിലേക്കും അനുഭവങ്ങളിലേക്കും കൂട്ടിക്കൊണ്ടുപോകുന്ന സാംസ്കാരിക മേളയ്ക്ക് ഗ്ലോബൽ വില്ലേജില്‍ തുടക്കമായി. ദുബായ് കൾചറിന്‍റെ ആഭിമുഖ്യത്തിൽ അടുത്തമാസം ഏഴുവരെ നീണ്ടുനിൽക്കുന്ന മേളയിൽ വൈവിധ്യമാര്‍ന്ന പരിപാടികള്‍ ഉണ്ടാകും. കരകൗശല ഉൽപന്നങ്ങളുടെ പ്രദർശനത്തിനു പുറമെ നിർമാണ രീതികൾ പഠിക്കാനും അവസരമൊരുക്കും. പനയോലകൊണ്ടുള്ള ആഭരണങ്ങൾ, വട്ടികൾ, മെത്ത, മറ്റ് ഉൽപന്നങ്ങൾ, സുഗന്ധദ്രവ്യ ഉൽപാദനം, പാത്രങ്ങളിൽ വെള്ളികൊണ്ടുള്ള ചിത്രപ്പണികൾ, അറേബ്യൻ ഗാവ എന്നിവയെക്കുറിച്ചുള്ള ശിൽപശാലകൾ മേളയെ വ്യത്യസ്തമാക്കുന്നു. അൽ അയാല, അൽ ഹർബിയ, യോല, റാസ്ഫ നൃത്തങ്ങളും മറ്റു ലൈവ് ഷോകളും ഉണ്ടായിരിക്കും. സ്വദേശി സംസ്കാരം സംരക്ഷിക്കാനും വിലപ്പെട്ട അറിവുകൾ പുതുതലമുറയുമായി പങ്കുവയ്ക്കാനും മേള അവസരമൊരുക്കുമെന്നു ദുബായ് കൾചർ ആക്ടിങ് ഡയറക്ടർ ജനറൽ സഈദ് അൽ നബൂദ പറഞ്ഞു. സായിദ് വർഷാചരണത്തിന്റെ ഭാഗമായാണ് ഇത്തരമൊരു പരിപാടി. എല്ലാ പ്രായക്കാർക്കും പങ്കെടുക്കാവുന്ന ഉല്ലാസ പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്. ഗ്ലോബൽ വില്ലേജ്, ദുബായ് അസോസിയേഷൻ ഓഫ് ഫോക് ആർട്ദുബായ് ഹെറിറ്റേജ് ഡവലപ്മെന്റ് സെന്റർ എന്നിവയുടെ സഹകരണത്തോടെയാണ് മേള.
ഭക്തിയിലമര്‍ന്ന് അനന്തപുരി: പൊങ്കാലയര്‍പ്പിച്ച് സ്ത്രീ ലക്ഷങ്ങള്‍
തിരുവനന്തപുരം: തലസ്ഥാന നഗരം ഭക്തിസാന്ദ്രം. ആറ്റുകാല്‍ പൊങ്കാലയിട്ട് സ്ത്രീ ലക്ഷങ്ങള്‍ നിവെദ്യവുമായി മടങ്ങി.രാവിലെ പത്തേകാലോടെ ചടങ്ങുകള്‍ക്ക് തുടക്കമിട്ട് പണ്ടാര അടുപ്പിലേക്ക് അഗ്നി പകര്‍ന്നു. ഉച്ചക്ക് രണ്ടരയോടെ കാലങ്ങളില്‍ പുണ്യാഹം തളിച്ച് അവസാനിച്ചു. കുംഭ മാസത്തിലെ കുംഭ മാസത്തിലെ പൂരം നാളും പൗർണമിയും ഒത്തു ചേർന്ന 10.15നാണ് അടുപ്പുവെട്ടു നടന്നത്. രാവിലെ 9.45നു ക്ഷേത്രംതന്ത്രി തെക്കേടത്തു പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാട് ശ്രീകോവിലിൽനിന്നു ദീപം പകർന്നു മേൽശാന്തി വാമനൻ നമ്പൂതിരിക്കു കൈമാറി. ക്ഷേത്ര തിടപ്പള്ളിയിലെ പൊങ്കാല അടുപ്പിൽ അഗ്നി പകർന്ന ശേഷം മേൽശാന്തി കൈമാറിയ അതേ ദീപം സഹമേൽശാന്തി വലിയ തിടപ്പള്ളിയിലെയും ക്ഷേത്രത്തിനു മുൻവശം ഒരുക്കിയിട്ടുള്ള പണ്ടാര അടുപ്പിലേക്കും പകർന്നു. മുന്നൂറോളം ശാന്തിമാരെ നിവേദ്യത്തിനായി നിയോഗിച്ചിരുന്നു.. കുത്തിയോട്ട വ്രതം അനുഷ്ഠിക്കുന്നവർക്കുള്ള ചൂരൽകുത്ത് രാത്രി 7.45ന് ആരംഭിക്കും. ഇതു പൂർത്തിയാകുന്ന മുറയ്ക്കു മണക്കാട് ശാസ്താ ക്ഷേത്രത്തിലേക്കുള്ള ദേവിയുടെ എഴുന്നള്ളത്ത് ആരംഭിക്കും. ഗജരാജൻ പാമ്പാടി രാജൻ ആണ് ഇക്കുറിയും ദേവിയുടെ തിടമ്പേറ്റുന്നത്. അടുത്ത ദിവസം പുലർച്ചെ ശാസ്താ ... Read more
ആറ്റുകാല്‍ പൊങ്കാല; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
ഭക്തജനം വ്രതംനോറ്റ് കാത്തിരുന്ന ആറ്റുകാല്‍ പൊങ്കാലയ്ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. നാളെ രാവിലെ 10.15നാണ് പൊങ്കാല തുടങ്ങുന്നത്. നഗരത്തിലെ തെരുവുകള്‍ പൊങ്കാലയെ വരവേല്‍ക്കാന്‍ സജ്ജമായി. ദൂര ദേശങ്ങളില്‍ നിന്നുള്ള ഭക്തര്‍ തിരുവന്തപുരത്ത് എത്തിത്തുടങ്ങി. പാണ്ഡ്യരാജാവിന്‍റെ വധം നടക്കുന്ന ഭാഗം തോറ്റംപാട്ടുകാര്‍ പാടിക്കഴിയുമ്പോഴാണ് പൊങ്കാലയുടെ ചടങ്ങുകള്‍ തുടങ്ങുന്നത്. തുടര്‍ന്ന് തന്ത്രി തെക്കേടത്ത് കുഴിക്കാട്ട് പരമേശ്വരന്‍ വാസുദേവന്‍ ഭട്ടത്തിരിപ്പാട് ശ്രീകോവിലില്‍ നിന്നു നല്‍കുന്ന ദീപത്തില്‍ നിന്ന് വാമനന്‍ നമ്പൂതിരി തിടപ്പള്ളിയിലെ പൊങ്കാലയടുപ്പില്‍ തീ കത്തിക്കും. വലിയ തിടപ്പള്ളിയിലും ക്ഷേത്രത്തിനു മുന്നിലെ പണ്ടാരയടുപ്പിലും തീ കത്തിക്കുന്നതോടെ പൊങ്കാലയ്ക്കുള്ള വിളംബരമായി. പിന്നീട് ക്ഷേത്രത്തിന് 10 കിലോമീറ്റര്‍ ചുറ്റളവിലെ പൊങ്കാല അടുപ്പുകള്‍ കത്തിക്കും. ഭക്ത മനസ്സിനൊപ്പം നഗരവും അഗ്നിയെ ഏറ്റുവാങ്ങും. പൊങ്കാലയിൽ സാധാരണയായി വെള്ള ചോറ്, വെള്ളപായസം, ശർക്കര പായസം, തെരളി (കുമ്പിളപ്പം), മണ്ടപ്പുട്ട് എന്നിവയാണ് നിവേദ്യമായി തയ്യാറാക്കുന്നത്. അതിനു ശേഷം ക്ഷേത്രത്തിൽ നിന്നും നിയോഗിക്കുന്ന പൂജാരികൾ തീർത്ഥം തളിക്കുന്നതോടെ പൊങ്കാല സമാപിക്കുന്നു. ഉച്ചയ്ക്ക് 2.30ന് പൊങ്കാല നിവേദ്യം ഭക്തര്‍ക്ക് ... Read more
കരിയും കരിമരുന്നുമില്ല: ഉത്സവത്തിനു വസ്ത്രദാനവും അന്നദാനവും
ആലപ്പുഴ: ധാരാളിത്തം കൊണ്ട് പല ക്ഷേത്രോത്സവങ്ങളും ശ്രദ്ധേയമാകുമ്പോള്‍ ആലപ്പുഴയിലെ ഒരു ക്ഷേത്രോത്സവം വാര്‍ത്തയാകുന്നത് വ്യത്യസ്ഥത കൊണ്ടാണ്. വളവനാട് ലക്ഷ്മി നാരായണ ക്ഷേത്രത്തില്‍ ഉത്സവത്തിനു ആനയും വെടിക്കെട്ടും ഒഴിവാക്കി. മകം തൊഴല്‍ ദിനമായ വ്യാഴാഴ്ച നിര്‍ധനരായ അയ്യായിരം പേര്‍ക്ക് ക്ഷേത്ര കമ്മിറ്റി വസ്ത്രദാനം നടത്തും. ക്ഷേത്രത്തില്‍ എത്തുന്ന മുഴുവന്‍ പേര്‍ക്കും 24 മണിക്കൂര്‍ അന്നദാനവും ഉണ്ടാകും. മാരാരിക്കുളം,മണ്ണഞ്ചേരി,ആലപ്പുഴ,ആര്യാട്,കുറിച്ചി,കഞ്ഞിക്കുഴി,മുഹമ്മ, പള്ളിപ്പുറം,ചേര്‍ത്തല എന്നിവിടങ്ങളില്‍ ഉള്ളവര്‍ക്കാണ് വസ്ത്രദാനം. അര്‍ഹരെ തെരഞ്ഞെടുത്തത് മണ്ണഞ്ചേരി പഞ്ചായത്ത് അംഗങ്ങളാണ്.ഉത്സവദിവസം ആലപ്പുഴ ഗുരുമന്ദിരത്തിലും ആയിരം പേര്‍ക്ക് വസ്ത്രദാനമുണ്ട്. പുരുഷന്മാര്‍ക്ക് ഷര്‍ട്ടും മുണ്ടും സ്ത്രീകള്‍ക്ക് സാരിയും സെറ്റ് സാരിയുമാണ് നല്‍കുന്നത്. വരുമാനത്തിന്‍റെ മുക്കാല്‍ പങ്കും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കാണ് ക്ഷേത്രം വിനിയോഗിക്കുന്നത്. മായിത്തറയിലെ വൃദ്ധസദനത്തില്‍ എല്ലാ ഞായറാഴ്ചയും ക്ഷേത്രം വക അന്നദാനമുണ്ട്. ക്ഷേത്രത്തിന് സ്വന്തമായി ആംബുലന്‍സ് സര്‍വീസുമുണ്ട്. വിഷു മഹോത്സവം ഏപ്രില്‍ 8നു തുടങ്ങും.
കനകക്കുന്നില്‍ അക്ഷരോത്സവത്തിന് തുടക്കം
വെര്‍ച്ചല്‍ ലോകത്ത് യാത്രാവിവരണ സാഹിത്യത്തിന്റെ പ്രസക്തിയെക്കുറിച്ച് സംവദിച്ചു കൊണ്ട് കനക്കുന്നില്‍ മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിന് ആരംഭമായി. എഴുത്ത്കാരി ഷെറീന്‍ ഖ്വാദ്രി മോഡറേറ്റര്‍ ആയ ചടങ്ങില്‍ സ്‌കോട്ടിഷ് ചരിത്രകാരനും എഴുത്തുകാരനുമായ വില്യം ഡാല്‍ഡറിംപിള്‍ , എം.പി വീരേന്ദ്രകുമാര്‍,സന്തോഷ് ജോര്‍ജ് കുളങ്ങര എന്നിവരായിരുന്നു മുഖ്യപ്രഭാഷകര്‍. സ്വന്തം പുസ്തകത്തിലെ വരികള്‍ വായിച്ച് അക്ഷരസദസ്സിനെ കൈയ്യിലെടുത്തു. യാത്രാനുഭവങ്ങളെയും ചരിത്രദര്‍ശനങ്ങളെയും കഥകളായി അവതരിപ്പിച്ച് കേഴ്‌വിക്കാരില്‍ വിസ്മയം സൃഷ്ടിച്ചു. സഞ്ചാരസാഹിത്യം പിന്നിലേക്ക് മാറുകിലെന്ന് ഡാല്‍റിംപിള്‍ തെളിയിക്കുകയായിരുന്നു. ഗൂഗിള്‍ ചെയ്ത ലോകത്തെ അറിയുന്ന നവതലമുറയുടെ കാലത്തും സഞ്ചാരസാഹിത്യത്തിന് പ്രസക്തി കുറഞ്ഞിട്ടില്ലെന്ന് എം.പി വീരേന്ദ്രകുമാര്‍ അഭിപ്രായപ്പെട്ടു. യാത്രകളിലൂടെ പകര്‍ന്ന് കിട്ടുന്ന അറിവുകളുടെ വെളിച്ചം ജീവിതവിജയം എങ്ങനെയൊക്കെ സ്വാധീനിക്കുമെന്ന് സന്തോഷ് ജോര്‍ജ് കുളങ്ങര അനുഭവങ്ങളിലൂടെ പറഞ്ഞു.
മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിന് കനകക്കുന്നില്‍ ഇന്ന് തുടക്കം.
ഇനി മൂന്ന് നാള്‍ തലസ്ഥാനനഗരി അക്ഷരങ്ങളുടെ ആഘോഷനഗരിയാവും. മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിന് വെള്ളിയാഴ്ച്ച തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരത്തില്‍ തുടക്കം. രാവിലെ പത്തുമണിമുതല്‍ വിവധ സെക്ഷനുകള്‍ ആരംഭിക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ വൈകുന്നേരം മൂന്ന് മണിക്ക് അക്ഷരോത്സവം ഔപചാരികമായി ഉദ്ഘാടനം ചെയ്യും. മാതൃഭൂമി മാനേജിങ് ഡയറക്ടര്‍ എം.പി വീരേന്ദ്രകുമാര്‍ അധ്യഷനാവുന്ന ചടങ്ങില്‍ കവിയത്രി സുഗതകുമാരി അനുഗ്രഹപ്രഭാഷണം നടത്തും. അക്ഷരോതേസവത്തില്‍ പങ്കെടുക്കാന്‍ തത്സമയ രജിസ്‌ട്രേഷന്‍ വെള്ളിയാഴ്ച്ച മുതല്‍ കനകക്കുന്നില്‍ ആരംഭിക്കും. ഒരു ദിവസത്തേക്ക് 100 രൂപയും മൂന്ന് ദിവസത്തേക്ക് 250 രൂപയുമാണ് രജിസ്‌ട്രേഷന്‍ ഫീസ്. പ്ലസ്ടൂ വരെയുള്ള കുട്ടികള്‍ക്ക് പ്രവേശനം സൗജന്യമാണ്. ഓണ്‍ലൈന്‍ (www.mbifl.com) വഴിയും ‘ബുക്ക് മൈ ഷോ’ ആപ്പിലൂടെയും രജിസ്റ്റര്‍ ചെയ്യാം.
ഗ്രാമിയില്‍ തിളങ്ങി ബ്രൂണോ മാഴ്‌സ്
2017ലെ മികച്ച ഗാനം, ആല്‍ബം, റെക്കോര്‍ഡ്, എന്നീ മൂന്ന് പ്രധാനപ്പെട്ട പുരസ്‌ക്കാരങ്ങള്‍ അടക്കം ആറു പുരസ്‌ക്കാരങ്ങളുമായി ഗ്രാമിയില്‍ തിളങ്ങി ബ്രൂണോ മാഴ്‌സ്. ആര്‍ ബി വിഭാഗത്തിലെ ഗാനം, ആല്‍ബം, പെര്‍ഫോമന്‍സ് പുരസ്‌കാരങ്ങളും, മാഴ്‌സിന്റെ ’24കെ മാജിക്’ ആല്‍ബത്തിനും റെക്കോര്‍ഡിനുമുള്ള പുരസ്‌കാരങ്ങളും, ‘ദാറ്റ് വാട്ട് ഐ ലൈക്..’ മികച്ച ഗാനത്തിനുമുള്ള പുരസ്‌ക്കാരവുമാണ് നേടിയത്. ദ് റെക്കോര്‍ഡിങ്ങ് അക്കാദമി നല്‍കുന്ന അറുപതാമത് ഗ്രാമി പുരസ്‌ക്കാരച്ചടങ്ങ് നടന്നത് മാഡിസണ്‍ സ്‌ക്വര്‍ ഗാര്‍ഡനിലാണ്. അലൈസിയ കാരയാണ് മികച്ച നവാഗത സംഗീതജ്ഞര്‍ക്കുള്ള ബെസ്റ്റ് ന്യൂ ആര്‍ടിസ്റ്റ് പുരസ്‌കാരം നേടിയത്. ഹമ്പിള്‍ എന്ന ഗാനത്തിന് ബെസ്റ്റ് റാപ് പെര്‍ഫോമന്‍സിനും ലോയല്‍റ്റി എന്ന ഗാനത്തിന് ബെസ്റ്റ് റാപ്/സങ്ങ് പുരസ്‌ക്കാരവുമാണ് കെന്‍ഡ്രിക് ലാമര്‍ നേടിയത്. 84 വിഭാഗങ്ങളിലാണ് പുരസ്‌ക്കാരം പ്രഖ്യാപിച്ചത്.
കടലാഴങ്ങളെ ക്യാമറയില്‍ പകര്‍ത്താം; അണ്ടര്‍വാട്ടര്‍ ഫോട്ടോഗ്രാഫി പരിശീലനം കൊച്ചിയില്‍
തിരുവന്തപുരത്ത് നടന്ന വിജയകരമായ ഒന്നാം ഘട്ട പരിശീലനത്തിന് ശേഷം അണ്ടര്‍ വാട്ടര്‍ ഫോട്ടോഗ്രാഫി പരിശീലനവുമായി ബോണ്ട് സഫാരി കോവളം കൊച്ചിയില്‍. ഫെബ്രവരി 22ന് എറണാകുളത്തെ ഹോട്ടല്‍ ഐബിസില്‍ നടക്കുന്ന പരിശീലനം അനൂപ് ജെ കാട്ടൂക്കാരന്‍,ഡോ.ക്യാപ്പ്റ്റന്‍ ശാന്തനു,സുബിന്‍ ജെ കളരിക്കല്‍,ഷിബിന്‍ സെബാസ്റ്റ്യന്‍,അനീഷ് ബെനഡിക്റ്റ് എന്നിവര്‍ നയിക്കും. സാഹസികതയും ഫോട്ടാഗ്രാഫിയും ഒന്നിക്കുന്ന അണ്ടര്‍ വാട്ടര്‍ ഫോട്ടോഗ്രാഫിയില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് http://www.bondsafarikovalam.com/workshop/ എന്ന സെറ്റിലൂടെ രജിസ്റ്റര്‍ ചെയ്യാം.
വാഴയുടെ ഫോട്ടോ എടുക്കൂ…10000 രൂപ സ്വന്തമാക്കാം…
സംസ്ഥാന ദേശീയ വാഴ മഹോത്സവം ഫെബ്രുവരി 17 മുതല്‍ 21 വരെ തിരുവനന്തപുരം കല്ലിയൂര്‍ ഗ്രാമപഞ്ചായത്തിലെ വെള്ളായണി ഗ്രൗണ്ടില്‍ നടക്കും. തിരുവനന്തപുരം സെന്‍റര്‍ ഫോര്‍ ഇന്നോവേഷന്‍ ഇന്‍ സയന്‍സ് ആന്‍റ് സോഷ്യല്‍ ആക്ഷന്‍ (സിഐഎസ്എസ്എ)നാണ് ദേശീയ വാഴ മഹോത്സവം സങ്കടിപ്പിക്കുന്നത്. ഫെസ്റ്റിവലിന്‍റെ ഭാഗമായി ഫോട്ടോഗ്രാഫി മത്സരവും സങ്കടിപ്പിക്കുന്നു. അമച്വര്‍, പ്രൊഫഷണല്‍ ഫോട്ടൊഗ്രാഫര്‍മാര്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം. ‘വാഴ’ എന്ന തീമിലാണ് ഫോട്ടോ സമര്‍പ്പിക്കേണ്ടത്. വാഴയിലെ വ്യത്യസ്ഥ തരങ്ങള്‍, കര്‍ഷകര്‍, കൃഷിയിടങ്ങള്‍, വഴ കൊണ്ടുള്ള ഉല്‍പ്പന്നങ്ങള്‍, ടിഷ്വൂ കള്‍ച്ചര്‍, വാഴയിലെ ജൈവ വൈവിധ്യം, വിത്തിനങ്ങള്‍ എന്നിവയുടെ ഫോട്ടോകള്‍ മത്സരത്തിനയക്കാം. കളറിലോ, ബ്ലാക്ക് ആന്‍ഡ് വൈറ്റിലോയുള്ള ഫോട്ടോകള്‍ ഡിവിഡിയിലോ പ്രിന്‍റ് രൂപത്തിലോ ആക്കി അയക്കാം. ഫയല്‍ വലിപ്പം 3 എംബിയും ഫോട്ടോ സൈസ് 12×18 ഇഞ്ച്, 1400-1600 പിക്സെല്‍സും, ജെപിഇജി, ആര്‍ജിബി കളര്‍ ഫോര്‍മാറ്റും ആയിരിക്കണം. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ എഡിറ്റ് ചെയ്യാത്ത യഥാര്‍ത്ഥ ഫോട്ടോകള്‍ അയക്കണം. ഡിവിഡിയോടൊപ്പം സമര്‍പ്പിക്കുന്ന പ്രവേശന ഫോമില്‍ ഫോട്ടോയുടെ ശീര്‍ഷകവും, സീരിയല്‍ ... Read more
വരൂ.. ഇന്ത്യന്‍ കരുത്ത് വിളിച്ചോതുന്ന പരേഡ് കാണൂ
ടിഎന്‍എല്‍ ബ്യൂറോ ന്യൂഡെല്‍ഹി : ഇന്ത്യയുടെ കരുത്ത് വിളിച്ചോതുന്ന റിപ്പബ്ലിക് ദിന പരേഡ് കാണാന്‍ ഇനി ദിവസങ്ങള്‍ മാത്രം. വിവിധ സംസ്ഥാനങ്ങളുടെ നിശ്ചല ദൃശ്യങ്ങള്‍, സേനാ വിഭാഗങ്ങളുടെ പരേഡുകള്‍, കുട്ടികളുടെ കലാപരിപാടികള്‍, ആയുധങ്ങളുടെ പ്രദര്‍ശനം എന്നിവ ഡല്‍ഹിയിലെ റിപ്പബ്ലിക് ദിനാഘോഷത്തില്‍ കാണാം. വിവിധ വിദേശ രാഷ്ട്ര തലവന്മാരും ജനുവരി 26ന് റിപ്പബ്ലിക് ദിനാഘോഷത്തില്‍ പങ്കെടുക്കാന്‍ ഡല്‍ഹിയിലെത്തും. സഞ്ചാരിക്ക് അവിസ്മരണീയമായിരിക്കും പരേഡ്. A bird’s eye view of Rajpath on the occasion of the 68th Republic Day Parade 2017, in New Delhi on January 26, 2017. Photo Courtesy: pib പ്രവേശനം പാസ് മൂലം പാസുണ്ടെങ്കിലെ പരേഡ് കാണാന്‍ രാജ് പഥില്‍ കയറാനാവൂ. പ്രത്യേകക്ഷണമോ ടിക്കറ്റോ വേണം. എല്ലാത്തിനും ടിക്കറ്റുകള്‍ ഇന്ന് ഓണ്‍ലൈനില്‍ ലഭ്യമാണെങ്കിലും റിപ്പബ്ലിക് ദിനാഘോഷ ടിക്കറ്റ് ഓണ്‍ ലൈനില്‍ ലഭ്യമല്ല. ടിക്കറ്റ് ലഭിക്കുന്നിടത്ത് പോയി വാങ്ങുകയെ മാര്‍ഗമുള്ളൂ. The tableau of the ... Read more
തണുപ്പുകാലം ഖത്തറിന് ഉത്സവകാലം
ശൈത്യം പിറന്നാല്‍ ഖത്തറില്‍ ആഘോഷക്കാലമാണ്. ഖത്തറിന്‍റെ വാണിജ്യമേളകളും വസന്താഘോഷങ്ങളും നടക്കുന്നത് ശൈത്യക്കാലത്താണ്. സ്കൂള്‍ അവധി തുടങ്ങിയതോടെ ആഘോഷം ഇരട്ടിയായി. രാജ്യത്തെ സ്വദേശികള്‍ക്കും, വിദേശികള്‍ക്കും, പ്രവാസികള്‍ക്കുമായി വിസ്മയിപ്പിക്കുന്ന കലാവിരുന്നുകളും, വിനോദ പരിപാടികളുമാണ് ഖത്തര്‍ ടൂറിസം അതോറിറ്റിയും മറ്റ് സര്‍ക്കാര്‍ സ്ഥാപനങ്ങളും ചേര്‍ന്ന് നടത്തുന്നത്. പ്രധാന വാണിജ്യമേളയായ ഷോപ്പ് ഖത്തര്‍ പതിമൂന്ന് ഷോപ്പിംഗ് മാളുകളിലാണ് നടക്കുന്നത്. കൂടാതെ രാജ്യത്തിന്‍റെ സാംസ്കാരിക ഗ്രാമമായ കത്താറ കള്‍ച്ചറല്‍ വില്ലേജ്, വിനോദ വാണിജ്യ കേന്ദ്രമായ സൂഖ് വാഖിഫ്, അല്‍ വഖ്റ സൂഖ് എന്നിവിടങ്ങളിലും വസന്താഘോഷങ്ങള്‍ സജീവമാണ്. വ്യാപാര വിപണന മേളകളും, കലാപ്രദര്‍ശനങ്ങളും, അന്താരാഷ്‌ട്ര സമ്മേളനങ്ങളും, കായികപരിപാടികളും നടക്കുന്നുണ്ട്. Picture curtasy: @whatsupdoha ഷോപ്പ് ഖത്തറിന്‍റെ ഭാഗമായി രാജ്യത്തെ ഫാഷന്‍, വസ്ത്ര, സൗന്ദര്യ പ്രേമികള്‍ക്ക് മികച്ച അവസരമാണ് ഒരുക്കിയിരിക്കുന്നത്. വിഖ്യാത ഡിസൈനര്‍മാരുമായും മേക്കപ്പ് കലാകാരന്മാരുമായും നേരിട്ട് സംവദിക്കാനും പുത്തന്‍ വസ്ത്ര ഡിസൈനുകളെക്കുറിച്ച് മനസ്സിലാക്കാനും കഴിയും. വസ്ത്രങ്ങള്‍, സൗന്ദര്യവര്‍ധക ഉല്‍പ്പന്നങ്ങള്‍ എന്നിവയ്‌ക്കെല്ലാം മാളുകളില്‍ അമ്പതുശതമാനംവരെ വിലക്കുറവുണ്ട് അല്‍ വഖ്റ സൂഖില്‍ ഫെബ്രുവരി ... Read more