Category: Festival and Events

ലോക മഹോത്സവമായ കുംഭമേളയുടെ വിശേഷങ്ങള്‍

ലോകം ഇന്നുവരെ കണ്ടിട്ടുള്ളതില്‍വെച്ച് ഏറ്റവും വലിയ തീര്‍ഥാടന സംഗമം…വ്യത്യാസങ്ങള്‍ മറന്ന് മനുഷ്യര്‍ വിശ്വാസത്തിന്റെ പേരില്‍ ഒന്നിക്കുന്ന ഇടം…ലക്ഷക്കണക്കിന് ആളുകള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വന്നെത്തി ഒന്നായി മാറുന്ന സമയം…. ജനുവരി 15 മുതല്‍ മാര്‍ച്ച് 4 വരെ നടക്കുന്ന ഈ സംഗമം പുരാണ സംഭവങ്ങളുടെ മറ്റൊരു ആവിഷ്‌കാരമായി പറയാം. ചരിത്രവും കഥകളും ഒരുപോലെ കെട്ടുപിണഞ്ഞ് കിടക്കുന്ന ഇവിടെ , ജന്മജന്മാന്തരങ്ങളായി ചെയ്ത പാപത്തില്‍ നിന്നും മോചനം നേടി മോക്ഷം പ്രാപിക്കാനായി എത്തുന്ന വിശ്വാസികളുടെ ഉത്സവം കൂടിയാണിത്. ആരെയും അതിശയിപ്പിക്കുന്ന ആചാരങ്ങളും വിശ്വാസങ്ങളുമുള്ള, ലോകം വിസ്മയത്തേടെ നോക്കുന്ന കുഭമേളയെക്കുറിച്ചും അതിന്റെ ചരിത്രത്തെക്കുറിച്ചും എല്ലാവരും തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ടതാണ്. ജനുവരി 15ന് ആരംഭിക്കുന്ന പ്രയാഗം കുംഭമേളയുടെ പ്രത്യേകതകളും ഇതിനൊപ്പം അറിയാം… ഏറ്റവും വലിയ തീര്‍ഥാടക സംഗമം വിശ്വാസത്തിന്റെ പേരില്‍, ലോകത്തില്‍ നടക്കുന്ന ഏറ്റവും വലിയ സംഗമമായാണ് കുംഭമേള അറിയപ്പെടുന്നത്. പുണ്യ നദിയില്‍ സ്‌നാനം നടത്തുന്നതാണ് ഇതുമായി ബന്ധപ്പെട്ട ഏറ്റവും പ്രധാനപ്പെട്ട ചടങ്ങ്. കുംഭമേളയും അര്‍ധ ... Read more

വസന്തോത്സവത്തിന് ഇന്നു തിരിതെളിയും നഗരത്തിന് ഇനി പത്തുനാള്‍ നിറവസന്തം

തലസ്ഥാന നഗരിക്കു പൂക്കാലം സമ്മാനിച്ച് കനകക്കുന്നില്‍ ഇന്നു വസന്തോത്സവത്തിനു തിരിതെളിയും. വൈകിട്ട് അഞ്ചിനു മുഖ്യമന്ത്രി പിണറായി വിജയന്‍ വസന്തോത്സവം ഉദ്ഘാടനം ചെയ്യും. ജനുവരി 20 വരെയാണ് ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന പൂക്കളുടെ മഹാമേള. വസന്തോത്സവത്തിന്റെ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. പതിനായിരക്കണക്കിന് ഇനം പൂക്കളും ചെടികളും കനകക്കുന്നില്‍ എത്തിക്കഴിഞ്ഞു. ഓര്‍ക്കിഡ്, ബോണ്‍സായി, ആന്തൂറിയം ഇനങ്ങളുടെ പവലിയന്‍, ജവഹര്‍ലാല്‍ നെഹ്റു ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ ഒരുക്കുന്ന വനക്കാഴ്ച, മലബാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ തയാറാക്കുന്ന ജലസസ്യങ്ങളുടെ പ്രദര്‍ശനം, ടെറേറിയം, കേരള ഫോറസ്റ്റ് റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ബട്ടര്‍ഫ്ളൈ പാര്‍ക്ക്, തുടങ്ങിയവ ഇത്തവണത്തെ വസന്തോത്സവത്തിന്റെ പ്രത്യേകതകളാകുമെന്നും മന്ത്രി പറഞ്ഞു. വി.എസ്.എസ്.സി, മ്യൂസിയം – മൃഗശാല, സെക്രട്ടേറിയറ്റ്, ജവഹര്‍ലാല്‍ നെഹ്റു ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍, മലബാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍, കേരള വന ഗവേഷണ കേന്ദ്രം, നിയമസഭാ മന്ദിരം, കേരള കാര്‍ഷിക സര്‍വകലാശാല, ആയൂര്‍വേദ റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്, കേരള സര്‍വകലാശാല ബോട്ടണി വിഭാഗം, കിര്‍ത്താഡ്സ്, അഗ്രി – ഹോര്‍ട്ടി ... Read more

കാസ്റ്റ്‌ലെസ് കളക്ടീവ് കേരളത്തിലേക്കെത്തുന്നു

“അയാം സോറി അയ്യപ്പാ … നാ ഉള്ള വന്താ യെന്നപ്പാ” എന്ന ഒറ്റ ഗാനത്തിലൂടെ ശ്രദ്ധയാകര്‍ഷിച്ച കാസ്റ്റ്‌ലെസ് കളക്ടീവ് കേരളത്തിലേക്ക്. സ്ത്രീകളോടുള്ള ആര്‍ത്തവ അയിത്തതിനെതിരെ കൊച്ചിയില്‍ സംഘടിപ്പിക്കുന്ന ‘ആര്‍പ്പോ ആര്‍ത്തവം’ പരിപാടിയാല്‍ പങ്കെടുക്കാനാണ് കാസ്റ്റ്‌ലെസ് കളക്ടീവ് എത്തുന്നത്. ജനുവരി 12, 13 തീയതികളില്‍ കൊച്ചി മറൈന്‍ ഡ്രൈവിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. കലയിലൂടെയും സംഗീതത്തിലൂടെയും രാഷ്ട്രീയം അവബോധം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോട് കൂടി ആരംഭിച്ചതാണ് 19 പേരടങ്ങുന്ന കാസ്റ്റ്‌ലെസ് കളക്ടീവ്. നീലം കള്‍ച്ചറല്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച വാനം ഫെസ്റ്റിവലിലാണ് പാ രഞ്ജിത്തിന്റെ കാസ്റ്റ്ലസ് കളക്ടീവ് ബാന്റ്  ‘അയാം സോറി അയ്യപ്പാ’ എന്ന ഗാനം അവതരിപ്പിച്ചത്. ശബരിമല സത്രീ പ്രവേശനത്തെ പിന്തുണക്കുന്നതിനൊപ്പം സ്ത്രീകള്‍ക്കെതിരെ നടത്തിയ അക്രമങ്ങളിലുള്ള പ്രതിഷേധം കൂടിയാണ് ഗാനം. ഗാനത്തിന് വലിയ തോതിലുള്ള പിന്തുണയാണ് സമൂഹമാധ്യമങ്ങളില്‍ നിന്ന് ലഭിക്കുന്നത്. ശബരിമലയില്‍ യുവതികള്‍ പ്രവേശിക്കുന്നതിന് മുന്‍പായിരുന്നു ഗാനം അവതരിപ്പിച്ചതെങ്കിലും യുവതികള്‍ പ്രവേശിച്ച സാഹചര്യത്തില്‍ കേരളത്തിലും വലിയ തോതില്‍ ഗാനം ഇപ്പോള്‍ ചര്‍ച്ച ചെയ്യപ്പെടുകയാണ്.

സംഗീത യാത്രയ്‌ക്കൊരുങ്ങി രാജസ്ഥാന്‍

നാടന്‍ സംസ്‌കാരങ്ങളുടേയും സംഗീതത്തിന്റേയും കലകളുടേയും ഭക്ഷണ വൈവിധ്യത്തിന്റേയും വര്‍ണ്ണങ്ങളുടേയും പറുദീസയായ രാജസ്ഥാനില്‍ മറ്റൊരു സംഗീതോത്സവത്തിന് വിരുന്നൊരുങ്ങുന്നു. ഈ വര്‍ഷത്തെ രാജസ്ഥാന്‍ കബീര്‍ സംഗീത യാത്ര ഒക്ടോബര്‍ 2 മുതല്‍ 7വരെ നടക്കും. ബിക്കാനറില്‍ നിന്ന് തുടങ്ങി ജോധ്പുര്‍, ജൈസാല്‍മീര്‍   ഗ്രാമ ഹൃദയങ്ങളിലൂടേയും സംഗീതാവതരണങ്ങളുമായി രാജസ്ഥാന്‍, ഗുജറാത്തിലെ മാല്‍വ, കച്ച്, ബംഗാള്‍, മുംബൈ, ചെന്നൈ എന്നിവിടങ്ങളിലെ 50 ഓളം കലാകാരന്മാരും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഉള്ള 500 ഓളം യാത്രികരും ഈ സംഗീതോത്സവത്തില്‍ പങ്കാളികളാകും. കലാകാരന്മാരുടെ സംഗീത സംവാദങ്ങള്‍, സംഗീത ഉപകരണ വാദനം, സദ്‌സംഘ്, സംഗീത കച്ചേരി, രാത്രി മുതല്‍ പുലരും വരെയുള്ള സംഗീത അവതരണ സംഘമങ്ങള്‍ എന്നിവയാണ് നാലാമത് രാജസ്ഥാന്‍ കബീര്‍ സഞ്ചാര – സംഗീതോത്സവത്തില്‍ നിറഞ്ഞൊഴുകുന്നത്. രാജസ്ഥാന്‍ പോലീസും ഈ സംഗീതയാത്രയുടെ മുഖ്യ സംഘാടകരായ ലോകായനോട് ഒപ്പം സഹകരിക്കുന്നുണ്ട്. കബീര്‍ സംഗീതത്തില്‍ മത സൗഹാരവും കരുണയും നന്മയും സ്‌നേഹവും പ്രകൃതിയോടുള്ള ആദരവും നിറഞ്ഞൊഴുകുന്നതിനാല്‍ കബീര്‍ എന്നും തങ്ങള്‍ക്ക് ശക്തിയും ... Read more

മാവേലി നാട്ടില്‍ ഓണം ഉണ്ണാം സമ്മാനങ്ങള്‍ വാങ്ങാം

തിരുവനന്തപുരം: സമൃദ്ധിയുടെയും ഗൃഹാതുരതയുടെയും ഉത്സവമാണ് ഓണം. പൂക്കളങ്ങളും ഓണത്തുമ്പിയും ഊഞ്ഞാലും ഓണസദ്യയും ഓണക്കോടിയുമെല്ലാം ചേര്‍ന്നതാണ് ഓണമെന്ന മഹോത്സവം. നാട്ടിന്‍പുറങ്ങള്‍ പോലും നഗരങ്ങളായി പരിവര്‍ത്തനം ചെയ്യപ്പെടുന്ന ആധുനിക കാലത്ത് ഓണാഘോഷത്തിന് പരിമിതികളുണ്ടാകുന്നുവെന്നത് യാഥാര്‍ത്ഥ്യമാണ്. ഓണത്തിന് പോലും മലയാളികള്‍ സദ്യ കഴിക്കാന്‍ ഹോട്ടലുകളില്‍ ബുക്ക് ചെയ്ത് ക്യൂ നില്‍ക്കുന്ന കാഴ്ചയും ഇന്ന് സര്‍വസാധാരണമാണ്. നാട്ടിന്‍പുറങ്ങളിലെ ഓണം കേവലം ഗൃഹാതുരതയായി മാറാതെ ആ ഓണ നന്മ ആസ്വദിക്കാന്‍ അവസരമൊരുക്കുകയാണ് സംസ്ഥാന ടൂറിസം വകുപ്പിന് കീഴിലുള്ള ഉത്തരവാദിത്ത ടൂറിസം മിഷന്‍. “നാട്ടിന്‍പുറങ്ങളില്‍ ഓണം ഉണ്ണാം , ഓണ സമ്മാനങ്ങള്‍ വാങ്ങാം” എന്ന പദ്ധതി ഇതിന്റെ ഭാഗമാണ്. സംസ്ഥാന ഉത്തര വാദിത്ത ടൂറിസം മിഷന്‍ കഴിഞ്ഞ വര്‍ഷം ആരംഭിച്ച ഈ പരിപാടി വലിയ ആവേശത്തോടെയാണ് ടൂറിസ്റ്റുകള്‍ ഏറ്റെടുത്തത്. ഓണക്കാലത്ത് ടൂറിസം പ്രവര്‍ത്തനത്തിലൂടെ ഒരു പറ്റം ഗ്രാമീണര്‍ക്ക് ഈ പദ്ധതി വഴി വരുമാനം ലഭിക്കുകയുണ്ടായി. വിദേശ വിനോദസഞ്ചാരികള്‍ക്കൊപ്പം പ്രവാസികളായ മലയാളി കുടുംബങ്ങളും നഗരവാസികളായ മലയാളികളും എല്ലാം നാട്ടിന്‍പുറങ്ങളില്‍ ഓണമുണ്ടും ഓണസമ്മാനങ്ങള്‍ ... Read more

ദക്ഷിണകാശി കണ്ണൂര്‍ കൊട്ടിയൂര്‍ വൈശാഖോത്സവം

മലബാറിന്റെ കാശിയെന്നറിയപ്പെടുന്ന കൊട്ടിയൂര്‍ ക്ഷേത്രത്തില്‍ വൈശാഖോത്സവം ലോക പ്രശസ്തമാണ്. പരമശിവനും പാര്‍വതിയും പ്രധാന ആരാധനമൂര്‍ത്തികളായ കൊട്ടിയൂര്‍ ക്ഷേത്രം പൗരാണിക ഹിന്ദു ക്ഷേത്രങ്ങളില്‍ ഒന്നാണ്. മലബാറിന്റെ മഹോത്സവം എന്നറിയപ്പെടുന്ന കൊട്ടിയൂര്‍ വൈശാഖോത്സവം ഇടവത്തിലെ ചോതി മുതല്‍ മിഥുനത്തിലെ ചിത്തിര വരെയാണ് നടക്കുന്നത്. സഹ്യ മല നിരകളുടെ താഴ്‌വരയില്‍ പ്രകൃതി ഭംഗിയാല്‍ അലങ്കരിക്കപ്പെട്ട ക്ഷേത്രം ഒരു കാഴ്ച തന്നെയാണ്. വയനാടന്‍ ചുരങ്ങളിലൂടെ ഒഴുകി വരുന്ന ഔഷധ ഗുണമുള്ള ബാവലി പുഴ ക്ഷേത്രത്തിന്റെ വശങ്ങളിലൂടെ ഒഴുകുന്നു. തിരവാണിച്ചിറ കായല്‍ പുഴയുടെ വടക്ക് വശത്ത് ഉണ്ട്. ഇതിന്റെ രണ്ടിന്റെയും നടുവിലായാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പുഴയുടെ അക്കരയും ഇക്കരയും സ്ഥിതി ചെയ്യുന്ന ക്ഷേത്രങ്ങള്‍. ഇക്കര കൊട്ടിയൂര്‍ ക്ഷേത്രം എന്നും ഭക്തര്‍ക്കായി തുറന്ന് കൊടുക്കും എന്നാല്‍ വടക്ക് ഭാഗത്തുള്ള അക്കര കൊട്ടിയൂര്‍ വൈശാഖ ഉത്സവക്കാലത്ത് മാത്രം കെട്ടിയുണ്ടാക്കും. ഉത്സവസമയത്ത് ഇക്കര കൊട്ടിയൂര്‍ പൂജകള്‍ ഉണ്ടാവില്ല. സ്ഥിര ക്ഷേത്രമായ അക്കര കൊട്ടിയൂരില്‍ സ്വയംഭൂവായ ശിവലിംഗമാണ് ഉള്ളത്. മണിത്തറയില്‍ പൂജിക്കുന്ന ശിവലിംഗം. ... Read more

സംഗീത വിസ്മയം തീര്‍ക്കാന്‍ എ. ആര്‍. റഹ്മാന്‍ കൊച്ചിയിലെത്തി

സംഗീതത്തിന്റെ മഹാ മാന്ത്രികന്‍ എ ആര്‍ റഹ്മാന്‍ കൊച്ചിയില്‍ എത്തി. ഫ്‌ളവേഴ്‌സ് ചാനല്‍ സംഘടിപ്പിക്കുന്ന എ ആര്‍ റഹ്മാന്‍ ഷോയില്‍ പങ്കെടുക്കുന്നതിന് വേണ്ടിയാണ് അദ്ദേഹം കൊച്ചിയില്‍ എത്തിയത്. മണിക്കൂറുകള്‍ നീളുന്ന സംഗീത വിസ്മയം നാളെ തൃപ്പൂണിത്തുറ ചോയ്‌സ് ടവറിന് സമീപം ഇരുമ്പനം ഗ്രൗണ്ടില്‍ അരങ്ങേറും. 2009 ല്‍ ഓസ്‌കാര്‍ പുരസ്‌കാരനേട്ടത്തിന് ശേഷം കോഴിക്കോട് നടത്തിയ ഒരു ചാരിറ്റി ഷോയില്‍ പങ്കെടുത്തിരുന്നു എആര്‍ റഹ്മാന്‍. എ ആര്‍ റഹ്മാന്റെ ജയ് ഹോ എന്ന റഹ്മാന്‍ ലൈവ്  ലോക ടൂറിന്റെ തുടക്കവും കോഴിക്കോട് നിന്നായിരുന്നു. അതിന് ശേഷം റഹ്മാന്‍ മാജിക്കില്‍ കേരളം ഒരു മെഗാ സംഗീത വിരുന്നിന് സാക്ഷിയാകുന്നത് ഇപ്പോഴാണ്. റഹ്മാന്‍ ആരാധാകരായ നിരവധി ആളുകള്‍ പരിപാടിയില്‍ പങ്കെടുക്കും.

ഇവരുടേയും കൂടിയാണ് പൂരം….

പൂരം കഴിഞ്ഞു പൂരപറമ്പില്‍ നിന്നും രണ്ട് ദേവതമാരും ഉപചാരം ചൊല്ലി പിരിഞ്ഞു. ഇനി അടുത്ത കൊല്ലമെന്ന് പറഞ്ഞ് പൂരപ്രേമികളും.പൂരാവേശം ലോകം മുഴുവന്‍ വ്യാപിച്ചു കഴിഞ്ഞിട്ട് കൊല്ലങ്ങളായി. പൂരപ്രേമികളും ആനപ്രേമികളും നിറഞ്ഞ ആള്‍ക്കൂട്ടത്തിന് നടുവില്‍ നാം തിരിച്ചറിയാതെ പോകുന്നു ചില മുഖങ്ങള്‍. അങ്ങനെ ചില മുഖങ്ങള്‍ ഉണ്ടിവിടെ. തന്റെ പ്രിയപ്പെട്ട ഗജപുത്രന്മാര്‍ക്കു കഴിക്കാന്‍ പഴമോ മറ്റോ ചെറിയൊരു പൊതിയില്‍ കരുതി അവരെ തൊട്ടും തലോടിയും നമസ്‌ക്കരിച്ചും പൂരപ്പറമ്പുകളില്‍ സ്ഥിരം സാന്നിധ്യമായ മുഖങ്ങള്‍. വര്‍ഷങ്ങളായി മുടക്കം കൂടാതെ ദേവകിയമ്മയും, ടൈറ്റസേട്ടനും പല പൂരങ്ങള്‍ക്കും നിറസാന്നിധ്യമാണ്. ഈ കൊല്ലത്തെ തൃശ്ശൂര്‍പൂരത്തിന് ദേവകിയമ്മ തിരുവമ്പാടി ചന്ദ്രശേഖരനെ തൊട്ട് നമസ്‌കരിക്കുന്ന ചിത്രമാണിത്. പൂരലഹരിയില്‍  മുഴുകി  നില്‍ക്കുന്ന ടൈറ്റസേട്ടന്‍ ടൈറ്റസേട്ടനെ പോലെ ദേവകിയമ്മയെ പോലെ ഒരുപാടുപേരുണ്ട് നമ്മുടെ കണ്ണില്‍പ്പെടാത്തവര്‍ ഒരു ആയുഷ്‌ക്കാലത്തിന്റെ ഏറിയപങ്കും പൂരപ്പറമ്പുകളില്‍ വൃശ്ചിക മഞ്ഞും മേടച്ചൂടും ഏറ്റുവാങ്ങി മേളത്തിന് താളം പിടിച്ചും കരിയുടെ നിഴല്‍പ്പറ്റിയും കരിമരുന്നിന്റെ പുക ശ്വസിച്ചും ആര്‍ക്കും പിടികൊടുക്കാത്തവര്‍. ആരോടും പരാതിയോ പരിഭവമോ പറയാത്തവര്‍. അവരുടെ ... Read more

കൊല്ലം പൂരം ഇന്ന്; നഗരത്തില്‍ ഗതാഗത നിയന്ത്രണം

ആ​ശ്രാ​മം ശ്രീ​കൃ​ഷ്ണ സ്വാ​മി ക്ഷേ​ത്ര​ത്തി​ലെ ഉ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള കൊ​ല്ലം പൂ​രം ഇന്ന്. രാ​വി​ലെ ഒ​ന്പ​തു​മു​ത​ൽ 11 വി​വി​ധ ക്ഷേ​ത്ര​ങ്ങ​ളി​ൽ നി​ന്ന് വാ​ദ്യ​മേ​ള​ങ്ങ​ളു​ടെ​യും ഗ​ജ​വീ​ര​ന്മാ​രു​ടെ​യും അ​കമ്പടി​യോ​ടെ പൂ​രം എ​ഴു​ന്നെ​ള്ള​ത്ത് ക്ഷേ​ത്ര സ​ന്നി​ധി​യി​ൽ എ​ത്തും. ഉ​ച്ച​യ്ക്ക് 12മു​ത​ൽ ചേ​രാ​ന​ല്ലൂ​ർ ശ​ങ്ക​ര​ൻ​കു​ട്ടി മാ​രാ​രു​ടെ​യും ഗു​രു​വാ​യൂ​ർ മോ​ഹ​ന​വാ​ര്യ​രു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ 150-ൽ​പ​രം ക​ലാ​കാ​ര​ന്മാ​ർ പ​ങ്കെ​ടു​ക്കു​ന്ന മേ​ളം. ഉ​ച്ച​ക​ഴി​ഞ്ഞ് 3.30നും ​വൈ​കു​ന്നേ​രം 4.15നും ​മ​ധ്യേ കൊ​ടി​യി​റ​ക്കം. വൈ​കു​ന്നേ​രം 4.30മു​ത​ൽ കെ​ട്ടു​കാ​ഴ്ച​ക​ൾ, . അ​ഞ്ചി​ന് ന​ട​ക്കു​ന്ന പൂ​രം സ​മ്മേ​ള​നം മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. 5.30ന് ​ആ​ശ്രാ​മം മൈ​താ​നി​യി​ൽ കു​ട​മാ​റ്റം ആ​രം​ഭി​ക്കും. 40 ആ​ന​ക​ൾ പ​ങ്കെ​ടു​ക്കും. ഗ്രീ​ൻ പ്രോ​ട്ടോ​ക്കോ​ൾ അ​നു​സ​രി​ച്ചാ​യി​രി​ക്കും പൂ​രം ന​ട​ത്തു​ക. പൂ​ര​ത്തി​ന് എ​ഴു​ന്നെ​ള്ളി​പ്പ് സ​മ​യ​ത്ത് ആ​ന​ക​ൾ വ​രു​ന്ന വ​ഴി ന​ന​യ്ക്കും. ആ​വ​ശ്യ​മാ​യ സ്ഥ​ല​ങ്ങ​ളി​ൽ ആ​ന​ക​ൾ​ക്ക് ത​ണ​ലി​നാ​യി സൗ​ക​ര്യ​മൊ​രു​ക്കും. മ​തി​യാ​യ വി​ശ്ര​മം ന​ൽ​കു​ന്ന ആ​ന​ക​ളെ മാ​ത്ര​മേ പൂ​ര​ത്തി​ൽ പ​ങ്കെ​ടു​പ്പി​ക്കു​ക​യു​ള്ളൂ​വെ​ന്നും സം​ഘാ​ട​ക​ർ വ്യ​ക്ത​മാ​ക്കി. കൊ​ല്ലം പൂ​രം 1992-ലാ​ണ് ആ​രം​ഭി​ച്ച​ത്. ഇ​പ്പോ​ൾ 26 വ​ർ‌​ഷം പി​ന്നി​ട്ടു. ദ​ക്ഷി​ണ കേ​ര​ള​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ... Read more

അറ്റോയിയുടെ അഖിലേന്ത്യാ  യോഗാപര്യടന പരിപാടി കേരളത്തില്‍

യോഗയുടെ ജന്മസ്ഥലം എന്നറിയപെടുന്ന കേരളത്തില്‍  വെച്ച് വിദേശ വിദ്ധഗ്ദര്‍ പങ്കെടുക്കുന്ന  അഖിലേന്ത്യാ  യോഗാപര്യടന പരിപാടി സംഘടിപ്പിക്കുന്നു.  ആയുഷ് മന്ത്രാലയവും ,കേരള ടൂറിസം അസോസിയേഷൻ ഓഫ്  ടൂറിസം ട്രേഡ് ഓർഗനൈസേഷൻ, ഇന്ത്യയും (ATTOI)ചേര്‍ന്നാണ്  പത്ത് ദിവസം നടക്കുന്ന പര്യടന പരിപാടി  സംഘടിപ്പിക്കുന്നത്‌. ലോകത്തെമ്പാടുമുള്ള വിദ്ധഗ്ദരായ യോഗ പരിശീലകരില്‍ നിന്ന് അഖിലേന്ത്യാ പര്യടന പരിപാടിയില്‍ പങ്കെടുക്കുന്നതിന് വേണ്ടി അപേക്ഷകള്‍ ക്ഷണിച്ചിരിന്നു. അതില്‍ നിന്ന് തിരഞ്ഞെടുത്ത യോഗ പരിശീലകര്‍ ആണ് പര്യടന പരിപാടിയില്‍ പങ്കെടുക്കുന്നത് എന്ന് ആയുഷ് ജോയിന്‍റ് സെക്രട്ടറി രഞ്ജിത്ത് കുമാര്‍ പറഞ്ഞു. വര്‍ഷത്തില്‍ എല്ലാ ദിവസവും ജനങ്ങളെ യോഗ പരിശീലിപ്പിക്കുന്നതിലൂടെ അവരുടെ ആരോഗ്യം വര്‍ധിപ്പിക്കുക എന്നതാണ് ആയുഷ് മന്ത്രാലയത്തിന്റെ ലക്‌ഷ്യമെന്നും അദ്ദേഹം ടൂറിസം ന്യൂസ്‌ ലൈവിനോട് പറഞ്ഞു. ജൂണ്‍ 13ന് ആരംഭിക്കുന്ന പര്യടനം അന്താരാഷ്‌ട്ര യോഗാ ദിനമായ ജൂണ്‍ 21നാണ് അവസാനിക്കുന്നത്. അതുകൊണ്ട് തന്നെ ആയുഷ് മന്ത്രാലയം സംഘടിപ്പിക്കുന്ന യോഗാ ദിനാചരണത്തിലും തിരഞ്ഞെടുത്ത പരിശീലകര്‍ക്ക് പങ്കെടുക്കാന്‍ സാധിക്കും. അന്താരാഷ്ട്ര യോഗ ദിനത്തിന് മുന്നോടിയായി മാര്‍ച്ച്‌ ... Read more

അമ്പലവയലില്‍ അന്താരാഷ്ട്ര ഓര്‍ക്കിഡ് ഫെസ്റ്റ്

സംസ്ഥാന കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പും കേരള കാര്‍ഷിക സര്‍വകലാശാലയും ദി ഓര്‍ക്കിഡ് സൊസൈറ്റി ഓഫ് ഇന്ത്യയും ചേര്‍ന്ന് നടത്തുന്ന ആദ്യത്തെ അന്താരാഷ്ട്ര ഓര്‍ക്കിഡ് ഫെസ്റ്റ് ആരംഭിച്ചു. അമ്പലവയല്‍ പ്രാദേശിക കാര്‍ഷിക ഗവേഷണകേന്ദ്രത്തില്‍ നടക്കുന്ന ഫെസ്റ്റ് 18ന് സമാപിക്കും. അലങ്കാര പുഷ്പമായ ഓര്‍ക്കിഡിന്റെ കൃഷി, കാര്‍ഷിക വൈവിധ്യം, വ്യാപനം, സാധ്യതകള്‍, വിപണനം തുടങ്ങിയ ചര്‍ച്ച ചെയ്യുന്ന ദേശീയ സമ്മേളനവും, പ്രദര്‍ശനവും നടക്കും. 200 ഓളം പ്രദര്‍ശന സ്റ്റാളുകളിലെ വിവിധയിനം ഓര്‍ക്കിഡുകള്‍ ഒരുക്കിയിട്ടുണ്ട്. കൂടാതെ നടീല്‍ വസ്തുക്കള്‍, മറ്റ് സാങ്കേതിക സഹായങ്ങള്‍ എന്നിവയും വിപണനത്തിനായി പൂക്കളും മേളയില്‍ തയ്യാറാക്കിയിട്ടുണ്ട്.

ബര്‍ലിന്‍ ടൂറിസം മേളയ്ക്ക് തുടക്കം: ഇന്ത്യന്‍ പവലിയന്‍ തുറന്നു; മേളയില്‍ ടൂറിസം ന്യൂസ് ലൈവും

ബര്‍ലിന്‍: ലോകത്തെ വലിയ ടൂറിസം മേളകളില്‍ ഒന്നായ ബര്‍ലിന്‍ ടൂറിസം മേളക്ക് തുടക്കം. 10000 ടൂറിസം സ്ഥാപനങ്ങള്‍ മെസേ ബെര്‍ലിന്‍ ഫെയര്‍ഗ്രൗണ്ടിലെ മേളയില്‍ പങ്കെടുക്കുന്നു.ടൂറിസം മേഖലയുമായി ബന്ധപ്പെട്ട ഒരു ലക്ഷത്തോളം സന്ദര്‍ശകര്‍ അഞ്ചു ദിവസത്തെ മേളയ്ക്കെത്തും. ഇന്ത്യന്‍ പവലിയന്‍ തുറന്നു ബെര്‍ലിന്‍ ടൂറിസം മേളയില്‍ കേന്ദ്ര ടൂറിസം മന്ത്രായത്തിന്‍റെ ഇന്‍ക്രെഡിബിള്‍ ഇന്ത്യ പവിലിയന്‍ തുറന്നു. കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനമാണ് പവിലിയന്‍ ഉദ്ഘാടനം ചെയ്തത്. ടൂറിസം മന്ത്രാലയം ജോയിന്റ് സെക്രട്ടറി സുമന്‍ ബില്ലയും പങ്കെടുത്തു. ബര്‍ലിന്‍ മേളയില്‍ ടൂറിസം ന്യൂസ് ലൈവും ബര്‍ലിന്‍ ടൂറിസം മേളയില്‍ ടൂറിസം ന്യൂസ് ലൈവും. പികെ അനീഷ്‌ കുമാറാണ് മേള റിപ്പോര്‍ട്ട് ചെയ്യുന്നത്. കേരള ടൂറിസം ഫ്രാന്‍സ്, മിലാന്‍ എന്നിവിടങ്ങളില്‍ നടത്തുന്ന റോഡ്‌ ഷോകളും ടൂറിസം ന്യൂസ് ലൈവിനായി അനീഷ്‌ കുമാര്‍ റിപ്പോര്‍ട്ട് ചെയ്യും.

2018 ഫിഫ ലോകകപ്പ്‌ അകില്ലസ് പ്രവചിക്കും

2018 ഫിഫ ലോകകപ്പ്‌ മത്സരങ്ങളുടെ വിജയിയെ പ്രവചിക്കുന്നത് പൂച്ചയായിരിക്കും. പേര് അകില്ലസ്. ലോകകപ്പ് ആരാധകര്‍ ഒരുപോലെ ഉറ്റുനോക്കുന്നതാണ് മത്സരങ്ങളില്‍ ആരു വിജയിക്കും, പരാജയപ്പെടും എന്നുള്ളത്. ഇത് പ്രവചിക്കാന്‍ ഓരോ വര്‍ഷങ്ങളിലും കൗതുകമായി ഓരോ ജീവികള്‍ ഉണ്ടാകും. ഇങ്ങനെ ജീവികള്‍ പ്രവചിക്കുന്നതില്‍ വിശ്വസിക്കുന്നവരുമുണ്ട്. ഈ ഫലം കേട്ട് ആളുകള്‍ തമ്മില്‍ ബെറ്റ് വരെ വെയ്ക്കും. ഇത്തവണ മത്സരങ്ങള്‍ പ്രവചിക്കുക അകില്ലസ് ആയിരിക്കും. മോസ്കോയിലെ സ്റ്റേറ്റ് ഹെര്‍മിറ്റെജ് മ്യൂസിയത്തിലെ അന്തേവാസിയാണ് അകില്ലസ്. 2018 ലോകകപ്പ്‌ മത്സരങ്ങളുടെ ഫലം ദേശീയ പതാകകള്‍ക്കു കീഴില്‍ വെച്ചിരിക്കുന്ന ബോള്‍ തിരഞ്ഞെടുത്താണ് അകില്ലസ് പ്രവചിക്കുക. 2017ല്‍ റഷ്യയില്‍ നടന്ന ഫിഫ കോണ്‍ഫെഡറേഷന്‍ കപ്പില്‍ ആകില്ലസിന്‍റെ പ്രവചനം നൂറുശതമാനം ശരിയായിരുന്നു. എത്രയൊക്കെ പ്രവചന ജീവികള്‍ ലോകകപ്പുകളില്‍ നിറഞ്ഞുനിന്നിട്ടുണ്ടെങ്കിലും ഇപ്പോഴും താരം പോള്‍ നീരാളിയാണ്. 2010 ദക്ഷിണാഫ്രിക്കയില്‍ ലോകകപ്പില്‍ സ്പെയിനിന്‍റെ കിരീടധാരണം കൃത്യമായി പ്രവചിച്ചതോടെയാണ് പോള്‍ താരമായത്. പോളിനു ശേഷം നിരവധി ജീവികള്‍ പ്രവാചകരായി എത്തിയിട്ടുണ്ടെങ്കിലും പോളിന്‍റെ താര പരിവേഷം ഇതുവരെ ആരും ... Read more

ഖത്തര്‍ അന്താരാഷ്ട്ര ഭക്ഷ്യമേളയ്‌ക്കൊരുങ്ങുന്നു

നാവിന് രുചിക്കൂട്ടുകള്‍ ഒരുക്കുവാന്‍ ഒന്‍പതാമത് ഖത്തര്‍ അന്താരാഷ്ട്ര ഭക്ഷ്യ (ക്വിഫ്) മേള മാര്‍ച്ച പതിനഞ്ചിന് തുടക്കമാകും. ഷൊറാട്ടണ്‍ ഹോട്ടല്‍ പാര്‍ക്കില്‍ ഖത്തര്‍ ടൂറിസത്തിന്റെ നേതൃത്വത്തിലാണ് പതിനൊന്ന് ദിവസം നീണ്ട് നില്‍ക്കുന്ന മേള നടക്കുന്നത്. മേളയിലെ പ്രധാന സവിശേഷതകള്‍ 117 സ്റ്റാളുകളും, ഭക്ഷണ ട്രക്കുകളും, ട്രോളികളുമാണ്.80,000 മീറ്റര്‍ വിസ്തൃതിയുള്ള പാര്‍ക്കില്‍ നടക്കുന്ന മേളയില്‍ കഴിഞ്ഞ വര്‍ഷത്തിനെക്കാള്‍ പ്രദര്‍ശക പങ്കാളിത്തത്തില്‍ 35 ശതമാനം വര്‍ധനവുണ്ടായി എന്ന് ഷെറാട്ടണ്‍ ഹോട്ടലില്‍ നടന്ന വാര്‍ത്തസമ്മേളനത്തില്‍ ക്യു.ടി.എ അധികൃതര്‍ അറിയിച്ചു. രാജ്യത്ത് നടക്കുന്ന ഏക അന്താരാഷ്ട്ര ഭക്ഷ്യമേളയാണ് ക്വിഫ്. ഭക്ഷ്യമേളയിലൂടെ ലോകത്തിന്റെ വിവിധ ഭാഗത്ത് നിന്നുള്ള വ്യത്യസ്ത രുചികളും, സാംസ്‌കാരിക അനുഭവങ്ങളുമാണ് സന്ദര്‍ശകര്‍ക്ക് നല്‍കുന്നതെന്നും, കൂടാതെ ലോകത്തിന്റെ വിവിധ ഇടങ്ങളില്‍ നിന്നുള്ള സംസ്‌ക്കാരങ്ങളുടെ ആഘോവും കൂടിയാണ് ഭക്ഷ്യമേളയിലൂടെ നടക്കുന്നതെന്ന് ക്യു.ടി.എ ചീഫ് മാര്‍ക്കറ്റിങ് പ്രമോഷന്‍ ഓഫീസര്‍ റാഷിദ് അല്‍ ഖുറേസി പറഞ്ഞു. അടുത്ത ഖത്തര്‍ ടൂറിസം മേഖലാ നയമായ 2030ാണ് ക്വിഫില്‍ നിലകൊള്ളുന്നതെന്നും ക്വിഫിലൂടെ ലോകത്തെ രാജ്യം സ്വാഗതം ... Read more

പൂക്കളുടെ വിസ്മയം തീര്‍ത്ത് യാമ്പു പുഷ്‌പോത്സവം

പന്ത്രണ്ടാമത് യാമ്പു ഫ്‌ളവേഴ്‌സ് ആന്‍ഡ് ഗാര്‍ഡന്‍സ് ഫെസ്റ്റിവലിന് നിറപകിട്ടോടെ തുടക്കം. ഇനിയുള്ള മൂന്നാഴ്ച്ചക്കാലം ചെങ്കടല്‍ തീരത്തെ പെട്രോസിറ്റി പൂക്കളുടെ മായക്കാഴ്ച്ചയില്‍ മുങ്ങും.റിഫൈനറി പുക തുപ്പുന്ന യാമ്പു നഗരമാണ് പുഷ്‌പോത്സവത്തിനായി അണിഞ്ഞെരുങ്ങിയത്. രണ്ടു തവണ ഗിന്നസ് റെക്കോഡിന് അര്‍ഹമായ യാമ്പു പുഷ്‌പോത്സവം ഈ വര്‍ഷം യാമ്പു റോയല്‍ കമ്മിഷന്‍ എക്‌സിക്യൂട്ടിവ് പ്രസിഡന്റ് ഡോ. അലാഅ് അബ്ദുല്ല നസ്വീഫ് ആണ് ഉദ്ഘാടനം ചെയ്തത്. പുഷ്‌പോത്സവത്തിന്റെ ആദ്യ ദിവസം തന്നെ യാമ്പുവിന് പുറമെ ജിദ്ദ, മക്ക, ത്വായിഫ്, മദീന തുടങ്ങിയ പരിസര നഗരങ്ങളില്‍ നിന്ന് ആയിര കണക്കിന് വിനോദ സഞ്ചാരികളാണ് പുഷ്‌പോത്സവം ആസ്വദിക്കാന്‍ എത്തിയത്. യാമ്പു- ജിദ്ദ ഹൈവേയോട് ചേര്‍ന്ന് അല്‍ മുനാസബാത്ത് പാര്‍ക്ക് വിവിധയിനം പൂക്കളും മനോഹരമായ സസ്യങ്ങളുടെയും വിശാലമായ ശേഖരം കൊണ്ട് വര്‍ണ്ണാഭമാക്കി തീര്‍ത്തത്. 10712.75 സ്‌ക്വര്‍ മീറ്റര്‍ വിസ്തൃതിയില്‍ റോയല്‍ കമ്മീഷന്റെ ലാന്റ് സ്‌കേപ്പിങ്ങ് ആന്‍ഡ് ഇറിഗേഷന്‍ വിഭാഗമാണ് പുഷ്‌പോത്സവം ഒരുക്കിയത്. ഇരുനൂറോളം രാജ്യാന്തര കമ്പനികളുടെ സ്റ്റാളുകള്‍, കിളികളുടെയും പൂമ്പാറ്റകളുടെയും പാര്‍ക്കുകള്‍ ... Read more