Category: Festival and Events
ക്രിക്കറ്റ് മാമാങ്കത്തിന് ഒരുങ്ങി അസോസിയേഷൻ ഓഫ് പ്രൊഫഷണൽസ് ഇൻ ടൂറിസം
ടൂറിസം രംഗത്തെ സജീവ സാന്നിധ്യമായിരുന്ന മധുവിന്റെ ഓര്‍മ്മയ്ക്കായി നടത്തി വരുന്ന ഓള്‍ കേരള ക്രിക്കറ്റ് ടൂര്‍ണമെന്റിനൊരുങ്ങി ടൂറിസം മേഖല. തുടര്‍ച്ചയായി ഇത് അഞ്ചാം തവണയാണ് ക്രിക്കറ്റ് ടൂര്‍ണമെന്റ് നടക്കുന്നത് . മെയ് ഒന്നിന് ആരംഭിക്കുന്ന മത്സരത്തില്‍ ടൂറിസംരംഗത്ത് നിന്നുള്ള എല്ലാ മേഖലയിലെ പ്രമുഖ ടീമുകളും മത്സരിക്കും. ഈ വര്‍ഷം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഗ്രൗണ്ടില്‍ നടക്കുന്ന മത്സരത്തില്‍ 22 ടീമുകളാണ് മാറ്റുരയ്ക്കാന്‍ പോകുന്നത്. അസോസിയേഷൻ ഓഫ് പ്രൊഫഷണൽസ് ഇൻ ടൂറിസം സംഘടിപ്പിക്കുന്ന മത്സരം സ്‌പോണ്‍സര്‍ ചെയ്യുന്നത് ചോലന്‍ ടൂര്‍സാണ്. മെയ് ആറിന് നടക്കുന്ന ഫൈനല്‍ മത്സരത്തില്‍ വിജയികളാകുന്ന ടീമിന് 35000 രൂപയും ട്രോഫിയും, റണ്ണേഴ്‌സ് അപ് വിജയികള്‍ക്ക് 20000 രൂപയും ട്രോഫിയുമാണ് സമ്മാനം. ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ വിശദ വിവരവങ്ങള്‍ക്കായി ഫോണ്‍: 9995822868
ചിത്രാപൗര്‍ണമിക്കൊരുങ്ങി മംഗളാദേവി
മംഗളാദേവി കണ്ണകി ക്ഷേത്രത്തിലെ ചിത്രാപൗര്‍ണമി ഉത്സവം വെള്ളിയാഴ്ച നടക്കും. പെരിയാര്‍ വന്യജീവിസങ്കേതത്തിന്റെ കാതല്‍ മേഖലയിലാണ് ക്ഷേത്രം. ഇടുക്കി, തേനി കളക്ടര്‍മാരുടെ നേതൃത്വത്തില്‍ വന്‍ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. വെള്ളിയാഴ്ച രാവിലെ 5.30 മുതല്‍ പഞ്ചായത്ത് ബസ് സ്റ്റാന്‍ഡില്‍ പ്രവര്‍ത്തിക്കുന്ന കൗണ്ടറില്‍ നിന്നും അതിര്‍ത്തി ചെക്ക് പോസ്റ്റില്‍ നിന്നും തീര്‍ഥാടകര്‍ക്ക് പാസ് ലഭിക്കും. രാവിലെ ആറുമുതല്‍ ഉച്ചകഴിഞ്ഞ് മൂന്നുവരെ കുമളി പഞ്ചായത്ത് ബസ് സ്റ്റാന്‍ഡില്‍ നിന്ന് ട്രിപ്പ് ജീപ്പുകള്‍ സര്‍വീസ് നടത്തും. കുമളിയില്‍ നിന്ന് ക്ഷേത്രത്തിലേക്കും തിരിച്ചുമുള്ള തീര്‍ഥാടക യാത്രാനിരക്ക് ഒരാള്‍ക്ക് ഒരു വശത്തേക്ക് 100 രൂപയാണ്. ടാക്‌സിയുടെ നിരക്ക് 2000 രൂപയാണ്. മോട്ടോര്‍വാഹന വകുപ്പിന്റെ പാസുള്ള വാഹനങ്ങള്‍ മാത്രമേ കടത്തിവിടൂ. വനമേഖലയായതിനാല്‍ ഉച്ചഭാഷിണിയോ ലൗഡ് സ്പീക്കറുകളോ അനുവദനീയമല്ല. പ്ലാസ്റ്റിക്കിന് കര്‍ശന നിയന്ത്രണമുണ്ട്. ഭക്ഷണം കൊണ്ടുവരുന്നവര്‍ ഇലയിലോ കടലാസിലോ ആയിരിക്കണം. വനമേഖലയില്‍ ഫോട്ടോഗ്രഫി, വീഡിയോഗ്രാഫി എന്നിവ അനുവദനീയമല്ല. പ്ലാസ്റ്റിക് കുപ്പികളില്‍ കുടിവെള്ളം കൊണ്ടുപോകാന്‍ പാടില്ല. അഞ്ച് ലിറ്റര്‍ ക്യാനുകള്‍ ആവശ്യമെങ്കില്‍ ഉപയോഗിക്കാം. ഉത്സവദിവസം വിവിധ ... Read more
കുട്ടികളുടെ രാജ്യാന്തര ചലച്ചിത്രമേള മേയ് 10 മുതല്‍ 16 വരെ
രണ്ടാമതു കുട്ടികളുടെ രാജ്യാന്തര ചലച്ചിത്രമേള (ഐസിഎഫ്എഫ്‌കെ) മേയ് 10 മുതല്‍ 16 വരെ നടക്കും. സംസ്ഥാന ശിശുക്ഷേമ സമിതി സംഘടിപ്പിക്കുന്ന മേള കൈരളി ,നിള, ശ്രീ, കലാഭവന്‍, ടഗോര്‍ തിയറ്ററുകളിലും നിശാഗന്ധി ഓഡിറ്റോറിയത്തിലുമായി നടക്കുക. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ഇരുനൂറിലേറെ സിനിമകള്‍ ഏഴു ദിവസങ്ങളിലായി പ്രദര്‍ശിപ്പിക്കും. രാജ്യാന്തര പ്രശസ്തരായ സംവിധായകരും അഭിനേതാക്കളും പിന്നണി പ്രവര്‍ത്തകരും പങ്കെടുക്കും. ആദിവാസി മേഖല, ചേരിപ്രദേശങ്ങള്‍, അനാഥാലയങ്ങള്‍ എന്നിവിടങ്ങളില്‍ കഴിയുന്ന കുട്ടികളെ തിരുവനന്തപുരത്തു പാര്‍പ്പിച്ചു മേളയില്‍ പങ്കെടുപ്പിക്കുമെന്നു ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി എസ്.പി. ദീപക് അറിയിച്ചു. 16,000 കുട്ടികള്‍ മേളയ്‌ക്കെത്തുമെന്നാണു പ്രതീക്ഷ. ദിവസവും വൈകിട്ട് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ പൊതുജനങ്ങള്‍ക്കായയി സൗജന്യ പ്രദര്‍ശനമുണ്ടാകും. മേളയിലേക്കു കുട്ടികള്‍ നിര്‍മിച്ച ഹ്രസ്വ ചലച്ചിത്രങ്ങളുടെ എന്‍ട്രി ക്ഷണിച്ചു. മലയാളം, ഇംഗ്ലിഷ് പോസ്റ്റര്‍ ഡിസൈനുകളും ക്ഷണിച്ചിട്ടുണ്ട്. വിവരങ്ങള്‍ക്ക്: 0471-2324932, 2324939.
കോമരക്കൂട്ടങ്ങളുടെ കാവുതീണ്ടലിനായി കുരുംബക്കാവ് ഒരുങ്ങി
ചെമ്പട്ടണിഞ്ഞ കോമരക്കൂട്ടങ്ങളുടെ അരമണിശബ്ദം ഉയര്‍ന്നുതുടങ്ങിയ ശ്രീകുരുംബക്കാവില്‍ വിവിധ ആചാരാനുഷ്ഠാനങ്ങള്‍ക്കായി പരമ്പരാഗത അവകാശികള്‍ വ്രതനിഷ്ഠയോടെയുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു. തൃച്ചന്ദനച്ചാര്‍ത്ത് പൂജയ്ക്കും അശ്വതി കാവുതീണ്ടലിനുമായി ശ്രീകുരുംബക്കാവിലെത്തുന്ന കോമരക്കൂട്ടങ്ങള്‍ക്കായി അവകാശത്തറകളും കാവുതീണ്ടലിന് അനുമതി നല്‍കാനായി വലിയതമ്പുരാന്‍ ഉപവിഷ്ടനാകുന്ന നിലപാടുതറയും ഒരുങ്ങിക്കഴിഞ്ഞു. ചരിത്രവും ഐതിഹ്യവും ഇഴചേരുന്ന ഭരണി ഉത്സവച്ചടങ്ങുകളില്‍ നിര്‍ണായകസ്ഥാനമാണ് നിലപാടുതറയ്ക്കും അവകാശത്തറകള്‍ക്കുമുള്ളത്. ക്ഷേത്രസങ്കേതത്തില്‍ എഴുപതോളം അവകാശത്തറകളുണ്ട്. ഇതില്‍ ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്നത് കിഴക്കേനടയിലെ നടപ്പന്തലിനോട് ചേര്‍ന്നുള്ള വൃത്താകൃതിയിലുള്ള നിലപാടുതറയാണ്. ഈ തറയില്‍ എഴുന്നള്ളിയാണ് വലിയതമ്പുരാന്‍ അശ്വതി കാവുതീണ്ടലിന് അനുമതി നല്‍കുക. അശ്വതിനാളിലെ തൃച്ചന്ദനച്ചാര്‍ത്ത് പൂജകള്‍ കഴിഞ്ഞ് അടികള്‍മാരോടും ക്ഷേത്രം തന്ത്രിയോടുമൊപ്പം കിഴക്കേനടയിലൂടെ പുറത്തിറങ്ങുന്ന തമ്പുരാന്‍ നിലപാടുതറയില്‍ ഉപവിഷ്ടനാകും. തുടര്‍ന്ന് കോയ്മ ചുവന്ന പട്ടുകുടനിവര്‍ത്തി കാവുതീണ്ടുവാന്‍ അനുവാദം അറിയിക്കുന്നതോടെയാണ് തീണ്ടല്‍ നടക്കുക. കാവുതീണ്ടുന്ന കോമരക്കൂട്ടങ്ങളും ഭക്തജനങ്ങളും നിലപാടുതറയിലെത്തി തമ്പുരാന്റെ അനുഗ്രഹം വാങ്ങും. ക്ഷേത്രം ഉദ്യോഗസ്ഥര്‍ക്കും പോലീസ്-റവന്യൂ അധികൃതര്‍ക്കും ഇവിടെവെച്ചാണ് തമ്പുരാന്‍ പുടവ സമ്മാനിക്കുക. അവകാശത്തറകളെല്ലാം ഓരോ ദേശക്കാരുടേതാണ്. ഭരണിനാളുകളില്‍ അവകാശികളല്ലാത്ത മറ്റു ദേശക്കാര്‍ക്കോ ഭക്തര്‍ക്കോ അവകാശത്തറകളില്‍ പ്രവേശനമുണ്ടാകില്ല. വടക്കന്‍ ... Read more
കലയുടെ വസന്തമൊരുക്കി ആര്‍ട്ട് ദുബൈ ഇന്ന് ആരംഭിക്കും
കലയുടെ വിവിധഭാവങ്ങള്‍ വിരിയുന്ന ആര്‍ട്ട് ദുബൈ 2019 ഇന്ന് തുടങ്ങും. പ്രാദേശിക-അന്താരാഷ്ട്ര കലാകാരന്മാരെ ഒരുമിപ്പിക്കുന്ന മേളയുടെ 13-ാം പതിപ്പ് ഒട്ടേറെ പുതുമകളുമായാണ് അരങ്ങേറുന്നത്. അബുദാബി, ദുബൈ, ഷാര്‍ജ എന്നീ മൂന്ന് എമിറേറ്റുകളിലെ 80-ഓളം വേദികളിലായാണ് കലാവാരം ആഘോഷിക്കപ്പെടുന്നത്. 41 രാജ്യങ്ങളില്‍നിന്നുള്ള 90 പ്രശസ്ത ഗാലറികള്‍ പങ്കെടുക്കുന്നു എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. 500-ലധികം കലാസൃഷ്ടികള്‍ പ്രദര്‍ശിപ്പിക്കും. സമകാലിക-ആധുനിക കലകളെ ബന്ധപ്പെടുത്തുന്ന വിവരണങ്ങളും ചര്‍ച്ചകളും പരിപാടികളുമായി നടക്കുന്ന ഗ്ലോബല്‍ ആര്‍ട്ട് ഫോറം കുട്ടികള്‍ക്കും കലാപ്രേമികള്‍ക്കും പ്രയോജനപ്പെടും. യു.എ.ഇ. നൗ, റെസിഡന്റ്സ് എന്നീ വിഭാഗങ്ങള്‍ പുതുതായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. മദീനത്ത് ജുമേരയില്‍ നടക്കുന്ന പ്രദര്‍ശനത്തിലെ ഗാലറി വിഭാഗത്തില്‍ മിഡില്‍ ഈസ്റ്റ്, ഏഷ്യ, ആഫ്രിക്ക എന്നിവിടങ്ങളില്‍ നിന്നുള്ള 20 -ാം നൂറ്റാണ്ടിലെ പ്രമുഖരുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. യു.എ.ഇ.യില്‍ നിന്നുള്ള കലാകാരന്മാരുടെയും ഓണ്‍ലൈന്‍ കൂട്ടായ്മകളുടേയും സൃഷ്ടികളാണ് യു.എ.ഇ. നൗ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുക. ദുബൈ കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ ശേഖരത്തിലുള്ള സഹിഷ്ണുതയുടെ ... Read more
കൊച്ചി ബിനാലെ ഇനി 28 ദിവസം കൂടി
ലോകോത്തര കലാസൃഷ്ടികളുമായി നാലാമതു കൊച്ചി ബിനാലെ ഇന്ന് 80-ാം പ്രദര്‍ശനദിനത്തിലേക്കു കടക്കുമ്പോള്‍ ഇതുവരെ കലാമാമാങ്കം കാണാനെത്തിയവരുടെ എണ്ണം 4.5 ലക്ഷം കടന്നു. 10 വേദികളില്‍ തുടരുന്ന ബിനാലെ പ്രദര്‍ശനം അവശേഷിക്കുന്നത് 28 നാള്‍. ഡിസംബര്‍ 12ന് ആരംഭിച്ച ബിനാലെയ്ക്ക് 29നു തിരശീല വീഴും. പ്രളയാനന്തര പുനര്‍നിര്‍മാണത്തിന്റെ തിരക്കിലും ബിനാലെ കാണാനെത്തിയവരുടെ എണ്ണത്തില്‍ കുറവില്ല. കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ സംഘടിപ്പിക്കുന്ന ബിനാലെയ്ക്കു സംസ്ഥാന സര്‍ക്കാരിന്റെയും ടൂറിസം വകുപ്പിന്റെയും സഹകരണമുണ്ട്. കഴിഞ്ഞ 3 ബിനാലെകളില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ 250 കലാകാരന്മാരുടെ 300 സൃഷ്ടികള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ആദ്യ 3 ബിനാലെകളിലായി 10 ലക്ഷത്തിലേറെ സന്ദര്‍ശകര്‍ കൊച്ചി ബിനാലെയില്‍ എത്തിയതായാണു കണക്ക്. കഴിഞ്ഞ ബിനാലെ കാണാനെത്തിയത് 5.82 ലക്ഷം പേരാണ്. ജനങ്ങളുടെ പിന്തുണയാണു കൊച്ചി ബിനാലെയുടെ പ്രത്യേകത. അതുകൊണ്ടുതന്നെ, സന്ദര്‍ശകനു കേള്‍ക്കാനും കാണാനും പങ്കുവയ്ക്കാനും കഴിയുന്ന പ്രതിഷ്ഠാപനങ്ങള്‍ക്കാണു കൂടുതല്‍ പ്രാധാന്യം നല്‍കിയത്. 32 രാജ്യങ്ങളില്‍നിന്ന് 138 കലാകാരന്മാരുടെ സൃഷ്ടികള്‍ പ്രദര്‍ശനത്തിനെത്തിയ ഇത്തവണത്തെ ബിനാലെയില്‍ കൂടുതലും വനിതകളുടെ ... Read more
ജടായുവിനെ പകര്‍ത്തി ദേശീയ കാര്‍ട്ടൂണിസ്റ്റുകള്‍
കാര്‍ട്ടൂണ്‍ ഇഷ്ടപ്പെടുന്നവര്‍ക്കായി ജടായുവില്‍ ഒരു കൗതുക ദിനം . ചടയമംഗലം ജടായു എര്‍ത്ത് സെന്ററില്‍ ഇന്നലെ ദേശീയ തലത്തില്‍ പ്രശസ്തരായ 25 ഓളം കാര്‍ട്ടൂണിസ്റ്റുകള്‍ ഒരുമിച്ചു ജടായുവിനെ പകര്‍ത്തി. ജടായു എര്‍ത്ത് സെന്ററിന്റെ ക്ഷണപ്രകാരമാണ് ഇവര്‍ ജടായുപാറ സന്ദര്‍ശിച്ചത്. കാഴ്ചകള്‍ പകര്‍ത്താനെത്തിയ കലാകാരന്മാരൊക്കെയും ദേശീയ തലത്തിലും അന്തര്‍ ദേശീയ തലത്തിലും പ്രശസ്തരായവരാണ്. കാണികളുടെ ഇടയില്‍ ഇരുന്ന് തത്സമയം ജടായുവിനെ ഇവര്‍ അവരവരുടെ കാഴ്ചപ്പാടിലാണ് വരച്ചത്. പ്രശസ്ത കാര്‍ട്ടൂണിസ്റ്റുകള്‍ ആയ മനോജ് സിന്‍ഹ (ഹിന്ദുസ്ഥാന്‍ ടൈംസ് ), ഡോ.രോഹിത് ഫോരെ (ഫിനാന്‍ഷ്യല്‍ ടൈംസ് ), മനോജ് ചോപ്ര(കശ്മീര്‍ ടൈംസ് ), സന്ദീപ് അദ്വാരിയു (ടൈംസ് ഓഫ് ഇന്ത്യ ), സുബ്ഹാനി (ഡെക്കാന്‍ ക്രോണിക്കിള്‍) തുടങ്ങിയവരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്. കൂടാതെ മലയാളത്തിലെ പ്രശസ്തരായ കാര്‍ട്ടൂണിസ്റ്റുകളും പങ്കെടുത്തു. കാണികള്‍ക്കും ഈ കാഴ്ച കാണാനും, ആശയവിനിമയം നടത്താനും അവസരം ലഭിച്ചിരുന്നു. ഇന്ത്യയിലെ വിനോദസഞ്ചാരമേഖലയിലെ പുത്തന്‍ വിനോദസഞ്ചാര കേന്ദ്രം ആയി ജടായു എര്‍ത്ത് സെന്റര്‍ മാറുകയാണ്. ജടായുവിനെ സാംസ്‌കാരിക ... Read more
പൂരത്തിനൊരുങ്ങി തീരം; ശംഖുമുഖം ബീച്ച് കാര്‍ണിവലിന് ഇന്ന് തുടക്കം
കോര്‍പറേഷനു കീഴിലുള്ള ശംഖുമുഖം ആര്‍ട് മ്യൂസിയത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ബീച്ച് കാര്‍ണിവലിന് ഇന്ന് തുടക്കം. ശംഖുമുഖം തീരത്തെ വിവിധ നിറങ്ങളില്‍ ആറാടിക്കുന്ന സിംക്രണൈസ്ഡ് ലൈറ്റിങാണ് ബീച്ച് കാര്‍ണിവലിന്റെ ഏറ്റവും വലിയ ആകര്‍ഷണം. 28 വരെ ബീച്ച് കാര്‍ണിവല്‍ നീളും. എല്ലാ ദിവസവും വൈകിട്ട് വിവിധ കായിക മല്‍സരങ്ങളും രാത്രി കലാപരിപാടികളും അരങ്ങേറും. തലസ്ഥാന നഗരത്തില്‍ ആദ്യമായാണ് ഇത്തരമൊരു പരിപാടി സംഘടിപ്പിക്കപ്പെടുന്നത്. തിരുവനന്തപുരം മുനിസിപ്പല്‍ കോര്‍പ്പറേഷനോടൊപ്പം വൈലോപ്പള്ളി സംസ്‌കൃതി ഭവന്‍, ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ എന്നിവയും ബീച്ച് കാര്‍ണിവലില്‍ കൈകോര്‍ക്കുന്നുണ്ട്. ഇന്ന് വൈകീട്ട് ആറിന് മന്ത്രി എ കെ ബാലന്‍ കാര്‍ണിവല്‍ ഉദ്ഘാടനം ചെയ്യും. മേയര്‍ വി കെ പ്രശാന്ത് അധ്യക്ഷത വഹിക്കും. കലാ വിന്യാസങ്ങള്‍, ഫുഡ് കോര്‍ട്ട്, ആരോഗ്യ പ്രദര്‍ശനം, പുസ്തകമേള എന്നിവയും ബീച്ച് കാര്‍ണിവലിന്റെ ഭാഗമായുണ്ട്. കാര്‍ണിവലില്‍ എത്തുന്നവരുടെ പോര്‍ട്രെയ്റ്റുകള്‍ ചിത്രകലാ വിദ്യാര്‍ഥികള്‍ തല്‍സമയം വരച്ചുനല്‍കും. ബീച്ച് കാര്‍ണിവലിലേക്കുള്ള പ്രവേശനം സൗജന്യമാണ്. ശംഖുമുഖം ആര്‍ട് മ്യൂസിയത്തില്‍ നടന്നുവരുന്ന ‘ബോഡി’ ... Read more
എയ്‌റോ ഇന്ത്യയ്ക്ക് ഇന്ന് ആരംഭം
പ്രതിരോധ, സിവിലിയന്‍ വ്യോമയാന വിപണിയുടെ റണ്‍വേ ഇന്നു തുറക്കുകയായി. 12-ാമത് എയ്‌റോ ഇന്ത്യ വ്യോമപ്രദര്‍ശനത്തിന് ഇന്ന് യെലഹങ്ക വ്യോമസേനാ താവളത്തില്‍ തുടക്കം. പ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമന്‍ ഉദ്ഘാടനം ചെയ്യും. ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡ് (എച്ച്എഎല്‍) വികസിപ്പിച്ച ഇന്ത്യയുടെ സ്വന്തം ലഘു യുദ്ധവിമാനമായ തേജസ് ഉള്‍പ്പെടെ 61 വിമാനങ്ങളാണ് ഇക്കുറി അണിനിരക്കുന്നത്. 24 വരെയാണ് പ്രദര്‍ശനം. അഭ്യാസക്കാഴ്ചകള്‍ക്കു പുറമേ വിമാനങ്ങളുടെ നിശ്ചല പ്രദര്‍ശനവും ഒരുക്കിയിട്ടുണ്ട്. 3 റഫാല്‍ വിമാനങ്ങള്‍ ഇക്കുറി രംഗം കൊഴുപ്പിക്കാനെത്തും. ഇന്ത്യയുടെ മിഗ്-21 സ്‌ക്വാഡ്രനുകള്‍ ഉപേക്ഷിക്കുന്നതിന്റെ ഭാഗമായി 36 റഫാല്‍ വിമാനങ്ങള്‍ വാങ്ങുന്ന കരാര്‍ വലിയ ചര്‍ച്ചയായിരിക്കെയാണ്, ഇവയുടെ പ്രദര്‍ശനം. അണ്വായുധം വഹിക്കാന്‍ ശേഷിയുള്ള ഇന്ത്യയുടെ സുഖോയ്-30 എംകെഐ, ബോയിങ്ങിന്റെ എഫ്എ -18 എഫ് സൂപ്പര്‍ ഹോണറ്റ്, എഫ്-16 ഫൈറ്റിങ് ഫാല്‍ക്കണ്‍, ബി-52 സ്ട്രാറ്റോഫോര്‍ട്രെസ് ബോംബര്‍, എച്ചടിടി -40 ബേസിക് ട്രെയിനര്‍ എയര്‍ക്രാഫ്റ്റ്, അഡ്വാന്‍സ്ഡ് ലൈറ്റ് ഹെലികോപ്റ്റര്‍ രുദ്ര, ലൈറ്റ് യൂട്ടിലിറ്റി ഹെലികോപ്റ്റര്‍ (എല്‍യുഎച്ച്), ലഘു യുദ്ധ ഹെലികോപ്റ്റര്‍ ... Read more
പൊങ്കാലയ്‌ക്കൊരുങ്ങി അനന്തപുരി; പ്രാര്‍ത്ഥനയോടെ ആയിരങ്ങള്‍
കുംഭമാസത്തിലെ പൂരം നാളും പൗര്‍ണമിയും ചേരുന്ന ഇന്ന് ആറ്റുകാല്‍ പൊങ്കാല. മധുരാ നഗരത്തെ ചുട്ടെരിച്ച് മടങ്ങിയ കണ്ണകിയെ സ്ത്രീകള്‍ പൊങ്കാലയര്‍പ്പിച്ച് സ്വീകരിച്ചുവെന്നാണ് പൊങ്കാലയുടെ ഒരു ഐതിഹ്യം. തോറ്റംപാട്ടിന്റെ ശീലുകളില്‍ പാണ്ഡ്യരാജ്യ നിഗ്രഹത്തോടെ കണ്ണകീ ചരിത്രം പൂര്‍ണമാകുമ്പോള്‍ പൊങ്കാല ചടങ്ങുകള്‍ക്ക് തുടക്കമാകും. രാവിലെ 10 15ന് പണ്ടാര അടുപ്പില്‍ തീ കൊളുത്തുന്നതോടെ തുടക്കമാവുന്ന പൊങ്കാലയ്ക്ക് അരിയും പയറും ഒരുക്കി ആയിരക്കണക്കിന് സ്ത്രീകളാണ് തലസ്ഥാനനഗരിയില്‍ അടുപ്പ് കൂട്ടി കാത്തിരിക്കുന്നത്. ഉച്ചയ്ക്ക് 2.15നാണ് പൊങ്കാല നേദിക്കുന്ന ചടങ്ങ്. ആയിരക്കണക്കിന് ഭക്തരാണ് ഇന്ന് രാവിലെ ആറ്റുകാലിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. ബാരിക്കേഡുകള്‍ വെച്ചും കയറുകെട്ടിയും തിരക്ക് നിയന്ത്രിക്കുന്നതിനും ഭക്തര്‍ക്ക് സുഗമമായ ദര്‍ശനം നടത്തുന്നതിനുള്ള സൗകര്യം പൊലീസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. പൊങ്കാല പ്രമാണിച്ച് തലസ്ഥാനനഗരം പൂര്‍ണമായും സുരക്ഷാവലയത്തിലാണ്. വനിതാ പൊലീസുകാരടക്കം 3700 ലേറെ സുരക്ഷാ ഉദ്യോഗസ്ഥരെയാണ് തലസ്ഥാനത്ത് വിന്യസിച്ചിരിക്കുന്നത്. സുരക്ഷ ഉറപ്പാക്കാന്‍ സിസിടിവി ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്. ശ്രീകോവിലിനുള്ളില്‍ നിന്നും പകരുന്ന തീ മേല്‍ശാന്തി തിടപ്പള്ളിയിലെ അടുപ്പിലേക്കും സഹ മേല്‍ശാന്തി പണ്ടാര അടുപ്പിലേക്കും പകരുന്നതോടെയാണ് ... Read more
നൈസാമിന്റെ ജേക്കബ് ഡയമണ്ട് വീണ്ടും കാഴ്ചയ്‌ക്കെത്തുന്നു
ഹൈദരാബാദ് നൈസാം ‘പേപ്പര്‍ വെയ്റ്റായി’ ഉപയോഗിച്ചിരുന്ന ജേക്കബ് ഡയമണ്ട് വീണ്ടും കാഴ്ചയ്‌ക്കെത്തുന്നു. 11 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം നൈസാമിന്റെ ആഭരണങ്ങള്‍ നാഷനല്‍ മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിക്കുന്നത്. ഇന്നു മുതല്‍ മേയ് 5 വരെയാണു പ്രദര്‍ശനം. ഹൈദരാബാദിലെ നൈസാമിന്റെ ആഭരണ ശേഖരത്തില്‍പെട്ട ജേക്കബ് ഡയമണ്ട് ഉള്‍പ്പെടെ 173 വിശിഷ്ട വസ്തുക്കളാണു പ്രദര്‍ശിപ്പിക്കുക.വളകള്‍, കമ്മല്‍, നെക്ലസുകള്‍, ബെല്‍റ്റ്, മോതിരം, ബട്ടണ്‍ തുടങ്ങി സ്വര്‍ണ്ണത്തിലും വജ്രത്തിലും തീര്‍ത്ത മനോഹരമായ ആഭരണ അലങ്കാര വസ്തുക്കള്‍ ഇവിടെ കാണാം. ഗോള്‍ക്കോണ്ട ഖനിയില്‍ നിന്നുള്ള വജ്രങ്ങള്‍, കൊളംബിയന്‍ മരതകം, ബര്‍മീസ് പത്മരാഗം എന്നിവയെല്ലാം ഇക്കൂട്ടത്തിലുണ്ട്.നാഷനല്‍ മ്യൂസിയത്തില്‍ രാവിലെ 10 മുതല്‍ 6 വരെയാണു പ്രദര്‍ശനം. 50 രൂപയാണു പ്രവേശന ഫീസ്.
വിനോദസഞ്ചാരികള്‍ക്ക് ആഘോഷമാക്കാന്‍ ചാമ്പ്യന്‍സ് ബോട്ട് ലീഗുമായി ടൂറിസം വകുപ്പ്
ലോകപ്രശസ്തമായ കേരളത്തിന്റെ കായല്‍പരപ്പുകളില്‍ ഉത്സവഛായയുടെ പുത്തന്‍ അധ്യായങ്ങള്‍ രചിച്ച് ചാമ്പ്യന്‍സ് ബോട്ട് ലീഗ് (സിബിഎല്‍) ഈ വര്‍ഷകാലത്ത് നടത്തും. കേരളത്തിലെ പ്രധാന വള്ളംകളി മത്സരങ്ങളെ കോര്‍ത്തിണക്കി കഴിഞ്ഞ വര്‍ഷം നടത്താനിരുന്നതും പ്രളയത്തെത്തുടര്‍ന്ന് മാറ്റിവച്ചതുമായ സിബിഎല്‍ ഓഗസ്റ്റ് പത്തിനു തുടങ്ങി നവംബര്‍ ഒന്നിന് കേരളപ്പിറവി ദിനത്തില്‍ അവസാനിക്കുമെന്ന് സംസ്ഥാന ടൂറിസം വകുപ്പ് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. പൈതൃകസ്വഭാവം നിലനിറുത്തി നൂതനമായ മത്സരസ്വഭാവത്തോടെ സംസ്ഥാന ചുണ്ടന്‍വള്ളങ്ങള്‍ക്കുവേണ്ടിയുള്ള ലീഗ് കഴിഞ്ഞ വര്‍ഷം ആരംഭിക്കാനിരുന്നപ്പോള്‍തന്നെ രാജ്യാന്തര തലത്തില്‍ അത് ശ്രദ്ധിക്കപ്പെട്ടിരുന്നു. പ്രളയത്തെത്തുടര്‍ന്ന് മാറ്റിവച്ചെങ്കിലും അതേ അന്തരീക്ഷം നിലനിറുത്തി മുന്നോട്ടുപോകാനാണ് ടൂറിസം വകുപ്പ് തീരുമാനിച്ചിരിക്കുന്നത്. ഓണക്കാലം ഉള്‍പ്പെടുന്ന മൂന്നു മാസത്തെ ഉത്സവാന്തരീക്ഷത്തിന് മാറ്റു കൂട്ടുന്ന രീതിയില്‍ ഐപിഎല്‍ മാതൃകയില്‍ നടത്തുന്ന സിബിഎല്‍-ല്‍ 12 മത്സരങ്ങളുണ്ടായിരിക്കും. ആലപ്പുഴയില്‍ പുന്നമടക്കായലിലെ പ്രശസ്തമായ നെഹ്രു ട്രോഫി വള്ളംകളിയോടെ ലീഗിനു തുടക്കമാകും. തിരശീല വീഴുന്നത് കൊല്ലത്ത് അഷ്ടമുടിക്കായലില്‍ നടത്തുന്ന പ്രസിഡന്റ്‌സ് ട്രോഫി മത്സരത്തോടെയായിരിക്കും. ഒന്‍പത് ടീമുകളാണ് ആദ്യ ലീഗില്‍ മാറ്റുരയ്ക്കാനെത്തുന്നത്. ലീഗ് വിജയിക്ക് 25 ലക്ഷം ... Read more
തേഹ്രി ലേക്ക് ഫെസ്റ്റിവലിന്റെ വിശേഷങ്ങള്‍
സാഹസികത, നേരംപോക്ക്, അത്ഭുതം, യാത്ര.ഇതെല്ലാം ഒന്നിച്ച് ഒരിടത്ത് അനുഭവിക്കുവാന്‍ സാധിക്കുക എന്നത് ഇത്തിരി ബുദ്ധിമുട്ടുള്ള സംഗതിയാണ്. എന്നാല്‍ തേഹ്രി ലേക്ക് ഫെസ്റ്റിവലിലെത്തിയാല്‍ ഇതും നടക്കും. ഉത്തരാഖണ്ഡ് വിനോദ സഞ്ചാര വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തുന്ന തേഹ്‌റി ലേക്ക് ഫെസ്റ്റിവല്‍ ഫെബ്രുവരി മാസത്തില്‍ നടക്കുന്ന പ്രധാന ആഘോഷങ്ങളിലൊന്നാണ്. ഉത്തരാഖണ്ഡിന്റെ കാഴ്ചകള്‍ ആസ്വദിച്ച് ഒരു യാത്രയാണ് ലക്ഷ്യമെങ്കില്‍ ഇതാണ് പറ്റിയ സമയം. തേഹ്‌റി ലേക്ക് ഫെസ്റ്റിവലിന്റെ വിശേഷങ്ങളിലേക്ക്… തേഹ്‌റി ലേക്ക് ഫെസ്റ്റിവല്‍ ഏഷ്യയിലെ ഏറ്റവും വലിയ ലേക്ക് ഫെസ്റ്റിവലായി അറിയപ്പെടുന്നതാണ് തേഹ്‌റി ലേക്ക് ഫെസ്റ്റിവല്‍. ഉത്തരാഖണ്ഡിലെ ഏറ്റവും പ്രധാനപ്പെട്ട ആഘോഷങ്ങളിലൊന്നായി അറിയപ്പെടുന്ന ഇത് ആദ്യമായാണ് തണുപ്പു കാലമായ ഫെബ്രുവരിയില്‍ നടക്കുന്നത് എന്ന പ്രത്യേകതയും ഉണ്ട്. ഫെബ്രുവരി 25,26.27 തിയ്യതികളിലാണ് തേഹ്‌റി ലേക്ക് ഫെസ്റ്റിവല്‍ നടക്കുക. ഈ സമയത്ത് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും സന്ദര്‍ശകര്‍ എത്തിച്ചേരും എന്നാണ് കരുതുന്നത്. ജലവിനോദങ്ങള്‍ എല്ലാം ഒരിടത്ത് ഒരൊറ്റ കുടക്കീഴില്‍ ആസ്വദിക്കുവാന്‍ പറ്റിയ ഒരിടമായാണ് തേഹ്‌റി ഫെസ്റ്റിവലിനെ ആളുകള്‍ കാണുന്നത്. ... Read more
കണ്ണൂര്‍ ബീച്ച് റണ്‍ രജിസ്‌ട്രേഷന്‍ അവസാനഘട്ടത്തിലേക്ക്
നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് സംഘടിപ്പിക്കുന്ന ബീച്ച് റണ്ണിന്റെ രജിസ്‌ട്രേഷന്‍ അവസാന ലാപ്പിലേക്ക്. നാളെ വൈകിട്ട് രജിസ്‌ട്രേഷന്‍ അവസാനിക്കാനിരിക്കേ മുന്‍ എഡിഷനുകളിലേതിനെക്കാള്‍ ആവേശകരമായ പ്രതികരണമാണു ബീച്ച് റണ്‍ നാലാം എഡിഷനു ലഭിക്കുന്നത്. ദ് കണ്ണൂര്‍ ബീച്ച് റണ്‍ എന്ന ഫെയ്‌സ്ബുക്ക് പേജ് വഴി സമൂഹ മാധ്യമങ്ങളും ബീച്ച് റണ്ണിന്റെ പ്രചാരണം ഏറ്റെടുത്തു കഴിഞ്ഞു. വിദേശത്തുനിന്നുള്‍പ്പെടെയുള്ള പ്രഫഷനലുകളും കണ്ണൂര്‍ സ്വദേശികളും കണ്ണൂര്‍ ബീച്ച് റണ്ണിന് അഭിവാദ്യമര്‍പ്പിച്ചു പോസ്റ്റ് ചെയ്യുന്ന വിഡിയോകളും വ്യാപകമായി പ്രചരിക്കുന്നുണ്ട്. വിമാനത്താവളം വന്നതിനുശേഷമുള്ള ആദ്യ ബീച്ച് റണ്‍ എന്ന നിലയ്ക്കു വിദേശത്തുനിന്നും രാജ്യത്തെ മറ്റു നഗരങ്ങളില്‍നിന്നും വലിയ പങ്കാളിത്തമാണു സംഘാടകര്‍ പ്രതീക്ഷിക്കുന്നത്. ആരോഗ്യമുള്ള സമൂഹത്തിന് ആരോഗ്യകരമായ ജീവിതശൈലിയെന്ന മുദ്രാവാക്യം എന്ന മുദ്രാവാക്യമുയര്‍ത്തിയുള്ള ബീച്ച് റണ്ണിന് 10നു രാവിലെ 6നു പയ്യാമ്പലത്തു തുടക്കമാകും. രാജ്യാന്തര മാരത്തണ്‍ വേദികളില്‍ ഇന്ത്യയുടെ മുഖമായ ടി. ഗോപി ഫ്‌ലാഗ് ഓഫ് ചെയ്യും. എലീറ്റ് ആന്‍ഡ് ഇന്റര്‍നാഷനല്‍, അമച്വര്‍, ഹെല്‍ത്ത് റണ്‍ എന്നീ മൂന്നു വിഭാഗങ്ങളിലായാണു ... Read more
ബീമാപള്ളി ഉറൂസ്; നാളെ തുടക്കമാകും
ബീമാപള്ളിയിലെ ഉറൂസിന് വ്യാഴാഴ്ച തുടക്കമാകും. പത്തുനാള്‍ ബീമാപള്ളിയും പരിസരവും ഭക്തിയിലാഴും. ഉറൂസിന് മുന്നോടിയായി പള്ളിയും പരിസരവും ദീപപ്രഭയിലായി. രാവിലെ എട്ടിന് നടക്കുന്ന പ്രാര്‍ഥനയ്ക്കുശേഷം 8.30-ന് പള്ളിയങ്കണത്തില്‍നിന്ന് പട്ടണപ്രദക്ഷിണ ഘോഷയാത്ര പുറപ്പെടും. പത്തരയോടെ പള്ളിയില്‍ തിരികെയെത്തും. തുടര്‍ന്ന് സംസ്ഥാന ഹജ്ജ്കമ്മിറ്റി ചെയര്‍മാന്‍ സി.മുഹമ്മദ് ഫൈസിയുടെ നേതൃത്വത്തില്‍ പ്രാര്‍ഥന നടക്കും. 11 മണിയോടെ പത്തുദിവസത്തെ ഉറൂസിന് തുടക്കംകുറിച്ചുകൊണ്ട് ബീമാപള്ളി മുസ്‌ലീം ജമാഅത്ത് പ്രസിഡന്റ് എ.അഹമ്മദ്ഖനി ഹാജി പള്ളിമിനാരങ്ങളിലേക്ക് ഇരുവര്‍ണ പതാകയുയര്‍ത്തും. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, വി.എസ്.ശിവകുമാര്‍ എം.എല്‍.എ., മേയര്‍ വി.കെ.പ്രശാന്ത് എന്നിവര്‍ കൊടിയേറ്റ് ചടങ്ങില്‍ പങ്കെടുക്കുമെന്ന് ജമാഅത്ത് ഭാരവാഹികള്‍ അറിയിച്ചു. ഉറൂസ് സമാപനദിവസമായ 17-ന് പുലര്‍ച്ചെ 1.30-ന് പള്ളിയങ്കണത്തില്‍നിന്ന് പട്ടണപ്രദക്ഷിണ ഘോഷയാത്ര പുറപ്പെടും. വിശ്വാസികള്‍ അണിനിരക്കുന്ന ഘോഷയാത്രയില്‍ ആടയാഭരണങ്ങളാല്‍ അലങ്കരിച്ച കുതിരകള്‍, മുത്തുക്കുടയേന്തിയവര്‍, ദഫ്മുട്ടുകാര്‍ എന്നിവര്‍ പങ്കെടുക്കും. 4.30-ന് ഘോഷയാത്ര പള്ളിയില്‍ മടങ്ങിയെത്തും. ചീഫ് ഇമാം അല്‍ഹാജ് ഹസന്‍ അഷ്റഫി ഫാളില്‍ ബാഖവിയുടെ മുഖ്യകാര്‍മികത്വത്തില്‍ പ്രത്യേകപ്രാര്‍ഥന നടക്കും. തുടര്‍ന്ന് വിശ്വാസികള്‍ക്ക് അന്നദാന വിതരണവും നടത്തും. ... Read more