Category: Europe

ആഴക്കടലിനടിയില്‍ വിസ്മയങ്ങളൊളിപ്പിച്ചൊരു ഹോട്ടല്‍

കടനിടിയില്‍ പവിഴങ്ങള്‍ പതിച്ച കൊട്ടാരങ്ങളെക്കുറിച്ചും കല്പടവുകളെക്കുറിച്ചും രുചിയുള്ള കടല്‍ ഭക്ഷണം കിട്ടുന്ന ഭോജന ശാലകളെക്കുറിച്ചും അറബി കഥകളില്‍ വായിച്ചിട്ടുണ്ടാകും. ചുട്ടുപൊള്ളുന്ന നേരത്ത് കടലിനടിയിലിരുന്ന് ഒരു കപ്പ് ചായ നുകരുന്നത് ആലോചിക്കുമ്പോള്‍ തന്നെ അത്ഭുതമാകുന്നില്ലേ? കടലിനടിയില്‍ അങ്ങനെ ഒരു ഹോട്ടല്‍ പണിത് കടല്‍ കാഴ്ചകള്‍ കാണാന്‍ ഇഷ്ടമുള്ള സഞ്ചാരികളെ ക്ഷണിക്കുകയാണ് നോര്‍വേ. യൂറോപ്പിലെ ആദ്യ ‘അണ്ടര്‍വാട്ടര്‍’ ഹോട്ടലായ ‘അണ്ടര്‍’ ആഴ്ചകള്‍ക്കു മുന്‍പാണ് സഞ്ചാരികള്‍ക്കായി തുറന്നു കൊടുത്തത്. 18 ആഴ്ചകള്‍ നീണ്ട അധ്വാനത്തിലൊടുവിലാണ് കടലിനടിയില്‍ ഇത്തരം ഒരു ഹോട്ടല്‍ പ്രവര്‍ത്തന സജ്ജമാകുന്നത്.   സമുദ്ര നിരപ്പിന് അഞ്ച് മീറ്റര്‍ താഴെയാണ് ഹോട്ടലിന്റെ നില്‍പ്പ്. നോര്‍വെ തീരത്തിന് തൊട്ടടുത്തുള്ള ഈ ഹോട്ടലില്‍ ഭക്ഷണം കഴിക്കാനും വിശ്രമിക്കാനുമുള്ള മുറികളെല്ലാം സീ ബെഡില്‍ തന്നെയാണ്. അതിനാല്‍ തിരകളുടെ ചലനവും മല്‍സ്യങ്ങളുടെ സഞ്ചാരവും ആസ്വദിച്ചുകൊണ്ട് ഭക്ഷണം കഴിക്കാനാകും. നോര്‍വെയുടെ പ്രാദേശിക രുചികളും മറ്റ് കടല്‍ വിഭവങ്ങളുമാണ് ഈ ഹോട്ടലില്‍ വിളമ്പുന്നത്. മെനു സ്ഥിരം മാറിക്കൊണ്ടിരിക്കും. ഒരേ സമയം 35 മുതല്‍ ... Read more

ഐസ് ലാന്റിലെത്തിയാല്‍ ബിയറില്‍ നീരാടാം

യൂറോപ്പിലെ ഏറ്റവും വലിയ രണ്ടാമത്തെ ദ്വീപെന്ന സവിശേഷതയുള്ള ഐസ്ലാന്‍ഡില്‍ ജന്തുവൈവിധ്യം വളരെ കുറവെങ്കിലും കാഴ്ചകള്‍ക്കു യാതൊരു പഞ്ഞവുമില്ല. സജീവമായ അഗ്‌നിപര്‍വ്വതങ്ങള്‍ കാണാന്‍ കഴിയുന്ന നാടെന്ന പ്രത്യേകതയുണ്ട് ഈ ദ്വീപിന്. നീല ലഗൂണുകളും വെള്ളച്ചാട്ടങ്ങളും നോര്‍ത്തേണ്‍ ലൈറ്റ്‌സ് എന്നറിയപ്പെടുന്ന പ്രതിഭാസവുമൊക്കെ ഈ നാട്ടിലെ മനോഹര കാഴ്ചകളാണ്. അധിക ചെലവില്ലാതെ കാഴ്ചകള്‍ ആസ്വദിച്ചു മടങ്ങാന്‍ കഴിയുമെന്നതും ഐസ്ലാന്‍ഡിന്റെ പ്രത്യേകതയാണ്. കാഴ്ചകള്‍ കൊണ്ടു സമ്പന്നമാണ് ഐസ്ലാന്‍ഡ്. ചില്‍ഡ് ബിയര്‍ മിക്കവര്‍ക്കും വീക്കനെസ്സാണ്. ബിയര്‍ കുളിക്കാനും സൂപ്പറാണ്. കണ്ണുതള്ളേണ്ട. ബിയര്‍ ബാത്ത് ആരോഗ്യത്തിന് ഗുണകരമാണെന്ന് സാക്ഷ്യപ്പെടുത്തുന്നതാണ് ഐസ് ലാന്‍ഡിലെ ബിയര്‍ സ്പാ. ഐസ് ലാന്‍ഡിലെ ബ്ജോര്‍ഡബോഡിന്‍ എന്ന സ്പാ സെന്ററിലാണ് ബിയര്‍ ബാത് ഒരുക്കിയിരിക്കുന്നത്. ബിയര്‍ മുടിയുടെ ആരോഗ്യത്തിന് നല്ലതാണെന്നു തെളിയിക്കപ്പെട്ടതിന്റെ സൂചനയാണ് മാര്‍ക്കറ്റില്‍ ലഭ്യമായ ബിയര്‍ ഷാംപൂകള്‍. എന്നാല്‍ വലിയൊരു ബിയര്‍ ടബ്ബില്‍ കിടക്കുന്ന കാര്യമോ ബിയറിലുള്ള മുങ്ങിക്കുളി അതാണ് ബിയര്‍ സ്പാ. നിരവധി സഞ്ചാരികളാണ് ഇവിടെ ബിയര്‍ ബാത്തിനായി എത്തിച്ചേരുന്നത്. കംമ്പാല തടികളില്‍ നിര്‍മിച്ച ... Read more

ഗ്രിഫിനോ ടൗണ്‍; പോളണ്ടിലെ വടക്കോട്ട് വളഞ്ഞ മരങ്ങളുടെ നാട്

രണ്ടാം ലോകമഹായുദ്ധകാലത്ത് ജര്‍മന്‍ സൈന്യം തച്ചുതകര്‍ത്തതാണ് പോളണ്ടിലെ ഗ്രിഫിനോ ടൗണ്‍. അതിനോടു ചേര്‍ന്നുതന്നെ ഒരു വനപ്രദേശമുണ്ട്-ക്രൂക്ക്ഡ് ഫോറസ്റ്റ് എന്നാണിതിന് അധികൃതര്‍ നല്‍കിയിരിക്കുന്ന പേര്. പേരു സൂചിപ്പിക്കുന്നതു പോലെത്തന്നെ വളഞ്ഞ മരങ്ങളാണ് ഈ വനത്തിന്റെ പ്രത്യേകത. പക്ഷേ എല്ലാ മരങ്ങളിലുമില്ല, ഈ വനത്തിലെ 400 പൈന്‍ മരങ്ങളുടെ ഏറ്റവും താഴെയുള്ള തടിഭാഗമാണ് പുറത്തോട്ടു വളഞ്ഞരീതിയിലുള്ളത്. എല്ലാ വളവുകളും വടക്കോട്ടു തിരിഞ്ഞാണെന്ന പ്രത്യേകതയുമുണ്ട് വടക്കുപടിഞ്ഞാറന്‍ പോളണ്ടിലെ പേരുകേട്ട ടൂറിസ്റ്റ് കേന്ദ്രം കൂടിയാണിത്. പക്ഷേ എന്തുകൊണ്ടാണ് ഈ മരങ്ങളിങ്ങനെ എന്നു വിനോദസഞ്ചാരികള്‍ ചോദിച്ചാല്‍ ആര്‍ക്കും ഉത്തരമുണ്ടാകില്ല. 90 ഡിഗ്രി വളവുമായി നിലനില്‍ക്കുന്ന മരങ്ങള്‍ നിറഞ്ഞ ഈ നിഗൂഢവനത്തിനു പിന്നിലെ സത്യാവസ്ഥ ആര്‍ക്കും അറിയില്ലെന്നതാണു സത്യം. ചില മരങ്ങളുടെ വളവ് പുറത്തേക്ക് മൂന്നു മുതല്‍ ഒന്‍പതു വരെ അടി നീളത്തിലാണ്. ഇതിന്റെ കാരണം പറയുന്ന എന്തെങ്കിലും തെളിവുകള്‍ അവശേഷിക്കുന്നുണ്ടെങ്കില്‍ തന്നെ അത് നാസി അധിനിവേശത്തോടെ നശിപ്പിക്കപ്പെടുകയും ചെയ്തു. നിലവില്‍ സംരക്ഷിത വനപ്രദേശമാണിത്. പ്രാദേശിക ഭാഷയില്‍ Krzywy Las ... Read more

യൂറോപ്പിലെ അതിമനോഹരമായ ഏഴ് ചെറു രാജ്യങ്ങള്‍

ചരിത്രം ഉറങ്ങി കിടക്കുന്നതും ആകര്‍ഷകവും അതിമനോഹരവുമായ യൂറോപ്പിലെ ഏഴ് ചെറു രാജ്യങ്ങള്‍.. 1. വത്തിക്കാന്‍ നഗരം വിസ്തീര്‍ണ്ണം   : 0.44 km2 തലസ്ഥാനം : വത്തിക്കാന്‍ നഗരം ജനസംഖ്യ     : 801 റോമന്‍ കത്തോലിക്കാ സഭയുടെ ആസ്ഥാനമായ വത്തിക്കാന്‍ നഗരം വലിപ്പത്തിലും ജനസംഖ്യയിലും ലോകത്തെ ഏറ്റവും ചെറിയ രാജ്യമാണ്. ഇറ്റലിയുടെ ഉള്ളില്‍ സ്ഥിതി ചെയ്യുന്ന ഒരു പരമാധികാരരാഷ്ട്രമാണ് വത്തിക്കാന്‍. സെന്റ് പീറ്റേഴ്സ് ബസലിക്ക, സിസ്ടിന്‍ ചാപ്പല്‍, വത്തിക്കാന്‍ മ്യൂസിയം തുടങ്ങിയ ചരിത്ര പ്രസിദ്ധമായ നിരവധി സ്ഥലങ്ങള്‍ ഇവിടെയുണ്ട്. പോസ്റ്റേജ് സ്റ്റാമ്പുകളുടെ വില്‍പന, സ്മാരകങ്ങള്‍ എന്നിവയൊക്കെയാണ് വരുമാന മാര്‍ഗം. പണമിടപ്പാട് ലാറ്റിനില്‍ ചെയ്യാന്‍ സൗകര്യമുള്ള ലോകത്തെ ഏക എടിഎമ്മും ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. 2. മൊണാക്കോ വിസ്തീര്‍ണ്ണം : 1.95 km2 തലസ്ഥാനം : മൊണാക്കോ  ജനസംഖ്യ : 38,897 ബെല്ലെ-എപോക്ക് കാസിനോ, ആഡംബര ബ്യൂട്ടിക്കുകള്‍, യാച്ച്-ലൈന്‍ഡ് ഹാര്‍ബര്‍ എന്നിവയൊക്കെയാണ് പടിഞ്ഞാറന്‍ യൂറോപ്പിലെ ഒരു ചെറിയ രാജ്യമായ മൊണാക്കോയിലെ ആകര്‍ഷണങ്ങള്‍. ഏറ്റവും ... Read more

ബ്രിട്ടണ്‍ കാണാന്‍ എത്തിയ സഞ്ചാരികളില്‍ ഭൂരിഭാഗവും ഇന്ത്യക്കാര്‍

ബ്രിട്ടനിലേക്ക് എത്തുന്ന സഞ്ചാരികളില്‍ ഭൂരിഭാഗവും ഇന്ത്യക്കാരാണെന്ന് യു.കെയിലെ ദേശീയ ടൂറിസം ഏജന്‍സി. 2017-ല്‍ യു.കെയിലേക്കുള്ള സന്ദര്‍ശകരുടെ എണ്ണത്തില്‍ വന്‍ റെക്കോര്‍ഡാണ് ഉണ്ടായിരിക്കുന്നത്. ഈ റെക്കോര്‍ഡിന്റെ പ്രധാന പങ്ക് ഇന്ത്യക്കാര്‍ക്കാണ്. 39.2 മില്യണ്‍ ആളുകള്‍ ആണ് 2017-ല്‍ ഇവിടേക്ക് എത്തിയത്. നാല് ശതമാനം വര്‍ദ്ധനവ് ആണ് ഉണ്ടായത്. 24.5 ബില്യണ്‍ പൗണ്ട് ആണ് സന്ദര്‍ശകര്‍ ചിലവഴിച്ചത്. 9 ശതമാനം വളര്‍ച്ച ആണ് ഇതിലുണ്ടായത്. വിസിറ്റ് ബ്രിട്ടണ്‍ എന്ന യു.കെയിലെ ദേശീയ ടൂറിസം ഏജന്‍സി പുറത്തു വിട്ട കണക്കുകള്‍ പ്രകാരം 2017-ല്‍ യു.കെ-യില്‍ സന്ദര്‍ശിച്ചത് 562,000 ഇന്ത്യക്കാരാണ്. മുന്‍ വര്‍ഷത്തേക്കാള്‍ ഇന്ത്യന്‍ സന്ദര്‍ശകരില്‍ 35 ശതമാനം വര്‍ധനവാണ് ഉണ്ടായത്. 454 മില്യണ്‍ പൗണ്ട് ആണ് ഇന്ത്യന്‍ സഞ്ചാരികള്‍ യു.കെയില്‍ ചിലവഴിച്ചത്, 2016-നെ അപേക്ഷിച്ച് 5% വര്‍ദ്ധനവ്. വിസിറ്റ് ബ്രിട്ടണിന്റെ ഏഷ്യ പെസിഫിക്, മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക എന്നീ സ്ഥലങ്ങളിലെ ഡയറക്ടര്‍ ആയി ചുമതലയേറ്റ ട്രിഷ്യ വാവ്റിക്ക് പറയുന്നത് – ‘വിസിറ്റ് ബ്രിട്ടണിന്റെ ഏറ്റവും പ്രധാന ... Read more

വര്‍ക്ക്‌സ്‌ഷോപ്പ് ഓഫ് ലൈറ്റ്‌സ് അഥവാ പാരീസിന്റെ കഥ

വര്‍ക്ക്‌സ്‌ഷോപ്പ് ഓഫ് ലൈറ്റ്‌സ്’ പാരീസിലെ ആദ്യ ഫൈന്‍ ആര്‍ട്ട് ഡിജിറ്റല്‍ മ്യൂസിയമായ ‘അറ്റലിയര്‍ ഡെസ് ലുമിയേര്‍സ്’-ന്റെ വിശേഷണമാണിത്. ഒരു പഴയ ഫാക്ടറിയാണ് ഇപ്പോള്‍ മ്യൂസിയമായി പ്രവര്‍ത്തിക്കുന്നത്. ഫ്രെഞ്ച് മ്യൂസിയം ഫൗണ്ടേഷനായ കള്‍ച്ചര്‍ സ്‌പെയ്‌സസിനാണ് ഇതിന്റെ മേല്‍നോട്ടം. കള്‍ച്ചര്‍ സ്‌പെയ്‌സസ് ആണ് ഈ മ്യൂസിയത്തെ ആദ്യമായി ‘വര്‍ക്ക്‌സ്‌ഷോപ്പ് ഓഫ് ലൈറ്റ്‌സ്’ എന്ന് വിശേഷിപ്പിച്ചത്. മ്യൂസിയത്തിലെ വലിയ മുറിയായ ലാ ഹല്ലെയില്‍ ഗുസ്തവ് ക്ലിംമ്റ്റിന്റെ പെയ്ന്റിംഗും വിയന്നയിലെ പെയ്ന്റിംഗുമാണ് പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. എഗോണ്‍ ഷിലെയുടെയും ഫ്രെഡ്രിക് സ്റ്റോവാസറുടെയും പെയ്ന്റിംഗുകളും ഇവിടെ കാണാം. ചെറിയ മുറിയായ ലേ സ്റ്റുഡിയോയില്‍ വളര്‍ന്നു വരുന്ന കലാകാരന്മാരുടെയും സൃഷ്ടികള്‍ കാണാം. അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് കലാകാരന്മാരുടെ പെയ്ന്റിംഗുകള്‍ 140 ലേസര്‍ വീഡിയോ പ്രൊജക്ടറുകള്‍ ഉപയോഗിച്ച് പ്രദര്‍ശിപ്പിക്കുന്നുണ്ട്. 3,300 സ്‌ക്വയര്‍ മീറ്റര്‍ വിസ്തീര്‍ണ്ണമുള്ള മുറിയില്‍ 10 മീറ്റര്‍ ഉയരമുള്ള ചുവരുകളില്‍ പെയ്ന്റിംഗുകള്‍ പ്രൊജക്ടറുകള്‍ ഉപയോഗിച്ച് പ്രദര്‍ശിപ്പിക്കുന്നു. പത്തൊന്‍പതാം നൂറ്റാണ്ടിലെ കെട്ടിടമാണ് മ്യൂസിയമായി പുതുക്കി പണിതത്. മ്യൂസിയത്തില്‍ ചിത്രങ്ങള്‍ക്കൊപ്പം വാഗ്നര്‍, ചോപിന്‍, ബിതോവന്‍ എന്നിവരുടെ ... Read more

ഇവിടെ പ്രവേശിക്കണമെങ്കില്‍ നഗ്നരാകണം

കലാസ്വാദകരുടെ നിരന്തരമായ അഭ്യര്‍ഥനയേയും ആവശ്യത്തേയും തുടര്‍ന്നാണ് ലോകത്തിന്‍റെ തന്നെ കലാകേന്ദ്രമായ പാരീസില്‍ നഗ്ന മ്യൂസിയം തുറന്നത്. പാലെയിസ് ദേ ടോക്കിയോ എന്നാണ് നഗ്ന മ്യൂസിയത്തിന്‍റെ പേര്. ഇവിടെ കലാ പ്രദര്‍ശനങ്ങള്‍ കാണണമെങ്കില്‍ നഗ്നരായി ചെല്ലണം. കലാ പ്രദര്‍ശനങ്ങള്‍ക്ക് പോകുമ്പോള്‍ നഗ്നരായാല്‍ കൂടുതല്‍ നന്നായി ചിത്രം ആസ്വദിക്കാന്‍ കഴിയുമെന്ന സഞ്ചാരികളുടെ നിരന്തര ആവശ്യത്തെ തുടര്‍ന്നാണ് നഗ്നരായി പ്രദര്‍ശനങ്ങള്‍ ആസ്വദിക്കാന്‍ അവസരമൊരുക്കിക്കൊണ്ട് പാരീസില്‍ നഗ്നമ്യൂസിയം തുറന്നത്. മേയ് അഞ്ചിനാണ് മ്യൂസിയം തുറന്നത്. മ്യൂസിയത്തില്‍ എത്തുന്ന സഞ്ചാരികള്‍ക്ക് വേഷം മാറാനുള്ള സൗകര്യവും മ്യൂസിയത്തില്‍ ലഭ്യമാണെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു. നഗ്നരായി പ്രദര്‍ശനം ആസ്വദിക്കാന്‍ ഉദ്ദേശിക്കുന്ന സഞ്ചാരികളെ മുന്‍ നിര്‍ത്തിയുള്ള മ്യൂസിയമായതിനാല്‍ ഇവിടെ വസ്ത്രം ധരിച്ച് പ്രദര്‍ശനം കാണാന്‍ അനുമതിയില്ല. ആദ്യമായാണ് പാരീസില്‍ ഇത്തരമൊരും നഗ്ന മ്യൂസിയം തുറക്കുന്നത്. കഴിഞ്ഞ വര്‍ഷമാണ് പാരീസിലെ ബോയിസ് ദെ വിന്‍സെന്‍സ് പാര്‍ക്കില്‍ നഗ്നരായി പ്രകൃതിയെ ആസ്വദിക്കാന്‍ അവസരം നല്‍കിയത്. അയര്‍ലന്‍ഡില്‍ നഗ്നബീച്ച് തുടങ്ങുന്നത് നേരത്തെ വാര്‍ത്തയായിരുന്നു.

മൈകൊണോസ് ദ്വീപിലേക്ക് ഖത്തർ എയർവെയ്‌സ് സർവീസ് തുടങ്ങി

ഖത്തറിൽ നിന്നും മൈകൊണോസ് ദ്വീപിലേക്കുള്ള ഖത്തർ എയർവെയ്‌സിന്‍റെ നേരിട്ടുള്ള നോൺ സ്റ്റോപ്പ് സർവീസിന് തുടക്കമായി. ഇന്നലെ മൈകൊണോസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഖത്തർ എയർവെയ്‌സ് വിമാനം പറന്നിറങ്ങി. ഗ്രീസിലെ ജനപ്രിയ ദ്വീപായ മൈകൊണോസിലേക്ക് പ്രതിവാരം നാലു വിമാനങ്ങളാണ് ദോഹയിൽ നിന്നും സർവീസ് നടത്തുക. മനോഹരമായ കാഴ്ചകളും സുന്ദരമായ ബീച്ചുമുള്ള ദ്വീപാണ്‌ മൈകൊണോസ്. ഇടുങ്ങിയ തെരുവുകളിലൂടെയുള്ള കാൽനടയാത്ര, സൂര്യാസ്തമയം, ആഡംബര ഹോട്ടലുകളിലെ താമസം, ഈജിയൻ കടലിലെ നീന്തൽ തുടങ്ങിയ മൈകോണോസിലെ അവധിക്കാലം ഏറെ ആകർഷകമാണ്. മൈകൊണോസ് ദ്വീപിലേക്ക് സർവീസ് നടത്താൻ സാധിച്ചതിൽ വളരെയധികം ആഹ്ലാദമുണ്ടെന്ന് ഖത്തർ എയർവെയ്‌സ്ഗ്രൂപ്പ് സിഇഒ അക്ബർ അൽ ബാക്കർ പറഞ്ഞു. ഖത്തർ എയർവെയ്‌സിന്‍റെ എ320 വിമാനമാണ് സർവീസ് നടത്തുക. ബിസിനസ് ക്ലാസിൽ 12 സീറ്റുകളും ഇക്കണോമി ക്ലാസിൽ 132 സീറ്റുകളുമാണ് വിമാനത്തിലുണ്ടാവുക. ഇതോടെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും പ്രതിവാരം ഗ്രീസിലേക്ക് 58 സർവീസുകളായി വർധിക്കും. ദോഹയിൽ നിന്നും ശനി, ഞായർ, ബുധൻ, വ്യാഴം ദിവസങ്ങളിൽ രാവിലെ 8.5ന് പുറപ്പെടുന്ന ... Read more

ഡൂണ്ടീ: ഈ വര്‍ഷം കണ്ടിരിക്കേണ്ട യൂറോപ്പന്‍ നാട്

ഈ വര്‍ഷം സന്ദര്‍ശിക്കാന്‍ പറ്റിയ മികച്ച സ്ഥലമായി ലോണ്‍ലി പ്ലാനറ്റ് യൂറോപ്പിലെ ഡുണ്ടീയെ തിരഞ്ഞെടുത്തു. സ്‌കോട്ലാന്‍ഡിലെ നാലാമത്തെ വലിയ നഗരവും ലോണ്‍ലി പ്ലാനറ്റ് പുറത്ത് വിട്ട ബെസ്റ്റ് ഇന്‍ യൂറോപ്പ് 2018 പട്ടികയിലെ ആറാമത്തെ നഗരവുമാണ് ഡൂണ്ടീ. പുനര്‍വികസനത്തിന് പേര് കേട്ട നഗരമാണ് ഡുണ്ടീ. സ്‌കോട്ലാന്‍ഡിലെ നാലാമത്തെ വലിയ നഗരവും ലോണ്‍ലി പ്ലാനറ്റ് പുറത്ത് വിട്ട ബെസ്റ്റ് ഇന്‍ യൂറോപ്പ് 2018 പട്ടികയിലെ ആറാമത്തെ നഗരവുമാണ് ഡൂണ്ടീ. പുനര്‍വികസനത്തിന് പേര് കേട്ട നഗരമാണ് ഡുണ്ടീ. സ്‌കോട്ലന്‍ഡില്‍ എത്തുന്ന സന്ദര്‍ശകര്‍ ആദ്യം എത്തുന്നത് ഡുണ്ടീയിലാണ്. ഇവിടുത്തെ ദേശീയതലത്തില്‍ പ്രാധാന്യമുള്ള മ്യൂസിയമുകളെയും മറ്റു ആകര്‍ഷണങ്ങളെ പറ്റിയും ലോണ്‍ലി പ്ലാനറ്റ് പ്രശംസിച്ചിട്ടുണ്ട്. ഇറ്റലിയിലെ എമിലിയ-രോമങ്ങ ആണ് ഒന്നാമത്. ടുസ്‌കാനി, കംപാനിയാ, വെനെട്ടോ എന്നീ സ്ഥലങ്ങള്‍ക്ക് പകരമായും ഭക്ഷണപ്രിയരുടെ ഇഷ്ട നഗരമായി വളര്‍ന്നു വരുന്നതിനുമാണ് ഈ നഗരത്തെ തിരഞ്ഞെടുത്തത്. രാഗു, പര്‍മ ഹാം, ബല്‍സാമിക് വിനെഗര്‍, പാര്‍മേശന്‍ ചീസ് എന്നിവ ലഭിക്കുന്ന സ്ഥലമാണ് എമിലിയ-റൊമഗ്‌ന. അടുത്തിടെയാണ് ലോകത്തെ ... Read more

എയര്‍ബസിന്‍റെ എ330 വൈഡ് ബോഡി ജെറ്റ് വിമാനങ്ങളില്‍ ഇനി കിടന്നുറങ്ങാം

വിമാനങ്ങളിലെ കാര്‍ഗോ സ്‌പേസ് കിടക്കയും വിരിയുമൊക്കെയുള്‍പ്പെടുത്തിയുള്ള ഡെക്കുകളാക്കി മാറ്റി പുതിയ പരീക്ഷണത്തിന് തയ്യാറെടുത്തിരിക്കുകയാണ് യൂറോപ്യന്‍ എയര്‍ക്രാഫ്റ്റ് ഭീമന്മാരായ എയര്‍ബസ്. 2020 ഓടെ എയര്‍ബസിന്‍റെ എ330 വൈഡ് ബോഡി ജെറ്റ് വിമാനങ്ങളില്‍ യാത്രക്കാര്‍ക്കായി ഉറക്കമുറികളുണ്ടാവുമെന്നാണ് കമ്പനി നല്കുന്ന ഉറപ്പ്. ഫ്രഞ്ച് എയറോസ്‌പേസ് കമ്പനിയായ സോഡിയാകുമായി സഹകരിച്ചാണ് ഈ സ്ലീപ്പര്‍ കംപാര്‍ട്ട്‌മെന്‍റ്കള്‍ നിര്‍മിക്കുക. കാര്‍ഗോ കണ്ടെയ്‌നേഴ്‌സായി എളുപ്പത്തില്‍ മാറ്റാന്‍ കഴിയുന്ന തരത്തിലുമായിരിക്കും ഇവയുടെ രൂപകല്പന. യാത്രക്കാരുടെ സൗകര്യം വര്‍ധിപ്പിക്കുക എന്നതിനൊപ്പം ബിസിനസ് രംഗത്തെ കിടമത്സരങ്ങളില്‍ ഒരുപടി മുന്നിലെത്താനും ഈ നൂതനസംവിധാനത്തിലൂടെ കഴിയുമെന്ന് എയര്‍ബസ് കണക്കുകൂട്ടുന്നു. നിരവധി എയര്‍ലൈന്‍സുകള്‍ തങ്ങളുടെ പദ്ധതിയെ പ്രശംസിച്ച് സന്ദേശങ്ങളറിയിച്ചെന്ന് എയര്‍ബസിന്‍റെ കാബിന്‍ ആന്റ് കാര്‍ഗോ പ്രോഗ്രാം തലവന്‍ ജിയോഫ് പിന്നര്‍ അറിയിച്ചു. വിമാനങ്ങളില്‍ എക്കണോമിക് ക്ലാസ്സില്‍ യാത്ര ചെയ്യുന്നവര്‍ക്ക് സ്ലീപ്പിങ് ബെര്‍ത്തുകള്‍ എന്ന ആശയം 2016 നവംബറില്‍ എയര്‍ഫ്രാന്‍സ് കെഎല്‍എം മുന്നോട്ടു വെച്ചിരുന്നു.

നരകത്തിലേക്കുള്ള വാതിലിനു പിന്നിലെ രഹസ്യം ഇതാണ്

ഈ പുരാതന ഗ്രീക്ക് ദേവാലയത്തില്‍ പ്രവേശിച്ചാല്‍ മരണം ഉറപ്പാണ്. അതുകൊണ്ട് തന്നെ പതിറ്റാണ്ടുകളായി ഈ അമ്പലത്തിനടുത്തേക്ക് മനുഷ്യര്‍ ചെന്നിട്ട്. പക്ഷികള്‍, മൃഗങ്ങള്‍ തുടങ്ങിയ ജീവികള്‍ എല്ലാം തന്നെ ക്ഷേത്ര പരിസരത്തൂടെ പോയാല്‍ ഉടന്‍ ചത്തു വീഴും. അങ്ങനെ ഒരു ജീവനെ പോലും അടുത്തേക്കടുപ്പിക്കാതെ വര്‍ഷങ്ങളായി ‘നിഗൂഢ ശക്തികള്‍’ കാത്തുസൂക്ഷിച്ചിരുന്ന അമ്പലത്തിന്റെ രഹസ്യം പുറത്ത്. ശാസ്ത്രലോകമാണ് നിര്‍ണ്ണായകമായ ഈ നിഗൂഢതയുടെ ചുരുളഴിച്ചത്. നരകത്തിലേക്കുള്ള വാതില്‍ എന്നറിയപ്പെടുന്ന ഈ പുരാതന ഗ്രീക്ക് ദേവാലയം സ്ഥിതി ചെയ്യുന്നത് ഹീരാപോളിസിലാണ്. നാടോടി കഥകളിലെ പോലെ ഈ ക്ഷേത്രത്തിന് പിന്നിലും ഉണ്ടൊരു വിശ്വാസം.അധോലോകത്തിന്റെ ദൈവമായ ഹേഡ്സിന്റെ ശ്വാസമാണ് ദേവാലയത്തിനടുത്തേക്കെത്തുന്ന ജീവികളുടെ പ്രാണനെടുക്കുന്നതെന്നായിരുന്നു പ്രദേശവാസികളുടെ വിശ്വാസം. എന്നാല്‍ ഈ ദുരൂഹ മരണങ്ങള്‍ക്ക് പിന്നിലെ രഹസ്യത്തിന്റെ ചുരുളഴിച്ചിരിക്കുന്നത് ഗ്രീക്ക് ജിയോഗ്രാഫര്‍ സ്ട്രാബോയാണ്.   ദേവാലയത്തില്‍ കാര്‍ബണ്‍ ഡയോക്സൈഡിന്റെ അളവ് വളരെ കൂടുതലാണ്. ഇത് ശ്വസിച്ചാണ് ജിവികള്‍ ഉടന്‍ മരിക്കുന്നത്. പ്രത്യേക സുരക്ഷാസന്നാഹങ്ങളോടെ ദേവാലയം സന്ദര്‍ശിച്ച സ്ട്രാബോ ചുവരില്‍ പ്ലൂടോ, കോറെ എന്നീ ... Read more

ബുഡേലി ദ്വീപില്‍ ഏകാകിയായി മൊറാന്‍ഡി

മായാദ്വീപില്‍ അകപ്പെട്ട പൈയുടെ കഥ നമുക്കെല്ലാവര്‍ക്കും അറിയാം. പൈയും വയസ്സന്‍ പുലിയും അതിസാഹസികമായാണ് ദ്വീപില്‍ നിന്ന് രക്ഷപ്പെട്ടത്. എന്നാല്‍ 79കാരനായ മൊറാന്‍ഡി ഒറ്റയ്‌ക്കൊരു ദ്വീപില്‍ താമസം തുടങ്ങിയിട്ട് 28 വര്‍ഷമായി. ഇറ്റലിയിലെ മഡാനെ ദ്വീപ് സമൂഹത്തിലെ ബുഡേനി ദ്വീപില്‍ 1989 മുതല്‍ മൊറാന്‍ഡി ഒറ്റയ്ക്കാണ്. പൈയുടെ കഥ പോലെ തന്നെയാണ് മൊറേന്‍ഡിയുടേതും ചെറുകപ്പലിന്റെ എന്‍ജിന്‍ തകരാറായപ്പോളാണ് കോര്‍സികയുടെയും സാര്‍ഡിനിയയുടെയും ഇടയില്‍ സ്ഥിതി ചെയ്യുന്ന ബുഡേലി ദ്വീപിന്റെ കരയിലേക്ക് ഒഴുകിയെത്തുകയായിരുന്നു അദ്ദേഹം. ആധുനിക സമൂഹത്തില്‍ നിന്നും മൊറാന്‍ഡി മോചിതനായി. ഈ ചെറുകപ്പല്‍ വിറ്റ ശേഷം, ദ്വീപിന്റെ മേല്‍നോട്ടക്കാരന്റെ കുടില്‍ സ്വന്തമാക്കി. പിന്നീട് ഇറ്റലിയിലേക്ക് മൊറാന്‍ഡി തിരികെ പോയില്ല. ’68 കാലത്ത് ഞാന്‍ രാഷ്ട്രീയപ്രവര്‍ത്തകനും കലാപകാരിയുമായിരുന്നു. പിന്നീട് രാഷ്ട്രീയത്തില്‍ നിന്നും ഞാന്‍ വിട്ടു നിന്നു. അനാവശ്യമായ സായുധ പ്രക്ഷോഭങ്ങള്‍ക്ക് വേണ്ടിയല്ല എന്റെ ജീവിതമെന്ന് എനിക്ക് മനസ്സിലായി” – പഴയ ജീവിതത്തെ കുറിച്ച് മൊറാന്‍ഡി സിഎന്‍എന്‍ ട്രാവലിനോട് പറഞ്ഞു. അധികാരവും, സമ്പത്തും മോഹിക്കുന്നതും മനുഷ്യനെ മനസിലാക്കാത്തതുമായ ... Read more

അവധിക്കാലം ആഘോഷിക്കാം മാര്‍വെല്‍ അവഞ്ചേഴ്സിന്റെ ഒപ്പം

വാള്‍ഡ് ഡിസ്നി സ്റ്റുഡിയോ പാര്‍ക്കില്‍ മാര്‍വെല്‍ സൂപ്പര്‍ ഹീറോസ് എത്തുന്നു. മാര്‍വെല്‍ തീമില്‍ ഈ സൂപ്പര്‍ഹീറോകളെ എത്തിക്കുന്നുവെന്ന വിവരം ഡിസ്നിലാന്‍ഡ് പാരിസാണ് പുറത്ത് വിട്ടത്. D23 എക്സ്പോ ജപ്പാനില്‍ വെച്ച് വാള്‍ട്ട് ഡിസ്നി പാര്‍ക്ക്സ് ആന്‍ഡ് റിസോര്‍ട്ട്സ് ചെയര്‍മാന്‍ ബോബ് ചപേക്കാണ് ഈ വാര്‍ത്ത പുറത്ത് വിട്ടത്. ലോകമെമ്പാടുമുള്ള ഡിസ്നി അതിഥികള്‍ക്കായുള്ള ഈ പുതിയ പദ്ധതി ആദ്യം അറിഞ്ഞത് D23 എക്സ്പോയിലെത്തിയ 2000 ആരാധകരാണ്. റിസോര്‍ട്ടിന്റെ ഇരുപത്തിയഞ്ചാം വാര്‍ഷിക ആഘോഷം നടക്കുന്ന വേളയിലാണ് ഈ പുതിയ പദ്ധതി വരുന്നതെന്ന വാര്‍ത്ത ശ്രദ്ധേയമായത്. ഡിസ്നിലാന്‍ഡ് പാരിസില്‍ വരുന്ന അതിഥികള്‍ക്ക് കൂടുതല്‍ വിനോദ അനുഭവങ്ങള്‍ നല്‍കാനായി ഡിസ്നി, യൂറോപ്പിലെ ഏറ്റവും വലിയ ടൂറിസ്റ്റ് കേന്ദ്രമായ വാള്‍ട്ട് ഡിസ്നി പാര്‍ക്ക്സ് ആന്‍ഡ് റിസോര്‍ട്ട്സില്‍ കൂടുതല്‍ പ്രശസ്തമായ കഥകളും കഥാപാത്രങ്ങളും കൊണ്ടു വരുന്നുണ്ട്. റോക്ക് ആന്‍ഡ് റോള്‍ കോസ്റ്റര്‍ സ്റ്റാറിംഗ് എയ്റോസ്മിത്തിനെ പുതിയ മാര്‍വെല്‍ തീം ആകര്‍ഷണമാക്കി പുനരാവിഷ്‌ക്കരിക്കും. റൈഡേഴ്സിന് അയണ്‍മാനിനൊപ്പം അവരുടെ ഇഷ്ടപ്പെട്ട അവഞ്ചേഴ്സിനുമൊപ്പവും ഒരു ... Read more

കുറഞ്ഞ ചെലവില്‍ യൂറോപ്പ് യാത്രക്ക് ചില ടിപ്പുകള്‍

വലിയ ചെലവില്ലാതെ യൂറോപ്പ് ചുറ്റി വന്നാലോ? ഒരുപാട് പണം ചെലവാക്കാതെ എങ്ങനെ യൂറോപ്പ് ചുറ്റാമെന്നു വിശദീകരിക്കുന്നു പ്രതീഷ് ജയ്സണ്‍ യൂറോപ്പിലെ 4 പ്രധാന നഗരങ്ങളിലേക്ക് കുറഞ്ഞ ചെലവില്‍ രണ്ടാഴ്ച വിനോദയാത്ര നടത്താനുള്ള പദ്ധതിയെക്കുറിച്ച് പറയാം. ഗ്രീസിലെ ആഥന്‍സ്,ഇറ്റലിയിലെ റോം, ഫ്രാന്‍സിലെ പാരീസ്,ജര്‍മനിയിലെ ഫ്രാങ്ക്ഫര്‍ട്ട് എന്നിവടങ്ങളിലേക്കൊരു യാത്ര. യാത്രയ്ക്ക് വേണ്ട ചില ടിപ്സ് ഇതാ. ആദ്യ യാത്ര ആസൂത്രണം യാത്ര പോകാന്‍ ബാഗ് മുറുക്കും മുന്‍പേ ഏറ്റവുമാദ്യം വേണ്ടത് കണിശമായ ആസൂത്രണമാണ്. ദീര്‍ഘ യാത്രക്ക് ഒരു മാസം മുൻപെങ്കിലും പ്ലാനിങ് നടത്തണം. വിസയെക്കുറിച്ച് ആലോചിക്കുന്നത് പ്രാഥമിക ആസൂത്രണത്തിന് ശേഷം മതി. യാത്ര ചെയ്യാൻ ഉദ്ദേശിക്കുന്ന ദിവസങ്ങളിലെ കാലാവസ്ഥ, ആ സമയങ്ങളില്‍ അവിടുത്തെ രാഷ്ട്രീയ സ്ഥിതി, ഇവന്‍റുകള്‍ ഇവയൊക്കെ തുടര്‍ന്ന് പരിശോധിക്കണം. ഇനി കാണേണ്ട കാഴ്ചകളെ പറ്റി വ്യക്തമായി പഠിക്കലാണ്. എല്ലാ സ്ഥലങ്ങളും എപ്പോൾ പോയാലും കാണാൻ പറ്റണം എന്നില്ല. അതുകൊണ്ട് സന്ദർശനം അനുവദിച്ചിട്ടുള്ള സമയം, പ്രവേശന നിരക്കുകൾ, ഓൺലൈൻ വഴി പ്രവേശന ടിക്കറ്റുകൾ ... Read more

ബ്രിട്ടീഷ് ലൈസന്‍സുകള്‍ അസാധുവാക്കുമെന്ന് യൂറോപ്യന്‍ യൂണിയന്‍

ബ്രിട്ടീഷ് ഡ്രൈവിംഗ് ലൈസന്‍സ് അസാധുവാക്കുവാന്‍ തീരുമാനമെടുത്ത് യൂറോപ്യന്‍ യൂണിയന്‍. ബ്രെക്‌സിറ്റ് നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാകുന്നതോടെയാണ് ലൈസന്‍സ് അസാധുവാക്കല്‍ നിലവില്‍ വരുന്നത്. അസാധുവാക്കല്‍ നിയമമാകുന്നതോടെ യൂണിയനില്‍ വാഹനമോടിക്കാന്‍ ആഗ്രഹിക്കുന്ന ബ്രിട്ടീഷ്‌കാര്‍ക്ക് പുതിയ ഇന്റര്‍നാഷണല്‍ പെര്‍മിറ്റ് എടുക്കണമെന്നാണ് നിര്‍ദേശം. യൂറോപ്യന്‍ യൂണിയനില്‍ അംഗങ്ങളായ രാജ്യങ്ങളിലെ പൗരന്‍മാര്‍ക്ക് നിലവില്‍ ഇതില്‍ ഏതു രാജ്യത്തെയും ലൈസന്‍സ് യൂണിയനുള്ളില്‍ ഉപയോഗിക്കാം. എന്നാല്‍, യൂണിയനില്‍നിന്നു പുറത്തു പോകുന്ന യുകെയ്ക്ക് ഈ സൗകര്യം നല്‍കില്ലെന്നാണ് തീരുമാനം. ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഇനിയും പുറത്തുവന്നിട്ടില്ല. 1949ലെ ജനീവ കണ്‍വന്‍ഷന്‍ പ്രകാരം ഇന്റര്‍നാഷണല്‍ ഡ്രൈവിങ് പെര്‍മിറ്റ് ഉള്ളവര്‍ക്ക് യൂറോപ്പില്‍ വാഹനം ഓടിക്കാം. ഇതു മാത്രമായിരിക്കും ബ്രിട്ടീഷുകാര്‍ക്ക് ഭാവിയില്‍ ആശ്രയം. നിലവില്‍ ബ്രിട്ടീഷ് ലൈസന്‍സുകളില്‍ യൂറോപ്യന്‍ യൂണിയന്റെ ചിഹ്നവും ആലേഖനം ചെയ്തിട്ടുണ്ട്.