Category: Destinations
ബെംഗ്ലൂരുവിലെ വിസ്മയങ്ങള്‍
പൂന്തോട്ട നഗരിയായ ബെംഗ്ലൂരുവിനെക്കുറിച്ച് ചിന്തിക്കുമ്പോള്‍ തന്നെ മനസ്സില്‍ വരുന്നത് മെട്രോയും, ഫാഷന്‍ സ്ട്രീറ്റ്, കോള്‍ സെറ്ററുകളുമൊക്കയാണ്. വിനോദങ്ങളുടെ നഗരമാണ് ബെംഗ്ലൂരു. ലഹരി നുണയാന്‍ ബാറുകള്‍, ഭക്ഷണപ്രിയര്‍ക്കായി റെസ്റ്റോറന്റുകള്‍, സുഹൃത്തുകള്‍ക്ക് വൈകുന്നേരങ്ങള്‍ പങ്കിടാന്‍ കോഫി ജോയിന്റസ് എന്നീ സവിശേഷതകള്‍ കൊണ്ട് സമ്പന്നമാണ് നഗരം. ബെംഗളൂരുവിന്റെ ഭൂപ്രകൃതിയും ഇതിന് ഒരു കാരണമാണ്. ഡെക്കാന്‍ പീഠഭൂമിയില്‍ സമുദ്രനിരപ്പില്‍ നിന്ന് 900 മീറ്റര്‍ ഉയരത്തിലാണ് ഇന്ത്യയിലെ ഏറ്റവും ഉയരമുള്ള നഗരമായ ബെംഗളൂരു. സൗമ്യമായ കാലാവസ്ഥയും തെളിഞ്ഞ ആകാശത്തോട് കൂടിയ ദിവസങ്ങളുമാണ് ഇവിടുത്തേത്. ജൂണ്‍-സെപ്റ്റംബര്‍ മഴക്കാലത്ത് രാവിലെയും ഉച്ചസമയത്തും പ്രസന്നമായ അന്തരീക്ഷമായിരിക്കും. ‘ഇന്ത്യയുടെ ഗാര്‍ഡന്‍ സിറ്റി’ യായ ബെംഗളൂരുവില്‍ ഒരുപാട് പച്ചപ്പ് നിറഞ്ഞ ഇടങ്ങളുണ്ട്. ടോയിറ്റ് യുവാക്കളുടെ ഹബ്ബായ നഗരത്തില്‍ ബിയര്‍ നിര്‍മ്മാണ കമ്പനി ആവശ്യമാണ്. അവരെ ലക്ഷ്യം വെയ്ക്കുന്ന ഒന്നാണ് ബെംഗ്ലൂരുവിലെ ടൊയിറ്റ്. ഇന്ദിര നഗറിലെ ബിയര്‍ നിര്‍മ്മാണ സ്ഥലമാണിത്. വലിയ ബിയര്‍ ടാങ്കുകളുടെ മുന്‍പില്‍ ഇരുന്ന് കഴിക്കാനുള്ള സൗകര്യത്തിനായി സ്റ്റൂള്‍ സജ്ജീകരിച്ചിട്ടുണ്ട്. ബാസ്മതി ബ്ലോന്‍ഡും, ടിന്‍ടിന്‍ ... Read more
മേഘാലയയില്‍ അഫ്സ്പ ഇനിയില്ല: ഉണര്‍വോടെ വിനോദസഞ്ചാര മേഖല
മേഘാലയയില്‍ അഫ്സ്പ പിന്‍വലിച്ചത് ടൂറിസം മേഖലയ്ക്ക് ആശ്വാസം. 27 വര്‍ഷത്തിനു ശേഷമാണ് സായുധസേനാ പ്രത്യേകാധികാര നിയമം കേന്ദ്ര ആഭ്യന്തര മന്ത്രാലയം പിന്‍വലിച്ചത്. ഉയർന്ന കുന്നുകളും ഇടുങ്ങിയ താഴ്‍വരകളും പച്ചപ്പും പുഴകളും വെള്ളച്ചാട്ടങ്ങളും നിറഞ്ഞ മേഘങ്ങളുടെ ഭവനം കാണാന്‍ ഇനി പേടിയില്ലാതെ പോകാം. പേടിപ്പെടുത്തുന്ന പട്ടാള ക്യാമ്പുകളും ബാരിക്കേടുകളും പരിശോധനകളും ഇനിയുണ്ടാവില്ല. വളരെ സ്വതന്ത്രമായി മേഘാലയ ചുറ്റിക്കാണാം. 1972ലാണ് മേഘാലയ സംസ്ഥാനം രൂപീകരിക്കുന്നത്. ഖാസി, ജൈന്തിയ, ഗാരോ എന്നീ വിഭാഗങ്ങളില്‍പ്പെട്ട ജനങ്ങളുടെ വാസസ്ഥാനമാണിവിടം. മുര്‍ലെന്‍ നാഷണല്‍ പാര്‍ക്ക്, ഡംപ ടൈഗര്‍ റിസര്‍വ്, ലോകത്തിലെ ഏറ്റവും കൂടുതല്‍ മഴ ലഭിക്കുന്ന ചിറാപുഞ്ചി, ഉമിയാം തടാകം, കില്ലോംഗ് പാറക്കെട്ട്, റ്റൂറ, ചുടുനീരുറവ തടാകമായ ജോവൽ, ചെറിപ്പൂക്കളുടെ ആഘോഷം നടക്കുന്ന ഖാസി, ഷില്ലോംഗ്, വെള്ളച്ചാട്ടങ്ങള്‍, ഗുഹകള്‍ എന്നിവയാണ് മേഘാലയിലെ പ്രധാന വിനോദസഞ്ചാര ആകര്‍ഷണങ്ങള്‍. അതിശയങ്ങളും രഹസ്യങ്ങളും ഒളിഞ്ഞിരിക്കുന്ന, മഴയെ ആശ്രയിച്ചു ജീവിക്കുന്ന മേഘാലയ ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ മണ്‍സൂണ്‍ ഡെസ്റ്റിനേഷനുകളില്‍ ഒന്നാണ്. നദികള്‍ തീര്‍ത്ത ഭൂപ്രകൃതി മേഘാലയ ... Read more
ഈ വിദേശ രാജ്യങ്ങള്‍ കാണാം കീശ കാലിയാകാതെ
യാത്ര ചെയ്യാന്‍ ആര്‍ക്കാണ് താത്പര്യമില്ലാത്തത്. മിക്ക യാത്രകള്‍ക്കും വില്ലനാവുന്നത് പണമാണ്. യാത്രയ്ക്കായി നീക്കിവെയ്ക്കുന്ന പണം കൊണ്ടാണ് മിക്കവരും യാത്ര ചെയ്യുന്നത്. എന്നാല്‍ യാത്ര കഴിഞ്ഞ് തിരികെയെത്തുമ്പോഴോ പ്രതീക്ഷിച്ചതിലും കൂടുതല്‍ പണം ചിവലായിട്ടുണ്ടായിരിക്കും.എങ്കിലിതാ സഞ്ചാരികള്‍ക്കൊരു സന്തോഷ വാര്‍ത്ത കുറഞ്ഞ ചിലവില്‍ മനോഹരമായ കാഴ്ചകള്‍ കണ്ട് മടങ്ങിയെത്താന്‍ സാധിക്കുന്ന അഞ്ച് രാജ്യങ്ങള്‍ ഇതാ.. ഇറാന്‍ മധ്യേഷ്യന്‍ യാത്രകള്‍ പൊതുവേ ചിലവ് കുറഞ്ഞവയാണ്. കൈയ്യിലൊതുങ്ങുന്ന തുക മതിയാകും രാജ്യം സന്ദര്‍ശിച്ച് മടങ്ങാന്‍. മികച്ച ഭക്ഷണം, നല്ല താമസം കുറഞ്ഞ നിരക്കില്‍ ഇറാനില്‍ ലഭ്യമാകും. അത്യാഡംബര ഹോട്ടലുകളില്‍ പോലും പ്രതീക്ഷിക്കുന്നതിലും ചിവല് കുറവെന്നതാണ് ഇറാന്‍ സന്ദര്‍ശനത്തിലെ പ്രധാന നേട്ടം. സ്‌പെയിന്‍ ചെലവിന്റെ കാര്യത്തില്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ വളരെ മുമ്പിലാണെങ്കിലും അതിനൊരപവാദമാണ് സ്‌പെയിന്‍. ഭക്ഷണത്തിനും താമസത്തിനുമെല്ലാം ചെലവ് വളരെ കുറവുള്ള ഒരു രാജ്യമാണിത്. കൂടാതെ മനോഹരമായ കാഴ്ചകളും ഈ രാജ്യത്തെ സഞ്ചാരികളുടെ ഇഷ്ടതാവളമാക്കി മാറ്റുന്നു. വയറു നിറയെ ഭക്ഷണം കഴിക്കാന്‍ 10 – 15 ഡോളര്‍ മാത്രമാണ് സ്‌പെയിനിലെ ... Read more
പര്‍വതങ്ങള്‍ക്കിടയിലെ ഉദയസൂര്യന്‍റെ നാട്
ഉദയസൂര്യന്‍റെ നാട് എന്നുവിളിപ്പേരുള്ള അരുണാചൽ പ്രദേശ്. പ്രകൃതി സൗന്ദര്യവും ഹരിതവും സമൃദ്ധവുമായ വനഭൂമിയും പര്‍വതങ്ങളുമുള്ള നാട്. ജനസാന്ദ്രത തീരെ കുറഞ്ഞ ഈ സംസ്ഥാനത്തിന് തെക്ക് ആസാം, നാഗാലാൻഡ് സംസ്ഥാനങ്ങളും വടക്കും പടിഞ്ഞാറും കിഴക്കും യഥാക്രമം അയൽരാജ്യങ്ങളായ ചൈന, ഭൂട്ടാൻ, മ്യാന്മാർ എന്നിവയുമായും അതിർത്തി പങ്കിടുന്നു. സഞ്ചാരികളെ എന്നും മോഹിപ്പിക്കുന്ന അരുണാചലിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ പരിചയപ്പെടാം. ബലുക്‌പോങ് തിരക്കുകളില്‍ നിന്നും ബഹളങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറി പ്രകൃതിയുടെ മനോഹാരിതയുമായി നിലനില്‍ക്കുന്ന ഒരിടം. അതാണ് ബലുക്‌പോങ്. ഹിമാലയത്തിന്‍റെ താഴ്‌വാരങ്ങളില്‍ സ്ഥിതി ചെയ്യുന്ന കൊച്ചു ഗ്രാമം. കുറഞ്ഞ വാക്കുകളില്‍ ബലുക്പോങ്ങിനുള്ള വിശേഷണം ഇതാണ്. കമേങ് ജില്ലയിലാണ് ബലുക്‌പോങ് സ്ഥിതി ചെയ്യുന്നത്. കമേങ് നദിയയ്ക്ക് സമാന്തരമായി ഇരുവശങ്ങളിലും കാടുകള്‍ തിങ്ങി നിറഞ്ഞു കിടക്കുന്ന ഇവിടം അരുണാചല്‍ പ്രദേശില്‍ ഒരു യാത്രകനു കണ്ടെത്താന്‍ കഴിയുന്ന ഏറ്റവും മനോഹരമായ സ്ഥലമാണ്. ഗോത്ര വിഭാഗമായ അകാക്കാരാണ് ഇവിടുത്തെ താമസക്കാര്‍. റാഫ്ടിങ്, ട്രക്കിങ്, ഹൈക്കിങ്, സെസാ ഓര്‍ക്കിഡ് സാങ്ച്വറി, പഖൂയ് വൈല്‍ഡ് ലൈഫ് ... Read more
പാക്കം: കാടിനുള്ളിലെ ഗോത്ര ഗ്രാമം
ഇടതൂര്‍ന്ന വനത്തിന് നടുവിലൂടെ വളഞ്ഞും പുളഞ്ഞും നീണ്ടുപോകുന്ന പാത അവസാനിക്കുന്നത് പാക്കം ഗ്രാമത്തിലാണ്. വയനാട്ടിലെ ഗോത്ര കുടുംബങ്ങളുടെ സ്വന്തം നാടായി ഈ ഗ്രാമത്തെ വിശേഷിപ്പിക്കാം. പുല്ലുമേഞ്ഞ ചെറിയ കുടിലുകളും ചായക്കടകളുമുള്ള ഉള്‍പ്രദേശം. ഒരിക്കല്‍ വയനാടെന്ന നാട്ടുരാജ്യത്തിന്‍റെ തലസ്ഥാനമായിരുന്നു പാക്കം. പുരാതനമായ പാക്കം കോട്ടയുടെ കവാടത്തില്‍ നിന്നും ചരിത്രത്തിലേക്ക് കണ്ണോടിച്ചാല്‍ ഐതിഹാസികമായ ഇന്നലെകള്‍ തെളിയും. കാട്ടുചോലകള്‍ കടന്ന് കുത്തനെയുള്ള കയറ്റം കയറി കാടിന്‍റെ അകത്തളത്തില്‍ കാലത്തെ തോല്‍പ്പിക്കുന്ന കോട്ട കാണാം. പുല്‍പ്പള്ളിയില്‍ നിന്നും ഇരുപത് കിലോമീറ്റര്‍ കുറുവ ദ്വീപ് റോഡിലൂടെയും മാനന്തവാടി പുല്‍പ്പള്ളി റോഡില്‍ പതിനെട്ട് കിലോമീറ്ററും സഞ്ചരിച്ചാല്‍ പാക്കമെത്താം. അഞ്ചുകിലോമീറ്ററോളം കാടിനുള്ളിലൂടെ നടന്നുവേണം ഇവിടെയെത്താന്‍. കുറുവദ്വീപിന്‍റെ കരയില്‍ ഏക്കര്‍കണക്കിന് ഗന്ധകശാല പാടങ്ങളെ മുറിച്ചു കടന്നാല്‍ ചെറിയ മലയിലെ ആദിവാസികളുടെ സങ്കേതമായി. ഒരുഭാഗത്ത് നിറഞ്ഞ് തുളുമ്പി കുറവയുടെ കൈവഴികള്‍ ഒഴുകി അകലുന്നു. അനേകം ചെറിയ ദ്വീപുകളുടെ കാഴ്ചയുള്ള കുന്നിലേക്ക് കാടിനിടയിലൂടെ നടവഴിയുണ്ട്. കോളനിയില്‍ നിന്നും ആരെയെങ്കിലും കൂട്ടി മാത്രമേ ഈ കോട്ടയിലേക്ക് പോകാന്‍ ... Read more
കൊച്ചിയില്‍ കാണാന്‍ എന്തൊക്കെ? ഈ സ്ഥലങ്ങള്‍ കാണാം
മാളുകളുടെയും വണ്ടര്‍ലായുടെയും നാടാണ് കൊച്ചി. കേരളത്തിന്‍റെ വാണിജ്യ തലസ്ഥാനം. അവധിക്കാലത്ത് കൊച്ചിയില്‍ മാളും വണ്ടര്‍ലായും അല്ലാതെ മറ്റെന്തൊക്കെയുണ്ട് കാണാന്‍. കൊച്ചിയിലെ കാഴ്ച്ചകളിലേക്കാകാം ഈ അവധിക്കാലം. നേരാണ് നമ്മുടെ കൊച്ചി ഇത് നുമ്മടെ മുത്താണ്.. ചരിത്ര സ്മാരകങ്ങളുടെ നാടാണ് ഫോര്‍ട്ട് കൊച്ചിയും മട്ടാഞ്ചേരിയും. കേരളത്തില്‍ ഏറ്റവും കൂടുതല്‍ വിദേശ സഞ്ചാരികള്‍ എത്തുന്ന ടൂറിസ്റ്റ് കേന്ദ്രവും കൊച്ചിയാണ്. പുരാതന യൂറോപ്യന്‍ നഗരത്തിന്റെ ദൃശ്യഭംഗിയാണ് ഫോര്‍ട്ടുകൊച്ചിക്ക്. ബാസ്റ്റ്യന്‍ ബംഗ്ലാവ്, വാസ്‌കോ ഡി ഗാമയുടെ മൃതദേഹം അടക്കം ചെയ്ത സെന്റ് ഫ്രാന്‍സിസ് പള്ളി. ഡച്ചുകാരുടെ കാലത്ത് നിര്‍മിച്ച ഡേവിഡ് ഹാള്‍, ഡച്ച് സെമിത്തേരി, പോര്‍ച്ചുഗീസ് മ്യൂസിയം, പരേഡ് ഗ്രൗണ്ട്, ഫോര്‍ട്ടുകൊച്ചി കടപ്പുറം, കടപ്പുറത്തെ മനോഹരമായ ചീനവലകള്‍, പൗരാണിക ഭംഗിയുള്ള കെട്ടിടങ്ങള്‍, മട്ടാഞ്ചേരി കൊട്ടാരം, പുരാതനമായ ജൂതപ്പള്ളി, പോര്‍ച്ചുഗീസ്-ബ്രിട്ടീഷ് ഭരണകാലത്ത് നിര്‍മിക്കപ്പെട്ട ഗോഡൗണുകള്‍, ജൈന ക്ഷേത്രം ഇതൊക്കെയാണ് കൊച്ചിയിലെ കാഴ്ചകള്‍.എറണാകുളത്ത് നിന്ന് 15 കിലോ മീറ്റര്‍ സഞ്ചരിച്ചാല്‍ കൊച്ചിയിലെത്താം. എറണാകുളം ബോട്ട്‌ജെട്ടിയില്‍ നിന്ന് ബോട്ടു മാര്‍ഗവും കൊച്ചിയിലെത്താം. ചെറായി ... Read more
തിരക്കില്‍ ശ്വാസം മുട്ടി; വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ക്കും വിശ്രമം
തിക്കും തിരക്കുമായി വീര്‍പ്പുമുട്ടുകയാണ് ലോകത്തെ പല വിനോദസഞ്ചാര കേന്ദ്രങ്ങളും. സഞ്ചാരികള്‍ പെരുകിയതോടെ ഇവയില്‍ ചിലത് അടച്ചിടാന്‍ ഭരണാധികാരികള്‍ തീരുമാനിച്ചു. അങ്ങനെ ആളുകള്‍ വിശ്രമിക്കാനെത്തുന്ന വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ക്കും വിശ്രമം മായാ ബീച്ച് മായാകടലോരം മായിക നിദ്രയിലേക്ക് ഒരു സിനിമയിലെ മുഖ്യ സ്ഥലമായിരുന്നു തായ്ലാണ്ടിലെ മായാ ബീച്ച്. ലിയാനാര്‍ഡോ കാപ്രിയോ അഭിനയിച്ച ദി ബീച്ച് എന്ന സിനിമയായിരുന്നു അത്. ഇതോടെ ഇവിടേക്ക് സഞ്ചാരികളുടെ കുത്തൊഴുക്കായി. ദിനം പ്രതി അയ്യായിരത്തിലേറെ സന്ദര്‍ശകര്‍ എത്തിയതോടെ ബീച്ചില്‍ ബോട്ടുകളുടെ എണ്ണവും കൂടി. തലങ്ങും വിലങ്ങും പാഞ്ഞ ബോട്ടുകള്‍ കടലിലെ പവിഴപ്പുറ്റുകള്‍ക്ക് കടുത്ത ഭീഷണിയായി. ഇതോടെ അധികൃതര്‍ ഉണര്‍ന്നു. ജൂണ്‍ മുതല്‍ സെപ്തംബര്‍ വരെ നാല് മാസം കടലോരം അടച്ചിടാനാണ് തീരുമാനം. നാലു മാസത്തിനു ശേഷം ബീച്ച് തുറന്നാലും ചില നിയന്ത്രണം തുടരും. ദിവസം രണ്ടായിരം സന്ദര്‍ശകരില്‍ അധികം അനുവദിക്കില്ല എന്നതാണ് ഇതിലൊന്ന്. ബോട്ടുകളുടെ സഞ്ചാരവും നിയന്ത്രിക്കും. സിന്‍ക്വെ ടെറെ വര്‍ണക്കുന്നില്‍ എണ്ണം കുറയ്ക്കും ഇറ്റലിയിലെ കടലോര നഗരമായ ... Read more
മലനിരകള്‍ കാവല്‍നില്‍ക്കുന്ന ധരംശാല
ഹിമാചല്‍ പ്രദേശിലെ വിലകൂടിയ രത്നമെന്ന് വിശേഷിപ്പിക്കുന്ന ചെറിയ കുന്നുംപ്രദേശം. അതാണ് ധരംശാല. വേനല്‍ക്കാല ടൂറിസത്തിന്‍റെ ഈറ്റില്ലം. ജീവിതത്തില്‍ ഒരിക്കലെങ്കിലും സന്ദര്‍ശിക്കേണ്ട മനോഹരമായ സ്ഥലം. ടിബറ്റന്‍ ബുദ്ധിസ്റ്റുകള്‍ കൂടുതല്‍ താമസിക്കുന്ന പ്രദേശമാണിത്. മലനിരകളുമായി ചുറ്റപ്പെട്ടിരിക്കുന്നതും പച്ചപ്പ് നിറഞ്ഞതുമായ ധരംശാല പ്രകൃതി സൗന്ദര്യം കൊണ്ട് സഞ്ചാരിയെ വീഴ്ത്തുകയും മഞ്ഞു വീഴ്ച കൊണ്ട് അമ്പരപ്പിക്കുകയും ചെയ്യും. സെന്‍ട്രല്‍ ടിബറ്റന്‍ ഭരണപ്രദേശം കൂടിയാണിത്. സമുദ്രനിരപ്പിൽ നിന്ന് 1457 മീറ്റര്‍ ഉയരത്തിലാണ് ധരംശാല സ്ഥിതി ചെയ്യുന്നത്. ധൌലധാർ മലനിരകളുടെ ഭാഗമായി കാംഗ്ഡ താഴ്വരയിലാണ് ധരംശാല സ്ഥിതി ചെയ്യുന്നത്. 1852ൽ കാംഗ്ഡ ജില്ലയുടെ തലസ്ഥാനമായിരുന്നു ധരംശാല. ധരംശാല പട്ടണം രണ്ട് ഭാഗങ്ങളായി തിരിച്ചിരിക്കുന്നു. അപ്പർ ധരംശാലയും ലോവർ ധരംശാലയും. അപ്പർ ധരംശാല ഇപ്പോഴും ബ്രിട്ടീഷ് കോളനിയെ പോലെയാണ്. ബ്രിട്ടീഷ് വാസ്തുവിദ്യ അതേപടി ഇവിടെ നിലനില്‍ക്കുന്നു. ലോവർ ധരംശാല വ്യവസായിക കേന്ദ്രമാണ്. ഇത് രണ്ടും തമ്മിൽ ഏകദേശം 9 കി.മി ദൂരമുണ്ട്. അപ്പര്‍ ധരംശാലയിലാണ് ഇപ്പോഴത്തെ ദലൈ ലാമ താമസിക്കുന്നത്. വേനല്‍ക്കാലത്ത് ധരംശാലയില്‍ ... Read more
അവധിക്കാലം: ടൂറിസം പാക്കേജുകളുമായി തൃശൂര്‍ ഡിടിപിസി
വേനലവധിക്കാലം അടിച്ചുപൊളിക്കാൻ തൃശൂര്‍ ജില്ലാ ടൂറിസം ഡിപ്പാര്‍ട് മെന്‍റ് വിവിധ ടൂറിസം പാക്കേജുകള്‍ അവതരിപ്പിച്ചു. മസിനഗുഡി–ഊട്ടി, ഇക്കോട്രിപ്പ്, പറമ്പിക്കുളം വൈൽഡ് ലൈഫ് സഫാരി, തെന്മല ഇക്കോ സഫാരി, വയനാട്, മുസിരിസ് ഹെറിറ്റേജ് ടൂർ, കായല്‍ യാത്ര, മൂന്നാർ ഹിൽ യാത്ര, രാമേശ്വരം ധനുഷ്കോടി യാത്ര, പഴനിയാത്ര, കടൽയാത്ര, മൂകാംബിക–മുരുഡേശ്വർ–ഉഡുപ്പി, ആലപ്പുഴ സഞ്ചാരം എന്നിവയാണു പ്രധാന പാക്കേജുകൾ. മസിനഗുഡി– ഊട്ടി നാടുകാണി ചുരത്തിലൂടെയാണ് യാത്ര. നിലമ്പൂർ തേക്ക് മ്യൂസിയം, മുതുമല ടൈഗർ റിസർവ്, ഊട്ടിയിലെ നീഡിൽ റോക്ക്, ഷൂട്ടിങ് പോയിന്‍റ്, ബോട്ടിങ്, ബോട്ടാണിക്കൽ ഗാർഡൻ എന്നിവ സന്ദർശിക്കും. ഭക്ഷണം, താമസം, യാത്ര, പ്രവേശന ഫീസ് എന്നിവ ഉൾപ്പെടെ ഒരാൾക്കു 4,335 രൂപയാണു ചാർജ്. വയനാട് വയനാട് സഫാരിയിൽ താമരശ്ശേരി ചുരം, പൂക്കോട് തടാകം, എടയ്ക്കൽ ഗുഹ, വയനാട് മ്യൂസിയം, തോൽപ്പെട്ടി ജീപ്പ് സഫാരി, തിരുനെല്ലി ക്ഷേത്രം, കുറുവാ ദ്വീപ്, ബാണാസുരസാഗർ ഡാം എന്നിവയാണ് ഉൾപ്പെട്ടിട്ടുള്ളത്. താമസം, ഭക്ഷണം, എന്നിവയുൾപ്പെടെ 3250 രൂപയാണു ചാർജ്. ... Read more
മരുഭൂവിലൂടെ മനസു നിറഞ്ഞൊരു യാത്ര
പച്ചപ്പ്‌തേടിയും മഞ്ഞ് തേടിയും യാത്ര പോയിട്ടുണ്ട്. ഇതല്‍പ്പം വ്യത്യസ്തമാണ്. മരുഭൂമിയെ തേടിയുള്ള യാത്ര. പലരും പറഞ്ഞും വായിച്ചും മരുഭൂമിയിലൂടെയുള്ള യാത്ര കൊറേ നാളായി മോഹിപ്പിക്കുന്നു. അങ്ങനെ യാത്ര ചെയ്യാൻ തീരുമാനിച്ചു. ഹോളി ദിവസമായിരുന്നു യാത്ര ചെയ്യാൻ തിരഞ്ഞെടുത്തത്. രാജസ്ഥാൻ കണ്ടാലും കണ്ടാലും തീരില്ല. ജയ് സൽമീർ, ജാദപൂർ, ഥാര്‍, അള്‍വാര്‍ …അങ്ങനെ പോകുന്നു സ്ഥലങ്ങളുടെ നിര. കൂടുതൽ സ്ഥലങ്ങൾ കാണുന്നതിനേക്കാൾ കാണുന്ന സ്ഥലങ്ങൾ നന്നായി ഉപയോഗപ്പെടുത്തുക. അങ്ങനെ ഏതൊക്കെ കാണണം എന്ന് പ്ലാൻ ഉണ്ടാക്കി. പിങ്ക് സിറ്റി, അജ്മീര്‍, പുഷ്ക്കര്‍ അങ്ങനെ മൂന്നു സ്ഥലങ്ങള്‍ ലിസ്റ്റില്‍പ്പെടുത്തി. ആദ്യം അജ്മീറിൽ പിന്നെ പുഷ്കർ അത് കഴിഞ്ഞു ജയ്പൂർ അതായിരുന്നു പ്ലാൻ. ഡല്‍ഹിയില്‍ നിന്നും 450 കിലോമീറ്റർ സഞ്ചരിച്ചു വേണം അജ്മീറിൽ എത്താൻ. അവിടെയാണ് രാത്രി തങ്ങുന്നത്. പാട്ടും മേളവും നിറങ്ങളുമായി ഹോളി ആഘോഷം പൊടി പൊടിക്കുന്നുണ്ട്. മണൽ കുന്നുകൾ, ഇടയിൽ ചെറു മരങ്ങൾ, വീടുകൾ, രാജസ്ഥാനി വേഷധാരികൾ. റൊട്ടിയും, പറാത്തയും ചായയും നുകർന്നു ... Read more
200 രൂപയുണ്ടോ? എങ്കില്‍ കോട്ടയത്തേക്ക് പോരൂ…
എല്ലാവര്‍ക്കും യാത്ര പോകാന്‍ ഇഷ്ടമാണ്. എന്നാല്‍ യാത്ര സ്വപ്‌നങ്ങള്‍ക്ക് വിലങ്ങ് തടിയായി നില്‍ക്കുന്നത് പണമാണ്. എങ്കില്‍ ഇനി ആ വില്ലന്‍ യാത്രകള്‍ക്ക് തടസമാവില്ല. 200 രൂപ കൊണ്ട് അടിപൊളി ട്രിപ്പടിക്കാന്‍ പറ്റുന്ന ഒരു സ്ഥലമുണ്ട്. 200 രൂപയ്ക്ക് ട്രിപ്പോ എന്നാണോ നിങ്ങള്‍ ഇപ്പോ ഓര്‍ക്കുന്നത്? എന്നാല്‍ അങ്ങനെയൊരു സ്ഥലമുണ്ട് ദൂരെയെങ്ങുമല്ല കോട്ടയം പാലാക്കരയില്‍. കായലിന്റെ സൗന്ദര്യം നുകര്‍ന്ന്, ചൂണ്ടയിട്ട്, ഊഞ്ഞാലാടി, ഭക്ഷണമൊക്കെ കഴിച്ച് ഉല്ലസിക്കാന്‍ ഒരിടം അതും 200 രൂപയ്ക്ക്. മത്സ്യഫെഡിന്റെ വൈക്കം പാലാക്കാരി അക്വാടൂറിസം ഫാമിലാണ് ചുരുങ്ങിയ ചിലവിലാണ് ഈ സൗകര്യങ്ങള്‍ സഞ്ചാരികളെ കാത്തിരിക്കുന്നത്. 200 രൂപയുടെ പാക്കേജില്‍ ഉച്ചയൂണുമുണ്ട് ഊണിനൊപ്പം മീന്‍കറിയും, പൊരിച്ച മീനും ലഭിക്കും. ഊണ് അല്പം കൂടി ലാവിഷാക്കണമെങ്കില്‍ കക്കയും, ചെമ്മീനും, കരിമീനും, കിട്ടും പക്ഷേ അധിക പണം നല്‍കണം എന്ന് മാത്രം. ഊണ് കഴിഞ്ഞ് വിശ്രമിക്കാന്‍ വിശാലമായ കായല്‍ക്കര. പത്ത് രൂപ നല്‍കിയാല്‍ ചൂണ്ടയിടാന്‍ അനുവാദം ലഭിക്കും. ചൂണ്ടയിട്ട് വെറുതെ അങ്ങ് പോകാനും കരുതണ്ട. ... Read more
നരകത്തിലേക്കുള്ള വാതിലിനു പിന്നിലെ രഹസ്യം ഇതാണ്
ഈ പുരാതന ഗ്രീക്ക് ദേവാലയത്തില്‍ പ്രവേശിച്ചാല്‍ മരണം ഉറപ്പാണ്. അതുകൊണ്ട് തന്നെ പതിറ്റാണ്ടുകളായി ഈ അമ്പലത്തിനടുത്തേക്ക് മനുഷ്യര്‍ ചെന്നിട്ട്. പക്ഷികള്‍, മൃഗങ്ങള്‍ തുടങ്ങിയ ജീവികള്‍ എല്ലാം തന്നെ ക്ഷേത്ര പരിസരത്തൂടെ പോയാല്‍ ഉടന്‍ ചത്തു വീഴും. അങ്ങനെ ഒരു ജീവനെ പോലും അടുത്തേക്കടുപ്പിക്കാതെ വര്‍ഷങ്ങളായി ‘നിഗൂഢ ശക്തികള്‍’ കാത്തുസൂക്ഷിച്ചിരുന്ന അമ്പലത്തിന്റെ രഹസ്യം പുറത്ത്. ശാസ്ത്രലോകമാണ് നിര്‍ണ്ണായകമായ ഈ നിഗൂഢതയുടെ ചുരുളഴിച്ചത്. നരകത്തിലേക്കുള്ള വാതില്‍ എന്നറിയപ്പെടുന്ന ഈ പുരാതന ഗ്രീക്ക് ദേവാലയം സ്ഥിതി ചെയ്യുന്നത് ഹീരാപോളിസിലാണ്. നാടോടി കഥകളിലെ പോലെ ഈ ക്ഷേത്രത്തിന് പിന്നിലും ഉണ്ടൊരു വിശ്വാസം.അധോലോകത്തിന്റെ ദൈവമായ ഹേഡ്സിന്റെ ശ്വാസമാണ് ദേവാലയത്തിനടുത്തേക്കെത്തുന്ന ജീവികളുടെ പ്രാണനെടുക്കുന്നതെന്നായിരുന്നു പ്രദേശവാസികളുടെ വിശ്വാസം. എന്നാല്‍ ഈ ദുരൂഹ മരണങ്ങള്‍ക്ക് പിന്നിലെ രഹസ്യത്തിന്റെ ചുരുളഴിച്ചിരിക്കുന്നത് ഗ്രീക്ക് ജിയോഗ്രാഫര്‍ സ്ട്രാബോയാണ്. ദേവാലയത്തില്‍ കാര്‍ബണ്‍ ഡയോക്സൈഡിന്റെ അളവ് വളരെ കൂടുതലാണ്. ഇത് ശ്വസിച്ചാണ് ജിവികള്‍ ഉടന്‍ മരിക്കുന്നത്. പ്രത്യേക സുരക്ഷാസന്നാഹങ്ങളോടെ ദേവാലയം സന്ദര്‍ശിച്ച സ്ട്രാബോ ചുവരില്‍ പ്ലൂടോ, കോറെ എന്നീ ... Read more
ബുഡേലി ദ്വീപില്‍ ഏകാകിയായി മൊറാന്‍ഡി
മായാദ്വീപില്‍ അകപ്പെട്ട പൈയുടെ കഥ നമുക്കെല്ലാവര്‍ക്കും അറിയാം. പൈയും വയസ്സന്‍ പുലിയും അതിസാഹസികമായാണ് ദ്വീപില്‍ നിന്ന് രക്ഷപ്പെട്ടത്. എന്നാല്‍ 79കാരനായ മൊറാന്‍ഡി ഒറ്റയ്‌ക്കൊരു ദ്വീപില്‍ താമസം തുടങ്ങിയിട്ട് 28 വര്‍ഷമായി. ഇറ്റലിയിലെ മഡാനെ ദ്വീപ് സമൂഹത്തിലെ ബുഡേനി ദ്വീപില്‍ 1989 മുതല്‍ മൊറാന്‍ഡി ഒറ്റയ്ക്കാണ്. പൈയുടെ കഥ പോലെ തന്നെയാണ് മൊറേന്‍ഡിയുടേതും ചെറുകപ്പലിന്റെ എന്‍ജിന്‍ തകരാറായപ്പോളാണ് കോര്‍സികയുടെയും സാര്‍ഡിനിയയുടെയും ഇടയില്‍ സ്ഥിതി ചെയ്യുന്ന ബുഡേലി ദ്വീപിന്റെ കരയിലേക്ക് ഒഴുകിയെത്തുകയായിരുന്നു അദ്ദേഹം. ആധുനിക സമൂഹത്തില്‍ നിന്നും മൊറാന്‍ഡി മോചിതനായി. ഈ ചെറുകപ്പല്‍ വിറ്റ ശേഷം, ദ്വീപിന്റെ മേല്‍നോട്ടക്കാരന്റെ കുടില്‍ സ്വന്തമാക്കി. പിന്നീട് ഇറ്റലിയിലേക്ക് മൊറാന്‍ഡി തിരികെ പോയില്ല. ’68 കാലത്ത് ഞാന്‍ രാഷ്ട്രീയപ്രവര്‍ത്തകനും കലാപകാരിയുമായിരുന്നു. പിന്നീട് രാഷ്ട്രീയത്തില്‍ നിന്നും ഞാന്‍ വിട്ടു നിന്നു. അനാവശ്യമായ സായുധ പ്രക്ഷോഭങ്ങള്‍ക്ക് വേണ്ടിയല്ല എന്റെ ജീവിതമെന്ന് എനിക്ക് മനസ്സിലായി” – പഴയ ജീവിതത്തെ കുറിച്ച് മൊറാന്‍ഡി സിഎന്‍എന്‍ ട്രാവലിനോട് പറഞ്ഞു. അധികാരവും, സമ്പത്തും മോഹിക്കുന്നതും മനുഷ്യനെ മനസിലാക്കാത്തതുമായ ... Read more
ആഭനേരി അഥവാ പ്രകാശത്തിന്റെ നഗരം
രാജാസ്ഥാനിലെ ദൗസാ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന മനോഹര നഗരം ആഭനേരി ജയ്പൂര്‍ ആഗ്ര റൂട്ടിലാണ് സ്ഥിതി ചെയ്യുന്നത്. ആരെയും ആകര്‍ഷിക്കുന്ന പടി കിണറുകളാണ് ആഭനേരിയുടെ സ്വത്ത്. ആഭാനേരി ഗ്രാമം ഗുര്‍ജര പ്രതിഹാര്‍ രാജാവായിരുന്ന സാമ്രാട്ട് മിഹിര്‍ ഭോജിന്റെ കാലത്താണ് രൂപവത്കരിക്കപ്പെട്ടത്. പ്രകാശത്തിന്റെ നഗരം എന്ന് അര്‍ഥം വരുന്ന ‘ആഭാനഗരി’ പിന്നീട് ലോപിച്ച് ആഭാനേരി എന്നായിത്തീരുകയായിരുന്നു. ഈ ചെറിയ ഗ്രാമം സഞ്ചാരികളെ ഏറെ ആകര്‍ഷിക്കുന്നു.ഗ്രാമത്തിലെ കാഴ്ചകളെ കുറിച്ച് കൂടുതല്‍ അറിയാം. നാടന്‍ നൃത്തരൂപങ്ങള്‍ രാജസ്ഥാന്റെ വിവിധ നാടന്‍ നൃത്ത രൂപങ്ങള്‍ക്ക് കൂടി പേരുകേട്ടതാണ് ആഭാനേരി ഗ്രാമം. ഘൂമര്‍, കാല്‍ബേലിയ, ഭാവി തുടങ്ങിയ ഗ്രാമീണ നൃത്ത രൂപങ്ങള്‍ അവയില്‍ ചിലതാണ്. ഭില്‍ എന്ന ആദിവാസി ഗോത്രത്തിന്റെ നൃത്തരൂപമാണ് ഘൂമര്‍. കാല്‍ബേലിയ എന്നത് കാല്‍ബേലിയ ഗോത്ര സമുദായത്തിലെ സ്ത്രീകളുടെ നൃത്തമാണ്. ഇവര്‍ പാമ്പുകളെ പിടികൂടി അവയുടെ വിഷം വിറ്റാണ് ജീവിക്കുന്നത്. അതേ സമയം ‘ഭാവിഡാന്‍സ്’ ഒരു അനുഷ്ഠാന നൃത്തരൂപമാണ്. അംബ മാതാവിന്റെ (ഭൂമി ദേവി) പ്രീതിക്കുവേണ്ടിയുള്ളതാണ് ... Read more
പൂന്തോട്ട നഗരത്തിലെ പ്രസിദ്ധമായ തടാകങ്ങള്‍
അംബരചുംബികളായ കെട്ടിടങ്ങളും തിരക്കേറിയ നഗരജീവിതമാണ് ബെംഗളൂരു കാഴ്ചവെക്കുന്നത്. എന്നാല്‍ തിരക്കുകളില്‍ നിന്നും ബ്രേക്ക് എടുക്കാന്‍ പറ്റിയ സ്ഥലങ്ങളും ഇവിടെയുണ്ട്. ബെംഗളൂരുവിനെ പൂന്തോട്ടങ്ങളുടെ നഗരമായി എല്ലാവര്‍ക്കും അറിയാം. ധാരാളം തടാകങ്ങളും ഈ നഗരത്തിന് സ്വന്തമായുണ്ട്. ബെംഗളൂരുവിലെ പ്രസിദ്ധമായ തടാകങ്ങള്‍ പരിചയപ്പെടാം… ഉള്‍സൂര്‍ ലേക്ക് ‘നഗരത്തിന്റെ അഭിമാനം’ എന്നറിയപ്പെടുന്ന ഉള്‍സൂര്‍ ലേക്ക് ബെംഗളൂരുവിലെ ഏറ്റവും വലിയ തടാകമാണ്. 123.6 ഏക്കര്‍ സ്ഥലത്തായാണ് ഇത് പരന്നു കിടക്കുന്നത്. ചുറ്റിലും നിറഞ്ഞ പച്ചപ്പുള്ള ഇവിടം ഫോട്ടോഗ്രഫിക്ക് പറ്റിയതാണ്. എംജി റോഡിന് സമീപത്തായായി നഗരത്തിന്റെ കിഴക്ക് ഭാഗത്തായാണ് ഉള്‍സൂര്‍ ലേക്ക് സ്ഥിതി ചെയ്യുന്നത്. അഗാര ലേക്ക് ബെംഗളൂരുവിലെ മനോഹരമായ തടാകങ്ങളില്‍ ഒന്നാണ് അഗാര ലേക്ക്. സൂര്യോദയവും സൂര്യാസ്തമയവും കാണുവാന്‍ നിരവധി ആളുകളാണ് ഇവിടെ എത്താറുള്ളത്. ഹെസറഗട്ട ലേക്ക് ബെംഗളുരുവിലെ മറ്റു തടാകങ്ങളില്‍ നിന്നും വ്യത്യസ്തമായി ഹെസറഗട്ട ലേക്ക് മനുഷ്യനിര്‍മ്മിതമാണ്. 1894 ല്‍ ജനങ്ങള്‍ക്ക് ശുദ്ധജലത്തിന്റെ ലഭ്യത ഉറപ്പുവരുത്താനായി നിര്‍മ്മിക്കപ്പെട്ടതാണ് ഈ തടാകം. പക്ഷികള്‍ ധാരാളമായി എത്തിച്ചേരുന്ന ഇടം കൂടിയാണിത്. ... Read more