Category: Destinations
കസോള്‍; ജൂതന്മാരുടെ രാണ്ടാം വീട്
ഹിമാചല്‍ പ്രദേശില്‍ ഭുണ്ഡാറില്‍ നിന്ന് മണികരനിലേക്ക് പോകുന്ന പാത ഒരു താഴ്‌വരയിലൂടെയാണ് കടന്നുപോകുന്നത്. പാര്‍വതി നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഈ താഴ്‌വര പാര്‍വതി വാലി എന്ന പേരിലാണ് സഞ്ചാരികള്‍ക്കിടയില്‍ പ്രശസ്തമായത്. ഈ താഴ്‌വരയില്‍ സുന്ദരമായ ഗ്രാമമുണ്ട്. കസോള്‍ എന്നാണ് ഗ്രമത്തിന്‍റെ പേര്. ഹിമാചല്‍പ്രദേശിലെ പ്രസിദ്ധമായ ടൂറിസ്റ്റ് കേന്ദ്രമായ കുളുവില്‍ നിന്ന് 42 കിലോമീറ്റര്‍ കിഴക്കായി സമുദ്രനിരപ്പില്‍ നിന്ന് 1640 മീറ്റര്‍ ഉയരത്തിലാണ് കസോള്‍ സ്ഥിതി ചെയ്യുന്നത്. പാര്‍വതി നദിക്ക് കുറുകെയുള്ള പാലത്തിന് അപ്പുറവും ഇപ്പുറവുമായി കിടക്കുന്ന കസോള്‍ ഓള്‍ഡ്കസോള്‍, ന്യൂ കസോള്‍ എന്നിങ്ങനെ രണ്ടായി തിരിക്കപ്പെട്ടിട്ടുണ്ട്. മണികരനില്‍ നിന്ന് 5 കിലോമീറ്റര്‍ അകലെയായാണ് കസോള്‍ സ്ഥിതി ചെയ്യുന്നത്. ഹിമാചല്‍പ്രദേശിലെ സുന്ദരമായ ഗ്രാമങ്ങളില്‍ ഒന്നാണ് കസോള്‍. സുന്ദരമായ താഴ്വാരയും, ആകാശത്തോളം നില്‍ക്കുന്ന മലനിരകളും വര്‍ഷമുഴുവന്‍ അനുഭവപ്പെടുന്ന സുന്ദരമായ കാലവസ്ഥയും മാത്രമല്ല സഞ്ചാരികളെ ഇവിടെ ആകര്‍ഷിക്കുന്നത്. അധികം ജനത്തിരക്കില്ലാത്ത സ്ഥലംകൂടിയാണിത്. ഹിമാലയന്‍ ട്രെക്കിംഗിനുള്ള ബേസ് ക്യാമ്പ് കൂടിയാണ് കസോള്‍. സര്‍പാസ്, യാന്‍കെര്‍പാസ്, പിന്‍പാര്‍ബതി ... Read more
അഹര്‍ബല്‍: ഭൂമിയിലെ സ്വര്‍ഗത്തിലെ നീരുറവ
മഞ്ഞുമൂടിയ മലകളാൽ വെളുത്ത പട്ടുപോലെ ചിറകുവിരിച്ച് നിൽക്കുന്ന ജമ്മുകാശ്മീർ ശരിക്കും ഭൂമിയിലെ പരിശുദ്ധമായ സ്വർഗ്ഗം തന്നെയാണ്. മഞ്ഞിൽ മൂടപ്പെട്ട പർവതങ്ങളും, പച്ചപ്പിന്‍റെ താഴ്വരകളും, സമൃദ്ധമായ ജലപൊയ്കകളും സമതലങ്ങ പ്രദേശങ്ങളും ഒക്കെയുള്ള ഈ മനോഹരമായ സ്ഥലത്തെ സ്വർഗ്ഗം എന്നല്ലാതെ മറ്റെന്ത് വിശേഷിപ്പിക്കാന്‍. എപ്പോഴും സംഗീതാത്മകമായി കുതിച്ചൊഴുകുന്ന അഹർബൽ വെളളച്ചാട്ടം സ്വർഗീയ നാടിന്‍റെ ഏറ്റവും മനോഹരമായ കാഴ്ചകളിൽ ഒന്നാണ്. ജമ്മു കാശ്മീരിലെ കുൽഗാം ജില്ലയിലാണ് അഹർബൽ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. പ്രധാന ഹിൽസ്റ്റേഷനായ ഇവിടെ എപ്പോഴും സഞ്ചാരികളുടെ തിരക്ക് അനുഭവപ്പെടാറുണ്ട്. വെഷോ നദിയില്‍ നിന്നാണ് അഹർബൽ വെള്ളച്ചാട്ടം ഉത്ഭവിക്കുന്നത്. സമുദ്ര നിരപ്പിൽ നിന്നും 7434 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന അഹർബൽ വെള്ളച്ചാട്ടം ഇന്ത്യയിലെ തന്നെ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന വെള്ളച്ചാട്ടങ്ങളിൽ ഒന്നാണ്. ചുറ്റും പൈൻ മരങ്ങള്‍ നിറഞ്ഞ പിർപഞ്ചൽ പർവതനിരകളിലാണ് കശ്മീരിലെ അഹർബൽ വെള്ളച്ചാട്ടത്തിന്‍റെ വാസം. പൈൻമരങ്ങളുടെ സാന്നിധ്യം ഭൂപ്രകൃതിയെ അത്യാകർഷകമാംവിധം മനോഹരമാക്കിയിരിക്കുന്നു. പടു കൂറ്റൻ പാറക്കെട്ടുകൾ നിറഞ്ഞ താഴ്വരകളും ജലപ്രവാഹം ... Read more
സ്‌ട്രെസ് ഫ്രീ ആയ അഞ്ച് നഗരങ്ങള്‍ ഇതാ
തിരക്ക് വിട്ടൊന്ന് ആശ്വസിക്കാന്‍ കൊതിക്കാത്തവര്‍ ആരാണുള്ളത്. പിരിമുറുക്കവും ജോലി ഭാരവും മൂലം ആളുകള്‍ പരിതപിക്കുകയാണ്. വല്ലാത്തൊരു സ്‌ട്രെസ്, എന്തൊരു കഷ്ടമാ…എല്ലാത്തില്‍ നിന്നും ഒന്ന് ഒഴിഞ്ഞു നിന്നാല്‍ മതിയായിരുന്നു…ഇങ്ങനെയെല്ലാം പറയാത്തവര്‍ ചുരുക്കം. പല മെട്രോനഗരങ്ങളുടെ ജീവിതവും ആളുകള്‍ക്ക് സ്‌ട്രെസ് സമ്മാനിക്കാറുണ്ട്. അതുപോലെ തന്നെ ചില നഗരങ്ങളിലെ ജീവിതം സ്‌ട്രെസ് ഇല്ലായ്മയും സമ്മാനിക്കാറുണ്ട്. സിപ്‌ജെറ്റ് എന്ന സ്ഥാപനം 150 നഗരങ്ങളില്‍ നടത്തിയ ഗവേഷണത്തിന്റെ ഫലമായി സ്‌ട്രെസ് കൂടുതലുള്ളതും ഇല്ലാത്തതുമായ നഗരങ്ങളെ ലിസ്റ്റ് ചെയ്യുകയുണ്ടായി. ഏറ്റവും സ്‌ട്രെസ് ഇല്ലാത്ത അഞ്ച് നഗരങ്ങള്‍ ഇതാ..വിവിധ ഘടകങ്ങളുടെ കുറഞ്ഞ സ്‌കോര്‍ സൂചിപ്പിക്കുന്നത് കുറഞ്ഞ സ്‌ട്രെസ് ലെവല്‍ ആണ്. 1. സ്റ്റട്ട്ഗാര്‍ട്ട്, ജര്‍മനി ജര്‍മനിയിലെ സ്റ്റട്ട്ഗാര്‍ട്ടാണ് പട്ടികയില്‍ ഒന്നാമതെത്തിയത്. തീര്‍ത്തും ശാന്തമായ നഗരം. സാമൂഹ്യ സുരക്ഷയില്‍ സ്‌കോര്‍ 3.17, വായു മലിനീകരണത്തില്‍ 4.08. തൊഴിലില്ലായ്മ കുറവാണ്. ലിംഗസമത്വത്തിലും നല്ല പ്രകടനം. 2. ലക്‌സംബര്‍ഗ് 1.13 ആണ് ലക്‌സംബര്‍ഗിന്റെ മൊത്തം സ്‌കോര്‍. സാമൂഹ്യ സുരക്ഷയില്‍സ്‌കോര്‍ 1.18. വായുമലിനീകരണത്തില്‍ 3.42. തൊഴിലില്ലായ്മയില്‍ 6.50. ... Read more
ലഡാക്ക്: ഇന്‍ഡസ് നദീമുഖത്തെ ചാന്ദ്രനഗരം
ജമ്മു കാശ്മീരിലെ ഇന്‍ഡസ് നദിതീരത്ത് സ്ഥിതി ചെയ്യുന്ന ലഡാക്ക് സംസ്ഥാനത്തെ ശ്രദ്ധേയമായ വിനോദസഞ്ചാര കേന്ദ്രമാണ്. മൂണ്‍ ലാന്‍റ്, ബ്രോക്കണ്‍ മൂണ്‍ എന്നീ പേരുകളിലും ലഡാക്ക് വിശേഷിപ്പിക്കപ്പെടുന്നു. മനോഹരമായ തടാകങ്ങള്‍, ആശ്രമങ്ങള്‍, ഭൂപ്രദേശം, കൊടുമുടികള്‍ എന്നിവയാല്‍ സമൃദ്ധമാണ് ലഡാക്ക്. സമുദ്രനിരപ്പില്‍ നിന്ന് 3500 മീറ്റര്‍ മുകളിലാണ് ലഡാക്കിന്‍റെ സ്ഥാനം. ലോകത്തെ പ്രമുഖ പര്‍വത മേഖലകളായ കാരക്കോണത്തിനും ഹിമാലയത്തിനും ഇടയിലാണ് ലഡാക്ക്. കൂടാതെ ലഡാക്ക് താഴ്വരക്ക് സമാന്തരമായി സന്‍സ്കാര്‍ ലഡാക്ക് മേഖല കൂടി കടന്നു പോവുന്നു. വലിയൊരു തടാകമായിരുന്ന ലഡാക്ക് പിന്നീട് വര്‍ഷങ്ങള്‍ കടന്നുപോയപ്പോള്‍ താഴ്വരയായി രൂപപ്പെടുകയായിരുന്നെന്നാണ് പറയപ്പെടുന്നത്. ജമ്മു കാശ്മീരിലെ പ്രമുഖ നാട്ടുരാജ്യമായിരുന്ന ലഡാക്ക് തിബത്തന്‍ രാജാക്കന്‍മാരായിരുന്നു ഭരിച്ചിരുന്നത്. പതിനെട്ടാം നൂറ്റാണ്ടിന്‍റെ ആദ്യകാലത്ത് ലഡാക്കും ബാള്‍ട്ടിസ്ഥാനും ജമ്മു കാശ്മീര്‍ മേഖലയിലേക്ക് ചേര്‍ക്കപ്പെട്ടു. 1947ല്‍ ഇന്ത്യാ വിഭജന സമയത്ത് ബാള്‍ട്ടിസ്ഥാന്‍ പാകിസ്ഥാനിലേക്കു പോയി. ബുദ്ധമതമാണ് ഇവിടത്തെ പ്രധാന മതം. ലഡാക്കിലെ പ്രമുഖ ആകര്‍ഷണങ്ങളില്‍ ആശ്രമം അഥവാ ഗോമ്പാസും ഉള്‍പ്പെടും. ഹെമിസ് ആശ്രമം, സങ്കര്‍ ഗോമ്പ, മാത്തോ ആശ്രമം, ശേ ഗോമ്പ, ... Read more
ശങ്കര്‍പൂര്‍..ബീച്ചുകളുടെ പട്ടണം..
ഇന്ത്യയുടെ കിഴക്കൻതീരത്തുള്ള സംസ്ഥാനമാണ് സാഗരങ്ങളാല്‍ ചുറ്റപ്പെട്ട പശ്ചിമബംഗാള്‍. ബംഗാൾ ഉൾക്കടലിന്‍റെ ചുറ്റുവട്ടത്തുള്ള പ്രദേശങ്ങളിൽ സ്ഥിതിചെയ്യുന്ന കടലോരങ്ങൾ സഞ്ചാരികളെ മോഹിപ്പിക്കുന്ന വശ്യതയുള്ളവയാണ്. കടലോരങ്ങളുടെ സ്വന്തം ഭവനമായ പശ്ചിമബംഗാളില്‍ കൊല്‍ക്കത്ത നഗരത്തിന്‍റെ പ്രാന്തപ്രദേശത്തു നിന്നും മാറി മനോഹരമായ ചെറുപട്ടണമുണ്ട്. ശങ്കര്‍പൂര്‍. ബീച്ചുകളുടെ പട്ടണം. കൊല്‍ക്കത്തയില്‍ നിന്നും ശങ്കര്‍പൂരിലേയ്ക്കുള്ള റോഡുയാത്ര വളരെ മികച്ചതാണ്. ബീച്ച്സൈഡ് വ്യൂ കണ്ട് സന്തോഷവാരായി ബീച്ചില്‍ എത്താം. ശങ്കർപൂർ നഗരം വർഷത്തിലുടനീളം സന്ദർശനത്തിന് അനുയോജ്യമായ സ്ഥലമാണ്. എന്നിരുന്നാലുംന്‍ ശങ്കർപൂർപട്ടണം സന്ദർശിക്കാൻ പറ്റിയ സമയം സെപ്തംബർ മുതൽ മാർച്ചിന്‍റെ അവസാനം വരെയാണ്. ശങ്കര്‍പൂര്‍ പട്ടണത്തിന്‍റെ തുടക്കം ദിഘാ ബീച്ചാണ്. സ്വദേശത്തും വിദേശത്തും നിന്നുമെത്തുന്ന നിരവധി ആളുകൾ ഒരേപോലെ സന്ദർശിക്കുന്ന കടലോരങ്ങളിൽ ഒന്നാണ് ദിഘ ബീച്ച്. പ്രകൃതിയുടെ മാസ്മരിക സൗന്ദര്യത്തിൽ സ്വയം മറക്കാന്‍ ഇഷ്ടപ്പെടുന്നുണ്ടെങ്കിൽ തീർച്ചയായും കല്‍ക്കത്ത വരുമ്പോള്‍ ദിഘാ ബീച്ച് സന്ദർശിക്കണം. ഇവിടുത്തെ തുറസ്സായ ആകാശത്തിന്‍റെ സൗന്ദര്യം സഞ്ചാരികളെ മറ്റൊരു ലോകത്തേക്ക് കൂട്ടിക്കൊണ്ടു പോകും. ദിഘാ കടലോര പ്രേദേശത്തിൽ നിന്നും 14 കിലോമീറ്റർ ... Read more
പാഞ്ചഗണി: മലമുകളിലെ സ്വര്‍ഗം
ഹില്‍ സ്റ്റേഷനായ പാഞ്ചഗണി മഹാരാഷ്ട്രയിലെ പ്രകൃതിഭംഗിക്ക് പേരുകേട്ട വിനോദസഞ്ചാര കേന്ദ്രങ്ങമാണ്. ബ്രിട്ടീഷുകാര്‍ ഇന്ത്യ ഭരിച്ചിരുന്ന കാലത്താണ് പാഞ്ചഗണി ഹില്‍ സ്റ്റേഷന്‍ കണ്ടു പിടിച്ചത്. ബ്രിട്ടീഷ് ഉദ്യോഗസ്ഥനായിരുന്ന ജോണ്‍ ചെസ്സനാണ് പാഞ്ചഗണി കണ്ടുപിടിച്ചിതിന്‍റെ ബഹുമതി. സമുദ്രനിരപ്പില്‍ നിന്നും ഏതാണ്ട് 1350 മീറ്റര്‍ ഉയരത്തിലാണ് ഈ ടൂറിസ്റ്റ് കേന്ദ്രം സ്ഥിതിചെയ്യന്നത്. അഞ്ച് മലകള്‍ എന്നാണ് പ്രാദേശികഭാഷയില്‍ പാഞ്ചഗണി എന്ന വാക്കിനര്‍ത്ഥം. ബ്രിട്ടീഷുകാരുടെ കാലത്ത് അറിയപ്പെടുന്ന വേനല്‍ക്കാല സുഖവാസകേന്ദ്രമായിരുന്നു പാഞ്ചഗണി. മനോഹരമായ കാലാവസ്ഥയ്ക്ക് പേരുകേട്ട സ്ഥലമാണിത്. മഴക്കാലത്ത് ചെറുവെള്ളച്ചാട്ടങ്ങളും തണുത്ത കാറ്റുമായി സഞ്ചാരികള്‍ക്ക് പ്രിയങ്കരമാകും പാഞ്ചഗണി. പാഞ്ചഗണി മനോഹരമായ ഉത്സവക്കാഴ്ച തന്നെയായിരിക്കും സഞ്ചാരികള്‍ക്ക് സമ്മാനിക്കുക. അസ്തമയം, സ്‌ട്രോബറി ചെടികള്‍ക്കിടയിലൂടെയുള്ള നടത്തവും പാരാഗ്ലൈഡിംഗും മറ്റുമായി മനോഹരമായ നിമിഷങ്ങളായിരിക്കും പാഞ്ചഗണി അതിഥികള്‍ക്കായി ഒരുക്കുക. പശ്ചിമേന്ത്യയിലെ ഏറ്റവും നല്ല പാരാഗ്ലൈഡിംഗ് കേന്ദ്രങ്ങളിലൊന്നാണ് പാഞ്ചഗണി എന്ന് നിസംശയം പറയാം. 4500 അടി ഉയരത്തില്‍, തണുത്ത കാറ്റില്‍ മനംമയക്കുന്ന താഴ്വാരക്കാഴ്ചകളാണ് പാരാഗ്ലൈഡിംഗ് സമ്മാനിക്കുക. കൃഷ്ണ നദിയിലൂടെയുള്ള ബോട്ടിംഗാണ് ഇവിടത്തെ മറ്റൊരാകര്‍ഷണം. ഇവിടത്തെ പേരുകേട്ട ... Read more
നാടോടികഥകളും വിശ്വാസങ്ങളും പേറുന്ന നീലപര്‍വതം
വടക്കു കിഴക്കൻ ഇന്ത്യയിലെത്തുന്ന സഞ്ചാരികളുടെ പ്രിയപ്പെട്ട സ്ഥലങ്ങളിലൊന്നാണ് മിസോറാം. കാടുകളും വെള്ളച്ചാട്ടങ്ങളും ഗുഹകളും ഹിൽ സ്റ്റേഷനുകളും ഒക്കെയായി യാത്രകരെ ആകര്‍ഷിക്കുന്ന ഇവിടെ വിനോദസഞ്ചാരികൾക്ക് അറിയാത്ത ഒട്ടേറെ സ്ഥലങ്ങളുണ്ട്. കണ്ണു തുറന്നു നോക്കുന്നവർക്ക് കാഴ്ചകളുടെ ഒരു വലിയ പൂരം തന്നെ ഒരുക്കുന്ന സംസ്ഥാനമാണ് മിസോറാം എന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. പകരം വയ്ക്കാൻ കഴിയാത്ത പാരമ്പര്യങ്ങളുള്ള ഇവിടെ സഞ്ചാരികൾ തീർച്ചയായും സന്ദർശിച്ചിരിക്കേണ്ട ഒരിടമുണ്ട്. ഫോങ്പുയി അഥവാ നീലപർവതം. സമുദ്രനിരപ്പിൽ നിന്നും 2157 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഫോങ്പുയി മിസോറാമിലെ ഏറ്റവും ഉയരമേറിയ പർവതങ്ങളിലൊന്നാണ്. തലസ്ഥാനമായ ഐസ്വാളിൽ നിന്നും 300 കിലോമീറ്റർ ദൂരം അകലെ സ്ഥിതി ചെയ്യുന്ന ഇവിടം സഞ്ചാരികൾക്ക് അത്ര എളുപ്പത്തിലൊന്നും എത്തിപ്പെടാൻ സാധിക്കില്ല. ഇവിടുത്തെ ആളുകൾ ഏറെ വിശുദ്ധമായി കാണുന്ന പർവതമാണിത്. നാടോടി കഥകളുടെയും നാടോടി വിശ്വാസങ്ങളുടെയും പഴമപേറുന്ന പര്‍വതംകൂടിയാണിത്. ലായ് ഭാഷയിൽ ഫോങ് എന്നു പറഞ്ഞാൽ പുൽമേട് എന്നും പുയി എന്നു പറഞ്ഞാൽ വലുത് അല്ലെങ്കിൽ മഹത്തരമായത് എന്നുമാണ് ... Read more
കോഴിക്കോട് സൗത്ത‌് ബീച്ച‌് സൗന്ദര്യവൽക്കരണം അവസാനഘട്ടത്തില്‍
കോഴിക്കോട് സൗത്ത‌് ബീച്ച‌് സൗന്ദര്യ വൽക്കരണത്തിന്‍റെ അവസാന ഘട്ടത്തിൽ. ഭിന്നശേഷി സൗഹൃദ ബീച്ച് കൂടിയായ സൗത്ത‌് ബീച്ചിന‌് ഇനിയുള്ളത‌് വൈദ്യുതീകരണ ജോലി മാത്രമാണ‌്. 80 ശതമാനം ജോലികളും പൂർത്തിയായി. ജൂണിനുള്ളിൽ സൗത്ത‌് ബീച്ച‌് സഞ്ചാരികൾക്കായി തുറന്നുകൊടുക്കാനാണ‌് സാധ്യത. ബീച്ചിലെ പ്രധാന പ്രശ‌്നമായ ലോറി പാർക്കിങ‌് അടുത്ത ആഴ‌്ചയോടെ മാറ്റാൻ നടപടിയെടുക്കുമെന്ന‌് കോർപറേഷന്‍ അറിയിച്ചു. 3.85 കോടി രൂപ ചെലവിൽ വിനോദ സഞ്ചാര വകുപ്പിന്‍റെ നേതൃത്വത്തിൽ ഹാർബർ എൻജിനിയറിങ് വകുപ്പാണ‌് നിർമാണ ചുമതല ഏറ്റെടുത്തത‌്. 2016 ജൂണിലാണ് സൗത്ത‌് ബീച്ച‌് നവീകരണം ആരംഭിച്ചത്. സൗത്ത‌് കടൽപാലത്തിന‌് തെക്കുഭാഗത്ത‌് നിന്ന‌് 800 മീറ്റർ നീളത്തിലും 10 മീറ്റർ വീതിയിലുമാണ‌് മോടികൂട്ടൽ നടന്നത‌്. 330 മീറ്റർ നീളത്തിൽ കടലിനോട‌് ചേർന്ന‌് നടപ്പാത നിർമിക്കലായിരുന്നു ആദ്യഘട്ടം. തുടർന്ന‌് ചുറ്റുമതിലും നിർമിച്ചു. കടലിലേയ്ക്ക‌് ഇറങ്ങി നിൽക്കുന്ന വൃത്താകൃതിയിലുള്ള വ്യൂപോയന്‍റ് സഞ്ചാരികളെ ആകർഷിക്കും. മഴയും വെയിലും ഏൽക്കാതിരിക്കാനുള്ള ഷെൽട്ടർ, കടലിലേക്കിറങ്ങാനുള്ള പടവുകൾ എന്നിവ സൗന്ദര്യ വൽക്കരണത്തിന്‍റെ ഭാഗമായി നിര്‍മിച്ചതാണ്. അലങ്കാര ... Read more
ഇവിടെ രാത്രിയില്‍ മാത്രമേ സ്ത്രീകള്‍ക്ക് പ്രവേശനമുള്ളൂ…
പുരാതന കേരളത്തിലെ പ്രശസ്തമായ 108 ശിവാലയങ്ങളിലൊന്നായാണ് തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രം അറിയപ്പെടുന്നത്. ദക്ഷിണ ഭാരതത്തിലെ പ്രധാനപ്പെട്ട ശിവക്ഷേത്രം കൂടിയാണിത്. ശിവൻ രാജരാജേശ്വരൻ എന്ന പേരിലാണ് ഈ മഹാക്ഷേത്രത്തിൽ അറിയപ്പെടുന്നത്. ശങ്കരനാരായണ ഭാവത്തിലാണ് ശിവനെ ഇവിടെ ആരാധിക്കുന്നത്. തെക്കേ ഇന്ത്യയിലെ ഏതെങ്കിലും ക്ഷേത്രങ്ങളിൽ ഉണ്ടാവുന്ന ദേവപ്രശ്ന പരിഹാരങ്ങൾക്കായി ഇവിടെ വന്ന് ദേവദർശനം നടത്തുകയും കാണിക്ക അർപ്പിച്ച് ദേവപ്രശ്നം വയ്ക്കുന്നതും ക്ഷേത്രാചാരമായി കരുതുന്നു. തളിപ്പറമ്പ് രാജരാജേശ്വരക്ഷേത്രത്തിന്റെ മതിൽക്കെട്ടിനു പുറത്തുള്ള ഉയർന്ന പീഠത്തിലാണ് ഇങ്ങനെ ദേവപ്രശ്നം വയ്ക്കുക പതിവ്. ഇന്ത്യയിലെ ഏറ്റവും പുരാതന ശക്തി പീഠങ്ങളിലൊന്നായാണ് തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രം അറിയപ്പെടുന്നത്. ക്ഷേത്രത്തിന്‍റെ ഉത്ഭവത്തിനു പിന്നിൽ പല കഥകളും പ്രചാരത്തിലുണ്ട്. അതിൽ ഏറ്റവും പ്രചാരത്തിലുള്ളത് ശിവനും സതിയുമായി ബന്ധപ്പെട്ടതാണ്. സതീ ദേവിയുടെ സ്വയം ദഹനത്തിനു ശേഷം സതിയുടെ തല വന്നു വീണത് ഇവിടെയാണെന്നാണ് വിശ്വാസം. ചരിത്രം ചരിത്രത്തിൽ ഏറെ പരാമർശിക്കപ്പെട്ടിട്ടുള്ള ക്ഷേത്രമാണ് തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രം. കേരള മാഹാത്മ്യം, കേരളക്ഷേത്ര മാഹാത്മ്യം, മൂഷികവംശകാവ്യം തൂടങ്ങിയ സംസ്കൃത കൃതികളിലും ... Read more
തമിഴ്നാട്ടിലെ മിനി കേരളം; തേങ്ങാപ്പട്ടണം
തമിഴ്നാട്ടിലെ കേരളം എന്നാണ് തേങ്ങാപ്പട്ടണം അറിയപ്പെടുന്നത്. അതിനു പ്രധാന കാരണം ഈ സ്ഥലത്തിനു കേരളവുമായുള്ള സാമ്യം തന്നെയാണ്. ഒറ്റനോട്ടത്തിൽ കേരളം എന്നുതന്നെ തോന്നും ഇവിടം കണ്ടാൽ. കായ്ച്ചു നിൽക്കുന്ന വലിയ തെങ്ങിൻതോപ്പുകളും അതിനു നടുവിലൂടെ ഒഴുകുന്ന കനാലുകളും തോടുകളും ഒക്കെ ചേർന്ന് തേങ്ങാപട്ടണത്തെ ഒരു മിനി കേരളമാക്കി മാറ്റുന്നു. മാത്രമല്ല, മലയാളവും മലയാളം കലർന്ന തമിഴുമാണ് ഇവിടുത്തെ പ്രധാന സംസാര ഭാഷകൾ. തമിഴിലെ പ്രധാന സംഘകാല കൃതികളിലൊന്നായ ചിലപ്പതികാരത്തിൽ തേങ്ങാപ്പട്ടണത്തെക്കുറിച്ച് പറയുന്നുണ്ട്. തേങ്ങാനാടിന്‍റെ തലസ്ഥാനമായാണ് തേങ്ങാപ്പട്ടണത്തെ ചിലപ്പതികാരത്തിൽ വിശേഷിപ്പിക്കുന്നത്. ദ്രാവിഡ സംസ്കാരത്തിന്‍റെ കളിത്തൊട്ടിൽ എന്നും ഇവിടം അറിയപ്പെടുന്നു. പഴയ തിരുവിതാംകൂർ നാട്ടു രാജ്യത്തിന്‍റെ ഭാഗമായിരുന്ന കന്യാകുമാരി ജില്ലയിലാണ് തേങ്ങാപ്പട്ടണം സ്ഥിതി ചെയ്യുന്നത്. തെന്നൈ പട്ടിണം എന്നും തേൻ പട്ടിണം എന്നും ഇവിടം അറിയപ്പെടുന്നുണ്ട്. തമിഴ്നാട്ടിലെ സാധാരണ കൃഷികളിൽ നിന്നും വ്യത്യസ്തമായി ഇവിടെ ധാരാളം തെങ്ങുകൾ കൃഷി ചെയ്യുന്നു. ഈ പ്രദേശത്ത് ഏറ്റവും അധികം കൃഷി ചെയ്യുന്ന വിളയും തെങ്ങാണ്. ഇവിടെ ചുറ്റിലും ... Read more
അത്ഭുത നദി ദ്വീപ്: മാജുളി
ലോകത്തിലെ എറ്റവും വലിയ നദീ ദ്വീപാണ് അസമിലെ മാജുളി. ബ്രഹ്മപുത്ര നദി കരകവിഞ്ഞൊഴുകുമ്പോള്‍ മാജുളില്‍ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ഉണ്ടാവാറുണ്ട്. ലക്ഷ്വറി ബോട്ടില്‍ ഈ ദ്വീപിലേക്ക് പോകാം. എന്നാല്‍ ഇവിടുത്തെ പ്രാദേശിക ജീവിതങ്ങളെ കുറിച്ച് മനസിലാക്കണമെങ്കില്‍ നിങ്ങള്‍ സാധാരണ മോട്ടര്‍ ബോട്ടില്‍ ഈ ദ്വീപിലേക്ക് പോകുന്നതായിരിക്കും അനുയോജ്യം. ഈ ബോട്ടില്‍ കാര്‍, ബൈക്ക് തുടങ്ങിയവ കൊണ്ടുപോകാം. ആദ്യമായി ഇതില്‍ പോകുന്നവര്‍ക്ക് ഭയമുണ്ടാകാന്‍ ഇടയുണ്ട്. എന്നാല്‍ സ്ഥിരമായി യാത്ര ചെയ്യുന്നവര്‍ക്ക് ഇത് ഒരു പൊതുഗതാഗതം മാത്രമായിരിക്കും. ചിലര്‍ ഈ സമയത്ത് ചീട്ട് കളികളിലും മുഴുകാറുണ്ട്. അരമണിക്കൂര്‍ നേരത്തെ ബോട്ട് യാത്രയാണ് ദ്വീപിലേയ്ക്കുള്ളത്. അസമിലെ പ്രധാനനഗരമായ ഗുവാഹത്തിയില്‍ നിന്ന് 300 കിലോമീറ്റര്‍ അകലെയാണ് ഈ മാജുളി ദ്വീപ് സ്ഥിതി ചെയ്യുന്നത്. അപൂര്‍വമായ കാര്‍ഷികസംസ്‌കൃതിയുടെ ഈറ്റില്ലം കൂടിയാണ് മാജുളി. രണ്ട് ലക്ഷം ജനസംഖ്യയുള്ള ഈ ദ്വീപില്‍ ബ്രാഹ്മണര്‍, കാലിത്താസ്, മിഷിങ്സ്, ഡിയോറി എന്നിങ്ങനെ പല ജാതിയിലും മതത്തിലും പെട്ട ആളുകളുണ്ട്. ഹോസ്റ്റല്‍ ജീവിതത്തെ ഓര്‍മ്മിപ്പിക്കുന്ന താമസസൗകര്യമാണ് ഇവിടെ ... Read more
മസൂറി: മലകളുടെ റാണി വാഴുന്ന തണുപ്പിന്‍റെ കൊട്ടാരം
ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ, സഞ്ചാരികളെ മോഹിപ്പിക്കുന്ന ഹില്‍സ്റ്റേഷന്‍ ഏതാണെന്ന ചോദ്യത്തിന് ഒറ്റഉത്തരമേയുള്ളൂ. അത് മസൂറി എന്നാണ്. കോളനി ഭരണത്തിന്‍റെ ശേഷിപ്പുകള്‍ അവശേഷിക്കുന്ന ഈ നഗരം ഒരുകാലത്ത് ചൂടില്‍ നിന്നും രക്ഷപ്പെടാനായി ബ്രിട്ടീഷുകാരാണ് കണ്ടെത്തിയത്. 1823ലാണ് ഈ തണുപ്പിന്‍റെ കൊട്ടാരത്തെ ബ്രിട്ടീഷുകാര്‍ അവരുടെ സമ്മര്‍വെക്കേഷന്‍ കേന്ദ്രമാക്കി മാറ്റുന്നത്. സമുദ്രനിരപ്പിൽ നിന്ന് 2,000 മീറ്റര്‍ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന മസൂറി ഉത്തരാഖണ്ഡ് ജില്ലയിലെ ഒരു പ്രധാന വിനോദ സഞ്ചാരമലമ്പ്രദേശമാണ്. വര്‍ഷംതോറും വിദേശത്തു നിന്നടക്കം ലക്ഷക്കണക്കിന് സഞ്ചാരികള്‍ എത്തിച്ചേരുന്ന ഇവിടുത്തെ ഏറ്റവും വലിയ സവിശേഷത കുന്നുകളാണ്. പുരാതനമായ ക്ഷേത്രങ്ങള്‍, വെള്ളച്ചാട്ടങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, വന്യജീവി സങ്കേതങ്ങള്‍ എന്നിവയ്‌ക്കെല്ലാം പ്രശസ്തമായ ഇവിടം വിശ്വാസികളുടെ പ്രധാന തീര്‍ഥാടനകേന്ദ്രംകൂടിയാണ്. ജ്വാലാദേവി ക്ഷേത്രം, നാഗ് ദേവതാ ക്ഷേത്രം, ഭദ്രാജ് ക്ഷേത്രം തുടങ്ങിയവയാണ് ഇവിടുത്തെ പ്രമുഖ തീര്‍ത്ഥാടന കേന്ദ്രങ്ങള്‍. ഗണ്‍ ഹില്‍, ലാല്‍ ടിബ്ബ, നാഗ് ടിബ്ബ, കെംപ്റ്റി, ഝരിപാനി, ഭട്ടാ, മോസ്സി വെള്ളച്ചാട്ടങ്ങള്‍, ഝര്‍പാനി വെള്ളച്ചാട്ടം, കമ്പനി ഗാര്‍ഡന്‍, ക്യാമല്‌സ് ബാക്ക് ... Read more
വേനലിനെ തണുപ്പിക്കാന്‍ പോകാം ഇവിടങ്ങളിലേക്ക്
നാടും നഗരവും ചൂടില്‍ വെന്തുരുകുകയാണ്. എല്ലിനെപ്പോലും അലിയിപ്പിക്കുന്ന ചൂട്. ചൂടും അവധിയും കൂടിച്ചേര്‍ന്ന ഈ മെയ് മാസത്തില്‍ കുറച്ചു തണുപ്പുതേടി ഒറ്റക്കോ, കുടുംബമായോ യാത്ര ചെയ്‌തേക്കാം എന്നു ചിന്തിക്കുന്നവരുണ്ടാകും. എങ്കില്‍ മടിച്ചു നില്‍ക്കേണ്ട. ഈ പൊള്ളുന്ന വേനലില്‍ നിന്നും അല്‍പ്പം കുളിരേറ്റ് തിരക്കുകളില്‍ നിന്നും മാറി സ്വസ്ഥതയോടെ പോകാന്‍ പറ്റിയ കുറച്ചിടങ്ങള്‍. നൈനിറ്റാള്‍ മെയ് മാസത്തിലെ ചൂടില്‍ നിന്നും ഓടി രക്ഷപ്പെടാന്‍ തയ്യാറായിരിക്കുന്നവര്‍ക്ക് പറ്റിയ സ്ഥലമാണ് നൈനിറ്റാള്‍. ഉത്തരാഖണ്ഡിലെ മഞ്ഞു മൂടിയ മലകള്‍ നിറഞ്ഞ കൊച്ചു പട്ടണം. ബ്രിട്ടീഷ് ഭരണകാലത്തിന്‍റെ ശേഷിപ്പുകള്‍ പേറുന്ന ഇവിടം, എക്കാലത്തും സഞ്ചാരികള്‍ക്ക് ഏറെ പ്രിയപ്പെട്ട സ്ഥലമാണ്. ഹിമാലയത്തിലെ റിസോട്ട് നഗരം എന്നാണു നൈനിറ്റാള്‍ അറിയപ്പെടുന്നത്. സാഹസിക പ്രേമികളാണ് ഇവിടെ കൂടുതലും എത്തിച്ചേരുന്നത്. പ്രകൃതി കനിഞ്ഞു നല്‍കിയ കാഴ്ച്ചകള്‍ക്കു പുറമേ മനോഹരമായ ട്രക്കിങ്ങ് റൂട്ടുകളാണ് ഇവിടുത്തെ മറ്റൊരു പ്രത്യേകത. കുടുംബമായി അവധി ആഘോഷിക്കാനാണ് ഇവിടെ സഞ്ചാരികള്‍ എത്താറ്. ഉത്തരാഖണ്ഡിലെ മലനിരകളില്‍ ഏറ്റവും മുകളിലായി സ്ഥിതിചെയ്യുന്ന നന്ദദേവി ക്ഷേത്രം, നൈനിറ്റാള്‍ നദിയിലെ ... Read more
ബീച്ചിനഹള്ളി; കബനിയുടെ ജലസംഭരണി
കേരളത്തിലെ കിഴക്കിന്‍റെ ദിശതേടി പോകുന്ന മൂന്ന് നദികളിലൊന്നായ കബനിയാണ് കന്നഡനാടിന്‍റെ വരദാനം. മഴക്കാലത്ത് ജീവന്‍ വിണ്ടെടുത്ത് കുതിച്ചെത്തുന്ന കബനിയുടെ ഓളങ്ങള്‍ മഴയില്ലാത്ത കര്‍ണ്ണാടക ഗ്രാമങ്ങളില്‍ വര്‍ഷം മുഴവന്‍ നനവെത്തിക്കുന്നു. അക്കരെയുള്ള ബീച്ചിനഹള്ളി എന്ന കൂറ്റന്‍ ജലസംഭരണിയില്‍ ഇവയെല്ലാം ശേഖരിച്ചുവെക്കുന്നു. കബനിക്കരയില്‍ വേനല്‍ക്കാലം വറുതിയുടെതാണ്. വിശാലമായ നെല്‍പ്പാടങ്ങളും കൃഷിയിടങ്ങളും തീരത്തായി പരന്നു കിടക്കുന്നുണ്ടെങ്കിലും വെള്ളമില്ലെന്ന ഒറ്റക്കാരണത്താല്‍ ഇവയെല്ലാം തരിശായിക്കിടക്കുന്നു. കബനികടന്ന് ബൈരക്കുപ്പയിലെത്തിമ്പോള്‍ ഭൂമി ചുട്ടുപൊളളുന്നു. കാട് കടന്ന് അടുത്ത ഗ്രാമത്തിലെത്തുമ്പോള്‍ നോക്കെത്താ ദൂരത്തോളം ഇഞ്ചിപ്പാടം. മരത്തിന്‍റെ തണലില്ലാത്ത കന്നഡ ഗ്രാമത്തിലെ കൃഷിയിടങ്ങളില്‍ തൊഴിലാളികള്‍ക്ക് വിശ്രമമില്ലാതെ ജോലിയെടുക്കുന്നു. ഞാന്‍ അവിടെത്തുമ്പോള്‍ ഇഞ്ചി കൃഷി വിത്തിറക്കലിന്‍റെയും പച്ചക്കറിയുടെ വിളവെടുപ്പിന്‍റെയും സമയമാണ്. അതിരാവിലെ മുതല്‍ നേരമിരുട്ടുന്നതുവര തൊഴിലാളികള്‍ കൃഷിയിടത്തിലുണ്ട്. കബനിയിലൂടെ ഒരു മഴക്കാലം മുഴുവന്‍ ഒഴുകി എത്തിയ ജല ശേഖരം ഇവരുടെ ഗ്രാമങ്ങളെ കുളിരണിയിക്കുന്നു. ബീച്ചിനഹള്ളി അണക്കെട്ടിന്‍റെ വിശാലമായ കൈവഴികളിലെല്ലാം ഈ വേനല്‍ക്കാലത്തും നിറയെ വെളളമുണ്ട്. ചിലയിടങ്ങളില്‍ ജലനിരപ്പ് താഴ്‌ന്നെങ്കിലും അഞ്ചുവര്‍ഷം ഉപയോഗിക്കാനുള്ള വെള്ളം സംഭരണിയിലുണ്ടെന്നാണ് ഗ്രാമീണര്‍ പറയുന്നത്. ‘അതാ ... Read more
മാഥേരാന്‍:വാഹനങ്ങളില്ലാത്ത സ്വര്‍ഗം
സഞ്ചാരികളുടെ സ്വര്‍ഗം എന്നാണ് മാഥേരാന്‍ കുന്നുകള്‍ അറിയപ്പെടുന്നത്. മഹാരാഷ്ട്രയിലെ രണ്ടു വന്‍നഗരങ്ങള്‍ക്കിടയില്‍ പച്ചപ്പിന്റെ ചെറിയ തുരുത്താണ് ഈ ഇടം. സഹ്യാദ്രി മലമുകളില്‍ സ്ഥിതി ചെയ്യുന്ന മാഥേരാന് വലിയൊരു പ്രത്യേകതയുണ്ട്. വാഹനങ്ങളില്‍ നിന്ന് ഉണ്ടാകുന്ന മലിനീകരണത്തില്‍ നിന്ന് അനുദിനം നശിക്കുന്ന നഗരങ്ങളെ പോലെയാവരുത് തങ്ങളുടെ ഗ്രാമം എന്ന നടപടിയുടെ ഭാഗമായി മാഥേരാനില്‍ വാഹനഗതാഗതം നിരോധിച്ചിരിക്കുകയാണ് ഇവിടെ. മോട്ടോര്‍ വാഹനങ്ങള്‍ക്ക് വിലക്കുള്ള ഏഷ്യയിലെ ഏക ഹില്‍ സ്റ്റേഷനാണ് മാഥേരാന്‍. മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിലാണ് മാഥേരാന്‍ സ്ഥിതി ചെയ്യുന്നത്. ഇന്ത്യയിലെ ഏറ്റവും ചെറിയ ഹില്‍സ്റ്റേഷനായ മഥേരാന്‍ പശ്ചിമഘട്ടത്തിന്റെ ഭാഗമാണ്. സമുദ്രനിരപ്പില്‍ നിന്ന് 800 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഇവിടം ഒരു പരിസ്ഥിതി ലോല പ്രദേശം കൂടിയാണ്. പ്രകൃതി സംരക്ഷണത്തിന്റെ ഭാഗമായിട്ടാണ് വാഹനങ്ങളെ ഗ്രാമവാസികള്‍ നിയന്ത്രിക്കുന്നത്. മാഥേരാന്‍ ഹരിത ഉദ്യാനമായി കേന്ദ്ര പരിസ്ഥിതി വനംവകുപ്പ് പ്രഖ്യാപിച്ചതിനെത്തുടര്‍ന്നാണ് ഇവിടെ മോട്ടോര്‍ വാഹനങ്ങള്‍ അനുവദനീയമല്ലാതായത്. അത്യാഹിതങ്ങള്‍ സംഭവിച്ചാല്‍ മുനിസിപ്പാലിറ്റിയുടെ നടത്തിപ്പിന് കീഴില്‍ വരുന്ന ഒരു ആംബുലന്‍സ് മാത്രമാണ് ഇവിടെയുള്ള ... Read more