Category: Destinations
അനന്തപുരിയിലെ കാഴ്ച്ചകള്‍; ചരിത്രമുറങ്ങുന്ന നേപ്പിയര്‍ മ്യൂസിയവും, മൃഗശാലയും
അനന്തപുരിയുടെ വിശേഷങ്ങള്‍ തീരുന്നില്ല.അവധിക്കാലമായാല്‍ കുട്ടികളെ കൊണ്ട് യാത്ര പോകാന്‍ പറ്റിയ ഇടമാണ് തിരുവനന്തപുരം. കാരണം മറ്റൊന്നും കൊണ്ടല്ല, ഇന്ത്യയില്‍ ആദ്യം ആരംഭിച്ച മൃഗശാല സ്ഥിതി ചെയ്യുന്നത് തിരുവനന്തപുരത്താണ്. സ്വാതി തിരുനാള്‍ മഹാരാജാവിന്റെ സ്വപ്ന സാക്ഷാത്ക്കാരമായിരുന്നു ഈ മൃഗശാല. രാജാവിന്റെ പക്കലുണ്ടായിരുന്ന വിപുലമായ ശേഖരങ്ങളിലുണ്ടായിരുന്ന ആന, കുതിര, കടുവ തുടങ്ങിയ മൃഗങ്ങളയായിരുന്നു ആദ്യം മൃഗശാലയില്‍ സൂക്ഷിച്ചിരുന്നത്. 1857 ആത്ര വിപുലീകരിച്ചിട്ടാല്ലായിരുന്ന മ്യൂസിയം പൊതുജനങ്ങള്‍ക്കായി തുറന്ന് കൊടുത്തു. എന്നാല്‍ പൂര്‍ത്തിയാകാതിരുന്ന മൃഗശാല സന്ദര്‍ശിക്കാന്‍ അധികമാരുമെത്തിയില്ല. തുടര്‍ന്ന് 1859ല്‍ അതേ കോംപൗണ്ടില്‍ ഒരു പാര്‍ക്കും കൂടി ആരംഭിച്ചു. ഇതാണ് അന്തപുരിയിലെ മ്യൂസിയത്തിന്റെയും മൃഗശാലയുടെയും കഥ. വന്യജീവി സംരക്ഷണത്തിലൂടെ വിവിധ ജീവികള്‍ക്കുണ്ടാകാവുന്ന പ്രാദേശിക രോഗങ്ങള്‍ക്കും പടിഞ്ഞാറന്‍ പര്‍വ്വത നിരകളില്‍ വംശനാശം സംഭവിച്ചു കൊണ്ടിരിക്കുന്നവയ്ക്കും പ്രത്യേകം പ്രാതിനിധ്യം. പ്രകൃതിയെപ്പറ്റി പഠിക്കുവാനും അറിയുവാനുമുള്ള അവസരം, വന്യജീവികളെക്കുറിച്ചുള്ള പഠനം , പരിസ്ഥിതിയുമായി ബന്ധപ്പെട്ടുള്ള വിനോദസഞ്ചാരം എന്നിവയായിരുന്നു ആരംഭദിശയില്‍ മൃഗശാലയുടെ ലക്ഷ്യം. വിവിധ വര്‍ഗ്ഗത്തിലുള്ള കുരങ്ങുകള്‍, പലതരത്തിലുള്ള മാനുകള്‍, സിംഹം, കടുവ, പുള്ളിപ്പുലി, ... Read more
അവധിക്കാലമായി; യാത്ര പോകാം വയനാട്ടിലേക്ക്…
ദൈവത്തിന്റെ സ്വന്തം നാടാണ് കേരളമെങ്കില്‍ ആ നാട്ടില്‍ കാഴ്ചകളുടെ സ്വര്‍ഗഭൂമിയാണ് വയനാട്. കാടും മേടും മഞ്ഞും മലകളും തടാകങ്ങളും താഴ് വാരങ്ങളുമെല്ലാം ഇഴചേര്‍ന്ന് കിടക്കുന്ന ഈ അനുഗ്രഹീത മണ്ണ് സഞ്ചാരികള്‍ക്ക് മുന്നില്‍ തുറന്നിടുന്നത് വശ്യസുന്ദരമായ പ്രകൃതിഭംഗിയുടെ വാതായനങ്ങളാണ്. ചുരം കയറിയും അതിര്‍ത്തി കടന്നുമെത്തുന്നവര്‍ക്ക് വൈവിധ്യമായ കാഴ്ചകളൊരുക്കിയാണ് ടൂറിസ്റ്റ് ഭൂപടത്തില്‍ വയനാട് വേറിട്ട് നില്‍ക്കുന്നത്. ഒറ്റപ്പെട്ട കേന്ദ്രങ്ങള്‍ക്കപ്പുറം ജില്ല മൊത്തം കുളിരും കാഴ്ചയും കൊണ്ട് നിറയുന്നത് വയനാടിനെ സഞ്ചാരികളുടെ പറുദീസയാക്കുന്നു. നൂല്‍മഴയും കോടമഞ്ഞും പെയ്തിറങ്ങുന്ന ഈ ഹരിതഭൂവില്‍ എവിടെത്തിരിഞ്ഞാലുമുണ്ട് കാഴ്ചകളിലേക്കുള്ള കയറ്റിറക്കങ്ങള്‍. മുത്തങ്ങ വന്യജീവികേന്ദ്രം സുല്‍ത്താന്‍ ബത്തേരിയില്‍ നിന്ന് മൈസൂറിലേക്കുള്ള റോഡിലാണ് മുത്തങ്ങ. മുത്തങ്ങ വന്യജീവികേന്ദ്രം കേരളത്തിന്റെ രണ്ടു അയല്‍ സംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കുവെക്കുന്നു. കര്‍ണ്ണാടകവും തമിഴ്‌നാടും കേരളവും ചേരുന്ന ഈ സ്ഥലത്തിനെ ട്രയാങ്കിള്‍ പോയിന്റ് എന്നാണ് വിളിക്കുന്നത്. കാട്ടുപോത്ത്, മാന്‍, ആന, കടുവ തുടങ്ങിയ ജീവികളെ ഈ വന്യമൃഗ സങ്കേതത്തിലെ കാടുകളില്‍ കാണാം. പല ഇനങ്ങളിലുള്ള ധാരാളം പക്ഷികളും ഈ വന്യജീവി ... Read more
അനന്തപുരിയിലെ കാഴ്ച്ചകള്‍; പത്മനാഭസ്വാമി ക്ഷേത്രവും കുതിരമാളികയും
വേനലവധിയെന്നാല്‍ നമ്മള്‍ മലയാളികള്‍ വിനോദയാത്ര പോകുന്ന സമയമാണ്. ദൈവത്തിന്റെ സ്വന്തം നാടായ കേരളം കാഴ്കളാല്‍ സമ്പുഷ്ടമാണ്. ഇന്ത്യയുടെ തെക്കേയറ്റത്തെ സംസ്ഥാനമെന്ന ഖ്യാതിയും കേരളത്തിന് സ്വന്തമായിട്ടുണ്ട് അത് കൊണ്ട് തന്നെ കാണാനും അറിയാനും ധാരാളമുള്ള കേരളത്തിനെക്കുറിച്ച് ടൂറിസം ന്യൂസ് ലൈവ് പുതിയ പംക്തി നിങ്ങള്‍ക്കായി പരിചയപ്പെടുത്തുകയാണ്. അനന്തപുരിയുടെ വിശേഷങ്ങളില്‍ നിന്നാണ് ടൂറിസം ന്യൂസ് ലൈവ് ആരംഭിക്കുന്നത്. കേരളത്തിന്റെ ഭരണസിരാകേന്ദ്രമായ തിരുവനന്തപുരത്ത് ധാരാളം വിനോദ സഞ്ചാര കേന്ദ്രങ്ങളാണുള്ളത്. അനന്തന്‍ (മഹാവിഷ്ണു) സംരക്ഷിക്കുന്ന നാടാണ് തിരുവനന്തപുരം. അതു കൊണ്ട തന്നെ തിരുവനന്തപുരം എന്ന് കേള്‍ക്കുമ്പോള്‍ പത്മനാഭസ്വാമി ക്ഷേത്രമാണ് ആദ്യമെല്ലാവരുടെയും മനസിലേക്ക് ഓടി എത്തുക. പത്മനാഭദാസരായ തിരുവിതാംകൂര്‍ രാജവംശം തങ്ങളുടെ രാജ്യത്തിനെയും പ്രജകളെയും പത്മനാഭന് തൃപടിദാനം നല്‍കിയതാണ്. ലോകപ്രശസ്മായ ക്ഷേത്രമാണ് പത്‌നാഭസ്വാമി ക്ഷേത്രം അതുകൊണ്ട് തന്നെ ലോകത്തിന്റെ നാനാദിക്കില്‍ നിന്നും ഭക്തരും ചരിത്രന്വേഷകരും, സഞ്ചാരികളും ദിവസവും എത്തുന്ന ആരാധനാലയം കൂടിയാണ്. എങ്ങനെ എത്താം: സമീപ വിമാനത്താവളം നഗരപരിധിയില്‍ നിന്നും നാല് കിലോമീറ്റര്‍ മാത്രം ദൂരെയാണ്. റെയില്‍വേസ്റ്റേഷന്‍, കെ ... Read more
ഐസ് ലാന്റിലെത്തിയാല്‍ ബിയറില്‍ നീരാടാം
യൂറോപ്പിലെ ഏറ്റവും വലിയ രണ്ടാമത്തെ ദ്വീപെന്ന സവിശേഷതയുള്ള ഐസ്ലാന്‍ഡില്‍ ജന്തുവൈവിധ്യം വളരെ കുറവെങ്കിലും കാഴ്ചകള്‍ക്കു യാതൊരു പഞ്ഞവുമില്ല. സജീവമായ അഗ്‌നിപര്‍വ്വതങ്ങള്‍ കാണാന്‍ കഴിയുന്ന നാടെന്ന പ്രത്യേകതയുണ്ട് ഈ ദ്വീപിന്. നീല ലഗൂണുകളും വെള്ളച്ചാട്ടങ്ങളും നോര്‍ത്തേണ്‍ ലൈറ്റ്‌സ് എന്നറിയപ്പെടുന്ന പ്രതിഭാസവുമൊക്കെ ഈ നാട്ടിലെ മനോഹര കാഴ്ചകളാണ്. അധിക ചെലവില്ലാതെ കാഴ്ചകള്‍ ആസ്വദിച്ചു മടങ്ങാന്‍ കഴിയുമെന്നതും ഐസ്ലാന്‍ഡിന്റെ പ്രത്യേകതയാണ്. കാഴ്ചകള്‍ കൊണ്ടു സമ്പന്നമാണ് ഐസ്ലാന്‍ഡ്. ചില്‍ഡ് ബിയര്‍ മിക്കവര്‍ക്കും വീക്കനെസ്സാണ്. ബിയര്‍ കുളിക്കാനും സൂപ്പറാണ്. കണ്ണുതള്ളേണ്ട. ബിയര്‍ ബാത്ത് ആരോഗ്യത്തിന് ഗുണകരമാണെന്ന് സാക്ഷ്യപ്പെടുത്തുന്നതാണ് ഐസ് ലാന്‍ഡിലെ ബിയര്‍ സ്പാ. ഐസ് ലാന്‍ഡിലെ ബ്ജോര്‍ഡബോഡിന്‍ എന്ന സ്പാ സെന്ററിലാണ് ബിയര്‍ ബാത് ഒരുക്കിയിരിക്കുന്നത്. ബിയര്‍ മുടിയുടെ ആരോഗ്യത്തിന് നല്ലതാണെന്നു തെളിയിക്കപ്പെട്ടതിന്റെ സൂചനയാണ് മാര്‍ക്കറ്റില്‍ ലഭ്യമായ ബിയര്‍ ഷാംപൂകള്‍. എന്നാല്‍ വലിയൊരു ബിയര്‍ ടബ്ബില്‍ കിടക്കുന്ന കാര്യമോ ബിയറിലുള്ള മുങ്ങിക്കുളി അതാണ് ബിയര്‍ സ്പാ. നിരവധി സഞ്ചാരികളാണ് ഇവിടെ ബിയര്‍ ബാത്തിനായി എത്തിച്ചേരുന്നത്. കംമ്പാല തടികളില്‍ നിര്‍മിച്ച ... Read more
രാവണ വധത്തിന് ശേഷം ശ്രീരാമന്‍ ധ്യാനിച്ചയിടം
അങ്ങകലെ, ചന്ദ്രനെ ചുംബിച്ചു നില്‍ക്കുന്നൊരു ശിലയുണ്ട്. ദേവഭൂമി എന്നറിയപ്പെടുന്ന ഉത്തരാഖണ്ഡില്‍ സമുദ്ര നിരപ്പില്‍നിന്ന് 13,500 അടി ഉയരത്തിലുള്ള ചന്ദ്രശില കൊടുമുടി. ഹരിദ്വാര്‍, ഋൃഷികേശ്, ദേവപ്രയാഗ്, രുദ്രപ്രയാഗ്, ഉഖീമഠ്, ചോപ്ത വഴിയാണു ചന്ദ്രശിലയിലേക്കുള്ള യാത്ര. ഹരിദ്വാറും ഋൃഷികേശും പിന്നിട്ട് ദേവപ്രയാഗിലെത്തി. ഇവിടെയാണ് പുണ്യനദികളായ അളകനന്ദയും ഭാഗീരഥിയും സംഗമിച്ചു ഗംഗ രൂപപ്പെടുന്നത്. ദേവപ്രയാഗ് എന്ന വാക്കിന്റെ അര്‍ഥം പുണ്യനദികളുടെ സംഗമസ്ഥാനം എന്നാണ്. രാക്ഷസ രാജവായ രാവണ വധത്തിന് ശേഷം ശ്രീരാമന്‍ തപസനുഷ്ഠിച്ച ഇടമാണ് ചന്ദ്രശില എന്നാണ് ഐതിഹ്യം. ഹിമാലയന്‍ മലനിരകളില്‍ ഒന്നായ ഗര്‍ഹ്വാളില്‍ സ്ഥിതി ചെയ്യുന്ന ചന്ദ്രശില സമീപപ്രദേശങ്ങളിലായുള്ള തടാകങ്ങള്‍, പുല്‍മേടകള്‍, നന്ദദേവി, തൃശൂല്‍, കേദാര്‍ ബന്ധാര്‍പൂഞ്ച്, ചൗകാംബ കൊടുമുടികള്‍,എന്നിവയുടെ അതിമനോഹരമായ കാഴ്ചകള്‍ കാണാനുള്ള അവസരം നല്‍കും. കണ്ണിന് മുന്‍പില്‍ സൂര്യന്റെ ഉദയ-അസ്തമയ കാഴ്ചയാണ് ചന്ദ്രശിലയില്‍ കാഴ്ചക്കാര്‍ക്കായി കാത്തിരിക്കുന്നത്. നാലുവശത്തും മഞ്ഞിന്റെ വെളുത്ത കമ്പളം പുതച്ചു കിടക്കുന്ന ഹിമശൈലങ്ങള്‍. പര്‍വത നിരകളില്‍നിന്നും ചീറിയടിക്കുന്ന ശീതക്കാറ്റില്‍ അസ്ഥിയും മജ്ജയും മരവിച്ചുപോകും. ഡിസംബര്‍ മുതല്‍ ഫെബ്രുവരി വരെ ... Read more
ഗ്രിഫിനോ ടൗണ്‍; പോളണ്ടിലെ വടക്കോട്ട് വളഞ്ഞ മരങ്ങളുടെ നാട്
രണ്ടാം ലോകമഹായുദ്ധകാലത്ത് ജര്‍മന്‍ സൈന്യം തച്ചുതകര്‍ത്തതാണ് പോളണ്ടിലെ ഗ്രിഫിനോ ടൗണ്‍. അതിനോടു ചേര്‍ന്നുതന്നെ ഒരു വനപ്രദേശമുണ്ട്-ക്രൂക്ക്ഡ് ഫോറസ്റ്റ് എന്നാണിതിന് അധികൃതര്‍ നല്‍കിയിരിക്കുന്ന പേര്. പേരു സൂചിപ്പിക്കുന്നതു പോലെത്തന്നെ വളഞ്ഞ മരങ്ങളാണ് ഈ വനത്തിന്റെ പ്രത്യേകത. പക്ഷേ എല്ലാ മരങ്ങളിലുമില്ല, ഈ വനത്തിലെ 400 പൈന്‍ മരങ്ങളുടെ ഏറ്റവും താഴെയുള്ള തടിഭാഗമാണ് പുറത്തോട്ടു വളഞ്ഞരീതിയിലുള്ളത്. എല്ലാ വളവുകളും വടക്കോട്ടു തിരിഞ്ഞാണെന്ന പ്രത്യേകതയുമുണ്ട് വടക്കുപടിഞ്ഞാറന്‍ പോളണ്ടിലെ പേരുകേട്ട ടൂറിസ്റ്റ് കേന്ദ്രം കൂടിയാണിത്. പക്ഷേ എന്തുകൊണ്ടാണ് ഈ മരങ്ങളിങ്ങനെ എന്നു വിനോദസഞ്ചാരികള്‍ ചോദിച്ചാല്‍ ആര്‍ക്കും ഉത്തരമുണ്ടാകില്ല. 90 ഡിഗ്രി വളവുമായി നിലനില്‍ക്കുന്ന മരങ്ങള്‍ നിറഞ്ഞ ഈ നിഗൂഢവനത്തിനു പിന്നിലെ സത്യാവസ്ഥ ആര്‍ക്കും അറിയില്ലെന്നതാണു സത്യം. ചില മരങ്ങളുടെ വളവ് പുറത്തേക്ക് മൂന്നു മുതല്‍ ഒന്‍പതു വരെ അടി നീളത്തിലാണ്. ഇതിന്റെ കാരണം പറയുന്ന എന്തെങ്കിലും തെളിവുകള്‍ അവശേഷിക്കുന്നുണ്ടെങ്കില്‍ തന്നെ അത് നാസി അധിനിവേശത്തോടെ നശിപ്പിക്കപ്പെടുകയും ചെയ്തു. നിലവില്‍ സംരക്ഷിത വനപ്രദേശമാണിത്. പ്രാദേശിക ഭാഷയില്‍ Krzywy Las ... Read more
കോര്‍ലായ്; പോര്‍ച്ചുഗീസ് ഭാഷ സംസാരിക്കുന്ന ഇന്ത്യന്‍ ഗ്രാമം
അധിനിവേശത്തിന്റെയും ആധിപത്യത്തിന്റെയും ചരിത്രം കഥകളാക്കി പോര്‍ച്ചുഗീസുകാര്‍ നാടൊഴിഞ്ഞിട്ട് പതിറ്റാണ്ടുകളായി. ചരിത്രത്തിനോട് മാത്രം ചേര്‍ന്നുകിടക്കുന്ന കഥകളാണ് ഇന്ന് സ്വാതന്ത്ര്യത്തിനു മുന്‍പുള്ള ഇന്ത്യ. എന്നാല്‍ കാലമിത്ര കഴിഞ്ഞിട്ടും അതില്‍ നിന്നും മാറിസഞ്ചാരിക്കാത്ത ഒരു വിഭാഗം ആളുകളുണ്ട്. പോര്‍ച്ചുഗീസുകാരുടെ കീഴില്‍ വര്‍ഷങ്ങളോളം കഴിഞ്ഞതിന്റെ സ്മരണ ഇന്നും നിലനിര്‍ത്തുന്ന ഇടം. പോര്‍ച്ചുഗീസ് ഭാഷ സംസാരിക്കുന്ന ഇന്ത്യയിലെ ഏക നാടായ കോര്‍ലായ് ആണ് കഥാപാത്രം. പതിനഞ്ചാം നൂറ്റാണ്ടില്‍ പോര്‍ച്ചുഗീസുകാര്‍ കോട്ട കെട്ടി സംരക്ഷിച്ച കോര്‍ലായുടെ ചരിത്രവും അവിടുത്തെ കോട്ടയുടെ കഥയും വായിക്കാം… കോര്‍ലായ് പോര്‍ച്ചുഗീസുകാര്‍ കയ്യടക്കിയിരുന്ന ഇന്ത്യന്‍ പ്രദേശങ്ങളിലൊന്ന് എന്ന് ലളിതമായി വിവരിക്കാമെങ്കിലും കോര്‍ലായുടെ ചരിത്രം ആവശ്യപ്പെടുന്നത് അതല്ല. മഹാരാഷ്ട്രയിലാണെങ്കിലും ഗോവയോട് ചേര്‍ന്നു കിടക്കുന്ന ഇവിടം ഇന്ത്യയിലെ അവസാനത്തെ ഇടങ്ങളിലൊന്നുകൂടിയാണ്. സഞ്ചാരികള്‍ക്കായി കാഴ്ചകള്‍ ഒരുപാട് കരുതിവച്ചിരിക്കുന്ന സ്ഥലം കൂടിയാണിത്. പോര്‍ച്ചുഗീസ് സംസാരിക്കുന്ന ഇന്ത്യന്‍ ഗ്രാമം പോര്‍ച്ചൂഗീസുകാര്‍ ഭരണം അവസാനിപ്പിച്ചിട്ട് വര്‍ഷങ്ങളായെങ്കിലും ഇന്നും അതുമായി ബന്ധപ്പെട്ട പലടും ഇവിടെ കാണാം. അതിലൊന്നാണ് പോര്‍ച്ചുഗീസ് ഭാഷ. ഇവിടെ ഇന്നും ആളുകള്‍ സംസാരിക്കുന്നത് ... Read more
ഒറ്റ ദിവസത്തില്‍ തിരുവനന്തപുരത്ത് കാണാന്‍ പറ്റുന്ന ബീച്ചുകള്‍
പൊങ്കല്‍ പ്രമാണിച്ച് സംസ്ഥാന സര്‍ക്കാര്‍ കേരളത്തിലെ ആറു ജില്ലകള്‍ക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. അവധി പ്രഖ്യാപിച്ച ജില്ലകളില്‍ സംസ്ഥാന തലസ്ഥാനമായ തിരുവനന്തപുരവും ഉള്‍പ്പെടുന്നുണ്ട്. കായലോ കടലോ കാടോ…ഏതുവേണം… ഒരു ദിവസം മുതല്‍ ഒരാഴ്ച വരെ ചുറ്റിക്കറങ്ങാനുള്ള സംഭവങ്ങളുള്ള തിരുവനന്തപുരം ഏതുതരത്തിലുള്ള സഞ്ചാരികളെയും തൃപ്തിപ്പെടുത്തുന്ന നാടാണ്. എന്നാല്‍ ഈ കൊട്ടാരക്കാഴ്ചകളില്‍ നിന്നും വെള്ളച്ചാട്ടങ്ങളില്‍ നിന്നും ഒക്കെ മാറി ഇവിടുത്തെ ബീച്ചുകളാണ് അന്നും എന്നും സഞ്ചാരികള്‍ക്ക് പ്രിയം. കടല്‍ക്കാറ്റേറ്റ് നില്‍ക്കുന്ന തെങ്ങും അവിടുത്തെ ലൈറ്റ് ഹൗസും നാടന്‍ രുചികള്‍ വിളമ്പുന്ന കടകളും എല്ലാമായി തിരുവനന്തപുരത്തെ ബീച്ചുകള്‍ തകര്‍ക്കുകയാണ്. തിരുവനന്തപുരം നഗരത്തിലെത്തിയാല്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട ഒന്നാണ് ഇവിടുത്തെ ബീച്ചുകള്‍ എന്ന കാര്യത്തില്‍ സംശയമില്ല. തിരുവനന്തപുരം നഗരത്തോട് ചേര്‍ന്നു കിടക്കുന്ന പ്രധാനപ്പെട്ട ബീച്ചുകള്‍ പരിചയപ്പെടാം… കോവളം ബീച്ച് വിദേശികളും സ്വദേശികളും ഒടക്കം ആയിരക്കണക്കിന് പേര്‍ തേടിയെത്തുന്ന കോവളം കേരള ടൂറിസത്തിന്റെ അടയാളമാണ്. തിരുവനന്തപുരത്തെ ഏറ്റവും പ്രധാനപ്പെട്ട ബീച്ചായ കോവളം ഒരുകാലത്ത് ഇന്ത്യയിലെ ബ്രിട്ടീഷുകാരുടെ പ്രിയപ്പെട്ട ഒഴിവുകാല കേന്ദ്രങ്ങളിലൊന്നായിരുന്നു. പിന്നീട് ... Read more
ലൂവ്ര് അബുദാബി; അറബ് സംസക്കാരത്തിന്റെ നേര്‍ക്കാഴ്ച
നഗ്നചിത്രങ്ങള്‍ മുതല്‍ ക്രിസ്ത്യന്‍, ഹിന്ദു കലകളും അടക്കം വിവിധ്യമാര്‍ന്ന ചരിത്രശേഷിപ്പുകള്‍ പ്രദര്‍ശിപ്പിച്ച് ശ്രദ്ധേയമാകുകയാണ് ലൂവ്ര് അബുദാബി മ്യൂസിയം. പത്ത് വര്‍ഷത്തെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം 2017 നവംബറിലാണ് ലോകത്തിനായി ലൂവ്ര് അബുദാബി മ്യൂസിയം തുറന്നത്. ജീന്‍ നൗവ്വല്‍ രൂപകല്‍പ്പന ചെയ്ത ഈ മ്യൂസിയം അബുദാബിയിലെ സാംസ്‌കാരിക ജില്ലയായ സാദിയാത്തില്‍ മൂന്ന് വശങ്ങളിലും വെള്ളത്താല്‍ ചുറ്റപ്പെട്ടു കിടക്കുന്ന ദ്വീപിലാണ് സ്ഥിതി ചെയ്യുന്നത്. യുഎഇയും ഫ്രാന്‍സും തമ്മിലുള്ള 2017ല്‍ ഒപ്പിട്ട കരാറനുസരിച്ചാണ് അറബ് ലോകത്ത് ആദ്യത്തെ യൂണിവേഴ്‌സല്‍ മ്യൂസിയം സ്ഥാപിച്ചത്. 6400 സ്‌ക്വയര്‍ മീറ്റര്‍ വിസ്തീര്‍ണ്ണത്തിലുള്ള ഈ മ്യൂസിയത്തില്‍ 600 പ്രദര്‍ശനവസ്തുക്കളുണ്ട്. ഇതില്‍ 300 എണ്ണം വായ്പാടിസ്ഥാനത്തില്‍ 13 ഫ്രഞ്ച് സ്ഥാപനത്തില്‍ നിന്നും എടുത്തിട്ടുള്ളതാണ്. ഇവിടുത്തെ പ്രദര്‍ശനവസ്തുക്കള്‍ മാത്രമല്ല, മ്യൂസിയത്തിന്റെ കെട്ടിടം തന്നെ ഒരു അദ്ഭുതകാഴ്ചയാണ്. കടല്‍ കാഴ്ചകളും മ്യൂസിയത്തില്‍ നിന്ന് ആസ്വദിക്കാം. ക്ഷേത്രഗണിതപരമായി 7,850 മെറ്റല്‍ സ്റ്റാഴ്‌സ് കൊണ്ടാണ് ഈ മ്യൂസിയം അലങ്കരിച്ചിരിക്കുന്നത്. സൂര്യവെളിച്ചം ഈ കെട്ടിടത്തിലേക്ക് പതിക്കുമ്പോള്‍ പ്രകാശമഴ പെയ്യുന്നത് പോലെയാണ് അനുഭവപ്പെടുന്നത്. ... Read more
യൂറോപ്പിലെ അതിമനോഹരമായ ഏഴ് ചെറു രാജ്യങ്ങള്‍
ചരിത്രം ഉറങ്ങി കിടക്കുന്നതും ആകര്‍ഷകവും അതിമനോഹരവുമായ യൂറോപ്പിലെ ഏഴ് ചെറു രാജ്യങ്ങള്‍.. 1. വത്തിക്കാന്‍ നഗരം വിസ്തീര്‍ണ്ണം : 0.44 km2 തലസ്ഥാനം : വത്തിക്കാന്‍ നഗരം ജനസംഖ്യ : 801 റോമന്‍ കത്തോലിക്കാ സഭയുടെ ആസ്ഥാനമായ വത്തിക്കാന്‍ നഗരം വലിപ്പത്തിലും ജനസംഖ്യയിലും ലോകത്തെ ഏറ്റവും ചെറിയ രാജ്യമാണ്. ഇറ്റലിയുടെ ഉള്ളില്‍ സ്ഥിതി ചെയ്യുന്ന ഒരു പരമാധികാരരാഷ്ട്രമാണ് വത്തിക്കാന്‍. സെന്റ് പീറ്റേഴ്സ് ബസലിക്ക, സിസ്ടിന്‍ ചാപ്പല്‍, വത്തിക്കാന്‍ മ്യൂസിയം തുടങ്ങിയ ചരിത്ര പ്രസിദ്ധമായ നിരവധി സ്ഥലങ്ങള്‍ ഇവിടെയുണ്ട്. പോസ്റ്റേജ് സ്റ്റാമ്പുകളുടെ വില്‍പന, സ്മാരകങ്ങള്‍ എന്നിവയൊക്കെയാണ് വരുമാന മാര്‍ഗം. പണമിടപ്പാട് ലാറ്റിനില്‍ ചെയ്യാന്‍ സൗകര്യമുള്ള ലോകത്തെ ഏക എടിഎമ്മും ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. 2. മൊണാക്കോ വിസ്തീര്‍ണ്ണം : 1.95 km2 തലസ്ഥാനം : മൊണാക്കോ ജനസംഖ്യ : 38,897 ബെല്ലെ-എപോക്ക് കാസിനോ, ആഡംബര ബ്യൂട്ടിക്കുകള്‍, യാച്ച്-ലൈന്‍ഡ് ഹാര്‍ബര്‍ എന്നിവയൊക്കെയാണ് പടിഞ്ഞാറന്‍ യൂറോപ്പിലെ ഒരു ചെറിയ രാജ്യമായ മൊണാക്കോയിലെ ആകര്‍ഷണങ്ങള്‍. ഏറ്റവും ... Read more
അരുണാചല്‍ പക്ഷികള്‍ പാടും ഈഗിള്‍ നെസ്റ്റ്
2006 മെയ് വരെ അരുണാചലിലെ ഈ പക്ഷികളുടെ പറുദീസ അധികമാര്‍ക്കും അറിയില്ലായിരുന്നു. പശ്ചിമ അരുണാചല്‍പ്രദേശ് പ്രകൃതി വിസ്മങ്ങളുടെ കലവറയാണ്. പക്ഷിനിരീക്ഷകനായ രമണ ആത്രേയ ഇവിടെ പുതിയ പക്ഷികളെ കണ്ടെത്തുന്നത് വരെ ഈഗിള്‍ നെസ്റ്റ് വൈല്‍ഡ് ലൈഫ് സ്വന്‍ച്വറി പുറംലോകം അറിയുന്നത്. ആത്രേയ കണ്ടെത്തിയ പക്ഷിക്ക് തന്റെ നാട്ടിലെ ബുഗണ്‍ ഗോത്രവര്‍ഗത്തിന്റെ പേര് കൂടി ചേര്‍ത്ത് ബുഗണ്‍ ലിയോസിച്ചില എന്ന് പേരിട്ടു. അദ്ദേഹത്തിന്റെ ഈ കണ്ട്പിടുത്തമാണ് ലോകപ്രശസ്ത ഫോട്ടോഗ്രാഫറുടെയും പക്ഷിനിരീക്ഷകരുടെയും ഇടയില്‍ ഈഗിള്‍നെസ്റ്റിനെ ഒന്നാമതാക്കിയത്. 500 പക്ഷിയിനങ്ങള്‍ ഇവിടെയുണ്ട്. അപൂര്‍വ ഇനം പക്ഷികളായ ഗ്രേ പീകോക്ക് പെസന്റ്, ബ്ലിത്ത്സ് ട്രഗോപന്‍, ടെമ്മിന്‍ക്സ് ട്രഗോപന്‍ എന്നിവ ഇവിടെയുണ്ട്. പക്ഷികളല്ലാതെ ഇവിടെ ആന, കരടികള്‍, കാട്ടുനായകള്‍, ഹിമാലയന്‍ സെറോ, കാട്ടുപോത്ത്, റെഡ് പാണ്ടകള്‍ എന്നീ മൃഗങ്ങളും ഇവിടെയുണ്ട്. പകലും രാത്രിയും ഒരുപോലെ നടക്കുന്ന ഗോള്‍ഡന്‍ കാറ്റ്, ലപ്പേര്‍ഡ് കാറ്റ്, ഹിമ കരടികള്‍, ഭൂട്ടാന്‍ ജെയ്ന്റ് ഫ്ളൈയിംഗ് സ്‌ക്വാറല്‍സ്, ആരോ ടെയില്‍ഡ് ഫ്ളൈയിംഗ് സ്‌ക്വാറല്‍സ്, തേവാങ്ക് എന്നീ ... Read more
രഹസ്യങ്ങളുടെ അത്ഭുതദ്വീപ് ആന്‍ഡമാന്‍
നൂറ്റാണ്ടുകള്‍ക്ക് മുമ്പേ സഞ്ചാരികള്‍ ഭൂപടത്തില്‍കുറിച്ചിട്ട ഇടമാണ് ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപ് സമൂഹം. കടലിന്റെ അഗാധമായ സൗന്ദര്യം ഒളിപ്പിച്ചിരിക്കുന്ന ആന്‍ഡമാനില്‍ പോകണമെന്ന് കൊതിക്കാത്ത ഒരു സഞ്ചാരി പോലും ലോകത്ത് കാണില്ല. തെളിഞ്ഞ ആകാശവും നീലത്തിരമാലകളും സ്വര്‍ണ്ണ മണല്‍ത്തരികളും അത്ഭുതപ്പെടുത്തുന്ന കാഴ്ച്ചകളും ഒക്കെയുള്ള ഒരിടമാണ് ആന്‍ഡമാനായി നമ്മുടെ മനസ്സില്‍ നിറഞ്ഞ് നില്‍ക്കുന്നത്. 572 ദ്വീപുകളിലായി നിറഞ്ഞു പരന്നു കിടക്കുന്ന ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപസമൂഹത്തില്‍ പക്ഷേ വെറും 32 ദ്വീപുകളില്‍ മാത്രമേ ജനവാസമുള്ളൂ. എന്നാല്‍ ഈ 32 ദ്വീപുകളിലായി ഒരുക്കിയിരികകുന്ന അത്ഭുതങ്ങള്‍ ഏതൊരു സഞ്ചാരിയെയും അതിശയിപ്പിക്കുന്നതാണ്. അത്തരത്തില്‍ ആന്‍ഡമാനില്‍ നിഗൂഡതകള്‍ മാത്രം ഒളിപ്പിച്ച് സഞ്ചാരികളെ സ്വാഗതം ചെയ്യുന്ന ഒരിടമാണ് റോസ് ഐലന്‍ഡ്. ഒരു കാലത്ത് പ്രകൃതി ഭംഗിയുടെ മാസ്മരിക ലോകം തീര്‍ത്തിരുന്ന ഇവിടം ഇന്ന് ഒരു ശ്മശാനമാണ്. സമൃദ്ധമായിരുന്ന ഇന്നലെയുടെ സ്മരണകള്‍ പേറുന്ന, അത്ഭുതങ്ങള്‍ ഒളിപ്പിച്ചിരിക്കുന്ന റോസ് ഐലന്‍ഡിനെ അറിയാം റോസ് ദ്വീപ് പോര്‍ട് ബ്ലെയറില്‍ നിന്നും രണ്ട് കിലോമീറ്റര്‍ അകലെ ഒരു ശ്മശാനഭൂവിന് സമാനമായി ഏകാന്തതയും ... Read more
ആല്‍ചി.. ബുദ്ധവിഹാരങ്ങളില്‍ ഉറങ്ങുന്ന ശാന്തി തേടിയൊരു യാത്ര..
സാഹസികതയും കരുത്തും ചങ്കുറപ്പും ആവോളം വേണ്ട യാത്രയാണ് ലഡാക്കിലേക്കുള്ളത്. മഞ്ഞുവീഴ്ചയും 100 മീറ്റര്‍ പോലും മുന്നില്‍ കാണാത്ത റോഡും മലയിടുക്കുകളും ചേര്‍ന്നുള്ള ലഡാക്ക് യാത്ര ആഗ്രഹിക്കാത്ത ആരും ഉണ്ടാവില്ല. എന്നാല്‍ ലഡാക്കില്‍ സഞ്ചാരികളെ കാത്തിരിക്കുന്ന കൊച്ചു വിസ്മയമുണ്ട്. ബുദ്ധവിഹാരങ്ങള്‍ നിറഞ്ഞ ശാന്തമായ ഒരുഗ്രാമം- അല്‍ചി. ഹിമാലയന്‍ നിരകളുടെ കേന്ദ്രഭാഗത്തായി ഇന്‍ഡസ് നദിയുടെ തീരത്തോട് ചേര്‍ന്നുകിടക്കുന്ന അല്‍ചിയിലേക്ക് ലെഹ് നഗരത്തില്‍ നിന്നും ഏകദേശം 70 കിലോമീറ്റര്‍ മാത്രമേ ദൂരമുള്ളൂ. ലോവര്‍ ലഡാക്ക് എന്നറിയപ്പെടുന്ന ഭാഗത്തെ മൂന്നു പ്രധാന ഗ്രാമങ്ങളിലൊന്നാണ് ആല്‍ചി. മാന്‍ഗ്യു, സുംഡാ ചുന്‍ എന്നിവയാണ് മറ്റുരണ്ട് ഗ്രാമങ്ങള്‍. ഇവ മൂന്നും ചേരുന്നതാണ് ആല്‍ചി ഗ്രൂപ് ഓഫ് മോണ്യുമെന്‍റ്സ് എന്നറിയപ്പെടുന്നത്. ഈ മൂന്നുഗ്രാമങ്ങളും വ്യത്യസ്തവും ശ്രേഷ്ഠവുമായ നിര്‍മിതിയുടെ ഉദാഹരണമാണെങ്കിലും കൂടുതല്‍ അറിയപ്പെടുന്നത് ആല്‍ചി തന്നെയാണ്. അല്‍ചി സന്യാസ മഠങ്ങളുടെ പേരിലാണ് അല്‍ചി ഗ്രാമം പ്രശസ്തമാകുന്നത്. വളരെ പുരാതനമായ ബുദ്ധ സന്യാസ മഠങ്ങളാണ് ഇവിടെയുള്ളത്. ലഡാക്കിലെ പ്രസിദ്ധമായ ടൂറിസ്റ്റ് കേന്ദ്രം കൂടിയാണ് അല്‍ചി. ലഡാക്കിലെ ... Read more
ലക്ഷദ്വീപില്‍ പോകാം.. ഈ കടമ്പകള്‍ കടന്നാല്‍
കേരളത്തില്‍ നിന്നും ഏതാനും മണിക്കൂര്‍ ദൂരം പിന്നിട്ടാല്‍ കാണാം നീലക്കടല്‍ മതില്‍കെട്ടിയ ചെറിയ ചെറിയ ദ്വീപുകള്‍. സഞ്ചാരികളുടെ സ്വപ്നസ്ഥലമായ ലക്ഷദ്വീപാണിത്. 39 ചെറു ദ്വീപുകള്‍ ചേര്‍ന്ന ദ്വീപ സമൂഹം. ഇതില്‍ 11 ദ്വീപില്‍ ജനവാസമുണ്ട്. യാത്രാപ്രിയരായ എല്ലാവരേയും മോഹിപ്പിക്കുന്ന സൗന്ദര്യമുണ്ട് ലക്ഷദീപിന്. ഒരേ സമയം ചെലവു കൂടിയതും കുറഞ്ഞതുമായ യാത്രയാണ് ലക്ഷദ്വീപിലേയ്ക്ക്. എന്നാല്‍ അത്രപെട്ടെന്നൊന്നും ലക്ഷദ്വീപില്‍ എത്തിപ്പെടാന്‍ കഴിയില്ല. അതിനു ചില കടമ്പകള്‍ കടക്കണം. ലക്ഷദ്വീപിലേയ്ക്ക് പോകാനുള്ള മാര്‍ഗങ്ങള്‍ യാത്രാപ്രിയനായ മുഹമ്മദ് അസ്‌ലം ഒഎം പങ്കുവെക്കുന്നു. എങ്ങനെ പോകാം കടലും കരയും സ്നേഹം തരുന്ന ലക്ഷദ്വീപിലെത്താന്‍ ആദ്യം സ്പോണ്‍സറെ കണ്ടെത്തണം. പിന്നീട് ഈ മൂന്നു വഴികള്‍ സ്വീകരിക്കാം. ഒന്ന്- യാത്ര, താമസം, താമസം ഉൾപ്പെടെ ഒരാൾക്ക് 25000 രൂപ നിരക്കില്‍ സര്‍ക്കാരിന്‍റെ ലക്ഷദ്വീപ് പാക്കേജില്‍ പോകാം. യാത്ര പോകാന്‍ ഉദ്ദേശിക്കുന്നതിന്‍റെ രണ്ടോ മൂന്നോ മാസങ്ങള്‍ക്കു മുമ്പ് ബുക്ക് ചെയ്യണം. രണ്ട്- സ്വകാര്യ ടൂർ ഏജന്‍സികളുടെ പാക്കേജില്‍ ലക്ഷദ്വീപില്‍ പോകണം. ഒരുപാട് ഏജൻസികൾ ... Read more
നിര്‍മിതിയിലെ അത്ഭുതം… ഗ്വാളിയാര്‍ കോട്ട
താഴികക്കുടങ്ങളും കനത്ത വാതിലുകളും കൊത്തുപണികളും നിറഞ്ഞ മതിലുകളാല്‍ ചുറ്റപ്പെട്ട ഗ്വാളിയോർ കോട്ട മധ്യപ്രദേശിന്‍റെ അഭിമാനമായി തലഉയര്‍ത്തി നില്‍ക്കുന്നു. കോട്ട നിര്‍മിച്ചത് ആറാം നൂറ്റാണ്ടില്‍ ആണെന്നും പത്താം നൂറ്റാണ്ടില്‍ ആണെന്നും പറയപ്പെടുന്നു. നിരവധി രാജവംശങ്ങള്‍ ഭരിച്ച കോട്ട ആരാണെന്നോ എപ്പോഴാണെനോ നിർമിച്ചതെന്ന കാര്യത്തിൽ വ്യക്തമായ തെളിവുകളില്ല. പ്രാദേശികമായി പ്രചരിക്കുന്ന കഥകളനുസരിച്ച് മൂന്നാം നൂറ്റാണ്ടിൽ സുരജ് സെൻ എന്നു പേരായ രാജാവാണ് കോട്ട നിർമിച്ചത്. രാജാവ് കുഷ്ഠരോഗ ബാധിതനായപ്പോൾ കോട്ടയ്ക്കകത്തുള്ള കുളത്തിൽ നിന്നും ജലമെടുത്തണ് ഗ്വാളിപാ എന്നു പേരായ സന്യാസി അദ്ദേഹത്തെ സുഖപ്പെടുത്തിയത്. അന്ന് ആ കുളത്തിനു ചുറ്റും രാജാവ് കോട്ട പണിയുകയും തന്നെ സുഖപ്പെടുത്തിയ സന്യാസിയുടെ ബഹുമാനാർഥം കോട്ടയ്ക്ക് അദ്ദേഹത്തിന്‍റെ പേരു നല്‍കുകയും ചെയ്തു. സംരക്ഷകൻ എന്നു പേരായ ബഹുമതി സന്യാസി രാജാവിന് നല്‍കുകകയും ആ ബഹുമതി നശിക്കുന്ന കാലം കോട്ട കൈവിട്ടു പോവുകയും ചെയ്യുമെന്ന് ഓർമ്മിപ്പിക്കുകയും ചെയ്തു. സുരെജ് സെന്നിന്‍റെ 84 തലമുറകളോളം കോട്ട ഭരിക്കുകയും 84ആം തലമുറയിൽ അത് നഷ്ടമാവുകയും ... Read more