Category: Aviation
കൊച്ചിയിലേക്ക് പുതിയ സര്‍വീസുമായി ജസീറ എയര്‍വെയ്സ്
കുവൈറ്റിലെ പ്രമുഖ വിമാന സര്‍വീസായ ജസീറ എയര്‍വെയ്സ് കൊച്ചിയിലേക്ക് വിമാന സര്‍വീസ് ആരംഭിച്ചു. ഇതിലൂടെ കേരള ടൂറിസവുമായി കുവൈറ്റ് അടുത്തബന്ധം സ്ഥാപിക്കാനുള്ള സാധ്യതാണ് സൂചിപ്പിക്കുന്നത്. പുതിയ വിമാന സര്‍വീസ് ആരംഭിക്കുന്നതിലൂടെ കേരളത്തിന്റെയും കുവൈറ്റിന്റെയും ടൂറിസം, മെഡിക്കല്‍ ടൂറിസം രംഗത്ത് നിരവധി മികച്ച അവസരങ്ങള്‍ ഉണ്ടാകുമെന്നും, വാരാന്ത്യത്തില്‍ മെഡിക്കല്‍ ട്രീറ്റുമെന്റുകള്‍ക്കായി ധാരാളം ആളുകളാണ് കുവൈറ്റില്‍ നിന്ന് കേരളത്തിലേക്ക് വരുന്നത്. അവര്‍ക്ക ഈ വിമാനസര്‍വീസ് വളരെ ഗുണം ചെയ്യുമെന്നും ജസീറ എയര്‍വെയ്സിന്റെ വിപി മാര്‍ക്കറ്റിങ്ങ് ആന്റ് കസ്റ്റമര്‍ ഓഫീസര്‍ ആന്‍ഡ്രൂ വാര്‍ഡ് പറഞ്ഞു. ജസീറയുടെ ഹൈദ്രബാദ്, അഹമദാബാദ് സര്‍വീസിന് ശേഷം മൂന്നാമത്തെ സര്‍വീസാണ് കൊച്ചിയിലേത്. തിങ്കള്‍, ചൊവ്വ,വ്യാഴം,ഞായര്‍ എന്നിങ്ങനെ ആഴ്ച്ചയില്‍ നാല് ദിവസങ്ങളില്‍ വിമാനങ്ങള്‍ കുവൈറ്റില്‍ നിന്ന് കൊച്ചിയിലേക്ക് എത്തും. രാത്രിയില്‍ 8.55ന് കൊച്ചിയില്‍ നിന്ന് പുറപ്പെടുന്ന വിമാനം പുലര്‍ച്ചെ 12.10ന് കുവൈറ്റില്‍ എത്തും. തിരിച്ച് ഉച്ചയ്ക്ക് 12.45ന് പുറപ്പെടുന്ന വിമാനം രാത്രി 8.10ന് കൊച്ചിയിലെത്തും.
കണ്ണൂര്‍-തിരുവനന്തപുരം 2099രൂപ, കൊച്ചിക്ക് 1399
ന്യൂഡല്‍ഹി: കണ്ണൂരില്‍ നിന്ന് ഉഡാന്‍ പദ്ധതിയില്‍ പറന്നുയരുക എട്ടിടത്തേക്കുള്ള വിമാനങ്ങള്‍.എട്ടിടത്തേക്കും ഇന്‍ഡിഗോ വിമാനങ്ങള്‍ സര്‍വീസ് നടത്തും . രണ്ടിടത്തേക്ക് സ്പൈസും. സാധാരണക്കാര്‍ക്ക് വിമാനയാത്ര പ്രാപ്യമാക്കുകയാണ് ഉഡാന്‍ പദ്ധതിയുടെ ലക്ഷ്യം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വപ്നപദ്ധതിയാണ് ഉഡാന്‍. ബംഗലൂരു, ചെന്നൈ,കൊച്ചി,മുംബൈ,ഗോവ,ഡല്‍ഹിക്ക് സമീപം ഹിന്റണ്‍ ,ഹൂബ്ലി,തിരുവനന്തപുരം എന്നിവിടങ്ങളിലേക്കാണ് കണ്ണൂരില്‍ നിന്നും ഉഡാന്‍ വിമാന സര്‍വീസുകള്‍. കേന്ദ്ര -സംസ്ഥാന സര്‍ക്കാരുകളുടെ സാമ്പത്തിക സഹായത്തോടെയാകും വിമാന സര്‍വീസുകള്‍. കണ്ണൂര്‍ -തിരുവനന്തപുരം വിമാനയാത്രാ നിരക്ക് 2099 രൂപയായിരിക്കും .കണ്ണൂരില്‍ നിന്ന് കൊച്ചിയിലേക്ക് 1399 രൂപയും.ഗോവയിലേക്ക് പരമാവധി നിരക്ക് 2099 രൂപയായിരിക്കും. ആറുമാസത്തിനകം വിമാനങ്ങള്‍ സര്‍വീസ് തുടങ്ങണം.
വിമാനത്തില്‍ മൊബൈലും നെറ്റും ഉപയോഗിക്കാം; നിര്‍ദേശം ട്രായിയുടേത്
എയര്‍പോര്‍ട്ടില്‍ നിന്നും വിമാനത്തില്‍ കയറിയാലുടന്‍ ‘ദയവു ചെയ്ത് നിങ്ങളുടെ മൊബൈല്‍ഫോണ്‍ സ്വിച്ഓഫ് ചെയ്തു വെക്കേണ്ടതാണ്’ എന്ന നിര്‍ദേശം കേള്‍ക്കാം. ഇത് കേള്‍ക്കുമ്പോഴേ മൊബൈല്‍ ഫോണ്‍ ജീവന്റെ പാതിയായി കൊണ്ടു നടക്കുന്നവര്‍ക്ക് ഒരു സങ്കടം തോന്നും. എന്നാലിതാ ഒരു സന്തോഷ വാര്‍ത്ത. വിമാനയാത്രക്കിടെ മൊബൈല്‍ഫോണും ഇന്റര്‍നെറ്റും ഉപയോഗിക്കുന്നത് സംബന്ധിച്ച മാര്‍ഗ നിര്‍ദേശങ്ങള്‍ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) പുറത്തുവിട്ടു. ഉപഗ്രഹ-ഭൗമ നെറ്റ്വര്‍ക്ക് വഴി സേവനങ്ങള്‍ ലഭ്യമാക്കാനാണ് ശുപാര്‍ശ. വോയിസ്, ഡേറ്റ, വീഡിയോ സേവനങ്ങള്‍ ആഭ്യന്തര-രാജ്യാന്തര യാത്രക്കിടെ മൊബൈലില്‍ ലഭ്യമാക്കുന്നത് സംബന്ധിച്ചു കഴിഞ്ഞ ഓഗസ്റ്റില്‍ ടെലികോം വകുപ്പ് ട്രായിയുടെ അഭിപ്രായം തേടിയിരുന്നു. തുടര്‍ന്നാണ് ഇന്‍-ഫ്ലൈറ്റ് കണക്ടിവിറ്റി ശുപാര്‍ശകള്‍ ട്രായ് പുറത്തുവിട്ടത്. വിമാന യാത്രക്കിടെ മറ്റു സാങ്കേതിക ബുദ്ധിമുട്ടുകളോ സുരക്ഷാ പ്രശ്നങ്ങളോ ഇല്ലാതെവേണം ശുപാര്‍ശ നടപ്പാക്കേണ്ടതെന്ന നിര്‍ദേശമുണ്ട്. ഇന്ത്യയുടെ ആകാശത്തില്‍ 3000 മീറ്ററിനു മുകളില്‍ പറക്കുന്ന വിമാനങ്ങളിലാണ് സേവനം ലഭ്യമാകുക. വൈ-ഫൈ വഴിയാവും ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കുക. ഇതു സംബന്ധിച്ച അറിയിപ് വിമാനത്തില്‍ ... Read more
വിമാനം മുമ്പേ പറന്നു; യാത്രക്കാര്‍ വട്ടം ചുറ്റി
ടിഎന്‍എല്‍ ബ്യൂറോ മുംബൈ : ബാഗേജ് ചെക്ക് ഇന്‍ ചെയ്ത 14 യാത്രക്കാരെ വിമാനത്താവളത്തില്‍ നിര്‍ത്തി വിമാനം പറന്നുയര്‍ന്നു. പറന്നു പോയ വിമാനത്തെ നോക്കി യാത്രക്കാര്‍ അന്തം വിട്ടു. ഗോവ വിമാനത്താവളത്തിലാണ് സംഭവം. ഗോവയില്‍ നിന്ന് ഹൈദരാബാദിലേക്ക് പോയ ഇന്‍ഡിഗോ വിമാനമാണ് യാത്രക്കാരെ ഉപേക്ഷിച്ചത്. Picture Courtesy: IndiGo യാത്രക്കാര്‍ക്കായി പലവട്ടം അനൌണ്സ് ചെയ്തെന്നും അവര്‍ കേള്‍ക്കാന്‍ കൂട്ടാക്കിയില്ലന്നുമാണ് ഇന്‍ഡിഗോയുടെ വാദം . ഗേറ്റ് അടച്ച ശേഷമാണ് ഈ യാത്രക്കാര്‍ എത്തിയതെന്നും ഇന്‍ഡിഗോ പറയുന്നു. ഇന്‍ഡിഗോയുടെ 6E 259 വിമാനം രാവിലെ 10.50നാണ് പുറപ്പെടേണ്ടിയിരുന്നത് വഴിയിലായ യാത്രക്കാര്‍ പറയുന്നത് വിമാനം നിശ്ചിത സമയത്തിനും 25 മിനിറ്റ് മുമ്പേ പറന്നുയര്ന്നെന്നാണ്. ഇതിനെ ശരി വെയ്ക്കും വിധമാണ് വിമാനത്തിന്റെ ലാന്‍ഡിംഗ് സമയം. ഉച്ചക്ക് 12.05ന് ഇറങ്ങേണ്ട വിമാനം 11.40നേ ഇറങ്ങി. സംഭവത്തില്‍ ഇന്‍ഡിഗോയുടെ വിശദീകരണം ഇങ്ങനെ; ബോര്‍ഡിംഗ് ഗേറ്റ് അടച്ചത് 10.25നാണ്. അവര്‍ എത്തിയതാകട്ടെ 10.33നും. കയ്യില്‍ പിടിക്കാവുന്ന ഉച്ചഭാഷിണി വഴി ഇന്‍ഡിഗോയുടെ മൂന്നു ... Read more
പറന്നു വാരാനൊരുങ്ങി ഉത്തരാഖണ്ട് : നീക്കം ടൂറിസ്റ്റുകള്‍ക്കും ആശ്വാസം
ടിഎന്‍എല്‍ ബ്യൂറോ Photo Courtesy: Uttarakhand Tourism ഡെറാഡൂണ്‍: നിരക്കു കുറഞ്ഞ വിമാനങ്ങളുമായി സംസ്ഥാനത്തെങ്ങും വിനോദ സഞ്ചാരികളുമായി പറക്കാനൊരുങ്ങുകയാണ് ഉത്തരാഖണ്ട്. മാര്‍ച്ച് അവസാനം തുടങ്ങുന്ന പദ്ധതിയോടെ സംസ്ഥാനത്തെ വിനോദ സഞ്ചാര രംഗം പുതുവഴിയില്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നതായി അഡീഷണല്‍ ചീഫ് സെക്രട്ടറി ഓം പ്രകാശ് പറഞ്ഞു. വിമാനത്തില്‍ 1400 മുതല്‍ 2000 രൂപയായിരിക്കും ഒരാള്‍ക്ക് നിരക്ക് . 3000 മുതല്‍ 5000 വരെയായിരിക്കും ഹെലികോപ്ടറിലെ യാത്രാ നിരക്ക് . കേന്ദ്ര സര്‍ക്കാരിന്റെ ഉഡാന്‍ പദ്ധതി പ്രകാരമാണ് വിമാന സര്‍വീസുകള്‍ തുടങ്ങുക. അടുത്ത ആഴ്ചയോടെ ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ച പുനാരാരംഭിക്കും . ഇത് സംബന്ധിച്ച കരാര്‍ ഇതിനകം ഒപ്പിട്ടുണ്ട്. Photo Courtesy: Uttarakhand Tourism കേന്ദ്രാനുമതി ലഭ്യമായാല്‍ മറ്റു കടമ്പകള്‍ വേഗം പൂര്‍ത്തീകരിക്കാനാവും. വിമാനത്താവള വികസനം,എയര്‍സ്ട്രിപ്പുകളുടെ നിര്‍മാണം, ഹെലിപ്പാട് തയ്യാറാക്കല്‍ എന്നിവ വേഗത്തില്‍ പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്നും ഓം പ്രകാശ് അവകാശപ്പെട്ടു. ചെലവു കുറഞ്ഞ വിമാന സര്‍വീസ് നടത്താന്‍ ഹെറിറ്റേജ് ഏവിയേഷനും ഡെക്കാന്‍ എയര്‍ലൈന്‍സും ... Read more
വികസിക്കാന്‍ ഇടമില്ല : പുതിയ താവളം തേടി തിരുവനന്തപുരം
ടിഎന്‍എല്‍ ബ്യൂറോ തിരുവനന്തപുരം: വികസിക്കാന്‍ ആഗ്രഹമുണ്ടെങ്കിലും വേണ്ടത്ര സ്ഥലം കിട്ടാത്തതിരുവനന്തപുരം വിമാനത്താവളം പുതിയ ഇടം തേടുന്നു. നിലവിലെ വിമാനത്താവള വികസനത്തിന് സ്ഥലമെടുപ്പ് കീറാമുട്ടിയായതോടെയാണ് അധികൃതര്‍ പുതിയ സ്ഥലം തേടുന്നത്. കേരള -തമിഴ്നാട് അതിര്‍ത്തിയിലെ പാറശാല, തിരുവനന്തപുരം- കൊല്ലം ജില്ലാ അതിര്‍ത്തിയിലെ നാവായിക്കുളം, കാട്ടാക്കട എന്നിവയാണ് പരിഗണനയില്‍. ആദ്യ രണ്ടു സ്ഥലങ്ങളും ദേശീയപാതയോരത്താണ് . പുതിയ വിമാനത്താവളത്തിന് 800 ഹെക്ടര്‍ സ്ഥലം വേണം. Photo Courtesy: Wiki വിമാനത്താവളം പുതിയ സ്ഥലത്തേക്ക് മാറ്റിയാല്‍ നിലവിലെ സ്ഥലം വ്യോമസേനക്ക് കൈമാറും. എയര്‍പോര്‍ട്ട് അതോറിറ്റിക്ക് ഫ്രൈറ്റ് ടെര്‍മിനല്‍ പണിയാനുള്ള സ്ഥലമാണ് തദ്ദേശവാസികളുടെ എതിര്‍പ്പ് മൂലം ഏറ്റെടുക്കാന്‍ ആവാത്തത്. ഈ സാഹചര്യത്തിലാണ് വിമാനത്താവളത്തിന് പുതിയ സ്ഥലം കണ്ടെത്താന്‍ നീക്കം തുടങ്ങിയത്. കഴിഞ്ഞയാഴ്ച തിരുവനന്തപുരത്തെത്തിയ എയര്‍പോര്‍ട്ട് അതോറിറ്റി ചെയര്മാന് ഗുരുപ്രസാദ് മോഹാപാത്ര ഇക്കാര്യം ബന്ധപ്പെട്ടവരുമായി ചര്‍ച്ച ചെയ്തു. നഗരത്തില്‍ ഉള്ളിലോട്ടാകണം വിമാനത്താവളം എന്ന നിര്‍ദ്ദേശമാണ് മുന്നോട്ടു വെച്ചിരിക്കുന്നത്. വിഴിഞ്ഞം തുറമുഖ സാമീപ്യം, കന്യാകുമാരി, നാഗര്‍കോവില്‍ ജില്ലകളുമായുള്ളഅടുപ്പം, നെയ്യാറ്റിന്‍കര വരെ തുടങ്ങുന്ന ... Read more
കിറുകൃത്യത്തില്‍ മുന്നില്‍ ഇന്‍ഡിഗോ; സ്പൈസും എയര്‍ ഏഷ്യയും പിന്നില്‍
ലോകത്തു സമയ കൃത്യത പാലിക്കുന്ന വിമാനങ്ങളുടെ പട്ടിക പുറത്തിറക്കി. ഇന്ത്യയിൽ നിന്ന് ഇൻഡിഗോ ആദ്യ നാലിലെത്തി. എയർ ഇന്ത്യ അടക്കം മറ്റു മുൻ നിര വിമാനങ്ങളെ ആദ്യ ഇരുപതു സ്ഥാനക്കാരിൽ കാണാനില്ല.